കേരള
ബാങ്ക് രൂപീകരിച്ചതിന്റെ
ആവശ്യകതയും സഹകരണ ബാങ്കളുടെ
പ്രവർത്തനവും
561.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ധൃതി പിടിച്ച് കേരള
ബാങ്ക്
രൂപീകരിച്ചതിന്റെ
ആവശ്യകത എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കുറ്റമറ്റ രീതിയില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ജില്ലാ ബാങ്കുകളുടെ
ഭരണസമിതികളെ
പിരിച്ചുവിട്ടത് സഹകരണ
മേഖലയുടെ
തകര്‍ച്ചയ്ക്ക്
കാരണമാകുമെന്ന വിദഗ്ദധ
അഭിപ്രായം സർക്കാർ
പരിശോധിക്കുമോ;
(സി)
14
ജില്ലാ ബാങ്കുകളുടെ
നിലവിലെ ആസ്തി,
നിക്ഷേപം, ലോണ്‍
എന്നിവ എത്ര വീതമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
സഹകരണ ബാങ്കിന്
നിലവില്‍ എത്ര കോടി
രൂപ കിട്ടാക്കടമുണ്ട്;
ഇത് തിരിച്ചു
കിട്ടുവാന്‍
സ്വീകരിച്ചു വരുന്ന
നടപടികൾ എന്തെല്ലാമാണ്;
(ഇ)
കോടിക്കണക്കിന്
രൂപ
കിട്ടാക്കടമായിട്ടുളള
സംസ്ഥാന സഹകരണ ബാങ്കിനെ
ജില്ല ബാങ്കില്‍
ലയിപ്പിച്ചത്
സംസ്ഥാനത്ത്
സഹകരണബാങ്കുകളുടെ
പ്രവര്‍ത്തനത്തെ
മന്ദഗതിയിലാക്കുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
കണ്‍സ്യൂമര്‍ ഫെഡിന്റെ മാറ്റി
സ്ഥാപിച്ച
മദ്യവില്പനകേന്ദ്രങ്ങള്
562.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
- സംസ്ഥാന
പാതയോരങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
മദ്യവില്പന
കേന്ദ്രങ്ങള്‍ അടച്ചു
പൂട്ടണമെന്ന സുപ്രീം
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
കണ്‍സ്യൂമര്‍ ഫെഡിന്റെ
എത്ര
മദ്യവില്പനകേന്ദ്രങ്ങള്
ഇതുവരെ മാറ്റി
സ്ഥാപിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
വിധിയുടെ
അടിസ്ഥാനത്തില്‍ ഇനി
എത്ര മദ്യവില്പനശാലകള്
മാറ്റി
സ്ഥാപിക്കാനുണ്ട്;
(സി)
മദ്യ
വില്പന കേന്ദ്രങ്ങള്‍
മാറ്റി സ്ഥാപിക്കുന്ന
വേളയില്‍
പൊതുജനങ്ങളില്‍ നിന്ന്
എതിര്‍പ്പ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എതിര്‍പ്പിനെ
തുടര്‍ന്ന് മാറ്റി
സ്ഥാപിച്ച എത്ര വില്പന
കേന്ദ്രങ്ങള്‍ അടച്ചു
പൂട്ടേണ്ട
സാഹചര്യമുണ്ടായിട്ടുണ്ട്?
സഹകരണ ബാങ്കുകള്‍, സംഘങ്ങൾ
എന്നിവയിൽ നിന്നും
വിദ്യാഭ്യാസ വായ്പകള്‍
നല്കുവാന് നടപടി
563.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശസാല്‍കൃത
ബാങ്കുകള്‍
നല്കുന്നതുപോലെ
വിദ്യാഭ്യാസ വായ്പകള്‍
സഹകരണബാങ്കുകളില്‍
നിന്നും പ്രൈമറി സഹകരണ
സംഘങ്ങളില്‍ നിന്നും
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ബി)
സഹകരണ
ബാങ്കുകള്‍ നിലവില്‍
നല്കുന്ന വിദ്യാഭ്യാസ
വായ്പ സംബന്ധിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(സി)
നോട്ട്
നിരോധനത്തിനുശേഷം സഹകരണ
മേഖലയിലെ നിക്ഷേപകരുടെ
കൊഴിഞ്ഞുപോക്ക്
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കേരള
സഹകരണ ബാങ്ക്
564.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള സഹകരണ ബാങ്ക്
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബാങ്ക്
രൂപീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ഇതുവരെ
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
ബാങ്കിന്റെ
പ്രവര്‍ത്തനം എന്നു
മുതല്‍
തുടങ്ങാനാകുമെന്നാണ്
ലക്ഷ്യമിട്ടിട്ടുള്ളത്?
കേരള
സഹകരണ ബാങ്ക് രൂപീകരണം
565.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ ബാങ്ക്
രൂപീകരിക്കുന്നതിനോട്
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
കേരള
സഹകരണ ബാങ്ക് എന്ന്
നിലവില്‍ വരും
എന്നറിയിക്കാമോ;
(സി)
കേരള
സഹകരണ ബാങ്കിലേക്കുള്ള
ജീവനക്കാരുടെ നിയമന
രീതിയെക്കുറിച്ച്
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കിൽ വിശദീകരിക്കാമോ?
കേരള
ബാങ്ക്
566.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്ന കേരളാ
ബാങ്കിനെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
കേരളാ
ബാങ്കിന്റെ ഘടന
എപ്രകാരമായിരിക്കുമെന്നും
ബാങ്കിനുള്ള മൂലധന
സമാഹരണം ഏത് വിധത്തില്‍
ആയിരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബാങ്ക് സംസ്ഥാനത്തെ
സഹകരണ മേഖലയെ ഏതൊക്കെ
തരത്തില്‍
പരിപോഷിപ്പിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരളാ
ബാങ്ക് എന്നേക്ക്
യാഥാര്‍ത്ഥ്യമാകുമെന്ന്
അറിയിക്കുമോ?
കേരള
ബാങ്ക് ബാങ്ക് രൂപീകരണം
567.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കും പതിനാല്
ജില്ലാ സഹകരണ
ബാങ്കുകളും
സംയോജിപ്പിച്ച് കേരള
ബാങ്ക് രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
കേരള
ബാങ്കിന്റെ സാധ്യതകളും
പ്രശ്നങ്ങളും
പഠിക്കാന്‍ ഒരു വിദഗ്ധ
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത സമിതിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന് ഇതിനകം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത സമിതിയിലെ
അംഗങ്ങള്‍ ആരൊക്കെയാണ്;
(ഡി)
റിപ്പോര്‍ട്ട്
ലഭിച്ചിട്ടില്ലെങ്കില്‍
എന്നത്തേക്ക്
ലഭ്യമാകുമെന്നാണ്
കരുതുന്നത്
എന്നറിയിക്കാമോ?
കേരള
ബാങ്ക് രൂപീകരണം
568.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം എന്ന
ലക്ഷ്യത്തിലേക്ക്
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
നിയോഗിച്ച വിദഗ്ദ്ധ
സമിതി ഈ വിഷയത്തില്‍
ഇതിനകം നടത്തിയിട്ടുള്ള
പഠനങ്ങള്‍ എന്തെല്ലാം;
എന്തെല്ലാം പരിഗണനകളാണ്
സര്‍ക്കാരിന്റെ
മുന്പില്
വന്നിട്ടുള്ളത്;
വിശദമാക്കുമോ?
കേരള
ബാങ്ക് രൂപവല്ക്കരണത്തിന്റെ
സാധ്യതയും പ്രശ്നങ്ങളും
പഠിക്കാന്‍ വിദഗ്ദ്ധ സമിതി
569.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപവല്ക്കരണത്തിന്റെ
സാധ്യതയും പ്രശ്നങ്ങളും
പഠിക്കാന്‍ വിദഗ്ദ്ധ
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ സമിതിയിലെ
അംഗങ്ങള്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സമിതി
എത്ര
ദിവസത്തിനുള്ളിലാണ്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കേണ്ടത്;
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
കോപ്പി ലഭ്യമാക്കുമോ;
(സി)
സംസ്ഥാന,
ജില്ലാ സഹകരണ
ബാങ്കുകളില്‍ എത്ര
ജീവനക്കാര്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
രണ്ട്
ബാങ്കുകള്‍ക്കുമായി
എത്ര ശാഖകളുണ്ട്;
ശാഖകളെല്ലാം കേരള
ബാങ്കിന്റെതാകുമ്പോള്
ജീവനക്കാരുടെ
പുനര്‍വിന്യാസം, വായ്പ,
തീരുമാനത്തിലുണ്ടാകുന്ന
കേന്ദ്രീകൃത നയം
എന്നിവയെക്കുറിച്ച്
നിലവിലുള്ള ആശങ്ക
അകറ്റാന്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ ?
വിഷു-ഈസ്റ്റര്‍
പ്രമാണിച്ച് കണ്‍സ്യൂമര്‍ഫെഡ്
മുഖേനയുള്ള വില്പന
570.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിഷു-ഈസ്റ്റര്‍
ആഘോഷങ്ങളോടനുബന്ധിച്ച്
വില നിലവാരം പിടിച്ചു
നിര്‍ത്തുന്നതിന്
കന്‍സ്യൂമര്‍ ഫെഡ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിരുന്നു
എന്ന് വിശദമാക്കാമോ;
(ബി)
വിഷു-ഈസ്റ്റര്‍
ചന്തകളിലും
സൂപ്പര്‍മാര്‍ക്കറ്റുകളിലും,
അരിക്കടകളിലുമായി
എത്രകോടി രൂപയുടെ
സാധനങ്ങള്‍ വില്പന
നടന്നിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കോര്‍
ബാങ്ക് സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന് നടപടി
571.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക സഹകരണ
ബാങ്കുകളും ജില്ലാ
സഹകരണ ബാങ്കുകളും
തമ്മില്‍ കോര്‍ബാങ്ക്
സംവിധാനം
നിലവിലില്ലാത്തതുമൂലമുള്ള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോര്‍
ബാങ്കിങ് സൗകര്യം
നിലവിലില്ലാത്തത്
കാര്‍ഷിക വായ്പാ
വിതരണത്തെ പ്രതികൂലമായി
ബാധിക്കുന്ന
സ്ഥിതിവിശേഷമുണ്ടാക്കിയിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുറ്റമറ്റ
സോഫ്റ്റ് വെയര്‍
സംവിധാനങ്ങളും കോര്‍
ബാങ്കിങ് സൗകര്യവും
എ.ടി.എം. സംവിധാനവും
സംസ്ഥാനത്തെ എല്ലാ
പ്രാഥമിക സഹകരണ
ബാങ്കുകളിലും
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സഹകരണ
വകുപ്പ് ആരംഭിച്ച അരിക്കടകള്‍
572.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അരിവില
വര്‍ദ്ധന പിടിച്ച്
നിര്‍ത്തുന്നതിന്റെ
ഭാഗമായി സഹകരണ വകുപ്പ്
സംസ്ഥാനത്ത് എത്ര
അരിക്കടകള്‍ ആരംഭിച്ചു
എന്ന് അറിയിക്കാമോ;
(ബി)
മണലൂര്‍
മണ്ഡലത്തില്‍ എത്ര
അരിക്കടകള്‍
അനുവദിക്കുകയുണ്ടായി;
(സി)
നിലവിലെ
അരിക്കടകള്‍ എത്രകാലം
പ്രവര്‍ത്തിപ്പിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
സഹകരണ
ബാങ്കുകളിലെ റിസ്ക് ഫണ്ട്.
573.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
വായ്പക്കാരന്
മരണപ്പെട്ടാല്‍ റിസ്ക്
ഫണ്ട് ഉപയോഗിച്ച് വായ്പ
കുടിശ്ശിഖ
എഴുതിത്തള്ളാന്‍
വ്യവസ്ഥയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനുള്ള
നടപടിക്രമങ്ങളും
മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളിലെ നിയമന നിയന്ത്രണം
574.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ ബാങ്കുകളില്‍,
പുതിയ ശാഖകള്‍
ആരംഭിക്കുന്നതിനും
കൂടുതല്‍ ജീവനക്കാരെ
നിയമിക്കുന്നതിനും
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിനും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പിന്‍വാതില്‍
നിയമനത്തിലൂടെ ജില്ലാ
ബാങ്കുകളില്‍
കടന്നുകൂടിയവരെ
സ്ഥിരപ്പെടുത്താന്‍
നീക്കമുണ്ടോ ?എങ്കിൽ
ആയതു
അവസാനിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകളിലെ നിക്ഷേപ
പ്രോത്സാഹനം
575.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ
ബാങ്കുകളിലേക്കുള്ള
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പുതിയ പദ്ധതികളാണ് ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത്
പ്രഖ്യാപിച്ചിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഏതെല്ലാം പദ്ധതികളാണ്
നിക്ഷേപ
പ്രോത്സാഹനത്തിനായി
നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന്
വിവരിക്കുമോ?
സഹകരണ
ബാങ്കുകളിലെ കടാശ്വാസം
576.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ എല്ലാതരം
വായ്പകള്‍ക്കും
കടാശ്വാസം
അനുവദിക്കാനാവുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്കുകളിലെ വായ്പകള്‍
തിരിച്ചടയ്ക്കാന്‍
സാധിക്കാതെ ജപ്തി ഭീഷണി
നേരിടുന്നവരെക്കൂടി
റിസ്ക് ഫണ്ടില്‍
ഉള്‍പ്പെടുത്തി
സഹായിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകളില്‍ നിന്നുള്ള വായ്പ
എഴുതിത്തള്ളുന്നതിനുള്ള
പദ്ധതികള്‍
577.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പ
എടുത്തിട്ടുള്ളയാള്‍
മരിച്ചുപോയാല്‍ ആ വായ്പ
എഴുതിത്തള്ളുന്നതിനുള്ള
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വായ്പ
കുടിശ്ശികയില്‍ ഇളവ്
അനുവദിക്കുന്നതിനുള്ള വ്യവസ്ഥ
578.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
വികസനബാങ്ക്,
സര്‍വ്വീസ് സഹകരണ
ബാങ്ക്
എന്നിവിടങ്ങളില്‍
നിന്നും വിവിധ
ആവശ്യങ്ങള്‍ക്ക് വായ്പ
എടുത്ത്, തിരിച്ചടവ്
കാലയളവില്‍ മരണപ്പെട്ട്
പോകുന്ന സഹകാരിക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നിലവിലുള്ളത്;
(ബി)
വായ്പ
കുടിശ്ശികയില്‍ ഇളവ്
അനുവദിക്കുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണുള്ളത്;
(സി)
കെ.കെ.ശ്രീധരന്,
കൈപ്പനാല്‍ (വീട്)
കുറ്റിയഞ്ചാല്
കുട്ടമ്പുഴ എന്ന
വ്യക്തി റിസ്ക് ഫണ്ട്
ആനുകൂല്യത്തിനു വേണ്ടി
നല്കിയ അപേക്ഷയുടെ
നിലവിലെ സ്ഥിതി
വിശദീകരിക്കാമോ?
ജില്ലാ
സഹകരണ ബാങ്കുകളില്‍
ക്ലാര്‍ക്ക്-കാഷ്യർ നിയമനം
579.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളില്‍
പുതിയ ശാഖകള്‍
തുടങ്ങുന്നതിനും
തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
നിലവില്‍ നിരോധനമുണ്ടോ;
(ബി)
പി.
എസ്. സി. മുഖേന 2017
ജനുവരിയില്‍ പതിനാല്
ജില്ലാ സഹകരണ
ബാങ്കുകളിലേക്ക്
ക്ലാര്‍ക്ക്-കാഷ്യർ
തസ്തികകളിലേക്കായി 6000
ഉദ്യോഗാര്‍ത്ഥികളുടെ
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നുള്ള
നിയമനത്തിന് നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
(ഡി)
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ഉറപ്പാക്കുവാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുവാനുദ്ദേശിക്കുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ?
മുക്കം
പ്രാഥമിക സഹകരണ സംഘത്തിലെ
ക്രമക്കേടുകള്‍
580.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുക്കം
പ്രാഥമിക സഹകരണ
സംഘത്തിലെ
ക്രമക്കേടുകള്‍
അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള,
സംഘത്തിലെ അംഗങ്ങളുടെ
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
പ്രാഥമിക
സഹകരണ സംഘങ്ങളില്‍ കോര്‍
ബാങ്കിംഗ്
581.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പ്രാഥമിക സഹകരണ
സംഘങ്ങളില്‍ കോര്‍
ബാങ്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എല്ലാ
സഹകരണ സ്ഥാപനങ്ങളിലും
എ.ടി.എം. സംവിധാനം
ഏർപ്പെടുത്താൻ
പദ്ധതിയുണ്ടോ ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
പ്രാഥമിക
സഹകരണ ബാങ്കുകളില്‍ കോര്‍
ബാങ്കിംഗ് സംവിധാനം
582.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ
ബാങ്കുകളില്‍ കോര്‍
ബാങ്കിംഗ് സംവിധാനം
നടപ്പിലാക്കാന്‍
തീരുമാനിച്ചിരുന്നോ;
(ബി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കാന്‍
ചുമതലപ്പെടുത്തിയിരുന്നത്
ആരെയാണ്;
(സി)
കോര്‍
ബാങ്കിംഗ് സംവിധാനം വഴി
പ്രാഥമിക സഹകരണ
ബാങ്കുളുടെ
പ്രവര്‍ത്തനം ഏതെല്ലാം
തലത്തില്‍
മെച്ചപ്പെടുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ?
പൊതുവിതരണ
സംവിധാനം ശക്തിപ്പെടുത്താന്‍
നടപടി
583.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ഫെഡ് മുഖേന
പൊതുവിതരണ സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പട്ടികജാതി
സഹകരണ സംഘങ്ങള്‍
584.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പട്ടികജാതി സഹകരണ
സംഘങ്ങളാണ് ഉള്ളത്;
(ബി)
നിലവില്‍
എത്ര സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
പട്ടികജാതി
വിഭാഗക്കാരുടെ വായ്പ
എഴുതി തള്ളുന്നതിന്
പദ്ധതി നിലവിലുണ്ടോ?
കേപ്പിന്റെ
കീഴിലെ മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
സ്ഥലമാറ്റത്തിലെ അപാകതകള്‍
585.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിന്റെ
കീഴിലെ
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
സ്ഥലമാറ്റത്തിലെ
അപാകതകള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ജൂനിയര്‍
സൂപ്രണ്ടുമാരുടെ
സ്ഥലംമാറ്റം
സംബന്ധിച്ച് ലഭിച്ച
എത്ര പരാതികള്‍
നിലവില്‍ കേപ്പ്
അധികൃതരുടെ പക്കലുണ്ട്;
ഇതില്‍ എത്ര എണ്ണം
പരിഹരിച്ചു; ഇനി എത്ര
എണ്ണം
പരിഹരിക്കുവാനുണ്ട്;
(സി)
കേപ്പ്
അധികൃതര്‍ തെറ്റായ
രീതീയില്‍ നടത്തിയ
സ്ഥലം മാറ്റങ്ങള്‍
സര്‍ക്കാര്‍
പരിശോധിക്കുമോ;
(ഡി)
ഏതു സംബന്ധിച്ച് സഹകരണ
വകുപ്പ്
സെക്രട്ടറിയ്ക്ക്
ലഭിച്ച പരാതികളില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ ?
സര്‍ക്കാര്‍
ബാങ്ക് രൂപീകരണം
T 586.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്വന്തമായി ബാങ്ക്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ബാങ്ക്
രൂപീകരണത്തെക്കുറിച്ച്
പഠിക്കാന്‍ വിദഗ്ധ
സമിതിയെ
നിയമിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
സമിതി പഠന
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സഹകരണ സംഘങ്ങള്‍
587.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര സഹകരണ സംഘങ്ങള്‍
പുതുതായി രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇൗ
സംഘങ്ങളില്‍ എത്രയെണ്ണം
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത ജില്ലയില്‍
പുതുതായി എത്ര
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴിലുളള
അരിക്കടകള്‍
588.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
കീഴില്‍ അരിക്കടകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
എത്ര അരിക്കടകള്‍
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടെന്നും
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അരിക്കടകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
അതു നേടാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
ഇവയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
ഒാര്‍ഡിനന്‍സ്
വഴി സഹകരണ നിയമത്തില്‍
വരുത്തിയ മാറ്റങ്ങള്‍
589.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഒാര്‍ഡിനന്‍സിലൂടെ
സഹകരണ നിയമത്തില്‍
അടിസ്ഥനപരമായി
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം മാറ്റങ്ങളാണ്
നിയമത്തില്‍
വരുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
നിയമങ്ങളില്‍
കാതലായ മാറ്റങ്ങള്‍
വരുത്തിയതിന്റെ
അടിയന്തര സാഹചര്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നു
വിശദീകരിക്കുമോ?
കടുത്തുരുത്തി
സഹകരണ ആശുപത്രി ഓഹരി
സംബന്ധിച്ച ഫയൽ നടപടി
590.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
സഹകരണ ആശുപത്രിയുടെ
സര്‍ക്കാര്‍ വായ്പ,
പലിശ എന്നിവ
സര്‍ക്കാര്‍ ഓഹരിയായി
മാറ്റുന്നതു
സംബന്ധിച്ച് ബാങ്ക്
സമർപ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
415201/2017 / സഹകരണ
-ബി നമ്പര്‍ ഫയലിൽ
സഹകരണ രജിസ്ട്രാര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
റിപ്പോര്‍ട്ടിന്‍െറ
കോപ്പി മേശപ്പുറത്തു
വയ്ക്കുമോ ;
(ബി)
പ്രസ്തുത
ഫയലില്‍ അടിയന്തിര
തീരുമാനമെടുക്കുവാന്‍
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തിൽ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡ്
വഴി വിതരണം നടത്തിയ അരിയുടെ
കണക്ക്
591.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരിവില നിയന്ത്രിച്ചു
നിര്‍ത്തുന്നതിന്റെ
ഭാഗമായി സഹകരണ
ബാങ്കുകളോടനുബന്ധിച്ച്
എത്ര അരിക്കടകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇവിടെനിന്നും
ഒരു കുടുംബത്തിന് എത്ര
കിലോ അരി വീതം
നല്‍കുന്നുണ്ട്; വിതരണം
ചെയ്യുന്ന അരിയുടെ വില
കിലോയ്ക്ക് എത്ര
രൂപയാണ്;
(സി)
കണ്‍സ്യൂമര്‍
ഫെഡ് ഇതുവരെ എത്ര ടണ്‍
അരി വാങ്ങി വിതരണം
നടത്തിയിട്ടുണ്ട്;
(ഡി)
ഇതിന്
സബ്സിഡിയായി എത്ര രൂപ
ചെലവുവരും;
വിശദമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
ലാഭനഷ്ടക്കണക്ക്
592.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
ലാഭനഷ്ടകണക്ക് വര്‍ഷം
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
കണ്‍സ്യൂമര്‍ഫെഡിന്
എത്ര കോടി രൂപയുടെ
പ്രവര്‍ത്തന
ലാഭമുണ്ടായെന്ന്
വ്യക്തമാക്കുമോ;
(സി)
കണ്‍സ്യൂമര്‍ഫെഡിന്റെ
വൈവിധ്യവല്‍ക്കരണത്തിന്
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
സീ
പ്ലെയിന്‍ പദ്ധതി
593.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച "സീ പ്ലെയിന്‍
പദ്ധതി"
പുനഃരാരംഭിക്കാന്‍
നടപടികള്‍ ഉണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കുവേണ്ടി
സ്റ്റാഫിനെ
നിയമിച്ചിട്ടുണ്ടോ;
കാസര്‍ഗോഡ് ജില്ലയില്‍
എത്ര ജീവനക്കാര്‍
ഇത്തരത്തില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
വേളി
ടൂറിസ്റ്റ് വില്ലേജില്‍
ബോട്ട് യാത്ര നിര്‍ത്തിവച്ച
സാഹചര്യം
594.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേളി
ടൂറിസ്റ്റ് വില്ലേജില്‍
കായലില്‍ കുളവാഴകള്‍
പെരുകിയതുമൂലം ബോട്ട്
യാത്ര
നിര്‍ത്തിവയ്ക്കേണ്ട
സാഹചര്യം
സംജാതമായിട്ടുണ്ടോ;
(ബി)
ഈ
സ്ഥിതിവിശേഷം
വിനോദസഞ്ചാരികളെ ഈ
ടൂറിസ്റ്റ്
കേന്ദ്രത്തില്‍ നിന്നും
അകറ്റുന്ന സ്ഥിതി
വിശേഷം
ഉണ്ടായിട്ടുണ്ടെന്നും
ടൂറിസം ഡെവലപ്മെന്റ്
കോര്പ്പറേഷന്
നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നുമുള്ള
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
യഥാസമയം
കുളവാഴകള്‍ നീക്കം
ചെയ്യാതെ ഈ വിനോദ
സഞ്ചാര കേന്ദ്രത്തിന്റെ
പ്രധാന ആകര്‍ഷണമായ
ബോട്ട് യാത്ര
മുടങ്ങുന്ന സ്ഥിതി
വിശേഷമുണ്ടാക്കിയതിന്
കാരണം വകുപ്പുകള്‍
തമ്മിലുള്ള
ഏകോപനമില്ലാത്തതാണെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്താണ് ഈ
സ്ഥിതി വിശേഷത്തിന്
ഇടയാക്കിയത്;
(ഡി)
ഈ
വിനോദസഞ്ചാര
കേന്ദ്രത്തെ ശരിയായി
പരിപാലിക്കുന്നതിനും
ബോട്ട് യാത്ര
പുനരാരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കേരളം
സന്ദര്‍ശിച്ച വിദേശ
വിനോദസഞ്ചാരികളുടെ സ്ഥിതി
വിവരകണക്കുകള്‍
595.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-ലെ
സ്ഥിതി
വിവരകണക്കനുസരിച്ച്
കേരളം സന്ദര്‍ശിച്ച
വിദേശ വിനോദസഞ്ചാരികള്‍
എത്ര;
(ബി)
ഇവര്‍
സഞ്ചരിച്ച വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
ഏതെല്ലാം;
ജില്ലതിരിച്ച്
സ്ഥലങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ചികിത്സയ്ക്കുവേണ്ടി
വിദേശികള്‍ കേരളത്തില്‍
ഏതെല്ലാം സ്ഥലങ്ങളില്‍
എത്തുന്നുവെന്ന്
വിശദമാക്കുമോ;
(ഡി)
മറ്റുരാജ്യങ്ങളില്‍
നിന്നും രോഗികള്‍
ചികിത്സയ്ക്കു എത്തുന്ന
പ്രധാന കേന്ദ്രമായ
കോട്ടക്കല്‍
ആര്യവൈദ്യശാല പ്രദേശം
കേന്ദ്രമാക്കി ഒരു
വിനോദ സഞ്ചാര സോണ്‍
പ്രാഖ്യാപിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിനോദ
സഞ്ചാരമേഖലയിലെ നൂതന
പദ്ധതികള്‍
596.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരമേഖലയില്‍
മുന്നോട്ടുവെയ്ക്കുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാം?
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി വിനോദ
സഞ്ചാര മേഖലയില്‍
ഇതിനകം
അംഗീകരിച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം
എന്ന്
വെളിപ്പെടുത്താമോ?
വിദേശ
ടൂറിസ്റ്റുകളുടെ കുറവ്
597.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലേയ്ക്കുളള
വിദേശ ടൂറിസ്റ്റുകളുടെ
വരവ് ഗണ്യമായി
കുറഞ്ഞിട്ടുണ്ടെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
നിജസ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദേശ
ടൂറിസ്റ്റുകളെ
കേരളത്തിലേക്ക്
ആകര്‍ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
തെരുവ്
നായകളുടെ ആക്രമണ
ഭീഷണിമൂലം വിദേശ
ടൂറിസ്റ്റുകളുടെ
വരവില്‍
കുറവുണ്ടായിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
ശബരിമല
-ഏരുമേലി -പമ്പ- സന്നിധാനം
വികസനം
598.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശ്
ദര്ശന് സ്കീമില്‍
ഉള്‍പ്പെടുത്തി
ശബരിമല-ഏരുമേലി -പമ്പ-
സന്നിധാനം
വികസനത്തിനായി കേന്ദ്ര
ടൂറിസം
മന്ത്രാലയത്തില്‍
നിന്നും അനുവദിച്ച
തുകയുടെയും
പദ്ധതിയുടെയും വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കേന്ദ്ര സഹായ
പദ്ധതികളുടെ
ഇതുവരെയുള്ള
നടത്തിപ്പും പുരോഗതിയും
വ്യക്തമാക്കുമോ?
ടൂറിസം
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനുളള
നടപടികള്‍
599.
ശ്രീ.എം.
രാജഗോപാലന്‍
,,
എം. മുകേഷ്
,,
കെ.ഡി. പ്രസേനന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണ്;
(ബി)
ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
2015ലെ ടൂറിസം
സാറ്റലൈറ്റ് അക്കൗണ്ട്
റിപ്പോര്‍ട്ടിലെ
പ്രധാന നിഗമനങ്ങളും
നിര്‍ദ്ദേശങ്ങളും
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
വിനോദ
സഞ്ചാര മേഖലയില്‍ നൂതന
ഉത്പന്ന-വിപണന
തന്ത്രങ്ങള്‍
ആവീഷ്കരിക്കുന്നതിനും
ഇതിനായി പരമ്പരാഗത
രീതിയോടൊപ്പം വിവര
സാങ്കതിക വിദ്യ
പ്രയോജനപ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ടൂറിസം
പദ്ധതികള്‍
600.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും ടൂറിസവുമായി
ബന്ധപ്പെടുത്തി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തിലെ
അരീക്കോട്-കീഴുപറമ്പ്
പഞ്ചായത്തുകളെ
ബന്ധിപ്പിച്ച്
ചാലിയാര്‍ പുഴ ടൂറിസം
കോറിഡോര്‍
നടപ്പിലാക്കുന്നതിന്
വിശദമായ പ്രോജക്ട്
തയ്യാറായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത
പദ്ധതിക്കാവശ്യമായ
വിശദമായ പ്രൊപ്പോസല്‍
തയ്യാറാക്കി ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
മണിയാര്‍
ഡാം കേന്ദ്രമാക്കി ടൂറിസം
പദ്ധതി
601.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണിയാര്‍
ഡാം കേന്ദ്രമാക്കി
ബൃഹത്തായ ടൂറിസം
പദ്ധതിക്ക്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
വിശദമായ പ്രോജക്ട്
തയ്യാറാക്കാന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
ഏജന്‍സിയെന്ന്
വ്യക്തമാക്കുമോ;
(സി)
മണിയാര്‍
ടൂറിസം പദ്ധതിയില്‍
എന്തൊക്കെയാണ് വിഭാവനം
ചെയ്തിരിക്കുന്നതെന്നും
എത്ര രൂപയാണ് ഇതിനായി
ചെലവഴിക്കുക എന്നും
പദ്ധതിയുടെ നിര്‍മ്മാണ
ചുമതല ആര്‍ക്കാണെന്നും
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കാനാകുമെന്നുമുളളതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
അരിപ്പാറ
വികസന പദ്ധതികള്‍
602.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
അരിപ്പാറ വിനോദസഞ്ചാര
കേന്ദ്രത്തില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമല്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ കേന്ദ്രത്തില്‍
എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കുന്നതിനാണ്
വിഭാവനം
ചെയ്യുന്നതെന്നു
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
എന്ന് തുടക്കമിടാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മലബാറിലെ
ടൂറിസം വികസന സാധ്യതകള്‍
603.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാറിലെ
വര്‍ദ്ധിച്ചു വരുന്ന
ടൂറിസം വികസന
സാധ്യതകള്‍
കണക്കിലെടുത്ത്
പ്രത്യേക ടൂറിസം
പദ്ധതികളുടെ
നടത്തിപ്പിന്
സാമ്പത്തിക
സഹായത്തിനായി
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനോട് കേന്ദ്ര
സര്‍ക്കാര്‍ എന്തു
സമീപനമാണ്
കൈക്കൊണ്ടതെന്നും
എന്തെങ്കിലും വാഗ്ദാനം
നല്‍കിയിട്ടുണ്ടോ
എന്നും
വെളിപ്പെടുത്താമോ?
കിറ്റ്സ്-ന്റെ
പ്രവര്‍ത്തനങ്ങള്‍
604.
ശ്രീ.ബി.സത്യന്
,,
യു. ആര്. പ്രദീപ്
,,
എ. എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിറ്റ്സ്(കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ട്രാവല്‍ ആന്റ്
ടൂറിസം സ്റ്റഡീസ്)ന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
കിറ്റ്സില്‍
ഏതെല്ലാം കോഴ്സുകളാണ്
നിലവിലുളളതെന്നും
കോഴ്സുകള്‍
പൂര്‍ത്തിയാക്കുന്നവരുടെ
ജോലി സാധ്യതകള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
കിറ്റ്സിന്റെ
പുതിയ സെന്ററുകള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(ഡി)
കിറ്റ്സിനെ
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനും
കിറ്റ്സിന്റെ
പ്രവര്‍ത്തനം
വിപൂലീകരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷി
സൗഹൃദ വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
605.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.വിജയദാസ്
,,
കെ. ആന്‍സലന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളെ
ഭിന്നശേഷിക്കാരായ
വിനോദസഞ്ചാരികള്‍ക്ക്
കൂടി സൗകര്യപ്രദമായ
രീതിയില്‍
മാറ്റിയെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
ഏതെല്ലാം
തരത്തിലുളള
സൗകര്യങ്ങളാണ്
ഭിന്നശേഷിക്കാര്‍ക്കായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിന്റെ
ഭാഗമായി, ടൂറിസം
കേന്ദ്രങ്ങളുടെ
ഭൂമിശാസ്ത്രപരമായ
പ്രത്യേകതകള്‍,
നിലവിലുളള അടിസ്ഥാന
സൗകര്യങ്ങള്‍, അവിടെ
വരുത്തേണ്ട മാറ്റങ്ങള്‍
എന്നിവയെ സംബന്ധിച്ച്
വിശദമായ പഠനം നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഈ
മേഖലയില്‍
പ്രവര്‍ത്തിച്ച് വരുന്ന
വിവിധ ഏജന്‍സികള്‍,
സംഘടനകള്‍, മറ്റ്
സര്‍ക്കാര്‍
വകുപ്പുകള്‍
എന്നിവയുമായി കൂടി
ആലോചിച്ച് പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഫോര്‍ട്ട്
കൊച്ചിയിലെ ചീനവലകളുടെ
സംരക്ഷണം
606.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ട്
കൊച്ചിയിലെ ചരിത്ര
പ്രാധാന്യമര്‍ഹിക്കുന്ന
ചീനവലകള്‍
സംരക്ഷിക്കുന്നതിനായി
2014ല്‍ ടൂറിസം വകുപ്പ്
ഭരണാനുമതി നല്കിയ
ഒന്നരക്കോടി രൂപയുടെ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണവും ഇക്കാര്യത്തിൽ
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടിയും
വ്യക്തമാക്കുമോ?
അഴീക്കല്‍
ബീച്ചിന്റെ ദയനീയാവസ്ഥ
പരിഹരിക്കാന്‍ നടപടി
607.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍പെട്ട
ആലപ്പാട് പഞ്ചായത്തിലെ
അഴീക്കല്‍ ബീച്ചിന്റെ
ദയനീയാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇവിടത്തെ പ്രാഥമിക
സൗകര്യങ്ങളുടെ കുറവും
സുരക്ഷിതത്വമില്ലായ്മയും
ഇവിടെ എത്തുന്ന
സഞ്ചാരികള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
(ബി)
പ്രസ്തുത
ബീച്ചില്‍ ലൈഫ്
ഗാര്‍ഡുകളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ ടൂറിസം പദ്ധതി
608.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം ടൂറിസം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്; ഈ
പദ്ധതികള്‍ ഏതൊക്കെ
മണ്ഡലത്തിലാണെന്നും
എത്ര കോടി രൂപയാണ്
അടങ്കല്‍ തുക എന്നതും
അറിയിക്കാമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിക്കാന്‍
സമര്‍പ്പിക്കപ്പെട്ട
എത്ര പദ്ധതികള്‍
ഉണ്ടെന്ന് അറിയിക്കാമോ?
തീര്‍ത്ഥാടന
ടൂറിസം
609.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തീര്‍ത്ഥാടന
ടൂറിസം
വികസനത്തിനായുള്ള
കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന്റെ
പ്രസാദ സ്കീമില്‍
കേരളത്തില്‍ നിന്നും
ഇതുവരെ എത്ര
കേന്ദ്രങ്ങളാണ്
തെരഞ്ഞെടുത്തതെന്ന്
അറിയിക്കുമോ;
(ബി)
തീര്‍ത്ഥാടന
ടൂറിസത്തിന്റെ അനന്തമായ
സാധ്യതകള്‍ക്കനുസരിച്ച്
പ്രസ്തുത സ്കീമില്‍
കൂടുതല്‍ കേന്ദ്രങ്ങള്‍
ഉള്‍പ്പെടുത്തുന്നതിനായി
കേന്ദ്രസര്‍ക്കാരില്‍
സമര്‍ദ്ദം ചെലുത്തുമോ;
(സി)
തീര്‍ത്ഥാടന
കേന്ദ്രത്തില്‍
എത്തുന്ന
തീര്‍ത്ഥാടകര്‍ക്കും
സഞ്ചാരികള്‍ക്കും
താമസവും അനുബന്ധ
സൗകര്യങ്ങളും
ഒരുക്കുന്നതില്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്തു നടപ്പാക്കുമോ?
വിനോദസഞ്ചാര
പദ്ധതികള്‍
610.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിനോദസഞ്ചാര
പദ്ധതികള്‍ക്കായി എത്ര
കോടി രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
ഇത്
ഏതൊക്കെ
പദ്ധതിയ്ക്കാണെന്ന്
ഓരോന്നിനും അനുവദിച്ച
തുക സഹിതം
വിശദമാക്കുമോ;
(സി)
കേരളത്തിലെ
പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ ഒന്നായ
കോട്ടയം ജില്ലയിലെ
വാഗമണ്ണിന്റെ
നിലവിലുള്ള സ്ഥിതി
പഠിച്ച്, ഇവിടത്തെ
ടൂറിസം വികസനത്തിന്
അടിയന്തരമായി പ്രത്യേക
തുക അനുവദിക്കാനും
ഭരണാനുമതി നൽകുവാനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലേയ്ക്കുള്ള
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തല്‍
611.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളിലേയ്ക്കുള്ള
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുവാനുള്ള
സര്‍ക്കാര്‍ നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശീയരും
വിദേശീയരുമായ നിരവധി
വിനോദസഞ്ചാരികളെത്തുന്ന
കേന്ദ്രങ്ങളായ
മൂന്നാര്‍, കോവളം,
വയനാട്, പൊന്മുടി
തുടങ്ങിയ സ്ഥലങ്ങളിലെ
റോഡുകളുടെ ശോചനീയാവസ്ഥ
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇവിടങ്ങളിലെ
റോഡുകളുടെ വീതിക്കുറവ്,
പാര്‍ക്കിംഗ്
സൗകര്യമില്ലായ്മ , താമസ
സ്ഥലം ,അതിലെ
പലവിധത്തിലുള്ള
ചൂഷണങ്ങള്‍ ഇവയെല്ലാം
വിനോദ സഞ്ചാരികളുടെ
വരവിനെ
ബാധിക്കുന്നുണ്ടെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ;
(ഡി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളുടെ
സമഗ്രമായ മാസ്റ്റര്‍
പ്ലാനുകള്‍
തയ്യാറാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ ടൂറിസം
വികസന പദ്ധതികള്‍
612.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം ടൂറിസം വികസന
പദ്ധതികളാണ് ഇപ്പോള്‍
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലാ
ടൂറിസം പ്രമോഷന്
കൗണ്‍സില്‍
തയ്യാറാക്കിയിട്ടുള്ള
ആപ്പാഞ്ചിറ, ചിറക്കുളം
ടൂറിസം പദ്ധതികളുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച ഫയല്‍
സര്‍ക്കാരിന്റെ
പക്കലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പുരോഗതിയും വിശദാംശവും
വെളിപ്പെടുത്താമോ;
പ്രസ്തുത ഫയല്‍ നമ്പര്‍
ലഭ്യമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഉള്‍നാടന്‍
ജലാശയങ്ങളിലെ വിനോദസഞ്ചാര
പദ്ധതി
613.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഉള്‍നാടന്‍
ജലാശയങ്ങളെ
ബന്ധപ്പെടുത്തി
വിനോദസഞ്ചാര പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരമൊരു പദ്ധതി
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
രാമക്കല്‍മേട്
വിനോദസഞ്ചാര മേഖല
614.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
അതിർത്തിയില്‍
സ്ഥിതിചെയ്യുന്ന
ഇടുക്കിജില്ലയിലെ
രാമക്കല്‍മേട്ടിലെ
വിനോദസഞ്ചാര മേഖല
തമിഴ്നാടിന്റെ
നിയന്ത്രണത്തിലാക്കാനുള്ള
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തമിഴ്നാട്
റവന്യു,, വനം
വകുപ്പുകള്‍ ഈ പ്രദേശം
സര്‍വ്വെ നടത്തിവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തമിഴ്
നാടിന്‍െറ പ്രസ്തുത
ശ്രമത്തിനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
കൊച്ചുകോവളം
എന്നറിയപ്പെടുന്ന
പ്രദേശത്തിന്‍െറ ഇപ്പോഴത്തെ
സ്ഥിതി
615.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാങ്കൂര്‍
രാജകുടുംബം
ഒഴിവുവേളകളില്‍
വിശ്രമത്തിനെത്തിയിരുന്ന
കൊച്ചുകോവളം
(വെളളായണികായല്
പരിസരം)
എന്നറിയപ്പെടുന്ന
പ്രദേശത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ് എന്ന്
വിനോദസഞ്ചാര വകുപ്പ്
വിലയിരുത്തി വിശദവിവരം
നൽകുമോ ;
(ബി)
ഇവിടത്തെ
തടാകം ജല വിനോദത്തിനും
ബോട്ട് സവാരിക്കും
ഉപയുക്തമാണോ എന്ന്
വ്യക്തമാക്കാമോ?
വിനോദസഞ്ചാരികളുടെ
സന്ദർശനം വര്‍ദ്ധിപ്പിക്കാന്‍
കര്‍മ്മ പദ്ധതികള്‍
616.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദേശ
വിനോദസഞ്ചാരികളുടെ
സന്ദർശനം
വര്ദ്ധിപിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചതെന്നു
വ്യക്തമാക്കുമോ;
(ബി)
വിനോദ
സഞ്ചാരികളുടെസന്ദർശനം
എത്രമാത്രം
വര്‍ദ്ധിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്നു
വിശദീകരിക്കുമോ;
(സി)
ഇതിനായി
ഒരു ടൂറിസം നയം
പ്രഖ്യാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
വിവിധ
ദേവസ്വം ബോര്‍ഡുകളുടെ
കീഴിലുള്ള ക്ഷേത്രങ്ങളില്‍
നിന്നും ലഭിക്കുന്ന വരുമാനം
617.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ദേവസ്വം ബോര്‍ഡുകളുടെ
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
നിന്നും ലഭിക്കുന്ന
വരുമാനം സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്നുണ്ടോ;
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഈ തുക
വിനിയോഗിക്കുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
ദേവസ്വം
ബോര്‍ഡുകള്‍ക്കും
ക്ഷേത്രങ്ങള്‍ക്കുമായി
എത്ര തുക അനുവദിച്ചു
എന്ന്
വെളിപ്പെടുത്താമോ?
വിവിധ
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക് ശമ്പളം
618.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക് ശമ്പളം
നല്‍കുന്നതിനായി
സര്‍ക്കാര്‍ തുക
അനുവദിച്ചു
നല്കുന്നുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുക നല്കി എന്ന്
വെളിപ്പെടുത്താമോ?
മാവേലിക്കര
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
619.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള മാവേലിക്കര
ശ്രീകൃഷ്ണ സ്വാമി
ക്ഷേത്രത്തിന്റെ തെക്കു
ഭാഗത്തുള്ള വാതില്‍
അടച്ചുപൂട്ടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
അടച്ചുപൂട്ടുവാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(സി)
പ്രസ്തുത
വാതില്‍
തുറക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
മേഖലയില്‍ ദേവസ്വം
ബോര്‍ഡിന്റെ സ്ഥലം
കയ്യേറിയുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ച് നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം ലഭ്യമാക്കുമോ
?
ശബരിമലയിലും
പമ്പയിലും കുപ്പിവെള്ളം
നിരോധിച്ചുകൊണ്ടുള്ള
ഹൈക്കോടതി വിധി
620.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലും
പമ്പയിലും കുപ്പിവെള്ളം
നിരോധിച്ചുകൊണ്ടുള്ള
ബഹു.ഹൈക്കോടതി വിധി
നടപ്പാക്കുന്നതിന്റെ
ഭാഗമായി
സ്ഥാപിച്ചിട്ടുള്ള
ആര്.ഒ പ്ലാന്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ആര്.ഒ
പ്ലാന്റുകള്‍ വഴി
നല്കുന്ന കുടിവെള്ളം
പരിശോധിച്ച്
നല്‍കിയിട്ടുള്ള
സര്‍ട്ടിഫിക്കറ്റ്
പ്രദര്‍ശിപ്പിക്കുന്നതിനും
സമയബന്ധിതമായി
കുടിവെള്ള പരിശോധന
നടത്തുന്നതിനും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ആര്.ഒ
പ്ലാന്റുകളുടെ വ്യാപനം
ശുദ്ധജല ലഭ്യത
ഉറപ്പുവരുത്തുന്നതിന്
എത്രമാത്രം
ഉപകരിക്കുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളിലെ
സ്ഥിരനിയമനങ്ങള്‍
621.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
ക്ഷേത്രങ്ങളിലെ
സ്ഥിരനിയമനങ്ങള്‍
കരാര്‍ വ്യവസ്ഥയിലേക്ക്
മാറ്റാന്‍
ആലോചനയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വരുമാനത്തിന്‍െറ
ലഭ്യതയനുസരിച്ച്
ക്ഷേത്രങ്ങളില്‍
ഭക്തര്‍ക്കുളള
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
ദേവസ്വം ബോര്‍ഡ്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം സംബന്ധിച്ച്
622.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം
സംബന്ധിച്ച് ഇറിഗേഷന്‍
ചീഫ് എഞ്ചിനിയറുടെ
റിപ്പോര്‍ട്ട്
സഹിതമുള്ള ഫയലിന്‍െറ
പുരോഗതി
വ്യക്തമാക്കാമോ;
പ്രസ്തുത ഫയലിന്‍െറ
നമ്പര്‍ അറിയിക്കാമോ;
(ബി)
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണത്തിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ തുക
വകയിരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ; ഈ
ഫയലില്‍
തീരുമാനമെടുക്കുന്നതു
സംബന്ധിച്ച സര്‍ക്കാര്‍
നയം വ്യക്തമാക്കാമോ?
ക്ഷേത്രേശന്മാര്‍ക്കും
കോലധാരികള്‍ക്കും വേതന
കുടിശ്ശിക
623.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡ് വഴി
ക്ഷേത്രേശന്മാര്‍ക്കും
കോലധാരികള്‍ക്കും
നല്കുന്ന പ്രതിമാസ
വേതനത്തില്‍ എത്ര രൂപ
കുടിശ്ശികയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
നല്കുന്ന വേതനം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?