സാമ്പത്തിക
നില മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിക്കുന്ന നടപടികൾ
5727.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31-3-2016ല്‍
അവസാനിച്ച സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ ആളോഹരി
കടം എത്ര രൂപയാണ്;
(ബി)
ഈ കാലയളവിലെ
സംസ്ഥാനത്തിന്റെ റവന്യൂ
കമ്മി എത്ര രൂപയാണ്;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില
മെച്ചപ്പെടുത്തുന്നതിനായി
ഭാവിയില്‍ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുന്നതിന്
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
എ.ടി.എം.
ഇടപാടുകള്‍ക്ക് സര്‍വ്വീസ്
ചാര്‍ജ്
5728.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാങ്കിംഗ്
ഇടപാടുകാര്‍ക്ക്
പ്രയാസം കൂടാതെ ഇടപാട്
നടത്താന്‍ സഹായിക്കുന്ന
സംവിധാനമായി കൊണ്ടുവന്ന
എ.ടി.എം. സംവിധാനം അവരെ
പിഴിയാനുള്ള
മാര്‍ഗ്ഗമായി
ബാങ്കുകള്‍ ദുരുപയോഗം
ചെയ്യുന്നതായ ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എ.ടി.എം.
ഇടപാടുകള്‍ക്ക്
സര്‍വ്വീസ് ചാര്‍ജ്ജ്
ഈടാക്കാനുള്ള
എസ്.ബി.ഐ.യുടെ
നീക്കത്തിനെതിരെ
വ്യാപകമായ പ്രതിഷേധം
ഉയര്‍ന്നു വന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
നോട്ട്
നിരോധനത്തോടെ
എസ്.ബി.ഐ.യുടെ
നിഷ്ക്രിയാസ്തി
വര്‍ദ്ധിച്ചതാണ് സേവന
നികുതി നിരക്കുകള്‍
കൂട്ടാന്‍ കാരണമെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
സാധാരണക്കാരായ
ഇടപാടുകാരെ ബാങ്കുകളുടെ
ഇത്തരം ചൂഷണത്തില്‍
നിന്ന് സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ?
കെ.എസ്.എഫ്.ഇ.
യുടെ എന്‍.ആ്ര.ഐ. ചിട്ടി
5729.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
എന്‍.ആ്ര.ഐ.
ചിട്ടിയില്‍ ഏകദേശം
എത്ര വരിക്കാരെയാണ്
ചേര്‍ക്കാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നത്;
ഇതുവഴി ഏകദേശം എത്ര തുക
സ്വരൂപിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
(ബി)
പ്രസ്തുത
വരിക്കാരില്‍ നിന്നും
ലഭിക്കുന്ന തുക
കിഫ്ബിയില്‍
നിക്ഷേപമായി
സ്വരൂപിക്കാനാണോ
ഉദ്ദേശിക്കുന്നത്;
എങ്കില്‍ ഈ തുക
അടിസ്ഥാനസൗകര്യ വികസന
പദ്ധതികള്‍ക്കായി
ഉപയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ചിട്ടി
നടത്തിപ്പിനായോ
ചിട്ടിനടത്തിപ്പ് വഴിയോ
സ്വരൂപിക്കുന്ന തുക
മറ്റേതെങ്കിലും
ആവശ്യങ്ങള്‍ക്ക്
വകമാറ്റി
ചെലവഴിക്കുന്നതിന്
നിലവിലെ ചിട്ടി
നിയമത്തില്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ഈ തുക
അടിസ്ഥാന
സൗകര്യവികസനത്തിന്
ഉപയോഗിക്കാന്‍
നിയമത്തില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.എഫ്.ഇ.
ചിട്ടി
5730.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ചിട്ടി വഴി
സമാഹരിക്കുന്ന തുക
ഏതെല്ലാം ട്രസ്റ്റി
സെക്യൂരിറ്റികളിലാണ്
നിക്ഷേപിക്കുന്നത്;
(ബി)
ഈ
തുക നിലവില്‍
സര്‍ക്കാരിന്റെ
ഏതെങ്കിലും തരത്തിലുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍ക്കോ
ദൈനംദിന ചെലവുകള്‍ക്കോ
ഉപയോഗിക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍
ഉപയോഗിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കെ.എസ്.എഫ്.ഇ.
ചിട്ടി വഴി
സമാഹരിക്കുന്ന തുക
വകമാറ്റി
ചെലവഴിക്കുന്നത്
തടയുന്നതിന് കേന്ദ്ര
ചിട്ടി നിയമത്തില്‍
എന്തെല്ലാം
വ്യവസ്ഥകളാണ്
നിലവിലുള്ളത്?
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
5731.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
വിനിയോഗിക്കുന്ന
മാനദണ്ഡങ്ങളില്‍
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ആസ്തി വികസനഫണ്ട്
വിനിയോഗിക്കാന്‍
കഴിയുന്നത്;
പൊതുകുളങ്ങള്‍,
ജലസംഭരണികള്‍ തുടങ്ങിയവ
നവീകരിക്കുന്നതിന്
ആസ്തി വികസനഫണ്ട്
വിനിയോഗിക്കാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
(സി)
ആസ്തി
വികസനഫണ്ട്
വിനിയോഗിക്കുന്നതിലെ
കാലത്താമസം
ഒഴിവാക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
അറിയിക്കാമോ?
എസ്.സി/എസ്.ടി
വിഭാഗത്തിലുള്ളവരുടെ
ഉന്നമനത്തിനായുള്ള ബജറ്റ്
വിഹിതം
5732.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.സി/എസ്.ടി
വിഭാഗത്തിലുള്ളവരുടെ
ഉന്നമനത്തിനായി
കാസര്‍ഗോഡ് ജില്ലയിലെ
ത്രിതല
പഞ്ചായത്തുകള്‍ക്ക്
നല്കുന്ന ബജറ്റ്
വിഹിതം ഈ വിഭാഗങ്ങളിലെ
ജനസംഖ്യക്കു
ആനുപാതികമായല്ലായെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയില്‍
എസ്.സി.വിഭാഗത്തില്‍
നിന്ന് എസ്.ടി.
വിഭാഗത്തിലേക്ക് ഒരു
സമുദായത്തെ
ഉള്‍പ്പെടുത്തുകവഴി
ജനസംഖ്യയില്‍
വന്നിട്ടുള്ള
വര്‍ദ്ധനവിന്റെ
അടിസ്ഥാനത്തിലല്ല തുക
ബജറ്റില്‍
വകയിരുത്തുന്നതെന്ന
വര്‍ഷങ്ങളായുള്ള പരാതി
ഇതുവരെ
പരിഹരിക്കപ്പെട്ടിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പരിഹരിക്കാനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എസ്.ബി.എെ
ഈടാക്കുന്ന അമിത സര്‍വ്വീസ്
ചാര്‍ജ്ജ്
5733.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
ജൂണ്‍ 1-ാം തീയതി
മുതല്‍ എസ്.ബി.എെ എല്ലാ
ബാങ്കിങ്
സേവനങ്ങള്‍ക്കും കനത്ത
സര്‍വ്വീസ് ചാര്‍ജ്ജ്
ഈടാക്കും എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മൂലം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
വാഹന
ഉപയോഗം
5734.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഔദ്യോഗിക
ഉപയോഗത്തിനായി
വാഹനങ്ങള്‍
വാടകയ്ക്കെടുക്കാന്‍
അനുമതി നല്‍കിയിട്ടുള്ള
ഓഫീസുകളിലെ വാഹന ഉപയോഗം
ക്രമപ്രകാരമാണോ
നടക്കുന്നതെന്ന്
ധനകാര്യ ഇന്സ്പെക്ഷന്
വിഭാഗം
പരിശോധിക്കാറുണ്ടോ;
(ബി)
സര്‍ക്കാര്‍
ഖജനാവില്‍ നിന്ന്
കോടിക്കണക്കിന് രൂപ
ചോര്‍ന്നുപോകുന്ന
വാഹനവാടക ക്രമക്കേട്
ഇന്സ്പെക്ഷന് വിഭാഗം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഫുഡ് സേഫ്റ്റി
വകുപ്പിന്റെ വാഹന വാടക
ഇടപാടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
ഇല്ലെങ്കില്‍
പരിശോധിക്കുമോ ?
കേരള
സംസ്ഥാന സംരംഭക വികസന മിഷന്
5735.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സംരംഭക വികസന
മിഷന്റെ കീഴില്‍ എത്ര
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
എത്ര പേര്‍ക്കാണ്
ഇതിന്റെ ആനുകൂല്യം
ലഭിച്ചിട്ടുള്ളത്;
ഇതുവരെ എത്ര തുക
അനുവദിച്ചു; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
കേരള
സംസ്ഥാന സംരംഭക വികസന
മിഷന്റെ പ്രവര്‍ത്തനം
പുന:പരിശോധിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഫുഡ്
സേഫ്റ്റി വകുപ്പ് ഈടാക്കി
ട്രഷറിയില്‍ അടച്ച തുകയുടെ
വിശദാംശങ്ങൾ
5736.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16,
2016-17 വര്‍ഷങ്ങളില്‍
പെറ്റിവെണ്ടേഴ്സില്
നിന്നും ഫുഡ് സേഫ്റ്റി
വകുപ്പ് ഫൈന്‍
ഇനത്തില്‍ ഈടാക്കിയ
എത്ര തുക ഖജനാവില്‍
അടച്ചിട്ടുണ്ട്;
(ബി)
കോമ്പൗണ്ടിംഗ്
ഇനത്തില്‍ ഈ സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര തുക
ട്രഷറിയില്‍
അടച്ചിട്ടുണ്ട്;
(സി)
പെറ്റിവെണ്ടേഴ്സ്
അല്ലാത്തവരില്‍ നിന്നും
ഈ ഇനത്തില്‍ ഫൈന്‍
ഈടാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ഡി)
ഫുഡ്
സേഫ്റ്റി
ഡിപ്പാര്‍ട്ടുമെന്റിന്
ഏതു നിയവ്യവസ്ഥ
പ്രകാരമാണ്
കോമ്പൗണ്ടിംഗ്
നടത്താന്‍ ചുമതല
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
5737.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
നിയമസഭയിലെ അംഗങ്ങള്‍
യഥാസമയം
നിര്‍ദ്ദേശിച്ചതും
എന്നാല്‍ ഭരണാനുമതി
ലഭിക്കാത്തതുമായ ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍ക്ക്
ഇപ്പോള്‍ ഭരണാനുമതി
ലഭിക്കുന്നതിന്
സാങ്കേതിക
ബുദ്ധിമുട്ടുകള്‍
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന്
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
5738.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ എം.എല്‍.എ ആസ്തി
വികസന ഫണ്ടിന്റെ
വിനിയോഗത്തിനുള്ള
ശിപാർശകൾ 2016 ഡിസംബര്‍
31 ന് മുന്‍പ് നോഡല്‍
ഓഫീസര്‍ക്ക്
ലഭ്യമായിട്ടുണ്ടോ;
(ബി)
ധനകാര്യ
വകുപ്പിന്റെ അഭിപ്രായം
നല്‍കാത്ത എത്ര
ശിപാർശകളാണ്
ഇപ്പോഴുള്ളത്;
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കാമോ;
(സി)
സമര്‍പ്പിച്ച
ശിപാർശകളിൽ ഇതുവരെയായി
ഭരണാനുമതി ലഭ്യമാകാത്ത
എത്ര പ്രൊപ്പോസലുകളാണ്
ഉള്ളത്;
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ;
(ഡി)
അവശ്യമില്ലാത്ത
കാലതാമസം
ഒഴിവാക്കുന്നതിന്
എ.ഡി.എസ് ഫണ്ട്
വിനിയോഗത്തിന് പുതിയ
രീതികള്‍
കൈക്കൊള്ളുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
എം.എല്‍.എ
മാരുടെ ആസ്തി വികസന
ഫണ്ട്
ഉപയോഗിക്കുന്നതിന്
ഇപ്പോഴുള്ള രീതി
ശാസ്ത്രീയമല്ല എന്നും
കാലഹരണപ്പെട്ട രീതിയാണ്
ഇപ്പോഴും
പിന്തുടരുന്നത്
എന്നുമുള്ള ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ നവീനമായ രീതീ
അവംലംബിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ചുളള
പ്രവൃത്തികള്‍
5739.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17ല്‍
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
എം.എല്‍.എയുടെ ആസ്തി
വികസന ഫണ്ട് മുഖേന
നടപ്പിലാക്കാനുളള
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
അവശേഷിക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുവാന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
5740.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
പുതിയതായി ആരംഭിക്കാന്‍
തീരുമാനിച്ച സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ ഏതെല്ലാം
ആശുപത്രികളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
ഏതെല്ലാം
ഇന്‍ഷ്വറന്‍സ്
കമ്പനികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
നിലവില്‍
ആരോഗ്യ ഇന്‍ഷ്വറന്‍സ്
അടച്ചുകൊണ്ടിരിക്കുന്ന
ജീവനക്കാരുടെ കാര്യം
ഇതുമായി ബന്ധപ്പെട്ട്
പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
കിഫ്ബി
5741.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
കിഫ്ബി വഴി ഭരണാനുമതി
നല്കിയ പദ്ധതികളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്; പ്രവര്‍ത്തി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ?
ട്രഷറി
കാഷ് ബാലന്‍സ്
5742.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ഒക്ടോബര്‍ 30,31
നവംബര്‍ 1,2,3 എന്നീ
തീയതികളില്‍ സംസ്ഥാന
സര്‍ക്കാരിന്റെ ട്രഷറി
ക്യാഷ് ബാലന്‍സ്
എത്രയായിരുന്നു;
(ബി)
2016
നവംബര്‍ 29, 30
ഡിസംബര്‍ 1, 2, 3 എന്നീ
തീയതികളില്‍ സംസ്ഥാന
സര്‍ക്കാരിന്റെ ട്രഷറി
ക്യാഷ് ബാലന്‍സ്
എത്രയായിരുന്നു;
(സി)
സംസ്ഥാന
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
ശമ്പളം, പെന്ഷന്
എന്നിവ വിതരണം ചെയ്ത
വകയില്‍ 2016 നവംബര്‍,
ഡിസംബര്‍ ,2017 ജനുവരി
എന്നീ മാസങ്ങളിലെ
ആദ്യത്തെ 7 ദിവസം
ദിനംപ്രതി ചെലവായ തുക
ഇനം തിരിച്ചു
എത്രയെന്നു
വ്യക്തമാക്കുമോ;
(ഡി)
2016
ഡിസംബര്‍ 30, 31 ,2017
ജനുവരി 1, 2 എന്നീ
തീയതികളില്‍ സംസ്ഥാന
സര്‍ക്കാരിന്റെ ട്രഷറി
ക്യാഷ് ബാലന്‍സ്
എത്രയായിരുന്നു;
(ഇ)
പ്രസ്തുത
മാസങ്ങളില്‍ ശമ്പളം,
പെന്ഷന് ഇവ വിതരണം
ചെയ്യുന്നതിന് റിസർവ്
ബാങ്കിനോട്
ആവശ്യപ്പെട്ട തുകയും
അനുവദിച്ച തുകയും
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ ?
മണ്ഡലം
ആസ്തി വികസന പദ്ധതി
5743.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതി പ്രകാരം മുന്‍
വര്‍ഷങ്ങളില്‍
നിര്‍വഹിച്ചിട്ടുള്ള
പ്രവൃത്തികളുടെ
സേവിംഗ്സ് തുക
ഉപയോഗപ്പെടുത്തി പുതിയ
പ്രവൃത്തികളുടെ
നിര്‍വ്വഹണം
സാധ്യമാണോ;
(ബി)
ഇപ്രകാരം
ഹരിപ്പാട് മണ്ഡലത്തിലെ
ആസ്തി വികസന
പദ്ധതികളുടെ
മുന്‍വര്‍ഷത്തെ
സേവിംഗ്സ് തുക
എത്രയാണ്;
(സി)
പ്രസ്തുത
തുക ഉപയോഗപ്പെടുത്തി
പുതിയ പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിനുള്ള
അനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ?
നികുതി
വരുമാനം
5744.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ 2016-17
ലെ പുതുക്കിയ ബജറ്റ്
എസ്റ്റിമേറ്റ് പ്രകാരം
പ്രതീക്ഷിച്ച നികുതി
വരുമാനവും നികുതിയേതര
വരുമാനവും എത്ര
ശതമാനമെന്നും വളർച്ച
/പിരിവ് എത്ര
ശതമാനമെന്നും കറന്‍സി
പിന്‍വലിക്കലിന്
മുന്‍പും ശേഷവുമുള്ള
കണക്ക് എത്രയെന്നും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കറന്‍സി
പിന്‍വലിക്കല്‍ മൂലം
സംസ്ഥാനത്തിന് സംഭവിച്ച
നികുതി/നികുതിയേതര
വരുമാനക്കുറവ് എത്ര
എന്നും ഇത് നേരിടാന്‍
എന്തെങ്കിലും കേന്ദ്ര
സഹായം ലഭിച്ചുവോ എന്നും
ഇല്ലെങ്കില്‍ ഇക്കാര്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
സഹായം ലഭിക്കാനുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
കറന്‍സി
നിരോധനം നാളിതുവരെ
കാര്‍ഷിക വ്യവസായ സഹകരണ
സംഘങ്ങള്‍
ഉള്‍പ്പെടെയുള്ള സഹകരണ
മേഖലയെ എത്തരത്തില്‍
ബാധിച്ചു എന്നും അവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കി സഹകരണ
മേഖലയെ സംരക്ഷിക്കാന്‍
ധനവകുപ്പ് എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
ട്രഷറി
സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട്
5745.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം വിഭാഗം
ജീവനക്കാരുടെ ശമ്പളവും
മറ്റ്
ആനുകൂല്യങ്ങളുമാണു
ട്രഷറി സേവിങ്ങ്സ്
ബാങ്ക് അക്കൗണ്ട് വഴി
വിതരണം ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ബാക്കി
ജീവനക്കാരുടെ ശമ്പളവും
മറ്റു ആനുകൂല്യങ്ങളും
ട്രഷറി സേവിങ്സ് ബാങ്ക്
അക്കൗണ്ട് വഴി വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ട്രഷറി
സേവിങ്ങ്സ് ബാങ്ക്
അക്കൗണ്ട് ഉളളവര്‍ക്കു
എ.ടി.എം.വഴി പണം
പിന്‍വലിക്കാന്‍
സംവിധാനം ഉണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണു
സംവിധാനമുളളതെന്നും
ഇല്ലെങ്കില്‍ ഈ
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ
എന്നും
വ്യക്തമാക്കാമോ?
കരാര്‍
ജോലികളില്‍
നിയമിക്കപ്പെട്ടവര്‍ക്ക്
ആര്‍ജ്ജിതാവധി
5746.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ വകുപ്പുകളിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും കരാര്‍
ജോലികളില്‍
നിയമിക്കപ്പെട്ടവര്‍ക്ക്
ആര്‍ജ്ജിതാവധി
നല്കുന്ന സംവിധാനം
നിലവിലുണ്ടോ;
(ബി)
കരാര്‍
കാലാവധി തീരുമ്പോള്‍
പ്രസ്തുത അവധി സറണ്ടര്‍
ചെയ്യുവാന്‍ അവര്‍ക്ക്
അര്‍ഹതയുണ്ടോ;
(സി)
സ്വമേധയാ
ഇടയ്ക്കുവച്ച് കരാര്‍
അവസാനിപ്പിച്ചവര്‍ക്കും
ലീവ് ആനുകൂല്യം
ലഭിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
നികുതി
വരുമാനത്തില്‍ ഉണ്ടായ കുറവ്
5747.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തനത് നികുതി
വരുമാനത്തില്‍ ഗണ്യമായ
കുറവുണ്ടായിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
എത്ര ശതമാനം കുറവ്
രേഖപ്പെടുത്തിയിട്ടുണ്ട്;
(ബി)
നികുതി
വരുമാനത്തിലുണ്ടായ ഈ
കുറവ് സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയെ
പ്രതികുലമായി
ബാധിച്ചിട്ടുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
തനത്
നികുതി
വരുമാനത്തിലുണ്ടായ
ഇടിവും മോട്ടോര്‍വാഹന
നികുതി,പെട്രോളിയം
സെസ് എന്നിവയുടെ വിഹിതം
കിഫ്ബിയിലേക്കു
മുതൽക്കൂട്ടുന്നതും
സംസ്ഥാനത്തിന്റെ പദ്ധതി
പ്രവർത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇതിന്
എന്തെല്ലാം
പരിഹാരങ്ങളാണ്
ആലോചിക്കുന്നത്?
കോളേജ്
അദ്ധ്യാപകരുടെ പെന്ഷന്
പരിഷ്കരണം
5748.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിരമിച്ച
കോളേജ് അദ്ധ്യാപകരുടെ
2014 മുതലുള്ള
പെന്ഷന്
പരിഷ്കരിക്കുന്നത്
സംബന്ധിച്ചുലഭിച്ച
നിവേദനങ്ങള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2014
മുതലുള്ള സര്‍വ്വീസ്
പെന്‍ഷന്‍കാരുടെ
പെന്ഷന്
പരിഷ്കരിച്ചിട്ടുണ്ടോ;
ഇതിനു സമാനമായി കോളേജ്
അദ്ധ്യാപകരുടെയും
പെന്ഷന്
പരിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(സി)
വിരമിച്ച
കോളേജ് അദ്ധ്യാപകരുടെ
പെന്ഷന്
പരിഷ്കരിക്കണമെന്ന
നിവേദനങ്ങളില്‍ അനുകൂല
തീരുമാനം എടുക്കുമോ;
വ്യക്തമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
5749.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട് വഴി
നിലവില്‍ ഒരു റേഷന്‍
കാര്‍ഡില്‍ പരമാവധി
എത്ര തുകയാണ്
അനുവദിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഒരു
കുടുംബത്തിലെ ഒന്നിലേറെ
പേര്‍ക്ക് മാരക
അസുഖങ്ങൾ പിടിപെടുന്ന
സാഹചര്യത്തില്‍
പാവപ്പെട്ടവര്‍ക്ക് ഇത്
ബുദ്ധിമുട്ടായിരിക്കുമെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
ഓഡിറ്റ്
കമ്മീഷന്
5750.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓഡിറ്റ്
കമ്മീഷന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കു
വേണ്ടി മാത്രമാണോ
രൂപീകരിയ്ക്കുന്നത്;
(ബി)
സംസ്ഥാന
ഓഡിറ്റ് വകുപ്പ്
ഓഡിറ്റ് ചെയ്യുന്ന
സര്‍വ്വകലാശാലകള്‍,
ക്ഷേമനിധികള്‍,
അനാഥാലയങ്ങള്‍,
ദേവസ്വംബോര്‍ഡുകള്‍,
തുടങ്ങിയവ പുതിയ
ഓഡിറ്റ് കമ്മീഷന്റെ
പരിധിയില്‍ വരുമോ;
(സി)
ഓഡിറ്റ്
കമ്മീഷന്
രൂപീകരിയ്ക്കുമ്പോള്‍
സംസ്ഥാന ഓഡിറ്റ്
വകുപ്പ്
നിലനിര്‍ത്തുമോ;
ഓഡിറ്റ് കമ്മീഷന്റെ ഘടന
സംബന്ധിച്ച് വ്യക്തമായ
നിര്‍ദ്ദേശമുണ്ടോ;
(ഡി)
ഓഡിറ്റ്
കമ്മീഷന് നിലവില്‍
വരുമ്പോള്‍ സംസ്ഥാന
ഓഡിറ്റ് വകുപ്പിലെ
ജീവനക്കാര്‍ക്കുളള ജോലി
സംബന്ധിച്ച ആശങ്കകള്‍
പരിഹരിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
മലയാളികളില്‍ നിന്നുള്ള
നിക്ഷേപം
5751.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ പ്രവാസി
മലയാളികളില്‍ നിന്നും
എത്ര രൂപയുടെ നിക്ഷേപം
സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നു
കണക്കാക്കിയോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ഒന്‍പതാം
ശമ്പള പരിഷ്കരണ ഉത്തരവിലെ
അനോമലി
5752.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒന്‍പതാം
ശമ്പള പരിഷ്കരണ
ഉത്തരവിലെ അനോമലി
സംബന്ധിച്ച എത്ര
പരാതികള്‍ ധനകാര്യ
വകുപ്പില്‍ നിലവില്‍
പരിശോധനയിലുണ്ടെന്ന്
പറയാമോ;
(ബി)
പത്താം
ശമ്പള പരിഷ്കരണവും
നടപ്പിലാക്കിയത്
കണക്കിലെടുത്ത് മേല്‍
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പരാതികള്‍
എത്ര
സമയപരിധിക്കുള്ളില്‍
പരിഹരിക്കണമെന്ന
നിര്‍ദ്ദേശമാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
പറയാമോ?
വാര്‍ഷിക
പദ്ധതി
5753.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ വാര്‍ഷിക
പദ്ധതി നടത്തിപ്പിനായി
വകയിരുത്തിയ ആകെ തുക
എത്ര എന്നും കേന്ദ്ര
സര്‍ക്കാറിന്റെ കറന്‍സി
പിന്‍വലിക്കലും
തുടര്‍നടപടികളും
സംസ്ഥാന ട്രഷറികളുടേയും
സര്‍ക്കാര്‍
അധീനതയിലുള്ള
ധനകാര്യസ്ഥാപനങ്ങളുടേയും
പ്രവര്‍ത്തനങ്ങളെ
ബാധിച്ചതുമൂലം പ്രസ്തുത
തുക ചെലവാക്കുന്നതില്‍
നേരിട്ട പ്രശ്നങ്ങള്‍
എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ സംസ്ഥാന
വരുമാനത്തിന്റെ ഭാഗമായ
കേന്ദ്ര സര്‍ക്കാര്‍
വിഹിതം എത്രയെന്നും
അതില്‍ എത്ര ലഭിച്ചു
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
ഉള്ള പൊതുകടം എത്ര
എന്നും ശേഷം വന്ന
യു.ഡി.എഫ്.
സര്‍ക്കാരിന്റെ
കടബാധ്യത എത്ര എന്നും
മുന്‍കട ബാധ്യത
തീര്‍ക്കാനായി കഴിഞ്ഞ
യു.ഡി.എഫ്. സ്രക്കാര്‍
എന്ത് നടപടികള്‍
സ്വീകരിച്ചു എന്നും
എത്ര പൊതുകടബാധ്യത
തീര്‍ക്കുകയുണ്ടായി
എന്നും വിശദാംശം
ലഭ്യമാക്കുമോ?
ഗ്രേഡിന്
തുല്യമായ നോണ്‍ കേഡര്‍
പ്രമോഷന് തസ്തിക നാമം
5754.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
പ്രമോഷന് ലഭിക്കാത്ത
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന ഗ്രേഡിന്
തുല്യമായ നോണ്‍ കേഡര്‍
പ്രമോഷന് തസ്തികക്കു
നാമം അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
നടപടിയിലൂടെ അധിക
സാമ്പത്തിക ബാധ്യത
വരുന്നില്ലെന്ന വസ്തുത
കണക്കിലെടുത്ത് ടി
വിഷയം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ;
(സി)
ഇതു
നടപ്പിലാക്കുന്നതുമൂലം
ജീവനക്കാരുടെ
ആത്മവിശ്വാസവും
ജോലിയോടുള്ള
ആത്മാര്‍ത്ഥതയും
വര്‍ദ്ധിക്കുമെന്നത്
കൂടി ഇക്കാര്യത്തില്‍
പരിഗണിക്കുമോ ?
കോതമംഗലം
മണ്ഡലത്തിലെ പ്രവൃത്തികള്‍
5755.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
വര്‍ഷത്തെ ബജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കോതമംഗലം മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികളുടെ
നിര്‍വ്വഹണം ഏതെല്ലാം
ഏജന്‍സികളെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ പ്രവൃത്തികള്‍
5756.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
എന്തെല്ലാം
പ്രവൃത്തികള്‍ ആണ്
ഉള്‍പ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനു
വേണ്ടിയുള്ള
പ്രാരംഭഘട്ട
പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയോ; എങ്കില്‍
ആയതു സംബന്ധിച്ച്
വ്യക്തമാക്കുമോ;
ദേവികുളം
നിയോജകമണ്ഡലത്തില്‍ കാരുണ്യ
ചികിത്സാ സഹായനിധിയില്‍
നിന്നും അനുവദിച്ചിട്ടുള്ള
തുക
5757.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാരുണ്യ
ചികിത്സാ സഹായനിധിയില്‍
നിന്നും ദേവികുളം
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയത്
ഏതൊക്കെ
പഞ്ചായത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
സഹായനിധി
ലഭിച്ചവരുടെ
പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ?
ഭരണാനുമതി
5758.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
ഓരോ വകുപ്പുകളിലും ഓരോ
വിഭാഗത്തിലും എത്ര കോടി
രൂപയുടെ വീതം ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
ഇതിന്റെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതില്‍
എത്ര കോടി രൂപയുടെ
പ്രവൃത്തികള്‍ക്ക്
ടെന്‍ഡര്‍
വിളിച്ചുവെന്ന്
അറിയിക്കുമോ?
പെന്ഷന്
ഇനത്തില്‍ ഉണ്ടായ ചെലവ്
5759.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2013-14,
2014-15, 2015-16,
2016-17 എന്നീ
വര്‍ഷങ്ങളില്‍
സ്രക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപരുടെയും
പെന്ഷന് ഇനത്തില്‍
ഉണ്ടായ ചെലവ്
വാര്ഷികക്രമത്തില്
അറിയിക്കുമോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പ്രകാരം പ്രസ്തുത
വര്‍ഷങ്ങളില്‍
പെന്ഷന് ഫണ്ടില്‍
നിക്ഷേപിച്ച തുക
വാര്‍ഷിക ക്രമത്തില്‍
അറിയിക്കാമോ;
(സി)
2013-14
മുതല്‍ 2016-17 വരെ
സര്‍ക്കാരിന്റെ
പെന്ഷന് ചെലവില്‍
ഓരോ വര്‍ഷവും എന്തു
തുക കുറവു
വന്നിട്ടുണ്ട്
എന്നതുസംബന്ധിച്ച വിവരം
ലഭ്യമാക്കുമോ?
താമരക്കുളം
- വേട്ടമുക്ക് റോഡ് പ്രവൃത്തി
5760.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
താമരക്കുളം-
വേട്ടമുക്ക് റോഡിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡ്
നിര്‍മ്മാണത്തിന്‍െ
എസ്റ്റിമേറ്റ് തുക
എത്രയെന്നു
വ്യക്തമാക്കുമോ;
എസ്റ്റിമേറ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റോഡ് ബഡ്ജറ്റില്‍
പ്രഖ്യാപിച്ച അതേ
നിലയില്‍ താമരക്കുളം
മുതല്‍ വേട്ടമുക്ക് വരെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
നിലവിലുള്ള
വാണിജ്യ ചെക്ക് പോസ്റ്റുകളുടെ
അവസ്ഥ
5761.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി നിയമം
നടപ്പാക്കുമ്പോള്‍
നിലവിലുള്ള വാണിജ്യ
ചെക്ക് പോസ്റ്റുകളുടെ
അവസ്ഥ
എന്തായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി
നിയമം നടപ്പാക്കിയാലും
വാണിജ്യ നികുതി ചെക്ക്
പോസ്റ്റുകള്‍ തുടരുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിവരിക്കുമോ;
(സി)
ജി.എസ്.ടി
നിയമം
നടപ്പാക്കുന്നതിന്
മുന്നോടിയായി
ഉദ്യോഗസ്ഥന്മാരുടെ
പരിശീലനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
പങ്കാളിത്ത
പെന്ഷന് പദ്ധതി
5762.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയുടെ
'പെന്ഷന് ഫണ്ട്'
ട്രഷറിയില്‍
നിക്ഷേപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പുതിയതായി
രൂപീകരിക്കപ്പെടുന്ന
കേരളാ ബാങ്കില്‍ ഈ
ഫണ്ട്
നിക്ഷേപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിലവില്‍
അനുബന്ധ ഫണ്ട് ഏതെല്ലാം
ബാങ്കിംഗ്
സ്ഥാപനങ്ങളിലാണ്
നിക്ഷേപിച്ചിട്ടുള്ളതു
എന്നത് സംബന്ധിച്ച
വിശദാംശം അറിയിക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
5763.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയുടെ
ഭാഗമായി ജീവനക്കാരില്‍
നിന്നും സമാഹരിക്കുന്ന
വിഹിതവും മാച്ചിങ്
ഗ്രാന്റും ഇപ്പോള്‍
ഏതെല്ലാം മേഖലകളിലാണ്
നിക്ഷേപിക്കപ്പെടുന്നത്;
ഈ അക്കൗണ്ടിൽ നിലിവില്‍
എത്ര രൂപയുടെ
നിക്ഷേപമുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
തുക കേരളത്തിന്റെ
ട്രഷറികളില്‍
നിക്ഷേപിക്കുന്നതിന്
എന്തെങ്കിലും
നിയമതടസ്സമുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതിയുടെ
പുനരവലോകനം
5764.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുനരവലോകനം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുനരവലോകനം ചെയ്യുന്നതു
സംബന്ധിച്ച് പഠനം
നടത്താന്‍ സമിതിയെ
നിയോഗിക്കണം എന്ന
സര്‍ക്കാര്‍
പ്രഖ്യാപനത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് ഏതെല്ലാം
സര്‍വ്വീസ് സംഘടനകള്‍
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ഡി)
സര്‍വ്വീസ്
സംഘടനകളുടെ പ്രസ്തുത
നിവേദനങ്ങളില്‍
പരാമര്‍ശിച്ചിട്ടുള്ള
അഭിപ്രായങ്ങളുടെ
സാരാംശം ലഭ്യമാക്കുമോ?
കിഫ്ബിയിലെ
ഉദ്യോഗസ്ഥര്‍
5765.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
എത്ര ഉദ്യോഗസ്ഥരുണ്ട്;
(ബി)
ഇവരില്‍
ഡെപ്യൂട്ടേഷനിലുള്ളവര്‍
എത്ര; പുനര്‍നിയമനം
ലഭിച്ചവര്‍ എത്ര ;
കരാര്‍/ദിവസ വേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവര്‍ എത്ര ;
ഇവരുടെ തസ്തിക
തിരിച്ചിട്ടുള്ള വിവരം
ലഭ്യമാക്കാമോ;
ഇവര്‍ക്ക് നല്കുന്ന
പ്രതിവര്‍ഷ ശമ്പളം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പുനര്‍
നിയമനം, കരാര്‍/ദിവസ
കൂലി നിയമനം എന്നിവ
സര്‍ക്കാരിന്റെ
പൊതുവെയുള്ള നയത്തിന്റെ
ഭാഗമായാണോ എന്ന്
വിശദമാക്കുമോ;
(ഡി)
ഇവരെ
ഒഴിവാക്കി ഈ മേഖലയില്‍
പ്രാവീണ്യമുള്ളവരെ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ?
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡ് നിര്‍മ്മാണം
5766.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
സ്ഥിരം അപകടമേഖലയായ
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡിന്റെ
സ്ഥലം ഏറ്റെടുക്കുവാനും
റോഡ്
നിര്‍മ്മാണത്തിനും
വേണ്ടി ഭരണവകുപ്പ്
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
ധനകാര്യവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന നിരവധി
വാഹനങ്ങള്‍
രാത്രികാലത്ത്
അപകടങ്ങളില്‍പ്പെടുന്നതും
നിരവധി മരണങ്ങള്
ഉണ്ടാകുകയും
ചെയ്യുന്നതിന്റെ
അടിസ്ഥാനത്തില്‍
അടിയന്തര പ്രാധാന്യം
നല്‍കേണ്ട പ്രസ്തുത
പദ്ധതിയുടെ ആവശ്യകത
ഭരണവകുപ്പ്
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി കിഫ്ബി മുഖേന
ഏറ്റെടുത്ത് റോഡ് പണി
പൂര്‍ത്തിയാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ആറാട്ടുപുഴ,
തൃക്കുന്നപ്പുഴ
പഞ്ചായത്തുകളിലെ കടലാക്രമണം
തടയുന്നതിനുള്ള കിഫ്ബി
പ്രോജക്ടുകള്‍
5767.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറാട്ടുപുഴ,
തൃക്കുന്നപ്പുഴ
പഞ്ചായത്തുകളില്‍
കടലാക്രമണം
തടയുന്നതിനായി എത്ര
രൂപയുടെ പ്രോജക്ടുകളാണ്
കേരള ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ്
കോര്പ്പറേഷന് മുഖേന
കിഫ്ബിയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചത്;
(ബി)
ഇതില്‍
എത്ര പ്രോജക്ടുകള്‍ക്ക്
അംഗീകാരം നല്‍കിയെന്ന്
വിശദമാക്കുമോ?
(സി)
ഒരു
പ്രോജക്ടിനും അംഗീകാരം
നല്കിയിട്ടില്ലെങ്കില്
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന സ്വകാര്യ
പണിമിടപാട് സ്ഥാപനങ്ങള്‍
5768.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃതമായി സ്വകാര്യ
പണമിടപാട് സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അവയ്ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങളെ
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
നെയ്യാറ്റിൻകര
മണ്ഡലത്തിൽ
കെ.എസ്.എഫു്.ഇ.യുടെ പുതിയ
ബ്രാഞ്ചുകൾ
5769.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
പെരുമ്പഴുതൂര്‍,പൂഴിക്കുന്ന്
എന്നീ സ്ഥലങ്ങളില്‍
കെ.എസ്.എഫു്.ഇ.യുടെ
പുതിയ ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിനു
നല്കിയ നിവേദനത്തില്‍
എന്തു നടപടി
സ്വീകരിച്ചു;
(ബി)
പെരുമ്പഴുതൂര്‍,പൂഴിക്കുന്ന്
എന്നീ സ്ഥലങ്ങളില്‍
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
കെ.എസ്.എഫു്.ഇ.യുടെ
ബ്രാഞ്ചുകള്‍
ആരംഭിക്കാന്‍ കഴിയുമോ?
പെരിന്തല്‍മണ്ണ
-ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്ന പ്രവൃത്തി
5770.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാരുടെ പ്രത്യേകവികസന
ഫണ്ടില്‍ നിന്നും
ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തികളുടെ
നിര്‍വഹണത്തിന്
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ഫണ്ടില്‍
നിന്നും ഇത്തരം
പ്രവൃത്തികള്‍
നടത്തുന്നതു സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രത്യേക
വികസനഫണ്ടില്‍ നിന്നും
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍പെട്ട
സ്ഥലങ്ങളില്‍
ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിക്കുന്നതിനായി
പ്രത്യേക അനുമതി
ലഭിക്കുന്നതിന്
സമര്‍പ്പിച്ച ശുപാര്‍ശ
നിരസിക്കാനിടയായ
സാഹചര്യമെന്തെന്ന്
അറിയിക്കുമോ?
ചെക്ക്പോസ്റ്റ്
വഴിയുളള നികുതി വെട്ടിപ്പ്
5771.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തമിഴ്നാട്ടില്‍
നിന്ന്
സംസ്ഥാനത്തിലേക്ക്
ചെക്ക്പോസ്റ്റ് വഴിയും
അല്ലാതെയും നികുതി
വെട്ടിച്ച് നടത്തുന്ന
കോഴിക്കടത്ത് തടയുവാന്‍
എന്തെല്ലാം നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്;
(ബി)
വാഹനപരിശോധനയ്ക്കായുള്ള
വാണിജ്യ നികുതി
വകുപ്പിന്റെ
സ്ക്വാഡുകളില്‍
ആവശ്യമായ
ഇന്‍സ്പെക്ടര്‍മാരെയും
മറ്റുജീവനക്കാരെയും
നിയമിക്കാത്തതിനാല്‍
നികുതി
വെട്ടിപ്പിനെതിരെ
ശക്തമായ നടപടി
സ്വീകരിക്കുവാന്‍
കഴിയുന്നില്ല എന്നത്
വസ്തുതയാണോ;വിശദമാക്കുമോ;
(സി)
പ്രതിവര്‍ഷം
എത്ര കോടിരൂപയുടെ
നികുതി നഷ്ടമാണ്
ഇത്തരത്തില്‍
ഉണ്ടാകുന്നതെന്ന്
കണ്ടത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
മേഖലയിലെ നികുതി
വെട്ടിപ്പ് തടയുവാന്‍
ഓണ്‍ലൈന്‍ ഡലിവെറി
നോട്ട്
നിര്ബന്ധമാക്കുവാന്
കര്‍ശനനടപടി
സ്വീകരിക്കുമോ?
പൊതുസ്ഥലംമാറ്റ
മാനദണ്ഡങ്ങള്‍
5772.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
ധനവകുപ്പിലെ ജീവനക്കാരെ
മാനദണ്ഡ പ്രകാരമല്ലാതെ
അടിക്കടി സ്ഥലം
മാറ്റുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
25.02.2017
ലെ 'പൊതുസ്ഥലംമാറ്റ
മാനദണ്ഡങ്ങള്‍'(ഉദ്യാഗസ്ഥ
ഭരണപരിഷ്ക്കാര വകുപ്പ്)
ധനകാര്യ വകുപ്പില്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
(സി)
25.05.2016
മുതല്‍ 24.04.2017 വരെ
ധനകാര്യ വകുപ്പില്‍
രണ്ടോ അതിലധികമോ
സ്ഥലം/സെക്ഷന്‍ മാറ്റം
നല്കപ്പെട്ട
ജീവനക്കാരുടെ
പേര്,തസ്തിക,എണ്ണം
എന്നിവ ലഭ്യമാക്കാമോ;
(ഡി)
ഇത്തരത്തില്‍
അടിക്കടി ഉണ്ടാകുന്ന
സ്ഥലം മാറ്റം
ധനവകുപ്പിന്റെ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിച്ചിട്ടുണ്ടെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മാനദണ്ഡ
പ്രകാരമല്ലാത്ത
സ്ഥലംമാറ്റം ഒഴിവാക്കി
ധനവകുപ്പിന്റെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
9-ാം
ശമ്പളകമ്മീഷന്
റിപ്പോര്‍ട്ടിലെ അനോമലി
5773.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
7777/പി.ആര്.സി-ഡി2/2012/ഫിന്
നമ്പര്‍ ഫയലിലെ
തീരുമാനം
എന്തായിരുന്നു;
(ബി)
എന്ത്
കാരണത്താലാണ് പ്രസ്തുത
ഫയലില്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ
ശിപാര്‍ശ
നിരാകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
7777/പി.ആര്.സി-ഡി2/2012/ഫിന്
നമ്പര്‍ ഫയലില്‍
തീരുമാനം എടുത്തശേഷം
9-ാം ശമ്പളകമ്മീഷന്
റിപ്പോര്‍ട്ടിലെ
ഏതെങ്കിലും അനോമലികള്‍
പരിഹരിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍ എത്ര
എണ്ണം; അവ
പരിഹരിക്കുവാന്‍ ഉണ്ടായ
സാഹചര്യം എന്താണ്;
(ഡി)
മേല്പറഞ്ഞപ്രകാരം
അനോമലികള്‍
പരിഹരിച്ചിട്ടുണ്ടെങ്കില്‍
7777/പി.ആര്.സി-ഡി2/2012/ഫിന്
നമ്പര്‍ ഫയലിലെ
തീരുമാനം
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ജി.എസ്.ടി
5774.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
പെട്രോളിയം
ഉല്പന്നങ്ങളെയാണ്
ജി.എസ്.ടി.യില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പെട്രോളും
ഡീസലും ജി.എസ്.ടി.യില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കേരളത്തിന്റെ
സാമ്പത്തിക നിലയെ ഇത്
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പെട്രോളും
ഡീസലും ജി.എസ്.ടി.യില്‍
ഉള്‍പ്പെടുത്തുന്നത്
കിഫ്ബി വായ്പ
തിരിച്ചടവിനെ എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ?
വാണിജ്യനികുതി
വകുപ്പില്‍ ഓഫീസ്
അറ്റന്‍ഡന്റുമാരുടെ
സീനിയോറിറ്റി
5775.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യനികുതി
വകുപ്പില്‍ ഓഫീസ്
അറ്റന്‍ഡന്റുമാരുടെ
സീനിയോറിറ്റി
സംബന്ധിച്ച
തര്‍ക്കങ്ങള്‍ യഥാസമയം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഇത് സംബന്ധിച്ച് എത്ര
തര്‍ക്കങ്ങളാണ്
നിലവിലുള്ളത്; എന്താണ്
ഈ തര്‍ക്കങ്ങള്‍
യഥാസമയം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കാത്തതെന്ന്
വ്യക്തമാക്കുമോ?
ചെക്ക്പോസ്റ്റുകളിലും
ഇന്റലിജന്‍സ് വിഭാഗത്തിലും
ജോലി ചെയ്യുന്ന
ജീവനക്കാര്‍ക്ക് സുരക്ഷ
5776.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യനികുതി
വകുപ്പില്‍
ചെക്കുപോസ്റ്റുകളിലും
ഇന്റലിജന്‍സ്
സ്ക്വാഡുകളിലും ജോലി
ചെയ്യുന്ന
ഉദ്യോഗസ്ഥര്‍ക്ക്,
ആഫീസുകളില്‍ അതേ
തസ്തികയില്‍ ജോലി
ചെയ്യുന്ന
ഉദ്യോഗസ്ഥരേക്കാള്‍
എന്തെങ്കിലും അലവന്‍സ്
കൂടുതലായി
നല്കുന്നുണ്ടോ;
(ബി)
ചെക്ക്പോസ്റ്റുകളിലും
ഇന്റലിജന്‍സ്
വിഭാഗത്തിലും ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക് മതിയായ
സുരക്ഷ
ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള
നടപടികള്‍ വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സ്ത്രീജീവനക്കാര്ക്കുകൂടി
ജോലി ചെയ്യാവുന്ന
വിധത്തില്‍ നിലവില്‍
ഏതെങ്കിലും
ചെക്ക്പോസ്റ്റുകളില്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
വാണിജ്യനികുതി
വകുപ്പ് ചെക്ക്
പോസ്റ്റുകളിലും
ഇന്റലിജന്‍സ്
സ്ക്വാഡുകളിലും ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക് ജോലി
സമയം
നിജപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലാത്തപക്ഷം
അധികമായിവരുന്ന
ജോലിക്ക് ഓഫ്
അനുവദിക്കുകയോ പ്രത്യേക
അലവന്‍സ് നല്‍കുകയോ
ചെയ്യുന്നുണ്ടോ;
(ഇ)
അന്യജില്ലകളില്‍
നിന്ന് വ്യത്യസ്ത
ചെക്ക്പോസ്റ്റുകളില്‍
ജോലി ചെയ്യുന്ന
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍ ചെലവില്‍
താമസ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വിശദമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
5777.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൃക്ക
മാറ്റി വയ്ക്കല്‍
ശസ്ത്രക്രിയയ്ക്കു
വിധേയനായി ചികിത്സയില്‍
കഴിയുന്ന ശ്രീ.
സെന്മോന്
വര്‍ഗ്ഗീസ്,മാളിയേക്കല്വീട്,പരിയാരം
പി.ഒ ,തൃശ്ശുര്‍,
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്നും
ധനസഹായം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അപേക്ഷയില്‍
അടിയന്തര നടപടികള്‍
സ്വികരിച്ച് ധനസഹായം
അനുവദിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്നു
വിശദമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
5778.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
ചികിത്സാ പദ്ധതിയില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും സഹായം
അനുവദിക്കുന്നതിനായി
ഗവണ്മെന്റ്
സ്പെഷ്യല്‍ അനുമതി
നല്കിയ അപേക്ഷകൾ
എത്ര;അനുവദിച്ചത് എത്ര
രൂപ; ആയതില്‍ എത്ര
അപേക്ഷകൾ
തീര്‍പ്പാക്കാനുണ്ട്;
അവയുടെ തുക എത്രയാണ്;
തീര്പ്പാക്കാനുളളവയില്
നടപടികള്‍
സ്വീകരിക്കുമോ;
ബാക്കിയുള്ള സ്പെഷ്യല്‍
കേസുകളില്‍ എന്ത്
നടപടിയാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
സര്‍ക്കാര്‍
ആശുപത്രികളില്‍ നിന്നും
ലഭിക്കേണ്ട ഉപയോഗ
പത്രവും സാക്ഷ്യപത്രവും
ലഭിക്കുന്നുണ്ടോ;
ലഭിച്ചവരുടെയും
ലഭിക്കാനുള്ളവരുടെയും
വിവരങ്ങളും
ലഭിച്ചവയില്‍ അപ്ഡേറ്റ്
ചെയ്തവരുടെയും
ചെയ്യാത്തവരുടെയും
വിവരങ്ങളും
ഹോസ്പിറ്റല്‍ തിരിച്ച്
വ്യക്തമാക്കാമോ?
സംസ്ഥാന
ഭാഗ്യക്കുറികള്‍
സുരക്ഷിതമാക്കുന്നതിന് നടപടി
5779.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭാഗ്യക്കുറികള്‍
കൂടുതല്‍
സുരക്ഷിതമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
;വിശദമാക്കുമോ;
(ബി)
ഇതിനായി
പുതിയ സുരക്ഷാ
മാനദണ്ഡങ്ങളും
സാങ്കേതിക
ക്രമീകരണങ്ങളും
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഒരു
സാങ്കേതിക കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ ;
വിശദാംശങ്ങള്‍
എന്തെല്ലാം?
പുതുക്കിയ
നിരക്കിലുള്ള ലോട്ടറി
ടിക്കറ്റുകള്‍
5780.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതുക്കിയ
നിരക്കിലുള്ള ലോട്ടറി
ടിക്കറ്റുകള്‍ എന്നു
മുതല്‍
വില്പനക്കെത്തുമെന്ന്
അറിയിക്കുമോ?
ലോട്ടറിയുടെ
ഘടനയില്‍ വരുത്തുന്ന
മാറ്റങ്ങള്‍
5781.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറിയുടെ
വിറ്റുവരവിന്റെ എത്ര
ശതമാനം സമ്മാനമായി
നല്‍കുന്നതിനാണ് ഘടനാ
മാറ്റത്തിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കാരുണ്യ
ലോട്ടറിയുടെ ഘടനയില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ?
ഫെസ്റ്റിവല്‍
അലവന്‍സ് തുക
ലഭ്യമാക്കുന്നതിന് നടപടി
5782.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016 ജൂലെെ 4 വരെ
കാരുണ്യ ബെനവലന്റ്
ഫണ്ട് സ്കീമില്‍ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്തിരുന്ന ശ്രീ
അജിമോന് പീറ്ററിന്
2015-16 സാമ്പത്തിക
വര്‍ഷത്തില്‍
ഫെസ്റ്റിവല്‍ അലവന്‍സ്
ഇനത്തില്‍
ലഭിക്കേണ്ടയിരുന്ന തുക
ലഭിച്ചിട്ടില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ടാക്സസ്
ഡിപ്പാര്‍ട്ട്മെന്റിലുള്ള
1244653/17 നമ്പര്‍
ഫയലില്‍ 3 മാസം
കഴിഞ്ഞിട്ടും ടിയാന്
അര്‍ഹതപ്പെട്ട
ഫെസ്റ്റിവല്‍ അലവന്‍സ്
നല്‍കുന്നതിന്
തീരുമാനമായിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജോലിയില്‍
നിന്നും
പിരിച്ചുവിടപ്പെട്ട
ടിയാന് കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
ലഭിക്കേണ്ടിയിരുന്ന
ഫെസ്റ്റിവല്‍ അലവന്‍സ്
തുക ലഭിക്കുന്നതിന്
പ്രത്യേക അനുമതി നല്കി
ഉത്തരവിറക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം
5783.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
2016-17
കാലയളവില്‍ വായ്പ
തിരിച്ചടവിലും പലിശ
വരുമാനത്തിലും
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
2015-16-നെ അപേക്ഷിച്ച്
എത്ര ശതമാനം
വര്‍ദ്ധനവാണ്
രേഖപ്പെടുത്തിയിട്ടുള്ളത്;
(സി)
സ്റ്റാര്‍ട്ടപ്പ്
സംരംഭങ്ങള്‍ക്കായുള്ള
ഏതെങ്കിലും പുതിയ
പദ്ധതി കേരള
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന്
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മാങ്കാംകുഴിയില്‍
കെ.എസ്.എഫ്.ഇ ശാഖ
5784.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
തഴക്കര
ഗ്രാമപഞ്ചായത്തിലെ
മാങ്കാംകുഴിയില്‍
കെ.എസ്.എഫ്.ഇ ശാഖ
സ്ഥാപിക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പഠനറിപ്പോര്‍ട്ട്
ലഭ്യമാക്കുമോ:
(ബി)
പ്രസ്തുത
പ്രദേശത്ത്
കെ.എസ്.എഫ്.ഇ ശാഖ
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കെ.എസ്.എഫ്.ഇ
ജനകീയമാക്കാനുള്ള നടപടികൾ
5785.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
കൂടുതല്‍
ജനകീയമാക്കാന്‍ എല്ലാ
പഞ്ചായത്തിലും
ബ്രാഞ്ചുകൾ
ആരംഭിക്കുമോ;
(ബി)
ജാമ്യ
വ്യവസ്ഥകള്‍ കൂടുതല്‍
ലളിതമാക്കുന്ന കാര്യം
ആലോചിക്കുമോ;
(സി)
കൂടുതല്‍
കമ്മീഷന് ഏജന്റ്മാരെ
നിയമിച്ച് തൊഴിൽ
രഹിതരായ കൂടുതല്‍
പേർക്ക് തൊഴില്‍
നൽകുന്ന കാര്യം
ആലോചനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കയര്‍
സഹകരണ സംഘങ്ങളുടെ സ്ഥിതി
5786.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സഹകരണ സംഘങ്ങളുടെ
നിലവിലെ സ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കയര്‍ വ്യവസായ
മേഖലയില്‍ രൂപീകരിച്ച
കയര്‍ സഹകരണ സംഘങ്ങളുടെ
ഇപ്പോഴത്തെ അവസ്ഥ
അറിയിക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ കയര്‍ സഹകരണ
സംഘങ്ങള്‍ക്കായി കയര്‍
വകുപ്പ് ചെലവഴിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
കയര്‍
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിനും
കയര്‍ വ്യവസായ മേഖലയുടെ
പുരോഗതിക്കുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കയര്‍
വ്യവസായ മേഖലയില്‍ ഗ്രാമീണ
വനിതകള്‍ക്ക് സ്വയം തൊഴില്‍
സംരംഭങ്ങള്‍
5787.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എസ്.ശർമ്മ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ വികസനത്തിനായി
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
വ്യവസായ മേഖലയില്‍
ഗ്രാമീണ വനിതകള്‍ക്ക്
സ്വയം തൊഴില്‍
സംരംഭങ്ങള്‍ പ്രദാനം
ചെയ്യുന്നതിനായി മഹിള
കയര്‍ യോജന
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതി പ്രകാരം ചകിരി
ഉല്പാദന മേഖലയിലും
അനുബന്ധ മേഖലകളിലും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്;
(ഡി)
കയര്‍
വ്യവസായ പുനരുദ്ധാരണം,
നവീകരണം എന്നിവയിലൂടെ
കയര്‍ മേഖലയുടെ സുസ്ഥിര
വികസനത്തിനായി കയര്‍
ഉദ്യമി യോജന
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
സ്ത്രീകള്‍ക്കും
ഗ്രാമീണമേഖലയിലെ
ദുര്‍ബല
വിഭാഗങ്ങള്‍ക്കും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് ഈ
പദ്ധതി പ്രകാരം
സാധ്യമാകുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കയര്‍
മേഖലയില്‍
പ്രവര്ത്തിക്കുന്നവര്ക്കുളള
സഹായങ്ങള്‍
5788.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
നൗഷാദ്
,,
പുരുഷന് കടലുണ്ടി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സഹകരണ സംഘങ്ങള്‍ക്ക്
ഓട്ടോമാറ്റിക്
സ്പിന്നിംഗ് മെഷീനുകള്‍
ലഭ്യമാക്കുന്നതിനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
മേഖലയിലെ സ്വകാര്യ
നിക്ഷേപകർക്ക് കയര്‍
ബോര്‍ഡ് എന്തെല്ലാം
സഹായങ്ങളാണ് നല്കി
വരുന്നത്;
(സി)
പ്രസ്തുത
സഹായത്തിന് പുറമേ
ഇവര്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ സബ്സിഡി
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഫോം
മാറ്റിംഗ്സിന്റെ
കീഴില്‍ കയര്‍
കോമ്പോസിറ്റ് ഫാക്ടറി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മിനിമം
കൂലി ഉറപ്പുവരുത്തി കയര്‍
ഉല്പന്നങ്ങള് സംഭരിക്കാന്‍
നടപടി
5789.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായ രംഗത്തെ
സാങ്കേതിക നവീകരണം മൂലം
കയര്‍ പിരിക്കാര്ക്കും
നെയ്ത്തുകാര്‍ക്കും
തൊഴില്‍ നഷ്ടം
ഉണ്ടാകുന്നില്ല എന്ന്
ഉറപ്പ് വരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
തൊഴിലാളികള്‍ക്ക്
മിനിമം കൂലി
ഉറപ്പുവരുത്തി, അവര്‍
ഉത്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള് വാങ്ങി
സംഭരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കയര്‍
കോര്പ്പറേഷന്,
കയര്‍ഫെഡ് മുതലായ
സ്ഥാപനങ്ങള്‍ വാങ്ങി
സംഭരിക്കുന്ന കയര്‍
ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതിന്
സബ്സിഡി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ചകിരിച്ചോറ്
പുനരുപയോഗിക്കാനുളള
പദ്ധതികള്‍
5790.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തീരദേശങ്ങളിലും
ചവറ തെക്കുംഭാഗം,
തേവലക്കര എന്നീ
പ്രദേശങ്ങളിലും
ചകിരി-കയര്‍
വ്യവസായവുമായി
ബന്ധപ്പെട്ട്
ചകിരിച്ചോറ്
കുന്നുകൂടി ഉണ്ടാകുന്ന
മാലിന്യപ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഹരിതകേരളം
പദ്ധതി പ്രകാരം ഈ
ചകിരിച്ചോറ്
പുനരുപയോഗിക്കാനുളള
കര്‍മ്മപദ്ധതികള്‍ക്ക്
രൂപം നല്‍കുമോ;
(സി)
കരകൗശല
വസ്തുക്കള്‍
ഉണ്ടാക്കുന്നതിനായി ഇവ
പ്രയാേജനപ്പെടുത്തുന്ന
തരത്തില്‍ ഏതെങ്കിലും
പദ്ധതി നിലവിലുണ്ടോ;
(ഡി)
ഇല്ലാത്തപക്ഷം
വിശദമായ പഠനത്തിനുശേഷം
പുതിയ പദ്ധതികള്‍
ആരംഭിക്കുമോ;
(ഇ)
റോഡ്
നിര്‍മ്മാണത്തിന്റ
അസംസ്കൃത വസ്തുവായി
ചകിരിച്ചോറ്
ഉപയോഗിക്കുന്നതിനുളള
സാങ്കേതികവിദ്യ
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?