സോളാര്‍
എനര്‍ജിയില്‍ നിന്ന് കൂടുതൽ
വൈദ്യുതി
ഉത്പാദിപ്പിയ്ക്കുന്നതിന്
നടപടി
3316.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര മാത്രം
അധികവൈദ്യുതി
ഉല്പാദനമാണ്
ലക്ഷ്യമിടുന്നത്;
ഇതിനായി എന്തെല്ലാം
പദ്ധതികള്‍ക്കാണ് രൂപം
നല്‍കിയിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(ബി)
സോളാര്‍ എനര്‍ജിയില്‍
നിന്ന്കൂടുതലായി
വൈദ്യുതി
ഉത്പാദിപ്പിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
ഇതിനായി എന്തെല്ലാം
നടപടികളാണ് നിലവില്‍
സ്വീകരിച്ചുവരുന്നത്;
വിശദവിവരം നല്‍കുമോ?
തിരുവനന്തപുരം ജില്ലയിൽ
സോളാര്‍ പാനൽ സ്ഥാപിച്ച്
വൈദ്യുതി
3317.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
പ്രകാരം, വൈദ്യുതി
ലൈനുകള്‍
വിന്യസിക്കുവാന്‍
കഴിയാത്ത തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
സ്ഥലങ്ങളില്‍ സോളാര്‍
പാനലുകള്‍ സ്ഥാപിച്ച്
വൈദ്യുതി
നല്‍കിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ?
ഭൂതത്താന്കെട്ടില് വൈദ്യുതി
ഉല്പാദനം
3318.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഹൈഡ്രോ ഇലക്ട്രിക്
പ്രോജക്ടിന്റെ
അനുബന്ധമായി
ഭൂതത്താന്കെട്ടില്
നടക്കുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇവിടെ
നിന്നും വൈദ്യുതി
ഉല്പാദനം എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വാമനപുരം മണ്ഡലത്തിൽ
വൈദ്യുതീകരിച്ച വീടുകള്‍
3319.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
പ്രകാരം വാമനപുരം
നിയോജകമണ്ഡലത്തില്‍
എത്ര വീടുകള്‍
വൈദ്യുതീകരിച്ചുവെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനവും പദ്ധതിക്ക്
നല്കിയ തുകയുടെ
വിവരങ്ങള്‍
അറിയിക്കാമോ?
സര്‍ക്കാര്‍ സ്ഥാപനത്തില്‍
നിന്നു വാങ്ങുന്ന
ട്രാന്‍സ്ഫോര്‍മറുകള്‍ക്ക്
ഇളവ്
3320.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിസിറ്റി
ബോര്‍ഡ് 100 കെവിഎ
,160 കെവിഎ ,250 കെവിഎ
ട്രാന്‍സ്ഫോര്‍മറുകള്‍
എതെല്ലാം കമ്പനികളില്‍
നിന്നാണ് വാങ്ങുന്നത്;
അറിയിക്കാമോ;
(ബി)
ഓരോ
കമ്പനിയും ഓരോന്നിനും
ഈടാക്കുന്ന വിലകള്‍
എത്രയെന്ന്
അറിയിക്കാമോ;
(സി)
ഏതെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
ഇലക്ട്രിസിറ്റി
ബോര്‍ഡ്
ട്രാന്‍സ്ഫോര്‍മറുകള്‍
വാങ്ങുന്നത് എന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ഡി)
ട്രാന്‍സ്ഫോര്‍മറുകള്‍
നിര്‍മ്മിക്കുന്നതിന്
കെ.എസ്.ഇ.ബി.ക്ക്
സ്വന്തമായി
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(ഇ)
സര്‍ക്കാര്‍
സ്ഥാപനത്തില്‍ നിന്നു
വാങ്ങുന്നതിന്
ഇളവുകളെന്തങ്കിലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ഊര്‍ജ്ജകിരണ്‍, സ്മാര്‍ട്ട്
എനര്‍ജി പ്രോഗ്രാം
എന്നിവയിലൂടെ ഊര്‍ജ്ജസംരക്ഷണം
3321.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി.കെ. ശശി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജസംരക്ഷണ
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
സ്മാര്‍ട്ട് എനര്‍ജി
പ്രോഗ്രാമിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഊര്‍ജ്ജസംരക്ഷണത്തിന്റെ
ആവശ്യകതയെപ്പറ്റി
പൊതുജനങ്ങളില്‍ അവബോധം
സൃഷ്ടിയ്ക്കുന്നതിനായി
ഈ പദ്ധതിയും
ഊര്‍ജ്ജകിരണ്‍
പദ്ധതിയും എത്രമാത്രം
പ്രയോജനപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
പദ്ധതികള്‍ കൂടുതല്‍
വ്യാപിപ്പിച്ച്
ഊര്‍ജ്ജസംരക്ഷണം
സാധ്യമാക്കുന്നതിനായി
നടപടി സ്വീകരിയ്ക്കുമോ?
കെ
എസ് ഇ ബി ലിമിറ്റഡിന്റെ
പ്രവര്‍ത്തന മികവ്
3322.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ഇ ബി
ലിമിറ്റഡിന്റെ
പ്രവര്‍ത്തന മികവ്
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് കോഴിക്കോട്
ഐ ഐ എം സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
കെ എസ് ഇ ബി ഡയറക്ടര്‍
ബോര്‍ഡ് എന്തെങ്കിലും
തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
01.01.2011-ന്
ശേഷം 31.03.2017 വരെ
എത്ര പേര്‍ക്ക് തസ്തിക
മാറ്റം വഴി ജൂനിയര്‍
അസിസ്റ്റന്റ്/
കാഷ്യര്തസ്തികയിലേക്ക്
പ്രമോഷന് നല്കി എന്ന്
വ്യക്തമാക്കാമോ; ആയതിന്
ആനുപാതികമായി
31.03.2017 വരെ എത്ര
പേര്‍ക്ക് പി എസ് സി
വഴി നിയമനം
നടത്തേണ്ടതായുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇതില്‍ എത്ര പി എസ് സി
നിയമനങ്ങള്‍ നടന്നു;
2014-15, 2015-16
വര്‍ഷങ്ങളിലെ കെ എസ് ഇ
ബി യുടെ ലാഭം/നഷ്ടം
എത്രയാണ് എ. ജി.യുടെ
കണക്ക് പ്രകാരം കെ എസ്
ഇ ബി യുടെ 2014-15,
2015-16വര്‍ഷങ്ങളിലെ
ലാഭം/നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി
കരാര്‍ ജീവനക്കാരുടെ
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണാന്‍ നടപടി
3323.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരാര്‍
ജീവനക്കാര്‍ക്ക്
ജോലിക്കിടയില്‍ അപകടം
സംഭവിച്ചാല്‍ അവരുടെ
സംരക്ഷണ ചുമതല
കെ.എസ്.ഇ.ബി.
ഏറ്റെടുക്കാറുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇപ്രകാരം അപകടം
സംഭവിച്ച് വര്‍ഷങ്ങളോളം
കിടപ്പിലായ ഒട്ടേറെ
പേര് ഉണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കരാര്‍ ജീവനക്കാരുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണാന്‍
തമിഴ്നാട് മാതൃകയില്‍
കരാര്‍ തൊഴിലാളി
സംരക്ഷണ നിയമം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍മാരുടെ തസ്തിക
റെഗുലറൈസ് ചെയ്യാൻ നടപടി
3324.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി ബോര്‍ഡ്
ലിമിറ്റഡില്‍
താല്‍ക്കാലികമായി
അപ്ഗ്രേഡ് ചെയ്ത
തസ്തികയിലുള്‍പ്പെടെ
30.07.2015 മുതല്‍
ഇതുവരെ എത്ര
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍മാര്‍(ഇലക്ട്രിക്കല്‍)
വിരമിച്ചിട്ടുണ്ട് :
(ബി)
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍)മാരുടെ
എത്ര തസ്തികകള്‍
ഇപ്പോള്‍ റെഗുലറൈസ്
ചെയ്യാനുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഈ
തസ്തികകള്‍ റെഗുലറൈസ്
ചെയ്യാനുള്ള
കാലതാമസത്തിന്
കാരണമെന്ത്; ഈ
തസ്തികകള്‍ റെഗുലറൈസ്
ചെയ്യാനുള്ള അടിയന്തിര
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.യിലെ
സബ് എഞ്ചിനീയര്‍ നിയമനം
3325.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
സബ് എഞ്ചിനീയര്‍മാരുടെ
എത്ര തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്;
നിലവിലെ സബ്
എഞ്ചിനീയര്‍മാരില്‍
എത്ര സ്ഥിരം
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തസ്തിയിലേക്ക്
പി.എസ്.സി. വഴി നിയമനം
നടന്നിട്ടുണ്ടോ; കണക്ക്
ലഭ്യമാക്കുമോ;
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
സബ്
എഞ്ചിനീയര്‍
തസ്തികയിലേക്ക്
തസ്തികമാറ്റം വഴി
ഏതെല്ലാം തസ്തികകളില്‍
നിന്നുള്ളവര്‍ക്ക്
നിയമനത്തിന്
അര്‍ഹതയുണ്ട്; അനുപാതം
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.ക്ക്
കിട്ടാനുള്ള കുടിശ്ശിക ഇനം
തിരിച്ച കണക്ക്
3326.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡിന്
പിരിഞ്ഞുകിട്ടേണ്ട
കുടിശ്ശിക തുക
എത്രയെന്നും 2017
മാര്‍ച്ച് മാസം വരെ ഇത്
എത്ര തുക വരുമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
വിവിധ സര്‍ക്കാര്‍
വകുപ്പുകള്‍, വാട്ടര്‍
അതോറിറ്റി, പൊതുമേഖലാ
സ്ഥാപനങ്ങള്‍, തദ്ദേശ
ഭരണ സ്ഥാപനങ്ങള്‍,
കേന്ദ്ര സര്‍ക്കാര്‍
വകുപ്പുകളും പൊതുമേഖലാ
സ്ഥാപനങ്ങളും,
യൂണിവേഴ്സിറ്റികള്‍,
മറ്റ് സ്ഥാപനങ്ങള്‍
എന്നിവ ഓരോ വിഭാഗവും
അടയ്ക്കേണ്ട കുടിശ്ശിക
തുക എത്ര എന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
വ്യക്തികള്‍,
സ്ഥാപനങ്ങള്‍, വന്‍കിട
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍,
ഫ്ലാറ്റുകള്‍, കെട്ടിട
സമുച്ചയങ്ങള്‍, വന്‍കിട
കച്ചവട സ്ഥാപനങ്ങള്‍
തുടങ്ങി ഹൈ ടെന്‍ഷന്‍,
ലോ ടെന്‍ഷന്‍ വിഭാഗം
അടയ്ക്കേണ്ട കുടിശ്ശിക
തുക എത്ര;
സ്ഥാപനങ്ങളുദേവികുളം
നിയോജക മണ്ഡലത്തില്‍
പേരുള്‍പ്പെടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
കുടിശ്ശികയിനത്തില്‍
എത്ര തുകയുടെ
പിരിച്ചെടുക്കലുമായി
ബന്ധപ്പെട്ടു
കോടതികളില്‍ കേസ്സുകള്‍
നിലവിലുണ്ട്;
(ഇ)
പ്രസ്തുത
കുടിശ്ശിക തുക
അടിയന്തരമായി
പിരിച്ചെടുക്കാനും
സ്റ്റേകള്‍
പിന്‍വലിക്കാനും കോടതി
കേസുകള്‍ യഥാവിധി
കൈകാര്യം ചെയ്ത്
തീര്‍പ്പുണ്ടാക്കാനും
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(എഫ്)
വന്‍കിട
ഉപഭോക്താക്കളില്‍
നിന്നുള്ള കുടിശ്ശിക
പിരിച്ചെടുക്കാനും
വൈദ്യുതി ചാര്‍ജ്
വര്‍ദ്ധന
പിന്‍വലിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
കെ.എസ്.ഇ.ബി.യില്‍നിന്നും
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്ന ജീവനക്കാരന്റെ
മുടങ്ങിക്കിടക്കുന്ന
പ്രമോഷനുകള്‍
3327.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനാലാം
കേരള നിയമസഭയുടെ രണ്ടാം
സമ്മേളനത്തിലെ നക്ഷത്ര
ചിഹ്നമിടാത്ത ചോദ്യം
നമ്പര്‍ 5568-ന്
02.11.2016-ല്‍ നല്കിയ
മറുപടിയില്‍
കെ.എസ്.ഇ.ബി.യില്‍നിന്നും
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്ന തോമസ്
ജോര്‍ജ്ജിന്
ലഭിയ്ക്കേണ്ടിയിരുന്ന
പ്രമോഷനുകള്‍,
23.04.2016-ല്‍ ലഭിച്ച
കെ.എസ്.ഇ.ബി.
വിജിലന്‍സ്
റിപ്പോര്‍ട്ടിന്റെ
കാലാവധി 6 മാസം
കഴിഞ്ഞതിനാല്‍
ഒരിയ്ക്കല്‍ കൂടി
കെ.എസ്.ഇ.ബി. ചീഫ്
വിജിലന്‍സ് ഓഫീസറുടെ
റിപ്പോര്‍ട്ട്
വാങ്ങേണ്ടതുണ്ട് എന്നും
ഇത് ലഭിച്ചാല്‍ ഉടനെ
ഡി.പി.സി.കള്‍ കൂടി
(ലോവര്‍&ഹയര്‍)
പ്രമോഷനുകള്‍
നല്‍കുന്നതാണെന്നും
വെളിപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
23.04.2016ലും
01.11.2016ലും
കെ.എസ്.ഇ.ബി. ചീഫ്
വിജിലന്‍സ് ഓഫീസറുടെ
അനുകൂല വിജിലന്‍സ്
ക്ലിയറന്‍സ്
ലഭിച്ചിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
01.11.2016-ലെ
ക്ലിയറന്‍സ് പ്രകാരം
20.12.2003-ല്‍
കൊടുക്കേണ്ട സീനിയര്‍
സൂപ്രണ്ട് പ്രമോഷന്
ഉത്തരവ്
22.11.2016-ലും,
31.08.2008-ല്‍
കൊടുക്കേണ്ട
അസിസ്റ്റന്റ്
അക്കൗണ്ട്സ് ഓഫീസര്‍
പ്രമോഷന് ഉത്തരവ്
24.12.2016-ലും
ഇറക്കിയിട്ടുള്ളതും,
എന്നാല്‍ ഇതിന് ശേഷം 4
മാസം കഴിഞ്ഞിട്ടും
08/2014-ല്‍ ലഭിക്കേണ്ട
അക്കൗണ്ട്സ് ഓഫീസര്‍
പ്രമോഷന് ഉത്തരവ്
ഡി.പി.സി. കൂടി
ഇറക്കാതിരിയ്ക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
കെ.എസ്.ഇ.ബി.യില്‍
ഉള്ള മറ്റ് ജൂനിയര്‍
ഉദ്യോഗസ്ഥരുടെ
അക്കൗണ്ട്സ് ഓഫീസര്‍
പ്രമേോഷന്റെ കൂടെ
ഇദ്ദേഹത്തിന് 2014-ല്‍
കൊടുക്കേണ്ട
അക്കൗണ്ട്സ് ഓഫീസര്‍
പ്രമോഷന്
ഉള്‍പ്പെടുത്തി
കാലതാമസം ഒഴിവാക്കി
പ്രത്യേകമായി
ഡി.പി.സി.(ഹയര്‍)കൂടി
സ്ഥാനക്കയറ്റം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
17.05.2003-ല്‍ ഇറക്കിയ
01.01.2002 വരെയുള്ള
സീനിയര്‍
അസിസ്റ്റന്റുമാരുടെ
ഗ്രേഡേഷന് ലിസ്റ്റില്‍
ജനനത്തീയതി 06.02.1962
എന്നതിനുപകരം തെറ്റായി
15.11.1953 എന്ന്
രേഖപ്പെടുത്തിയതുകൊണ്ടാണ്
പ്രമോഷനുകള്‍
കൊടുക്കാന്‍ കാലതാമസം
വന്നതെന്നും
17.05.2003-ലെ
സര്‍ക്കുലര്‍
നം.EB/Gradation/2003-ലെ
ലിസ്റ്റില്‍ തെറ്റുകളോ
വിട്ടുപോകലുകളോ
ഉണ്ടായിട്ടുണ്ടെങ്കില്‍
ആയത് പരിഹരിയ്ക്കാന്‍
ഒരു മാസത്തിനകം
ബന്ധപ്പെട്ടവരെ
അറിയിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിരുന്നു എന്നും
മേല്‍പ്പറഞ്ഞ
മറുപടിയില്‍
പറഞ്ഞിരുന്നതുപ്രകാരമുള്ള
നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
1999
മുതല്‍
കെ.എസ്.ഇ.ബി.യില്‍
നിന്നും
ഡെപ്യൂട്ടേഷനില്‍
എം.എല്‍.എ.യുടെ പി.എ.
ആയി ജോലി നോക്കുന്ന
ടിയാനെ ഗ്രേഡേഷന്
ലിസ്റ്റ് ഇറക്കിയ വിവരം
അറിയിക്കുവാന്‍
കെ.എസ്.ഇ.ബി.യ്ക്ക്
കഴിയുമായിരുന്നില്ലേ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ജി)
അര്‍ഹതപ്പെട്ട
സ്ഥാനക്കയറ്റങ്ങള്‍
നല്‍കണമെന്നാവശ്യപ്പെട്ട്
13.11.2001-ലും
01.09.2011-ലും ടിയാന്
എം.എല്‍.എയുടെ
ശിപാര്ശക്കത്തോടെ
അപേക്ഷകള്‍
കെ.എസ്.ഇ.ബി.
അധികാരികള്‍ക്ക്
നല്‍കിയതിന്റെ
കോപ്പികള്‍ പ്രൊമോഷന്
ഫയലില്‍ ഉള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
12/2017-ല്‍ 36വര്‍ഷം
സേവനം പൂര്‍ത്തിയാകുന്ന
ടിയാന് 08/2014-ല്‍
കൊടുക്കേണ്ട
അക്കൗണ്ട്സ് ഓഫീസര്‍
പ്രമോഷന് എത്രയും
പെട്ടെന്ന്
കൊടുക്കുവാന്‍
ഡി.പി.സി.(ഹയര്‍)
എന്നത്തേയ്ക്ക്
കൂടുമെന്നും പ്രമോഷന്
എന്നത്തേയ്ക്ക്
നല്‍കാനാകുമെന്നും
വിശദമാക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സബ്
എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)
തസ്തികയിലെ ജീവനക്കാരുടെ
വിവരങ്ങള്‍
3328.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡിന്
സംസ്ഥാനത്ത് സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയുള്ള എത്ര
ഓഫീസുകള്‍ ഉണ്ട്;
(ബി)
ഈ
ഓഫീസുകളില്‍ 30%
പി.എസ്.സി
ക്വാട്ടായില്‍ നിലവില്‍
ജോലി ചെയ്തുവരുന്ന
റെഗുലര്‍ സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ പേര്, ജനന
തീയതി, നിയമന തീയതി,
എംപ്ലോയ് കോഡ് എന്നിവ
നല്‍കാമോ;
(സി)
ഈ
ഓഫീസുകളില്‍ 10%
പി.എസ്.സി
ഇന്‍സര്‍വ്വീസ്
ക്വാട്ടായില്‍ നിലവില്‍
ജോലി ചെയ്തുവരുന്ന
റെഗുലര്‍ സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ പേര്, ജനന
തീയതി, നിയമന തീയതി,
എംപ്ലോയ് കോഡ് എന്നിവ
നല്‍കാമോ;
(ഡി)
ഈ
ഓഫീസുകളില്‍ 60%
പ്രൊമോഷന്
ക്വാട്ടായില്‍ നിലവില്‍
ജോലി ചെയ്തുവരുന്ന
റെഗുലര്‍ സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ പേര്, ജനന
തീയതി, നിയമന തീയതി,
എംപ്ലോയ് കോഡ് എന്നിവ
നല്‍കാമോ;
(ഇ)
ഈ
ഓഫീസുകളില്‍ ആശ്രിത
/സ്പെഷ്യല്‍ നിയമന
ക്വാട്ടായില്‍ നിലവില്‍
ജോലി ചെയ്തുവരുന്ന
റെഗുലര്‍ സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ പേര്, ജനന
തീയതി, നിയമന തീയതി,
എംപ്ലോയ് കോഡ് എന്നിവ
നല്‍കാമോ;
(എഫ്)
ഈ
ഓഫീസുകളില്‍ 10%
പി.എസ്.സി
ഇന്‍സര്‍വ്വീസ്
ക്വാട്ടായില്‍ 2003 ല്‍
നിയമിതരായ 254
ഉദ്യോഗാര്‍ത്ഥികളെ
നിലവില്‍ ഏതു
ക്വാട്ടായിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നും ഇവര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
ഉദയ്
കരാര്‍ പ്രകാരം
കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്ന
നേട്ടങ്ങൾ
3329.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരുമായി
ഒപ്പുവച്ച ഉദയ് കരാര്‍
പ്രകാരം എന്തെല്ലാം
നേട്ടങ്ങളാണ്
കെ.എസ്.ഇ.ബിക്ക്
ഉണ്ടാകുന്നത്;
(ബി)
സംസ്ഥാനത്ത്
നിശ്ചിത കാലയളവ് വരെ
കറന്റ് ചാര്‍ജ്ജ്
വര്‍ദ്ധനവ്
വരുത്തരുതെന്ന്
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിരുന്നോ;എങ്കില്‍
എന്നുവരെ; വിശദാംശം
വ്യക്തമാക്കുമോ ?
(സി)
2011
മുതല്‍ 2013 വരെയുളള
സാമ്പത്തിക
ബാധ്യത
തീര്ക്കുവാനായിട്ടാണോ
കേന്ദ്ര
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി വൈദ്യുതി
ചാര്‍ജ്ജില്‍
വര്‍ദ്ധനവ്
വരുത്തുവാന്‍
റഗുലേറ്ററി കമ്മീഷന്
ഉത്തരവായത്?
എല്‍.ഇ.ഡി
ബള്‍ബുകളുടെ വിതരണം
3330.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യൂതി വകുപ്പിന്റെ
സെക്ഷനുകള്‍ വഴി
എല്‍.ഇ.ഡി ബള്‍ബുകള്‍
വിതരണം ചെയ്യുന്നുണ്ടോ
; എങ്കില്‍ ആര്‍ക്കാണ്
ഇതിന്റെ ചുമതല;
(ബി)
ഇതിന്റെ
വില നിശ്ചയിക്കുന്നത്
എങ്ങനെയാണ് ; ഈ
ബള്‍ബുകള്‍ക്ക്
ഗ്യാരണ്ടിയോ
വാറണ്ടിയോ
നല്‍കിയിട്ടുണ്ടോ;
(സി)
വൈദ്യൂതി
ബോര്‍ഡിന് ഇലക്ട്രിക്
മെറ്റീരിയലുകള്‍
വാങ്ങുന്നതിന്
പര്‍ച്ചേഴ്സ് കമ്മിറ്റി
നിലവിലുണ്ടോ
;അംഗങ്ങള്‍ ആരെല്ലാമാണ്
;പര്‍ച്ചേഴ്സ് രീതി
എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവാരമുള്ളതും
ഈട് നില്ക്കുന്നതുമായ
ഇലക്ട്രിക്
മെറ്റീരിയല്‍
പര്‍ച്ചേഴ്സ്
ചെയ്യുവാന്‍ വകുപ്പ്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
നിര്‍ദ്ദേശം
കെ.എസ്.ഇ.ബി
പാലിക്കുന്നുണ്ടോ
;വ്യക്തമാക്കുമോ?
എല്ലാ
ലൈനുകളും അണ്ടര്‍ഗ്രൗണ്ട്
കേബിള്‍ വഴി ആക്കുവാന് നടപടി
3331.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലാകമാനമുളള
കോമേഴ്സല്‍, ഗാര്‍ഹിക
വൈദ്യുതി കണക്ഷനുകള്‍
ഉള്‍പ്പടെ എല്ലാ
ലൈനുകളും
അണ്ടര്‍ഗ്രൗണ്ട്
കേബിള്‍ വഴി
കൊടുക്കുവാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഗാര്ഹികആവശ്യത്തിനു
കോമേഴ്സ്യല്‍
ആവശ്യത്തിനും മറ്റും
വൈദ്യുതി കണക്ഷന്
കൊടുക്കുമ്പോള്‍
പോസ്റ്റില്‍ നിന്നും
കണക്ഷന് വേണ്ടി
വലിയ്ക്കുന്ന
സര്‍വ്വീസ് ലൈന്‍
അണ്ടര്‍ ഗ്രൗണ്ട്
കേബിള്‍ വഴി ഉടമസ്ഥനു
നല്കുന്ന അവസ്ഥ
ഇപ്പോള്‍ നിലവില്‍
ഉണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിലേക്ക് വരുന്ന
കേബിളിന്റെ വില
കെ.എസ്.ഇ ബോര്‍ഡ്
എങ്ങനെയാണ്
ഈടാക്കുന്നത്;ഉടമസ്ഥന്
തന്നെ കെ.എസ്.ഇ ബോര്‍ഡ്
ന്റെ നിര്‍ദ്ദേശപ്രകാരം
കേബിള്വാങ്ങി
നല്കുവാന്
കഴിയുമോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
വരുംകാലങ്ങളിലെ
വികസനം മുന്നില്‍കണ്ട്
എല്ലാ വൈദ്യുതി
ലൈനുകളും
അണ്ടര്‍ഗ്രൗണ്ട്
കേബിള്‍ വഴി ആക്കുവാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കൊല്ലം
മണ്ഡലത്തിലെ ഊര്‍ജ്ജ
വകുപ്പിന്റെ പ്രവൃത്തികള്‍
3332.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം കൊല്ലം
മണ്ഡലത്തില്‍ ഊര്‍ജ്ജ
വകുപ്പ് മുഖാന്തരം
നടപ്പില്‍ വരുത്തിയതും
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും
പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ?
വൈദ്യുതി
പ്രസരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനായി
നടപടികള്‍
3333.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ആന്റണി ജോണ്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി പ്രസരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
വൈദ്യുതി
പ്രസരണശേഷി 400 കെ.വി.
ആയി ഉയര്‍ത്തുന്നതിന്
ട്രാന്‍സ് ഗ്രിഡ് 2.0
എന്ന പേരില്‍
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്ക് ആകെ എത്ര
കോടി രൂപയാണ് ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
ഇതില്‍ എത്ര കോടി രൂപ
കിഫ്ബി യുടെ ധനസഹായം
ലഭിയ്ക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
ട്രാന്‍സ്
ഗ്രിഡ് 2 പദ്ധതി എന്ന്
പൂര്ത്തീകരിയ്ക്കാനാണുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
വൈദ്യൂതി
ചാര്‍ജ് വര്‍ദ്ധന
3334.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യൂതി ചാര്‍ജ്
വര്‍ദ്ധിപ്പിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
നിരക്ക് വര്ദ്ധനയിലുടെ
എത്ര കോടി രൂപ യുടെ
അധിക വരുമാനമാണ്
കെ.എസ്.ഇ.ബി.
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിരക്ക് വര്‍ദ്ധനയില്‍
നിന്ന് ഏതെങ്കിലും
വിഭാഗങ്ങളെ
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ?
വൈദ്യുതി
ഉത്പാദന മേഖലയില്‍ പുതുതായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
3335.
ശ്രീ.വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ഉത്പാദന
മേഖലയില്‍ പുതുതായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍
നടപ്പിലാക്കുന്നതു വഴി
എത്ര മെഗാവാട്ട്
വൈദ്യുതി ഉല്പാദനമാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയതും
നിര്‍മ്മാണം
നടന്നുവരുന്നതും
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്നതുമായ
ജലവൈദ്യുതപദ്ധതികള്‍
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
വൈദ്യുതി
ബോര്‍ഡിലെ കരാര്‍
തൊഴിലാളികള്‍
3336.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ കരാര്‍
തൊഴിലാളികളെ മസ്ദൂര്‍
തസ്തികയില്‍
നിയമിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര പേരെ
നിയമിക്കുന്നതിനാണ്
ഇപ്പോള്‍
തീരുമാനിച്ചിട്ടുളളത്;
(ബി)
ഇത്തരത്തില്‍
നിയമിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിര്‍ദ്ദേശിച്ചിട്ടുളളത്;
(സി)
കരാര്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
പ്രത്യേക അനുപാതം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കിൽ വിശദീകരിക്കുമോ?
വെെദ്യുത
മേഖലയില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
ഈ വർഷത്തെ പദ്ധതികള്‍
3337.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷം വെെദ്യുത
മേഖലയില്‍ ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് പദ്ധതി
നടപ്പിലാക്കുന്നതെന്നും
ഓരോ മേഖലയില്‍ നിന്നും
എത്ര മെഗാവാട്ട്
വെെദ്യുതിയാണ്
ഉല്പാദിപ്പിക്കാന്
ലക്ഷ്യമിട്ടിട്ടുളളതെന്നും
വിവരിക്കുമോ;
(സി)
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കെെക്കാെണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
പ്രതിസന്ധി
3338.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് ഈ വര്‍ഷം
പവര്‍കട്ടും ലോഡ്
ഷെഡ്ഡിംങും
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഈ വര്‍ഷം എത്ര യൂണിറ്റ്
വൈദ്യുതിയുടെ
കുറവുണ്ടായെന്നും
പ്രതിസന്ധി
ഒഴിവാക്കാന്‍ ആസൂത്രണം
ചെയ്ത നടപടികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
ഡീപ്
ലേലം കൊണ്ട്
ഉദ്ദേശിക്കുന്നതെന്താണ്;
(ഡി)
ഡീപ്
ലേലം വഴി നിരന്തരം
വൈദ്യുതി ലഭിക്കുമോ:
എങ്കിൽ അതേക്കു റിച്ച്
വിശദീകരിക്കാമോ?
കായംകുളം
താപവൈദ്യുത നിലയത്തില്‍
നിന്ന് ഉദ്പാദിപ്പിക്കുന്ന
വൈദ്യുതി
3339.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപവൈദ്യുത നിലയത്തില്‍
നിന്ന്
ഉദ്പാദിപ്പിക്കുന്ന
വൈദ്യുതി സംസ്ഥാനത്തിന്
പുറത്തേക്ക് വില്പന
നടത്തുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
യൂണിറ്റ് വില,
വാങ്ങുന്ന വ്യക്തി /
സ്ഥാപനം തുടങ്ങിയ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇല്ലെങ്കില്‍
നിര്‍ബന്ധിതമായി
എടുക്കേണ്ട വിലകൂടിയ
വൈദ്യുതിക്ക് മറ്റ്
ആവശ്യക്കാരുണ്ടോ എന്ന
കാര്യം
അന്വേഷിച്ചിട്ടുണ്ടോ;
(ഡി)
കരാര്‍
പ്രകാരം വെറുതെ പണം
നല്കുന്നതിനു പകരം
തത്തുല്യമായ
തുകയ്ക്കുള്ള വൈദ്യുതി
അവിടെ
നിന്നെടുക്കാനുള്ള
ശ്രമമെങ്കിലും
പരീക്ഷണാടിസ്ഥാനത്തില്‍
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദവിവരം
നല്‍കാമോ?
വൈദ്യുതി
വിതരണത്തിന് ആര്. എം.
യു.,എസ്. സി.എ.ഡി.എ
സംവിധാനങ്ങള്‍
3340.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്യക്ഷമമായ
വൈദ്യുതി
വിതരമത്തിനായുള്ള റിംഗ്
മെയിന്‍ യൂണിറ്റ്
(ആര്.എം.യു) സൂപ്പര്‍
വൈസറി കണ്ട്രോള്
ആന്റ് ഡേറ്റാ
അക്വസിഷന്‍
(എസ്.സി.എ.ഡി.എ) എന്നീ
സംവിധാനങ്ങള്‍
സംസ്ഥാനത്ത്
എവിടെല്ലാമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്:
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
ചാര്ജ്ജിനത്തില് കുടിശ്ശിക
3341.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ വൈദ്യുതി
ചാര്ജ്ജിനത്തില്
കുടിശ്ശിക നല്‍കാനുള്ള
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
തുകയാണ് കുടിശ്ശിക
ഇനത്തില്‍
ലഭിക്കുവാനുള്ളത്;
(സി)
വൈദ്യുതി
ചാര്‍ജിനത്തില്‍
മാവേലിക്കര
മണ്ഡലത്തില്‍
കുടിശ്ശികയുള്ള
സ്ഥാപനങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഇത്
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കായംകുളം
താപവൈദ്യുതനിലയത്തിനാവശ്യമായ
ഇന്ധനം
3342.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപവൈദ്യുതനിലയത്തിനാവശ്യമായ
ഇന്ധനമെത്തിക്കുന്നതിനുള്ള
എല്‍എന്‍ജി പൈപ്പ്
ലൈന്‍
സ്ഥാപിയ്ക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
തടസ്സങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രതിവര്‍ഷം
എന്‍ടിപിസി - യ്ക്ക്
കെ.എസ്.ഇ.ബോര്‍ഡ്
ലിമിറ്റഡ് എത്ര കോടി
രൂപയാണ് നല്‍കുന്നത്;
(സി)
കായംകുളം
വൈദ്യുതി നിലയം സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തമ്പലമണ്ണ
സബ് സ്റ്റേഷന്റെ ശേഷി
ഉയര്‍ത്തല്‍
3343.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ തമ്പലമണ്ണ
കെ.എസ്.ഇ. ബി 33 കെ വി
സബ്സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍
വിശദമാക്കുമോ?
കല്‍ക്കരി
ഉപയോഗിച്ചുള്ള വൈദ്യുതോത്പാദന
പദ്ധതി
3344.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍ക്കരി
ഉപയോഗിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതിയ്ക്ക് സർക്കാർ
ലക്ഷ്യമിടുന്നുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരുമായോ
ഇതരസംസ്ഥാനങ്ങളുമായോ
എന്തെങ്കിലും
ധാരണാപത്രം
ഒപ്പുവെച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഇത് എത്രത്തോളം
ലാഭകരമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
പവര്‍കട്ട്
ഇല്ലാതാക്കാന്‍ നടപടി
3345.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലെ വേനലും
മഴലഭ്യതയില്ലായ്മയും
കാരണം ഉണ്ടായ ജല
ദൗര്‍ലഭ്യം
വൈദ്യുതോല്പാദനത്തെ
ബാധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇനി
എത്ര ദിവസത്തെ
വൈദ്യുതോല്പാദനത്തിനുള്ള
ജലലഭ്യത സംസ്ഥാനത്തെ ജല
സംഭരണികളില്‍ ഉണ്ട്
എന്നു വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിലവിലുള്ള ജല
ദൗര്‍ലഭ്യം പരിഗണിച്ച്
മറ്റേതെല്ലാം
മേഖലകളില്‍ നിന്ന്
വൈദ്യുതി ലഭ്യമാക്കി
പവര്‍കട്ട്
ഇല്ലാതാക്കാന്‍
നടപടികള്‍ സ്വീകരിച്ചു
വരുന്നെന്ന്
വ്യക്തമാക്കുമോ?
മൂന്നാറില്‍
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയിലുളള ഭൂമി
3346.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയില്‍ എത്ര
ഏക്കര്‍ ഭൂമിയുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
ഏക്കര്‍ തിരിച്ച്
സ്ഥലപ്പേരുകള്‍ സഹിതം
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
ഏതെല്ലാം സ്ഥലങ്ങള്‍
കൈയ്യേറ്റംമൂലം
നഷ്ടപ്പെട്ടിട്ടുണ്ട്;
ഇത്
എവിടെയെല്ലാമാണെന്നും
എത്ര ഏക്കര്‍ ഭൂമിയാണ്
കൈയ്യേറിയതെന്നും
കൈയ്യേറ്റക്കാരുടെ
വിശദാംശങ്ങള്‍ സഹിതം
വെളിപ്പെടുത്തുമോ;
(സി)
മൂന്നാറില്‍
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയിലുള്ള
ഭൂമിയുടെ പേരിൽ എത്ര
കേസുകള്‍ ഏതെല്ലാം
കോടതികളില്‍
നിലവിലുണ്ടെന്നും
എന്നുമുതലാണ് കേസ്
ഓരോന്നും
നടത്തിവരുന്നതെന്നുമുളള
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഏതെങ്കിലും
ഭൂമി നാളിതുവരെ
തിരിച്ച് പിടിയ്ക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശാദംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ഏതെങ്കിലും
പ്രമുഖ വ്യക്തികളോ
രാഷ്ട്രീയ നേതാക്കളോ
കെ.എസ്.ഇ.ബി.യുടെ ഭൂമി
കൈയ്യേറിയതായി
മനസ്സിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവര്‍
ആരാണെന്നും മറ്റുമുളള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
ജില്ലയിൽ വെെദ്യുതി തൂണുകള്‍
ലഭിക്കാൻ കാലതാമസം
3347.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വെെദ്യുതി
വിതരണത്തിനുളള തൂണുകള്‍
ലഭ്യമാക്കുന്നതിനുളള
കാലതാമസം കാരണം
കണക്ഷന് നല്കാന്
കാലതാമസം വരുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കൊയിലാണ്ടി
നഗരത്തിലെ വെെദ്യുതി
തടസ്സത്തിന് പരിഹാരം
3348.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
വകുപ്പ് മന്ത്രി
വിളിച്ചു ചേര്‍ത്ത
കോഴിക്കോട് വെച്ച്
നടന്ന യോഗത്തില്‍
കൊയിലാണ്ടി
മണ്ഡലത്തിന്റെ
ആവശ്യങ്ങളായി
അവതരിപ്പിക്കപ്പെട്ടത്
എന്തെല്ലാം
കാര്യങ്ങളായിരുന്നു
എന്നത് വിശദമാക്കാമോ;
(ബി)
ഇൗ
ആവശ്യങ്ങളില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
നഗരത്തിലെ വെെദ്യുതി
തടസ്സത്തിന് പരിഹാരമായി
കൊയിലാണ്ടിയില്‍ 110
കെവി സബ് സ്റ്റേഷന്
ആരംഭിക്കണമെന്ന
ആവശ്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തെ സമ്പൂര്‍ണ്ണ
വൈദ്യൂതീകരണ മണ്ഡലമായി
പ്രഖ്യാപിക്കല്‍
3349.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തെ സമ്പൂര്‍ണ്ണ
വൈദ്യൂതീകരണ മണ്ഡലമായി
പ്രഖ്യാപിക്കുന്നതിനായി
നടന്നു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ഇതു വരെ എത്ര
അപേക്ഷകള്‍
കെ.എസ്.ഇ.ബി.യുടെ വിവിധ
സെക്ഷനുകളില്‍ ലഭിച്ചു;
എത്ര പേര്‍ക്ക് ഇതിനകം
കണക്ഷന് നല്കി; ഇനി
എത്ര പേരുടെ
അപേക്ഷകളില്‍ കണക്ഷന്
നല്‍കാനുണ്ട്;
(സി)
മണ്ഡലത്തെ
എന്ന് സമ്പൂര്‍ണ്ണ
വൈദ്യൂതികരണ മണ്ഡലമായി
പ്രഖ്യാപിക്കും;
വിശദമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ സംസ്ഥാനം
3350.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി എന്ന്
മാറുമെന്നാണ്
കണക്കാക്കുന്നത്;
(ബി)
അതിന്
വേണ്ടി എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുളളത്?
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്പാദന രംഗത്ത്
കൈവരിച്ച നേട്ടങ്ങള്‍
3351.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
ഡി.കെ. മുരളി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാരമ്പര്യേതര ഊര്‍ജ്ജ
ഉല്പാദന രംഗത്ത്
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കാസര്‍ഗോഡ്
200 മെഗാവാട്ട്
സോളാര്‍ പാര്‍ക്കിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ഇവിടെ
എത്ര മെഗാവാട്ടിന്റെ
സോളാര്‍ വൈദ്യുതി
നിലയമാണ്
പൂര്‍ത്തികരിച്ചിട്ടുള്ളത്;
(ഡി)
സംസ്ഥാനത്തിന്
അനുയോജ്യമായ മറ്റ്
പാരമ്പര്യേതര ഊര്‍ജ്ജ
ഉല്പാദന മാര്‍ഗ്ഗങ്ങള്‍
ഏതെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
ഹൈവോള്‍ട്ടേജ്
ഡയറക്ട് കറന്റ് സംവിധാനം
സ്ഥാപിക്കുന്നതിന് പദ്ധതി
3352.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും വലിയ അളവില്‍
വൈദ്യുതി കൊണ്ടുവരാന്‍
കഴിയുന്ന ഹൈവോള്‍ട്ടേജ്
ഡയറക്ട് കറന്റ് പ്രസരണ
സംവിധാനം
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സംവിധാനം
നടപ്പിലാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും
എന്നത്തേക്ക് പദ്ധതി
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ?
സംസ്ഥാനത്തിന്
പുറത്ത് നിന്നും കൂടുതല്‍
വൈദ്യുതി
3353.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്ത് നിന്നും
കൂടുതല്‍ വൈദ്യുതി
കൊണ്ടുവരുവാന്‍
സാധിക്കുന്ന വിധത്തില്‍
സംസ്ഥാനത്തെ വൈദ്യുതി
വിതരണ ശൃംഖല
ശക്തിപ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ട്രാന്‍സ്
ഗ്രിഡ് 2.0 ന്റെ
പ്രവര്‍ത്തന വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
എന്നത്തേക്ക്
ഈ സംവിധാനം
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നും അതിന്
എന്ത് തുക ആവശ്യമായി
വരുമെന്നും ഈ തുക എവിടെ
നിന്നും
കണ്ടെത്തുവാനാണ്
ആലോചിക്കുന്നതെന്നും
വെളിപ്പെടുത്തുമോ?
കൃഷിയിടത്തില്‍
ഭൂമിയുടെ തരം നോക്കാതെ
വൈദ്യുതി
T 3354.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നന്ജാ,ഡാറ്റബാങ്ക്
തുടങ്ങിയവയില്‍
ഉള്‍പ്പെട്ട
സ്ഥലങ്ങളില്‍ വൈദ്യുതി
നല്കാന് നിയമ
തടസമുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കൃഷിയെ
പ്രോത്സഹിപ്പിക്കാന്‍
കൃഷി ആവശ്യത്തിലേക്ക്
ഭൂമിയുടെ തരം നോക്കാതെ
വൈദ്യുതി നല്കാന്
ആലോചിക്കുമോ ?
കോണ്ട്രാക്ടര്
ലൈസന്‍സ്
3355.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയര്‍മാന്‍
ലൈസന്‍സ് ലഭിച്ച് അഞ്ച്
വര്‍ഷം
പൂര്‍ത്തിയായവര്‍ക്ക്,
കോണ്ട്രാക്ടര്
ലൈസന്‍സിന്
അപേക്ഷിക്കാവുന്നതാണെന്നും
ഇങ്ങനെയുള്ള അപേക്ഷകള്‍
45 ദിവസത്തിനകം
തീര്‍പ്പാക്കണമെന്നുമുള്ള
വ്യവസ്ഥ
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ഇത്തരത്തില്‍
അപേക്ഷ നല്‍കിയവരുടെ
കാര്യത്തില്‍
തീരുമാനമാകാതെ
ദീര്‍ഘനാളായി
മുടങ്ങിക്കിടക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
അപേക്ഷകള്‍
പരിഗണിക്കുന്നതില്‍
പുതിയ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തെങ്കിലും
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ഡി)
നിലവിലുള്ള
അപേക്ഷകള്‍ എത്രയും
വേഗം
തീര്‍പ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
വിശദമാക്കുമോ?
കേന്ദ്രപൂളില്‍നിന്ന്
ലഭിക്കുന്ന വൈദ്യുതിയിൽ കുറവ്
3356.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രപൂളില്‍നിന്ന്
സംസ്ഥാനത്തിന് വൈദ്യുതി
ലഭിക്കുന്ന കൂടങ്കുളം,
സിംഹാദ്രി, വൈതരണി
എന്നീ
വൈദ്യുതനിലയങ്ങളിലെ
യന്ത്രത്തകരാര്‍ മൂലം
ഇടക്കാലത്ത്
സംസ്ഥാനത്തിന്
ലഭിക്കുന്ന
വൈദ്യുതിയില്‍ 300
മെഗാവാട്ടിന്റെ കുറവ്
ഉണ്ടോയോ;
(ബി)
ഇത്
മറികടക്കാന്‍ ആഭ്യന്തര
ഉത്പ്പാദനം
രണ്ടിരട്ടിയിലധികമായി
ഉയര്‍ത്തുകയുണ്ടായോ;
എങ്കില്‍ ഏതെല്ലാം
നിലയങ്ങളിലെ
ഉല്‍പ്പാദനമാണ്
വര്‍ദ്ധിപ്പിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വേനല്ശക്തിയാര്ജിക്കുന്ന
ഈ ഘട്ടത്തില്‍ എത്ര
ദശലക്ഷം യൂണിറ്റ്
വൈദ്യുതി
ഉത്പാദിപ്പിക്കാനുള്ള
വെള്ളം സംസ്ഥാനത്തെ
ഡാമുകളിലുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?