റേഷന്‍
കടകള്‍
5695.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര റേഷന്‍ കടകള്‍
ഉണ്ട്;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
നടത്തിപ്പ് സംസ്ഥാനത്തെ
റേഷന്‍ കടകളുടെ
നിലനില്‍പ്പിനെ
പ്രതികൂലമായി
ബാധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സപ്ലൈകോ ജീവനക്കാരുടെ ശമ്പള
പരിഷ്കരണം
5696.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
ജീവനക്കാരുടെ
സര്‍ക്കാര്‍ അംഗീകരിച്ച
ശമ്പള പരിഷ്കരണം
നടപ്പില്‍
വരുത്തുന്നതിന്
കാലതാമസം
നേരിടുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
എന്നത്തേക്ക്
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച ഇ.പി.എഫ്
പെന്ഷന് സ്കീം
സപ്ലൈകോയിലെ ഇ.പി.എഫ്.
അംഗങ്ങള്‍ക്കും
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
പാചക
വാതക വിതരണ ഏജന്‍സികള്‍കളുടെ
ഉത്തരവാദിത്വങ്ങളും
ഉപഭോക്താവിന്റെ അവകാശങ്ങളും
5697.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാചക വാതക
സിലിണ്ടറുകള്‍
ഉപഭോക്താക്കള്‍ക്ക്
വീടുകളില്‍ എത്തിച്ച്
നല്കുന്ന കാര്യത്തില്‍
ഗ്യാസ് വിതരണ
ഏജന്‍സികള്‍ക്കുള്ള
ബാദ്ധ്യത/ഉത്തരവാദിത്വം
എന്തെല്ലാമാണ്; എത്ര
കിലോമീറ്റര്‍
ചുറ്റളവില്‍
ഏജന്‍സികള്‍ ഗ്യാസ്
സിലിണ്ടര്‍ സൗജന്യമായി
വീടുകളില്‍ എത്തിക്കണം
എന്നത്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന പല
ഏജന്‍സികളും ഗ്യാസ്
സിലിണ്ടര്‍ വിതരണം
ചെയ്യുന്ന കാര്യത്തില്‍
അന്യായമായി ചാര്‍ജ്ജ്
ഇൗടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉപഭോക്താവിന്
സ്വന്തം ചെലവിലോ
സ്വന്തം സംവിധാനങ്ങള്‍
ഉപയോഗിച്ചോ ഗ്യാസ്
ഏജന്‍സിയില്‍ നേരിട്ട്
പോയി ഗ്യാസ്
സിലിണ്ടര്‍
എടുക്കുന്നതിന്
തടസ്സമുണ്ടോ;
(ഡി)
പാചക
വാതക വിതരണ
കാര്യത്തില്‍ ഗ്യാസ്
ഏജന്‍സികള്‍
പാലിച്ചിരിക്കേണ്ട
ഉത്തരവാദിത്വങ്ങളും
ഉപഭോക്താവിന് ലഭ്യമായ
അവകാശങ്ങളും
വിശദമാക്കുന്ന
ഉത്തരവുകളും
സര്‍ക്കാരിന്റെ മറ്റ്
റഫറന്‍സുകളും
വിശദമാക്കാമോ;
എല്ലാത്തിന്റെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
എന്‍.എഫ്.എസ്.എ
പ്രകാരം ജീവനക്കാരെ
നിയമിക്കല്‍
5698.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഫുഡ് സെക്യൂരിറ്റി
ആക്ട് (എന്‍.എഫ്.എസ്.എ)
നടപ്പിലാക്കുന്നതിന്റെ
നോഡല്‍ ഏജന്‍സി ആരാണ്;
(ബി)
എന്‍.എഫ്.എസ്.എ
നടപ്പിലാക്കുന്നതിന്
താല്‍ക്കാലികമായി,
ഡെപ്യൂട്ടേഷന്,
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
ജീവനക്കാരെ
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എന്‍.എഫ്.എസ്.എ-യില്‍
ഡെപ്യൂട്ടേഷന്,
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
ജീവനക്കാരെ
നിയമിക്കുമ്പോള്‍
സിവില്‍ സപ്ലൈസ്
വകുപ്പില്‍ ഉണ്ടാകുന്ന
ഒഴിവുകള്‍ പി.എസ്.സി
വഴി നിയമനം നടത്താന്‍
തയ്യാറാകുമോ;
(ഡി)
സപ്ലൈകോയിലെ
നിശ്ചിത സീനിയോറിറ്റി
യോഗ്യതയുള്ള ജീവനക്കാരെ
എന്‍.എഫ്.എസ്.എ യില്‍
പ്രമോഷന് നല്കി
നിയമിക്കുന്നത്
സപ്ലൈകോക്ക് ലാഭകരമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഭക്ഷ്യ
ഭദ്രത നിയമം
5699.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത നിയമം
നടപ്പിലാക്കുന്നതിന്
മുന്നോടിയായിട്ടുള്ള
റേഷന്‍ കടകള്‍
കമ്പ്യൂട്ടര്‍
വല്‍ക്കരിക്കുന്ന
പ്രവൃത്തി ഏത്
ഘട്ടത്തിലാണ്;
(ബി)
എത്ര
റേഷന്‍ കടകളാണ്
സംസ്ഥാനത്ത്
കമ്പ്യൂട്ടര്വല്ക്കരിക്കാനുള്ളത്;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഭക്ഷ്യ
ഭദ്രത നിയമം
5700.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി കേരളത്തിന്
അര്‍ഹമായ ഭക്ഷ്യധാന്യം
ഇപ്പോള്‍
ലഭിക്കുന്നുണ്ടോ;
(ബി)
ഭക്ഷ്യ
ഭദ്രത നിയമം
നടപ്പിലാക്കുന്നതിന്റെ
ഫലമായി സംസ്ഥാനത്തിന്
ഗുണകരമായ എന്തെങ്കിലും
നേട്ടം പുതുതായി
ലഭിക്കുമോ;
(സി)
ഭക്ഷ്യ
ഭദ്രത നിയമം
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
തൃപ്തികരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
റേഷന്‍കടകളുടെ
കംപ്യൂട്ടറൈസേഷന്
ഉള്‍പ്പെടെയുള്ള
ആധുനികവല്‍ക്കരണ
പ്രവര്‍ത്തനപുരോഗതിയുടെ
നിലവിലെ സ്ഥിതി
ലഭ്യമാക്കുമോ;
(ഇ)
കേന്ദ്രനയം
മൂലം ഉണ്ടായ റേഷന്‍
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
നെല്ല്
സംഭരണം
T 5701.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിക്കുന്നതിന്
ഏതെല്ലാം
ഏജന്‍സികള്‍ക്കാണ്
അനുമതി നല്‍കിയിരുന്നത്;
(ബി)
എത്ര
ടണ്‍ നെല്ലാണ് ഇതു വരെ
സംഭരിക്കാന്‍
കഴിഞ്ഞിട്ടുള്ളതെന്ന്
അറിയാമോ;
(സി)
ഇത്തരത്തില്‍
സംഭരിക്കുന്ന നെല്ല്
പൂര്‍ണ്ണമായും അരിയായി
മാറ്റി
വില്‍ക്കുന്നതിന്
സര്‍ക്കാര്‍ മില്ലുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
5702.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കുന്നതോടെ
പൊതുവിതരണ
രംഗത്തുണ്ടാകുവാന്‍
പോകുന്ന നേട്ടങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമം സിവില്‍ സപ്ലൈസ്
വകുപ്പിന്റെ പൂര്‍ണ്ണ
മേല്‍നോട്ടത്തില്‍
തന്നെയാണോ
നടപ്പിലാക്കുന്നത്;
(സി)
ഇതിനുവേണ്ടി
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയെന്നും
എവിടെയൊക്കെയെന്നും
പറയാമോ;
(ഡി)
പ്രസ്തത
നിയമം മൂലം സിവില്‍
സപ്ലൈസ് വകുപ്പിന്റെ
നിലവിലുള്ള
എന്തെങ്കിലും
അധികാരങ്ങളും
തസ്തികകളും കുറയുന്ന
സാഹചര്യം ഉണ്ടാകുമോ;
(ഇ)
വകുപ്പിലെ
ഇന്സ്പെക്ഷന്
വിംഗിനേയും വിജിലന്‍സ്
വിംഗിനേയും ആഡിറ്റ്
വിംഗിനേയും
ശാക്തീകരിച്ച്
ക്രമക്കേടുകളും മറ്റും
തടയുന്നതിന് നടപടി
സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡ് വിതരണം
5703.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിഴവുകള്‍
തീര്‍ത്ത് പുതുക്കിയ
റേഷന്‍ കാര്‍ഡ് വിതരണം
നടത്തുന്നതിന്
ബുദ്ധിമുട്ട്
നേരിട്ടിട്ടുണ്ടോ;
(ബി)
അശാസ്ത്രീയമായ
രീതിയില്‍ കാര്‍ഡുകള്‍
തയ്യാറാക്കിയും
വിവരങ്ങള്‍ തെറ്റായി
രേഖപ്പെടുത്തിയും
തയ്യാറാക്കിയ
കാര്‍ഡുകള്‍ക്കായി
ചെലവഴിച്ച തുക
എത്രയാണ്; ഈ സാഹചര്യം
സംജാതമാക്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഭക്ഷ്യഭദ്രതാനിയമം
നടപ്പാക്കിയ കൊല്ലം
ജില്ലയില്‍ ഏപ്രില്‍
മാസം തന്നെ മുഴുവന്‍
റേഷന്‍ കാര്‍ഡുകളും
വിതരണം ചെയ്യുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
റേഷന്‍
കടകളുടെ നവീകരണം
5704.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റേഷന്‍
വിതരണവും റേഷന്‍
കടകളുടെ നടത്തിപ്പും
നവീകരിക്കുന്നതിലേക്കായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
അന്തിമ
മുന്‍ഗണനാ പട്ടികയ്ക്ക്
അംഗീകാരം
5705.
ശ്രീ.ജെയിംസ്
മാത്യു
,,
വി. അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ഭക്ഷ്യ ഭദ്രതാ
നിയമം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട മുന്‍ഗണനാ
പട്ടിക സംബന്ധിച്ച
ആക്ഷേപങ്ങളുടെയും
പരാതികളുടെയും
തീര്‍പ്പാക്കല്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
അന്തിമ പട്ടികയ്ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
സാധനങ്ങള്‍ പൂഴ്ത്തിവച്ച്
കരിഞ്ചന്തയില്‍ വില്‍ക്കുന്ന
നടപടി
5706.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ സാധനങ്ങള്‍
പൂഴ്ത്തിവച്ച്
കരിഞ്ചന്തയില്‍
വില്‍ക്കുന്നതും
തന്മൂലം അരിക്കും മറ്റ്
നിത്യോപയോഗ
സാധനങ്ങള്‍ക്കും വില
ക്രമാതീതമായി
ഉയരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍
സാധനങ്ങള്‍
പൂഴ്ത്തിവെച്ചതിന്റെ
പേരില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
മൊത്തം എത്ര ടണ്‍
റേഷന്‍ സാധനങ്ങള്‍
പിടിച്ചെടുത്തിട്ടുണ്ട്;
വിശദമാക്കുമോ; ഇതിന്റെ
പേരില്‍ ആരുടെയെങ്കിലും
ലൈസന്‍സ്
റദ്ദാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാവേലി
സ്റ്റോറുകളിലും സിവില്‍
സപ്ലെെസിന്റെ ഒൗട്ട്
ലെറ്റുകളിലും ജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
5707.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവേലി സ്റ്റോറുകളിലും
സിവില്‍ സപ്ലെെസിന്റെ
ഒൗട്ട് ലെറ്റുകളിലും
ജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോാ;
(ബി)
സ്റ്റോക്കില്ലായ്മയ്ക്കനുസരിച്ച്
സാധനങ്ങള്‍
ലഭ്യമാക്കുതില്‍
പലപ്പോഴും അധികൃതരുടെ
ഭാഗത്തു നിന്നും
കാര്യക്ഷമമായ നടപടി
ഉണ്ടാകാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനാവശ്യമായ
പരിഹാര നടപടി
എടുക്കുമോ;
(സി)
മാവേലി
സ്റ്റോറുകളില്‍
സാധനങ്ങള്‍ അടുക്കും
ചിട്ടയുമായി
സ്റ്റോക്ക്
ചെയ്യുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
ഓരോ
മാവേലി സ്റ്റോറിലേയും
നഷ്ടമാകുന്നതും
കേടാകുന്നതുമായ
സാധനങ്ങളുടെ കണക്ക്
അധികൃതര്‍
ശേഖരിക്കുന്നുണ്ടോ;
എങ്കില്‍
അതുമൂലമുണ്ടാകുന്ന
നഷ്ടം ശതമാനക്കണക്കില്‍
എത്രയാണ്എന്നറിയിക്കാമോ?
സംസ്ഥാന
ഭക്ഷ്യ കമ്മീഷന്
5708.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭക്ഷ്യ കമ്മീഷന്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ കമ്മീഷന്റെ
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഭക്ഷ്യ
കമ്മീഷന്റെ ഘടന
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യ
കമ്മീഷന് എന്നത്തേക്ക്
രൂപീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനില്‍
നിന്ന് രാജിവച്ച ജീവനക്കാരുടെ
ആനുകൂല്യങ്ങള്‍
5709.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനില്‍
നിന്ന് രാജിവച്ച്
പോയിട്ടുള്ള പല
ജീവനക്കാരുടെയും
ജോലിചെയ്തിരുന്ന
കാലയളവുകളിലെ ഡിപ്പോ
ഇന്‍സന്റീവ്,
ഇന്‍ക്രിമെന്റ്
അരിയര്‍, ഡി.എ.
അരിയര്‍, പേ-റിവിഷന്‍
അരിയര്‍ എന്നിവ
നല്‍കാതെ തടഞ്ഞ്
വച്ചിരിക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
എങ്കില്‍ ഏത് ഉത്തരവ്
പ്രകാരമാണ് പ്രസ്തുത
തുക
അനുവദിക്കാത്തതെന്ന്
അറിയിക്കാമോ;
(ബി)
രാജിവച്ച്
പോയ എത്ര
ജീവനക്കാര്‍ക്കാണ്
ഇപ്രകാരം
ആനുകൂല്യങ്ങള്‍
നല്കാന്
ബാക്കിയുള്ളത്;
അര്‍ഹമായ ആനുകൂല്യം
യഥാസമയം
നല്‍കാതിരിക്കുന്നത്
മൂലം
ജീവനക്കാര്‍ക്കുണ്ടാകുന്ന
നഷ്ടം ഏത് തരത്തില്‍
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇത്തരത്തില്‍
വിതരണം ചെയ്യാനുള്ള
കുടിശ്ശിക, ഇന്‍സന്റീവ്
എന്നിവ അടിയന്തരമായി
നല്കാന് നടപടി
സ്വീകരിക്കുമോ?
സപ്ലൈകോ
ചാവക്കാട് ഡിപ്പോയിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി
5710.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
ചാവക്കാട് ഡിപ്പോ
മാനേജര്‍, ജൂനിയര്‍
മാനേജര്‍, ക്ലാര്‍ക്ക്
എന്നിവര്‍ക്കെതിരെ
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ദേവികുളം
നിയോജക മണ്ഡലത്തിലെ റേഷന്‍
കടകള്‍
5711.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
നിലവില്‍ എത്ര റേഷന്‍
കടകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
അവയുടെ പ്രവര്‍ത്തനം
കൃത്യമായ രീതിയിലാണോ
നടക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ആദിവാസി മേഖലയില്‍ എത്ര
റേഷന്‍
കടകളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഏതെങ്കിലും കടകളില്‍
ക്രമക്കേടുകള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ആയതിന്റെ വിവരങ്ങള്‍
ലഭ്യമാക്കുമോ?
ഹൈപ്പര്‍
മാര്‍ക്കറ്റുകളുടെ
പ്രവര്‍ത്തനം
5712.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാവേലി
സ്റ്റോറുകളുടെയും
സപ്ളൈകോ ഹൈപ്പര്‍
മാര്‍ക്കറ്റുകളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
പുതുക്കിയ
റേഷന്‍ കാര്‍ഡ്
5713.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്എത്ര
ലക്ഷം റേഷന്‍ കാര്‍ഡാണ്
പുതുക്കി
നല്കാനുള്ളതെന്നും
റേഷന്‍ കാര്‍ഡ്
പുതുക്കി നല്‍കുന്നതിന്
അപേക്ഷ സ്വീകരിച്ചത്
എന്നാണെന്നും
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കാര്‍ഡ് പുതുക്കി
നല്‍കുന്നത്
വേഗത്തിലാക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ മാവേലി
സ്റ്റോര്‍ സൂപ്പര്‍
മാര്‍ക്കറ്റായി ഉയര്‍ത്താന്‍
നടപടി
5714.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലുക്കിലെ
കുട്ടമ്പുഴയില്‍
പ്രവര്‍ത്തിക്കുന്ന
മാവേലി സ്റ്റോര്‍
സൂപ്പര്‍
മാര്‍ക്കറ്റായി
മാറ്റുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തിലെ ഏതെങ്കിലും
മാവേലി സ്റ്റോര്‍
സൂപ്പര്‍
മാര്‍ക്കറ്റാക്കി
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കൗണ്‍സില്‍
ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ്
ഡെവലപ്പ്മെന്റ്
5715.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വകുപ്പിന്റെ കീഴില്‍
കൗണ്‍സില്‍ ഫോര്‍ ഫുഡ്
റിസര്‍ച്ച് ആന്റ്
ഡെവലപ്പ്മെന്റ്
(സി.എഫ്.ആര്.ഡി.) എന്ന
സ്ഥാപനം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സി.എഫ്.ആര്.ഡി.
യില്‍ നടത്തി വരുന്ന
ബിരുദ, ബിരുദാനന്തര
കോഴ്സുകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
സി.എഫ്.ആര്.ഡി.യില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ?
വാതില്‍പ്പടി
റേഷന്‍ വിതരണം
5716.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വാതില്‍പ്പടി
റേഷന്‍ വിതരണം എല്ലാ
ജില്ലകളിലും
പുര്ത്തീകരിക്കുന്നതിനായി
ഇപ്പോള്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ?
വാതില്‍പ്പടി
റേഷന്‍വിതരണം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടി
5717.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാതില്‍പ്പടി
റേഷന്‍വിതരണം
കാര്യക്ഷമമാക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ്;
വിശദീകരിക്കുമോ;
(ബി)
ഇതിനായി
കൂടുതല്‍ ജീവനക്കാരെ
നിയമിക്കുന്നതിന്
ഭക്ഷ്യ പൊതുവിതരണ
വകുപ്പ്
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
ഇതുമൂലമുണ്ടാകുന്ന
അധിക സാമ്പത്തിക
ബാദ്ധ്യത
കണക്കാക്കിയിട്ടുണ്ടോ;
വിവരിക്കുമോ;
(ഡി)
റേഷന്‍
പൊതുവിതരണം
കമ്പ്യൂട്ടര്വത്ക്കരിക്കുമ്പോള്
ഉണ്ടാകുന്ന അധിക
ജീവനക്കാരെ
പുനര്വിന്യസിക്കാനാണോ
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
ഹോട്ടലുകളിലെ
ഭക്ഷണസാധനങ്ങളുടെ വില
5718.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗകര്യങ്ങളുടെയും
സേവനങ്ങളുടെയും
അടിസ്ഥാനത്തില്‍
ഹോട്ടലുകളെ തരം
തിരിക്കുന്നതിനും ആയതിൻ
പ്രകാരം
ഭക്ഷണസാധനങ്ങളുടെ വില
നിശ്ചയിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
ന്യായവിലയ്ക്ക്
ഭക്ഷണം ജനങ്ങള്‍ക്ക്
ലഭിക്കുന്നതിന്
സപ്പ്ലൈകോയുടെ
നേതൃത്വത്തിലോ ഭക്ഷ്യ
വകുപ്പിന്റെ
നേതൃത്വത്തിലോ ന്യായവില
ഹോട്ടലുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
റേഷന്‍കടകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
5719.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകള്‍
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഇതിനുവേണ്ടുന്ന
സോഫ്റ്റ് വെയര്‍
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുോ;
(സി)
റേഷന്‍
കടകളില്‍
സ്ഥാപിക്കുന്നതിന്
കമ്പ്യൂട്ടറുകള്‍
ഭക്ഷ്യ സിവില്‍ സപ്ലൈസ്
വകുപ്പ് ലഭ്യമാക്കുമോ;
വിശദീകരിക്കുമോ;
(ഡി)
റേഷന്‍
കടകളുടെ
കമ്പ്യൂട്ടറൈസേഷനുമായി
ബന്ധപ്പെട്ട് റേഷന്‍
കടയുടമകള്‍ക്ക്
കമ്പ്യൂട്ടര്‍ പരിശീലനം
നല്‍കിയിട്ടുണ്ടോ;
ആയതിന് എന്തെല്ലാം
നടപടി
സ്വീകരിക്കുമെന്ന്
വിശദീകരിക്കുമോ?
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസ് വകുപ്പിനു
കീഴില്‍ ഹൈപ്പര്‍
മാര്‍ക്കറ്റ്, പെട്രോള്‍
പമ്പ്
5720.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസ്
വകുപ്പിനു കീഴില്‍
ഹൈപ്പര്‍ മാര്‍ക്കറ്റ്,
പെട്രോള്‍ പമ്പ് എന്നിവ
അനുവദിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഹൈപ്പര്‍
മാര്‍ക്കറ്റ്,
പെട്രോള്‍ പമ്പ് എന്നിവ
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സപ്ലെെകോയില്‍
തുല്യജോലിക്ക് തുല്യവേതനം
5721.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുല്യജോലിക്ക്
തുല്യവേതനം എന്ന
സുപ്രീംകോടതി വിധി
സപ്ലെെകോയില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
സപ്ലെെകോയിലെ
ജീവനക്കാര്‍ ഏപ്രില്‍
24 മുതല്‍ ആരംഭിച്ച
പണിമുടക്ക്
അവസാനിപ്പിക്കുവാന്‍
സര്‍ക്കാരും
ജീവനക്കാരുടെ സംഘടനകളും
തമ്മിലുളള ഒത്ത്
തീര്‍പ്പ് വ്യവസ്ഥകള്‍
വിശദമാക്കാമോ;
(സി)
കേരളത്തില്‍
ഭക്ഷ്യഭദ്രത നിയമം
നടപ്പിലാക്കുമ്പോള്‍
നിലവില്‍
സപ്ലെെകോയില്‍
ഡെപ്യൂട്ടേഷനില്‍
തുടരുന്ന വകുപ്പ്
ജീവനക്കാരെ
പിന്‍വലിച്ച് അവരെ
എന്‍.എഫ്.എസ്.എ യുമായി
ബന്ധപ്പെട്ട
തസ്തികയിലേക്ക് മാറ്റി
നിയമിക്കുവാന്‍
തയ്യാറാകുമോ?
രാങ്ങാട്ടൂരില്‍
പുതിയ റേഷന്‍ കട
5722.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
രാങ്ങാട്ടൂരില്‍ പുതിയ
റേഷന്‍ കട
അനുവദിക്കണമെന്ന
നിവേദനം സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കുമോ;
(സി)
റേഷന്‍
കാര്‍ഡുകളുടെ പരിശോധന
പൂര്‍ത്തിയായ
സാഹചര്യത്തില്‍ പുതിയ
റേഷന്‍ കട
അനുവദിക്കുവാന്‍ ലഭിച്ച
അപേക്ഷകള്‍ പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(ഡി)
സിവില്‍
സപ്ലൈസ് വകുപ്പിന്റെ
ഇതു സംബന്ധിച്ച
അഭിപ്രായം
വെളിപ്പെടുത്തുമോ;
പുതിയ റേഷന്‍ കട
അനുവദിച്ചുകൊണ്ടുള്ള
ഉത്തരവ് ഉടന്‍
പുറപ്പെടുവിക്കുമോ?
കരിഞ്ചന്തക്കാരെയും
ഇടനിലക്കാരെയും ഒഴിവാക്കാന്‍
നടപടി
5723.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പൊതു
വിതരണ മേഖലയില്‍ നിന്ന്
കരിഞ്ചന്തക്കാരെയും
ഇടനിലക്കാരെയും
ഒഴിവാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ജില്ലാതല
ഉപഭോക്തൃ തര്‍ക്ക പരിഹാര
ഫോറങ്ങളുടെ പ്രവര്‍ത്തനം
5724.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാതല
ഉപഭോക്തൃ തര്‍ക്ക
പരിഹാര ഫോറങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറങ്ങളില്‍
കെട്ടിക്കിടക്കുന്ന
കേസുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കാസര്‍കോട്
ജില്ലയിലെ ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറത്തിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിനെ
നവീകരിച്ച് ശാക്തീകരിക്കാന്‍
നടപടി
5725.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍ മെട്രോളജി
വകുപ്പിനെ
നവീകരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
വകുപ്പിനെ
വിപുലീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിവരിക്കുമോ;
(സി)
വകുപ്പിനെ
ശാക്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പരിശോധന
5726.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പില്‍
വിവിധ ജില്ലകളിലായി
എത്ര പരിശോധനാ
ഉദ്യോഗസ്ഥരുണ്ട്;
ഇവരുടെ എണ്ണം,
തസ്തികയുടെ പേര്
മുതലായവ ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പിന്റെ ഏറ്റവും
ഉയര്‍ന്ന ഉദ്യോഗസ്ഥന്
ആരാണ്; ഇതിന്റെ ആസ്ഥാനം
എവിടെയാണ്; പേര് സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
വകുപ്പിന്റെ വിവിധ
സ്ഥലങ്ങളിലെ പരിശോധന
മൂലം എത്ര ലക്ഷം രൂപ
പിഴയായി
കിട്ടിയിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഈ
കാലയളവില്‍, നാളിതുവരെ
കേരളത്തില്‍ എത്ര
സ്വര്‍ണ്ണക്കടകള്‍
റെയ്ഡ് ചെയ്ത് എത്ര
ക്രമക്കേടുകള്‍ കണ്ടു
പിടിച്ചിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
പേര് സഹിതം
വിശദമാക്കുമോ;
പ്രസ്തുത ഇനത്തില്‍
എത്ര തുക പിഴ ആയി
കിട്ടിയിട്ടുണ്ട്;
വ്യക്തമാക്കുമോ?