എഡ്യുക്കേഷന്‍
ലോണ്‍ റീപേമെന്റ്
സപ്പോര്‍ട്ട് സ്കീം
*91.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഡ്യുക്കേഷന്‍ ലോണ്‍
റീപേമെന്റ്
സപ്പോര്‍ട്ട് സ്കീം
നടപ്പിലാക്കുന്നതിനുളള
കര്‍മ്മപദ്ധതി
രൂപീകൃതമായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡം
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് സംസ്ഥാന
സര്‍ക്കാരിന്റെ അറുപത്
ശതമാനം വിഹിതം എത്ര
രൂപയാണ്; ഈ വര്‍ഷം എത്ര
രൂപ ഇതിനായി
വകയിരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
വരള്‍ച്ചാ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
*92.
ശ്രീ.റോജി
എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കടുത്ത വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
എന്തെല്ലാം പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
ജലവിഭവ വകുപ്പ്
നടപ്പാക്കുന്നതെന്നു
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി
ആവിഷ്ക്കരിച്ചു
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ജലദുരുപയോഗം
ഒഴിവാക്കാനും കുടിവെള്ള
ക്ഷാമത്തിന്റെ മറവില്‍
കുടിവെള്ള വില്‍പ്പന
സംഘങ്ങളുടെ ചൂഷണം
തടയാനും എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മലയോര,
തീരദേശ ഹെെവേകൾ
*93.
ശ്രീ.എം.
വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയോര, തീരദേശ ഹെെവേകൾ
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് വിശദമായ
പഠന റിപ്പോര്‍ട്ട്
ഗവണ്മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
എന്തെല്ലാം ;
(സി)
ഇവയുടെ
മുഖ്യപ്രയോജനങ്ങളും
ഉദ്ദേശ്യലക്ഷ്യങ്ങളും
എന്തൊക്കെയാണ്;
വിവരിക്കുമോ;
(ഡി)
ഹെെവേകളുടെ
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട് എങ്ങനെ
സ്വരൂപിക്കാനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്നു
വിശദീകരിക്കുമോ;
(ഇ)
ഇവയുടെ
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
ചോദ്യപേപ്പര്‍
തയ്യാറാക്കുന്ന നിലവിലെ
രീതിയില്‍ മാറ്റം
*94.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.ഡി. പ്രസേനന്‍
,,
പി.ടി.എ. റഹീം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.,
ഹയര്‍സെക്കന്ററി
പരീക്ഷകളിലെ ചില
ചോദ്യങ്ങള്‍
വിദ്യാര്‍ത്ഥികളെ
വലയ്ക്കുന്നതായിരുന്നെന്ന
കാര്യം പരിഗണിച്ച്
ചോദ്യപേപ്പര്‍
തയ്യാറാക്കുന്ന നിലവിലെ
രീതിയില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പൊതു
വിദ്യാഭ്യാസ രംഗത്ത്
സര്‍ക്കാര്‍ നടത്തുന്ന
ശക്തമായ ഇടപെടലിന്റെ
ഭാഗമായി ഉണ്ടായിട്ടുള്ള
പ്രകടമായ മുന്നേറ്റം
അട്ടിമറിക്കാനായി
നിക്ഷിപ്ത
താല്പര്യക്കാര് ഈ
സംഭവത്തിനു പിന്നില്‍
പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന
കാര്യം പരിശോധിക്കുമോ;
(സി)
ചോദ്യ
ബാങ്ക് രൂപീകരിച്ച്
അതില്‍ നിന്ന്
ചോദ്യങ്ങള്‍
ശാസ്ത്രീയമായി
തെരഞ്ഞെടുക്കുന്ന രീതി
പരിഗണിക്കുന്നുണ്ടോ?
കെ.എസ്.ടി.പി.
രണ്ടാം ഘട്ട പദ്ധതികള്‍
*95.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
സി.കൃഷ്ണന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
രണ്ടാം ഘട്ട പദ്ധതികള്‍
ഏതൊക്കെയെന്നും അവയുടെ
പ്രവര്‍ത്തന പുരോഗതിയും
അറിയിക്കുമോ;
(ബി)
പ്രവൃത്തികള്‍
നിര്‍ദ്ദിഷ്ട രീതിയില്‍
പുരോഗമിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
പ്രവൃത്തികള്‍
ത്വരിതപ്പെടുത്താനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഫണ്ടിംഗ്
ഏജന്‍സികള്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പാക്കിക്കൊണ്ട്
സമയബന്ധിതമായി
പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
എല്ലാവര്ക്കും
പാര്‍പ്പിടം ലഭിക്കുന്നതിന്
പദ്ധതി
*96.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
പാര്‍പ്പിടം
ലഭിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിവരിക്കുമോ?
ഭൂനിയമ
പരിഷ്കരണം
*97.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
ഭൂനിയമങ്ങളില്‍ പലതും
ലഘൂകരിക്കേണ്ടതിന്റെ
ആവശ്യകത
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
നടപടി സ്വീകരിക്കുമോ;
(ബി)
കാലഹരണപ്പെട്ട
നിയമങ്ങള്‍ റദ്ദ്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സാധാരണക്കാര്‍ക്ക്
പ്രയോജനകരമായ
രീതിയില്‍ ഭൂനിയമങ്ങള്‍
പരിഷ്ക്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അന്താരാഷ്ട്ര
നിലവാരത്തിലുള്ള കോളേജ്
വിദ്യാഭ്യാസം
*98.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസം പരിമിത
സൗകര്യങ്ങളുടെയും
നിലവാരത്തകർച്ചയുടെയും
പ്രശ്നങ്ങളാൽ
ബുദ്ധിമുട്ടുന്നു എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സാധാരണക്കാരുടെ മക്കൾ
പഠനം നടത്തുന്ന
ആർട്സ്&സയൻസ്
കോളേജുകളെ അന്താരാഷ്ട്ര
നിലവാരത്തിലെത്തിക്കേണ്ടത്
സർക്കാരിന്റെ ചുമതലയായി
കരുതന്നുണ്ടോ;
(ബി)
300
ഓളം ഹൈസ്കൂളുകളെ
ലോകനിലവാരത്തിലെത്തിക്കാൻ
തീരുമാനമെടുത്ത
സർക്കാർ, സംസ്ഥാനത്തെ
മികച്ച പാരമ്പര്യമുള്ള
30 സർക്കാർ കോളേജുകളെ
ലോകോത്തരമാക്കാൻ നടപടി
സ്വീകരിക്കുമോ;
ഇക്കാര്യം സർക്കാരിന്റെ
ആലോചനയിലുള്ള
വിഷയമാണെങ്കിൽ പ്രസ്തുത
വിഷയത്തിന്മേൽ ഇതുവരെ
നടത്തിയ പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതു
വിദ്യാഭ്യാസ മേഖലയ്ക്ക്
വകയിരുത്തിയതിനേക്കാൾ
പതിന്മടങ്ങ് 'കിഫ്ബി'
ഫണ്ട് ഉന്നത
വിദ്യാഭ്യാസ
വികസനത്തിനും
ലഭ്യമാക്കേണ്ടതുണ്ടെന്ന
ബോധ്യത്തിൽ പ്രസ്തുത
മേഖലയുടെ
വികസനത്തിനുള്ള നിലപാട്
വിശദീകരിയ്ക്കാമോ;
(ഡി)
വിദേശ
സർവ്വകലാശാലകളുടെ
ഇന്ത്യൻ യൂണിറ്റുകൾ,
സ്വകാര്യ കോർപറേറ്റ്
കോളേജുകൾ എന്നിവ ഉന്നത
വിദ്യാഭ്യാസത്തെ
വാണിജ്യവൽക്കരിച്ചുകൊണ്ടിരിക്കുന്ന
ഈ കാലഘട്ടത്തിൽ
ഗുണമേന്മയുള്ള
വിദ്യാഭ്യാസം
സാധാരണക്കാരന്
ലഭ്യമാക്കുന്നതിനും
യു.ജി.സി.
ലക്ഷ്യമാക്കുന്നതിലുപരി
അദ്ധ്യാപകരെ
സജ്ജമാക്കുന്നതിനും
കരിക്കുലം
പരിഷ്കരിക്കാനും നാനോ
സയൻസ്, അസ്ട്രോ
ഫിസിക്സ് എന്നിവ
പോലെയുള്ള നവീന
കോഴ്സുകൾ ആരംഭിക്കാനും
ഉന്നത വിദ്യാഭ്യാസ
വകുപ്പ് നാളിതുവരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും ഇനി
എന്തെല്ലാമാണ് ചെയ്യാൻ
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
മൂന്നാര്‍
മേഖലയിൽ ഭൂമി കയ്യേറ്റം
നടത്തുന്നവര്‍ക്കെതിരെ നടപടി
*99.
ശ്രീ.പാറക്കല്‍
അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
മേഖലയിലെ അനധികൃത
കയ്യേറ്റങ്ങള്‍,
അവയിലുളള നിയമരഹിത
നിര്‍മ്മാണങ്ങള്‍
എന്നിവ തടയുന്ന
കാര്യത്തിലും, കയ്യേറ്റ
ഭൂമി തിരിച്ചു
പിടിക്കുന്ന
കാര്യത്തിലും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
കയ്യേറ്റങ്ങള്‍
ന്യായീകരിക്കുന്ന
കാര്യത്തിലും,
നിയമാനുസൃത നടപടി
സ്വീകരിക്കുന്ന
ഉദ്യോഗസ്ഥരെ
ഭീഷണിപ്പെടുത്തി
പിന്തിരിപ്പിക്കുന്ന
കാര്യത്തിലും ചില
രാഷ്ട്രീയ
പ്രസ്ഥാനങ്ങള്‍
ഇടപെടലുകള്‍ നടത്തുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
പരിസ്ഥിതി ലോല
മേഖലയിലെ പൊതു
സ്വത്തായ ഭൂമി
നിയമവ്യവസ്ഥകള്‍
ലംഘിച്ചും ഉദ്യോഗസ്ഥരെ
ഭീഷണിപ്പെടുത്തിയും
പരിസ്ഥിതിക്ക്
ഗുരുതരാഘാതമുണ്ടാക്കും
വിധം കയ്യേറ്റം
നടത്തുന്നവര്‍ക്കെതിരെ
എന്തൊക്ക നടപടികളാണ്
സര്‍ക്കാരിന്
സ്വീകരിക്കാന്‍
സാധിക്കുന്നത്; അത്തരം
നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
പണികളുടെ ഗുണനിലവാരം
ഉറപ്പാക്കല്‍
*100.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
1931 പാലങ്ങള്‍
പരിശോധിച്ചതില്‍
പതിനാറു ശതമാനം (314
എണ്ണം) പുനര്‍
നിര്‍മ്മിക്കേണ്ട
സ്ഥിതിയിലാണെന്ന
കണ്ടെത്തല്‍
സംസ്ഥാനത്തെ
പൊതുമരാമത്ത് പണികളുടെ
നിലവാരത്തകര്‍ച്ചയെ
വെളിപ്പെടുത്തുന്നതാകയാൽ
ഇതു പരിഹരിക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
ഭരണപരമായ നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ക്വാളിറ്റി
കണ്ട്രോള് മാന്വല്‍
പ്രകാരം പൊതുമരാമത്ത്
വകുപ്പ്
നിര്‍മ്മിക്കുന്ന
പാലങ്ങളുടെയും
റോഡുകളുടെയും
കെട്ടിടങ്ങളുടെയും
ഗുണനിലവാരം
ഉറപ്പാക്കാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്;
(സി)
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
ഉദ്യോഗസ്ഥരുടെയും
കരാറുകാരുടെയും
ഉത്തരവാദിത്തം
എന്തെല്ലാമാണ്; ഇതു
പാലിക്കുന്നതില്‍ വീഴ്ച
വരുത്തുന്നുണ്ടോ എന്ന്
പരിശോധിക്കുമോ?
പൊതു
വിദ്യാഭ്യാസ രംഗത്ത്
നിയന്ത്രണങ്ങള്‍
*101.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
,,
ആന്റണി ജോണ്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയതലത്തിൽ
ഉന്നത
വിദ്യാഭ്യാസരംഗത്തെ
മൂല്യശോഷണത്തിന്
അനുസരണമായി
സംസ്ഥാനത്തും,
ഉന്നതവിദ്യാഭ്യാസ
രംഗത്തും, സാങ്കേതിക
വിദ്യാഭ്യാസരംഗത്തും
ബാഹ്യ ശക്തികൾ
നടത്തുന്ന ഇടപെടലുകൾ
നിയന്ത്രിക്കാൻ
പര്യാപ്തമായ നയം
രൂപീകരിക്കാൻ
തയാറാകുമോ;
(ബി)
പൊതുവിദ്യാഭ്യാസരംഗത്ത്
ആകെയും, പ്രത്യേകിച്ച്
ഉന്നതവിദ്യാഭ്യാസരംഗത്തും
സാങ്കേതികവിദ്യാഭ്യാസരംഗത്തും
കൂടുതല്‍
സര്‍ക്കാര്‍കോളേജുകള്‍
സ്ഥാപിച്ച് ഈ മേഖലയില്‍
നിയന്ത്രണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക്
നിര്‍ബാധം
പ്രവര്‍ത്തിക്കാന്‍
നിയമപരമായി തന്നെ അവസരം
ഒരുക്കി, ഇന്റേണല്‍
മാര്‍ക്കിന്റെ പേരിലും
മറ്റുമുള്ള
വിദ്യാര്‍ത്ഥിപീഡനങ്ങള്‍
അവസാനിപ്പിക്കുവാന്‍
വഴിയൊരുക്കുമോ?
സർക്കാർഭൂമി
കയ്യേറ്റം തടയുന്നതിന് നടപടി
*102.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സർക്കാർഭൂമി കയ്യേറ്റം
തടയുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സർക്കാർഭൂമി
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
സർക്കാർഭൂമി
കയ്യേറ്റക്കാര്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
ഭാവിയില്‍
അനധികൃത ഭൂമി കയ്യേറ്റം
തടയുന്നതിനായി
നിയമനിര്‍മ്മാണം
നടത്തുവാന്‍
തയ്യാറാകുമോയെന്ന്
വിശദമാക്കാമോ;
(ഇ)
ഭൂമി
കയ്യേറ്റത്തിന് കൂട്ടു
നില്ക്കുന്ന
ജീവനക്കാരെ
പിരിച്ചുവിടുന്നതടക്കമുള്ള
ശിക്ഷാനടപടികള്‍
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
*103.
ശ്രീ.കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസം
സംരക്ഷിക്കുന്നതിനായി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍ നൽകാമോ;
(ബി)
പ്രസ്തുത
പദ്ധതികൾ നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിവരിക്കുമോ;
(സി)
സംസ്ഥാനത്ത്
"പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം" എന്ന
പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഭൂരഹിത
കുടുംബങ്ങളില്ലാത്ത കേരളം
പദ്ധതി
*104.
ശ്രീ.ജെയിംസ്
മാത്യു
,,
കാരാട്ട് റസാഖ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
ഭൂരഹിത
കുടുംബങ്ങളില്ലാത്ത
സംസ്ഥാനമാക്കി മാറ്റുക
എന്ന ലക്ഷ്യത്തോടെ
ആവിഷ്കരിച്ച പദ്ധതിയുടെ
നിലവിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഭൂമി
വിതരണത്തിന്
അര്‍ഹതയുള്ള എത്ര
കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കണ്ടെത്തിയിരിക്കുന്നത്;
(സി)
ഇവര്‍ക്ക്
നല്‍കാനായി എത്ര ഭൂമി
വേണ്ടി വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഈ പദ്ധതിക്കായി വേണ്ട
ഭൂമി കണ്ടെത്തുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്;
വിശദമാക്കുമോ?
ജലം കൈകാര്യം ചെയ്യൽ സൂചിക
*105.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
വിനിയോഗവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സർക്കാർ
സംസ്ഥാനങ്ങള്‍ക്ക് ജലം
കൈകാര്യം ചെയ്യൽ സൂചിക
(Water Management
Index) പ്രകാരം റാങ്ക്
നിശ്ചയിക്കാൻ
തീരുമാനിച്ച
സാഹചര്യത്തിൽ കേരളം
അതിനായി എന്തെല്ലാം
തയ്യാറെടുപ്പുകൾ
നടത്തിയിട്ടുണ്ട്;
(ബി)
ഇതുമായി
ബന്ധപ്പെട്ട് നീതി
ആയോഗിൽ നിന്നും ചീഫ്
സെക്രട്ടറിക്ക് ലഭിച്ച
കത്തിൻമേൽ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
ഇതിനായി വകുപ്പു
തലത്തിൽ കൂടിയാലോചനകൾ
നടത്തിയിട്ടുണ്ടോ;
(സി)
ജലം
കൈകാര്യം ചെയ്യൽ
സൂചികയിൽ എന്തെല്ലാം
കാര്യങ്ങളാണ്
പ്രതിപാദിച്ചിട്ടുളളത്;
വിശദമാക്കുമോ?
കാലപ്പഴക്കം
ചെന്ന പാലങ്ങളുടെ
പുനര്‍നിര്‍മ്മാണം
*106.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ബാബു
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള പാലങ്ങളുടെ
കാലപ്പഴക്കം സംബന്ധിച്ച
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
പാലങ്ങള്‍ എന്ന്
നിര്‍മ്മിച്ചവയാണെന്നും
ഇവയുടെ അപകട സ്ഥിതി
സംബന്ധിച്ചും
വിശദമാക്കുമോ;
(സി)
ഏനാത്ത്
പാലം തകര്‍ന്ന
അനുഭവത്തിന്റെ
വെളിച്ചത്തില്‍ ഇത്തരം
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഗുണനിലവാരമുളള
കുടിവെളളം
ലഭ്യമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*107.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.ശർമ്മ
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരമുളള
കുടിവെളളം സംസ്ഥാനത്തെ
എല്ലാ വീടുകളിലും
എത്തിക്കുന്നതിനായി
കേരള ജല അതോറിറ്റി
ഏറ്റെടുത്തിട്ടുളള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സ്ഥാപനശാക്തീകരണത്തിനും
സാമ്പത്തിക
പര്യാപ്തതയ്ക്കും
ആവിഷ്കരിച്ചിട്ടുളള
മാര്‍ഗ്ഗം എന്താണ്;
(സി)
അതോറിറ്റിയെ
പ്രോസസ്സ്
ഓര്ഗനൈസേഷന് ആക്കി
മാറ്റണമെന്ന ലക്ഷ്യം
ജലവിതരണരംഗത്ത് ഏതു
തരത്തിലുളള മാറ്റങ്ങള്‍
ഉണ്ടാക്കും;
(ഡി)
കുടിവെളള
വിപണനത്തിനായി പുതിയ
ഏജന്‍സികളെ
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കാസര്‍ഗോഡ്-കഴക്കൂട്ടം
ദേശീയപാത വികസനം
*108.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.കുഞ്ഞിരാമന്
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്-കഴക്കൂട്ടം
ദേശീയപാത 45 മീറ്ററിൽ
ആറുവരിപ്പാതയായി
വികസിപ്പിക്കാന്‍
നാഷണല്‍ഹൈവേ അതോറിറ്റി
അംഗീകരിച്ചതിന്റെ
അടിസ്ഥാനത്തില്‍ ഭൂമി
ഏറ്റെടുപ്പിനു വേണ്ട
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഭൂമി
ഏറ്റെടുക്കുമ്പോള്‍
നല്‍കേണ്ട ന്യായ വില
നിശ്ചയിക്കുന്നതിനായി
ജില്ലാതല സമിതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(സി)
ഭൂമിയും
ജീവനോപാധിയും
നഷ്ടപ്പെടുന്നവരെ
പുനരധിവസിപ്പിക്കാന്‍
വേണ്ട നടപടിയുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പാഠപുസ്തകങ്ങളുടെ വിതരണം
*109.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയനവര്‍ഷം യഥാസമയം
പാഠപുസ്തകങ്ങള്‍ വിതരണം
ചെയ്യുന്നതിന് വേണ്ട
മുന്നൊരുക്കങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പാഠപുസ്തക
വിതരണത്തിലെ അപാകതകള്‍
ശാശ്വതമായി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
പൊതു
വിദ്യാഭ്യാസത്തിന്റെ
നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
മൂന്നാറിലെ
അനധികൃത ഭൂമി കയ്യേറ്റവും
നിര്‍മ്മാണവും
*110.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
അനധികൃത ഭൂമി
കയ്യേറ്റവും
നിര്‍മ്മാണവും
ഒഴിപ്പിക്കാന്‍ ചെന്ന
ദേവികുളം സബ്
കളക്ടറെയും,
ഉദ്യോഗസ്ഥരെയും
സി.പി.എം. പാര്‍ട്ടി
അനുഭാവികള്‍ തടയുകയും
അവരെ കൃത്യനിര്‍വ്വഹണം
നടത്തുന്നതിന്
തടസ്സപ്പെടുത്തുകയും
ചെയ്തിട്ടുണ്ടോയെന്ന്
വിവരിക്കാമോ;
(ബി)
കയ്യേറ്റവും
നിര്‍മ്മാണവും
ഒഴിപ്പിക്കാന്‍ ചെന്ന
റവന്യൂ ഉദ്യോഗസ്ഥരെ
തടഞ്ഞവരെ അറസ്റ്റ്
ചെയ്യാന്‍ സബ് കളക്ടര്‍
ആവശ്യപ്പെട്ടിട്ടും
പോലീസ് അത്
ചെയ്യാതിരുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
സബ്
കളക്ടറുടെ ഉത്തരവ്
അനുസരിക്കാതിരുന്ന
പോലീസുകാര്‍ക്കെതിരെ
നടപടികള്‍ ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകളിലെ ഇ-ഗവേണന്‍സ് സേവന
സൗകര്യം
*111.
ശ്രീ.കെ.
ദാസന്
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണക്കാര്‍
വിവിധ
സര്‍ട്ടിഫിക്കറ്റുകള്‍,
മറ്റു സേവനങ്ങള്‍
എന്നിവയ്ക്കായി ഏറ്റവും
അധികം ബന്ധപ്പെടേണ്ടി
വരുന്ന വില്ലേജ്
ഓഫീസുകളില്‍ നിന്നു
ലഭിക്കുന്ന സേവനം
തൃപ്തികരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വില്ലേജ്
ഓഫീസുകളെ ഇ-ഗവേണന്‍സ്
സേവന സൗകര്യമുള്ള
ഓഫീസുകളായി
പരിണമിപ്പിച്ചിട്ടുണ്ടോ;
ഇത് എത്ര മാത്രം
ഫലപ്രദമായിട്ടുണ്ട്;
(സി)
സ്മാര്‍ട്ട്
വില്ലേജ് ഓഫീസ്
പദ്ധതിയുടെ വിശദാംശവും
അതിന്റെ ഫലപ്രാപ്തിയും
അറിയിക്കാമോ?
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് നടപടി
*112.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച
നേരിടുന്നതിനും
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനും
നിലവില്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്; ഇത്
ഫലപ്രദമാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
ഏതെങ്കിലും വന്‍കിട
ശുദ്ധജല പദ്ധതി
ഏറ്റെടുത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ആരെല്ലാമാണ് ഇത്തരം
പദ്ധതികളുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
കിഫ്ബി
നിലവില്‍ വന്നപ്പോൾ
പൊതുമരാമത്ത്
വകുപ്പിലുണ്ടാകാവുന്ന മാറ്റം
*113.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വന്‍കിട
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
കിഫ്ബി നിലവില്‍ വന്ന
സാഹചര്യത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനത്തില്‍
എന്തെങ്കിലും മാറ്റം
പ്രതീക്ഷിക്കുന്നുണ്ടോ;
(ബി)
കിഫ്ബി
മുഖേനയുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രത്യേക ഏജന്‍സി
നിലവില്‍
വരുമെന്നതിനാല്‍
പൊതുമരാമത്ത്
വകുപ്പിന്റെ
ഉത്തരവാദിത്തങ്ങളില്‍
കുറവുണ്ടാകുമോ;
(സി)
എങ്കില്‍
മരാമത്ത് വകുപ്പിന്റെ
അടിസ്ഥാന സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്താനുള്ള
ബദല്‍
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
എസ്.എസ്.എല്‍.സി,
ഹയര്‍ സെക്കന്ററി
ചോദ്യപേപ്പറുകള്‍ സംബന്ധിച്ച
ആക്ഷേപം
*114.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷത്തെ
എസ്.എസ്.എല്‍.സി, ഹയര്‍
സെക്കന്ററി എന്നീ
പരീക്ഷകളുടെ
ചോദ്യപേപ്പര്‍ ചോര്‍ന്ന
സംഭവം ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഉയര്‍ന്നു
വന്നിട്ടുളള ആരോപണങ്ങളെ
കുറിച്ച് അന്വേഷണം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു
തരത്തിലുളള
അന്വേഷണമാണെന്ന്
വ്യക്തമാക്കുമോ;
അന്വേഷണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
വിശദീകരിക്കുമോ;
(സി)
ഈ
വര്‍ഷത്തെ പരീക്ഷ
ചോദ്യപേപ്പര്‍
തയ്യാറാക്കുവാന്‍
ചുമതലപ്പെടുത്തിയ
അദ്ധ്യാപക സംഘടനയുടെ
ഇക്കാര്യത്തിലുളള പങ്ക്
അന്വേഷിക്കുമോ;
(ഡി)
ഈ
വര്‍ഷത്തെ
എസ്.എസ്.എല്‍.സി, ഹയര്‍
സെക്കന്ററി പരീക്ഷ
നടത്തിപ്പിലെ
പാളിച്ചകളെക്കുറിച്ച്
ജുഡീഷ്യല്‍ അന്വേഷണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ദേശീയ
ദുരന്ത നിവാരണ നിധിയില്‍
നിന്ന് സഹായം
*115.
ശ്രീ.രാജു
എബ്രഹാം
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍,
സംസ്ഥാനത്തെ വരള്‍ച്ച
ബാധിതമായി
പ്രഖ്യാപിച്ചതിന്റെയടിസ്ഥാനത്തില്
പ്രതിസന്ധി നേരിടാനായി
ദേശീയ ദുരന്ത നിവാരണ
നിധി
(എന്‍.ഡി.ആര്.എഫ്)
യില്‍ നിന്ന് സഹായം
തേടിയിട്ടുണ്ടോ;
(ബി)
കേന്ദ്ര
മന്ത്രിമാരെ നേരില്‍
കണ്ടു സഹായം
തേടിയിരുന്നോ; എങ്കില്‍
പ്രതികരണം
എന്തായിരുന്നു;
പ്രശ്നത്തിന്റെ
വ്യാപ്തി
മനസ്സിലാക്കുന്നതിനായി
കേന്ദ്ര സംഘം പരിശോധന
നടത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
ദേശീയ
ദുരന്ത നിവാരണ
നിധിയില്‍ നിന്ന് തുക
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
അറിയിക്കാമോ;
(ഡി)
വരള്‍ച്ച
കൊണ്ടുള്ള
കുടിവെള്ളക്ഷാമവും കൃഷി
നാശവും
പരിഹരിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ?
മൂന്നാറിലെ
ഭൂമികയ്യേറ്റം
*116.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
അനധികൃത
ഭൂമികയ്യേറ്റവും
നിര്‍മ്മാണവും
തടയുവാനായി
മുഖ്യമന്ത്രി യോഗം
വിളിച്ചുചേര്ത്തിരുന്നോ;
വിശദീകരിക്കാമോ;
(ബി)
യോഗതീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നു;
എത്ര ഏക്കര്‍ ഭൂമിയാണ്
കയ്യേറിയത്;
യോഗതീരുമാനമനുസരിച്ച്,
കയ്യേറിയ എത്ര ഏക്കര്‍
ഭൂമി തിരിച്ചു പിടിച്ചു
എന്നിവ വിശദമാക്കാമോ;
(സി)
മൂന്നാറില്‍
ഭൂമി കയ്യേറിയതായി
കണ്ടെത്തിയിട്ടുളളവര്ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു;
(ഡി)
മൂന്നാറിന്റെ
പ്രകൃതി സൗന്ദര്യവും
പരിസ്ഥിതി
സന്തുലിതാവസ്ഥയും
നിലനിര്‍ത്താനും ഭൂമി
കയ്യേറ്റം
ഒഴിപ്പിക്കാനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യുവാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
കുടിവെള്ളത്തിന്റെ ഗുണനിലവാര
പരിശോധന
*117.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ.എം. ആരിഫ്
,,
കെ.ജെ. മാക്സി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാര പരിശോധന
നടത്താറുണ്ടോ; ഇത്തരം
പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ജലനിധി
പദ്ധതിയിലും ഗ്രാമീണ
കുടിവെള്ള പദ്ധതികളിലും
വന്‍കിട കുടിവെള്ള
പദ്ധതികളിലും ഏതു
വിധത്തിലുള്ള ശുദ്ധീകരണ
സംവിധാനമാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ; എല്ലാ
പദ്ധതികളിലും
സമ്പൂര്‍ണ്ണ ശുദ്ധീകരണ
സംവിധാനം നിലവിലുണ്ടോ;
(സി)
കുടിവെള്ള
പദ്ധതികളില്‍ ശുദ്ധീകരണ
പ്ലാന്റിനു പകരം
ഇന്‍ഫില്‍ട്രേഷന്‍
ഗാലറി മാത്രമുള്ള
കുടിവെള്ള പദ്ധതികള്‍
ഏതൊക്കെയാണെന്നും അവ
ഒഴിവാക്കി ശുദ്ധീകരണ
പ്ലാന്റ്
നിര്‍മ്മിക്കാനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
അറിയിക്കുമോ?
പാഠപുസ്തകങ്ങളുടെ
വിതരണം
*118.
ശ്രീ.പി.ടി.എ.
റഹീം
,,
എം. സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയനവര്‍ഷം
പാഠപുസ്തകങ്ങള്‍
കൃത്യസമയത്ത്
അച്ചടിച്ച് വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അടുത്ത
വര്‍ഷത്തേയ്ക്കുള്ള
പാഠപുസ്തകങ്ങളുടെ
അച്ചടിജോലികള്‍ ആരെയാണ്
ഏല്‍പ്പിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പാഠപുസ്തക
അച്ചടിക്കാവശ്യമായ
പേപ്പറുകള്‍
വാങ്ങുന്നതിനുള്ള നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഇതിലുണ്ടാകുന്ന
കാലതാമസം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
പാഠപുസ്തകങ്ങളുടെ
അച്ചടി, വിതരണം
എന്നിവയുടെ പുരോഗതി
നിരന്തരം അവലോകനം
നടത്തി ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ഉന്നതവിദ്യാഭ്യാസ
പീഠങ്ങളും ഗവേഷണശാലകളും
*119.
ശ്രീ.അനൂപ്
ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
പീഠങ്ങളും ഗവേഷണശാലകളും
സ്ഥാപിച്ച് അറിവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കുമോ;
(സി)
ഏതെല്ലാം
കേന്ദ്ര സഹായമാണ് ഇതിന്
ലഭിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(ഡി)
ആരെല്ലാമാണ്
ഈ പദ്ധതിയുമായി
സഹകരിക്കുന്നതെന്നു
വെളിപ്പെടുത്തുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
വാണിജ്യവല്‍ക്കരണം
*120.
ശ്രീ.ആര്.
രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോര്‍ജ് എം. തോമസ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസം എന്ന
പേരിലുള്ള ഉന്നത
വിദ്യാഭ്യാസ രംഗത്തെ
വാണിജ്യവല്‍ക്കരണം,
കഴിഞ്ഞ 12 വര്‍ഷം
കൊണ്ട് കേരളത്തിലെ
ഉന്നത വിദ്യാഭ്യാസ
രംഗത്തുണ്ടാക്കിയ ആഘാതം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഏതാനും
മേഖലകളിലെ
വൈദഗ്ദ്ധ്യവികസനം
മാത്രം ലക്ഷ്യമാക്കിയ
എഞ്ചിനീയറിംഗ്
കോളേജുകള്‍ ആ
മേഖലകളില്‍
വൈദഗ്ദ്ധ്യമുള്ളവരെ
ആവശ്യത്തിലധികം
സൃഷ്ടിക്കുകയും
വേതനമിടിവിന്
കാരണമാകുകയും അതോടൊപ്പം
ബൗദ്ധിക ശേഷിയുള്ളവരെ
വൈജ്ഞാനിക മേഖലയില്‍
നിന്ന് അകറ്റി
നിര്‍ത്തുന്ന നിലയില്‍
ഉന്നത വിദ്യാഭ്യാസ
രംഗമാകെ
നിലവാരത്തകര്‍ച്ച
നേരിടുകയും ചെയ്യുന്ന
സ്ഥിതി പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(സി)
നിലവില്‍
60376 എഞ്ചിനീയറിംഗ്
സീറ്റുകളില്‍
അഞ്ചുശതമാനം മാത്രമേ
സര്‍ക്കാര്‍
മേഖലയിലുള്ളുവെന്നത്
കണക്കിലെടുത്ത് സഹകരണ
മേഖലയില്‍ കൂടുതല്‍
സര്‍ക്കാര്‍ നിയന്ത്രിത
എഞ്ചിനീയറിംഗ്
കോളേജുകള്‍
സ്ഥാപിക്കാനും ഇത്
സംബന്ധിച്ച് ഒരു പഠനം
നടത്തി ആകെ സീറ്റുകള്‍
ആവശ്യാധിഷ്ഠിതമായി
നിജപ്പെടുത്തുന്നതിനും
നടപടിയെടുത്ത്
വാണിജ്യവല്‍ക്കരണം
നിയന്ത്രണ
വിധേയമാക്കുമോ?