'നാം
മുന്നോട്ട്' എന്ന പരിപാടി
4155.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ബാബു
,,
കെ. ദാസന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
പൊതുജനങ്ങളുമായി
സംവദിക്കുന്നതിന് "നാം
മുന്നോട്ട് "എന്ന
പരിപാടി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിപാടിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരിപാടി
മുഖ്യമന്ത്രിയുടെ പരാതി
പരിഹാര ഫോറമായി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
പരിപാടി വിവിധ ദൃശ്യ
മാധ്യമങ്ങള്‍ വഴി
സംപ്രേഷണം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കെ.എ.പി
ഒന്നാം ബറ്റാലിയനിലേക്കുളള
റാങ്ക് ലിസ്റ്റ്
4156.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി
ഒന്നാം
ബറ്റാലിയനിലേക്കുളള
സിവില്‍ പോലീസ്
ഒഫീസര്‍ റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത്;അതില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്കി;
(ബി)
02.09.2014-ല്‍
നിലവില്‍ വന്ന കഴിഞ്ഞ
റാങ്ക് ലിസ്റ്റില്‍
നിന്നും കെ.എ.പി ഒന്നാം
ബറ്റാലിയനിലേക്ക്
എത്രപേര്‍ക്ക് നിയമനം
നല്കി;
(സി)
നിലവിലുളള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി തീരുവാന്‍
മാസങ്ങള്‍ മാത്രം
ശേഷിക്കുന്നതിനാല്‍
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം
ത്വരിതപ്പെടുത്തുവാനുളള
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
. സബ്എന്‍ജിനീയര്‍ ഒഴിവുകള്‍
സംബന്ധിച്ച പരാതി
4157.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പരാതി പരിഹാര
സംവിധാനത്തിലെ
ഡോക്കറ്റ് നം; ജി
170202719 ആയി
രേഖപ്പെടുത്തി
സ്വീകരിച്ച
പരാതിയിന്മേല്
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി
.യില്‍
സബ്എന്‍ജിനീയര്‍-
ഇലക്ട്രിക്കല്‍
തസ്തികയില്‍ പി.എസ്.സി
വഴി നികത്തപ്പെടേണ്ട
30% ഒഴിവുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ഒഴിവുകള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി
നിയമനം
4158.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ,
19/05/2016 വരെ
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
ഒഴിവുകളിൽ എത്ര
പേര്‍ക്ക് ഇതുവരെ
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതുവരെ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിടുണ്ട്; ഇതില്‍
എത്ര പേര്‍ക്ക് നിയമനം
നല്കിയിടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരുന്ന എത്ര
കേസുകളാണ് പി &
എ.ആർ.ഡി വിജിലന്‍സ്
വിഭാഗം കണ്ടെത്തിയത്;
ഇങ്ങനെ ഒഴിവുകള്‍
കൃത്യസമയം
റിപ്പോര്‍ട്ട്
ചെയ്യാത്ത എത്ര
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടപടി എടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
4159.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
മാത്രമായാണോ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
കുടുംബാംഗങ്ങള്‍ക്ക്
ആനുകൂല്യം
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
പുറമേ മറ്റ് ഏതെങ്കിലും
തരത്തിലുളള
ജീവനക്കാര്‍ക്ക്
(പൊതുമേഖലാ
സ്ഥാപനങ്ങള്‍,
ഓട്ടോണമസ് ബോഡികള്‍,
കോര്‍പ്പറേഷനുകള്‍,
ബോര്‍ഡുകള്‍) പ്രസ്തുത
പദ്ധതി ബാധകമാക്കുമോ;
(ഡി)
പ്രസ്തുത
ഇന്‍ഷ്വറന്‍സ് പദ്ധതി
സംബന്ധിച്ച കരട്
പ്രപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദീകരിക്കാമോ?
ഹയര്‍
സെക്കന്ററി കൊമേഴ്സ്
(ജൂനിയര്‍ ആന്‍ഡ് സീനിയര്‍)
നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍
റാങ്ക് ലിസ്റ്റ് കാലാവധി
4160.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഹയര്‍
സെക്കന്ററി കൊമേഴ്സ്
(ജൂനിയര്‍ ആന്‍ഡ്
സീനിയര്‍) നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍
തസ്തികയിലെ
നാളിതുവരെയുള്ള
മുഴുവന്‍ ഒഴിവുകളും
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ഫയല്‍
അദാലത്തുകള്‍
4161.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളില്‍
ഫയലുകള്‍
കെട്ടിക്കിടക്കുന്നത്
ഒഴിവാക്കുന്നതിനായി
സെക്രട്ടേറിയറ്റ്
വകുപ്പുകള്‍,
വകുപ്പുമേധാവികള്‍,
ജില്ലാ കളക്ടര്‍മാര്‍
എന്നിവരോട് മൂന്ന്
മാസത്തിലൊരിക്കല്‍
ഫയല്‍ അദാലത്ത്
നടത്തുന്നതിനായി
നിര്‍ദ്ദേശിച്ചിരുന്നപ്രകാരം
2016-17 കാലയളവില്‍
എത്രതവണ ഫയല്‍
അദാലത്തുകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫയല്‍
അദാലത്തുകള്‍
നടത്തിയതിന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ?
എച്ച്.എസ്.എസ്.റ്റി
റാങ്ക് ലിസ്റ്റിന്റെ കാലാവധി
നീട്ടുന്നതിന് നടപടി
T 4162.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി
(ഇക്കണോമിക്സ്)
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
അവസാനിക്കുന്നത്
എന്നാണെന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ നീട്ടിയ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
ലഭിച്ചുവെന്നും
ശേഷിക്കുന്നവർ
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ബഡജ്റ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച ഹയര്‍
സെക്കണ്ടറി അഡീഷണല്‍
ബാച്ചില്‍ വരുന്ന
തസ്തികകളിലേക്ക് ഇൗ
റാങ്ക്
ലിസ്റ്റിലുളളവര്‍ക്ക്
നിയമനം നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നിയമനം
നേരത്തെയാക്കണമെന്നതുള്പ്പടെ
എച്ച്.എസ്.എസ്.റ്റി
(ഇക്കണോമിക്സ്) റാങ്ക്
ഹോൾഡേഴ്സ് അസോസിയേഷൻ
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച
അപേക്ഷയില്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നു വ്യക്തമാക്കാമോ?
റിയല്‍
എസ്റ്റേറ്റ് നിയന്ത്രണ നിയമം
നടപ്പിലാക്കാന്‍ നടപടി
4163.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിയല്‍ എസ്റ്റേറ്റ്
തട്ടിപ്പ്
നിയന്ത്രിക്കാനായുളള
റിയല്‍ എസ്റ്റേറ്റ്
നിയന്ത്രണ നിയമം
01.05.2017 മുതല്‍
ഇന്ത്യയിലെ 13
സംസ്ഥാനങ്ങളില്‍
നടപ്പിലാക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംസ്ഥാനങ്ങളില്‍ കേരളം
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍ കൊണ്ടുവന്ന
സംസ്ഥാന റിയല്‍
എസ്റ്റേറ്റ് അതോറിറ്റി
നിലവിലുണ്ടോ; ഇതിന്റെ
ചെയര്മാന് ആരാണ്;
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേന്ദ്ര
സര്‍ക്കാരിനോട് ഉന്നയിച്ച
ആവശ്യങ്ങള്‍
4164.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്ന ശേഷം
കേന്ദ്ര സര്‍ക്കാരിനോട്
ഉന്നയിച്ച ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ;
(ബി)
ഇന്ന്
സംസ്ഥാനം നേരിടുന്ന
ഏതെല്ലാം പ്രശ്നങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി;
(സി)
അതിന്മേല്
കേന്ദ്ര സര്‍ക്കാരിന്റെ
ഭാഗത്തു നിന്നുള്ള
പ്രതികരണം
വിശദമാക്കാമോ?
ലാസ്റ്റ്
ഗ്രേഡ് തസ്തികയിലെ ഒഴിവുകള്‍
4165.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ ലാസ്റ്റ്
ഗ്രേഡ് തസ്തികയിലെ
ഒഴിവുകള്‍ എത്ര;
സ്ഥാപനം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
ലാവലിന്‍
കേസില്‍ ഹരീഷ് സാല്‍വേയുടെ
ഫീസ്
4166.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ലാവലിന്‍
കേസ് സുപ്രീം
കോടതിയില്‍
വാദിക്കുന്നതിന് ഹരീഷ്
സാല്‍വേയുടെ ഫീസ്
ഉള്‍പ്പെടെ സംസ്ഥാന
സര്‍ക്കാര്‍ എത്ര
രൂപയാണ് നാളിതുവരെ
ചെലവഴിച്ചതെന്ന്
വിശദമാക്കുമോ?
ദേവികുളം
നിയോജകമണ്ഡലത്തില്‍ വിവിധ
വകുപ്പുകളിലെ ഒഴിവുകള്‍
4167.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
വിവിധ വകുപ്പുകളിലായി
എത്ര ഒഴിവുകളുണ്ട്
;വകുപ്പ്, തസ്തിക
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ പി.എസ്.സി
വഴി നികത്തേണ്ടത്
ഏതെല്ലാം;
(സി)
ആറ്
മാസത്തിലധികമായി
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഒഴിവുകള്‍
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യുന്ന
നടപടി
4168.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയശേഷം പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളുടെ
എണ്ണവും, തസ്തികകളുടെ
വിശദാംശങ്ങളും വകുപ്പ്
തിരിച്ച് വിശദമാക്കാമോ;
(ബി)
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ചെയ്യാത്ത
വകുപ്പുകള്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
സ്വതന്ത്ര
ഓഡിറ്റ് കമ്മീഷന് രൂപീകരണം
4169.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വതന്ത്ര ഓഡിറ്റ്
കമ്മീഷന്
രൂപീകരിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(ബി)
ഓഡിറ്റ്
കമ്മീഷന്
രൂപീകരിക്കുന്നതിന്റെ
ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഓഡിറ്റ്
കമ്മീഷന് രൂപീകരണം
സംസ്ഥാന ഓഡിറ്റ്
വകുപ്പിന്റെ നിലവിലുള്ള
ഘടനയില്‍ എന്ത്
മാറ്റമുണ്ടാക്കും എന്ന്
വ്യക്തമാക്കുമോ?
പ്രാദേശിക
അവധികള്‍
പ്രഖ്യാപിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
4170.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഘോഷങ്ങളുടെ
ഭാഗമായി പ്രാദേശിക
അവധികള്‍
പ്രഖ്യാപിക്കുന്നത്
എന്തെല്ലാം
മാനദണ്ഡങ്ങള്‍
അടിസ്ഥാനമാക്കിയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തൃശൂര്‍
ജില്ലയിലെ പ്രസിദ്ധമായ
പാവറട്ടി വിശുദ്ധ
യൗസേപ്പിതാവിന്റെ
തീര്‍ത്ഥാടന
കേന്ദ്രത്തിലെ
തിരുനാള്‍ ദിവസം
മുല്ലശേരി
ബ്ലോക്ക്പഞ്ചായത്ത്
അതിര്‍ത്തിയില്‍
പ്രദേശിക അവധി
നല്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മുതിര്‍ന്ന
ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക്
ജില്ലകളുടെ ചുമതല
4171.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികസന
പ്രവര്‍ത്തനങ്ങളുടെ
ചുക്കാന്‍
പിടിക്കുവാന്‍
മുതിര്‍ന്ന ഐ.എ.എസ്.
ഉദ്യോഗസ്ഥര്‍ക്ക്
ജില്ലകളുടെ ചുമതല
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതി
നടത്തിപ്പ് 2016-17-ല്‍
അവതാളത്തിലായെന്ന
ആക്ഷേപം ഉണ്ടായ
സാഹചര്യത്തിലാണോ
മുതിര്‍ന്ന ഐ.എ.എസ്.
ഉദ്യോഗസ്ഥര്‍ക്ക്
ജില്ലകളുടെ ചുമതല
നല്കുവാന്
തീരുമാനിച്ചതെന്ന്
വെളിപ്പെടുത്തുമോ?
മലയാളം
റിപ്പോര്‍ട്ടര്‍ നിയമനം
4172.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാറ്റഗറി
നമ്പര്‍ 270/2014
പ്രകാരം നിയമസഭയിലെ
മലയാളം റിപ്പോര്‍ട്ടര്‍
ഗ്രേഡ് IIന്റെ
വിജ്ഞാപനം
പുറപ്പെടുവിച്ച്
എഴുത്ത് പരീക്ഷയും
ഡിക്റ്റേഷന്‍ ടെസ്റ്റും
കഴിഞ്ഞിട്ടും റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാതെ
നിയമനം വൈകുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ താലൂക്കുകളില്‍
വിവിധ വകുപ്പുകളുടെ താലൂക്ക്
സബ് ഡിവിഷന് ഓഫീസുകള്‍
4173.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
അനുവദിച്ച
താലൂക്കുകളില്‍ വിവിധ
വകുപ്പുകളുടെ താലൂക്ക്
സബ് ഡിവിഷന് ഓഫീസുകള്‍
അനുവദിക്കാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;പ്രസ്തുത
താലൂക്കുകളില്‍ സബ്
ഡിവിഷന് ഓഫീസുകള്‍
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഡല്‍ഹിയിലെ
ട്രാവന്‍കൂര്‍ ഹൗസ്
4174.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡല്‍ഹിയിലെ
ട്രാവന്‍കൂര്‍ ഹൗസ്
സാംസ്ക്കാരിക
കേന്ദ്രമാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതിക്ക് എന്ത്
തുകയാണ്
ചിലവഴിക്കുന്നത്;
ഇതിനായി ബഡ്ജറ്റില്‍
തുക
വകയിരുത്തിയിട്ടുണ്ടോ?
സര്‍ക്കാര്‍
ജീവനക്കാര്‍ സര്‍ക്കാരിനെതിരെ
പ്രതികരിക്കുന്നത് തടഞ്ഞ്
കൊണ്ട് ഉത്തരവ്
4175.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍
സമൂഹമാധ്യമങ്ങളില്‍ക്കൂടിയും,
പ്രിന്റ്
മീഡിയയില്‍ക്കൂടിയും
സര്‍ക്കാരിനെതിരെ
പ്രതികരിക്കുന്നത്
തടഞ്ഞുകൊണ്ട് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
ഒരു ഉത്തരവ്
പുറപ്പെടുവിക്കുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ?
ജീവനക്കാരുടെ
സംഘടനകള്‍
4176.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ
ജീവനക്കാരുടെ എത്ര
സംഘടനകള്‍ക്ക് നിലവില്‍
അംഗീകാരമുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളിലായി
കാറ്റഗറി സംഘടനകളായി
എത്ര സംഘടനകള്‍
പ്രവര്‍ത്തിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
അത്തരത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
സംഘടനകള്‍ക്ക് എല്ലാം
അംഗീകാരം
കിട്ടിയിട്ടുളളവയാണോയെന്ന്
വ്യക്തമാക്കാമോ?
ഭാഷാന്യൂനപക്ഷ
കമ്മീഷന്
4177.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കന്നഡ,തമിഴ്
ഭാഷാന്യൂനപക്ഷക്കാര്ക്ക്
വേണ്ടി ഭാഷാന്യൂനപക്ഷ
കമ്മീഷന്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തോട്ടങ്ങള്‍ക്ക്
നിയന്ത്രണം ഏര്‍പ്പെടുത്താന്‍
നിയമനിര്‍മ്മാണം
4178.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തോട്ടങ്ങള്‍ക്ക്
പരിധി നിശ്ചയിച്ച്
ശേഷിക്കുന്ന ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന്
സ്പെഷ്യല്‍ ഓഫീസര്‍
ശ്രീ.രാജമാണിക്യം
നല്കിയ
റിപ്പോര്‍ട്ടില്‍
ശുപാര്‍ശ
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
(ബി)
തോട്ടങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്താന്‍
നിയമനിര്‍മ്മാണം
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച കാര്യങ്ങള്‍
ഏത് ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
മന്ത്രിമാര്‍ക്കും
ഉന്നതഉദ്യോഗസ്ഥര്‍ക്കും
വേണ്ടി വാങ്ങിയ കാറുകള്‍.
4179.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മന്ത്രിമാരുടെയും ഉന്നത
ഉദ്യോഗസ്ഥരുടെയും
ഉപയോഗത്തിനായി എത്ര
കാറുകള്‍ വാങ്ങി;
ഇതിനായി എത്ര രൂപ
ചെലവഴിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
കമ്പനികളുടെ ഏത്
നിലവാരത്തിലുള്ള
കാറുകളാണ് വാങ്ങിയത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
മന്ത്രിമാര്‍ക്കെല്ലാം
ആധുനിക സംവിധാനമുള്ള
കാറുകള്‍ ഉള്ളപ്പോള്‍
വീണ്ടും കാറുകള്‍
വാങ്ങിയതിന്റെ സാംഗത്യം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
തലത്തിലെ ആഡംബരങ്ങളും
ധൂര്‍ത്തും
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
തസ്തികമാറ്റം
4180.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
അസിസ്റ്റന്റ്മാരുടെ
എത്ര ശതമാനം
വേക്കന്‍സിയാണ്
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്മാര്‍ക്ക്
തസ്തികമാറ്റത്തിനായി
നീക്കിവെച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ബി)
2016
-ല്‍ എത്ര
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാര്‍
തസ്തികമാറ്റം മുഖേന
അസിസ്റ്റന്റുമാരായിട്ടുണ്ടെന്നും
ഇതിന്
നിശ്ചയിച്ചിരിക്കുന്ന
റേഷ്യോ എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
അവസാനമായി
എന്നാണ്
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്മാരില്‍
നിന്നും അസിസ്റ്റന്റ്
നിയമനം നടത്തിയതെന്നും
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഡി)
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റില്‍
നിന്നും അസിസ്റ്റന്റ്
തസ്തികയിലേക്ക് മാറ്റം
നല്‍കുന്നതിനുളള പുതിയ
സര്‍ക്കുലര്‍ എപ്പോള്‍
പുറപ്പെടുവിക്കുമെന്നും
എന്താണ്
കാലതാമസത്തിനുളള
കാരണമെന്നും
വിശദമാക്കുമോ?
ഹരിത
കേരള പദ്ധതി
4181.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരള
പദ്ധതിയുടെ ഭാഗമായി
കേരളത്തിലെ മുഴുവന്‍
പൊതു കിണറുകളും
ശുചീകരിച്ച്
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പഴയ
പഞ്ചായത്ത് കിണറുകള്‍
പുനസ്ഥാപിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
പദ്ധതികള്‍
4182.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രത്തില്‍
നിന്നും സംസ്ഥാനത്തിന്
ലഭ്യമാകുന്ന ഫണ്ടുകള്‍
കാര്യക്ഷമമായി
വിനിയോഗിക്കുന്നതിനായിട്ടും,
പദ്ധതികൾ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നു
എന്നുറപ്പുവരുത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
നിലവിലുള്ള
പ്രധാനപ്പെട്ട
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതെല്ലാം;
ഇവയ്ക്ക് എത്ര തുക വീതം
കേന്ദ്ര സഹായം
ലഭ്യമാവുന്നുണ്ട്;
(സി)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
നിലവിലുള്ള കേന്ദ്ര
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
സംസ്ഥാനം
നഷ്ടപ്പെടുത്തുന്ന
കേന്ദ്രസഹായം
4183.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ജാഗ്രതക്കുറവ് മൂലവും
പിടിപ്പുകേട് മൂലവും
ഓരോ വര്‍ഷവും
ആയിരക്കണക്കിന് കോടി
രൂപയുടെ
കേന്ദ്രസഹായമാണ്
സംസ്ഥാനം
നഷ്ടപ്പെടുത്തുന്നതെന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
വാര്‍ഷിക പദ്ധതി
യഥാസമയത്ത്
വിനിയോഗിക്കാത്തതുമൂലം
കഴിഞ്ഞ അഞ്ച്
സാമ്പത്തികവര്‍ഷം എത്ര
കോടി രൂപ
പാഴാക്കിയിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ വര്‍ഷം
തിരിച്ച് നല്‍കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന പല
ധനസഹായങ്ങളും
സംസ്ഥാനത്തിന്
ലഭിക്കാതിരിക്കുന്നത്,
കൃത്യസമയത്ത്
പദ്ധതികള്‍
സമര്പ്പിയ്ക്കാത്തതുമൂലവും
വിവിധ പദ്ധതികള്‍ക്ക്
രൂപം നല്‍കുന്നതിലെ
വീഴ്ചകള്‍ മൂലവും
ആണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(ഡി)
കേന്ദ്രസര്‍ക്കാരിന്റെ
വിവിധ ധനസഹായ
പദ്ധതികള്‍ പതിവായി
നഷ്ടപ്പെടുന്നത്
തടയാന്‍ പദ്ധതികളുടെ
നടത്തിപ്പും പുതിയ
പദ്ധതികള്‍ക്കായി
അപേക്ഷ നല്‍കുന്നതും
ഉള്‍പ്പെടെയുളള
കാര്യങ്ങള്‍ ബഹു.
മുഖ്യമന്ത്രി നേരിട്ട്
അവലോകനം ചെയ്യുവാനും
ഇതിനായി ഒരു ഉന്നത
ഉദ്യോഗസ്ഥന്റെ
നേതൃത്വത്തില്‍
ഉദ്യോഗസ്ഥരെ
നിയമിക്കാനും നടപടി
സ്വീകരിയ്ക്കുമോ?
ജൈവവൈവിദ്ധ്യ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
T 4184.
ശ്രീ.രാജു
എബ്രഹാം
,,
ജോര്‍ജ് എം. തോമസ്
,,
ഡി.കെ. മുരളി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജൈവവൈവിദ്ധ്യ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
ജൈവവൈവിദ്ധ്യ
സംരക്ഷണമേഖലയില്‍
ബോര്‍ഡിന്റെ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ജൈവവൈവിദ്ധ്യ
ബോര്‍ഡിന് കീഴില്‍
ഗ്രാമപഞ്ചായത്തുകളില്‍
ജൈവവൈവിദ്ധ്യ പരിപാലന
സമിതികൾ
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
അതാതു
പ്രദേശങ്ങളിലെ ജൈവ
ഇനങ്ങളേയും അതുമായി
ബന്ധപ്പെട്ട
നാട്ടറിവുകളെയും
പ്രയോജനപ്പെടുത്തുന്നതിന്
പ്രസ്തുത സമിതികള്‍
നിര്‍വ്വഹിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ഭവന
നിര്‍മ്മാണ അനുമതിക്കായി
തീരദേശപരിപാലന അതോറിറ്റി
മുന്‍പാകെയുള്ള അപേക്ഷകള്‍
4185.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
കോസ്റ്റൽ റെഗുലേഷൻ സോൺ
നിയമത്തിന്റെ
പരിധിയില്‍ ഭവന
നിര്‍മ്മാണ
അനുമതിക്കായി
കോഴിക്കോട് ജില്ലയില്‍
നിന്ന് ലഭിച്ചിട്ടുളള
എത്ര അപേക്ഷകള്‍
തീരദേശപരിപാലന
അതോറിറ്റി മുന്‍പാകെ
സമർപ്പിക്കപ്പെട്ടിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍
എത്രയെണ്ണം നിലവിൽ
തീര്‍പ്പാക്കി; എത്ര
പേര്‍ക്ക് ഭവന
നിര്‍മ്മാണത്തിന്
അനുമതി
നല്കി;വ്യക്തമാക്കാമോ;
(സി)
ഇനിയും
തീര്‍പ്പാവാതെ എത്ര
അപേക്ഷകള്‍
അവശേഷിക്കുന്നു എന്നും
ഇത് എപ്പോള്‍
തീര്‍പ്പാക്കും എന്നും
വ്യക്തമാക്കാമോ?
കേരള
തീരദേശ പരിപാലന അതോറിറ്റിയുടെ
പ്രവര്‍ത്തനം
4186.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ പരിപാലന
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ; ഇപ്പോള്‍
അത് കൃത്യമായി
നടക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
ഏതു വകുപ്പിനാണ് ഈ
അതോറിറ്റിയുടെ
ഭരണചുമതല;ഏതു വകുപ്പിനു
കീഴിലായിരുന്നു മുൻപ്
അതോറിറ്റി
പ്രവർത്തിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അതോറിറ്റിയുടെ
പരിഗണനക്കായി വരുന്ന
ഫയലുകള്‍ ഈ
വകുപ്പുകളില്‍ പരസ്പരം
കൈമാറി കാലതാമസം
വരുത്താതെ ജനങ്ങളുടെ
ബുദ്ധിമുട്ട്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
ആകെയുള്ള എല്ലാ
അപേക്ഷകളും അതത്
ജില്ലകളില്‍
പരിശോധിക്കാന്‍
സംവിധാനമുണ്ടോ;
അവയിലൂടെ എത്ര
അപേക്ഷകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തീര്‍പ്പാക്കി;
(ഇ)
സെക്രട്ടേറിയറ്റില്‍
തീരദേശ സംരക്ഷണ വകുപ്പ്
രൂപീകരിച്ച്
അതോറിറ്റിയെ
അതിനുകീഴിലുള്ള
സ്വതന്ത്ര ഏജൻസിയാക്കാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(എഫ്)
2016
ജനുവരി മുതല്‍
അതോറിറ്റിയുടെ
പരിഗണനയ്ക്കായി ലഭിച്ച
അപേക്ഷകള്‍ എത്രയെന്ന്
ജില്ലതിരിച്ച് കണക്ക്
ലഭ്യമാക്കാമോ?
തീരദേശ
പരിപാലന നിയമം
4187.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമം
അനുസരിച്ച്, നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
മാനദണ്ഡങ്ങള്‍
പാലിച്ച് നിര്‍മ്മാണ
പ്രവൃത്തി
ചെയ്യുമ്പോള്‍
ഭവനനിര്‍മ്മാണം പോലുള്ള
പ്രവൃത്തികള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
ഇളവുകള്‍ അനുവദിച്ചു
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സാഹചര്യങ്ങളിലാണ് ഇത്
അനുവദിച്ച് വരുന്നത്;
(സി)
മത്സ്യത്തൊഴിലാളികള്‍ക്ക്
അവരുടെ ഭവനങ്ങള്‍
നിലവിലുള്ള സ്ഥലത്ത്
പുതുക്കി പണിയുന്നതിനും
മറ്റും തീരദേശ
നിയമത്തില്‍ ഇളവുകള്‍
നല്കി
വരുന്നുണ്ടോഎന്നറിയിക്കാമോ?
പരിയാരം
വില്ലേജിനെ നോണ്‍ ഇ.എസ്.എ
വില്ലേജായി പ്രഖ്യാപിക്കൽ
4188.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ പരിയാരം
വില്ലേജിനെ നോണ്‍
ഇ.എസ്.എ വില്ലേജായി
പ്രഖ്യാപിക്കുന്നതു
സംബന്ധിച്ചുള്ള
അപേക്ഷകളില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
കോസ്റ്റല്‍
റെഗുലേഷന് സോണ്‍ നിയമം
4189.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.
ആര്.ഇസഡ് നിയമം കാരണം
സംസ്ഥാനം നേരിടുന്ന
ബുദ്ധിമുട്ടുകള്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതില്‍
മുന്‍ സര്‍ക്കാരിന്റെ
ഭരണകാലത്ത് വീഴ്ച
ഉണ്ടായി എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
സംബന്ധിച്ച് വളരെ
പ്രധാനപ്പെട്ട ഈ
പ്രശ്നത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേന്ദ്രവുമായി
ബന്ധപ്പെട്ട് നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(സി)
കോസ്റ്റല്‍
സോണ്‍ മാനേജ്മെന്റ്
പ്ലാന്‍
തയ്യാറാക്കുന്നതില്‍
മുന്‍ സര്‍ക്കാര്‍
വരുത്തിയ വീഴ്ച
മറികടക്കുന്നതിന്
നടത്തുന്ന സജീവ
നടപടികള്‍
വിശദമാക്കുമോ;
(ഡി)
കോസ്റ്റല്‍
സോണ്‍ മാനേജ്മെന്റ്
പ്ലാന്‍ സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളിൽ
പൂര്‍ത്തിയായിട്ടുണ്ട്;
കോഴിക്കോട് ജില്ലയിലെ
ഇതിന്റെ അവസ്ഥയെന്ത്;
വിശദമാക്കാമോ;
(ഇ)
കോഴിക്കോട്
ജില്ലയില്‍ കോസ്റ്റല്‍
സോണ്‍ മാനേജ്മെന്റ്
പ്ലാന്‍ അനുസരിച്ച്
എത്ര മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ വീട്
തീരപ്രദേശത്ത്
നിലനില്ക്കുന്നു
എന്നത് വിശദമാക്കാമോ;
(എഫ്)
സംസ്ഥാനത്തെ
സ്ഥിതി എപ്രകാരമാണ്
ശൈലേഷ് നായിക് സമിതി
റിപ്പോര്‍ട്ടില്‍
വിശദീകരിച്ചിട്ടുള്ളത്;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കേരള
സമുദ്രതീരത്തെ മാലിന്യം
4190.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തോട്
ചേര്‍ന്നുള്ള
സമുദ്രതീരം ലോകത്തിലെ
തന്നെ ഏറ്റവും
മാലിന്യമേറിയതാണെന്ന
ജര്‍മനിയിലെ ആല്‍ഫ്രഡ്
വെഗ്നര്‍
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ഗവേഷകര്‍ നടത്തിയ
പഠനത്തില്‍ കണ്ടെത്തിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വേമ്പനാട്
കായലിലാണ് ഏറ്റവും
അധികം പ്ലാസ്റ്റിക്
ഉള്ളതെന്ന
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍
ക്രീയാത്മകമായ എന്ത്
നടപടിയാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
നദികളും
ആറുകളും ശുദ്ധീകരിക്കാന്‍
നടപടി
4191.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മാലിന്യങ്ങളും
കുപ്പികളും, അറവ്
മാലിന്യങ്ങളും, കോഴി
മാലിന്യങ്ങളും
ദുര്‍ഗന്ധം വമിക്കുന്ന
മറ്റ് മാലിന്യങ്ങളും
കെട്ടിക്കിടന്ന്
ഒഴുക്ക് നിലച്ച
നദികളുടെയും
ആറുകളുടെയും
തോടുകളുടെയും
പുഴകളുടെയുമെല്ലാം
നിലവിലെ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ വകുപ്പ്
മന്ത്രിമാരെയും വിവിധ
സ്ഥലങ്ങളിലെ
ജനപ്രതിനിധികളെയും
ഉന്നത ഉദ്യോഗസ്ഥരെയും
യോജിപ്പിച്ച് ഒരു
ബൃഹത്തായ പദ്ധതിക്ക്
തുടക്കം കുറിച്ച് എല്ലാ
നദികളും ആറുകളും
മാലിന്യങ്ങളെല്ലാം
ഇല്ലാതാക്കി
ശുദ്ധീകരിക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
വാഹനങ്ങൾ
മൂലമുണ്ടാകുന്ന പരിസ്ഥിതി
മലിനീകരണം കുറയ്ക്കാന്‍ നടപടി
T 4192.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍
ഉള്‍പ്പെടെയുള്ള
വാഹനങ്ങൾ
മൂലമുണ്ടാകുന്ന
പരിസ്ഥിതി മലിനീകരണം
കുറയ്ക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
ഉയര്‍ന്ന
ഫ്രീക്വന്‍സിയിലുള്ള ഹോണുകള്‍
നിരോധിക്കാൻ നടപടി
4193.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
,എത്ര ഡെസിബല്‍
ഫ്രീക്വന്‍സി വരെയുള്ള
ഹോണുകള്‍
ഉപയോഗിക്കുവാനാണ്
അനുമതിയുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ശബ്ദമലിനീകരണം
നിയന്ത്രിക്കുക എന്ന
ലക്ഷ്യം മുന്‍നിർത്തി
ഇതുസംബന്ധിച്ച
ബോധവല്‍ക്കരണം
പൊതുജനങ്ങളില്‍
ഉളവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(സി)
വാഹനത്തിന്
അകത്തുള്ളവര്‍ക്കും
പുറത്തുള്ളവര്‍ക്കും
ഒരുപോലെ ദോഷകരമാകുന്ന
ഉയര്‍ന്ന
ഫ്രീക്വന്‍സിയിലുള്ള
ഹോണുകള്‍
നിരോധിക്കുന്നതിന്
ശക്തമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പെരിയാറിലെ
മാലിന്യ പ്രശ്നം
4194.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്ധ്യകേരളത്തിലെ
പ്രധാന കുടിവെള്ള
സ്ത്രോതസ്സായ
പെരിയാറില്‍ മാലിന്യം
രൂക്ഷമാകുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെരിയാറിന്റെ
മാലിന്യ
പ്രശ്നത്തെക്കുറിച്ച്
പഠിക്കാന്‍
സര്‍ക്കാര്‍-സര്‍ക്കാരിതര
ഏജന്‍സികളുടെ
കണ്ടെത്തലുകളും
നിര്‍ദ്ദേശങ്ങളും
അര്‍ഹിക്കുന്ന
ഗൗരവത്തോടെ
പരിഗണിച്ചിട്ടുണ്ടോ;
(സി)
കേരള
മലിനീകരണനിയന്ത്രണ
ബോര്‍ഡ്
നടത്തിയിട്ടുള്ള
പരിശോധനയില്‍
രാസവ്യവസായശാലകള്‍ വലിയ
രീതിയില്‍ രാസമാലിന്യം
പെരിയാറില്‍
തള്ളുന്നതായും
കുടിവെള്ള
സംഭരണമേഖലയില്‍
അപകടകരമായ നിലയില്‍
ഖനലോഹമാലിന്യം
തള്ളുന്നതായും
സ്ഥിരീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്
സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ
4195.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
10.06.2016-ല്‍
ഹൈക്കോടതിയും
തുടര്‍ന്ന്
23.06.2016-ല്‍
ഡി.ജി.പി.യും
പുറപ്പെടുവിച്ച
ഉത്തരവുകളില്‍
പൊതുസ്ഥലങ്ങളില്‍
പ്ലാസ്റ്റിക്
കത്തിക്കുന്നത്
കുറ്റകരമാണെന്നും അവ
തടയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കണമെന്നും
വ്യക്തമാക്കിയിരിക്കെ
ബസ് സ്റ്റാന്റിലും
പാതയോരങ്ങളിലും
ഗ്രാമപ്രദേശങ്ങളിലാകെയുള്ള
പൊതു സ്ഥലങ്ങളിലും
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള
മാലിന്യങ്ങള്‍
കൂട്ടിയിട്ട്
കത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെറുകിട
ഹോട്ടലുകളിലും
തട്ടുകടകളിലുമൊക്കെ
ചൂടുള്ള ഭക്ഷണ
സാധനങ്ങള്‍
പ്ലാസ്റ്റിക്
പേപ്പറില്‍
കഴിക്കുവാന്‍
നല്‍കുന്നതും പൊതിഞ്ഞു
നല്‍കുന്നതും
ആരോഗ്യപ്രശ്നങ്ങൾ
ഉണ്ടാക്കുമെന്ന
വിദഗ്ദ്ധപഠനങ്ങള്‍
ലഭ്യമായിട്ടും ഇപ്പോഴും
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്‍
സൂചിപ്പിച്ച
കാര്യങ്ങള്‍
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ശബ്ദമലിനീകരണ
നിയന്ത്രണ നടപടി
4196.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങളില്‍
അനുവദിച്ചതിലും
ഉയര്‍ന്ന ഡെസിബെല്‍
ഹോണുകള്‍
ഉപയോഗിക്കുന്നതും ഇവ
ആശുപത്രി
ഉള്‍പ്പെടെയുള്ള പൊതു
ഇടങ്ങളില്‍
ശബ്ദമലിനീകരണം
സൃഷ്ടിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഹോണുകള്‍
ഉപയോഗിക്കുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഉത്സവങ്ങളോടനുബന്ധിച്ച്
ആഴ്ചകളോളം റോഡുകള്‍
നീളെ അത്യുച്ചത്തില്‍
സൗണ്ട് സിസ്റ്റം
പ്രവര്‍ത്തിപ്പിക്കുന്നതിന്
നിയന്ത്രണം
നിലവിലുണ്ടോ;
(ഡി)
ശബ്ദമലിനീകരണം
നിയന്ത്രിക്കുന്നതിനും
കൃത്യമായ സമയം പാലിച്ച്
ഉത്സവ/ആഘോഷ പരിസരത്തു
മാത്രമായി
ഉച്ചഭാഷിണിയുടെ ശബ്ദം
പരിമിതപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
പി.എസ്.സി
ഓണ്‍ലൈന്‍ പരീക്ഷയും റാങ്ക്
ലിസ്റ്റ് കാലാവധി നീട്ടലും
4197.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര
പി.എസ്.സി.
ലിസ്റ്റുകളുടെ കാലാവധി
നീട്ടി നല്കാന്
ശുപാര്‍ശ നല്കി;
വിശദമാക്കാമോ;
(ബി)
ഓണ്‍ലൈന്‍
പി.എസ്.സി പരീക്ഷ
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
പി.എസ്.സി.
മുഖേന നിയമനം നടത്താത്ത
സ്ഥാപനങ്ങള്‍
4198.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പി.എസ്.സി. മുഖേന
നിയമനം നടത്താത്ത
ഏതെല്ലാം
അര്‍ദ്ധസര്‍ക്കാര്‍,സ്വയംഭരണ,പൊതുമേഖലാ
സ്ഥാപനങ്ങളാണുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
പി.എസ്.സി.ക്ക്
വിടുന്നതിന്
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
നിലവില്‍ എത്ര
ഒഴിവുകളാണുളളതെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
നടത്തുന്ന പരീക്ഷകളില്‍
മലയാളം
4199.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിരുദം
യോഗ്യതയായുള്ള എല്ലാ
പി.എസ്.സി.പരീക്ഷകള്‍ക്കും
പത്ത് മാര്‍ക്കിനു്
മലയാളം ചോദ്യങ്ങള്‍
ഉള്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പി.എസ്.സി.
നടത്തുന്ന ബിരുദം
യോഗ്യതയായുള്ള
പരീക്ഷകള്‍
മലയാളത്തില്‍
നടത്തുന്നതിന്
നീക്കമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍,
എഞ്ചിനീയറിംഗ്
,ലക്ചറര്‍ തസ്തിക പോലെ
സാങ്കേതിക യോഗ്യതകള്‍
വേണ്ടുന്ന
തസ്തികകളിലേക്ക്
പൂര്‍ണ്ണമായി
മലയാളത്തില്‍ പരീക്ഷ
നടത്തുന്നത്
പ്രായോഗികമാണോ;
വ്യക്തമാക്കുമോ?
എല്‍.ഡി.സി.,
വി.ഇ.ഒ. തസ്തികകളുടെ ആലപ്പുഴ
ജില്ലാതല പി.എസ്.സി. ലിസ്റ്റ്
4200.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.സി.,
വി.ഇ.ഒ. തസ്തികകളുടെ
ആലപ്പുഴ ജില്ലാതല
പി.എസ്.സി.ലിസ്റ്റ്
എന്നാണ്
പ്രസിദ്ധീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റുകളില്‍ നിന്നും
ഇതുവരെ എത്രപേരെയാണ്
നിയമിച്ചതെന്നും
ലിസ്റ്റിന്റെ കാലാവധി
എന്ന്
അവസാനിക്കുമെന്നും
അറിയിക്കാമോ;
(സി)
വിവിധ
വകുപ്പുകളിലെ
എല്‍.ഡി.സി. ഒഴിവുകളും
എല്‍.എസ്.ജി.ഡി.യിലെ
വി.ഇ.ഒ. ഒഴിവുകളും
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ജോലിയില്‍
പ്രവേശിക്കാന്‍
അവസരമൊരുക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ?
ഭരണഭാഷ
പൂർണമായും മലയാളമാക്കാൻ നടപടി
4201.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണഭാഷ
മലയാളഭാഷയാക്കിയെങ്കിലും
സെക്രട്ടേറിയറ്റില്‍
നിന്നും
പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍, ചീഫ്
സെക്രട്ടറിയുടെ
സെക്രട്ടറിമാരുമായുള്ള
മീറ്റിംഗിന്റെ
മിനിറ്റ്സ്,
മെമ്മോകള്‍, സ്റ്റോര്‍
പര്‍ച്ചേസ് വകുപ്പ്,
ഉദ്യോഗസ്ഥഭരണപരിഷ്കാര
വകുപ്പ് തുടങ്ങിയ
വകുപ്പുകളിലെ
അന്വേഷണ/പരിശോധനാ
റിപ്പോര്‍ട്ടുകള്‍,
മലയാളത്തില്‍ തുടങ്ങിയ
ഫയലിലെ
തുടര്കുറിപ്പുകള്
തുടങ്ങി മിക്കവാറും
എല്ലാ നടപടികളും
മലയാളത്തില്‍
എഴുതുന്നതിന് പകരം
ആംഗലേയ ഭാഷയിലാണ്
എഴുതുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എങ്കില്‍
ഇക്കാര്യങ്ങള്‍
മലയാളഭാഷയിലാക്കുന്നതിന്
സമയപരിധി നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ ഒരു
നിശ്ചിത തീയതി മുതല്‍
എല്ലാ സര്‍ക്കാര്‍
എഴുത്തുകുത്തുകളും
നിര്‍ബന്ധമായും
മലയാളത്തിലാക്കുന്നതിനും
അതിന് വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന മേല്‍നടപടികള്‍
സ്വീകരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്നുകൂടി
വ്യക്തമാക്കുമോ?
യോഗ്യതാ
മാനദണ്ഡത്തില്‍ മാറ്റം
വരുത്തുന്ന നടപടി
4202.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പരീക്ഷ
നടത്തിയതും നിലവില്‍
റാങ്ക്
ലിസ്റ്റുള്ളതുമായ
തസ്തികകളുടെ യോഗ്യതാ
മാനദണ്ഡം പുതുക്കി
നിശ്ചയിക്കുന്നുണ്ടോ;
യോഗ്യതാ മാനദണ്ഡത്തില്‍
മാറ്റം വരുത്തുമ്പോള്‍
റാങ്ക്
ലിസ്റ്റിലുള്ളവരെ
ബാധിക്കാത്ത വിധത്തില്‍
നടപ്പിലാക്കാന്‍
എന്തെല്ലാം കാര്യങ്ങള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ജൂനിയര്‍
ഇന്‍സ്ട്രക്ടര്‍ ലബോറട്ടറി
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ്
4203.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് കാറ്റഗറി
നമ്പര്‍ 12/2010
പ്രകാരം നടത്തിയ
ജൂനിയര്‍
ഇന്‍സ്ട്രക്ടര്‍
ലബോറട്ടറി
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്നത്തേക്ക്
പ്രസിദ്ധീകരിക്കും
എന്ന് വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുനപരിശോധിക്കുവാന്‍ വിദഗ്ദ്ധ
സമിതി
4204.
ശ്രീ.പി.ടി.
തോമസ്
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പിന്‍വലിക്കുമെന്ന
വാഗ്ദാനം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പദ്ധതി
പുനപരിശോധിക്കുവാന്‍
വിദഗ്ദ്ധ സമിതിയെ
നിയമിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തിമാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആരൊക്കെയാണ് വിദഗ്ദ്ധ
സമിതിയിലെ അംഗങ്ങള്‍
എന്നത്തേക്ക്
റിപ്പോര്‍ട്ട്
തരുവാനാണ്
ആവശ്യപ്പെട്ടിട്ടുളളത്?
ഫയര്മാന്,
ഡ്രൈവര്‍ കം പമ്പ്
ഓപ്പറേറ്റര്‍ റാങ്ക് ലിസ്റ്റ്
4205.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
12-01-2017-ല്‍
പ്രസിദ്ധീകരിച്ച
ഫയര്മാന്, ഡ്രൈവര്‍
കം പമ്പ് ഓപ്പറേറ്റര്‍
തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേര്‍ക്ക്
നിയമനം നല്കി എന്ന
വിവരം വ്യക്തമാക്കാമോ;
(ബി)
നിലവില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
ഒഴിവുകളിലേക്ക് ഉടന്‍
നിയമനം നടത്തുമോ;
(സി)
ലിസ്റ്റ്
പ്രസിദ്ധീകരിച്ചതിനുശേഷം
തസ്തികയുടെ യോഗ്യത
പരിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിലവിലുള്ള റാങ്ക്
ലിസ്റ്റിലുള്ളവര്‍ക്ക്
പരിഷ്കരിച്ച യോഗ്യത
നിര്‍ബന്ധമാക്കുമോ;
(ഇ)
ഈ
കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ?
ഫയര്‍മെന്‍,
ഡ്രൈവര്‍ തസ്തികയിലേക്കുള്ള
പി.എസ്.സി റാങ്ക് ലിസ്റ്റ്
4206.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ്റ് റസ്ക്യു
സര്‍വീസില്‍
ഫയര്‍മെന്‍, ഡ്രൈവര്‍
തസ്തികയിലേക്ക് നിയമനം
നല്‍കുന്നതിന്
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമന
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എത്ര പേര്‍ക്ക് നിയമനം
നല്കി;
(സി)
നിലവിലുള്ള
റാങ്ക്
ലിസ്റ്റിലേക്കായി
പരിക്ഷ നടത്തിയതിനുശേഷം
ഇതുമായി ബന്ധപ്പെട്ട
സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിലവിലുള്ള റാങ്ക്
ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികളെ അത്
ദോഷകരമായി ബാധിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
കോഴ്സുകള്‍ക്ക് പി.എസ്.സി.
അംഗീകാരം
T 4207.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി വിഭാഗത്തിലെ
ഏതെല്ലാം
കോഴ്സുകള്‍ക്കാണ് കേരള
പി.എസ്.സി.യുടെ
അംഗീകാരം ഉള്ളതെന്നും,
ഇല്ലാത്ത കോഴ്സുകള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി.
അംഗീകാരം ഇല്ലാത്ത
കോഴ്സുകള്‍ക്ക്
അംഗീകാരം നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ബൈട്രാന്‍സ്ഫര്‍
നിയമനവുമായി ബന്ധപ്പെട്ട
എസ്.ആര്.ഒ.
4208.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റ്
സര്‍വ്വീസിലെ
അസിസ്റ്റന്റ്
തസ്തികയിലേയ്ക്കുള്ള
ബൈട്രാന്‍സ്ഫര്‍
നിയമനവുമായി
ബന്ധപ്പെട്ട
എസ്.ആര്.ഒ. 636/16ലെ
അപാകതകള്‍ പരിഹരിച്ച്
പുതിയ എസ്.ആര്.ഒ.
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എസ്.ആര്.ഒ.
636/16 ന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
ബൈട്രാന്‍സ്ഫര്‍ നിയമനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എസ്.ആര്.ഒ.
636/16 ലെ അപാകതകള്‍
പരിഹരിച്ചാലും ഇതേ
ആവശ്യത്തിനായി ഇറക്കിയ
എസ്.ആര്.ഒ. 9/2016
നിലനില്‍ക്കുമെന്ന
ആശങ്ക പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
എസ്.ആര്.ഒ. 9/2016
റദ്ദ് ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ;
ഇത് സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കുമോ?
മിശ്രവിവാഹിതരായ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന ആനുകൂല്യങ്ങള്‍
4209.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹിതരായ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗത്തിലുള്ള
ജീവനക്കാര്‍ക്ക്
സ്ഥലംമാറ്റത്തിന്
മുന്‍ഗണനയുണ്ടോ;
(സി)
പ്രസ്തുത
വിഭാഗം ജീവനക്കാര്‍ക്ക്
ഒരു ഓഫീസില്‍ തന്നെ
അടുത്ത പ്രൊമോഷന് വരെ
തുടരുന്നതിന് നിലവില്‍
ഉത്തരവുണ്ടോ;
ഇല്ലെങ്കില്‍ എത്ര
വര്‍ഷം വരെ തുടരാനാകും
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
പരിധി
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ്
തസ്തികയിലേക്കുളള
തസ്തികമാറ്റം
4210.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതരവകുപ്പുകളിലെ
ഓഫീസ്
അറ്റന്ഡന്റ്മാരില്
നിന്നും
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ്
തസ്തികയിലേക്ക്
തസ്തികമാറ്റം വഴിയുള്ള
നിയമനത്തിന് നിലവില്‍
എത്ര ശതമാനം തസ്തികളാണ്
നീക്കി
വച്ചിരിക്കുന്നത്;
(ബി)
മറ്റ്
വകുപ്പുകളില്‍ ഓഫീസ്
അറ്റന്ഡന്റ്മാരില്
നിന്നും
എല്‍.ഡി.ക്ളര്‍ക്ക്
തസ്തികയിലേക്കുള്ള
തസ്തികമാറ്റത്തിന്
നിലവിലുളള ശതമാനത്തിന്
സമാനമായി പ്രസ്തുത
റേഷ്യോ
വര്‍ദ്ധിപ്പിക്കുവാനുളള
നടപടികള്‍
സ്വീകരിക്കുമോ?
ഐ.ടി.
വ്യവസായ പ്രോത്സാഹനത്തിനായുളള
പദ്ധതികള്‍
4211.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
ബി.സത്യന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി.
വ്യവസായ
പ്രോത്സാഹനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
സേവന സംവിധാനങ്ങളില്‍
ഇ-ഗവേണന്‍സ്,
എം-ഗവേണന്‍സ് തുടങ്ങിയ
ഐ.ടി. അധിഷ്ഠിത
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതോടൊപ്പം
സംസ്ഥാനത്തു നിന്നുള്ള
ഐ.ടി. ഉല്പന്നങ്ങളും
ഐ.ടി. സേവനങ്ങളും
പ്രോത്സാഹിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഐ.ടി.
വ്യവസായ
പ്രോത്സാഹനത്തിനായുള്ള
വന്‍കിട പദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
നിലവിലെ പുരോഗതി
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങളെ
നിയന്ത്രിക്കുന്നതിന് നടപടി
4212.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍ അമിതഫീസ്
ഇടാക്കുന്നത്
സംബന്ധിച്ച
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങളെ
നിയന്ത്രിക്കുന്നതിനും
സര്‍ക്കാര്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
ഏകീകൃത
നിരക്കേര്പ്പെടുത്തുന്നതിനും
നടപടി
സ്വീകരിയ്ക്കുമോ;
വിശദീകരിക്കുമോ;
അക്ഷയ
കേന്ദ്രങ്ങള്‍ ഈടാക്കുന്ന
സര്‍വ്വീസ് ചാര്‍ജ ്
4213.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
ഓണ്‍ലൈനായി
അപേക്ഷിക്കുന്നതിനുവേണ്ടി
അക്ഷയ കേന്ദ്രങ്ങള്‍
ഓരോരുത്തരില്‍ നിന്നും
100 മുതല്‍ 150 രൂപ വരെ
ഈടാക്കുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
ഓണ്‍ലൈനായി
അപേക്ഷിക്കുന്നതിനു്
അക്ഷയ കേന്ദ്രങ്ങള്‍
ഈടാക്കുന്ന സര്‍വ്വീസ്
ചാര്‍ജ്
ഏകീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
അക്ഷയ
കേന്ദ്രങ്ങളില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്ന
സേവനങ്ങള്‍ക്ക് പൊതുവായ
സര്‍വ്വീസ് ചാര്‍ജ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇത്
ഏകീകരിക്കാനുള്ള
നടപടികള്‍
കൈക്കൊള്ളുമോ?
ഡിജിറ്റൽ
ഇന്ത്യ പബ്ലിക് ഇന്റർനെറ്റ്
അക്സസ്സ് പ്രോഗ്രാം
4214.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്ക്രത
പദ്ധതിയായ ഡിജിറ്റൽ
ഇന്ത്യ പബ്ലിക്
ഇന്റർനെറ്റ് അക്സസ്സ്
പ്രോഗ്രാമിന്റെ
സംസ്ഥാനത്തെ
നാളിതുവരെയുളള
പ്രവർത്തനങ്ങൾ , ലഭിച്ച
തുക ,വിനിയോഗിച്ച തുക
എന്നിവ ജില്ലാ
അടിസ്ഥാനത്തിൽ
വിശദീകരിക്കാമോ;
(ബി)
ഈ
വർഷം സംസ്ഥാനത്ത്
നടപ്പിലാക്കാൻ പോകുന്ന
പദ്ധതികള്‍
എന്തൊക്കയാണ്; ഈ
വർഷത്തെ കേന്ദ്ര
സംസ്ഥാന വിഹിതം
എത്രയാണ്; ഈ വർഷം എത്ര
രൂപ
വിനിയോഗിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ
?
അക്ഷയയുടെ
സേവന നിരക്കുകള്‍
4215.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങളില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്ന
സേവനങ്ങള്‍ക്ക് നിരക്ക്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിരക്ക് നിലവില്‍
വന്നത് എന്ന് മുതലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അക്ഷയ
സംരംഭങ്ങള്‍
സാമ്പത്തികമായി
വിജയകരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വിലക്കയറ്റം,
രൂപയുടെ മൂല്യശോഷണം,
മറ്റ് ചെലവുകളുടെ
വര്‍ദ്ധനവ് എന്നിവ
അക്ഷയയുടെ സേവന
നിരക്കുകള്‍
നിശ്ചയിക്കുന്നതിന്
മാനദണ്ഡമാക്കാറുണ്ടോ;
(ഡി)
അക്ഷയ
കേന്ദ്രങ്ങളുടെ സേവന
നിരക്കുകള്‍
പുനഃക്രമീകരിക്കാറുണ്ടോ;
എങ്കില്‍ എത്ര
വര്‍ഷത്തിലൊരിക്കല്‍;
മാനദണ്ഡം എന്താണ്;
(ഇ)
അക്ഷയയുടെ
സേവന നിരക്കുകള്‍
അവസാനമായി നിശ്ചയിച്ചു
നല്‍കിയത് എന്നാണ്;
വിശദാംശം ലഭ്യമാക്കുമോ;
(എഫ്)
അക്ഷയ
സംരംഭങ്ങള്‍ ലാഭകരമായി
നടത്തികൊണ്ട്
പോകുന്നതിനാവശ്യമായ
പിന്തുണ സംരംഭകര്‍ക്ക്
നല്‍കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
ഐ.ടി പാര്‍ക്ക്
4216.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
ഐ.ടി പാര്‍ക്ക്
തുടങ്ങുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി എന്ന്
വിശദമാക്കാമോ;
(ബി)
ഐ.ടി
പാര്‍ക്കിന്റെ ഭാഗമായി
എന്തെല്ലാം
നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്
ഇതുവരെ പൂര്‍ത്തിയായത്;
എത്ര കോടി രൂപ ഇതുവരെ
ചെലവഴിച്ചു;
(സി)
2006-11
സർക്കാരിന്റെ കാലത്ത്
അനുവദിച്ച് ഇത്ര
വര്‍ഷമായിട്ടും
പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയാതെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇഴഞ്ഞു നീങ്ങാന്‍
എന്താണ് കാരണമെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച് എന്ന്
പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
തിരുനാരായണപുരം
പട്ടികജാതി കോളനിയില്‍
അനുവദിച്ച അക്ഷയ സെന്റര്‍
T 4217.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
4.9.2015
ലെ GO(MS)36/15/ITD
നമ്പര്‍ ഉത്തരവു
പ്രകാരം ആലുവ
നിയോജകമണ്ഡലത്തിലെ
കാഞ്ഞൂര്‍ ഗ്രാമ
പഞ്ചായത്തിലെ
തിരുനാരായണപുരം
പട്ടികജാതി കോളനിയില്‍
(സ്വയം പര്യാപ്ത
ഗ്രാമം) അനുവദിച്ച
അക്ഷയ സെന്ററിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഈ
അക്ഷയ കേന്ദ്രം
ആരംഭിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
അക്ഷയകേന്ദ്രം
ആരംഭിക്കുവാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉള്ളതായി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ഡി)
പട്ടികജാതി
കോളനിയിലെ അക്ഷയ
കേന്ദ്രം എന്ന പ്രത്യേക
പരിഗണന നല്കി ഈ
അക്ഷയകേന്ദ്രം ഉടന്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
നേമം
നിയോജക മണ്ഡലത്തില്‍
ദുരിതാശ്വാസനിധിയില്‍
നിന്നുള്ള ധനസഹായം
4218.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
നിന്ന് കഴിഞ്ഞ പത്തു
മാസത്തിനുള്ളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭ്യമാക്കുന്നതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
അപേക്ഷകളില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
അപേക്ഷകര്‍ക്ക് ധനസഹായം
നല്കുകയുണ്ടായിട്ടുണ്ട്;
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലയില്‍ ദുരിതാശ്വാസ
നിധിയില്‍ നിന്നും ധനസഹായം
4219.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം,
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിനായി
ആലപ്പുഴ ജില്ലയില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
അതില്‍
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്ന
താലൂക്കുകള്‍
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇനി
എത്ര അപേക്ഷകളിന്മേല്
ആലപ്പുഴ കളക്ടറില്‍
നിന്നും മാവേലിക്കര
തഹസില്‍ദാരില്‍ നിന്നും
റിപ്പോര്‍ട്ട്
ലഭിക്കാനുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
അപേക്ഷകളിന്മേല്
അടിയന്തരമായി
റിപ്പോര്‍ട്ട് നല്കാന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, ഈയിനത്തില്‍
മാവേലിക്കര
മണ്ഡലത്തില്‍ അനുവദിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചികിത്സാ
ധനസഹായ അപേക്ഷകളിന്മേല്
ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്
4220.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ചികിത്സാ ധനസഹായ പദ്ധതി
പ്രകാരമുള്ള
അപേക്ഷകളിന്മേല്
വില്ലേജ് ഓഫീസര്‍മാരുടെ
ഓണ്‍ലൈന്‍
റിപ്പോര്‍ട്ട്
ആവശ്യപ്പെടാറുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ വില്ലേജ്
ഓഫീസുകളിലും
റിപ്പോര്‍ട്ടുകള്‍
ഓണ്‍ലൈനായി
സമര്‍പ്പിക്കുന്നതിന്
സൗകര്യം ലഭ്യമാണോ;
ഇല്ലെങ്കില്‍ എത്ര
വില്ലേജാഫീസുകളില്‍
പ്രസ്തുത സൗകര്യം
ലഭ്യമല്ല;
(സി)
ഓണ്‍ലൈന്‍
റിപ്പോര്‍ട്ടിംഗ്
സൗകര്യമില്ലാത്ത എത്ര
വില്ലേജാഫീസുകളിലേക്ക്
ചികിത്സാധനസഹായ
അപേക്ഷകളിന്മേല്
ഓണ്‍ലൈന്‍
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ട്;
(ഡി)
ഓണ്‍ലൈന്‍
റിപ്പോര്‍ട്ടിംഗ്
സൗകര്യമില്ലാത്ത
വില്ലേജാഫീസുകളിലേക്ക്
ഇത്തരത്തില്‍
റിപ്പോര്‍ട്ടാവശ്യപ്പെട്ടത്
വഴി രോഗികള്‍ക്ക്
യഥാസമയം ധനസഹായം
ലഭിക്കാത്ത
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
മലപ്പുറം
മണ്ഡലത്തില്ദുരിതാശ്വാസനിധിയില്
നിന്നും സഹായം
4221.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായത്തിനായി
മലപ്പുറം മണ്ഡലത്തില്‍
നിന്നും എത്ര
അപേക്ഷകള്‍ ലഭിച്ചു;
അവയില്‍ എത്ര
എണ്ണത്തിന് ധനസഹായം
അനുവദിച്ചു;
(ബി)
ഓരോ
അപേക്ഷകരുടേയും
പേരുവിവരങ്ങളും
അനുവദിച്ച തുകയും
വെളിപ്പെടുത്തുമോ;
(സി)
തുക
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിന്
ബന്ധപ്പെട്ട
ജില്ലാകളക്ട്രേറ്റുകളിലും
താലൂക്ക് ഓഫീസുകളിലും
കൃത്യമായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ?
ട്രാക്ടര്‍
മറിഞ്ഞ് മരണമടഞ്ഞ
ശ്രീ.പുല്ലേലി ജോസഫിന്റെ
കുടുംബത്തിന് ധനസഹായം
4222.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പള്ളി
ഗ്രാമപഞ്ചായത്തിലെ
തവളക്കുഴിപ്പാറ
പട്ടികവര്‍ഗ്ഗ
കോളനിയില്‍ അഗ്രോ
സര്‍വ്വീസ് സെന്റര്‍
മുഖേന തരിശുനിലം
നെല്‍കൃഷിയ്ക്ക്
ഒരുക്കുന്നതിനിടെ
ട്രാക്ടര്‍ മറിഞ്ഞ്
അപകട മരണമടഞ്ഞ, അഗ്രോ
സര്‍വ്വീസ് സെന്ററിലെ
കര്‍മ്മസമിതി അംഗമായ
ശ്രീ.പുല്ലേലി
ജോസഫിന്റെ കുടുംബത്തിന്
ധനസഹായം
ലഭിയ്ക്കുന്നതിനായി
ബഹു. കൃഷി വകുപ്പ്
മന്ത്രി മുഖേന
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ധനസഹായം
അനുവദിയ്ക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
അറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
4223.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഏലത്തൂര്‍
നിയോജക മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കപ്പെട്ടിട്ടും
ആയത് വിതരണം ചെയ്യാത്ത
എത്ര അപേക്ഷകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത തുക എപ്പോള്‍
വിതരണം ചെയ്യുമെന്ന്
വ്യക്തമാക്കാമോ?
ജനസാന്ത്വനഫണ്ടില്
നിന്നും സഹായം
4224.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ
സഹായിക്കാനായി
രൂപീകരിക്കപ്പെട്ട
ജനസാന്ത്വനഫണ്ടില്
നിന്നും സഹായം
ലഭിക്കാനായി നാളിതുവരെ
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
മാരകരോഗങ്ങള്‍ക്കടിമപ്പെട്ട്
ഭീമമായ ചികിത്സാ ചെലവ്
വരുന്നവര്‍ക്ക്
സർക്കാരിന്റെ
മറ്റേതെങ്കിലും
ചികിത്സാസഹായങ്ങള്‍
ലഭിച്ചിട്ടുണ്ടെങ്കില്‍
ജനസാന്ത്വനഫണ്ടില്
നിന്നും സഹായം
ലഭിക്കുന്നതില്‍
തടസ്സമുണ്ടോ;
(സി)
ഈ
പദ്ധതി പ്രകാരം അപേക്ഷ
ലഭിച്ചവര്‍ക്ക്
സഹായങ്ങള്‍
നല്കുന്നതിൽ എന്താണ്
തടസ്സമെന്ന്
അറിയിക്കാമോ?
കൊച്ചി
മെട്രോ റെയിൽ കോർപ്പറേഷനിൽ
കുടുംബശ്രീ അംഗങ്ങള്‍ക്ക്
ജോലി
4225.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍
കോര്‍പ്പറേഷനില്‍
ജോലിക്കുവേണ്ടി
കുടുംബശ്രീ
അംഗങ്ങള്‍ക്ക്
ട്രെയിനിംഗ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതു
പ്രകാരം ട്രെയിനിംഗ്
പൂര്‍ത്തിയാക്കിയ എത്ര
പേര്‍ക്ക് കൊച്ചി
മെട്രോ റെയില്‍
കോര്‍പ്പറേഷനില്‍ ജോലി
നല്‍കിയിട്ടുണ്ട്;
(സി)
ട്രെയിനിംഗ്
പൂര്‍ത്തിയാക്കിയ
കുടുംബശ്രീ
അംഗങ്ങള്‍ക്ക് ജോലി
നല്‍കാതെ പുറത്തു
നിന്നുള്ളവര്‍ക്ക് ജോലി
നല്‍കിയതുമായി
ബന്ധപ്പെട്ട്
കുടുംബശ്രീ അംഗങ്ങള്‍
സമരം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍
അന്വേഷിക്കുമോ;
വിശദമാക്കുമോ?
ലോക
കേരള സഭയ്ക്ക് രൂപം
നല്‍കാനുള്ള പദ്ധതി
4226.
ശ്രീ.റ്റി.വി.രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയ്ക്ക് രൂപം
നല്‍കാനുള്ള, ഈ
സര്‍ക്കാരിന്റെ
പദ്ധതിയ്ക്ക് അന്തിമ
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
സ്വദേശവും
പ്രവാസി മലയാളികളും
തമ്മിലുള്ള സമ്പര്‍ക്ക
പ്രധാന്യം
കണക്കിലെടുത്ത്
കേരളത്തിനകത്തും
പുറത്തുമുള്ള
മലയാളികള്‍ക്ക്
പ്രാതിനിധ്യം നല്കി
മേഖലാടിസ്ഥാനത്തില്‍
ലോക കേരള സഭയ്ക്ക് രൂപം
നല്‍കാമോ;
(സി)
രാജ്യത്തിനകത്തും
പുറത്തുമുള്ള കേരളീയര്‍
തമ്മിലുള്ള ബന്ധം
ശക്തിപ്പെടുത്തുന്നതിനും
പ്രവാസികളെ
ഔദ്യോഗികമായി
അംഗീകരിക്കുന്നതിനും
അവരുടെ
പ്രതിനിധികള്‍ക്ക്
ഒരുമിച്ചുകൂടുന്നതിനും
സഹായകരമായ രീതിയില്‍ സഭ
രൂപീകരിക്കാമോ;
(ഡി)
ലോക
കേരള സഭ എന്നത്തേയ്ക്ക്
രൂപീകരിക്കുമെന്നും
അതിന്റെ ആദ്യ സമ്മേളനം
എപ്പോള്‍ നടത്താന്‍
സാധ്യമാകുമെന്നും
വെളിപ്പെടുത്താമോ?
വിദേശ
ജയിലുകളില്‍ കിടക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
മോചനത്തിന് നടപടി
T 4227.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത്സ്യബന്ധനത്തില്‍
ഏർപ്പെട്ടിരിക്കെ,
മലയാളികളായ എത്ര
മത്സ്യത്തൊഴിലാളികളെ
വിദേശ രാജ്യങ്ങള്‍
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര
മത്സ്യത്തൊഴിലാളികള്‍
വിദേശ ജയിലുകളില്‍
കിടക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
വിദേശ ജയിലുകളില്‍
കിടക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
മോചനത്തിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഗള്‍ഫ്
മലയാളികള്‍ക്കായി വിമാനകമ്പനി
4228.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
മലയാളികള്‍
വിമാനക്കൂലിയുടെ
പേരില്‍ നേരിടുന്ന
വിവേചനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്
പരിഹാരമായി ഒരു
വിമാനകമ്പനി തുടങ്ങും
എന്ന് വാഗ്ദാനം
നല്‍കിയിരുന്നോ;
(സി)
ഇത്
നടപ്പിലാക്കുന്നതിന്
ഇതിനകം കൈക്കൊണ്ട
നടപടികള്‍
വ്യക്തമാക്കുമോ?
പ്രവാസി
കമ്മീഷന്റെ പ്രവര്‍ത്തനം
4229.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
കമ്മീഷന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച് വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
പ്രവാസി
കമ്മീഷന്റെ ഓഫീസ്
വിലാസം, അപേക്ഷകള്‍
അയക്കേണ്ട
ഉദ്യോഗസ്ഥന്റെ വിലാസം
എന്നിവ ലഭ്യമാക്കുമോ;
(സി)
പ്രവാസി
കമ്മീഷന് പരിഗണനയും
സൗകര്യങ്ങളും
ലഭ്യമാക്കുന്നില്ലെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതില്‍
എടുത്ത നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
പ്രവാസികളെ
ചൂഷണം ചെയ്യുന്നത്
നിയന്ത്രിക്കുവാന്‍ ഇടപെടല്‍
4230.
ശ്രീ.എം.
രാജഗോപാലന്‍
,,
എ. എന്‍. ഷംസീര്‍
,,
പി.ടി.എ. റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
നാടുകളില്‍ അവിദഗ്ദ്ധ
തൊഴിലാളികള്‍ക്ക്
തൊഴില്‍ സാധ്യതയും
വേതനവും കുറഞ്ഞു വരുന്ന
സാഹചര്യത്തിലും
തൊഴിലുകള്‍ നേടാന്‍
നിര്‍ബന്ധിതരാകുന്നവരെ
വ്യാജ റിക്രൂട്ട്മെന്റ്
ഏജന്‍സികള്‍
വഞ്ചിക്കുന്നതും
വിമാനകമ്പനികള്‍ അമിത
നിരക്ക് ഈടാക്കി ചൂഷണം
ചെയ്യുന്നതും
നിയന്ത്രിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ചൂഷണത്തിന്റെ
ഭാഗമായുള്ള
വ്യാജപരാതികള്‍ കൊണ്ടും
നിസ്സാര കുറ്റങ്ങള്‍
ചുമത്തിയും ജയിലില്‍
അടയ്ക്കപ്പെടുന്നവര്‍ക്ക്
നിയമ പരിരക്ഷ
ഉറപ്പുവരുത്തുവാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രവാസി
കമ്മീഷന് പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുവേണ്ടിയുള്ള നടപടി
കൈക്കൊള്ളുവാന്‍
തയ്യാറാകുമോ?
വിമാനക്കമ്പനികളുടെ
കൊള്ള അവസാനിപ്പിക്കുവാന്‍
ഇടപെടലുകള്‍
4231.
ശ്രീ.വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്ന് ഗള്‍ഫ്
രാജ്യങ്ങളിലേക്കുള്ള
യാത്രക്കാരുടെ തിരക്ക്
ചൂഷണം ചെയ്ത് വിവിധ
വിമാനക്കമ്പനികള്‍
യാത്രാക്കൂലിയില്‍
ഉയര്‍ന്ന നിരക്ക്
ഈടാക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
പകല്‍ക്കൊള്ള
നിയന്ത്രിക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
ഇടപെടണമെന്ന,
ഗതാഗത-വിനോദ മേഖലയുമായി
ബന്ധപ്പെട്ട
പാര്‍ലമെന്ററി
സമിതിയുടെ ശുപാര്‍ശ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
വിമാനക്കമ്പനികളുടെ
കൊള്ള
അവസാനിപ്പിക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം
ഇടപെടലുകളാണ് ഇതിനകം
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍ട്ടിഫിക്കറ്റുകള്‍
സാക്ഷ്യപ്പെടുത്തുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
4232.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്കാദമികേതര
സര്‍ട്ടിഫിക്കറ്റുകള്‍
(ജനന
സര്‍ട്ടിഫിക്കറ്റ്,വിവാഹ
സര്‍ട്ടിഫിക്കറ്റ്
തുടങ്ങിയവ )
സാക്ഷ്യപ്പെടുത്തുന്നതിന്
നോര്‍ക്ക റൂട്ട്സിന്റെ
കോഴിക്കോട്, കൊച്ചി
ഓഫീസുകളില്‍
സൗകര്യമില്ലാത്തതുമൂലം
ജനങ്ങള്‍
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊച്ചി,
കോഴിക്കോട്
ഓഫീസുകളില്‍ രണ്ട്
അണ്ടര്‍
സെക്രട്ടറിമാരുടെ
തസ്തികകൾ
സൃഷ്ടിച്ചിട്ടും
സാക്ഷ്യപ്പെടുത്തുന്നതിനുളള
അധികാരം
നല്‍കാത്തതിനുളള കാരണം
വ്യക്തമാക്കുമോ ;
(സി)
സര്‍ട്ടിഫിക്കറ്റുകള്‍
സാക്ഷ്യപ്പെടുത്തുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിഗണനയില്‍ ഉണ്ടോ ;
(ഡി)
ഉണ്ടെങ്കില്‍
ഇതിനായി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ?
ഓപ്പറേഷന് ദുര്‍ഗ്ഗ
4233.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ സ്കൂളുകള്‍,
കോളേജുകള്‍, ബസ്
സ്റ്റാന്റുകള്‍,
റെയില്‍വേ
സ്റ്റേഷനുകള്‍
എന്നിവിടങ്ങളില്‍
എത്തുന്ന സ്ത്രീകളെയും
പെണ്‍കുട്ടികളെയും
മറ്റ് കുട്ടികളെയും
പൂവാലന്മാരുടെ
പിടിയില്‍ നിന്നും
രക്ഷിക്കുവാന്‍
ഉത്തര്‍പ്രദേശിലും
ഹരിയാനയിലും ഓപ്പറേഷന്
ദുര്‍ഗ്ഗയെന്ന പേരിൽ
പ്രവർത്തിക്കുന്ന പോലെ
കേരളത്തിലും 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
പൂവാല വിരുദ്ധ
സ്ക്വാഡിന് രൂപം
നൽകുവാൻ സര്‍ക്കാര്‍
തയ്യാറാകുമോ; എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പിങ്ക് പോലീസിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
4234.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീസുരക്ഷ
മുന്‍നിര്‍ത്തി
സംസ്ഥാനത്ത് ആരംഭിച്ച
പിങ്ക് പോലീസിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പിങ്ക്
പോലീസിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
ഭൂതത്താന്‍ കെട്ടില്‍ പോലീസ്
ഔട്ട് പോസ്റ്റ്
4235.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറെ പ്രധാനപ്പെട്ടതും
ധാരാളം ടൂറിസ്റ്റുകൾ
വന്നുപോകുന്നതുമായ
ഭൂതത്താന്‍ കെട്ട്
ടൂറിസ്സം ഡെസ്റ്റിനേഷൻ
പ്രദേശത്ത് മുന്‍പ്
പോലീസ് ഔട്ട് പോസ്റ്റ്
ഉണ്ടായിരുന്നതായി
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൂതുതായി
ഒരു പോലീസ് ഔട്ട്
പോസ്റ്റ് ഇവിടെ
സ്ഥാപിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കുടുംബ കോടതികളിൽ
കെട്ടികിടക്കുന്ന കേസുകൾ
4236.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കുടുംബ കോടതികളുടെ
എണ്ണവും തീര്‍പ്പു
കല്പിക്കാനുളള
കേസ്സുകളുടെ എണ്ണവും
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
കോടതികളിൽ ഒരു വര്‍ഷം
ശരാശരി ഫയല്‍ ചെയ്യുന്ന
വിവാഹ മോചന കേസ്സുകളുടെ
എണ്ണം
അറിയിക്കാമോ;വിവാഹ മോചന
കേസ്സുകള്‍ വേഗത്തില്‍
തീര്‍പ്പുകല്‍പിക്കുന്നതിനായി
കൂടുതല്‍ കുടംബ
കോടതികള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ
?
കുണ്ടറയില്‍ വിദ്യാര്‍ത്ഥിനി
ദുരൂഹസാഹചര്യത്തില്‍ തൂങ്ങി
മരിച്ച സംഭവം
4237.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുണ്ടറയില്‍
6-ാം ക്ലാസ്സ്
വിദ്യാര്‍ത്ഥിനി
ദുരൂഹസാഹചര്യത്തില്‍
തൂങ്ങി മരിച്ച
സംഭവത്തില്‍
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട് പോലീസിന്
എന്നാണ് ലഭിച്ചത്;
(ബി)
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍
കുട്ടി
പീഡിപ്പിക്കപ്പെട്ടിരുന്നു
എന്ന്
വ്യക്തമാക്കിയിരുന്നോ;
(സി)
ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ട് ഉന്നത
ഉദ്യോഗസ്ഥര്‍ക്ക്
അയച്ചിരുന്നോ; എങ്കില്‍
എന്നാണ് റിപ്പോര്‍ട്ട്
അയച്ചത്;
(ഡി)
ഈ കേസില്‍ അന്വേഷണം
വൈകിയതിന്റെ കാരണം
എന്തെന്നും പ്രതികളെ
കണ്ടെത്തി നടപടി
സ്വീകരിക്കുന്നതില്‍
ആരുടെ ഭാഗത്താണ്
വീഴ്ചയുണ്ടായതെന്നും
വെളിപ്പെടുത്തുമോ;
(ഇ)
പ്രമാദമായ
ഈ കേസില്‍ നടപടി
വൈകിപ്പിച്ച
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ
ശിക്ഷാനടപടികള്‍
കൈക്കൊള്ളുമോ?
കന്നേറ്റി മുതല്‍
രാമന്‍കുളങ്ങര വരെ സ്ഥാപിച്ച
ക്യാമറകള്‍
4238.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജകമണ്ഡലത്തിലെ
ദേശീയ പാതയില്‍
കന്നേറ്റി മുതല്‍
രാമന്‍കുളങ്ങര വരെ
മുന്‍ മന്ത്രി ഷിബു
ബേബി ജോണിന്റെ
ആസ്തിവികസന ഫണ്ടില്‍
നിന്നും ഒരു കോടി രൂപ
വിനിയോഗിച്ച് സ്ഥാപിച്ച
ക്യാമറകള്‍
പ്രവര്‍ത്തനസജ്ജമാണോ;
(ബി)
സംസ്ഥാന
പോലീസ് വകുപ്പിന്റെ
നേരിട്ട്
നിയന്ത്രണത്തിലുള്ള
പ്രസ്തുത ക്യാമറകള്‍
കുറ്റകൃത്യങ്ങള്‍ കണ്ട്
പിടിക്കുന്നതിന്
സഹായകരമാണോ?
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയില്‍ പോലീസ്
എയ്ഡ്പോസ്റ്റ്
4239.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രി
പരിസരത്തു വര്‍ദ്ധിച്ചു
വരുന്ന സാമൂഹ്യ വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍,
മോഷണം എന്നിവ
തടയുന്നതിന്
ആശുപത്രിയില്‍ പോലീസ്
എയ്ഡ്പോസ്റ്റ്
സ്ഥാപിക്കാന്‍
തിരുവനന്തപുരം റൂറല്‍
എസ്. പി യ്ക്ക് 2017
ഫെബ്രുവരി മാസത്തില്‍
നല്കിയ അപേക്ഷയില്‍
എന്ത് നടപടി
സ്വീകരിച്ചു;
(ബി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
പോലീസ് എയ്ഡ്പോസ്റ്റ്
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ ?
കരുനാഗപ്പള്ളിക്കും
ഓച്ചിറയ്ക്കും മദ്ധ്യേ
ഹോംഗാര്‍ഡുകളെ നിയമിക്കുവാന്‍
നടപടി
4240.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയില്‍
കരുനാഗപ്പള്ളിക്കും
ഓച്ചിറയ്ക്കും ഇടയില്‍
അടിക്കടിയുണ്ടാകുന്ന
അപകടങ്ങള്‍
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ഭാഗത്തുള്ള പ്രധാന
ജംഗ്ഷനുകളില്‍
ഹോംഗാര്‍ഡിനെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
കരുനാഗപ്പള്ളി,
ഓച്ചിറ പോലീസ്
സ്റ്റേഷനുകളില്‍ ആകെ
എത്ര ഹോംഗാര്‍ഡുകള്‍
ജോലി ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ദേശീയപാതയില്‍
പുത്തന്‍തെരുവില്‍
ഹോംഗാര്‍ഡിനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ
?
ടി
.പി. സെന്‍കുമാര്‍ നല്കിയ
അപ്പീലുകളിൽ ഹാജരായ
അഭിഭാഷകര്‍ക്ക് നൽകിയ ഫീസ്
4241.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
മേധാവി സ്ഥാനത്ത്
നിന്നും നീക്കിയ നടപടി
ചോദ്യം ചെയ്തുകൊണ്ട് ടി
. പി. സെന്‍കുമാര്‍
കേരള ഹൈക്കോടതിയിലും
സുപ്രീംകോടതിയിലും
നല്കിയ അപ്പീലുകളില്‍
സര്‍ക്കാരിനെ
പ്രതിനിധീകരിച്ച്
ആരെല്ലാമാണ് ഈ
കോടതികളിൽ ഹാജരായി
വാദിച്ചത്;
(ബി)
സര്‍ക്കാര്‍
അഭിഭാഷകരും,
അഡ്വക്കേറ്റ് ജനറലും
ഒഴികെ പ്രസ്തുത
കേസുകളില്‍
ഹൈക്കോടതിയിലും
സുപ്രീംകോടതിയിലും
ഹാജരായ അഭിഭാഷകര്‍ക്ക്
ഇതുവരെ എത്ര തുക ഫീസായി
നല്കി;
ഓരോരുത്തര്‍ക്കും
നല്കിയ ഫീസ് എത്ര
വീതമെന്ന് അറിയിക്കുമോ;
(സി)
വക്കീല്‍
ഫീസിന് പുറമെ
വിമാനയാത്രാക്കൂലി,
താമസസൗകര്യം എന്നീ
ഇനങ്ങളില്‍
ഓരോരുത്തര്‍ക്കും
വേണ്ടി ചെലവായ തുക
എത്രയെന്ന്
വെളിപ്പെടുത്താമോ?
ഡി .വൈ .എസ് .പി മാരുടെ സ്ഥലം
മാറ്റം
4242.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനപോലീസ്
സേനയിലെ 100 ഡി വൈ എസ്
പി മാരെ സ്ഥലം
മാറ്റിക്കൊണ്ട്
5-5-2017 ല്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇത്രയധികം
ഡി വൈ എസ് പി മാരെ
ഒരുമിച്ച് സ്ഥലം
മാറ്റാന്‍ ഉണ്ടായ
പ്രത്യേക സാഹചര്യം
എന്തായിരുന്നു എന്നു
വ്യക്തമാക്കുമോ;
(സി)
പ്രധാനപ്പെട്ട
അഴിമതി കേസുകളുടെ
അന്വേഷണചുമതല
ഉണ്ടായിരുന്ന വിജിലൻസ്
ആൻഡ് ആന്റികറപ്ഷൻ
ബ്യൂറോ വിഭാഗത്തിലെ ഡി
വൈ എസ് പി മാരെ
സ്ഥലംമാറ്റിയിട്ടുണ്ടോ;
എങ്കില്‍ ആരെയെല്ലാമാണ്
സ്ഥലംമാറ്റിയതെന്നും
അവര്‍ ഓരോരുത്തരം
അന്വേഷിച്ചുകൊണ്ടിരുന്ന
കേസുകള്‍
ഏതെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
ടി.പി. സെന്‍കുമാറിനെ
സംസ്ഥാനപോലീസ് മേധാവിയായി
നിയമിക്കണമെന്ന സുപ്രീം കോടതി
വിധി
4243.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.
സെന്‍കുമാറിനെ സംസ്ഥാന
പോലീസ് മേധാവിയായി
നിയമിക്കണമെന്ന്
സുപ്രീംകോടതി എന്നാണ്
വിധി പ്രസ്താവിച്ചത്;
വിധി പകര്‍പ്പ്
ലഭ്യമായിട്ടുണ്ടോ;
(ബി)
സുപ്രീംകോടതി
വിധിപ്രകാരം അദ്ദേഹത്തെ
പ്രസ്തുത തസ്തികയില്‍
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(സി)
കോടതി
വിധി പരിശോധിച്ച
നിയമസെക്രട്ടറി
സെന്‍കുമാറിന് ഉടന്‍
തന്നെ സംസ്ഥാന പോലീസ്
മേധാവിയായി
നിയമിക്കണമെന്ന്
നിയമോപദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉപദേശപ്രകാരം നടപടി
സ്വീകരിക്കേണ്ട എന്ന
ഉപദേശം ആരെങ്കിലും
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഡി)
ഇക്കാര്യത്തില്‍
സുപ്രീംകോടതി
അഭിഭാഷകന് ഹരീഷ്
സാല്‍വയുടെ ഉപദേശം
തേടിയിട്ടുണ്ടോ;
എങ്കില്‍ അഡ്വക്കേറ്റ്
ജനറലിന്റെ ഉപദേശം
തേടാതെ ഹരീഷ്
സാല്‍വയുടെ ഉപദേശം
തേടിയതിന്റെ
കാരണമെന്താണ്;
(ഇ)
രാജ്യത്തെ
പരമോന്നത
നീതിപീഠത്തിന്റെ വിധി
വന്നിട്ട് ആഴ്ചകള്‍
കഴിഞ്ഞിട്ടും അത്
നടപ്പിലാക്കാത്തത്
എന്തുകൊണ്ടാണ്;
(എഫ്)
നീതിന്യായം
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
കാണിക്കുന്ന അനാസ്ഥ
പോലീസ് സേനയില്‍
വിഭാഗീയതയും,
ജനങ്ങള്‍ക്ക്
ഇതിന്മേലുളള വിശ്വാസം
നഷ്ടപ്പെടുത്തുവാനും
സാഹചര്യമൊരുക്കുകയില്ലേ
?
വാഹന പരിശോധനയുടെ പേരില്‍
യാത്രക്കാരെ പോലീസുകാര്‍
ആക്രമിച്ച്
പരിക്കേല്പിക്കുന്ന
സംഭവങ്ങള്‍
4244.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹന
പരിശോധനയുടെ പേരില്‍
ബൈക്ക് യാത്രക്കാരെ
പോലീസുകാര്‍ ആക്രമിച്ച്
പരിക്കേല്പിക്കുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
24.3.2017
ല്‍ വാഹന
പരിശോധനയ്ക്കിടെ പോലീസ്
ലാത്തി എറിഞ്ഞ്
വീഴ്ത്തിയതിനെത്തുടര്‍ന്ന്
ഇലിപ്പക്കുളം
നാമ്പുകുളങ്ങര
കൊപ്പാറപടീറ്റതില്‍
നിസ്സാമൂദീന് പരിക്ക്
പറ്റിയിരുന്നതായി
അറിയാമോ; എങ്കില്‍
ഇക്കാര്യത്തില്‍
കുറ്റക്കാരനായ സിവില്‍
പോലീസ് ഓഫീസര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു;
(സി)
കഴിഞ്ഞ
വര്‍ഷം കൊല്ലത്ത്
ബൈക്ക് യാത്രികനെ സമാന
രീതിയില്‍ വോക്കിടോക്കി
എറിഞ്ഞ്പരിക്കേൽപിച്ച
പോലീസ് ഉദ്യോഗസ്ഥനെതിരെ
എന്ത് ശിക്ഷാ നടപടിയാണ്
കൈക്കൊണ്ടത് എന്ന്
അറിയിക്കുമോ?
കുണ്ടറ പോലീസ് വ്യാജകേസില്‍
കുടുക്കി എന്ന പരാതി
4245.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
അസിസ്റ്റന്റ്
എഞ്ചിനീയറായ കൊല്ലം
പടപ്പക്കര സ്വദേശി
ജോണ്‍ ഷാജിയെ കുണ്ടറ
പോലീസ് സി.ഐ
വ്യാജകേസില്‍ കുടുക്കി
എന്ന പരാതിയിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
കേസ് ഡി.വൈ.എസ്.പി.
റാങ്കില്‍ കുറയാത്ത
സത്യസന്ധനായ ഒരു പോലീസ്
ഓഫീസറെകൊണ്ട്
അന്വേഷിപ്പിക്കണമെന്നത്
സംബന്ധിച്ചു് കോട്ടയം,
ക്രൈംബ്രാഞ്ച് സി.ഐ.ഡി
സാമ്പത്തിക
കുറ്റന്വേഷണവിഭാഗം 2,
ഡെപ്യട്ടി സൂപ്രണ്ട്
2.7.16 ല്‍ കോട്ടയം
ജില്ലാ പോലീസ്
മേധാവിക്ക് നല്കിയ
കത്തിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഈ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ കേസ്
സ്റ്റേറ്റ്
ക്രൈംബ്രാഞ്ചിലെ
സത്യസന്ധനായ ഒരു
ഉദ്യോഗസ്ഥനെക്കൊണ്ട്
പുനരന്വേഷണം നടത്തുമോ?
മൂന്നാം ബറ്റാലിയനില്‍
നിന്നുള്ള പോലീസ് വിന്യാസം
4246.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
കെ.എ.പി. മൂന്നാം
ബറ്റാലിയനില്‍ നിന്നും
ലോക്കല്‍ പോലീസിലേക്ക്
പോലീസുകാരെ
വിന്യസിച്ചപ്പോള്‍
കൊല്ലം റൂറല്‍ പോലീസിന്
ആവശ്യമായ അംഗസംഖ്യ
ലഭ്യമാകാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബറ്റാലിയനില്‍
നിന്നും ലോക്കല്‍
പോലീസിലേക്ക്
പോലീസുകാരെ
വിന്യസിക്കുമ്പോള്‍
കൊല്ലം റൂറല്‍ പോലീസിന്
ആവശ്യമായ അംഗസംഖ്യ
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
കല്ലമ്പലം ജംഗ്ഷനില്‍
ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ്
4247.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ കല്ലമ്പലം
ജംഗ്ഷനില്‍ ട്രാഫിക്ക്
സിഗ്നല്‍ ലൈറ്റ്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
ഇ.ഇ.പി.ഡബ്ല്യു.ഡി.(എന്‍.എച്ച്)
ഡിവിഷന്
ആഭ്യന്തരവകുപ്പിന്
നല്കിയ കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ കത്തിന്മേല്
സ്വീകരിച്ച നടപടി
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ ?
അത്യാധുനിക സൈബര്‍ ലാബുകൾ
സ്ഥാപിക്കുന്നതിന് നടപടി
4248.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സൈബര്‍ കേസുകളില്‍
അന്വേഷണം വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനു
കാരണം ശാസ്ത്രീയമായി
കുറ്റം
തെളിയിക്കുന്നതിനുള്ള
പരിശോധനാ ലാബുകള്‍
കേരളാ പോലീസില്‍
ഇല്ലാത്തതു കൊണ്ടാണ്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
സി-ഡാക് മുഖേന
നടത്തുന്ന ഇത്തരം
പരിശോധനകളുടെ കാലതാമസം
ഒഴിവാക്കുന്നതിലേക്കായി
കേരളാ പോലീസിനു കീഴില്‍
അത്യാധുനിക ലാബ്
സൗകര്യം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പരിശോധനകള്‍
നടത്തുന്നതിനാവശ്യമായ
സാങ്കേതിക ജ്ഞാനം
ഉള്ളവര്‍ പോലീസ്
സേനയില്‍ ലഭ്യമാണെന്ന
കാര്യം സർക്കാരിന്
അറിവുണ്ടോ :
(ഇ)
സമയബന്ധിതമായി
ഈ സംവിധാനം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഇരിക്കൂര്‍ കുഞ്ഞാമിന
കൊലക്കേസ് അന്വേഷണം
4249.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അസംബ്ലി ഇലക്ഷന്
സമയത്ത് ഇരിക്കൂര്‍
സിദ്ധിക് നഗറിലെ
കുഞ്ഞാമിന എന്ന
സ്ത്രീയെ
കൊലപ്പെടുത്തിയ
സംഭവത്തില്‍ അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഒരു
വര്‍ഷമായിട്ടും ഈ
കേസിലെ യഥാര്‍ത്ഥ
പ്രതികളെ
കണ്ടെത്തുന്നതിന്
ലോക്കല്‍ പോലീസിന്
സാധിക്കാത്ത
സാഹചര്യത്തില്‍ കേസ്
അന്വേഷണം സി. ബി. ഐ. യെ
ഏല്‍പ്പിക്കാന്‍
തയ്യാറാകുമോ;
(സി)
ഈ
ആവശ്യം ഉന്നയിച്ച്
കഴിഞ്ഞ ദിവസം
ഇരിക്കൂര്‍
പഞ്ചായത്തില്‍ നടത്തിയ
ഹര്‍ത്താല്‍ സർക്കാർ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
വ്യാപകമായി കുട്ടികളെ
തട്ടിക്കൊണ്ടുപോകുന്ന
റാക്കറ്റ്
4250.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വ്യാപകമായി കുട്ടികളെ
തട്ടിക്കൊണ്ടുപോകുന്ന
റാക്കറ്റ്
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തട്ടിക്കൊണ്ട്
പോകല്‍ വിഷയവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയിതിട്ടുണ്ട്;
(സി)
ഇത്തരം
റാക്കറ്റ്
നിരീക്ഷിക്കാന്‍
പ്രത്യേക സേന
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ സേന
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചെര്‍ക്കളയിലെ ജ്യൂസ് കടയില്‍
സദാചാര ഗുണ്ടായിസം
4251.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കഴിഞ്ഞ
വര്‍ഷം നവംബറില്‍
ചെര്‍ക്കളയിലെ ജ്യൂസ്
കടയില്‍ വച്ച്
വിദ്യാര്‍ത്ഥികളെ
സദാചാര ഗുണ്ടകള്‍
ആക്രമിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കേസില്‍ എത്ര
പ്രതികളാണുള്ളത്; എല്ലാ
പ്രതികളെയും അറസ്റ്റ്
ചെയ്തിട്ടുണ്ടോ ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതിലെ
പ്രതികള്‍ക്ക്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുമായി
ബന്ധമുണ്ടോയെന്നും
ഇവരില്‍ ആരെങ്കിലും
മറ്റേതെങ്കിലും കേസിൽ
ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(ഡി)
സ്ഥിരമായി
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്ന ഈ
പ്രതികൾക്ക് ഏതെങ്കിലും
കേസില്‍ ശിക്ഷ വാങ്ങി
കൊടുക്കാന്‍
സാധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ?
പ്രകടനക്കാർക്കു നേരെയുള്ള
ജലപീരങ്കിപ്രയോഗം
4252.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റിലേക്കും
ജില്ലാഭരണകേന്ദ്രങ്ങളിലേക്കും
വരുന്ന പ്രകടനക്കാർക്കു
നേരെ ജലപീരങ്കികള്‍
ഉപോയോഗിക്കുന്നതുമൂലം
അവരില്‍ ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങള്‍
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
കടുത്ത
വരള്‍ച്ചയിൽ
ഇത്തരത്തില്‍
അശാസ്ത്രീയമായി ജലം
പാഴാക്കുന്നത്
ഉചിതമാണെന്ന്
കരുതുന്നുണ്ടോ?
(സി)
എങ്കില്‍
ജലപീരങ്കികള്‍ക്കു പകരം
ആരോഗ്യത്തിന്
ദോഷകരമല്ലാത്തവ മറ്റു
സംവിധാനങ്ങള്‍
ഉപയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
കുറ്റാന്വേഷണവും ക്രമസമാധാന
പാലനവും
4253.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസില്‍
കുറ്റാന്വേഷണവും
ക്രമസമാധാന പാലനവും
വേര്‍തിരിക്കേണ്ട സമയം
അതിക്രമിച്ചെന്ന
ഹൈക്കോടതി ഡിവിഷന്
ബെഞ്ച്പരാമര്ശം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസിന്റെ
കാര്യക്ഷമതയും
കുറ്റാന്വേഷണമികവും
ക്രമസമാധാന പാലനവും
മെച്ചപ്പെടുത്താന്‍
കോടതികള്‍ വ്യക്തമായ
നിര്‍ദ്ദേശം
നല്കിയിട്ടുള്ളതായി
അറിയാമോ; കുറ്റാന്വേഷണ
മേഖലയില്‍
മാറ്റമുണ്ടാകാത്തതില്‍
കോടതി അതൃപ്തി
പ്രകടിപ്പിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ രംഗത്ത് എന്തെല്ലാം
മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പോലീസിനെതിരെയുള്ള മണല്‍ -
ഭൂമാഫിയ ആക്രമണങ്ങൾ
4254.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മണല്‍ -
ഭൂമാഫിയകളെ അമര്‍ച്ച
ചെയ്യുന്നതിന്റെ
ഭാഗമായി അവരെ
പിന്തുടര്ന്ന്
നേരിടുന്ന അവസരങ്ങളില്‍
എത്ര പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാഫിയകളുടെ ആക്രമണം
ഉണ്ടായിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
മണല്‍
- ഭൂമാഫിയകളെ
അമര്‍ച്ചചെയ്യുന്നതിനും
അവരെ നിയമത്തിനു
മുന്പില്
കൊണ്ടുവരുന്നതിനും
കര്‍ശന നടപടി
സ്വീകരിയ്ക്കുമോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
ടി
. പി. സെന്‍കുമാറിനെ സംസ്ഥാന
പോലീസ് മേധാവിയായി
നിയമിക്കണമെന്ന സുപ്രീംകോടതി
വിധി
4255.
ശ്രീ.അടൂര്‍
പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി
.പി. സെന്‍കുമാറിനെ
സംസ്ഥാന പോലീസ്
മേധാവിയായി
നിയമിക്കണമെന്ന
24.4.2017-ലെ
സുപ്രീംകോടതി
വിധിയില്‍ വ്യക്തത
വരുത്തണമെന്നാവശ്യപ്പെട്ട്
സര്‍ക്കാര്‍
സുപ്രീംകോടതിയെ
സമീപിച്ചിരുന്നോ;
എങ്കില്‍ അതിനുളള
സാഹചര്യമെന്തായിരുന്നു;
(ബി)
ഏതെല്ലാം
കാര്യങ്ങളില്‍ വ്യക്തത
വരുത്തണമെന്നാണ്
സുപ്രീംകോടതിയോട്
അപേക്ഷിച്ചത്;
(സി)
സുപ്രീംകോടതി
വ്യക്തത വരുത്തി വിധി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അനാവശ്യ
ഹര്‍ജി നല്‍കിയതിന്
25000 രൂപ
പിഴടയ്ക്കാന്‍ കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാന
ഖജനാവില്‍ നിന്നാണോ
പിഴയടയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനം
നല്കിയ ഹര്‍ജി
തികച്ചും അനാവശ്യവും,
വ്യക്തിവൈരാഗ്യം
തീര്ക്കുന്നതിനുമാണെന്ന്
ആക്ഷേപമുള്ളതിനാൽ
ഖജനാവില്‍ നിന്നും
പിഴയടക്കാതെ പ്രസ്തുത
ഹര്‍ജി നല്കുവാന്
തീരുമാനമെടുത്ത
വ്യക്തികളില്‍ നിന്നും
ഈടാക്കി പിഴ
അടയ്ക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഡി.ജി.പി
സെന്‍കുമാറിന്റെ
നിയമനകേസുമായി ബന്ധപ്പെട്ട
ചെലവ്
4256.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.ജി.പി.
ടി. പി സെന്‍കുമാറിന്റെ
നിയമനവുമായി
ബന്ധപ്പെട്ട കേസ്
വാദിക്കുന്നതിന്
നാളിതുവരെയായി വക്കീല്‍
ഫീസ് ഇനത്തില്‍ എത്ര
രൂപയാണ് സര്‍ക്കാരിന്
ചെലവായത് ?
(ബി)
സൂപ്രീംകോടതി
ഉത്തരവിന് സ്പഷ്ടീകരണം
ആവശ്യപ്പെട്ടുകൊണ്ട്
സര്‍ക്കാര്‍ നല്കിയ
പുന:പരിശോധന ഹര്‍ജി
സമർപ്പിക്കുന്നതിലേക്കായി
വക്കീല്‍ ഫീസിനത്തില്‍
എത്ര രൂപ ചെലവായി ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
T 4257.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലുള്ള ഇതര
സംസ്ഥാന തൊഴിലാളികളുടെ
പേരില്‍ എത്ര
ക്രിമിനല്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇത്തരം
ക്രിമിനലുകളെ
നിരീക്ഷിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇല്ലങ്കില്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്കാന് സംവിധാനം
ഉണ്ടോ;ഇല്ലങ്കില്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
കുടിയേറ്റം
4258.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വലിയ തോതിലുള്ള ഇതര
സംസ്ഥാന തൊഴിലാളികളുടെ
കുടിയേറ്റം
സമ്പദ്ഘടനയിലും
സാമൂഹ്യരംഗത്തും
ചെലുത്തുന്ന സ്വാധീനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇതര സംസ്ഥാന
തൊഴിലാളികളെ സംബന്ധിച്ച
വിവരങ്ങള്‍ പോലീസ്
സ്റ്റേഷനില്‍
രേഖപ്പെടുത്തി
സൂക്ഷിക്കണം എന്ന
വ്യവസ്ഥ ഇപ്പോഴും
സംസ്ഥാനത്ത് കുറ്റമറ്റ
രീതിയില്‍
നടപ്പിലായിട്ടില്ല
എന്നത് സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിന് ആവശ്യമായ
സംവിധാനങ്ങള്‍ പോലീസിന്
ഉണ്ടോയെന്നും ഉള്ളവ
പര്യാപ്തമാണോ എന്നും
വിലയിരുത്തിയിട്ടുണ്ടോ?
നേമം
നിയോജക മണ്ഡലത്തിലെ അക്രമ
സംഭവങ്ങള്‍
4259.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ പത്തു
മാസത്തിനിടയ്ക്ക് എത്ര
അക്രമ സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്;
(ബി)
അക്രമ
സംഭവങ്ങളുമായി
ബന്ധപ്പെട്ട് പോലീസ്
ഇതുവരെ എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
കേരളത്തിലെ
ഏക ബി.ജെ.പി എം.എല്‍.എ
യുള്ള ഈ മണ്ഡലത്തില്‍
ഭരണകക്ഷി സംഘടനകള്‍
മന:പ്പൂര്‍വ്വമായി
അക്രമങ്ങള്‍
നടത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാനത്ത്
കണ്ട്രോള് റൂം
4260.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ റൂറല്‍
പോലീസ് ആസ്ഥാനം
സ്ഥാപിതമായത് എന്നാണ്;
(ബി)
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗം, പൂര്‍ണ്ണ
സജ്ജമായ കണ്ട്രോള്
റൂം എന്നീ
സംവിധാനങ്ങള്‍ കൊല്ലം
റൂറല്‍ പോലീസ്
ആസ്ഥാനത്ത് ലഭ്യമല്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പോലീസ് ആസ്ഥാനത്ത്
മേല്‍ പരാമര്‍ശിച്ച
സംവിധാനങ്ങള്‍
അടിയന്തരമായി
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
തീരദേശ
പോലീസ് സേനയുടെ നവീകരണം
4261.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശത്തിന്റെ
സംരക്ഷണത്തിനായി
രൂപീകരിച്ച തീരദേശ
പോലീസിന്റെ
നവീകരണത്തിനായി
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
പോലീസ്
സേനയിലെ ഉയര്‍ന്ന സ്ത്രീ
പ്രാതിനിധ്യം
4262.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ സ്ത്രീ
പ്രാതിനിധ്യം 50
ശതമാനമായി
ഉയര്‍ത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുവരെ
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ്;
(ബി)
സ്ത്രീ
സുരക്ഷയ്ക്ക്
മുന്‍തൂക്കം നല്കുന്ന
സംസ്ഥാനമായിട്ടും
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
സാഹചര്യങ്ങള്‍
സ്ത്രീകള്‍ക്ക്
അനുകൂലമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
പോലീസിലെ
ഉയര്‍ന്ന സ്ത്രീ
പ്രാതിനിധ്യം
സ്ത്രീസുരക്ഷയ്ക്ക്
ആക്കം കൂട്ടുമോ?
പോലീസ്
സേനയിലെ താഴെ തട്ടിലെ
ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനങ്ങള്‍
4263.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലെ താഴെ
തട്ടിലെ ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനങ്ങളില്‍
സര്‍ക്കാരിന് പൂര്‍ണ്ണ
സംതൃപ്തിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസും
ജനങ്ങളും തമ്മിലുളള
അകലം കുറയ്ക്കുന്നതിന്
പോലീസിന്റെ ഭാഗത്ത്
നിന്നുണ്ടാകുന്ന
നിരന്തര വീഴ്ചകള്‍
തടസ്സമാകുന്നുവെന്നത്
വസ്തുതയാണോ;
(സി)
റെയിഞ്ച്
അടിസ്ഥാനത്തില്‍
പോലീസുദ്യോഗസ്ഥരുടെ
യോഗം മുഖ്യമന്ത്രി
വിളിച്ച്
ചേര്‍ത്തിട്ടുണ്ടോ;
(ഡി)
പ്രസ്തുത
യോഗങ്ങളില്‍
മുഖ്യമന്ത്രിയുടെ
പോലീസ് ഉപദേശകന്
പങ്കെടുക്കുകയും പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശങ്ങള്‍
നേരിട്ട് നല്‍കുകയും
ചെയ്യുന്നത് ശരിയാണോ;
(ഇ)
സംസ്ഥാന
പോലീസ് മേധാവി
സ്ഥാനത്ത് ലോക് നാഥ്
ബെഹ്റയെ നിയമിച്ച
ഉത്തരവ് സുപ്രീംകോടതി
റദ്ദാക്കിയശേഷവും
29.04.17- ല്‍ ചേര്‍ന്ന
മേഖലാ പോലീസ്
ഉദ്യോഗസ്ഥന്മാരുടെ
യോഗത്തില്‍ സംസ്ഥാന
പോലീസ് മേധാവിയായ ബെഹ്റ
പങ്കെടുത്തത്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
ജിഷ്ണു
പ്രണോയ് കൊലക്കേസ്
അന്വേഷണത്തില്‍ വന്ന വീഴ്ച
4264.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഷ്ണു
പ്രണോയ് കൊലക്കേസില്‍
ആദ്യഘട്ട
അന്വേഷണത്തില്‍ വന്ന
വീഴ്ചകള്‍
എന്തെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ജിഷ്ണുവിന്റെ
മൃതദേഹം
പോസ്റ്റുമോര്‍ട്ടം
നടത്തിയതിലെ വീഴ്ച,
പ്രതികള്‍ക്ക്
കോടതികളില്‍ നിന്നും
മുന്‍കൂര്‍ ജാമ്യം
ലഭിക്കുവാനിടയാക്കിയ
സാഹചര്യം എന്നിവ
സംബന്ധിച്ച്
അന്വേഷിക്കുമോ?
പോലീസ്
സേനയില്‍ വരുത്തിയ നയപരവും
ഭരണപരവുമായ മാറ്റങ്ങള്‍
4265.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോലീസ് സേനയില്‍
വരുത്തിയ നയപരവും
ഭരണപരവുമായ മാറ്റങ്ങള്‍
വിശദമാക്കാമോ;
(ബി)
ജനമൈത്രി
പദ്ധതിയില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
നിയമപരമായി
മാത്രം
പ്രവര്‍ത്തിച്ചുവരുന്ന
പോലീസ് സേനയ്ക്ക്
സര്‍വ്വവിധ പ്രൊഫഷണല്‍
സ്വാതന്ത്ര്യവും
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അത്
നടപ്പിലാക്കാന്‍ സേനയെ
അനുവദിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
പ്രൊഫഷണല്‍
സ്വാതന്ത്ര്യം
നല്കിയപ്പോള് സേന അത്
ദുരുപയോഗം
ചെയ്യുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പോലീസ് സേനയുടെ
സമീപനത്തിലുള്ള
എന്തെങ്കിലും മാറ്റം
ഉണ്ടായതായി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
എങ്കിൽ അതിനുള്ള കാരണം
എന്താണ് ;
(എഫ്)
ഇല്ലെങ്കില്‍
പോലീസ് സേനയുടെ
സമീപനത്തില്‍ മാറ്റം
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം നല്‍കുമോ?
പോലീസ്
വകുപ്പിലെ കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
4266.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലെ
ഒഴിവുകള്‍പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത
സാഹചര്യത്തില്‍
ടൈപ്പിസ്റ്റ് -
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
കണ്വെര്ഷന് അനുപാതം
50:50 ആക്കി എങ്ങനെയാണ്
പാലിച്ചു പോരുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
2011
മുതല്‍ നടത്തിയ 35
നിയമനങ്ങളില്‍ ഈ തത്വം
പാലിച്ചിരുന്നോ;
എങ്കില്‍ കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
17.11.2012
ലെ
GO(MS)No.288/2012/Home
എന്ന ഉത്തരവു പ്രകാരം
സ്പെഷ്യല്‍ ബ്രാഞ്ച് സി
.ഐ .ഡി ലേയ്ക്ക്
മാത്രമായി
പരിമിതപ്പെടുത്തിയ
നിയമനങ്ങള്‍ പോലീസ്
വകുപ്പില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയതിന്റെ
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
23.12.2014
ലെ GO(MS) No.
266/2014/Home പ്രകാരം
പ്രസ്തുത തസ്തികയിലെ
നിയമനം പി.എസ്.സി.ക്ക്
വിട്ട സാഹചര്യത്തില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
മുന്‍പ് മറ്റ്
രീതിയില്‍ നിയമനം
നടത്തുന്നത്
ചട്ടപ്രകാരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
നിലവില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
2017-18 കാലയളവില്‍
എത്ര പ്രതീക്ഷിത
ഒഴിവുകള്‍ ഉണ്ട്;
ജില്ലയും യൂണിറ്റും
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ; 50:50
എന്ന അനുപാതം
പൂര്‍ണ്ണമായും പാലിച്ച്
നിയമനം നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;അറിയിക്കാമോ?
പോക്സോ
നിയമപ്രകാരം ആദിവാസി
യുവാക്കള്‍ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത കേസുകള്‍
T 4267.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
നിയമപ്രകാരം ആദിവാസി
യുവാക്കള്‍ക്കെതിരെ
നിലവില്‍ എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര പേരെ
ശിക്ഷിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നിയമപ്രകാരം എടുത്ത
കേസുകള്‍
പുനരന്വേഷിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ആദിവാസി
വിഭാഗങ്ങള്‍ക്കിടയില്‍
പ്രസ്തുത
നിയമത്തെക്കുറിച്ച്
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
പുനസംഘടിപ്പിക്കുന്നതിന്
നടപടി
4268.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് കംപ്ലയിന്റ്
അതോറിറ്റി പോലീസിന്
അനുകൂലമായി നിലപാടുകള്‍
സ്വീകരിച്ചാണ് കേസുകള്‍
തീര്പ്പാക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
കാര്യക്ഷമതയും
നിഷ്പക്ഷതയും
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മനുഷ്യാവകാശ
പ്രവര്‍ത്തകരെയോ
പൊതുപ്രവര്‍ത്തകരെയോ
കൂടി ഉള്‍പ്പെടുത്തി
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയെ
പുനസംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഗുണ്ടാ
സംഘങ്ങള്‍ക്കും സാമൂഹ്യ
വിരുദ്ധര്ക്കുമെതിരെയുള്ള
നടപടി
4269.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണ്ടാ
സംഘങ്ങള്‍ക്കും
സാമൂഹ്യവിരുദ്ധര്ക്കുമെതിരെയുള്ള
നടപടിയുടെ ഭാഗമായി
കഴിഞ്ഞ ഒരു
മാസത്തിനുള്ളില്‍
സംസ്ഥാനത്താകെ എത്ര
പേരെ അറസ്റ്റ് ചെയ്തു;
(ബി)
ഇവരുടെ
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(സി)
ഗുണ്ടാ-റൗഡിലിസ്റ്റിൽപ്പെട്ട്
ഒളിവില്‍
കഴിഞ്ഞിരുന്നതും
ക്രമസമാധാനത്തിന്
ഭീഷണിയായവരുമായ എത്ര
പേരെ അറസ്റ്റു
ചെയ്യുകയുണ്ടായി;
(ഡി)
അറസ്റ്റ്
ചെയ്യപ്പെട്ടവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ്
കേസെടുത്തിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ആയിറ്റി
തീരദേശ പോലീസ് സ്റ്റേഷന്
4270.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സർക്കാരിന്റെ
കാലത്ത്അനുവദിച്ച
കാസര്ഗോഡ്ജില്ലയിലെ
ആയിറ്റി തീരദേശ പോലീസ്
സ്റ്റേഷന് ഇതുവരെ
പ്രവര്‍ത്തനമാരംഭിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനായി
ഓഫീസ് ഉൾപ്പെടെ
തയ്യാറാക്കിയിട്ടും
പ്രവര്‍ത്തനം
തുടങ്ങാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
സംസ്ഥാന
പോലീസിലെ കായികതാരങ്ങള്‍
4271.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാന
പോലീസില്‍ എത്ര
കായികതാരങ്ങളെ
നിയമിച്ചിട്ടുണ്ട്;ഏതെല്ലാം
വിഭാഗങ്ങളിലാണ്
പ്രസ്തുത നിയമനങ്ങൾ
എന്ന് വ്യക്തമാക്കുമോ?
(ബി)
കഴിഞ്ഞസര്ക്കാരിന്െറ
കാലത്ത് പോലീസ്
സേനയില്‍ എത്ര കായിക
താരങ്ങള്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;വിശദാംശം
നല്‍കുമോ?
മലപ്പുറം
വനിതാ പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
4272.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
10.4.15-ലെ
894/2015/ആഭ്യന്തരം
നമ്പര്‍ ഉത്തരവ്
പ്രകാരം അനുവദിച്ച
മലപ്പുറം വനിതാ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഷനിലേക്ക്
ആവശ്യമായ ജീവനക്കാരുടെ
പുനര്‍ വിന്യാസം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(സി)
സ്ത്രീകള്‍ക്കെതിരെയുള്ള
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പ്രസ്തുത സ്റ്റേഷന്
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
പെമ്പിളൈ
ഒരുമൈ പ്രവര്‍ത്തകരുടെ
സമരപ്പന്തല്‍
പൊളിച്ചുനീക്കുവാന്‍ ശ്രമം
4273.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെമ്പിളൈ
ഒരുമൈ പ്രവര്‍ത്തകര്‍
നിരാഹാര സമരം
ഇരിക്കുന്ന മൂന്നാറിലെ
സമരപ്പന്തല്‍
പൊളിച്ചുനീക്കുവാന്‍
27.4.2017-ല്‍
ശ്രമമുണ്ടായോ;
(ബി)
ഏത്
രാഷ്ട്രീയ
പാര്‍ട്ടിയില്‍പ്പെട്ട
പ്രവര്‍ത്തകരാണ്
പന്തല്‍
പൊളിക്കുന്നതിന്
ശ്രമിച്ചതെന്നും
അവര്‍ക്കെതിരെ ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
കേസെടുത്തതെന്നും
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
സമാധാനപരമായി
സംഘടിക്കുവാനും സമരം
നടത്തുവാനുമുള്ള അവകാശം
നിഷേധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
നിയമപ്രകാരമെന്ന്
വ്യക്തമാക്കുമോ?
കായംകുളം
പോലീസ് സ്റ്റേഷനില്‍
സൗകര്യങ്ങൾ ഒരുക്കുന്നതിന്
നടപടി
4274.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
പോലീസ് സ്റ്റേഷനില്‍
ജീവനക്കാര്‍ക്ക്
ഡ്രസിംഗ് റൂം, റസ്റ്റ്
റൂം എന്നിവയ്ക്കായി
മതിയായ സൗകര്യം ഇല്ല
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനാവശ്യമായ
സൗകര്യങ്ങൾ
ഒരുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്റെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ
കമ്പ്യൂട്ടര്‍,
പ്രിന്റര്‍,
ഫോട്ടോസ്റ്റാറ്റ്
മെഷീന് എന്നിവ
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ജനമൈത്രി
പോലീസ് സ്റ്റേഷന്
കൂടിയായ ഈ സ്റ്റേഷനില്‍
20 ബീറ്റുകളില് സേവനം
അനുഷ്ടിക്കുന്നതിന്
ആവശ്യമായ ജീവനക്കാര്‍
ഇല്ല എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
സ്റ്റേഷനിലേക്ക് മതിയായ
ജീവനക്കാരെ
നിയമിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
തലശ്ശേരി
തീരദേശ പോലീസ് സ്റ്റേഷന്
4275.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തലശ്ശേരിയില്‍
പുതിയതായി ആരംഭിച്ച
തീരദേശ പോലീസ്
സ്റ്റേഷന്റെ
ഉത്ഘാടനത്തിനുള്ള
എന്തെങ്കിലും നടപടി
ക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ
;എങ്കിൽ പ്രസ്തുത
സ്റ്റേഷന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വിശദീകരിക്കാമോ?
എറണാകുളം
ജില്ലയില്‍ പുതിയ പോലീസ്
സ്റ്റേഷന്
4276.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
എവിടെയെങ്കിലും പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നത്
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനുവേണ്ടി
എന്തെല്ലാം നടപടി
ക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശം
വ്യക്തമാക്കാമോ?
വിമണ്‍സ്
ഹോസ്റ്റലിന്റെ ഭൂമിയിലെ
മരങ്ങള്‍ മുറിച്ചു കടത്തിയ
കേസ്
T 4277.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സിവില്‍ സ്റ്റേഷന്
കോമ്പൗണ്ടിന് സമീപമുളള
വര്‍ക്കിംഗ് വിമണ്‍സ്
ഹോസ്റ്റലിന്റെ
നടത്തിപ്പുകാര്‍
പ്രസ്തുത സര്‍ക്കാര്‍
ഭൂമിയിലെ മരങ്ങള്‍
മുറിച്ചു കടത്തിയത്
സംബന്ധിച്ച് കേസുകള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ആരെല്ലാമാണ്
പ്രതികള്‍;ഏതെല്ലാം
വകുപ്പ് പ്രകാരമാണ്
കേസ് ചാര്‍ജ്ജ്
ചെയ്തിട്ടുള്ളത്;
(സി)
കേസിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വെളിപ്പെടുത്തുമോ ?
ആലപ്പാട്
ഗ്രാമപഞ്ചായത്തില്‍
കോസ്റ്റല്‍ പോലീസ് സ്റ്റേഷന്
4278.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിന്റെ
പ്രാധാന്യവും
പ്രദേശത്തിന്റെ
സുരക്ഷിതത്വവും
മുന്‍നിര്‍ത്തി
ആലപ്പാട്
ഗ്രാമപഞ്ചായത്തില്‍
കോസ്റ്റല്‍ പോലീസ്
സ്റ്റേഷന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
മത്സ്യബന്ധന
യാനങ്ങള്‍ കായംകുളം
ഫിഷിംഗ് ഹാര്‍ബറില്‍
അടുക്കുമ്പോഴുണ്ടാകുന്ന
ക്രമസമാധാന
പ്രശ്നങ്ങള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഇപ്പോള്‍
നടത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
ചാലക്കുടി
പോലീസ് സ്റ്റേഷന് കെട്ടിട
സമുച്ചയ നിർമാണം
4279.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
പോലീസ് സ്റ്റേഷന്,
സര്‍ക്കിള്‍ ഓഫീസ്, ഡി
വൈ എസ് പി ഓഫീസ്
എന്നിവയ്ക്കായി
ചാലക്കുടിയില്‍ ഒരു
കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിനായുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അടിവാരത്ത്
പുതിയ പോലീസ് സ്റ്റേഷന്
പോലീസ് സ്റ്റേഷന്
4280.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ അടിവാരത്ത്
പുതിയ പോലീസ്
സ്റ്റേഷന്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച
എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരില്‍
ലഭ്യമാണോ;എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(സി)
അടിവാരത്ത്
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
സർക്കാർ പരിഗണിക്കുമോ?
സ്ത്രീപീഡന
കേസുകള്‍
4281.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര സ്ത്രീപീഡന
കേസുകള്‍ സംസ്ഥാനത്ത്
ഉണ്ടായിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇതിലെ
വാദികളും പ്രതികളും
ആരെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഇതില്‍
ഏതെങ്കിലും കേസില്‍
രാഷ്ട്രീയ
പാര്‍ട്ടികളുടെ
നേതാക്കള്‍/പ്രവര്‍ത്തകര്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുടുംബ കോടതിക്ക്
സ്വന്തമായി കെട്ടിടം
4282.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കുടുംബ
കോടതിക്ക് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ ?
കാസര്‍കോട്
ജില്ലയിലെ ക്രിമിനല്‍
കേസുകള്‍
4283.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്‍െറ
കാലത്തത് കാസര്‍കോട്
ജില്ലയില്‍ എത്ര
ക്രിമിനല്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
എത്ര പ്രതികളാണുള്ളത്;
എത്ര പ്രതികളുടെ
അറസ്റ്റ്
രേഖപ്പെടുത്തി;
(ബി)
ജില്ലയില്‍
കഴിഞ്ഞ ഒരു വര്‍ഷം എത്ര
കൊലപാതക കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
എത്ര പ്രതികളാണ്
ഇവയില്‍
ഉള്‍പ്പെട്ടിട്ടുള്ളത്;
എത്ര കൊലപാതക
കേസ്സുകളിലെ പ്രതികളെ
പിടികൂടി; കൊലപാതക
കേസ്സുകളിലെ
പിടികിട്ടാപുള്ളികള്‍
എത്ര;
(സി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങളും
പീഡനങ്ങളും
സംബന്ധിച്ചു്
കാസര്‍കോട് ജില്ലയില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; പോലീസ്
സ്റ്റേഷന് തിരിച്ച്
കണക്ക് ലഭ്യമാക്കുമോ;
ഇതില്‍ എത്ര പ്രതികളെ
അറസ്റ്റ്
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ?
പിന്‍വലിച്ച
ക്രിമിനല്‍ കേസുകള്‍
4284.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര ക്രിമിനല്‍
കേസുകള്‍
പിന്‍വലിച്ചിട്ടുണ്ട്;പ്രസ്തുത
കേസ്സുകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
കേസുകളില്‍ എത്ര
പ്രതികളുണ്ട് ;
(സി)
സര്‍ക്കാര്‍
സ്വത്തുക്കള്‍
നശിപ്പിച്ച കേസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കിൽ അത്തരം
കേസുകളിലെ പ്രതികളില്‍
നിന്നും നഷ്ടപരിഹാരം
ഈടാക്കിയിട്ടുണ്ടോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ കോറോത്ത് ദുരന്ത
നിവാരണ സേനയുടെ യൂണിറ്റ്
4285.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ കോറോം
വില്ലേജില്‍ വരുന്ന
കോറോത്ത് ദുരന്ത നിവാരണ
സേനയുടെ ഒരു യൂണിറ്റ്
അനുവദിച്ചതായി
പ്രഖ്യാപനം
ഉണ്ടായിരുന്നോ; അതിന്റെ
തുടര്‍നടപടികള്‍ ഏത്
വരെയായി എന്ന്
വ്യക്തമാക്കുമോ;
(ബി)
ദുരന്ത
നിവാരണ സേനയുടെ
യൂണിറ്റ്
സ്ഥാപിക്കുന്നതിനാവശ്യമായ
സ്ഥലം കോറോം
വില്ലേജില്‍ ലഭ്യമായോ;
(സി)
യൂണിറ്റ്
സ്ഥാപിക്കാന്‍ ആവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ?
പൊതുസ്ഥലത്തെ
പുകവലി നിരോധനം
4286.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുസ്ഥലത്തെ
പുകവലി നിയമംമൂലം
നിരോധിച്ചിട്ടുണ്ടെങ്കിലും
സംസ്ഥാനത്ത് പുകയില
ഉപയോഗം വ്യപകമാകുന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
നിരോധനവും
ബോധവല്‍ക്കരണവും
നിലവിലുണ്ടെങ്കിലും,
പൊതുസ്ഥലങ്ങളില്‍
പരസ്യമായി
പുകവലിക്കുന്നവരുടെ
എണ്ണം ഏറുന്നു എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
2017ജനുവരി
1 മുതല്‍ മാര്‍ച്ച്
31വരെ പൊതുസ്ഥലങ്ങളില്‍
പുകവലിച്ചതിന് എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചുവെന്നും
എത്ര തുക പിഴയായി
ഈടാക്കിയെന്നും
വ്യക്തമാക്കാമോ?
കരുനാഗപ്പളളി
നഗരത്തിലെ ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന് നടപടികള്‍
4287.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
നഗരത്തില്‍
അനുഭവപ്പെടുന്ന
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
ട്രാഫിക് പോലീസ്
സ്റ്റേഷന്
സ്ഥാപിയ്ക്കുന്നത്
സംബന്ധിച്ച് കൊല്ലം
ജില്ലാ പോലീസ്
മേധാവിയുടെ വിശദമായ
റിപ്പോര്‍ട്ട്
ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ട്രാഫിക്
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനുവേണ്ടി
നിര്‍മ്മിച്ച കെട്ടിടം
നിലവില്‍ എന്ത്
ആവശ്യത്തിനുവേണ്ടി
ഉപയോഗിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
സിറ്റി പോലീസ് കണ്ട്രോള്
റൂമില്‍ ആധുനിക ചോദ്യം
ചെയ്യല്‍ മുറി
4288.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതികളെ
ചോദ്യംചെയ്യുന്നതിന്
ആധുനിക
സൗകര്യങ്ങളോടുകൂടിയ
ചോദ്യം ചെയ്യല്മുറി
തിരുവനന്തപുരം സിറ്റി
പോലീസ് കണ്ട്രോള്
റൂമില്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം ആധുനിക ചോദ്യം
ചെയ്യല്‍ മുറി എല്ലാ
ജില്ലകളിലും
സ്ഥാപിക്കുവാന്‍
ഉദ്ദേശമുണ്ടോ;
(സി)
പോലീസുദ്യോഗസ്ഥര്‍ക്കു
പ്രതികളെ ശാസ്ത്രീയമായി
ചോദ്യം
ചെയ്യുന്നതിനുള്ള
പരിശീലനം
നല്‍കിയിട്ടുണ്ടോ;
(ഡി)
കുറ്റാന്വേഷണം
പൂര്‍ണ്ണമായും ആധുനിക
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ
മാറ്റികൊണ്ട് പോലീസ്
സേനയെ കൂടുതല്‍
ജനസൗഹൃദമാക്കുന്നതിന്
നടപടി കൈക്കൊള്ളുമോ?
കഴക്കൂട്ടത്ത്
പട്ടികജാതി യുവാവിനെ പോലീസ്
മര്‍ദ്ദിച്ചെന്ന പരാതി
4289.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം
കരിച്ചാറ അപ്പോളോ
കോളനിയില്‍
താമസിക്കുന്ന
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
അരുണിനെ കഴക്കൂട്ടം
എസ്.ഐയും പോലീസുകാരും
ചേര്‍ന്ന് മര്‍ദ്ദിച്ച്
ചെവിയുടെ കേഴ്വി ശക്തി
നഷ്ടപ്പെടുത്തിയെന്ന
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
പോലീസ്
സ്റ്റേഷനില്‍ മൂന്നാം
മുറ അനുവദിക്കില്ല എന്ന
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനത്തിന്
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
പോലീസുകാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
പോലീസ് സ്റ്റേഷനിലെ
സെപ്റ്റിക്ക് ടാങ്ക്
നിർമാണത്തിൽ ക്രമക്കേട്
4290.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
പോലീസ് സ്റ്റേഷനില്‍
പോലീസ് ഹൗസിംഗ്
കോര്പ്പറേഷന്
നിര്‍മ്മിച്ച
കെട്ടിടത്തിന്റെ
സെപ്റ്റിക്ക് ടാങ്ക്
സ്ഥലപരിമിതികാരണം
നിറഞ്ഞു പുറത്തേയ്ക്ക്
ഒഴുകി പൊതു
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
സൃഷ്ട്ടിച്ച സാഹചര്യം
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; എങ്കിൽ
ഇക്കാര്യത്തിൽ
എന്തെങ്കിലും
പരിഹാരമാര്‍ഗ്ഗം
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
പുതിയ
സെപ്റ്റിക്ക് ടാങ്ക്
പണിയുന്നതിനു നടപടി
സ്വീകരിച്ചോ;
(സി)
പ്രസ്തുത
ടാങ്ക് നിർമാണത്തിൽ
എന്തെങ്കിലും
ക്രമക്കേട് നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഗുണ്ടാസംഘങ്ങള്‍
തമ്മിലുള്ള സംഘര്‍ഷങ്ങൾ
സൃഷ്ടിച്ച അരക്ഷിതാവസ്ഥ
4291.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണ്ടാസംഘങ്ങള്‍
തമ്മിലുള്ള
സംഘര്‍ഷങ്ങളും
കൊലപാതകങ്ങളും
പൊതുജനങ്ങള്‍ക്കിടയില്‍
അരക്ഷിതാവസ്ഥ
സൃഷ്ടിച്ചിട്ടുണ്ടെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇത്തരം
സംഘട്ടനങ്ങളില്‍ എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ട്;
(സി)
സംസ്ഥാനത്തെ
ക്രമസമാധാനം
പരിപാലിക്കുന്നതില്‍
പോലീസ്
പരാജയപ്പെട്ടതാണ് ഈ
സ്ഥിതിവിശേഷത്തിന്
കാരണമെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
സംഭവങ്ങളുടെ ആവര്‍ത്തനം
തടയുവാന്‍
കഴിയാത്തത്തിന്റെ കാരണം
വ്യക്തമാക്കുമോ ?
ക്ഷേത്രോത്സവങ്ങളുമായി
ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍
4292.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേത്രോത്സവങ്ങളുമായി
ബന്ധപ്പെട്ട് ഒരു യുവജന
സംഘടന അക്രമങ്ങള്‍
അഴിച്ചു വിടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ഷേത്രാചാരവുമായി
ബന്ധപ്പെട്ട്
സ്ഥാപിക്കുന്ന
കാവിക്കൊടിക്കുമുകളില്
യുവജന സംഘടന അവരുടെ
കൊടി
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
തര്‍ക്കങ്ങള്‍ ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്ഷേത്രങ്ങളെ
ആസൂത്രിതമായി സംഘര്‍ഷ
മേഖലയാക്കുന്നതിന്
ചിലര്‍
ശ്രമിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സിഡ്കോ
മാനേജിംഗ് ഡയറക്ടര്‍ക്കതിരെ
വിജിലന്‍സ് അന്വേഷണം
4293.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സിഡ്കോ
മാനേജിംഗ് ഡയറക്ടര്‍
ആയിരുന്ന സജി
ബഷീറിനെതിരെ ഏതെല്ലാം
ക്രമക്കേടുകള്ക്കതിരെയുളള
പരാതികളാണ് വിജിലന്‍സ്
വകുപ്പ്
അന്വേഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ ?
സിഡ്കോയുടെ
കടവന്ത്രയിലെ ഭൂമിയുമായി
ബന്ധപ്പെട്ട വിജിലന്‍സ്
അന്വേഷണം
4294.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിഡ്കോയുടെ
അധീനതയിലുള്ള
കടവന്ത്രയിലെ ഭൂമി ഒരു
സ്വകാര്യ സ്ഥാപനത്തിന്
പാട്ടത്തിന്
കൊടുത്തതുമായി
ബന്ധപ്പെട്ട കരാറിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം നടത്തണമെന്ന്
ആവശ്യപ്പെട്ട് വ്യവസായ
വകുപ്പില്‍ നിന്നും
വിജിലന്‍സ്
ഡയറക്ടര്‍ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
(ബി)
അന്വേഷണം ആവശ്യപ്പെട്ട്
എന്നാണ് വിജിലന്‍സ്
വകുപ്പിന് കത്ത്
നല്‍കിയത്;
(സി)
പ്രസ്തുത
ക്രമക്കേടുമായി
ബന്ധപ്പെട്ട വിജിലന്‍സ്
കേസ്സ് ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വിജിലന്‍സ്-
രജിസ്റ്റര്‍ ചെയ്യപ്പെട്ട
കേസുകളും ശിക്ഷിക്കപ്പെട്ട
കേസുകളും
4295.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ 10
വര്‍ഷക്കാലയളവില്‍
വിജിലന്‍സ് രജിസ്റ്റര്‍
ചെയ്ത കേസുകള്‍
എത്രയെന്നും
ശിക്ഷിക്കപ്പെട്ട
കേസുകള്‍ എത്രയെന്നും
പ്രതികള്‍
കുറ്റവിമുക്തരാക്കപ്പെട്ട
കേസുകള്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
വകുപ്പുതല
നടപടികള്‍ക്ക് വിധേയമായ
കേസുകള്‍ എത്രയാണ്;
ശിക്ഷിക്കപ്പെട്ട
ഉദ്യോഗസ്ഥരില്‍ നോണ്‍
ഗസറ്റഡ്, ഗസറ്റഡ്
തസ്തികയിലുള്ളവര്‍,
വകുപ്പുതലവന്മാര്
മുതല്‍
മുകളിലോട്ടുള്ളവര്‍
എന്നിങ്ങനെ കാറ്റഗറി
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ;
(സി)
വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോയുടെ
ചെലവിലേക്ക് കഴിഞ്ഞ 10
വർഷം ചെലവാക്കിയ തുക
വർഷം തിരിച് നല്‍കാമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ പേരിലുള്ള
വിജിലന്‍സ് കേസുകള്‍
4296.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
പേരിലുള്ള വിജിലന്‍സ്
കേസുകളില്‍
പഴക്കം ചെന്ന നിരവധി
കേസുകള്‍
തീര്‍പ്പാക്കാതെ
കിടക്കുന്നുണ്ടെന്ന
പരാതി പരിശോധിക്കുമോ;
എത്ര വര്‍ഷം വരെ പഴക്കം
ചെന്ന കേസുകള്‍
നിലവിലുണ്ട്; ഇതിനു
പരിഹാരമായി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
വിജിലന്‍സ്
കേസുകള്‍ എളുപ്പത്തില്‍
തീര്‍പ്പാക്കാന്‍ നടപടി
സ്വികരിക്കുമോ;
(സി)
2003
മുതലുള്ള കേസുകള്‍
പ്രത്യേകമായി
പരിശോധിക്കുവാന്‍ ഒരു
ജ്യുഡീഷ്യല്‍ കമ്മീഷനെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിൽ വിജിലന്‍സ്
അന്വേഷണം
T 4297.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്ന
ഉദ്യോഗസ്ഥരുടെ പേരു
വിവരം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരായ
കേസിന്റെ വിശദാംശങ്ങളും
കേസിന്റെ നിലവിലെ
സ്ഥിതിയും
വെളിപ്പെടുത്തുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണല്‍ അംഗങ്ങളുടെ നിയമനം
4298.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണലില്‍ നിലവില്‍
എത്ര അംഗങ്ങളുടെ
ഒഴിവുകളുണ്ട്;
(ബി)
ഹൈക്കോടതി
ചീഫ് ജസ്റ്റിസ്
അദ്ധ്യക്ഷനായ സമിതി
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണല്‍ അംഗങ്ങളുടെ
നിയമനത്തിന് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നാണെന്നും
ആരെയൊക്കെയാണ് ശിപാര്‍ശ
ചെയ്തതെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
ഫയല്‍ ഗവര്‍ണര്‍ക്ക്
സര്പ്പിക്കുവാന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കാലതാമസം വന്നുവെന്നും
ഏത് ഓഫീസിലാണ് കാലതാമസം
ഉണ്ടായതെന്നും
അറിയിക്കുമോ;
(ഡി)
ഈ
ഫയലില്‍ രണ്ടാഴ്ചയ്ക്കം
തീരുമാനമെടുക്കണമെന്ന്
കേരള ഹൈക്കോടതി 6.4.17
ല്‍
നിര്‍ദ്ദേശിച്ചിരുന്നോ;
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
നടപടി സ്വീകരിച്ചതെന്ന്
അറിയിക്കുമോ?
കൊല്ലം
കോടതി സമുച്ചയം
നിര്‍മ്മിക്കാന്‍ നടപടി
4299.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
സിവില്‍ സ്റ്റേഷനില്‍
പ്രവര്‍ത്തിച്ചുവരുന്ന
കോടതി കെട്ടിടങ്ങളുടെ
ശോചനീയാവസ്ഥയും
അപര്യാപ്തതയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊല്ലം
കോടതി സമുച്ചയം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ?
ഫയര്‍
മെന്‍ ഡ്രൈവര്‍ തസ്തികയിലെ
ഒഴിവുകള്‍
4300.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഫയര്‍ മെന്‍
ഡ്രൈവര്‍ തസ്തികകള്‍
ഉണ്ട്;
(ബി)
പ്രസ്തുത
തസ്തികയിൽ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്നും അതിൽ എത്ര
എണ്ണം പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്തുവെന്നും
വ്യക്തമാക്കുമോ?
പന്തളം
ഫയര്സ്റ്റേഷന്
4301.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പന്തളത്ത്
അനുവദിച്ചിട്ടുള്ള
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ആയത്
പരിഹരിക്കുന്നതിന്
വേണ്ടി നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
സമയബന്ധിതമായി
പന്തളം ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
സ്റ്റേഷനറി
വകുപ്പു മുഖേന വിതരണം
നടത്തുന്ന വസ്തുക്കളുടെ
ഗുണനിലവാരം
4302.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേഷനറി വകുപ്പു
മുഖേന വിതരണം നടത്തുന്ന
വസ്തുക്കളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് അറിയിക്കുമോ;
(ബി)
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
കൂടുതല്‍ നടപടികള്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം
വെളിപ്പെടുത്തുമോ ?
വടകര-മാഹി
കനാല്‍ നിര്‍മ്മാണ
പ്രവര്‍ത്തനം
4303.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോസ്റ്റല്‍
ഷിപ്പിങ്ങ് ആന്റ്
ഇന്‍ലാന്റ് നാവിഗേഷന്‍
വകുപ്പിനു കീഴിലുള്ള
വടകര-മാഹി കനാല്‍
നിര്‍മ്മാണ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എത്ര റീച്ചുകളായിട്ടാണ്
ഇപ്പോള്‍ പ്രവൃത്തി
നടന്ന് വരുന്നത്; ഓരോ
റീച്ചിലേയും ഇതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
1,3,5
എന്നീ റീച്ചുകളിലെ
പ്രവൃത്തികൾ ചില
സാങ്കേതിക കാരണങ്ങളാല്‍
വഴിമുട്ടി നില്ക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഒരു ഉന്നത ഉദ്യോഗസ്ഥ
സംഘത്തെ സ്ഥലം
സന്ദര്‍ശിക്കുന്നതിന്
നിയോഗിക്കുമോ;
(ഇ)
അല്ലെങ്കില്‍
സമയ ബന്ധിതമായി പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
സർക്കാർ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ?
ഊരുവിലക്കിനെതിരെ നിയമനടപടി
4304.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഊരുവിലക്ക്
എന്ന അനാചാരം ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
(ബി)
രാഷ്ട്രീയ,
സാമുദായിക, മത
ആചാരങ്ങളുടെയും
തത്വങ്ങളുടെയും ലംഘനം
ആരോപിച്ച് ഊരുവിലക്ക്
കല്പിക്കാന് രാജ്യത്തെ
നിയമ വ്യവസ്ഥ
ആര്‍ക്കെങ്കിലും അനുമതി
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമ്മോ;
(സി)
കഴിഞ്ഞ
പത്തു വര്‍ഷത്തിനിടെ
ഊരുവിലക്കിയ സംഭവങ്ങള്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനെതിരെ
എന്തൊക്കെ
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇരകള്‍ക്ക്
ഏതുവിധത്തിലുള്ള
സംരക്ഷണമാണ് ഭരണ
വ്യവസ്ഥ
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?