വിനോദ
സഞ്ചാര കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി മാസ്റ്റര്‍
പ്ലാന്‍
*631.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. എന്‍. ഷംസീര്‍
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാനപ്പെട്ട വിനോദ
സഞ്ചാര കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി
സമഗ്രമായ മാസ്റ്റര്‍
പ്ലാനുകള്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏങ്കില്‍
ഏതെല്ലാം ടൂറിസ്റ്റ്
കേന്ദ്രങ്ങളെയാണ്
പ്രസ്തുത മാസ്റ്റര്‍
പ്ലാനില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
മാസ്റ്റര്‍
പ്ലാനുകള്‍
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെ ആണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
വിനോദ
സഞ്ചാര മേഖലയുടെ സമഗ്ര
വികസനത്തിന് ഇത്
എപ്രകാരമെല്ലാം
ഉപയോഗപ്പെടുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കാമോ?
കേരള
കായിക ക്ഷമതാ മിഷന്
*632.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
ആരോഗ്യം എന്ന ലക്ഷ്യം
നേടാന്‍ കേരള കായിക
ക്ഷമതാ മിഷന്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ ഘടനയും
പ്രവര്‍ത്തനരീതിയും
വിശദമാക്കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
കായിക ക്ഷമതാ മിഷന്
എത്രത്തോളം പ്രവര്‍ത്തന
സ്വാതന്ത്ര്യമാണ്
നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
ബില്‍
*633.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജി.എസ്.ടി.ബില്‍
തയ്യാറായിട്ടുണ്ടോ;
ബില്‍ എന്നത്തേക്ക്
പാസ്സാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
2017
ജൂലൈ 1 ന് ജി.എസ്.ടി
നിയമം ഇന്ത്യയൊട്ടുക്ക്
നടപ്പിലാക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തും
നടപ്പിലാക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കുന്നതോടെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് വിനോദ
നികുതിയും
പരസ്യനികുതിയും
ഈടാക്കുവാന്‍
സാധിക്കുമോ;
(ഡി)
കേന്ദ്രവും
സംസ്ഥാനവും ചുമത്തുന്ന
ജി.എസ്.ടി ക്ക് പുറമെ
തദ്ദേശസ്ഥാപനങ്ങള്‍
നികുതി ചുമത്തിയാല്‍
വിനോദനികുതിയും
പരസ്യനികുതിയും
വര്‍ദ്ധിക്കുമെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കരകൗശല
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിനായി
നടപടികള്‍
*634.
ശ്രീ.സി.കൃഷ്ണന്
,,
കെ. ദാസന്
,,
എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കരകൗശല മേഖല
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരകൗശല
മേഖലയിലെ കൂലിക്കുറവു
നിമിത്തം തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
കരകൗശല
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട വേതനം
ലഭ്യമാക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
അവര്‍
ഉല്‍പ്പാദിപ്പിക്കുന്ന
കരകൗശല
ഉല്‍പ്പന്നങ്ങള്‍
ന്യായമായ വിലയ്ക്ക്
വാങ്ങി വിപണനം
ചെയ്യുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ഈ
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
കരകൗശല വികസന
കോര്പ്പറേഷന്, കേരള
ആര്‍ട്ടിസാന്‍സ്
ഡെവലപ്മെന്റ്
കോര്പ്പറേഷന്
തുടങ്ങിയവയുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
ടൂറിസം
മാര്‍ക്കറ്റിംഗ്
*635.
ശ്രീ.എം.
സ്വരാജ്
,,
ഇ.പി.ജയരാജന്
,,
വി. ജോയി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടൂറിസം മാര്‍ക്കറ്റിംഗ്
വിപുലപ്പെടുത്തി
കൂടുതല്‍ വിദേശ വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ലോക
ടൂറിസം വിപണിയില്‍
വേണ്ടവിധം
കടന്നുചെല്ലാനും ലോക
ടൂറിസ്റ്റ് ഭൂപടത്തില്‍
സ്ഥാനം
നിലനിര്‍ത്തുന്നതിനും
കാര്യക്ഷമതയുള്ള പ്രചരണ
പരിപാടികളും വിപണന
തന്ത്രങ്ങളും
ആവിഷ്ക്കരിക്കാന്‍
നടപടി സ്വീകരിക്കുമോ?
കേരള
ബാങ്ക് രൂപീകരണം സംബന്ധിച്ച
റിപ്പോര്‍ട്ട്
*636.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
സംബന്ധിച്ച് പ്രൊഫ.
ശ്രീറാം നല്കിയ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍ തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിലെ
ഏതെങ്കിലും
ശിപാര്‍ശകള്‍ സംസ്ഥാന
സര്‍ക്കാരിന്റെ
നയത്തിന്
അനുസൃതമല്ലായെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിന്
മുമ്പ് സഹകരണ മേഖലയിലെ
വിദഗ്ദ്ധര്‍,
സഹകാരികള്‍ എന്നിവര്‍
മുമ്പാകെ സമര്‍പ്പിച്ച്
എല്ലാതലത്തിലുമുള്ള
സമഗ്രമായ ചര്‍ച്ചയ്ക്ക്
കളമൊരുക്കുമോ;
(സി)
ജീവനക്കാരുടെ
താല്പര്യങ്ങള്ക്കും
സംസ്ഥാന
താല്പര്യങ്ങള്ക്കും
അനുസൃതമായി കേരള
ബാങ്കിനെ
രൂപപ്പെടുത്തുന്നതിന്
എന്തൊക്കെ
മുന്‍കരുതലുകള്‍
ഉണ്ടാകുമെന്ന്
അറിയിക്കുമോ?
കയര്‍
ഉദ്യമി യോജന
*637.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ വികസനത്തിനായി
കേന്ദ്ര ചെറുകിട
വ്യവസായ
മന്ത്രാലയത്തിന്റെ
'കയര്‍ ഉദ്യമി യോജന'
സംസ്ഥാനത്ത്
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിവരിക്കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാം എത്ര
യൂണിറ്റുകളാണ് ഇപ്രകാരം
ആരംഭിക്കുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
എന്തു തുക
നീക്കിവച്ചിട്ടുണ്ട്; ഈ
പദ്ധതി നടപ്പിലാക്കാന്‍
എന്തെല്ലാം
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ടെന്ന്
വിവരിക്കുമോ?
സമഗ്ര
ടൂറിസം വികസന പദ്ധതി
*638.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ജെ. മാക്സി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ടൂറിസം വികസന
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏങ്കില്‍
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഏതെല്ലാം വിനോദ സഞ്ചാര
കേന്ദ്രങ്ങളെയാണ്
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
വിവിധ
തീര്‍ത്ഥാടന
കേന്ദ്രങ്ങള്‍
ലക്ഷ്യമാക്കി
തീര്‍ത്ഥാടന ടൂറിസം
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കാമോ?
ലോട്ടറി
വില്പന വര്‍ദ്ധിപ്പിക്കുവാന്‍
സ്വീകരിച്ച നടപടി
*639.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയുടെ വില്പന
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജൂണ്‍
1 മുതല്‍
നറുക്കെടുക്കുന്ന
സംസ്ഥാന ലോട്ടറികളുടെ
ടിക്കറ്റ് വില
കുറയ്ക്കുവാന്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സമ്മാനത്തുകയില്‍
എന്തെങ്കിലും
വര്‍ദ്ധനവ്
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
വ്യാജടിക്കറ്റുകളും
നമ്പര്‍ തിരുത്തിവരുന്ന
ടിക്കറ്റുകളും
കണ്ടുപിടിക്കുവാന്‍
ഉള്ള സജ്ജീകരണങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ.എസ്.ഡി.പി.യെ
വികസിപ്പിക്കുവാന്‍ നടപടി
*640.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്യാന്‍സര്‍
ചികിത്സക്ക് ആവശ്യമായ
മരുന്നുകളുടെയും പ്രമേഹ
ചികിത്സക്കുള്ള
ഇന്‍സുലിന്റെയും
നിര്‍മ്മാണം പൊതുമേഖലാ
സ്ഥാപനമായ കേരള ഡ്രഗ്സ്
ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
ലിമിറ്റഡ്
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
അത്യാധുനിക
രീതിയിലുള്ള
പ്ലാന്റുകള്‍ ഈ
മരുന്നുകളുടെ
നിര്‍മ്മാണത്തിന്
ആവശ്യമായിവരും
എന്നിരിക്കെ
കെ.എസ്.ഡി.പി.യെ
തദനുസൃതമായി
വികസിപ്പിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനുള്ള സാമ്പത്തിക
സഹായം പ്രസ്തുത
കമ്പനിക്ക് നല്‍കുമോ;
(സി)
ജനറിക്
മരുന്നുകള്‍ക്ക് പുറമെ
ബ്രാന്‍ഡഡ് മരുന്നുകള്‍
വിപണിയിലിറക്കുവാന്‍
കെ.എസ്.ഡി.പി.
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കേരളാ
ബാങ്ക്
*641.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാബാങ്ക്
എന്ന് നിലവില്‍
വരുമെന്ന് അറിയിക്കുമോ;
കേരളാ ബാങ്കിന്റെ
കാഴ്ചപ്പാട്
എന്തായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്ക് നിലവില്‍
വരുന്നതിനായി ഏതെല്ലാം
നിയമങ്ങളിലും
ചട്ടങ്ങളിലുമാണ് ഭേദഗതി
വരുത്തേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
മറ്റു
വാണിജ്യ
ബാങ്കുകളെപ്പോലെ
എസ്.എം.ഇ ബാങ്കിംഗ്,
കോര്‍പ്പറേറ്റ്
ബാങ്കിംഗ്, ട്രഷറി
മാനേജ്മെന്റ്, ഫോറെക്സ്
മാനേജ്മെന്റ് തുടങ്ങിയ
ബാങ്കിംഗ് സേവനങ്ങള്‍
കേരളാ ബാങ്കില്‍
ലഭ്യമാകുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
വിഭാഗം സഹകരണ
സംഘങ്ങള്‍ക്കും
പ്രസ്തുത ബാങ്കില്‍
അംഗത്വം
അനുവദിക്കണമെന്ന്
കേരളാബാങ്കിനെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
കമ്മിറ്റി ശിപാര്‍ശ
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നികുതി
വരുമാനത്തിലുണ്ടായ
ഏറ്റക്കുറച്ചില്‍
*642.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാല
പരിധിയില്‍ നികുതി
വരുമാനത്തിലുണ്ടായ
ഏറ്റക്കുറച്ചില്‍
സംസ്ഥാനത്തിന്റെ
സാമ്പത്തിക
സ്ഥിതിയിലുണ്ടാക്കിയ
വ്യതിയാനം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നികുതി
ഘടനയില്‍ ഈ വര്‍ഷം
വരുത്തുന്ന മാറ്റം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തെ ഏത്
വിധത്തില്‍
സ്വാധീനിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഉപഭോക്തൃ
സംസ്ഥാനമെന്ന നിലയില്‍
നികുതി വരുമാനത്തില്‍
വര്‍ദ്ധന
പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍
ആ വര്‍ദ്ധന
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വളര്‍ച്ചയ്ക്ക്
ഉപയുക്തമാക്കാന്‍
ആവശ്യമായ പദ്ധതികള്‍
ആസൂത്രണം ചെയ്യുമോ?
ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
*643.
ശ്രീ.പി.വി.
അന്‍വര്‍
,,
എസ്.ശർമ്മ
,,
സി. കെ. ശശീന്ദ്രന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
മെച്ചപ്പെട്ട അടിസ്ഥാന
സൗകര്യങ്ങളും
ശുചിത്വവും
സുരക്ഷിതത്വവും ഉറപ്പു
വരുത്തുന്നതിന്ആവിഷ്കരിച്ചിട്ടുള്ള
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതി ഏതെല്ലാം
ഏജന്‍സികളുടെ
കൂട്ടായ്മയിലൂടെയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിനോദസഞ്ചാര
മേഖലകളില്‍ അടിസ്ഥാന
സൗകര്യം
ഏര്‍പ്പെടുത്തുമ്പോള്‍
പ്രകൃതിയുടെ സ്വാഭാവികത
നിലനിര്‍ത്തിക്കൊണ്ടുളള
പദ്ധതികള്‍ക്ക്
പ്രാധാന്യം നല്‍കുമോ
എന്നറിയിക്കാമോ?
സഹകരണമേഖലയില്‍
നടപ്പിലാക്കി വരുന്ന ഭവന
നിര്‍മ്മാണ പദ്ധതികള്‍
*644.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. അബ്ദുറഹിമാന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണമേഖലയില്‍
നടപ്പിലാക്കി വരുന്ന
ഭവനനിര്‍മ്മാണ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളുടെ
സഹകരണത്തോടെയാണ് പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
ഈ
രംഗത്ത് കേരള സംസ്ഥാന
സഹകരണ ഭവനനിര്‍മ്മാണ
ഫെഡറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രാഥമിക
സഹകരണ ഭവന നിര്‍മ്മാണ
സംഘങ്ങള്‍ക്ക്, കുറഞ്ഞ
ചെലവില്‍ വീടു
നിര്‍മ്മിക്കുന്നതിന്
തിരിച്ചടവ് എളുപ്പമായ
തരത്തില്‍ സാമ്പത്തിക
സഹായം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഫെഡറേഷന്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
വിതരണരംഗം
ശക്തിപ്പെടുത്തുവാന്‍
പദ്ധതികള്‍
*645.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
വിതരണരംഗം
ശക്തിപ്പെടുത്തുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എത്ര
പുതിയ വൈദ്യുതി
കണക്ഷനുകളാണ് ഒരു
വര്‍ഷക്കാലയളവിനുള്ളില്‍
നല്കാനുദ്ദേശിക്കുന്നത്;
(സി)
ഊര്‍ജ്ജ
വിതരണരംഗം
ശക്തിപ്പെടുത്തുന്നതിനായി
ഏതെല്ലാം വിതരണ
ലൈനുകളാണ് കമ്മീഷന്
ചെയ്യാനുദ്ദേശിക്കുന്നത്;
ഇതുസംബന്ധിച്ച്
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
രംഗത്ത് മുന്‍
സര്‍ക്കാര്‍ എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങള്‍ക്ക് ഓഹരി
മൂലധന സഹായം
*646.
ശ്രീ.ബി.സത്യന്
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങളുടെ
ഉന്നമനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സംഘങ്ങളുടെ
പുനരുജ്ജീവനത്തിലൂടെ
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവർക്ക്
വരുമാനവും
ഉപജീവനമാര്‍ഗ്ഗവും
പ്രദാനം ചെയ്യാനുതകുന്ന
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
(സി)
പുതിയ
പദ്ധതികളുടെ
നടത്തിപ്പിനായി
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങള്‍ക്ക്
ഓഹരി മൂലധന സഹായം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ലാഭത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
എസ്.സി./എസ്.റ്റി.
സഹകരണ സംഘങ്ങള്‍ക്ക്
പുതിയ പദ്ധതികള്‍
നടപ്പാക്കുന്നതിനായി
ഗ്രാന്റ് അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ?
ലോട്ടറി
വകുപ്പിന്റെ പ്രവര്‍ത്തനം
*647.
ശ്രീ.രാജു
എബ്രഹാം
,,
കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി വകുപ്പിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ലോട്ടറികളുടെ
വിറ്റുവരവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
സഹകരണ
സ്ഥാപനങ്ങള്‍ വഴി സിമന്റ്
വിൽപ്പന
*648.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങള്‍ വഴി
സിമന്റ് വില്ക്കാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
സിമന്റ്
വില കുതിച്ചുയരുന്ന
സാഹചര്യത്തില്‍ സിമന്റ്
വിപണിയില്‍ സഹകരണ
സ്ഥാപനങ്ങള്‍
ഇടപെടുന്നതു വഴി
സിമന്റിന് എത്ര മാത്രം
വില കുറയുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സഹകരണ
സ്ഥാപനങ്ങള്‍ വഴി
വിതരണം ചെയ്യുന്ന
സിമന്റിന് വിപണി
വിലയേക്കാള്‍
എത്രമാത്രം കുറഞ്ഞ
വിലയ്ക്കാണ്
വില്ക്കാന്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
വൈദ്യുതി
മേഖലയിലെ സ്വകാര്യവല്‍ക്കരണം
ഒഴിവാക്കാന്‍ നയപരമായ
തീരുമാനം
*649.
ശ്രീ.കെ.വി.വിജയദാസ്
,,
എ. പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മേഖലയെ
സ്വകാര്യവത്ക്കരിക്കുന്നതിനുള്ള
കേന്ദ്രസര്‍ക്കാരിന്റെ
സമ്മര്‍ദ്ദങ്ങളെ
അതിജീവിച്ച് മേഖലയെ
ഒറ്റ സ്ഥാപനമായി
പൊതുമേഖലയില്‍
നിലനിര്‍ത്തുന്നതിനായി
എന്തെല്ലാം നയപരമായ
തീരുമാനങ്ങളാണ്
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തിന്റെ
പൊതുവികസനത്തിന്
സഹായകമായ രീതിയില്‍
വിദ്യുച്ഛക്തി
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങളെ
കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
പരമ്പരാഗത
കയര്‍ മേഖലയിലെ നേട്ടങ്ങള്‍
*650.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
കയര്‍ത്തൊഴിലാളികളുടെ
വരുമാന സ്ഥിരത
ഉറപ്പുവരുത്താന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
അതിന്റെ
ഫലമായി ഈ മേഖലയില്‍
കൈവരിക്കാനായ
നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
2016-17
വര്‍ഷത്തില്‍ പരമ്പരാഗത
കയര്‍ മേഖലയ്ക്കുവേണ്ടി
എന്തു തുക ചെലവിട്ടു
എന്നതിന്റെ വിശദവിവരം
വെളിപ്പെടുത്തുമോ?
ഖാദി
മേഖലയുടെ വികസനത്തിനായി
പദ്ധതി
*651.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
വി. കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി മേഖലയുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
ഈ
രംഗത്ത് കേരള ഖാദി
ഗ്രാമ വ്യവസായ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഖാദി
മേഖലയുടെ പ്രൗഢിയും
പാരമ്പര്യവും
നിലനിര്‍ത്താന്‍
ഉതകുന്ന വിധത്തില്‍
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ച്
ഉല്‍പ്പാദന
വര്‍ദ്ധനവിലുടെ വരുമാനം
വര്‍ദ്ധിപ്പിച്ച്
തൊഴിലാളികള്‍ക്ക്
ന്യായമായ കൂലി ഉറപ്പ്
വരുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഖാദി
ഉല്‍പ്പന്നങ്ങളുടെ
വിപണനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നും
ഇതിനായി പ്രദര്‍ശന
വില്‍പ്പന മേളകള്‍
നടത്താന്‍ നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
കേന്ദ്ര
വൈദ്യുതി ഭേദഗതി നിയമത്തിന്റെ
കരടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
*652.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മേഖലയെ സാമൂഹിക
ഉടമസ്ഥതയില്‍ നിന്നും
അടര്‍ത്തിമാറ്റി
വന്‍കിട
കോര്‍പ്പറേറ്റുകള്‍ക്ക്
തീറെഴുതുന്ന കേന്ദ്ര
സര്‍ക്കാരിന്റെ
നയസമീപനങ്ങള്‍
സംസ്ഥാനത്തെ എപ്രകാരം
ബാധിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
കേന്ദ്ര
വൈദ്യുതി ഭേദഗതി
നിയമത്തിന്റെ കരട്
വിലയിരുത്തിയിട്ടുണ്ടോ;
ഇതിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
നയങ്ങളുടെ ഫലമായി
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
വൈദ്യുതി വിതരണ
സ്ഥാപനങ്ങള്‍
ലൈനുകളുടെയും
പ്രതിഷ്ഠാപനങ്ങളുടെയും
ഉടമസ്ഥര്‍ മാത്രമായി
ചുരുങ്ങുമോയെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
നടപ്പാക്കുന്നതിനായി
നിയമനിര്‍മ്മാണം
*653.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കുന്നതിലേക്ക്
സംസ്ഥാന നിയമസഭ
നിയമനിര്‍മ്മാണം
നടത്തേണ്ടതുണ്ടോ;
(ബി)
എങ്കില്‍
അതിനായുള്ള കരട് ബില്‍
തയാറാക്കിക്കഴിഞ്ഞിട്ടുണ്ടോ;
(സി)
ജി.എസ്.ടി.
നടപ്പാവുമ്പോള്‍
സംസ്ഥാനം എന്തൊക്കെ
പുതിയ പ്രശ്നങ്ങള്‍
നേരിടേണ്ടിവരുമെന്നത്
സംബന്ധിച്ച ധാരണയുണ്ടോ;
വിശദമാക്കുമോ?
ആധുനിക
ചെറുകിട വ്യവസായങ്ങളുടെ
പുനരുദ്ധാരണത്തിനായി
പദ്ധതികള്‍
*654.
ശ്രീ.എം.
രാജഗോപാലന്‍
,,
എ.എം. ആരിഫ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
ചെറുകിട വ്യവസായങ്ങളുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ചെറുകിട
വ്യവസായ സംരംഭങ്ങളെ
സഹായിക്കാന്‍ ഒരു
അന്തര്‍ദേശീയ ഹബ്ബ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പുതിയ
ചെറുകിട വ്യവസായ
സംരംഭകര്‍ക്ക് മൂലധന
പിന്തുണ
നല്‍കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സഹകരണ
മേഖലയെ ശാക്തീകരിക്കുന്നതിന്
തിരുത്തല്‍ നടപടികൾ
*655.
ശ്രീമതി
സി.കെ. ആശ
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളില്‍
വോട്ടവകാശം ഉള്ള
അംഗത്വം ഏതൊക്കെ
ഇനത്തില്‍പ്പെട്ട സഹകരണ
സംഘങ്ങള്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
(ബി)
സഹകരണ
മേഖലയെ
നിയന്ത്രണത്തില്‍
കൊണ്ടുവരുന്നതിനായി
മുന്‍സര്‍ക്കാര്‍
ധാരാളം കടലാസ്
സംഘങ്ങള്‍ക്ക് അംഗത്വം
നല്‍കിയതിന്റെ
ദൂഷ്യഫലങ്ങള്‍
വിശദമാക്കുമോ;
(സി)
സഹകരണ
മേഖലയെ
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം തിരുത്തല്‍
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വിശദമാക്കുമോ?
സബ്സിഡി
നിരക്കില്‍ ഡീഫൈബറിംഗ്
യന്ത്രങ്ങള്‍
*656.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ്
,,
എന്‍. വിജയന് പിള്ള
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
കയര്‍ വ്യവസായത്തെ
യുദ്ധകാലാടിസ്ഥാനത്തില്‍
നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
സഹകരണ സംഘങ്ങള്‍ക്കും
സ്വയം സഹായ
സംഘങ്ങള്‍ക്കും സബ്സിഡി
നിരക്കില്‍ ഡീഫൈബറിംഗ്
യന്ത്രങ്ങള്‍
ലഭ്യമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഡീഫൈബറിംഗ്
യന്ത്രങ്ങള്‍ സബ്സിഡി
നിരക്കില്‍ സ്വകാര്യ
വ്യക്തികള്‍ക്ക്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
രണ്ടാം
കയര്‍ പുന:സംഘടനാ സ്കീം
പ്രകാരമുള്ള മില്ല്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കൊച്ചി-ബെംഗളൂരു
വ്യവസായ ഇടനാഴി
*657.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
മാനുഫാക്ചറിംഗ്
ക്ലസ്റ്ററുകള്‍
ഉള്‍ക്കൊള്ളുന്ന
കൊച്ചി-ബെംഗളൂരു
വ്യവസായ ഇടനാഴി
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
എത്ര
കോടി രൂപയുടെ
മുതല്‍മുടക്കാണ്
പ്രസ്തുത
പദ്ധതിയ്ക്കായി
വേണ്ടതെന്ന്
വ്യക്തമാക്കുമോ?
എനര്‍ജി
മാനേജുമെന്റ് രംഗത്ത്
പഠനങ്ങളും ഗവേഷണങ്ങളും
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
*658.
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ. ദാസന്
,,
ബി.ഡി. ദേവസ്സി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്‍ജ്ജ
പ്രതിസന്ധി നേരിടുന്ന
സാഹചര്യത്തില്‍
ഉൗര്‍ജ്ജ
ഓഡിറ്റിംഗിന്റെ
പ്രാധാന്യത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എല്ലാ
വന്‍കിട
ഉപഭോക്താക്കള്‍ക്കും
ഉൗര്‍ജ്ജ ഓഡിറ്റിംഗ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലും ചെറുകിട
സ്ഥാപനങ്ങളിലും എനര്‍ജി
ഓഡിറ്റിംഗ്
നടത്താറുണ്ടോ;
(ഡി)
എനര്‍ജി
മാനേജുമെന്റ് രംഗത്ത്
പഠനങ്ങളും ഗവേഷണങ്ങളും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഉൗര്ജ്ജസംരക്ഷണം
സംബന്ധിച്ച്
പത്ര-ദൃശ്യ-ശ്രവ്യ
മാധ്യമങ്ങളിലൂടെ
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
വൈദ്യുതി
സംരക്ഷിക്കുന്നതിനായി
ബോധവത്ക്കരണ പദ്ധതി
*659.
ശ്രീ.പി.കെ.
ശശി
,,
ജോര്‍ജ് എം. തോമസ്
,,
കെ. ആന്‍സലന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന
രൂക്ഷമായ വരള്‍ച്ച
വൈദ്യുതി മേഖലയെ
സാരമായി
ബാധിച്ചിരിക്കുന്ന
സാഹചര്യത്തില്‍
വൈദ്യുതി
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉപഭോക്താക്കളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധന, കടുത്ത ചൂട്
തുടങ്ങിയ കാരണങ്ങളാല്‍
ഉപഭോഗത്തില്‍ വലിയ
വര്‍ദ്ധന ഉണ്ടായ
സാഹചര്യത്തില്‍
വൈദ്യുതിയുടെ ഉപഭോഗം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
സംരക്ഷിക്കുന്നതിനും
വൈദ്യുതിയുടെ
ഉപഭോഗത്തില്‍ സ്വയം
നിയന്ത്രണം
ഏര്‍പ്പെടുത്തി ഉപഭോഗം
പരമാവധി
കുറയ്ക്കുന്നതിനും
ജനങ്ങളുടെ സഹായ സഹകരണം
അത്യന്താപേക്ഷിതമായതിനാല്‍
ഇതു സംബന്ധിച്ച് അവബോധം
സൃഷ്ടിക്കുന്നതിനായി
ബോധവത്ക്കരണ പദ്ധതികള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്വദേശ്
ദര്ശന് പദ്ധതി
*660.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ടൂറിസം പദ്ധതിയായ
സ്വദേശ് ദര്ശന്
പദ്ധതിയില്‍ ഏതൊക്കെ
തീമാറ്റിക്
സര്‍ക്യൂട്ടുകള്‍ ആണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
സംസ്ഥാന
ടൂറിസം വകുപ്പ് സ്വദേശ്
ദര്ശന് പദ്ധതിയിലെ
സ്പിരിച്വല്‍ ടൂറിസം
സര്‍ക്യൂട്ടില്‍
ഏതൊക്കെ പ്രദേശങ്ങളാണ്
ഉള്‍പ്പെടുത്തിയതെന്ന്
അറിയിക്കുമോ?