മെഡിക്കല്‍
കോളേജുകള്‍ക്ക് അനുമതി
ലഭിക്കുന്നതിന് കോഴനല്കിയതായ
ആരോപണം
*1.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകള്‍
തുടങ്ങുന്നതിനുവേണ്ടിയുള്ള
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്‍ഡ്യയുടെ
അനുമതിക്കായി കോഴ
നല്‍കിയതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഈ
വിഷയത്തിൽ ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
സ്വാശ്രയ
എം.ബി.ബി.എസ്. ഫീസ്
*2.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
എം.ബി.ബി.എസ്.,
ബി.ഡി.എസ്. ഫീസ്
പുതുക്കി
നിശ്ചയിച്ചുകൊണ്ട്
ജസ്റ്റിസ്
രാജേന്ദ്രബാബു
അദ്ധ്യക്ഷനായ സമിതി
ഉത്തരവായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
2017ലെ
14-ാം നമ്പര്‍
ഓര്‍ഡിനന്‍സിലെ
നിബന്ധനകള്‍ക്ക്
വിധേയമായിട്ടാണോ ഈ
കോഴ്സുകളുടെ ഫീസ്
വര്‍ദ്ധന ഉത്തരവായത്;
(സി)
ഇതിനുമുമ്പ്
2017 ജൂണ്‍ 26, 27
തീയതികളില്‍ സമിതി
സ്വാശ്രയ
എം.ബി.ബി.എസ്.,
ബി.ഡി.എസ്. ഫീസ്
നിര്‍ണ്ണയിച്ച്
ഉത്തരവായിരുന്നോ; അന്ന്
നിശ്ചയിച്ച ഫീസ്
നിരക്ക്
എത്രയായിരുന്നു;
(ഡി)
ക്രൈസ്തവ
മാനേജ്മെന്റുകള്‍ക്ക്
കീഴിലുളള നാല്
കോളേജുകളുടെ ഫീസ്
നിരക്ക് സംബന്ധിച്ച്
2015ല്‍ സര്‍ക്കാരുമായി
ഒപ്പുവച്ച എഗ്രിമെന്റ്
പ്രകാരം പ്രസ്തുത
കോളേജുകളില്‍ ഈ വര്‍ഷം
എം.ബി.ബി.എസ്. ന്
ഈടാക്കുന്ന ഫീസ്
എത്രയായിരുന്നു;
(ഇ)
പ്രസ്തുത
എഗ്രിമെന്റില്‍
സമ്മതിച്ച ഫീസിന്
മുകളിലുളള ഫീസ്
പ്രസ്തുത നാല്
കോളേജുകള്‍ക്ക്
ഇപ്പോള്‍ അനുവദിച്ച്
നല്‍കിയതിന്റെ പ്രത്യേക
സാഹചര്യമെന്തായിരുന്നു;
(എഫ്)
2017
ജൂണ്‍ 27ന് നിശ്ചയിച്ച
ഫീസ് നിരക്കിനേക്കാള്‍
ഉയര്‍ന്ന ഫീസ് സ്വാശ്രയ
ബി.ഡി.എസ്.
കോഴ്സുകള്‍ക്ക് 2017
ജൂലൈ 13-ാം തീയതിയിലെ
ഉത്തരവിലൂടെ
രാജേന്ദ്രബാബു
കമ്മിറ്റി നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
പകർച്ചപ്പനി
*3.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
കാലവര്‍ഷക്കാലത്ത്
സംസ്ഥാനത്തുടനീളം
വിവിധങ്ങളായ പനി
ബാധിതരായി അനേകം പേര്
മരണപ്പെടുവാനുണ്ടായ
സാഹചര്യങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പനി
പടര്ന്നുപിടിക്കുവാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇൗ
കാര്യങ്ങള്‍
മുന്‍കൂട്ടിക്കണ്ട്
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം
നല്കിയിരുന്നുവോ;
(ഡി)
പ്രതിരോധ
പ്രവര്‍ത്തനങ്ങളില്‍
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നറിയിക്കുമോ;
(ഇ)
പനി
പടര്‍ന്നുപിടിക്കാതിരിക്കാന്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(എഫ്)
പനിമരണം
മൂലം നിരാലംബരായ
കുടുംബങ്ങള്‍ക്ക്
സാമ്പത്തികസഹായം
നല്കാന് നടപടി
സ്വീകരിക്കുമോ?
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
*4.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാെച്ചി
മെട്രോ റെയില്‍ പദ്ധതി
പൂര്‍ണ്ണമായും
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ് ഇൗ
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടന്നിട്ടുള്ളത്;
(സി)
ഇനി
എന്തെല്ലാം
പ്രവൃത്തികളാണ് ഇതുമായി
ബന്ധപ്പെട്ട്
നടത്തുവാനുള്ളത്;
(ഡി)
പദ്ധതിയുടെ
അടുത്ത ഘട്ടം
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
റേഷൻകാർഡിലെ
മുന്‍ഗണന പട്ടിക
*5.
ശ്രീ.രാജു
എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
ഐ.ബി. സതീഷ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി മുന്‍ഗണന
ലിസ്റ്റ് തയ്യാറാക്കി
റേഷന്‍ കാര്‍ഡ്
നല്‍കിയതില്‍ വ്യാപകമായ
പരാതി ഉയര്‍ന്നത്
പരിശോധനാ
വിധേയമാക്കിയിരുന്നോ;
വിശദാംശം അറിയിക്കാമോ;
തെറ്റുതിരുത്തി ഏതൊക്കെ
വിഭാഗം ആളുകളെ മുന്‍ഗണന
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
മുമ്പ്
ദാരിദ്ര്യരേഖയ്ക്ക്
താഴെ
ഉൾപ്പെട്ടിരുന്നവര്‍
സാമ്പത്തിക ഉന്നമനം
പ്രാപിക്കാതെ തന്നെ
മുന്‍ഗണന പട്ടികയില്‍
നിന്നും പുറത്തായത്
കാരണം സബ്സിഡി
നിരക്കിലുള്ള
ഭക്ഷ്യവസ്തുക്കൾ
ലഭ്യമാകാതെയും
ബി.പി.എല്‍.
വിഭാഗത്തിനുള്ള സൗജന്യ
ചികിത്സ ലഭിക്കാതെയും
ദുരിതത്തിലായിരിക്കുന്നത്
പരിഹരിക്കാന്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
(സി)
മുന്‍ഗണന
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
മുന്‍ സര്‍ക്കാര്‍
സ്വീകരിച്ച മാനദണ്ഡവും
ഈ
പട്ടികയില്പ്പെടുത്തുന്നതിനായി
നിജപ്പെടുത്തിയിട്ടുള്ള
ആളുകളുടെ എണ്ണവും
അറിയിക്കാമോ?
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക്
ദീര്‍ഘകാല കര്‍മ്മപദ്ധതി
*6.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചപ്പനി
വ്യാപിക്കുന്ന
കാലത്തുപോലും,സർക്കാർ
ആശുപത്രികളിൽ
ചിലതെങ്കിലും വേണ്ടത്ര
ശുചിത്വം
പുലര്‍ത്തുന്നവയോ
പര്യാപ്തമായ
സൗകര്യങ്ങള്‍ ഉള്ളവയോ
അല്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഈ പ്രശ്നം
പരിഹരിക്കാനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
വര്‍ഷകാലപൂര്‍വ്വ
സമയത്ത് മാത്രമായി
പരിമിതപ്പെടുത്താതെ,
ദീര്‍ഘകാല
കര്‍മ്മപദ്ധതിയുടെ
അടിസ്ഥാനത്തില്‍
സ്ഥായിയായ രീതിയില്‍
നടത്താന്‍ വേണ്ട
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
പകര്‍ച്ചവ്യാധി
പ്രതിരോധപ്രവര്‍ത്തനത്തിലും
പരിസര ശുചിത്വ
ബോധവല്‍ക്കരണത്തിലും
5400ല്‍ അധികം വരുന്ന
ആരോഗ്യ
ഉപകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
മെഡിക്കല്‍ കോളേജ്
അംഗീകാരത്തിന് കോഴ
വാങ്ങിയതായുള്ള ആക്ഷേപം
*7.
ശ്രീ.വി.
ജോയി
,,
ഇ.പി.ജയരാജന്
,,
എം. സ്വരാജ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ മെഡിക്കല്‍
കോളേജുകള്‍ക്ക് അനധികൃത
മാര്‍ഗ്ഗത്തിലൂടെ
അംഗീകാരം
ലഭ്യമാക്കുന്നതിനായി
കേന്ദ്ര ഭരണകക്ഷിയിലെ
പ്രമുഖര്‍ വന്‍തോതില്‍
കോഴ വാങ്ങിയതായുള്ള
ആക്ഷേപം സംബന്ധിച്ച്
സമഗ്രാന്വേഷണം
നടത്താന്‍ വിജിലന്‍സിന്
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ഈ
കോഴയിടപാടില്‍ ഹവാല
മാർഗം
ഉപയോഗിച്ചിട്ടുണ്ടെന്ന്
ആ പാര്‍ട്ടി തന്നെ
വ്യക്തമാക്കിയിട്ടുള്ളതിനാല്‍
രാജ്യത്തിന്റെ
സാമ്പത്തിക അസ്ഥിരത
ലക്ഷ്യമാക്കിയുള്ള
നടപടിക്ക് യു.എ.പി.എ.
നിയമപ്രകാരം കേസെടുത്ത്
എന്‍.ഐ.എ. ക്ക്
കൈമാറാന്‍ നടപടി
സ്വീകരിക്കുമോ?
സ്ത്രീ
സുരക്ഷയ്ക്ക് നൂതന പദ്ധതികള്‍
*8.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ജെയിംസ് മാത്യു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെ
സുരക്ഷയ്ക്കായി പോലീസ്
വകുപ്പ് എന്തെല്ലാം
നൂതന പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
ജില്ലാ
പോലീസ് മേധാവിയുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
പിങ്ക് പട്രോള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പൊതുസ്ഥലങ്ങളില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
സമ്പൂര്‍ണ്ണ സുരക്ഷ
ഉറപ്പാക്കുന്നതിന്
പിങ്ക് ബീറ്റ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏതെല്ലാം ജില്ലകളിലാണ്
പ്രസ്തുത പദ്ധതി
നിലവില്‍
നടപ്പാക്കിയിട്ടുള്ളത്;
(ഇ)
പ്രസ്തുത
പദ്ധതി കൂടുതല്‍
ജില്ലകളിലേയ്ക്ക്
വ്യാപിപ്പിയ്ക്കാന്‍
നടപടി സ്വീകരിക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്.
പ്രവേശനത്തിനുള്ള ഫീസ് ഘടന
*9.
ശ്രീ.അനില്‍
അക്കര
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്.
പ്രവേശനത്തിനുള്ള ഫീസ്
ഘടന
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷം പ്രവേശനത്തിന്
അനുവര്‍ത്തിച്ച
മാനദണ്ഡങ്ങളില്‍,
നീറ്റ് മെരിറ്റ്
നിലവില്‍ വന്നതിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ മാറ്റങ്ങളാണ്
ഉണ്ടായിട്ടുള്ളത്;
(സി)
2015-16
അദ്ധ്യയനവര്‍ഷം
സ്വാശ്രയ മെഡിക്കല്‍
കോളേജുകളില്‍ മെരിറ്റ്,
മാനേജ്മെന്റ്,
എന്‍.ആര്.ഐ.
സീറ്റുകളില്‍
നിശ്ചയിച്ച ഫീസ് എത്ര
വീതമായിരുന്നു;
(ഡി)
2016-17
അദ്ധ്യയനവര്‍ഷം
ഇതിലെന്തെങ്കിലും
വര്‍ദ്ധനവ്
നടപ്പിലാക്കിയിരുന്നോ;
എങ്കില്‍ അതിനുള്ള
കാരണമെന്തായിരുന്നു;
വര്‍ദ്ധനവ്
നടപ്പിലാക്കിയെങ്കില്‍
ഇതുമൂലം സ്വാകാര്യ
മാനേജുമെന്റുകള്‍ക്ക്
2015-16 നെ അപേക്ഷിച്ച്
എന്ത് തുക അധികമായി
ലഭിച്ചിട്ടുണ്ട്;
(ഇ)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്. പഠനം
വരേണ്യവര്‍ഗ്ഗത്തിന്
മാത്രമായി
മാറ്റുന്നതിനുള്ള
ഭാഗമായിട്ടാണ്
2017-18ല്‍ കഴിഞ്ഞ
വര്‍ഷത്തേതിനേക്കാള്‍
ഇരട്ടി ഫീസ്
അനുവദിച്ചിട്ടുളളത്എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
സാമൂഹ്യനീതി
നടപ്പിലാക്കുക എന്ന
സര്‍ക്കാര്‍ ലക്ഷ്യം
ഇത്തരത്തിലുള്ള ഫീസ്
വര്‍ദ്ധനവിലൂടെ
എപ്രകാരമാണ്
നടപ്പാക്കുകയെന്ന്
വ്യക്തമാക്കുമോ?
ഓണക്കാലത്ത്
അവശ്യവസ്തു വില നിയന്ത്രണ
സംവിധാനം
*10.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
അവശ്യവസ്തുക്കളുടെ,
പ്രത്യേകിച്ച്
അരിയുടെയും
പച്ചക്കറിയുടെയും വില
നിയന്ത്രിച്ച്
നിര്‍ത്താനായി
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം എന്തെന്ന്
അറിയിക്കാമോ;
(ബി)
അരി
പൂഴ്ത്തി വച്ച്
കരിഞ്ചന്തയില്‍
കൊളളലാഭമുണ്ടാക്കുന്നവര്ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
(സി)
ആന്ധ്രാപ്രദേശിലെ
മൊത്തക്കച്ചവടക്കാരും
സംസ്ഥാനത്തെ
ഇടനിലക്കാരും ചേര്‍ന്ന്
അരിയ്ക്ക് കൃത്രിമ
വിലക്കയറ്റം
സൃഷ്ടിക്കുന്നത്
തടയാനായി സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റവും
പൂഴ്ത്തിവെയ്പ്പും തടയാന്‍
നടപടി
*11.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്നത്
തടയാന്‍ ഇതിനകം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സര്‍ക്കാരിന്റെ
ഇടപെടല്‍ മൂലം വില
വര്‍ദ്ധനവ് തടയാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭക്ഷ്യസാധനങ്ങളുടെ
പൂഴ്ത്തിവെയ്പ് തടയാന്‍
നടപടി സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡ് വിതരണം
*12.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡ് വിതരണം
പൂര്‍ത്തിയായോ എന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡ് വിതരണവുമായി
ബന്ധപ്പെട്ട് കിട്ടിയ
അപേക്ഷകളില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിക്കുമോ;
(സി)
അരിവില
ക്രമാതീതമായി ഉയരുന്നത്
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കൈക്കൊണ്ടു എന്ന്
വ്യക്തമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരന്ത ബാധിതർക്ക്
വേണ്ടിയുള്ള പ്രവർത്തനങ്ങൾ
*13.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
എം. രാജഗോപാലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരന്തബാധിതരുടെ
പ്രശ്നപരിഹാരത്തിനായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ദുരിതബാധിതര്‍ക്ക്
ധനസഹായം ലഭ്യമാക്കാനായി
സൂപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും
എന്‍ഡോസള്‍ഫാന്‍
നിര്‍മ്മാതാക്കളില്‍
നിന്നും തുക
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ തുക
ലഭ്യമാക്കാത്തതിന്
എന്ത് കാരണമാണ്
അറിയിച്ചിട്ടുള്ളത്;
(സി)
ദുരിത
ബാധിതരുടെ
ചികിത്സക്കായും
പെന്ഷന്, സൗജന്യ
റേഷന്‍ തുടങ്ങിയവ
കൃത്യമായി
നല്കുന്നതിനായും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
അറിയിക്കാമോ;
(ഡി)
നിലവില്‍,
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
അര്‍ഹരായിട്ടുള്ള
ദുരിതബാധിതരെ കണ്ടെത്തി
സഹായം എത്തിക്കുന്നതിന്
അടിയന്തര
നടപടിയുണ്ടാകുമോ;
വിശദമാക്കാമോ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി പദ്ധതി
പൂർത്തീകരണം
*14.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതി പൂര്‍ണ്ണമായും
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇനി
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഈ
പദ്ധതി
പൂർത്തീകരിക്കുന്നതിന്
നടത്താനുണ്ട്;
വിശദമാക്കുമോ;
(സി)
എത്ര
തൊഴിലവസരങ്ങളാണ് ഈ
പദ്ധതിമൂലം
സംജാതമാകുന്നതെന്ന്
വിശദീകരിക്കാമോ;
(ഡി)
സ്മാര്‍ട്ട്
സിറ്റി
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
വനിതാ വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
*15.
ശ്രീ.എന്‍.
വിജയന് പിള്ള
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.ടി.എ.
റഹീം
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ത്രീകള്‍ക്ക്
ആവശ്യമായ സഹായം
നല്‍കുന്നതിനായി
കോര്പ്പറേഷന് 'മിത്ര
181' എന്ന ഹെല്‍പ്പ്
ലൈന്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
വനിതാ
വികസന കോര്പ്പറേഷന്
നടപ്പിലാക്കിവരുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍
അഭിമുഖീകരിക്കുന്ന
വിവിധ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ആദിവാസി ഊരുകളില്‍
പ്രസ്തുത
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ശബരിമല
വിമാനത്താവളം
*16.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ശബരിമല
വിമാനത്താവളത്തിന്റെ
പണി എന്നത്തേക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
വിമാനത്താവളം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം
സംബന്ധിച്ച് തര്‍ക്കം
നിലവിലുണ്ടോ;
(സി)
നഷ്ടപരിഹാരം
നല്‍കാതെ സ്ഥലം
ഏറ്റെടുക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
സ്ത്രീസുരക്ഷയും
ശാക്തീകരണവും
*17.
ശ്രീ.ഇ.പി.ജയരാജന്
,,
എ. പ്രദീപ്കുമാര്‍
,,
എം. രാജഗോപാലന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സ്ത്രീ
സുരക്ഷയ്ക്കും
ശാക്തീകരണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ത്രീധനം,
ഗാര്‍ഹിക പീഡനം,
ലൈംഗികാതിക്രമങ്ങള്‍
തുടങ്ങിയവയ്ക്കെതിരെ
'സധൈര്യം മുന്നോട്ട്'
എന്ന പേരില്‍
ക്യാമ്പയിന്
സംഘടിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ;
(സി)
വിധവകള്‍ക്കും
അവിവാഹിതരായ
അമ്മമാര്‍ക്കും വേണ്ടി
സ്വയം തൊഴില്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സ്വാശ്രയ
മെഡിക്കല്‍ ഫീസ്
*18.
ശ്രീ.കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
പ്രവേശനവുമായി
ബന്ധപ്പെട്ട ഫീസ്
നിര്‍ണ്ണയ കാര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
ഏകോപനം ഉണ്ടായിട്ടില്ല
എന്ന് ഹൈക്കോടതി
വിമര്‍ശനം
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കിൽ
സര്‍ക്കാര്‍ തലത്തില്‍
ഏകോപനം
ഉണ്ടാകാതിരുന്നതിനുള്ള
കാരണം
എന്തായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
സ്വാശ്രയമേഖലയില്‍
അരാജകത്വമുണ്ടാക്കി
അതിലൂടെ
സ്വാശ്രയമുതലാളിമാരുടെ
താല്പര്യം
സംരക്ഷിക്കുന്നതിനാണ്
സര്‍ക്കാര്‍
ശ്രമിച്ചതെന്ന ആക്ഷേപം
വസ്തുതാപരമാണോ;
(ഡി)
ഇതു
സംബന്ധിച്ച
ഓര്‍ഡിനന്‍സില്‍
നിഷ്കര്ഷിച്ചതിന്
വിരുദ്ധമായി പത്ത്
അംഗങ്ങള്‍ക്ക് പകരം
അഞ്ച് അംഗങ്ങളെ മാത്രം
ഉള്‍ക്കൊള്ളിച്ച്
അഡ്മിഷന് ആന്റ് ഫീ
റെഗുലേറ്ററി
കമ്മിറ്റിയെ
നിയമിക്കുകയും പ്രസ്തുത
നിയമനം ഓര്‍ഡിനന്‍സിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി, ഗസറ്റില്‍
പ്രസിദ്ധീകരിക്കാതെ
സര്‍ക്കാര്‍ ഉത്തരവായി
പുറപ്പെടുവിക്കുകയും
ചെയ്തത് ആരുടെ ഭാഗത്ത്
നിന്നുണ്ടായ
വീഴ്ചയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
മതസ്പര്‍ദ്ധ
വളര്‍ത്തുന്ന
പരാമര്‍ശത്തിനെതിരെ നടപടി
*19.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങള്‍ക്കിടയില്‍
വര്‍ഗ്ഗീയ
വേര്‍തിരിവുണ്ടാക്കുന്ന
രീതിയില്‍ മുന്‍ പോലീസ്
മേധാവി നടത്തിയ
പരാമര്‍ശം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനെതിരെ
കേസ് എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ ;
(ഡി)
സമൂഹത്തില്‍
ജാതി, മത സ്പര്‍ദ്ധ
വളര്‍ത്തുന്ന രീതിയില്‍
പ്രവര്‍ത്തിക്കുന്ന
വ്യക്തികള്‍ക്കും
പ്രസ്ഥാനങ്ങള്‍ക്കുമെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
വിഷയത്തിലെ സര്‍ക്കാര്‍
നയം വ്യക്തമാക്കുമോ?
മെഡിക്കല്‍ പ്രവേശനത്തിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
*20.
ശ്രീ.ആര്.
രാജേഷ്
,,
ആന്റണി ജോണ്‍
,,
യു. ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
പ്രവേശനത്തിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
വിശദമാക്കാമോ;
(ബി)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
ഫീസ് നിര്‍ണ്ണയം
സംബന്ധിച്ച്
സര്‍ക്കാര്‍ നടത്തിയ
ചര്‍ച്ചകളും
ഇടപെടലുകളും
വ്യക്തമാക്കാമോ;
(സി)
കോടതി
വിധികളിലെ
പ്രതിലോമകരമായ
വ്യവസ്ഥകള്‍
നിലനില്‍ക്കെത്തന്നെ
ഉയര്‍ന്ന റാങ്കു ലഭിച്ച
സാമ്പത്തികമായി താഴ്ന്ന
നിലയിലുള്ളവര്‍ക്ക്
പഠിക്കാനുള്ള അവസരം
ഉറപ്പാക്കാനായി ഏതു
വിധത്തില്‍ ഇടപെടാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
സർക്കാർ
ആശുപത്രികളുടെ സ്ഥലം
പാട്ടത്തിനു നല്കുന്ന
കേന്ദ്ര നയം
*21.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
സര്‍ക്കാര്‍
ആശുപത്രികളുടെ സ്ഥലം
സ്വകാര്യ
ആശുപത്രികള്‍ക്ക്
പാട്ടത്തിന് നല്കുന്ന
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ നയം സംബന്ധിച്ച്
എന്തെങ്കിലും
മാര്‍ഗനിര്‍ദേശം
കേന്ദ്രത്തില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
വിഷയത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ?
മരുന്ന്
വിപണനമേഖലയിലെ ചൂഷണം
നിയന്ത്രിക്കാന്‍ നടപടി
*22.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
മരുന്നുവില
നിയന്ത്രണരീതിയുടെ
വിശദാംശം നല്‍കുമോ;
അവശ്യ മരുന്നുകള്‍
ഉള്‍പ്പെടെയുള്ളവയുടെ
വില
നിയന്ത്രിക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിന്
ഏതെങ്കിലും തരത്തിലുള്ള
ഇടപെടലുകള്‍ നടത്തുക
സാധ്യമാണോ;
(ബി)
മഴക്കാലജന്യ
രോഗങ്ങള്‍
വ്യാപകമായിരിക്കുന്ന
സാഹചര്യത്തില്‍,
ഔഷധങ്ങളുടെ മേലുള്ള
ചരക്കു-സേവന നികുതിയിലെ
ആശയക്കുഴപ്പത്തിന്റെ
പേരില്‍ മരുന്നിന്
കൃത്രിമക്ഷാമം
സൃഷ്ടിക്കുന്നത്
തടയാന്‍ സാധ്യമാകുമോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കാരുണ്യ
ഫാര്‍മസികളുടെ എണ്ണം
വര്‍ദ്ധിപ്പിച്ച്,
ബ്രാന്റ് നാമത്തിലുള്ള
മരുന്നുകളോടൊപ്പം
ജനറിക് മരുന്നുകളും
ആവശ്യാനുസരണം
ലഭ്യമാക്കി മരുന്ന്
വിപണനമേഖലയിലെ ചൂഷണം
നിയന്ത്രിക്കാന്‍
ഇടപെടലുണ്ടാകുമോ;
വിശദമാക്കുമോ?
റേഷന്‍കാര്‍ഡുകളുടെ
വിതരണം
*23.
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡുകളില്‍
കടന്നു കൂടിയ
തെറ്റുകള്‍
സമയബന്ധിതമായി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സാമുദായിക
ഐക്യം തകർക്കുന്നവർക്കെതിരെ
നടപടി
*24.
ശ്രീ.വി.
അബ്ദുറഹിമാന്
,,
ജെയിംസ് മാത്യു
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കശാപ്പു
നിരോധനം എന്ന പേരില്‍
രാജ്യത്തെ ജനങ്ങള്‍
എന്തു ഭക്ഷിക്കണമെന്ന്
തങ്ങള്‍
തീരുമാനിക്കുമെന്ന
തരത്തില്‍ വര്‍ഗ്ഗീയ
തീവ്രവാദ സംഘടനകളുടെ
പ്രവര്‍ത്തനം
സംസ്ഥാനത്ത് സാമൂഹിക
ഛിദ്രം
ഉണ്ടാക്കാതിരിക്കാനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
വര്‍ഗ്ഗീയതയാണ്
രാജ്യസ്നേഹമെന്ന്
പരസ്യമായി
പ്രഖ്യാപിച്ചുകൊണ്ട്
വസ്ത്രധാരണ
രീതിയിലുൾപ്പെടെ
ജനങ്ങളുടെ മേല്‍
പെരുമാറ്റച്ചട്ടം
അടിച്ചേല്‍പ്പിക്കുകയെന്ന
ലക്ഷ്യവുമായി
ഗൃഹസന്ദര്‍ശനമെന്ന
മറവില്‍ ജനങ്ങളില്‍
ഭീതി വിതച്ച്
വരുതിയിലാക്കാനുളള
നീക്കം നിയമപരമായും
ഭരണപരമായും കര്‍ശനമായി
നേരിടാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സാമുദായിക
ധ്രുവീകരണം സൃഷ്ടിച്ച്
രാജ്യത്തിന്റെ
എെക്യത്തിനും
അഖണ്ഡതയ്ക്കും ഭീഷണി
സൃഷ്ടിക്കുന്നവരെ
രാജ്യദ്രോഹക്കുറ്റം
ചുമത്തി കര്‍ശനമായി
നിയന്ത്രിക്കുമോ?
അനുയാത്ര
പദ്ധതി
*25.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ഭിന്നശേഷി സൗഹൃദ
സംസ്ഥാനമാക്കുന്നതിനായി
'അനുയാത്ര' എന്ന
പേരില്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഭിന്നശേഷിയുള്ളവരുടെ
പുനരധിവാസത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മുന്‍ഗണനപ്പട്ടികയിലെ
അനര്‍ഹര്‍
*26.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമത്തിന്‍െറ ഭാഗമായി
തയ്യാറാക്കിയ
മുന്‍ഗണനപ്പട്ടികയില്‍
അനര്‍ഹര്‍
ഉള്‍പ്പെട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍ഗണനപ്പട്ടികയിലെ
അനര്‍ഹരെ
ഒഴിവാക്കുന്നതിനായി
തദ്ദേശസ്വയംഭരണ
വകുപ്പ്, മോട്ടോര്‍
വാഹന വകുപ്പ്, വൈദ്യുതി
വകുപ്പ്, ഇ.പി.എഫ്.
കമ്മീഷണര്‍, ട്രഷറി
വകുപ്പ് എന്നിവയുമായി
ബന്ധപ്പെട്ട് വേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
മുന്‍ഗണനപ്പട്ടികയില്‍
നിന്നും സ്വയം ഒഴിയാത്ത
അനര്‍ഹരായ കാര്‍ഡ്
ഉടമകള്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ?
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
കൗണ്‍സില്‍ രൂപീകരണം
*27.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
കൗണ്‍സില്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ക്ലിനിക്കല്‍
ലാബുകളില്‍ യോഗ്യരായ
ടെക്നീഷ്യന്മാര്
തന്നെയാണ് പരിശോധനകള്‍
നടത്തുന്നത് എന്ന
കാര്യം
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വിവിധ
ലബോറട്ടറികളില്‍
നിന്നും ലഭിക്കുന്ന
പരിശോധനാ
റിപ്പോര്‍ട്ടുകളില്‍
വ്യത്യാസം
ഉണ്ടാകുന്നതെന്തുകൊണ്ടാണെന്ന്
പഠനം നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഗുണ്ടാ-മാഫിയ
സംഘങ്ങളെ
അടിച്ചമര്‍ത്തുന്നതിന്
കര്‍മ്മ പദ്ധതി
*28.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരുടെ
ജീവനും സ്വത്തിനും
ഭീഷണിയായി
ഗുണ്ടാ-മാഫിയാ
സംഘങ്ങള്‍
സംസ്ഥാനത്തിന്റെ പല
ഭാഗത്തും
പ്രവര്ത്തിച്ചുവരുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സംഘങ്ങളെ
അടിച്ചമര്‍ത്തുന്നതിന്
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്‍െറ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ?
ബ്ല്ലേഡ്
മാഫിയയുടെ പ്രവര്‍ത്തനം
തടയുന്നതിന് നടപടി
*29.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബ്ല്ലേഡ് മാഫിയയുടെ
പ്രവര്‍ത്തനം
വ്യാപകമായി തുടരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതു നേരിടാന്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഓപ്പറേഷന്
കുബേരയുടെ പ്രവര്‍ത്തനം
തുടരാന്‍
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഡെങ്കിപ്പനി
നിയന്ത്രണവിധേയമാക്കാന്‍
സ്വീകരിച്ച നടപടികള്‍
*30.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ബി.സത്യന്
,,
കെ. ദാസന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചില ജില്ലകളില്‍
വര്‍ദ്ധിച്ച
തോതിലുണ്ടായ
ഡെങ്കിപ്പനിയും അതു
മൂലമുണ്ടായ മരണങ്ങളും
നിയന്ത്രണവിധേയമാക്കാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മാലിന്യ
സംസ്കരണത്തിലുണ്ടാകുന്ന
പോരായ്മകളാണ്
ഡെങ്കിപ്പനി, എലിപ്പനി
തുടങ്ങിയ രോഗങ്ങളുടെ
വ്യാപനത്തിന്
കാരണമാകുന്നതെന്നതിനാല്‍
ഇക്കാര്യത്തില്‍ ആരോഗ്യ
വകുപ്പ്
മുന്‍കൈയെടുത്ത്
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങളും
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളും
എന്തെല്ലാമാണ്;
(സി)
മരുന്നുകളുടെ
ലഭ്യത ഉറപ്പാക്കാനും
ലബോറട്ടറി സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ?