തനത്
വരുമാനം
3176.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തിലെ
തനത് വരുമാനം
എത്രയായിരുന്നു;പ്രതീക്ഷിച്ച
വരുമാനം എത്ര;
(ബി)
തനത്
വരുമാനം
വര്‍ദ്ധിച്ചുവോ;
എങ്കില്‍ എത്ര;
വിശദാംശം നല്‍കാമോ;
(സി)
2016-17
വര്‍ഷത്തിലെ
സംസ്ഥാനത്തിന്റെ
നികുതിയേതര വരുമാനം
പ്രതീക്ഷിച്ചത്
എത്ര;ലഭിച്ചത് എത്ര;
(ഡി)
കേന്ദ്ര
നികുതി വിഹിതം, കേന്ദ്ര
ധനസഹായം എന്നിവയില്‍
പ്രതീക്ഷിച്ചതെത്ര;
ലഭിച്ചതെത്ര;
വിശദമാക്കാമോ;
(ഇ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ തനത്
വരുമാനം എത്രയാവും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
തനത് വരുമാനം
വർദ്ധിപ്പിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ആസ്തി വികസന പദ്ധതി
പ്രകാരമുള്ള പ്രവൃത്തികളുടെ
ഭരണാനുമതി
3177.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
2016-17 വര്‍ഷത്തെ
ആസ്തി വികസന പദ്ധതി
പ്രകാരമുള്ള
പ്രവൃത്തികളുടെ
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
അവസ്ഥ എന്തെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഇതുവരെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;ഭരണാനുമതി
ലഭിക്കാനുള്ള
പ്രവൃത്തികള്‍ ഏതെന്നും
അതിന്റെ നിലവിലുള്ള
അവസ്ഥ എന്തെന്നും
വ്യക്തമാക്കുമോ;
(സി)
ഇവയ്ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
കാലതാമസത്തിനു കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;അടിയന്തരമായി
ഈ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
നോട്ട് നിരോധനത്തിനുശേഷം
രണ്ടാമതും നോട്ട് ക്ഷാമം
ഉണ്ടാകാനുളള കാരണങ്ങള്‍
3178.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോട്ട്
നിരോധനത്തിനുശേഷം
രണ്ടാമതും നോട്ട്
ക്ഷാമം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വീണ്ടും
നോട്ട് ക്ഷാമം
ഉണ്ടാകാനുളള കാരണങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
നോട്ട്
ക്ഷാമം പോലുളളവ
സൃഷ്ടിക്കുന്ന കൃത്രിമ
മാന്ദ്യത്തില്‍ നിന്നും
സംസ്ഥാന സമ്പദ്
വ്യവസ്ഥയെ
സംരക്ഷിക്കുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന പദ്ധതികള്‍ക്കുള്ള
കേന്ദ്രധനസഹായം
3179.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
സംസ്ഥാന
പദ്ധതികള്‍ക്കുള്ള
ധനസഹായം കുറഞ്ഞുവരുന്ന
സാഹചര്യം പദ്ധതി
നടത്തിപ്പിനെ
പ്രതികൂലമായി
ബാധിക്കുന്ന
സ്ഥിതിവിശേഷം
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ എന്താണ് ഈ
ഇനത്തിലെ ധനസഹായം
കുറയുന്നതിന്
ഇടയാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
പദ്ധതികള്‍ക്കുള്ള
പരമാവധി ധനസഹായം
നേടിയെടുക്കുന്നതിന് ഈ
സര്‍ക്കാരിന് കഴിയാത്ത
സാഹചര്യം പ്രത്യേകമായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പദ്ധതി
റിപ്പോര്‍ട്ടുകള്‍
യഥാസമയം കേന്ദ്രത്തിന്
സമര്‍പ്പിക്കാത്തത്
കാരണം ഈ വിഹിതത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഈ കുറവ് ഏത്
രീതിയില്‍
നികത്തുന്നതിന്
കഴിഞ്ഞിട്ടുണ്ട്;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ നിന്നും
പരമാവധി തുക
നേടിയെടുക്കുന്ന
തരത്തില്‍ കാര്യക്ഷമമായ
നടപടികള്‍
സ്വീകരിക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
കുടിശ്ശിക നികുതി
3180.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക നികുതി
പിരിച്ചെടുക്കാന്‍
എന്തെങ്കിലും ഊർജ്ജിത
ശ്രമം നടത്തുന്നുണ്ടോ;
(ബി)
കുടിശ്ശിക
നികുതി എത്ര കോടി
രൂപയെന്നാണ് നികുതി
വകുപ്പ്
കണക്കാക്കിയിട്ടുള്ളത്?
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിനായി നടപടി
3181.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
വായ്പയെടുത്ത തുക എത്ര
; എവിടെ നിന്ന്;
മുന്വായ്പയും പലിശയും
ഉള്‍പ്പെടെ തിരിച്ചടച്ച
തുക എത്ര; നിത്യനിദാന
ചെലവുകള്‍ക്ക്
ഉപയോഗിച്ച തുക
എത്ര;ഇതിനായി
വായ്പയെടുത്ത തുക എത്ര
; നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചിലവാക്കിയ തുക എത്ര;
മൂലധന ചെലവുകള്‍ക്ക്
ഉപയോഗിച്ച തുക എത്ര
;ഏറ്റെടുത്ത വികസന
പ്രവൃത്തികള്‍ എതെല്ലാം
;ഇതിനായി ചിലവാക്കിയ
തുക എത്ര ;ഇവയില്‍
പൂര്‍ത്തീകരിച്ചവ
എതെല്ലാം
;പുര്ത്തീകരിക്കാത്തവ
എതെല്ലാം ;എന്നിവ
വ്യക്തമാക്കുമോ;
(ബി)
ഇവമൂലമുണ്ടായ
സാമ്പത്തിക പ്രതിസന്ധി
പരിശോധിച്ചുവോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പ്രതിസന്ധിയില്‍
നിന്നും രക്ഷ നേടാനായി
ഈ സര്‍ക്കാര്‍ നടത്തിയ
അധികവിഭവ സമാഹരണം
ഉള്‍പ്പെടെയുളള
ധനസമാഹരണ സംവിധാനങ്ങള്‍
എതെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ഡി)
ട്രഷറി
ശൃംഖലയിലെ
കോര്‍ബാങ്കിംഗ്
പ്രവര്‍ത്തനത്തിന്റെ
പുരോഗതി എന്തെല്ലാം
എന്നും
ഇതുവഴിയുണ്ടാകുന്ന
നേട്ടങ്ങള്‍ എന്തെല്ലാം
എന്നും
വ്യക്തമാക്കുമോ?
പെന്ഷന്
ആനുകൂല്യങ്ങളും കുടിശ്ശികകളും
3182.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1
1/7/2014 മുതല്‍
31/12/2015 വരെ
പെന്ഷന് പറ്റിയ
ജീവനക്കാരുടെ
ടെര്‍മിനല്‍ ലീവ്
സറണ്ടര്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; മൊത്തം
എത്ര ജീവനക്കാര്‍ക്ക്
എത്ര രൂപ ഈ ഇനത്തില്‍
കുടിശ്ശിക ഉണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
1/7/2014
മുതല്‍ 31/12/2015 വരെ
പെന്ഷന് പറ്റിയ
ജീവനക്കാരുടെ ശമ്പള
പരിഷ്കരണ അരിയര്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര രൂപ
ഈ ഇനത്തില്‍
നല്‍കാനുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
1/7/2014
മുതല്‍ 31/12/2015 വരെ
പെന്ഷന് പറ്റിയ
ജീവനക്കാരുടെ പെന്ഷന്
അരിയര്‍ ,
ഗ്രാറ്റുവിറ്റി അരിയര്‍
നല്‍കിയിട്ടുണ്ടോ;
എത്രജീവനക്കാര്ക്ക്
ഇതു നല്‍കാനുണ്ട്;
(ഡി)
ആനുകൂല്യങ്ങള്‍
ലഭിക്കാതെ പെന്ഷന്
പറ്റിയ ജീവനക്കാര്‍
ബുദ്ധിമുട്ടുന്നത്
പരിഹരിക്കാന്‍
ഗവണ്മെന്റ് എന്തൊക്കെ
നടപടികളാണ്
ചെയ്യാനുദ്ദേശിക്കുന്നത്?
ഐ.എഫ്.എസ്.
കോഡ്
3183.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
ബാങ്കുകള്‍,
എല്‍.എെ.സി. തുടങ്ങിയ
ഇന്‍ഷ്വറന്‍സ്
സ്ഥാപനങ്ങള്‍,
സ്റ്റാര്‍ ഹെല്‍ത്ത്,
ധനകാര്യ ഇന്‍ഷ്വറന്‍സ്
സ്ഥാപനങ്ങള്‍ മുതലായവ
സംസ്ഥാന ട്രഷറി
നല്കുന്ന ചെക്കുകള്‍
സ്വീകരിക്കാതെ വിലക്ക്
കല്പിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ട്രഷറികള്‍ തുടങ്ങി
സഹകരണ ധനകാര്യ
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുളള ധനകാര്യ
ഇടപാടുസ്ഥാപനങ്ങള്ക്ക്
ഐ.എഫ്.എസ്. (IFS) കോഡ്
നിലവിലുണ്ടോ;
(സി)
ധനകാര്യസ്ഥാപനങ്ങള്‍
ധനകാര്യ ഇടപാടുകള്‍
നടത്തണമെങ്കില്‍
കേന്ദ്ര സര്‍ക്കാര്‍
ഐ.എഫ്.എസ്. കോഡ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സംസ്ഥാന
സര്‍ക്കാര്‍
നിയന്ത്രണത്തിലുളള
ധനകാര്യസ്ഥാപനങ്ങള്‍ക്ക്
ഐ.എഫ്.എസ്. കോഡ്
ലഭ്യമാക്കാനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പണ
ഇടപാടുകള്‍ നടത്താന്‍
അനുമതിയുള്ള ബാങ്കുകള്‍
T 3184.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ /പൊതുമേഖലാ
സ്ഥാപനങ്ങള്‍ /
യൂണിവേഴ്സിറ്റികള്‍ /
സ്വയംഭരണ സ്ഥാപനങ്ങള്‍
/ കമ്മീഷനുകള്‍ / മറ്റ്
സര്‍ക്കാര്‍
നിയന്ത്രണമുള്ള
കമ്പനികള്‍ / അനുബന്ധ
സ്ഥാപനങ്ങള്‍
എന്നിവയ്ക്ക് പണ
ഇടപാടുകള്‍ നടത്താന്‍
അനുമതിയുള്ള ബാങ്കുകള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
മേല്പറഞ്ഞ സ്ഥാപനങ്ങള്‍
കേന്ദ്ര
സര്‍ക്കാരിന്റെയും
സംസ്ഥാന
സര്‍ക്കാരിന്റെയും
പ്രോജക്ടുകള്‍
നടപ്പിലാക്കുകയും
അത്തരം
പ്രോജക്ടുകള്‍ക്ക്
ലഭിക്കുന്ന കേന്ദ്ര
സഹായവും സംസ്ഥാന
സഹായവും ആയത്
ദേശസാല്‍കൃത /
ഷെഡ്യൂള്‍ഡ്
ബാങ്കുകളില്‍
നിക്ഷേപിക്കുകയും ചെയ്ത
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
1990 ജനുവരി മുതല്‍
നാളിതുവരെയായി
നടപ്പിലാക്കിയ
പ്രോജക്ടുകള്‍ക്ക്
ലഭിച്ച സഹായം എത്ര;
എത്ര ബാങ്കുകളിലാണ്
നിക്ഷേപിച്ചത്; ഓരോ
ബാങ്കിലും എത്ര തുക
നിക്ഷേപിച്ചു; എത്ര തുക
പിന്‍വലിച്ചു; ഓരോ
പദ്ധതിയ്ക്കും എത്ര തുക
പിന്‍വലിക്കാതെ
ബാങ്കുകളില്‍
കിടക്കുന്നു; ഇതിനു
പലിശ ലഭിച്ചിട്ടുണ്ടോ
തുടങ്ങിയ കാര്യങ്ങള്‍
പരിശോധിക്കാനുള്ള
സംവിധാനമെന്താണ്;
പ്രസ്തുത സംവിധാനം
ഉപയോഗിച്ചുള്ള
പരിശോധനയുടെ ഫലം
വിശദമാക്കുമോ;
(ഡി)
ഇതില്‍
നിര്‍ത്തലാക്കിയ
പ്രോജക്ടുകളുടെ ബാക്കി
തുക ദേശസാല്‍കൃത
ബാങ്കുകളില്‍ ഇപ്പോഴും
കിടക്കുന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഓരോ
വകുപ്പിലെയും ഇത്തരം
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
സര്‍ക്കാര്‍
തലത്തില്‍ ഒരു പ്രത്യേക
വിഭാഗം രൂപീകരിച്ച്
ദേശസാല്‍കൃത
ബാങ്കുകളില്‍
കിടക്കുന്ന സംസ്ഥാന
സര്‍ക്കാരിന്
അര്‍ഹതപ്പെട്ട പണം
തിട്ടപ്പെടുത്തി അതു
തിരികെ കൊണ്ടുവരുവാന്‍
നടപടി സ്വീകരിക്കുമോ;
ദേശസാല്‍കൃത
ബാങ്കുകളില്‍ ആകെ എത്ര
പണം ഇത്തരത്തില്‍
കിടക്കുന്നുണ്ട്; മറ്റ്
ബാങ്കുകളില്‍ എത്ര പണം
ഉണ്ട്; വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
എം.എല്‍.എ.
- എസ്.ഡി.എഫ് മാനദണ്ഡങ്ങള്‍
3185.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.ഡി.എഫ്
വിനിയോഗിച്ച്
എം.എല്‍.എ.
നിര്‍വ്വഹിക്കുന്ന
പ്രവൃത്തികള്‍ക്ക്
എന്തെല്ലാം
മാനദണ്ഡങ്ങള്‍
പാലിക്കണമെന്നറിയിക്കാമോ;
(ബി)
എത്ര
ലക്ഷം രൂപ വരെയുള്ള
പ്രവൃത്തികളെയാണ്
ഇ-ടെണ്ടര്‍ പരിധിയില്‍
നിന്ന്
ഒഴിവാക്കിയിട്ടുള്ളത്;
ഇത് സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവ
ലഭ്യമാക്കാമോ;
(സി)
15
ലക്ഷം രൂപ വരെയുള്ള
പ്രവര്‍ത്തികള്‍
ഗുണഭോക്തൃ
കമ്മിറ്റികള്‍ക്ക്
ഏറ്റെടുത്ത്
നിര്‍വ്വഹിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കാമോ?
എല്‍.എ.സി-എ.ഡി.എസ്
പ്രകാരം വാമനപുരം
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള ്
3186.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
എല്‍.എ.സി-എ.ഡി.എസ്
പദ്ധതി പ്രകാരം
വാമനപുരം
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതെല്ലാം;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
3187.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
13-ാം
കേരളാ നിയമസഭയുടെ
കാലപരിധിയില്‍ നിയമസഭാ
സാമാജികര്‍ക്ക്
പ്രതിവർഷം
അനുവദിച്ചിരുന്ന ആസ്തി
വികസന ഫണ്ടില്‍
(എൽ.എ.സി -എ.ഡി.എസ്
)നിന്നും നടപ്പാക്കാൻ
ഭരണാനുമതി നല്കിയതും
എന്നാല്‍ സാങ്കേതിക
കാരണങ്ങളാൽ
നടപ്പിലാക്കുവാന്‍
സാധ്യമാകാതിരുന്നതുമായ
പദ്ധതികളുടെ തുക മറ്റു
പദ്ധതികള്‍ക്ക്
നല്കുവാന്
നിയമതടസ്സമുണ്ടോ;
വിശദീകരിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ 2016 ല്‍
പുറപ്പെടുവിച്ച
സര്‍ക്കുലര്‍
പുനഃപരിശോധിച്ച്
ഇത്തരം സാഹചര്യങ്ങളില്‍
ചെലവഴിക്കാന്‍
സാധിക്കാതെപോയ
പദ്ധതികള്‍ക്കു പകരം
കുടിവെള്ളപദ്ധതി
പോലുള്ള ജനോപയോഗപ്രദമായ
പദ്ധതികള്‍ക്ക് തുക
നല്‍കുംവിധം
സര്‍ക്കുലര്‍
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആസ്തി
വികസന പദ്ധതി
3188.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഹൈമാസ്റ്റ് /
മിനിമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിന്
പൊതുവായ
സ്പെസിഫിക്കേഷന്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്പെസിഫിക്കേഷന്‍
2016-17 വര്‍ഷത്തെ
പ്രൊപ്പോസലുകള്‍ക്ക്
ബാധകമാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ആസ്തി
വികസന ഫണ്ട് വിനിയോഗം
3189.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
2016-2017ലെ ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഇതുവരെ ധനകാര്യ വകുപ്പ്
ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഇനി അനുമതി
ലഭിക്കാനുള്ളത്;
(സി)
വിശദമായ
എസ്റ്റിമേറ്റ്
ലഭിക്കുവാനുള്ള
പ്രവൃത്തികള്‍
എതൊക്കയാണ്;
വ്യക്തമാക്കാമോ;
(ഡി)
എസ്റ്റിമേറ്റ്
സമര്‍പ്പിക്കാന്‍
ഉണ്ടായ കാലതാമസം
വ്യക്തമാക്കാമോ;
(ഇ)
ഓരോ
ഫയലും ആരുടെ
മേശപ്പുറത്താണ്
പെന്റിംഗ് എന്ന്
വിശദമാക്കാമോ?
ആസ്തി
വികസന പദ്ധതികൾ
3190.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-15
കാലയളവില്‍ എം.എല്‍.എ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(ബി)
ഈ
പ്രവൃത്തികളില്‍ ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്
ഏതൊക്കെയാണ്;
എഗ്രിമെന്റ് കാലാവധി
കഴിഞ്ഞ
പ്രവര്ത്തികളുണ്ടോ;
(സി)
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കേരളാ
ബാങ്ക് രൂപീകരണം
3191.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് രൂപീകരണം
സംബന്ധിച്ച് പഠനം
നടത്താന്‍ നിയോഗിച്ച
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
കേരളാ
ബാങ്കിന്റെ
രൂപീകരണത്തോടെ
സംസ്ഥാനത്ത് നിലവിലുള്ള
ജില്ല, സംസ്ഥാന സഹകരണ
ബാങ്കുകള്‍ക്ക് ഒപ്പം
ലയിപ്പിക്കുന്ന മറ്റ്
ബാങ്കുകള്‍ ഏതെല്ലാം;
വ്യക്തമാക്കാമോ;
(സി)
കേരളാ
ബാങ്കിന്റെ ഘടനയും
പ്രവര്‍ത്തനവും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
3192.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
പ്രഖ്യാപിച്ച സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ പരിധിയില്‍
ആരെല്ലാം
ഉള്‍പ്പെടുന്നു;
വിശദാംശം നല്‍കുമോ;
(ബി)
പ്രീമിയം
തുക ഓരോ വര്‍ഷവും
വര്‍ദ്ധിപ്പിക്കുമോ
;വര്‍ഷത്തില്‍ ഒരു തവണ
അംഗങ്ങള്‍ക്ക് സൗജന്യ
ഹെല്‍ത്ത്
ചെക്കപ്പിനുള്ള
ആനുകൂല്യങ്ങളും
ഉള്‍പ്പെടുത്തുമോ;
(സി)
പദ്ധതിയില്‍
ഒ.പി. വിഭാഗം
രോഗികളെയും
ഗുണഭോക്താക്കളായി
ഉള്‍പ്പെടുത്തുമോ;
(ഡി)
അംഗങ്ങളായി
ചേരുവാനും
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുവാനും പ്രത്യേക
സോഫ്റ്റ് വെയര്‍
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദമാക്കുമോ?
വിവിധ
വകുപ്പുകളില്‍ നിന്നും
കേന്ദ്ര പൊതുമേഖലാ
ബാങ്കുകളില്‍
നിക്ഷേപിച്ചിട്ടുള്ള തുക
3193.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളില്‍ നിന്നും
കേന്ദ്ര പൊതുമേഖലാ
ബാങ്കുകളില്‍
നിക്ഷേപിച്ചിട്ടുള്ള
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
കേന്ദ്ര പൊതുമേഖലാ
ബാങ്കുകളില്‍
നിക്ഷേപിച്ചിട്ടുള്ള
തുകയുടെ വിശദാംശങ്ങള്‍
വകുപ്പ്/ബോര്‍ഡ്/കോര്പ്പറേഷന്/
തദ്ദേശസ്വയംഭരണ
സ്ഥാപനം, ബാങ്ക്, തുക
എന്നിവയുടെ
അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ?
മങ്കട
നിയോജകമണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3194.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മങ്കട
നിയോജകമണ്ഡലത്തിലെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി
2016-17, 2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
കിഫ്ബിയില്‍ നിന്നും
അനുവദിച്ച തുകകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
2016-17,
2017-18 വര്‍ഷത്തെ
ബഡ്ജറ്റ് പ്രസംഗത്തില്‍
പ്രതിപാദിച്ചിട്ടുള്ളതും
കിഫ്ബി മുഖാന്തിരം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പ്രവര്‍ത്തികളുടെ
വിശദാംശങ്ങളും നിലവിലെ
അവസ്ഥയും
വിശദികരിക്കുമോ;
(സി)
കിഫ്ബി
ബോര്‍ഡ് കൂടിയ
യോഗത്തിന്റെ
മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കിഫ്ബി
3195.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
യുടെ നിലവിലുളള ഘടന
വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയുടെ
നാളിതുവരെയുളള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
കിഫ്ബി
നാളിതുവരെ എത്ര
തുകയ്ക്കുളള
പ്രോജക്ടുകള്‍
ഏറ്റെടുത്തുവെന്ന്
പറയാമോ;
(ഡി)
കിഫ്ബിയുടെ
പ്രവര്‍ത്തനം
വിപുലമാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ഇ)
കിഫ്ബിയില്‍
ഏതൊക്കെ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
ഏതൊക്കെ തസ്തികകളാണ്
സൃഷ്ടിക്കാനുദ്ദേശിക്കുന്നതെന്നും
പറയാമോ;
(എഫ്)
കിഫ്ബിയിലെ
നിയമന രീതി
വ്യക്തമാക്കാമോ?
കിഫ്ബി
3196.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയംമംഗലം
നിയോജകമണ്ഡലത്തിലേക്ക്'
കിഫ്ബി' പദ്ധതി പ്രകാരം
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചതും
ഭരണാനുമതി
ലഭിച്ചിട്ടില്ലാത്തതുമായ
പദ്ധതികള്‍ക്ക് സത്വരം
ഭരണാനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ;
ഇത് എപ്പോള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
കരാര്‍
/ ദിവസ വേതന /
എംപ്ലോയ്മെന്റ് നിയമനം
ലഭിച്ചവര്‍ക്ക്
സ്ഥിരനിയമനക്കാര്‍ക്ക്
നല്കുന്ന വേതനം നല്കാൻ നടപടി
3197.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരാര്‍ / ദിവസ വേതന /
എംപ്ലോയ്മെന്റ് നിയമനം
ലഭിച്ചവര്‍ക്ക് അതേ
തസ്തികയിലുളള
സ്ഥിരനിയമനക്കാര്‍ക്ക്
നല്കുന്ന വേതനം
നല്‍കണമെന്ന് ബഹു.
സപ്രീംകോടതിയും മുന്‍
പേ റിവിഷന്‍ കമ്മീഷനും
ശിപാര്‍ശ
ചെയ്തിരുന്നോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ആയതിന്റെ
അടിസ്ഥാനത്തില്‍
ഏതെല്ലാം വകുപ്പുകളില്‍
പ്രസ്തുത
നിര്‍ദ്ദേശാനുസരണം
വേതനം നല്കി
വരുന്നുണ്ട്;
ഉത്തരവിന്റെ
പകര്‍പ്പടക്കം വിശദാംശം
നല്‍കുമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികളിന്മേല് വിജിലന്‍സ്
പരിശോധനകള്‍
3198.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികളിന്മേല്
വിജിലന്‍സ് സ്വമേധയാ
എന്തെങ്കിലും
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
ഏതെങ്കിലും ഫയലുകള്‍
വിജിലന്‍സ് സംഘം
പിടിച്ചെടുത്തിട്ടുണ്ടോ;
(ബി)
പദ്ധതികളുടെ
പ്രാരംഭ ഘട്ടത്തില്‍
തന്നെ ഇത്തരം
പരിശോധനകള്‍
നടത്തുന്നത് പദ്ധതിയെ
ഏതെങ്കിലും തരത്തില്‍
പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(സി)
ഇത്തരം
പരിശോധനകള്‍ ഏജന്‍സികളെ
കണ്ടെത്തുന്നതിനും
കരാറുകാരെ
കണ്ടെത്തുന്നതിനും ഉള്ള
നടപടിക്രമങ്ങളില്‍
കാലതാമസമുണ്ടാക്കിയിട്ടുണ്ടോ;
ഇത് ഈ ഫണ്ടിലേക്കുള്ള
നിക്ഷേപത്തെ ഏതെങ്കിലും
തരത്തില്‍
സ്വാധീനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പത്താം
ശമ്പള
പരിഷ്കരണത്തെത്തുടര്ന്നുണ്ടായ
അനോമലികളില് പരിഹാരം
3199.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള
പരിഷ്കരണത്തെത്തുടര്ന്നുണ്ടായ
അനോമലികളില്
എത്രയെണ്ണത്തില്‍
ഇതേവരെ
പരിഹാരമുണ്ടാക്കിയിട്ടുണ്ട്;
അത് സംബന്ധിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ; വെബ്
സൈറ്റില്‍
പ്രസിദ്ധപ്പെടുത്തുമോ;
(ബി)
ഇനി
എത്ര അനോമലികള്‍
പരിഹരിക്കാനുണ്ടെന്നും
ഏതൊക്കെ വകുപ്പുകളെ
സംബന്ധിച്ചെന്നും
വ്യക്തമാക്കുമോ;
(സി)
അനോമലി
സംബന്ധിച്ച
229127/ARC1/2016 എന്ന
ഫയലില്‍ ബന്ധപ്പെട്ട
വകുപ്പില്‍ നിന്നുള്ള
ശുപാര്‍ശ ലഭിച്ച ശേഷവും
തീരുമാനം വൈകുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ; എത്രയും
വേഗം തീരുമാനം
ഉണ്ടാകുമോ?
നികുതി
വരുമാനം
3200.
ശ്രീ.റോജി
എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പതിനൊന്ന് മാസത്തെ
പ്രവര്‍ത്തനങ്ങള്‍
കൊണ്ട് സംസ്ഥാനത്തെ
നികുതി വരുമാന രംഗം
ശുദ്ധീകരിക്കുവാന്‍
കഴിഞ്ഞുവെന്ന്
അവകാശപ്പെടുന്നുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
നികുതിയിനത്തില്‍
പിരിഞ്ഞുകിട്ടേണ്ട തുക
എത്രയായിരുന്നുവെന്നും
അതില്‍ 31.3.17 വരെ
എന്ത് തുക
പിരിച്ചെടുത്തുവെന്നും
വെളിപ്പെടുത്തുമോ;
(സി)
കുടിശ്ശിക
തുക
പിരിച്ചെടുക്കുവാന്‍
നിലവില്‍ എന്തെങ്കിലും
ബുദ്ധിമുട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
നികുതി
വരുമാനം പങ്കുവയ്ക്കുന്ന
കേന്ദ്ര-സംസ്ഥാന നിരക്കില്‍
മാറ്റം
3201.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
വരുമാനം
പങ്കുവയ്ക്കുന്ന
കേന്ദ്ര-സംസ്ഥാന
നിരക്കില്‍ മാറ്റം
വന്നിട്ടുണ്ടോ;
എങ്കില്‍ പുതിയ റേഷ്യോ
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുക്കിയ
നിരക്ക് പ്രകാരം
സംസ്ഥാന വിഹിതത്തില്‍
കുറവ് വരുമോ;
(സി)
പ്രസ്തുത
കുറവ് സംസ്ഥാന പദ്ധതി
നിര്‍വ്വഹണങ്ങളെ
ബാധിക്കുമോ; എങ്കില്‍
എങ്ങനെ;
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
വിഹിതത്തില്‍ നിന്നുളള
കുറവ് മൂലം
ഉണ്ടാകാവുന്ന
പ്രശ്നങ്ങള്‍
എപ്രകാരമാണ് തരണം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നികുതി
കുടിശ്ശിക
പിരിച്ചെടുക്കുന്നതിലുള്ള
വീഴ്ച പരിഹരിക്കാൻ നടപടി
3202.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
ഉദ്യോഗസ്ഥ തലത്തില്‍
വരുത്തുന്ന വീഴ്ചകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാണിജ്യ
നികുതി കുടിശ്ശിക
വരുത്തുന്നവര്‍ക്കെതിരെയും
നികുതി കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെയും
കര്‍ശനമായ നടപടികള്‍
സ്വീകരിക്കുമോ?
കിഫ്ബി
പദ്ധതികള്‍
3203.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
എത്ര തുകയ്ക്കുള്ള
പദ്ധതികള്‍ക്കാണ്
കിഫ്ബി അംഗീകാരം
ലഭ്യമാക്കിയിട്ടുളളത്;
വ്യക്തമാക്കുമോ;
(ബി)
കിഫ്ബി
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നിര്‍വ്വഹണ ഏജന്‍സികളെ
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഏതെല്ലാം
ഏജന്‍സികളാണെന്ന്
വ്യക്തമാക്കാമോ?
ചെക്ക്
പോസ്റ്റിലെ അഴിമതി
ഇല്ലാതാക്കാന്‍ കര്‍മ്മ
പരിപാടികള്‍
3204.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2006
ലെ എല്‍.ഡി.എഫ്
ഗവണ്മെന്റ്
നടപ്പിലാക്കിയ അഴിമതി
രഹിത വാളയാര്‍ പോലെ
ചെക്ക് പോസ്റ്റിലെ
അഴിമതി ഇല്ലാതാക്കാന്‍
എന്തെങ്കിലും കര്‍മ്മ
പരിപാടികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കാമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
3205.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കുമ്പോള്‍
പൊതുമേഖലാ
ഇന്‍ഷ്വറന്‍സ്
കമ്പനികള്‍ക്ക്
മുന്‍ഗണന നല്‍കുമോ;
വ്യക്തമാക്കുമോ?
എയ്ഡഡ്
സ്കൂളുകള്‍ക്ക് ഫണ്ട്
3206.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന
ഫണ്ടില്‍ (എസ്.ഡി.എഫ്.)
നിന്നും എയ്ഡഡ്
സ്കൂളുകളിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഫണ്ട്
വിനിയോഗിക്കാവുന്നതാണെന്ന്
അറിയിക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളുകള്‍ക്ക് അടുക്കള
നിര്‍മ്മാണത്തിന്
പ്രസ്തുത ഫണ്ട്
വിനിയോഗിക്കാന്‍
അനുമതിയുണ്ടോ?
പദ്ധതി
നിര്‍വ്വഹണത്തില്‍ ഉണ്ടാകുന്ന
കാലതാമസം
3207.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പദ്ധതി
നിര്‍വ്വഹണത്തിന്റെ
ഭൂരിഭാഗം ഫണ്ടും
മാര്‍ച്ച് മാസത്തിലെ
അവസാന ദിവസങ്ങളിലാണ്
ചെലവഴിക്കുന്നത് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
പദ്ധതികള്‍ക്ക്
വേണ്ടത്ര പ്രാധാന്യം
ലഭിക്കുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പദ്ധതി
നിർവഹണത്തിൽ ഉണ്ടാകുന്ന
ഇത്തരം കാലതാമസത്തിന്റെ
യാഥാര്‍ത്ഥ കാരണങ്ങളെ
സംബന്ധിച്ച് പരിശോധന
നടത്തുന്നതിനും മേലില്‍
ഇത്തരം വീഴ്ചകള്‍
ഒഴിവാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
പദ്ധതി
നിര്‍വ്വഹണത്തിന്റെ വേഗതയും
കാര്യക്ഷമതയും
കൂട്ടുന്നതിനായി നടപടി
3208.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പദ്ധതി
നിര്‍വ്വഹണത്തിന്റെ
വേഗതയും കാര്യക്ഷമതയും
കൂട്ടുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
തയ്യാറാക്കുന്ന
ഗ്രീന്‍ബുക്കിന്റെ
സവിശേഷതകള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
മേഖലകളിലും
ഇനങ്ങളിലുമുളള
പദ്ധതികളാണ് ഗ്രീന്‍
ബുക്കില്‍
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
3209.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാരുണ്യ ബനവലന്റ് ഫണ്ട്
വഴിയുള്ള
ധനസഹായവിതരണത്തിൽ
ഏതൊക്കെ രോഗങ്ങൾക്കുള്ള
ധനസഹായമാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
നെന്മാറ
ആസ്തി വികസന പദ്ധതി
3210.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുളളത് എന്ന്
വിശദമാക്കുമോ;
(ബി)
ആസ്തി
വികസന പദ്ധതികള്‍ക്ക്
സമയബന്ധിതമായി
ഭരണാനുമതി
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ?
സംസ്ഥാന
ബാങ്ക് രൂപീകരണം
3211.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍
പ്രമോട്ടറായി സംസ്ഥാന
ബാങ്ക് രൂപീകരിക്കാനുളള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
സംസ്ഥാന
ബാങ്ക്
രൂപീകരികരിക്കുന്നത്
സംബന്ധിച്ച് പoനം
നടത്താന്‍ കമ്മിറ്റിയെ
ചുമതലപ്പെടുത്തിയിരുന്നോ;സമിതി
അദ്ധ്യക്ഷന്‍ ആരാണ് ;
അംഗങ്ങള്‍
ആരെല്ലാമാണ്;വിശദമാക്കുമോ;
(സി)
പ്രസ്തുത സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്ത്
നിലവിലുള്ള പ്രാഥമിക,
അര്‍ബന്‍, കാര്‍ഷിക
സഹകരണ ബാങ്കുകളെക്കൂടി
ഉള്‍പ്പെടുത്തി
വിപുലമായ ബാങ്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
സാധിക്കുകയില്ലേ; ഇതു
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
നെന്മാറ
നിയോജക മണ്ഡലത്തില്‍
കിഫ്ബിയില്‍ ഉള്‍പ്പെട്ട
പ്രവൃത്തികള്‍
3212.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഇൗ
വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
തുടങ്ങുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളത് എന്ന്
വിശദമാക്കുമോ?
നോട്ട്
നിരോധനം മൂലം റവന്യു
വരുമാനത്തില്‍ കുറവ്
3213.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം മൂലം
സംസ്ഥാനത്തിന്റെ റവന്യു
വരുമാനത്തില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളില്‍ നിന്നുമുളള
വരുമാനത്തിലാണ്
കുറവുണ്ടായതെന്ന്
വ്യക്തമാക്കുമോ;
(ബി)
നോട്ട്
നിരോധനം സംസ്ഥാനത്തെ
ഏതെങ്കിലും മേഖലയില്‍
മാന്ദ്യം
സൃഷ്ടിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നോട്ട്
നിരോധനം മൂലം
സംസ്ഥാനത്ത് തൊഴില്‍
നഷ്ടമുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
വ്യാപാര
മേഖലയിലെ നികുതിനിര്‍ണയം
3214.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാപാര
മേഖലയിലെ
നികുതിനിര്ണയവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിയ പിയർ
റിവ്യൂ
മെക്കാനിസത്തിന്റെ
സവിശേഷതകൾ
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതുകൊണ്ട്
വ്യാപാരികള്‍ക്കും
വാണിജ്യനികുതി
വകുപ്പിനും ഉണ്ടായ
നേട്ടങ്ങള്‍ എന്തെന്നു
വ്യക്തമാക്കുമോ?
ധനകാര്യ
ഇടപാടുകള്‍ ട്രഷറികള്‍ വഴി
നടത്തുവാനുളള നടപടി
3215.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ പദ്ധതികളുടെയും
പ്രോജക്ടുകളുടെയും
ധനകാര്യ ഇടപാടുകള്‍
ട്രഷറികള്‍ വഴി
നടത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
വിവിധ
വകുപ്പുകളുടെ
നടപ്പിലായതും
നടന്നുകൊണ്ടിരിക്കുന്നതുമായ
പ്രോജക്ടുകളുടെ
ദേശസാല്‍കൃത
ബാങ്കുകളിലും
ന്യൂജനറേഷന്
ബാങ്കുകളിലും ഉള്ള
അക്കൗണ്ടുകള്‍
ട്രഷറിയിലേക്ക്
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വിവിധ വകുപ്പുകളുടെ
കീഴിലുള്ള
പ്രോജക്ടുകളുടെ
പിന്‍വലിക്കാത്ത പണം
എസ്.ബി.റ്റി,എസ്.ബി.ഐ,കാനറാ
ബാങ്ക്, യൂണിയന്
ബാങ്ക്, ഇന്ത്യന്‍
ബാങ്ക്, സെന്‍ട്രല്‍
ബാങ്ക് തുടങ്ങിയ
ദേശസാല്‍കൃത
ബാങ്കുകളുടെ
അക്കൗണ്ടില്‍ സ്ഥിര
നിക്ഷേപമായി കിടക്കുന്ന
കാര്യം ധനകാര്യ വകുപ്പ്
പരിശോധിക്കുമോ;
പ്രസ്തുത പണം തിരിച്ച്
വാങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
വിവിധ
വകുപ്പ് മേധാവികള്‍ക്ക്
നിര്‍ദ്ദേശം നല്കി
പ്രസ്തുത പണം
സര്‍ക്കാരിന്റെ
അക്കൗണ്ടിലേക്ക്
കൊണ്ടുവരുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഇത്തരത്തില്‍
ഓരോ വകുപ്പിലും എത്ര
തുക വീതം ഓരോ ബാങ്കിലും
ഉണ്ടെന്ന വിവരം
ജില്ലയും വകുപ്പും
തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
പണം തിരികെ
ട്രഷറികളില്‍
കൊണ്ടുവരുവാന്‍ നയപരമായ
തീരുമാനം എടുക്കുമോ;
(ജി)
ഇപ്രകാരം
പണം തിരികെ
കൊണ്ടുവരുവാന്‍ സംസ്ഥാന
തലത്തില്‍ ഒരു നോഡല്‍
ഓഫീസറെ നിയമിക്കുമോ;
വ്യക്തമാക്കുമോ?
സർക്കാർ
സ്ഥാപനങ്ങളിൽ നിന്നുള്ള
വായ്പകളുടെ പലിശ നിരക്ക്
കുറക്കുന്ന നടപടി
3216.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സംസ്ഥാന പിന്നോക്ക
വികസന കോര്‍പ്പറേഷനിൽ
(കെ.എസ്.ബി.സി.ഡി.സി
)നിന്ന് അനുവദിക്കുന്ന
വിവിധ വായ്പകളുടെയും
സംസ്ഥാന ജീവനക്കാരുടെ
ഹൗസ് ബില്‍ഡിംഗ്
അഡ്വാന്‍സ് (എച്ച്.ബി.എ
)ന്റെയും പലിശ നിരക്കിൽ
കുറവ് വരുത്തുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ ?
ബിവറേജസ്
റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍
പൂട്ടിയതിന് ശേഷമുള്ള വരുമാന
നഷ്ടം
3217.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഹൈവേകളിലെ ബിവറേജസ്
റീട്ടെയില്‍ ഔട്ട്
ലെറ്റുകള്‍ പൂട്ടിയതിന്
ശേഷം എത്ര കോടി രൂപയുടെ
വരുമാന നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
രൂക്ഷമായ
കറന്‍സി ക്ഷാമം
3218.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ച് മാസത്തെ
ശമ്പളവും ഏപ്രില്‍
മാസത്തെ പെന്‍ഷനും
കൃത്യസമയത്ത് വിതരണം
ചെയ്യുവാന്‍ കഴിയാതെ
വന്നിട്ടുണ്ടോ;
എങ്കില്‍ കാരണമെന്താണ്;
(ബി)
എത്ര
ട്രഷറികളിലാണ് ശമ്പളവും
പെന്‍ഷനും
തടസ്സപ്പെട്ടത്;
(സി)
നോട്ട്
പിന്‍വലിക്കല്‍ കാലത്ത്
പോലും അനുഭവപ്പെടാത്ത
രൂക്ഷമായ കറന്‍സി
ക്ഷാമത്തിലേയ്ക്ക്
സംസ്ഥാനം നീങ്ങിയതിന്റെ
ഉത്തരവാദിത്തം
ആര്‍ക്കാണ്;
(ഡി)
2017
മാര്‍ച്ച് 31 ന്
ട്രഷറിയില്‍
മിച്ചമുണ്ടായിരുന്നത്
എന്ത് തുകയാണ്;
(ഇ)
ഏപ്രില്‍
മാസം സംസ്ഥാന
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ശമ്പള
പരിഷ്കരണത്തിന്റെയും
പെന്ഷന്
പരിഷ്കരണത്തിന്റെയും
കുടിശ്ശികയായി എന്ത്
തുക നല്‍കേണ്ടിവന്നു;
(എഫ്)
സംസ്ഥാന
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്കരണത്തിന്റെ
കുടിശ്ശിക പണമായി
അനുവദിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
സാമ്പത്തിക
വര്‍ഷത്തിന്റെ
ആരംഭത്തില്‍ തന്നെ
സര്‍ക്കാരിന്റെ
സാമ്പത്തിക സ്ഥിതി
മോശമായതിനാലാണോ
കുടിശ്ശിക പണമായി
നല്‍കാതിരുന്നത്;
(ജി)
ഏപ്രില്‍
മാസത്തെ ശമ്പളം,
പെന്ഷന് എന്നിവ
നല്‍കുന്നതിന്
വേണ്ടിയുള്ള തുക
എപ്രകാരം
സമാഹരിക്കുവാനാണ്
ലക്ഷ്യമിടുന്നത്?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
3219.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
- 17 വര്‍ഷത്തെ
ബജറ്റില്‍ തലശ്ശേരി
നിയോജക മണ്ഡലത്തിലെ
എന്തൊക്കെ
പ്രവൃത്തികളാണ് ഉള്ളത്;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികളില്‍ ആണ്
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
ബജറ്റില്‍
ഉള്‍പ്പെടുത്തിയ
തലശ്ശേരി നിയോജക
മണ്ഡലത്തിലെ മുഴുവന്‍
പ്രവൃത്തികളും
ഇപ്പോള്‍ ഏത് ഘട്ടം
വരെ എത്തി എന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ?
വര്‍ക്കല
നിയോജകമണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
3220.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പ്രവൃത്തികള്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍വ്വഹിക്കുവാന്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ എ.ഡി.എസ്
പദ്ധതികള്‍
3221.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ എ.ഡി.എസ്
പദ്ധതിയില്‍ എത്ര
പ്രവൃത്തികൾക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുളളത്;വര്‍ഷം,
തുക എന്നിവയുടെ
ക്രമത്തില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇനിയും
ഭരണാനുമതിക്കായി എത്ര
പ്രവൃത്തികള്‍
പരിഗണനയിലുണ്ട്;വിശദമാക്കുമോ?
അഴീക്കോട്,
നീര്‍ക്കടവ് ഫിഷിംഗ്
ഹാര്‍ബര്‍ നിര്‍മ്മാണം
3222.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഴീക്കോട്,
നീര്‍ക്കടവ് ഫിഷിംഗ്
ഹാര്‍ബര്‍
നിര്‍മ്മാണത്തിന്
ബഡ്ജറ്റ്
പ്രഖ്യാപനപ്രകാരമുള്ള
ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
994307/2016/M(Fin&Coir)
നമ്പര്‍ ഫയലില്‍ അന്തിമ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നീര്‍ക്കടവ്
ഫിഷിംഗ് ഹാര്‍ബറിന്റെ
പ്രാഥമിക നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് 2
കോടി രൂപ
അനുവദിക്കുന്നതിനുള്ള
ഫയലിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്കായി ഫണ്ട്
ലഭ്യമാക്കുന്നതിന്
കാലതാമസം ഒഴിവാക്കി
അന്തിമ ഉത്തരവ്
വേഗത്തില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ ?
ആസ്തിവികസന
സ്കീം
3223.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തിവികസന സ്കീമില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിനുള്ള
പ്രവൃത്തികള്‍
സംബന്ധിച്ച
പ്രപ്പോസലുകള്ക്കുളള
വിശദമായ എസ്റ്റിമേറ്റ്
അതാത് ഭരണവകുപ്പില്‍
നിന്ന്
ധനകാര്യവകുപ്പില്‍
എത്തുന്നതിന് കാലതാമസം
ഉണ്ടാവുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആസ്തിവികസന
എസ്റ്റിമേറ്റുകള്‍
സമയബന്ധിതമായി
സമര്‍പ്പിക്കുന്നതിന്
ഭരണ വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കാമോ;
(ബി)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
2015-16 വര്‍ഷത്തെ
ആസ്തിവികസന
പ്രപ്പോസലുകള്‍ എന്നാണ്
ധനകാര്യ വകുപ്പില്‍
ലഭിച്ചത്; അത്
ഭരണവകുപ്പുകള്‍ക്ക്
എന്ന് കൈമാറി;
നാളിതുവരെ ഏതെല്ലാം
വകുപ്പുകള്‍ ഡി.പി.ആര്
സമര്‍പ്പിച്ചു;വിശദാംശം
നല്‍കാമോ?
കിഫ്ബിയുടെ
ആസ്തി
3224.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
നാളിതുവരെയുള്ള ആസ്തി
എത്രയെന്ന്
പറയാമോ;എവിടെ
നിന്നൊക്കെ
ഫണ്ട്/ഇന്‍വെസ്റ്റ്മെന്റ്
ലഭ്യമാക്കുവാന്‍
സാധിച്ചിട്ടുണ്ട്;
(ബി)
പുതുതായി
എവിടെ നിന്നൊക്കെ
നിക്ഷേപങ്ങള്‍
ലഭ്യമാകുമെന്നാണ്
കരുതുന്നത്;ഇതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വഞ്ചിയൂര്‍
അഡീഷണല്‍ സബ് ട്രഷറി
മാറ്റുന്നതിന്റെ
നടപടിക്രമങ്ങള്‍
3225.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വഞ്ചിയൂര്‍ അഡീഷണല്‍
സബ് ട്രഷറി ഇപ്പോള്‍
സ്ഥിതിചെയ്യുന്ന
കെട്ടിടത്തില്‍ നിന്നും
മാറ്റുവാന്‍
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടേക്കാണെന്നും സബ്
ട്രഷറി മാറ്റുന്നതിന്റെ
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്നും
വിശദീകരിക്കുമോ;
(ബി)
പഴയ
കളക്ടറേറ്റ് കേരളാ
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണലിന് കൈമാറ്റം
ചെയ്തപ്പോള്‍ സബ്
ട്രഷറി ഉള്‍പ്പെടെയുള്ള
ഭാഗവും കൈമാറ്റം
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
സബ്
ട്രഷറി മാറ്റി
സ്ഥാപിക്കുന്നത് പുതിയ
കെട്ടിടം
നിര്മ്മിച്ചാണോ പഴയ
കെട്ടിടത്തിലേക്കാണോയെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
ബാങ്കുകളുടെ അമിത ഫീസ്
3226.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ച് വരുന്ന
പൊതുമേഖലാ ബാങ്കുകള്‍
സേവനങ്ങള്‍ക്ക് അമിതമായ
ഫീസുകള്‍
ഇൗടാക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം പൊതുമേഖലാ
ബാങ്കുകളാണ്
അത്തരത്തില്‍
സേവനങ്ങള്‍ക്ക് അമിത
ഫീസും നിശ്ചിത ശതമാനം
ബാലന്‍സ്
ഇല്ലാത്തതിന്റെ പേരില്‍
പിഴയും ഇൗടാക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ നോട്ട്
നിരോധനത്തിനുശേഷം
ഡിജിറ്റല്‍ ഇടപാടുകള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുന്നതിനുപകരം
ഉപഭോക്താക്കളെ ബാങ്ക്
ഇടപാടുകളില്‍ നിന്നും
അകറ്റുന്ന ഇത്തരം
പ്രവണതകള്‍ക്കെതിരെ
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ഡി)
പൊതുമേഖലാ
ബാങ്കുകള്‍ ഇത്തരം
പ്രവണതകള്‍
തുടരുകയാണെങ്കില്‍
യാതൊരു ഫീസും ഇല്ലാതെ
സേവനം ചെയ്യുന്ന
പോസ്റ്റ് ഓഫീസ്
അക്കൗണ്ടുകളില്‍
ജീവനക്കാരുടെ സാലറി,
പെന്ഷന് തുകകള്‍
നിക്ഷേപിക്കുന്നതിന്
അനുമതി നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ബാങ്കുകളില്‍ ഉണ്ടായ നോട്ട്
ക്ഷാമം
3227.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശമ്പള
ദിനങ്ങളോടനുബന്ധിച്ച്
സംസ്ഥാനത്തെ
ബാങ്കുകളില്‍ ഉണ്ടായ
നോട്ട് ക്ഷാമം മൂലം
സംസ്ഥാനത്ത് ബാങ്കുകള്‍
മുഖേനയും ട്രഷറികള്‍
മുഖേനയും ശമ്പളവും
പെന്‍ഷനും വാങ്ങുന്ന
ലക്ഷക്കണക്കിന്
ജീവനക്കാർക്ക് പണം
ലഭിക്കുന്നതിനായി വളരെ
ബുദ്ധിമുട്ടേണ്ടിവന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രതിസന്ധി എങ്ങനെ
മറികടക്കും;
(ബി)
ശമ്പള
ദിനമാണെന്നറിഞ്ഞിട്ടും
സംസ്ഥാനം
ആവശ്യപ്പെട്ടിട്ടും
ആവശ്യത്തിന് പണം
ട്രഷറികളിലും
ബാങ്കുകളിലും
എത്തിക്കാതിരുന്നതിന്റെ
ഉത്തരവാദിത്വം
ആര്‍ക്കാണ്; ഒരു
സംസ്ഥാനത്തെ ജനങ്ങളോട്
മാത്രം റിസർവ് ബാങ്ക്
ക്രൂരത കാട്ടുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ബാങ്കുകളില്‍ നിന്നും
മതിയായ പണം
ലഭിക്കാത്തതിനാല്‍,
സര്‍ക്കാര്‍ ,അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും, പൊതു
മേഖലാ സ്ഥാപനങ്ങളുടെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
ബാങ്ക് അക്കൗണ്ടുകളിലെ
പണം അടുത്ത ശമ്പള
ദിനത്തിനു മുന്‍പായി
സംസ്ഥാന
ട്രഷറികളിലേക്ക്
മാറ്റാനും അതുവഴി
അടുത്തമാസത്തെ ശമ്പള
ദിവസങ്ങളില്‍
ജീവനക്കാര്‍ക്ക്
യഥാസമയം ശമ്പളം
ട്രഷറിയിൽ നിന്ന്
ലഭ്യമാക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്പാര്‍ക്ക്
സംവിധാനത്തിലുള്ള കാലതാമസം
3228.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
കേരളവര്‍മ്മ കോളേജില്‍
2014 ജൂണ്‍ ജൂലൈ
മാസങ്ങളില്‍ നിയമനം
ലഭിച്ചിട്ടുള്ള
അധ്യാപകരുടെ കുടിശ്ശിക
ബില്ലുകള്‍ മാറുന്നതിന്
സ്പാര്‍ക്ക്
സംവിധാനത്തില്‍
നിലവിലുള്ള കാലതാമസം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സാങ്കേതിക പ്രശ്നം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
അരിയര്‍
ബില്ലുകള്‍ മാറി
നല്‍കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
സ്പാര്‍ക്ക് അധികൃതര്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
ബാങ്കുകളില്‍
നോട്ടുക്ഷാമം
3229.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ബാങ്കുകളില്‍
നോട്ടുക്ഷാമം
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നോട്ടുക്ഷാമം
ഉണ്ടായതിനെ തുടര്‍ന്ന്
വരുമാനത്തില്‍ കുറവ്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സമ്പദ്ഘടനയിലെ
മുരടിപ്പ് മാറ്റുന്നതിനായി
നടപടി
3230.
ശ്രീ.വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പദ്ഘടനയിലെ
മുരടിപ്പ്
മാറ്റുന്നതിനായി ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ മൂലം
ദേശീയ ശരാശരിയേക്കാളും
പിന്നിലായിരുന്ന
നമ്മുടെ സാമ്പത്തിക
വളര്‍ച്ചയില്‍ എന്തു
മാറ്റം ഉണ്ടാക്കുവാന്‍
കഴിഞ്ഞു എന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
ഗവണ്മെന്റിന്റെ
കാലത്തെ സാമ്പത്തിക
വളര്‍ച്ചാ നിരക്ക്
എത്രയായിരുന്നു;
ഇപ്പോഴത്തെ വളര്‍ച്ചാ
നിരക്ക്
എത്രയായിരിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്?
മദ്യവില്പനയിലൂടെയുള്ള
ആഭ്യന്തര വരുമാനം
3231.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സർക്കാരിന്റെ
കഴിഞ്ഞ വർഷത്തെ
വരുമാനത്തില്‍ കേരള
ബിവറേജസ് കോർപറേഷൻ ,
കോൺസൂമർ ഫെഡ്
മദ്യവില്പനശാലകൾ ,
ബിയര്‍ ആന്‍ഡ് വൈന്‍
പാര്‍ലറുകള്‍, കള്ള്
ഷാപ്പുകള്‍, ബാറുകള്‍
എന്നിവയില്‍ നിന്ന്
ലഭിച്ച വരുമാനം
എത്രയെന്ന കണക്കു
ലഭ്യമാക്കാമോ; ഇതു
കേരളത്തിന്റെ മൊത്തം
അഭ്യന്തര
വരുമാനത്തിന്റെ എത്ര
ശതമാനം വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ദേശീയ
സംസ്ഥാന പാതകൾക്കു
സമീപമുള്ള
മദ്യവിൽപ്പനശാലകൾ
അടച്ചുപൂട്ടണമെന്ന
കോടതി ഉത്തരവ്
കേരളത്തിന്റെ
വരുമാനത്തില്‍ എത്ര
കുറവ് വരുത്തുമെന്ന്
കരുതുന്നു;
(സി)
2016
ഏപ്രില്‍ മാസത്തിലും
2017 ഏപ്രില്‍
മാസത്തിലും മദ്യവ്യാപാര
സ്ഥാപനങ്ങളിൽ നിന്ന്
ലഭിച്ച വരുമാനം
എത്രയായിരുന്നു;
(ഡി)
പുതിയ
നിയമങ്ങള്‍ ടൂറിസം
വ്യവസായത്തിൽനിന്നുള്ള
വരുമാനത്തിന്
എത്രത്തോളം കുറവ്
വരുത്തുമെന്ന്
കരുതുന്നു എന്ന്
വ്യക്തമാക്കാമോ?
2016
- 17 ലെ റവന്യൂ വരുമാനം
3232.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
- 17 സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാനത്തെ
ആകെ റവന്യൂ വരുമാനം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏറ്റവുമധികം വരുമാനം
ലഭിച്ചത് ഏതു ഇനത്തില്‍
നിന്നും
ആയിരുന്നുവെന്ന്
കണക്കാക്കാമോ;
(സി)
മദ്യം,
സ്വര്‍ണ്ണ വില്പന,
ലോട്ടറി എന്നീ
മേഖലയില്‍ നിന്നുള്ള
വരുമാനം പ്രത്യേകം
വെളിപ്പെടുത്താമോ?
2016-17
വാര്‍ഷിക പദ്ധതിയിലെ ചെലവ്
3233.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വാര്‍ഷിക പദ്ധതിയിലെ
തുകയുടെ എത്ര ശതമാനം
ചെലവായിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
2017
മാര്‍ച്ച് 31 ലെ കണക്ക്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
വരും
വര്‍ഷങ്ങളില്‍
ഭരണാനുമതി
നല്‍കുന്നതിന്
മാര്‍ച്ച് വരെ
കാത്തിരിക്കുന്നതിന്
പകരം സാമ്പത്തിക
വര്‍ഷത്തിന്റെ
തുടക്കത്തില്‍തന്നെ
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
(ഡി)
ഏറ്റവും
കുറവ് തുക
ചെലവായിട്ടുള്ളത്
ഏതെല്ലാം
വകുപ്പുകളിലാണ്;
വിശദവിവരം നല്‍കുമോ?
ടാക്സ്
ആംനസ്റ്റി പദ്ധതി
3234.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
ലെ പുതുക്കിയ ബജറ്റില്‍
സംസ്ഥാനത്തെ
വ്യാപാരികള്‍ക്ക്
നല്കിയ ടാക്സ്
ആംനസ്റ്റി പദ്ധതിയിലൂടെ
എത്ര തുക
സമാഹരിക്കുവാന്‍
കഴിഞ്ഞുവെന്നും എത്ര
വ്യാപാരികളെ പുതുതായി
നികുതിയിലേയ്ക്ക്
കൊണ്ടുവരുവാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ?
ചരക്കുസേവന
നികുതി
3235.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി
ഏര്‍പ്പെടുത്തുന്നതു
വഴി വാണിജ്യ നികുതി
വകുപ്പിലെ തസ്തികകളില്‍
പുനര്‍നിര്‍ണ്ണയം
വേണ്ടിവരുമെന്ന്
കരുതുന്നുണ്ടോ;
(ബി)
ഈ
മാറ്റത്തിന്റെ
അടിസ്ഥാനത്തില്‍
വകുപ്പില്‍ നിന്നും
മറ്റ് വകുപ്പുകളിലേക്ക്
ജീവനക്കാരുടെ വിന്യാസം
ആവശ്യമായി വരുമെന്ന്
കരുതുന്നുണ്ടോ;
(സി)
ചരക്കുസേവന
നികുതിയിലേക്കുള്ള
മാറ്റത്തിന്റെ
അടിസ്ഥാനത്തില്‍
വാണിജ്യ നികുതി
വകുപ്പിലെ ഭരണതലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണ്; ഇതിനായി
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
അനധികൃതമായി
ബസ്സുകളില്‍ ചരക്ക്
കടത്തുന്നതിനെതിരെ നടപടി
T 3236.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
നടത്തുന്ന സ്വകാര്യ
ഹെെടെക് വോള്‍വോ
ബസ്സുകളില്‍ ചരക്ക്
കടത്തുന്നത്
കണ്ടെത്താന്‍ വാണിജ്യ
നികുതി വകുപ്പും
ഇന്റലിജന്‍സ് സ്ക്വാഡും
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
നടത്തിയ പരിശോധനയില്‍
എത്ര കേസ്സുകള്‍
പിടിക്കപ്പെട്ടുവെന്നും
എന്ത് തുക പിഴ
ഇൗടാക്കിയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇൗ
വക കടത്ത് കെ. എസ്.
ആര്. ടി. സി.
ബസ്സുകളിലും വ്യാപകമായി
നടക്കുന്നതിനാല്‍ അവ
പരിശോധനയില്‍ നിന്ന്
ഒഴിവാക്കാതിരിക്കാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
സ്വര്‍ണ്ണാഭരണങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയ വാങ്ങല്‍
നികുതി
3237.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വര്‍ണ്ണാഭരണങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയ
വാങ്ങല്‍ നികുതി
പിന്‍വലിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് സ്വര്‍ണ്ണ
വ്യാപാരികള്‍ നല്കിയ
നിവേദനം അനുഭാവപൂർവ്വം
പരിഗണിക്കുമോ?
കാര്‍ഷിക
വരുമാനത്തിന് നികുതി
ഏര്‍പ്പെടുത്തുമെന്നുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട്
3238.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക വരുമാനത്തിന്
നികുതി
ഏര്‍പ്പെടുത്തുമെന്നുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കാര്‍ഷിക
നികുതി
ഏര്‍പ്പെടുത്തല്‍
കേന്ദ്ര സര്‍ക്കാരിന്റെ
അധികാരപരിധിയില്‍
വരുന്നതല്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കാര്‍ഷിക
വരുമാനം കര്‍ഷകരെ
സംരക്ഷിക്കാനുള്ളതാണെന്ന
വസ്തുത മനസ്സിലാക്കി
കാര്‍ഷിക നികുതി
ചുമത്താനുള്ള കേന്ദ്ര
സര്‍ക്കാരിന്റെ നീക്കം
തടയുന്നതിനായി
എന്തൊക്കെ നടപടികള്‍
ഇതുവരെ സ്വീകരിച്ചു;
ഇനി എന്തൊക്കെ
നടപടികള്‍ കര്‍ഷകരെ
സഹായിക്കാന്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ ?
കളമശ്ശേരി
സബ് ട്രഷറിയുടെ പ്രവര്‍ത്തനം
3239.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കളമശ്ശേരിയിലെ
സബ് ട്രഷറിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കാത്തതിനാല്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ നല്കിയ
ബില്ലുകള്‍ മാറി തുക
അനുവദിക്കുന്നതിനുള്ള
ബുദ്ധിമുട്ട്
3240.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്ക്ഷാമം
മൂലം തദ്ദേശഭരണ
സ്ഥാപനങ്ങള്‍ നല്കിയ
ബില്ലുകള്‍ മാറി തുക
അനുവദിക്കുന്നതിന്
ട്രഷറിയില്‍
ബുദ്ധിമുട്ട്
അനുഭവിച്ചിട്ടുണ്ട്
എന്ന റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സംസ്ഥാനത്ത്
ഇത്തരത്തില്‍ ഫണ്ട്
ലഭിക്കാതെ പദ്ധതി
പ്രവര്‍ത്തനം താറുമാറായ
തദ്ദേശഭരണസ്ഥാപനങ്ങളുടെ
പേര് വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നോട്ട്
ക്ഷാമം മൂലം നിലവില്‍
ട്രഷറികളുടെ
പ്രവര്‍ത്തനത്തില്‍
ബുദ്ധിമുട്ട്
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഈ പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പെന്ഷന്
വാങ്ങുന്നവര്‍ക്ക് പാസ്സ്
ബുക്ക് പതിച്ചു നല്കുവാന്
നടപടി
3241.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ ട്രഷറിയില്‍
നിന്നും പെന്ഷന്
വാങ്ങുന്നവര്‍ക്ക്
പാസ്സ്ബുക്ക് പതിച്ചു
നല്കുന്ന സംവിധാനം
പര്യാപ്തമല്ലെന്ന്
കാണിച്ച് ട്രഷറി
വകുപ്പിന് എന്തെങ്കിലും
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പരാതി പരിഹരിക്കാന്‍
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രായാധിക്യമുള്ളവരുടെ
പ്രസ്തുത
ബുദ്ധിമുട്ടിന്
പരിഹാരമുണ്ടാക്കാനായി
പണമിടപാടുള്ള ഏതു
കൗണ്ടറില്‍ നിന്നും
പാസ് ബുക്കു കൂടി
അപ്ഡേറ്റ് ചെയ്തു
നല്കാന് വേണ്ട
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വിശദമാക്കുമോ ?
മാവേലിക്കര
സബ്ട്രഷറി ഓഫീസിലെ സൂപ്രണ്ട്
തസ്തിക
3242.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
സബ്ട്രഷറി ഓഫീസില്‍
നിലവിലുണ്ടായിരുന്ന
സൂപ്രണ്ട് തസ്തിക
മുതുകുളം
സബ്ട്രഷറിയിലേക്ക്
മാറ്റിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാവേലിക്കര
സബ്ട്രഷറിയുടെ
പ്രവര്‍ത്തനത്തെ ഇത്
സാരമായി ബാധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സൂപ്രണ്ട് തസ്തിക
പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കാസര്‍കോട്
ജില്ലയില്‍ പുതിയ സബ്ട്രഷറി
3243.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷത്തിനുളളില്‍
സംസ്ഥാനത്ത് എത്ര പുതിയ
സബ്ട്രഷറികള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോട്
ജില്ലയില്‍ പുതിയതായി
സബ്ട്രഷറി തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
എവിടെയെല്ലാമാണ്
സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നും
ഇതിനായി കൈകൊണ്ട
പ്രാരംഭ നടപടികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
ട്രഷറികള്‍
ആധുനികവല്‍ക്കരിക്കുവാന്‍
നടപടി
3244.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികള്‍
ആധുനികവല്‍ക്കരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;ഇതിനായി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
ഇവയെ
ഉപഭോക്തൃ സൗഹൃദവും
വയോജന
സൗഹൃദവുമാക്കുവാന്
നടപടി സ്വീകരിക്കുമോ;
പൊതുജനങ്ങളെ
ആകര്‍ഷിക്കുവാന്‍
പറ്റുന്ന തരത്തില്‍
ട്രഷറികളെ മാറ്റുവാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(സി)
ജീവനക്കാരുടെ
മനോഭാവം മാറ്റുവാന്‍
ആവശ്യമായ പരിശീലനം
നല്‍കുമോ;
(ഡി)
വൈദ്യുതി
ബില്‍, വെള്ളക്കരം,
സ്കൂള്‍ ഫീസ് തുടങ്ങിയവ
അടയ്ക്കുവാനും
സേവനങ്ങള്‍ മൊബൈല്‍
ഫോണ്‍ മുഖേന
നല്കുവാനുള്ള
സൗകര്യങ്ങളും സേവിംഗ്സ്
ബാങ്ക് എ.ടി.എം.
സംവിധാനവും ട്രഷറിയില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
ചട്ടഞ്ചാല്‍
സബ് ട്രഷറി
3245.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചട്ടഞ്ചാല്‍
സബ് ട്രഷറി നിലവില്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ സ്ഥലം
അനുവദിച്ചിട്ട് എത്ര
വര്‍ഷമായി;
(സി)
അനുവദിച്ചിട്ടുള്ള
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ട്രഷറികളുടെ
കോര്‍ബാങ്കിംഗ് സമ്പ്രദായം
3246.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളുടെ
കോര്‍ബാങ്കിംഗ്
സമ്പ്രദായം
പൂര്‍ത്തിയായിട്ടുണ്ടോ;കാേര്ബാങ്കിംഗ്
പൂര്‍ത്തിയാകുന്ന
മുറയ്ക്ക് എ.ടി.എം
സൗകര്യം ലഭ്യമാക്കുമോ;
(ബി)
ട്രഷറി
ഇടപാടുകളുടെ
വര്‍ദ്ധനയ്ക്കനുസരിച്ച്
ജീവനക്കാരുടെ
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;ഇടപാടുകാര്‍ക്ക്
മെച്ചപ്പെട്ട സേവനം
പെട്ടെന്ന്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ട്രഷറി
ജീവനക്കാരുടെ മനോഭാവം
മാറുവാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(ഡി)
ജനങ്ങള്‍ക്ക്
കൃത്യമായ വിവരങ്ങള്‍
ട്രഷറികളില്‍ നിന്നും
നല്കുവാന് ആവശ്യമായ
നടപടി
സ്വീകരിക്കുമോ;ഇതിന്
ട്രഷറി ജീവനക്കാരില്‍
നിന്നും സെലക്ട് ചെയ്ത്
ജീവനക്കാര്‍ക്ക്
പബ്ലിക് റിലേഷന്‍സില്‍
പരിശീലനം നല്കുവാന്
നടപടി സ്വീകരിക്കുമോ?
കോട്ടക്കല്‍
ട്രഷറിയെ ജില്ലാ ട്രഷറിയുടെ
നിലവാരത്തില്‍ ഉയര്‍ത്തുവാന്‍
നടപടി
3247.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
ട്രഷറിയെ ജില്ലാ
ട്രഷറിയുടെ
നിലവാരത്തില്‍
ഉയര്‍ത്തുവാന്‍ ധനകാര്യ
വകുപ്പ് സ്വീകരിച്ച
നടപടികളെ സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ;
(ബി)
കോട്ടയ്ക്കല്‍
ട്രഷറിയില്‍
ജീവനക്കാര്‍ നേരിടുന്ന
ജോലി ഭാരം പരിഗണിച്ച്
അധിക തസ്തികകള്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ജില്ലയിലെ
നിരവധി സര്‍ക്കാര്‍
ഓഫീസുകളും വ്യവസായ
സ്ഥാപനങ്ങളും ഇപ്പോഴും
ട്രഷറികളെ
ആശ്രയിക്കുന്നതിനാല്‍
കോട്ടയ്ക്കല്‍
ട്രഷറിയെ അപ്ഗ്രേഡ്
ചെയ്യുന്നതിനു വേണ്ടി
അടിയന്തര നടപടി
സ്വീകരിക്കുമോ; വിവരം
ലഭ്യമാക്കുമോ?
വ്യാജ
ലോട്ടറി സംബന്ധിച്ച അന്വേഷണം
3248.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജ ലോട്ടറി
സംബന്ധിച്ച്
ധനകാര്യവകുപ്പ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;വിവരം
ലഭ്യമാക്കുമോ;
(ബി)
വ്യാജ
ലോട്ടറിയുമായി
ബന്ധപ്പെട്ട്
ഏജന്റുമാരുടെ
ഭാഗത്തുനിന്ന്
എന്തെങ്കിലും
ഇടപെടലുകള്‍
ഉണ്ടായിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഇത്തരം
ഇടപെടലുകളില്‍ ലോട്ടറി
വകുപ്പിലെ
ഉദ്യോഗസ്ഥരുടെ പങ്ക്
അന്വേഷിക്കുമോ;വ്യക്തമാക്കുമോ;
(ഡി)
ഏതെങ്കിലും
ഉദ്യോഗസ്ഥരുടെ പേരില്‍
ഇക്കാര്യത്തില്‍ നടപടി
എടുത്തിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഇ)
കുറ്റമറ്റരീതിയില്‍
കേരള ഭാഗ്യക്കുറി
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;ഭാഗ്യക്കുറി
വകുപ്പില്‍ വിജിലന്‍സ്
സംവിധാനം
നിലവിലുണ്ടോ;എങ്കില്‍
ആയത് ശക്തമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;കുറ്റക്കാര്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
സംവിധാനത്തിലെ പരിഷ്കാരം
3249.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
ലോട്ടറികള്‍
സംസ്ഥാനത്ത്
വില്‍ക്കുന്നില്ല എന്ന്
ഉറപ്പു വരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
ലോട്ടറി സംവിധാനത്തില്‍
എന്തെങ്കിലും പരിഷ്കാരം
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ;
(സി)
ലോട്ടറി
ഏജന്റുമാര്‍ക്കും
വില്പനക്കാര്ക്കും
നല്കി വരുന്ന
കമ്മീഷന്
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
സമ്മാനഘടനയില്‍ മാറ്റം
3250.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനത്തിന്റെ
പശ്ചാത്തലത്തില്‍
ലോട്ടറിയില്‍ നിന്നുള്ള
വരുമാനത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേരള
സംസ്ഥാന ലോട്ടറി
ടിക്കറ്റുകളുടെ വില
കുറച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ലോട്ടറി
സമ്മാനഘടനയില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
ടിക്കറ്റുകളുടെ വില ഏകീകരണം
3251.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ടിക്കറ്റുകളുടെ വില
ഏകീകരണത്തിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത് വഴി എന്ത്
മാറ്റമാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
സമ്മാന
ഘടന കൂടുതല്‍
ആകര്‍ഷകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വിറ്റുവരവിന്റെ
എത്ര ശതമാനമാണ്
നിലവില്‍ സമ്മാനമായി
നല്കി വരുന്നത്; ഇത്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത് എത്ര
ശതമാനമായി
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ലോട്ടറി
ഏജന്റുമാര്‍ക്ക്
പുതിയതായി എന്തെങ്കിലും
ആനുകൂല്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
മറ്റെന്തെല്ലാം
പരിഷ്കരണങ്ങളാണ് ഇൗ
രംഗത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
ദേശീയ
ഗെയിംസ് സംബന്ധിച്ച അഴിമതി
3252.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടന്ന ദേശീയ ഗെയിംസ്
സംബന്ധിച്ച അഴിമതി
അന്വേഷിക്കാന്‍ സംസ്ഥാന
ഓഡിറ്റ് വകുപ്പിനെ
ചുമതലപ്പെടുത്തിയിരുന്നോ;
(ബി)
എങ്കില്‍
ഓഡിറ്റ് റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍ എത്ര
രൂപയുടെ ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ട്;
(ഡി)
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
ഇടപാടുകള്‍ക്ക് ആധാര്‍
3253.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
ഇടപാടുകള്‍ക്ക് ആധാര്‍
നിര്‍ബന്ധമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാരുമായി
ബന്ധപ്പെടുന്ന വിവിധ
ആവശ്യങ്ങള്‍ക്കായി
ആധാര്‍
നിര്‍ബന്ധമാക്കുന്നതുമായി
ബന്ധപ്പെട്ട് നിലപാട്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
ഇടപാടുകള്‍ക്ക് ആധാര്‍
3254.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ഇടപാടുകള്‍ക്ക്
നിലവില്‍ ആധാര്‍
നിര്‍ബന്ധമാണോ;
എങ്കില്‍ ചിട്ടി,
വായ്പ, നിക്ഷേപം
എന്നിവക്കെല്ലാം ആധാര്‍
നിര്‍ബന്ധമാകുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എന്നുമുതലാണ്
പ്രസ്തുത നിബന്ധന
നിലവില്‍ വരുന്നതെന്ന്
അറിയിക്കുമോ;
(സി)
ആധാര്‍
നമ്പര്‍
ശേഖരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കെ.എസ്.എഫ്.ഇ
കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.എഫ്.ഇ.യിലെ
പെന്ഷന് പ്രായം
3255.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.യിലെ
പെന്ഷന് പ്രായം
നിശ്ചയിക്കുന്ന നടപടി
കോടതിയുടെ ഇടക്കാല
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
അനിശ്ചിതമായി
നീണ്ടുപോകുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
58 വയസ്സുകഴിഞ്ഞ എത്ര
ജീവനക്കാരാണ്
കെ.എസ്.എഫ്.ഇ.യില്‍
നിലവില്‍
സേവനമനുഷ്ഠിച്ചുവരുന്നത്
എന്ന് വിശദമാക്കാമോ;
ബ്രാഞ്ച് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
അനിശ്ചിതത്വം
തുടരുന്നതുമൂലം
ജീവനക്കാര്‍ക്ക്
അര്‍ഹമായ പ്രമോഷന്
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
നിഷേധിക്കാന്‍ ഇടയായ
സാഹചര്യം വിശദമാക്കാമോ;
(ഡി)
ഇടക്കാല
ഉത്തരവ് ആയതിനാല്‍
അനിശ്ചിതത്വം
ഒഴിവാക്കുന്നതിനും
ജീവനക്കാര്‍ക്ക്
അര്‍ഹമായ പ്രമോഷന്
നല്‍കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
അതിന്റെ
അടിസ്ഥാനത്തില്‍
എന്‍ട്രി കേഡറില്‍
വരുന്ന ഒഴിവുകളിലേക്ക്
അടിയന്തരമായി നിയമനം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കേരള
സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിലെ ഒഴിവുകള്‍
നികത്താന്‍ നടപടി
3256.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസില്‍
വിവിധ തസ്തികകളിലായി
എത്ര ഒഴിവുകളാണ്
നിലവില്‍ ഉള്ളത് എന്നത്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ?
പുതിയകാവില്‍
കെ.എസ്.എഫ്.ഇ ശാഖ
സ്ഥാപിക്കുന്ന നടപടി
3257.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുലശേഖരപുരം
ഗ്രാമപഞ്ചായത്തിലെ
പുതിയകാവില്‍
കെ.എസ്.എഫ്.ഇ ശാഖ
സ്ഥാപിക്കുന്നത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
പ്രസ്തുത പരിശോധനയുടെ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
വിശദീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് സ്ഥലം
എം.എല്‍.എ,
ഗ്രാമപഞ്ചായത്ത്
സമിതിയുടെ തീരുമാനം
സഹിതം സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
പുതിയകാവില്‍
കെ.എസ്.എഫ്.ഇ.ശാഖ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കെ.എസ്.എഫ്.ഇ
ബിസിനസ്സ് റിപ്പോര്‍ട്ട്
2017
3258.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
യില്‍ 2017 മാര്‍ച്ച്
മാസം നടന്ന ബിസിനസ്സ്
റിപ്പോര്‍ട്ട് പ്രകാരം
വിവിധ തസ്തികളിലായി
എത്ര പേര് വേണമെന്ന്
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.എഫ്.ഇ
യിലെ പെന്ഷന് പ്രായം
58 ആയി
നിജപ്പെടുത്തിയിരിക്കെ
58 വയസ്സ് കഴിഞ്ഞ
ജീവനക്കാര്‍ നിലവില്‍
സര്‍വ്വീസില്‍
തുടരുന്നതു കൊണ്ട്
കെ.എസ്.എഫ്.ഇ യിലെ
ജീവനക്കാര്‍ക്കും
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്കും
ഉണ്ടാകുന്ന ആശങ്ക
പരിഹരിക്കുമോ;
(സി)
പെന്ഷന്
പ്രായം കഴിഞ്ഞിട്ടും
സര്‍വ്വീസില്‍ തുടരുന്ന
ജീവനക്കാരുടെ
തസ്തികകള്‍ ഒഴിവുകളായി
കണക്കാക്കി പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുള്ള നടപടി
സ്വീകരിക്കുമോ?
മുദ്ര
പത്രങ്ങള്‍ക്ക് ക്ഷാമം
3259.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറിയ
തുകക്കുള്ള
മുദ്രപത്രങ്ങള്‍ക്ക്
ക്ഷാമം നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഏങ്കില്‍
ഇത് പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കയര്‍
പിരി സംഘങ്ങളുടെ പ്രവര്‍ത്തനം
3260.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. രാജഗോപാലന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖല
പുനരുജ്ജീവിപ്പിക്കുന്നതിന്റെ
ഭാഗമായി, ചകിരിയുടെ
ലഭ്യത ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
കയര്‍
പിരി സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
കയര്‍
വ്യവസായ മേഖലയില്‍
നിലവിലുളള വില സ്ഥിരതാ
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കയര്‍
സഹകരണ സംഘങ്ങളെയും ചെറുകിട
കയര്‍ ഉത്പാദക യൂണിറ്റുകളെയും
സംരക്ഷിക്കുന്നതിന് നടപടി
3261.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
കയര്‍ ഉത്പാദകരുടെ
ഉത്പന്നങ്ങള്‍
സംസ്ഥാനത്തെ പൊതു മേഖലാ
കയര്‍ വ്യവസായ ശാലകള്‍
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
തകര്‍ച്ചയുടെ
വക്കിലെത്തി
നില്ക്കുന്ന കയര്‍
സഹകരണ സംഘങ്ങളെയും
ചെറുകിട കയര്‍ ഉത്പാദക
യൂണിറ്റുകളെയും
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദീകരിക്കുമോ?
കയര്‍
വ്യവസായ പുനരുദ്ധാരണം
3262.
ശ്രീ.കെ.
ദാസന്
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതായി
തൊഴിലാളികള്‍ കടന്നു
വരാത്ത കയര്‍ വ്യവസായ
മേഖലയില്‍ ഉല്പാദന
ക്ഷമതാ വര്‍ദ്ധനവിന്
യന്ത്രവത്ക്കരണം
അനിവാര്യമായതിനാൽ, അത്
വ്യാപകമാക്കുന്നതിനോടൊപ്പം
നിലവിലുള്ള
ആയിരക്കണക്കിന്
പരമ്പരാഗത തൊഴിലാളികളെ
മുഴുവന്‍
ഉള്‍ക്കൊള്ളാന്‍
ശേഷിയുള്ള തരത്തിലാണോ
യന്ത്രവത്ക്കരണം
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
പറയാമോ;
(ബി)
കയര്‍
വ്യവസായ നവീകരണം
പോലെതന്നെ, പരമ്പരാഗത
തൊഴില്‍ ശക്തി
ആഗിരണത്തിനും
പ്രാധാന്യം
നല്‍കിക്കൊണ്ടുള്ള
പദ്ധതികള്‍
നടപ്പിലാക്കാന്‍
തയ്യാറാകുമോ?
കയര്‍
മേഖലയിലുണ്ടായിട്ടുള്ള
പ്രതിസന്ധിയും
തൊഴിലില്ലായ്മയും
3263.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മതിയായ
ഓര്‍ഡറുകള്‍
ലഭിക്കാത്തതുമൂലം കയര്‍
മേഖലയിലുണ്ടായിട്ടുള്ള
പ്രതിസന്ധികളും
തൊഴിലില്ലായ്മയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കടക്കെണിയിലായ
കയര്‍ തൊഴിലാളികളെ
സംരക്ഷിക്കാന്‍ മുന്‍
സര്‍ക്കാര്‍ ആരംഭിച്ച
ഇന്‍കം സപ്പോര്‍ട്ട്
സ്കീം ഇപ്പോള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
മറ്റെന്തെങ്കിലും
ആശ്വാസ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കയര്‍ഫെഡിന്റെ
ഉടമസ്ഥതയില്‍ ഇടക്കൊച്ചി
നോര്‍ത്ത് പഷ്ണിത്തോടിന്
സമീപമുളള ഗോഡൗണുകള്‍
3264.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ഫെഡിന്റെ
ഉടമസ്ഥതയില്‍
പള്ളുരുത്തി
-ഇടക്കൊച്ചി നോര്‍ത്ത്
ഭാഗത്ത് പഷ്ണിത്തോടിന്
സമീപമുളള ഗോഡൗണുകള്‍
ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ;
(ബി)
ഗോഡൗണ്‍
കെട്ടിടങ്ങള്‍
കാലപ്പഴക്കത്താല്‍
ജീര്ണ്ണിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടങ്ങള്‍
തുടര്‍ന്ന് ഏതെങ്കിലും
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കാന്‍
ഉദ്ദേശമുണ്ടോയെന്ന്
വിശദമാക്കാമോ?