റിസര്‍വ്
ബാങ്ക് നിയന്ത്രണങ്ങള്‍
പ്രാഥമിക സഹകരണ ബാങ്കുകളെ
പ്രതികൂലമായി
ബാധിക്കാതിരിക്കുവാൻ നടപടി
4614.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നടപ്പിലാക്കിയ കറന്‍സി
നിരോധന നടപടികള്‍
സംസ്ഥാനത്തെ സഹകരണ
മേഖലയില്‍ ഉണ്ടാക്കിയ
പ്രതിസന്ധികളും
പ്രത്യാഘാതങ്ങളും
മറികടക്കുവാന്‍
ഗവണ്മെന്റ് എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യ
പ്രാഥമിക സഹകരണ
ബാങ്കുകളുടെ ധനപരമായ
ഇടപാടുകളില്‍
എന്തെല്ലാം
നിയന്ത്രണങ്ങള്‍
കൊണ്ടുവന്നുവെന്നും
അത്തരം നിയന്ത്രണങ്ങള്‍
പ്രാഥമിക സഹകരണ
ബാങ്കുകളുടെ
നിലനില്പിനെ
പ്രതികൂലമായി
ബാധിക്കാതിരിക്കുവാനും
അവിടത്തെ
ഇടപാടുകാര്‍ക്ക്
ബുദ്ധിമുട്ടുകള്‍
ഉണ്ടാകാതിരിക്കുവാനും
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ ?
സഹകരണ ഓഡിറ്റ് സംവിധാനം
കാര്യക്ഷമമാക്കാന്‍ നടപടി
4615.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഓഡിറ്റ്
വിഭാഗത്തിന്റെ
വീഴ്ചമൂലം സഹകരണ
ബാങ്കുകളില്‍ നടക്കുന്ന
ക്രമക്കേടുകള്‍
കണ്ടെത്തുന്നതില്‍
തടസ്സങ്ങള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
വകുപ്പില്‍ ഓഡിറ്റ്
സംവിധാനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
സഹകരണ വകുപ്പിലെ നോണ്‍ -
ടീച്ചിംഗ് സ്റ്റാഫുകളുടെ
നിയമനം
4616.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ വകുപ്പിന്റെ
കീഴിലുള്ള
എന്‍ജിനീയറിംഗ്
കോളേജുകളിലും
ആശുപത്രികളിലും നോണ്‍ -
ടീച്ചിംഗ്
സ്റ്റാഫുകളുടെ
നിയമനത്തിന് ആവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളിലേക്ക്
നിയമനത്തിനാവശ്യമായ
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(സി)
ഈ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനത്തിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
വായ്പതുക അടചു തീര്‍ത്തിട്ടും
സഹകരണ സംഘങ്ങള്‍ ആധാരം തിരികെ
നല്‍കാത്തതിന് കാരണം
4617.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭവനവായ്പ
പൂര്‍ണ്ണമായും
അടച്ചുതീര്‍ത്ത
വായ്പക്കാരന്റെ ആധാരം
തടഞ്ഞുവയ്ക്കാന്‍
പ്രാഥമിക സഹകരണ
സംഘങ്ങള്‍ക്കോ സഹകരണ
ഹൗസിങ്ങ് ഫെഡറേഷനോ
അധികാരമില്ലെന്ന്
ഹൈക്കോടതി വിധി
പ്രസ്താവിച്ചിട്ടുള്ളതായി
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വായ്പതുക
അടചു തീര്‍ത്തിട്ടും
സഹകരണ സംഘങ്ങള്‍ ആധാരം
തിരികെ നല്‍കാത്തതിന്
കാരണം വ്യക്തമാക്കുമോ
;
(സി)
ആധാരം
തിരികെ നല്കാത്തതുമൂലം
സാധാരണക്കാരായ
ഇടപാടുകാർക്കുണ്ടാക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഹൈക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍
വ്യക്തമായ ഉത്തരവ്
പുറപ്പെടുവിക്കുമോ
;എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
കൺസ്യൂമർ ഫെഡ് സഹകരണ
ബാങ്കുകളില്‍ നിന്ന്
എടുത്തിട്ടുള്ള വായ്പ
4618.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
കണ്‍സ്യൂമേഴ്സ്
ഫെഡറേഷന് ലിമിറ്റഡ്
സംസ്ഥാനത്തെ സഹകരണ
ബാങ്കുകളില്‍ നിന്ന്
വായ്പ എടുത്തിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം ബാങ്കുകളില്‍
നിന്ന് വായ്പ
എടുത്തിട്ടുണ്ടെന്നും
ആയതിന്റെ തുകകള്‍
എത്രയെന്നും
വിശദീകരിക്കുമോ ;
(സി)
ഈ
വായ്പ എടുത്തിട്ടുള്ളത്
ഏതെല്ലാം
ആവശ്യത്തിനാണ്; ഇതിന്
ഈട് നല്‍കിയിട്ടുണ്ടോ ;
എങ്കിൽ ഏത് തരത്തിലുള്ള
ഈടാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
വായ്പകള്‍
നല്കുമ്പോള് ആയതിന്
സഹകരണ രജിസ്ട്രാറുടെ
മുന്‍കൂട്ടിയുള്ള
അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ദേവികുളം മണ്ഡലത്തില്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
സ്ഥാപനങ്ങള്‍
4619.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
സ്ഥാപനങ്ങളുടെ
എണ്ണമെത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ ഏതൊക്കെ
പഞ്ചായത്തിലാണെന്ന
വിവരം ലഭ്യമാക്കുമോ?
കേപ്പിന്റെ റാങ്ക്
ലിസ്റ്റുകള്‍
പുന:പരിശോധിക്കാന്‍
എക്സിക്യൂട്ടീവ് കമ്മിറ്റി
തീരുമാനം
4620.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിന്റെ
കീഴില്‍ വരുന്ന
എഞ്ചിനീയറിംഗ്
കോളേജുകളിലെ
തസ്തികകളിലേക്ക്
25/7/2015-ലെ
ഇ3/777/2014/കേപ്പ്
നമ്പര്‍ വിജ്ഞാപന
പ്രകാരം അപേക്ഷ
ക്ഷണിച്ച് തയ്യാറാക്കിയ
റാങ്ക് ലിസ്റ്റുകള്‍
പുന:പരിശോധിക്കാന്‍
കേപ്പിന്റെ
എക്സിക്യൂട്ടീവ്
കമ്മിറ്റി
തീരുമാനമെടുത്തിരുന്നോ;
എങ്കില്‍ പുന:പരിശോധന
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
;
(ബി)
പൂര്‍ത്തിയായെങ്കില്‍
റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കുമോ?
കാസര്‍ഗോഡ് ജില്ലയിലെ
കാര്‍ഷിക വായ്പാ നിരക്ക്
4621.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കഴിഞ്ഞ
സാമ്പത്തികവര്‍ഷം സഹകരണ
സ്ഥാപനങ്ങള്‍ വഴി
കാര്‍ഷിക വായ്പയും
കാര്‍ഷികേതര വായ്പയും
നല്‍കിയതിന്റെ ശതമാന
നിരക്ക് ബാങ്ക്
തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
കാര്‍ഷിക
വായ്പാ നിരക്കില്‍
കുറവ് വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ ?
കാട്ടാക്കട കേന്ദ്രമായി
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോര്‍ അനുവദിക്കുന്നതിന്
നടപടി
T 4622.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോര്‍
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കാട്ടാക്കട കേന്ദ്രമായി
ഒരു സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോര്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരള
ബാങ്ക് രൂപീകരണം
4623.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അനൂപ് ജേക്കബ്
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണബാങ്കുകളിലെ
അംഗത്വം പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങള്‍ക്കും
അര്‍ബന്‍ സഹകരണ
ബാങ്കുകള്‍ക്കുമായി
പരിമിതപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ കേരള ബാങ്ക്
രൂപീകരണത്തിന്
മുന്നോടിയായിട്ടാണോ ഈ
നടപടി;
(ബി)
സേവനങ്ങള്‍ക്ക്
അമിത നിരക്ക് ചുമത്താതെ
സാമ്പത്തിക
ഉല്പന്നങ്ങള്ക്ക്
മാത്രം പലിശ
ഈടാക്കിക്കൊണ്ടായിരിക്കുമോ
കേരള ബാങ്ക് രൂപീകരണം;
(സി)
റിസര്‍വ്
ബാങ്ക്, നബാര്‍ഡ്
എന്നിവയുടെ അംഗീകാരം
കിട്ടുവാന്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
കേരളബാങ്കിന്
ദീര്‍ഘകാല
കടമോ,ഗ്രാന്റോ ആയി
തുക അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഇ)
കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാകുമ്പോള്‍
നിലവിലുളള ജീവനക്കാരുടെ
എണ്ണം
കുറയ്ക്കേണ്ടിവരുമോ;
ഇതു സംബന്ധിച്ച്
സംഘടനകളുമായി
എന്തെങ്കിലും ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
പ്രതികരണം എന്താണ്?
കേരള
സഹകരണബാങ്കിന്റെ ഓഹരി ഘടന
4624.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് നിലവില്‍
വരാന്‍ പോകുന്ന കേരള
സഹകരണബാങ്കിന്റെ ഓഹരി
ഘടന വിശദമാക്കുമോ;
(ബി)
കേരള
സഹകരണ ബാങ്കിന്
നിലവിലുളള സഹകരണ
ബാങ്കുകളുടെ
പരിധിക്കപ്പുറത്തേക്ക്
വാണിജ്യബാങ്കുകളുടെ
ഏതൊക്കെ തരത്തിലുളള
ബിസിനസുകള്‍ കൈകാര്യം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
സഹകരണ ബാങ്ക് റിസര്‍വ്
ബാങ്ക്
നിയന്ത്രണത്തിലുളള
'ഷെഡ്യൂള്‍ഡ് ബാങ്ക്'
എന്ന നാമപരിധിയില്
ഉള്‍പ്പെടുന്നുണ്ടോ ;
(ഡി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക മേഖലയില്‍
ഏതൊക്കെ തരത്തിലുളള
മാറ്റങ്ങള്‍ക്കാണ്
കേരളാ സഹകരണ ബാങ്ക്
രൂപീകരണം
വഴിതെളിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
എറവ്-പരയ്ക്കാട്
പരസ്പര സഹായ സഹകരണ
സംഘത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
4625.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ അരിമ്പൂര്‍
ഗ്രാമ പഞ്ചായത്തിലെ
എറവ്-പരയ്ക്കാട് പരസ്പര
സഹായ സഹകരണ സംഘത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
സംഘം ഏറ്റെടുത്ത്
നടത്തുന്ന കൊടയാട്ടി
കോള്‍ പടവിലെ മുഴുവന്‍
കര്‍ഷകര്‍ക്കും
സംഘത്തില്‍ അംഗത്വം
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കോള്‍പടവിലെ
എല്ലാ കര്‍ഷകര്‍ക്കും
അംഗത്വം നല്കി അവരുടെ
പൊതുയോഗം വിളിച്ച്
ചേര്‍ത്ത് നെല്‍കൃഷി
നടത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
സഹകരണ
സംഘങ്ങളിലെ അഴിമതിയുമായി
ബന്ധപ്പെട്ട കേസുകള്‍
4626.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ
അഴിമതിയുമായി
ബന്ധപ്പെട്ട കേസുകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
ആഡിറ്റിലും
അന്വേഷണത്തിലും
ക്രമക്കേട് കണ്ടെത്തിയ
സഹകരണ സംഘങ്ങളില്‍
സര്‍ക്കുലര്‍ 11/79
പ്രകാരം അന്വേഷണത്തിന്
കൈമാറിയതും അന്വേഷണം
പൂര്‍ത്തീകരിച്ചതുമായ
എത്ര കേസുകള്‍
കോടതിയുടെ തീര്‍പ്പിന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
സഹകരണ
ബാങ്കുകളുടെ മൂലധനപര്യാപ്തതാ
മാനദണ്ഡങ്ങളില്‍ ഇളവ്
4627.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളുടെ
മൂലധനപര്യാപ്തതാ
മാനദണ്ഡം 2016-17 ല്‍
പാലിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണങ്ങള്‍ എന്താണ്;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങളില്‍ ഇളവ്
ആവശ്യപ്പെട്ട് സർക്കാർ
റിസര്‍വ്വ് ബാങ്കിനെ
സമീപിച്ചിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് റിസര്‍വ്വ്
ബാങ്ക് എന്തെങ്കിലും
ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
ജില്ലാ
സഹകരണ ബാങ്ക്
ക്ലര്‍ക്ക്/കാഷ്യര്‍
തസ്തികയിൽ കൊല്ലം ജില്ലയിലെ
ഒഴിവുകള്‍
4628.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കില്‍
ക്ലര്‍ക്ക്/കാഷ്യര്‍
തസ്തികയിലേക്ക് 2017ല്‍
നിലവില്‍ വന്ന
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്ന്
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്ന ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(ബി)
മറ്റെല്ലാ
ജില്ലകളിലും ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും കൊല്ലം
ജില്ലയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
കൊല്ലം
ജില്ലയില്‍ ഒഴിവുള്ള
ക്ലര്‍ക്ക്/കാഷ്യര്‍
തസ്തികകളില്‍
നിയമനങ്ങള്‍ നടത്താന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
കേരള
ബാങ്ക് രൂപീകരണത്തിനു
മുന്നോടിയായി ജില്ലാ
സഹകരണ ബാങ്കുകള്‍ക്ക്
ഒരു പഞ്ചായത്തില്‍
കുറഞ്ഞത് ഒരു
ശാഖയെങ്കിലും
അനുവദിക്കുന്നതിനും
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്ന്
കൂടുതല്‍ പേരെ
നിയമിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
ജില്ലാ
സഹകരണ ബാങ്ക്
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തികയിലെ റാങ്ക് ലിസ്റ്റ്
4629.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്ക്
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തികയിലേക്ക്
നിലവില്‍ റാങ്ക്
ലിസ്റ്റ്
ഉണ്ടോ;ഉണ്ടെങ്കില്‍
എത്ര പേര്‍ക്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
നല്‍കിയിട്ടുണ്ട്;ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
കേരള
ബാങ്ക്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് ഈ
ലിസ്റ്റില്‍ നിന്നും
നിയമനം താല്കാലികമായി
നിര്‍ത്തിവച്ചിട്ടുണ്ടോ;
(സി)
എങ്കിൽ അർഹരായവർക്ക്
നിയമനം
ലഭിക്കുന്നില്ലായെന്നുള്ള
കാര്യം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവരെ
അടിയന്തരമായി
നിയമനത്തിനായി ശിപാര്‍ശ
ചെയ്യുവാൻ നടപടി
സ്വീകരിക്കുമോ ?
റിസ്ക്
ഫണ്ട് പ്രകാരമുള്ള ആനുകൂല്യം
4630.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
റിസ്ക്
ഫണ്ട് സംബന്ധിച്ച
വിശദാംശങ്ങള്‍ ലോണ്‍
എടുക്കുന്ന
അവസരത്തില്‍ത്തന്നെ
ബന്ധപ്പെട്ടവരോട്
നിര്‍ബന്ധമായും
വിശദീകരിക്കണമെന്ന
നിബന്ധന
വെയ്ക്കുന്നതിനും അത്
നടപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
കുറഞ്ഞ
വിലയ്ക്ക് പഠനസാമഗ്രികള്‍
ലഭ്യമാക്കാന്‍ നടപടി
4631.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
അദ്ധ്യയന വര്‍ഷത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനസാമഗ്രികള്‍ കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കാന്‍
കണ്‍സ്യൂമര്‍ഫെഡ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പൊതു
വിപണിയേക്കാള്‍ എത്ര
ശതമാനം വിലക്കുറവിലാണ്
പഠനസാമഗ്രികള്‍
വില്‍ക്കുന്നത്;
(സി)
സംസ്ഥാനത്തെ
എല്ലാ
നിയോജകമണ്ഡലങ്ങളിലും ഈ
പദ്ധതി നടപ്പിലാക്കുമോ
എന്ന് അറിയിക്കാമോ?
കേപ്പ്
എന്‍ജിനീയറിംഗ് കോളേജുകളിലെ
തസ്തികളിൽ ഒഴിവ്
4632.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേപ്പ്
എന്‍ജിനീയറിംഗ്
കോളേജുകളില്‍ ഓരോ
ഡിപ്പാര്‍ട്ടുമെന്റിലും
ട്രേഡ്സ് മാന്‍,
ട്രേഡ്സ്
ഇന്‍സ്ട്രക്ടര്‍
തസ്തികകളിലായി എത്ര
വീതം ജീവനക്കാര്‍
സ്ഥിരം/കരാര്‍/ദിവസ
വേതന അടിസ്ഥാനത്തില്‍
ജോലിചെയ്തുവരുന്നുവെന്ന്
ഇനം തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളേജുകളില്‍ ട്രേഡ്സ്
മാന്‍, ട്രേഡ്സ്
ഇന്‍സ്ട്രക്ടര്‍,
അസിസ്റ്റന്‍ന്റ് ഗ്രേഡ്
II, ലൈബ്രേറിയന്‍ എന്നീ
തസ്തികകളില്‍ എത്ര
വേക്കന്‍സികള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ പട്ടികജാതി സഹകരണ
സംഘങ്ങള്‍
4633.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
എത്ര പട്ടികജാതി സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇവയില്‍ ലാഭകരമായി
പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
വിലക്കയറ്റം
തടയുന്നതിന് സഹകരണ വകുപ്പ്
ആവിഷ്കരിച്ച പദ്ധതികള്‍
4634.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിന് സഹകരണ
വകുപ്പ് ആവിഷ്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ ;
(ബി)
നിത്യോപയോഗസാധനങ്ങള്‍
വിപണിയേക്കാള്‍ എത്ര
ശതമാനം വിലകുറച്ചാണ്
ത്രിവേണി, നന്മ
സ്റ്റോറുകളില്‍
വില്‍ക്കുന്നത് ;
(സി)
2016-17
സാമ്പത്തിക വര്‍ഷം
പ്രസ്തുത സ്ഥാപനങ്ങള്‍
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനുവേണ്ടി
എത്ര കോടി രൂപ
ചെലവഴിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
സബ്സിഡി
ഇനത്തില്‍ വകുപ്പിന് ടി
വര്‍ഷം സര്‍ക്കാര്‍
എത്ര രൂപ
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ ?
നെല്ലിക്കുഴി
പഞ്ചായത്തില്‍
തൃക്കാരിയൂരില്‍ നീതി
മെഡിക്കല്‍ സ്റ്റോര്‍
4635.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ കീഴില്‍
നെല്ലിക്കുഴി
പഞ്ചായത്തില്‍
തൃക്കാരിയൂരില്‍ ഒരു
നീതി മെഡിക്കല്‍
സ്റ്റോര്‍
തുടങ്ങുന്നതിന്
സി.എസ്1/33236/12
പ്രകാരം 27/2/13ല്‍
ഉത്തരവ് ലഭിച്ചിരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
വെള്ളപ്പൊക്കം മൂലം
ബാങ്കിന്റെ കെട്ടിടം
ശോചനീയ
അവസ്ഥയിലാവുകയും
ഇതുമുലം നീതി മെഡിക്കൽ
സ്റ്റോര്‍
ആരംഭിക്കാന്‍
കഴിഞ്ഞില്ല എന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെട്ടിടത്തിന്റെ
മെയ്ന്റനന്‍സ്
പൂര്ത്തീയാക്കിയതിനെ
തുടർന്ന് നീതി
മെഡിക്കല്‍ സ്റ്റോര്‍
ആരംഭിക്കുന്നതിന്
വേണ്ടി 10/8/2016-ല്‍
ബാങ്ക് നല്കിയ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇപ്പോള്‍
ഈ നീതി മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കിൽ
നീതി മെഡിക്കല്‍
സ്റ്റോര്‍
തുടങ്ങുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇതുസംബന്ധിച്ച ഫയലിന്റെ
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
നീതി
മെഡിക്കല്‍ സ്റ്റോര്‍
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
അംഗസമാശ്വാസഫണ്ട്
വിനിയോഗത്തിന് ചട്ടം
നിർമിക്കാൻ നടപടി
4636.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ സംഘം നിയമത്തിലെ
ചട്ടം 53 A പ്രകാരം
രൂപീകരിച്ചിട്ടുള്ളതും
സഹകരണ സംഘങ്ങളുടെ
അറ്റലാഭത്തില്‍ നിന്ന്
മാറ്റിവയ്ക്കപ്പെടുന്നതുമായ
അംഗസമാശ്വാസഫണ്ടിന്റെ
വിനിയോഗം സംബന്ധിച്ച
ചട്ടങ്ങള്‍
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
(ബി)
ചട്ടം
പ്രാബല്യത്തില്‍
വന്നിട്ടില്ലെങ്കില്‍
ചട്ടം
നിര്‍മ്മിക്കുമ്പോള്‍
സഹകരണ സംഘത്തില്‍
നിന്നും വായ്പ എടുത്ത്
ഗുരുതരമായ അസുഖം
ബാധിച്ച രോഗികളുടെ
വായ്പകള്‍
എഴുതിതള്ളുന്നതിന്
അംഗസമാശ്വാസഫണ്ട്
വിനിയോഗിക്കുന്നതിന്
ആവശ്യമായ വ്യവസ്ഥകൾ
ഉൾപ്പെടുത്തി ചട്ടം
നിര്‍മ്മിക്കുമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
വിദേശമദ്യവില്‍പ്പന ശാലകള്‍
4637.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ച് 31 വരെ
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
എത്ര വിദേശ മദ്യ
വില്‍പ്പന ശാലകള്‍
പ്രവര്‍ത്തിച്ചിരുന്നു;
(ബി)
ഇവ
എവിടെയൊക്കെയാണെന്ന്
കെട്ടിട ഉടമയുടെ പേര്
വിവരം, വിസ്തീര്‍ണ്ണം,
വാടക എന്നിവ
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ദേശീയ - സംസ്ഥാന
പാതയോരത്ത്
പ്രവര്‍ത്തിച്ചിരുന്ന
വിദേശമദ്യ വില്‍പ്പന
ശാലകള്‍ ഏതൊക്കെ;
ഓരോന്നിന്റെയും കെട്ടിട
ഉടമസ്ഥന്റെ പേര്,
വിസ്തീര്‍ണ്ണം, വാടക,
അഡ്വാന്‍സ് എന്നിവ
വ്യക്തമാക്കുമോ;
(ഡി)
കണ്‍സ്യൂമര്‍ഫെഡിന്റെ
വിദേശ മദ്യ വില്‍പ്പന
ശാലകളില്‍
സൂക്ഷിക്കാവുന്ന
മദ്യത്തിന്റെ അളവ് എത്ര
; കടകൾ തിരിച്ച്
സ്റ്റോക്ക്
വ്യക്തമാക്കുമോ;
(ഇ)
അനുവദനീയമായ
അളവിനേക്കാള്‍ കൂടുതല്‍
മദ്യം സ്റ്റോക്ക്
ചെയ്തിരുന്നതായി
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശംഖുമുഖത്ത് വിനോദസഞ്ചാരികളും
ലൈഫ് ഗാര്‍ഡുകളും
അനുഭവിക്കുന്ന ദുരിതം
4638.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
ശംഖുമുഖത്ത്
വിനോദസഞ്ചാരികളും ലൈഫ്
ഗാര്‍ഡുകളും മറ്റും
അനുഭവിക്കുന്ന
ദുരിതത്തിനെക്കുറിച്ച്
05.05.2016-ലെ മംഗളം
പത്രത്തിലെ
പൊതുവൃത്താന്ത പേജില്‍
വന്ന വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
എന്തെന്ന് വിവരിക്കുമോ;
(ബി)
ഈ
വിഷയത്തിൽ എന്തൊക്കെ
അടിയന്തര നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
മദ്യ
നയം മൂലം വിദേശ
ടൂറിസ്റ്റുകളുടെ എണ്ണത്തില്‍
വന്ന കുറവ്
4639.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മുന്‍
സര്‍ക്കാരിന്റെ
മദ്യനയവും ദേശീയപാതയുടെ
500 മീറ്ററില്‍
മദ്യഷാപ്പുകള്‍ പാടില്ല
എന്ന സുപ്രീംകോടതി
വിധിയും കേരളത്തിലെ
വിനോദസഞ്ചാര മേഖലയെ ഏത്
രീതിയിലാണ് ബാധിച്ചത്;ഈ
നയങ്ങള്‍ കാരണം വിദേശ
ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ കുറവ്
വന്നിട്ടുണ്ടോ;വിശദമാക്കുമോ;ഇതിനെ
കുറിച്ച് ശാസ്തീയമായ
പഠനം എന്തെങ്കിലും
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കുമോ?
വിനോദ
സംഞ്ചാരികളെ ആകര്‍ഷിക്കാൻ
നടപടി
4640.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്തുന്ന വിനോദ
സഞ്ചാരികളുടെ
എണ്ണത്തിലുണ്ടാകുന്ന
വര്‍ദ്ധനവിന്റെ തോത്
കുറഞ്ഞു വരുന്നതിന്റെ
കാരണങ്ങള്‍ അവലോകനം
ചെയ്തിരുന്നോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
വിദേശ
വിനോദ സംഞ്ചാരികളെ,
വിശേഷിച്ച് അറബ്
രാജ്യങ്ങളില്‍
നിന്നുള്ളവരെ കൂടുതലായി
ആകര്‍ഷിക്കാനായി
നടത്തിയിട്ടുള്ള
പ്രചാരണ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളുടെ
വികസനത്തിനും
സുരക്ഷിതത്വത്തിനുമായി
കിഫ്ബി വഴി
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും ഇതിനായി
കേരള ടൂറിസം
ഇന്ഫ്രാസ്ട്രക്ച്ര്
ലിമിറ്റഡ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ?
അതിഥി
മന്ദിരങ്ങള്‍
4641.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഏതെല്ലാം
സംസ്ഥാനങ്ങളിലാണ്
കേരളത്തിന്റെ അതിഥി
മന്ദിരങ്ങള്‍ ഉള്ളത്;
എവിടെയെല്ലാം;
(ബി)
അതിഥി
മന്ദിരങ്ങള്‍ ഇല്ലാത്ത
സംസ്ഥാന
തലസ്ഥാനങ്ങളില്‍ പുതിയ
ഗസ്റ്റ് ഹൗസ്
ആരംഭിക്കുവാന്‍ നടപടി
സ്വികരിക്കുമോ;
(സി)
കേരളത്തില്‍
പല
വിനോദസഞ്ചാരകേന്ദ്രങ്ങളിലും
ഇപ്പോഴും
ടൂറിസംവകുപ്പിന്റെ
അതിഥി മന്ദിരങ്ങള്‍
ഇല്ലെന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
4642.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടേക്ക്
എ ബ്രേക്ക് എന്ന
പേരില്‍ ഒരു പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
സ്ഥലം കണ്ടെത്തുന്നത്
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ?
സാഹസിക
വിനോദ സഞ്ചാരം
4643.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാഹസിക
വിനോദ സഞ്ചാരം
പ്രോത്സാഹിപ്പിക്കാനുളള
മാസ്റ്റര്‍ പ്ലാന്‍
സംസ്ഥാനത്ത് ഇതിനകം
തയ്യാറായിട്ടുണ്ടോ;
(ബി)
എങ്കില്‍
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാനുളള ചുമതല
ഏത് ഏജന്‍സിയെയാണ്
ഏല്പിച്ചിട്ടുളളത്;
(സി)
മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിനായി
എത്ര ലക്ഷം രൂപ ചിലവു
വരുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഏതൊക്കെ ബീച്ചുകള്‍
കേന്ദ്രീകരിച്ചാണ്
സാഹസിക ടൂറിസത്തിന്റെ
സാദ്ധ്യതകള്‍ പഠന
വിധേയമാക്കുന്നത്;വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
അടൂര്‍
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
4644.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ഡി.റ്റി.പി.സി.
മുഖാന്തിരം അടൂര്‍
മണ്ഡലത്തിന്റെ
പരിധിയില്‍പ്പെട്ട
ഏതെല്ലാം ടൂറിസം
പദ്ധതികള്‍
ഭരണാനുമതിക്കുവേണ്ടി
സമര്പ്പിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
അംഗീകാരം
ലഭ്യമാക്കുന്നതിന്
നിലനില്‍ക്കുന്ന
തടസ്സങ്ങളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
സമയബന്ധിതമായി
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സഹായകമായ ഭരണാനുമതി
ലഭ്യമാക്കുമോ?
കറന്‍സി
നിരോധനവും ടൂറിസം മേഖലയിലെ
പ്രത്യാഘാതങ്ങളും
4645.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കറന്‍സി
നിരോധന നടപടികള്‍
സംസ്ഥാനത്തെ ടൂറിസം
മേഖലയില്‍ ഉണ്ടാക്കിയ
പ്രത്യാഘാതങ്ങളെ
സംബന്ധിച്ച്
വിലയിരുത്തുകയുണ്ടായോ;
വിശദമാക്കുമോ;
(ബി)
മുന്‍
സാമ്പത്തിക വര്‍ഷവുമായി
താരതമ്യം
ചെയ്യുമ്പോള്‍
2016-17ല്‍ വിദേശ
ടൂറിസ്റ്റുകളുടെ
എണ്ണത്തിലും സ്വദേശി
ടൂറിസ്റ്റുകളുടെ
എണ്ണത്തിലും ഉണ്ടായ
വ്യത്യാസം സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇക്കാലയളവില്‍
ടൂറിസം മേഖലയില്‍
നിന്നും ലഭിച്ച
വരുമാനത്തിന്റെ
ഏറ്റക്കുറവുകള്‍
വ്യക്തമാക്കുമോ?
അഗസ്ത്യ
റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള
കെ.റ്റി.ഡി.സി.യുടെ സ്ഥലം
4646.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാര്‍
ഡാമിലെ അഗസ്ത്യ
റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള
കെ.റ്റി.ഡി.സി.യുടെ
സ്ഥലം സ്വകാര്യ
വ്യക്തികള്‍
കൈയ്യേറിയിട്ടുണ്ടോ ;
(ബി)
എന്നാണ്
പ്രസ്തുത ഭൂമിയിലെ
കൈയ്യേറ്റം
കണ്ടെത്തിയതെന്നും, അത്
ഒഴിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കാതിരുന്നതെന്തുകൊണ്ടാണെന്നും
അറിയിക്കുമോ ;
(സി)
ഭൂമി
കൈയ്യേറിയവര്‍ക്കെതിരെ
കേസെടുത്ത് നടപടികള്‍
സ്വീകരിക്കുമോ ?
കായംകുളം
കായലോര ടൂറിസം
4647.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഗ്രീന്‍
കാര്‍പ്പറ്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി,
കായംകുളത്ത് കായലോര
ടൂറിസവുമായി
ബന്ധപ്പെട്ട്
നടത്തുവാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നാദാപുരം
മണ്ഡലത്തില്‍ ടൂറിസം
പദ്ധതികള്‍
4648.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍
ടൂറിസവുമായി
ബന്ധപ്പെട്ടു
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ് ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തികരിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
മാഹി
മുതല്‍ തിരുത്തി വഴി
കച്ചേരി,
പെരിങ്ങത്തൂര്‍ വരെ
ജലഗതാഗതം
ആരംഭിക്കുന്നകാര്യം
പഠനം നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ
?
മലപ്പുറം
മണ്ഡലത്തില്‍ നടപ്പാക്കിയ
ടൂറിസം പദ്ധതികള്‍
4649.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ ടൂറിസം
മേഖലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നടപ്പാക്കിയ പദ്ധതികള്‍
വിശദീകരിക്കുമോ ;
(ബി)
ശാന്തിതീരം
റിവര്‍സൈഡ് വാക്ക് വെ,
കോട്ടക്കുന്ന് ടൂറിസം
പദ്ധതി എന്നിവയ്ക്ക്
എന്തു തുക അനുവദിച്ചു ;
ഈ തുക പരിപൂര്‍ണ്ണമായും
ചെലവഴിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ
;
(സി)
മിനി
ഊട്ടിയില്‍ ഒരു ടൂറിസം
പദ്ധതി
വികസിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുവാന്‍
വകുപ്പിന് നിര്‍ദ്ദേശം
നല്‍കുമോ ?
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
വിനോദസഞ്ചാര വികസന
സാദ്ധ്യതകള്‍
4650.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
വിനോദസഞ്ചാര വികസന
സാദ്ധ്യതകള്‍
കണക്കിലെടുത്ത്, ഇത്
സംബന്ധിച്ച് പഠനം
നടത്തി റിപ്പോര്‍ട്ട്
തയ്യാറാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍,
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
എന്തെന്ന്
വ്യക്തമാക്കാമോ?
താമരശ്ശേരി
ചുരം റോപ്പ് വേ
4651.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്-വയനാട്
ജില്ലകളെ തമ്മില്‍
ബന്ധിപ്പിച്ച്
താമരശ്ശേരി ചുരത്തിലൂടെ
ടൂറിസം വികനത്തിന്റെ
ഭാഗമായി റോപ്പ് വേ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പദ്ധതി
എന്നു
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വിശദമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ ടൂറിസം പദ്ധതികൾ
4652.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ടൂറിസം
മേഖലയില്‍ ഈ
സര്‍ക്കാര്‍ അംഗീകാരം
നല്കിയ പദ്ധതികളുടെ
(കിഫ്ബി ഉള്‍പ്പെടെ)
ഭരണാനുമതി ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
നേരത്തെ
വിജയകരമായി നടത്തിയ
കാപ്പാട് കൈറ്റ്
ഫെസ്റ്റിവല്‍
പരിഗണിക്കാതിരിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ;
(സി)
മറ്റ്
പദ്ധതികളുടെ നിലവിലുളള
അവസ്ഥ വിശദമാക്കുമോ?
മദ്യവില്പന
നിയന്ത്രണങ്ങള്‍മൂലം ടൂറിസം
മേഖലയില്‍ പ്രതിസന്ധി
4653.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
നിലവിലുള്ള മദ്യവില്പന
നിയന്ത്രണങ്ങള്‍ ടൂറിസം
മേഖലയെ
പ്രതിസന്ധിയിലേയ്ക്ക്
നയിക്കുന്നുവെന്ന്
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പൂയംകുട്ടി,
പീണ്ടിമേട് പ്രദേശങ്ങളില്‍
വിനോദ സഞ്ചാരികള്‍ക്ക്
പ്രവേശനം
4654.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
കുട്ടമ്പുഴ
പഞ്ചായത്തിലെ
പൂയംകുട്ടി, പീണ്ടിമേട്
പ്രദേശങ്ങളിലേക്കുള്ള
വിനോദ സഞ്ചാരികളുടെ
പ്രവേശനം വനം വകുപ്പ്
തടഞ്ഞിരിക്കുന്നതിനാല്‍,
ടൂറിസ്റ്റുകള്‍ക്ക്
പ്രസ്തുത പ്രദേശങ്ങള്‍
സന്ദര്‍ശിക്കുവാന്‍
കഴിയുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
ആവശ്യമായ സുരക്ഷാ
സംവിധാനം
ഏര്‍പ്പെടുത്തി,
വിനോദസഞ്ചാരികള്‍ക്ക്
പ്രവേശനം നല്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
നമ്പിക്കുളം
ടൂറിസം പദ്ധതി
4655.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ബാലുശ്ശേരി
മണ്ഡലത്തിലെ
നമ്പിക്കുളം ടൂറിസം
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
കേരളത്തിന്റെ
ടൂറിസം സാധ്യത
4656.
ശ്രീ.വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
രംഗത്ത്
ശ്രീലങ്കക്കുണ്ടായ
കുതിപ്പ് സംസ്ഥാന
ടൂറിസം മേഖലയെ
ബാധിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ;
(ബി)
കുമരകത്ത്
എത്തുന്ന
വിദേശടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ 2016-ല്‍
കുറവ് വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ദുബായില്‍
നടത്തിയ അറേബ്യന്‍
ട്രാവല്‍ മാര്‍ട്ടില്‍
കേരളത്തിന്റെ ടൂറിസം
സാധ്യത സംബന്ധിച്ച്
വിദേശികള്‍ക്ക് അറിവ്
നല്‍കുന്നതിന്
പ്രവര്‍ത്തനങ്ങള്‍
നടത്തിയിരുന്നോ;
എങ്കില്‍ അതില്‍
നിന്നുണ്ടായ നേട്ടം
വെളിപ്പെടുത്തുമോ ?
തിരുവനന്തപുരം
ജില്ലയില്‍ അഡ്വഞ്ചര്‍ ടൂറിസം
സെന്ററുകള്‍
4657.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാര്‍
ഡാമിലെ ലഭ്യമായ
സാധ്യതകള്‍ ഉപയോഗിച്ച്
ഈ സ്ഥലത്തെ അഡ്വഞ്ചര്‍
ടൂറിസം സെന്ററായി
വികസിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ പുതുതായി
അഡ്വഞ്ചര്‍ ടൂറിസം
സെന്ററുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ അഡ്വഞ്ചര്‍
ടൂറിസത്തിന്
അനുയോജ്യമായ
കേന്ദ്രങ്ങളെക്കുറിച്ചുള്ള
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ലഭ്യമാക്കാമോ?
വെള്ളിയാങ്കല്ല്
ടുറിസം വികസനം
4658.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രമായ തൃത്താല
വെള്ളിയാങ്കല്ലിന്റെ
തുടര്‍വികസനത്തിനായി
ഒരു സമഗ്ര
കര്‍മ്മപദ്ധതി
നടപ്പാക്കുമോ?
(ബി)
ഇതിനാവശ്യമായ
തുക ടുറിസം വകുപ്പ്
അനുവദിക്കുമോ?
(സി)
വെള്ളിയാങ്കല്ല്
ജലസംഭരണിയോട്
ചേര്‍ന്ന് ജലസേചന
വകുപ്പിന്റെ കീഴിലുള്ള
സ്ഥലം ടുറിസം
വികസനത്തിനായി
പെര്മ്മിസീവ് സാങ്ഷൻ
ലഭിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
(ഡി)
വെള്ളിയാങ്കല്ല്
അടക്കം പറയിപെറ്റ
പന്തിരുകുലം എന്ന
ഐതിഹ്യവുമായി
ബന്ധപ്പെട്ട തൃത്താല ,
പട്ടാമ്പി മണ്ഡലങ്ങളിലെ
സ്ഥലങ്ങളും
ഭാരതപ്പുഴയും ചേര്‍ത്ത്
ഒരു സാംസ്ക്കാരിക
ടുറിസം നെറ്റ് വര്‍ക്ക്
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ശബരിമല
നട തുറന്നതുമായി ബന്ധപ്പെട്ട
വാര്‍ത്ത
4659.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്ത്
ഉത്സവപൂജകള്ക്കായി
നേരത്തെ നശ്ചയിച്ച്
തീരുമാനിച്ച
തിയതിയിലല്ലാത്ത
ദിവസങ്ങളില്‍ ഇത്തവണ നട
തുറന്നതുമായി
ബന്ധപ്പെട്ട്
മാധ്യമങ്ങളില്‍ വന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാര്‍ത്ത സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ശബരിമല
ക്ഷേത്രത്തിന് പുതിയ പേര്
4660.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ക്ഷേത്രത്തിന് പുതിയ
പേര് ഇട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പേര്
മാറ്റിയത് ഏത്
മാനദണ്ഡത്തിന്റെയും
ഉത്തരവിന്റെയും
വെളിച്ചത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
അന്വേഷണം നേരിടുന്ന
ദേവസ്വം സെക്രട്ടറിയെ
ദേവസ്വം കമ്മീഷണര്‍
ആക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ചിറങ്ങരയില്‍ ഇടത്താവളം
4661.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചിറങ്ങരയില്‍,
കൊച്ചിന് ദേവസ്വം
ബോര്‍ഡ് വക സ്ഥലത്ത്
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
ഇടത്താവളം
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
ക്ഷേത്രങ്ങള്‍ക്ക് ആശ്വാസ
ധനസഹായ പദ്ധതി
4662.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള വടക്കന്‍
ഭാഗത്തെ
ക്ഷേത്രങ്ങള്ക്ക്ആശ്വാസ
ധനസഹായ പദ്ധതിയുടെ
ഭാഗമായി നല്‍കിവരുന്ന
സഹായത്തുകയില്‍ കഴിഞ്ഞ
കുറേ വര്‍ഷങ്ങളായി
വര്‍ദ്ധനവില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എത്ര
അപേക്ഷകളാണ് ഈ ധനസഹായം
ലഭിക്കുന്നതിനായി
കെട്ടിക്കിടക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ധനസഹായം അടിയന്തരമായി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മലബാര്‍
ദേവസ്വത്തിനു കീഴിലെ ക്ഷേത്ര
ജീവനക്കാരുടെ സേവന-വേതന
വ്യവസ്ഥകള്‍
4663.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വത്തിനു കീഴിലെ
ക്ഷേത്ര ജീവനക്കാരുടെ
സേവന-വേതന വ്യവസ്ഥകളെ
സംബന്ധിച്ച
കെ.ജയകുമാര്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുമ്പോള്‍
സര്‍ക്കാരിന്
എത്രത്തോളം അധിക
സാമ്പത്തിക ബാധ്യത
വരുമെന്ന്
വ്യക്തമാക്കാമോ;
(ബി)
മലബാര്‍
ദേവസ്വത്തിന്റെ വക
ക്ഷേത്രങ്ങളിലെ വരുമാനം
കണക്കാക്കുവാന്‍ ഒരു
ഏകീകൃത കണക്കെടുപ്പു
സമ്പ്രദായം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഈ
ദേവസ്വത്തിനു കീഴിലുള്ള
ക്ഷേത്ര ജീവനക്കാരെ
സംബന്ധിച്ച് പഠനം
നടത്തിയതിനു ശേഷം
അധികമുള്ള ജീവനക്കാരെ
പുനര്‍വിന്യസിക്കാന്‍
നടപടി സ്വീകരിക്കുമോ?
സുരക്ഷാ
പരിശോധനയ്ക്കുളള പമ്പയിലെ
കെട്ടിട നിര്‍മ്മാണം
4664.
ശ്രീ.കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷാ
പരിശോധനയ്ക്കായുളള,
പമ്പയിലെ കെട്ടിട
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ഹെെ പവര്‍ കമ്മിറ്റി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കൊച്ചിന്
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള പെരുമല
ശിവക്ഷേത്രത്തിനു സമീപം
താമസിക്കുന്നവർ
4665.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ ചൂണ്ടല്‍
പഞ്ചായത്തിലെ കൊച്ചിന്
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള പെരുമല
ശിവക്ഷേത്രം
സ്ഥിതിചെയ്യുന്ന പെരുമല
കുന്നിന്ചരുവിലായി
പട്ടികജാതിക്കാരടക്കം
നൂറോളം കുടുംബങ്ങള്‍
വര്‍ഷങ്ങളായി വീട്
വച്ച് താമസിച്ച്
വരുന്നത്
ദേവസ്വത്തിന്റെ
വകയായിരുന്ന
സ്ഥലത്താണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
ഇതുവരെ പട്ടയം
കിട്ടിയിട്ടില്ലാത്തതിനാല്‍
സര്‍ക്കാര്‍ സഹായം
അടക്കം ആനുകൂല്യങ്ങള്‍
ലഭിക്കാന്‍
ബുദ്ധിമുട്ടുന്നതിനാല്‍
ഇവര്‍ക്ക് പട്ടയം
ലഭിക്കുന്നതിന് ദേവസ്വം
ബോര്‍ഡ് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ക്ഷേത്രങ്ങളും
കുളങ്ങളും കാവുകളും
നവീകരിക്കാന്‍ പദ്ധതി
4666.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
ക്ഷേത്രങ്ങളും
കുളങ്ങളും കാവുകളും
നവീകരിക്കാന്‍
പദ്ധതികള്‍ നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിന് പദ്ധതി
തയ്യാറാക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പത്മനാഭസ്വാമി
ക്ഷേത്രത്തിന് അനുവദിച്ച
ഫണ്ട് വിനിയോഗം
4667.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്മനാഭ
സ്വാമി ക്ഷേത്രത്തിലെ
കണക്കെടുപ്പുമായും
സുരക്ഷാ സംവിധാനം
ഏര്പ്പെടുത്തുന്നതുമായും
ബന്ധപ്പെട്ട്
സര്‍ക്കാര്‍ നാളിതുവരെ
എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ഫണ്ട് വിനിയോഗത്തെ
സംബന്ധിച്ച് ഓഡിറ്റിംഗ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഫണ്ട് വിനിയോഗം
സംബന്ധിച്ച് ഓഡിറ്റിംഗ്
നടത്തുന്നതിന്
അക്കൗണ്ടന്റ് ജനറലിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ നിക്ഷേപം
4668.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
പണം, നിലവില്‍ ഏതു
ബാങ്കിൽ എത്ര കാലം മുതൽ
നിക്ഷേപിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
തുക ഇതര ബാങ്കുകളില്‍
നിക്ഷേപിക്കുന്നുണ്ടോ;
പ്രസ്തുത നിക്ഷേപങ്ങള്‍
ആരംഭിച്ചത്
എന്നാണെന്നും
ബാങ്കിന്റെ
വിശദാംശങ്ങളും
നല്‍കുമോ?
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണത്തിനും
സംരക്ഷണത്തിനുമായി അനുവദിച്ച
തുക
4669.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണത്തിനും
സംരക്ഷണത്തിനുമായി ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
അനുവദിച്ച ആകെ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
എറണാകുളം
ജില്ലയില്‍ അനുവദിച്ച
തുക
മണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണത്തിന്
നാളിതുവരെ തുക
അനുവദിച്ചുവെന്ന്
വിശദമാക്കാമോ?