പി
എസ് സി വഴിയുള്ള നിയമനം
1.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ് നാളിതുവരെ
എത്ര പേര്‍ക്ക് പി എസ്
സി വഴി ജോലി നല്കി
എന്ന് വിശദമാക്കാമോ;
(ബി)
ഓരോ
വകുപ്പിലും എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയത് എന്ന്
വിശദമാക്കാമോ;
(സി)
ഓരോ
വകുപ്പിലേയും ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
പി.
എസ്. സി. മുഖേനയുള്ള നിയമനം
2.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
31.03.2017വരെ
പി.എസ്.സി.വഴി എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍
പി.എസ്.സി.വഴി എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പലവകുപ്പുകളിലും
ഒഴിവു വന്ന തസ്തികകള്‍
പി.എസ്.സി.ക്ക് യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കെ.എ.എസ്.
വിജ്ഞാപനം
3.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
രൂപീകരണവുമായി
ബന്ധപ്പെട്ട് നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് വിജ്ഞാപനം
ഇറക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എ.എസ്.
തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിനുള്ള
യോഗ്യത, പ്രായപരിധി,
പരീക്ഷാ രീതി എന്നിവ
വ്യക്തമാക്കുമോ;
(സി)
കെ.എ.എസ്.
ലഭിക്കുന്നവരുടെ
പ്രമോഷന് തസ്തികകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
വഴി നിയമനം
4.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പി.എസ്.സി. വഴി
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
എത്ര തസ്തികകള്‍
സൃഷ്ടിച്ചു; വിശദാംശം
നല്‍കുമോ;
(സി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ എത്ര
തസ്തികകള്‍ ഈ
കാലയളവില്‍
നിര്‍ത്തലാക്കി;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി. മുഖാന്തിരം
എത്രപേര്‍ക്ക് നിയമനം
നല്കി എന്നും എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചു എന്നും
വിശദമാക്കുമോ?
പി.എസ്.സി.
വഴിയുള്ള നിയമനം
5.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 31.3.2017 വരെ
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പി.എസ്.സി. വഴി നിയമനം
നല്‍കിയെന്ന്
വിശദമാക്കാമോ;
(ബി)
യഥാസമയം
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
പി.എസ്.സി. വഴിയുള്ള
നിയമനം
ത്വരിതപ്പെടുത്തുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പി.എസ്.സി.യെ
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
കൂടുതല്‍ തസ്തിക
സൃഷ്ടിക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭരണ
പരിഷ്ക്കാര കമ്മീഷന്റെ
ചിലവുകള്‍
6.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണ
പരിഷ്ക്കാര കമ്മീഷന്
ചെയര്‍മാന്റെ ഔദ്യോഗിക
വസതി മോടി
പിടിപ്പിക്കുന്നതിനും
അറ്റകുറ്റപണികള്‍ക്കുമായി
ഈ സര്‍ക്കാരിന്റെ
കാലത്ത് എന്തു തുക
ചെലവായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഔദ്യോഗിക
വസതിയിലേക്ക്
സാധനസാമഗ്രികള്‍
വാങ്ങിയതിന് ചെലവായ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
അഥിതി
സല്‍ക്കാരം, യാത്രബത്ത
എന്നീ ഇനങ്ങളില്‍
ചെയര്മാന്, അംഗങ്ങള്‍
എന്നിവര്‍ എത്ര തുക
വീതം ചെലവഴിച്ചുവെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ചെയര്മാന്,
അംഗങ്ങള്‍ എന്നിവരുടെ
മൊബൈല്‍ ഫോണുകള്‍,
ഔദ്യോഗിക വസതികളിലേയും
ഓഫീസുകളിലെയും ഫോണുകള്‍
എന്നിവയുടെ ബില്ലുകള്‍
എത്രയെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ചെയര്മാന്,
അംഗങ്ങള്‍ എന്നിവരില്‍
ആരൊക്കെ വിദേശ യാത്ര
നടത്തിയിട്ടുണ്ട്, അവരെ
അനുഗമിച്ചത്
ആരൊക്കെയാണ്;
എവിടെയാക്കെയാണ് അവര്‍
പോയതെന്നും ഇതിന് എന്തു
തുക ചിലവായെന്നും
വെളിപ്പെടുത്തുമോ?
കേരള
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
തസ്തികകള്‍
7.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
എത്ര സെക്രട്ടറി
തസ്തികകള്‍ (അണ്ടര്‍
സെക്രട്ടറി മുതല്‍
സ്പെഷ്യല്‍ സെക്രട്ടറി
വരെ നോണ്‍
ഐ.എ.എസ്)അനുവദിക്കപ്പെട്ടിട്ടുണ്ട്;തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
അണ്ടര്‍
സെക്രട്ടറി മുതല്‍
സ്പെഷ്യല്‍ സെക്രട്ടറി
വരെയുള്ള(നോണ്‍
ഐ.എ.എസ്)എത്ര പേര്
മറ്റു സ്ഥാപനങ്ങളിലും
ഡിപ്പാര്‍ട്ടുമെന്റിലും
ഡപ്യൂട്ടേഷന്
വ്യവസ്ഥയിലും
അല്ലാതെയും ജോലി
ചെയ്യുന്നുണ്ട്;തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ആകെ
അനുവദിക്കപ്പെട്ട
തസ്തികകളുടെ എത്ര
ശതമാനം പേര് ഈ
തരത്തില്‍
സെക്രട്ടേറിയറ്റിന്
പുറത്ത് ജോലി
ചെയ്യുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
8.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് നടപ്പില്‍
വരുന്നതിനായി നാളിതുവരെ
ഈ സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും എപ്പോള്‍
മുതല്‍ ഇതു നടപ്പാക്കും
എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസ്
നടപ്പാക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍ തുടങ്ങിയതു
മുതല്‍ ചില ജീവനക്കാര്‍
തടസ്സങ്ങളും സമരങ്ങളും
നടത്തുന്നതു
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;എങ്കില്‍
ഇത്തരം
പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട
എത്ര
ജീവനക്കാര്‍ക്കെതിരെ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
(സി)
കെ
എ എസ് -ല്‍
ഉള്‍പ്പെടുന്ന
സെക്രട്ടേറിയറ്റ്/ഇതര
വകുപ്പുകള്‍ ഏതെല്ലാം
എന്നും ഇതു
നടപ്പാക്കുന്നതു
സംബന്ധിച്ച മുന്‍ ചീഫ്
സെക്രട്ടറിയുടേയും
നിലവിലെ ചീഫ്
സെക്രട്ടറിയുടേയും
റിപ്പോര്‍ട്ടുകളിലെ
പ്രധാന ശിപാര്‍ശകള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
9.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് (KAS)
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
ഉത്തരവുകളാണ്
പുറപ്പെടുവിച്ചിട്ടുള്ളത്;
പകര്‍പ്പുകള്‍ സഹിതം
വിശദവിവരം നല്‍കുമോ;
(ബി)
കെ
എ എസ് എന്നുമുതല്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് രൂപീകരണം
10.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് രൂപീകരണം
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടം വരെ എത്തി
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസില്‍ സംവരണ
വ്യവസ്ഥകള്‍
പാലിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍വ്വീസിലെ ഏതൊക്കെ
കാറ്റഗറികളിലെ
നിയമനങ്ങള്‍ക്കാണ്
സംവരണം ബാധകമാകുകയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നിവേദനങ്ങള്‍
ലഭ്യമായിട്ടുണ്ടോ:
എങ്കില്‍ അതിന്മേല്
സ്വീകരിച്ച
നടപടിയെന്തെന്ന്
വെളിപ്പെടുത്തുമോ?
തൃശൂർ
പൂരം വെടിക്കെട്ടിന്
ഉപയോഗിക്കുന്ന വസ്തുക്കള്‍
കൊച്ചിയില്‍
പരിശോധിക്കുവാന്‍ അനുമതി
11.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രവാണിജ്യവ്യവസായ
വകുപ്പിന്റെ
വെടിക്കെട്ട്
സംബന്ധിച്ച നിബന്ധനയിലെ
പല നിര്‍ദ്ദേശങ്ങളും
അപ്രായോഗികമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
നിർദ്ദേശങ്ങള്‍
തൃശ്ശൂര്‍ പൂരം
വെടിക്കെട്ടിനെ
എപ്രകാരം
ബാധിക്കുമെന്ന്
അറിയിക്കുമോ;
(സി)
പൂരം
വെടിക്കെട്ടിന്
ഉപയോഗിക്കുന്ന
വസ്തുക്കള്‍
നാഗ്പൂരില്‍
കൊണ്ടുപോയി
പരിശോധിക്കണമെന്ന
നിര്‍ദ്ദേശം ഉണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം
പ്രായോഗികമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
വെടിക്കെട്ട്
വസ്തുക്കള്‍
കൊച്ചിയില്‍
പരിശോധിക്കുവാന്‍
അനുമതി തേടുകയും
വെടിക്കെട്ടുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍ കേന്ദ്ര
അധികൃതരുമായി ചര്‍ച്ച
ചെയ്ത് പരിഹരിക്കുവാനും
നടപടി സ്വീകരിക്കുമോ?
പുതിയ
തസ്തികകള്‍
12.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഏതൊക്കെ
പുതിയ സ്ഥാപനങ്ങള്‍
ആരംഭിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
അവയിലോരോന്നിലും
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏതെങ്കിലും
വകുപ്പില്‍ 2016 മേയ്
25 ന് ശേഷം തസ്തിക
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വകുപ്പിലെന്ന്
അറിയിക്കുമോ;
(ഡി)
മേല്പറഞ്ഞ
കാലയളവില്‍ ഏതെങ്കിലും
വകുപ്പില്‍ പുതിയ
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയ
തസ്തികകള്‍
13.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഇതുവരെ
വിവിധ വകുപ്പുകളില്‍
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാം
വകുപ്പുകളിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളില്‍
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചുവെന്നും അവ
ഏതെല്ലാം
വകുപ്പുകളിലാണെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ ഇതുവരെ
വിവിധ വകുപ്പുകളില്‍
എത്ര തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാം
വകുപ്പുകളിലാണെന്നും
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളില്‍
എത്ര പുതിയ തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാം
വകുപ്പുകളിലാണെന്നും
വ്യക്തമാക്കുമോ?
പുതിയ
തസ്തികകള്‍
14.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2016
മെയ് മുതല്‍ 2017
മാര്‍ച്ച് 31 വരെ വിവിധ
വകുപ്പുകളിലായി എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇത് ഏതെല്ലാം
വകുപ്പുകളിലാണെന്നും
ഓരോന്നും പ്രത്യേകം
വിശദമാക്കാമോ ?
വികസന
പദ്ധതികള്‍ എം.എല്‍.എ മാരെ
അറിയിക്കണമെന്ന ഉത്തരവ്
15.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലങ്ങളില്‍
നടപ്പിലാക്കുന്ന വികസന
പദ്ധതികള്‍ സംബന്ധിച്ച
നടപടി ക്രമങ്ങളും
അവയുമായി ബന്ധപ്പെട്ട
ഉത്തരവുകളും യഥാസമയം
ബന്ധപ്പെട്ട എം.എല്‍.എ
മാരെ അറിയിക്കണമെന്ന
പൊതുഭരണ വകുപ്പിന്റെ
ഉത്തരവ് നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
മുന്‍
സര്‍ക്കാരിന്റെ
മന്ത്രിസഭാതീരുമാനങ്ങള്‍
16.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ 2016
ജനുവരി ഒന്നിന്
ശേഷമുള്ള
മന്ത്രിസഭാതീരുമാനങ്ങള്‍
പരിശോധിക്കാന്‍
നിയമിച്ച എ.കെ.ബാലന്
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
റിപ്പോര്ട്ട്എന്നാണ്
സമര്‍പ്പിച്ചതെന്നും
റിപ്പോര്‍ട്ടിലെ
നിഗമനങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
സംബന്ധിച്ച് മന്ത്രിസഭ
കൈക്കൊണ്ട
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ?
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
17.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പാക്കാനായി മുന്‍
സര്‍ക്കാരുകള്‍
എതെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നും,
അവയിലെ ഏതെല്ലാം
നടപടിക്രമങ്ങള്‍ ഈ
സര്‍ക്കാര്‍
അംഗീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരില്‍ കെ.എ.എസ്
പരിധിയില്‍
ഉള്‍പ്പെടുന്ന
ജീവനക്കാര്‍ എത്ര
എന്നും പരിധിയില്‍
ഉള്‍പ്പെടാത്തവര്‍ എത്ര
എന്നും
സെക്രട്ടേറിയറ്റ്
ജീവനക്കാരില്‍
എത്രപേര്‍ ഇതില്‍
ഉള്‍പ്പെടും എന്നും
ഉള്‍പ്പെടാത്തവര്‍ എത്ര
എന്നും
വ്യക്തമാക്കുമോ;
(സി)
സിവില്‍
സര്‍വ്വീസ്
നവീകരിക്കുന്നതിനും,
കാര്യക്ഷമമാക്കുന്നതിനും,
അഴിമതി
മുക്തമാക്കുന്നതിനും,
ഫയലുകള്‍ കാലതാമസം
ഇല്ലാതെ
തീര്‍പ്പാക്കുന്നതിനും
കെ.എ.എസ് നെ
ഉപയോഗപ്രദമാക്കാന്‍ ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്നു
വ്യക്തമാക്കുമോ?
ആശ്രിത
നിയമന വ്യവസ്ഥയില്‍ നിയമനം
18.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമന വ്യവസ്ഥയില്‍
ജോലി നല്കുമ്പോള്
ഉദ്യോഗാര്‍ത്ഥിയുടെ
വിദ്യാഭ്യാസ
യോഗ്യതയ്ക്ക്
അനുസരിച്ചുള്ള
നിയമനങ്ങളാണോ
നല്‍കുന്നത്;
അല്ലെങ്കില്‍ ഏതു
തസ്തികകളിലാണ് നിയമനം
നല്‍കുന്നത്;
(ബി)
വിദ്യാഭ്യാസ
യോഗ്യതയ്ക്കനുസരിച്ച്
ഉയര്‍ന്ന തസ്തികയില്‍
ആശ്രിത നിയമനം
നല്‍കിയതുമായി
ബന്ധപ്പെട്ട് പരാതികള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ?
കേന്ദ്ര
ബജറ്റ് നിര്‍ദ്ദേശങ്ങള്‍
19.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ബജറ്റ്
നിര്‍ദ്ദേശങ്ങള്‍
ഉപഭോക്തൃ സംസ്ഥാനമായ
കേരളത്തെ ഏതെല്ലാം
നിലയില്‍
ബാധിക്കുമെന്ന്
വിലയിരുത്തുകയുണ്ടായോ;
(ബി)
കേന്ദ്ര
ബജറ്റിനു മുന്നോടിയായി
സംസ്ഥാനം
മുന്നോട്ടുവച്ച
എന്തെല്ലാം ആവശ്യങ്ങള്‍
ബജറ്റില്‍
പരിഗണിക്കുകയുണ്ടായി;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
വിലക്കയറ്റവും
പണപ്പെരുപ്പവും
തൊഴിലില്ലായ്മയും
അതിരൂക്ഷമാക്കുന്നതാണ്
കേന്ദ്ര ബജറ്റിലെ
നിര്‍ദ്ദേശങ്ങള്‍
ഏറെയും എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കേരളത്തിന്‍െറ
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
സർക്കാർ
നിലപാടുകളും നയങ്ങളും
ജനങ്ങളിലെത്തിക്കാനുള്ള
നടപടികള്‍
20.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൈക്കൊണ്ടിട്ടുള്ള
ജനോപകാരപ്രദമായ
നടപടികള്‍
ജനങ്ങളിലെത്തിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
ഫലപ്രദമാകുന്നില്ലെന്നുള്ള
വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
നയങ്ങളും നിലപാടുകളും
എല്ലാ വിഭാഗം
ജനങ്ങളിലുമെത്തിക്കാൻ
നവീന രീതികള്‍
സ്വീകരിച്ച്
നടപ്പിലാക്കുന്നതിന്
കര്‍മ്മ പദ്ധതികള്‍
ആവിഷ്കരിക്കുമോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ ?
സൂപ്പര്‍
ന്യൂമററി തസ്തികയില്‍
നിയമിക്കപ്പെട്ട വികലാംഗ
ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം
21.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൂപ്പര്‍
ന്യൂമററി തസ്തികയില്‍
നിയമിക്കപ്പെട്ട
വികലാംഗ
ജീവനക്കാര്‍ക്ക് അതേ
വകുപ്പില്‍ തന്നെ
സ്ഥലംമാറ്റം
ലഭിക്കുന്നതിന്
അര്‍ഹതയുണ്ടോ;
(ബി)
അര്‍ഹത
ഇല്ലെങ്കില്‍ ഇത്തരം
ജീവനക്കാരെ കൂടി
സ്ഥലംമാറ്റത്തിന്
പരിഗണിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പുതുതായി
അനുവദിച്ച തസ്തികകള്‍
22.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതൊക്കെ
വകുപ്പുകളില്‍ എത്ര
തസ്തികകള്‍ പുതുതായി
അനുവദിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
സര്‍വീസ്
ചട്ടങ്ങള്‍ ലംഘിക്കുന്ന
കെ.എം.ഷാജഹാനെ സര്‍വീസില്‍
നിന്നും നീക്കാന്‍ നടപടി
23.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതീവ
സുരക്ഷാ മേഖലയായി
പ്രഖ്യാപിച്ച പോലീസ്
ആസ്ഥാനത്തിനു
മുന്പില്, ഡി.ജി.പി.
യുമായി ചര്‍ച്ചയ്ക്ക്
വന്ന ജിഷ്ണു പ്രണോയ്
യുടെ അമ്മയ്ക്കും
ബന്ധുക്കള്‍ക്കും ഒപ്പം
നുഴഞ്ഞുകയറി
പ്രശ്നങ്ങള്‍
ഉണ്ടാക്കിയെന്ന കുറ്റം
ചുമത്തി സി-ഡിറ്റ്
ഉദ്യോഗസ്ഥനായ
കെ.എം.ഷാജഹാനെ പ്രതി
ചേര്‍ത്ത് പോലീസ് കേസ്
എടുത്തിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനമായ സി-ഡിറ്റ് ലെ
ഉദ്യോഗസ്ഥനായ
കെ.എം.ഷാജഹാന്,
സര്‍വീസ് ചട്ടങ്ങള്‍
ലംഘിച്ചുകൊണ്ട്
ചാനലുകളിലും മറ്റും
വന്ന് ചര്‍ച്ചകളില്‍
പങ്കെടുത്ത്
സര്‍ക്കാര്‍ നയങ്ങളേയും
പരിപാടികളേയും
വിമര്‍ശിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
(സി)
സേവനചട്ടങ്ങള്‍
നിരന്തരം
ലംഘിച്ചികൊണ്ടിരിക്കുന്നതായി
ആക്ഷേപമുള്ള
കെ.എം.ഷാജഹാനെ
സര്‍വീസില്‍ നിന്നും
നീക്കം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
സേവനാവകാശ
നിയമം
24.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
"സേവനാവകാശ
നിയമം" സംസ്ഥാനത്ത്
നിലവില്‍ വന്നത് എന്നു
മുതലാണ് എന്നും നിയമം
നടപ്പാക്കാനായി
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
സേവനാവകാശ
നിയമത്തിന്റെയും
പ്രസ്തുതനിയമം
നടപ്പാക്കാനായി
പുറപ്പെടുവിച്ച
സര്‍ക്കാര്‍
ഉത്തരവുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സേവനാവകാശ
നിയമം നടപ്പില്‍
വന്നതിനു ശേഷം
നിയമത്തിനു വിരുദ്ധമായി
പ്രവര്‍ത്തനം
നടത്തിയതായി കണ്ടെത്തി
ശിക്ഷ നല്‍കിയത് എത്ര
ജീവനക്കാരുടെ പേരില്‍
എന്നു വ്യക്തമാക്കുമോ;
(ഡി)
ജില്ലാ
കളക്ടറുടെ കീഴിലും
തദ്ദേശ ഭരണ
സ്ഥാപനങ്ങളിലും
ജോലിചെയ്യുന്ന
ഉദ്യോഗസ്ഥരില്‍
സേവനാവകാശ
നിയമങ്ങള്‍ക്കു
വിരുദ്ധമായി
പ്രവര്‍ത്തിച്ചതായി
കണ്ടെത്തിയവര്‍ എത്ര;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
?
സേവനാവകാശ
നിയമം
25.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം നിലവില്‍
വന്നതിന് ശേഷം നിശ്ചിത
സമയത്തിനുള്ളില്‍ സേവനം
നല്‍കാത്തതിന്റെ
പേരില്‍ എത്ര
ഉദ്യോഗസ്ഥര്‍
നടപടിയ്ക്ക്
വിധേയരായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
ഉദ്യോഗസ്ഥന്‍പോലും
പ്രസ്തുത നിയമപ്രകാരം
നടപടിയ്ക്ക്
വിധേയമായിട്ടില്ലെങ്കില്‍
അത് സേവനത്തിന്റെ
ഗുണമാണെന്ന് കരുതാമോ;
(സി)
സേവനാവകാശ
നിയമപ്രകാരം നിശ്ചിത
സമയത്തിനുള്ളില്‍ സേവനം
നല്‍കാത്തതിനെ
തുടര്‍ന്ന്
പൊതുജനങ്ങളില്‍ നിന്ന്
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
ഹരിതകേരളം
പദ്ധതി
26.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ. എന്‍. ഷംസീര്‍
,,
ബി.ഡി. ദേവസ്സി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ
നടത്തിപ്പിലൂടെ
സംസ്ഥാനത്തെ പച്ചപ്പ്
നിലനിര്‍ത്തി
മാലിന്യമുക്തമാക്കുന്ന
പദ്ധതിയെ സാക്ഷരതായജ്ഞം
മാതൃകയില്‍ ജനകീയ
യജ്ഞമാക്കി
മാറ്റുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി പൊതു ശുദ്ധജല
സ്രോതസ്സുകളും
കുളങ്ങളും
ശുചീകരിക്കുന്നതിനും
നവീകരിക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ ചുമതല
ഏതു വകുപ്പിനാണ്
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(സി)
ഒരു
തദ്ദേശ സ്വയംഭരണ
സ്ഥാപനത്തില്‍ ഒരു പൊതു
ജലാശയമെങ്കിലും
നിര്‍മ്മിക്കുന്നതിനോ
പുനരുദ്ധരിക്കുന്നതിനോ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പേഴ്സണല്‍
സ്റ്റാഫ് നിയമനം
27.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ജോലിനോക്കുന്നവരുടെ
പേര്, തസ്തിക,
വിദ്യാഭ്യാസയോഗ്യത,
വയസ്സ്, സര്‍വ്വീസില്‍
നിന്നാണെങ്കില്‍ അതിലെ
തസ്തിക എന്നിവ
സംബന്ധിച്ച വിശദവിവരം
നല്‍കാമോ?
പേഴ്സണല്‍
സ്റ്റാഫിലെ ജീവനക്കാര്‍
28.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി,
മന്ത്രിമാര്‍
എന്നിവരുടെ പേഴ്സണല്‍
സ്റ്റാഫില്‍ എത്ര
ജീവനക്കാര്‍ ഉണ്ടെന്ന്
ഓരോ മന്ത്രിമാരുടേയും
പ്രത്യേകം പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
സ്റ്റാഫംഗങ്ങളുടെ
നാളിതുവരെയുളള ആകെ
ശമ്പളം, അലവന്‍സ്,
ടി.എ., മെഡിക്കല്‍
ബില്‍ എന്നിവ പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കുമോ?
ഒഴിവുകള്‍
സമയബന്ധിതമായി റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
29.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍, ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും
ശിക്ഷാനടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഒഴിവുകള്‍
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
നടപടികളൊന്നും
സ്വീകരിച്ചിട്ടില്ലെങ്കില്‍
,ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് അടിയന്തര
നടപടി കെെക്കൊളളാന്‍
നിര്‍ദ്ദേശം നല്‍കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
30.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2013
ഏപ്രിലില്‍
നടപ്പിലാക്കിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി
നിര്‍ത്തലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ജുഡീഷ്യല്‍
കമ്മീഷനുകള്‍
31.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
ജുഡീഷ്യല്‍
കമ്മീഷനുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
മന്ത്രിസഭാ
തീരുമാനങ്ങള്‍ സംബന്ധിച്ച
ഉത്തരവുകള്‍
32.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിസഭാ
തീരുമാനങ്ങള്‍
സംബന്ധിച്ച ഉത്തരവുകള്‍
എത്ര ദിവസത്തിനകം
പുറത്തിറക്കണമെന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
(ബി)
മന്ത്രിസഭാ
തീരുമാനങ്ങള്‍
സംബന്ധിച്ച ഉത്തരവ്
പുറത്തിറക്കുന്നതിന്
പലപ്പോഴും
കാലതാമസമുണ്ടാകുന്നുണ്ടെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി കാണുന്നുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷമുളള
മന്ത്രിസഭാ
തീരുമാനങ്ങളില്‍ ഇനിയും
ഉത്തരവ്
പുറത്തിറക്കാത്തവ
എത്രയെണ്ണം; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
മന്ത്രിസഭാ
തീരുമാനങ്ങള്‍ യഥാസമയം
നടപ്പിലാക്കുന്നുണ്ടെന്ന
കാര്യം
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ സ്വകാര്യ
ട്യൂഷന്
33.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ സ്വകാര്യ
ട്യൂഷനും എന്‍ട്രന്‍സ്
കോച്ചിങ്ങും
നല്‍കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് തടയാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നു
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
രണ്ടു വര്‍ഷ കാലയളവില്‍
ഇത്തരത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
ഇവരില്‍
ആരുടെയൊക്കെ പേരില്‍
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ ?
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ചികിത്സാ പദ്ധതികള്‍
34.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ചികിത്സയ്ക്കായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
മാരകരോഗങ്ങള്‍,
അപകടങ്ങള്‍ മുതലായവ
മൂലം
കഷ്ടപ്പെടുന്നവരുടെ
ചികിത്സയ്ക്ക് നിലവില്‍
സംവിധാനമുണ്ടോ; ഇതിനായി
പുതിയ പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
പദ്ധതിയുണ്ടോ?
ഡല്‍ഹിയില്‍
കേന്ദ്രമന്ത്രിമാരെ കാണാന്‍
പോയ മന്ത്രിതല സംഘം
35.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അവസാനമായി ഡല്‍ഹിയില്‍
കേന്ദ്ര മന്ത്രിമാരെ
കാണാന്‍ പോയ സംഘത്തില്‍
മുഖ്യമന്ത്രിക്കൊപ്പം
ഏതെല്ലാം മന്ത്രിമാരാണ്
ഉണ്ടായിരുന്നത്;
(ബി)
എത്ര
കേന്ദ്ര
മന്ത്രിമാരെയാണ്
നേരില്‍ കണ്ട്
മന്ത്രിതല സംഘം ചര്‍ച്ച
നടത്തിയത്;
(സി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
സഹായങ്ങളാണ്
കേന്ദ്രത്തില്‍ നിന്നും
ലഭ്യമായിട്ടുള്ളത്;
(ഡി)
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
പുതുതായി സഹായം
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഫയല്‍നീക്കം
മനസ്സിലാക്കുന്നതിന് എം.എല്‍.എ.
മാര്‍ക്കുള്ള സംവിധാനം
36.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ ഓഫിസുകളിൽ
നടപ്പാക്കുന്ന ഇ -ഓഫീസ്
സംവിധാനം എം.എല്‍.എ.
മാര്‍ക്കും
അനുവദിക്കുന്നത്
സംബന്ധിച്ച നയം
വ്യക്തമാക്കുമോ;
(ബി)
ഫയല്‍നീക്കം
മനസ്സിലാക്കുന്നതിന്
എം.എല്‍.എ. മാര്‍ക്ക്
നിലവില്‍
അനുവദിച്ചിരിക്കുന്ന
സംവിധാനം
വ്യക്തമാക്കുമോ;
പുതുതായി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ; ഇവ
എന്നത്തേക്ക്
നടപ്പില്‍വരും എന്ന്
വ്യക്തമാക്കുമോ;
(സി)
എം.എല്‍.എ.
മാരുടെ ശിപാര്‍ശയോടെ
നല്കുന്ന പരാതി കളുടെ
പുരോഗതി അറിയുന്നതിന്
എന്തുതരം സംവിധാനമാണ്
സര്‍ക്കാര്‍
ഒരുക്കിയിരിക്കുന്നത്
എന്നറിയിക്കുമോ;
(ഡി)
എം.എല്‍.എ.
നല്കുന്ന
പരാതികള്‍ക്ക്
മന്ത്രിമാര്‍ യഥാസമയം
മറുപടിപോലും നല്‍കാത്ത
സാഹചര്യം സര്‍ക്കാര്‍
പരിശോധിക്കുമോ?
മുഖ്യമന്ത്രി,
മന്ത്രിമാര്‍ എന്നിവര്‍
കൈപ്പറ്റിയ ശമ്പളം, അലവന്‍സ്,
യാത്രാപ്പടി തുക
37.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രി,
മറ്റുമന്ത്രിമാര്‍
എന്നിവര്‍ ഓരോരുത്തരും
കൈപ്പറ്റിയ ശമ്പളം,
അലവന്‍സ്, യാത്രാപ്പടി
എന്നിവ എത്രയെന്ന
വിശദാംശം നല്‍കുമോ;
(ബി)
ഫോണ്‍
ചാര്‍ജ്ജ്, വൈദ്യുത
ചാര്‍ജ്ജ്, അതിഥി
സല്‍ക്കാരം എന്നീ
ഇനങ്ങളില്‍ ഓരോരുത്തരും
ചെലവഴിച്ച തുക
പ്രത്യേകം പ്രത്യേകം
നല്‍കാമോ?
മന്ത്രിമാരുടെ
രാജി
38.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിസഭയില്‍ നിന്ന്
എത്ര മന്ത്രിമാര്‍
രാജിവയ്ക്കുകയുണ്ടായി
എന്നു വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
ഇവര്‍
രാജിവയ്ക്കുവാനുണ്ടായ
കാരണങ്ങളും
സാഹചര്യങ്ങളും
വിശദീകരിക്കുമോ;
(സി)
രാജിക്ക്
കാരണങ്ങളായ
വിഷയങ്ങളെക്കുറിച്ച്
ഏതെല്ലാം തരത്തിലുള്ള
അന്വേഷണങ്ങളാണ്
നടക്കുന്നത്;
അന്വേഷണങ്ങളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
മന്ത്രിമാരുടെ
ഉപദേശകരും
കോ-ഓര്‍ഡിനേറ്റര്‍മാരും
39.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഖ്യമന്ത്രി അടക്കമുളള
മന്ത്രിമാരുടെ
ഓഫീസുകളില്‍ എത്ര
ഉപദേശകരും
കോ-ഓര്ഡിനേറ്റര്മാരുമുണ്ടെന്നും
അവരുടെ പേരുവിവരവും
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
ഇവര്‍ക്കുവേണ്ടി
ശമ്പളം, വാഹനം,
വാസഗേഹം, ടി.എ,
ഡ്രെെവര്‍മാര്‍
ഉള്‍പ്പടെ അനുവദിച്ച
ജീവനക്കാര്‍ക്കുവേണ്ടി
ചെലവിട്ട തുക, ഇന്ധനം,
ടി.എ.
എന്നിവയ്ക്കെല്ലാം കൂടി
എത്ര തുക ഇതേവരെ
ചെലവിട്ടു എന്ന്
വ്യക്തമാക്കുമോ?
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫ്
40.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
പേഴ്സണല്‍
സ്റ്റാഫില്‍പ്പെട്ട
ഏതെങ്കിലും അംഗത്തെ
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഏതെല്ലാം മന്ത്രിമാര്‍
ഏതെല്ലാം സ്റ്റാഫ്
അംഗങ്ങളെ ഏതെല്ലാം
തീയതികളില്‍
സ്റ്റാഫില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
പേഴ്സണല്‍
സ്റ്റാഫില്‍ തുടരവേ
സ്വയം തീരുമാനിച്ച്
രാജിവെച്ചു പോയവര്‍
എത്ര; മന്ത്രിമാര്‍
ഒഴിവാക്കിയവര്‍ എത്ര;
(ഡി)
ഇവര്‍
ഓരോരുത്തരും രാജിവച്ച്
പോകാനോ
ഒഴിവാക്കപ്പെടാനോ ഇടയായ
കാരണങ്ങള്‍
എന്തായിരുന്നു;
വെളിപ്പെടുത്തുമോ;
(ഇ)
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
നിന്നും രാജിവച്ച്
പോയവരില്‍ സര്‍ക്കാര്‍
സര്‍വ്വീസില്‍
നിന്നുള്ളവര്‍
ആരൊക്കെയായിരുന്നു;
നേരിട്ട് നിയമനം
ലഭിച്ചവര്‍
ആരൊക്കെയായിരുന്നു;
വിശദമാക്കുമോ?
വിദേശയാത്രകള്‍
41.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രി
,മന്ത്രിമാര്‍
എന്നിവര്‍ നടത്തിയ
ഔദ്യോഗികവും
അനൗദ്യോഗികവുമായ
വിദേശയാത്രകള്‍
ഏതൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തിനായി
ഇതുവരെ എന്തു തുക
റ്റി.എ ,ഡി.എ ഇനത്തില്‍
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
സ്വാതന്ത്ര്യസമര
പെന്ഷന്
42.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ
വര്‍ഗ്ഗീസ്
കുമരിയ്ക്കല്,
കുമരിയ്ക്കല് വീട്,
ചിറങ്ങര, കൊരട്ടി.P.O
-യ്ക്ക്
സ്വാതന്ത്ര്യസമര
പെന്ഷന്
ലഭിയ്ക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പെന്ഷന്
ലഭിയ്ക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയും
മന്ത്രിമാരും ഉദ്യോഗസ്ഥരും
നടത്തിയ ഡല്‍ഹിയാത്ര
43.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേന്ദ്രസര്‍ക്കാരില്‍
നിന്നും വിവിധ
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനായി
മുഖ്യമന്ത്രിയും
മന്ത്രിമാരും
ഉദ്യോഗസ്ഥരും എത്ര തവണ
ഔദ്യോഗികമായി
ഡല്‍ഹിയാത്ര
നടത്തിയിട്ടുണ്ടെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കുമോ;
(ബി)
ഈ
ഇനത്തില്‍ സംസ്ഥാന
ഖജനാവില്‍ നിന്ന് എത്ര
തുക
ചെലവായിട്ടുണ്ടെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ഡല്‍ഹി സന്ദര്‍ശനം
44.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ മുഖ്യമന്ത്രി
എത്ര തവണ ഡല്‍ഹി
സന്ദര്‍ശിക്കുകയുണ്ടായി;
ഇതില്‍ ഔദ്യോഗിക
സന്ദര്‍ശനങ്ങള്‍
എത്രയായിരുന്നു;
(ബി)
സംസ്ഥാനത്തെ
ബാധിക്കുന്ന ഏതെങ്കിലും
കാര്യത്തില്‍
പ്രതിഷേധിക്കുന്നതിനായി
ന്യൂഡല്‍ഹിയില്‍
മുഖ്യമന്ത്രിയും
മന്ത്രിമാരും സമരം
ചെയ്യുകയുണ്ടായോ;
എങ്കില്‍ ഏതു
കാര്യത്തിനുവേണ്ടിയായിരുന്നു
എന്നും അതിന്റെ ഫലമായി
കേന്ദ്രത്തില്‍ നിന്നും
എന്തെങ്കിലും അനുകൂല
പ്രതികരണം ഉണ്ടായോ
എന്നും
വ്യക്തമാക്കുമോ?
പൊതുജനങ്ങള്‍ക്ക്
മുഖ്യമന്ത്രിയെ നേരിട്ട്
ബന്ധപ്പെടുന്നതിനും പരാതി
അറിയിക്കുന്നതിനും മാര്‍ഗ്ഗം
45.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുതാര്യകേരളം
പരിപാടി
നിര്‍ത്തലാക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
കാരണം വിശദമാക്കുമോ
(ബി)
പൊതുജനങ്ങള്‍ക്ക്
മുഖ്യമന്ത്രിയെ
നേരിട്ട്
ബന്ധപ്പെടുന്നതിനും
പരാതി
അറിയിക്കുന്നതിനും
ഏതെല്ലാം
മാര്‍ഗ്ഗങ്ങളാണ്
നിലവിലുളളത്;
(സി)
ഇരുപത്തിനാലു
മണിക്കൂറും
മുഖ്യമന്ത്രിയുടെ
ഓഫീസുമായി ടെലഫോണില്‍
ബന്ധപ്പെടുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
വിശദീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ഡെപ്യൂട്ടേഷനിലുള്ള
സര്‍ക്കാര്‍ ജീവനക്കാര്‍
46.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പേഴ്സണല്‍ സ്റ്റാഫില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട്; അതില്‍
ഡെപ്യൂട്ടേഷനില്‍ ഉള്ള
സര്‍ക്കാര്‍
ജീവനക്കാര്‍
ആരെല്ലാമാണ്;
(ബി)
ഇതിന്
പുറമെ ടൂറിസത്തില്‍
നിന്നും എത്രപേര്‍
വസതിയില്‍ ഉള്‍പ്പെടെ
ജോലി നോക്കുന്നു;
(സി)
മുഖ്യമന്ത്രിയുടെ
വിവിധ ഉപദേശകരായി
എത്രപേരെ
നിയോഗിച്ചിട്ടുണ്ട്;
ഉപദേശകര്‍ക്കും
പ്രസ്തുത
സ്റ്റാഫിനുമായി ഒരു
മാസം എത്ര രൂപ
ചെലവാകുന്നു എന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ഉപദേശകര്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങള്‍
47.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്ക് വിവിധ
മേഖലകളിലായി ഇപ്പോള്‍
എത്ര ഉപദേശകരുണ്ട്;
(ബി)
പോലീസ്,
ശാസ്ത്രം, സാമ്പത്തികം,
വികസനം, നിയമം, മാധ്യമം
എന്നീ മേഖലകളില്‍
മുഖ്യമന്ത്രിയുടെ
ഉപദേശകര്‍
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
മുഖ്യമന്ത്രിയുടെ
ഉപദേശകര്‍ എന്ന
നിലയില്‍ ഇവര്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
നല്‍കുമോ?
സെക്രട്ടേറിയറ്റ്/പി.എസ്.സി.
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
48.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുളള
സെക്രട്ടേറിയറ്റ്/പി.എസ്.സി.
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോള്‍;
പ്രസ്തുത ലിസ്റ്റില്‍
നിന്നും എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഇപ്പോള്‍
നിലവിലുണ്ട്;
(സി)
ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും വേണ്ടി
വാങ്ങിയ വാഹനങ്ങള്‍
49.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും
വേണ്ടി എത്ര വാഹനങ്ങള്‍
വാങ്ങിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വാഹനങ്ങള്ക്കോരോന്നിനും
എത്ര തുക
ചെലവഴിച്ചുവെന്നും ഓരോ
വാഹനവും ആരൊക്കെയാണ്
ഉപയോഗിക്കുന്നതെന്നും
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിലെ
ഇ-ഫയലിംഗ് സിസ്റ്റം
50.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-
മാര്‍ച്ച് മാസത്തില്‍
സാമ്പത്തിക വര്‍ഷം
അവസാനിക്കുന്ന
ദിവസങ്ങളില്‍
സെക്രട്ടേറിയറ്റിലെ
ഇ-ഫയലിംഗ് സിസ്റ്റം
ഉച്ചവരെ മാത്രമേ
പ്രവര്ത്തിച്ചിരുന്നുള്ളൂവെന്ന
മാധ്യമവാര്‍ത്തകളും
ജനങ്ങളുടെ പരാതികളും
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സ്ഥിതിവിശേഷം മൂലം
സര്‍ക്കാരിന്
അനുഭവപ്പെട്ടിട്ടുള്ള
പ്രയാസങ്ങള്‍
എന്തെല്ലാമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
സംഭവിച്ചിട്ടുള്ള
കാര്യങ്ങളുടെ
വസ്തുതകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ഡി)
ഭാവിയില്‍
ഇത്തരം സ്ഥിതിവിശേഷം
ആവര്‍ത്തിക്കാതിരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ഔദ്യോഗികവസതികളുടെ
അറ്റകുറ്റപ്പണി
51.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
ഔദ്യോഗിക വസതികളുടെ
അറ്റകുറ്റപ്പണിക്കും
മോടിപിടിപ്പിക്കലിനുമായി
എന്തു തുക
ചെലവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വസതിയിലും എത്ര തവണ
മോടിപിടിപ്പിക്കലും
അറ്റകുറ്റപ്പണിയും
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
ഔദ്യോഗിക
വസതിക്കായി സര്‍ക്കാര്‍
വാടകക്കെട്ടിടങ്ങള്‍
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതില്‍
നടത്തിയ
വര്‍ക്കുകളുടെയും
വാങ്ങിയ സാധനങ്ങളുടെയും
ചെലവ് എത്രയെന്ന്
വ്യക്തമാക്കാമോ?
സ്ത്രീകള്‍ക്കുവേണ്ടി
പ്രത്യേക വകുപ്പ്
52.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കുവേണ്ടി
പ്രത്യേക വകുപ്പ്
രൂപീകരിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
വകുപ്പ് രൂപീകരണവുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
സാമൂഹികനീതി വകുപ്പിന്
കീഴിലുള്ള വനിതാ
സ്കീമുകള്‍ പുതിയ
വകുപ്പിലേയ്ക്ക്
മാറ്റുമ്പോള്‍
പൂര്‍ത്തീകരിക്കപ്പെടാത്ത
പദ്ധതികള്‍ക്ക്
പ്രത്യേക പരിരക്ഷ
നല്കുന്ന കാര്യം
പരിശോധിക്കുമോ;
വിശദമാക്കാമോ ?
പ്രധാനമന്ത്രിയുമായുള്ള
മുഖ്യമന്ത്രിയുടെ
കൂടിക്കാഴ്ചകൾ
53.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത്
പ്രധാനമന്ത്രിയെ
ഏറ്റവുമൊടുവില്‍
മുഖ്യമന്ത്രി
സന്ദര്‍ശിച്ചത്
എപ്പോഴായിരുന്നു;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര തവണ
പ്രധാനമന്ത്രിയെ
മുഖ്യമന്ത്രി
ഡല്‍ഹിയില്‍
സന്ദര്‍ശിക്കുകയുണ്ടായി;
(സി)
ഓരോ
ഒൗദ്യോഗിക
സന്ദര്‍ശനവേളയിലും
സംസ്ഥാനത്തിന്‍െറ
എന്തെല്ലാം ആവശ്യങ്ങള്‍
ഉന്നയിക്കുകയുണ്ടായി;
(ഡി)
ഉന്നയിച്ച
ഏതെല്ലാം കാര്യങ്ങളില്‍
ഓരോ ഘട്ടത്തിലും
പ്രധാനമന്ത്രിയില്‍
നിന്നും ഉറപ്പ്
ലഭിക്കുകയുണ്ടായി;
(ഇ)
പ്രധാനമന്ത്രി,
മുഖ്യമന്ത്രിക്കു
നല്കിയ ഏതെല്ലാം
ഉറപ്പുകള്‍ ഇനിയും
നടപ്പാക്കാന്‍
അവശേഷിക്കുന്നു;
നടപ്പാക്കിയ ഉറപ്പുകള്‍
വിശദമാക്കുമോ?
2017-18
കേന്ദ്ര പൊതുബജറ്റിലെ
പരിഗണനയ്ക്ക് വച്ച
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍
54.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ലെ കേന്ദ്ര
പൊതുബജറ്റില്‍
പരിഗണിക്കുന്നതിനായി
സംസ്ഥാനത്തിന്റെ
എന്തെല്ലാം ആവശ്യങ്ങള്‍
മുന്നോട്ടുവയ്ക്കുകയുണ്ടായി;
ഇവയില്‍
പരിഗണിക്കപ്പെട്ടവ
ഏതൊക്കെയാണ്;
പരിഗണിക്കപ്പെടാതെ പോയവ
ഏതൊക്കെയാണ്;
(ബി)
ബജറ്റ്
അവതരണത്തിന്
മുന്നോടിയായി
മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ പ്രധാന
ആവശ്യങ്ങള്‍
നിവേദനത്തിലൂടെ
സമര്‍പ്പിക്കുകയുണ്ടായോ;
എങ്കില്‍ എപ്പോള്‍;
നിവേദനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനായി
ബജറ്റിനു മുന്‍പ്
മുഖ്യമന്ത്രി
ആരെല്ലാമായി നേരില്‍
കണ്ട് ചര്‍ച്ച
നടത്തുകയുണ്ടായി; ഈ
രംഗത്ത് സംസ്ഥാനത്തു
നിന്നുള്ള എം.പി.മാരെ
ഏകോപിപ്പിക്കുവാന്‍
ശ്രമിക്കുകയുണ്ടായോ?
PSC
റാങ്ക് ലിസ്റ്റില്‍ നിന്നും
നിയമനം
55.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
വകുപ്പുകളില്‍
പി.എസ്.സി
തയ്യാറാക്കിയിട്ടുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
കോടതി
വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട
ഉദ്യോഗസ്ഥര്‍
56.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ ഭരണ
കാലയളവില്‍ അഴിമതി,
കൈക്കൂലി തുടങ്ങി
ക്രിമിനല്‍
കേസ്സുകളില്‍
ഉള്‍പ്പെടെ
പ്രതികളായവരും അന്വേഷണം
നേരിടുന്നവരും കോടതി
വ്യവഹാരങ്ങളില്‍
ഉള്‍പ്പെട്ടവരുമായ
ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാന
സര്‍വ്വീസില്‍ ഇത്തരം
കേസ്സുകളില്‍
ഉള്‍പ്പെട്ടവര്‍ എത്ര
എന്ന് വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
സര്‍വ്വീസിലെ ഇത്തരം
ദുഷ്പ്രവണതകള്‍
ഇല്ലാതാക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ?
ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
നികത്താന്‍ നടപടി
57.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉയര്‍ന്ന തസ്തികകളായ
എെ.എ.എസ്., എെ.പി.എസ്.,
എെ.എഫ്.എസ്. തസ്തികകള്‍
എത്ര എണ്ണം വീതം
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
ഒഴിഞ്ഞുകിടക്കുന്ന ഈ
തസ്തികകള്‍
നികത്തുന്നതിനായി
കേന്ദ്ര
ഗവണ്മെന്റുമായി
ബന്ധപ്പെട്ട് എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പല
വകുപ്പ്
സെക്രട്ടറിമാരും
ഒന്നിലധികം വകുപ്പുകള്‍
കൈകാര്യം
ചെയ്യേണ്ടിവരുന്നതു
കൊണ്ട് അവര്‍ക്ക്
വര്‍ദ്ധിച്ച ജോലിഭാരം
വരുന്നത്
കണക്കിലെടുത്ത്
എസ്.എ.എസ്.
രൂപീകരിക്കുന്നതടക്കമുള്ള
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തി
ഉന്നത തസ്തികകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
അഖിലേന്ത്യാ
സര്‍വ്വീസ്
58.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല
അവധിയില്‍
പ്രവേശിച്ചിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍ അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ കേന്ദ്ര
ഡെപ്യൂട്ടേഷന്
വാങ്ങിപ്പോയെന്നും
അവര്‍ ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ആര്‍ക്കെല്ലാമെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും
എന്ത് കാരണത്താലാണ്
നടപടി
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ?
അഖിലേന്ത്യാ
സർവ്വീസിലെ ഒഴിവുകൾ
59.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിൽ
അഖിലേന്ത്യാ
സർവ്വീസിൽപെട്ട എത്ര
പോസ്റ്റുകളിലാണ് നിലവിൽ
ഐ.എ.എസ്., ഐ.പി.എസ്.
വിഭാഗത്തിൽപ്പെട്ട
ഉദ്യോഗസ്ഥർ അധികച്ചുമതല
വഹിക്കുന്നതു്; ഇതു
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
ഉദ്യോഗസ്ഥരുടെ
അഭാവം മൂലമുള്ള ഭരണ
തടസ്സങ്ങള്‍ ഒഴിവാക്കാൻ
എന്തൊക്കെ അടിയന്തര
നടപടികളാണ് സർക്കാർ
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഭരണതലത്തിൽ
നൈപുണ്യമുള്ള
ഉദ്യോഗസ്ഥരുടെ അഭാവം
പരിഹരിക്കാൻ ഇന്ത്യൻ
റവന്യൂ സർവ്വീസ്,
ഇന്ത്യൻ എഞ്ചിനീയറിംഗ്
സർവ്വീസ്, ഇന്ത്യൻ
എക്കണോമിക് സർവ്വീസ്
എന്നിവയിൽ നിന്നു കൂടി
ഉദ്യോഗസ്ഥരെ
ലഭ്യമാക്കുന്നത്
പരിഗണിക്കുമോ;
(ഡി)
കേരളത്തിലെ
വിവിധ
സ്റ്റാറ്റ്യൂട്ടറി, നോൺ
സ്റ്റാറ്റ്യൂട്ടറി
പോസ്റ്റുകളിൽ
അഖിലേന്ത്യാ സർവ്വീസിൽ
നിന്ന് വിരമിച്ച എത്ര
ഉദ്യോഗസ്ഥർ
ജോലിചെയ്യുന്നു;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
അഖിലേന്ത്യാ
സര്‍വ്വീസിലുള്ള
ഉദ്യോഗസ്ഥന്മാരുടെ ദീര്‍ഘകാല
അവധി
60.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല
അവധിയില്‍
പ്രവേശിച്ചിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ കേന്ദ്ര
ഡെപ്യൂട്ടേഷന്
വാങ്ങിപ്പോയെന്നും
അവര്‍ ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ആര്‍ക്കെല്ലാമെതിരെ
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചതെന്നും
എന്തുകാരണത്താലാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ?
ഇ
എ ആർ എ എസ് പദ്ധതി
61.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
EARAS
- (Establishment of an
Agency for reporting
of Agricultural
Statistics)
പദ്ധതികള്‍ക്കായുള്ള
നിയമനങ്ങള്‍ ഉള്‍പ്പെടെ
മുഴുവന്‍ ചെലവുകളും
കേന്ദ്രവിഹിതമാണോ;വിശദമാക്കാമോ;
(ബി)
EARAS
-ല്‍ നിലവില്‍ എത്ര
നിയമനങ്ങള്‍ നടത്താനാണ്
ശിപാര്‍ശ
ചെയ്യപ്പെട്ടിട്ടുള്ളത്;
നിയമനം നടത്തുന്നതിന്റെ
നടപടിക്രമങ്ങള്‍
എതുവരെയായെന്ന്
വിശദമാക്കാമോ;
(സി)
പൂര്‍ണ്ണമായും,
നിയമനവും മറ്റു
ചെലവുകളും കേന്ദ്ര
വിഹിതമാണെന്ന്
14.03.2017 ലെ 3452 -ാം
നമ്പര്‍ നിയമസഭാ
ചോദ്യത്തിന് മറുപടി
പറയപ്പെട്ട EARAS -ല്‍
,103 തസ്തിക
സൃഷ്ടിക്കുന്നതിന്
ധനകാര്യ വകുപ്പില്‍
അയച്ച ഫയല്‍ 438361/EXP
A 3/2017/ ഫിന്
സാമ്പത്തിക പ്രതിസന്ധി
ചൂണ്ടിക്കാട്ടി
തിരസ്കരിച്ച് തിരികെ
അയക്കാനുണ്ടായ സാഹചര്യം
എന്താണെന്ന്
വ്യക്തമാക്കുമോ?
(ഡി)
പ്രസ്തുത
ഫയലില്‍ ഭരണവകുപ്പ്
(827814/D2/16/pig),
ധനകാര്യവകുപ്പ് (
438361/EXP A
3/2017/ഫിന്)
ഉദ്യോഗസ്ഥര്‍ എഴുതിയ
കുറിപ്പ് ഫയല്‍
പകര്‍പ്പ്
ഉള്‍പ്പടെയുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
EARAS
-ല്‍ 103 തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
ഫയല്‍ പുന:പരിശോധിച്ച്
പൂര്‍ണ്ണമായും കേന്ദ്ര
വിഹിതമായ പ്രസ്തുത
പദ്ധതിയില്‍ ആവശ്യമായ
തസ്തിക
സൃഷ്ടിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കേന്ദ്ര
പദ്ധതി ഫണ്ട് വിനിയോഗം
ഫലപ്രദമാക്കാന്‍ നടപടി
62.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2011 മുതല്‍
നാളിതുവരെയുള്ള
കാലയളവില്‍ കേന്ദ്ര
പദ്ധതി ഫണ്ട് വിനിയോഗം
എത്ര ശതമാനം
ആയിരുന്നുവെന്ന് വര്‍ഷം
തിരിച്ച് അറിയിക്കാമോ;
(ബി)
കേന്ദ്ര
പദ്ധതി ഫണ്ട് വിനിയോഗം
ഫലപ്രദമാക്കാന്‍
പ്രത്യേക സംവിധാനം
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പദ്ധതിവിഹിത
അടങ്കല്‍ തുകയുടെ വിനിയോഗം
63.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
പദ്ധതിവിഹിത അടങ്കല്‍
എത്രയാണെന്നും, 2017
മാര്‍ച്ച് 31വരെ അതില്‍
എത്ര തുക
വിനിയോഗിച്ചുവെന്നും
വെളിപ്പെടുത്തുമോ ;
(ബി)
കേന്ദ്രപദ്ധതികളുടെ
നടത്തിപ്പ്
വിലയിരുത്തുവാന്‍ ഈ
സര്‍ക്കാര്‍ ചീഫ്
സെക്രട്ടറിയുടെ
നേതൃത്വത്തില്‍
അവലോകനയോഗം
ചേര്‍ന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ദുര്‍ബലവിഭാഗങ്ങളുടെ
ക്ഷേമത്തിനായി 2016-17
ല്‍ വകയിരുത്തിയ തുക
എത്രയെന്നും അതില്‍
31.03.2017 വരെ
ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായുള്ള കേന്ദ്ര
സര്‍ക്കാര്‍ വിഹിതം
64.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം,
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് എത്ര
തുകയാണ്
വകയിരുത്തിയിരുന്നത്;
(ബി)
ഇതില്‍
2017 ഡിസംബര്‍ 31 വരെ
എത്ര തുക ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
സമയബന്ധിതമായി
വരവ് ചെലവ് കണക്കുകളും,
നടത്തിപ്പ്
റിപ്പോര്‍ട്ടും
സമര്‍പ്പിക്കാത്തതിനാലാണ്
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
ശേഷിക്കുന്ന തുക
ലഭ്യമാക്കാത്തതിന്റെ
കാരണം എന്നത് ശരിയാണോ;
(ഡി)
ഏതൊക്കെ
പദ്ധതികള്‍ക്കുള്ള
തുകയാണ് ഇപ്രകാരം
ലഭിക്കാനുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
സര്‍ക്കാര്‍
സംവിധാനത്തിലുള്ള
മെല്ലെപ്പോക്കാണ്
കേന്ദ്രസഹായം
ലഭിക്കാത്തതിനുള്ള
കാരണം എന്നതിനാല്‍
കേന്ദ്രപദ്ധതികളുടെ
ഏകോപനത്തിന് പ്രത്യേക
സെല്‍ രൂപീകരിക്കുന്ന
കാര്യം പരിഗണിക്കുമോ;
(എഫ്)
ഭാവിയില്‍
കേന്ദ്രവിഹിതം
സമയബന്ധിതമായി
നേടിയെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുക എന്ന്
വ്യക്തമാക്കുമോ?
2016-17
സാമ്പത്തിക വര്‍ഷത്തെ
പുതുക്കിയ സംസ്ഥാന ബജറ്റ്
നിര്‍ദ്ദേശങ്ങളുടെ അവലോകനം
65.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
പുതുക്കിയ സംസ്ഥാന
ബജറ്റ്
നിര്‍ദ്ദേശങ്ങളുടെ
നടത്തിപ്പിനെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
അവലോകനം നടത്തിയത്;
അവലോകനത്തിലെ പ്രമുഖ
നിഗമനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
വകുപ്പ് ഏതെങ്കിലും
ബജറ്റ് നിര്‍ദ്ദേശം
നടപ്പാക്കുന്നതിന്
വീഴ്ചവരുത്തിയിട്ടുള്ളതായി
വിലയിരുത്തപ്പെടുകയുണ്ടായോ;
വിശദമാക്കുമോ;
(സി)
ബജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍ ഇനിയും
നിര്‍വ്വഹണം
ആരംഭിച്ചിട്ടില്ലാത്തവ
ഏതൊക്കെയാണെന്ന്
വകുപ്പടിസ്ഥാനത്തില്‍
വെളിപ്പെടുത്തുമോ;
(ഡി)
ഭരണാനുമതി
നല്കുന്നതിനപ്പുറം
നിര്‍വ്വഹണം
നടന്നിട്ടില്ലാത്ത
ബജറ്റ്
നിര്‍ദ്ദേശങ്ങള്‍
ഏതൊക്കെയാണെന്ന്
അവലോകനം
ചെയ്യുകയുണ്ടായോ;
വിശദമാക്കുമോ;
(ഇ)
പദ്ധതി
അടങ്കലിന്റെ എത്ര
ശതമാനം കഴിഞ്ഞ
സാമ്പത്തിക വര്‍ഷം വരെ
ചെലവഴിക്കുകയുണ്ടായി;
ഇതു മുന്‍ വര്‍ഷം ഇതേ
കാലയളവില്‍ എത്ര
ശതമാനമായിരുന്നു എന്ന്
വ്യക്തമാക്കുമോ?
മൂന്നാര്‍
ബയോഡൈവേഴ്സിറ്റി
ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ
നടപടിക്രമങ്ങള്‍
66.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാറില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
ബൃഹദ്പദ്ധതിയായ
മൂന്നാര്‍
ബയോഡൈവേഴ്സിറ്റി
ബൊട്ടാണിക്കല്‍
ഗാര്‍ഡന്റെ
നടപടിക്രമങ്ങള്‍
എന്തായെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
നടപടിക്രമങ്ങളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇവ ഉടന്‍
നടപ്പിലാക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ?
മലിനീകരണ നിയന്ത്രണ
സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന് നടപടി
67.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വം
സംബന്ധിച്ച നിയമങ്ങള്‍
കര്‍ശനമാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
മലിനീകരണ
നിയന്ത്രണ
സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികള്‍
സ്വകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ശബ്ദ
ശല്യം നിയന്ത്രിക്കുന്നതിനുളള
നിയമങ്ങള്‍
68.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശബ്ദ ശല്യം
നിയന്ത്രിക്കുന്നതിന്
നിലവിലുള്ള നിയമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമങ്ങള്‍
നടപ്പാക്കാന്‍ എതെല്ലാം
ഉദ്യോഗസ്ഥരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
ഇക്കാര്യത്തില്‍
കോടതി വിധികള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏറ്റവും
ഒടുവിലെ
വിധിന്യായത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
നിലവിലെ
നിയമവും കോടതിവിധികളും
ലംഘിക്കുന്നവര്‍ക്കെതിരെ
നടപടി
സ്വീകരിക്കാറുണ്ടോ;
നടപടി സ്വീകരിക്കാത്ത
സാഹചര്യത്തില്‍ ഏതു
ഉദ്യോഗസ്ഥനെയാണ്
സമീപിക്കേണ്ടത് എന്ന്
വ്യക്തമാക്കുമോ?
യാത്രാ
ബോട്ടുകളിൽ നിന്നുള്ള ഇന്ധന
മലിനീകരണം
69.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലപാതകളില്‍ ഏതെല്ലാം
രീതിയിലുള്ള ഇന്ധനം
ഉപയോഗിച്ചാണ് യാത്രാ
ബോട്ടുകള്‍ ഉള്‍പ്പെടെ
സര്‍വ്വീസ്
നടത്തിവരുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏറ്റവും കൂടുതല്‍
മലിനീകരണമുണ്ടാക്കുന്നത്
ഏത്
ഇന്ധനമുപയോഗിക്കുന്ന
ബോട്ടുകളാണ്;
(സി)
ഇവയെ
നിയന്ത്രിക്കുന്നതിനും
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ഡി)
ഇത്തരത്തിൽ
മലിനീകരണം ഉണ്ടാക്കുന്ന
ബോട്ടുകളെ സംബന്ധിച്ച്
പരിസ്ഥിതി വകുപ്പോ
ഏതെങ്കിലും പരിസ്ഥിതി
സംഘടനകളോ രംഗത്ത്
വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തെങ്കിലും നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ?
അന്തരീക്ഷ
മലിനീകരണം കണക്കാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
70.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
നഗരസഭകളില്‍ അന്തരീക്ഷ
വായുവിന്റെ ഗുണമേന്മ
മനസ്സിലാക്കുവാന്‍
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊച്ചി
നഗരകേന്ദ്ര
പ്രദേശങ്ങളിലെ
അന്തരീക്ഷ വായുവിൽ
അടങ്ങിയിരിക്കുന്ന
ആരോഗ്യത്തിന് ഹാനികരമായ
നൈട്രജൻ സംയുക്തങ്ങൾ,
സൾഫർ സംയുക്തങ്ങൾ,
ശ്വാസ വായുവിലെ
പൊടിപടലങ്ങൾ എന്നിവയുടെ
സാന്ദ്രതയെ സംബന്ധിച്ച്
പ്രതിവർഷം
എവിടെനിന്നെല്ലാം
എത്രവീതം മാതൃകകൾ
പഠനവിധേയമാക്കിയിട്ടുണ്ട്;
(സി)
ലോകാരോഗ്യ
സംഘടനയുടെ
നിബന്ധനപ്രകാരമുള്ളതിലും
കൂടുതൽ മാലിന്യങ്ങൾ
കൊച്ചി
നഗരകേന്ദ്രപ്രദേശങ്ങളില്
കാണപ്പെടുന്നുണ്ടോ;
ഉണ്ടെങ്കിൽ എത്രയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നഗരവാസികളിൽ
ശ്വാസകോശ രോഗങ്ങൾ
വ്യപകമാകുന്നതു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പെരിയാര്‍
മലിനീകരണത്തെ കുറിച്ച്
സമഗ്രപഠനം
71.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയാറിനെയും
പെരിയാറിന്റെ തീരത്തെ
വ്യവസായങ്ങളെയും
സംരക്ഷിക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
പെരിയാര്‍
മലിനീകരണത്തെക്കുറിച്ച്
സമഗ്രപഠനം നടത്താനും
റിവര്‍ മാനേജ്മെന്റ്
അതോറിറ്റി
രൂപീകരിക്കാനും നടപടി
സ്വീകരിക്കുമോ?
ജലാശയങ്ങളിലെ
പ്ലാസ്റ്റിക് മാലിന്യം
72.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കരയും, കായലും,
കടല്‍ത്തീരവും എല്ലാം
മലിനമായ അവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നമ്മുടെ
കരയേയും, കടലിനേയും,
ജലാശയങ്ങളേയും
നശിപ്പിച്ചുകൊണ്ടിരിക്കുന്ന
പ്ലാസ്റ്റിക്
മാലിന്യത്തിന്റെ
സാന്നിധ്യം ഇല്ലായ്മ
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം
കുറച്ചുകൊണ്ടുവരുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ?
പ്ലാസ്റ്റിക്
കേരിബാഗുകളുടെ നിര്‍മ്മാണം
73.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
അനുവദനീയമായ
കനത്തില്‍ കുറഞ്ഞ
പ്ലാസ്റ്റിക് കാരി
ബാഗുകള്‍
നിര്‍മ്മിക്കുന്നില്ലെന്നു
ഉറപ്പ് വരുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
CDIT
ജീവനക്കാരുടെ രാഷ്ട്രീയ
പ്രവര്‍ത്തന സ്വാതന്ത്ര്യം
74.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
കീഴിലുള്ള CDIT-ല്‍
ജീവനക്കാര്‍ക്ക്
രാഷ്ട്രീയ
പാര്‍ട്ടികളില്‍
പ്രവര്‍ത്തനം
നടത്തുന്നതിന്
സ്വാതന്ത്ര്യം
നൽകിയിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
രാഷ്ട്രീയ പ്രവര്‍ത്തനം
നടത്തുന്ന
ജീവനക്കാര്‍ക്കെതിരെ
നടപടിയെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
75.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നിയമനങ്ങള്‍ക്കായി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുമ്പോള്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഒരു
തസ്തികയിലേക്ക് എത്ര
ഉദ്യോഗാര്‍ത്ഥികളുടെ
റാങ്ക് ലിസ്റ്റാണ്
തയ്യാറാക്കുന്നത്;
ഇതിന് വല്ല അനുപാതവും
നിലവിലുണ്ടോ;
(സി)
പി.എസ്.സി.
പ്രസിദ്ധീകരിക്കുന്ന
എല്ലാ റാങ്ക്
ലിസ്റ്റിലും ഈ അനുപാതം
നിലനിര്‍ത്താറുണ്ടോ
എന്ന് വ്യക്തമാക്കാമോ?
എം.എസ്.പി.പോലീസ്
റാങ്ക് ലിസ്റ്റ്
76.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പർ 012 /2015പ്രകാരം
2016ജൂണ്‍ 21 ന്
നിലവില്‍ വന്ന
എം.എസ്.പി.പോലീസ്
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ എത്ര
പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട്എന്നറിയിക്കുമോ;
(ബി)
ലിസ്റ്റില്‍
നിന്നും നിയമനം
നടത്താന്‍ കാലതാമസം
നേരിട്ടത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
കാലാവധി
ദീര്ഘിപ്പിച്ച പി.എസ്.സി
റാങ്ക് ലിസ്റ്റുകള്‍
77.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഏതെല്ലാം
പി.എസ്.സി
ലിസ്റ്റുകളുടെ
കാലാവധിയാണ്
ദീര്‍ഘിപ്പിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പി.എസ്.സി
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടണം എന്ന്
ആവശ്യപ്പെട്ട് റാങ്ക്
ഹോള്‍ഡേഴ്സ് സമരം
നടത്തിയശേഷമാണോ
ലിസ്റ്റുകളുടെ കാലാവധി
നീട്ടാന്‍
തീരുമാനിച്ചത്;
(സി)
ഇത്തരത്തില്‍
ലിസ്റ്റുകളുടെ കാലാവധി
ദീര്ഘിപ്പിക്കുന്നതുമൂലം
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അധികമായി ജോലി
നല്കാന് കഴിയുമെന്ന്
വിശദമാക്കുമോ?
സ്വകാര്യ
വ്യക്തികള്‍/സ്ഥാപനങ്ങള്‍
എന്നിവയില്‍ നിന്നും
ഉപഹാരങ്ങള്‍
78.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികള്‍/സ്ഥാപനങ്ങള്‍
എന്നിവയില്‍ നിന്നും
ഉപഹാരങ്ങള്‍,
പുരസ്കാരങ്ങള്‍,
അവാര്‍ഡുകള്‍ എന്നിവ
സ്വീകരിക്കുന്നതിനുള്ള
സര്‍ക്കാര്‍ അനുമതിക്ക്
ഉദ്യോഗസ്ഥര്‍ അപേക്ഷ
നല്‍കേണ്ടത് ആര്‍ക്കാണ്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്തരം
അപേക്ഷകളില്‍
അന്തിമാനുമതി
നല്‍കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്
സെക്രട്ടേറിയറ്റിലെ ഏതു
വിഭാഗത്തെയാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അത്തരത്തില്‍ എത്ര
അനുമതികള്‍
നല്‍കിയിട്ടുണ്ടെന്നും,
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്നും,
ഏതൊക്കെ
തീയതികളിലാണെന്നും
വെളിപ്പെടുത്തുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ എന്‍.സി.എ.
മുസ്ലീം നിയമനം
79.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ പി.എസ്.സി.
യുടെ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II എന്‍.സി.എ. മുസ്ലീം
റാങ്ക് ലിസ്റ്റില്‍
നിന്നും എത്രപേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമന
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഉദ്യോഗസ്ഥ
ഭരണപരിഷ്കാരവകുപ്പിന്റെ
സര്‍ക്കുലറുകള്‍
80.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥ
ഭരണപരിഷ്കാരവകുപ്പിന്റെ
12.1.2009 ലെ
168/AR13(2)09/ഉ.ഭ.പ.വ,
16.7.2015-ലെ
11433/AR13(2)15/ഉ.ഭ.പ.വ
എന്നീ സര്‍ക്കുലറുകളിലെ
നിര്‍ദ്ദേശങ്ങള്‍
ഏതെല്ലാം സര്‍ക്കാര്‍
ഓഫീസുകളിലാണ്
നടപ്പിലാക്കിയതെന്നും
ഏതെല്ലാം സര്‍ക്കാര്‍
ഓഫീസുകളിലാണ്
നടപ്പിലാക്കാത്തതെന്നും
വിശദമാക്കാമോ;
(ബി)
സര്‍ക്കുലറുകളിലെ
നിര്‍ദ്ദേശങ്ങള്‍
ഇതുവരെ നടപ്പിലാക്കാത്ത
ഓഫീസുകളില്‍ അവ
അടിയന്തരമായി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഭരണപരിഷ്കാര
കമ്മീഷൻ ചെയർമാന്റെ ശമ്പളം,
അലവന്‍സുകള്‍
81.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരിഷ്ക്കാര
കമ്മീഷന് ചെയര്‍മാനായി
ശ്രീ. വി. എസ്.
അച്യുതാനന്ദന്
ചമുതലയേറ്റോ;
ചുമതലയേറ്റെങ്കില്‍
എന്നു മുതലാണ്
ചുമതലയേറ്റത്;
(ബി)
അദ്ദേഹത്തിന്
ശമ്പളം, അലവന്‍സുകള്‍
തുടങ്ങി ഏതെല്ലാം
സൗകര്യങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ; ഇതിനു
വേണ്ടി നാളിതുവരെ എത്ര
രൂപ ചെലവായെന്ന്
വെളിപ്പെടുത്തുമോ;
ഇതിന് പുറമെ എന്തെല്ലാം
സൗകര്യങ്ങളാണ്
ചെയര്മാന്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
കമ്മീഷന്
ഓഫീസ് നിലവില്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
സെക്രട്ടേറിയറ്റില്‍
കമ്മീഷന് ഓഫീസ്
വേണമെന്ന ആവശ്യം
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
(ഡി)
ചെയര്‍മാനു
പുറമെ രണ്ട്
അംഗങ്ങള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
കമ്മീഷന്
ചെയര്മാന് ഏതെല്ലാം
കാറ്റഗറിയില്‍ എത്ര
പേഴ്സണല്‍
സ്റ്റാഫിനെയാണ്
അനുവദിച്ചിട്ടുള്ളത്;
(എഫ്)
കമ്മീഷന്റെ
ടേംസ് ഓഫ് റഫറന്‍സ്
നിശ്ചയിച്ചോ;
നിശ്ചയിച്ചുവെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ജി)
കമ്മീഷന്റെ
പ്രവര്ത്തനമാരംഭിച്ചോ;
എന്നു മുതല്‍
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസിലുണ്ടാകുന്ന
ഒഴിവുകളിലെ പി.എസ്.സി
നിയമനങ്ങൾ
82.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലുണ്ടാകുന്ന
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി. വഴി
നികത്തുവാന്‍
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്;
(ബി)
പി.എസ്.സി.
യുടെ അഡ്വെെസ് മെമ്മോ
ലഭിച്ച് മാസങ്ങള്‍
കഴിഞ്ഞിട്ടും നിയമന
ഉത്തരവ്
ലഭിക്കാതിരിക്കുന്ന
സാഹചര്യത്തിന് കാരണം
എന്താണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അഡ്മിനിസ്ട്രേറ്റീവ്
വിജിലൻസ് സെൽ
83.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്മിനിസ്ട്രേറ്റീവ്
വിജിലൻസ് സെൽ 2016
ജനുവരി മുതൽ ഏതൊക്കെ
ജില്ലകളിലെ ഏതൊക്കെ
വകുപ്പുകളിൽ പരിശോധന
നടത്തിയെന്ന്
വ്യക്തമാക്കാമോ, ആയതിന്
യാത്രാബത്ത
അനുവദിച്ചിട്ടുണ്ടോ
;വിശദമാക്കാമോ;
(ബി)
2016
ജനുവരിക്കു ശേഷം
ജീവനക്കാർ വിരമിച്ച
തസ്തികകളിലെ ഒഴിവുകൾ
റിപ്പോർട്ട് ചെയ്യാൻ
നിർദേശം
നല്‍കിയിട്ടുണ്ടോ;വകുപ്പ്,
തസ്തിക തിരിച്ച് കണക്ക്
സൂക്ഷിച്ചിട്ടുണ്ടോ;ഇല്ലെങ്കിൽ
എന്തുകൊണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
ഒഴിവുകൾ
കൃത്യമായി റിപ്പോർട്ട്
ചെയ്യുന്നതിൽ വീഴ്ച
വരുത്തുന്നവരെ
കണ്ടെത്താൻ വകുപ്പ്,
തസ്തിക തിരിച്ച കണക്ക്
സൂക്ഷിക്കുന്നത്
ഉചിതമെന്ന്
കരുതുന്നുണ്ടോ;
(ഡി)
വിജിലൻസ്
സെല്ലിന്റെ പ്രവർത്തനം
വിലയിരുത്തുന്നത് ഏത്
ഉദ്യോഗസ്ഥനാണ്,
പ്രതിമാസ പ്രവർത്തന
റിപ്പോർട്ട്
സമർപ്പിക്കാറുണ്ടോ;2016
ജനുവരി മുതൽ സമർപ്പിച്ച
പ്രസ്തുത
റിപ്പോർട്ടുകളുടെ
പകർപ്പ് ലഭ്യമാക്കാമോ;
(ഇ)
വിജിലൻസ്
സെൽ നിർദേശം
നല്‍കിയിട്ടും ഒഴിവുകൾ
റിപ്പോർട്ട് ചെയ്യാത്ത
ഉദ്യോഗസ്ഥർക്കെതിരെ
നടപടിക്ക് ശിപാർശ
ചെയ്തിട്ടുണ്ടോ;പ്രസ്തുത
ശിപാർശകളുടെ പകർപ്പ്
ലഭ്യമാക്കാമോ?
വൈ-ഫൈ
പ്രസരണ കേന്ദ്രങ്ങള്‍
84.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈ-ഫൈ
പ്രസരണ കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം മേഖലകളിലാണ്
ഇവ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
സാധാരണ
ജനങ്ങള്‍ക്ക് സൗജന്യ
അടിസ്ഥാന ഇന്റര്‍നെറ്റ്
സേവനം ലഭ്യമാക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
വിവിധ
കമ്പനികളിലെ എെ.ടി.
ജീവനക്കാര്‍
85.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിവിധ കമ്പനികളിലായി
എത്ര ജീവനക്കാര്‍
എെ.ടി. മേഖലയില്‍
നിിലവില്‍
ജോലിചെയ്യുന്നു എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര പേര്;
ഇല്ലെങ്കില്‍
അടിയന്തരമായി
ജീവനക്കാരുടെ എണ്ണം
കണക്കാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എെ.ടി.
കമ്പനികളില്‍,
പ്രത്യേകിച്ച്
ടെക്നോപാര്‍ക്കിലെ ഒരു
വിഭാഗം കമ്പനികളില്‍
നിന്നും യാതൊരു
മാനദണ്ഡവുമില്ലാതെ
ജീവനക്കാരെ പിരിച്ചു
വിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിയ്ക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(സി)
നിയമവിരുദ്ധമായ
പിരിച്ചുവിടലുകള്‍
നിയന്ത്രിക്കാനും
ജീവനക്കാരുടെ തൊഴില്‍
പ്രശ്നങ്ങള്‍
കേള്‍ക്കുവാനും
മറ്റുമായി എെ.ടി.
ജീവനക്കാര്‍ക്ക്
മാത്രമായി ക്ഷേമനിധി
ബോര്‍ഡ് അടിയന്തിരമായി
രൂപീകരിയ്ക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
എെ.ടി.
കമ്പനികളിലെ തൊഴില്‍
പ്രശ്നങ്ങള്‍ രമ്യമായും
നീതിപൂര്‍വ്വമായും
ചര്‍ച്ച ചെയ്ത്
പരിഹരിയ്ക്കാന്‍
2008-ല്‍ സംസ്ഥാന
സര്‍ക്കാര്‍ രൂപീകരിച്ച
പ്രത്യേക സമിതി
പുന:സംഘടിപ്പിയ്ക്കാന്‍
നടപടി സ്വീകരിയ്ക്കുമോ;
ഈ സമിതിയില്‍ ആരൊക്കെ
അംഗങ്ങളാണെന്ന്
വിശദമാക്കാമോ;
(ഇ)
സ്വകാര്യ
എെ.ടി. കമ്പനികളെ
നിയന്ത്രിച്ച്
നിര്‍ത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(എഫ്)
പരിശീലന
കോഴ്സ് നടത്തി ജോലി
നല്‍കുമെന്ന് വാഗ്ദാനം
ചെയ്യുന്ന
തട്ടിപ്പുകമ്പനികള്‍ക്ക്
എതിരെ ശക്തമായ
നിയമനടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോയെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
വകുപ്പുകളുടെ വെബ്
സൈറ്റുകളില്‍ പാക്കിസ്ഥാന്
സംഘത്തിന്റെ നുഴഞ്ഞുകയറ്റം
86.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാറിന്റെ
വിവിധ വകുപ്പുകളിലെ
വെബ് സൈറ്റുകളില്‍
പാക്കിസ്ഥാന്
സംഘത്തിന്റെ
നുഴഞ്ഞുകയറ്റം
ഉണ്ടായെന്ന
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഭാവിയില്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സര്‍ക്കാര്‍ എെ.ടി.
വകുപ്പുകളെ
സജ്ജമാക്കുമോ;
(സി)
നിലവില്‍
ഇത്തരം
നുഴഞ്ഞുകയറ്റങ്ങള്‍
കണ്ടെത്താന്‍ ഏത്
ഏജന്‍സിയെയാണ്
നിയോഗിച്ചിരിക്കുന്നത്;
(ഡി)
ഇത്തരം
മേഖലകളില്‍ പ്രവൃത്തി
പരിചയമുള്ളവരെ
നിയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജന സാന്ത്വനം പദ്ധതി
87.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ 'ജന
സാന്ത്വനം പദ്ധതി'യുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയിലേയ്ക്ക്
അപേക്ഷ
സമര്‍പ്പിക്കാനുളള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി മുഖേന നല്കുന്ന
സാമ്പത്തിക
സഹായത്തിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
തൃശൂര്‍
ജില്ലയില്‍
ദുരിതാശ്വാസനിധിയില്‍ നിന്നുള്ള
ധനസഹായം
88.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിനായി
തൃശൂര്‍ ജില്ലയില്‍
നിന്നും നാളിതുവരെ ആകെ
എത്ര അപേക്ഷകള്‍
ലഭിച്ചു;
(ബി)
അതില്‍
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ട്;
(സി)
തൃശ്ശൂര്‍
ജില്ലാ കളക്ട്രറില്
നിന്നും ഇനി എത്ര
അപേക്ഷകളിന്മേല്
റിപ്പോര്‍ട്ട്
ലഭിക്കാന്‍
ബാക്കിയുണ്ട്എന്ന്
വ്യക്തമാക്കാമോ;
(ഡി)
തീര്‍പ്പാക്കാന്‍
ബാക്കിയുള്ള
അപേക്ഷകളിന്മേല്
അടിയന്തരമായി
റിപ്പോര്‍ട്ട്
ലഭ്യമാക്കാന്‍
നിര്‍ദ്ദേശിക്കുമോ?
കോതമംഗലം
താലൂക്കില്‍ ചികിത്സ ധനസഹായം
89.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോതമംഗലം താലൂക്കില്‍
എത്ര രൂപ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സ
ധനസഹായം
അനുവദിച്ചിട്ടുണ്ട്?
(ബി)
വില്ലേജ്
തിരിച്ച് തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
(സി)
അനുവദിച്ച
മുഴുവന്‍ തുകയും
അപേക്ഷകര്‍
കൈപ്പറ്റിയിട്ടുണ്ടോ?
(ഡി)
ചികിത്സ
ധനസഹായം
കൈപ്പറ്റാത്തവരുടെ പേര്
വിവരം ലഭ്യമാക്കുമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
90.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കപ്പെട്ടിട്ടും
ആയത് വിതരണം ചെയ്യാത്ത
എത്ര അപേക്ഷകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക എപ്പോള്‍ വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കാമോ?
ജനസാന്ത്വന
ഫണ്ടില്‍ നിന്നുള്ള
ധനസഹായം
91.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യന്ത്രിയുടെ
ജനസാന്ത്വന ഫണ്ടില്‍
നിന്ന് ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ധനസഹായം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
ജനസാന്ത്വന ഫണ്ടില്‍
നിന്നും സഹായം
ലഭിക്കുന്നതെന്നും, അവ
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍
ഏതെല്ലാമെന്നും, അപേക്ഷ
സമര്‍പ്പിക്കേണ്ട
നടപടിക്രമങ്ങൾ
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
നിലമ്പൂര്‍
താലൂക്കില്‍ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും
ധനസഹായം
92.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നിലമ്പൂര്‍ താലൂക്കിലെ
നിലമ്പൂര്‍, കരുളായി,
അമരമ്പലം, ചുങ്കത്തര,
കുറുമ്പലങ്ങോട്,
പോത്തുകല്ല്, മൂത്തേടം,
എടക്കര, വഴിക്കടവ്
എന്നീ വില്ലേജുകളില്‍
എത്ര പേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
അനുവദിച്ചിട്ടുണ്ട്;
എത്ര രൂപയാണ് ധനസഹായം
അനുവദിച്ചത്;
വ്യക്തമാക്കാമോ;
(ബി)
2017
മാര്‍ച്ച് 31 വരെ മേല്‍
വില്ലേജുകളില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ?
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക് സാമ്പത്തിക
സഹായം
93.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
അരൂര്‍
കുമ്പളം കായലിലേക്ക്
വാഹനം മറിഞ്ഞ് അഞ്ച്
നേപ്പാളികളും ഒരു
മലയാളിയും
മരിക്കാനിടയായ
സംഭവത്തിൽ ,
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
സാമ്പത്തിക സഹായം
നല്‍കണമെന്നാവശ്യപ്പെട്ട്
അരൂര്‍ എം. എല്‍.
എ.നല്കിയ
അപേക്ഷയിന്മേല് എന്തു
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
ആയതിനുള്ള ധനസഹായം എത്ര
രൂപാവീതം
അനുവദിച്ചിട്ടുണ്ട്;
അത് അവരുടെ
ബന്ധുക്കള്‍ക്ക്
കൈമാറിയോ; എങ്കില്‍ തുക
എന്നാണ് നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
94.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട് എന്ന
പേരില്‍ ഒരു ധനസഹായ
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; പ്രസ്തുത
ഫണ്ടില്‍നിന്ന്
എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ധനസഹായം
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ധനസഹായത്തിനായി
അപേക്ഷ
സമര്‍പ്പിക്കുന്നതിനും
ആയത് ലഭിച്ചതിന്
ശേഷവുമുള്ള ഭരണപരമായ
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ പദ്ധതി
95.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ പദ്ധതി
പ്രകാരമുളള ചികില്‍സാ
സഹായം
അനുവദിക്കുന്നതിന്
ജില്ലാ
കളക്ടര്മാര്ക്കുളള
പരിധി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം ആലാേചിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
അനുവദിക്കുന്ന സഹായം
എത്രയും വേഗം
രോഗികള്‍ക്ക്
എത്തിക്കുവാനുളള നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ചികിത്സാ ധനസഹായം
96.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ചികിത്സാ
ധനസഹായമായി നാളിതുവരെ
എന്തു തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
തുകയുടെ കണക്ക് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ചികിത്സാ
സഹായം അനുവദിച്ച്
മാസങ്ങള്‍ കഴിഞ്ഞാണ്
പ്രസ്തുത തുക
അപേക്ഷകര്‍ക്ക്
ലഭിക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ചികിത്സയ്ക്ക്
പണമില്ലാതെ
ബുദ്ധിമുട്ടുന്ന
രോഗികള്‍ക്ക്
അനുവദിക്കുന്ന തുക
എത്രയും വേഗം വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ചികിത്സാ സഹായത്തിന്
ലഭിച്ച അപേക്ഷകളില്‍
ഉത്തരവായ
എത്രയെണ്ണത്തില്‍ ഇനി
ധനസഹായം
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
97.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നുള്ള സഹായത്തിനായി
ലഭിച്ച അപേക്ഷകളുടെ
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും ധനസഹായം
അനുവദിക്കപ്പെട്ടവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
അനുവദിക്കപ്പെട്ട
ധനസഹായം
ലഭിക്കാത്തവരുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ദുരിതാശ്വാസ
നിധിയില്‍ നിന്നുള്ള
സഹായത്തിനായി ലഭിച്ച
എത്ര അപേക്ഷകള്‍
ഇക്കാലയളവില്‍
നിരസിക്കപ്പെടുകയുണ്ടായി
എന്നറിയിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
98.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് ഇതുവരെ
എത്രപേര്‍ക്കാണ്
ധനസഹായമനുവദിച്ചിട്ടുണ്ട്;
എത്ര തുക ഇതുവരെ
അനുവദിച്ചു ; ജില്ല
തിരിച്ചുള്ള വിവരം
വിശദമാക്കാമോ;
(ബി)
ദുരിതാശ്വാസനിധി
കൈകാര്യം ചെയ്യുന്ന
നടപടികളില്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ
പരിഷ്കാരങ്ങള്‍
എന്തെല്ലാം; ഇതിന്റെ
ഗുണഫലങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ജനസാന്ത്വനനിധിയുടെ
മാനദണ്ഡങ്ങള്‍
99.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വനനിധിയുടെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
മാനദണ്ഡങ്ങള്‍
തയ്യാറായിട്ടില്ലെങ്കില്‍
പതിനായിരക്കണക്കിന്
സ്ത്രീകള്‍ ജില്ലാ
കളക്ട്രേറ്റുകളിലും,
താലൂക്ക് ഓഫീസുകളിലും
ഇതിനായുള്ള അപേക്ഷ
നല്കാന്
മണിക്കൂറുകള്‍
ക്യൂവില്‍ നിന്ന്
ദുരിതം അനുഭവിച്ച
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തുകയുണ്ടായോ;
ഇല്ലെങ്കില്‍
അന്വേഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ജനസാന്ത്വനനിധി
സംബന്ധിച്ച് വിശദമായ
മാര്‍ഗ്ഗരേഖ
തയ്യാറാക്കുവാന്‍
സ്പെഷ്യല്‍ ഓഫീസറെ
നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അദ്ദേഹത്തിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
(ഡി)
ജനസാന്ത്വന
നിധിയില്‍ നിലവില്‍
എന്ത് തുക ഉണ്ടെന്നും
ഇതില്‍ എത്ര തുക
ചെലവാക്കിയെന്നും
വിശദമാക്കാമോ;
(ഇ)
മുഖ്യമന്ത്രിയുടെ
ദുരിതശ്വാസ നിധിയില്‍
നിന്നും ഇതിനകം സഹായം
ലഭിച്ചവര്‍ക്ക്
ജനസാന്ത്വനനിധിയില്
നിന്നും വീണ്ടും
ധനസഹായം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
ശബരിമല
എയര്‍പോര്‍ട്ട്
100.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്കും
നാട്ടുകാര്‍ക്കും
ഒരുപോലെ പ്രയോജനം
ചെയ്യുന്ന
എയര്‍പോര്‍ട്ട്
ശബരിമലയ്ക്ക് സമീപം
സ്ഥാപിക്കും എന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എയര്‍പോര്‍ട്ട്
നിര്‍മ്മാണത്തിന്
അനുയോജ്യമായ സ്ഥലങ്ങള്‍
കണ്ടെത്തുന്നതിന്
പത്തനംതിട്ട, കോട്ടയം
ജില്ലാ കലക്ടർമാരെ
ചുമതലപ്പെടുത്തിയതനുസരിച്ച്
അവര്‍ റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഏങ്കില്‍ ഏതൊക്കെ
സ്ഥലങ്ങള്‍ സംബന്ധിച്ച
റിപ്പോര്‍ട്ടാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിയമ
നടപടികളില്പെടാതെ
സംസ്ഥാന സര്‍ക്കാരിന്
നേരിട്ട്
ഏറ്റെടുക്കാന്‍
കഴിയുന്ന സ്ഥലം ഇവയില്‍
ഏതൊക്കെയാണ്;
(ഡി)
അനുയോജ്യമായ
സ്ഥലം കണ്ടെത്തുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആരെ;
അനുയോജ്യമായ സ്ഥലം
കണ്ടെത്തുന്ന നടപടി
എത്ര
നാളുകള്‍ക്കുള്ളില്‍
പൂര്‍ത്തീകരിക്കുമെന്നും;
എത്ര രൂപയാണ് ഇതിനായി
ചെലവഴിക്കേണ്ടിവരികയെന്നും
വ്യക്തമാക്കാമോ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവള
നിര്‍മ്മാണ പ്രവൃത്തികള്‍
101.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവള
നിര്‍മ്മാണത്തിന്റെ
വിവിധ
പ്രവൃത്തികള്‍ക്കായി
ആകെ എത്ര തുകയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തികള്‍ക്കും
എത്ര തുകയാണ് ഭരണാനുമതി
നല്‍കിയതെന്നും ഓരോ
പ്രവൃത്തിയുടെ പേരും
തുകയും സഹിതം
വിശദമാക്കു മോ;
(സി)
ഇത്തരത്തില്‍
ഭരണാനുമതി നല്കിയ ഓരോ
പ്രവൃത്തിയും ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
ഭരണാനുമതി നല്‍കിയതില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ ?
കണ്ണൂര്‍
അന്താരാഷ്ട്രവിമാനത്താവളത്തിന്
ഭൂമി
102.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്രവിമാനത്താവളത്തിനായി
ഇതിനോടകം എത്ര ഏക്കര്‍
ഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
കണ്ണൂര്‍
അന്താരാഷ്ട്രവിമാനത്താവളത്തിന്റെ
നിര്‍മ്മാണ
പൂര്‍ത്തീകരണത്തിനും
ഭാവി വികസന
പദ്ധതികള്‍ക്കുമായി
ഇനിയും എത്ര ഏക്കര്‍
ഭൂമി
ഏറ്റെടുക്കേണ്ടതായിവരുമെന്നാണ്
കണക്കാക്കിയിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(സി)
അതിന്റെ
അടിസ്ഥാനത്തില്‍
ഏറ്റെടുക്കേണ്ടതായ ഭൂമി
ഏതെല്ലാമാണെന്നു
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
ഭൂമിയെക്കുറിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
ഭൂമി
ഏറ്റെടുക്കുന്നതിനുളള
നടപടി ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
നൂറ് ദിവസം
പൂര്‍ത്തിയാക്കിയത്
സംബന്ധിച്ചുളള പരസ്യങ്ങള്‍
103.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നൂറ് ദിവസം
പൂര്‍ത്തിയാക്കിയത്
സംബന്ധിച്ചുളള
പരസ്യങ്ങള്‍ക്ക് എന്ത്
തുക ചിലവഴിച്ചെന്ന്
വിവിധ വകുപ്പുകള്‍
തിരിച്ചുളള കണക്ക്
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിനകത്തും
പുറത്തും ഏതൊക്കെ
പത്രങ്ങളിലാണ്
പി.ആര്.ഡി. പരസ്യം
നല്‍കിയത്; ഇതിനായി
എന്തു തുക നല്കി; ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ദൃശ്യ-ശ്രവണ
മാധ്യമങ്ങളിലൂടെ ഇതു
സംബന്ധിച്ച് പരസ്യം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത് തുക
വീതം നല്‍കിയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ദേശീയപാതകളിലും മറ്റ്
പ്രധാന റോഡുകളുടെ
ഇരുവശങ്ങളിലും
ഹോര്‍ഡിംഗുകള്‍ വഴി
ഇത് സംബന്ധിച്ച
പരസ്യങ്ങള്‍
പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ;
(ഇ)
ഏത്
ഏജന്‍സിയേയാണ്
ഇതിലേയ്ക്കായി
ചുമതലപ്പെടുത്തിയത്;
ഇതിന് ടെണ്ടര്‍
ക്ഷണിച്ചിരുന്നോ;
ഇതിനായി എന്ത് തുക
ചിലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞയും
രൂപീകരണവുമായി ബന്ധപ്പെട്ട
പരസ്യം
104.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞയും
രൂപീകരണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിനകത്തും
പുറത്തും ഏതൊക്കെ
പത്രങ്ങളിലാണ്
പി.ആര്.ഡി. പരസ്യം
നല്‍കിയത്; ഇതിനായി
എന്ത് തുക നല്കി; ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ദൃശ്യ-
ശ്രവണ മാധ്യമങ്ങളിലൂടെ
പരസ്യം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത് തുക
വീതം നല്‍കിയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
പ്രവാസി കേരളീയകാര്യ
വകുപ്പിന്റെ പ്രവർത്തനങ്ങൾ
105.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.വി. അന്‍വര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരിതം
അനുഭവിക്കുന്ന പ്രവാസി
മലയാളികളെ തിരികെ
എത്തിക്കുന്നതിന്
പ്രവാസികേരളീയകാര്യ
വകുപ്പ് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴില്‍ നഷ്ടപ്പെട്ട്
ഗള്‍ഫ് രാജ്യങ്ങളിലെ
ലേബര്‍ ക്യാമ്പുകളില്‍
കഴിയുന്നവരെ
സഹായിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
വിദേശത്ത്
മരണപ്പെടുന്നവരുടെ
മൃതദേഹങ്ങള്‍
നാട്ടിലെത്തിക്കുന്നതിനും
ഗുരുതരമായ
അപകടങ്ങളില്‍പ്പെട്ടവരെ
ആശുപത്രികളില്‍
എത്തിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദീകരിക്കാമോ?
പ്രവാസി
കേരളീയ ക്ഷേമനിധി
ബോര്‍ഡില്‍ നിന്നുള്ള
ആനുകൂല്യങ്ങള്‍
106.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
കേരളീയ ക്ഷേമനിധി
ബോര്‍ഡില്‍ നിലവില്‍
എത്ര പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രവാസി
കേരളീയ ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
അതിന്റെ അംഗങ്ങള്‍ക്ക്
എന്തെല്ലാം തരത്തിലുളള
ആനുകൂല്യങ്ങള്‍ നല്കി
വരുന്നു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രവാസി
കേരളീയ ക്ഷേമനിധി
ബോര്‍ഡിന്റെ നിലവിലെ
ആസ്തി എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രവാസി
കേരളീയ ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
ആനുകൂല്യം വിതരണം ചെയ്ത
വകയില്‍ എത്ര തുക
ചെലവഴിച്ചു; 30.11.2009
മുതല്‍
31.3.2017വരെയുളള
കണക്ക്
വെളിപ്പെടുത്താമോ;
(ഇ)
പ്രവാസി
കേരളീയ ക്ഷേമനിധി
ബോര്‍ഡിലെ
ഉദ്യോഗസ്ഥര്‍ക്ക്
ശമ്പളം ഉള്‍പ്പടെയുളള
ചെലവുകള്‍ക്കായി
30.11.2009 മുതല്‍
31.3.2017വരെ എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ?
വിദേശത്ത്
തടവുശിക്ഷ അനുഭവിക്കുന്ന
സാന്ദീപ് സഹജന് വിടുതല്‍
ലഭ്യമാക്കാന്‍ നടപടി
107.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ജിദ്ദയിലെ
ബിഷ ജയിലില്‍ ശിക്ഷ
അനുഭവിക്കുന്ന എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍ തോപ്പില്‍
വീട്ടില്‍ സഹജന് മകന്
സാന്ദീപ് സഹജന്
വിടുതല്‍
ലഭിക്കുന്നതിനായി
നോര്‍ക്ക വഴി (2015 ല്‍
4977/A3/ 2015/NORKA
,2017 ല്‍
219/A3/2017/NORKA)
സമര്‍പ്പിച്ചിട്ടുള്ള
നിവേദനങ്ങളില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വിവിധ കേസ്സുകളില്‍
പിടിച്ചെടുത്ത വാഹനങ്ങള്‍
108.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിനു കീഴിലെ
വിവിധവകുപ്പുകള്‍ 2014
ജനുവരി 1-ന് മുമ്പ്
വിവിധ കേസുകള്‍,
സംഭവങ്ങള്‍
എന്നിവയുമായി
ബന്ധപ്പെട്ട്
പിടിച്ചെടുത്ത,
തടഞ്ഞുവച്ച എത്ര
വാഹനങ്ങള്‍ സര്‍ക്കാര്‍
ഓഫീസ് പരിസരം, റോഡു
പുറമ്പോക്കുകള്‍, മറ്റ്
പൊതുസ്ഥാപനങ്ങള്‍,
സ്വകാര്യ വ്യക്തികളുടെ
പറമ്പുകള്‍
എന്നിവിടങ്ങളില്‍
ഇപ്പോഴും
സൂക്ഷിക്കുന്നുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
എത്ര വാഹനങ്ങള്‍
കേസുമായി ബന്ധപ്പെട്ട്
കോടതിയില്‍
ഹാജരാക്കേണ്ടവയാണെന്നതിന്റെ
വിശദവിവരം നല്‍കാമോ;
(സി)
കേസുകള്‍,
സംഭവങ്ങള്‍
എന്നിവയുമായി
ബന്ധപ്പെട്ട്
പിടിച്ചെടുത്ത
വാഹനങ്ങളില്‍ ഏറ്റവും
കൂടുതല്‍ കാലമായി
കസ്റ്റഡിയില്‍ ഉള്ളത്
ഏതുവര്‍ഷം
പിടിച്ചെടുത്തവയാണ്;
(ഡി)
ഓരോ
ഓഫീസിലും ഇതിന്റെ
കണക്കു സൂക്ഷിക്കാനും
മേല്‍ നടപടികള്‍
സ്വീകരിക്കാനും
ചുമതലപ്പെട്ട
ഉദ്യോഗസ്ഥന് ആരാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതു
സംബന്ധമായി
മേലാധികാരികളിൽനിന്നും
ലഭിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിക്കാറുണ്ടോ;
എങ്കില്‍ വീഴ്ച
വരുത്തിയ ഏത്ര കേസുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
ഇതുമായി ബന്ധപ്പെട്ടു
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ ?
ഡിജിപി ഓഫീസിനു മുന്പില്
ഉണ്ടായ അറസ്റ്റ്
109.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
DGP
ഓഫീസിനു മുന്പില്
ജിഷ്ണുവിന്റെ
മാതാവിനെയും
കുടുംബാംഗങ്ങളെയും
പോലീസ് തടഞ്ഞതിനെ
തുടര്‍ന്നുണ്ടായ
സംഭവത്തില്‍ അറസ്റ്റ്
ചെയ്യപ്പെട്ടത്
ആരെല്ലാമായിരുന്നു;
(ബി)
അറസ്റ്റു
ചെയ്യപ്പെട്ടവര്‍
ജിഷ്ണു പ്രണോയിയുടെ
കുടുംബവുമായി ഗൂഢാലോചന
നടത്തിയിട്ടുണ്ട്
എന്നുള്ള എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍
പോലീസിന്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകള്‍
ഉപയോഗിച്ചാണ്
കേസെടുത്തിട്ടുള്ളത്;
(ഡി)
അറസ്റ്റു
ചെയ്യപ്പെട്ടവരുമായി
യാതൊരു
ബന്ധവുമില്ലെന്ന്
ജിഷ്ണു പ്രണോയിയുടെ
മാതാവ് പറഞ്ഞിട്ടും
ഇവര്‍ക്കെതിരെ
അതിശക്തമായ വകുപ്പുകള്‍
ഉപയോഗിച്ച്
കേസെടുക്കുവാനുള്ള
കാരണം എന്താണെന്ന്
വെളിപ്പെടുത്തുമോ ?
മന്ത്രിമാര്‍
പ്രതികളായിട്ടുള്ള കൊലകേസുകൾ
110.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയിലെ
ആരെങ്കിലും
പ്രതികളായിട്ടുള്ള
കൊലകേസ്സ് നിലവിലുണ്ടോ;
എങ്കില്‍ ആരൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കൊലകേസ്സുകളിലാണ് ഇവര്‍
പ്രതികളായിട്ടുള്ളത്;
(സി)
കൊലക്കേസ്സുകളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
ലൈംഗിക പീഡനകേസുകളുടെ എണ്ണം
111.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
രജിസ്റ്റര്‍ ചെയ്ത
ലൈംഗിക പീഡനകേസുകളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസുകളില്‍
അന്വേഷണം പൂര്‍ത്തിയായി
എന്ന് വ്യക്തമാക്കുമോ;
(സി)
എത്ര കേസുകള്‍
കോടതിയില്‍ എത്തിച്ച്
വിചാരണ പൂര്‍ത്തിയായി
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
കേസുകളുമായി
ബന്ധപ്പെട്ട്
ശിക്ഷിക്കപ്പെട്ടവര്‍
എത്ര; വെറുതെ വിട്ടവര്‍
എത്ര;
(ഇ)
ഇനിയും
പിടികൂടാനുള്ള
പ്രതികളെത്രയാണെന്ന്
വ്യക്തമാക്കുമോ?
ക്ലീന്‍ കാമ്പസ് - സേഫ്
ക്യാമ്പസ് പദ്ധതി
112.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജ് - സ്കൂള്‍
ക്യാമ്പസുകളെ
ലഹരിവിമുക്തമാക്കുവാന്
നടപ്പിലാക്കിയ ക്ലീന്‍
ക്യാമ്പസ് - സേഫ്
ക്യാമ്പസ് പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി
നടപ്പാക്കിയതുമൂലം
പ്രസ്തുത മേഖലകളില്‍
ഉണ്ടായ പ്രയോജനങ്ങള്‍
എന്തെല്ലാമാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
113.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലിയിരുത്തുന്ന
കാര്യത്തില്‍ നിലവില്‍
നിയമപരമോ സാങ്കേതികമോ
ആയ എന്തെങ്കിലും തടസ്സ
മുണ്ടോ;വിശദമാക്കാമോ;
(ബി)
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
എതിരെയുളള കേസുകള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
വിലയിരുത്തല്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രയോജനം ജനങ്ങള്‍ക്ക്
അനുഭവവേദ്യമാക്കാന്‍
അതോറിറ്റി
റിപ്പോര്‍ട്ടുകള്‍
നടപ്പാക്കുന്നതുള്‍പ്പെടെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പൊന്മുടി പോലീസ് സ്റ്റേഷനു
പുതിയ കെട്ടിടം
114.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
പൊന്മുടി പോലീസ്
സ്റ്റേഷനുവേണ്ടി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
പാര്‍ട്ടി ഓഫീസും കടമുറികളും
കത്തിച്ച സംഭവത്തിലെ നടപടി
115.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
എസ്.എം ഹൈസ്കൂളിന്
സമീപം പാര്‍ട്ടി ഓഫീസും
കടമുറികളും കത്തിച്ച
സംഭവത്തിന്റെ അന്വേഷണ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംഭവത്തില്‍
കുറ്റക്കാരായവര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
പ്രസ്തുത
സംഭവത്തില്‍ നടന്ന
ഗൂഡാലോചനയെ കുറിച്ച്
സര്‍ക്കാര്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
പ്രതികളെ സംബന്ധിച്ച
വിശദാംശം അറിയിക്കാമോ;
പ്രതികള്‍ക്കെതിരെ
കുറ്റപത്രം എന്ന്
സമര്‍പ്പിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോഡ് ജില്ലയിൽ
ഹര്‍ത്താലില്‍ നടന്ന അക്രമ
സംഭവങ്ങള്‍
116.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
20-03-2017
ന് രാത്രി കാസര്‍കോട്
പഴയ ചൂരി ജുമാ
മസ്ജിദിലെ മദ്രസാ
അധ്യാപകന് റിയാസ്
മൗലവി കൊല
ചെയ്യപ്പെട്ടതിനെ
തുടര്‍ന്ന് പിറേറ ദിവസം
കാസര്‍കോഡ് നടന്ന
ഹര്‍ത്താലില്‍ അക്രമ
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
എവിടെ ഏതൊക്കെ
രീതിയിലുള്ള അക്രമ
സംഭവങ്ങളാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
അക്രമസംഭവങ്ങളോട്
അനുബന്ധിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ വിശദാംശം
നല്‍കാമോ;
(ഡി)
ഓരോ
കേസിലും ഉള്‍പ്പെട്ട
പ്രതികളുടെ എണ്ണവും
ഇതുവരെ എത്രപേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഇ)
വലിയ
ആള്‍ക്കൂട്ടത്തിനിടയില്‍
നടത്തുന്ന
അക്രമങ്ങളില്‍ യഥാര്‍ഥ
പ്രതികളെ
കണ്ടെത്തുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്ത് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
കുറ്റകൃത്യങ്ങള്‍
117.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
റിപ്പോര്‍ട്ട് ചെയ്ത
കുറ്റകൃത്യങ്ങളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
കേസ്സുകളില്‍
പ്രതികളായിട്ടുള്ളവരുടെ
എണ്ണമെത്ര;
(സി)
ഈ കേസ്സുകളുമായി
ബന്ധപ്പെട്ട് അറസ്റ്റ്
ചെയ്യപ്പെട്ടവരുടേയും
അറസ്റ്റ്
ചെയ്യപ്പെടാനുള്ളവരുടേയും
എണ്ണം വ്യക്തമാക്കുമോ?
ഡി
.ജി .പി ഓഫീസിനു മുന്പിലെ
സമരം സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ട്
118.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി
.ജി .പി ഓഫീസിനു
മുന്പില് സമരം
ചെയ്യുവാന്‍ പാടില്ല
എന്നത് സംബന്ധിച്ച്
സര്‍ക്കാരിന്റെയോ,
ആഭ്യന്തര വകുപ്പിന്റെയോ
എന്തെങ്കിലും
ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇങ്ങനെയുള്ള
ഉത്തരവ് ഇല്ലാ എങ്കില്‍
എന്തുകൊണ്ടാണ് ഡി .ജി
.പി ഓഫീസിലേയ്ക്ക് വന്ന
ജിഷ്ണു പ്രണോയിയുടെ
മാതാവിനെയും,
കുടുംബാംഗങ്ങളേയും
തടയുവാനും
അവര്‍ക്കെതിരെ അതിക്രമം
നടത്തുവാനും പോലീസ്
നടപടി
സ്വീകരിച്ചത്;പ്രസ്തുത
നടപടി ആരുടെ
നിര്ദ്ദേശപ്രകാരമായിരുന്നുവെന്നു
വ്യക്തമാക്കുമോ ;
(സി)
ഇവര്‍ക്കെതിരെയുള്ള
പോലീസ് നടപടികളെ
സംബന്ധിച്ച് ഏതെങ്കിലും
ഉന്നത പോലീസ്
ഉദ്യോഗസ്ഥന് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
അന്വേഷണ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
യു.എ.പി.എ.
നിയമ പ്രകാരം കേസ്സുകള്‍
119.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍ യു.എ.പി.എ.
നിയമപ്രകാരം എത്ര
വിചാരണത്തടവുകാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഈ
നിയമപ്രകാരം എത്ര
കേസ്സുകള്‍
രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
യു.എ.പി.എ.
നിയമപ്രകാരം കേസ്
120.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്രപേര്‍ക്കെതിരെ
യു.എ.പി.എ. അനുസരിച്ചു
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ വകുപ്പനുസരിച്ച്
കേസ്സെടുത്ത എത്രപേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
അവരില്‍ എത്രപേര്‍
ജയില്‍ മോചിതരായെന്നും
ഇനി എത്രപേരെ അറസ്റ്റ്
ചെയ്യാന്‍ ബാക്കി
ഉണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
യു.എ.പി.എ
പ്രകാരം കഴിഞ്ഞ
സര്‍ക്കാര്‍
എത്രപേര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതില്‍
അറസ്റ്റ്
ചെയ്യപ്പെട്ടവരും
പിടികൂടാന്‍
ബാക്കിയുള്ളവരും
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
യു.എ.പി.എ.
പ്രകാരം കേസ്
രജിസ്റ്റര്‍
ചെയ്യപ്പെട്ടവര്‍
ഇനിയും അറസ്റ്റ്
ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ഇ)
ഏത്
സാഹചര്യത്തിലും എന്ത്
കുറ്റം ചെയ്തതിന്റെ
പേരിലുമാണ്
ഒരാള്‍ക്കെതിരെ
യു.എ.പി.എ
ചുമത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
യു.എ.പി.എ
ശുപാര്‍ശ
ചെയ്യേണ്ടതാരാണെന്നും
അന്തിമ
തീരുമാനമെടുക്കേണ്ടതാരാണെന്നും
വ്യക്തമാക്കുമോ?
ആയുധ
പരിശീലനം
121.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്ര
പരിസരങ്ങളില്‍
ആര്.എസ്.എസ്. പോലുള്ള
സംഘടനകള്‍ നടത്തിവരുന്ന
ശാഖകളില്‍ ചിലയിടത്ത്
ആയുധ പരിശീലനം
നടത്തിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
സ്വീകരിച്ച നടപടികളെ
സംബന്ധിച്ചു
വ്യക്തമാക്കാമോ;ഇത്
സംബന്ധിച്ച കേസുകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ശാഖാ
പ്രവര്‍ത്തനങ്ങളും ആയുധ
പരിശീലനങ്ങളും തടയാന്‍
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ കരട് നിയമ
രൂപം
തയ്യാറാക്കിയിട്ടുണ്ടോ?
വാഹന
അപകടങ്ങള്‍
122.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന അപകടങ്ങളില്‍
പ്രതിവര്‍ഷം എത്ര മരണം,
പരിക്ക്, നാശനഷ്ടം
എന്നിവ ഉണ്ടാകുന്നു
എന്നതിന്റെ കണക്ക്
ശേഖരിക്കാറുണ്ടോ;
(ബി)
അപകടകാരണങ്ങളെക്കുറിച്ചുള്ള
വിവരം ഓരോ കേസിലും
പ്രത്യേകം
രേഖപ്പെടുത്താറുണ്ടോ;
എങ്കില്‍ അപകട കാരണം
കണ്ടെത്തുന്നത് ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
എന്ന് വ്യക്തമാക്കുമോ;
(സി)
വാഹനാപകടങ്ങള്‍
സംഭവിക്കുമ്പോള്‍ വാഹനം
ഓടിച്ചിരുന്നയാള്‍
മദ്യപിച്ചിരുന്നോയെന്ന്
പരിശോധിക്കാറുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
2016-ല്‍ എത്ര
വഹാനാപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
അപകടങ്ങളില്‍ എത്രപേര്‍
മരണമടഞ്ഞിട്ടുണ്ടെന്നും
പരിക്കേറ്റവര്‍
എത്രയെന്നും
ഉണ്ടായനാശനഷ്ടങ്ങളുടെ
കണക്ക് എത്രയാണെന്നും
മദ്യപാനം കൊണ്ടുണ്ടായ
അപകടങ്ങളുടെ എണ്ണം
എത്രയെന്നുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ?
പൊതു
നിരത്തുകളിലെ പ്രകടനം
123.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊതു
നിരത്തുകളില്‍ പ്രകടനം
നടത്തിയ എത്ര
പേര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍
ഉള്‍പ്പെട്ട വിവിധ
രാഷ്ട്രീയ പാര്‍ട്ടി
പ്രവര്‍ത്തകരുടെ എണ്ണം
വെവ്വേറെ ലഭ്യമാക്കുമോ?
ജോലി
സ്ഥലങ്ങളില്‍
സ്ത്രീകള്‍ക്കെതിരെ ഉണ്ടായ
അതിക്രമങ്ങള്‍ സംബന്ധിച്ച
കേസ്സുകളുടെ എണ്ണം
124.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ജോലി സ്ഥലങ്ങളില്‍
സ്ത്രീകള്‍ക്കെതിരെ
ഉണ്ടായ അതിക്രമങ്ങള്‍
സംബന്ധിച്ച എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ പ്രതികളായ
കേസ്സുകള്‍ എത്ര;
(ബി)
സര്‍ക്കാര്‍
- അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ നിന്ന്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
കേസ്സുകള്‍ എത്ര;
(സി)
സ്വകാര്യ
മേഖലയിലെ തൊഴില്‍
സ്ഥലങ്ങളില്‍ നിന്ന്
ഇത്തരത്തിൽ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടവ
എത്രയെന്ന്
വ്യക്തമാക്കുമോ?
കൊല്ലപ്പെട്ട
പ്ലസ് ടു വിദ്യാര്‍ത്ഥി
അനന്തു അശോകന്റെ കേസിലെ
നടപടി
125.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
വയലാര്‍ വി.ആര്.വി.എം
ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂളിലെ പ്ലസ് ടു
വിദ്യാര്‍ത്ഥി അനന്തു
അശോകന്റെ കൊലപാതകവുമായി
ബന്ധപ്പെട്ട് എത്രപേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രതികളില്‍
ആര്.എസ്.എസ്. മായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിച്ചവര്‍
ആരെല്ലാമാണ്; പേരു
വിവരം വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ്
പ്രതികള്‍ക്കെതിരെ കേസ്
എടുത്തിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ആസൂത്രിതമായ
കൊലപാതകം ആണ് എന്നതു
കണക്കിലെടുത്ത്
കൊലപാതകികളെ നിയമത്തിനു
മുമ്പില്‍
കൊണ്ടുവരുന്നതിന്
സ്വീകരിച്ച ഊര്‍ജ്ജിത
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
ശ്രീ.റ്റി.പി.സെന്‍കുമാറിനെ
നീക്കം ചെയ്തു കൊണ്ടുള്ള
ഉത്തരവ്
126.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.റ്റി.പി.സെന്‍കുമാറിനെ
സംസ്ഥാന പോലീസ് മേധാവി
സ്ഥാനത്തുനിന്നും
നീക്കം ചെയ്തുകൊണ്ടുള്ള
ഉത്തരവ് എന്നാണ്
പുറപ്പെടുവിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
അദ്ദേഹത്തെ
മാറ്റിയത്
മന്ത്രിസഭയുടെ
അംഗീകാരത്തോടെയായിരുന്നോ;
എങ്കില്‍ ഏതു ദിവസം
ചേര്‍ന്ന
മന്ത്രിസഭായോഗത്തിലാണ്
ഈ തീരുമാനം
കൈക്കൊണ്ടതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച മന്ത്രിസഭാ
യോഗത്തിന്മേലുള്ള
നോട്ടിന്റെയും,
മന്ത്രിസഭാതീരുമാനത്തിന്റെയും
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ എന്ന്
വ്യക്തമാക്കുമോ?
വിവാഹ
മോചന കേസ്സുകള്‍
127.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
കുടുംബ കോടതികളില്‍
എത്ര വിവാഹ മോചന
കേസ്സുകള്‍ നിലവിലുണ്ട്
എന്ന്
വെളിപ്പെടുത്താമോ;
2016 ജനുവരി മുതല്‍
2016 ഡിസംബര്‍ വരെ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
ഇതിന്‍െറ ജില്ലകള്‍
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ?
വനിതാ
ഡയറക്ടറെ ആക്രമിച്ച സംഭവം
128.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷയുടെ ഭാഗമായി ഈ
സര്‍ക്കാര്‍ ഇതുവരെ
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ;
(ബി)
മാര്‍ച്ച്
30-ാം തീയതി കേരള
സര്‍വ്വകലാശാല
സ്റ്റുഡന്‍സ്
സര്‍വ്വീസ് ഡയറക്ടര്‍
ആയ വനിതാ ജീവനക്കാരിയെ
വധിയ്ക്കുമെന്ന് ഒരു
സംഘടനയുടെ ഒരു പറ്റം
വിദ്യാര്‍ത്ഥികള്‍
ഭീഷണിപ്പെടുത്തുകയും
ഓഫീസില്‍ തടഞ്ഞു
വയ്ക്കുകയും, ഇവരെ
ദേഹോപദ്രവം
ഏല്പിക്കുകയും
മൂത്രമൊഴിക്കാന്‍പോലും
ഈ സ്ത്രീയെ
അനുവദിക്കാതിരുന്ന
പീഡനത്തെ കുറിച്ച്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ; ടി വനിതാ
ഡയറക്ടറുടെ പേര്
വെളിപ്പെടുത്തുമോ;
(സി)
ഇതിനെതിരെ
മുഖ്യമന്ത്രിക്കും,
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കും
പരാതി നല്‍കിയിട്ട്
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചു;
(ഡി)
ഏത്
വിദ്യാര്‍ത്ഥി
സംഘടനയാണ് ഈ
ക്രൂരകൃത്യം
ചെയ്തതെന്നാണ് ഇവരുടെ
പരാതിയില്‍ പറയുന്നത്;
(ഇ)
കേരളാ
യൂണിവേഴ്സിറ്റിയിലെ
ഒരു സിന്‍ഡിക്കേറ്റംഗം
ആണ് ഈ ക്രൂരകൃത്യത്തിന്
വിദ്യാര്‍ത്ഥികള്‍ക്ക്
നേതൃത്വം കൊടുത്തതെന്ന്
അറിയുന്നതിനാൽ ഈ
സിന്‍ഡിക്കേറ്റംഗം
ആരെന്ന് പേരു സഹിതം
വിശദമാക്കുമോ;
(എഫ്)
ഈ
വനിതാ ഡയറക്ടറെ
ആക്രമിച്ചവര്‍ക്കെതിരെ
നിയമാനുസരണം നടപടികള്‍
സ്വീകരിക്കുവാന്‍ ഈ
സര്‍ക്കാര്‍
തയ്യാറാകുമോ;
ഏതെങ്കിലും പ്രതികളെ
നാളിതുവരെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ?
ജനകീയ
പ്രക്ഷോഭങ്ങള്‍ക്ക് നേരെ
നടന്ന പോലീസ്
ലാത്തിച്ചാര്‍ജ്ജ്
129.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജനകീയ
പ്രക്ഷോഭങ്ങള്‍ക്ക്
നേരെ എത്ര പോലീസ്
ലാത്തിച്ചാര്‍ജ്ജ്,
ടിയര്‍ഗ്യാസ് ഷെല്‍
പ്രയോഗം, ജലപീരങ്കി
പ്രയോഗം എന്നിവ
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍ പോലീസ്
ജനപ്രതിനിധികളോട്
അപമര്യാദയായി
പെരുമാറിയതോ
ജനപ്രതിനിധികളെ
മര്‍ദ്ദിച്ചതോ ആയ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പോലീസ്
കേസ്സ് രജിസ്റ്റര്‍
ചെയ്തില്ലെന്ന പരാതി
130.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിര്‍ത്തി
തര്‍ക്കത്തെത്തുടര്‍ന്ന്
എതിര് കക്ഷികള്‍
കൈയ്യേറ്റം ചെയ്യുകയും
സ്ത്രീയെന്ന പരിഗണന
നല്‍കാതെ പണിക്കാരുടെ
മുന്നില്‍ വച്ച്
പരസ്യമായി ചീത്ത
വിളിക്കുകയും ചെയ്ത
സംഭവത്തില്‍ ശ്രീമതി.
രത്നമ്മ, സുഭദ്രാസദനം,
കട്ടേല, ശ്രീകാര്യം
ബഹു. മുഖ്യമന്ത്രിക്ക്
eptn.2013/2017 പ്രകാരം
E പെറ്റീഷന്
നല്‍കുകയും ഇതേ ആവശ്യം
ഉന്നയിച്ച്
ഡി.ജിപിക്കും
ശ്രീകാര്യം പോലീസ്
സ്റ്റേഷനിലും
തിരുവനന്തപുരം വനിതാ
പോലീസ് സ്റ്റേഷനിലും
ptn no. 67/2017 dtd.
22/3/2017 ല്‍ നല്കിയ
പരാതിയില്‍ പോലീസ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരാതിക്കാരിയുടെ മൊഴി
പോലീസ്
എടുത്തിട്ടുണ്ടോ;
ഇതില്‍ കാലതാമസം
നേരിട്ടിട്ടുണ്ടോ;
ശ്രീകാര്യം പോലീസ്
എന്ത് തുടര്‍ നടപടി
സ്വീകരിച്ചു;
(സി)
ഈ പരാതിയില്‍ FIR
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി
ലഭ്യമാക്കാമോ;എന്നാണ്
FIR രജിസ്റ്റര്‍
ചെയ്തത്; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
ശ്രീകാര്യം പോലീസ്
കുറ്റക്കാരെ ചോദ്യം
ചെയ്തിട്ടുണ്ടോ; ഈ
കേസ്സ് ചാര്‍ജ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ചെറായി
എ കെ ജി ലൈബ്രറി കത്തിച്ച
സംഭവം
131.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
എ കെ ജി ലൈബ്രറി
കത്തിച്ച സംഭവത്തില്‍
കുറ്റക്കാരായവര്‍ക്കെതിരെ
സ്വീകരിച്ച നടപടി
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ഇതുവരെ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
സംഭവത്തില്‍
ഉള്‍പ്പെട്ടവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ് കുറ്റം
ചുമത്തിയിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
അന്വേഷണത്തിന്റെ
ഇതുവരെയുളള പുരോഗതി
വിശദമാക്കുമോ?
പോലീസ്
ചോദ്യം ചെയ്ത് വിട്ടയച്ചവരുടെ
മരണം
132.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിവിധ കേസുകളുമായി
ബന്ധപ്പെട്ട് പോലീസ്
ചോദ്യം ചെയ്ത്
വിട്ടയച്ച എത്രപേരെ
പിന്നീട് ആത്മഹത്യ
ചെയ്ത നിലയിലോ,
കൊല്ലപ്പെട്ടനിലയിലോ,
ദുരൂഹസാഹചര്യത്തില്‍
മരണപ്പെട്ട നിലയിലോ
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
പേരുവിവരവും ഇവരെ
ചോദ്യം ചെയ്ത കേസുകൾ
സംബന്ധിച്ച വിവരവും
വ്യക്തമാക്കുമോ?
പിങ്ക്
പോലീസ് സംവിധാനം
133.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിങ്ക് പോലീസ് സംവിധാനം
തുടരാന്‍ ഗവണ്മെന്റ്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
വാഹനമുപയോഗിച്ച്
തെരുവുകളില്‍
ചുറ്റുന്നതിനല്ലാതെ ടി
സംവിധാനത്തില്‍
മറ്റെന്തെങ്കിലും
പ്രയോജനങ്ങള്‍
ജനങ്ങള്‍ക്ക്
ലഭ്യമാകുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
പിങ്ക്
പോലീസ്സംവിധാനം എത്ര
പേര് ഇതേവരെ
പ്രയോജനപ്പെടുത്തിയിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സംവിധാനം
നിലനിര്‍ത്തുന്നതിനായി
വകുപ്പില്‍ നിന്ന്
സമ്മര്‍ദ്ദം
ഉണ്ടായിട്ടുണ്ടോ;
വിശദീകരിക്കുമോ?
ജിഷ്ണു
പ്രണോയ് യുടെ ദുരൂഹ മരണം
സംബന്ധിച്ച കേസ്
134.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാമ്പാടി
നെഹ്റു കോളേജ്
വിദ്യാര്‍ത്ഥി ജിഷ്ണു
പ്രണോയ് ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെട്ടതിനോടനുബന്ധിച്ച
കേസില്‍ എത്ര പ്രതികളെ
ഇതിനകം അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(ബി)
പ്രതികളുടെ
പേരു വിവരവും
അവര്‍ക്കെതിരെ ചുമത്തിയ
വകുപ്പുകളും
വ്യക്തമാക്കുമോ;
(സി)
കേസില്‍
എത്ര പ്രതികള്‍ ഇതിനകം
മുന്‍കൂര്‍ ജാമ്യം
നേടിയിട്ടുണ്ട്; അവരുടെ
പേരു വിവരവും
അവര്‍ക്കെതിരെ ചുമത്തിയ
വകുപ്പുകളും
വ്യക്തമാക്കുമോ;ഇനി
എത്ര പ്രതികളെ
പിടികൂടാനുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കേസുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതിയെ
സമീപിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
അതിനടിസ്ഥാനമായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
ജിഷ്ണു
പ്രണോയ് യുടെ ദുരൂഹ മരണം
135.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ജിഷ്ണു
പ്രണോയ് യുടെ ദുരൂഹ
മരണത്തില്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
പോലീസ്
സേനയിലെ ഒഴിവുകള്‍
136.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ വിവിധ
തസ്തികകളിലായി എത്ര
ഒഴിവുകള്‍
നികത്തപ്പെടാനുണ്ടെന്നതിന്റെ
തസ്തിക തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ; പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.യ്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
സിവില്‍ പോലീസ് ഓഫീസര്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്നും
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്ന് ഈ
ഒഴിവുകള്‍ നികത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
പോലീസ്
പ്രതികളായ സ്ത്രീ പീഡന
കേസുകള്‍
137.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
,പോലീസുകാര്‍ പ്രതികളായ
എത്ര സ്ത്രീ
പീഡനക്കേസുകള്‍ ഇതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതേ
കാലയളവില്‍ പോലീസുകാര്‍
പ്രതികളായ എത്ര
ബലാല്‍സംഗ കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പോലീസ്
ട്രെയിനിങ് ഫാക്കൽറ്റികളുടെ
നിയമനം
138.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പോലീസ് ട്രെയിനിങ്ങ്
ഫാക്കൽറ്റികളുടെ നിയമന
രീതിയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഫാക്കൽറ്റികളുടെ
വിദ്യാഭ്യാസ യോഗ്യത,
പ്രവൃത്തിപരിചയം, നിയമന
കാലഘട്ടം എന്നിവ
സംബന്ധിച്ച് നിലവിലുള്ള
മാനദണ്ഡമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ജനശ്രദ്ധ
ഏറെ നേടിയിട്ടുള്ള
കേസുകളിൽ പോലും
ശാസ്ത്രീയമായി
കുറ്റമറ്റ അന്വേഷണ
റിപ്പോർട്ട് കോടതിയിൽ
ഹാജരാക്കുന്നതിൽ
ഉണ്ടാകുന്ന പിഴവുമൂലം
സാങ്കേതികത്വത്തിന്റെ
പേരിൽ വളരെയധികം പണം
ചെലവിട്ട്
പിടിക്കപ്പെടുന്ന
പ്രതികൾ
രക്ഷപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
ക്രിമിനൽ /സിവിൽ
കേസുകളിൽ 15 വർ
ഷമെങ്കിലും നടത്തിപ്പു
പരിചയം ഉള്ള അതീവ
പ്രഗല്ഭരായ അഭിഭാഷകരുടെ
സേവനം ഫാക്കൽറ്റി നിയമന
മാനദണ്ഡത്തിൽ
ഉൾപെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ,
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
ജിഷ്ണു
പ്രണോയിയുടെ മരണം
139.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാമ്പാടി
നെഹ്റുകോളേജിലെ
വിദ്യാര്‍ത്ഥിയായിരുന്ന
ജിഷ്ണു പ്രണോയിയുടെ
മരണം സംബന്ധിച്ച്
അന്വേഷണസംഘത്തിന്റെ
കണ്ടെത്തല്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍ ആരെയെല്ലാമാണ്
പ്രതി
ചേര്‍ത്തിരുന്നത്;
അവര്‍ക്കെതിരെ ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
(സി)
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട്,
രാസപരിശോധനാഫലം ഇവയുടെ
അടിസ്ഥാനത്തില്‍
മരണകാരണം എന്തായിരുന്നു
എന്ന്
കണ്ടെത്തിയിട്ടുണ്ടോ:
വിശദാംശം ലഭ്യമാക്കുമോ?
മദ്രസാ
അധ്യാപകന്റെ കൊലപാതകം
140.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
അടുത്തകാലത്ത് മദ്രസ
അധ്യാപകനെ
കൊലപ്പെടുത്തിയ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആരൊക്കെയാണ് പ്രതികള്‍;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രതികളെ
എല്ലാവരെയം
പിടികൂടിയിട്ടുണ്ടോയെന്നും
പ്രതികള്‍ക്ക്
ഏതെങ്കിലും സംഘടനയുമായോ
രാഷ്ട്രീയ
പാര്‍ട്ടിയുമായോ
ബന്ധമുണ്ടോയെന്നും
വിശദമാക്കുമോ;
(ഡി)
മേല്‍
കൊലപാതകവുമായി
ബന്ധപ്പെട്ട് ഗൂഡാലോചന
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ജിഷ്ണു
പ്രണോയിയുടെ ബന്ധുക്കള്‍
നടത്തിയ സമരം
141.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഷ്ണു
പ്രണോയിയുടെ
ബന്ധുക്കള്‍ പോലീസ്
ആസ്ഥാനത്തിന് മുമ്പില്‍
നടത്തിയ സമരത്തിന്റെ
ഭാഗമായുണ്ടായ
സംഘര്‍ഷത്തില്‍
കെ.എം.ഷാജഹാന്,
ഷാജിര്ഖാന്, മിനി,
ശ്രീകുമാര്‍, ഹിമവല്‍
ഭദ്രാനന്ദ
തുടങ്ങിയവര്‍ക്ക്
പങ്കുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ് കേസ്
എടുത്തിട്ടുള്ളത്;
ഇവര്‍ക്കെതിരെ
ഗൂഢാലോചനക്കുറ്റം
ചുമത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
അടിസ്ഥാനമായ വസ്തുതകള്‍
എന്തൊക്കെയാണ്?
പോലീസ്
ആസ്ഥാനത്തിന് പരിസരത്തെ
സുരക്ഷാ നിബന്ധനകള്‍
142.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് ആസ്ഥാനം അതീവ
സുരക്ഷാ മേഖലയായി
പ്രഖ്യാപിച്ച് പ്രത്യേക
ഉത്തരവ് ഇറക്കിയത്
എന്നാണ്;
(ബി)
ഈ
സമയത്തെ കേരള
മുഖ്യമന്ത്രി
ആരായിരുന്നു;
(സി)
അതീവ
സുരക്ഷാ മേഖലയായി
പ്രഖ്യാപിച്ച പോലീസ്
ആസ്ഥാന പരിസരത്ത്
പ്രകടനങ്ങളോ സമരങ്ങളോ
അനുവദനീയമാണോ;
എന്തെല്ലാം സുരക്ഷാ
നിബന്ധനകളാണ്
ഉത്തരവിലുള്ളത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഉത്തരവ്
ഇറങ്ങിയതിനുശേഷം അത്
ലംഘിക്കുന്ന തരത്തില്‍
പ്രകടനങ്ങളോ സമരമോ
ധര്‍ണ്ണയോ സംഘം ചേരലോ
പോലീസ് ആസ്ഥാനത്തിനു
മുന്നില്‍
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പോലീസ്
ട്രെയിനിംഗിലെ പരിഷ്കരണം
143.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തിലെ
പോലീസ് ട്രെയിനിംഗില്‍
പരിഷ്കരണം കൊണ്ടുവരാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
പരിഷ്ക്കരണങ്ങള്‍ ആണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നത്?
പോലീസ്
മേധാവിയായിരുന്ന സെൻകുമാറിനെ
മാറ്റിയ നടപടി
144.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് മേധാവിയായിരുന്ന
ശ്രീ. റ്റി. പി
സെന്‍കുമാറിനെ പ്രസ്തുത
സ്ഥാനത്ത് നിന്നും
മാറ്റിയത് കഴിവില്ലാത്ത
ആളാണെന്ന
വിലയിരുത്തലിന്റെ
അടിസ്ഥാനത്തിലും,
ജനങ്ങള്‍ക്ക്
പോലീസിലുള്ള വിശ്വാസം
സംരക്ഷിക്കുന്നതിനും
വേണ്ടിയായിരുന്നോ;
(ബി)
അദ്ദേഹത്തെ
പ്രസ്തുത സ്ഥാനത്ത്
നിന്നും നീക്കുവാനുള്ള
ഉത്തരവ്
പുറപ്പെടുവിച്ചത്
എന്നാണ് ;
(സി)
ജിഷാ
വധക്കേസും,
പുറ്റിങ്ങല്‍
വെടിക്കെട്ടപകടവും
കൈകാര്യം ചെയ്തതില്‍
പോലീസ് മേധാവിയെന്ന
നിലയില്‍ ശ്രീ. റ്റി.
പി. സെന്‍കുമാറിന്റെ
ഭാഗത്ത് നിന്നും ഉണ്ടായ
വീഴ്ചകള്‍
എന്തൊക്കെയാണെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
കുണ്ടറയിലും,
വാളയാറിലും
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍
പീഡനത്തിനിരയായി
മരണപ്പെട്ട സംഭവങ്ങളുടെ
അന്വേഷണത്തില്‍
പോലീസിന്റെ ഭാഗത്ത്
നിന്നുണ്ടായ വീഴ്ചയുടെ
ഉത്തരവാദിത്വം പ്രസ്തുത
കേസുകള്‍ അന്വേഷിച്ച
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
റാങ്കിലും,
അതിനുതാഴെയുമുള്ള
ഉദ്യോഗസ്ഥരുടെ മാത്രം
വീഴ്ചയായിരുന്നോ;
പ്രസ്തുത
അന്വേഷണത്തിലുണ്ടായ
വീഴ്ചയില്‍ നിലവിലെ
സംസ്ഥാന പോലീസ്
മേധാവിക്ക്
ഉത്തരവാദിത്വമുണ്ടോ;
(ഇ)
മേല്പറഞ്ഞ
കേസുകളില്‍ പോലീസ്
നടത്തിയ അന്വേഷണം
ജനങ്ങളില്‍ പോലീസിലുള്ള
വിശ്വാസം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉതകുന്ന ഒന്നായിരുന്നു
എന്ന് സർക്കാർ
കരുതുന്നുണ്ടോ?
പോലീസ്
സ്റ്റേഷനുകളില്‍
കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍
145.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനധികൃത
മണല്‍ കടത്തുമായും
വിവിധ കേസ്സുകളും
മറ്റുമായും
ബന്ധപ്പെട്ടു പോലീസ്
കസ്റ്റഡിയില്‍
എടുക്കുന്ന വാഹനങ്ങള്‍
കാസര്‍ഗോഡ് ജില്ലയിലെ
വിവിധ പോലീസ്
സ്റ്റേഷനുകളില്‍ എത്ര
എണ്ണം
കെട്ടിക്കിടപ്പുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇത്
പോലീസ് സ്റ്റേഷനുകളിലും
മറ്റുള്ള സ്ഥലങ്ങളിലും
ബുദ്ധിമുട്ടുണ്ടാക്കുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
നടപടികള്‍
പൂര്‍ത്തിയാക്കി
വാഹനങ്ങള്‍
ഒഴിവാക്കുന്നതിനായുള്ള
നടപടി
സ്വീകരിക്കുന്നക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
146.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സൈബര്‍
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
അന്വേഷണം
പൂര്‍ത്തിയാകാത്ത
കേസ്സുകളുടെ എണ്ണം
ജില്ല തിരിച്ച്
നല്‍കാമോ;
(സി)
ഈ
കാലയളവില്‍ പോലീസ്,
സംസ്ഥാനത്തെ ഹൈടെക്
സെല്ലിന് അന്വേഷണം
കൈമാറിയ എത്ര
കേസ്സുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവയില്‍
കുറ്റപത്രം
സമര്‍പ്പിച്ച
കേസ്സുകളുടെ എണ്ണം
വ്യക്തമാക്കുമോ?
പോലീസ്
കസ്റ്റഡിയിലെടുത്ത
വാഹനങ്ങള്‍
147.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളില്‍
അനധികൃത മണലുള്‍പ്പെടെ
കസ്റ്റഡിയിലെടുത്ത 100
കണക്കിന് വാഹനങ്ങള്‍
വര്‍ഷങ്ങളായി മഴയും
വെയിലുമേറ്റ്
നശിച്ചുകൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോടികള്‍
വിലവരുന്ന ഇത്തരം
വാഹനങ്ങള്‍ കനത്ത വില
ഈടാക്കി ഉടമകള്‍ക്ക്
തിരികെ നല്‍കിയോ
അല്ലെങ്കില്‍ ഓക്ഷന്
നടത്തിയോ സര്‍ക്കാരിന്
മുതല്‍ കൂട്ടാനുള്ള
നടപടികള്‍
ത്വരിതഗതിയില്‍
സ്വീകരിക്കുമോ ?
പോലീസ്
സേനക്ക് എതിരെ ഉയര്‍ന്നു
വന്നിട്ടുളള പരാതികള്‍
148.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ പോലീസ്
സേനക്ക് എതിരെ
ഉയര്‍ന്നു വന്നിട്ടുളള
പരാതികള്‍ പോലീസ്
കംപ്ളൈന്റ് അതോറിറ്റി
പരിശോധിക്കുന്നുണ്ടോ;
(ബി)
ഇത്തരത്തില്‍
പരാതികള്‍ ഉളള എത്ര
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
അതോറിറ്റി
നടപടികള്‍ക്ക് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(സി)
പൊതുജനങ്ങള്‍
അതോറിറ്റിക്ക്
നല്കുന്ന
പരാതികളിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരത്തില്‍ എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതി ലഭിച്ചു; ഇതില്‍
എത്രപേര്‍ക്കെതിരെ
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
നഗരൂര്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കന്‍ നടപടി
149.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരൂര്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കല്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
പോലിസ് സ്റ്റേഷന്
ആരംഭിക്കുന്നതിന് ഇനി
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനം സ്ഥലം
ലഭ്യമാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്ഥലം ആഭ്യന്തര
വകുപ്പിന് കൈമാറ്റം
ചെയ്യുന്നതിനുളള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രവര്‍ത്തനം
എന്നു മുതല്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയിൽ ലഭിച്ച
പരാതികൾ
150.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് കംപ്ലയിന്റ്
അതോറിറ്റി നിലവില്‍
വന്നശേഷം എത്ര
പരാതികള്‍
അതോറിറ്റിയില്‍
ലഭിച്ചിട്ടുണ്ടെന്നും
എത്ര പരാതികളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ;
(ബി)
എത്രയെണ്ണത്തില്‍
മേല്‍ നടപടി ശുപാര്‍ശ
ചെയ്തിട്ടുണ്ടെന്നതും
അവയില്‍
എത്രയെണ്ണത്തില്‍
ശുപാര്‍ശ ചെയ്ത നടപടി
ബന്ധപ്പെട്ടവര്‍
സ്വീകരിച്ചിട്ടുണ്ടെന്നതും
സംബന്ധിച്ച വിശദവിവരം
നല്‍കുമോ;
(സി)
ശുപാര്ശകളിന്മേല്
ഒരു നടപടിയും
സ്വീകരിക്കാത്ത എത്ര
കേസുകളുണ്ടെന്നും,
ആര്‍ക്കൊക്കെ
എതിരെയുളള
ശുപാര്‍ശകളാണ്
നടപ്പാക്കാതിരുന്നതെന്നും
വ്യക്തമാക്കുമോ?
നക്സല്‍
വര്‍ഗ്ഗീസ് കുറ്റവാളിയാണെന്ന്
ഹൈക്കോടതിയില്‍ നൽകിയ
സത്യവാങ്മൂലം
151.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നക്സല്‍
വര്‍ഗ്ഗീസ് കൊടും
കുറ്റവാളിയാണെന്നും,
പോലീസുമായുള്ള
ഏറ്റുമുട്ടലിലാണ്
അദ്ദേഹം
കൊല്ലപ്പെട്ടതെന്നും
സര്‍ക്കാര്‍
ഹൈക്കോടതിയില്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സത്യവാങ്മൂലം
നല്കുവാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്തുമോ;
(സി)
മേല്പറഞ്ഞ
സത്യവാങ്മൂലത്തില്‍
പറഞ്ഞിട്ടുള്ള
കാര്യങ്ങളില്‍
സര്‍ക്കാര്‍ ഉറച്ച്
നില്ക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ പുതുക്കിയ
സത്യവാങ്മൂലം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ?
സാമൂഹ്യ
മാധ്യമങ്ങള്‍ വഴി
മുഖ്യമന്ത്രിക്കെതിരെ
പരാമര്‍ശം
152.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
മാധ്യമങ്ങള്‍ വഴി
മുഖ്യമന്ത്രിക്കെതിരെയോ
മറ്റു
മന്ത്രിമാര്‍ക്കെതിരെയോ
ഏതെങ്കിലും തരത്തിലുള്ള
പരാമര്‍ശം നടത്തിയ
പ്രായപൂര്‍ത്തിയാകാത്ത
എത്രപേര്‍ക്കെതിരെ
കേസെടുക്കുകയും
അറസ്റ്റ്
രേഖപ്പെടുത്തുകയും
ചെയ്തിട്ടുണ്ട് ;
(ബി)
സാമൂഹ്യ മാധ്യമങ്ങള്‍
ഉപയോഗിക്കുന്ന
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
ഏതെല്ലാം തരത്തിലുള്ള
ബോധവത്കരണമാണ്
നല്‍കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
153.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
പൊതുജനങ്ങള്‍ക്ക്
പ്രയോജനമാകാത്തവിധം
അപഹാസ്യമാകുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത
അതോറിറ്റി എത്ര
പരാതികള്‍ക്ക്
തീര്‍പ്പ്
കല്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പോലീസുകാര്‍ക്കെതിരെ
നടപടി ശുപാര്‍ശ ചെയ്ത്
കൊണ്ട് എത്ര പരാതികള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;പോലീസുകാര്‍ക്ക്
എതിരായുള്ള
തീര്പ്പുകളിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
പനവൂര്‍
കേന്ദ്രമാക്കി പുതിയ
പോലീസ് സ്റ്റേഷന്
154.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വാമനാപുരം
നിയോജകമണ്ഡലത്തിലെ
പനവൂര്‍ കേന്ദ്രമാക്കി
പുതിയ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്
ആലോചനയുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ
?
നിയമസഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട കേസ്സുകള്‍
155.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് ഉദുമ
നിയോജകമണ്ഡലത്തില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഈ
കേസ്സുകളുടെ കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ലാവലിന്‍
കേസ്
156.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാവ്
ലിന് കേസിന്റെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സില്‍
ആരെയെല്ലാമാണ്
കുറ്റവിമുക്തരാക്കിയത്;
(സി)
ഏതൊക്കെ
വകുപ്പുകള്‍
ഉള്‍പ്പെടുത്തിയാണ്
ഇവര്‍ക്കെതിരെയുള്ള
കേസ് എന്നതും കേസിലെ
സെക്ഷനും വിശദമാക്കുമോ?
ട്രാഫിക്
നിയമ ലംഘനവുമായി
ബന്ധപ്പെട്ട കേസ്സുകള്‍
157.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ട്രാഫിക്
നിയമലംഘനവമുായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
കാലയളവില്‍ ട്രാഫിക്
നിയമലംഘനത്തെ
തുടര്‍ന്ന് എത്ര
പേര്‍ക്ക് പിഴ
ചുമത്തിയെന്ന്
വ്യക്തമാക്കുമോ;ഇൗ
ഇനത്തില്‍ ലഭിച്ച
വരുമാനം എത്രയെന്ന്
വ്യക്തമാക്കുമോ?
വാളകത്ത്
പോലീസ് സ്റ്റേഷന്
158.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
പരിധിയില്‍പ്പെടുന്ന
വാളകത്ത് പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നത്
സംബന്ധിച്ച് സാധ്യത
പഠനം നടത്തിയിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വാളകത്ത്
പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
ഉള്ളന്നൂര്‍ പഞ്ചായത്ത്
വക സ്ഥലം സൗജന്യമായി
ലഭ്യമാക്കാമെന്ന
ഭരണസമിതി തീരുമാനം
ആഭ്യന്തരവകുപ്പിന്
കൈമാറിയിരുന്നോ;
(സി)
വാളകത്തിന്
ഏറ്റവും അടുത്തായി
സ്ഥിതിചെയ്യുന്ന പോലീസ്
സ്റ്റേഷനുകള്‍
ഏതെല്ലാമാണെന്നും അവ
വാളകത്തു നിന്നും എത്ര
കിലോമീറ്റര്‍ അകലെയാണ്
സ്ഥിതി
ചെയ്യുന്നതെന്നും
വിശദമാക്കുമോ?
കവര്‍ച്ച-ഭവനഭേദനക്കേസ്സുകള്
159.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പൊതുസ്ഥലത്തുണ്ടായ
പിടിച്ചുപറി സംഭവങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പകല്‍
സമയത്ത് നടന്ന കവര്‍ച്ച
- ഭവനഭേദനക്കേസ്സുകള്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
കേസ്സുകളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ
പിടികൂടിയെന്നും
എത്രപേരെ ഇനിയും
പിടികൂടാനുണ്ടെന്നും
വ്യക്തമാക്കുമോ?
ഓണ്‍ലൈന്‍
വഴിയുള്ള തട്ടിപ്പ്
160.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
ഓണ്‍ലൈന്‍ വഴിയുള്ള
തട്ടിപ്പ് സംബന്ധിച്ച്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കേസ്സുകളെ
സംബന്ധിച്ച വിശദാംശങ്ങള്‍
161.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് പോലീസ്
സ്റ്റേഷനുകളില്‍
അന്വേഷണം
പൂര്‍ത്തിയാക്കി
കോടതിയില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ബാക്കിയുള്ള കേസ്സുകളെ
സംബന്ധിച്ച
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഒരു മാസം പിന്നിട്ട
കേസുകള്‍ എത്ര?
കന്നുകാലി
കച്ചവടക്കാര്‍ക്കെതിരെ നടക്കുന്ന
ആക്രമണങ്ങള്‍
162.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജസ്ഥാന്
തുടങ്ങിയ
സംസ്ഥാനങ്ങളില്‍
കന്നുകാലി
കച്ചവടക്കാര്‍ക്കെതിരെയും,
ക്ഷീര
കര്‍ഷകര്‍ക്കെതിരെയും
സംഘപരിവാര്‍ സംഘടനകളോട്
ആഭിമുഖ്യമുള്ള
ഗോസംരക്ഷണ
പ്രവര്‍ത്തകര്‍ ആക്രമണം
നടത്തിയതിന്റെ ഭാഗമായി
ഏഴോളം പേര്
കൊല്ലപ്പെട്ടതായി വന്ന
മാധ്യമ വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വടക്കെ
ഇന്ത്യന്‍
സംസ്ഥാനങ്ങളില്‍
പ്രത്യേകിച്ച്
ബി.ജെ.പി. ഭരിക്കുന്ന
സംസ്ഥാനങ്ങളില്‍
നടക്കുന്ന ഇത്തരം
സംഭവങ്ങള്‍ കേരളത്തില്‍
ആവര്‍ത്തിയ്ക്കാതിരിക്കാന്‍
ആവശ്യമായ
മുന്‍കരുതലുകള്‍
എടുക്കാനും, വര്‍ഗ്ഗീയ
സംഘടനകളെ
നിരീക്ഷിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
പൊട്ടുകുളം
ബേബിയുടെ
ദുരൂഹമരണത്തെക്കുറിച്ചുള്ള
അന്വേഷണം
163.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ മോനിപ്പള്ളി
പൊട്ടുകുളം വീട്ടില്‍
ബേബിയുടെ ദുരൂഹ
മരണത്തെക്കുറിച്ച്
നടന്നുവരുന്ന
അന്വേഷണത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ബേബിയുടെ
മരണം കൊലപാതകമാണെന്ന്
ചൂണ്ടിക്കാട്ടി
രൂപീകരിച്ച ആക്ഷന്‍
കൗണ്‍സില്‍
ആവശ്യപ്പെട്ടതു പ്രകാരം
കേസ് അന്വേഷണത്തിന്
ഏറ്റവും കാര്യക്ഷമമായി
നേതൃത്വം നല്കിയ
ഡി.വൈ.എസ്.പി. ശ്രീ.
രാജുവിനെ
ഉള്‍പ്പെടുത്തി അന്വേഷണ
സംഘം
പുന:ക്രമീകരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ബേബി
പൊട്ടുകുളത്തിന്റെ
ദുരൂഹ മരണം
കൊലപാതകമാണെന്ന് പോലീസ്
കണ്ടെത്തിയിട്ടുണ്ടോ ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതിയ പോലീസ്
സ്റ്റേഷന്
164.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
കാസര്‍ഗോഡ് ജില്ലയില്‍
പുതിയ പോലീസ്
സ്റ്റേഷന്
അനുവദിക്കുന്ന കാര്യം
പരാമര്‍ശിച്ചിട്ടുണ്ടോ;എങ്കില്‍
എവിടെയാണ്
സ്ഥാപിക്കുന്നതെന്നു
വ്യക്തമാക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ബജറ്റ്
പ്രസംഗത്തില്‍
സൂചിപ്പിച്ച സ്ഥലം
മാറ്റണമെന്ന്
ആവശ്യപ്പെട്ട് സ്ഥലം
എം.എല്‍.എ. നിവേദനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെയുള്ള അതിക്രമങ്ങള്‍
165.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച്എത്രപരാതികള്
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വനിതകള്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ
അറസ്റ്റ്ചെയ്തിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വനിതകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള ലൈംഗിക
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ?
ഒറ്റയ്ക്ക്
താമസിക്കുന്നവര്‍
കൊലചെയ്യപ്പെട്ട കേസുകള്‍
166.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
ഒറ്റയ്ക്ക്
താമസിക്കുന്നവര്‍ കൊല
ചെയ്യപ്പെട്ട എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കേസ്സുകളുമായി
ബന്ധപ്പെട്ട് എത്രപേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്; എത്ര
പേരെ ഇനിയും
പിടികൂടാനുണ്ട്;
വ്യക്തമാക്കുമോ;
(സി)
കേസ്സുകളില്‍
അന്വേഷണം
പൂര്‍ത്തിയാക്കി
കുറ്റപത്രം
സമര്‍പ്പിച്ചവ
എത്രയെന്നും അന്വേഷണം
പൂര്‍ത്തിയാക്കാത്തവ
എത്രയെന്നും ഈ
കേസ്സുകളില്‍ അറസ്റ്റ്
ചെയ്യപ്പെടേണ്ടവര്‍
എത്രയെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്കെതിരെയുള്ള
പീഡനങ്ങള്‍
167.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി -
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സ്ത്രീകള്‍ പീഡനത്തിന്
വിധേയരായ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ചാര്‍ജ്ജ് ഷീറ്റ്
സമര്‍പ്പിച്ച
കേസ്സുകള്‍, വിചാരണ
പൂര്‍ത്തിയാക്കിയ
കേസ്സുകള്‍ എന്നിവ എത്ര
വീതമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
കേസ്സുകളില്‍ എത്ര
പ്രതികള്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
പട്ടികജാതി/
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയുണ്ടായ
അതിക്രമങ്ങള്‍ സംബന്ധിച്ച്
കേസ്സുകള്‍
168.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി/
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയുണ്ടായ
അതിക്രമങ്ങള്‍
സംബന്ധിച്ച് പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ എത്രയാണെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍
ആക്രമിക്കപ്പെടുകയുണ്ടായെന്നും
കൊല ചെയ്യപ്പെട്ടവര്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ പട്ടികജാതി
/ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ ആത്മഹത്യ
ചെയ്യുകയുണ്ടായെന്നും
ഇതില്‍ സ്ത്രീകള്‍
എത്രയെന്നും
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
കാലയളവില്‍ പട്ടികജാതി
/ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരായുള്ള എത്ര ക്രൈം
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
വെഞ്ഞാറമൂട്
ഡി.വൈ.എസ്.പി. ആഫീസ്
169.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വാമനപുരം
നിയോജക മണ്ഡലത്തിലെ
വെഞ്ഞാറമൂട്
കേന്ദ്രമാക്കി
ഡി.വൈ.എസ്.പി. ആഫീസ്
ആരംഭിക്കുന്നതിനായി
വകുപ്പുതലത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ ഏതുവരെയായി
എന്ന് വിശദമാക്കുമോ?
വാഹനങ്ങളുടെ
അമിതവേഗം
170.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരത്തില്‍ വാഹനങ്ങളുടെ
മരണപാച്ചില്‍ മുലം ഇതര
വാഹനയാത്രക്കാര്‍ക്കും
കാല്‍നടക്കാര്‍ക്കും
അപകടഭീതിയില്ലാതെ
സഞ്ചരിക്കാനാവില്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ബൈക്കുകളിൽ
മദ്യപിച്ചും
മൂന്നുപേര്‍ വീതവും ,
ആഡംബരകാറുകളിലെ
മദ്യപസംഘവും
രാത്രികാലങ്ങളില്‍
നഗരവീഥികൾ കൈയടക്കി
അസഹനീയ
ശബ്ദമുണ്ടാക്കിയും അമിത
വേഗത്തിലും
യാത്രക്കാർക്കും
പരിസരവാസികള്‍ക്കും
ഭീഷണിയായി നടത്തുന്ന
ജൈത്രയാത്ര തടയാന്‍
പോലിസിനോ മോട്ടോര്‍
വാഹനവകുപ്പിനോ
സാധിക്കാത്തത്
ജനങ്ങളില്‍
ആശങ്കയുണര്‍ത്തുന്ന
കാര്യം സര്‍ക്കാര്‍
ഗൗരവപൂര്‍വ്വം കാണുമോ;
(സി)
പോലീസ്
ഹെഡ് ക്വാര്‍ട്ടേഴ്സിനു
മുന്നിലൂടെ പോലും
ഇത്തരക്കാർ
അമിതശബ്ജഘോഷത്തോടെ
അമിതവേഗതയില്‍ പാഞ്ഞ്
അപകടങ്ങളുണ്ടാക്കിയിട്ടും
നടപടി
സ്വീകരിക്കാനാവാത്ത
സാഹചര്യം പരിശോധിച്ച്
കർശന നിര്‍ദ്ദേശം
നല്‍കുമോ?
ക്വട്ടേഷന്‍
ഗുണ്ടാ സംഘങ്ങള്‍ നടത്തിയ ആക്രമണം
171.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
ക്വട്ടേഷന്‍ ഗുണ്ടാ
സംഘങ്ങള്‍ നടത്തിയ
ആക്രമണവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആക്രമണങ്ങളില്‍ എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
കേസുകളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കാസര്‍കോട്
മദ്രസാ അദ്ധ്യാപകന്റെ കൊലപാതകം
172.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
പഴയ ചൂരി ജുമാ
മസ്ജിദിലെ മദ്രസാ
അദ്ധ്യാപകന് കൊല
ചെയ്യപ്പെട്ട കേസ്സില്‍
എത്ര
പ്രതികളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ് കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
കേസ്സിലെ
മുഴുവന്‍ പ്രതികളെയും
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ഡി)
ഈ
പൈശാചിക കൊലപാതകത്തിനു
പ്രതികളെ പ്രേരിപ്പിച്ച
കാരണമെന്തായിരുന്നു
എന്ന്
വ്യക്തമായിട്ടുണ്ടോ;
(ഇ)
ഈ
കേസ്സിലെ പ്രതികള്‍
മുമ്പ് ഏതെങ്കിലും
തരത്തിലുള്ള
കുറ്റകൃത്യങ്ങള്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്കെതിരെ
എടുത്ത കേസ്സിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
ആത്മഹത്യ ചെയ്തവരുടെ എണ്ണം
173.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
ആത്മഹത്യ ചെയ്തവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
സ്ത്രീകള്‍ എത്ര എന്നും
കുട്ടികള്‍ എത്ര എന്നും
വെളിപ്പെടുത്താമോ ;
(സി)
സാമ്പത്തിക
പ്രയാസം,
കുടുംബപ്രശ്നങ്ങൾ,
കടക്കെണി,പീഡനങ്ങള്‍
എന്നീ കാരണങ്ങൾ മൂലം
ആത്മഹത്യ
ചെയ്യപ്പെട്ടവരുടെ
എണ്ണം പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കുമോ?
കൊലപാതകങ്ങള്‍
174.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ട്;
ആയതില്‍ രാഷ്ട്രീയ
കൊലപാതകങ്ങള്‍
എത്രയെണ്ണം,;കൊല്ലപ്പെട്ടവരുടെ
രാഷ്ട്രീയ ബന്ധം
വിശദമാക്കാമോ;
(ബി)
ഗുണ്ടാ
ആക്രമണം, മാഫിയാ
ആക്രമണം, മതസ്പര്‍ദ്ധ,
ധനാപഹരണം എന്നീ
വിഷയങ്ങളുമായി
ബന്ധപ്പെട്ട് എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കൊലപാതകങ്ങള്‍
175.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എത്ര
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
അവയില്‍ സ്ത്രീകള്‍,
പുരുഷന്മാര്,
കുട്ടികള്‍ എന്നിവരുടെ
എണ്ണം പ്രത്യേകം
നൽകാമോ;
(ബി)
ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ ഇനിയും
പിടികൂടാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര കേസ്സുകളില്‍
അന്വേഷണം പൂര്‍ത്തിയായി
കുറ്റപത്രം
സമര്‍പ്പിച്ചു; എത്ര
കേസ്സുകളില്‍ വിചാരണ
പൂര്‍ത്തിയായിട്ടുണ്ട്;
ഇവയില്‍
ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണം എത്ര;
വ്യക്തമാക്കുമോ;
(ഡി)
എത്രകേസ്സുകളില്
അന്വേഷണം
സി.ബി.ഐ.യ്ക്ക്
വിടുകയുണ്ടായി;
വ്യക്തമാക്കുമോ?
ആറ്റിങ്ങലില്‍
പ്രത്യേക ട്രാഫിക് പോലീസ്
സ്റ്റേഷന്
176.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയില്‍ നിരവധി
വാഹനാപകടങ്ങള്‍
നടക്കുന്ന
ആറ്റിങ്ങലില്‍ പ്രത്യേക
ട്രാഫിക് പോലീസ്
സ്റ്റേഷന്
ആരംഭിക്കണമെന്ന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഇതുമായി ബന്ധപ്പെട്ടു
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
ആറ്റിങ്ങലിലെ
ഗതാഗതക്കുരുക്കും,
വാഹനാപകടങ്ങളും
നിയന്ത്രിക്കുന്നതിന്
പ്രത്യേക പട്രോളിങ്
വാഹനം
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നു
വിശദമാക്കുമോ?
ആരാധനാലയങ്ങളിലെ
ആയുധ പരിശീലനം
177.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാധനാലയങ്ങളിലെ
ആയുധ പരിശീലനവും, ചില
ഫാസിസ്റ്റ് മാഫിയ
സംഘങ്ങള്‍
ആരാധനാലയങ്ങള്‍
പിടിച്ചെടുത്ത്, വന്‍
വര്‍ഗ്ഗീയ കലാപം
നടത്താന്‍ ഇടയുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്തെല്ലാം മുന്‍
കരുതലുകള്‍
സ്വീകരിച്ചുവരുന്നു;
(ബി)
ഫാസിസ്റ്റ്
ഭീകരപ്രവര്‍ത്തനം
സംസ്ഥാനത്ത് നാളിതുവരെ
നിലനില്‍ക്കുന്ന സമാധാന
അന്തരീക്ഷത്തിന്
ഉണ്ടാക്കിയേക്കാവുന്ന
ഗുരുതര
പ്രത്യാഘാതങ്ങള്‍
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
മാവേലിക്കരയില്‍
ട്രാഫിക്ക് പോലീസ് സ്റ്റേഷന്
178.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മാവേലിക്കരയില്‍
ട്രാഫിക്ക് പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കുറ്റകൃത്യങ്ങളുടെ
കണക്ക്
179.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഉണ്ടായ
രാഷ്ട്രീയ
കൊലപാതകങ്ങളുടെ
വ്യക്തമായ കണക്ക്
ലഭ്യമാക്കുമോ;ഇതു
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
കുട്ടികള്‍ക്കെതിരെയുള്ള
പീഢനങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നകാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗീക പീഢനങ്ങള്‍
സംബന്ധിച്ച വ്യക്തമായ
കണക്ക് ലഭ്യമാക്കുമോ;
(സി)
പെണ്‍കുട്ടികള്‍ക്കും
വനിതകള്ക്കുമെതിരെയുള്ള
പീഢനങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ; ഇതില്‍
എത്ര കേസുകളില്‍
കുറ്റവാളികളെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ഇത്തരം
കേസുകളില്‍
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടിയും
പരമാവധി ശിക്ഷയും
ലഭിക്കുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
കുട്ടികള്‍ക്കെതിരെയും
സ്ത്രീകള്‍ക്കെതിരെയുമുള്ള
പീഢനങ്ങളുമായി
ബന്ധപ്പെട്ട്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ വിശദവിവരം
ലഭ്യമാക്കുമോ?
സ്ത്രീകള്‍ക്കെതിരെ
നടന്ന അതിക്രമകേസ്സുകളില്
ശിക്ഷിക്കപ്പെട്ട പ്രതികളുടെ
എണ്ണം
180.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
സ്ത്രീകള്‍ക്കെതിരെ
നടന്ന വിവിധ
അതിക്രമകേസ്സുകളില്
അന്വേഷണം പൂര്‍ത്തിയായി
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചവ
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്വേഷണം
പൂര്‍ത്തിയാകാത്ത
കേസ്സുകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
കേസ്സുകളില്‍
ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണം
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കെതിരെ
നടന്ന അതിക്രമക്കേസ്സുകളിലെ
പ്രതികളുടെ എണ്ണം
181.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം,
നാളിതുവരെ
സ്ത്രീകള്‍ക്കെതിരെ
നടന്ന വിവിധ
അതിക്രമക്കേസ്സുകളില്
പ്രതികളായിട്ടുളളവരുടെ
എണ്ണം, കേസുകള്‍
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഇതില്‍,
ഇതുവരെ അറസ്റ്റ് ചെയ്ത
പ്രതികളുടെ എണ്ണവും
ഇനിയും അറസ്റ്റ്
ചെയ്യപ്പെടാനുളളവരുടെ
എണ്ണവും ലഭ്യമാക്കുമോ?
സ്ത്രീകള്‍ക്കെതിരെ
നടന്ന കുറ്റകൃത്യങ്ങള്‍
182.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ സംസ്ഥാനത്തെ
സ്ത്രീകള്‍ക്കെതിരെയുള്ള
എത്ര
അതിക്രമക്കേസ്സുകള്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
സ്ത്രീകള്‍ക്കെതിരെ
നടന്ന
കുറ്റകൃത്യങ്ങളില്‍
കൊലപാതകങ്ങള്‍,
ബലാത്സംഗങ്ങള്‍,
മാനഭംഗപ്പെടുത്തലുകള്‍,
മറ്റ് പീഡനങ്ങള്‍
തുടങ്ങിയവ സംബന്ധിച്ച്
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഈ
കാലയളവില്‍ വിവിധ
അതിക്രമങ്ങളെത്തുടര്‍ന്ന്
കൊല്ലപ്പെട്ട
സ്ത്രീകളുടെ എണ്ണം
പ്രത്യേകമായി
ലഭ്യമാക്കുമോ;
(ഡി)
ഈ
കേസ്സുകളിലെല്ലാമായി
ഇതിനകം അറസ്റ്റു
ചെയ്യപ്പെട്ടവര്‍ എത്ര;
ഇനിയും അറസ്റ്റ്
ചെയ്യാന്‍
ബാക്കിയുള്ളവര്‍ എത്ര;
വിശദമാക്കുമോ ?
പട്ടികജാതിക്കാരനായ
ശിവകുമാറിനും കുടുംബത്തിനും
വധഭീഷണി
183.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ മയ്യനാട്
വലിയമഠം ഭാഗം കനാല്‍
പുറമ്പോക്ക്
താമസക്കാരന്
പട്ടികജാതിക്കാരനായ
ശിവകുമാറിനും
കുടുംബത്തിനും നേരെ
വധഭീഷണി ഉണ്ടെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പരാതിയിന്മേല്
അന്വേഷണം നടത്തി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ശിവകുമാറിനെയും
കുടുംബത്തെയും
കുടിയൊഴിപ്പിക്കാന്‍
വേണ്ടിയാണ്
ഭീഷണിപ്പെടുത്തുന്നതെന്ന
ആവലാതി
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രതികളെ
അറസ്റ്റ് ചെയ്ത്
നിയമത്തിന്റെ മുമ്പില്‍
കൊണ്ടുവന്ന് പ്രസ്തുത
പട്ടികജാതി
കുടുംബത്തിന് സംരക്ഷണം
നല്കാന് നിര്‍ദ്ദേശം
നല്‍കുമോ?
കവര്‍ച്ച-ഭവനഭേദനക്കേസ്സുകള് പോലീസുകാര്‍ക്കെതിരെ
ഉണ്ടാകുന്ന പരാതികള്‍
184.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരാതികളുമായി
പോലീസ് സ്റ്റേഷനുകളില്‍
എത്തുന്ന സ്ത്രീകള്‍
ഉള്‍പ്പെടെയുള്ളവര്‍
പീഡിപ്പിക്കപ്പെടുന്ന
സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍ഭയമായി
പരാതികള്‍ പറയാനും
ആര്‍ക്കും പോലീസ്
സ്റ്റേഷനുകളില്‍
എത്താനും കഴിയും എന്ന
സ്ഥിതി ഉറപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പരാതിക്കാരുടെ
മൊബൈല്‍ ഫോണ്‍
പിടിച്ചെടുക്കലും
പോക്കറ്റിലെ പണം
തട്ടിയെടുക്കലും
സ്ത്രീകളെ ഫോണില്‍
വിളിച്ച് അസഭ്യം പറയലും
ഉള്‍പ്പെടെയുള്ള
കുറ്റകൃത്യങ്ങള്‍
പോലീസുകാരില്‍
നിന്നുതന്നെ
ഉണ്ടായിക്കൊണ്ടിരിക്കുന്നതിനെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പോലീസുകാര്‍ക്കെതിരെ
ഉണ്ടാകുന്ന
ഇത്തരത്തിലുള്ള
പരാതികള്‍
പരിശോധിക്കാനും
മേല്‍നടപടി
സ്വീകരിക്കാനും സർക്കാർ
തയ്യാറാകുമോ ?
കുട്ടികള്‍ക്കെതിരായ
അതിക്രമങ്ങൾ
185.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ കുട്ടികളെ
തട്ടിക്കൊണ്ടുപോയ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ് ചെയ്തു;
തട്ടിക്കൊണ്ടുപോയ
കുട്ടികളില്‍ എത്ര പേരെ
ഇനിയും
കണ്ടെത്താനുണ്ട്;ജില്ല
തിരിച്ചുള്ള കണക്കുകൾ
വ്യക്തമാക്കുമോ;
(ബി)
കുട്ടികളെ
ലൈംഗികമായി പീഡിപ്പിച്ച
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ് ചെയ്തു;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ലൈംഗീക
പീഡനത്തെ തുടര്‍ന്നും
അല്ലാതെയും എത്ര
കുട്ടികള്‍ കൊല
ചെയ്യപ്പെട്ടിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ് ചെയ്തു;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
ലൈംഗികാതിക്രമങ്ങളില്‍
മരിച്ച സ്ത്രീകളും
പെണ്‍കുട്ടികളും
186.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ലൈംഗികാതിക്രമങ്ങളില്‍
കൊല്ലപ്പെട്ട
സ്ത്രീകളുടെയും
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെയും
എണ്ണം പ്രത്യേകം
ലഭ്യമാക്കുമോ;
(ബി)
ഈ
കേസ്സുകളില്‍ ഇനിയും
അന്വേഷണം
പൂര്ത്തിയാകാത്തവ
എത്രയെന്ന്
വ്യക്തമാക്കുമോ;
അന്വേഷണത്തിന്റെ
ഭാഗമായി ഇനിയും
അറസ്റ്റ്
ചെയ്യപ്പെടേണ്ടവര്‍
എത്ര;
(സി)
വിചാരണ
പൂര്‍ത്തിയായ
കേസ്സുകള്‍ എത്ര;
ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണം എത്ര;
വ്യക്തമാക്കുമോ?
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന
അതിക്രമങ്ങള്‍
187.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍ക്കെതിരെ
നടന്ന അതിക്രമങ്ങള്‍
സംബന്ധിച്ച കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട് ഇതുവരെ
അറസ്റ്റ് ചെയ്ത
പ്രതികളുടെ എണ്ണവും,
ഇനിയും അറസ്റ്റ്
ചെയ്യാന്‍
ബാക്കിയുള്ളവരുടെ
എണ്ണവും ലഭ്യമാക്കുമോ;
(സി)
ഈ
കേസ്സുകളില്‍ അന്വേഷണം
പൂര്‍ത്തിയാക്കിയവ
എത്ര; അന്വേഷണം
പൂര്‍ത്തിയാക്കാത്തവ
എത്ര; വിചാരണ
പൂര്‍ത്തിയാക്കിയവ
എത്ര; ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണവും
വിട്ടയക്കപ്പെട്ടവരുടെ
എണ്ണവും എത്രയെന്നും
വ്യക്തമാക്കുമോ ?
രാഷ്ട്രീയകൊലപാതകങ്ങള്‍
188.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
രാഷ്ട്രീയ
പ്രവര്‍ത്തകര്‍ കൊല
ചെയ്യപ്പെട്ട എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഏതെല്ലാം തീയതികളില്‍
ആരൊക്കെയാണ് കൊല
ചെയ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
കേസിന്റെയും അന്വേഷണ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
പ്രധാന
പ്രതികളെ ഇനിയും
അറസ്റ്റ് ചെയ്യാത്ത
കേസ്സുുകള്
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ച കേസുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതില്‍
പ്രത്യേക അന്വഷണ സംഘം
രൂപീകരിച്ച് അന്വേഷണം
നടത്തിയ കേസുകള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
സ്ത്രീകള്‍ക്കെതിരെയുളള
അതിക്രമങ്ങള്‍ തടയുന്നതിനുളള
നടപടികൾ
189.
ശ്രീ.എ.എം.
ആരിഫ്
,,
ഡി.കെ. മുരളി
,,
എം. നൗഷാദ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കെതിരെയുളള
അതിക്രമങ്ങള്‍
തടയുന്നതിനുളള
നടപടികളുടെ ഭാഗമായി
താലൂക്കുതല വനിതാ
പോലീസ്
സ്റ്റേഷനുകള്‍,വനിതാ
ബെറ്റാലിയന് എന്നിവ
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;ഇതിന്റെ
ഭാഗമായി പിങ്ക്
കണ്ട്രോള് റൂമുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
വനിതാ
പോലീസ് ഓഫീസര്‍മാരുടെ
പഞ്ചായത്തുതല
സന്ദര്‍ശനം, ലൈംഗിക
അക്രമികളുടെ പബ്ലിക്
രജിസ്റ്റര്‍ തുടങ്ങിയവ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്ത്രീകള്‍ക്ക്
സ്വയം
പ്രതിരോധത്തിനായുളള
പരിശീലനം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;വ്യക്തമാക്കുമോ?
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗികാതിക്രമങ്ങള്‍
ചെറുക്കുന്നതിന് നടപടി
190.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗികാതിക്രമങ്ങള്‍
ഏറിവരുന്ന
സാഹചര്യത്തില്‍ ആയതിനെ
ചെറുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
POCSO
(Protection of
Children from Sexual
Offenses Act) ആക്ട്
സംബന്ധിച്ച് ദൃശ്യ,
ശ്രാവ്യ, പത്ര
മാധ്യമങ്ങളിലൂടെയും
മറ്റും വ്യാപക
ബോധവത്കരണം
നടത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
പോക്സോ
നിയമ പ്രകാരം എടുത്ത
കേസുകളില്‍
ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍
വളരെ കൂടുതലാണ്
ശിക്ഷിക്കപ്പെടാതിരിക്കുന്ന
കേസുകള്‍ എന്നത്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ?
സ്ത്രീപീഡനക്കേസ്സുകളില്‍
കണ്‍വിക്ഷന്‍ റേറ്റ് കുറഞ്ഞു
വരുന്നതിനു കാരണം
191.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
സ്ത്രീപീഡന കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ; ഇതില്‍
എത്ര കേസ്സുകളില്‍
ശിക്ഷ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിൽ
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെ
പീഡനകേസ്സുകള്‍ എത്ര;
ഇക്കാര്യത്തിലുള്ള
കണ്‍വിക്ഷന്‍ റേറ്റ്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
കണ്‍വിക്ഷന്‍ റേറ്റ്
കുറഞ്ഞുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
എം.എല്‍.എ
ആഭ്യന്തര സെക്രട്ടറിയ്ക്കും ചീഫ്
സെക്രട്ടറിയ്ക്കും നല്കിയ കത്ത്
192.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനാലാം
നിയമസഭയുടെ രണ്ടാം
സമ്മേളനത്തിലെ 124-ാം
നമ്പര്‍ ചോദ്യത്തിന്
ലഭിച്ച തെറ്റായ ഉത്തരം
പരിശോധിക്കണമെന്ന്
കാണിച്ച് 5.12.2016 ല്‍
കോട്ടക്കല്‍ എം.എല്‍.എ
ആഭ്യന്തര
സെക്രട്ടറിയ്ക്കും ചീഫ്
സെക്രട്ടറിയ്ക്കും
നല്കിയ കത്തിന്റെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
കത്തിന്റെ
അടിസ്ഥാനത്തില്‍
ആഭ്യന്തര വകുപ്പില്‍
സ്വീകരിച്ച നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട ഫയലുകളുടെ
മുഴുവന്‍ വിവരങ്ങളും
കോപ്പികളും
ലഭ്യമാക്കുമോ;
(ഡി)
5.12.2016
ന് നല്കിയ കത്തിന്
നാളിതുവരെയായി
എം.എല്‍.എ.യ്ക്ക്
മറുപടി
ലഭ്യമായിട്ടില്ലെന്ന
കാര്യം ആഭ്യന്തര
വകുപ്പ് പരിശോധിക്കുമോ;
ഇക്കാര്യത്തിലുള്ള
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
മുന്മന്ത്രിമാര്,
മന്ത്രിമാര്‍ എന്നിവരുടെ
പേരിലുള്ള വിജിലന്‍സ്
കേസ്സ്
193.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിലെ
മുന്മന്ത്രിമാര്,
മന്ത്രിമാര്‍
എന്നിവരില്‍
ആരുടെയെല്ലാം പേരില്‍
വിജിലന്‍സ് കേസ്സ്
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
കേസ്സുകള്‍ അന്വേഷണം
നടത്താന്‍
ഉത്തരവിട്ടിട്ടുണ്ട് ;
കേസ്സുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഓരോ
കേസിലും കുറ്റപത്രം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഓരോ
അന്വേഷണത്തിന്റെയും
നിലവിലുള്ള സ്ഥിതി
എന്താണെന്നു
വ്യക്തമാക്കുമോ?
വി.എ.
അരുണ്‍കുമാറിനെതിരായ വിജിലന്‍സ്
കേസിന്‍െറ നിലവിലെ അവസ്ഥ
194.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
കയര്‍ഫെഡ് എം.ഡി. ശ്രീ.
വി.എ.
അരുണ്‍കുമാറിനെതിരെ
വിജിലന്‍സ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കയര്‍ഫെഡ്
എം.ഡി. ആയിരിക്കെ
സര്‍ക്കാരിന് നഷ്ടം
വരുത്തിയെന്ന ആരോപണം
അന്വേഷിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച പരാതിയില്‍
എഫ്.എെ.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
കേസിന്‍െറ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
എസ്.എസ്.എല്‍.സി,
ഹയര്‍സെക്കണ്ടറി
പരീക്ഷാനടത്തിപ്പിലെ
പാളിച്ചകളെപററി അന്വേഷണം
195.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
ക്രമക്കേടുകളല്ലാതെ
മറ്റ് തരത്തിലുള്ള
ക്രമക്കേടുകള്‍
അന്വേഷിക്കുന്നതിന്
വിജിലന്‍സിന്
അധികാരമുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എസ്.എസ്.എല്‍.സി
ചോദ്യപേപ്പര്‍
ചോര്‍ച്ച സംബന്ധിച്ച്
വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവിടാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ഹയര്‍സെക്കന്ററി
ജ്യോഗ്രഫി, ജേര്‍ണലിസം
,ഹിന്ദി
ചോദ്യപേപ്പറുകളെ
സംബന്ധിച്ചും ഗുരുതരമായ
ആരോപണം ഉയര്‍ന്ന്
വന്നിട്ടും
അതിനെക്കുറിച്ച്
അന്വേഷണം
നടത്താത്തതെന്താണ്;
ചോദ്യപേപ്പര്‍
തയ്യാറാക്കുവാന്‍
ചുമതലപ്പെടുത്തിയ
അദ്ധ്യാപക സംഘടനയായ
കെ.എസ്.റ്റി.എയുടെ
ഇക്കാര്യത്തിലുള്ള
പങ്ക് അന്വേഷിക്കുമോ;
(ഡി)
ഈ
വര്‍ഷത്തെ
എസ്.എസ്.എല്‍.സി,
ഹയര്‍സെക്കണ്ടറി
പരീക്ഷാനടത്തിപ്പിലെ
പാളിച്ചകളെ സംബന്ധിച്ച
ജൂഡീഷ്യല്‍
അന്വേഷണത്തിന്
ഉത്തരവിടുമോ?
വി.എ.
അരുണ്‍കുമാറിനെതിരെയുള്ള
വിജിലന്‍സ് അന്വേഷണം
196.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരവില്‍
കവിഞ്ഞ സ്വത്ത്
സമ്പാദിച്ചതിന്റെ
പേരില്‍
മുന്‍മുഖ്യമന്ത്രി
ശ്രീ. വി.എസ്.
അച്യുതാനന്ദന്റെ മകന്
ശ്രീ വി.എ.
അരുണ്‍കുമാറിനെതിരെ
കേസ് എടുക്കുവാന്‍
വിജിലന്‍സ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ കേസുകള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
വിജിലന്‍സിന് നിയമ
വകുപ്പിന്റെ ഉപദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ശ്രീ
വി.എ അരുണ്‍കുമാറിനെ
ഐ.സി.ടി. അക്കാദമി
ഡയറക്ടറായി
നിയമിച്ചതിനും
ഐ.എച്ച്.ആര്.ഡി.യില്‍
സ്ഥാനക്കയറ്റം
നല്‍കിയതിനും പിന്നില്‍
ക്രമക്കേട് ഉണ്ട് എന്ന
വി.ഡി. സതീശന്
അദ്ധ്യക്ഷനായ നിയമസഭാ
പ്രത്യേക സമിതിയുടെ
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അടിയന്തര
നടപടി സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ജിഷാ
വധക്കേസില്‍ വിജിലന്‍സ്
ഡയറക്ടര്‍ നല്കിയ
റിപ്പോര്‍ട്ട്
197.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഷാ
വധക്കേസില്‍
ശാസ്ത്രീയമായ
തെളിവുകള്‍
ശേഖരിക്കുന്നതില്‍
വീഴ്ചയുണ്ടായെന്നും,
കേസ് കോടതിയില്‍
നിലനില്‍ക്കില്ലായെന്നും
വിജിലന്‍സ് ഡയറക്ടര്‍
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്തരം
ഒരു റിപ്പോര്‍ട്ട്
നല്കുവാനുണ്ടായ
സാഹചര്യം എന്താണെന്നും
ഇതിനുള്ള അധികാരം
വിജിലന്സിനുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
ജിഷാ
വധക്കേസില്‍ പ്രതിഭാഗം
അഭിഭാഷകര്‍ ഈ
റിപ്പോര്‍ട്ട്
കോടതിയുടെ ശ്രദ്ധയില്‍
കൊണ്ടുവരികയും
പ്രതിക്കായി വിടുതല്‍
ഹര്‍ജി നല്‍കുകുയും
ചെയ്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ഡി)
ജിഷയുടെ
ഘാതകനെ അറസറ്റ്
ചെയ്യുവാനായത് വന്‍
നേട്ടമായി
ഉയര്‍ത്തിക്കാട്ടിയ
ആഭ്യന്തര വകുപ്പിന്
വിജിലന്‍സിന്റെ ഈ
റിപ്പോര്ട്ട്തിരിച്ചടിയായോ
എന്ന് വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാല സ്റ്റുഡന്റ്സ്
സര്‍വ്വീസസ് ഡയറക്ടര്‍,
ഡോ.വിജയലക്ഷ്മി നല്കിയ പരാതി
198.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
സ്റ്റുഡന്റ്സ്
സര്‍വ്വീസസ് ഡയറക്ടര്‍,
ഡോ.വിജയലക്ഷ്മിയോട്
സ്ത്രീത്വത്തെ
അപമാനിക്കും വിധം
പെരുമാറുകയും, വധഭീഷണി
മുഴക്കുകയും ചെയ്ത
സിന്‍ഡിക്കേറ്റ്
അംഗത്തിനും, എസ്.എഫ്.ഐ
നേതാക്കള്‍ക്കുമെതിരെ
അവര്‍ നല്കിയ പരാതി
ലഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്;
വ്യക്തമാക്കുമോ;
(ബി)
മാനസിക
പീഡനവും വധഭീഷണിയും
ശാരീരിക ഉപദ്രവവും
പരാതിയില്‍
ഉന്നയിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രതികള്‍ക്കെതിരെ
ജാമ്യമില്ലാ കുറ്റം
ചുമത്തി ക്രിമിനല്‍
കേസെടുക്കുന്നതില്‍
വീഴ്ചയുണ്ടായത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
മുന്‍
വിജിലന്‍സ് ഡി.ജി.പി. ഡോ.
ജേക്കബ് തോമസിനെതിരെ നടപടി
199.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
ഡി.ജി.പി.യായി
പ്രവര്‍ത്തിച്ച ഡോ.
ജേക്കബ് തോമസിനെതിരെ
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
6.01.2016 നോ
അതിനുശേഷമോ ചീഫ്
സെക്രട്ടറിയ്ക്ക്
കേന്ദ്ര ആഭ്യന്തര
വകുപ്പില്‍ നിന്ന്
കത്ത് ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(ബി)
ഇതിന്മേല്
ചീഫ് സെക്രട്ടറി
എന്തെങ്കിലും
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഏത്
തീയതിക്കാണ് ചീഫ്
സെക്രട്ടറി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്;
ഇതിന്റെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുമോ;
(ഡി)
ഇതിന്മേല്
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
വിഷയത്തില്‍ കേന്ദ്ര
ആഭ്യന്തര വകുപ്പില്‍
നിന്ന് 06.01.2016 ന്
കത്ത് നല്‍കിയതിനെ
തുടര്‍ന്നുള്ള ചീഫ്
സെക്രട്ടറിയുടെ
റിപ്പോര്‍ട്ട് പ്രകാരം,
നടപടി സ്വീകരിക്കേണ്ട
ഒരു ഉദ്യോഗസ്ഥനെ
വിജിലന്‍സ്
ഡി.ജി.പി.യായി
നിയമിക്കാന്‍ കാരണം
എന്താണ്;
(എഫ്)
പോര്‍ട്ട്
ഡയറക്ടറായിരിക്കെ
ജേക്കബ് തോമസ് നടത്തിയ
അഴിമതിക്കെതിരെ ധനകാര്യ
പരിശോധന വിഭാഗം നടത്തിയ
അന്വേഷണത്തെ തുടര്‍ന്ന്
തയ്യാറാക്കിയ
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(ജി)
സ്റ്റോര്‍
പര്‍ച്ചേസ്
ഇന്സ്പെക്ഷന് വിംഗ്
നടത്തിയ അന്വേഷണ
റിപ്പോര്ട്ടിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടി സ്വീകരിച്ചു;
ഇല്ലെങ്കില്‍ കാരണം
എന്ത് എന്ന്
വ്യക്തമാക്കുമോ?
വിരമിച്ച
ഉദ്യോഗസ്ഥര്‍ക്ക്
പുനര്‍നിയമനം
200.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിരമിച്ച
ഉദ്യോഗസ്ഥര്‍ക്ക്
പുനര്‍നിയമനം
നല്‍കരുതെന്ന്
വിജിലന്‍സ്
ഡയറക്ടറായിരുന്ന ശ്രീ.
ജേക്കബ് തോമസ്
സര്‍ക്കാരിന് കത്ത്
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ആവശ്യപ്പെട്ട
പ്രകാരമാണോ മുന്‍
വിജിലന്‍സ് ഡയറക്ടര്‍
ഇത്തരം ഒരു കത്ത്
നല്‍കിയത്;
അല്ലെങ്കില്‍ ഇത്തരം
കത്ത്
അയയ്ക്കുവാനുണ്ടായ
സാഹചര്യമെന്താണ് എന്ന്
വിശദമാക്കുമോ?
വിജിലന്‍സ്
നടപടിക്രമങ്ങളില്‍
കാലാനുസൃതമായ മാറ്റങ്ങള്‍
201.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിജിലന്‍സിന്റെ
പ്രവര്‍ത്തനത്തെ കേരള
ഹൈക്കോടതി വിമര്‍ശിച്ച
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കേസ്സുകളുടെ
വിസ്താരവേളയിലായിരുന്നു
പ്രസ്തുത
പരാമര്‍ശങ്ങള്‍
എന്നറിയിക്കാമോ ;
(ബി)
വിജിലന്‍സ്
നടപടികളില്‍ അതിരുവിട്ട
അരാജകത്വമെന്ന് കേരള
ഹൈക്കോടതി
വിമര്ശിക്കുവാനുണ്ടായ
സാഹചര്യമെന്താണ്; ഈ
വിമര്‍ശനത്തിന്റെ
അടിസ്ഥാനത്തില്‍
വിജിലന്‍സ്
നടപടിക്രമങ്ങളില്‍
കാലാനുസൃതമായ
മാറ്റങ്ങള്‍
വരുത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ ?
സ്പോര്‍ട്സ്
ലോട്ടറി അഴിമതി കേസ്
202.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പോര്‍ട്സ്
ലോട്ടറി അഴിമതികേസില്‍
സംസ്ഥാന സ്പോര്‍ട്സ്
കൗണ്‍സില്‍ പ്രസിഡന്റ്
റ്റി. പി. ദാസനെ
പ്രതിയാക്കി വിജിലന്‍സ്
കേസെടുക്കുകയുണ്ടായോ;
അദ്ദേഹത്തിനെതിരെ കേസ്
രജിസ്റ്റര്‍
ചെയ്യുവാന്‍ വിജിലന്‍സ്
കണ്ടെത്തിയ കുറ്റങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സ്പോര്‍ട്സ്
ലോട്ടറി വില്പനയിലൂടെ
എത്ര കോടി രൂപ
സമാഹരിച്ചു; അതില്‍
എത്ര കോടിരൂപ
സ്പോര്‍ട്സ്
വികസനത്തിന് ഇതിനകം
വിനിയോഗിച്ചു എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ അഴിമതിയും
അന്വേഷണ കമ്മീഷനുകളും
203.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ അഴിമതി
അവസാനിപ്പിക്കാനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
UDF സര്‍ക്കാരിലെ
മന്ത്രിമാരില്‍ അഴിമതി
കേസ്സുകളില്‍
ഉള്‍പ്പെട്ട്
വിജിലന്‍സ് അന്വേഷണം
നേരിട്ടവരും കോടതി
വ്യവഹാരങ്ങളില്‍
ഉള്പ്പെട്ടവരുമായവര്
ആരെല്ലാമെന്നും
ഏതെല്ലാമാണ് കേസ്സുകള്‍
എന്നും
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ സംസ്ഥാനത്ത്
ജുഡീഷ്യല്‍ അന്വേഷണം
ഉള്‍പ്പെടെ എത്ര
അന്വേഷണ കമ്മീഷനുകളെ
നിയമിച്ചു, എത്ര
എണ്ണത്തില്‍ അന്വേഷണം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ടു
ലഭിച്ചു, ഏതെല്ലാം
അന്വേഷണ
റിപ്പോര്‍ട്ടുകള്‍
ഇനിയും
സമര്‍പ്പിക്കാനുണ്ട്
എന്നിവ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ഡി)
ലഭ്യമായ
അന്വേഷണ കമ്മീഷന്
റിപ്പോര്‍ട്ടുകളിൽ
നിന്നും കുറ്റക്കാരായി
കണ്ടെത്തിയവര്‍
ആരെല്ലാം എന്നും
എന്തെല്ലാം നടപടികളാണ്
നാളിതുവരെ അവർക്കെതിരെ
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ?
വിജിലന്‍സിനു
ലഭിച്ച പരാതികളിൽ
ത്വരിതാന്വേഷണത്തിലെ പ്രധാന
കണ്ടെത്തലുകള്‍
204.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോയ്ക്ക് ലഭിച്ച
പരാതികളിന്മേല്
ക്യൂ.വി.
16/16റ്റി.വി.എം
പ്രകാരം നടത്തിയ
ത്വരിതാന്വേഷണത്തിലെ
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വി.സി
1/17/റ്റി.വി.എം. എന്ന
നമ്പറില്‍ രജിസ്റ്റര്‍
ചെയ്ത കേസിലെ പ്രധാന
ആരോപണങ്ങള്‍
എന്തൊക്കെയാണെന്നും
പ്രതികള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിലെ
പ്രതികള്‍ ഏതൊക്കെ
പദവികള്‍ വഹിച്ചിരുന്നു
എന്നും, ഇപ്പോള്‍
ഏതൊക്കെ പദവികള്‍
വഹിക്കുന്നു എന്നും
വെളിപ്പെടുത്തുമോ?
മന്ത്രിമാര്‍ക്കെതിരെയുള്ള
വിജിലന്‍സിന്റെ
ത്വരിതാന്വേഷണം
205.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയിലെ എത്ര
മന്ത്രിമാര്‍ക്കെതിരെ
ഇതുവരെ വിജിലന്‍സിന്റെ
ത്വരിതാന്വേഷണം നടന്നു.
കോടതി
നിര്‍ദ്ദേശപ്രകാരം എത്ര
മന്ത്രിമാര്‍ക്കെതിരെ
അന്വേഷണം
ആരംഭിക്കുകയുണ്ടായി.
പരാതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
കേസുകളില്‍
ത്വരിതാന്വേഷണം
പൂര്‍ത്തിയായി;
അന്വേഷണത്തില്‍
എതെങ്കിലും
മന്ത്രിമാര്‍
കുറ്റക്കാരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഈ
മന്ത്രിസഭയിലെ
ഏതെങ്കിലും മന്ത്രി
കൊലക്കേസ്സില്‍
പ്രതിയാണോ; വിശദാംശം
നല്‍കുമോ;
(ഡി)
കൊലക്കേസ്സില്‍
പ്രതിയായ വ്യക്തി
മന്ത്രിയായി തുടരുന്നത്
നിഷ്പക്ഷ അന്വേഷണത്തെ
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
2006-11
കാലത്ത് മുഖ്യമന്ത്രി
ബന്ധുവിന് ഭൂമി അനുവദിച്ച
കേസ്
206.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-11
കാലത്ത് അന്നത്തെ
മുഖ്യമന്ത്രി തന്റെ
ബന്ധുവിന് ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസിന്റെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കേസിന്മേലുള്ള അന്തിമ
റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ജുഡീഷ്യല്‍
അന്വേഷണ കമ്മീഷനുകള്‍
207.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
ജുഡീഷ്യല്‍ അന്വേഷണം
പ്രഖ്യാപിച്ചത്;
വിശദമാക്കുമോ;
(ബി)
ഇതിലേതെങ്കിലും
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷനുകള്‍ അതിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
എത്ര ജുഡീഷ്യല്‍
അന്വേഷണ കമ്മീഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഓരോന്നിനും ഇതുവരെ
എന്ത് തുക ചെലവായെന്നും
വ്യക്തമാക്കുമോ?
സ്ത്രീധനപീഡനം
സംബന്ധി ച്ച് രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍
208.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്ത്രീധനപീഡനം
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
സ്ത്രീധനത്തിന്റെ
പേരില്‍ ജീവന്
അപഹരിച്ച എത്ര
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഏറ്റവും
കൂടുതല്‍ സ്ത്രീധനമരണം
റിപ്പോര്‍ട്ട് ചെയ്തത്
ഏത് ജില്ലയിലാണെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
209.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
ബഹു.ഹൈക്കോടതി
മുഖേന ഇതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ബഹുനില
മന്ദിരങ്ങള്‍ക്ക് എന്‍.ഒ.സി.
210.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുന്‍ സര്‍ക്കാരിന്‍െറ
കാലത്ത്
ഫയര്‍ഫോഴ്സിന്‍െറ
എന്‍.ഒ.സി.ക്ക് അപേക്ഷ
നല്‍കിയിരുന്ന എത്ര
അനധികൃത ബഹുനില
മന്ദിരങ്ങള്‍ക്ക്
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ട്; ഇവ
ഓരോന്നിന്റെയും
വിശദവിവരം നല്‍കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അനുമതി
നിഷേധിച്ചിരുന്നവ
ഇവയില്‍
എത്രയെണ്ണമുണ്ട്;
(സി)
ഇവയ്ക്ക്
എന്‍.ഒ.സി. നല്‍കിയതിന്
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
ഇതില്‍
ആര്‍ക്കെങ്കിലുമെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
അനധികൃത
ഫ്ലാറ്റുകള്‍ക്ക് നല്കിയ
എന്‍.ഒ.സി.
211.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേരത്തെ
ചുമതല വഹിച്ചിരുന്ന
ഫയര്‍ & റസ്ക്യു
കമാന്റന്റ് ജനറല്‍മാര്‍
എന്‍.ഒ.സി.
നല്‍കാതിരുന്ന അനധികൃത
ഫ്ലാറ്റുകള്‍ക്ക്
കമാന്റന്റ് ജനറലിന്റെ
ഒഴിവില്‍ ചാര്‍ജ്ജ്
ഏറ്റെടുത്ത
ടെക്നിക്കല്‍ ഡയറക്ടര്‍
നിയമവിരുദ്ധമായി
എന്‍.ഒ.സി. നല്‍കിയെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വിശദമാക്കുമോ;
(ബി)
മുമ്പ്
തടഞ്ഞുവച്ചതും ഇപ്പോള്‍
എന്‍.ഒ.സി.
നല്കിയതുമായ
ഫ്ലാറ്റുകള്‍
ഏതൊക്കെയെന്ന്
ജില്ലതിരിച്ച്
ഫ്ലാറ്റിന്റെയും
ഫ്ലാറ്റ് ഉടമയുടെയും
പേരു സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഫ്ലാറ്റുകള്‍ക്ക്
കൊടുത്ത ഓരോ
എന്‍.ഒ.സി.യുടെയും
കോപ്പി ലഭ്യമാക്കുമോ?
ചെറിയനാട്
ഫയര്‍ സ്റ്റേഷന്
212.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറിയനാട്
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്ന കാര്യം
ആലോചനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ഥലപരിമിതികള്‍
ഉള്ള ചെങ്ങന്നൂരിലെ
ഫയര്‍ സ്റ്റേഷന് അവിടെ
നിന്നും ചെറിയനാട്
ഫയര്‍ സ്റ്റേഷനായി
നിശ്ചയിച്ചിരിക്കുന്ന
സ്ഥലത്തേക്ക് മാറ്റുന്ന
കാര്യം ആലോചിക്കുമോ?
ചാലക്കുടി
ഫയര്സ്റ്റേഷന്
213.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വളരെ
പരിമിതമായ
സൗകര്യങ്ങളോടുകൂടി
പ്രവര്‍ത്തിച്ചുവരുന്ന
ചാലക്കുടി
ഫയര്സ്റ്റേഷന് പുതിയ
കെട്ടിടം സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
മുനിസിപ്പാലിറ്റി
ഇതിനായി
നിര്ദ്ദേശിച്ചിട്ടുളള
സ്ഥലത്ത് പുതിയ
ഫയര്സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ചാലക്കുടി
ഫയര്സ്റ്റേഷന്
കൂടുതല്‍ വാഹനങ്ങളും,
ഉപകരണങ്ങളും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മട്ടന്നൂര്‍
ഫയര്‍ സ്റ്റേഷന് കെട്ടിടം
214.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
ഫയര്‍ സ്റ്റേഷനു
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കിൽ
എത്ര തുകയുടെ പുതുക്കിയ
എസ്റ്റിമേറ്റാണ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
മട്ടന്നൂര്‍
ഫയര്‍ സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
കണ്ണൂര്‍
എയര്‍പോര്‍ട്ട്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതോടൊപ്പം
തന്നെ സ്വന്തം
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുവാന്‍
കഴിയുന്ന തരത്തില്‍
മട്ടന്നൂര്‍ ഫയര്‍
സ്റ്റേഷന് നിര്‍മ്മാണം
ആരംഭിച്ചു
പൂര്‍ത്തീകരിക്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ?
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന് കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
215.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുളളതെന്നും
എന്തെല്ലാം നടപടികളാണ്
നിലവിൽ
സ്വീകരിച്ചുവരുന്നതെന്നും
വിശദമാക്കാമോ?
ഫ്ലാറ്റുകളും
ബഹുനില മന്ദിരങ്ങളും
നിര്‍മ്മിക്കുന്നതിന്
ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി
216.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫ്ലാറ്റുകളും ബഹുനില
മന്ദിരങ്ങളും
നിര്‍മ്മിക്കുന്നതിന്
ഫയര്‍ഫോഴ്സിന്റെ
എന്‍.ഒ.സി
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
എന്‍.ഒ.സി
ലഭിക്കുന്നതിന്
ആവശ്യമായ നടപടി
ക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
2016
മേയ് 31 നു ശേഷം
സംസ്ഥാനത്ത് ഇതുവരെ
എത്ര ബഹുനില
കെട്ടിടങ്ങള്‍ക്കും,
ഫ്ലാറ്റുകള്‍ക്കുമാണ്
എന്‍.ഒ.സി
നല്കിയിയുള്ളത്;
അവയുടെ വിശദ വിവരം
നല്‍കുമോ;
(ഡി)
സുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കാത്തതിനാല്‍
മുന്‍ ഫയര്‍ഫോഴ്സ്
മേധാവികള്‍ അനുമതി
നല്‍കാതിരുന്ന
കെട്ടിടങ്ങള്‍ക്ക്
എന്‍.ഒ.സി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്സ്റ്റേഷന്
217.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്സ്റ്റേഷന്
നിലവില്ലാത്ത
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഫയര്സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ ;
(ബി)
പരിയാരം
മെഡിക്കല്‍കോളേജ്
പരിസരത്ത്
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജയില്‍ വകുപ്പ് ശിക്ഷായിളവിന്
ശുപാര്‍ശ ചെയ്ത തടവുകാര്‍
218.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളപിറവിയുടെ
60-ാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി ജയില്‍ വകുപ്പ്
ശിക്ഷായിളവിന് ശുപാര്‍ശ
ചെയ്ത തടവുകാരുടെ എണ്ണം
എത്രയാണ്;
(ബി)
ശുപാര്‍ശ
പട്ടികയില്‍
റ്റി.പി.ചന്ദ്രശേഖരന്
വധക്കേസിലെ
പ്രതികളുണ്ടോ;
ഉണ്ടെങ്കില്‍ ആരൊക്കെ;
വിശദമാക്കുമോ;
(സി)
കാരണവര്‍
കേസിലെ പ്രതി ഷെറിന്,
അപ്രാണി കൃഷ്ണകുമാര്‍
വധക്കേസിലെ പ്രതി
ഓംപ്രകാശ്,
കല്ലുവാതുക്കല്‍
മദ്യദുരന്തകേസ്സിലെ
പ്രതികള്‍ എന്നിവര്‍
ജയില്‍വകുപ്പിന്റെ
ശുപാര്‍ശപട്ടികയില്‍
ഉണ്ടായിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ചന്ദ്രബോസ്
വധക്കേസിലെ പ്രതി
മുഹമ്മദ് നിഷാം
ശുപാര്ശചെയ്യപ്പെട്ടവരില്
ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നോ;
ഉണ്ടെങ്കില്‍ അതിനുള്ള
മാനദണ്ഡം
എന്തായിരുന്നു?
ജയില്‍ശിക്ഷ
അനുഭവിക്കുന്നവര്‍ക്ക്
ശിക്ഷാകാലയിളവ് അനുവദിക്കുന്ന
നടപടി
219.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശിക്ഷാകാലാവധി
പൂര്‍ത്തിയാക്കും
മുമ്പ് ജയില്‍ശിക്ഷ
അനുഭവിക്കുന്നവരെ
മോചിപ്പിക്കുന്നതിന്
ജയില്‍ ഉപദേശക സമിതി
ശുപാര്‍ശ
നല്‍കുന്നതിന്റെ
നടപടിക്രമവും
മാനദണ്ഡവും എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ചില
പ്രത്യേക
കുറ്റകൃത്യങ്ങള്ക്ക്ശിക്ഷ
അനുഭവിക്കുന്നവര്‍ക്ക്
ശിക്ഷാകാലയിളവ്
അനുവദിക്കാന്‍
പാടില്ലെന്ന്
വ്യക്തമാക്കി സുപ്രീം
കോടതി നിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കില്‍
അതു സംബന്ധിച്ച
നിര്‍ദ്ദേശത്തിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷത്തിനിടെ
ജയില്‍ ഉപദേശകസമിതിയുടെ
ശുപാര്‍ശപ്രകാരം
വിട്ടയച്ചവരിലും
വിട്ടയയ്ക്കാനുള്ള
ശുപാര്‍ശ
നിലവിലുള്ളവരിലും മേല്‍
സുപ്രീംകോടതി
നിര്‍ദ്ദേശത്തില്‍
സൂചിപ്പിക്കുന്ന
കുറ്റകൃത്യങ്ങള്‍
ചെയ്തവര്‍
എത്രപേരുണ്ടെന്നും
അവരുടെ പേരു വിവരവും
ചെയ്ത കുറ്റവും
സംബന്ധിച്ച വിശദവിവരവും
നല്‍കുമോ?
തടവുശിക്ഷയില്‍
ഇളവ്
220.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റ്റി.പി.
ചന്ദ്രശേഖരന്
വധക്കേസിലെ പ്രതി കൊടി
സുനി, കിര്‍മാണി മനോജ്
എന്നിവര്‍ വാടക
കൊലയാളികളാണെന്ന്
ഹൈക്കോടതിയുടെ
വിധിന്യായത്തില്‍
വ്യക്തമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
രാഷ്ട്രീയ ആക്രമണ
കേസിലെ പ്രതികളെന്ന
പരിഗണനയില്‍ ഇവര്‍ക്ക്
തടവുശിക്ഷയില്‍ ഇളവു
നല്‍കുന്നതിനായി ജയില്‍
വകുപ്പ് ശുപാര്‍ശ
നല്‍കിയത് ഏത്
സാഹചര്യത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
വയനാട്
ഗവ. പ്രസ്സിലെ രണ്ടാം ഗ്രേഡ്
അറ്റന്റന്റ് തസ്തിക നിയമനം
221.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ഗവ. പ്രസ്സിലെ രണ്ടാം
ഗ്രേഡ് അറ്റന്റന്റ്
തസ്തിക നിയമനവുമായി
ബന്ധപ്പെട്ട് ബഹു.
ഹൈക്കോടതിയുടെ സ്റ്റേ
ഉത്തരവ് ഏതെങ്കിലും
നിലവിലുണ്ടോയെന്നും
ഉണ്ടെങ്കില്‍ പ്രസ്തുത
സ്റ്റേ ഉത്തരവ് എന്നു
മുതല്‍ ഉള്ളതാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേ ഒഴിവാക്കി
കിട്ടുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
സ്റ്റേ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുന്നതില്‍
കാലതാമസം
വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
അച്ചടി
വകുപ്പിന് ലഭിക്കുവാനുള്ള തുക
222.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അച്ചടി വകുപ്പിന്
മറ്റ് വകുപ്പുകളില്‍
നിന്നും പൊതു
സ്ഥാപനങ്ങളില്‍ നിന്നും
എത്ര രൂപ
ലഭിക്കുവാനുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
അച്ചടി
വകുപ്പിന് മറ്റ്
വകുപ്പുകളില്‍ നിന്നും
പൊതു സ്ഥാപനങ്ങളില്‍
നിന്നും 2016 ജൂണ്‍
മുതൽ 2017 ഫെബ്രുവരി
വരെ ഓരോ മാസവും എത്ര
രൂപ വീതം
ലഭിക്കുവാനുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
അച്ചടി
വകുപ്പിന്
ലഭിക്കുവാനുളള തുക
ഈടാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
അച്ചടി
വകുപ്പില്‍ വാങ്ങിയ യന്ത്രങ്ങളും
അനുബന്ധ ഉപകരണങ്ങളും
223.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ അച്ചടി
വകുപ്പില്മെഷിനറികളും
അനുബന്ധ ഉപകരണങ്ങളും
വാങ്ങുന്നതിലേക്കായി
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉപകരണങ്ങളും
മെഷിനറികളും
വാങ്ങിയതിന് കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിനു
മുന്‍പുള്ള എൽ.ഡി.എഫ്
സര്‍ക്കാര്‍ എത്ര
രൂപയ്ക്കാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അച്ചടി
വകുപ്പിന് യന്ത്രങ്ങളും
അനുബന്ധ ഉപകരണങ്ങളും
വാങ്ങുന്നതിന് എത്ര
രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
പ്രസ്സുകള്‍
224.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രസ്സുകള്‍ വഴി 2011
മുതല്‍ ഓരോ വര്‍ഷവും
അച്ചടിച്ച കലണ്ടര്‍,
ഡയറി,
ഓര്‍മ്മക്കുറിപ്പ്
എന്നിവയുടെ എണ്ണം
വെളിപ്പെടുത്തുമോ;
(ബി)
ഇവ
യഥാസമയം വിതരണം
ചെയ്യാതെ
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അന്വേഷണ
കേസ്സുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ഡി)
കലണ്ടര്‍,
ഡയറി,
ഓര്‍മ്മക്കുറിപ്പ്
എന്നിവ സമയബന്ധിതമായി
അച്ചടിച്ച് വിതരണം
ചെയ്യുന്നതിനും
മോണിറ്റര്‍
ചെയ്യുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
പ്രസ്സുകളുടെ സമഗ്ര നവീകരണം
225.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രസ്സുകളുടെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഷൊര്‍ണൂര്‍
സര്‍ക്കാര്‍ പ്രസ്സ്
ആധുനികവല്‍ക്കരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
മേഖലയ്ക്കാവശ്യമായ
എല്ലാ അച്ചടി ജോലികളും
ഏറ്റെടുത്ത്
നിര്‍വ്വഹിക്കുന്ന
രീതിയില്‍ സര്‍ക്കാര്‍
പ്രസ്സുകളെ സമഗ്രമായി
നവീകരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചു എന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
ഗവണ്മെന്റ്
പ്രസ്സുകളുടെ സൂപ്രണ്ടുമാരുടെ
തസ്തിക
226.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ്
പ്രസ്സുകളുടെ
ഭരണസംവിധാനവുമായി
ബന്ധപ്പെട്ട്സൂപ്രണ്ട്,ഡെപ്യൂട്ടി
സൂപ്രണ്ട്,
അസിസ്റ്റന്റ്
സൂപ്രണ്ട്എന്നിവരുടെ
എത്ര വീതം തസ്തികകള്‍
നിലവിലുണ്ട്;
വിശദമാക്കുമോ;
(ബി)
ഈ
തസ്തികകളില്‍
ഓരോന്നിലും ആളെ
നിയമിച്ചിട്ടുണ്ടോ; ഇനി
എത്രപേരെ
നിയമിക്കാനുണ്ട്;
(സി)
തിരുവനന്തപുരത്തെ
ഗവണ്മെന്റ്
പ്രസ്സിന്റെ ചുമതല
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കുമോ;
ഇവിടത്തെ ഡെപ്യൂട്ടി
സൂപ്രണ്ടുമാരുടെ
ചുമതലകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
ഗവണ്മെന്റ്
പ്രസ്സുകളിലേക്ക്
ആവശ്യമായ മെഷീനുകളും
മറ്റ് അനുബന്ധ
യന്ത്രസാമഗ്രികളും
വാങ്ങുന്നതിന്
ടെക്നിക്കല്‍ കമ്മിറ്റി
നിലവിലുണ്ടോ;
കമ്മിറ്റിയുടെ ഘടന
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കുമോ;
അസംസ്കൃത സാധനങ്ങള്‍
വാങ്ങുന്നതിന് പ്രത്യേക
കമ്മിറ്റി നിലവിലുണ്ടോ;
ഇല്ലെങ്കില്‍
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
പര്‍ച്ചേയ്സ്
കമ്മിറ്റിയുടെ
നടപടികള്‍ സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരിശോധിക്കുമോ?
കോവളം
- കൊല്ലം ജലപാത
227.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം
- കൊല്ലം കനാലിന്റെ
74.18 കി.മീ. വരുന്ന
ജലപാത പൂര്‍ണ്ണമായും
ഉപയോഗക്ഷമമാക്കുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഇനത്തിൽ ഇനി മൊത്തം
എത്ര തുക വേണ്ടി
വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
2005-2010
കാലഘട്ടത്തില്‍ ഈ
കനാല്‍
ഗതാഗതയോഗ്യമാക്കുന്നതിന്
കരാറെടുത്തവര്‍
കോടിക്കണക്കിനു രൂപ വില
വരുന്ന മണല്‍
കടത്തിക്കൊണ്ടുപോയതിനിടയാക്കിയ
ഗുരുതര
വീഴ്ചയെക്കുറിച്ച്
അന്വേഷണമെന്തെങ്കിലും
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
അതെക്കുറിച്ച്
അന്വേഷിക്കുമോ?
കരാര്‍
അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന
സ്വകാര്യ വാഹനങ്ങള്‍
228.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ കരാര്‍
അടിസ്ഥാനത്തില്‍
ഏതെല്ലാം സര്‍ക്കാര്‍
ഓഫീസുകളില്‍ സ്വകാര്യ
വാഹനങ്ങള്‍
ഉപയോഗിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലയില്‍
എല്ലാ വകുപ്പുകളും കൂടി
എത്ര വാഹനങ്ങള്‍
ഉപയോഗിക്കുന്നുവെന്നും
പ്രതിമാസം എത്ര തുക
ഇതിനായി
വേണ്ടിവരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
സ്വകാര്യവാഹനങ്ങള്‍
കരാര്‍ അടിസ്ഥാനത്തില്‍
ലഭ്യമാക്കുന്നതിനുള്ള
വ്യവസ്ഥകള്‍
വ്യക്തമാക്കുമോ?
കേരളത്തിലെ
ബോർഡുകളും കോർപ്പറേഷനുകളും
229.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
എത്ര ബോർഡുകളും
കോർപ്പറേഷനുകളും
പ്രവർത്തിക്കുന്നുണ്ട്;
ഈ സ്ഥാപനങ്ങളുടെ പേരും
മേൽവിലാസും നല്‍കാമോ;
പ്രസ്തുത സ്ഥാപനങ്ങളുടെ
ഭരണത്തിനായി പ്രതി മാസം
എത്ര രൂപ
ചെലവാകാറുണ്ട്;
സ്ഥാപനങ്ങൾ തിരിച്ചു
കണക്കുകൾ
വ്യക്തമാക്കുമോ; ഇതിൽ
നഷ്ടത്തിൽ
പ്രവർത്തിക്കുന്ന
സ്ഥാപനങ്ങൾ
ഏതെല്ലാമാണ്;വിശദമാക്കാമോ?
കായ്ഫലങ്ങളുടെ
ലേലം
230.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍ ഓഫീസുകള്‍,
സ്കുൂളുകള്‍,
മറ്റുസ്ഥാപനങ്ങള്‍
എന്നിവയുടെ പരിസരത്തെ
മരങ്ങളിലെ കായ്ഫലങ്ങള്‍
പൊതുലേലം ചെയ്തതില്‍
നിന്ന് എത്ര തുക
ട്രഷറിയില്‍
അടയ്ക്കപ്പെട്ടു;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ജില്ലകളില്‍
ഏറ്റവും കൂടുതല്‍
ലേലത്തുക ലഭിച്ച
സ്ഥാപനമേതാണ്;
വ്യക്തമാക്കുമോ?