മദ്യശാലകള്‍
പൂട്ടിയതിന്റെ അനന്തര
ഫലങ്ങള്‍
*61.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധിയെ തുടര്‍ന്ന്
മദ്യശാലകള്‍
ഒട്ടുമിക്കവയും
പൂട്ടേണ്ടിവന്ന
സാഹചര്യത്തില്‍
വ്യാജമദ്യ ഒഴുക്ക്
തടയാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
അറിയിക്കാമോ;
(ബി)
മദ്യലഭ്യത
കുറഞ്ഞ സാഹചര്യത്തില്‍,
ലഹരിക്ക്
അടിമപ്പെട്ടവര്‍
മയക്കുമരുന്നുകള്‍
ഉള്‍പ്പെടെയുള്ള മറ്റ്
നിയമ വിരുദ്ധ ലഹരി
പദാര്‍ത്ഥങ്ങളിലേക്ക്
തിരിയാനുള്ള അപായകരമായ
സാധ്യത ഒഴിവാക്കാന്‍
എക്സൈസ്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
മദ്യവര്‍ജ്ജന
പ്രചരണവും
മദ്യാസക്തിമുക്ത
ചികിത്സയും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
അക്ഷരസാഗരം
പദ്ധതി
*62.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശങ്ങളിലെ
മത്സ്യത്തൊഴിലാളികളെ
സാക്ഷരരാക്കുന്നതിനായി
അക്ഷരസാഗരം എന്ന
പേരില്‍ ഒരു പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഏത്
ഏജന്‍സി മുഖേനയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
ഏതൊക്കെ ജില്ലകളിലാണ്
ഇത്
നടപ്പാക്കുന്നതെന്നും
വിശദമാക്കുമോ?
വിമുക്തി
പദ്ധതി
*63.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
സി. ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിരുദ്ധ
ബോധവത്കരണത്തിനും
വിമോചനത്തിനുമായി
വിമുക്തി എന്ന പേരില്‍
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ലഹരി
വിരുദ്ധ
ബോധവത്കരണത്തിനായി
2016-17 വര്‍ഷത്തില്‍
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
(സി)
വിമുക്തി
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
മേല്‍നോട്ടം
നിര്‍വ്വഹിക്കുന്ന
ജില്ലാതല സമിതിയുടെ ഘടന
വ്യക്തമാക്കുമോ?
തീരദേശവാസികളുടെ
ഉന്നമനത്തിനായുള്ള പദ്ധതികള്‍
*64.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമൂഹത്തില്‍
പിന്നോക്കം
നില്ക്കുന്ന
തീരദേശവാസികളെ
മുഖ്യധാരയിലെത്തിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടത്തി വരുന്നതെന്നു
വിശദീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം പുതിയ
പദ്ധതികളാണ് ഇതിനായി
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഈ
പദ്ധതികള്‍
നടപ്പാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കശുവണ്ടി
വ്യവസായ സംരക്ഷണം
*65.
ശ്രീമതി
യു. പ്രതിഭ ഹരി
,,
പി. അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായം
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
അടച്ചിട്ടിരിക്കുന്ന
സ്വകാര്യ ഫാക്ടറികള്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കാനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
ഇക്കാര്യത്തില്‍
വ്യവസായ ബന്ധ സമിതി
ചേര്‍ന്നിരുന്നോ;
മാനേജ് മെന്റുകളുടെ
നിലപാട് എന്തായിരുന്നു;
(സി)
ഫാക്ടറി
ഉടമകള്‍ ഉന്നയിക്കുന്ന
മുഖ്യ ആവശ്യങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കുമോ?
പട്ടികജാതി-
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
ഹോസ്റ്റലുകൾ നവീകരിക്കാൻ
പദ്ധതി
*66.
ശ്രീ.മുരളി
പെരുനെല്ലി
,,
ബി.സത്യന്
,,
കെ.വി.വിജയദാസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിക്കാര്‍ക്കും
പട്ടികവര്‍ഗ്ഗക്കാര്‍ക്കും
വേണ്ടിയുള്ള പ്രീ
മെട്രിക് , പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളുടെ സ്ഥിതി
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
ഇവ
നവീകരിക്കാനായി
പട്ടികജാതി-
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പുകള്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
ഈ
ഹോസ്റ്റലുകളില്‍
ഇന്റര്‍നെറ്റ്
സൗകര്യമുള്ള
കമ്പ്യൂൂട്ടറുകള്,
ലൈബ്രറി മുതലായ പഠന
പ്രവര്‍ത്തനത്തിന്
വേണ്ട സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ക്ഷീര
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങൾ
*67.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
വിലയിലുണ്ടായ
വര്‍ദ്ധനവിന്റെ ഗുണം
ക്ഷീര കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
കാലിത്തീറ്റയുടെ
ക്രമാതീതമായ
വിലവര്‍ദ്ധനവില്‍
നിന്ന് ക്ഷീര കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കുമോ;
(സി)
തീറ്റപ്പുല്ലിന്റെ
ദൗര്‍ലഭ്യം ഉളളതിനാല്‍
തരിശു കിടക്കുന്ന
ഭൂമിയില്‍ തീറ്റപ്പുല്‍
കൃഷി
പ്രോത്സാഹിപ്പിക്കുമോ?
മില്‍ക്ക്
ഷെഡ് വികസന പദ്ധതികള്‍
*68.
ശ്രീ.ഡി.കെ.
മുരളി
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍ക്ക്
ഷെഡ് വികസന പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
അറിയിക്കുമോ;
(ബി)
ക്ഷീരോല്പാദനം
ലാഭകരമായ
ഉപജീവനമാര്ഗ്ഗമാക്കുന്നതിനായി
നല്കുന്ന സഹായങ്ങള്‍
എന്തെല്ലാമാണ്;
(സി)
ക്ഷീരവികസനത്തിനും
ഇൗ മേഖലയിലെ
യന്ത്രവല്ക്കരണത്തിനുമായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
ക്ഷീരകര്ഷകര്ക്കായുളള
ക്ഷേമ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
പട്ടികജാതി
യുവതികള്‍ക്ക് വിവാഹ ധനസഹായം
*69.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി
,,
ബി.ഡി. ദേവസ്സി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ധനരായ
പട്ടികജാതി
യുവതികള്‍ക്ക് വിവാഹ
ധനസഹായം നല്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര രൂപയാണ്
ഒരാള്‍ക്ക് ധനസഹായമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
അര്‍ഹരായവര്‍ക്ക്
ഇത്
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പുതിയ
മദ്യനയം
*70.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
മദ്യനയം സംബന്ധിച്ച്
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ മദ്യനയം
എന്നത്തേക്ക്
പ്രഖ്യാപിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാര്‍
കൈക്കൊണ്ട
മദ്യനയത്തില്‍ കാതലായ
മാറ്റങ്ങള്‍
വരുത്താനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്താണെന്ന്
വെളിപ്പെടുത്തുമോ?
കേരളസമൂഹത്തിന്റെ
സാംസ്കാരിക ഉന്നമനം
*71.
ശ്രീ.എം.
മുകേഷ്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
താല്പര്യത്തോടെ
മതവിശ്വാസത്തെ
ദുരുപയോഗം ചെയ്യുന്ന
പ്രവണതയ്ക്കെതിരെ
സാംസ്കാരിക ഇടപെടല്‍
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
മറ്റുളളവര്‍
എന്ത് ഭക്ഷിക്കണമെന്ന്
തങ്ങള്‍
തീരുമാനിക്കുമെന്ന്
പ്രഖ്യാപിക്കുന്നവരെ
തുറന്നുകാട്ടാന്‍
കേരളത്തില്‍ സാംസ്കാരിക
കൂട്ടായ്മ
ശക്തിപ്പെടുത്താന്‍
പരിപാടിയുണ്ടോ;
(സി)
നവോത്ഥാന
നായകരുടെയും സാമൂഹ്യ
വിപ്ലവകാരികളുടെയും
ചിന്തകളെ വക്രീകരിച്ച്
അവതരിപ്പിക്കുന്നതിനെയും
കലാലയങ്ങളില്‍
ഉള്‍പ്പെടെ സ്വതന്ത്ര
ചിന്തകളെ
തല്ലിക്കെടുത്താന്‍
നടത്തുന്ന ശ്രമങ്ങളെയും
ആശയപരമായി
നിര്‍മാര്‍ജ്ജനം
ചെയ്യാന്‍ ഇടപെടല്‍
ഉണ്ടാകുമോ?
പട്ടികവിഭാഗക്കാരുടെ
ജീവിത നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*72.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവിഭാഗത്തില്‍പ്പെട്ട
ജനതയുടെ ജീവിത നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
പട്ടികവിഭാഗക്കാര്ക്കുളള
ആനുകൂല്യങ്ങള്‍
അവര്‍ക്ക് തന്നെ
ലഭ്യമാകുന്നു എന്ന്
ഉറപ്പ് വരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(സി)
ഊരുകൂട്ടങ്ങളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
ഇടപെടലുകളാണ് നടത്തി
വരുന്നതെന്ന്
വിശദമാക്കുമോ?
മത്സ്യതൊഴിലാളികളുടെ
സുരക്ഷ
*73.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികള്‍
ആഴക്കടല്‍ മീന്‍പിടിത്ത
വ്യവസ്ഥാപരിധികള്
ലംഘിക്കുന്നതുമൂലം ഇവരെ
അന്യരാജ്യങ്ങള്‍
തടവിലാക്കുന്നതും ഇവർ
അപകടങ്ങളില്പ്പെടുന്നതുമായ
സംഭവങ്ങള്‍ അടിക്കടി
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യതൊഴിലാളികളുടെ
സുരക്ഷ സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാരിന്
സ്വീകരിക്കാവുന്ന
മുന്‍കരുതലുകളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ജലപരിധി,
സുരക്ഷാ സംവിധാനങ്ങള്‍
തുടങ്ങിയവ സംബന്ധിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
ബോധവത്ക്കരണത്തിനും
ഗൈഡന്‍സിനും ആവശ്യമായ
സംവിധാനം ഒരുക്കുമോ?
മത്സ്യത്തൊഴിലാളി
ക്ഷേമപദ്ധതികള്‍
*74.
ശ്രീ.വി.
അബ്ദുറഹിമാന്
,,
റ്റി.വി.രാജേഷ്
,,
എ. എന്‍. ഷംസീര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായും
മാനവശേഷി
വികസനത്തിനായും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവരുടെ
സാമൂഹ്യസാമ്പത്തിക
പിന്നോക്കാവസ്ഥ
പരിഹരിക്കാനായി
നടപ്പാക്കാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ബയോഷീല്‍ഡ്
വികസനത്തില്‍
പ്രദേശവാസികളുടെ
സഹകരണവും പങ്കാളിത്തവും
ഉറപ്പാക്കാന്‍
സാധ്യമായിട്ടുണ്ടോ
എന്നറിയിക്കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഉന്നമനത്തിന്ന്
പദ്ധതികള്‍
*75.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് ആസൂത്രണം
ചെയ്തതെന്നു
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് ഇവരുടെ
ഉന്നമനത്തിനായി
നടപ്പാക്കിയിട്ടുള്ളത്;
വിവരിക്കുമോ;
(സി)
ഇവര്‍ക്ക്
സ്വന്തമായി ഭൂമിയും
വീടും
ഉറപ്പാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
ഇവരുടെ
സങ്കേതങ്ങളില്‍ എല്ലാ
വിധത്തിലുമുള്ള
അടിസ്ഥാനസൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിവരിക്കുമോ?
എക്സൈസ്
വകുപ്പ് നവീകരണം
*76.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ഇ.പി.ജയരാജന്
,,
കെ. ബാബു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
ശക്തിപ്പെടുത്തുന്നതിനും
നവീകരിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി എക്സൈസ്
വകുപ്പില്‍ വനിതാ
ജീവനക്കാര്‍ അടക്കമുള്ള
ജീവനക്കാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എക്സൈസ്
ചെക്ക് പോസ്റ്റുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമവും
അഴിമതിരഹിതവുമാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
ആദിവാസി
വിഭാഗങ്ങൾക്ക് ജാമ്യം
ലഭിക്കാനുള്ള നിയമ വ്യവസ്ഥ
*77.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിൽ
ചില ജില്ലകളിൽ ആദിവാസി
വിഭാഗങ്ങൾക്ക് ജാമ്യം
ലഭിക്കാൻ ആദിവാസി ഇതര
വിഭാഗക്കാരന്റെ കൂടി
കരം അടച്ച രസീത്
വേണമെന്ന നിയമ വ്യവസ്ഥ
നിലനിൽക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
വയനാട്
പോലെയുള്ള ജില്ലകളിൽ
ഇത്തരം വിചിത്ര
നിയമത്തിന്റെ
ബലിയാടുകളായി കഴിയുന്ന
ആദിവാസി
യുവതീയുവാക്കൾക്ക്
നിയമസഹായം
ലഭ്യമാക്കിയിട്ടുണ്ടോ ;
(സി)
വിവേചനപരമായ
ഇത്തരം നിയമങ്ങൾ
ഒഴിവാക്കുന്നതിനും
എല്ലാവർക്കും തുല്യ
നീതി ഉറപ്പു്
വരുത്തുന്നതിനും നിയമ
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതു്
എന്ന് വ്യക്തമാക്കുമോ?
ദേശീയ-സംസ്ഥാന
പാതയോരങ്ങളിലെ മദ്യശാലകള്‍
*78.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. രാജഗോപാലന്‍
,,
ആന്റണി ജോണ്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ-സംസ്ഥാന
പാതയോരങ്ങളില്‍ നിന്ന്
അര കിലോ
മീറ്ററിനുള്ളിലുള്ള
കള്ളുഷാപ്പുകള്‍
ഉള്‍പ്പെടെയുള്ള
മദ്യശാലകള്‍
പൂട്ടണമെന്ന
സുപ്രീംകോടതി വിധി
സംസ്ഥാനത്തുണ്ടാക്കിയിട്ടുള്ള
പ്രശ്നങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
മദ്യനിരോധനം
നടപ്പാക്കിയിട്ടില്ലാത്ത
സാഹചര്യത്തില്‍, മദ്യം
ഉപയോഗിക്കുന്നവര്‍ക്ക്
നല്ല മദ്യം
ലഭ്യമാക്കാനുള്ള
ബാധ്യതയെ ഈ വിധി എങ്ങനെ
ബാധിക്കുമെന്ന് പറയാമോ;
(സി)
പ്രാബല്യത്തിലുള്ള
ഏതെങ്കിലും നിയമത്തിനോ
ചട്ടങ്ങള്ക്കോ
വിരുദ്ധമല്ലാത്ത
ഇക്കാര്യത്തില്‍,
സര്‍ക്കാറിന്റെ
നയത്തിനെ
അപ്രസക്തമാക്കുന്നതാണോ
വിധിയെന്ന കാര്യം
പരിശോധിച്ചിരുന്നോ;
സര്‍ക്കാരിന്റെ
നയങ്ങള്‍ ഭരണഘടനക്ക്
വിരുദ്ധമല്ലെങ്കില്‍,
അത് തള്ളിക്കളയാന്‍
ജൂഡിഷ്യറിക്ക്
അധികാരമുണ്ടോ എന്ന
കാര്യം അറിയിക്കാമോ?
വനസംരക്ഷണത്തിന്
നടപ്പാക്കിയ പദ്ധതികള്‍
*79.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനസംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയതെന്ന്
വിശദീകരിക്കുമോ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് പുതിയ
പദ്ധതികള്‍
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍ വനം
സംരക്ഷണത്തിന്
നടപ്പിലാക്കിയ ഏതെല്ലാം
പദ്ധതികളാണ്
തുടരുന്നതെന്ന്
വിവരിക്കുമോ?
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
മത്സ്യസമ്പത്തിന്
ഉണ്ടാക്കുന്ന നാശം
*80.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരക്കടലില്‍
ഒഴുകിയെത്തുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
മത്സ്യസമ്പത്തിന്
ഉണ്ടാക്കുന്ന
നാശനഷ്ടങ്ങളെക്കുറിച്ച്
സര്‍ക്കാര്‍ തലത്തില്‍
പഠനമെന്തെങ്കിലും
നടന്നിട്ടുണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്ലാസ്റ്റിക്
വിഷം മത്സ്യങ്ങളിലൂടെ
മനുഷ്യരില്‍ കടന്നുകൂടി
മാരക
രോഗങ്ങള്ക്കിടയാക്കുന്നുണ്ടെന്ന
കൊച്ചിന്
യൂണിവേഴ്സിറ്റി സ്കൂൾ
ഓഫ് മറൈന്‍ സയന്‍സ്
നടത്തിയ പഠനങ്ങളിലെ
കണ്ടെത്തല്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
തീരക്കടലിലെ
പ്ലാസ്റ്റിക് നിക്ഷേപം
കുറച്ചുകൊണ്ടുവരാനും,
നീക്കം ചെയ്യാവുന്നവ
നീക്കം ചെയ്യാനും
ഫിഷറീസ് വകുപ്പ് പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കുമോ?
കാട്ടുതീ
മൂലമുള്ള വനനശീകരണം
*81.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാട്ടുതീ മൂലം കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
എത്ര വനമേഖല
കത്തിനശിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
ജനവാസകേന്ദ്രങ്ങള്‍ക്ക്
സമീപമുള്ള വനമേഖലയിലാണ്
കാട്ടുതീ ഉണ്ടാകുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മനുഷ്യരുടെ
പ്രവൃത്തികള്‍ ഇതിന്
എത്രത്തോളം
കാരണമാകുന്നുണ്ട് എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
അടിക്കാട്
കത്തിനശിക്കുമ്പോള്‍
മണ്ണിന്റെ ജലസംഭരണശേഷി
നഷ്ടപ്പെടുമെന്നും
കാട്ടുതീ കാരണം
ജലദൗര്‍ലഭ്യം
രൂക്ഷമാകുമെന്നും
ജനങ്ങളെ
ബോധവത്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
സങ്കേതങ്ങളില്‍ ആധുനിക
സൗകര്യങ്ങളൊരുക്കാൻ പദ്ധതി
*82.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
സങ്കേതങ്ങളില്‍ ആധുനിക
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതിനായി
നടപ്പാക്കിവരുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
സങ്കേതങ്ങളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ലഭിക്കുന്നത്;
(ഡി)
ഇതിനായി
എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പാലിന്‍െറ
ഗുണനിലവാരം
*83.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍ നിന്നു
കൊണ്ടുവരുന്ന
പാലിനോടൊപ്പം,
സംസ്ഥാനത്തുല്പ്പാദിപ്പിച്ചു
വിതരണം ചെയ്യുന്ന പാലും
ഗുണനിലവാര പരിശോധനയില്‍
നിശ്ചിത ഗുണമേന്മ
പുലര്‍ത്തുന്നവയല്ലെന്ന്
കണ്ടെത്തിയ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൈകാര്യം
ചെയ്യുന്നതിലെ അപാകതയും
ശീതീകരണ
സംവിധാനത്തിന്റെ
പോരായ്മയുമാണ്
ഗുണനിലവാരം
ഇല്ലാതാക്കുന്ന
മുഖ്യഘടകങ്ങളെന്നതിനാല്
ഇത് പരിഹരിക്കുന്നതിന്
കര്‍ഷകര്‍ക്ക്
യന്ത്രവല്‍ക്കരണത്തിനും
ക്ഷീര സഹകരണ
സംഘങ്ങള്‍ക്ക്
ശീതീകരണത്തിനും വേണ്ട
സഹായ പദ്ധതികള്‍
നടപ്പിലാക്കുമോ;
(സി)
ഭക്ഷ്യ
സുരക്ഷാ
മാനദണ്ഡങ്ങള്‍ക്കനുസരിച്ച്
പാല് കൈകാര്യം
ചെയ്യുന്ന സ്ഥാപനങ്ങളും
പരിസരവും
സജ്ജീകരിക്കാന്‍
പ്രസ്തുത മേഖലയിലെ
സഹകരണ സംഘങ്ങള്‍ക്ക്
ധനസഹായം നല്‍കുമോ?
വിമുക്തി
പദ്ധതി
*84.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലഹരി
വിമുക്തമാക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
വിമുക്തി പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
എത്ര
കോടി രൂപ ഈ
പദ്ധതിക്കായി
നീക്കിവച്ചിട്ടുണ്ട്;
ഇതിനകം എന്തു തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പദ്ധതി കാര്യക്ഷമമായി
നടത്താന്‍ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
വനസംരക്ഷണം
*85.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാഭാവിക വനങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വനാതിര്‍ത്തികള്‍
കൃത്യമായി സര്‍വ്വേ
ചെയ്യുന്നതിനും
ജണ്ടകള്‍ കെട്ടി
വേര്‍തിരിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
കടുത്ത വരള്‍ച്ച
അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
കാട്ടുതീ
പ്രതിരോധിക്കുന്നതിനുള്ള
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കുമോ?
മിന്നല്‍
പണിമുടക്കുകള്‍
*86.
ശ്രീ.പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിഷേധിക്കാനും
പണിമുടക്കാനുമുള്ള
അവകാശം സംബന്ധിച്ച്
സർക്കാരിന്റെ നയം
വിശദമാക്കുമോ;
(ബി)
മിന്നല്‍
പണിമുടക്കുകള്‍ക്കെതിരെ
നടപടിയെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സംഘടിത
പ്രതിഷേധം, പണിമുടക്ക്
എന്നിവ സഞ്ചാര
സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള
വ്യക്തി
സ്വാതന്ത്ര്യങ്ങള്‍
ക്രൂരമായി ഹനിക്കുന്ന
സാഹചര്യത്തില്‍
സര്‍ക്കാരിന്റെ സമീപനം
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
ജലാശയങ്ങളിലെ മത്സ്യസമ്പത്ത്
*87.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലാശയങ്ങളിലെ വംശനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
മത്സ്യസമ്പത്ത്
സംരക്ഷിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ;
(സി)
കേരളത്തിലെ
മത്സ്യസമ്പത്ത്
സംരക്ഷിക്കുവാന്‍
കേന്ദ്രഗവണ്‍മെന്റുമായി
ചേര്‍ന്ന് എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഈ പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കുമോ?
തൊഴില്‍
നഷ്ടപ്പെട്ട മദ്യ വില്പന
തൊഴിലാളികള്‍
*88.
ശ്രീ.സി.കൃഷ്ണന്
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭരണഘടനാപരമായി
സംസ്ഥാന വിഷയമായ
മദ്യവില്പന, സംസ്ഥാന
നയത്തിനു വിരുദ്ധമായി
ഭാഗികമായി
നിരോധിച്ചതുകൊണ്ട്
കളള് ചെത്ത്, വില്പന,
ബിയര്‍ - വെെന്‍
പാര്‍ലര്‍, മറ്റു
മദ്യശാലകള്‍ എന്നീ
മേഖലകളില്‍ തൊഴില്‍
നഷ്ടപ്പെട്ട
മുപ്പതിനായിരത്തിലധികം
വരുന്ന തൊഴിലാളികളെ
പുനരധിവസിപ്പിക്കാനോ
നഷ്ടപരിഹാരം നല്‍കാനോ
സാധ്യമാകുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നിലപാടിന്റെ
അടിസ്ഥാനത്തില്‍
തൊഴിലാളികളെ
പുനരധിവസിപ്പിക്കാനോ
നഷ്ടപരിഹാരം നല്‍കാനോ
കേന്ദ്രം എന്തെങ്കിലും
സഹായം
നല്‍കിയിട്ടുണ്ടോ;
(സി)
മുന്‍
സര്‍ക്കാര്‍ ബാര്‍
നിരോധിച്ചപ്പോള്‍,
തൊഴിലാളികളെ
പുനരധിവസിപ്പിക്കാനെന്ന
പേരില്‍
മദ്യത്തിനുമേല്‍ സെസ്
ചുമത്തി ആ
സര്‍ക്കാരിന്‍െറ
കാലയളവില്‍
പിരിച്ചെടുത്തതും,
എന്നാല്‍
തൊഴിലാളികളുടെ
പുനരധിവാസത്തിനോ
നഷ്ടപരിഹാരത്തിനോ ആയി
ചെലവഴിക്കാത്തതുമായ 500
കോടിയിലധികം വരുന്ന
തുക തൊഴില്‍
നഷ്ടപ്പെട്ടവരുടെ
താത്ക്കാലികാശ്വാസത്തിനായി
വിനിയോഗിക്കാന്‍
സാധിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
നഷ്ടപരിഹാരത്തിനായി
മറ്റു
മാര്‍ഗ്ഗങ്ങളിലൂടെ തുക
കണ്ടെത്താന്‍ നടപടി
സ്വീകരിക്കാമോ?
കശുമാവ്
കൃഷി വികസനത്തിന് നടപടി
*89.
ശ്രീ.അനൂപ്
ജേക്കബ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുമാവ് കൃഷി
വികസനത്തിന് എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
കശുമാവ്
കൃഷിക്കായി
സംസ്ഥാനത്തിനകത്തും
പുറത്തും സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
എവിടെയൊക്കെ
എത്ര ഹെക്ടര്‍
സ്ഥലത്താണ് ഇപ്രകാരം
കൃഷി ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ?
മദ്യഷാപ്പുകള്ക്കുപകരം
മില്‍ക്ക് ബാറുകള്‍
*90.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഹു.സുപ്രീം
കോടതിവിധിയുടെ
അടിസ്ഥാനത്തില്‍
പൂട്ടിപ്പോകുന്ന
മദ്യഷാപ്പുകളുടെ
സ്ഥാനത്ത് ആരോഗ്യമുള്ള
ജനതയുടെ
നിലനില്പിനുവേണ്ടി
മില്‍ക്ക് ബാറുകള്‍
ആരംഭിക്കണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
മദ്യശാലകള്‍
പൂട്ടേണ്ടിവരുന്നതുമൂലം
തൊഴില്‍
രഹിതരാകുന്നവരുടെ
പ്രശ്നങ്ങള്‍ക്ക്
ഇതിലൂടെ പരിഹാരം
കണ്ടെത്താനാവുമെന്ന
അമുല്ഗ്രൂപ്പിന്റെ
നിര്‍ദ്ദേശം
പരിഗണിക്കുമോ?