വൈദ്യുതി
പ്രതിസന്ധി തരണം ചെയ്യാന്‍
നടപടി
515.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
വരള്‍ച്ചമൂലം സംസ്ഥാനം
നേരിടുന്ന വൈദ്യുതി
പ്രതിസന്ധി തരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
പ്രതിദിന വൈദ്യുതി
ഉപഭോഗം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;ഏപ്രില്‍,
മെയ് മാസങ്ങളിലെ
വൈദ്യുതി ഉപഭോഗം
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍
എവിടെയെല്ലാമാണ്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതെന്നും
എവിടെനിന്നെല്ലാമാണ്
വൈദ്യുതി
വാങ്ങുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
വൈദ്യുതി
പ്രതിസന്ധി
നേരിടുന്നതിനായി
കേന്ദ്ര വിഹിതം
വര്‍ദ്ധിപ്പിക്കാന്‍
സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ?
ലോഡ് ഷെഡിംഗ്
516.
ശ്രീ.കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോഡ് ഷെഡിംഗ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
രൂക്ഷമായ
വരള്‍ച്ചമൂലം
ജലസംഭരണികളിലെ
ജലത്തിന്റെ അളവ് കുറഞ്ഞ
സാഹചര്യത്തില്‍ ലോഡ്
ഷെഡിംഗ് എപ്രകാരം
ഒഴിവാക്കാനാണ്
തീരുമാനിച്ചിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിനു
പുറത്തു നിന്നും
വൈദ്യുതി കൊണ്ടു
വരുന്നതുള്‍പ്പടെ
എന്തെല്ലാം ബദല്‍
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വെളിപ്പെടുത്തുമോ?
വൈദ്യുത ബോര്‍ഡിന്‍െറ
കാര്യക്ഷമത സംബന്ധിച്ച്
എെ.എെ.എം. കോഴിക്കോട്
നടത്തിയ പഠനം
517.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വൈദ്യുത
ബോര്‍ഡിന്‍െറ
കാര്യക്ഷമത സംബന്ധിച്ച്
എെ.എെ.എം. കോഴിക്കോട്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പഠനത്തിന്
എെ.എെ.എം.
കോഴിക്കോടിനെ
ഏല്‍പ്പിക്കാനുണ്ടായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
എെ.എെ.എം.
കോഴിക്കോട് പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
സംബന്ധിച്ച്
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പഠനത്തിന് എത്ര തുക
ചെലവായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ആറ്റിങ്ങല്‍ മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണ
പദ്ധതി
518.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ ഓരോ
തദ്ദേശസ്വയംഭരണ സ്ഥാപന
പരിധിയിലും എത്ര
വീടുകളാണ്
വൈദ്യുതീകരിച്ചതെന്ന്
വിശദമാക്കുമോ; ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനവും എത്ര തുക
വീതമാണ് പദ്ധതിക്ക്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടത്തിപ്പിനുശേഷവും
വൈദ്യുതി ലഭിക്കാത്ത
വീടുകളുണ്ടെങ്കില്‍
അവര്‍ക്കും പദ്ധതിയുടെ
ആനുകൂല്യം ലഭിക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
അടിസ്ഥാനസൗകര്യങ്ങള്‍
ലഭ്യമാക്കാമെന്നറിയിച്ച
ആലംകോട്, കിളിമാനൂര്‍
എന്നിവിടെങ്ങളിൽ
സെക്ഷന്‍ ഓഫീസുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
അറ്റകുറ്റപണികള്‍ക്കിടയില്‍
അപകടം സംഭവിക്കുന്ന
തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം
519.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ മേഖലയില്‍
അറ്റകുറ്റപണികള്‍ക്കിടയില്‍
അപകടം സംഭവിക്കുന്ന
തൊഴിലാളികള്‍ക്ക്
1923-ലെ തൊഴിലാളി
നഷ്ടപരിഹാര നിയമപ്രകാരം
അനുവദിച്ചിട്ടുള്ള
സഹായങ്ങളാണ് ഇപ്പോഴും
മാനദണ്ഡമാക്കിയിട്ടുള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമം കാലാനുസൃതമായി
പരിഷ്കരിക്കുന്നതിനും
അപകടത്തില്‍
പെടുന്നവര്‍ക്ക്
ചികിത്സാസഹായവും
അവശതാനഷ്ടപരിഹാരവും
സമയബന്ധിതമായി
നല്കുുന്നതിനും നടപടി
സ്വികരിക്കുമോ?
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ പെന്ഷന്
പ്രായം
520.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ പെന്ഷന്
പ്രായം എത്രയാണ്; ഇത്
ഉയര്‍ത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കമ്പനി
നിയമപ്രകാരം പെന്ഷന്
പ്രായം എത്ര വയസ്സാണ്;
ഇത് നിലവില്‍ കമ്പനിയായ
കെ.എസ്.ഇ.ബി.യില്‍
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പെന്ഷന് പ്രായം
ഉയര്‍ത്തണമെന്ന്
ആവശ്യപ്പെട്ട്
ജിവനക്കാര്‍ കോടതിയില്‍
കേസ് നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
വിശദവിവരം നല്‍കുമോ;
ഇതില്‍ സര്‍ക്കാരിന്റെ
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
യുടെ ലാഭപ്രഭ പദ്ധതി
521.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യുടെ ലാഭപ്രഭ പദ്ധതി
നിലവിലുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ലാഭപ്രഭ
പദ്ധതി പ്രകാരം
തിരുവനന്തപുരം
ജില്ലയിലെ മുഴുവന്‍
ഉപഭോക്താക്കള്‍ക്കും
ബള്‍ബുകള്‍ വിതരണം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
എന്നത്തേക്ക് ഇതിന്റെ
വിതരണം
പൂര്‍ത്തിയാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
?
കെ.എസ്.ഇ.ബി.ക്ക്
വൈദ്യുതി ചാര്ജ്ജിനത്തില്
ലഭിക്കാനുള്ള കുടിശ്ശിക തുക
522.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.ക്ക്
31-3-2017 വരെ വൈദ്യുതി
ചാര്ജ്ജിനത്തില് എത്ര
തുക
പിരിഞ്ഞുകിട്ടുവാനുണ്ട്;
(ബി)
ഇതില്‍
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
കുടിശ്ശികയായി പിരിഞ്ഞു
കിട്ടുവാനുള്ള
തുകയെത്രയാണ്;
(സി)
കേന്ദ്ര
സര്‍ക്കാര്‍
സ്ഥാപനങ്ങളും, കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളും
എത്ര തുക
കുടിശ്ശികയിനത്തില്‍
നല്കുവാനുണ്ട്;
(ഡി)
കുടിശ്ശിക
തുക ഈടാക്കുവാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ജനറേറ്റര്‍
സംവിധാനമടക്കം
സൗകര്യമുള്ള സ്വകാര്യ
സ്ഥാപനങ്ങള്‍ കുടിശ്ശിക
വരുത്തിയ വൈദ്യുതി തുക
ഈടാക്കുവാന്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബിയുടെ
അന്യാധീനപ്പെട്ട ഭൂമി
വീണ്ടെടുക്കുന്നതിന് നടപടി
523.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി-ക്ക് എത്ര
ഏക്കര്‍ ഭൂമിയുണ്ടെന്ന
കണക്കുകള്‍
സൂക്ഷിക്കുന്നുണ്ടോ;
എങ്കില്‍ ഈ വസ്തുക്കള്‍
എവിടെയെന്ന് ജില്ല
തിരിച്ച് വിസ്തീര്‍ണ്ണം
സഹിതം വിശദമാക്കുമോ;
(ബി)
കെ.എസ്.ഇ.ബിയുടെ
ഭൂമി
അന്യാധീനപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ഇ.ബി
യുടെ ഭൂമി
അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍
അത്
വീണ്ടെടുക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ലോഡ്
ഷെഡിങ്ങും പവര്‍കട്ടും
524.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
ജനുവരി മുതല്‍ ഏപ്രില്‍
വരെയുള്ള
കാലഘട്ടത്തില്‍ ലോഡ്
ഷെഡിങ്ങും പവര്‍കട്ടും
ഏര്‍പ്പെടുത്തിയിരുന്നോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
ലോഡ്ഷെഡിങ്ങ് /
പവര്‍കട്ട് എന്നിവ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
ദീന്
ദയാല്‍ ഉപാദ്ധ്യായ
ഗ്രാമജ്യോതി യോജന വഴി പുതിയ
സേവനങ്ങള്‍
525.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീന്
ദയാല്‍ ഉപാദ്ധ്യായ
ഗ്രാമജ്യോതി യോജന വഴി
നല്കാന്
ഉദ്ദേശിച്ചിട്ടുള്ള
പുതിയ സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് ഇതിന്റെ
സേവനം
ലഭ്യമാക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
2017-18
ബഡ്ജറ്റില്‍ ഇതിനായി
നീക്കി വച്ചിട്ടുള്ള
ഫണ്ടിനെക്കുറിച്ച്
വിവരിക്കാമോ?
എല്ലാ
കര്‍ഷകര്‍ക്കും വൈദ്യുതി
നൽകാൻ നടപടി
526.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
ഗാര്‍ഹിക കണക്ഷന്
നല്‍കിയിട്ടുണ്ട്;
(ബി)
ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഗാര്‍ഹിക
ഗുണഭോക്താക്കള്‍ക്ക്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
നടപ്പിലാക്കിയതു പോലെ,
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി, കൃഷി
വകുപ്പുമായി ചേര്‍ന്ന്
എല്ലാ കര്‍ഷകര്‍ക്കും
വൈദ്യുതി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;എങ്കില്‍
വിശദമാക്കുമോ?
ഹൈഡല്‍
ടൂറിസം
527.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബഹു.
ധനകാര്യ വകുപ്പു
മന്ത്രിയുടെ കക്കയം
സന്ദര്‍ശന വേളയില്‍
ബാണാസുരസാഗര്‍, കക്കയം,
പെരുവണ്ണാമൂഴി
പ്രദേശങ്ങളുടെ ഹൈഡല്‍
ടൂറിസം വികസനത്തിന് 300
കോടി രൂപ
പ്രഖ്യാപിച്ചിരുന്നു. ഈ
പദ്ധതിയുടെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാലതാമസം
എന്നറിയിക്കാമോ?
ഊര്‍ജ്ജ
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികൾ
528.
ശ്രീ.രാജു
എബ്രഹാം
,,
സി.കൃഷ്ണന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്ഷയ ഊര്‍ജ്ജ
സ്രോതസ്സുകളായ
സൗരോര്‍ജ്ജം,
പവനോര്‍ജ്ജം,
ജൈവോര്‍ജ്ജം തുടങ്ങിയവ
കാര്യക്ഷമമായി
ഉപയോഗപ്പെടുത്തി
ഊര്‍ജ്ജ ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
അക്ഷയ
ഊര്‍ജ്ജ
പദ്ധതികളെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിനും,
വിവിധ പ്രചരണ
പ്രവര്‍ത്തനങ്ങളിലൂടെ
സര്‍ക്കാര്‍ നല്കുന്ന
സേവനങ്ങള്‍
ജനങ്ങള്‍ക്കും, സന്നദ്ധ
സംഘടനകള്‍ക്കും,
സംരംഭകര്‍ക്കും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വിവിധ
അക്ഷയ ഊര്‍ജ്ജ
സംവിധാനങ്ങളും,
ഉപകരണങ്ങളും
പ്രദര്‍ശിപ്പിക്കുന്നതിനും,
അവ വ്യാപകമായ തോതില്‍
സ്ഥാപിക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും,
സാങ്കേതിക സഹായവും,
പൊതുജനങ്ങള്‍ക്കും,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും,
സംരംഭകര്‍ക്കും
ലഭ്യമാക്കുന്നതിന്എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
ആനക്കയം
ചെറുകിട ജലവൈദ്യുത പദ്ധതി
529.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
വാഴച്ചാല്‍ ഫോറസ്റ്റ്
ഡിവിഷനിലെ ആനക്കയത്ത് 7
മെഗാവാട്ട് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
ലക്ഷ്യമിട്ടുകൊണ്ടുള്ള
'ആനക്കയം' ചെറുകിട
ജലവൈദ്യുത പദ്ധതിയുടെ
നിര്‍മ്മാണം അനുമതി
ലഭിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നിര്‍മ്മാണത്തിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ തടസ്സങ്ങള്‍
നീക്കി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുവാന്‍
ആവശ്യമായ സത്വര
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
ചെറുകിട
ജലവൈദ്യുത പദ്ധതി വികസന
സാധ്യതകള്‍ കണ്ടെത്തുന്നതിന്
നടപടി
530.
ശ്രീ.ജെയിംസ്
മാത്യു
,,
മുരളി പെരുനെല്ലി
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറിയ നീരൊഴുക്കുകളില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള
സാധ്യത കൂടുതല്‍
ഉള്ളതിനാല്‍
ഇത്തരത്തിലുള്ള മാതൃകാ
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഓരോ
നദികളിലുമുള്ള ചെറുകിട
ജലവൈദ്യുത പദ്ധതി വികസന
സാധ്യതകള്‍
കണ്ടെത്തുന്നതിനും,
മുന്‍ഗണന
നല്കുന്നതിനുമായി
എന്തെങ്കിലും പഠനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ ഇതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിദൂര
ഗ്രാമീണ മേഖലകളില്‍
സൂക്ഷ്മ ജലവൈദ്യുത
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണത്തിന് സ്വീകരിച്ച
നടപടികള്‍
531.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഊര്‍ജ്ജ
സംരക്ഷണത്തിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
ജനകീയാടിസ്ഥാനത്തില്‍
നടപ്പിലാക്കുന്നതിന്
പഞ്ചായത്തുകളുമായി
സഹകരിച്ച് പുതിയ പദ്ധതി
ആവിഷ്കരിക്കുമോ;
(സി)
ഊര്‍ജ്ജ
സംരക്ഷണം സംബന്ധിച്ച്
വിദ്യാര്‍ത്ഥികളെ
ബോധവല്‍ക്കരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
532.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ചേലക്കര
നിയോജകമണ്ഡലത്തില്‍
എത്ര ഗാര്‍ഹിക
കണക്ഷനുകള്‍ 2017
മാര്‍ച്ച് 31 വരെ
നല്‍കിയിട്ടുണ്ട്;
(ബി)
ഇതിനായി
എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിരുന്നതെന്നും
എത്ര കി.മീ. പുതിയതായി
ലൈന്‍ വലിക്കേണ്ടി
വന്നുവെന്നും എത്ര
ഇലക്ട്രിക്
പോസ്റ്റുകള്‍ ആവശ്യമായി
വന്നുവെന്നുമുളളതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
വൈദ്യുതി
വിതരണ ശൃംഖല
നവീകരിക്കുന്നതിന് നടപടി
533.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
എല്ലാ വീടുകളിലും
എത്തിക്കുന്നതോടൊപ്പം
ലഭിയ്ക്കുന്ന
വൈദ്യുതിയുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ച് വോള്‍ട്ടേജ്
വര്‍ദ്ധിപ്പിക്കുന്നതിനും,
പഴയ ലൈനുകള്‍ പുതുക്കി
ആധുനിക സാങ്കേതിക
വിദ്യയുടെ സഹായത്തോടെ
വിതരണ ശൃംഖല
നവീകരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിതരണ
തടസ്സം
കുറയ്ക്കുന്നതിന്
ഫീഡര്‍ അടിസ്ഥാനത്തില്‍
പ്രത്യേക കര്‍മ്മസേന
രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കാമോ?
വൈദ്യുതി
നഷ്ടം
കുറച്ചുകൊണ്ടുവരുന്നതിന്
പ്രചാരണ പ്രവര്‍ത്തനങ്ങള്‍
534.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ പ്രതിസന്ധിയുടെ
കാലഘട്ടത്തിൽ
സംസ്ഥാനത്തെ
സര്‍ക്കാര്‍-സ്വകാര്യ
സ്ഥാപനങ്ങളില്‍
കാര്യക്ഷമതയില്ലാത്ത
യന്ത്രങ്ങളുടെ
ഉപയോഗത്തെത്തുടര്‍ന്ന്
വൈദ്യുതി പാഴാകുന്നത്
സർക്കാർ
ഗൗരവമായിക്കാണുന്നുണ്ടോ;
(ബി)
കാര്യക്ഷമതയേറിയ
യന്ത്രങ്ങളുടെയും,
ഇലക്ട്രിക്
ഉപകരണങ്ങളുടെ
പുതുക്കിവാങ്ങലിലൂടെയും
വൈദ്യുതി നഷ്ടവും, ധന
നഷ്ടവും
കുറച്ചുകൊണ്ടുവരുന്നതിന്
എന്തെങ്കിലും പ്രചാരണ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍ തലത്തില്‍
നടത്തുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
വൈദ്യുതി
ലൈനിലെ
അറ്റകുറ്റപ്പണിക്കള്ക്കിടെ
സംഭവിക്കുന്ന അത്യാഹിതങ്ങള്‍
535.
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
എസ്.രാജേന്ദ്രന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ലൈനിലെ
അറ്റകുറ്റപ്പണിക്കള്ക്കിടെ
വൈദ്യുതാഘാതമേറ്റുള്ള
അത്യാഹിതങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അറ്റകുറ്റപ്പണികളിലേര്പ്പെടുന്നവര്ക്ക്
മെച്ചപ്പെട്ട
രീതിയിലുള്ള സുരക്ഷാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കൃത്യനിര്‍വ്വഹണത്തിനിടയില്‍
അപകടം സംഭവിക്കുന്ന
കരാര്‍
തൊഴിലാളികള്‍ക്കും
അവരുടെ
കുടുംബങ്ങള്‍ക്കും
സംരക്ഷണം നല്‍കുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
ഉത്പാദനം
536.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉദ്പാദിപ്പിക്കുവാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതുവരെ എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉദ്പാദിപ്പിക്കുന്ന
പദ്ധതികള്‍ കമ്മീഷന്
ചെയ്തു?
വൈദ്യുതി
വകുപ്പില്‍ പുതിയതായി
ആരംഭിച്ച സെക്ഷന്‍ ഓഫീസുകള്‍
537.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതിയതായി
ആരംഭിച്ച സെക്ഷന്‍
ഓഫീസുകള്‍ മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോട്
ജില്ലയില്‍ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
തുടങ്ങാന്‍
ആലോചനയുണ്ടെങ്കില്‍
എവിടെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
സെക്ഷനില്‍ എത്ര
ഉപഭോക്താക്കള്‍
ആകുമ്പോഴാണ് പുതിയ
സെക്ഷന്‍ ആരംഭിക്കുക; ഈ
മാനദണ്ഡപ്രകാരം ഏതൊക്കെ
സെക്ഷനുകൾ വിഭജിക്കാൻ
ഉണ്ടെന്നു
വ്യക്തമാക്കാമോ?
കോയിക്കര
മാത്യുവിന് നഷ്ടപരിഹാരം
നൽകാന് നടപടി
538.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വഴിക്കടവ്
മാമാങ്കര പ്രദേശത്തു
കോയിക്കര മാത്യു
എന്നയാൾ 2016 ഫെബ്രുവരി
മാസത്തിൽ
വൈദ്യുതാഘാതമേറ്റു
മരണമടഞ്ഞത് സംബന്ധിച്ചു
ഇലക്ട്രിസിറ്റി ബോർഡിനു
ലഭിച്ചിട്ടുള്ള
പരാതിയുടെ വിശദാംശം
നൽകാമോ?
(ബി)
ഇദ്ദേഹത്തിന്റെ
കുടുംബത്തിന്
നഷ്ടപരിഹാരം നൽകുന്ന
കാര്യം ബോർഡിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം നൽകാമോ?
ഇല്ലെങ്കിൽ
ഇദ്ദേഹത്തിന്റെ
കുടുംബത്തിന്
നഷ്ടപരിഹാരം
നൽകുന്നതിന് അടിയന്തിര
നടപടി സ്വീകരിക്കുമോ?
പാറശ്ശാല
മണ്ഡലത്തില്‍
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കുവാന്‍ നടപടി
539.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണമേഖലയായ
പാറശ്ശാല മണ്ഡലത്തിലെ
വിവിധ ഭാഗങ്ങളില്‍
സ്ഥിരമായി ഉണ്ടാകുന്ന
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനാവശ്യമായ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കുന്നതിനുവേണ്ട
നടപടികള്‍
കൈക്കൊള്ളാമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി പാറശ്ശാല
മണ്ഡലത്തില്‍
എവിടെയെല്ലാം പുതുതായി
ട്രാന്‍സഫോമറുകള്‍
സ്ഥാപിച്ചിട്ടുണ്ട്
എന്നുള്ള വിശദാംശം
നല്‍കാമോ?
ഇടമലയാര്‍
ഹൈഡല്‍ ടൂറിസം പദ്ധതി
540.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ ഇടമലയാര്‍
ഹൈഡല്‍ ടൂറിസം
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ആദ്യഘട്ടമെന്ന
നിലയില്‍
ബോട്ടിങ്ങിനും
ഗാര്ഡന്
ഒരുക്കുന്നതിനും വേണ്ട
നടപടികള്‍ ഏത്
ഘട്ടത്തിലെന്ന്
വ്യക്തമാക്കാമോ;
(സി)
ഹൈഡല്‍
ടൂറിസം പദ്ധതി
എന്നത്തേക്ക്
നടപ്പിലാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
നിരക്ക് വർധനവ്
541.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വെെദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിയ്ക്കാന്‍
എന്തെങ്കിലൂം
തീരുമാനംഎടുത്തിട്ടുണ്ടോ;
(ബി)
ഇതിന്
മുമ്പ് എന്നാണ് കെ.
എസ്.ഇ. ബി ലിമിറ്റഡ്
വെെദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചത്;
വ്യവസായം, ഗാര്‍ഹികം,
കൃഷി തുടങ്ങിയ
താരിഫില്‍ എത്ര
ശതമാനമാണ് കൂടിയത്
എന്ന് വിശദമാക്കുമോ;
(സി)
ഇപ്പോള്‍
എത്ര ശതമാനമാണ്
കൂട്ടുവാന്‍
പോകുന്നതെന്ന് ഇനം
തിരിച്ച്
വിശദമാക്കുമോ;
(ഡി)
ഇൗ
വര്‍ദ്ധനവ് മൂലം
കെ.എസ്.ഇ.ബി.
ലിമിറ്റഡിന് മാസംഎത്ര
കോടിരൂപാ വരൂമാനം
കൂടുമെന്ന്
വിശദമാക്കുമോ;
(ഇ)
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷന്റെ
ശുപാര്യോടെയാണോ ഇൗ
ചാര്‍ജ്ജ് വര്‍ദ്ധനവ്;
വിശദമാക്കുമോ?
ആതിരപ്പളളി
ജലവൈദ്യുത പദ്ധതി
542.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പളളി
ജലവൈദ്യുതപദ്ധതി
ആരംഭിക്കുവാന്‍ വേണ്ടി
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതിനുവേണ്ടിയുളള
സ്ഥലമേറ്റെടുപ്പ്
ഏതുവരെയായി എന്നു
വ്യക്തമാക്കുമോ;
(സി)
ആതിരപ്പളളി
പദ്ധതി സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ
നയം എന്താണെന്ന്
വിശദീകരിക്കുമോ?
ആതിരപ്പളളി
പദ്ധതി-വനസമ്പത്തിനുണ്ടാക്കുന്ന
നാശനഷ്ടങ്ങള്‍
543.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പളളി
പദ്ധതി നടപ്പാക്കിയാല്‍
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിക്കാനാവുമെന്നാണ്
കണക്കാക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതിക്ക് വേണ്ടി
വരുന്ന ചെലവ് എത്ര; ഒരു
യൂണിറ്റ് വൈദ്യുതിയുടെ
ഉല്പാദനച്ചെലവ്
എത്രയായിരിക്കും;
(സി)
ഡാം,
ഓഫീസുകള്‍,
ഇന്‍സ്റ്റലേഷനുകള്‍,
റിസര്‍വ്വോയര്‍
റോഡുകള്‍
എന്നിവയ്ക്കെല്ലാമായി
എത്ര ഹെക്ടര്‍ വനഭൂമി
വേണ്ടി വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
വനസമ്പത്തിനുണ്ടാക്കുന്ന
നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തെ
വിവിധ വൈദ്യുത പദ്ധതികള്‍
544.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വൈദ്യുത
പദ്ധതികളില്‍ നിന്നും
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത്;
പദ്ധതി തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
എത്ര മെഗാവാട്ട്
വൈദ്യുതിയാണ് അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
വാങ്ങുന്നത്; സംസ്ഥാനം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
അന്യ
സംസ്ഥാന വൈദ്യുതിക്ക്
യൂണിറ്റിന് എത്ര
തുകയാണ് സര്‍ക്കാര്‍
ഒടുക്കുന്നത്;
വിശദമാക്കാമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
545.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
എത്ര പുതിയ കണക്ഷനുകള്‍
നല്കി എന്ന്
പഞ്ചായത്ത് തിരിച്ച്
കണക്കുകള്‍ നല്‍കുമോ;
(ബി)
നിയോജകമണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനായി
ആകെ എത്ര രൂപ
ചെലവഴിച്ചു എന്നും
ഏതെല്ലാം സ്രോതസുകളില്‍
നിന്നുമാണ് പ്രസ്തുത
തുക കണ്ടെത്തിയത്
എന്നും വിശദമാക്കുമോ;
(സി)
നിയോജകമണ്ഡലത്തില്‍
എത്ര
വൈദ്യുതികണക്ഷനുകള്‍
തര്‍ക്കം മൂലം
നല്‍കാനായിട്ടില്ല
എന്നതിന്റെ
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ?
ആതിരപ്പള്ളി
പദ്ധതി നടപ്പാക്കാന്‍ നടപടി
546.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പള്ളി
പദ്ധതി നടപ്പാക്കാന്‍ ഈ
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി എന്തൊക്കെ
കാര്യങ്ങളാണ് വൈദ്യുതി
വകുപ്പ്
ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(സി)
ആതിരപ്പള്ളി
പദ്ധതിയുടെ ഭാഗമായി
എത്ര ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഈ ഓഫീസുകളുടെയും ഇവിടെ
ജോലി ചെയ്യുന്ന
ഉദ്യോഗസ്ഥരുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
എത്ര
നാളുകളായി ഈ ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നു
എന്ന് വിശദമാക്കുമോ;
(ഇ)
ഈ
പദ്ധതിക്കായി വിവിധ
ഓഫീസുകള്‍
തുടങ്ങിയതിലും
ഇവിടുത്തെ
ഉദ്യോഗസ്ഥര്‍ക്ക്
ശമ്പളം കൊടുത്തതിലും
മറ്റ്
ചെലവുകള്‍ക്കുമായി
31.03.2017 വരെ എത്ര
കോടി രൂപ കെ.എസ്.ഇ.
ബോര്‍ഡ്
ചെലവാക്കിയിട്ടുണ്ട്;
തുക ഇനം തിരിച്ച്
വിശദാംശങ്ങള്‍ സഹിതം
വെളിപ്പെടുത്തുമോ;
(എഫ്)
കേരളത്തിലെ
രൂക്ഷമായ വൈദ്യുതി
ക്ഷാമം മനസ്സിലാക്കി
എത്രയും പെട്ടെന്ന് ഈ
പദ്ധതി നടപ്പിലാക്കാന്‍
സര്‍ക്കാരിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ ?
ആതിരപ്പള്ളി
ജലവൈദ്യുത പദ്ധതി
547.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പള്ളി
വൈദ്യുത
പദ്ധതിക്കായുള്ള
സ്ഥലമേറ്റെടുക്കല്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; എത്ര
കോടി രൂപയാണ്
പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക;
(ബി)
പദ്ധതി
നടപ്പാക്കുമ്പോള്‍
വെള്ളത്തിലാവുന്ന
വനത്തിനു പകരം മരങ്ങള്‍
വെച്ചു പിടിപ്പിക്കാന്‍
കെ.എസ്.ഇ.ബി. വനം
വകുപ്പിന് ഇതിനകം
നല്കിയ തുക എത്ര;
(സി)
തൃശൂര്‍
ജില്ലയിലെ
കണ്ണംകുഴിയില്‍
ആതിരപ്പള്ളി ജലവൈദ്യുത
പദ്ധതിയുടെ പേരില്‍
പ്രവര്‍ത്തിച്ചുവരുന്ന
ഓഫീസ് ഏതു
വര്‍ഷത്തിലാണ്
പ്രവര്‍ത്തനമാരംഭിച്ചത്;
(ഡി)
ഈ
ഓഫീസില്‍ ഏതൊക്കെ
തസ്തികകളില്‍ എത്ര
ജീവനക്കാരുണ്ട്;
ഇവര്‍ക്ക് ശമ്പളം
നല്‍കുന്നതിനായി ഒരു
മാസത്തില്‍
ചെലവഴിക്കുന്ന തുക
എത്ര;
(ഇ)
ആതിരപ്പള്ളി
വെള്ളച്ചാട്ടത്തെ
ബാധിക്കാത്ത വിധം
പദ്ധതി എപ്രകാരം
നടപ്പാക്കാനാണ്
വൈദ്യുതി ബോര്‍ഡ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സംസ്ഥാനത്തെ
സൌരോര്‍ജ്ജ വൈദ്യുതി
നിലയങ്ങള്‍
548.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൌരോര്‍ജ്ജ വൈദ്യുതി
നിലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ?
ഉണ്ടെങ്കില്‍
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
നിലയങ്ങളില്‍ നിന്ന്
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
(സി)
സൌരോര്‍ജ്ജ
പദ്ധതിയുടെയും മറ്റു
പദ്ധതികളുടെയും ഉല്പാദന
ചെലവ് എത്രയാണെന്ന്
വിശദമാക്കാമോ?
(ഡി)
സംസ്ഥാനത്ത്
കൂടുതല്‍ സൌരോര്‍ജ്ജ
നിലയങ്ങള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിക്ക്
ചെലവായ തുക
549.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേരളത്തില്‍
വൈദ്യുതീകരിച്ച
വീടുകള്‍ എത്രയാണ്;
ഇതിന് ചെലവായ തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
തുക കണ്ടെത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
കണ്ടെത്തിയ തുക
എത്രയാണ് ?
ഡൊമസ്റ്റിക്
എഫിഷ്യന്റ് ലൈറ്റിംഗ്
പ്രോഗ്രാം
550.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിയുടെ ദുരുപയോഗം
നിയന്ത്രിക്കുന്നതിനും,
കാര്യക്ഷമത
ഉറപ്പുവരുത്തുന്നതിനുമുള്ള
"ഡൊമസ്റ്റിക്
എഫിഷ്യന്റ് ലൈറ്റിംഗ്
പ്രോഗ്രാം "
(ഡി.ഇ.എല്‍.പി )എന്ന
കേന്ദ്ര
പദ്ധതിയനുസരിച്ച്
സംസ്ഥാനത്തിന്എന്തെല്ലാം
സഹായങ്ങളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതനുസരിച്ച്
ഇതുവരെ നടപ്പാക്കിയ
പദ്ധതികളുടെ കാര്യക്ഷമത
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
551.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിളളി
പഞ്ചായത്തിലെ വിവിധ
ആദിവാസി കോളനികളില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പാക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
അരയ്ക്കാപ്പ്,
വെട്ടുവിട്ടുകാട്
ട്രെെബല്‍ കോളനികളില്‍
ലൈന്‍ വലിച്ച് വൈദ്യുതി
എത്തിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ കാരണങ്ങള്‍
552.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
മാര്‍ച്ച് 31-ന് മുമ്പ്
സംസ്ഥാനത്തെ എല്ലാ
വീടുകളും
വൈദ്യുതീകരിക്കുമെന്ന
ബഡ്ജറ്റ് പ്രഖ്യാപനം
പൂര്‍ണമായും
നിറവേറ്റുന്ന
കാര്യത്തില്‍
സര്‍ക്കാര്‍
പരാജയപ്പെട്ടു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇനിയും
വൈദ്യുതീകരിക്കാനുള്ള
വീടുകളുടെ പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള
ലിസ്റ്റ് ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രഖ്യാപനം പൂര്‍ണമായും
നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
അധികവൈദ്യുതി
ഉല്പാദനത്തിന് ഉപയോഗിക്കുന്ന
സ്രോതസ്സുകള്‍
553.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ആവശ്യങ്ങള്‍
നിറവേറ്റുന്നതിനായി
കെ.എസ്.ഇ.ബി യ്ക്ക്
വൈദ്യുതി ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നാണ് ലഭ്യമാകുന്നത്
എന്നും, എത്ര യൂണിറ്റ്
വീതം എന്നും, ഇതില്‍
ഓരോ സ്രോതസ്സില്‍
നിന്നും ലഭിക്കുന്ന
വൈദ്യുതിയ്ക്ക്
യൂണിറ്റിന് ഉണ്ടാകുന്ന
ചെലവ് എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള
സ്രോതസ്സുകളില്‍
ഉല്പാദിപ്പിക്കാവുന്ന
വൈദ്യുതി ഉപയോഗിച്ച്
പവര്‍കട്ട്
ഒഴിവാക്കാന്‍ കഴിയുമോ
എന്നും ഇല്ലെങ്കില്‍
മറ്റ് ഏതെല്ലാം
സ്രോതസ്സുകളിലൂടെ ഇതു
പരിഹരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിനാവശ്യം
വേണ്ടുന്ന അധികവൈദ്യുതി
ഉല്പാദനത്തിന് ഈ
സര്‍ക്കാര്‍ ഏതെല്ലാം
സ്രോതസ്സുകള്‍
ഉപയോഗിക്കുന്നതിനായി
ഉദ്ദേശിക്കുന്നു
വിശദാംശം ലഭ്യമാക്കുമോ?
ആതിരപ്പിള്ളി
ജലവൈദ്യുത പദ്ധതിയുമായി
ബന്ധപ്പെട്ട് പഠനം
554.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
കെ.എസ്.ഇ.ബി.
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
പെരുന്തേനരുവി
ജലവൈദ്യുത പദ്ധതി
555.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുന്തേനരുവി
ജലവൈദ്യുത പദ്ധതി എന്ന്
കമ്മീഷന്
ചെയ്യാനാകുമെന്ന്
അറിയിക്കുമോ ; എന്നാണ്
ഇതിന്റെ നിര്‍മ്മാണം
ആരംഭിച്ചത്; എത്ര
രൂപയാണ് നിര്‍മ്മാണ
ചിലവ്; ആര്‍ക്കാണ്
നിര്‍മ്മാണച്ചുമതല;
എത്ര മെഗാവാട്ട്
വൈദ്യുതിയാണ് ഇവിടെ
നിന്നും
ഉല്പാദിപ്പിക്കുക;
വിശദാംശം
വ്യക്തമാക്കാമോ ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചോ;
ട്രയല്‍ റണ്‍ നടത്തിയോ;
(സി)
ഇവിടെ
നിന്നും
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതി എവിടെ വിതരണം
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പെരുന്തേനരുവി
ജലവൈദ്യുത പദ്ധതി
പരിസരപ്രദേശത്ത് ഇക്കോടൂറിസം
നടപ്പാക്കുന്നതിന് നടപടി
556.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുന്തേനരുവി
വെള്ളച്ചാട്ടവും
ടൂറിസ്റ്റ് കേന്ദ്രവും
ആസ്വദിക്കാനെത്തുന്ന
ടൂറിസ്റ്റുകള്‍ക്ക്
ജലവൈദ്യുതപദ്ധതിയുടെ
ഡാമും
പരിസരപ്രദേശങ്ങളും
സന്ദര്‍ശിക്കുന്നതിന്
അവസരമൊരുക്കിയാല്‍
കെ.എസ്.ഇ.ബി.യ്ക്ക്
അധിക സാമ്പത്തിക നേട്ടം
ഉണ്ടാകാന്‍
സാദ്ധ്യതയുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത
പദ്ധതിയെ ത്തെതു
പെരുന്തേനരുവി ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെടുത്തി
ഇക്കോടൂറിസം
നടപ്പാക്കുന്നതിന്
കെ.എസ്.ഇ.ബി. എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷന്
557.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷന്
എന്നാണ് നിലവില്‍
വന്നത്; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇത്
തുടങ്ങുന്ന കാലത്ത്
എത്ര ഉദ്യോഗസ്ഥര്‍
ഇതില്‍ ഉണ്ടായിരുന്നു;
ഇവരുടെ തസ്തികകള്‍
ഏതൊക്കെ എന്ന്
വിശദമാക്കുമോ;
(സി)
ഈ
കമ്മീഷന് തുടങ്ങിയ
കാലത്ത് ശമ്പളം, ടി.എ.,
ഡി.എ. എന്നീ ഇനങ്ങളില്‍
ഒരു മാസം എത്ര ലക്ഷം
രൂപ ചെലവ്
ഉണ്ടായിരുന്നു;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഇപ്പോള്‍
നിലവിലുള്ള കമ്മീഷനിലെ
അംഗങ്ങള്‍,
ഉദ്യോഗസ്ഥര്‍, മറ്റ്
ഉദ്യോഗസ്ഥര്‍ എത്ര
പേരുണ്ട്; ഇവരുടെ
പേരും, തസ്തികയും മാസ
ശമ്പളവും തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ഇവര്‍ക്കായി
ഇപ്പോള്‍ ശമ്പളം, മറ്റ്
ചെലവുകള്‍ എല്ലാം കൂടി
മാസം എത്ര ലക്ഷം രൂപ
വേണ്ടിവരുന്നുണ്ട്; ഈ
റഗുലേറ്ററി കമ്മീഷന്റെ
കര്‍ത്തവ്യങ്ങള്‍
എന്തൊക്കെ; ഈ കമ്മീഷന്
കൊണ്ട് കെ.എസ്.ഇ.ബി
ലിമിറ്റഡിന് ഉണ്ടാകുന്ന
നേട്ടങ്ങളും
കോട്ടങ്ങളും വിശദമായി
വിവരിയ്ക്കുാമോ; ഈ
കമ്മീഷനില്‍ പെന്ഷന്
പറ്റിയ ഉദ്യോഗസ്ഥര്‍
എത്ര; ഇവര്‍ ആരൊക്കെ;
കെ.എസ്.ഇ.ബി ലിമിറ്റഡ്
ജീവനക്കാര്‍ അല്ലാതെ ഈ
കമ്മീഷനില്‍ ജോലി
ചെയ്യുന്ന ആളുകളുടെ
പേരും തസ്തികയും
വിശദമാക്കുമോ?
വൈദ്യുതപ്രതിസന്ധി
നേരിടാന്‍ നടപടി
558.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
വരള്‍ച്ച കാരണം വൈദ്യുത
ഉപഭോഗത്തിലുള്ള
വര്‍ദ്ധനവ് മൂലം ഉണ്ടായ
പ്രതിസന്ധി നേരിടാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
(ബി)
വൈദ്യുതി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ ?
വൈദ്യുതിചാര്‍ജ്ജ്
കുടിശ്ശിക
പിരിച്ചെടുക്കുവാന്‍ നടപടി
559.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയ്ക്ക്
വൈദ്യുതിചാര്‍ജ്ജ്
ഇനത്തില്‍ എത്ര തുക
പിരിഞ്ഞു കിട്ടാനുണ്ട്
;
(ബി)
ഇവയില്‍
പൊതുമേഖലാസ്ഥാപനങ്ങള്‍,
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, വാട്ടര്‍
അതോറിറ്റി,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, സ്വകാര്യ
വ്യവസായ മേഖല,
ഫ്ലാറ്റുകള്‍,
വ്യക്തികള്‍ തുടങ്ങി
ഓരോ വിഭാഗങ്ങളില്‍
നിന്നും പിരിഞ്ഞു
കിട്ടാനുള്ള വൈദ്യുതി
ചാര്‍ജ്ജ് എത്രയെന്ന്
ഇനം തിരിച്ച്
വിശദമാക്കാമോ;
(സി)
ഇവരില്‍
നിന്നും പ്രസ്തുത
വൈദ്യുതിചാര്‍ജ്
പിരിച്ചെടുക്കുവാന്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതിമോഷണക്കേസ്സുകള്
560.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-17 വര്‍ഷം എത്ര
വൈദ്യുതിമോഷണക്കേസ്സുകള്
കണ്ടെത്തി, എത്ര തുക
പിഴ ഇനത്തില്‍ ഈടാക്കി
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
പ്രസ്തുതവര്ഷം പിഴ
ചുമത്തിയ വന്‍കിട,
ചെറുകിട ,ഗാര്‍ഹിക
കേസുകള്‍ എത്ര എണ്ണം
വീതമെന്ന്
വിശദമാക്കുമോ;
(സി)
വൈദ്യുതിബോര്‍ഡിന്റെ
പ്രസരണനഷ്ടം മൂലം ഓരോ
വര്‍ഷവും ഉണ്ടാകുന്ന
നഷ്ടം എത്ര എന്നും, ഇതു
പരിഹരിക്കുവാനും വിതരണ
ശൃംഖല
മെച്ചപ്പെടുത്തുവാനും ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തുള്ള
വൈദ്യുതി മോഷണം
തടയുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നു വ്യക്തമാക്കുമോ?