ലംപ്സം
ഗ്രാന്റും സ്റ്റൈഫന്റും
കുടിശ്ശിക
4670.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ് ഐ.ടി.ഐ
കളിലെ പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ലംപ്സംഗ്രാന്റ്,
സ്റ്റൈഫന്റ് എന്നിവയുടെ
വിതരണം മുടങ്ങിയിട്ട്
എത്രനാളായെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഇനത്തിലെ കുടിശ്ശിക തുക
വിതരണം ചെയ്യാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി വിഭാഗം
കുട്ടികളുടെ
ലംപ്സംഗ്രാന്റും
സ്റ്റൈഫന്റും
കാലോചിതമായി
പരിഷ്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഇ-ഗ്രാന്റ്സ് ഓണ്‍ലൈന്‍
ഏകജാലക സംവിധാനം വഴി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
4671.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹികമായും
സാമ്പത്തികമായും
പിന്നാക്കം
നില്ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
സമയബന്ധിതമായി
ലഭിക്കാത്തതുമൂലം അവർ
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതി-വര്‍ഗ്ഗ
വകുപ്പിന്റെ
ഇ-ഗ്രാന്റ്സ് എന്ന
ഓണ്‍ലൈന്‍ ഏകജാലക
സംവിധാനത്തില്‍ നിന്ന്
സര്‍വ്വകലാശാലകള്‍ക്ക്
പണം കിട്ടാത്ത
സാഹചര്യമുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
സമയബന്ധിതമായി
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാകുമെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
കുക്ക് തസ്തികയിലെ ഒഴിവുകള്‍
4672.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ എസ്.സി.
ഡവലപ്മെന്റ്
വിഭാഗത്തില്‍ കുക്ക്
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളുണ്ടായ തീയതി
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
ഒഴിവുകള്‍
നികത്താന്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകളില്‍ നിലവില്‍
കരാര്‍ ജീവനക്കാരെയോ
എംപ്ലോയ്മെന്റ്
ജീവനക്കാരെയോ
നിയമിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധി
4673.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനായി
എന്തൊക്കെ രേഖകളാണ്
സമര്‍പ്പിക്കേണ്ടത്
എന്നു വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി-പട്ടികവർഗ
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനായി
പാറശ്ശാല മണ്ഡലത്തില്‍
നിന്നുള്ള എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും അതില്‍
എത്ര അപേക്ഷകള്‍ക്ക്
എത്ര രൂപ വീതം സഹായം
ലഭ്യമാക്കി എന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കാമോ?
കോങ്ങാട് മണ്ഡലത്തിൽ പദ്ധതി
നടപ്പിലാക്കുന്നതില്‍ വീഴ്ച
4674.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ടില്‍ നിന്നും
കേന്ദ്രസര്‍ക്കാര്‍
ഫണ്ടില്‍ നിന്നും
കോങ്ങാട് മണ്ഡലത്തിലെ
എസ്.സി-എസ്.റ്റി.
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഓരോ
പദ്ധതിയുടേയും പേരും
തുകയും നിലവിലെ പുരോഗതി
റിപ്പോര്‍ട്ടും
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതില്‍
ഉദ്യോഗസ്ഥതലത്തില്‍
എന്തെങ്കിലും വീഴ്ച
സംഭവിച്ചിട്ടുള്ളതായി
റിപ്പോര്‍ട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മലപ്പുറം മണ്ഡലത്തിലെ
അംബേദ്കര്‍ ഗ്രാമം
4675.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതി എവിടെയെല്ലാമാണ്
നടപ്പിലാക്കുന്നത്;
(ബി)
നാളിതുവരെ
ഓരോ ഗ്രാമത്തിലും
നടപ്പാക്കിയ പദ്ധതികളും
ചെലവഴിച്ച തുകയും
അവയുടെ പുരോഗതിയും
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
പ്രകാരം ഈ വര്‍ഷം പുതിയ
ഗ്രാമങ്ങള്‍
ഏറ്റെടുക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
വര്‍ക്കല മണ്ഡലത്തിലെ
കോളനികളില്‍ കുടിവെളള പദ്ധതി
4676.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ട് മുഖേന വര്‍ക്കല
മണ്ഡലത്തിലെ
പളളിക്കല്‍,
നാവായിക്കുളം, മടവൂര്‍,
ഇടവ, ചെമ്മരുതി,
ഇലകമണ്‍, വെട്ടൂര്‍
എന്നീ
ഗ്രാമപഞ്ചായത്തുകളിലും
വര്‍ക്കല
മുനിസിപ്പാലിറ്റിയിലും
ഉള്‍പ്പെടുന്ന ഏതെല്ലാം
പട്ടികജാതി
കോളനികളില്‍ കുടിവെളള
പദ്ധതിക്കായി ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സ്ഥലങ്ങളിലും
അനുവദിച്ചിട്ടുളള
തുകയെത്രയെന്നും
വ്യക്തമാക്കാമോ?
കാസര്‍ഗോഡ് ജില്ലയില്‍
കോര്‍പ്പസ് ഫണ്ട് മുഖേനയുള്ള
പ്രവൃത്തികൾ
4677.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ട് വഴി കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എത്ര
കിലോമീറ്റര്‍ റോഡ്
പ്രവൃത്തിയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഇത് ഏതൊക്കെ
മണ്ഡലങ്ങളിലാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിൽ
ധനസഹായം ലഭിച്ച പട്ടികജാതി
കുടുംബങ്ങള്‍
4678.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലവും വീടും ഇല്ലാത്ത
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
സ്ഥലവും വീടും
നല്കുന്ന പദ്ധതിയുടെ
കാലികസ്ഥിതി
വിശദമാക്കാമോ;
(ബി)
2016-17
വര്‍ഷത്തില്‍ എത്ര
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീടും
സ്ഥലവും
വാങ്ങുന്നതിനായി
ധനസഹായം നല്കി;
വിശദാംശം നല്‍കാമോ;
(സി)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ എത്ര
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
ധനസഹായം നല്കി;
1-7-2016 മുതല്‍
31-3-2017 വരെയുള്ള
വിശദാംശം ലഭ്യമാക്കാമോ?
പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്ക്
വീടും ഭൂമിയും
4679.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വീടും
ഭൂമിയും ഇല്ലാത്ത
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളില്‍ എത്ര
പേര്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
വീടും സ്ഥലവും
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തിരുവന്‍വണ്ടൂര്‍ വില്ലേജിലെ
പട്ടികജാതിക്കാരുടെ നിവേദനം
4680.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
23-2-2017ലെ
420/VIP/M(SC/ST, BC,
Law&C)2017 നമ്പർ
കത്ത് പ്രകാരം
തിരുവന്‍വണ്ടൂര്‍
വില്ലേജിലെ ഉമയാറ്റൂര്
മുറിയൻ കൊമ്പിക്കുഴി
മാവേലിത്തറ റോഡിന്
സമീപം താമസിക്കുന്ന
പട്ടികജാതി
വിഭാഗക്കാരുടെ നിവേദനം
അനന്തര നടപടിക്കായി
പട്ടികജാതി ആലപ്പുഴ
ജില്ലാ ആഫീസില്‍
നല്‍കിയിട്ടുണ്ടെങ്കിലും
നാളിതുവരെയായി
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്തുള്ളവരുടെ
നിവേദനത്തിലുള്ള ആവശ്യം
എന്ന് നടപ്പാക്കുമെന്ന്
വിശദമാക്കാമോ?
ഐ.റ്റി.ഡി.പി.
ഏക അധ്യാപകര്‍ക്കുള്ള ശമ്പളം
വര്‍ദ്ധിപ്പിക്കാൻ നടപടി
4681.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.റ്റി.ഡി.പി.യുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന ഏക
അധ്യാപകര്‍ക്കുള്ള
ശമ്പളം വളരെകുറവാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ശമ്പളം
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
എസ്.സി.എസ്.ടി.
പ്രൊമോട്ടര്‍ക്ക്
ലഭിക്കുന്ന
ശമ്പളമെങ്കിലും
ഇവര്‍ക്ക് അനുവദിക്കാൻ
നടപടി സ്വീകരിക്കുമോ ?
എസ്.സി.പി,
ടി.എസ്.പി. ഇനങ്ങളിൽ
ചെലവഴിച്ച തുകയുടെ കണക്ക്
4682.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17ല്‍
എസ്.സി.പി, ടി.എസ്.പി.
എന്നീ ഇനങ്ങളിലായി എത്ര
തുക വകയിരുത്തിയെന്ന്
വ്യക്തമാക്കുമോ;
(ബി)
വകയിരുത്തിയ
തുകയില്‍ എത്ര
ചെലവഴിച്ചു എന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
തുക മുഴുവന്‍
ചെലവഴിക്കാനായിട്ടില്ലെങ്കില്
അതിനുള്ള കാരണം
വ്യക്തമാക്കുമോ?
ലൈഫ്,സാന്ത്വനം
പദ്ധതികൾ
4683.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച ലൈഫ്
പദ്ധതിയില്‍ പട്ടികജാതി
/പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
പ്രത്യേക പരിഗണനകളോ
നിര്‍ദ്ദേശങ്ങളോ
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
'സാന്ത്വനം
' പദ്ധതിയില്‍ എസ്.സി
/എസ്.ടി
വിഭാഗക്കാര്‍ക്ക്
അപേക്ഷ നല്കാന്
തടസ്സങ്ങളുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ?
വകുപ്പു
മന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
നൽകിയ സഹായം
4684.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്ക
വിഭാഗങ്ങള്‍ക്കും
പട്ടികഗോത്ര
വിഭാഗങ്ങള്‍ക്കും
ചികിത്സയ്ക്കായി
എന്തെല്ലാം സഹായ
പദ്ധതികളാണ്
നിലവിലുളളത്;
(ബി)
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
ഇവരുടെ ചികിത്സയ്ക്കായി
എത്ര തുക ഓരോ വര്‍ഷവും
വകയിരുത്തി;എത്ര തുക
ചെലവാക്കി;എത്ര
പേര്‍ക്ക് സഹായം
നല്കാന്
കഴിഞ്ഞു;വിശദാംശം
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
വകുപ്പു മന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും തീരുമാനമെടുത്ത
എത്ര അപേക്ഷകളില്‍
സഹായം
നല്‍കാനുണ്ടായിരുന്നു
എന്നും നിധിയില്‍ എത്ര
തുക
ബാക്കിയുണ്ടായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
2016-17
സാമ്പത്തിക വര്‍ഷം
സഹായം അഭ്യര്‍ത്ഥിച്ച്
എത്ര അപേക്ഷകള്‍
ലഭിച്ചു; എത്ര
പേര്‍ക്ക് സഹായം
നല്കി;എത്ര പേര്‍ക്ക്
നല്കുവാനുണ്ട്; ഇത്
എപ്പോള്‍ നല്കുവാന്
കഴിയും എന്നും
വ്യക്തമാക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകളിൽ
യൂനിസെഫിന്റെ മാനദണ്ഡം
അനുസരിച്ചുളള സൗകര്യങ്ങൾ
4685.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി വികസന
വകുപ്പിനു കീഴിലുളള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(ബി)
യൂനിസെഫിന്റെ
മാനദണ്ഡം അനുസരിച്ചുളള
അടിസ്ഥാന സൗകര്യങ്ങൾ
ഇവിടങ്ങളില്‍
ഒരുക്കിയിട്ടുണ്ടോയെന്നു
വിവരിക്കുമോ;
(സി)
സ്കൂളുകളോട്
അനുബന്ധിച്ചുളള
ഹോസ്റ്റലുകള്‍
നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്നു
വ്യക്തമാക്കുമോ?
ഷോളയാര്‍
ഗിരിജന്‍ സൊസൈറ്റിയും
മലക്കപ്പാറ ടൂറിസം വികസനവും
4686.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ ഷോളയാര്‍
ഗിരിജന്‍ സൊസൈറ്റിയുടെ
ബൈലോ ഭേദഗതിയ്ക്ക്
അംഗീകാരം
ലഭിക്കാത്തതിനാല്‍
അഡ്മിനിസ്ട്രേറ്റീവ്
ഭരണത്തിന് കീഴിലുള്ള
സൊസൈറ്റിയിലെ
ജീവനക്കാര്‍ക്ക് ശമ്പളം
നൽകാനും കൃഷിയടക്കമുള്ള
സംഘത്തിന്റെ ദൈനംദിന
പ്രവര്‍ത്തനങ്ങള്‍
നടത്താനും കഴിയാത്ത
സ്ഥിതിയാണുള്ളതെന്നു
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബൈലോ
ഭേദഗതിയ്ക്ക് അംഗീകാരം
ലഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
മലക്കപ്പാറ
ടൂറിസം മേഖലയില്‍ 200
ഏക്കറിലധികം സ്ഥലം
സ്വന്തമായുള്ള ഈ
സൊസൈറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
പ്രസ്തുത സ്ഥലത്ത്
ടൂറിസ്റ്റുകള്‍ക്ക്
താമസത്തിനും വിശ്രമ
സൗകര്യങ്ങളോടു കൂടിയ
കോട്ടേജുകളടക്കമുള്ള
സംവിധാനങ്ങളും
ഏര്‍പ്പെടുത്തി ആദിവാസി
മേഖലയിലെ ജനങ്ങള്‍ക്ക്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
ആവശ്യമായ പാക്കേജുകള്‍
നടപ്പാക്കുന്നതിനായി
സർക്കാർ നടപടി
സ്വീകരിക്കുമോ?
കോതമംഗലം
താലൂക്കിലെ പട്ടികജാതി
ഗുണഭോക്താക്കള്‍ക്ക്
ഭവനനിര്‍മ്മാണ സഹായം
4687.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16-ല്‍
പട്ടികജാതി
വിഭാഗത്തിന്റെ
ഭവനനിര്‍മ്മാണത്തിന്
അധികസഹായമായി
പ്രഖ്യാപിച്ചിരുന്ന 1
ലക്ഷം രൂപ കോതമംഗലം
താലൂക്കിലെ 400 ഓളം
ഗുണഭോക്താക്കള്‍ക്ക്
ഇതുവരേയും
ലഭ്യമായിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വീടുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുന്നതിനായി
ഈ തുക
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി സർക്കാർ
സ്വീകരിക്കുമോ?
പട്ടികജാതി
ഭവന സഹായത്തിന് പഞ്ചായത്ത്
തലത്തില്‍ ഗുണഭോക്തൃ
ലിസ്റ്റ്
4688.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന്
എന്തൊക്കെ സഹായങ്ങളാണ്
നല്കി വരുന്നത്;
ഇതിനുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കയാണ്;
(ബി)
ഏറ്റവും
പാവപ്പെട്ടവര്‍ക്ക്
മുന്‍ഗണന നല്‍കുന്നതിന്
പഞ്ചായത്ത് തലത്തില്‍
ഗുണഭോക്തൃ ലിസ്റ്റ്
നിലവിലുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ?
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
ഐ.ടി അധിഷ്ഠിത
പരിശീലനകേന്ദ്രങ്ങള്‍
4689.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഐ.ടി അധിഷ്ഠിത
വിദ്യാഭ്യാസം
നല്‍കുന്നതിനായി
സര്‍ക്കാരിന്റെ കീഴില്‍
ഏതെങ്കിലും
പരിശീലനകേന്ദ്രങ്ങളോ
സ്ഥാപനങ്ങളോ
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ് ഇത്തരം
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നത്;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളിൽ
കമ്പ്യൂട്ടര്‍ അധിഷ്ഠിത
വിദ്യാഭ്യാസം
പ്രോത്സാഹിപ്പിക്കുന്നതിനും
കമ്പ്യൂട്ടര്‍
പരിജ്ഞാനമുള്ളവരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
പട്ടികജതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിവരസാങ്കേതികവിദ്യാരംഗത്ത്
മെച്ചപ്പെട്ട തൊഴില്‍
അവസരം ലഭിക്കുന്ന
തരത്തില്‍ ആവശ്യമായ
പരിശീലന സൗകര്യങ്ങളും
പരിശീലന കേന്ദ്രങ്ങളും
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
4690.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതിയില്‍
കാസര്‍ഗോഡ് ജില്ലയില്‍
പുതുതായി ഏതൊക്കെ
ഗ്രാമങ്ങളെയാണ്
ഉള്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ വകുപ്പ്
അധികൃതരുടെ നേരിട്ടുള്ള
നിരീക്ഷണത്തില്‍
നടത്താതെ സര്‍ക്കാര്‍
ഏജന്‍സികള്‍ വഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
പട്ടികജാതി
ക്ഷേമത്തിനുള്ള
കേന്ദ്രാവിഷ്കൃത പദ്ധതികളും
പാലക്കാട് മെഡിക്കല്‍
കോളേജിലെ സംവരണ സീറ്റുകളും
4691.
ശ്രീ.എസ്.ശർമ്മ
,,
ആര്. രാജേഷ്
,,
കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
വിഭാഗക്കാരുടെ
ക്ഷേമത്തിനും
വികസനത്തിനുമായുളള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗക്കാരുടെ
ഉന്നമനത്തിനായി
പട്ടികജാതി
ഉപപദ്ധതിയില്‍
(എസ്.സി.എസ്.പി.)
ഉള്‍പ്പെടുത്തി
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
ദാരിദ്ര്യ രേഖയ്ക്ക്
താഴെയുളള നിര്‍ദ്ധനരുടെ
ചികിത്സയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
പട്ടികജാതി
വികസന വകുപ്പിന്
കീഴില്‍ പാലക്കാട്
ജില്ലയില്‍ ആരംഭിച്ച
മെഡിക്കല്‍ കോളേജില്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
എം.ബി.ബി.എസ്.
കോഴ്സിന് എത്ര
സീറ്റുകള്‍ സംവരണം
ചെയ്തിട്ടുണ്ട്;
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പ്പട്ടവര്ക്കായി
ഇൗ മെഡിക്കല്‍
കോളേജില്‍ എത്ര ശതമാനം
സംവരണം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ,
ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്കള്ള
പരീക്ഷാ പരിശീലന പദ്ധതി
4692.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ആദിവാസിവിഭാഗങ്ങളിലേയും
മറ്റ്
പിന്നോക്കവിഭാഗങ്ങളിലേയും
വിദ്യാര്‍ത്ഥികള്‍ക്ക്
സിവില്‍ സര്‍വ്വീസ്,
ബാങ്കിംഗ്, സര്‍ക്കാര്‍
സര്‍വ്വീസ്,
കേന്ദ്രസര്‍വ്വീസുകള്‍
, നിയമപഠനമേഖല,
ഉദ്യോഗസ്ഥമേഖല
ഉള്‍പ്പെടെയുള്ള പഠന
മേഖലകളില്‍ ഉള്ള
പരീക്ഷകള്‍ക്ക്
പരിശീലനം നല്കുന്ന
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
കഴിഞ്ഞ സര്‍ക്കാര്‍ ഓരോ
വര്‍ഷവും എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി; എന്തു തുക
ചെലവഴിച്ചു;
ഇതുകൊണ്ടുണ്ടായ ഫലം
കഴിഞ്ഞ സര്‍ക്കാര്‍
വിലയിരുത്തിയോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവിൽ
പ്രസ്തുത പദ്ധതി
നടത്തിപ്പിലുണ്ടായ
വീഴ്ചകള്‍
പരിശോധിച്ചുവോ;
എങ്കില്‍ എന്തെല്ലാമാണ്
;
(ഡി)
പ്രസ്തുത
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
ആവശ്യമായ പരിശീലനവും
അതിലൂടെ അവര്‍ക്ക്
പ്ലേസ്മെന്റും
ലഭിക്കാന്‍ ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി/പട്ടികവർഗ്ഗ
സർക്കാർ ജീവനക്കാർക്ക്
സ്ഥലമാറ്റത്തിന് മുൻഗണന
4693.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി/പട്ടിക
വർഗ്ഗ സർക്കാർ
ജീവനക്കാർക്ക്
സ്ഥലമാറ്റത്തിന്
മുൻഗണനാ മാനദണ്ഡം
/പരിരക്ഷ
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ ?
കോട്ടക്കല്‍
മണ്ഡലത്തിൽ വികസനത്തിനായി
തെരഞ്ഞെടുത്ത കോളനികള്‍
4694.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തില്‍
നിന്നും വികസനത്തിനായി
രണ്ടു കോളനികളെ
പട്ടികജാതി വകുപ്പ്
തെരഞ്ഞെടുത്തശേഷം
പ്രസ്തുത കോളനികളുടെ
നിലവിലെ അവസ്ഥ
സംബന്ധിച്ച വിവരം
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും സര്‍വ്വെ
നടത്തിയിട്ടുണ്ടോ;
(സി)
ഏതെല്ലാം
കോളനികളില്‍ പകല്‍വീട്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
പകല്‍വീട് പദ്ധതിയ്ക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ഡി)
പകല്‍വീട്
പദ്ധതി പ്രകാരം നല്കിയ
വീടുകളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ?
പട്ടികസമുദായ
ക്ഷേമവകുപ്പില്‍ നിന്നുമുള്ള
ചികിത്സാ ധനസഹായം
4695.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പട്ടികസമുദായ
ക്ഷേമവകുപ്പില്‍
നിന്നും ചികിത്സാ
ധനസഹായമായി എത്ര തുക
അനുവദിച്ചു; വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തില്‍
നിന്നും ലഭിച്ച
അപേക്ഷകളില്‍ നാളിതുവരെ
അനുവദിച്ച തുകയുടെ
വിശദാംശം
ലഭ്യമാക്കാമോ?പട്ടികസമുദായ
ക്ഷേമവകുപ്പില്‍
നിന്നും
പട്ടികവര്‍ഗ്ഗ
ക്ഷേമ പദ്ധതികളുടെ
നടത്തിപ്പിന് ഊരുകൂട്ടങ്ങളുടെ
പങ്കാളിത്തം ഉറപ്പുവരുത്താന്‍
നടപടി
4696.
ശ്രീ.പി.കെ.
ശശി
,,
ബി.സത്യന്
,,
ആന്റണി ജോണ്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
ക്ഷേമത്തിനായി
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന പല
പദ്ധതികളും ഫലപ്രദമായി
വിനിയോഗിക്കപ്പെടുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
ഏതെങ്കിലും
പദ്ധതികളില്‍ അഴിമതിയും
ക്രമക്കേടും
കണ്ടെത്തിയോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച അന്വേഷണം
ഏതു ഘട്ടത്തിലാണെന്നും
കുറ്റക്കാരാണെന്ന്
കണ്ടെത്തുന്നവര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
വിഭാഗക്കാര്‍ക്കായുള്ള
വിവിധ പദ്ധതികളുടെ
കാര്യക്ഷമമായ
നടത്തിപ്പിന്
ഊരുകൂട്ടങ്ങളുടെ സജീവ
പങ്കാളിത്തം
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ എസ്.സി.
കോളനികള്‍
4697.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ എസ്.സി.
കോളനികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കോളനികളുടെ
അടിസ്ഥാന
സൗകര്യവികസനത്തിനായി
എന്തെല്ലാം സഹായങ്ങളാണ്
സർക്കാർ നല്കി
വരുന്നത്;
(സി)
കോര്‍പ്പസ്
ഫണ്ടിൽ ഉള്‍പ്പെടുത്തി
പട്ടികജാതികോളനികള്ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിവരുന്നത്;
(ഡി)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ ?
സ്കോളര്‍ഷിപ്പ്
തുക യഥാസമയം വിതരണം ചെയ്യാന്‍
നടപടി
4698.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വശ്രയസ്ഥാപനങ്ങളിൽ
ഉള്‍പ്പെടെ പഠിക്കുന്ന
പിന്നാക്ക പട്ടികവിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട
സ്കോളര്‍ഷിപ്പ് തുക
അതാതു വര്‍ഷം തന്നെ
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
ഇവ കിട്ടാത്തകാര്യം
വിദ്യാർത്ഥികൾ അധികൃതരെ
അറിയിച്ചിട്ടും തുക
യഥാസമയം വിതരണം
ചെയ്യാന്‍
കഴിയാത്തതെന്തുകൊണ്ടാണന്നു
വ്യക്തമാക്കാമോ?
പട്ടികജാതിക്കാരുടെ
ചികിത്സാ സഹായങ്ങള്‍ക്കുളള
അപേക്ഷകളിൽ തീരുമാനം
4699.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ടവരുടെ
ചികിത്സാ
സഹായങ്ങള്‍ക്കുളള
നിരവധി അപേക്ഷകള്‍
തീരുമാനമാകാതെ വകുപ്പ്
ഡയറക്ടറേറ്റില്‍
നിലവിലുളള കാര്യം
സർക്കാർ
പരിശോധിക്കുമോ;
(ബി)
ഇവരുടെ
ക്ഷേമത്തിനായി
എന്തെങ്കിലും ചികിത്സാ
സഹായ പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ചികിത്സാ
സഹായത്തിനായി 2016
ജനുവരി മുതല്‍
നാളിതുവരെ എത്ര
അപേക്ഷകള്‍ ലഭിച്ചു;
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
ചികിത്സാസഹായത്തിനായി
ലഭിച്ച അപേക്ഷകളില്‍
എത്ര പേര്‍ക്ക് സഹായം
അനുവദിച്ചു;
(ഇ)
ഇന്‍ഷ്വറന്‍സ്
കമ്പനികളുമായി
ചേര്‍ന്ന്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്നവരുടെ
ചികിത്സയ്ക്കായി
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ; എങ്കിൽ
വിശദാംശം
ലഭ്യമാക്കുമോ?
ചികിത്സാധനസഹായത്തിനു
വരുമാനപരിധി ഉയർത്താൻ നടപടി
4700.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പില്‍ നിന്നും
ചികിത്സാധനസഹായം
അനുവദിക്കുന്നതിനുളള
വാര്‍ഷിക വരുമാനപരിധി
എത്രയാണ്;
(ബി)
വാര്‍ഷിക
വരുമാനപരിധി
കാലോചിതമായി ഉയര്‍ത്തി
നല്‍കുന്നതിന് നടപടി
സ്വീകരിയ്ക്കാന്‍
ഉദ്ദേശ്യമുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
ഉള്‍വനങ്ങളിലെ പട്ടിക ഗോത്ര
വിഭാഗക്കാരെ സഹായിക്കാൻ നടപടി
4701.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക-
ഗോത്രവിഭാഗത്തിലെ
പണിയര്‍, അടിയര്‍,
മലമ്പണ്ടാരം, അരനാടന്‍,
മലപ്പുലയന്‍ തുടങ്ങി
ഉള്‍വനങ്ങളില്‍
താമസിക്കുന്നവര്‍
അനുഭവിച്ചു വരുന്ന
പ്രധാന പ്രശ്നങ്ങള്‍
എന്തെല്ലാമെന്നും അവരെ
സഹായിക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവരുള്‍പ്പെട്ട
ഗോത്രവിഭാഗക്കാര്‍
തൊഴിലും
ഭക്ഷണവുമില്ലാതെ
പോഷകാഹാരക്കുറവും
രോഗങ്ങളും കാരണം
മരണപ്പെടുന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവരില്‍
പലര്‍ക്കും
റേഷന്കാര്ഡില്ലെന്നതും
ഉളളവര്‍ക്ക് ബി.പി.എല്‍
കാര്ഡല്ലെന്നതും
യഥാസമയം റേഷന്‍
ഉള്‍പ്പെടെയുളള
ഭക്ഷ്യവസ്തുക്കളും
മരുന്നും ലഭിക്കാത്ത
അവസ്ഥയും മാറ്റുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നു വ്യക്തമാക്കാമോ;
(ഡി)
ഇവരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
നിയോഗിക്കപ്പെടുന്ന
ഉദ്യോഗസ്ഥരുടെ
അനാസ്ഥയും
കെടുകാര്യസ്ഥതയും
അഴിമതിയും
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
എ.റ്റി. എസ്.പി. പ്രകാരം
അനുവദിച്ച വീടുകൾ
4702.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര ഭവനരഹിതര്‍ക്ക്
എ.റ്റി.എസ്.പി.
ഭവനനിര്‍മ്മാണ പദ്ധതി
പ്രകാരം വീടുകള്‍
അനുവദിച്ചിട്ടുണ്ട്;
(ബി)
ഈ
വീടുകളുടെ നിര്‍മ്മാണ
പുരോഗതി
വിലയിരുത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതര്‍ക്കുള്ള
ഭവനനിര്‍മ്മാണ
സഹായപദ്ധതി പ്രകാരം
അനുവദിക്കുന്ന തുകയുടെ
ഗഡുക്കള്‍ യഥാസമയം
വിതരണം
ചെയ്യുന്നുണ്ടെന്നും ഈ
പദ്ധതികള്‍
കാര്യക്ഷമമായി
നിര്‍വ്വഹിക്കുന്നുണ്ടെന്നും
ഉറപ്പുവരുത്തുന്നതിനു
നടപടി സ്വീകരിക്കുമോ?
സി.പി.
രജിതക്ക് ആശ്രിത നിയമനം
4703.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ രജിത
സി.പി. കാവുങ്കല്‍ (H),
ചാമാടിപൊയാല്,
മാനന്തവാടി എന്നയാളുടെ
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിലെ ആശ്രിത
നിയമനം സംബന്ധിച്ച്
സര്‍ക്കാര്‍ തീരുമാനം
കൈകൊണ്ടിട്ടുണ്ടോ;
(ബി)
എങ്കിൽ ആശ്രിത നിയമനം
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുമോ?
ജാതി
-വരുമാന
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
ലളിതമായ നടപടിക്രമം
4704.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
വിവിധ വിഭാഗങ്ങള്‍
വിദ്യാഭ്യാസ പരമായി
പിന്നോക്കവസ്ഥയില്‍
നില്ക്കുന്നതിനാല്
ജാതി
സര്‍ട്ടിഫിക്കറ്റ്,
വരുമാന
സര്‍ട്ടിഫിക്കറ്റ്
എന്നിവ ലഭിക്കുന്നതിന്
അക്ഷയകേന്ദ്രങ്ങള്‍
വഴിയും മറ്റും
രജിസ്റ്റര്‍
ചെയ്യുന്നതിന് വലിയ
പ്രയാസം നേരിടുന്നുണ്ട്
എന്നതു കണക്കിലെടുത്ത്
സര്‍ട്ടിഫിക്കറ്റുകള്‍
സൗകര്യപ്രദമായി
ലഭിക്കുന്നതിന് വകുപ്പ്
മുഖേന എന്തെല്ലാം
സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ആദിവാസി
വിഭാഗങ്ങള്‍ക്ക് ജാതി,
വരുമാന
സര്‍ട്ടിഫിക്കറ്റുകള്‍
സമയബന്ധിതമായി ലളിതമായ
നടപടി ക്രമത്തിലുടെ
ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്തുവാന്‍
റവന്യൂ വകുപ്പുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
വായ്പ
കുടിശ്ശിക നിവാരണ പദ്ധതി
4705.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
വായ്പ കുടിശ്ശിക നിവാരണ
പദ്ധതി
ആവീഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ പദ്ധതിയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഇതിനായി
നടപ്പ് സാമ്പത്തിക
വര്‍ഷം വകയിരുത്തിയ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;ലെ
(ഡി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരില്‍
ജപ്തി നടപടി
നേരിടുന്നവരുടെ വായ്പ
എഴുതിത്തള്ളുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
ആദിവാസി
ഊരുകളിലെ കുട്ടികള്‍ക്ക്
ജനനസര്‍ട്ടിഫിക്കറ്റ്
4706.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആദിവാസി
ഊരുകളിലെ
കുട്ടികള്‍ക്ക്
ജനനസര്‍ട്ടിഫിക്കറ്റ്
ലഭ്യമാകുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ ?
ചേലക്കര
മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ
കോളനികള്‍
4707.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
എത്ര പട്ടികവര്‍ഗ്ഗ
കോളനികള്‍ ഉണ്ട്;
അവയുടെ പേരുവിവരം
വ്യക്തമാക്കാമോ;
(ബി)
അവയില്‍
ഓരോന്നിലും എത്ര
കുടുംബങ്ങള്‍
വീതമുണ്ട്; ഓരോ
കുടുംബത്തിലും
ഉള്‍പ്പെട്ടവരുടെ
പേരുവിവരം
വ്യക്തമാക്കുമോ;
(സി)
ഇതില്‍
സ്വന്തമായി വീടില്ലാത്ത
എത്ര കുടുംബങ്ങളുണ്ട് ;
(ഡി)
വീടില്ലാത്ത
കുടുംബങ്ങള്‍ക്ക് വീട്
വച്ചുനല്‍കുന്നതിന്
പട്ടികവര്‍ഗ്ഗവികസന
വകുപ്പ് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ കോളനികളിലെ
പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍
4708.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ വിവിധ
പട്ടിക വര്‍ഗ്ഗ
കോളനികളിലെ ആദിവാസി
വിഭാഗത്തില്‍പ്പെട്ട
ജനങ്ങളുടെ പരമ്പരാഗത
ഈറ്റ ഉല്‍പ്പന്നങ്ങള്‍,
കണ്ണാടിപ്പായ
മുളകൊണ്ടുള്ള വിവിധ
വാദ്യോപകരണങ്ങള്‍,
മുറം, തുടങ്ങിയവയുടെ
നിര്‍മ്മാണത്തിനും,
വിപണനത്തിനും ആവശ്യമായ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
കോതമംഗലം
മണ്ഡലത്തിലെ കോര്‍പ്പസ്
ഫണ്ട് പ്രവൃത്തികള്‍
4709.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16,
2016-17 വര്‍ഷങ്ങളില്‍
കോതമംഗലം മണ്ഡലത്തില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പില്‍ നിന്നുള്ള
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച്
നിര്‍വഹിക്കുന്നതിന്
അനുമതി ലഭിച്ച
പ്രവൃത്തികള്‍
എതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
തുക വീതമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര പ്രവൃത്തികള്‍
പൂര്‍ത്തികരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ ഭവന നിര്‍മ്മാണ
സഹായ പദ്ധതികള്‍
4710.
ശ്രീ.വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ ഭവന
നിര്‍മ്മാണത്തിന്
ധനസഹായം അനുവദിച്ചത്
സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തിന്റെ
വാസയോഗ്യമല്ലാത്ത
വീടുകള്‍
നന്നാക്കുന്നതിനുളള
ധനസഹായം സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ഐ.ടി. ഐ/
ഐ.ടി.സി.കളെ മികവിന്റെ
കേന്ദ്രമാക്കാന്‍ നടപടി
4711.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
നിലേശ്വരത്തും
ചെറുവത്തൂരും
പ്രവര്‍ത്തിക്കുന്ന
ഐ.ടി. ഐ/ ഐ.ടി.സി.
കളില്‍ പുതിയ
കോഴ്സുകള്‍ അനുവദിച്ചും
പശ്ചാത്തല സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിച്ചും
മികവിന്റെ
കേന്ദ്രമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പട്ടിക
വിഭാഗത്തില്‍പ്പെട്ടവരുടെ
ഉപരിപഠനത്തിനായി
സ്ഥാപിച്ച പ്രസ്തുത
സ്ഥാപനങ്ങളുടെ
ബാലാരിഷ്ടതകള്‍
പരിഹരിക്കാന്‍
സമയബന്ധിതമായി
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുമോ ?
കിര്‍ത്താഡ്സിന്റെ
പ്രവർത്തനവും ആദികലാഗ്രാമം
പരിപാടിയും
4712.
ശ്രീ.എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
യു. ആര്. പ്രദീപ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
ഉന്നമനത്തിനായി
കിര്‍ത്താഡ്സ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്കായി
കിര്‍ത്താഡ്സ്
നടത്തുന്ന പരിശീലന,
ശാക്തീകരണ, വിദ്യാഭ്യാസ
പരിപാടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍
ഉള്‍പ്പെടുന്നത്
സംബന്ധിച്ച് സംശയമുളള
കേസ്സുകളില്‍ അന്വേഷണം
നടത്തി റിപ്പോര്‍ട്ട്
നല്‍കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
അനുവര്‍ത്തിച്ചുവരുന്നത്;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ പാരമ്പര്യ
നൃത്തവും സംഗീതവും
പരിപോഷിപ്പിക്കുന്നതിനായി
കിര്‍ത്താഡ്സിന്റെ
ആഭിമുഖ്യത്തില്‍
ആദികലാഗ്രാമം പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(ഇ)
ഈ
വിഭാഗക്കാര്‍ക്കായി
കിര്‍ത്താഡ്സ്
ആവിഷ്കരിച്ചു
നടപ്പാക്കിവരുന്ന
പദ്ധതികള്‍ കൂടുതല്‍
കാര്യക്ഷമവും
ഫലപ്രദവുമാക്കാന്‍
നടപടി സ്വീകരിക്കുമോ ?
ജാതി തട്ടിപ്പ് കേസുകള്‍
വര്‍ദ്ധിച്ചു വരുന്നത്
തടയുന്നതിന് നടപടി
4713.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വന്നജാതി
തട്ടിപ്പ് കേസുകള്‍
വര്‍ദ്ധിച്ചു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ജാതി തട്ടിപ്പ്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വ്യാജ
ജാതി സര്‍ട്ടിഫിക്കറ്റ്
നല്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കാറുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പിന്നാക്ക സമുദായ വികസന
കോര്‍പ്പറേഷന്റെ സേവനങ്ങൾ
4714.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
പിന്നാക്ക സമുദായ വികസന
കോര്പ്പറേഷന്
തൊഴില്‍
സംരംഭകര്‍ക്കായി
ചെയ്തുവരുന്ന
സേവനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
പിന്നോക്ക
സമുദായ വികസന കോര്പ്പറേഷന്
വായ്പ അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
4715.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
സമുദായ വികസന
കോര്‍പ്പറേഷനിൽ നിന്നും
2016-17 വര്‍ഷം
ഏതെല്ലാം ഇനം
വായ്പകള്‍ക്കു
എത്രപേര്‍ അപേക്ഷിച്ചു;
എത്രപേര്‍ക്ക് നല്കി;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കോര്പ്പറേഷന്
എത്രശതമാനം പലിശ
നിരക്കിലാണ് വായ്പ
നല്‍കുന്നത് എന്നും
വായ്പ്പകൾക്കു സബ്സിഡി
അനുവദിച്ചിട്ടുണ്ടോ
എന്നും ഇനം തിരിച്ചു
വിശദമാക്കുമോ;
(സി)
കോര്പ്പറേഷന്
വിദ്യാഭ്യാസ വായ്പ ,
ചികിത്സാ ധനസഹായം
എന്നിവ
അനുവദിക്കുന്നുണ്ടോയെന്നും
എന്തു മാനദണ്ഡങ്ങൾ
പ്രകാരമാണ് ഇവ
അനുവദിക്കുന്നതെന്നും
2016-17 -ല്‍
ഈയിനങ്ങളില്‍ എത്ര തുക
ചെലവാക്കി എന്നും
വ്യക്തമാക്കുമോ;
(ഡി)
2016-17വര്‍ഷം
പ്രവര്‍ത്തനങ്ങള്‍ക്കായി
കോര്‍പ്പറേഷനു ലഭ്യമായ
തുക കേന്ദ്രസഹായം
ഉള്‍പ്പെടെ എത്രയെന്നും
എത്ര തുക ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിച്ചു എന്നും
വ്യക്തമാക്കാമോ?
വിശ്വകര്‍മ്മ
സമുദായത്തിന്റെ സാമ്പത്തിക
സാമുഹ്യ സ്ഥിതിയെക്കുറിച്ച്
പഠിക്കാന്‍ കമ്മീഷന്
4716.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശ്വകര്‍മ്മ
സമുദായത്തിന്റെ
സാമ്പത്തിക സാമുഹ്യ
സ്ഥിതിയെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
നല്‍കുന്നതിനായി മുന്‍
സര്‍ക്കാര്‍ എതെങ്കിലും
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത കമ്മീഷന്
ഇതിനകം റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിമേല്‍
ഏന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട് സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ?
ടി .പി. സെന്‍കുമാര്‍ സുപ്രീം
കോടതിയില്‍ നല്കിയ അപ്പീല്‍
4717.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് മേധാവി
സ്ഥാനത്ത് നിന്നും
നീക്കം ചെയ്തത്
സംബന്ധിച്ച് ടി.പി.
സെന്‍കുമാര്‍ സുപ്രീം
കോടതിയില്‍ നല്കിയ
അപ്പീലില്‍ സംസ്ഥാന
സര്‍ക്കാറിനുവേണ്ടി
കേസ് വാദിച്ചത്
ആരെല്ലാമാണ്; അപ്പീല്‍,
വ്യക്തതാ ഹര്‍ജി,
പുനപരിശോധനാ ഹര്‍ജി
എന്നിവ പരിഗണിച്ച
വേളയില്‍ സര്‍ക്കാര്‍
അഭിഭാഷകര്‍ കൂടാതെ
ആരെല്ലാമാണ് സുപ്രീം
കോടതിയില്‍ ഹാജരായത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
ഓരോരുത്തര്‍ക്കും
വക്കീല്‍ ഫീസിനത്തിലും
മറ്റുമായി നല്കിയ
തുകയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ 2006 ന്
ശേഷം ഇത്രയും ഫീസ്
നല്കി പുറമെ നിന്ന്
ഏതെങ്കിലും അഭിഭാഷകന്റെ
സേവനം
സുപ്രീംകോടതിയില്‍
ഉപയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വിവിധ ഡയറക്ട്രേറ്റുകളില്‍
നിയമ വകുപ്പില്‍ നിന്ന്
ഡെപ്യൂട്ടേഷനില്ജോലി
ചെയ്യുന്ന ഉദ്യോഗസ്ഥര്‍
4718.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
വകുപ്പ്
ഡയറക്ട്രേറ്റുകളിലും
നിയമസംബന്ധവും
കേസുകളുമായി
ബന്ധപ്പെട്ടതുമായ
ഫയലുകള്‍ കൈകാര്യം
ചെയ്യുന്നതിനായി നിയമ
വകുപ്പില്‍ നിന്നും
ഡെപ്യൂട്ടേഷനില്‍
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്യുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ചില
വകുപ്പില്‍ കേസുകളുടെ
എണ്ണം കൂടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കേസുകളുമായി
ബന്ധപ്പെട്ട ഫയലുകളില്‍
ലോ ഓഫീസര്‍ റിമാര്‍ക്സ്
എഴുതാറുണ്ടോ; ലോ
ഓഫീസറുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് നിയമ
വകുപ്പ് സെക്രട്ടറി
വിലയിരുത്തല്‍
നടത്താറുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
നിയമ
വകുപ്പിന്റെ പ്രതിനിധി
ഇല്ലാത്ത വകുപ്പുകളില്‍
ഇത്തരം ഫയലുകള്‍
കൈകാര്യം ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
അറിവുണ്ടോ ;
(ഡി)
അതാത്
വകുപ്പിലുള്ള
നിയമബിരുദം നേടിയ
ഉദ്യോഗസ്ഥരെ പ്രമോട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ; ലോ
ബിരുദം നേടിയ
ഉദ്യോഗസ്ഥരെ
ഇപ്രകാരമുളള ഫയലുകള്‍
കൈകാര്യം ചെയ്യുവാന്‍
ചുമതലപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
ലീഗല്‍ അസിസ്റ്റന്റുമാരുടെ
ഒഴിവുകള്‍
4719.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമ
വകുപ്പില്‍ എത്ര ലീഗല്‍
അസിസ്റ്റന്റുമാരുടെ
ഒഴിവുകളുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
സെക്രട്ടേറിയറ്റിലെ
നിയമ വകുപ്പിലല്ലാതെ
ഏതെല്ലാം വകുപ്പുകളില്‍
ലീഗല്‍
അസിസ്റ്റന്റുമാരുടെ
ഒഴിവുകളുണ്ട്;
(സി)
പ്രസ്തുത
തസ്തികയ്ക്ക് റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഒഴിവുള്ള
തസ്തികകളിലേയ്ക്ക്
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ ?
വ്യവഹാരഭാഷ
മലയാളത്തിലായിരിക്കണമെന്ന
നിർദ്ദേശം
4720.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഭരണഭാഷ
മലയാളം' എന്ന തീരുമാന
പ്രകാരം വിവിധ
കോടതികളിലെ വിധി
ഉള്‍പ്പെടെയുള്ള
വ്യവഹാരഭാഷ
മലയാളത്തിലായിരിക്കണം
എന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഹൈക്കോടതിയെ
'ഭരണഭാഷ മലയാളം'
എന്നതിന്റെ പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഹൈക്കോടതി
വിധിപകര്‍പ്പുകള്‍
മലയാള ഭാഷയില്‍
ലഭ്യമാക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
കേരള
ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി
4721.
ശ്രീ.എ.എം.
ആരിഫ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
സൗജന്യമായി നിയമസഹായം
നല്‍കുന്നതിനായി
രൂപീകരിച്ച കേരള ലീഗല്‍
സര്‍വ്വീസസ് അതോറിറ്റി
(കെല്‍സ)യുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
എന്തെല്ലാം
നിയമസഹായങ്ങളാണ്
കെല്‍സയില്‍ നിന്നും
ലഭ്യമാകുന്നതെന്ന്
വിശദമാക്കുമോ;
(സി)
സമൂഹത്തിലെ
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്
നിയമ സഹായം
നല്കുന്നതിനുവേണ്ടി
ദേശീയ നിയമ സേവന
അതോറിറ്റി (NALSA)
ആവിഷ്ക്കരിച്ചിട്ടുള്ള
ഏതെല്ലാം പദ്ധതികളാണ്
കെല്‍സ ഏറ്റെടുത്ത്
നടത്തുന്നത്;
(ഡി)
കെല്‍സയില്‍
നിന്ന് നിയമസഹായം
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
കേരള
ലീഗല്‍ സര്‍വ്വീസസ്
അതോറിറ്റിയെ കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
ഗ്രാമീണ
കോടതികള്‍
4722.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഗ്രാമീണ
കോടതികളാണ്
പ്രവര്‍ത്തിച്ചു
വരുന്നത്; പ്രസ്തുത
കോടതികള്‍
സ്ഥാപിക്കാനിടയായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
മജിസ്ട്രേറ്റ്
കോടതിയില്‍
പതിനായിരക്കണക്കിന്
കേസുകള്‍
കെട്ടിക്കിടക്കുമ്പോഴും
ഗ്രാമീണ കോടതികളില്‍
കേസുകള്‍ കുറയുന്ന
സ്ഥിതിവിശേഷത്തിന്
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(സി)
മുഴുവന്‍സമയ
ന്യായാധിപന്മാരെ
നിയമിക്കുന്നതും
കൈകാര്യം ചെയ്യുന്ന
കേസുകളുടെ
മൂല്യമുയര്ത്തുന്നതും
പ്രസ്തുത കോടതികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
മുനിസിഫ്
മജിസ്ട്രേറ്റ്
കോടതികളിലെ കേസുകളുടെ
ബാഹുല്യം
കുറയ്ക്കുന്നതിനും
സഹായിക്കുമെന്ന്
കരുതുന്നുണ്ടോ; ഗ്രാമീണ
കോടതികളുടെ ലക്ഷ്യം
നിറവേറ്റുന്നതിന്
മറ്റെന്തെങ്കിലും
മാറ്റം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
സുല്‍ത്താന്‍ബത്തേരിയിലും
മാനന്തവാടിയിലും സായാഹ്ന
കോടതികള്‍
4723.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുല്‍ത്താന്‍ബത്തേരി,
മാനന്തവാടി
എന്നിവിടങ്ങളില്‍
സായാഹ്ന കോടതികള്‍
സ്ഥാപിക്കുവാനുള്ള
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
കോടതികള്‍
സ്ഥാപിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
കേരള
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ
നിയമനം
4724.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിലും,
താല്‍ക്കാലികാടിസ്ഥാനത്തിലും
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേരെ നിയമിച്ചു;
അവരുടെ പേരും തസ്തികയും
വെളിപ്പെടുത്തുമോ;
(ബി)
എപ്രകാരമാണ്
ഇവരുടെ നിയമനം;
എംപ്ലോയ്മെന്റ്
എക്സ്ചെയ്ഞ്ചില്‍
നിലവിലുളള ലിസ്റ്റില്‍
നിന്നും ആണോ ഇവരുടെ
നിയമനം; അല്ലെങ്കില്‍
അതിനുളള കാരണം
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിലും,
താല്‍ക്കാലികാടിസ്ഥാനത്തിലും
ജോലി നോക്കി
വന്നിരുന്ന എത്ര പേരെ
പിരിച്ചുവിട്ടു;
(ഡി)
കേരള
ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ചരിത്രത്തില്‍ ഏറ്റവും
കൂടുതല്‍ പുസ്തകങ്ങള്‍
പ്രസിദ്ധീകരിക്കുകയും,
വില്പന നടത്തുകയും
ചെയ്തത് 2011-16
കാലഘട്ടത്തിലാണോ എന്ന്
വ്യക്തമാക്കാമോ?
പ്രൊഫ.ജോസഫ്
മുണ്ടശ്ശേരിയുടെ പേരില്‍
സാംസ്കാരിക കേന്ദ്രങ്ങള്‍
4725.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊഫ.ജോസഫ്
മുണ്ടശ്ശേരിയുടെ
പേരില്‍ സാംസ്കാരിക
വകുപ്പിനു കീഴില്‍
സാംസ്കാരിക
കേന്ദ്രങ്ങള്‍
നിലവിലുണ്ടോ എന്ന്
അറിയിക്കാമോ; എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
അദ്ദേഹത്തിന്റെ
ജന്മസ്ഥലമായ
കണ്ടശ്ശാംകടവില്‍ ഒരു
സാംസ്കാരിക കേന്ദ്രം
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കലാകാര
പെന്ഷന് കുടിശ്ശിക
നല്‍കുന്നതിന് നടപടി
4726.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാകാര
പെന്ഷന് തുക നിലവില്‍
എത്ര രൂപയാണ്; ഈ
സര്‍ക്കാര്‍ വന്നശേഷം
പെന്‍ഷനില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര മാസത്തെ പെന്ഷന്
കുടിശ്ശികയുണ്ട്;
(സി)
പെന്ഷന്
കുടിശ്ശിക
പൂര്‍ണ്ണമായും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
അനശ്വര
സംഗീതജ്ഞന് രവീന്ദ്രന്
സ്മാരകം
4727.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനശ്വര
സംഗീതജ്ഞന് രവീന്ദ്രന്
ജന്മനാടായ
കുളത്തുപ്പുഴയില്‍
ഉചിതമായ സ്മാരകം
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
സാംസ്കാരിക
വകുപ്പിന്റെ ചുമതലയിലും
മേല്നോട്ടത്തിലുമാണോ
പ്രസ്തുത സ്മാരകം
നിര്‍മ്മിക്കുന്നത്;
(സി)
സ്മാരക
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
തലശ്ശേരി
മണ്ഡലത്തില്‍
സാംസ്കാരികവകുപ്പ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
4728.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
സാംസ്കാരികവകുപ്പിന്
കീഴിലുള്ള സ്ഥാപനങ്ങള്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളിലെ
ഫിലിം ക്ലബുകള്‍
4729.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
ചലച്ചിത്രങ്ങള്‍
ആസ്വദിക്കുന്നതിനും
നിര്‍മ്മിക്കുന്നതിനും
പ്രചോദനം നല്കുന്നതിനു
വേണ്ടി സ്കൂളുകളിലെ
കുട്ടികളുടെ ഫിലിം
ക്ലബുകള്‍ക്ക് ലോകോത്തര
സിനിമകളും
ഹ്രസ്വചിത്രങ്ങളും
ഉള്‍പ്പെടെയുള്ളവയുടെ
സി.ഡി.കള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ചലച്ചിത്ര
നിര്‍മ്മാണം, തിരക്കഥാ
രചന, ഗാനരചന
തുടങ്ങിയവയും ചലച്ചിത്ര
നിര്‍മ്മാണത്തിന്റെ
സാങ്കേതിക വശങ്ങളും
കുട്ടികള്‍ക്ക്
മനസ്സിലാക്കുന്നതിന്
സഹായകമായ പദ്ധതികള്‍
തയ്യാറാക്കുമോ;
എങ്കില്‍
വിശദീകരിക്കുമോ?
ചാലക്കുടിയില്‍
തീയറ്റര്‍ സമുച്ചയം
നിര്‍മ്മിക്കുന്നതിനായി
നടപടികള്‍
4730.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള ഫിലിം
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
തീയറ്റര്‍ സമുച്ചയ
നിര്‍മ്മാണത്തിനായി
ചാലക്കുടി നഗരസഭ
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
ചാലക്കുടിയില്‍
കോര്‍പ്പറേഷന്റെ
തിയേറ്റര്‍ സമുച്ചയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കൊണ്ടോട്ടിയില്‍
ടി എ റസാഖിന്റെ പേരില്‍ ഓഡിയോ
വിഷ്വല്‍ തിയേറ്റര്‍
4731.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാംസ്കാരിക വകുപ്പ്
ഏതെങ്കിലും
സ്ഥാപനങ്ങള്‍
ആരംഭിക്കുകയോ
ഏറ്റെടുക്കുകയോ
ചെയ്തിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സാംസ്കാരിക
വകുപ്പിന് കീഴില്‍
കൊണ്ടോട്ടിയില്‍ ടി. എ.
റസാഖിന്റെ പേരില്‍
ഓഡിയോ വിഷ്വല്‍
തിയറ്ററോ മറ്റ്
ഏതെങ്കിലും സ്ഥാപനങ്ങളോ
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എം.എല്‍.എ.
മാർക്ക് പി.ഡബ്ള്യൂ.ഡി
റസ്റ്റ് ഹൗസിലെ കോണ്‍ഫറൻസ്
ഹാള്‍ സൗജന്യമായി ലഭിക്കാൻ
നടപടി
4732.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാർ
വകുപ്പുകളിലെ
ഉദ്യോഗസ്ഥരുടെ
അവലോകനയോഗം
ചേരുന്നതിന്
പി.ഡബ്ള്യൂ.ഡി.റസ്റ്റ്
ഹൗസുകളിലെ
കോണ്‍ഫറന്‍സ്
ഹാളുകള്‍ക്ക്
എം.എല്‍.എ. വാടക
നല്‍കേണ്ടതുണ്ടോ
എന്നറിയാമോ ;
(ബി)
എം.എല്‍.എ.
മാർ വാടക നല്‍കണമെന്ന
നിലപാടാണ്
പൊതുമരാമത്തു വകുപ്പ്
സ്വീകരിക്കുന്നതെങ്കിൽ
ഇത്തരം യോഗങ്ങള്‍ക്ക്
കോണ്‍ഫറന്‍സ് ഹാള്‍
സൗജന്യമായി
ഉപയോഗിക്കുന്നതിന്
അനുമതിക്കായി നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
കാര്യത്തിലുളള നിലപാട്
വ്യക്തമാക്കാമോ;
(ഡി)
വാടക
നല്‍കണമെന്ന
പൊതുമരാമത്ത്
വകുപ്പിന്റെ നിലപാട്
അംഗീകരിക്കപ്പെടുകയാണെങ്കില്‍
ഇത്തരം
കാര്യങ്ങള്‍ക്കുളള
വാടകത്തുക എം.എല്‍.എ
മാര്‍ക്ക് മടക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?