ഇക്കോ
ടൂറിസം
696.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കോ ടൂറിസത്തിന്
പ്രോത്സാഹനം
നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിവരുന്നതെന്ന്
;
(ബി)
ഇക്കോ
ടൂറിസവുമായി
ബന്ധപ്പെട്ട്
പരിസ്ഥിതിക്കുണ്ടാകുന്ന
ആഘാതത്തെക്കുറിച്ച്
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പഠനത്തിലെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത ആഘാതങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം കര്യങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
ജനവാസ
മേഖലയിൽ വന്യമൃഗങ്ങളുടെ
ആക്രമണം
697.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍
കാട്ടാനകളുടെയും, മറ്റ്
കാട്ട്മൃഗങ്ങളുടേയും
നിരന്തരമായ
ആക്രമണങ്ങളും , ശല്യവും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
വ്യക്തമാക്കാമോ?
വനഭൂമി
കയ്യേറ്റം
698.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനഭൂമികള്‍ ഭൂമാഫിയകള്‍
പലയിടത്തും കയ്യടക്കി
വച്ചിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെ വനം
കയ്യേറിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
എത്ര
ഏക്കര്‍ വനം
കയ്യേറിയിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
മൂന്നാര്‍
മേഖലയില്‍ എത്ര ഏക്കര്‍
വനം കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
വനം
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍
നാളിതുവരെ എന്തൊക്കെ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പാമ്പ്
കടിയേല്‍ക്കുന്നവര്‍ക്കുള്ള
സഹായം
699.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പ്
കടിയേറ്റ്
മരിക്കുന്നവര്‍ക്ക് വനം
വകുപ്പ് സഹായം
നല്കുന്നുണ്ടോ എന്ന്
വിശദമാക്കുമോ;
(ബി)
വനമേഖലയിലുള്‍പ്പെടുന്ന
പ്രദേശത്ത് വച്ച്
പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക്
സര്‍ക്കാര്‍
നല്‍കിവരുന്ന
സാമ്പത്തിക സഹായം
എത്രയെന്ന്
വിശദമാക്കുമോ;
(സി)
നാട്ടിന്‍പുറങ്ങളില്‍
വച്ച് പാമ്പ് കടിയേറ്റ്
മരിക്കുന്നവര്‍ക്കും
ഗുരുതരമായി അസുഖം
ബാധിക്കുന്നവര്‍ക്കും
എന്തെല്ലാം സഹായങ്ങള്‍
വനംവകുപ്പ്
നല്‍കിവരുന്നുവെന്ന്
വിശദീകരിക്കുമോ?
സാമൂഹിക
വനവത്കരണപദ്ധതികള്
700.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹിക
വനവത്കരണത്തിനായി ഈ
വര്‍ഷത്തെ ബജറ്റില്‍
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(ബി)
ഇത്തരത്തില്‍
വനവത്കരണം
നടത്തേണ്ടുന്ന
പ്രദേശങ്ങളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങളെന്തെല്ലാമാണ്
; ഈ പ്രദേശങ്ങളെ
കണ്ടെത്തി ശിപാർശ
സമര്‍പ്പിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
;
(സി)
മലപ്പുറം
ജില്ലയിലെ കൊടുകുത്തിമല
പ്രദേശത്ത്
സാമൂഹികവനവത്കരണത്തിനായി
പദ്ധതികള്‍
എന്തെങ്കിലും
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
സാധ്യത പരിശോധിക്കുമോ?
മരങ്ങള്‍
വച്ചു
പിടിപ്പിക്കുന്നതിനുളള
പ്രത്യേക പദ്ധതികള്‍
701.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരങ്ങള്‍ വച്ചു
പിടിപ്പിക്കുന്നതിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വഴിയോരത്തണല്‍
പദ്ധതി പ്രകാരം 2016-17
കാലയളവില്‍ എത്ര തുക
അനുവദിച്ചു; ആയതില്‍
എത്ര തുക ചെലവഴിച്ചു;
പ്രസ്തുത പദ്ധതി
പ്രകാരം എവിടെയെല്ലാം
മരങ്ങള്‍ വച്ചു
പിടിപ്പിച്ചിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കുമോ;
(സി)
വിവിധ
ആവശ്യങ്ങള്‍ക്കായി
മരങ്ങള്‍ മുറിച്ചു
മാറ്റുമ്പോള്‍ പകരം
മരങ്ങള്‍ വയ്ക്കണമെന്ന്
നിഷ്കര്‍ഷിക്കാറുണ്ടോ;
എങ്കില്‍ ആയത്
പാലിച്ചിട്ടുണ്ടോ
എന്നും പകരം വച്ച
മരങ്ങള്‍
പരിപാലിക്കുന്നുണ്ടോ
എന്നും
പരിശോധിക്കുന്നതിന്
സംവിധാനം നിലവില്‍
ഉണ്ടോ;
(ഡി)
കഴക്കൂട്ടം
-കോവളം ബൈപ്പാസ് വീതി
കൂട്ടലിന്റെ ഭാഗമായി
മുറിച്ചുമാറ്റപ്പെട്ട
മരങ്ങള്‍ക്ക് പകരമായി
മരങ്ങള്‍ വെച്ച്
പിടിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാട്ടുതീ
തടയല്‍
702.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചകാലത്ത്
കാട്ടുതീ തടയുന്നതിന്
വനം വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
എത്ര
ഹെക്ടര്‍ വനം കാട്ടുതീ
ബാധിതമായിട്ടുണ്ട്
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ
?
വനംകൊള്ള
തടയല്‍
703.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വനംകൊള്ള തടയുന്നതിന്
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
വനംകൊള്ളയ്ക്കെതിരെ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്?
കരിങ്കല്‍
ക്വാറികൾക്ക് വനം,
പരിസ്ഥിതി
മന്ത്രാലയത്തിന്റെ അനുമതി
704.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയില്‍ കരിങ്കല്‍
ക്വാറികളുടെ
പ്രവര്‍ത്തനം
നിര്‍ത്തിവച്ചിട്ടുള്ള
സാഹചര്യത്തില്‍,
പ്രസ്തുത
ക്വാറികള്‍ക്ക് വനം,
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
വനസംരക്ഷണം
705.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാഭാവിക വനങ്ങളുടെ
ഫലപ്രദമായ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
വര്‍ഷത്തെ രൂക്ഷമായ
വരള്‍ച്ച
വനമേഖലയ്ക്കുണ്ടാക്കുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കാട്ടുതീ
തടയുന്നതിനായി
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വന
സംരക്ഷണത്തിനായി വിവിധ
സമിതികളുടെയും
ഗവണ്മെന്റിതര
സംഘടനകളുടെയും
പങ്കാളിത്തത്തോടെ
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഫോറസ്റ്റ്
സ്റ്റേഷനുകളില്‍ ആധുനിക
സാങ്കേതികവിദ്യ
ഉപയോഗിച്ചുളള ആശയവിനിമയം
706.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോറസ്റ്റ്
സ്റ്റേഷനുകളില്‍ ആധുനിക
സാങ്കേതികവിദ്യ
ഉപയോഗിച്ചുളള
ആശയവിനിമയം
സാധ്യമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍,
സംസ്ഥാനത്തെ എല്ലാ
ജില്ലകളിലെയും
ഫോറസ്റ്റ്
സ്റ്റേഷനുകളില്‍
പ്രസ്തുത ആശയവിനിമയം
സാധ്യമാക്കാമോ;
(ബി)
എന്തെല്ലാം
സംവിധാനങ്ങളാണ് ഇതിനായി
ഉപയോഗിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
വനമേഖലയിലെ
കാലാവസ്ഥ വ്യതിയാനം
707.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനമേഖലയില്‍ കാലാവസ്ഥ
വ്യതിയാനംമൂലം ഈറ്റകള്‍
പോലുള്ള സസ്യങ്ങള്‍
നശിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഐക്യരാഷ്ട്രസഭ
നിയോഗിച്ച കമ്മിറ്റി
സമര്‍പ്പിച്ച
''ത്രെറ്റന്റ് ടാക്സ''
എന്ന റിപ്പോര്‍ട്ടില്‍
ഇതുസംബന്ധിച്ച് സൂചന
നല്‍കിയിരുന്നോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വനം
വകുപ്പ് വര്‍ഷാവര്‍ഷം
ഈറ്റക്കാടുകള്‍
നട്ടുവളര്‍ത്തുകയും
ഉള്ളവ പരിപാലിക്കുകയും
ചെയ്യുന്ന പദ്ധതി
പൂര്‍ണമായും
നിര്‍ത്താന്‍ ഇടയാക്കിയ
സാഹചര്യം
എന്തായിരുന്നു;
വിശദമാക്കാമോ;
(ഡി)
ഇത്തരം
ഈറ്റകളുടെ നാശംമൂലം
വന്യജീവികള്‍ ആഹാരം
തേടി നാട്ടിലിറങ്ങുന്ന
സ്ഥിതിവിശേഷം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
നൽകുമോ?
നിലമ്പൂര്‍
ഫോറസ്റ്റ് ഡിവിഷന്
ഓഫീസുകള്‍
708.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
ഫോറസ്റ്റ് ഡിവിഷന്
ഓഫീസുകള്‍ സ്ഥിതി
ചെയ്യുന്ന സ്ഥലം
വനഭൂമിയാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍
(KNG) സംസ്ഥാന പാതയോട്
ചേര്‍ന്ന്
സ്ഥിതിച്ചെയ്യുന്ന
ഫോറസ്റ്റ് ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്ന
സ്ഥലത്തു നിന്നും രണ്ട്
മീറ്റര്‍ സ്ഥലം റോഡിനു
നല്കാന് അനുമതി
നല്കിയിട്ടുണ്ടെങ്കില്
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; സ്ഥലം
റോഡിനു വിട്ടു
നല്‍കുന്നതിനുളള തടസ്സം
എന്തെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍-മുണ്ടേരി
-മേപ്പാടി റോഡ് സര്‍വ്വെ
സംബന്ധിച്ച വിവരങ്ങള്‍
709.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍-മുണ്ടേരി
-മേപ്പാടി റോഡ്
സര്‍വ്വെ സംബന്ധിച്ച്
ഏറ്റവും പുതിയ
വിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സര്‍വ്വെ
റിപ്പോർട്ടിന്റെ കോപ്പി
ലഭ്യമാക്കുമോ?
വനംവകുപ്പിലെ
ജീവനക്കാരുടെ യൂണിഫോം
710.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിന്
കീഴിലുള്ള ഏതൊക്കെ
തസ്തികകളിലെ
ജീവനക്കാര്‍ക്ക്
യൂണിഫോം വിതരണം
ചെയ്യുന്നുണ്ട്
;പ്രതിവര്‍ഷം എത്ര
മീറ്റര്‍ തുണി (ശരാശരി)
ഇതിനായി വാങ്ങുന്നുണ്ട്
;എത്ര ജീവനക്കാര്‍ക്ക്
യൂണിഫോം അലവന്‍സ്
നല്‍കുന്നുണ്ട് ;
(ബി)
സര്‍ക്കാര്‍
ചെലവില്‍ നല്കുന്ന
യൂണിഫോം തുണി
,സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
മില്ലുകള്‍, ഖാദി,
കൈത്തറി വിപണന ശാലകള്‍
എന്നിവിടങ്ങളില്‍
നിന്നു
വാങ്ങുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
രാമഗിരിക്കോട്ടയുടെ
സംരക്ഷണം
711.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചരിത്രത്തിന്റെ
ശേഷിപ്പുകള്‍
ഉറങ്ങിക്കിടക്കുന്ന
പട്ടാമ്പി താലൂക്കിലെ
രാമഗിരിക്കോട്ടയുടെ
പ്രാധാന്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത് സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
;വിശദമാക്കാമോ;
(ബി)
രാമഗിരിക്കോട്ട
ഒരു വിനോദസഞ്ചാര
കേന്ദ്രമായി
വികസിപ്പിക്കുന്നതിനുള്ള
സാദ്ധ്യതകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
കാലത്ത് കോട്ടയോടു
ചേര്‍ന്ന് കിടക്കുന്ന
ചില പ്രദേശങ്ങള്‍ ചില
സ്വകാര്യവ്യക്തികള്‍ക്ക്
ലഭിക്കുന്നതിനുവേണ്ടിയുള്ള
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുകയുണ്ടായോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
വന്യജീവികളുടെ
ഉപദ്രവങ്ങൾ
712.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ സ്ഥലങ്ങളിലെ
പാവപ്പെട്ട കര്‍ഷകരുടെ
കൃഷി നശിപ്പിക്കുന്നതും
ജനങ്ങളെ
ഉപദ്രവിക്കുന്നതുമായ
കുരങ്ങന്, കാട്ടുപന്നി
മുതലായ ചെറുതും
വലുതുമായ വന്യജീവികളെ
കൊല്ലുന്നതിന്
അനുകൂലമായ എന്തെങ്കിലും
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഇല്ലെങ്കില്‍
ഇതിനെക്കുറിച്ച്
പഠിച്ച് ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്കുന്നവിധം
അനുകൂലമായ ഉത്തരവ്
നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിയ്ക്കുമോ?
ജനവാസ
കേന്ദ്രങ്ങളില്‍
വന്യമൃഗങ്ങളുടെ ആക്രമണം
713.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യമൃഗങ്ങള്‍ ജനവാസ
കേന്ദ്രങ്ങളില്‍ ഇറങ്ങി
കൃഷിനശിപ്പിക്കുകയും
മനുഷ്യജീവന്
ഭീഷണിയായിത്തീരുകയുംചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ 2 വര്‍ഷമായി
കൃഷിയില്‍ എത്ര രൂപയുടെ
നഷ്ടം ഇവയുടെ ആക്രമണം
മൂലമുണ്ടായി എന്നും
എത്ര മനുഷ്യജീവനുകള്‍
നഷ്ടമായി എന്നും, എത്ര
പേര്‍ക്ക് മറ്റു
ശാരീരിക
വൈകല്യമൂണ്ടായിയെന്നും
എത്ര പേര്‍ക്ക് ചികിത്സ
വേണ്ടിവന്നു എന്നും
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്ക്
എന്തു സഹായമാണ്
നല്‍കിയതെന്നും ഇനിയും
സഹായം ലഭിക്കാത്തവര്‍
എത്രപേര്‍ എന്നും ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
നഷ്ടം സംഭവിച്ചവരില്‍
പാലക്കാട് ജില്ലയില്‍
എത്രപേര്‍ക്ക് ഇനിയും
സഹായം ലഭ്യമാക്കാനുണ്ട്
എന്നു വ്യക്തമാക്കുമോ?
ആനകള്‍
ചരിയുന്നതായ
റിപ്പോര്‍ട്ടുകള്‍
714.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍
രൂക്ഷമായതോടെ വെള്ളവും
ഭക്ഷണവും യഥാസമയം
ലഭിക്കാതെയും മറ്റു
ദുരൂഹ സാഹചര്യങ്ങളിലും
ആനകള്‍ ചരിയുന്നതായ
റിപ്പോര്‍ട്ടുകള്‍
വരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ആനകള്‍ കഴിഞ്ഞ 6
മാസത്തിനിടയില്‍
സംസ്ഥാനത്ത്
ചരിയുകയുണ്ടായെന്നും ഇവ
ഏതൊക്കെ ഫോറസ്റ്റ്
റേഞ്ചില്‍
ഉള്‍പ്പെട്ടവയാണെന്നും
വ്യക്തമാക്കുമോ ;
(സി)
ഇതിനു
പരിഹാരമായി ആനകള്‍
അടക്കമുള്ള
വന്യജീവികള്‍ക്ക്
കാട്ടില്‍ വെള്ളവും
ഭക്ഷണവും ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
വന്യജീവി
ആക്രമണങ്ങള്‍
715.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന
കൊടുംവരള്‍ച്ചമൂലം
ജനവാസകേന്ദ്രങ്ങളില്‍
എത്തുന്ന വന്യജീവികളുടെ
ആക്രമണങ്ങള്‍
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട് ;
(ബി)
ഇപ്രകാരം
മനുഷ്യനും
വന്യമൃഗങ്ങളും
തമ്മിലുള്ള സംഘര്‍ഷങ്ങൾ
ലഘൂകരിക്കുന്നതിന്
ജനജാഗ്രതാസമിതികള്‍
തദ്ദേശതലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വിവരിക്കുമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണംമൂലം കാര്‍ഷിക
വിളകള്‍ക്കും
വസ്തുവകകള്‍ക്കും
ഉണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
എന്തെല്ലാം
നഷ്ടപരിഹാരങ്ങളാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കാട്ടാന ശല്യം
716.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാട്ടാന
ശല്യം
നിയന്ത്രിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
നിയമസഭാ മണ്ഡലം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കു മോ;
(ബി)
ഇൗ
തുക ഏതെല്ലാം
കാര്യങ്ങള്‍ക്ക്
വേണ്ടിയാണ്
ചെലവഴിച്ചിട്ടുള്ളത്;
(സി)
കാട്ടാനകളുടെ
കടന്നാക്രമണം മൂലം ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കൃഷിക്കാര്‍ക്കുണ്ടായ
നാശനഷ്ടം എത്രയാണെന്ന്
നിയമസഭാ മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
പ്രസ്തുത
കൃഷിക്കാര്‍ക്കുള്ള
നഷ്ട പരിഹാര തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്
ഇരയാകുന്നവർക്കുള്ള
ധനസഹായം
717.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യമൃഗങ്ങളുടെ
ആക്രമണത്താല്‍
അത്യാഹിതം
സംഭവിക്കുന്നവര്‍ക്ക്
ഇപ്പോള്‍ നല്കുന്ന
ധനസഹായം എത്രയെന്ന്
വ്യക്തമാക്കാമോ;
ഗുരുതരമായി പരിക്കേറ്റ്
അവശത
അനുഭവിക്കുന്നവര്‍ക്ക്
പ്രതിമാസം ധനസഹായം
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
വന്യമൃഗസംരക്ഷണം
718.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
കൊടും വരള്‍ച്ച
നേരിടുന്ന
സാഹചര്യത്തില്‍
വന്യമൃഗങ്ങള്‍ക്ക്
കുടിവെള്ളം
ലഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സര്‍ക്കാര്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
പോള്‍ട്രി
ഡെവലപ്മെന്റ്കോര്പ്പറേഷന്റെ
പ്രവര്‍ത്തനം
719.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയിരക്കണക്കിന്
കര്‍ഷകര്‍
ആശ്രയിക്കുന്ന
പോള്‍ട്രി മേഖലയില്‍
കോഴിക്കുഞ്ഞുങ്ങളുടെ
വിലയും തീറ്റ വിലയും
ഇറച്ചി വിലയും
നിശ്ചയിക്കുന്നത് അയല്‍
സംസ്ഥാനങ്ങളിലെ
ലോബിയായി
തീര്‍ന്നിരിക്കുന്നതിനാല്‍
ആയത് കര്‍ഷകരെ
ദുസ്ഥിതിയിലാക്കിയിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
മേഖലയില്‍ പോള്‍ട്രി
ഡെവലപ്മെന്റ്കോര്പ്പറേഷന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുവാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
മേഖലയിലെ കര്‍ഷകരെ
കൃഷിക്കാരായി
പരിഗണിച്ച് വായ്പ
അനുവദിക്കുന്നതിലും
വൈദ്യുതി
നല്‍കുന്നതിലും
ആനുകൂല്യം
ലഭ്യമാക്കുമോ;
കര്‍ഷകര്‍ക്ക് നികുതി
ഇളവു നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
കോഴി,
പശു വളര്‍ത്തല്‍ പദ്ധതികള്‍
720.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന്റെ കോഴി
വളര്‍ത്തല്‍ പദ്ധതി
എത്ര പഞ്ചായത്തുകളില്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
വകുപ്പുമായി ചേര്‍ന്ന്
തൊഴിലധിഷ്ഠിത
പദ്ധതികളായ കോഴി,
പശുവളര്‍ത്തല്‍
പദ്ധതികള്‍
നിലവിലുണ്ടോ; പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
പശുഗ്രാമം
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
മൃഗാശുപത്രികളുടെ
നവീകരണത്തിനായി
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്;
തെരഞ്ഞെടുക്കപ്പെട്ട
മൃഗാശുപത്രികളെ മാതൃക
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദമാക്കുമോ?
ആശ്രയ
പദ്ധതി
721.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോയുടെ
സഹകരണത്തോടെ
നടപ്പിലാക്കിവരുന്ന
'ആശ്രയ' പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
'ആശ്രയ'
പദ്ധതിക്ക് പുറമേ
കെപ്കോ വഴി ഏതൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നത്
;വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പാറശ്ശാല
മണ്ഡലത്തിലെ
പെരുങ്കടവിള,
കൊല്ലയില്‍, അമ്പൂരി
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
'ആശ്രയ' പദ്ധതി പ്രകാരം
കോഴിക്കുഞ്ഞുങ്ങളെ
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ബ്രോയിലര്‍
കോഴി കര്‍ഷകര്‍
722.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴി
വളര്‍ത്തല്‍
കാര്‍ഷികവൃത്തിയായി
അംഗീകരിച്ചിരിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തിനകത്ത്
ബ്രോയിലര്‍ കോഴി
വളര്‍ത്തുന്ന കര്‍ഷകര്‍
അടയ്ക്കേണ്ടിവരുന്ന
വിവിധ നികുതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ബ്രോയിലര്‍
കോഴി കര്‍ഷകര്‍ക്ക്
ആവശ്യമായ വൈദ്യുതി,
കാര്‍ഷിക നിരക്കില്‍
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
കോഴിക്കോട്
ജില്ലാ മൃഗസംരക്ഷണ
ആശുപത്രിയ്ക്ക് പുതിയ
കെട്ടിടം
723.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലാ മൃഗസംരക്ഷണ
ആശുപത്രിക്ക്
സൗകര്യപ്രദമായ കെട്ടിടം
നിര്മ്മിക്കുന്നതിന്എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
രോഗപ്രതിരോധ
നടപടികള്സ്വീകരിച്ചിട്ടില്ലാത്ത
പക്ഷികളുടെയും
വളര്‍ത്തുമൃഗങ്ങളുടെയും
വിപണനം
724.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രോഗം വന്നതും
രോഗപ്രതിരോധ നടപടികള്‍
സ്വീകരിച്ചിട്ടില്ലാത്തതുമായ
പക്ഷികളുടെയും
വളര്‍ത്തുമൃഗങ്ങളുടെയും
വിപണനം
നടക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് മൂലം മൃഗങ്ങള്‍
വഴിയും പക്ഷികള്‍
വഴിയും പകരുന്ന
രോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
ഇത്തരത്തില്‍
രോഗം ബാധിച്ചതും
പ്രതിരോധമാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടില്ലാത്തതുമായ
വളര്‍ത്തുമൃഗങ്ങളുടെ
വിപണനം തടയുന്നതിന്
നിയമങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഈ രംഗത്തെ
അനാരോഗ്യകരമായ
പ്രവണതകള്‍ തടയുന്നതിന്
സര്‍ക്കാരിന് കഴിയാത്ത
സ്ഥിതിവിശേഷം
ഗുരുതരമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇതിന്
അടിയന്തരമായി
പരിഹാരമാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുമോ;
വിശദമാക്കുമോ?
കുഞ്ഞുകൈകളില്‍
അരുമക്കോഴി എന്ന പദ്ധതി
725.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുഞ്ഞുകൈകളില്‍
അരുമക്കോഴി എന്ന പദ്ധതി
സംസ്ഥാനത്തെ എത്ര
സ്കൂളുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
പ്രസ്തുത സ്കൂളുകളുടെ
പേരുവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വരും
വര്‍ഷങ്ങളില്‍
തുടരുന്നതിനു് കഴിയുമോ
; ഈ പദ്ധതി മുട്ടയുടെ
ഉത്പാദന വര്‍ദ്ധനവിനു
സഹായിക്കുമെന്ന്
കരുതുന്നുണ്ടോ;എങ്കില്‍
എത്ര വര്‍ദ്ധനവാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
മുട്ടക്കോഴിയെ ലഭിച്ച
വിദ്യാര്‍ത്ഥികള്‍ ഇവയെ
പരിപാലിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ ?
മൃഗസംരക്ഷണത്തിനുള്ള
പദ്ധതികള്‍
726.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗസംരക്ഷണത്തിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതികൾ
നടപ്പാക്കുന്നതെന്നു
വിശദീകരിക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍
നടപ്പാക്കിയ ഏതൊക്കെ
പദ്ധതികളാണ്
തുടരുന്നതെന്ന്
വ്യക്തമാക്കുമോ?
പുതിയ
ഡയറി സോണുകള്‍
727.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ബ്ലോക്കുകളില്‍
പുതുതായി ഡയറി സോണുകള്‍
അനുവദിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ;
(ബി)
എറണാകുളം
ജില്ലയില്‍ ഏതെല്ലാം
ബ്ലോക്കുകളിലാണ് ഡയറി
സോണുകള്‍
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഡയറി
സോണുകള്‍ വഴി നല്കുന്ന
ആനുകൂല്യങ്ങളുടെ
വിശദാംശങ്ങൾ
വ്യക്തമാക്കാമോ?
പാലിലെ
മായം പരിശാധിക്കിക്കല്
728.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലിലെ
മായം
പരിശാധിക്കുന്നതിനും
നടപടികൾ
സ്വീകരിക്കുന്നതിനും
ക്ഷീര വികസന
വകുപ്പിന്റെയും ഭക്ഷ്യ
സുരക്ഷാ
കമ്മീഷണറേറ്റിന്റെയും
ചുമതലകൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ
;ഇതിനായി പ്രസ്തുത
വകുപ്പുകൾ തമ്മിൽ
എകോപിപിച്ചു
പ്രവർത്തിക്കാറുണ്ടോ ;
(ബി)
ഏതെല്ലാം
സ്വകാര്യ കമ്പനികളാണ്
സംസ്ഥാനത്ത് പാൽ വിതരണം
നടത്തുന്നത്; ഇവർ
വിതരണം ചെയ്യുന്ന
പാലിന്റെ ഗുണനിലവാരം
പരിശാധിക്കാനുളള
സംവിധാനങ്ങൾ
എന്തെല്ലാമാണ്;മാസത്തിൽ
എത്ര തവണ പരിശാധന
നടത്താറുണ്ട്; മായം
കലർത്തിയ
കമ്പനികൾക്കെതിരെ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;അക്കാരണത്താൽ
ഏതെല്ലാം കമ്പനികളെയാണ്
നിരോധിച്ചിട്ടുളളത്;വ്യക്തമാക്കാമോ
;
മില്‍ക്ക്
ഷെഡ് വികസന പദ്ധതി (എം. എസ്.
ഡി. പി.)
729.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'മില്‍ക്ക് ഷെഡ് വികസന
പദ്ധതി' എന്ന പേരില്‍
ഒരു പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; ടി
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
നാളിതുവരെയായി ക്ഷീര
വികസന വകുപ്പ്
എന്തെല്ലാം നേട്ടങ്ങള്‍
കെെവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
പ്രവൃത്തികളാണ് ടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ചെയ്തിട്ടുള്ളത്; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
730.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകര്‍ക്ക്
കന്നുകുട്ടികള്‍ക്കുള്ള
തീറ്റയും, മില്‍മ
തീറ്റയും
ലഭിക്കുന്നില്ല എന്ന
പരാതി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കെ.എല്‍.ഡി
ബോര്‍ഡ് വിതരണം
ചെയ്യുന്ന സെമെന്റെ
ഗുണനിലവാരം
പരിശോധിച്ചിട്ടുണ്ടോ;
ഇതിന്റെ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിശോധിക്കുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍
കന്നുകാലികള്‍ക്കും
സൗജന്യ നിരക്കിലുള്ള
ഇന്‍ഷ്വറന്‍സ് സംവിധാനം
ഏര്‍പ്പെടുത്തുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ;
(ഡി)
ക്ഷീര
കര്‍ഷക പെന്ഷന്
എത്രമാസത്തേത്
കുടിശ്ശികയുണ്ട് ; ഇത്
എന്ന്
കൊടുത്തുതീര്‍ക്കും
എന്നറിയിക്കാമോ?
ക്ഷീരഗ്രാമം
പദ്ധതി
731.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
ആരംഭിച്ച ക്ഷീരഗ്രാമം
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ക്ഷീര
കര്‍ഷകരുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ക്ഷീരോല്പാദനത്തില്
സ്വയംപര്യാപ്തത
732.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദനത്തില്
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;ഇതിനായി
ഏതെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വിശദീകരിക്കുമോ;
(ബി)
ക്ഷീര
കര്‍ഷകര്‍ക്ക് ഇതിനായി
എന്തെല്ലാം സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ?