ഫോറസ്റ്റ്
സ്റ്റേഷനുകള്‍ക്ക് അനുമതി
3470.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഫോറസ്റ്റ്
സ്റ്റേഷനുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ട്;
ജില്ലയും മണ്ഡലവും
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തിലേക്കായി ഒരു
ഫോറസ്റ്റ് സ്റ്റേഷന്
അനുവദിച്ചു
നല്‍കുന്നതിനായി നല്കിയ
പ്രൊപ്പോസലിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
അറിയിക്കാമോ?
തടി മില്ലുകള്ക്കുളള
ലൈസന്‍സ്
3471.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ലൈസന്‍സുള്ള
എത്ര തടിമില്ലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; ആയതിന്റെ കണക്ക്
സര്‍ക്കാരിന്റെ പക്കല്‍
ലഭ്യമാണെങ്കില്‍ ജില്ല
തിരിച്ച് മറ്റ്
വിശദാംശങ്ങള്‍
ഉള്‍പ്പെടെ
വെളിപ്പെടുത്തുമോ;
(ബി)
പുതിയ
തടിമില്ലുകള്‍ക്ക്
ലൈസന്‍സ് ഇപ്പോള്‍
നല്കി വരുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടൊണെന്ന്
വിശദമാക്കുമോ;
(സി)
പുതിയ
തടിമില്ല്
തുടങ്ങുന്നതിനായി
അപേക്ഷകൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കേണ്ടതെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
പലയിടങ്ങളിലും ലൈസന്‍സ്
കിട്ടിയതിനു ശേഷം
പൂട്ടിയ തടിമില്ലുകള്‍
തുറക്കുവാന്‍ ഇപ്പോള്‍
നിയമം
അനുവദിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ലൈസന്‍സ്
കിട്ടിയതിനു ശേഷം
പൂട്ടിക്കിടക്കുന്ന
തടിമില്ലുകള്‍
നിലവിലുള്ള ജില്ലയില്‍
നിന്നും മറ്റൊരു
ജില്ലയിലേയ്ക്ക് മാറ്റി
സ്ഥാപിക്കുവാന്‍
ഇപ്പോള്‍ അനുമതി നല്കി
വരുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വനപ്രദേശത്തിന്റെ വിസ്തൃതി
3472.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനപ്രദേശത്തിന്റെ
വിസ്തൃതി കുറഞ്ഞ്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഇത്
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ഇക്കോ
ടൂറിസം പദ്ധതികള്‍
3473.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ഇക്കോ ടൂറിസം
പദ്ധതികള്‍ ഏതെല്ലാമാണ്
; വ്യക്തമാക്കുമോ;
(ബി)
ടൂറിസം
വകുപ്പിന്റെയും
സ്വകാര്യ
വ്യക്തികളുടെയും
സഹായത്തോടുകൂടി ഇക്കോ
ടൂറിസം പ്രോജക്ടുകള്‍
വികസിപ്പിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നിലവിലുള്ള
ഇക്കോ ടൂറിസം
സെന്ററുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
ഇടറോഡുകള്‍
സമയബന്ധിതമായി
നവീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വനഭൂമി
കൈയ്യേറ്റം
3474.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വനഭൂമി
കയ്യേറ്റവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഉയര്‍ന്ന
അന്തരീക്ഷ താപം കാരണം
കാട്ടുതീയുടെ സാധ്യതകള്‍
3475.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉയര്‍ന്ന
അന്തരീക്ഷ താപം
കാട്ടുതീയുടെ
സാധ്യതകള്‍
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാട്ടുതീ കാരണം എത്ര
വനം നശിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഫോറസ്റ്റ്
ക്ലബ്ബുകള്‍
3476.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
ഫോറസ്റ്റ് ക്ലബ്ബുകള്‍
രൂപീകരിക്കുന്നതിന്
എന്തെങ്കിലും
പരിപാടികള്‍
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വിവിധ സന്നദ്ധ
സംഘടനകള്‍, വായനശാലകള്‍
എന്നിവിടങ്ങളില്‍ ട്രീ
ക്ലബ്ബുകള്‍
നിലവിലുണ്ടോ; ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
നിരവധി ട്രീ
ക്ലബ്ബുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
കാര്യം ഫോറസ്റ്റ്
വകുപ്പിന് അറിയാമോ;
(ഡി)
ഇത്തരം
ട്രീ ക്ലബ്ബുകള്‍ക്ക്
ആവശ്യമായ പ്രോത്സാഹനം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വനസംരക്ഷണ
വിഭാഗങ്ങളിലെ കോണ്‍ട്രാക്ട്
ജീവനക്കാർ
3477.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പിന്റെ വിവിധ
വിഭാഗങ്ങളിലും
വനസംരക്ഷണ
വിഭാഗങ്ങളിലും ദിവസവേതന
അടിസ്ഥാനത്തിലും
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിലും
ജീവനക്കാരെ
നിയമിക്കുന്നുണ്ടോ;
(ബി)
ഓരോ
വിഭാഗത്തിലും
ഇത്തരത്തില്‍
നിയമിച്ചിട്ടുള്ള
ജീവനക്കാരുടെ വ്യക്തമായ
വിവരം ; ജില്ല
തിരിച്ചും ഡിവിഷന്
തിരിച്ചും
ലഭ്യമാക്കുമോ;
(സി)
ഈ
വിഭാഗം ജീവനക്കാരുടെ
നിയമനത്തില്‍
സംവരണതത്വം
പാലിക്കുന്നില്ലെന്ന
പരാതി പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വനമേഖലയില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നത് തടയാന്‍
നടപടി
3478.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയിലെ
റോഡിന്റെ വശങ്ങളിലും
പരിസരങ്ങളിലും
അറവുശാലമാലിന്യങ്ങളും
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുളള
മാലിന്യങ്ങളും
വാഹനങ്ങളില്‍
കൊണ്ടുവന്നു തളളുന്ന
പ്രവണത വര്‍ദ്ധിച്ചു
വരുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇത്തരം
വാഹനങ്ങള്‍ ഏതെങ്കിലും
കഴിഞ്ഞ ഒരു
വര്‍ഷത്തിനകം
കസ്റ്റഡിയില്‍
എടുത്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിവരം
നല്‍കുമോ?
(സി)
നിലമ്പൂര്‍
വനമേഖല, കോഴിക്കോട്
-ഗൂഡല്ലുര്‍ പാത
എന്നിവടങ്ങളിലെ ഇത്തരം
മാലിന്യ നിക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വന്യജീവികളുടെ
നിലനില്പിന് ഭീഷണി
ഉയര്‍ത്തുന്ന ഈ പ്രവണത
തടയാന്‍ വനം വകുപ്പിന്
സംവിധാനമുണ്ടോ;
എങ്കില്‍
അതെന്താണെന്നും അത്
പ്രാവര്ത്തികമാക്കാത്തതെന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ?
പത്തനംതിട്ട
ജില്ലയിലെ വനങ്ങളില്‍ നിന്നും
മൃഗങ്ങളെ വേട്ടയാടിയ കേസുകള്‍
3479.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പത്തനംതിട്ട ജില്ലയിലെ
വനങ്ങളില്‍ നിന്നും
മൃഗങ്ങളെ വേട്ടയാടിയത്
സംബന്ധിച്ച് വനംവകുപ്പ്
എത്ര കേസുകള്‍
എടുത്തിട്ടുണ്ട്;
(ബി)
ഏതെല്ലാം കേസുകളാണ്
ഇപ്പോള്‍ കോടതിയുടെ
പരിഗണനയില്‍ ഉള്ളത്;
വ്യക്തമാക്കുമോ;
(സി)
എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
അറസ്റ്റ്
ഉള്‍പ്പെടെയുള്ള
നിയമനടപടികള്‍
സ്വീകരിച്ച കേസുകള്‍
ഏതെല്ലാമാണ്;
(ഡി)
പത്തനംതിട്ട
ജില്ലയില്‍ ലൈസന്‍സ്
ഇല്ലാത്ത തോക്ക് കൈവശം
വച്ചതിന് വനംവകുപ്പ്
പിടികൂടിയ കേസുകള്‍
ഏതെല്ലാമാണ്?
സംസ്ഥാനത്തെ
വനവിസ്തൃതി
3480.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വനവിസ്തൃതി ഇപ്പോള്‍
എത്ര ഹക്ടറാണ്; ഇത്
സംസ്ഥാനത്തിന്റെ
ഏതൊക്കെ ഭാഗങ്ങളിലായി
സ്ഥിതി ചെയ്യുന്നു;
(ബി)
വനഭൂമിയും
വന സമ്പത്തും
സംസ്ഥാനത്ത് കുറഞ്ഞു
വരുന്നതായ
സാഹചര്യമുണ്ടോ;
(സി)
എങ്കില്‍
ഇവ രണ്ടും
സംരക്ഷിക്കുന്നതിനായി
നിലവിലുള്ള നിയമങ്ങളും
സംവിധാനങ്ങളും
എന്തെല്ലാമാണ്;
(ഡി)
ഇപ്പോഴത്തെ
നിയമങ്ങളും
സംവിധാനങ്ങളും
വനഭൂമിയുടെയും
വനസമ്പത്തിന്റെയും
സംരക്ഷണത്തിന്
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ ഭാവിയില്‍
ഈ രംഗത്ത്
നടത്താനുദ്ദേശിക്കുന്ന
പരിഷ്കാരങ്ങള്‍
എന്തെല്ലാം?
കൊടികുത്തിമല
പ്രദേശത്തെ വനവല്കരണം
3481.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ
വിനോദസഞ്ചാര കേന്ദ്രമായ
കൊടികുത്തിമല
പ്രദേശത്ത് വനവത്കരണം
നടത്തുന്നതിന്
സഹായമഭ്യര്‍ത്ഥിച്ചു
കൊണ്ട്
പി.റ്റി.എം.എച്ച്.എസ്.എസ്
താഴെക്കോട് സ്കൂളിലെ
എന്‍.എസ്.എസ്. യൂണിറ്റ്
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
മലപ്പുറം (സോഷ്യല്‍
ഫോറസ്ട്രി)
അസിസ്റ്റന്റ് ഫോറസ്റ്റ്
കണ്‍സര്‍വേറ്റര്‍ക്ക്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
അപേക്ഷ സമര്‍പ്പിച്ച
സന്നദ്ധ സേവകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
ആവശ്യമായ എന്തെല്ലാം
സഹായങ്ങള്‍ ഇതുവരെ
നല്‍കിയിട്ടുണ്ട്; ടി
അപേക്ഷയുടെ
അടിസ്ഥാനത്തില്‍
വനവല്‍കരണത്തിനായി
വൃക്ഷതൈകളോ ചെടികളോ
സന്നദ്ധ സേവകര്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏകദേശം എത്ര
സ്ഥലത്ത് ഇവ വച്ചു
പിടിപ്പിക്കുന്നതിന്
സഹായം
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
വനാതിര്‍ത്തിയോടു
ചേര്‍ന്നു കിടക്കുന്ന ഭൂമി
വനത്തോട് ചേര്‍ത്തുകൊണ്ടുള്ള
വിജ്ഞാപനം
3482.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1977-ന്
ശേഷം വനാതിര്‍ത്തിയോടു
ചേര്‍ന്നു കിടക്കുന്ന
എത്ര ഏക്കര്‍ ഭൂമി
വനത്തോട് ചേര്‍ത്ത്
വനംവകുപ്പ് വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ട്
; വിശദവിവരം നല്‍കുമോ;
(ബി)
കൃഷിയിടങ്ങള്‍
വനംവകുപ്പിനോട്
ചേര്‍ത്തിട്ടുള്ള
ഇടങ്ങളിലെ പരാതികള്‍
അദാലത്ത് നടത്തി
നിയമപരമായി
അര്‍ഹതപ്പെട്ടവര്‍ക്ക്
അതിവേഗം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തിലുള്ള
വിശദവിവരം നല്‍കുമോ;
ഇതിന് എന്തെങ്കിലും
നിയമതടസ്സമുണ്ടോ?
കണ്ടല്‍ക്കാടുകള്‍
സംരക്ഷിക്കുവാന്‍ നടപടി
3483.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്ടല്‍ക്കാടുകള്‍
സംരക്ഷിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ദിനംപ്രതി
കണ്ടല്‍ക്കാടുകള്‍
നശിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കാമോ;
(സി)
കായലുകള്‍,
തോടുകള്‍, നദികള്‍,
ആറുകള്‍ ഇവയുടെ
വശങ്ങളില് കാണാറുള്ള
കണ്ടല്‍ക്കാടുകള്‍
സംരക്ഷിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;എങ്കില്‍
അറിയിക്കാമോ?
(ഡി)
കണ്ടല്‍
മേഖലയുടെ സ്കെച്ചും
മാപ്പുകളും വനം വകുപ്പ്
സൂക്ഷിക്കാറുണ്ടോ;
എങ്കില്‍ എത്ര
വിസ്തൃതിയില്‍
ഇപ്പോള്‍
കണ്ടല്‍ക്കാടുകളുണ്ടെന്ന്
വ്യക്തമാക്കുമോ?
വന്യജീവി ആക്രമണം
3484.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവാസികള്‍ക്കും,
വനാതിര്‍ത്തിയില്‍
താമസിക്കുന്നവര്‍ക്കും
വന്യജീവി ആക്രമണം മൂലം
ജീവനും
സ്വത്തിനുമുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്കി
വരുന്ന നഷ്ടപരിഹാരം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
വന്യജീവി ആക്രമണം
തടയുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വനം-വന്യജീവികളെ
അറിയുന്നതിന് പരിശീലനം
3485.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പിന്റെ
കീഴില്‍ വനം വന്യ
ജീവികളെ അറിയുവാനും
പഠിക്കുവാനും
പ്രയോജനകരമാകുന്ന
വിധമുള്ള പരിശീലനം
കുട്ടികള്‍ക്ക്
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എപ്പോഴൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
പരിശീലനത്തിന്
തെരെഞ്ഞടുക്കുന്ന രീതി
എങ്ങനെയാണ്; ആരാണ്
ഇതിന്റെ നോഡല്‍
ഒാഫീസര്‍; വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
സ്ഥലങ്ങളില്‍ വച്ചാണ്
പരിശീലനം നല്‍കുന്നത്;
പരിശീലനത്തില്‍
പങ്കെടുക്കുന്ന
കുട്ടികള്‍ക്ക് ഗ്രേസ്
മാര്‍ക്ക്
നല്കുന്നുണ്ടോ;
(ഡി)
പ്രകൃതി
സ്നേഹവും പ്രകൃതി
സംരക്ഷണവും
കുട്ടികളില്‍
വളര്‍ത്തുവാന്‍ പാഠ്യ
പദ്ധതിയില്‍ വേണ്ട
മാറ്റങ്ങള്‍
വരുത്തുമോ;
വ്യക്തമാക്കുമോ?
ദേവികുളം
നിയോജകമണ്ഡലത്തിലെ വനമേഖല
സംരക്ഷിക്കുന്നതിന് ആവശ്യമായ
തസ്തികകള്‍
3486.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
വനമേഖല
സംരക്ഷിക്കുന്നതിന്
എത്ര തസ്തികകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നിലവില്‍
എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വനപാലകര്‍ക്ക്
ആധുനിക ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനും
വന്യമൃഗങ്ങളെ കൈകാര്യം
ചെയ്യുന്നതിന് പ്രത്യേക
പരിശീലനം
നല്‍കുന്നതിനും
എന്തെല്ലാം നടപികള്
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വന്യജീവികള്‍
കാര്‍ഷിക വിളകള്‍ക്ക്
ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍
തടയുന്നതിന് നടപടി
3487.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
വനാതിര്‍ത്തികളില്‍
താമസിക്കുന്നവരുടെ
കാര്‍ഷിക വിളകള്‍ക്ക്
ഉണ്ടാക്കുന്ന
നാശനഷ്ടങ്ങള്‍
തടയുന്നതിന് എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇത്തരം പ്രശ്ന ബാധിത
പ്രദേശങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിനായി
വനം വകുപ്പ്
ചെലവഴിക്കുന്ന ഫണ്ട്
ഫലപ്രദമായി
വിനിയോഗിക്കുന്നു എന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗങ്ങള്‍
മൂലമുള്ള കൃഷിനാശം
3488.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
മൂലമുള്ള കൃഷിനാശം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
വന്യമൃഗങ്ങള്‍
മൂലമുള്ള വിളനാശത്തിന്
നഷ്ടപരിഹാരം നല്കാന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇവ
മൂലം വീടുകള്‍ക്കും
മറ്റ് ആസ്തികള്‍ക്കും
ഉണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
നഷ്ടപരിഹാരം ലഭിക്കാന്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ അത്
അനുവദിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
സംബന്ധിച്ച വിശദാംശം
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം ലഭ്യമാക്കുമോ?
മൃഗശാലകളുടെ വിവരങ്ങള്‍
3489.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മൃഗശാലകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മൃഗശാലകളിലെ പ്രതിമാസ
സന്ദര്‍ശകരുടെ ശരാശരി
എണ്ണവും ശരാശരി
പ്രതിമാസ വരുമാനവും
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മൃഗശാലകളുടെ
നവീകരണത്തിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മൃഗാശുപത്രികളുടെ
നവീകരണത്തിനായിട്ടുള്ള
പദ്ധതികള്‍
3490.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗാശുപത്രികളുടെ
നവീകരണത്തിനായിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കൊട്ടാരക്കര
വെറ്റിനറി ഡിസ്പെന്‍സറി
എത്രനാളായി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നു
എന്ന് അറിയിക്കാമോ;
(സി)
ഡിസ്പെന്‍സറിക്ക്
സ്വന്തം
കെട്ടിടത്തിനായി സ്ഥലം
കണ്ടെത്തുന്നതിനും
കെട്ടിടം
നിർമ്മിക്കുന്നതിനും
മൃഗസംരക്ഷണ വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ?
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
ഒഴിവുകള്‍
3491.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;സ്ഥലംമാറ്റം
ലഭിച്ച ആരെയെങ്കിലും
വിടുതല്‍ ചെയ്യാനുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇനിയും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എന്ന് റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
2017-2018
സാമ്പത്തിക വര്‍ഷം
ജില്ലയില്‍ ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര പ്രതീക്ഷിത
ഒഴിവുകള്‍
ഉണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
പശുഗ്രാമം
പദ്ധതി
3492.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്‍െറ
ഗ്രാമീണ വികസനം
ലക്ഷ്യമാക്കി
നടപ്പിലാക്കുന്ന
പശുഗ്രാമം പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കോട്ടയം
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളിലാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നത്
;പഞ്ചായത്തുകളെ ടി
പദ്ധതിയിലേക്ക്
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
കാണക്കാരി പഞ്ചായത്ത്
ഇതു സംബന്ധിച്ച് മൃഗ
സംരക്ഷണ വകുപ്പിന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ മൃഗസംരക്ഷണ
ആശുപത്രികള്‍
3493.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക
മണ്ഡലത്തില്പ്രവര്ത്തിക്കുന്ന
മൃഗസംരക്ഷണ
ആശുപത്രികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
ആശുപത്രികളെ ഉന്നത
നിലവാരത്തിലെത്തിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇവിടെ
ആവശ്യമായ ജീവനക്കാര്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ആശുപത്രികളില്‍
ഒഴിവുള്ള തസ്തികകളില്‍
അടിയന്തരമായി നിയമനം
നടത്തുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ ?
മൃഗസംരക്ഷണ
വകുപ്പ് പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
3494.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എതെല്ലാമെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2017-18
ല്‍ ഈ മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ; എത്ര
തുകയാണ് മൃഗസംരക്ഷണ
വകുപ്പ് വഴി ഈ വര്‍ഷം ഈ
മണ്ഡലത്തില്‍
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കെപ്കോയുടെ
ആശ്രയപദ്ധതി
3495.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോയുടെ
'ആശ്രയ' പദ്ധതി
കോങ്ങാട്
മണ്ഡലത്തിലേക്ക്
അനുവദിക്കുന്നതിനായി
നല്‍കിയിരുന്ന
നിവേദനങ്ങളുടെ
അടിസ്ഥാനത്തില്‍ ടി
പദ്ധതി അനുവദിച്ചു
നല്‍കുമോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ആശ്രയ പദ്ധതികള്‍
,ഏതെല്ലാം
മണ്ഡലങ്ങളിലായി
അനുവദിച്ചു
എന്നറിയിക്കാമോ ;
ആയതിന്‍െറ ലിസ്റ്റ്
ലഭ്യമാക്കുമോ?
കോഴിയിറച്ചി
- കോഴിമുട്ട ഉത്പാദനത്തില്‍
സ്വയം പര്യാപ്തത
3496.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോഴിയിറച്ചി -
കോഴിമുട്ട
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത നേടാന്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ എന്തെല്ലാം
എന്ന് വിശദാംശങ്ങള്‍
സഹിതം വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇതില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുളളതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും രോഗം ബാധിച്ച
കോഴികളെയും,
താറാവുകളെയും
സംസ്ഥാനത്തേക്ക്
കടത്തുന്നതു സംബന്ധിച്ച
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ?
തിരുവനന്തപുരം
മൃഗശാലയില്‍ പുതുതായി
എത്തുന്ന മൃഗങ്ങള്‍
3497.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയില്‍ ഇപ്പോള്‍
എത്ര ഹിമാലയന്‍
കരടികളുണ്ട്; ഇവ
എന്നാണ്
മൃഗശാലയിലെത്തിയത്;
എവിടെ നിന്നാണ് ഇവയെ
കൊണ്ടുവന്നത്;
വ്യക്തമാക്കുമോ;
(ബി)
ഇവയ്ക്കു
പുറമേ വെള്ള സിംഹം,
കഴുതപ്പുലി എന്നിവ
അടുത്തു തന്നെ
മൃഗശാലയില്‍ എത്തുമോ;
എങ്കില്‍ എവിടെനിന്നാണ്
ഇവയെ
കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയ്ക്ക്
പകരമായി തിരുവനന്തപുരം
മൃഗ ശാലയില്‍ നിന്ന്
ഏതെങ്കിലും മൃഗങ്ങളെയൊ
പക്ഷികളെയോ തിരിച്ചു
നല്‍കേണ്ടതുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പുതുതായി
എത്തുന്ന മൃഗങ്ങള്‍
എപ്പോള്‍ തിരുവനന്തപുരം
മൃഗശാലയില്‍
എത്തിച്ചേരും;
വിശദാംശങ്ങള്‍
നല്‍കുമോ?
മൃഗസംരക്ഷണത്തിനും
മൃഗങ്ങളുടെ
ആരോഗ്യംഉറപ്പുവരുത്തുന്നതിനുമായുള്ള
പദ്ധതികള്‍
3498.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
യു. ആര്. പ്രദീപ്
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണത്തിനും
മൃഗങ്ങളുടെ ആരോഗ്യം
ഉറപ്പുവരുത്തുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്
;
(ബി)
മൃഗങ്ങളിലെ
കുളമ്പുരോഗ
പ്രതിരോധത്തിനായി
കേന്ദ്രസര്‍ക്കാരിന്റെ
സഹായത്തോടെ കളമ്പുരോഗ
വാക്സിന് ക്യാമ്പുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
മൃഗങ്ങളിലുണ്ടാകുന്ന
വിവിധ രോഗങ്ങളുടെ
നിര്‍ണ്ണയം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ലബോറട്ടറികളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വെറ്റിനറി
ഡോക്ടര്‍മാരുടെ സേവനം
രാത്രികാലങ്ങളിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ക്ഷീരകര്‍ഷകര്‍ക്കുള്ള
പെന്ഷന്
3499.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ക്ഷീരകര്‍ഷകര്‍ക്കുള്ള
പെന്ഷന് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ബി)
വര്‍ദ്ധിപ്പിച്ച
പെന്ഷന് തുക
എത്രയാണ്;
വര്‍ദ്ധിപ്പിക്കുന്നതിന്
മുന്‍പുള്ള പെന്ഷന്
തുക എത്ര
രൂപയായിരുന്നുവെന്നും
അറിയിക്കാമോ;
(സി)
പെന്ഷന്
വര്‍ദ്ധന എത്ര ക്ഷീര
കര്‍ഷകര്‍ക്ക് ഗുണം
ചെയ്യുമെന്ന്
വിശദമാക്കാമോ?
ആര്.ഇ.സി.പി കരാര്‍ ക്ഷീര
മേഖലയെ ബാധിക്കുമെന്ന ആശങ്ക
3500.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ഒപ്പിടാന്‍ പോകുന്ന
ആര്.ഇ.സി.പി കരാര്‍
ക്ഷീര മേഖലയെ
എങ്ങനെയല്ലാം
ബാധിക്കുമെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ
; വിശദമാക്കാമോ ;
എങ്കില്‍ ഇതുസംബന്ധിച്ച
കേരളത്തിന്റെ ആശങ്ക
കേന്ദ്രത്തെ
അറിയിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
2017
ജൂലൈ മാസത്തില്‍
ഹൈദരബാദില്‍ നടക്കുന്ന
ആര്. ഇ.സി .പി
മീറ്റിംഗില്‍
കേരളത്തിലെ ക്ഷീര
കര്‍ഷകരുടെയും ക്ഷീര
സഹകരണ സംഘങ്ങളുടെയും
ആശങ്കകള്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
ചെയ്യാനുദ്ദേശിക്കുന്നത്
;ഇതിനായി ക്ഷീര സംഘം
പ്രതിനിധികളുടെ
പ്രത്യേക യോഗം വിളിച്ചു
ചേര്‍ക്കുമോ?
പാല്
ഉത്പാദനത്തില്‍
സ്വയംപര്യാപ്തത
3501.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
പാല് ഉത്പാദനത്തില്‍
സ്വയംപര്യാപ്തമാണോ
എന്ന് വിശദീകരിക്കുമോ;
കേരളത്തില്‍ മില്‍മ
പ്രതിവര്‍ഷം എത്ര
ലിറ്റര്‍ പാല് വില്പന
നടത്തുന്നുവെന്നും എത്ര
പാല്
സംഭരിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
പാലോ പാല്
ഉത്പന്നങ്ങളോ മില്‍മ
അന്യ സംസ്ഥാനങ്ങളില്‍
നിന്ന്
സംഭരിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
വേനല്‍
കടുത്തതോടെ പാല്
സംഭരണത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വിശദീകരിക്കുമോ?
അയല്‍
സംസ്ഥാനങ്ങളില്‍ നിന്നും
എത്തുന്ന പാലിന്റെ ഗുണനിലവാരം
3502.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും ശരാശരി എത്ര
ലിറ്റര്‍ പാലാണ്
ദിനംപ്രതി എത്തുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
എത്തുന്ന പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ് ഉള്ളത്;
വിശദാംശം നല്‍കുമോ?
പാലിന്റെ
പ്രതിദിന ഉപഭോഗം
3503.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാലിന്റെ പ്രതിദിന
ഉപഭോഗം എത്രയാണ്;
ഇതില്‍ സംസ്ഥാനത്ത്
ഉത്പാദിപ്പിക്കപ്പെടുന്നത്
എത്രയാണ്; ഇത് ആകെ
ഉപഭോഗത്തിന്റെ എത്ര
ശതമാനമാണ്; മില്‍മ വഴി
വിതരണം ചെയ്യുന്നത്
എത്ര; മറ്റ് സ്വകാര്യ
ഡയറികള്‍ വഴി എത്ര;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പാലുല്പ്പാദം
വര്‍ദ്ധിപ്പിക്കുന്നതിനു
വേണ്ടിയുള്ള
പദ്ധതികള്‍ക്കായി
ചെലവഴിച്ചത് എത്ര
രൂപയാണ്; മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
പാലുല്‍പ്പാദനത്തില്‍
വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
പാലിന്റെ
ഗുണമേന്മ
സംരക്ഷിക്കുന്നതിനുളള നടപടി
3504.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മ
സംസ്ഥാനത്ത് വിതരണം
ചെയ്യുന്ന പാല്
പൂര്‍ണ്ണമായും ഇവിടെ
ഉദ്പാദിപ്പിക്കുന്നതാണോ;
ഇതില്‍ പാല്‍പ്പൊടി
അടങ്ങിയിട്ടുണ്ടോ;
എങ്കില്‍ ഏത്
കമ്പനിയുടെ
പാല്‍പൊടിയാണ്
ഉപയോഗിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
അന്യസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പാലിന്റെ ഗുണമേന്മ
പരിശോധന, വില്പനാനുമതി
എന്നിവ നല്‍കുന്നത്
ആരാണ്;വ്യക്തമാക്കുമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നുമുള്ള എത്ര
കമ്പനികളുടെ പാലും
പാലുത്പന്നങ്ങളും ഇവിടെ
വിറ്റഴിക്കുന്നുണ്ട്;
കമ്പനികളുടെ പേര്
ഉള്‍പ്പടെ വിശദാംശം
നല്‍കുമോ;
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന കവര്‍പാല്‍
T 3505.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കവര്‍പാല്‍
ബ്രാന്‍ഡുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്ന
നടപടികള്‍ ഫലപ്രദമായി
നടപ്പിലാക്കുവാന്‍
ഭക്ഷ്യസുരക്ഷാ വകുപ്പും
ക്ഷീരവികസനവകുപ്പും
തമ്മിലുള്ള
ഏകോപനമില്ലായ്മമൂലം
കഴിയുന്നില്ലായെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍,
ഇരു വകുപ്പുകളും
സംയുക്തമായി ഈ
കാര്യത്തില്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ?
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
3506.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ക്ഷീര
കര്‍ഷകരെ
സഹായിക്കുന്നതിനായി
ക്ഷീര വിപണന സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ?
ക്ഷീരകര്‍ഷകരുടെ
ഉന്നമനത്തിനും പാല്
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത കൈവരുത്തുന്നതിനും
നടപടി
3507.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ക്ഷീരകര്‍ഷകരുടെ
ഉന്നമനത്തിനും പാല്
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത
കൈവരുത്തുന്നതിനും
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ക്ഷീരോല്പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
3508.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
ക്ഷീരോല്പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പിലാക്കിയ
പദ്ധതികളുടെ
അടിസ്ഥാനത്തില്‍
ഉത്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?