വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
*31.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യു.
എന്‍. വേള്‍ഡ് ടൂറിസം
ഓര്ഗനൈസേഷന്
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ക്ക്
വേണ്ട മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുള്ളതായി
അറിവുണ്ടോ;
(ബി)
എങ്കില്‍
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ചെറുകിട വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ക്ക് ഈ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍
സാക്ഷ്യപത്രം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കായംകുളം
താപനിലയത്തിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട കരാര്‍
വ്യവസ്ഥകള്‍
*32.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ഇ.പി.ജയരാജന്
,,
വി. ജോയി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ടി.പി.സി.യുടെ
ഉടമസ്ഥതയിലുള്ള
കായംകുളം
താപനിലയത്തിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
ഉണ്ടാക്കിയിട്ടുളള
കരാറിലെ പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനം
കടുത്ത വൈദ്യുതി
പ്രതിസന്ധി നേരിടുന്ന
സാഹചര്യത്തില്‍ പോലും ഈ
വൈദ്യുതോല്പാദന സ്ഥാപനം
സംസ്ഥാനത്തിന്
പ്രയോജനപ്രദമാകാതെ
പോയതിന്റെ കാരണങ്ങള്‍
എന്താണ്; വൈദ്യുതി
വാങ്ങാത്ത
സാഹചര്യത്തിലും നൽകേണ്ട
സ്ഥിരം ചെലവ് എത്രയാണ്;
ഈ താപ വൈദ്യുതോല്പാദന
നിലയം
സൗരോര്ജ്ജോല്പാദനത്തിനു
താല്പര്യം
പ്രകടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ കമ്പനി
മുന്നോട്ടു
വച്ചിട്ടുള്ള
വ്യവസ്ഥകളും
നിര്‍ദ്ദേശങ്ങളും
അറിയിക്കാമോ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
അധീനതയിലുള്ള
ജലസംഭരണികളില്‍
സൗരോര്‍ജ്ജ പ്ലാന്റ്
സ്ഥാപിച്ച്
വൈദ്യുതോല്പാദനത്തിനുള്ള
പ്രായോഗിക സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
എസ്.ബി.ടി.യെ
എസ്.ബി.ഐ. യില്‍
ലയിപ്പിച്ചതിനെത്തുടര്‍ന്ന്
സാമ്പത്തിക മേഖലയിലെ
മാറ്റങ്ങള്‍
*33.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ബാങ്ക് ഓഫ്
ട്രാവന്‍കൂര്‍
എസ്.ബി.ഐ. യില്‍
ലയിപ്പിച്ചതിനെത്തുടര്‍ന്ന്
സംസ്ഥാനത്ത് സാമ്പത്തിക
മേഖലയില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
വന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേരളത്തിന്റെ
ഗ്രാമീണ മേഖലയെ താങ്ങി
നിര്‍ത്തിയിരുന്ന
എസ്.ബി.ടി. യുടെ വായ്പാ
മുന്‍ഗണനയും,
കോര്‍പ്പറേറ്റ്
വായ്പകള്‍ക്ക്
പ്രാമുഖ്യം നല്കുന്ന
എസ്.ബി.ഐ.യുടെ വായ്പാ
മുന്‍ഗണനയും
പരിഗണിക്കുമ്പോള്‍
സംസ്ഥാനത്തിന്റെ വായ്പാ
മേഖലയില്‍
പ്രത്യേകിച്ചും ചെറുകിട
വായ്പകളുടെ മേഖലയില്‍
എന്തെല്ലാം
മാറ്റങ്ങളാണ് പുതിയ
സംവിധാനത്തില്‍
പ്രതീക്ഷിക്കുന്നത്;
(സി)
എസ്.ബി.ടി.
ലയിക്കുന്നതോടുകൂടി
സംസ്ഥാനത്ത് ബാങ്കിംഗ്
മേഖലയില്‍ എത്രമാത്രം
തൊഴില്‍
നഷ്ടമുണ്ടാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നികുതി
ഭരണം കാര്യക്ഷമമാക്കാൻ നടപടി
*34.
ശ്രീ.കെ.
ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നികുതി
പിരിച്ചെടുക്കുന്നതിലെ
അഴിമതിയും
കെടുകാര്യസ്ഥതയും
കൊണ്ട് പദ്ധതി
അടങ്കലിന്റെ
മൂന്നിലൊന്നു മാത്രം
ചെലവഴിക്കാന്‍
സാധ്യമാകുകയും അതുവഴി
വികസന
മുരടിപ്പിനിടയാക്കുകയും
ചെയ്ത സാഹചര്യം
തിരുത്തി, നികുതി ഭരണം
കാര്യക്ഷമമാക്കാനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
മുരടിപ്പില്‍ നിന്ന്
കരകയറുവാനായി എടുത്ത
നടപടികള്‍
എന്തൊക്കെയാണ്;
(സി)
വികസന
പദ്ധതികള്‍ക്കുള്ള
മൂലധന ചെലവ് നിശ്ചിത
രീതിയില്‍
സാധ്യമാകുന്നുണ്ടോ
എന്ന് അറിയിക്കാമോ?
സഹകരണ
സംഘങ്ങളെ തകര്‍ക്കാനുള്ള
ശ്രമങ്ങള്‍ക്കെതിരെ നടപടി
*35.
ശ്രീ.മുരളി
പെരുനെല്ലി
,,
ജെയിംസ് മാത്യു
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
ഗ്രാമീണ സമ്പദ്
വ്യവസ്ഥയില്‍
നിര്‍ണ്ണായക പങ്ക്
വഹിക്കുന്ന സഹകരണ
സംഘങ്ങളെ
തകര്‍ക്കാനുള്ള
ശ്രമങ്ങളെ
അതിജീവിക്കുവാനായി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
സാങ്കേതിക, പ്രവര്‍ത്തന
മേഖലകളില്‍ ആവശ്യമായ
നവീകരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
കോര്‍
ബാങ്കിംഗ്, നെറ്റ്
വര്‍ക്ക് ബാങ്കിംഗ്
തുടങ്ങിയ
സംവിധാനങ്ങളില്‍
ഐകരൂപ്യമുണ്ടാക്കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കാനുദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നികുതി
പിരിവിന് വേണ്ടിവരുന്ന ചെലവ്
*36.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി പിരിവിന്
വേണ്ടിവരുന്ന ചെലവ്
അഖിലേന്ത്യാ
ശരാശരിയുമായി താരതമ്യം
ചെയ്ത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
രജിസ്ട്രേഷന്
ഫീസ്, സംസ്ഥാന എക്സൈസ്
നികുതി എന്നിവയുടെ
പിരിവിനുള്ള ചെലവുകള്‍
കൂടിവരികയാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ചരക്ക്
സേവന നികുതി നിയമം
പ്രാബല്യത്തിലാവുമ്പോള്‍
ഇക്കാര്യത്തില്‍
എന്തൊക്കെ മാറ്റം
വരുമെന്നും അതുമൂലം
നികുതി പിരിവ് ചെലവില്‍
വരാവുന്ന മാറ്റം
സംസ്ഥാന വികസനത്തിന്
ഉപയുക്തമാക്കാന്‍
വരുത്തേണ്ട
പരിഷ്കാരങ്ങളെയും
കുറിച്ച്
പരിശോധിക്കുമോ?
സംസ്ഥാനം
നേരിടുന്ന വൈദ്യുതി
പ്രതിസന്ധി
*37.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
രൂക്ഷമായ
സാഹചര്യത്തില്‍
സംസ്ഥാനം നേരിടുന്ന
വൈദ്യുതി
പ്രതിസന്ധിയുടെ ചിത്രം
വ്യക്തമാക്കുമോ;
(ബി)
വേനല്‍ക്കാലത്ത്
വൈദ്യുതി ലഭ്യതയിൽ
പ്രകടമാകുന്ന കുറവ്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ഉപഭോഗം വേനല്‍ക്കാലത്ത്
വര്‍ദ്ധിക്കുമെന്നത്
കണക്കിലെടുത്ത്,
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
സംസ്ഥാനത്ത്
പവര്‍ക്കട്ടും,
ലോഡ്ഷെഡിംഗും
ഏര്‍പ്പെടുത്തേണ്ട
സാഹചര്യം ഉണ്ടാകുമോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
അണ്ടര്‍
-17 ഫുട്ബോള്‍ ലോകകപ്പിന്റെ
സെമി ഫൈനല്‍ മത്സരം
നഷ്ടപ്പെട്ട സാഹചര്യം
*38.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്ടര്‍
-17 ഫുട്ബോള്‍
ലോകകപ്പിന്റെ സെമി
ഫൈനല്‍ മത്സരം
കേരളത്തിന്
നഷ്ടപ്പെട്ടത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
തയ്യാറെടുപ്പുകളിലെ
മെല്ലെപ്പോക്ക് നയം
മൂലമാണോ പ്രസ്തുത
മത്സരം കേരളത്തിന്
നഷ്ടമായത് എന്നത്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫുട്ബോള്‍ മേളയുടെ
ഒരുക്കങ്ങളില്‍
ആരുടെയൊക്കെ ഭാഗത്ത്
നിന്നാണ്
വീഴ്ചയുണ്ടായതെന്നും
പ്രസ്തുത വീഴ്ച
വരുത്തിയവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോയെന്നും
വിശദമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അധികാരങ്ങളും
കര്‍ത്തവ്യങ്ങളും
*39.
ശ്രീ.ആര്.
രാജേഷ്
,,
എസ്.രാജേന്ദ്രന്
,,
കെ.ജെ. മാക്സി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അധികാരങ്ങളും മുഖ്യ
കര്‍ത്തവ്യങ്ങളും
അറിയിക്കാമോ;
(ബി)
പൊന്നമ്പലമേട്ടില്‍
ക്ഷേത്രം
നിര്‍മ്മിക്കുമെന്ന
ബോര്‍ഡ് പ്രസിഡന്റിന്റെ
പ്രസ്താവനയും അതിനായി
കേന്ദ്ര വനം-പരിസ്ഥിതി
മന്ത്രാലയത്തെ നേരിട്ടു
സമീപിച്ചതും നിയമാനുസൃത
അധികാര പ്രയോഗമാണോ;
(സി)
കൃത്യമായി
മത പാഠശാലകളില്‍
പോകുന്നവര്‍ക്ക്
മാത്രമേ ക്ഷേത്ര
ഭരണസമിതി അംഗത്വം
നല്‍കുകയുള്ളു എന്ന
ദേവസ്വം ബോര്‍ഡ്
പ്രസിഡന്റിന്റെ
പ്രസ്താവന ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ഡി)
ദേവസ്വം
ബോര്‍ഡ് പ്രസിഡന്റിന്റെ
നിലപാടുകള്‍ പലതും
ധിക്കാരപൂര്‍വവും
നിയമവിരുദ്ധവും
ആണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനെ മറ്റു
ദേവസ്വം
ബോര്‍ഡുകളെപ്പോലെ
വിപുലപ്പെടുത്തി
ജനാധിപത്യവല്‍ക്കരിക്കാന്‍
നടപടി സ്വീകരിക്കുമോ?
സാമ്പത്തിക
മാന്ദ്യം മറികടക്കാനുള്ള
ശ്രമങ്ങള്‍
*40.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന ആവശ്യങ്ങളോടുള്ള
കേന്ദ്ര അവഗണനയും,
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാടു മൂലം സംസ്ഥാന
എക്സൈസ് നികുതിയിലും
തൽഫലമായി വില്പന
നികുതിയിലും ഉണ്ടാകുന്ന
അപ്രതീക്ഷിതമായ വന്‍
ഇടിവും പൊതുചെലവ്
വര്‍ദ്ധിപ്പിച്ച്
സാമ്പത്തിക മാന്ദ്യം
മറികടക്കാനുള്ള
സര്‍ക്കാരിന്റെ
ശ്രമങ്ങളെ എങ്ങനെ
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍
സൂചിപ്പിച്ച
പ്രകാരമുണ്ടാകുന്ന
നികുതി നഷ്ടം
പരിഹരിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
(സി)
ക്ഷേമ
പദ്ധതികളേയും വികസന
പദ്ധതികളേയും നികുതി
ശോഷണം ഏതുതരത്തില്‍
ബാധിക്കാനിടയുണ്ടെന്ന്
വിശദമാക്കുമോ?
ചെറുകിട,
ഇടത്തരം സൂക്ഷ്മവ്യവസായങ്ങളെ
സംരക്ഷിക്കാനും
പ്രോത്സാഹിപ്പിക്കാനും
പദ്ധതികള്‍
*41.
ശ്രീ.സി.കൃഷ്ണന്
,,
എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പറേറ്റ്
വല്‍ക്കരണത്തെ
പ്രോത്സാഹിപ്പിക്കുന്ന
കേന്ദ്ര നയത്തിന്റെ
കെടുതികളില്‍ നിന്ന്
സംസ്ഥാനത്തെ ചെറുകിട,
ഇടത്തരം
സൂക്ഷ്മവ്യവസായങ്ങളെ
സംരക്ഷിക്കാനും അവയെ
പ്രോത്സാഹിപ്പിക്കാനുമായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംരംഭക
സൗകര്യ (ഈസ് ഓഫ്
ഡൂയിങ്ങ് ബിസിനസ്സ്)
സൂചികയില്‍ ഏറെ
പിന്നില്‍ നില്ക്കുന്ന
നിലവിലെ അവസ്ഥ
മാറ്റിയെടുക്കാനായി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
തൊഴില്‍ദാന
ക്ഷമത ഏറിയതും
പരിസ്ഥിതി നാശവും
ഭൂവിനിയോഗവും
കുറഞ്ഞതുമായ പരമ്പരാഗത
മേഖലയെ നവീകരിച്ച്
മത്സര പ്രാപ്തി
ഉയര്‍ത്താനായി
പദ്ധതിയുണ്ടോ; വിശദാംശം
വ്യക്തമാക്കാമോ?
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതിക്ക് ബദൽ
*42.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതിയുമായി
മുന്നോട്ടു പോകാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
അതുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് ബദലായി
ചെലവ് കുറഞ്ഞതും
പരിസ്ഥിതി സൗഹൃദവുമായ
മറ്റേതെങ്കിലും പദ്ധതി
കെ. എസ്. ഇ. ബി
ഉള്‍പ്പെടെ ഏതെങ്കിലും
ഏജന്‍സി സര്‍ക്കാരിന്റെ
പരിഗണനയില്‍
കൊണ്ടുവന്നിട്ടുണ്ടോ;
(സി)
എങ്കില്‍
ആ ബദല്‍ പദ്ധതിയുടെ
വിശദവിവരങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
നിഗമനങ്ങള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
കായിക
നയം
*43.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക നയം
പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കായിക
രംഗത്തെ വളര്‍ച്ചക്കും
പുരോഗതിക്കും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നയത്തില്‍
ഉള്‍പ്പെടുത്തുന്നതെന്നു
വിശദമാക്കുമോ;
(സി)
കായിക
നയം എന്നത്തേക്ക്
പ്രഖ്യാപിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
പ്രതിസന്ധി പരിഹരിക്കുന്നതിന്
നടപടി
*44.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
പാരമ്പര്യേതര ഉൗര്‍ജ്ജ
സ്രോതസ്സുകള്‍
ഉപയോഗപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
ഊര്‍ജ്ജ പദ്ധതികളുടെ
നവീകരണം സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സഹകരണ
രംഗത്ത് ഘടനാപരമായ മാറ്റം
*45.
ശ്രീ.ഡി.കെ.
മുരളി
,,
ബി.സത്യന്
,,
ആന്റണി ജോണ്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഏകകണ്ഠമായ ആവശ്യത്തെ
അവഗണിച്ചുകൊണ്ട്
എസ്.ബി.റ്റി യെ
ഇല്ലാതാക്കിയതിന്റെയും
നോട്ടു നിരോധനത്തിന്റെ
മറവില്‍ സഹകരണമേഖലയെ
തകര്‍ക്കാന്‍ ശ്രമം
നടത്തിയെന്ന
ആക്ഷേപത്തിന്റെയും
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ സഹകരണ
രംഗത്ത് ഘടനാപരമായ
മാറ്റത്തിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ;
(ബി)
കേരളാ
ബാങ്ക് രൂപീകരിച്ച്
സംസ്ഥാനത്തിന്റെ
സ്വന്തം ബാങ്കാക്കി
മാറ്റാനുള്ള
ശ്രമത്തിന്റെ പുരോഗതി
അറിയിക്കുമോ;
(സി)
പ്രാഥമിക
സംഘങ്ങളുടെ
നവീകരണത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്?
സ്വര്‍ണ്ണ
വിനിമയത്തിലും പണം
കൈമാറുന്നതിലും വരുത്തിയ
അശാസ്ത്രീയമായ
നിയന്ത്രണങ്ങള്‍
*46.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ഐ.ബി. സതീഷ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വര്‍ണ്ണ
വിനിമയത്തിലും പണം
കൈമാറുന്നതിലും കേന്ദ്ര
സര്‍ക്കാര്‍
വരുത്തിയിട്ടുള്ള
അശാസ്ത്രീയമായ
നിയന്ത്രണങ്ങള്‍
സംസ്ഥാനത്തെ
സമ്പദ്ഘടനയെ ഏത്
വിധത്തില്‍
ബാധിക്കുന്നുവെന്ന്
വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
ബാങ്കിംഗ്
ഇടപാടുകള്‍
നിര്‍ബന്ധമാക്കിയ
കേന്ദ്ര സര്‍ക്കാര്‍
നയങ്ങളുടെ ഫലമായി
ഇത്തരം
ഇടപാടുകളിലേയ്ക്ക്
തിരിഞ്ഞ സാധാരണ ജനങ്ങളെ
ബാങ്കുകള്‍ സേവന
നിരക്ക് ഈടാക്കി ചൂഷണം
ചെയ്യുന്നത്
അവസാനിപ്പിക്കാന്‍
വേണ്ട
നടപടിയെടുക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
നോട്ട്
നിരോധനത്തിന്റെ വിപരീത
ഫലം നേരിടാന്‍ വേണ്ട
ധനസഹായം കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
പൊതുമേഖലാ
ബാങ്കുകളിലെ ഉപഭോക്തൃ
സൗഹൃദമല്ലാത്ത നടപടികള്‍
*47.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
പ്രമുഖ പൊതുമേഖലാ
ബാങ്കുകളില്‍ പലതും
ഉപഭോക്തൃ സൗഹൃദമല്ലാത്ത
നടപടികള്‍
സ്വീകരിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
നോട്ടുനിരോധന
നടപടികള്‍ക്കുശേഷം
അമിതഫീസ് ഈടാക്കുക,
വിവിധതരം പിഴകള്‍
ഏര്‍പ്പെടുത്തുക,
ഇടപാടുകളില്‍
നിയന്ത്രണമേര്‍പ്പെടുത്തുക
തുടങ്ങിയ ബാങ്കുകളുടെ
ജനവിരുദ്ധ
നയങ്ങള്‍ക്കെതിരെ
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
പൊതുജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിച്ചുകിട്ടുന്നതിന്
സര്‍ക്കാര്‍ ഇടപെടല്‍
ഉണ്ടാകുമോ?
വൈദ്യുതി
ഉല്പാദന വര്‍ദ്ധനവിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
*48.
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. അബ്ദുറഹിമാന്
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവശ്യമുള്ളതിന്റെ 30
ശതമാനം വൈദ്യുതി മാത്രം
ഉല്പാദിപ്പിക്കുന്ന
സാഹചര്യത്തിൽ ഉല്പാദന
വര്‍ദ്ധനവിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പാരമ്പര്യേതര
സ്രോതസ്സുകളില്‍
നിന്നുള്ള വൈദ്യുതി
ഉല്പാദന പദ്ധതികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
വീടുകളുടെയും
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും
മേല്ക്കൂരകളില്
സോളാര്‍പാനല്‍
സ്ഥാപിച്ച് ബാറ്ററികള്‍
കൂടാതെ നേരിട്ട്
വിതരണശൃംഖലയിലേക്ക്
വൈദ്യുതി
ഉല്പാദിപ്പിച്ചു വിതരണം
ചെയ്യുന്ന പദ്ധതി
അവലോകനം
ചെയ്തിട്ടുണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
ഏതൊക്കെയെന്നും അവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നും
വെളിപ്പെടുത്താമോ?
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി
*49.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി നടത്തുവാന്‍
കെ.എസ്.എഫ്.ഇ.യ്ക്ക്
റിസര്‍വ് ബാങ്ക് അനുമതി
നല്‍കിയത് എന്നാണ്; അത്
സംബന്ധിച്ച് റിസര്‍വ്
ബാങ്ക് നല്കിയ
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
1980
ലെ കേന്ദ്ര ചിട്ടി
നിയമവും അതിന്‍കീഴില്‍
ഉണ്ടാക്കിയ ചട്ടങ്ങളുടെ
വ്യവസ്ഥകളും
അനുസരിച്ചാണോ
കെ.എസ്.എഫ്.ഇ. പ്രവാസി
ചിട്ടി നടത്തുന്നത്;
ഇല്ലെങ്കില്‍ ഏതെല്ലാം
വ്യവസ്ഥകള്‍ക്ക്
റിസര്‍വ് ബാങ്ക് ഇളവ്
അനുവദിച്ചിട്ടുണ്ട്;
(സി)
കെ.എസ്.എഫ്.ഇ.
യ്ക്ക് പ്രവാസി
ചിട്ടികള്‍
നടത്തുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്; പ്രവാസി
ചിട്ടി നടത്തുന്നതിന്
കെ.എസ്.എഫ്.ഇ.
എന്തെല്ലാം പരസ്യങ്ങള്‍
നാളിതുവരെ
പ്രസിദ്ധീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
കെ.എസ്.എഫ്.ഇ.
ചിട്ടി നടത്തുന്നതിനുളള
സെക്യൂരിറ്റി തുകയും
ചിറ്റാളന്മാരായ
പ്രവാസികളില്‍ നിന്ന്
പിരിക്കുന്ന ചിട്ടി
തുകകളും കിഫ്ബിയുടെ
നിധിയില്‍
നിക്ഷേപിക്കുന്നതിലേക്കായി
സര്‍ക്കാര്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ഇ)
ഇതിലേക്ക്
കേന്ദ്രസര്‍ക്കാരിന്റെയും
റിസര്‍വ് ബാങ്കിന്റെയും
അനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്?
ടൂറിസം
നയം
*50.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ടൂറിസം നയം
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ടൂറിസം
മേഖലയുടെ
വളര്‍ച്ചയ്ക്കും
വികസനത്തിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നയത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നയം എന്നത്തേക്ക്
പ്രഖ്യാപിക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നത്?
സംസ്ഥാനത്തെ
നോട്ടുക്ഷാമം
*51.
ശ്രീ.പി.ടി.എ.
റഹീം
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞിരാമന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മിക്ക ട്രഷറികളിലും പണം
ഇല്ലാതെ പെന്‍ഷന്‍കാര്‍
ബുദ്ധിമുട്ടിലായതിന്റെ
കാരണം അറിയിക്കാമോ;
കേന്ദ്ര സര്‍ക്കാരിന്റെ
നയ വൈകല്യങ്ങള്‍ കാരണം
ബാങ്കുകളുടെ
എ.ടി.എമ്മുകളില്‍
കറന്‍സി നോട്ടില്ലാതെ
ജനങ്ങള്‍
ദുരിതത്തിലായതായ
ആക്ഷേപം കേന്ദ്ര
സര്‍ക്കാരിന്റെയും
റിസര്‍വ് ബാങ്കിന്റെയും
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ;
(ബി)
ഉത്സവകാലത്തുണ്ടായ
നോട്ടുക്ഷാമം
പൊതുജനങ്ങളെ
ദുരിതത്തിലാക്കിയതിനോടൊപ്പം
സര്‍ക്കാരിന്റെ നികുതി
വരവിനെ പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ;
(സി)
മദ്യ
വിപണനശാല നിരോധനവും
കറന്‍സി ക്ഷാമവും
സംസ്ഥാന സമ്പദ്
വ്യവസ്ഥയില്‍
ഉണ്ടാക്കിയ ആഘാതത്തിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് നഷ്ടപരിഹാരം
നേടിയെടുക്കാന്‍
നടത്തിയ ശ്രമങ്ങള്‍
അറിയിക്കാമോ;
(ഡി)
കറന്‍സി
നല്‍കാതെ ജനങ്ങളെ
നിര്‍ബന്ധിതമായി
ഡിജിറ്റല്‍ ഇടപാടിന്
പ്രേരിപ്പിക്കുകയും
അതോടൊപ്പം ഇത്തരം
ഇടപാടുകള്‍ക്ക് ധനകാര്യ
സ്ഥാപനങ്ങള്‍ സര്‍വീസ്
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുകയും
ചെയ്ത് ജനങ്ങളെ
കൊള്ളയടിക്കാന്‍
അനുവാദം നല്‍കുന്നതായി
ആക്ഷേപമുള്ള കേന്ദ്ര
സര്‍ക്കാര്‍ നയം
അടിയന്തരമായി
തിരുത്താന്‍
ആവശ്യപ്പെടുമോ?
പരമ്പരാഗത
വ്യവസായമേഖലയുടെ സംരക്ഷണം
*52.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായമേഖലയില്‍
മുതല്‍
മുടക്കിയിട്ടുള്ളവരും
തൊഴിലാളികളും നേരിടുന്ന
പ്രതിസന്ധിയെക്കുറിച്ച്
ഈ സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയുടെ തകര്‍ച്ച
ഇന്നത്തെ നിലയില്‍
തുടര്‍ന്നാല്‍ വന്‍
സാമ്പത്തിക
ദുരന്തത്തിന്
ഇടയാകുമെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പരമ്പരാഗത മേഖലയിലെ
വ്യവസായങ്ങളുടെയും
തൊഴിലാളികളുടെയും
സംരക്ഷണത്തിന്
എന്തെങ്കിലും പാക്കേജ്
ആവിഷ്ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കേന്ദ്ര
ടൂറിസം മന്ത്രാലയത്തിന്റെ
അനുമതി ലഭിച്ച ടൂറിസം
പദ്ധതികള്‍
*53.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.ജെ. മാക്സി
,,
വി. അബ്ദുറഹിമാന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം ടൂറിസം
പ്രൊപ്പോസലുകളാണ്
കേന്ദ്രസര്‍ക്കാരിന്റെ
അനുമതിയ്ക്കായി
സമര്‍പ്പിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന്റെ
അനുമതി ലഭിച്ചതെന്നും
അവയ്ക്ക് ഓരോന്നിനും
എത്ര തുകയുടെ
അനുമതിയാണ്
ലഭിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
ടൂറിസം
മന്ത്രാലയത്തില്‍
നിന്നും ഉറപ്പ് ലഭിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഉദയ്
പദ്ധതി
*54.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
വിതരണ കമ്പനികളുടെ
സാമ്പത്തിക ഭദ്രത
ഉറപ്പാക്കാനായുള്ള ഉദയ്
പദ്ധതിക്ക് സംസ്ഥാന
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
(ബി)
ഉദയ്
പദ്ധതി പ്രകാരം
വൈദ്യുതി വിതരണ
കമ്പനികളുടെ
നടത്തിപ്പിലും ധനകാര്യ
ഭദ്രതയ്ക്കായും സംസ്ഥാന
സര്‍ക്കാര്‍ നടത്തേണ്ട
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
അതിനായി
നിശ്ചയിച്ചിട്ടുള്ള
സമയരേഖയും
വ്യക്തമാക്കാമോ;
(സി)
പാദ
വാര്‍ഷികാടിസ്ഥാനത്തില്‍
നിരക്ക് പരിഷ്കരണം
വേണമെന്നും വൈദ്യുതി
ഉല്പാദന വിതരണത്തിന്റെ
ചെലവ് പൂര്‍ണ്ണമായും
ലഭിക്കത്തക്ക രീതിയില്‍
വില ഈടാക്കണമെന്നുമുള്ള
കേന്ദ്ര സര്‍ക്കാര്‍
വ്യവസ്ഥക്ക് മാറ്റം
വരുത്തിയിട്ടുണ്ടോ?
വ്യവസായ
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
നിയമനിര്‍മ്മാണം
*55.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള ഇൻവെസ്റ്റ്മെന്റ്
പ്രൊമോഷൻ ആൻഡ്
ഫെസിലിറ്റേഷൻ ആക്ട്
എന്ന പേരില്‍ വ്യവസായ
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
നിയമനിര്‍മ്മാണത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
എൻ.ഒ.സി.യും
സ്റ്റോപ്പ് മെമ്മോയും
നല്‍കുന്നതിനുളള
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അധികാരം
ഇല്ലാതാക്കുന്നതിന്
പ്രസ്തുത നിയമത്തില്‍
വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കുമോ?
വൈദ്യുതി
ക്ഷാമം പരിഹരിക്കുന്നതിന്
മുൻകരുതൽ
*56.
ശ്രീ.കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന വൈദ്യുതി
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലാണ്
കൈക്കൊണ്ടിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
പുറത്തുനിന്നും
വൈദ്യുതി
കൊണ്ടുവരുവാനും
ലൈനുകളുടെ ശേഷി
വര്‍ദ്ധിപ്പിക്കുവാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
കേന്ദ്ര
വിഹിതമായി ലഭിക്കേണ്ട
വൈദ്യുതി എത്രയാണെന്നും
അധികവൈദ്യുതി
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സംസ്ഥാനം
കൈക്കൊണ്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കൂടംകുളം
- കൊച്ചി - ഇടമണ്‍ പവര്‍ ഹൈവേ
പദ്ധതി
*57.
ശ്രീ.സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
- കൊച്ചി - ഇടമണ്‍
പവര്‍ ഹൈവേ പദ്ധതി
മുഖേന കേരളത്തിന്
ലഭിക്കുന്ന വൈദ്യുതി
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ലഭിക്കുന്ന
വൈദ്യുതിയുടെ അളവും
ചെലവാകുന്ന തുകയും
താരതമ്യം
ചെയ്തിട്ടുണ്ടോ;
ഏറ്റെടുക്കുന്ന
ഭൂമിക്ക് നഷ്ടപരിഹാരം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ തുക
എത്രയെന്ന്
അറിയിക്കുമോ;
(സി)
ലൈന്‍
കടന്നുപോകുന്ന
പ്രദേശത്തെ വൃക്ഷനാശവും
കൃഷിനാശവും
കണക്കാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
ലാഭകരമായ
ബദല്‍ മാര്‍ഗങ്ങള്‍
ഏതെങ്കിലും
പരിഗണിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പദ്ധതിപ്രദേശത്തെ
ജനങ്ങളുമായോ
ആക്ഷന്‍കൗണ്‍സില്‍
പ്രതിനിധികളുമായോ
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ മിനിട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
വ്യവസായ
നയം
*58.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ വ്യവസായ
നയം വ്യക്തമാക്കുമോ;
(ബി)
'ഈസ്
ഓഫ് ഡൂയിംഗ് ബിസിനസ്'
സൂചികയില്‍
സംസ്ഥാനത്തിന്റെ സ്ഥാനം
എത്രയാണ്; അത്
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
1999-ലെ
സിംഗിള്‍ വിന്‍ഡോ
ക്ലിയറന്‍സ്
നിയമത്തില്‍ മാറ്റം
ആവശ്യമാണെന്നു
കരുതുന്നുണ്ടോ;
വിശദമാക്കുമോ?
എല്ലാ
വീട്ടിലും വൈദ്യുതിയെന്ന
പദ്ധതി
*59.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
വീട്ടിലും
വൈദ്യുതിയെന്ന പദ്ധതി
ഫലപ്രദമാക്കാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
"എല്ലാ
വീടുകളിലും വൈദ്യുതി
എത്തുന്ന ആദ്യത്തെ
സംസ്ഥാനമാകും കേരളം"
എന്ന പ്രഖ്യാപനം എന്നു
നടപ്പിലാക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
(ഡി)
രൂക്ഷമായ
വൈദ്യുതി ക്ഷാമം
നേരിടുന്ന
സാഹചര്യത്തില്‍
പ്രസ്തുത പദ്ധതി
നടത്തിപ്പിനുള്ള
വൈദ്യുതി എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്?
സംസ്ഥാനത്തിന്റെ
വായ്പാ പരിധി
*60.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വായ്പാ പരിധി
ഉയര്‍ത്തുന്ന
കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും അനുകൂലമായ
മറുപടി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
കേന്ദ്രം അനുകൂല
നിലപാട്
സ്വീകരിച്ചില്ലെങ്കില്‍
അത് കിഫ്ബിയുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ:
ഉണ്ടെങ്കില്‍ പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?