മീന്‍വല്ലം
ടൂറിസം പദ്ധതി
2086.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വനം-പരിസ്ഥിതി വകുപ്പ്
മന്ത്രാലയത്തില്‍
നിന്നുളള തടസ്സം
ഉന്നയിച്ച് വനം വകുപ്പ്
പാലക്കാട്ടെ മീന്‍
വല്ലം ടൂറിസം
പദ്ധതിയ്ക്കടക്കം
തടസ്സവാദങ്ങള്‍
ഉന്നയിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കുമോ;
(ബി)
ടൂറിസം
വകുപ്പും വനം വകുപ്പും
തമ്മില്‍ ഉഭയകക്ഷി
ചര്‍ച്ച നടത്തി
പദ്ധതികള്‍ക്കുളള
കാലതാമസം
ഒഴിവാക്കുവാന്‍
കഴിയുന്ന തരത്തില്‍ ഒരു
കമ്മറ്റിക്ക് രൂപം
നല്‍കുമോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
ജൈവ വൈവിധ്യ സംരക്ഷണത്തിനായി
പദ്ധതി
2087.
ശ്രീ.സി.കൃഷ്ണന്
,,
എ.എം. ആരിഫ്
,,
പി.ടി.എ. റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവ വൈവിധ്യ
സംരക്ഷണത്തിനായി
എന്ത
െങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിവരുന്നുണ്ടോ;
(ബി)
വംശനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
വൃക്ഷ ലതാദികളുടെയും
ജന്തുജാലങ്ങളുടെയും
സംരക്ഷണത്തിന് വേണ്ടി
എന്തെല്ലാം
പരിപാടികളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ജൈവ
വൈവിദ്ധ്യ
സംരക്ഷണവുമായി
ബന്ധപ്പെട്ട ഇക്കോ
കേഡറ്റ്സ്, കുരുവിക്ക്
ഒരു കൂട് എന്നീ
പരിപാടികള്‍ ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
പ്രകൃതി മിത്ര അവാര്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വനാതിര്‍ത്തി
സംരക്ഷിക്കുന്നതിന് പദ്ധതികൾ
2088.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനാതിര്‍ത്തി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്,
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വനാതിര്‍ത്തി
വേര്‍തിരിക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിവരിക്കുമോ;
(സി)
വനമേഖലയില്‍
കയ്യേറ്റം തടയുന്നതിനും
വനപ്രദേശങ്ങള്‍
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
വനം
വകുപ്പിന് കീഴിലുള്ള വിവിധ
തസ്തികകളിലേക്ക്
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍
നിന്ന് പ്രത്യേക നിയമനം
2089.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനായി
വനം വകുപ്പിനുകീഴിലുള്ള
വിവിധ തസ്തികകളിലേക്ക്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍ നിന്ന്
പ്രത്യേക നിയമനം
നടത്താന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
എതെല്ലാം
തസ്തികകളിലേക്കാണ്
ഇത്തരത്തില്‍ പ്രത്യേക
നിയമനം നടത്താന്‍
ഉദ്ദേശിക്കുന്നത്; ഓരോ
തസ്തികളിലെയും എത്ര
ഒഴിവുകള്‍ ഇത്തരത്തില്‍
നികത്താനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍
ഉള്‍പ്പെട്ട നിലവില്‍
വനം വകുപ്പിന്റെ വിവിധ
തസ്തികകളില്‍ താത്കാലിക
അടിസ്ഥാനത്തിലും കരാര്‍
അടിസ്ഥാനത്തിലും
സേവനമനുഷ്ടിക്കുന്ന
ജീവനക്കാര്‍ക്ക് ഈ
നിയമനങ്ങളില്‍
എന്തെങ്കിലും മുന്‍ഗണന
നല്കാന്
ഉദ്ദേശിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
വനം
വകുപ്പിന്റെ ഓഫീസുകള്‍
2090.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിൽ വനം
വകുപ്പിന്റെ ഏതൊക്കെ
ഓഫീസുകളാണ്
നിലവിലുള്ളത്;
(ബി)
ആലത്തൂര്‍
നിയോജകമണ്ഡലം
ഉള്‍പ്പെടുന്ന വനം
ഡിവിഷന്, റെയിഞ്ച്,
ഫോറസ്റ്റ് സ്റ്റേഷന്
തുടങ്ങിയ ഓഫീസുകളുടെ
വിലാസം, ഫോണ്‍ നമ്പര്‍
എന്നിവ ലഭ്യമാക്കാമോ;
(സി)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
വനംവകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
റോഡുകള്‍ ഏതൊക്കെയെന്ന്
വിവരിക്കാമോ?
കേരള
വന വികസന നിധി
2091.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വന വികസന നിധിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
2011-2016
കാലയളവില്‍ ഇൗ
നിധിയിലേക്ക്
നിക്ഷേപിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
തുക എന്തെല്ലാം
പദ്ധതികള്‍ക്കായാണ്
വിനിയോഗിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തുക വിനിയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികളെയും
പരിപാടികളെയും
സംബന്ധിച്ച വിവരങ്ങളും
വരവ് ചെലവ് കണക്കുകളും
സമര്‍പ്പിക്കുന്നില്ല
എന്നുളള കംപ് ട്രോളർ
ആന്റ് ഓഡിറ്റര്‍
ജനറലിന്റെ കണ്ടെത്തല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിന്മേൽ
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
വനിതാ
ഫോറസ്റ്റ് ഗാര്‍ഡുമാരുടെ
എണ്ണം വർദ്ധിപ്പിക്കൽ
2092.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര വനിതാ
ഫോറസ്റ്റ് ഗാര്‍ഡുമാര്‍
ഉണ്ട്; ഇത് എത്ര ശതമാനം
വരും;
(ബി)
പോലീസ്,
എക്സൈസ് എന്നീ
വിഭാഗങ്ങളിലേതു പോലെ
പ്രസ്തുത ശതമാനം 10%
ആക്കി ഉയര്‍ത്തുന്നതിന്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
(സി)
വന വിസ്തൃതി കുറഞ്ഞു
വരുന്നത്,
കാലാവസ്ഥാവ്യതിയാനം
,ചൂട് കൂടി വരുന്നതു
ഏന്നിവ കണക്കിലെടുത്ത്,
വനിതാ ഫോറസ്റ്റ്
ഗാര്‍ഡുമാരെ
ഉള്‍പ്പെടുത്തി
സോഷ്യല്‍ ഫോറസ്ട്രി
വിഭാഗം ശക്തിപ്പെടുത്തി
മരങ്ങള്‍ വെച്ചു
പിടിപ്പിക്കേണ്ട
ആവശ്യകതയും അവ
സംരക്ഷിക്കേണ്ട
ആവശ്യകതയും സംബന്ധിച്ച്
ഗ്രാമീണ
ജനങ്ങള്‍ക്കിടയിലും,
സ്ത്രീകള്‍ക്കിടയിലും
ബോധവല്‍ക്കരണം
നടത്തുന്നതിനും,
ലഭ്യമായ എല്ലാ
സ്ഥലങ്ങളിലും മരങ്ങള്‍
വെച്ചു
പിടിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
വനഭൂമി
കയ്യേറ്റം
2093.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വനഭൂമി കയ്യേറ്റം
വ്യാപകമാണെന്ന
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍ വനം
വകുപ്പ് സര്‍ക്കാറിന്
കൈമാറിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
)
സ്വകാര്യ വ്യക്തികളുടെ
വനം കയ്യേറ്റം
ചെറുക്കുന്നതിനും
കയ്യേറിയവ
വീണ്ടെടുക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ബീറ്റ്
ഫോറസ്റ്റ് ഓഫീസറുടെ ഒഴിവുകള്‍
2094.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ ബീറ്റ്
ഫോറസ്റ്റ് ഓഫീസറുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും
അതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റിന്റെ നിലവിലെ
സ്ഥിതി ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
പ്രസ്തുത
തസ്തികയിലെ മുഴുവന്‍
ഒഴിവുകളിലും നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വനഭൂമി
കയ്യേറ്റം തടയുന്നതിനുള്ള
സംവിധാനം
2095.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനഭൂമി കയ്യേറ്റം
തടയുന്നതിന് നിലവിലുള്ള
സംവിധാനം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം ഫലപ്രദമായി
നടക്കുന്നുണ്ടോ എന്ന്
പരിശോധിക്കാറുണ്ടോ;
(സി)
വനഭൂമി
കയ്യേറിയതുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍
നിലവിലുണ്ടെന്നും
ആയതിന്റെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(ഡി)
പ്രസ്തുത
കേസുകള്‍ കൈകാര്യം
ചെയ്യുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വിശദമാക്കാമോ?
ഇക്കോ-ടൂറിസം
കേന്ദ്രങ്ങള്‍
2096.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഇക്കോ-ടൂറിസം
കേന്ദ്രങ്ങള്‍
തുടങ്ങാന്‍ പദ്ധതി
തയ്യാറായിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
നിലവിലുളള
പ്രധാന ഇക്കോ-ടൂറിസം
കേന്ദ്രങ്ങള്‍
എവിടെയല്ലാമാണ്;
(സി)
പ്രസ്തുത
കേന്ദ്രങ്ങളില്‍ പുതിയ
സംവിധാനങ്ങളും
സൗകര്യങ്ങളും
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
ഗ്രീന്‍
ഇന്‍ഡ്യാ മിഷന് പദ്ധതി
2097.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വനങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
ഗ്രീന്‍ ഇന്‍ഡ്യാ
മിഷന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുവാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കാട്ടാന
ശല്യത്തിന് പരിഹാരനടപടികള്‍
2098.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാനകള്‍
നാട്ടിലിറങ്ങി
ഉണ്ടാക്കുന്ന
ആക്രമണങ്ങളില്‍
ജനങ്ങള്‍ക്ക്
ജീവഹാനിയും കൃഷി
നഷ്ടവും
സംഭവിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കഴിഞ്ഞ ആറ്
മാസത്തിനിടയില്‍ ഈ
വിധത്തില്‍ സംസ്ഥാനത്ത്
ജീവഹാനി സംഭവിച്ചവര്‍
എത്ര; എത്ര രൂപയുടെ
കൃഷിനാശം സംഭവിച്ചു;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനു
പരിഹാരമായി വനം വകുപ്പ്
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളും;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ദേവികുളം
മണ്ഡലത്തില്‍ ജനവാസ
കേന്ദ്രത്തില്‍ കാട്ടാന
ഇറങ്ങുന്നത്
2099.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
ജനവാസ കേന്ദ്രത്തില്‍
കാട്ടാന ഇറങ്ങി ഒരാളെ
കൊലപ്പെടുത്തുകയും
കൃഷി ഭൂമി
നശിപ്പിക്കുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് തുടർനടപടിയാണ്
ഇക്കാര്യത്തിൽ
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നബാര്‍ഡ്
മുഖേന ഫോറസ്റ്റ് റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
പദ്ധതി
2100.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
മുഖേന ഫോറസ്റ്റ്
റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
കാസര്‍ഗോഡ് ജില്ലയില്‍
നിന്നും ഏതൊക്കെ
ഫോറസ്റ്റ് റോഡുകളാണ്
പരിഗണനയിലുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിലേക്കായി
ഉദുമ എം.എല്‍.എ.
നല്കിയ ഹര്‍ജിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിനുള്ള
പദ്ധതികള്‍
2101.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള
കാവുകളും കുളങ്ങളും
സംരക്ഷിക്കുന്നതിന്
വനംവകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
കാവുകള്‍
സംരക്ഷിക്കുന്നതിന്
വനംവകുപ്പ് ധനസാഹയം
നല്‍കിവരുന്നുണ്ടോ;
പ്രസ്തുത ധനസഹായം
ലഭിക്കുന്നതിനുള്ള
അപേക്ഷ
സമര്‍പ്പിക്കേണ്ടത് ഏത്
ഓഫീസിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
കാവുകളുടെ
സംരക്ഷണത്തിലേക്കായി
നല്കുന്ന ധനസഹായം
എത്രയെന്ന്
വ്യക്തമാക്കുമോ;
വിശദീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ നടന്ന വനം
കയ്യേറ്റങ്ങള്‍
2102.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര വനം
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ കാലിക
സ്ഥിതി വ്യക്തമാക്കാമോ?
അഡ്വഞ്ചര്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
ക്രമീകരണങ്ങള്‍
2103.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടിലൂടെയുള്ള
അഡ്വഞ്ചര്‍ ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനും
കാടിന്റെ ഭംഗി
ആസ്വദിക്കാന്‍ വരുന്ന
ടൂറിസ്റ്റുകള്‍ക്കു
വേണ്ടിയും സംസ്ഥാന വനം
വകുപ്പ്
സജ്ജമാക്കിയിരിക്കുന്ന
ക്രമീകരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം കേരള
ഫോറസ്റ്റ്
ഡെവലപ്മെന്റ്
കോര്പ്പറേഷന് എത്ര
രൂപയുടെ ആദായം വനം
വന്യജീവി വകുപ്പുമായി
ചേര്‍ന്ന് നേടി
എന്നറിയിക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ വനം വകുപ്പു
മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍
2104.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
വനം വകുപ്പു മുഖേന
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇതിനായി
2016-17 വര്‍ഷത്തെ
ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര;
എത്ര തുക ചെലവഴിച്ചു;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍ക്ക് എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന
വിശദാംശം നല്‍കാമോ?
ജാനകിക്കാട്
ഇക്കോ ടുറിസം പദ്ധതി
T 2105.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാനകിക്കാട്
ഇക്കോ ടുറിസം
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
വിപുലീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ച്
വരുന്നുണ്ടെന്ന്
വിശദമാക്കാമോ ?
വനപ്രദേശത്തെ
വരള്‍ച്ച
2106.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനമേഖലകളില്‍ വനം
വകുപ്പ്
നട്ടുപിടിപ്പിക്കുന്ന
മാഞ്ചിയം, അക്കേഷ്യ
തുടങ്ങിയ വൃക്ഷങ്ങള്‍
അമിതമായ ജല ഉപഭോഗം
നടത്തുന്നതു മൂലം
വനപ്രദേശം വരള്‍ച്ചയുടെ
പിടിയിലമരുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
വൃക്ഷങ്ങള്‍ വളര്‍ന്നു
വരുന്നത്
മനുഷ്യര്‍ക്കും
മൃഗങ്ങള്‍ക്കും ആരോഗ്യ
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ; വിശദ
വിവരങ്ങള്‍ നല്‍കുമോ ?
കേരളത്തിന്റെ
വനഭൂമിയുടെ വിസ്തീര്‍ണ്ണം
2107.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കേരളത്തിന്റെ
വനഭൂമിയുടെ
വിസ്തീര്‍ണ്ണം
എത്രയാണ്;
(ബി)
കൃഷിയിടങ്ങളിലേയ്ക്ക്
ഇറങ്ങിചെന്ന് വനം
വകുപ്പ്
ജണ്ടയിടുന്നതായുള്ള
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദവിവരം
നല്‍കുമോ?
വനഭൂമിയിലുടെ
കടന്നുപോകുന്ന റോഡുകള്‍
മെയിന്റനന്‍സ് ചെയ്യുന്നത്
2108.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയിലൂടെ
കടന്നുപോകുന്ന
റോഡുകള്‍
മെയിന്റനന്‍സ്
ചെയ്യുവാന്‍ വനം
വകുപ്പിന്റെ
ഭാഗത്തുനിന്നും തടസ്സം
ഉണ്ടാകുന്നത്
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
ഉള്വനപ്രദേശങ്ങളിലെ
ആദിവാസി
കോളനികളിലേക്കും
മറ്റുമുള്ള റോഡുകള്‍
വര്‍ഷങ്ങളായി
മെയിന്റനന്‍സ് ഇല്ലാതെ
കിടക്കുന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
മണിയാറന്‍കുടി-ഉടുമ്പന്നൂര്‍
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍
2109.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണിയാറന്‍കുടി-ഉടുമ്പന്നൂര്‍
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍
എല്‍.എ.സി-എ.ഡി.എസ്-ല്‍
ഉള്‍പ്പെടുത്തി
നിര്‍വ്വഹിക്കുന്നതിന്
ഭരണാനുമതി നല്കി
ഉത്തരവായത് എന്നാണ്;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
ഭരണാനുമതി നല്കി
ഉത്തരവായതിനുശേഷം
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; ഇതുമായി
ബന്ധപ്പെട്ട് നടത്തിയ
കത്തിടപാടുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട് കോതമംഗലം
ഡിവിഷണല്‍ ഫോറസ്റ്റ്
ഓഫീസറോട് റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകയോ
കത്തയക്കുകയോ
ചെയ്തിരുന്നോ; എങ്കില്‍
ഇതുസംബന്ധിച്ച്
ഡി.എഫ്.ഒ യുടെ മറുപടി
എപ്രകാരമായിരുന്നു;
വിശദാംശങ്ങള്‍
നല്കുതമോ;
(ഡി)
പ്രസ്തുത
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചിട്ടും
തുടര്‍ നടപടികള്‍ക്ക്
കാലതാമസം നേരിടുന്നത്
കണക്കിലെടുത്ത്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ ഒരുയോഗം
അടിയന്തിരമായി
വിളിച്ചുചേര്‍ക്കുമോ?
വനംവകുപ്പിന്റെ
അനുമതി ലഭിക്കാത്തതിനാല്‍
മുടങ്ങികിടക്കുന്ന പദ്ധതികള്‍
2110.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിന്റെ
അനുമതി
ലഭിക്കാത്തതിനാല്‍
ഏറനാട് മണ്ഡലത്തിലെ
മുടങ്ങിക്കിടക്കുന്ന
പദ്ധതികള്‍ ഏതെല്ലാമാണ്
; വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകളിന്‍ മേല്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ് ;
വ്യക്തമാക്കുമോ;
(സി)
ആയതില്‍
വനം വകുപ്പിന്റെ അനുമതി
ലഭിച്ചവ ഏതെല്ലാമാണ്;
വിശദമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്താല്‍
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
2111.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യമൃഗങ്ങളുടെ
ആക്രമണത്തെ തുടര്‍ന്ന്
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക്
എന്തെങ്കിലും ധനസഹായം
അനുവദിക്കാറുണ്ടോ;
എങ്കില്‍ എത്ര രൂപ
വീതമാണ് ധനസഹായം
അനുവദിക്കാറുള്ളത്
എന്ന് വിശദമാക്കാമോ?
അഗസ്ത്യാര്‍കൂട
സന്ദര്‍ശനത്തിന്
സ്ത്രീകള്‍ക്ക് അനുമതി
2112.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരമേററ
ശേഷം അഗസ്ത്യാര്‍കൂട
സന്ദര്‍ശനത്തിന്
സ്ത്രീകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
(ബി)
അഗസ്ത്യാര്‍കൂട
സന്ദര്‍ശനവേളയില്‍
സ്ത്രീകള്‍ അതിരുമല വരെ
പോകുന്നതിന് കോടതി
അനുമതി നല്‍കിയെന്ന
റിപ്പോര്‍ട്ട് ശരിയാണോ;
(സി)
പുരുഷന്മാരെപ്പോലെ
ഇവര്‍ക്കും
മലകയറുന്നതിന് അനുമതി
നല്കുന്ന കാര്യത്തില്‍
സർക്കാർ നിലപാട്
വ്യക്തമാക്കുമോ?
കാട്ടുമൃഗങ്ങള്‍
വിള നശിപ്പിച്ചതുമായി
ബന്ധപ്പെട്ട കേസ്സുകള്‍
2113.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയില്‍
കടുത്ത വേനലില്‍ ജല
ദൌര്‍ലഭ്യം മൂലം ആന,
പന്നി, കുരങ്ങ് എന്നിവ
നാട്ടില്‍ വെളളവും
ഭക്ഷണവും തേടിയെത്തി
കര്‍ഷകരുടെ വിളകള്‍
നശിപ്പിച്ചതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ ഈ
വേനല്‍കാലത്ത് ഇതേവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
അറിയിക്കാമോ;
(ബി)
കാട്ടുമൃഗങ്ങള്‍
വിള നശിപ്പിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കാട്ടുമൃഗങ്ങള്‍ക്ക്
വേനല്‍ക്കാലത്ത് അവയുടെ
ആവാസമേഖലയോടനുബന്ധിച്ച്
വെളളം
ലഭ്യമാക്കുന്നതിന്
ആവശ്യമായ സ്ഥലങ്ങളില്‍
ചെറിയ തടയണകളും മറ്റും
നിര്‍മ്മിച്ച് ജലലഭ്യത
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
കാട്ടുമൃഗങ്ങളുടെ
ആക്രമണം തടയുന്നതിന് നടപടി
2114.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാട്ടുമൃഗങ്ങളുടെ
ആക്രമണം കൂടി വരുന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ;
(ബി)
ജനവാസമേഖലയിലേയ്ക്ക്
കടന്നുകയറുന്ന
കാട്ടുപന്നികളെ
നിയന്ത്രിക്കുന്നതിന്
സഹായകരമായ പുതിയ നിയമം
കൊണ്ടുവരാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കാട്ടുമൃഗങ്ങളുടെ
ആക്രമണം മൂലം
ഉണ്ടാകുന്ന നഷ്ടത്തിന്
നല്‍കിവരുന്ന ധനസഹായം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിശോധിക്കുമോ;
സഹായം എളുപ്പത്തില്‍
ലഭ്യമാക്കുമാന് നടപടി
സ്വീകരിക്കുമോ?
വനവത്ക്കരണത്തിനുള്ള
പദ്ധതികൾ
2115.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നശിച്ചുപോയ
വനങ്ങള്ക്കുപകരം വനം
വച്ചുപിടിപ്പിക്കുന്നതിനും
ഔഷധ സസ്യങ്ങള്‍
പരിപാലിക്കുന്നതിനും
പദ്ധതി നിലവിലുണ്ടോ;
(ബി)
മുന്‍
വര്‍ഷങ്ങളില്‍ ഈ പദ്ധതി
പ്രകാരം
വെച്ചുപിടിപ്പിച്ചിട്ടുള്ള
മരങ്ങള്‍ വേണ്ടവിധം
സംരക്ഷിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ ;എത്ര
ഹെക്ടര്‍ സ്ഥലത്താണ്
ഇപ്രകാരം മരങ്ങള്‍
വച്ചുപിടിപ്പിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ;
(സി)
ഇത്തരം
പ്രദേശങ്ങളെ
കാട്ടുതീയില്‍ നിന്നും
സംരക്ഷിക്കുന്നതിന്
വനസംരക്ഷണ സമിതികളുടെ
സേവനം
പ്രയോജനപ്പെടുത്തുമോ;
(ഡി)
അപൂര്‍വ്വങ്ങളായ
ചോലവനങ്ങള്‍, കണ്ടൽ
കാടുകള്‍, മറ്റു
പ്രത്യേക പ്രദേശങ്ങളിലെ
ആവാസ വ്യവസ്ഥയുടെ
സംരക്ഷണം എന്നിവയും
കൂടി ഈ പദ്ധതി പ്രകാരം
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ആനകൊമ്പ് മ്യൂസിയം
ആരംഭിയ്ക്കുവാന്‍ നടപടി
2116.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ഫോറസ്റ്റ്
സ്റ്റേഷനുകളിലും
മറ്റുമായി എത്ര കിലോ ആന
കൊമ്പ്
സൂക്ഷിക്കുന്നുണ്ട്;
(ബി)
ഇത്
ഉപയോഗിച്ച്
ആനകമ്പക്കാരുടെ എണ്ണം
ഏറെ കൂടുതലുളള
തൃശ്ശൂര്‍
കേന്ദ്രീകരിച്ച്
ആനകൊമ്പ് മ്യൂസിയം
ആരംഭിയ്ക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കിൽ
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
വന്യജീവികൾക്ക് കുടിവെളള
ലഭ്യത ഉറപ്പ് വരുത്തുന്നതിന്
നടപടി
2117.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടും
വരള്‍ച്ച മൂലം
കുടിവെളളമില്ലാതെ
കാട്ടിലെ
പക്ഷിമൃഗാദികള്‍
ചത്തൊടുങ്ങുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
ജലസമൃദ്ധമായ
വനമേഖലയില്‍ പോലും
അതിരൂക്ഷമായ
വരള്‍ച്ചയുടെ കാരണം
വകുപ്പ്
പഠനവിധേയമാക്കിയിട്ടുണ്ടോ;
(സി)
പക്ഷികള്‍ക്കും
മൃഗങ്ങള്‍ക്കും
കുടിവെളള ലഭ്യത ഉറപ്പ്
വരുത്തുന്നതിന് ചെക്ക്
ഡാം (തടയണ)
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വനത്തിനുളളിലെങ്കിലും
ശാസ്ത്രീയ
മാര്‍ഗ്ഗങ്ങളിലൂടെ
ജലലഭ്യത ഉറപ്പു വരുത്തി
പക്ഷിമൃഗാദികളുടെ
സംരക്ഷണത്തിന് മറ്റ്
എന്തൊക്കെ നടപടികളാണ്
സർക്കാർ
സ്വീകരിക്കുന്നത്?
ജനവാസ
കേന്ദ്രങ്ങളില്‍
കാട്ടാനകളുടെയും മറ്റ്
മൃഗങ്ങളുടെയും ശല്യം
2118.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
വനപ്രദേശങ്ങളോട്
ചേര്‍ന്ന് കിടക്കുന്ന
ജനവാസ കേന്ദ്രങ്ങളിലും
കൃഷിയിടങ്ങിളിലും
കാട്ടാനകളുടെയും മറ്റ്
വന്യ മൃഗങ്ങളുടെയും
ശല്യം വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്ന പരിഹാരത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്താെക്കെയെന്ന്
വ്യക്തമാക്കുമോ?
റാപ്പിഡ്
റസ്പോണ്‍സ് ടീമിന്റെ
പ്രവര്‍ത്തനങ്ങള്‍
2119.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയില്‍ കാട്ടാനകള്‍
വ്യപകമായി
കൃഷിനശിപ്പിച്ചുകൊണ്ടിരിക്കുന്ന
വിഷയം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഘട്ടങ്ങളില്‍
പ്രവര്‍ത്തിക്കുന്നതിനായി
റാപ്പിഡ് റസ്പോണ്‍സ്
ടീം പ്രസ്തുത
ജില്ലക്കും
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
റാപ്പിഡ്
റസ്പോണ്‍സ് ടീം
ജില്ലക്ക് അനുവദിച്ച
ഉത്തരവല്ലാതെ
സ്റ്റാഫിനേയും, വാഹനവും
ഇതുവരെ അനുവദിച്ചില്ല
എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വന്യമൃഗങ്ങളുടെ ശല്യം
കൂടികൊണ്ടിരിക്കുന്ന
പ്രസ്തുത ജില്ലയില്‍
റാപ്പിഡ് റസ്പോണ്‍സ്
ടീം
പ്രവര്‍ത്തനസജ്ജമാക്കാനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വന്യജീവി
ആക്രമണത്തില്‍
നാശനഷ്ടമുണ്ടാകുന്നവര്ക്കുള്ള
സാമ്പത്തിക സഹായം
2120.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗത്തിന്റെ
ആക്രമണം മൂലം കൃഷിയിലും
മറ്റും
നാശനഷ്ടമുണ്ടാകുന്നവര്‍ക്ക്
ഇപ്പോള്‍ ലഭിച്ചു
വരുന്ന സാമ്പത്തിക
സഹായം തുച്ഛമാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അവ വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അവ വര്‍ദ്ധിപ്പിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആനമുടിച്ചോല
നാഷണല്‍ പാര്‍ക്കിലെ ക്യാമറ
മോഷണം
2121.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂരിന്
സമീപം ആനമുടിചോല
നാഷണല്‍ പാര്‍ക്കില്‍
കടുവയുടെ
കണക്കെടുപ്പിനായി
സ്ഥാപിച്ച ക്യാമറ മോഷണം
പോയ കേസിന്റെ അന്വേഷണം
ഏത് ഘട്ടത്തിലാണ്;
(ബി)
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
അതിരപ്പിള്ളി
പഞ്ചായത്തിൽ വന്യജീവികളുടെ
ആക്രമണം
2122.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ നിരവധി
ആദിവാസി
കോളനികളിലടക്കം വിവിധ
പ്രദേശങ്ങളില്‍
കാട്ടാനയടക്കമുള്ള
വന്യജീവികളുടെ ആക്രമണം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലക്കപ്പാറയില്‍
കാട്ടാനയുടെ
ആക്രമണത്തില്‍ മരണമടഞ്ഞ
കാളിമുത്തു മകന്
അറുമുഖത്തിന്റെ
കുടുംബത്തിന് ധനസഹായം
നല്കുവാന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വന്യ
ജീവികളുടെ നിരന്തരമായ
ആക്രമണം തടയുന്നതിനായി
ഫെന്‍സിംഗ്
നിര്മ്മാണമടക്കുള്ള
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കോഴി വളര്‍ത്തല്‍ പദ്ധതി
2123.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന്റെ കോഴി
വളര്‍ത്തല്‍ പദ്ധതി
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
പഞ്ചായത്തില്‍
ആരംഭിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
കെപ്കോയുമായി
സഹകരിച്ച് സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കോഴിക്കുഞ്ഞ് വിതരണം
ചെയ്യുന്ന പദ്ധതി
തിരുവനന്തപുരം
ജില്ലയില്‍
നടപ്പിലാക്കിയോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
പോത്താനിക്കാട്
മൃഗാശുപത്രിക്ക് കെട്ടിടം
നിർമിക്കുന്നതിന് നടപടി
2124.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
പോത്താനിക്കാട്
മൃഗാശുപത്രിക്ക്
കെട്ടിടം
നിര്‍മ്മിക്കണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ആയതിന്റെ നിലവിലെ
സ്ഥിതിയും
അറിയിക്കാമോ?
കാക്കൂർ
പഞ്ചായത്തില്‍ ലൈവ്
സ്റ്റോക്ക് പാര്‍ക്ക്
T 2125.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
കാക്കൂർ പഞ്ചായത്തില്‍
ലൈവ് സ്റ്റോക്ക്
പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
സര്‍ക്കാര്‍ ഭൂമി
അനുവദിക്കുന്നതിനു
വേണ്ടി 22-2-17 ന്
ചേര്‍ന്ന മന്ത്രിതല യോഗ
തീരുമാനം പ്രകാരം
കൈകൊണ്ട നടപടികള്‍
വ്യക്തമാക്കാമോ?
കന്നുകാലി
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
2126.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പകര്‍ച്ചവ്യാധികളും
രോഗങ്ങളും മൂലം
കേരളത്തില്‍ കന്നുകാലി
വളര്‍ത്തല്‍
ആദായകരമാകുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കന്നുകാലികര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
നിലവിലുള്ള സംവിധാനം
പര്യാപ്തമല്ലെന്ന
ആക്ഷേപങ്ങള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മൃഗശാലകളിലെ
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന് നടപടി
2127.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകളിൽ
താല്‍ക്കാലികമായി
ജോലിചെയ്യുന്ന 10
വര്‍ഷം ആയ ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മൃഗശാലകളിൽ എത്ര
പേരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മൃഗാശുപത്രികള്‍
2128.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ എത്ര
മൃഗാശുപത്രികള്‍
നിലവിലുണ്ട്, അവയില്‍
എത്രയെണ്ണത്തിന്
സ്വന്തമായി
കെട്ടിടമുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
മൃഗാശുപത്രികള്‍
നവീകരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
വിശദമാക്കുമോ?
വളര്‍ത്തുനായകളുടെ
സൗജന്യ കുത്തിവെയ്പിന്
കേന്ദ്രസഹായം
2129.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളര്‍ത്തുനായകളുടെ
സൗജന്യ കുത്തിവെയ്പിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും സംസ്ഥാന
സര്‍ക്കാരിന് പ്രത്യേക
സാമ്പത്തിക സഹായം
ലഭിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് യഥാസമയങ്ങളില്‍
വിനിയോഗിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കുത്തിവെയ്പ്
എടുക്കുവാന്‍ ഒരോ
ജില്ലയിലും മൊബൈല്‍
വിംഗിനെ നിയമിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സുരക്ഷാപരിശോധനയില്ലാത്ത
അറവുമാടുകൾ
2130.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെക്ക്പോസ്റ്റുകളിലൂടെ
സുരക്ഷാപരിശോധനയില്ലാതെ
അറവുമാടുകളെ
കൊണ്ടുവരുന്നത്
ആന്ത്രാക്സും
കുളമ്പുരോഗവുമുള്പ്പെടെയുളള
പകര്‍ച്ചവ്യാധി ഭീഷണി
ഉണ്ടാക്കുന്ന കാര്യം
മൃഗസംരക്ഷണ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ചെക്ക്പോസ്റ്റുകളില്‍
വെറ്റിനറി ഡോക്ടര്‍
സീല്‍ ചെയ്ത മാടുകളെ
മാത്രമേ കടത്തി
വിടുകയുളളൂ എന്ന നിയമം
കര്‍ശനമായി
പാലിക്കുവാനുളള
നിര്‍ദ്ദേശം
അധികൃതര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
പരിശോധനയില്ലാതെ
കൊണ്ടു വരുന്ന
മൃഗങ്ങള്‍ വഴി
കേരളത്തിലെ
മൃഗങ്ങള്‍ക്ക്
ആന്ത്രാക്സ്, കുളമ്പു
രോഗങ്ങള്‍ തുടങ്ങിയവ
പിടിപെടുന്ന കാര്യം
പ്രത്യേകമായി
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
പാല് ക്ഷാമം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍
2131.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിദിനം എത്ര
ലിറ്റര്‍ പാലിന്റെ
ആവശ്യകതയാണുള്ളത്;ഇതില്‍
എത്ര ലിററ൪ ഇവിടെ
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?;
(ബി)
കടുത്ത
വേനല്‍ കാരണം
ഉല്പാദനത്തില് ശരാശരി
എത്ര ലിറ്റര്‍ കുറവ്
വന്നിട്ടുണ്ട്;
(സി)
പാല്
ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
പാല്
വിതരണം നടത്തുന്ന സ്വകാര്യ
കമ്പനികള്‍
2132.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പാല് വിതരണം നടത്തുന്ന
സ്വകാര്യ കമ്പനികള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ക്ഷീര
കര്‍ഷകരെ സഹായിക്കുവാന്‍
പദ്ധതികള്‍
2133.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകരെ
സഹായിക്കുവാന്‍
എന്തെല്ലാം പദ്ധതികള്‍
വകുപ്പ്
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
പാലുത്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
കര്‍ഷകരെ
സഹായിക്കുവാന്‍
പശുയൂണിറ്റുകള്,
കറവയന്ത്രം എന്നീ
പദ്ധതികള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
കന്നുകാലി
ഇന്‍ഷ്വറന്‍സ് വഴി ഈ
സാമ്പത്തിക വര്‍ഷം എത്ര
തുക വിതരണം ചെയ്തു;
വിശദമാക്കുമോ?
പാലിന്റെ
ഗുണനിലവാര പരിശോധനാ
സംവിധാനങ്ങള്‍
2134.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലിന്റെ
ഗുണനിലവാര പരിശോധനാ
സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
നൂതന സാങ്കേതിക
വിദ്യയുടെ ഉപയോഗം
എത്രത്തോളമുണ്ടെന്ന്
അറിയിക്കുമോ;
ആയതിലേക്ക് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലേക്ക്
വരുന്ന അന്യസംസ്ഥാന
പാലിന്റെ ഗുണമേന്മ
ഉറപ്പാക്കുന്നതിന്,
അതിര്‍ത്തി
പ്രദേശങ്ങളില്‍ ചെക്ക്
പോസ്റ്റുകള്‍
സ്ഥാപിക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കേരളത്തില്‍
ക്ഷീരവികസന വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ എത്ര
മേഖലാ ലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഈ സര്‍ക്കാര്‍ വന്നതിന്
ശേഷം പുതുതായി ലാബുകള്‍
തുടങ്ങിയിട്ടുണ്ടോ?
പാലിന്റെയും
പാല് ഉത്പന്നങ്ങളുടെയും
ഗുണനിലവാരം
2135.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലിന്റെയും പാല്
ഉത്പന്നങ്ങളുടെയും
ഗുണനിലവാരം ഉറപ്പ്
വരുത്തുവാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സർക്കാർ അധികാരത്തിൽ
വന്നശേഷം
പാലുത്പാദനത്തില്‍ എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ക്ഷീരകര്‍ഷക
കടാശ്വാസ പദ്ധതി
2136.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍ പ്രഖ്യാപിച്ച
ക്ഷീരകര്‍ഷക കടാശ്വാസ
പദ്ധതി പ്രകാരം
എന്തെല്ലാം നടപടികളാണ്
ഇതു വരെ
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ നിന്നും ഇതു
പ്രകാരം എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ?
അന്യസംസ്ഥാന
കമ്പനികളുടെ പാലും
പാലുത്പന്നങ്ങളും
2137.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അന്യസംസ്ഥാന
കമ്പനികളുടെ പാലും
പാലുത്പന്നങ്ങളും
വില്പനയ്ക്കെത്തുന്നുണ്ട്;
(ബി)
ഇവയെല്ലാം
മായം കലര്‍ന്നിട്ടില്ല
എന്നും
ഭക്ഷ്യയോഗ്യമാണെന്നും
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ക്ഷീരോല്പാദന
രംഗത്ത് സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായുള്ള
പദ്ധതികള്‍
2138.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എ. പ്രദീപ്കുമാര്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോല്പാദന രംഗത്ത്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
ആവിഷ്കരിച്ച
പദ്ധതികളുടെ ഭാഗമായി
പാലിന്റെ സംഭരണ,
സംസ്കരണ, വിതരണ
പ്രക്രിയകള്‍
ശാസ്ത്രീയമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
ക്ഷീര
കര്‍ഷകര്‍ക്ക് പാലിന്
ന്യായമായ വിലയും
കുറഞ്ഞവിലയ്ക്ക്
കാലിത്തീറ്റയും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
പഞ്ചായത്ത്തലത്തില്‍
ക്ഷീര വികസന യൂണിറ്റുകള്‍
2139.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പഞ്ചായത്ത്തലത്തില്‍
ക്ഷീര വികസന
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മൃഗശാലകളുടെ
നവീകരണം
2140.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മൃഗശാലകളില്‍ നിലവിൽ
മൃഗങ്ങളും മറ്റും വളരെ
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
കഴിഞ്ഞ മൂന്നു
മാസത്തിനുള്ളില്‍
മൃഗശാലകളിലെ മൃഗങ്ങള്‍
പലതും ചത്ത് പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സംരക്ഷണത്തിലെ പിഴവു
മൂലമാണോ ഇങ്ങനെ
സംഭവിച്ചത്:
(സി)
നിലവിലുള്ള
മൃഗശാലകള്‍ ഹെെടെക്
ആക്കി ഏറ്റവും നല്ല
നിലയില്‍ നവീകരിച്ച്
കൂടുതല്‍ മൃഗങ്ങളെയും
പക്ഷികളെയും മറ്റും
ഇവിടെ എത്തിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?