കെ.എസ്.ആര്.ടി.സിയിലെ
സമരം
5380.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
മെക്കാനിക്കല്‍ വിഭാഗം
ജീവനക്കാര്‍ക്ക് അധിക
രാത്രി ഡ്യൂട്ടി
നല്‍കിയതില്‍
പ്രതിഷേധിച്ച് സമരം
നടത്തിയ എത്ര
ജീവനക്കാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
(ബി)
ഈ
സമരം മൂലം
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഇത്തരം
സമരങ്ങള്‍ക്ക് അവസരം
നല്‍കാതെ
ചര്‍ച്ചകളിലുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍ വിദേശത്ത് ജോലി
നോക്കുന്നതിന് മാനദണ്ഡങ്ങള്‍
5381.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
ജോലി നോക്കന്ന
ജീവനക്കാര്‍ വിദേശത്ത്
പോകുന്നതിനും അവിടെ
ജോലി നോക്കുന്നതിനും
കോര്‍പ്പറേഷന്റെ
എന്തെല്ലാം
മാനദണ്ഡങ്ങള്‍
പാലിക്കണമെന്നത്
സംബന്ധിച്ച വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
കെ.എസ്.ആര്.ടി.സി
ആര്യനാട് ഡിപ്പോയില്‍
ഡിപ്പോ
ഇന്‍സ്പെക്ടറായി ജോലി
നോക്കുന്ന റ്റി. സുരേഷ്
കുമാര്‍ സര്‍വ്വീസ്
കാലാവധിയില്‍ വിദേശത്ത്
പോയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
കോര്‍പ്പറേഷനെ രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;ഇതിന്
കോര്പ്പറേഷന് അനുമതി
നല്‍കിയിട്ടുണ്ടോ;ഇതിന്റെ
വിശദാംശം നല്‍കാമോ;
(സി)
ടി.
സുരേഷ് കുമാര്‍
കെ.എസ്.ആര്.ടി.സിയെ
രേഖാമൂലം അറിയിക്കാതെ
ജോലിക്കായി വിദേശത്ത്
പോകുകയും തിരികെ
തെറ്റായ രേഖ ഹാജരാക്കി
പ്രസ്തുത കാലയളവ് വേതന
രഹിത അവധിയാക്കി മാറ്റി
പ്രമോഷന്
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
നേടിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച് ഈ
ഉദ്യോഗസ്ഥന് എതിരെ
എന്ത് അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ട്;ഇല്ലെങ്കില്‍
ഇതിന് കാരണം എന്താണ്;
(ഡി)
സാമ്പത്തിക
ബാദ്ധ്യത ഉള്ള
കോര്‍പ്പറേഷനില്‍
ജീവനക്കാരുടെ ഭാഗത്തു
നിന്നും ഉണ്ടാകുന്ന
ഇത്തരം ഗുരുതരമായ
വീഴ്ചകള്‍ ഇനിയും
ഉണ്ടാകാതിരിക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
ഗാരേജുകളുടെ നവീകരണത്തിന്
നടപടി
5382.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി
ഗാരേജുകളുടെ
നവീകരണത്തിന്
എന്തെല്ലാം നടപടികളാണ്
ആലോചിക്കുന്നത്?
(ബി)
ഗാരേജുകളിലെ
മാലിന്യ വസ്തുക്കള്‍
(ഗ്രീസ്, ഓയില്‍,
മലിനജലം, പ്ലാസ്റ്റിക്
സാമഗ്രികള്‍)
ശാസ്ത്രീയമായി
സംസ്ക്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
യെ മെച്ചപ്പെടുത്തതാൻ നടപടി
5383.
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസുകളുടെ പ്രതിദിന
ശരാശരി കിലോമീറ്റര്‍,
മൈലേജ്, കിലോമീറ്റര്‍
കളക്ഷന്‍ എന്നിവ ദേശീയ
ശരാശരിയിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
അതോടൊപ്പം
ബസുകളുടെ ബ്രേക്ക്
ഡൗണ്‍ റേറ്റ്,
മെയിന്റനന്‍സ് സമയം,
അപകട നിരക്ക് എന്നിവ
കുറച്ചുകൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
പെന്ഷന്
5384.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
പെന്ഷന്
സ്റ്റാറ്റ്യൂട്ടറിയാണെന്നും
അതു നല്കാന്
സര്‍ക്കാരിന്
ഉത്തരവാദിത്തമുണ്ടെന്നും
2014 ഡിസംബര്‍ 10 -ന്
ഹൈക്കോടതി വിധി
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
കെ.എസ്.ആര്.ടി.സി.
യില്‍ പെന്ഷന്
നല്‍കാതിരിക്കുന്ന
സാഹചര്യമുണ്ടോ ;
ഉണ്ടെങ്കില്‍ ആയത്
ഗൗരവമായി
പരിശോധിക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ ടിക്കറ്റിതര വരുമാനം
5385.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടിക്കറ്റിതര
വരുമാനം
കെ.എസ്.ആര്.ടി.സി.
യ്ക്ക് നഷ്ടമാണ്
എന്നുളള കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
കെ.റ്റി.ഡി.എഫ്.സി.
-യുടെ സഹകരണത്തോടെ
ബി.ഒ.ടി.
അടിസ്ഥാനത്തില്‍
കേരളത്തില്‍
എവിടെയാെക്കെ
വാണിജ്യസമുച്ചയങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;ജില്ല
തിരിച്ച് പേരു സഹിതം
വെളിപ്പെടുത്തുമോ;
(സി)
ഇൗ
സമുച്ചയങ്ങളിലെ
മുറികള്‍ എല്ലാം
വാടകയ്ക്ക്
പോയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ബസുകളില്‍
കുറിയര്‍ നടത്തിപ്പ്
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്
ലാഭമാണോ
നഷ്ടമാണോ;വിശദാംശം
വെളിപ്പെടുത്തുമോ;
കെ.എസ്.ആര്.ടി.സി.
കൊറിയര്‍ സര്‍വ്വീസ്
5386.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നടത്തുന്ന കൊറിയര്‍
സര്‍വ്വീസ് ലാഭകരമാണോ
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
2016-17
വര്‍ഷം കൊറിയര്‍
സര്‍വീസിലൂടെ എത്ര
വരുമാനം ഉണ്ടായി എന്ന്
വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക് ജപ്തി
നോട്ടീസ്
5387.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
ശമ്പളത്തില്‍
പിടിക്കുന്ന
വായ്പാവിഹിതം
ധനകാര്യസ്ഥാപനങ്ങളില്‍
അടയ്ക്കുന്നതില്‍
മാനേജ്മെന്റ് വീഴ്ച്ച
വരുത്തിയത് മൂലം
ജീവനക്കാര്‍ക്ക് ജപ്തി
നോട്ടീസ് ലഭിക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിച്ച ഇന്‍ഷുറന്‍സ്
പ്രീമീയവും കൃത്യമായി
അടയ്ക്കുന്നില്ലായെന്നത്
വസ്തുതയോണോ;
(സി)
ഇത്തരത്തില്‍
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിച്ച എത്ര കോടി
രൂപയാണ്
മാനേജ്മെന്റ്കുടിശ്ശികയാക്കിയിട്ടുള്ളത്.
കുടിശ്ശിക തുക
കൃത്യമായി അടച്ച്
ജീവനക്കാരെ ജപ്തി
നടപടികളില്‍ നിന്നും
മോചിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
റിസര്‍വ് കണ്ടക്ടര്‍ നിയമനം
5388.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
31-12-16-ല്‍
കെ.എസ്.ആര്.ടി.സി.യിലെ
റിസര്‍വ് കണ്ടക്ടര്‍
തസ്തികയിലേയ്ക്ക്
പി.എസ്.സി. അഡ്വൈസ്
ചെയ്ത 4000 പേരിൽ നിയമന
ഉത്തരവ് നൽകാത്തവർക്ക്
എപ്പോള്‍ നിയമന
ഉത്തരവ് നല്കുവാന്
കഴിയും എന്നത്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സിയിലെ
പെന്ഷന് പ്രായം
5389.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമിഴ്നാട്ടില്‍
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷനിലെ
വിരമിക്കല്‍ പ്രായം
58ഉം കര്‍ണാടകത്തില്‍
60ഉം ആണെന്ന കാര്യം
സര്‍ക്കാറിന്റെ
ശ്രദ്ധയിലുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സിയില്‍
എത്ര സ്ഥിരം
ജീവനക്കാരുണ്ട്; ഇതില്‍
എത്ര പേര് അടുത്ത
രണ്ടു
വര്‍ഷത്തിനുള്ളില്‍
വിരമിക്കും;
(സി)
ഇവര്‍ക്ക്
പെന്ഷന് നല്കാന്
എത്ര കോടി രൂപകൂടി
കോര്പ്പറേഷന്
കണ്ടെത്തേണ്ടിവരും;
(ഡി)
ഈ
സാമ്പത്തിക പ്രതിസന്ധി
മറികടക്കാന്‍
കോര്‍പ്പറേഷനില്‍
പെന്ഷന് പ്രായം
ഉയര്‍ത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഇ)
56
വയസ്സ് കഴിഞ്ഞ കാഴ്ച
കുറവുള്ള ഡ്രൈവര്‍മാരെ
മറ്റു ജോലികളില്‍
നിയമിക്കുന്ന കാര്യം
കോര്‍പ്പറേഷന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സിയുടെ
സ്വത്തുവകകള്‍ സംരക്ഷിക്കേണ്ട
ചുമതല
5390.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയുടെ
സ്വത്തുവകകള്‍
സംരക്ഷിക്കേണ്ട ചുമതല
കോര്‍പ്പറേഷനിലെ ഏതു
വിഭാഗമാണ്
നിര്‍വ്വഹിക്കുന്നത്
എന്നും,
കോര്‍പ്പറേഷന്റെ
കൈയ്യിലുള്ള
സ്വത്തുവകകള്‍ എത്ര
എന്നും
അന്യാധീനപ്പെട്ടു
കിടക്കുന്നവ എത്ര
എന്നും ഇതു
സംരക്ഷിക്കാന്‍ എന്തു
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
തമ്പാനൂര്‍
ബസ് സ്റ്റാന്റില്‍
ചുറ്റുമതില്‍
കെട്ടണമെന്ന ഹൈക്കോടതി
ഉത്തരവുപാലിക്കാനായി
നാളിതുവരെ എന്തു നടപടി
കോര്പ്പറേഷന്
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;വിധി
പകര്‍പ്പു
ലഭ്യമാക്കുമോ;
(സി)
സ്വകാര്യ
വാണിജ്യ സമൂച്ചയത്തിന്
സാമ്പത്തിക
നേട്ടമുണ്ടാക്കാനുള്ള
കെ.എസ്.ആര്.ടി.സി.
എസ്റ്റേറ്റ്
വിഭാഗത്തിന്റെ കൂട്ടു
നില്‍ക്കലാണ് പ്രസ്തുത
ചുറ്റുമതില്‍
നിര്‍മ്മാണം
സംബന്ധിച്ച് ഹൈക്കോടതി
ഉത്തരവുണ്ടെങ്കിലും
ഉത്തരവ്
നടപ്പാക്കാത്തത് എന്നത്
പരിശോധിക്കാനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കാനും നടപടി
സ്വീകരിക്കുമോ;
(ഡി)
ഹൈക്കോടതി നിര്‍ദ്ദേശം
എന്നത്തേക്ക്
പാലിക്കാനാണ്
കെ.എസ്.ആര്.ടി.സി
ഉദ്ദേശിക്കുന്നത്;വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.റ്റി.സി.
പെന്ഷന്
5391.
ശ്രീ.അന്‍വര്‍
സാദത്ത്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.റ്റി.സിയില്‍
എല്ലാ മാസവും 5-ാം
തീയതിക്കകം പെന്ഷന്
നല്‍കുമെന്ന വാഗ്ദാനം
പാലിക്കുവാൻ ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
കഴിഞ്ഞിട്ടുണ്ടോ;
ബസ്
ഉടമകളായ കെ.എസ്.ആര്.ടി.സി.
ഉദ്യോഗസ്ഥര്‍
5392.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബസ്
മുതലാളിമാരായ
കെ.എസ്.ആര്.ടി.സി.
ഉദ്യോഗസ്ഥര്‍,
കെ.എസ്.ആര്.ടി.സി.
ക്ക് ഇതേവരെ
ഉണ്ടാക്കിയിട്ടുള്ള
നഷ്ടത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരില്‍
എത്രപേര്‍ ബസ്
ഉടമകളാണെന്നതിന്റെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
ചീഫ്
ഓഫീസിലെ ഉദ്യോഗസ്ഥരുടെ
കെടുകാര്യസ്ഥതയും
അധികാര ദുര്‍മോഹവും
സ്ഥാപനത്തിനു
വരുത്തിവച്ചിട്ടുള്ള
നഷ്ടത്തെക്കുറിച്ചു
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
ബസ്
ബോഡി നിര്‍മ്മാണം
5393.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ ബസ് ബോഡി
നിര്‍മ്മാണത്തിന് എത്ര
മനുഷ്യാദ്ധ്വാന
ദിനങ്ങളാണ് ഇപ്പോള്‍
വേണ്ടിവരുന്നത്;
(ബി)
ഇതു
സംബന്ധിച്ച ദേശീയ
ശരാശരി എത്രയാണ്;
(സി)
ദേശീയ
ശരാശരിയെക്കാള്‍
കൂടുതല്‍
മനുഷ്യാദ്ധ്വാനദിനങ്ങള്
കെ.എസ്.ആര്.ടി.സിയുടെ
ബസ് ബോഡി
നിര്‍മ്മാണത്തിന്
എടുക്കുന്നതിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അത് ദേശീയ
ശരാശരിക്ക് ഒപ്പമാക്കി
കെ.എസ്.ആര്.ടി.സി.യെ
നഷ്ടത്തില്‍ നിന്നും
ഒരു പരിധിവരെയെങ്കിലും
കരകയറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റി
T 5394.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ അതോറിറ്റിക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്കിയ 173 കോടി രൂപ
ധൂര്ത്തടിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡ്
സുരക്ഷാ അതോറിറ്റിക്ക്
നല്കുന്ന ധനസഹായം
ചെലവഴിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
അതോറിറ്റിക്ക്
കേന്ദ്രത്തിൽനിന്നും
ധനസഹായം
ലഭിക്കുന്നുണ്ടോ;
ഇക്കഴിഞ്ഞ സാമ്പത്തിക
വർഷവും
നടപ്പുസാമ്പത്തിക
വര്‍ഷവും പ്രസ്തുത
അതോറിറ്റിക്ക് ലഭിച്ച
ധനസഹായവും ആയത്
ചെലവഴിച്ചതെങ്ങനെയെന്നുമുള്ള
വിവരങ്ങളടങ്ങിയ വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ;
(ഡി)
ധനവിനിയോഗം
സംബന്ധിച്ച് റോഡ്
സുരക്ഷാ അതോറിറ്റിയുടെ
അക്കൗണ്ടബിലിറ്റി
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തൃശൂര്‍
- പെരിന്തല്‍മണ്ണ റൂട്ടിലെ
കെ.എസ്.ആര്.ടി.സി.ബസ്
സര്‍വ്വീസ്
5395.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷനില്‍ നിന്നും
ഓപ്പറേറ്റ് ചെയ്തിരുന്ന
തൃശൂര്‍ -
പെരിന്തല്‍മണ്ണ
റൂട്ടിലെ ബസ് ഇപ്പോള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തൃശൂര്‍
- വടക്കാഞ്ചേരി -
ഷൊര്‍ണൂര്‍ -
ഒറ്റപ്പാലം -
ചെര്‍പ്പുളശ്ശേരി -
പെരിന്തല്‍മണ്ണ
റൂട്ടില്‍
നിര്‍ത്തിവച്ച ബസ്
സര്‍വ്വീസ്
അടിയന്തരമായി
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
?
താനൂര്‍
തിരൂര്‍ ചമ്രവട്ടം വഴി
എറണാകുളം ഭാഗത്തേക്ക്
രാത്രികാലത്ത് ബസ് സര്‍വ്വീസ്
5396.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നിന്നും താനൂര്‍
തിരൂര്‍ ചമ്രവട്ടം വഴി
എറണാകുളം ഭാഗത്തേക്ക്
രാത്രികാലത്ത് ബസ്
സര്‍വ്വീസ് വളരെ
കുറവായതുകാരണം
യാത്രക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച റൂട്ടില്‍
രാത്രികാലങ്ങളില്‍
കൂടുതല്‍
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
മലപ്പുറം
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനല്‍
5397.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനല്‍ കം
ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മാണം ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;വിശദാംശം
നല്‍കുമോ;
(ബി)
നിലവിലുളള
പണി പൂര്‍ത്തീകരിച്ച്
ബസ് ടെര്‍മിനല്‍
എന്നത്തേക്ക് തുറന്നു
കൊടുക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുതിയ
ടെര്‍മിനല്‍
യാഥാര്‍ത്ഥ്യമായാല്‍
ലഭ്യമാകുന്ന
സൗകര്യങ്ങള്‍
വിശദീകരിക്കാമോ;
(ഡി)
രണ്ടാം
ഘട്ടത്തില്‍ കൂടുതല്‍
പദ്ധതികള്‍ ബസ്
ടെര്‍മിനലിനോടനുബന്ധിച്ച്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കണ്ണൂര്‍
ജില്ലയിലെ കെ.എസ്.ആര്.ടി.സി
ഡിപ്പോകള്‍
5398.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ഇപ്പോള്‍
എത്ര കെ.എസ്.ആര്.ടി.സി
ഡിപ്പോകളാണ്
നിലവിലുളളത്; ഓരോ
ഡിപ്പോകളിലും എത്ര
ബസ്സുകളാണുളളത്; എത്ര
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ട്;
(ബി)
കണ്ണൂര്‍
ജില്ലയിലെ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിന്
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്;
വിശദാംശം നല്‍കുമോ?
കോതമംഗലം
ഡിപ്പോയിലെ ബസ്സുകള്‍
5399.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിലവില്‍
എത്ര ബസ്സുകളാണ്
സര്‍വ്വീസ് നടത്തുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോതമംഗലം ഡിപ്പോയ്ക്ക്
പുതുതായി എത്ര
ബസ്സുകള്‍
അനുവദിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(സി)
പ്രസ്തുത
ബസ്സുകള്‍ ഏതെല്ലാം
റൂട്ടുകളിലാണ്
അനുവദിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
പാലക്കാട്
കെ.എസ്.ആര്.ടി.സി. ഡിപ്പോ
നവീകരണം
5400.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോ നവീകരണ ചുമതല
ഏറ്റെടുത്ത
കോണ്ട്രാക്ടര്
പിന്മാറിയതിനെ
തുടര്‍ന്ന്
പ്രവര്‍ത്തനം നാളിതുവരെ
ആരംഭിക്കാത്ത
സാഹചര്യത്തില്‍ കുറഞ്ഞ
രണ്ടാമത്തെ തുക
ക്വാട്ട് ചെയ്ത
വ്യക്തിയെ നിര്‍മ്മാണ
ചുമതല ഏല്‍പ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
രൂപമാറ്റം
വരുത്തിയ ബസ്സുകള്‍
5401.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോണ്‍ എ.സി. ബസ്സുകള്‍
രൂപമാറ്റം വരുത്തി
എ.സി. ഘടിപ്പിച്ച്
നിരത്തിലിറക്കുന്നത്
അപകടകരമാണെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വസ്തുതകള്‍
വിശദീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
രൂപമാറ്റം വരുത്തിയ
ബസ്സുകള്‍ കേരളത്തിന്റെ
നിരത്തുകളില്‍
ഓടുന്നുണ്ടോ;വിശദീകരിക്കുമോ;
(സി)
അന്യസംസ്ഥാനങ്ങളില്‍
രജിസ്റ്റര്‍ ചെയ്തശേഷം
കേരളത്തില്‍ നിന്ന്
ഇതരസംസ്ഥാനങ്ങളിലേക്ക്
ഡെയിലി ട്രിപ്പ്
നടത്തുന്ന ഇത്തരം
വാഹനങ്ങള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ?
വൈപ്പിനിലെ
പുതിയ കെ.എസ്.ആര്.ടി.സി.
സർവീസുകളുടെ പ്രതിദിന വരുമാനം
5402.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
നിന്നും പാലക്കാട്,
കോഴിക്കോട്, മൂന്നാര്‍,
തിരുവനന്തപുരം
എന്നിവിടങ്ങളിലേക്ക്
പുതുതായി അനുവദിച്ച
ബസ്സ് സര്വീസ്സുകളുടെ
ഇതുവരെയുള്ള ഏറ്റവും
കൂടിയ പ്രതിദിന
വരുമാനവും ഏറ്റവും
കുറഞ്ഞ പ്രതിദിന
വരുമാനവും
എത്രയൊക്കെയെന്നും ഏതു
ദിവസങ്ങളിലാണെന്നും
വ്യക്തമാക്കാമോ?
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നടന്നുവരുന്ന
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
5403.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
എം.എല്‍.എ
ആസ്തിവികസന ഫണ്ട്
വിനിയോഗിച്ചുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
നിലവിലെ സ്ഥിതിയും
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിലെ
കാലതാമസത്തിനുള്ള
കാരണവും വിശദമാക്കുമോ?
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന അന്തര്‍
സംസ്ഥാന ബസ്സുകള്‍
5404.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
അന്തര്‍ സംസ്ഥാന
ബസ്സുകളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര;
(ബി)
പ്രസ്തുത സര്‍വ്വീസ്
നടത്തുന്നതിന് ഏത്
തരത്തിലുളള
പെര്‍മിറ്റാണ്
നല്‍കിയിട്ടുളളത്;
(സി)
കോണ്‍ട്രാക്ട്
കാരിയേജ് പെര്‍മിറ്റ്
ഉളള അന്തര്‍ സംസ്ഥാന
ബസ്സുകള്‍ പെര്‍മിറ്റ്
നിബന്ധന ലംഘിച്ച്
സര്‍വ്വീസ് നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
നിബന്ധനകള്‍
ലംഘിച്ച് സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
അന്തര്‍ സംസ്ഥാന
ബസ്സുകള്‍
കെ.എസ്.ആര്.ടി.സി-യ്ക്ക്
ലഭിക്കേണ്ട വരുമാനം
നഷ്ടമാക്കുന്ന കാര്യം
ഗൗരവമായി
കാണുന്നുണ്ടോ;
എങ്കില്‍ ഇതിനെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
സുശീല്‍ഖന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍
5405.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുശീല്‍
ഖന്ന കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ അടുത്ത
കാലത്ത് എന്തെങ്കിലും
നടപടി
സ്വീകരിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇൗ
നടപടി ട്രേഡ്
യൂണിയനുകളുമായി ചര്‍ച്ച
ചെയ്ത്
എടുത്തിട്ടുളളതാണോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വര്‍ദ്ധിച്ചു
വരുന്ന വാഹന അപകടങ്ങള്‍
5406.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍ വാഹന
അപകടങ്ങളില്‍ എത്ര
പേരാണ്
മരിച്ചിട്ടുള്ളത്
എന്നത് സംബന്ധിച്ച
കണക്ക് ലഭ്യമാക്കുമോ;
(ബി)
അപകട
മരണങ്ങളില്ലാത്ത കേരളം
എന്ന സ്വപ്നം
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
ഗതാഗത വകുപ്പ്
നടപ്പിലാക്കാന്‍
പോകുന്ന
പരിഷ്ക്കാരങ്ങള്‍
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെന്മാറയില്
നിന്നും കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
5407.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
നിന്നും പുതുതായി
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
സര്‍വ്വീസുകളാണ്
തുടങ്ങിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
സര്‍വ്വീസുകള്‍ക്കുള്ള
പ്രൊപ്പോസലുകള്‍
നിലവിലുണ്ടോ; എങ്കില്‍
ഇത് സംബന്ധിച്ച
വിശദാംശം നല്‍കുമോ?
മാവേലിക്കരയിലെ
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
5408.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കരയില്‍
നിര്‍ത്തലാക്കിയ
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദീകരിക്കുമോ;
(ബി)
മാവേലിക്കര
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
മാവേലിക്കര-ബാംഗ്ലൂര്‍,
മാവേലിക്കര-കുമളി,
മാവേലിക്കര-കണ്ണൂര്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊട്ടാരക്കരയിൽ
നിന്നുള്ള അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
5409.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
നിലവില്‍ സ്രവ്വീസ്
നടത്തുന്ന അന്തര്‍
സംസ്ഥാന റൂട്ടുകള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
സര്‍വ്വീസുകളുടെ
പ്രതിദിന ശരാശരി
കളക്ഷന്‍ എത്ര രൂപയാണ്;
(സി)
ഡിപ്പോയില്‍
നിന്നും പുതിയ അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
ആലോചനയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി. സർവീസുകൾ
5410.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലൂടെ
ഓടിക്കൊണ്ടിരുന്ന
നിരവധി
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ കഴിഞ്ഞ കുറെ
മാസങ്ങളായി
നിര്‍ത്തലാക്കിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യാത്രാക്ലേശം
നിമിത്തം
ബുദ്ധിമുട്ടുന്ന
ജനങ്ങള്‍ക്ക് ഏറെ
പ്രയോജനകരമായ ഈ ബസ്
സർവീസുകൾ അടിയന്തരമായി
പുന:സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഗതാഗത
അക്കാദമി
5411.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറയിന്‍കീഴിലെ
വെയിലൂരില്‍ ഗതാഗത
അക്കാദമി
സ്ഥാപിക്കുവാനുള്ള
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
സുരക്ഷിതമായ
ഡ്രൈവിംഗ് സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിന്
ഉതകുന്നവിധത്തില്‍
ഗതാഗത അക്കാദമി
സ്ഥാപിക്കുന്ന
കാര്യത്തില്‍
അനുഭാവപൂര്‍വ്വം
തീരുമാനമെടുക്കുമോ ?
ഗതാഗത
വകുപ്പിന്റെ ബോധവല്‍ക്കരണ
പദ്ധതി
5412.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവാഹനങ്ങളില്‍
സഞ്ചരിക്കുന്ന
സ്ത്രീകളും, കുട്ടികളും
ഉൾപ്പടെയുള്ളവർ വിവിധ
തരം
ലൈംഗികചൂഷണങ്ങളില്പെടുന്നതും,
സ്ത്രീ യാത്രക്കാരോട്
ഡ്രൈവര്‍മാരും മറ്റ്
ടാക്സി ജീവനക്കാരും
മോശമായി പെരുമാറുന്നതും
തടയുവാന്‍
സ്ത്രീയാത്രക്കാരോട്
പെരുമാറേണ്ട രീതികള്‍ ,
വാഹനം ഓടിക്കുമ്പോള്‍
റോഡില്‍ പാലിക്കേണ്ട
നിയമങ്ങള്‍,
ഇന്‍ഷ്വറന്‍സ് പരിരക്ഷ
എന്നിവകളെക്കുറിച്ച്
ബോധവല്‍ക്കരണം
നടത്താന്‍ ഗതാഗത
വകുപ്പ് മുന്‍കൈ
എടുത്ത് പദ്ധതി
നടപ്പാക്കുമോ;
വിവരിക്കുമോ;
(ബി)
ഈ
ബോധവല്‍ക്കരണ
പദ്ധതിയില്‍ പോലീസ്
വകുപ്പിനെയും
ഉള്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
ബോധവല്‍ക്കരണ
ക്ലാസ്സില്‍ എല്ലാ
ഡ്രൈവര്‍മാരും
വണ്ടിയിലെ മറ്റ്
ജീവനക്കാരും
നിര്‍ബന്ധമായി
പങ്കെടുക്കാന്‍ നടപടി
സ്വീകരിക്കുമോ; ഇതില്‍
പങ്കെടുക്കുന്നവര്ക്കുമാത്രമേ
ഡ്രൈവിംഗ് ലൈസന്‍സ്
മുതലായവ പുതുക്കി
കൊടുക്കൂ എന്നുള്ള
നിയമം പാസ്സാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഇരുചക്ര-നാലു
ചക്ര വാഹനങ്ങളുടെ
ആള്‍ട്ടറേഷന്‍
5413.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമ്പനി
ഷോറൂമുകളില്‍ നിന്നും
ലഭിക്കുന്ന ഇരുചക്ര
വാഹനങ്ങള്‍ക്കും നാലു
ചക്ര വാഹനങ്ങള്‍ക്കും
ആള്‍ട്ടറേഷന്‍
വരുത്തുന്നതിന്
മോട്ടോര്‍ വാഹന വകുപ്പ്
അനുമതി
നല്‍കാറുണ്ടോ;എന്തൊക്കെ
സാഹചര്യങ്ങളിലാണ്
ഇത്തരത്തില്‍
ആള്‍ട്ടറേഷന്‍ അനുമതി
ലഭ്യമാക്കുന്നത്;ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇരുചക്രവാഹനങ്ങളുടെ
സൈലന്‍സറില്‍ മാറ്റം
വരുത്തി ശബ്ദമലിനീകരണം
ഉണ്ടാക്കുന്നതും
വാഹനത്തിന്റെ ബാലന്‍സ്
നഷ്ടപ്പെടുന്ന
രീതിയില്‍ ഹാന്‍ഡില്‍
ബാറുകള്‍ മാറ്റുന്നതും
കണ്ണഞ്ചിപ്പിക്കുന്ന
ലൈറ്റ് സംവിധാനങ്ങള്‍
പിടിപ്പിക്കുന്നതും
വളരെ ശബ്ദമുള്ള
ഹോണുകള്‍
പിടിപ്പിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇതിനെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
ഇത്തരത്തിലുള്ള എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
അനാവശ്യമായി
വാഹനങ്ങളില്‍
ആള്‍ട്ടറേഷന്‍
നടത്തുന്നത്
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;ഇതിനായി
പ്രത്യേക പരിശോധന
മോട്ടോര്‍ വാഹന
വകുപ്പ് നടത്തുമോ?
ഓണ്‍ലൈന്‍
വാഹന പുക പരിശോധന
സര്‍ട്ടിഫിക്കറ്റ്
5414.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന
പുക പരിശോധന
സര്‍ട്ടിഫിക്കറ്റിനുള്ള
ഓണ്‍ലൈന്‍ സംവിധാനം
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്രീകൃത
സംവിധാനത്തിലൂടെ
വാഹനങ്ങളുടെ
മലിനീകരണതോത്
കണക്കാക്കി
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന പദ്ധതിക്ക്
എന്തെങ്കിലും
പ്രതിബന്ധം ഉണ്ടോ;
എങ്കില്‍ അത് തരണം
ചെയ്യുവാന്‍ സ്വീകരിച്ച
നടപടികള്‍ എന്താണ്?
മോട്ടോര്‍
വാഹന വകുപ്പിലെ ഓണ്‍ലൈന്‍
സംവിധാനം
5415.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
മോട്ടോര്‍
വാഹനങ്ങള്‍ക്കും നികുതി
അടയ്ക്കുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
നിലവിലുണ്ടോ;
ഓണ്‍ലൈനായി എന്തെല്ലാം
സേവനങ്ങളാണ് മോട്ടോര്‍
വാഹന വകുപ്പില്‍
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പില്‍
ഡ്രൈവിംഗ് ലൈസന്‍സ്
നല്കുന്ന സമ്പ്രദായം
പരിഷ്കരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
പുതിയ പരിഷ്കാരം എന്നു
മുതല്‍ പ്രാബല്യത്തില്‍
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ ?
ടൂറിസ്റ്റ്
ബസ്സുകളുടെ അനധികൃത
സര്‍വ്വീസ്
5416.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സീസണ് സമയങ്ങളില്‍
ടൂറിസ്റ്റ് ബസ്സുകള്‍
അനധികൃതമായി അന്തര്‍
സംസ്ഥാന
റൂട്ടുകളിലടക്കം
സര്‍വ്വീസ് നടത്തുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇത്
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനത്തെ
ബാധിക്കുന്നതായുള്ള
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് തടയുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത
വാഹനങ്ങള്‍
5417.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കഴിഞ്ഞ
പത്ത്
വര്‍ഷക്കാലയളവില്‍
രജിസ്റ്റര്‍ ചെയ്ത
വാഹനങ്ങളുടെ,
ആര്.ടി.ഒ. ഓഫീസ്
തിരിച്ചുള്ള എണ്ണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ കഴിഞ്ഞ ഒരു
വര്‍ഷക്കാലയളവില്‍ ഓരോ
മാസവും രജിസ്റ്റര്‍
ചെയ്ത വാഹനങ്ങളുടെ,
ആര്.ടി.ഒ. ഓഫീസ്
തിരിച്ചുള്ള എണ്ണം
വ്യക്തമാക്കുമോ?
ലൈസന്‍സിന്
അപേക്ഷിക്കുന്ന വികലാംഗര്‍
5418.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനം
ഓടിക്കുന്നതിനുള്ള
ലൈസന്‍സിന്
അപേക്ഷിക്കുന്ന
വികലാംഗര്‍ക്ക്
ലേണേഴ്സ് പരീക്ഷ
നടത്തുന്നത് സംബന്ധിച്ച
നടപടിക്രമങ്ങള്‍
വിശദീകരിക്കുമോ;ഇവര്‍ക്ക്
കമ്പ്യൂട്ടര്‍
സഹായത്തോടെയുള്ള
പരീക്ഷയാണോ
നടത്തിവരുന്നത് എന്ന്
വിശദീകരിക്കുമോ;
(ബി)
കമ്പ്യൂട്ടര്‍
സഹായത്തോടെയുള്ള
പരീക്ഷയെ
അഭിമുഖീകരിക്കുന്നതിന്
ബുദ്ധിമുട്ടുള്ള
വികലാംഗര്‍ക്ക് വാചാ
പരീക്ഷ നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
വാഹനങ്ങളിലെ
ബീക്കണ്‍ ലൈറ്റുകള്‍
5419.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്യാബിനറ്റ് പദവിയിലുളള
മന്ത്രിമാര്‍
ഉള്‍പ്പെടെയുളളവര്‍
വാഹനങ്ങളിലെ ബീക്കണ്‍
ലൈറ്റുകള്‍
പൂര്‍ണ്ണമായും
മാറ്റിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ് സംസ്ഥാനത്തെ
ഐ.എ.എസ്., ഐ.പി.എസ്.
തുടങ്ങിയ ഉന്നത
ഉദ്യോഗസ്ഥര്‍ക്കും
ബാധകമാണോ;നിലവില്‍
ഉന്നത പോലീസ്
ഉദ്യോഗസ്ഥര്‍ അവരുടെ
വാഹനങ്ങളില്‍ രാത്രി
സമയങ്ങളില്‍ കാഴ്ചക്ക്
തന്നെ തകരാറാകുന്ന
തരത്തിലുളള വിവിധ
നിറത്തിലുളള എല്‍.ഇ.ഡി
ബീക്കണ്‍ ലൈറ്റുകള്‍
ഉപയോഗിക്കാറുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മുഖ്യമന്ത്രി,
സ്പീക്കര്‍, പ്രതിപക്ഷ
നേതാവ് തുടങ്ങിയവര്‍
ബീക്കണ്‍ ലൈറ്റ്
എടുത്ത് മാറ്റിയ
സാഹചര്യത്തില്‍ ഉന്നത
ഉദ്യോഗസ്ഥര്‍
ഉപയോഗിക്കുന്ന ബീക്കണ്‍
ലൈറ്റുകളും എടുത്ത്
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ?
വാഹനങ്ങളിലെ
ലൈറ്റുകളും ശബ്ദ
സംവിധാനങ്ങളും
നിയന്ത്രിക്കുന്നതിന് നടപടി
5420.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല ടൂറിസ്റ്റ് ബസുകളും
ശക്തികൂടിയ ലേസര്‍
ലൈറ്റുകള്‍
ഘടിപ്പിച്ചും
അനിയന്ത്രിതമായ ശബ്ദ
സംവിധാനങ്ങളോടെയും
റോഡിലൂടെ സഞ്ചരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
യാത്ര പലപ്പോഴും
അപകടങ്ങളും മറ്റ്
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ടും
ഉണ്ടാക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
തീവ്ര
പ്രകാശമുള്ള ലൈറ്റുകള്‍
ഉപയോഗിക്കുന്ന
ബൈക്കുകള്‍
ഉള്‍പ്പടെയുള്ള
വാഹനങ്ങള്‍
കണ്ടുപിടിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍ തസ്തിക
5421.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
നിയമത്തിന്റെ
അടിസ്ഥാനത്തില്‍,
ഗതാഗതവകുപ്പില്‍
നിലവിലുളള വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍ തസ്തിക
ഇല്ലാതാകുമോ;
(ബി)
നിലവിലുളള
എം..വി.ഐ
തസ്തികയിലേക്കുള്ള
പി.എസ്.സി ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിയ്ക്കുമോ?
മോട്ടോര്‍
വാഹനവകുപ്പിന്റെ വാഹന
പരിശോധന
5422.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ എത്ര
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകളിലാണ് നിലവില്‍
വാഹന പരിശോധക
സംഘമുളളത്;
(ബി)
ആവശ്യത്തിന്
ഉദ്യോഗസ്ഥരില്ലാത്തതിനാല്‍
മോട്ടോര്‍
വാഹനവകുപ്പിന്റെ
പരിശോധന പലയിടത്തും
മുടങ്ങുന്നതായും,ഇതുമൂലം
നികുതിയിനത്തില്‍
കോടികളുടെ നഷ്ടം
ഉണ്ടാകുന്നുവെന്നതും
വസ്തുതയാണോ;
(സി)
സ്ക്വാഡില്ലാത്ത
സബ് ഓഫീസുകളില്‍
ജീവനക്കാരെ നിയോഗിച്ച്
വാഹന പരിശോധന
ഉൗര്ജ്ജിതമാക്കുവാനും,അതിലൂടെ
നികുതി പിരിവ്
ഉൗര്ജ്ജിതമാക്കുവാനും
നടപടി സ്വീകരിക്കുമോ?
മത്സരയോട്ടംമൂലം
വാഹനാപകടങ്ങള്‍
5423.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യബസ്സുകള്‍,
ടിപ്പര്‍ ലോറികള്‍
,സമാന്തര സര്‍വ്വീസ്
നടത്തുന്ന വാഹനങ്ങള്‍
എന്നിവയുടെ മത്സരയോട്ടം
മൂലം വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മോട്ടോര്‍
വാഹന ചട്ടങ്ങള്‍
ലംഘിച്ച്
സ്വകാര്യവാഹനങ്ങള്‍
രൂപമാറ്റം
വരുത്തുന്നതും
ഡ്രൈവറുടെ ശ്രദ്ധ
നഷ്ടപ്പെടാനിടയാക്കുംവിധം
ഉന്നത ശബ്ദത്തിലുള്ള
സൗണ്ട് സിസ്റ്റം
വാഹനങ്ങളില്‍
ഉപയോഗിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വാഹനാപകടങ്ങള്‍
വര്‍ദ്ധിക്കുവാന്‍
ഇടയാക്കുന്ന പ്രസ്തുത
കാര്യങ്ങള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
രാത്രി
സമയങ്ങളില്‍
അനുവദനീയമായതിലധികം
പ്രകാശ തീവ്രതയുള്ള
ലൈറ്റുകള്‍
ഉപയോഗിക്കുന്നതും
ലൈറ്റുകള്‍ ഡിം
ചെയ്യാത്തതും
കാല്‍നടയാത്രക്കാര്‍ക്കും
മറ്റു ചെറുവാഹനങ്ങള്‍
ഓടിക്കുന്നവര്‍ക്കും
ഉണ്ടാക്കുന്ന
അപകടങ്ങള്‍
നിയന്ത്രിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
അമിതശബ്ദമുണ്ടാക്കുന്ന
ഹോണുപയോഗിക്കുന്നവരില്
നിന്നും പിഴ
5424.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതശബ്ദമുണ്ടാക്കുന്ന
ഹോണുപയോഗിക്കുന്നവരില്
നിന്നും പിഴയീടാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത തീരുമാനം ഏത്
യോഗത്തിലാണെടുത്തുതെന്നും
ആരൊക്കെയാണ് യോഗത്തില്‍
പങ്കെടുത്തതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തീരുമാനത്തിന്റെയും
അതുമായി ബന്ധപ്പെട്ട
ഉത്തരവിന്റെയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
ബോട്ട്
സര്‍വ്വീസുകള്‍
5425.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലഗതാഗത വകുപ്പ് എത്ര
ബോട്ട് സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
(ബി)
അവ
ഏതെല്ലാം ജെട്ടികളില്‍
നിന്നാണെന്നും ഓരോന്നും
ലാഭത്തിലാണോ
നഷ്ടത്തിലാണോ എന്നും
വ്യക്തമാക്കുമോ;
(സി)
പുതുതായി
എത്ര ബോട്ടുകളാണ്
വകുപ്പ്
വാങ്ങിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ജല
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
ജലഗതാഗത വകുപ്പിന്റെ
പദ്ധതികള്‍
എന്തെല്ലാമാണ്;
വെളിപ്പെടുത്തുമോ;
(ഇ)
റോഡിലെ
തിരക്കും അപകടങ്ങളും
കുറയ്ക്കുന്നതിനും
ചരക്ക് നീക്കം
ജലമാര്ഗ്ഗമാക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോ;
വ്യക്തമാക്കുമോ?
കടമക്കുടി
ദ്വീപ് സമൂഹത്തെ
ബന്ധപ്പെടുത്തി നടത്തിവന്ന
ബോട്ട് സര്‍വ്വീസ്
5426.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
ദ്വീപ് സമൂഹത്തെ
ബന്ധപ്പെടുത്തി
നടത്തിവന്ന ബോട്ട്
സര്‍വ്വീസ്
തടസ്സപ്പെട്ട കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസ്
തുടരേണ്ടതിന്റെ ആവശ്യകത
സംബന്ധിച്ച് നിവേദനം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
നിവേദനത്തിന്മേല്
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കുമോ?