വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള
ബുദ്ധിമുട്ടുകള്‍
1859.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്,
നിലവിലുള്ള പല
ഉത്തരവുകളും
കര്ക്കശമായതിനാലും
ഉദ്യോഗസ്ഥരുടെ അനാസ്ഥ
മൂലവും പല
സംരംഭകര്‍ക്കും
ബുദ്ധിമുട്ടുകള്‍
നേരിടുന്നതിനാല്‍
നിലവിലെ പല കര്‍ക്കശ
ഉത്തരവുകളും ലഘൂകരിച്ച്
ജനങ്ങളെ വിവിധ വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിലേക്ക്
ആകര്ഷിയ്ക്കുവാന്
ആവശ്യമായ നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
പല
ഡിപ്പാര്‍ട്ടുമെന്റുകളില്‍
നിന്നും അനുമതി വാങ്ങി
മാത്രമേ ഇപ്പോള്‍ പുതിയ
വ്യവസായങ്ങള്‍
തുടങ്ങുവാന്‍
സാധിക്കകയുള്ളൂ എന്നത്
വ്യവസായ സംരംഭകര്‍ക്ക്
വളരെ ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കുന്നതിനാല്‍ ഇവ
ഒഴിവാക്കി ഒരു
സ്ഥാപനത്തില്‍ നിന്ന്
തന്നെ എല്ലാവിധ
എന്‍.ഒ.സി.കളും
ലഭ്യമാകുന്ന സംവിധാനം
സൃഷ്ടിക്കുവാന്‍ നടപടി
സ്വീകരിയ്ക്കുമോ?
"സിറ്റി
ഗ്യാസ്" പദ്ധതി
1860.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എൽ. എൻ. ജി പൈപ്പ് ലൈൻ
കടന്നു പൊകുന്ന
ജില്ലകളില്‍ "സിറ്റി
ഗ്യാസ്" പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
പൊതു
മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ട
കണക്കുകള്‍
1861.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
പൊതു മേഖലാ
സ്ഥാപനങ്ങളുടെ 2016
മെയ് 31 വരെയുള്ള
ലാഭനഷ്ടകണക്കുകളുടേയും
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നിലവിലുള്ള
ലാഭനഷ്ടകണക്കുകളുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൊതു
മേഖലയില്‍ പുതിയ വ്യവസായ
സ്ഥാപനങ്ങള്‍
1862.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
മേഖലയില്‍ പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കേരളത്തിലെ
ഫര്‍ണ്ണീച്ചര്‍
വ്യവസായത്തിന്റെ
കേന്ദ്രമായ കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴിയില്‍ ഒരു
ഫര്‍ണ്ണീച്ചര്‍ ഹബ്
സ്ഥാപിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
പുതിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
1863.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വ്യവസായ വകുപ്പിന്
കീഴിൽ പുതിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ ?
വനിതാ
സംരംഭകര്‍ക്കായി പദ്ധതികള്‍
1864.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനിതാ സംരംഭകര്‍ക്കായി
കെ.എസ്.എെ.ഡി.സി മുഖേന
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഈ
പദ്ധതികളിലൂടെ വനിതാ
സംരംഭകര്ക്ക്എന്തെല്ലാം
ആനുകൂല്യങ്ങള്‍
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഇത്തരത്തില്‍
ഭാവിയില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കാന്‍
ആലോചിക്കുന്നു എന്ന്
അറിയിക്കുമോ?
കരകൗശല
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍ നടപടി
1865.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരകൗശല
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
മേഖലയിലെ തൊഴിലാളികളുടെ
വേതനവും, തൊഴില്‍
സാഹചര്യവും
പരിതാപകരമായതിനാല്‍ അതു
പരിഹരിക്കാന്‍
പദ്ധതിയുണ്ടോ;
(സി)
ദേശീയ
പിന്നോക്ക വിഭാഗ
ധനകാര്യ
കോര്‍പ്പറേഷന്റെ
ധനസഹായത്തോടുകൂടി
കരകൗശല വികസന
കോര്പ്പറേഷന്
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കരകൗശല
വ്യവസായ സംരക്ഷണത്തിനായി
പദ്ധതികള്‍
1866.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കരകൗശല വ്യവസായത്തിന്റെ
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഈ
പദ്ധതികളുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഈ
പദ്ധതികളിലൂടെ കരകൗശല
തൊഴിലാളികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുമെന്ന്
അറിയിക്കുമോ?
കുംഭാര
കോളനികളിൽ വ്യവസായ യൂണിറ്റ്
തുടങ്ങാന്‍ നടപടി
1867.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍പാത്രനിര്‍മ്മാണം
പരമ്പരാഗത തൊഴിലായി
സ്വീകരിച്ചവര്‍
താമസിക്കുന്ന കോളനി
(കുംഭാര കോളനി) കള്‍
നവീകരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;ഇവിടങ്ങളില്‍
പുതിയ വ്യവസായ യൂണിറ്റ്
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഉല്പന്നങ്ങള്ക്ക്
വിപണി കണ്ടെത്താന്‍
സര്‍ക്കാര്‍ തലത്തില്‍
നടപടി സ്വീകരിക്കുമോ;
(സി)
ടൂറിസവുമായി
ബന്ധപ്പെടുത്തി പുതിയ
ഉല്പന്ന
നിര്‍മ്മാണത്തിന്
വിദഗ്ധ പരിശീലനം
ലഭ്യമാക്കുമോ?
അരൂര്‍
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
1868.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലപ്പുഴ
ജില്ലയിലെ അരൂര്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ വ്യവസായ
വകുപ്പിന്റെ അധീനതയില്‍
ആകെ എത്ര ഏക്കര്‍
സ്ഥലമുണ്ട്; ഇതില്‍
എത്ര ഏക്കര്‍ സ്ഥലം
വ്യവസായികള്‍ക്ക്
നല്‍കിയിട്ടുണ്ട്; ഈ
സ്ഥലം ഏതൊക്കെ
വ്യവസായികള്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
എത്ര സെന്റ് വസ്തു
വീതമാണ്
നല്‍കിയിട്ടുള്ളത്;
വിശദമാക്കാമോ?
സിൽക്ക്
- ന്റെ ആഭിമുഖ്യത്തില്‍
പ്രവർത്തിക്കുന്ന കപ്പല്‍
പൊളിക്കല്‍ സ്ഥാപനം
1869.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യാതൊരു
സുരക്ഷാ മാനദണ്ഡങ്ങളും
പാലിക്കാതെ കണ്ണൂര്‍
ജില്ലയിലെ അഴീക്കലില്‍
സിൽക്ക്-ന്റെ
ആഭിമുഖ്യത്തില്‍
കപ്പല്‍ പൊളിക്കല്‍
വ്യവസായ സ്ഥാപനം
പ്രവർത്തിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വ്യവസായം കൊണ്ട്
സംസ്ഥാനത്തിന്
ഉണ്ടാകുന്ന നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
പൊളിക്കുന്ന
കപ്പലുകളിലെ മാരകമായ
രാസവസ്തുക്കള്‍
പരിസ്ഥിതിക്കും,
ജീവജാലങ്ങള്‍ക്കും
ഗുരുതര പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ?
ഗെയില്‍
വാതക പൈപ്പ് ലൈന്‍ പദ്ധതി
1870.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ "വാതക പൈപ്പ്
ലൈന്‍" പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കേരളത്തിലെ
ഏതെല്ലാം
പ്രദേശങ്ങളിലൂടെയാണ്
കടന്നുപോകുന്നത്;
വ്യക്തമാക്കുമോ; പദ്ധതി
നടപ്പിലാക്കുന്ന
പ്രദേശത്തെ ജനങ്ങളുടെ
ആശങ്ക ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളിലൂടെയാണ്
പൈപ്പ് ലൈന്‍ കടന്നു
പോകുന്നതിന്
അലൈന്മെന്റ്
തയ്യാറാക്കിയിട്ടുള്ളത്;
സര്‍വ്വേ നമ്പര്‍,
ഉടമസ്ഥത എന്നീ വിവരങ്ങൾ
ഉള്‍പ്പെടെ വിശദാംശം
നല്‍കുമോ;
(ഡി)
താരതമ്യേന
ജനസാന്ദ്രത കൂടിയ
പ്രദേശങ്ങള്‍ ഒഴിവാക്കി
ജനസാന്ദ്രത കുറഞ്ഞ
പ്രദേശങ്ങളില്‍ കൂടി
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിന്
അലൈന്മെന്റില് മാറ്റം
വരുത്തുന്നതിനും ഇതു
വഴി ജനങ്ങളുടെ ആശങ്ക
അകറ്റുന്നതിനും നടപടി
സ്വീകരിക്കുമോ?
വ്യവസായ
വികസനം വേഗത്തിലാക്കാനുള്ള
നടപടികള്‍
1871.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവികസനം
വേഗത്തിലാക്കാനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
വ്യവസായങ്ങള്‍
തുടങ്ങാന്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിരുന്ന ലൈസൻസിങ്
അധികാരം എടുത്തുകളഞ്ഞത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ വരുമാന
നഷ്ടത്തിന്
കാരണമാകുമെന്ന്
കരുതുന്നുണ്ടോ; ഈ
വിധത്തില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
സംഭവിക്കുന്ന നഷ്ടം
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ജനങ്ങളുടെ
സ്വത്തിനും ജീവനും
ഭീഷണിയാകുന്ന
വ്യവസായങ്ങള്‍
തുടങ്ങാന്‍ ഇതു
കാരണമാകും എന്ന്
കരുതുന്നുണ്ടോ;
(ഡി)
ഒരു
പ്രദേശത്തെ
പ്രകൃതിവിഭവങ്ങളുടെ
ചൂഷണത്തിനിടയാക്കുന്ന
വ്യവസായങ്ങള്‍
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
കിന്‍ഫ്രാ പാർക്ക്
1872.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
കിന്‍ഫ്രാ
പാര്‍ക്കിന്റെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ;
(ബി)
ഇവിടെ
വ്യവസായിക-ജലവിതരണ
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെയായി
എന്ന് അറിയിക്കുമോ;
(സി)
ഇതിലേയ്ക്കായി
എത്ര തുക ആവശ്യമായി
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;സമയബന്ധിതമായി
പ്രസ്തുത പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുമോ
എന്നറിയിക്കാമോ?
മലബാര്‍
സിമന്റ്സ്-ന്റെ മാർക്കറ്റിംഗ്
വ്യാപിപ്പിയ്ക്കുന്നതിന്
നടപടി
1873.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
സിമന്റ്സ്-ന്റെ
മാർക്കറ്റിംഗ് കൂടുതല്‍
വ്യാപിപ്പിയ്ക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
ഇതിനായി എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നുമുളള സിമന്റ്
ബ്രാൻഡുകള്‍ കേരളത്തിൽ
നന്നായി വിപണി
കയ്യടക്കുകയും എന്നാൽ
മലബാര്‍ സിമന്റ്സ്
പിറകോട്ടു പോവുകയും
ചെയ്യുന്ന സ്ഥിതിവിശേഷം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ മലബാർ
സിമന്റ്സ് -ന്റെ വിപണി
കൂടുതല്‍
വ്യാപിപ്പിയ്ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ?
ചെറുകിട
വ്യവസായങ്ങളെ
പുനരുദ്ധരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
1874.
ശ്രീ.എം.
സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
,,
എ. എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചെറുകിട വ്യവസായങ്ങളെ
പുനരുദ്ധരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെറുകിട
വ്യവസായ സ്ഥാപനങ്ങളില്‍
ഉത്പാദിപ്പിക്കുന്ന
ഉല്പന്നങ്ങളുടെ
വിപണനത്തിന് എന്തെല്ലാം
സഹായങ്ങളാണ്
നല്‍കിവരുന്നത്;
വിശദമാക്കാമോ ;
(സി)
ചെറുകിട
വ്യവസായങ്ങളെ
സംരക്ഷിക്കുന്നതിനും
വിപണി
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം നൂതന
പദ്ധതികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
ക്ലസ്റ്ററുകള്‍
1875.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ ക്ലസ്റ്ററുകള്‍
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ ഉദ്ദേശ്യവും
ലക്ഷ്യവും എന്തെന്ന്
അറിയിക്കുമോ;
(സി)
ഇതിലൂടെ
സംസ്ഥാനത്തിന്റെ
വ്യവസായിക
വളര്‍ച്ചയ്ക്ക്
എന്തെല്ലാം
പ്രയോജനങ്ങള്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ഇത്തരം
ക്ലസ്റ്ററുകള്‍
ഉത്പാദിപ്പിക്കുന്ന
ഉത്പന്നങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
ഒരു പൊതുവായ
ബ്രാന്‍ഡില്‍ വിപണനം
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ബിസിനസ്സ്
ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍
1876.
ശ്രീ.റ്റി.വി.രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
കാരാട്ട് റസാഖ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംരംഭകത്വ ആശയവുമായി
മുന്നോട്ട് വരുന്ന
പുതിയ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ബിസിനസ്സ് ഇന്‍കുബേഷന്‍
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പുതിയ
സംരംഭകര്‍ക്ക് ആവശ്യമായ
സാങ്കേതിക, അടിസ്ഥാന
സൗകര്യങ്ങള്‍,
വെെദഗ്ദ്ധ്യ വികസനം
എന്നിവയ്ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സെന്ററുകളിൽ
ലഭ്യമാകുന്നത്;
(സി)
വിജയം
കെെവരിച്ച
സംരംഭകരുടെയും
വിദഗ്ദ്ധരുടെയും
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുത്തി
ബിസിനസ്സ് ഇന്‍കുബേഷന്‍
സെന്ററുകളെ കൂടുതല്‍
ഫലപ്രദമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ
പദ്ധതികള്‍
1877.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
സൗരോര്‍ജ്ജ പദ്ധതികള്‍
ആരംഭിക്കുവാനും ഇത്
വ്യാവസായിക
ഉത്പാദനത്തിന്
ഉപയോഗിക്കുവാനും
വേണ്ടിയുള്ള പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നൽകാമോ ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാര്‍ജിന്‍
മണി വായ്പയുടെ കുടിശ്ശിക
അടച്ച് തീര്‍ക്കുന്നതിന്
പദ്ധതികള്‍
1878.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
അനുവദിക്കപ്പെട്ടിട്ടുള്ള
മാര്‍ജിന്‍ മണി
വായ്പയുടെ കുടിശ്ശിക
അടച്ച്
തീര്‍ക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന്
അറിയിക്കുമോ;പ്രസ്തുത
പദ്ധതികളുടെ
മാനദണ്ഡങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ ആനുകൂല്യം
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
വായ്പക്കാര്‍
സ്വീകരിക്കേണ്ടത് എന്ന്
അറിയിക്കുമോ?
ഇന്‍ഡ്യന്‍
കോഫി ബോര്‍ഡ് തൊഴിലാളി സഹകരണ
സംഘം പിരിച്ചുവിട്ട നടപടി
1879.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഡ്യന്‍
കോഫി ബോര്‍ഡ് തൊഴിലാളി
സഹകരണ സംഘം (4227)
ഡയറക്ടര്‍ ബോര്‍ഡ്
പിരിച്ചുവിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നു;
(ബി)
തെരഞ്ഞെടുപ്പിലൂടെ
അധികാരത്തില്‍ വന്ന
പ്രസ്തുത ഡയറക്ടര്‍
ബോര്‍ഡിനെതിരെ
കള്ളപരാതിയുടെ
അടിസ്ഥാനത്തില്‍
നടപടികള്‍ സ്വീകരിച്ച്
അഡ്മിനിസ്ട്രേറ്റര്‍
ഭരണം ഏല്‍പ്പിച്ചത്
സഹകരണ ജനാധിപത്യത്തിനെ
നശിപ്പിക്കുന്നതിന്
വേണ്ടിയാണെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സഹകരണ
സംഘം ഹെഡ് ഓഫീസ്
തല്ലിപ്പൊളിച്ച് ഓഫീസ്
റിക്കാര്‍ഡുകള്‍ ബലമായി
എടുത്തുകൊണ്ടുപോയവര്ക്കെതിരെ
നടപടി സ്വീകരിക്കുമോ?
നിര്‍മ്മാണ
മേഖല പ്രതിസന്ധി
പരിഹരിക്കുന്നതിന് നടപടി
1880.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
കേരളത്തില്‍ സിമന്റ്
പായ്ക്കറ്റ് ഒന്നിന്
നൂറു രൂപ കൂടുതലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിമന്റ്
കൂടാതെ കമ്പി, മണല്‍
എന്നീ നിര്‍മ്മാണ
സാമഗ്രികളുടെ വിലയും
വര്‍ദ്ധിച്ചതോടെ
സംസ്ഥാനത്ത് നിര്‍മ്മാണ
മേഖല
പ്രതിസന്ധിയിലാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പ്രതിസന്ധി
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ ഇടപെടുമോ;
സിമന്റ്
നിര്‍മ്മാതാക്കള്‍,
വ്യാപാരികള്‍, കെട്ടിട
നിര്‍മ്മാതാക്കള്‍
എന്നിവരുടെ
പ്രതിനിധികളുമായി
ചര്‍ച്ച നടത്തുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സര്‍ക്കാര്‍
സ്ഥാപനമായ മലബാര്‍
സിമന്റ്സില്‍ ഉത്പാദനം
വര്‍ദ്ധിപ്പിച്ച്
പ്രതിസന്ധി
മറികടക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കിന്റെ
വികസനം
1881.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കിന്റെ
വികസനത്തിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം സ്ഥാപനങ്ങള്‍
ആണ് ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കില്‍
പ്രവര്‍ത്തിച്ചു
വരുന്നത്; വിശദാംശം
നല്‍കാമോ;
(സി)
ഒറ്റപ്പാലം
കിന്‍ഫ്രാ പാര്‍ക്കില്‍
ആരംഭിക്കുന്ന പ്രതിരോധ
പാര്‍ക്കിലേക്ക്
നിക്ഷേപകരെ
കണ്ടെത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ് നാളിതുവരെ
സ്വീകരിച്ചത്; വിശദാംശം
ലഭ്യമാക്കുമോ?
കോട്ടക്കലിൽ
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്ന നടപടി
1882.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
കേന്ദ്രീകരിച്ച്
വ്യവസായ പാര്‍ക്ക്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ജില്ലാ
വ്യവസായ കേന്ദ്രം ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഐ.ടി
മേഖലയുമായി ബന്ധപ്പെട്ട
വ്യവസായം
ആരംഭിക്കുവാന്‍
എന്തെങ്കിലും പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കുപ്പിവെള്ള
-സോഫ്റ്റ് ഡ്രിംഗ്സ്
കമ്പനികളുടെ എണ്ണം
T 1883.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിക്കുന്ന
കുപ്പിവെള്ളകമ്പനികളും,
സോഫ്റ്റ് ഡ്രിംഗ്സ്
കമ്പനികളും
എത്രയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അതില്‍
അന്തര്‍ദേശീയ, ദേശീയ,
പ്രാദേശിക കമ്പനികള്‍
എത്ര വീതമാണെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
കമ്പനികള്‍
അനുവദനീയമായതിലും
കൂടുതല്‍ ജലം
ചോര്ത്തുന്നുവോയെന്നു
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അധിക
ജലചൂഷണത്തിന്റെ കഴിഞ്ഞ
അഞ്ചുവര്‍ഷത്തെ കണക്ക്
ലഭ്യമാക്കുമോ?
സ്റ്റാന്‍ഡ്
അപ് ഇന്ത്യാ സ്കീം
1884.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനിതകളെയും
എസ്.സി./എസ്.റ്റി.
വിഭാഗക്കാരയും
സഹായിക്കുന്നതിനായി
കേന്ദ്ര
ഗവണ്മെന്റിന്റെ
സ്റ്റാന്‍ഡ് അപ്
ഇന്ത്യാ സ്കീം
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഗുണഭോക്താവ്
ആകുന്നതിലേയ്ക്ക്
എന്തൊക്കെ കാര്യങ്ങള്‍
ചെയ്യണമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സ്കീമില്‍ ലോൺ
ലഭിക്കുന്നതിനായി
ഡിപ്പാര്‍ട്ട്മെന്റ്
ഓഫ് ഇന്‍ഡസ്ട്രിയല്‍
പോളിസി ആന്റ്
പ്രൊമോഷനില്‍(ഡി.ഐ.പി.പി)
പ്രോജക്ട് രജിസ്റ്റര്‍
ചെയ്യണമെന്ന നിബന്ധന
ഉള്ളതിനാല്‍ പ്രസ്തുത
രജിസ്ട്രേഷന്റെ
മാര്‍ഗ്ഗങ്ങള്‍/സംവിധാനം
എന്തെന്ന് വിശദമായി
വെളിപ്പെടുത്തുമോ;
(സി)
കേരളത്തിലെ
ഏതൊക്കെ
ബാങ്കുകളാണ്റ്റാന്ഡ്
അപ് ഇന്ത്യാ സ്കീമില്‍
ലോണ്‍
കൊടുക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ലോണ്‍
വേഗത്തില്‍
ലഭിക്കുന്നതിന്
പ്രസ്തുത ലോണ്‍
സംരംഭകരെ
സഹായിക്കുവാന്‍ വ്യസായ
വകുപ്പിന് സാധിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
റാന്നിയില്‍
റബ്ബര്‍
പാര്ക്ക്പ്രാവര്ത്തികമാക്കുന്നതിന്
നടപടി
1885.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിക്ക്
പ്രഖ്യാപിച്ച റബ്ബര്‍
പാര്‍ക്ക്
പ്രാവര്‍ത്തികമാകാത്തത്
എന്തുകൊണ്ടാണെന്നറിയിക്കാമോ
; ഇതിനു ശേഷം
പ്രഖ്യാപിച്ച
പാര്‍ക്കുകള്‍ പോലും
യഥാര്‍ത്ഥ്യമായപ്പോള്‍
റബ്ബര്‍ ഉല്‍പ്പാദന
കേന്ദ്രമായ റാന്നിയിലെ
റബ്ബര്‍ പാര്‍ക്ക്
ആരംഭിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ആയിരക്കണക്കിന്
ആളുകള്‍ക്ക്
പ്രത്യക്ഷമായും
പരോക്ഷമായും ജോലി
ലഭിക്കാവുന്ന റബ്ബര്‍
പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
സംസ്ഥാനത്തെ
കിന്‍ഫ്ര പാര്‍ക്കുകൾ
1886.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കിന്‍ഫ്ര
പാര്‍ക്കുകളുടെ
വ്യവസായ/ജല വിതരണ
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിനായി
ഇൗ സാമ്പത്തിക വര്‍ഷം
എത്ര തുക
ചെലവഴിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
കിന്‍ഫ്ര പാര്‍ക്കുകളെ
നവീകരിക്കുവാനാണ്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കാമോ?
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
1887.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
2015-16 വര്‍ഷത്തില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നത്;
ഇതേ കാലയളവില്‍
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം
എത്ര രൂപയായിരുന്നു;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാം;
(ഡി)
2016-17
വര്‍ഷത്തില്‍ പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം
എത്ര രൂപയാണ്;
(ഇ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭത്തിലാക്കുന്നതിനും
പുതിയ വ്യവസായ
സ്ഥാപനങ്ങള്‍
പൊതുമേഖലയില്‍
തുടങ്ങുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പത്തനംതിട്ട
ജില്ലയില്‍
പൂട്ടിക്കിടക്കുന്ന വ്യവസായ
സ്ഥാപനങ്ങള്‍
1888.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
പൂട്ടിക്കിടക്കുന്ന
വ്യവസായ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
പൂട്ടിക്കിടക്കുന്ന
സ്ഥാപനങ്ങള്‍ തുറന്നു
പ്രവർത്തിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സ്ഥാപനങ്ങള്‍
പൂട്ടിയതുകാരണം എത്ര
പേര്‍ക്ക് ജോലി
നഷ്ടമായിട്ടുണ്ട്;
(ഡി)
പൂട്ടിക്കിടക്കുന്ന
സ്ഥാപനങ്ങള്‍ തുറന്നു
പ്രവർത്തിപ്പിക്കുവാന്‍
എത്ര രൂപയുടെ
സാമ്പത്തിക ബാധ്യത
ഉണ്ടാകും
എന്നറിയിക്കാമോ?
സിഡ്കോയ്ക്ക്
വിലക്ക് ഏർപ്പെടുത്തിയ നടപടി
1889.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയ്ക്ക്
വിവിധ സർക്കാർ
വകുപ്പുകളുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പ്രവൃത്തികളും
കരാറുകളും
നല്കുന്നതില്
എന്തെങ്കിലും വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
നിര്‍മ്മാണ കമ്പനികളും
കരാറുകാരും ഇൗ അവസരം
പരമാവധി മുതലെടുക്കുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;എങ്കില്‍
വിലക്ക് നീക്കുന്ന
കാര്യം പരിഗണിക്കുമോ?
നഷ്ടത്തിലായിരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
1890.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മുന്‍പ്
നഷ്ടത്തിലായിരുന്ന
ഏതെങ്കിലും പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
ലാഭത്തിലാക്കിയിട്ടുണ്ടെങ്കിൽ
ആയതിന്റെ കണക്കുകൾ
വിശദമാക്കുമോ ?
ഡിപ്പാര്‍ട്ട്മെന്റ്
ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി
& പ്രമോഷന്
1891.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റിന്റെ
കീഴീല്‍ വനിതകളുടെയും
എസ്.സി./എസ്.റ്റി.
വിഭാഗങ്ങളുടെയും
ബിസിനസ്സ് സംരംഭം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി
കേന്ദ്രഗവണ്മെന്റിന്റെ
ഡിപ്പാര്‍ട്ട്മെന്റ്
ഓഫ് ഇന്‍ഡസ്ട്രിയല്‍
പോളിസി & പ്രമോഷന്
(DIPP)
പദ്ധതിയില്‍പ്പെടുത്തി
വിവിധ ഡിസ്ട്രിക്ട്
ഇൻഡസ്ട്രിയൽ സെന്റർ വഴി
നടപ്പാക്കുന്ന
സ്റ്റാന്റ് അപ് ഇന്ത്യ
പദ്ധതി സംസ്ഥാനത്തുള്ള
പ്രധാന ബാങ്കുകള്‍ വഴി
നടപ്പിലാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയ്ക്ക് വേണ്ടി
ബാങ്കില്‍ നിന്നും
സെക്യൂരിറ്റി (വസ്തു,
മറ്റ് വകകള്‍)
വാങ്ങരുതെന്ന നിബന്ധന
ഉള്ളകാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എന്നിട്ടും
പല ബാങ്കുകാരും,
സെക്യൂരിറ്റി
ചോദിയ്ക്കുന്നതുമൂലം പല
വനിതകളും
എസ്.സി./എസ്.റ്റി.
വിഭാഗം ആള്‍ക്കാരും
സെക്യൂരിറ്റിയായി
വസ്തുക്കളും മറ്റും
ബാങ്കുകള്‍ക്ക്
കൊടുക്കുവാന്‍
ഇല്ലാത്തതിനാല്‍ പല
നല്ല സംരംഭങ്ങളില്‍
നിന്നും പിന്തിരിഞ്ഞ്
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ച്
ഈ പുതുവ്യവസായ സംരംഭകരെ
സഹായിക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
സ്റ്റാന്റ്
അപ് ഇന്ത്യ പദ്ധതി
പ്രകാരം എത്ര രൂപ
വരെയാണ് ലോണ്‍
കൊടുക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
ഈ
ലോണിന്റെ പലിശനിരക്കും
തിരിച്ചടവും ഏത്
രീതിയിലെന്ന്
വിശദമാക്കുമോ;
(എഫ്)
സ്റ്റാന്റ്
അപ് ഇന്ത്യ പദ്ധതി
പ്രോത്സാഹിപ്പിക്കുവാന്‍
എന്തൊക്കെ കാര്യങ്ങള്‍
അപേക്ഷകര്‍ക്ക് ചെയ്തു
കൊടുക്കുവാന്‍ വ്യവസായ
വകുപ്പിന്
സാധിയ്ക്കുമെന്ന്
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികളില്‍
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്ന നടപടി
1892.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വിദ്യാലയങ്ങള്‍
സംരംഭക
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി വ്യവസായ
രംഗത്തുള്‍പ്പെടെ
വിദ്യാര്‍ത്ഥി
സംരംഭകര്‍ക്ക്
പ്രോത്സാഹനവും വ്യവസായ
സാഹചര്യവും സൃഷ്ടിച്ചു
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
എെ. ടി. ക്യാമ്പസുകള്‍
കേന്ദ്രീകരിച്ച്
ഇതിനായി എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കുമോ?
പ്രവ൪ത്തനലാഭമുണ്ടാക്കിയ
പൊതുമേഖലാ സ്ഥാപനങള്
1893.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
വര്‍ഷങ്ങളില്‍
നഷ്ടത്തിലായിരുന്ന എത്ര
പൊതുമേഖലാ സ്ഥാപനങള്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം
പ്രവ൪ത്തനലാഭമുണ്ടാക്കിയെന്ന്
വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമേഖലയില്‍ എത്ര
വ്യവസായ സംരംഭങ്ങള്‍
പുതുതായി
ആരംഭിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ;
(സി)
മുന്‍വര്‍ഷങ്ങളില്‍
ലാഭത്തിലായിരുന്ന എത്ര
പൊതുമേഖലാ സ്ഥാപനങള്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം പ്രവ൪ത്തന
നഷ്ടമുണ്ടാക്കിയെന്ന്
വിശദമാക്കുമോ?
മൈനിങ്
ആൻഡ് ജിയോളജി വകുപ്പിലെ
ജീവനക്കാരുടെ പ്രതിദിന വേതനം
1894.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധനകാര്യവകുപ്പിന്‍െറ
ഉത്തരവ് പ്രകാരം 2016
മുതല്‍
ദിവസവേതനക്കാര്‍ക്ക്
600 രൂപ പ്രതിദിന വേതനം
ലഭിക്കുമ്പോള്‍ മൈനിംഗ്
&; ജിയോളജി
വകുപ്പിലെ
താല്‍ക്കാലികക്കാര്‍ക്ക്
കേവലം 250/ 300 രൂപ
മാത്രം ലഭിക്കുന്നത്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് മൈനിംഗ് &;
ജിയോളജി വകുപ്പിലെ
ജീവനക്കാര്‍ക്കും
ബാധകമാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
മൈനിംഗ്
ആൻഡ് ജിയോളജി വകുപ്പ്
നിയന്ത്രണങ്ങള്‍
1895.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുനിര്‍മ്മാണവുമായി
ബന്ധപ്പെട്ട മൈനിംഗ്
ആൻഡ് ജിയോളജി വകുപ്പ്
എന്തെല്ലാം
നിയന്ത്രണങ്ങളും
നിബന്ധനകളുമാണ്
ഏർപ്പെടുത്തിയിരിക്കുന്നത്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സാധാരണക്കാര്‍ക്ക്
10 സെന്റില്‍ താഴെയുള്ള
വസ്തുവില്‍ വീട്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് മണ്ണ്
നീക്കുന്നതിനും
ചെങ്കല്ല്
വെട്ടിയെടുക്കുന്നതിനുമുള്ള
നിബന്ധനകളില്‍ ഇളവു
വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;ഇല്ലെങ്കിൽ
പ്രസ്തുത ഇളവുകള്‍
വരുത്തുന്ന കാര്യം
പരിഗണിക്കുമോ?
ക്വാറികളുടെ
പ്രവര്‍ത്തനം
1896.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്വാറികളുടെ
പ്രവര്‍ത്തനത്തിന്,
വിവിധ സാധ്യതകളെ
ഏകോപിപ്പിച്ച്
ദീര്‍ഘകാലാടിസ്ഥാനത്തില്‍
ചെയ്യേണ്ടകാര്യങ്ങള്‍
സംബന്ധിച്ച കൈപ്പുസ്തകം
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ക്വാറികളുടെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച
കമ്മിറ്റിയുടെ മറ്റ്
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ;
(സി)
പ്രസ്തുത
കമ്മിറ്റിയുടെ
ശിപാര്‍ശകള്‍
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
നാളിതുവരെ സ്വീകരിച്ചത്
എന്ന് വിശദമാക്കാമോ?
ഉദുമ
സ്പിന്നിംഗ് മില്‍സ് തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
1897.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ
സ്പിന്നിംഗ് മില്‍സ്
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
തടസ്സങ്ങള്‍ ഒഴിവാക്കി
മില്‍സ് തുറന്ന്
പ്രവര്‍ത്തിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
(സി)
കാസര്‍ഗോഡ്
പാക്കേജില്‍ നിന്നും
മറ്റും തുക
അനുവദിച്ചിട്ടുള്ള
സാഹചര്യത്തില്‍ ഈ
സ്ഥാപനം എന്ന് തുറന്ന്
പ്രവര്‍ത്തിപ്പിക്കാനാവും
എന്ന് അറിയിക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി യൂണിഫോം നല്കുന്ന
പദ്ധതി
1898.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൈത്തറി വ്യവസായത്തെ
രക്ഷപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി യൂണിഫോം
നല്കുന്ന പദ്ധതിയുടെ
അവസ്ഥ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
ഏതെല്ലാം
കുട്ടികള്‍ക്കാണ്
യൂണിഫോം നല്കാന്
ലക്ഷ്യമിട്ടിരുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതനുസരിച്ച്
അടുത്ത അദ്ധ്യയന വര്‍ഷം
മുതല്‍ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
സ്കൂള്‍ യൂണിഫോം
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
വിവരിക്കുമോ?
കെെത്തറി
മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
നടപടികള്‍
1899.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെെത്തറി മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റെടുക്കുമ്പോള്‍
കെെത്തറി റിബേറ്റ്
കുടിശ്ശിക എത്ര
ഉണ്ടായിരുന്നു;
31.03.2016-ലെ കണക്ക്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്തെ
പൂട്ടിക്കിടക്കുന്ന
കെെത്തറി നെയ്ത്തു
സഹകരണ സംഘങ്ങള്‍
തുറന്ന്
പ്രവര്‍ത്തിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ; എത്ര
സംഘങ്ങള്‍ തുറന്ന്
പ്രവര്‍ത്തിച്ചു;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
ഖാദി
ബോര്‍ഡിന്റെ സ്ഥലം കെട്ടി
സംരക്ഷിക്കുന്നതിനുള്ള നടപടി.
1900.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ പരിയാരം
വില്ലേജില്‍
മെയിന്റോഡിനോട്
ചേര്‍ന്നു കിടക്കുന്ന
ഖാദി ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലം
കെട്ടി
സംരക്ഷിക്കുന്നതിനും,
പ്രസ്തുത സ്ഥലത്ത്
അനുയോജ്യമായ പദ്ധതി
നടപ്പാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ ഖാദി
ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള
യൂണിറ്റുകള്‍
1901.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
ഖാദി ബോര്‍ഡിന്റെ
ഉടമസ്ഥതയില്‍ ഏതെല്ലാം
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
മണ്ഡലത്തില്‍
പുതിയ യൂണിറ്റുകള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
"ഓപ്പറേഷന്
ഒളിമ്പ്യ" പദ്ധതി
1902.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളിമ്പിക്സില്‍
രാജ്യത്തിന് മികച്ച
താരങ്ങളെ
സംഭാവനചെയ്യുന്നതിന്
"ഓപ്പറേഷന് ഒളിമ്പ്യ"
എന്ന പേരില്‍ പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
ഏതൊക്കെ
മത്സര ഇനങ്ങളാണ്
പ്രസ്തുത പദ്ധതിയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്;
(സി)
കേരളത്തിലെ
ഒളിമ്പ്യന്മാരെ
സംസ്ഥാനത്തെ
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പരിശീലകരായി
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എത്രപേരെയാണ് ഇതു
പ്രകാരം നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഇടവ
ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം
നവീകരണം
1903.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തിലെ ഇടവ
ഗ്രാമപഞ്ചായത്തില്‍
സ്പോര്‍ട്സ്
കൗണ്‍സിലിനു കീഴിലുള്ള
സ്റ്റേഡിയം
അന്തര്‍ദേശീയ
തലത്തിലുള്ള
സ്റ്റേഡിയമായി
ഉയര്‍ത്തുന്നതിനും
നവീകരിക്കുന്നതിനും
എത്ര രൂപ ചെലവ്
വരുമെന്ന
കണക്കെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എച്ച്.എ.റ്റി.സി
ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ
1904.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാര്‍
എച്ച്.എ.റ്റി.സി
ഗ്രൗണ്ടിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ശോചനീയാവസ്ഥ
പരിഹരിക്കാൻ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മികച്ച
സ്പോര്‍ട്സ് താരങ്ങൾക്ക്
ജോലി നല്കുന്ന പദ്ധതി
1905.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച
സ്പോര്‍ട്സ്
താരങ്ങൾക്ക് സർക്കാർ
സര്‍വ്വീസില്‍ ജോലി
നല്കുന്ന പദ്ധതി
പ്രകാരം ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
കളിക്കാരെയാണ് നിലവിൽ
ഉള്‍പ്പെടുത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
സ്പെഷ്യല്‍
ഒളിമ്പിക്സിൽ
പങ്കെടുത്തവര്ക്കുകൂടി
ജോലി ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കാമോ?
സ്പോര്‍ട്സ്
നയം
1906.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
& ഗെയിംസില്‍ മികവ്
തെളിയിച്ചിട്ടുള്ള
വിവിധ സ്പോര്‍ട്സ്
താരങ്ങള്‍ക്ക്
മികവിന്റെ
അടിസ്ഥാനത്തില്‍
കേരളത്തിലെ വിവിധ
സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
തുടങ്ങിയവയില്‍ ജോലി
കൊടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിലവില്‍
സ്പോര്‍ട്സ് &
ഗെയിംസ് താരങ്ങള്‍ക്ക്
കൊടുക്കുന്ന വിവിധതരം
പ്രോത്സാഹനങ്ങള്‍
പരിമിതമാണ് എന്ന
പരാതികളുടെ
വെളിച്ചത്തില്‍
ഇവര്‍ക്കുള്ള
സ്കോളര്‍ഷിപ്പുകള്‍,
കിറ്റ് അലവന്‍സുകള്‍
തുടങ്ങിയവ
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സ്പോർട്ട്സ്
കോട്ട നിയമന മാനദണ്ഡം
1907.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍ സ്പോട്സ്
ക്വോട്ടയിൽ നിയമനം
നല്‍കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയമനത്തിനായുള്ള എത്ര
അപേക്ഷകള്‍
നിലവിലുണ്ടെന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കാമോ?
എളങ്കുന്നപ്പുഴ
സാന്താക്രൂസ് ഗ്രൗണ്ടില്‍
മിനി സ്റ്റേഡിയം നിർമാണം
1908.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴ
സാന്താക്രൂസ്
ഗ്രൗണ്ടില്‍ മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
ഡി.പി.ആർ
തയ്യാറാക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ആർ
തയ്യാറാക്കുന്നതിനുളള
ഏജന്‍സിയെ
നിശ്ചയിക്കുന്നതിനുളള
നടപടിക്രമം
വിശദമാക്കാമോ;
(സി)
ഏതെങ്കിലും
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍
ഏത് ഏജന്‍സിയെന്നും,
ഏജന്‍സിയെ നിശ്ചയിച്ച
തീയതി ഏതെന്നും
വ്യക്തമാക്കാമോ?
അണ്ടര്‍
17 ലോകകപ്പ് ഫുട്ബോള്‍ മത്സരം
1909.
ശ്രീ.പി.ടി.
തോമസ്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്ടര്‍
17 ലോകകപ്പ് ഫുട്ബോള്‍
മത്സരത്തിന്റെ
സെമിഫൈനല്‍
മത്സരങ്ങളുടെ
വേദിയാകാന്‍ കേരളത്തിന്
കഴിയാതിരുന്ന സാഹചര്യം
എന്താണ്;
(ബി)
ഫിഫ
മുന്നോട്ടു വച്ച
അന്തിമസമയക്രമം
സംസ്ഥാനം ഗൗരവത്തോടെ
എടുത്തില്ലായെന്നും
അണ്ടര്‍ 17
ലോകകപ്പിന്റെ
വ്യാപ്തിയും,
പ്രാധാന്യവും
തിരിച്ചറിയാന്‍
ഉദ്യോഗസ്ഥവൃന്ദത്തിനും
ഭരണാധികാരികള്‍ക്കും
കഴിയാതെപോയി എന്നുമുള്ള
ആക്ഷേപം ശരിയാണോ;
(സി)
ഭരണ
സംവിധാനത്തിലെ
അനാസ്ഥയാണോ
ഒരുക്കങ്ങളിലെ
മെല്ലെപ്പോക്കിന്
കാരണമായതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സെമിഫൈനല്‍
മത്സരങ്ങള്‍ക്കു്
മുമ്പുളള മറ്റ്
മത്സരങ്ങളെങ്കിലും
സംസ്ഥാനത്തിന്
ലഭിക്കുന്ന തരത്തില്‍
മേയ് 15 ന് മുമ്പ് ഫിഫ
നിഷ്ക്കര്‍ഷിച്ച
വിധത്തില്‍
ഒരുക്കങ്ങള്‍
പൂര്‍ത്തിയാക്കുന്നതിന്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
അണ്ടര്‍
17 ലോകകപ്പിന്റെ വിജയകരമായ
നടത്തിപ്പിനായി നടപടി
1910.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്ടര്‍
17 ലോകകപ്പിന്റെ
വിജയകരമായ
നടത്തിപ്പിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റ
ഭാഗമായി ഫിഫ
നിലവാരത്തിലെത്തിക്കുവാന്‍
ഏതെല്ലാം ഗ്രൗണ്ടുകളാണ്
പരിശീലനത്തിനായി
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
എന്തെല്ലാം നടപടികളാണ്
ഇതിനായി
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡ് നടപ്പാക്കുന്ന പ്രധാന
പദ്ധതികള്‍
1911.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്ക്
തൊഴില്‍ പരിശീലനം
നല്കല്, സ്വയം
സംരംഭകത്വം
പ്രോത്സാഹിപ്പിക്കല്‍,
സാമൂഹിക പ്രവര്‍ത്തനം
തുടങ്ങിയവയ്ക്കായി
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് 2016-17-ല്‍
സംഘടിപ്പിച്ച
പരിപാടികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
യുവജനക്ഷേമത്തിനായി
പുതിയതായി
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?