സഹകരണ
ബാങ്കുകളിലെ റിസ്ക്ഫണ്ട്
പ്രകാരം ലഭിക്കുന്ന ആനുകൂല്യം
1960.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്ന്
ലോണ്‍ എടുത്ത്
തിരിച്ചടയ്ക്കാന്‍
കഴിയാതെ
മരണമടഞ്ഞവര്‍ക്ക്
റിസ്ക് ഫണ്ട് പ്രകാരം
എത്ര തുകയുടെ
ആനുകൂല്യമാണ് ലഭിക്കുക;
(ബി)
റിസ്ക്
ഫണ്ട് ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന് ഏതു
സ്ഥാപനത്തിലാണ് അപേക്ഷ
സമര്‍പ്പിക്കേണ്ടത്
എന്ന് വ്യക്തമാക്കുമോ;
(സി)
ജില്ലാ
സഹകരണ ബാങ്കില്‍
നിന്നും സംസ്ഥാന സഹകരണ
ബാങ്കില്‍ നിന്നും
ലോണ്‍
എടുക്കുന്നവര്‍ക്ക് ഈ
ആനുകൂല്യം ലഭിക്കുമോ ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട്
ജില്ലയില്‍ നിര്‍ത്തലാക്കിയ
സ്റ്റോറുകള്‍
1961.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴിലുള്ള
സ്റ്റോറുകള്‍
കോഴിക്കോട് ജില്ലയില്‍
നിര്‍ത്തലാക്കിയതിന്റെ
കാരണമടക്കമുള്ള
വിശദാംശം ലഭ്യമാക്കുമോ;
സഹകരണ സംഘങ്ങളുടെ
വര്‍ദ്ധിക്കുന്ന ലോണ്‍
കുടിശ്ശിക ശതമാനം
1962.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വായ്പ
എഴുതിതള്ളലും,
മൊറട്ടോറിയം
പ്രഖ്യാപിക്കലും മൂലം
സഹകരണ സംഘങ്ങളുടെ ലോണ്‍
കൂടിശ്ശിക ശതമാനം
വര്‍ദ്ധിക്കുകയും
സംഘങ്ങളുടെ
ക്ലാസിഫിക്കേഷനെ
ബാധിക്കുകയും ചെയ്യുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
ലോണുകള്‍ കുടിശ്ശിക
കണക്കില്‍പ്പെടുത്താതെ
പ്രത്യേകമായി
സൂക്ഷിക്കുന്നതിനുള്ള
ഉത്തരവ് ഉണ്ടാകുമോ?
അടാട്ട് സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്നും കേരള
സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്
കണ്‍സ്യൂമേഴ്സ് ഫെഡറേഷന്
എടുത്ത വായ്പ
1963.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സഹകരണ ബാങ്കില്‍
നിന്നും കേരള
സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
കണ്‍സ്യൂമേഴ്സ്
ഫെഡറേഷന് ലിമിറ്റഡ്
വായ്പ എടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ വായ്പ
എടുത്തിട്ടുള്ളത്
ബാങ്കിന്റെ
നിയമാവലിക്കു
വിധേയമായിട്ടാണോ;
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ ഏത് വകുപ്പ്
അനുസരിച്ചാണ് ഈ വായ്പ
എടുത്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(സി)
വായ്പ
അനുവദിച്ചിട്ടുള്ളത്
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ ഏത്
ബ്രാഞ്ചില്‍
നിന്നുമാണ്; പ്രസ്തുത
വായ്പ അനുവദിച്ച
മാനേജരുടെ പേരുവിവരം
വ്യക്തമാക്കുമോ;
(ഡി)
കേരള
സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
കണ്‍സ്യൂമേഴ്സ്
ഫെഡറേഷന് ലിമിറ്റഡ്
ഏതെല്ലാം പ്രാഥമിക
സഹകരണ ബാങ്കുകളില്‍
നിന്നും വായ്പ
എടുത്തിട്ടുണ്ട്;
തുകയും ബാങ്കും
വ്യക്തമാക്കുമോ ?
വാമനപുരം മണ്ഡലത്തില്‍
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോര്‍
1964.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോര്‍
പുനരുജ്ജീവിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ;
അതിനുളള നടപടി
സ്വീകരിക്കുമോ;
(ബി)
കേരളത്തില്‍
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോര്‍
എവിടെയൊക്കെ
പ്രവര്‍ത്തിക്കുന്നു;വിശദവിവരങ്ങള്‍
നല്‍കുമോ?
ഒല്ലൂര്‍ മണ്ഡലത്തിലെ
പട്ടികജാതി സഹകരണ സംഘങ്ങള്‍
1965.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
എത്ര പട്ടികജാതി സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവയുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ?
സര്‍ഫേസി നിയമപ്രകാരമുള്ള
ജപ്തി നടപടികള്‍
1966.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
ബാങ്കുകളിലെ സര്‍ഫേസി
നിയമപ്രകാരമുള്ള ജപ്തി
നടപടികള്‍ ഒഴിവാക്കി
നല്കുവാന്
സര്‍ക്കാര്‍
ഇടപെടാറുണ്ടോ;
ഇതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ ?
കോര്‍ബാങ്കിംഗ്
പൂര്‍ത്തിയാക്കണമെന്ന
രജിസ്ട്രാറുടെ നിര്‍ദ്ദേശം
1967.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രണ്ട്
ലക്ഷത്തിന് മുകളില്‍
പണമായി
നല്കാനാവില്ലെന്നത്
പ്രാഥമിക സഹകരണ
ബാങ്കുകളെ എപ്രകാരമാണ്
ബാധിക്കുക എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രാഥമിക
സഹകരണ ബാങ്കുകള്‍,
ജില്ലാ സഹകരണ
ബാങ്കുകളുമായി
കോര്‍ബാങ്കിംഗ്
പൂര്‍ത്തിയാക്കണമെന്ന
രജിസ്ട്രാറുടെ
നിര്‍ദ്ദേശം
പൂര്‍ണ്ണമായും
പാലിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
വായ്പക്ക് നബാര്‍ഡ്
നല്കുന്ന പലിശയിളവ്
കര്‍ഷകര്‍ക്ക്
ലഭിക്കാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ?
ഇ.എം.
എസ്. ഭവന നിര്‍മ്മാണ പദ്ധതി
1968.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണത്തിന്
ഗവ:ആനുകൂല്യം
നല്കുമ്പോള്
ഗുണഭോക്താവ് ടിയാന്റെ
പ്രമാണം
12വര്‍ഷത്തേയ്ക്ക്
കൈമാറ്റം ചെയ്യില്ല
എന്ന് സബ് രജിസ്റ്റര്‍
ഓഫീസില്‍ രജിസ്റ്റര്‍
ചെയ്ത്
കൊടുക്കേണ്ടതിനാല്‍
സാധാരണക്കാരായ
ഗുണഭോക്താക്കള്‍ക്ക്
സഹകരണ ബാങ്കുകളില്‍
നിന്ന് ഈ പ്രമാണങ്ങള്‍
വച്ച് ലോണുകള്‍
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇ.എം.എസ്.ഭവന
നിര്‍മ്മാണ പദ്ധതി
നടപ്പിലാക്കിയപ്പോള്‍
ഗുണഭോക്താക്കള്‍ക്ക്
ഭവന നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനായി
ഇത്തരം
പ്രമാണങ്ങള്‍ക്ക് സഹകരണ
സംഘങ്ങളില്‍ നിന്ന്
വായ്പ
അനുവദിക്കുന്നതിന്
സഹകരണ വകുപ്പ് ഇറക്കിയ
സര്‍ക്കുലര്‍ എല്ലാ
സര്‍ക്കാര്‍ ഭവന
പദ്ധതികള്‍ക്കും
ബാധകമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അരി
വില കുറയ്ക്കുന്നതിന്
കണ്‍സ്യൂമര്‍ഫെഡ് നടത്തിയ
ഇടപെടലുകള്‍
1969.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയിലെ
അരി വില
കുറയ്ക്കുക്കുന്നതിന്
കണ്‍സ്യൂമര്‍ഫെഡ്
നടത്തിയ വിപണി
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍ഫെഡ്
വാങ്ങുന്ന ഭക്ഷ്യ
ഉല്‍പ്പന്നങ്ങളുടെ
ഗുണമേന്മ
ഉറപ്പുവരുത്താന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്?
നീതി
സ്റ്റാേറുകള്‍
T 1970.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നീതി
സ്റ്റോറുകള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
തുടങ്ങുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
വിഷു-ഇൗസ്റ്റര്‍
മാർക്കറ്റിൽ കണ്‍സ്യൂമര്‍
ഫെഡ് നടത്തിയ വില്പന
1971.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിഷു
ഇൗസ്റ്റര്‍
ആഘോഷങ്ങളോടനുബന്ധിച്ച്
കമ്പോള ഇടപെടലിനായി
കൺസ്യൂമർഫെഡിന് തുക
അനുവദിച്ചിരുന്നോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഏപ്രില്‍
മാസം വിഷു-ഇൗസ്റ്റര്‍
മാര്‍ക്കറ്റുകളിലും
കണ്‍സ്യൂമര്‍ ഫെഡ്
മുഖേനയും എത്ര കോടി
രൂപയുടെ വില്പന
നടത്തിയെന്ന്
വ്യക്തമാക്കുമോ;
സഹകരണ
മേഖലയിലെ സാമ്പത്തിക
പ്രതിസന്ധി പരിഹരിക്കാൻ നടപടി
1972.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരളത്തിലെ
സഹകരണ മേഖലയിലെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്എന്തൊക്കെ
കാര്യങ്ങളാണ്
സര്‍ക്കാര്‍
ചെയ്തിട്ടുളളത്?
സഹകരണ
മേഖലയുടെ വികസനത്തിന്
ആവിഷ്കരിച്ച പദ്ധതികള്‍
1973.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയുടെ വികസനത്തിന്
എന്തെല്ലാം
നൂതനപദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയുടെ വികസനത്തിന്
ഇപ്പോള്‍ നടന്നുവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ഈ
മേഖലയുടെ വികസനത്തിനായി
മുന്‍സര്‍ക്കാര്‍
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വിവരിയ്ക്കുമോ?
നോണ്‍
ടീച്ചിംഗ് ഇന്‍സ്ട്രക്ടര്‍,
ട്രേഡ്സ്മാന് തസ്തികകളിലെ
നിയമനം
1974.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
CAPE-ല്‍
നോണ്‍ ടീച്ചിംഗ്
ഇന്‍സ്ട്രക്ടര്‍,
ട്രേഡ്സ്മാന്
തസ്തികകളിലെ
നിയമനത്തിനായി
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെയും ഒരു
നിയമനവും
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മറ്റ് ജോലികള്‍ക്ക്
അപേക്ഷിക്കാനുള്ള
പ്രായപരിധി
കഴിഞ്ഞതിനാല്‍ നിയമനം
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സഹകരണ
വകുപ്പിന്റെ കീഴിലെ
അരിക്കടകള്‍
1975.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ റേഷന്‍
വിഹിതം
വെട്ടിക്കുറച്ചതിനെ
തുടര്‍ന്ന് കേരളത്തില്‍
അരിവിലയില്‍ ഉണ്ടായ
ഉയര്‍ച്ച
നേരിടുന്നതിനായി സഹകരണ
വകുപ്പിന്റെ കീഴില്‍
എത്ര അരിക്കടകള്‍
തുടങ്ങിയിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അരിക്കടകള്‍ ആരംഭിച്ച
ശേഷം അരിവിലക്കയറ്റം
നിയന്ത്രിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളില്‍ നിന്നും
വായ്പയെടുക്കുന്നവർ
റിസ്ക്ഫണ്ട് പദ്ധതിയില്‍ അംഗം
1976.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളില്‍ നിന്നും
വായ്പയെടുക്കുന്നവരെ
സഹകരണ റിസ്ക് ഫണ്ട്
പദ്ധതിയില്‍
അംഗമാക്കണമെന്ന
എന്തെങ്കിലും
നിര്‍ദ്ദേശം സഹകരണ
സംഘങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് എല്ലാ സഹകരണ
സംഘങ്ങളും
പാലിക്കുന്നുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശം
പാലിക്കാത്ത സഹകരണ
ബാങ്കുകള്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടിക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ വഴി സിമന്റ്
ലഭ്യമാക്കാന്‍ നടപടി
1977.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങള്‍ വഴി
സിമന്റ് വിതരണം
നടത്തുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിര്‍മ്മാണ
സാമഗ്രികള്‍
സാധാരണക്കാര്‍ക്ക്
കുറഞ്ഞ വിലയില്‍ സഹകരണ
സ്ഥാപനങ്ങള്‍ വഴി
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
ജില്ലാ
സഹകരണ ബാങ്ക്
ഭരണസമിതിയിലേക്ക്
തെരഞ്ഞെടുപ്പ്
1978.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കിന്റെ
ഭരണസമിതി
പിരിച്ചുവിടപ്പെട്ട
സാഹചര്യത്തില്‍ ഉടന്‍
തിരഞ്ഞെടുപ്പ്
പ്രക്രിയകള്‍
ആരംഭിയ്ക്കുമോ;അതോ
അഡ്മിനിസ്ട്രേറ്റര്‍
ഭരണം തുടരുമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
നയപരമായ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ?
ജില്ലാ
സഹകരണ ബാങ്കുകളുടെ
ഭരണസമിതികള്‍ പിരിച്ച്
വിടാന്‍ സ്വീകരിച്ച മാനദണ്ഡം
1979.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ജില്ലാ
സഹകരണ ബാങ്കുകളുടെ ഭരണ
സമിതികള്‍ പിരിച്ച്
വിട്ടത് ഏതെങ്കിലും
കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തിലാണോയെന്ന്
അറിയിക്കാമോ;
(ബി)
അല്ലെങ്കില്‍
പിരിച്ച് വിടാന്‍
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രാഥമിക
സഹകരണ സംഘങ്ങളെ ജില്ലാ
സഹകരണ ബാങ്കുകളുടെ
അഫിലിയേഷനില്‍ നിന്ന്
ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദീകരിക്കാമോ?
ജില്ലാ
സഹകരണബാങ്ക് അംഗത്വത്തില്‍
നിന്ന് ഒഴിവാക്കപ്പെട്ടവർ
1980.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളില്‍
ഏതെല്ലാം സഹകരണ
ബാങ്കുകള്‍ക്കാണ്
അംഗത്വം നല്കാന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
ഏതെങ്കിലും
തരത്തിലുള്ള സഹകരണ
ബാങ്കുകളെ
അംഗത്വത്തില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വിഭാഗത്തിലുള്ള സഹകരണ
ബാങ്കുകളെയാണ്
ഒഴിവാക്കിയിട്ടുള്ളത്;
(സി)
കാര്‍ഷിക
ഗ്രാമ വികസന ബാങ്കുകളെ
അംഗത്വം നല്കുന്നതില്
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്താണ്
കാരണം; ഇവയെ
ഉള്‍പ്പെടുത്തുന്നതിനായി
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
സംയോജിത
സഹകരണ വികസന പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
1981.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കൃഷ്ണന്
,,
ഡി.കെ. മുരളി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
സഹകരണ വികസന പദ്ധതി
(ഐ.സി.ഡി.പി)
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ജില്ലകളിലാണ് സംയോജിത
സഹകരണ വികസന പദ്ധതി
നടപ്പിലാക്കി വരുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
മാനവശേഷി വികസനം,
പരിശീലനം, പ്രോത്സാഹനം
എന്നിവയ്ക്ക് സബ്സിഡി
നല്കുന്നുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ
?
തൃശൂര്‍
ജില്ലയിലെ പുത്തൂര്‍
സഹകരണബാങ്കില്‍ നടന്ന
ക്രമക്കേട്
1982.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ പുത്തൂര്‍
സഹകരണബാങ്കില്‍ നടന്ന
ക്രമക്കേടുകളെക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നുവോ;
എങ്കില്‍ എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ക്രമക്കേടുകള്‍
നടന്നിരുന്ന സമയത്ത്
കോണ്‍ഗ്രസ്സിന്റെ
നേതൃത്വത്തിലുള്ള
ഭരണസമിതിയാണോ പുത്തൂര്‍
സഹകരണബാങ്ക്
ഭരിച്ചിരുന്നത്;
(സി)
പുത്തൂര്‍
സഹകരണ ബാങ്കിലെ
സഹകാരികളുടെ നിക്ഷേപവും
താല്പര്യങ്ങളും
സംരക്ഷിക്കുന്നതിനും
ക്രമക്കേടു നടത്തിയവരെ
നിയമത്തിനു മുമ്പില്‍
കൊണ്ടുവരുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വെളിപ്പെടുത്തുമോ ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ
ബാങ്കില്‍ അനില്‍ അക്കരയുടെ
വായ്പ എഴുതിതളളി എന്ന പരാതി
1983.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വീസ് സഹകരണ
ബാങ്കില്‍ അനില്‍
അക്കരയുടെ വായ്പ
എഴുതിതളളി എന്ന
പരാതിയില്‍ സഹകരണ
വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
അന്വേഷണം
നടത്തിയിട്ടുണ്ടെങ്കില്‍
നിയമസഭാംഗത്തിനെതിരെ
അന്വേഷണം നടത്തുന്നതിനു
മുമ്പായി
നിയമസഭാസ്പീക്കറുടെ
അനുമതി
വാങ്ങിയിട്ടുണ്ടോ;അനുമതി
ഉത്തരവിന്റെ പകര്‍പ്പും
അന്വേഷണം നടത്തിയ
ഉദ്യോഗസ്ഥന്റെ പേരും
പദവിയും
വ്യക്തമാക്കുമോ;
(സി)
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വീസ് സഹകരണ
ബാങ്കില്‍ നിന്നും
മുന്‍ നിയമസഭാ
സാമാജികനായ ശ്രീ.ബാബു
എം പാലിശ്ശേരി എന്ന
ശങ്കരനാരായണനോ
അല്ലെങ്കില്‍ ബാങ്കിലെ
ജീവനക്കാരിയായ ഭാര്യ
ശ്രീമതി. ഇന്ദിരാ
പ്രിയദര്ശിനിയോ
ഏതെങ്കിലും വായ്പ
എടുത്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഈ വായ്പയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
അനില്‍
അക്കരയ്ക്ക്
നല്കിയിട്ടുളള
വായ്പയ്ക്ക്
സര്‍ക്കാരിന്റെ വിവിധ
ഉത്തരവുകള്‍ പ്രകാരം
പലിശ ഇളവ്
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഈ പലിശ ഇളവ്
നിയമാനുസൃതമാണോ;ഏത്
ബ്രാഞ്ചില്‍ നിന്നുമാണ്
പലിശ ഇളവ്
നല്‍കിയിട്ടുളളത്;ഈ
ബ്രാഞ്ച് മാനേജരുടെ
പേരു വിവരം
വ്യക്തമാക്കുമോ;
(ഇ)
വായ്പ
സംബന്ധിച്ച
കേസ്സുകളില്‍ സഹകരണ
ആര്ബിട്രേഷന്
കോടതിവിധി പറഞ്ഞതിനു
ശേഷം വീണ്ടും ആ
തുകയ്ക്ക് പലിശ
ഈടാക്കുന്നതിനു
നിയമമുണ്ടോ;അടാട്ട്
ഫാര്‍മേഴ്സ് സര്‍വീസ്
സഹകരണ ബാങ്കില്‍
ഇത്തരത്തില്‍ പലിശ
ഏതെങ്കിലും കേസ്സില്‍
ഈടാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
തുക ഈടാക്കിയ
ജീവനക്കാരന്റെ പേരും
പദവിയും
വ്യക്തമാക്കുമോ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്നും വായ്പാ
പലിശയിളവ് ലഭിച്ച വ്യക്തികൾ
1984.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്നും
2005-2006 മുതല്‍
2016-17 വരെയുള്ള
സാമ്പത്തിക
വര്‍ഷങ്ങളില്‍
സര്‍ക്കാരിന്റെ വിവിധ
ഉത്തരവുകള്‍ പ്രകാരം
വായ്പയ്ക്ക് പലിശ ഇളവ്
ലഭിച്ച വ്യക്തികളുടെ
പേരും തുകയും
വ്യക്തമാക്കുമോ;
(ബി)
ഈ
ബാങ്കില്‍ നിന്നും
ലോണ്‍ എടുത്തിട്ടുള്ള
പരേതയായ കെ.പി. മേരി,
അക്കരപട്ടിയേയ്ക്കല്
വീട്, പുറനാട്ടുകര എന്ന
ഓഹരി ഉടമയ്ക്ക് 2010
ല്‍ സഹകരണ
ആര്ബിട്രേഷന് വിധി
അനുസരിച്ച്
അടയ്ക്കേണ്ടതായ ആകെ തുക
എത്രയെന്ന്
വ്യക്തമാക്കുമോ:
(സി)
ഈ
കേസില്‍ ആര്ബിട്രേഷന്
കോടതി വിധി
പറഞ്ഞിട്ടുള്ളത് വായ്പ
എടുത്തിട്ടുള്ള കെ. പി.
മേരിയുടെ വാദം
കേട്ടിട്ടാണോ; എങ്കിൽ ഈ
വിധിയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നോട്ട്
അസാധുവാക്കല്‍ പ്രക്രിയയിലുടെ
സഹകരണമേഖല നേരിട്ട
ബുദ്ധിമുട്ടുകള്‍
1985.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ നോട്ട്
അസാധുവാക്കല്‍ തീരുമാനം
സഹകരണമേഖലയെ എപ്രകാരം
ബാധിച്ചുവെന്നും
അതുണ്ടാക്കിയ
പ്രതിസന്ധികള്‍
എന്തെല്ലാമെന്നും
ഇതുമൂലം സഹകരണ
മേഖലയില്‍ വന്ന
നിക്ഷേപത്തിന്റെ കൂറവും
നിക്ഷേപം
പിന്‍വലിക്കലും
പ്രസ്തുത മേഖലയെ
എപ്രകാരം
ബാധിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
നിന്നും സഹകരണമേഖലയെ
സംരക്ഷിക്ല്കാന്
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണമേഖല
നോട്ട് അസാധുവാക്കല്‍
പ്രക്രിയയിലുടെ നേരിട്ട
ബുദ്ധിമുട്ടുകള്‍
എന്തെല്ലാമെന്നും ഇത്
ജനങ്ങളെ എപ്രകാരം
ബുദ്ധിമുട്ടിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
സഹകരണമേഖലയിലെ
നിക്ഷേപ സമാഹരണം
മെച്ചപ്പെടുത്തി
പ്രസ്തുത മേഖലയെ
സംപുഷ്ടീകരിക്കാനും
അതിലുടെ മെച്ചപ്പെട്ട
പ്രവര്‍ത്തനം
ജനങ്ങള്‍ക്കു
നല്ക്കുവാനും എന്തു
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പ്രാഥമിക
ജില്ലാ സഹകരണ ബാങ്കുകള്‍
തമ്മില്‍ കോര്‍ബാങ്കിംഗ്
1986.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ. ദാസന്
,,
പി.കെ. ശശി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക, ജില്ലാ സഹകരണ
ബാങ്കുകള്‍ തമ്മില്‍
2017 മാര്‍ച്ച് 31-ന്
മുമ്പായി
കോര്‍ബാങ്കിംഗ്
പൂര്‍ത്തിയാക്കണമെന്ന്
കേന്ദ്ര ഗവണ്മെന്റ്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സഹകരണസംഘം രജിസ്ട്രാര്‍
സര്‍ക്കുലര്‍
ഇറക്കിയിട്ടുണ്ടോ;
(സി)
ഈ
നിര്‍ദ്ദേശം മൂലം
പ്രസ്തുത ബാങ്കുകള്‍
കാര്‍ഷിക വായ്പകള്‍
നല്‍കുന്നത് മുടങ്ങുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഒല്ലൂര്‍
വിവിധോദ്ദേശ്യ സഹകരണ
സംഘങ്ങള്‍
1987.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം
വിവിധോദ്ദേശ്യ സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എതെല്ലാം
സംഘങ്ങള്‍ക്കാണ്
ഒന്നിലധികം ശാഖകളുള്ളത്
എന്ന് വ്യക്തമാക്കാമോ?
തൃശ്ശൂര്‍
അടാട്ട് ഫാര്‍മേഴ്സ് സഹകരണ
ബാങ്ക് ക്രമക്കേട്
1988.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ അടാട്ട്
ഫാര്‍മേഴ്സ്
സഹകരണബാങ്ക് ഭരണസമിതിയെ
സസ്പെന്‍ഡ് ചെയ്ത്
ചുമതലകളില്‍ നിന്നും
മാറ്റി
നിര്‍ത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര മാസത്തേക്കാണ്
മാറ്റി
നിര്‍ത്തിയിട്ടുളളത്;
(സി)
ഭരണസമിതിയെ
മാറ്റി നിര്‍ത്താന്‍
എന്തെല്ലാം
ക്രമക്കേടുകള്‍
ബാങ്കില്‍
നടന്നതായിട്ടാണ് സഹകരണ
വകുപ്പ്
കണ്ടെത്തിയിട്ടുളളത്;വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ക്രമക്കേടു
നടത്തിയവര്‍ക്കെതിരെ,
കര്‍ശന നടപടി
സ്വീകരിച്ച് ജനങ്ങളുടെ
നിക്ഷേപം
സംരക്ഷിക്കുന്നതിനും
ബാങ്കിനെ
ജനോപകാരപ്രദമാക്കി
മാറ്റുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
തൃശ്ശുരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ ബാങ്ക്
1989.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശുരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കിനെ സഹകരണ നിയമം
വകുപ്പ് 32പ്രകാരം
താല്‍ക്കാലികമായി
മാറ്റി നിറുത്തിയ
ഉത്തരവ് നടപ്പാക്കിയത്
സഹകരണ നിയമം
അനുസരിച്ചുള്ള
ചട്ടങ്ങള്‍
പാലിച്ചാണോ;
(ബി)
സഹകരണ
നിയമം വകുപ്പ് 32
പ്രകാരമുള്ള ഉത്തരവ്
ജോയിന്റ് രജിസ്ട്രാര്‍
ആഫിസിലാണോ ടൈപ്പ്
ചെയ്തിട്ടുള്ളത് ;
ആണെങ്കില്‍ പ്രസ്തുത
ഉത്തരവ് ടൈപ്പ് ചെയ്ത
ഉദ്യോഗസ്ഥന്റെ പേരും
പദവിയും
വ്യക്തമാക്കുമോ?
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ ബാങ്ക്
ജീവനക്കാർ
1990.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കിലെ സ്ഥിര
ജീവനക്കാരില്‍ ഏതെല്ലാം
ജീവനക്കാരുടെ നിയമനം
സര്‍ക്കാര്‍
അംഗീകരിച്ചിട്ടില്ല
എന്ന് പേരും പദവിയും
സഹിതം വ്യക്തമാക്കുമോ?
സുല്‍ത്താന്‍
ബത്തേരി സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്
ക്രമക്കേടുകള്‍
1991.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുല്‍ത്താന്‍
ബത്തേരി സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്കുമായി
ബന്ധപ്പെട്ട് ഉയര്‍ന്നു
വന്നിട്ടുള്ള
ക്രമക്കേടുകള്‍
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
സൂപ്പര്‍മാര്‍ക്കറ്റുകളും
കടവും ലാഭവും
1992.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
കണ്‍സ്യൂമര്‍ ഫെഡിന്റെ
കടം എത്രയായിരുന്നു;
(ബി)
ഇപ്പോള്‍
കണ്‍സ്യൂമര്‍ ഫെഡ്
ലാഭത്തില്‍
പ്രവര്‍ത്തിക്കാന്‍
തുടങ്ങിയിട്ടുണ്ടോ;
നിലവില്‍ കടങ്ങള്‍
ഉണ്ടോ:
(സി)
കണ്‍സ്യൂമര്‍
ഫെഡ് നിലവില്‍ സൂപ്പര്‍
മാര്‍ക്കറ്റുകള്‍
നടത്തുന്നുണ്ടോ;
സംസ്ഥാനത്ത് എത്ര എണ്ണം
ഉണ്ട്;
(ഡി)
എല്ലാ
ജില്ലകളിലും
കണ്‍സ്യൂമര്‍ ഫെഡിന്റെ
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പൈതൃക പരിസ്ഥിതി വിനോദ സഞ്ചാര
മേഖലകള്‍
T 1993.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൈതൃക പരിസ്ഥിതി
വിനോദസഞ്ചാര മേഖലകളെ
വികസിപ്പിക്കുന്നതിനും
അതുവഴി ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
പൈതൃക പരിസ്ഥിതി വിനോദ
സഞ്ചാരമേഖലകളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
കേരളത്തിലെ
പ്രധാന
ഗുഹാക്ഷേത്രങ്ങളും
പ്രസ്തുത ക്ഷേത്രങ്ങളിൽ
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ;
(ഡി)
പൈതൃക
പരിസ്ഥിതി വിനോദ സഞ്ചാര
മേഖലകളില്‍ ആവശ്യത്തിന്
യാത്രാ സൗകര്യവും
വിനോദസഞ്ചാരികള്‍ക്ക്
താമസിക്കുന്നതിനുവേണ്ട
സൗകര്യങ്ങളും
നടപ്പിലാക്കുമോ; ഇതു
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ?
ബി.ആര്.ഡി.സി.ക്ക്
ബജറ്റില്‍ വകയിരുത്തിയ തുക
1994.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
ബി.ആര്.ഡി.സി.ക്ക്
ബജറ്റില്‍ എത്ര തുകയാണ്
വകയിരുത്തിയിരുന്നത്;
(ബി)
പ്രസ്തുത
തുക എന്തിനുവേണ്ടി
ചെലവഴിക്കാനായിരുന്നു
ബജറ്റ് നിര്‍ദ്ദേശം;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
തുക
ബജറ്റ് പരാമര്‍ശ
പ്രകാരം
ചെലവഴിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
ഉത്തര
കേരളത്തിലെ നദികള്‍
ഉള്‍പ്പെടുന്ന റിവര്‍ക്രൂയിസ്
ടൂറിസം സര്‍ക്യൂട്ട്
1995.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്,കണ്ണൂര്‍
ജില്ലകള്‍
ഉള്‍ക്കൊള്ളുന്ന ഉത്തര
കേരളത്തിലെ നദികള്‍
ഉള്‍പ്പെടുന്ന
റിവര്‍ക്രൂയിസ് ടൂറിസം
സര്‍ക്യൂട്ട്
പദ്ധതിക്കായി എന്തൊക്കെ
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;വിശദാംശം
നല്‍കുമോ?
ഗ്രാമീണ
ടൂറിസത്തിന് പ്രാധാന്യം
നല്കല്
1996.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമീണ മേഖലകളിലെ
ടൂറിസം സാധ്യതകള്‍
പരമാവധി
പ്രയോജനപ്പെടുത്താന്‍
ഉതകുന്നവിധത്തില്‍
ടുറിസം മേഖലയിൽ
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നിലവില്‍ വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നഗരകേന്ദ്രീകൃത
ടൂറിസത്തില്‍ നിന്ന്
മാറി ഗ്രാമീണ
ജീവിതത്തിലേക്കുള്ള
യാത്രകള്‍ക്ക്
പ്രാധാന്യം നല്കുന്ന
സഞ്ചാരികളുടെ അഭിരുചി
കണക്കിലെടുത്ത് അപരിചിത
ദേശങ്ങളിലെ ഭക്ഷണം,
ആചാരങ്ങള്‍, കൃഷി
എന്നിവ അറിയാനും
അനുഭവിക്കാനും കഴിയുന്ന
വിധത്തില്‍ ടൂറിസം
സംവിധാനങ്ങള്‍
ആകര്‍ഷകമാക്കാനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഗ്രീന്‍
കാര്‍പെറ്റ് പദ്ധതിയുമായി
സംയോജിപ്പിച്ച് ഹൗസ് ബോട്ട്
മാലിന്യ സംസ്കരണം
1997.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ടൂറിസ്റ്റ്
കേന്ദ്രമായ വേമ്പനാട്ട്
കായലിലും അനുബന്ധ
കായലുകളിലും
സഞ്ചരിക്കുന്ന
വീടുവഞ്ചികള് (ഹൌസ്
ബോട്ട്) ശാസ്ത്രീയ
മാലിന്യ സംസ്കരണ
രീതികള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്;
(ബി)
ഇവയില്‍
നിന്നുള്ള മാലിന്യം
സംസ്കരിക്കുന്നതിന്
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ടെങ്കിലും
അതു
പ്രയോജനപ്പെടുത്തുന്ന
ബോട്ടുകളുടെ എണ്ണം
കുറവാണെന്ന വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഹൌസ്
ബോട്ടുകളില്‍
ബയോടോയ്ലറ്റ് സംവിധാനം
ഒരുക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
ഗ്രീന്‍ കാര്‍പെറ്റ്
പദ്ധതിയുമായി ഇതിനെ
സംയോജിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
1998.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതിയുടെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
വാമനപുരം
നിയോജകമണ്ഡലത്തിലെ
പൊന്മുടിയില്
എന്തൊക്കെ
പരിഷ്കരണങ്ങളാണ്
നടപ്പാക്കിയത്;
(സി)
ഇനിയും
എന്തൊക്കെ കാര്യങ്ങൾ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ?
കായംകുളം
ഡി.റ്റി.പി.സി. അമിനിറ്റി
സെന്ററില്‍ നിന്നും ബോട്ട്
സര്‍വ്വീസ്
T 1999.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
ഡി.റ്റി.പി.സി.
അമിനിറ്റി സെന്ററില്‍
നിന്നും ബോട്ട്
സര്‍വ്വീസ്
ആരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ആഭ്യന്തര
ടൂറിസം
2000.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ആഭ്യന്തര ടൂറിസം
ശക്തിപ്പെടുത്തുന്നതിന്
വിനോദസഞ്ചാര വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
മാന്നാര്‍
പൈതൃകഗ്രാമ പദ്ധതിയിൽ ടൂറിസം
വകുപ്പ് പ്രവര്‍ത്തനങ്ങള്‍
2001.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
,പൈതൃകഗ്രാമ പദ്ധതിയിൽ
ഉള്‍പ്പെടുത്തിയ
മാന്നാര്‍ പ്രദേശത്ത്
ടൂറിസം വകുപ്പ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
മാന്നാര്‍
പൈതൃകഗ്രാമ പദ്ധതി
എന്ന്
നടപ്പിലാക്കുമെന്ന്
വിശദീകരിക്കുമോ?
പില്‍ഗ്രിം
ടൂറിസം സര്‍ക്യൂട്ട്
2002.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരളത്തിലെ
തന്നെ ഏറെ പ്രശസ്തമായ
ആരാധനാലയങ്ങളായ
ചെട്ടികുളങ്ങര, ഓച്ചിറ,
ഹരിപ്പാട്, മണ്ണാറശാല,
മാവേലിക്കര അടക്കമുള്ള
ക്ഷേത്രങ്ങളെ തമ്മില്‍
ബന്ധപ്പിക്കുന്ന ഒരു
പില്‍ഗ്രിം ടൂറിസം
സര്‍ക്യൂട്ട്
നടപ്പാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ ഫിഷറീസ് ടൂറിസം
2003.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ ഫിഷറീസ്
സെക്ടറുമായി ചേര്‍ന്ന്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
സാധിക്കുന്ന ഫിഷറീസ്
ടൂറിസം പദ്ധതി
സര്‍ക്കാരില്‍
സമര്‍പ്പിച്ചത് ഏത്
നിലയില്‍ പരിഗണിച്ച്
വരുന്നു എന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയിന്മേല് ടൂറിസം
വകുപ്പ് സ്വീകരിച്ചു
വരുന്ന നടപടികള്‍
വിശദമാക്കാമോ?
മാവേലിക്കര
വെട്ടിക്കോട്ചാല്‍ ടൂറിസം
പദ്ധതി
2004.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
വെട്ടിക്കോട്ചാല്‍
ടൂറിസം പദ്ധതിയെ
ആലപ്പുഴ മെഗാടൂറിസം
സര്‍ക്യൂട്ട്
പ്രൊജക്ടില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
അടിയന്തരമായി
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ബാലുശ്ശേരി-കക്കയം
ടൂറിസം കോറിഡോര്‍
2005.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
ബാലുശ്ശേരി-കക്കയം
ടൂറിസം കോറിഡോറിന്റെ
വിശദമായ എസ്റ്റിമേറ്റ്
സര്‍ക്കാറിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭിക്കുന്നതിന് എന്താണ്
തടസ്സമെന്നത്
അറിയിക്കാമോ?
വിനോദസഞ്ചാര
വകുപ്പിന്റെ കീഴിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
2006.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിനോദസഞ്ചാര
വകുപ്പിന്റെ ചുമതലയില്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
പ്രസ്തുത
സ്ഥാപനം/സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
നടത്തിവരുന്ന
കോഴ്സുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;ഈ
കോഴ്സുകള്‍ക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;കേരളാ
പി.എസ്.സി. അംഗീകരിച്ച
കോഴ്സുകള്‍
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഉത്തരമലബാര്‍
ടൂറിസം പദ്ധതി
2007.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലയിലെ
ടൂറിസം വികസനവുമായി
ബന്ധപ്പെട്ട്
ഉത്തരമലബാര്‍ ടൂറിസം
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഈ പദ്ധതി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
2008.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
നടപ്പാക്കുന്നുണ്ടോ ;
വിശദമാക്കുമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസത്തിന് കീഴില്‍
ഗ്രാമീണ ടൂറിസം
പാക്കേജുകള്‍
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
ബോധവത്ക്കരണം
നടത്തുന്നതിനായി
എന്തൊക്കെ ശ്രമങ്ങളാണ്
നടത്തിവരുന്നത്
എന്നറിയിക്കാമോ?
മണ്ഡല-മകരവിളക്ക്
കാലത്തെ ശബരിമലയിലെ കാണിക്ക
2009.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17
മണ്ഡല-മകരവിളക്ക്
സമയത്ത്, ശബരിമലയില്‍
കാണിക്ക എണ്ണി
തിട്ടപ്പെടുത്തുന്നതിനുമുമ്പായി,
ഇതിന് നിയോഗിച്ച
ജീവനക്കാരെ പ്രസ്തുത
ഡ്യൂട്ടിയില്‍ നിന്നും
പിന്‍വലിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം യഥാസമയം കാണിക്ക
എണ്ണി
തിട്ടപ്പെടുത്താന്‍
കഴിഞ്ഞില്ല എന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ശബരിമല
ഭണ്ഡാര ചുമതലയും
കാണിക്കയെണ്ണലും
2010.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ശബരിമല
ഭണ്ഡാര ചുമതലയും
കാണിക്കയെണ്ണലും
സ്വകാര്യ ഏജന്‍സിയെ
ഏല്‍പ്പിക്കുവാന്‍
രഹസ്യനീക്കം
നടക്കുന്നുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
തടയുന്നതിന് എന്തൊക്കെ
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
2011.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ അനുവദിച്ച
തുകയെ സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍
ഓഡിറ്റിംഗ്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതിന്
നാളിതുവരെ എത്ര രൂപ
അനുവദിച്ചിട്ടുണ്ട്; ഈ
ഫണ്ട് ഉപയോഗപ്പെടുത്തി
ഏതൊക്കെ പ്രവൃത്തികളാണ്
ശബരിമലയില്‍
നടത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന
സൗകര്യം ഒരുക്കുന്ന
പദ്ധതികള്‍
2012.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
അടിസ്ഥാന സൗകര്യം
ഒരുക്കുന്ന പദ്ധതികളുടെ
മാസ്റ്റര്‍ പ്ലാനിന്
ഉന്നതാധികാരസമിതി
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സന്നിധാനത്ത്
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതി
ആവഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിന് കേന്ദ്ര
സഹായം ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പദ്ധതികള്‍ക്ക് എന്ത്
തുക വീതം 2016- 2017
കാലയളവില്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
ബോർഡ് ജീവനക്കാരുടെ നിയമനം
2013.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ദേവസ്വം
ബോര്‍ഡുകള്‍
ഉണ്ടെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ ;
(ബി)
ദേവസ്വം
ബോര്‍ഡുകളിലെ
ജീവനക്കാരുടെ നിയമനം
പൂര്‍ണ്ണമായും പബ്ലിക്
സര്‍വ്വീസ് കമ്മിഷനെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വികരിക്കുമോ?
പ്രസാദം
പദ്ധതി
2014.
ശ്രീ.വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
പ്രസാദം പദ്ധതിയില്‍
ഗുരുവായൂര്‍
ക്ഷേത്രത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ
പദ്ധതികള്‍ക്കാണ് തുക
അനുവദിക്കുന്നതെന്നും
എത്ര കോടിയുടെ വികസന
പ്രവര്‍ത്തനങ്ങളാണ് ഈ
പദ്ധതിയിലൂടെ
നടപ്പിലാക്കുന്നതെന്നും
അറിയിക്കുമോ?
മലബാര്‍
ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ
സ്ഥാനക്കയറ്റം
2015.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുളള
ക്ഷേത്രങ്ങളിലെ
ജീവനക്കാരില്‍ നിന്നും
ഉദ്യോഗക്കയറ്റം വഴി
എക്സിക്യൂട്ടീവ്
ഓഫീസര്‍മാരായി നിയമനം
നടത്തുന്നതിനായി
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
ത്വരിതപ്പെടുത്താന്‍
നടപടികള്‍ ഉണ്ടാകുമോ?
വര്‍ക്കല
ജനാര്‍ദ്ദന സ്വാമി
ക്ഷേത്രക്കുളത്തിന്റെ നവീകരണം
2016.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
ജനാര്‍ദ്ദനസ്വാമി
ക്ഷേത്രക്കുളത്തിന്റെ
നവീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ക്ഷേത്രക്കുളത്തിന്റെ
നവീകരണത്തിനായി ഇതുവരെ
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
കുളത്തിന്റെ പണി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുമോ?
ശബരിമലയിലെ
സ്വീവേജ് ട്രീറ്റ്മെന്റ്
പ്ലാന്റ്
2017.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
23.3 കോടി രൂപ
ചെലവഴിച്ച് സജ്ജീകരിച്ച
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്
പ്രവര്ത്തനക്ഷമമല്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്ലാന്റ്
പ്രവര്‍ത്തനക്ഷമമാക്കാന്‍
എന്തൊക്കെ നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
പ്ലാന്റ്
പ്രവര്ത്തനക്ഷമമല്ലെന്നുള്ള
ചീഫ് ടെക്നിക്കല്‍
എക്സാമിനറുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ആയത്
ഉപേക്ഷിക്കാന്‍
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍ കരാര്‍
ജീവനക്കാര്‍
2018.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
കരാര്‍ അടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിക്കാന്‍ തീരുമാനം
എടത്തിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തസ്തികകളിലേക്കുള്ള
നിയമനങ്ങളാണ് കരാര്‍
അടിസ്ഥാനത്തില്‍
നടത്തുന്നതിന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ക്ഷേത്രകുളങ്ങളും
കാവുകളും സംരക്ഷിക്കുന്നതിന്
പദ്ധതി
2019.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള
ക്ഷേത്രങ്ങളും കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കായംകുളം മണ്ഡലത്തില്‍
ഏതെല്ലാം
ക്ഷേത്രക്കുളങ്ങളും
കാവുകളും ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്നും ഇതിന്റെ
നടപടിക്രമങ്ങളുടെ
പുരോഗതി എന്തെന്നും
വിശദമാക്കാമോ?
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം
2020.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം
സംബന്ധിച്ച് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി ഒരു പദ്ധതി
ആവിഷ്കരിച്ചു
നടപ്പിലാക്കുമോ?