കായിക
പരിശീലനത്തിനും
മാസ്
ഡ്രില്ലിനുമുളള
നിബന്ധനകള്‍
*1.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഇ.പി.ജയരാജന്
,,
എം. രാജഗോപാലന്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഗ്ഗീയ
ധ്രുവീകരണം
സാധ്യമാക്കുന്നതിനായി
ആര്.എസ്.എസ്.
അക്രമം
വ്യാപകമാക്കിയിരിക്കുന്നതായ
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കാസര്‍കോട്ട്
വര്‍ഗ്ഗീയ
കലാപം
ലക്ഷ്യമിട്ട്
മദ്രസ
അധ്യാപകനെ
കൊലപ്പെടുത്തിയ
ഇൗ
സംഘത്തിന്‍െറ
ഗൂഢപ്രവര്‍ത്തനങ്ങളെ
അടിച്ചമര്‍ത്തേണ്ടതിന്റെ
ആവശ്യകത
പരിശോധിക്കുമോ;
(സി)
കേരള
പോലീസ്
നിയമത്തില്‍
കായിക
പരിശീലനത്തിനും
മാസ്
ഡ്രില്ലിനും
ഏര്‍പ്പെടുത്തിയിട്ടുളള
നിബന്ധനകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
ഇവ
പാലിച്ചുകൊണ്ടാണോ
ആര്.എസ്.എസ്.
ശാഖകള്‍
പ്രവര്‍ത്തിക്കുന്നത്;
ഇല്ലെങ്കില്‍
സാമൂഹ്യ സുരക്ഷ
കണക്കിലെടുത്ത്
അവയ്ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
പോലീസ് സേനയുടെ
ആധുനികവത്കരണത്തിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി
*2.
ശ്രീ.പി.കെ.
ശശി
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. കെ.
രാമചന്ദ്രന്
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സേനയുടെ
ആധുനികവത്കരണത്തിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ആവിഷ്കരിച്ചിട്ടുളള
പരിപാടിയുടെ
വിശദാംശം
നല്‍കുമോ;
(ബി)
ജനമൈത്രി
സുരക്ഷാ പദ്ധതി
ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(സി)
സ്റ്റേഷനുകള്‍
സ്ത്രീ
സൗഹൃദമാക്കുന്നതിനും
ഒറ്റയ്ക്ക്
താമസിക്കുന്ന
സ്ത്രീകള്‍ക്കും
പ്രായമായവര്‍ക്കും
സംരക്ഷണമൊരുക്കുന്നതിനും
പ്രത്യേക
ശ്രദ്ധപതിപ്പിക്കുമോ;
(ഡി)
വര്‍ദ്ധിച്ചുവരുന്ന
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയാനായി
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്
എന്ന്
വിശദമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
സഹായം
*3.
ശ്രീ.കെ.കുഞ്ഞിരാമന്
,,
റ്റി.വി.രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
സി.കൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
ഈ സര്‍ക്കാര്‍
നല്കിയ
ദുരിതാശ്വാസവും
ചികിത്സാ
സഹായവും
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
നിലവിലെ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
അര്‍ഹരായ
ദുരിതബാധിതരെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തി
ധനാശ്വാസം
നല്കാന്
നടപടിയുണ്ടാകുമോ;
(സി)
സുപ്രീംകോടതി
വിധി പ്രകാരം,
എന്‍ഡോസള്‍ഫാന്‍
ഇരകളുടെ
പുനരധിവാസത്തിനായി
കേന്ദ്ര
സര്‍ക്കാരിനോട്
സഹായം
അഭ്യര്‍ത്ഥിച്ചിരുന്നോ;
കേന്ദ്ര
സര്‍ക്കാരിന്റെ
നിലപാട്
എന്തായിരുന്നു;
കീടനാശിനി
നിര്‍മ്മാതാക്കളില്‍
നിന്ന്
നഷ്ടപരിഹാരം
ഈടാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മദ്യപാനവിപത്തുകൾ
സംബന്ധിച്ച
സമഗ്രപഠനം
*4.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യപാനം
മനുഷ്യന്റെ
ആരോഗ്യത്തെയും,ജീവിതക്രമത്തെയും
ഏതൊക്കെ
രീതിയില്‍
ബാധിക്കുമെന്ന
കാര്യം
പഠനവിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
മദ്യപരുടെ
ആധിക്യം
സംസ്ഥാനജനതയുടെ
സാമൂഹ്യ
ആരോഗ്യത്തെയും,
വ്യവസ്ഥിതിയേയും
എങ്ങനെയൊക്ക
ബാധിക്കുന്നു
എന്നത്
പഠനത്തിലൂടെ
വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
കേരളം പോലുളള
ഒരു
സംസ്ഥാനത്ത്
മദ്യപാനം
വ്യക്തികളില്‍
ഉണ്ടാക്കുന്ന
ശാരീരികവും
മാനസികവുമായ
ആരോഗ്യപ്രശ്നങ്ങള്‍,
കുടുംബബന്ധങ്ങളിലും
സാമൂഹ്യ
സമാധാനത്തിലും
ഉണ്ടാക്കുന്ന
പ്രശ്നങ്ങള്‍
എന്നിവയെക്കുറിച്ച്
വിദഗ്ദ്ധ പഠനം
നടത്തി വ്യക്തത
വരുത്തുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും
നേരെയുള്ള
അതിക്രമങ്ങള്‍
തടയാന്‍ നടപടി
*5.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെയും
കുട്ടികളുടെയും
നേരെയുള്ള
അതിക്രമങ്ങള്‍
കര്‍ശനമായി
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
കേസുകളില്‍
ഉദാസീന നിലപാട്
സ്വീകരിക്കുന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാന്‍
വേണ്ട
നിര്‍ദ്ദേശം
നല്‍കുമോ;
(സി)
സ്ത്രീകളുടെയും
കുട്ടികളുടെയും
നേരെയുള്ള
അതിക്രമങ്ങളും
ചൂഷണങ്ങളും
തടയാനും സ്ത്രീ
സുരക്ഷ
ഉറപ്പാക്കാനുമായി
സര്‍ക്കാര്‍
നടത്താനുദ്ദേശിക്കുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
പ്രതിസന്ധി
പരിഹരിക്കാന്‍
നടപടി
*6.
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നിഷേധാത്മക
നിലപാടുമൂലം
സംസ്ഥാനം
അഭിമുഖീകരിച്ച
റേഷന്‍
പ്രതിസന്ധി
പരിഹരിക്കാനായി
കേന്ദ്ര
സര്‍ക്കാരിനെ
സമീപിച്ചിരുന്നുവോ;
എങ്കില്‍
ഇക്കാര്യത്തില്‍
കേന്ദ്ര
നിലപാട്
എന്തായിരുന്നു;
(ബി)
ഈ
പ്രശ്നത്തിന്റെ
ഗുരുതരാവസ്ഥ
പ്രധാനമന്ത്രിയെ
നേരിട്ടു
ധരിപ്പിക്കാന്‍
ശ്രമിച്ചിരുന്നോ;
പ്രതികരണം
എന്തായിരുന്നെന്ന്
അറിയിക്കാമോ;
(സി)
റേഷന്‍
കാര്‍ഡ്
വിതരണത്തിനും
ഭക്ഷ്യഭദ്രതാ
നിയമ പ്രകാരം
കേന്ദ്ര
സര്‍ക്കാര്‍
അനുശാസിക്കുന്ന
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
ഉള്ള
പ്രവര്‍ത്തനം
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
സാര്‍വത്രിക
റേഷനിംഗ്
സംവിധാനത്തില്‍
നിന്നും പരിമിത
റേഷന്‍
സംവിധാനത്തിലേക്ക്
മാറാന്‍
സംസ്ഥാനം
നിര്‍ബന്ധിതമായ
സാഹചര്യവും
അക്കാര്യത്തില്‍
സംസ്ഥാന
സര്‍ക്കാരിന്റെ
നിലപാടും
വ്യക്തമാക്കാമോ?
നവകേരളം
മിഷന്
*7.
ശ്രീ.വി.ടി.ബല്‍റാം
,,
എ.പി. അനില്‍
കുമാര്‍
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവകേരളം
മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ്
ഇതിനു വേണ്ടി
രൂപീകരിച്ചിട്ടുള്ളത്;
ഓരോ
പദ്ധതിയുടെയും
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
പദ്ധതികള്‍
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ത്രിവത്സര
പദ്ധതികള്‍
*8.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ്
കുമാര്‍
,,
സി.കെ.നാണു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നീതി
ആയോഗിന്റെ
നിർദ്ദേശാനുസരണം
പഞ്ചവത്സര
പദ്ധതികള്‍
അവസാനിപ്പിക്കാനും
പകരം 2017-2020
വർഷം ത്രിവത്സര
പദ്ധതികൾ
നടപ്പാക്കാനുമുള്ള
തീരുമാനം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
ആസൂത്രണം
ചെയ്യുന്ന
പഞ്ചവത്സര
പദ്ധതികളെ
എങ്ങിനെ
ബാധിക്കുമെന്നാണ്
സർക്കാർ
വിലയിരുത്തുന്നത്;
(ബി)
കേന്ദ്ര
നിര്‍ദ്ദേശം
മറികടന്ന്
പഞ്ചവത്സരപദ്ധതിയുമായി
മുന്നോട്ട്
പോകാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത്
സംസ്ഥാനത്തിന്റെ
പദ്ധതി
നടത്തിപ്പിനെ
എങ്ങിനെയൊക്കെ
ബാധിക്കുമെന്നാണ്
വിലയിരുത്തുന്നത്;
(സി)
ത്രിവത്സര
പദ്ധതിക്കായുള്ള
കേന്ദ്ര
സഹായത്തിനു്
പ്രോജക്ടുകള്‍
തയ്യാറാക്കി
സമര്‍പ്പിക്കുവാന്‍
വകുപ്പുതലത്തിലോ
പ്ലാനിംഗ്
ബോര്‍ഡ്
തലത്തിലോ
കര്‍മ്മസമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
ഹോട്ടല്‍
ഭക്ഷണത്തിന്റെ അമിത
വില
നിയന്ത്രിക്കുന്നതിന്
നടപടി
*9.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ. ദാസന്
,,
കെ.ഡി. പ്രസേനന്‍
,,
കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
മാര്‍ക്കറ്റില്‍
അസംസ്കൃത
എണ്ണയ്ക്ക്
കാര്യമായ
നിരക്കിലുള്ള
വിലക്കയറ്റം
ഇല്ലാതിരിക്കുമ്പോഴും
രാജ്യത്ത്
സബ്സിഡിയില്ലാത്ത
പാചക
വാതകത്തിന്
വന്‍തോതില്‍
വില
വര്‍ദ്ധിപ്പിച്ചതും
ഡീസലിന്റെയും
പെട്രോളിന്റെയും
നീതീകരണമില്ലാത്ത
തോതിലുള്ള വില
വര്‍ദ്ധനവും
ഉപഭോക്തൃ
സംസ്ഥാനമെന്ന
നിലയില്‍,
സംസ്ഥാനത്ത്
പൊതു വില
വര്‍ദ്ധനവിന്
കാരണമായിട്ടുണ്ടോ
എന്ന കാര്യം
പരിശോധനക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
ഇത്തരം
സാധനങ്ങളുടെ
വിലക്കയറ്റത്തിന്റെയും
നികുതി
വര്‍ദ്ധനവിന്റെയും
പേരില്‍
ഹോട്ടലുകള്‍
ഭക്ഷണത്തിന്
ക്രമാതീതമായി
വില
വര്‍ദ്ധിപ്പിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സാഹചര്യത്തില്‍,
ഹോട്ടല്‍
ഭക്ഷണത്തിന്റെ
അമിത വില
നിയന്ത്രിക്കുന്നതിനും
അമിത വില
ഈടാക്കുന്നവര്‍ക്കെതിരെ
നടപടി
സ്വീകരിക്കാനും
സാധ്യമാകുമോ
എന്നറിയിക്കാമോ?
ഫോണ്‍
ചോര്‍ത്തുന്നതിന്
അനുമതി
നല്‍കുന്നതിന്
ചുമതലപ്പെട്ടവര്‍
*10.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍
കുമാര്‍
,,
മുഹമ്മദ് മുഹസിന്
പി.
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫോണ്‍
ചോര്‍ത്തുന്നതിന്
അനുമതി ഉള്ളത്
ആര്ക്കൊക്കെയാണെന്നും
എന്തൊക്കെ
ആവശ്യത്തിനാണ്
പ്രസ്തുത
അനുമതി
നല്‍കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അനുമതി
നല്‍കുന്നതിന്
ചുമതലപ്പെട്ടവര്‍
ആരൊക്കെയാണെന്നും
അനുമതി എത്ര
കാലയളവിലേക്ക്
നല്‍കുന്നതാണെന്നും
വ്യക്തമാക്കുമോ;
(സി)
അത്യന്താധുനിക
വിദേശ
ഉപകരണങ്ങള്‍
ഉപയോഗിച്ച്
സ്വകാര്യ
സ്ഥാപനങ്ങള്‍
ഫോണ്‍
ചോര്‍ത്തുന്നുവെന്നത്
പരിശോധിച്ചിട്ടുണ്ടോ?
സ്വാശ്രയ
മെഡിക്കല്‍
പ്രവേശനം
*11.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
പ്രവേശനം
സംബന്ധിച്ച
സുപ്രീം കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
സമഗ്ര
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏകീകൃത
ഫീസ്
നടപ്പിലാക്കുമ്പോള്‍
മെറിറ്റില്‍
മെഡിക്കല്‍
കോഴ്സുകള്‍ക്ക്
പ്രവേശനം
ലഭിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്,
കുറഞ്ഞഫീസില്‍
പഠിക്കുന്നതിന്
അവസരം
ലഭിക്കത്തക്കവിധത്തില്‍
ക്രമീകരണം
ഉണ്ടാക്കുവാന്‍
ആലോചിക്കുമോ;
(സി)
സ്വാശ്രയ
മെഡിക്കല്‍
മാനേജുമെന്റുകളുമായി
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അവരുടെ
പ്രതികരണം
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
നിരാമയ
ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതി
*12.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിന്നശേഷിക്കാര്‍ക്കായി
നിരാമയ ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ:
(സി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
ഭിന്നശേഷിക്കാരെയാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ:
(ഡി)
ഈ
പദ്ധതിയുടെ
നിര്‍വ്വഹണ
ഏജന്‍സി
ഏതാണെന്ന്
വ്യക്തമാക്കാമോ?
ആശ്രയ
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
*13.
ശ്രീ.സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത്
കോയ
,,
എസ്.രാജേന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശ്രയ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ആശ്രയ
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
കുടുംബശ്രീ
മുഖേന സര്‍വ്വെ
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
ഗുണഭോക്തൃ
ലിസ്റ്റില്‍
നിന്നും
അനര്‍ഹരെ
ഒഴിവാക്കുന്നതിനും
അര്‍ഹരായവരെ
പുതുതായി
ഉള്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
സർക്കാർ
വകുപ്പുകളിലെ
അഴിമതി സംബന്ധിച്ച
പഠനം
*14.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളിലെ
അഴിമതിയുടെ
തോത്
നിര്‍ണ്ണയിക്കാന്‍
വിജിലന്‍സ്
ആന്റ് ആന്റി
കറപ്ഷന്‍
ബ്യൂറോ
ഏതെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പഠനത്തിലെ
പ്രധാന
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(സി)
അധികാര
വികേന്ദ്രീകരണ
നയമനുസരിച്ച്
വികസന
പ്രക്രിയയില്‍
പ്രാഥമിക കടമ
നിര്‍വ്വഹിക്കാന്‍
ചുമതലപ്പെടുത്തപ്പെട്ട
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലാണ്
അഴിമതി
കൂടുതലെന്ന
കണ്ടെത്തലിന്റെ
ഗൗരവം
ഉള്‍ക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ അത്
അവസാനിപ്പിക്കാനുള്ള
പ്രായോഗിക
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
ഉപേക്ഷിക്കപ്പെടുന്ന
വൃദ്ധമാതാപിതാക്കള്‍
*15.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
ടി. വി. ഇബ്രാഹിം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൃദ്ധമാതാപിതാക്കളെ
സംരക്ഷിക്കാതെ,
ഉപേക്ഷിക്കുന്ന
പ്രവണത
വര്‍ദ്ധിച്ചു
വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാഹചര്യങ്ങളിലേക്ക്
നയിക്കുന്ന
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സ്വത്തുക്കള്‍
തട്ടിയെടുക്കപ്പെട്ട്,
ഇത്തരത്തില്‍
ഉപേക്ഷിക്കപ്പെടുന്നവര്‍
നല്കുന്ന
പരാതികളില്‍
നടപടി
സ്വീകരിക്കുന്നതിലും
കേസുകള്‍
തീര്പ്പാക്കുന്നതിലുമുള്ള
കാലതാമസം
ഒഴിവാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അന്നപൂര്‍ണ്ണ
പദ്ധതി
*16.
ശ്രീ.എം.
മുകേഷ്
,,
ആന്റണി ജോണ്‍
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്നപൂര്‍ണ്ണ
പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിന്റെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്നും
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പ്രകാരം
ഗുണഭോക്താക്കള്‍ക്ക്
സൗജന്യമായി
ലഭിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
ഏതൊക്കെയാണ്;
വിശദാംശം
നല്‍കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
2016-17
സാമ്പത്തിക
വര്‍ഷം ലഭിച്ച
കേന്ദ്ര വിഹിതം
എത്രയെന്ന്
വ്യക്തമാക്കാമോ?
രാജീവ്
ഗാന്ധി കുമാരി
ശാക്തീകരണ പദ്ധതി
*17.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
സി. കെ.
ശശീന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൗമാരക്കാരായ
പെണ്‍കുട്ടികളുടെ
ശാക്തീകരണത്തിനായി
രാജീവ് ഗാന്ധി
കുമാരി
ശാക്തീകരണ
പദ്ധതി
(ആര്.ജി.എസ്.ഇ.എ.ജി.)
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കൗമാരക്കാരായ
പെണ്‍കുട്ടികളുടെ
ആരോഗ്യ
സംരക്ഷണത്തിനും
അവരെ സ്വയം
തൊഴിലിന്
പ്രാപ്തരാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലെെംഗിക
അതിക്രമങ്ങള്‍
അമര്‍ച്ച
ചെയ്യുന്നതിലെ
പോലീസ് വീഴ്ച
*18.
ശ്രീ.രാജു
എബ്രഹാം
,,
വി. കെ. സി. മമ്മത്
കോയ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉന്നത
സ്ഥാനീയരടക്കം
ഉള്‍പ്പെടുന്ന
ലെെംഗിക
അതിക്രമങ്ങള്‍
കര്‍ശനമായി
അമര്‍ച്ച
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(ബി)
ഇത്തരം
സംഭവങ്ങളെക്കുറിച്ച്
വിവരം
ലഭിക്കുമ്പോള്‍
അതിദ്രുതം
നടപടിയെടുക്കാന്‍
പോലീസ്
പലപ്പോഴും
വീഴ്ച
വരുത്തുന്നതായുളള
പരാതി
പരിഹരിക്കാന്‍
വേണ്ട ഇടപെടല്‍
ഉണ്ടാകുമോ;
(സി)
സ്ത്രീകള്‍ക്കെതിരെയുളള
അതിക്രമങ്ങള്‍
തടയുന്നതിന്
പ്രത്യേക വിംഗ്
രൂപീകരിച്ച്
വിവരസാങ്കേതിക
വിദ്യയുടെ
സഹായത്തോടെ
ഇടപെടല്‍
നടത്താന്‍
നടപടിയെടുക്കുമോ?
ബാലാവകാശ
കമ്മീഷനിലെ
ഒഴിവുകള്‍
*19.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലാവകാശ
കമ്മീഷനിലെ
ഒഴിവുകള്‍
നികത്താത്തതിന്
കേരളത്തിന്
സുപ്രീംകോടതി
പിഴ
ചുമത്തിയിട്ടുണ്ടോ;
(ബി)
ബാലാവകാശ
കമ്മീഷനിലെ
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പോക്സോ
കോടതികളുടെ
സുഗമമായ
പ്രവര്‍ത്തനത്തിനുള്ള
നിയമനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഭക്ഷ്യഭദ്രതാ
നിയമ പ്രകാരമുള്ള
മുന്‍ഗണനാ പട്ടിക
*20.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമം
അനുസരിച്ച്
റേഷന്‍
വിതരണത്തിനുള്ള
മുന്‍ഗണനാ
പട്ടികയില്‍
തുച്ഛവരുമാനക്കാരായ
പാര്‍ട്ട്-ടൈം
കണ്ടിജന്റ്
ജീവനക്കാര്‍,
അംഗന്‍വാടി
ജീവനക്കാര്‍
എന്നിവര്‍
ഉള്‍പ്പെട്ടിട്ടില്ല
എന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
വിഭാഗക്കാരെ
മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
അനര്‍ഹരെ
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ഡി.ജി.പി.
ഓഫീസിന് മുന്നിലെ
സമരം
*21.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജിഷ്ണു
പ്രണോയ് യുടെ
മരണത്തിന്
ഉത്തരവാദികളായവരെ
അറസ്റ്റ്
ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്
ഡി.ജി.പി.
ഓഫീസിന്
മുന്നിലെത്തിയ
ജിഷ്ണുവിന്റെ
മാതാവിനെ
പോലീസ് ചവിട്ടി
വീഴ്ത്തി
വലിച്ചിഴച്ചുവെന്ന
ആരോപണം തള്ളി
റെയിഞ്ച് ഐ.ജി.
മനോജ് എബ്രഹാം
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
ജിഷ്ണുവിന്റെ
ബന്ധുക്കളും
ഒപ്പമുണ്ടായിരുന്ന
ചിലരും
ഡി.ജി.പി.യുടെ
മുറിക്ക്
മുന്നില്‍ സമരം
ചെയ്യുവാന്‍
ഗൂഡാലോചന
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്തുത
കണ്ടെത്തലിന്
ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(സി)
ഈ
കേസില്‍
അറസ്റ്റിലായ
ഹിമവല്‍
ഭദ്രാനന്ദയും,
കെ.എം.ഷാജഹാനും
ഗൂഡാലോചനയില്‍
പങ്കെടുത്തതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
'ജിഷ്ണു
കേസ്
പ്രചാരണമെന്ത്,
സത്യമെന്ത്'
എന്ന
തലക്കെട്ടില്‍
ഇന്‍ഫര്‍മേഷന്‍
പബ്ലിക്
റിലേഷന്‍സ്
വകുപ്പിന്റെതായി
പത്രപ്പരസ്യം
പ്രസിദ്ധീകരിക്കാനുണ്ടായ
പ്രത്യേക
സാഹചര്യമെന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
പ്രസ്തുത
പരസ്യത്തിന്
എന്ത് തുക
ചെലവായി;
(ഇ)
ഭാവിയിലും
സര്‍ക്കാര്‍
നിലപാടുകള്‍
അറിയിക്കുവാന്‍
ഇത്തരത്തിലുള്ള
പരസ്യങ്ങള്‍
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ആര്‍ദ്രം
മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
*22.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദീകരിക്കുമോ;
(ബി)
മിഷന്
വഴി
ചെയ്യാനുദ്ദേശിക്കുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(സി)
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
നടപടിക്രമങ്ങള്‍
പാലിക്കാതെ
രജിസ്റ്റര്‍
ചെയ്യുന്ന കേസുകള്‍
*23.
ശ്രീ.പാറക്കല്‍
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപടിക്രമങ്ങള്‍
പാലിക്കാതെ
കേസുകള്‍
രജിസ്റ്റര്‍
ചെയ്യരുതെന്ന്
ഹൈക്കോടതിവിധിയും
പോലീസ്
മേധാവിയുടെ
നിര്‍ദ്ദേശവും
നിലവിലുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യുന്ന
എഴുപത് ശതമാനം
കേസുകളിലും
അറസ്റ്റുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
പാലിക്കുന്നതില്‍
പോലീസിന് വീഴ്ച
പറ്റുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
കേസുകള്‍
കോടതിയില്‍
ചോദ്യം
ചെയ്യുമ്പോള്‍
പോലീസ്
പ്രതിസ്ഥാനത്താവുന്നതും
കേസുകള്‍
കോടതിയില്‍
തള്ളിപ്പോവുന്നതുമായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍
*24.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍
തടയുന്നതിനും,
അവരുടെ സുരക്ഷ
ഉറപ്പാക്കുന്നതിനും
ഈ സര്‍ക്കാര്‍
നിലവില്‍ വന്ന
ശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്
എന്ന്
വിശദമാക്കുമോ;
(ബി)
സ്ത്രീകള്‍ക്കുള്ള
സ്വയം രക്ഷാ
പരിശീലനകേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സംസ്ഥാനത്ത്
വനിതാ പോലീസ്
സ്റ്റേഷനുകള്‍
താലൂക്കടിസ്ഥാനത്തില്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വനിതാ
പോലീസിന്റെ
അംഗസംഖ്യ
അമ്പതു
ശതമാനമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഇവയുടെ
വിശദാംശം
നല്‍കുമോ?
സ്വാശ്രയ
രംഗത്ത് ഏകീകൃത
ഫീസ്
*25.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
നിര്‍ദ്ദേശം
അനുസരിച്ച്
അടുത്ത അധ്യയന
വര്‍ഷം മുതല്‍
നീറ്റ് റാങ്ക്
പട്ടികയില്‍
നിന്നും
സംസ്ഥാനത്തെ
എല്ലാ
മെഡിക്കല്‍
കോളേജുകളിലേയ്ക്കും
പ്രവേശനം
നടത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോേ;
വിശദാംശം
നല്‍കുമോ;
(ബി)
നീറ്റ്
മെറിറ്റില്‍
നിന്നും
പ്രവേശനം
നടത്തുമ്പോള്‍
എല്ലാ
സീറ്റിലേയ്ക്കും
ഏകീകൃത ഫീസ്
നിശ്ചയിക്കുന്നതിന്റെ
ഭാഗമായി
ബന്ധപ്പെട്ട
മാനേജുമെന്റുകളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
പ്രസ്തുത
ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
എടുത്തിട്ടുള്ള
തീരുമാനങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
എല്ലാ
സീറ്റിനും
ബാധകമാകുന്ന
ഏകീകൃത ഫീസ്
നിശ്ചയിക്കുമ്പോള്‍
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
കുറഞ്ഞ ഫീസ്
നിലനിര്‍ത്താനാകുമോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
എന്ത്
നടപടിയാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
ക്രിസ്ത്യന്‍
മാനേജുമെന്റുകളുടെ
നാല്
കോളേജുകളില്‍
ഏകീകൃത ഫീസായി
4.5 ലക്ഷം രൂപ
മാത്രമേ
ഈടാക്കുന്നുള്ളു
എന്ന വസ്തുത
ചര്‍ച്ചകളില്‍
പരിഗണിച്ചിട്ടുണ്ടോ;
(എഫ്)
യാഥാര്‍ത്ഥ്യ
ബോധത്തോടെയുള്ള
ഏകീകൃത ഫീസ്
നിശ്ചയിച്ച്,
സ്വാശ്രയ
മാനേജുമെന്റിന്റെ
അമിത ഫീസില്‍
നിന്നും
ഒഴിവാക്കി
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
കുറഞ്ഞ ഫീസ്
നിരക്കില്‍
പഠിക്കുവാനുള്ള
സാഹചര്യം
ഉണ്ടാക്കുന്നതിനും,
സ്വാശ്രയ
രംഗത്ത്
നടമാടുന്നതായി
പറയപ്പെടുന്ന
അഴിമതി
അവസാനിപ്പിക്കുന്നതിനും
ഉള്ള നടപടികള്‍
കൈക്കൊള്ളുമോ?
എന്റെ കൂട് പദ്ധതി
*26.
ശ്രീ.കെ.
കെ. രാമചന്ദ്രന്
നായര്‍
,,
പി. ഉണ്ണി
,,
കാരാട്ട് റസാഖ്
,,
മുരളി പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗതികള്‍ക്കായി
'എന്റെ കൂട് '
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലെ
അഭയകേന്ദ്രങ്ങളില്‍
അഗതികളെ
പ്രവേശിപ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
കേസ്സന്വേഷണത്തില്‍
പോലീസ്
ഉദ്യോഗസ്ഥരുടെ
വീഴ്ച
*27.
ശ്രീ.കെ.മുരളീധരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊലപാതകം
ഉള്‍പ്പെടെയുള്ള
കേസ്സുകളില്‍
അന്വേഷണ
ഉദ്യോഗസ്ഥരുടെ
അശ്രദ്ധയും
ഒത്തുകളിയും
കാരണം
പ്രതികള്‍
ശിക്ഷിക്കപ്പെടാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരപരാധികളായവരെ
വ്യക്തിവൈരാഗ്യത്തിന്റെ
പേരിലും
രാഷ്ട്രീയ
ശത്രുതയുടെ
പേരിലും
കേസില്‍
കുടുക്കുകയും
പിന്നീട് കോടതി
അവരെ
നിരപരാധികള്‍
ആണെന്ന് പറഞ്ഞ്
വിട്ടയക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങളിൽ
ഉത്തരവാദികളായ
പോലീസ്
ഉദ്യോഗസ്ഥരുടെ
പേരില്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരം
പാളിച്ചകള്‍ക്ക്
എതിരെ നടപടി
എടുക്കുവാന്‍
ആവശ്യമായ
നിയമങ്ങള്‍
നിലവിലുണ്ടോ;
(ഇ)
ഇത്
സംബന്ധിച്ച
നിയമത്തില്‍
പോരായ്മകള്‍
ഉണ്ടെങ്കില്‍
അത്
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളെ മികച്ച
സേവനകേന്ദ്രങ്ങളാക്കി
മാറ്റാന്‍ നടപടി
*28.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഡ്യന്‍
പബ്ലിക്
ഹെല്‍ത്ത്
സ്റ്റാന്ഡേര്ഡിനനുസൃതമായി
വിവിധ
തലത്തിലുള്ള
സര്‍ക്കാര്‍
ആശുപത്രികള്ക്കുണ്ടായിരിക്കേണ്ട
നിലവാരം
എന്തെല്ലാമാണ്;
സംസ്ഥാനത്തെ
സ്ഥാപനങ്ങള്‍ ഈ
നിലവാരത്തിലേക്ക്
ഉയര്‍ന്നിട്ടുണ്ടോ;
(ബി)
കിടത്തി
ചികിത്സയ്ക്ക്
സ്വകാര്യ
ആശുപത്രികള്‍
അമിത നിരക്ക്
ഈടാക്കുന്നുണ്ടെങ്കിലും
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും
താലൂക്ക്
ആശുപത്രികളില്‍
പോലും കിടത്തി
ചികിത്സ
തേടുന്ന
രോഗികളുടെ
എണ്ണം വളരെ
കുറവാകുന്നതിനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ത്വരിതഗതിയിലുള്ള
സേവനവും
മാന്യമായ
അടിസ്ഥാന
സൗകര്യവും
ഒരുക്കി
സര്‍ക്കാര്‍
ആശുപത്രികളെ
മികച്ച
സേവനകേന്ദ്രങ്ങളാക്കി
മാറ്റാന്‍ ഏതു
വിധത്തിലുള്ള
ഇടപെടലുകള്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
കേന്ദ്രസർക്കാരിന്റെ
കരട് ആരോഗ്യ നയം
*29.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസർക്കാർ
2017 മാർച്ചിൽ
പ്രസിദ്ധീകരിച്ച്
സംസ്ഥാനങ്ങൾക്ക്
അയച്ചു തന്ന
കരട് ആരോഗ്യ
നയത്തിൽ
സംസ്ഥാനത്തിന്
ഗുണകരമായതും
ദോഷകരമായതുമായ
ഘടകങ്ങൾ
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
പൊതുജനാരോഗ്യം
മെച്ചപ്പെടുത്തുന്നതിനും
മെഡിക്കൽ
കോളേജ് മുതൽ
പ്രാഥമിക
ആരോഗ്യകേന്ദ്രം
വരെയുള്ള
സർക്കാർ ആരോഗ്യ
സംവിധാനം
മെച്ചപ്പെടുത്താനും
എന്തൊക്കെ
നിർദ്ദേശങ്ങളാണ്
ഈ
നയത്തിലുള്ളതു്;
(ബി)
പരമ്പരാഗത
ചികിത്സാ
വിഭാഗങ്ങളായ
ആയൂർവേദ,
സിദ്ധ, യുനാനി,
ഹോമിയോ
വിഭാഗങ്ങളുടെ
സമഗ്രവികസനത്തിന്
കേരളത്തിന്
ഗുണപരമായ
എന്തൊക്കെ
നിർദ്ദേശങ്ങൾ
ഉണ്ട്;
(സി)
ഗ്രാമീണ
ആരോഗ്യ
മേഖലയുടെ
അടിസ്ഥാന
സൗകര്യ വികസനം,
ജീവൻ
രക്ഷാമരുന്നുകളുടെ
വില
നിയന്ത്രണം,
മരുന്നുകളുടെ
ഗവേഷണം
പ്രോത്സാഹിപ്പിക്കൽ,
മെഡിക്കൽ
വിദ്യാഭ്യാസത്തിന്റെ
ഗുണമേന്മ
മെച്ചപ്പെടുത്തൽ
എന്നിവ
സംബന്ധിച്ച്
എന്തൊക്കെ
കാഴ്ചപ്പാടുകളാണ്
പ്രസ്തുത
നയത്തില്‍
മുന്നോട്ട്
വയ്ക്കുന്നത്
എന്നറിയിക്കാമോ?
പോലീസ്
അതിക്രമത്തെക്കുറിച്ചുള്ള
അന്വേഷണ
റിപ്പോര്‍ട്ടിലെ
പ്രധാന
കണ്ടെത്തലുകള്‍
*30.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡി.ജി.പി.
ഓഫീസിന്
മുന്നില്‍
നീതിതേടി വന്ന
ജിഷ്ണു
പ്രണോയിയുടെ
അമ്മ
ഉള്‍പ്പടെയുള്ള
ബന്ധുക്കളുടെ
നേരെ നടന്നതായി
ആക്ഷേപമുളള
പോലീസ്
അതിക്രമത്തെക്കുറിച്ചുള്ള
അന്വേഷണ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
അതിലെ
പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(സി)
അന്വേഷണ
റിപ്പോര്‍ട്ട്
വരുന്നതിന്
മുമ്പ് തന്നെ
ഇക്കാര്യത്തില്‍
പോലീസിന്റെ
ഭാഗത്ത്
വീഴ്ചയില്ലെന്ന്
മുഖ്യമന്ത്രി
വിശദീകരിച്ചത്
എന്ത്
അടിസ്ഥാനത്തിലാണ്
എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഡി.ജി.പി.
ഓഫീസിന്
മുന്നില്‍
നടന്ന
സംഘര്‍ഷത്തില്‍
ബാഹ്യ ഇടപെടല്‍
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏത്
തരത്തിലുള്ള
ബാഹ്യ
ഇടപെടലാണ്
ഉണ്ടായിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?