സര്‍ക്കാര്‍
സേവനങ്ങള്‍ക്ക് ഏകീകൃത
മൊബൈല്‍ ആപ്ലിക്കേഷന്‍
*601.
ശ്രീ.സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സേവനങ്ങള്‍ക്ക് ഏകീകൃത
മൊബൈല്‍ ആപ്ലിക്കേഷന്‍
സംവിധാനം
ഏര്‍പ്പെടുത്താനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
എല്ലാ
വകുപ്പുകളിലും
ഇലക്ട്രോണിക് സേവന
സൗകര്യം
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ പൂര്‍ണ്ണമായ
ഫലസാദ്ധ്യത
ഉറപ്പാക്കാന്‍ ഇനിയും
എന്തെല്ലാം നടപടികളാണ്
ശേഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സേവനങ്ങള്‍
മുഴുവന്‍
ഓണ്ലൈനാക്കുമ്പോഴും
പഴയ സംവിധാനം
ആഗ്രഹിക്കുന്നവര്‍ക്ക്
അതു ലഭ്യമാക്കാന്‍
വേണ്ട സൗകര്യങ്ങള്‍
നിലനിര്‍ത്തുമോയെന്ന്
വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ
നവജാതശിശുക്കള്‍ക്കായി
പ്രത്യേക ആരോഗ്യ പരിപാടി
*602.
ശ്രീ.യു.
ആര്. പ്രദീപ്
,,
എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
നവജാതശിശുക്കള്‍ക്കായി
പ്രത്യേക ആരോഗ്യപരിപാടി
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഈ
മേഖലയിലെ ശിശുക്കളുടെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പദ്ധതിയുടെ
ഫലപ്രാപ്തി
തിട്ടപ്പെടുത്താനും
മോണിട്ടര്‍ ചെയ്യാനും
വിലയിരുത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അടിസ്ഥാന
സൗകര്യ വികസന പദ്ധതികള്‍
*603.
ശ്രീ.റ്റി.വി.രാജേഷ്
,,
ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
പ്രഖ്യാപിച്ചിട്ടുള്ള
റോഡ്, തുറമുഖ,
റെയില്‍, വ്യോമഗതാഗത
വികസന പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇവയുടെ
സമയബന്ധിതമായ
പൂര്‍ത്തീകരണത്തിനായി
സ്വീകരിച്ച നടപടികളും
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(സി)
2006-2011
കാലത്ത്
പൂര്‍ത്തീകരണത്തോട്
അടുത്തിരുന്നതും എന്നാൽ
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
മുടങ്ങിപ്പോയതുമായ
ദേശീയ ജലപാത
നിര്‍മ്മാണം
പുനരാരംഭിച്ച് പദ്ധതി
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ദേശീയ
ജലപാതയും അനുബന്ധ
സംസ്ഥാന ജലപാതകളും
വിപുലീകരിച്ച് ചരക്ക്,
യാത്രാ ഗതാഗതം ഗണ്യമായ
തോതില്‍
ആരംഭിക്കുന്നതിന് പുതിയ
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ സ്ഥാപനങ്ങളില്‍
പി.ജി.കോഴ്സിന്റെ ഫീസ്
*604.
ശ്രീ.വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിസ്ത്യന്‍
മാനേജുമെന്റിന്
കീഴിലുളള സ്വാശ്രയ
മെഡിക്കല്‍
സ്ഥാപനങ്ങളില്‍
പി.ജി.കോഴ്സിന് എത്ര
രൂപ ഫീസ് ഇൗടാക്കാനാണ്
മാനേജുമെന്റുകള്‍ക്ക്
സര്‍ക്കാര്‍ അനുമതി
നല്‍കിയത്;
ക്ലിനിക്കലും
നോണ്‍-ക്ലിനിക്കലും
കോഴ്സുകളുടെ ഫീസ്
നിരക്ക് പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
2016ല്‍
സര്‍ക്കാര്‍ സീറ്റിലും
മാനേജ്മെന്റ് സീറ്റിലും
എന്‍.ആര്.എെ സീറ്റിലും
എത്ര രൂപയായിരുന്നു
മേല്‍പ്പറഞ്ഞ
കോഴ്സുകള്‍ക്ക്
ഈടാക്കിയിരുന്നത്;
(സി)
2015
അദ്ധ്യയനവര്‍ഷം ഇത്
യഥാക്രമം എത്ര
രൂപയായിരുന്നു;
(ഡി)
ഫീസില്‍
വന്‍ വര്‍ദ്ധനവാണ്
വരുത്തിയതെന്ന ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
ഉയര്‍ന്ന ഫീസ്
നടപ്പിലാക്കുവാന്‍
ഉണ്ടായ
സാഹചര്യമെന്താണ്; ഇത്
സാധാരണക്കാരായ
വിദ്യാര്‍ത്ഥികളെ
എങ്ങനെ ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഇ)
മറ്റ്
സ്വാശ്രയ
മാനേജുമെന്റുകളുമായി
പി.ജി.സീറ്റുകളുടെ
ഫീസിന്റെ കാര്യത്തില്‍
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
അവര്‍ക്കും ഈ
നിലവാരത്തിലുളള ഫീസ്
ഈടാക്കാന്‍ അനുമതി
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഭിന്നശേഷിക്കാരുടെ
അവകാശ സംരക്ഷണം
*605.
ശ്രീ.എം.
മുകേഷ്
,,
എ.എം. ആരിഫ്
,,
എം. രാജഗോപാലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരുടെ
അവകാശ സംരക്ഷണത്തിനും
സമത്വം
ഉറപ്പാക്കുന്നതിനുമായി
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
മാനസിക-ശാരീരിക
ശേഷി വ്യത്യാസം നേരത്തെ
മനസ്സിലാക്കുന്നതിനും
അവരുടെ
ശേഷിക്കനുസൃതമായി
പരിശീലനം
നല്‍കുന്നതിനും
സാധിക്കുന്നുണ്ടോ;
(സി)
ഭിന്നശേഷിക്കാരുടെ
അവകാശം സംബന്ധിച്ച
2016-ലെ നിയമം
നടപ്പാക്കുന്നതിനായി
ചെയ്യാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പെട്രോള്‍
പമ്പുകളില്‍ ലീഗല്‍ മെട്രോളജി
വകുപ്പിന്റെ ഇടപെടല്‍
*606.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍
പമ്പുകളില്‍ നിന്ന്
ലഭിക്കുന്ന
ഇന്ധനത്തിന്റെ അളവ്
കുറയുന്നത് സംബന്ധിച്ച
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ലീഗല്‍
മെട്രോളജി വകുപ്പ്
ഇത്തരത്തിലുള്ള എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തെന്ന കണക്ക്
ലഭ്യമാണോ; എങ്കിൽ
വെളിപ്പെടുത്താമോ;
(സി)
പെട്രോള്‍
പമ്പുകള്‍ക്ക്
എന്‍.ഒ.സി.
നല്കുമ്പോഴും ലൈസന്‍സ്
പുതുക്കി നല്കുമ്പോഴും
ലീഗല്‍ മെട്രോളജി
വകുപ്പിന്റെ അനുമതികൂടി
ഉറപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ലൈഫ്
ഭവന പദ്ധതി
*607.
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.രാജേന്ദ്രന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
സമ്പൂര്‍ണ്ണ ഭവന
പദ്ധതിയായ ലൈഫിന്റെ
ഗുണഭോക്താക്കളെ
നിശ്ചയിക്കാനുള്ള
പ്രക്രിയ
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇതിനായി
അവലംബിച്ച മാര്‍ഗ്ഗവും,
ഏതു വകുപ്പാണ്
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(സി)
പദ്ധതിയുടെ
ഭാഗമായി ബഹുനില
ഫ്ളാറ്റ് നിര്‍മ്മാണം
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഏതെല്ലാം
ജില്ല്ലകളിലാണ്
ഫ്ളാറ്റ് നിര്‍മ്മാണം
ഉദ്ദേശിക്കുന്നതെന്നും
അതിനായി സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്നും
സമയബന്ധിതമായി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്നും
അറിയിക്കാമോ?
സപ്ലെെകോ
മുഖേനയുള്ള നെല്ല് സംഭരണം
*608.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സപ്ലെെകോ മുഖേനയുള്ള
നെല്ല് സംഭരണം
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നിലവില്‍
നെല്‍ കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന സംഭരണ വില
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
ഇനത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ നല്കി
വരുന്ന തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
നെല്ല്
സംഭരിച്ച വകയില്‍ മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ കുടിശ്ശിക
കൊടുത്ത്
തീര്‍ക്കാനുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
കുടിശ്ശിക
ഉണ്ടായിരുന്നതെന്നും
ആയത് കര്‍ഷകര്‍ക്ക്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ?
പതിനാലാം
കേന്ദ്ര ധനകമ്മീഷന്റെ
ശിപാര്‍ശകള്‍
*609.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനാലാം
കേന്ദ്ര ധനകമ്മീഷന്റെ
ശിപാര്‍ശകള്‍
നടപ്പിലാക്കിയതിനെ
തുടര്‍ന്ന് സംസ്ഥാനം
നേരിടുന്ന പ്രശ്നങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
ആവിഷ്ക്കരിക്കുന്ന
പദ്ധതികളില്‍ കേന്ദ്ര
-സംസ്ഥാന വിഹിതം
പുതുക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതുമൂലം
സംസ്ഥാന സര്‍ക്കാരിനും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
ഉണ്ടായ അധികബാധ്യത
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇതര
സംസ്ഥാന
തൊഴിലാളികളെക്കുറിച്ചുള്ള
വിവരശേഖരണം
*610.
ശ്രീ.എസ്.ശർമ്മ
,,
പി.കെ. ശശി
,,
ഡി.കെ. മുരളി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികള്‍
പ്രതികളായുളള
കൊലപാതകം, മോഷണം
തുടങ്ങിയ
കുറ്റകൃത്യങ്ങള്‍
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച് ക്രൈം
റിക്കാര്‍ഡ്സ്
ബ്യൂറോയുടെ പക്കല്‍
കണക്കുകള്‍ ലഭ്യമാണോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
വിവരശേഖരണത്തിനായി
ആരംഭിച്ച ഇ-രേഖ എന്ന
സോഫ്റ്റ്വെയറും ഇതു
സംബന്ധിച്ച തുടര്‍
പ്രവര്‍ത്തനങ്ങളും
ഇപ്പോൾ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ചുമതലപ്പെടുത്തിയ
റൂറല്‍-സിറ്റി പോലീസ്
സ്റ്റേഷനുകള്‍,
സ്പെഷ്യല്‍ ബ്രാഞ്ച്,
ക്രൈം റിക്കാര്‍ഡ്സ്
ബ്യൂറോ എന്നീ
വിഭാഗങ്ങള്‍ നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ഡി)
ഇ-രേഖയുടെ
ഭാഗമായി ലേബര്‍
ക്യാമ്പുകള്‍,
ക്ഷേമനിധി ഓഫീസുകള്‍,
ആരോഗ്യ വകുപ്പ്
എന്നിവയില്‍ നിന്നും
കരാറുകാരില്‍
നിന്നുമുളള കണക്കുകള്‍
ആഭ്യന്തര വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
സംസ്ഥാന
വനിതാ വികസന കോര്പ്പറേഷന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
*611.
ശ്രീ.പി.വി.
അന്‍വര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെ
സാമൂഹിക, സാമ്പത്തിക
ദുര്‍ബലസ്ഥിതി
പരിഹരിക്കുന്നതിനായി
കേരള സംസ്ഥാന വനിതാ
വികസന കോര്പ്പറേഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
മൈക്രോ
ഫിനാന്‍സ്
ഉള്‍പ്പെടെയുള്ള
സാമ്പത്തിക ശാക്തീകരണ
പദ്ധതികള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നുണ്ടോ;
(സി)
സ്ത്രീ
ശാക്തീകരണത്തിനും
ലിംഗാടിസ്ഥാനത്തിലുള്ള
അസമത്വം
ഇല്ലാതാക്കുന്നതിനും
കോര്പ്പറേഷന്
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണ്;
പുതുതായി ആരംഭിച്ച
മിത്ര 181 പദ്ധതിക്ക്
വ്യാപകമായ പ്രചാരം
ലഭിക്കാനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ബയോഡൈവേഴ്സിറ്റി
മാനേജ്മെന്റ് കമ്മിറ്റി
*612.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബയോഡൈവേഴ്സിറ്റി
മാനേജ്മെന്റ് കമ്മിറ്റി
(ബി.എം.സി)കളെ
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ബി.എം.സി.
ശാക്തീകരണത്തിനായി
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച നയത്തില്‍
മാറ്റം വരുത്തുന്നതിന്
ഈ സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അത്തരമൊരു
മാറ്റത്തിന്
ആധാരമാക്കിയ കാരണങ്ങള്‍
വിശദമാക്കുമോ?
ആയൂര്‍വ്വേദ
ചികിത്സാ രംഗത്ത് ഗവേഷണ
കേന്ദ്രം
*613.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.വിജയദാസ്
,,
രാജു എബ്രഹാം
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയൂര്‍വ്വേദ
ചികിത്സാ രംഗത്ത്
ആധുനിക ശാസ്ത്ര
സങ്കേതങ്ങള്‍
ഉപയോഗിച്ച് വിപുലമായ
ഗവേഷണങ്ങള്‍
നടത്തുന്നതിന് ഗവേഷണ
കേന്ദ്രം സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എത്ര കോടി
രൂപയാണ് ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
വിവിധ
ശാഖകളെ
സമന്വയിപ്പിച്ചുകൊണ്ട്
ആരോഗ്യ മേഖലയ്ക്ക്
സമഗ്ര സംഭാവനകള്‍
നല്കാന് കഴിയുന്ന ഒരു
ബൃഹത് സ്ഥാപനമായി
പ്രസ്തുത ഗവേഷണ
കേന്ദ്രത്തെ
മാറ്റുവാന്‍ എന്തെല്ലാം
പദ്ധതികളാണ് വിഭാവനം
ചെയ്തിട്ടുള്ളത്;
(ഡി)
ഇതിന്റെ
കീഴില്‍ ആയൂര്‍വ്വേദ
വിജ്ഞാന കേന്ദ്രം,
ആയൂര്‍വ്വേദ മ്യൂസിയം,
വിപുലമായ ഔഷധ ഉദ്യാനം
എന്നിവ സജ്ജീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
വിശപ്പ്
രഹിത കേരളം പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
*614.
ശ്രീ.എന്‍.
വിജയന് പിള്ള
,,
സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത കേരളം എന്ന പുതിയ
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് ഇത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കുടുംബശ്രീ,
സന്നദ്ധ സംഘടനകള്‍,
സര്‍ക്കാരിതര സംഘടനകള്‍
തുടങ്ങിയവയെ പ്രസ്തുത
പദ്ധതിയില്‍
പങ്കാളികളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പദ്ധതി
എല്ലാ ജില്ലകളിലേക്കും
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍
വിമാനത്താവളത്തിന്റെ നിലവിലെ
സ്ഥിതി
*615.
ശ്രീ.കെ.എം.ഷാജി
,,
മഞ്ഞളാംകുഴി അലി
,,
എന്‍. ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
വിമാനത്താവളത്തിന്റെ
പൂര്‍ത്തീകരണ
പ്രവൃത്തികള്‍ക്കുള്ള
കരാര്‍ നല്‍കിയതില്‍
ഉയര്‍ന്നു വന്നിട്ടുള്ള
ആവലാതികള്‍ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ അതേക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വിമാനത്താവളം
എന്നത്തേക്ക്
പൂര്‍ണ്ണസജ്ജമാകുമെന്ന്
വ്യക്തമാക്കുമോ?
ലോക
കേരളസഭ
*616.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരളസഭയുടെ ഘടനയും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ;
(ബി)
ഇത്തരം
വേദി
രൂപീകരിക്കുന്നതിന്റെ
നിയമവശം
പരിശോധിച്ചിട്ടുണ്ടോ;
ആയതിന് കേന്ദ്രാനുമതി
ആവശ്യമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
റേഷന്‍കടക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
*617.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി
റേഷന്‍കടക്കാര്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങളെക്കുറിച്ച്
ഭക്ഷ്യ വകുപ്പ്
ശിപാര്‍ശകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ശിപാര്‍ശകള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ശിപാര്‍ശകളില്‍
സ്വീകരിച്ചതും
നിരസിച്ചതുമായവ
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ?
രാഷ്ട്രീയ
ലക്ഷ്യത്തോടെ
പ്രവര്‍ത്തിക്കുന്ന പോലീസ്
ഉദ്യോഗസ്ഥര്‍
*618.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഇ.പി.ജയരാജന്
,,
ഐ.ബി. സതീഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍
ജനസൗഹൃദപരമായി
പ്രവര്‍ത്തിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍
മുഖ്യമന്ത്രി നടത്തിയ
ഇടപെടലിന്റെ ഫലം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മുഖ്യമന്ത്രിയുടെ
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി രാഷ്ട്രീയ
ലക്ഷ്യത്തോടെയും
വ്യക്തിപരമായ
താല്പര്യത്തോടെയും
പ്രവര്‍ത്തിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കാന്വേണ്ട
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;
(സി)
പോലീസ്
സേനയെ കൂടുതല്‍
ശക്തിപ്പെടുത്താനായി
വനിതാപോലീസ്
ഉള്‍പ്പെടെയുള്ളവരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാനായി
ഇതുവരെ ചെയ്തിട്ടുള്ള
കാര്യങ്ങള്‍
അറിയിക്കാമോ?
വയോജന
നയത്തിന്റെ ഭാഗമായി
നടപ്പാക്കുന്ന ക്ഷേമ വികസന
പരിപാടികള്‍
*619.
ശ്രീ.കെ.കുഞ്ഞിരാമന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജന
നയത്തിന്റെ ഭാഗമായി
നടപ്പാക്കുന്ന ക്ഷേമ
വികസന പരിപാടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
വയോജനങ്ങളുടെ
സാമ്പത്തികവും
വൈയക്തികവും
സാമൂഹികവുമായ
പ്രശ്നപരിഹാരത്തിന്
അവലംബിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ;
(സി)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
ആവശ്യത്തിന്
വൃദ്ധസദനങ്ങള്‍
സ്ഥാപിക്കുകയും
അന്തേവാസികള്‍ക്ക്
പരിചരണം ഉറപ്പാക്കുകയും
ചെയ്താല്‍ ഈ മേഖലയില്‍
സ്വകാര്യസ്ഥാപനങ്ങള്‍
നടത്തുന്ന ചൂഷണം
അവസാനിപ്പിക്കാന്‍
സാധിക്കുമെന്നതിനാല്‍
അതിന് നടപടി
സ്വീകരിക്കുമോ?
പോലീസ്
സ്റ്റേഷനുകളുടെ പെയിന്റിംഗ്
സംബന്ധിച്ച ഉത്തരവിന്മേൽ
അന്വേഷണം
*620.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ പോലീസ്
സ്റ്റേഷനുകളും ഒരു
പ്രത്യേക കമ്പനിയുടെ
ഉല്പന്നം ഉപയോഗിച്ച്
പെയിന്റ് ചെയ്യണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ ആരാണ്
പ്രസ്തുത ഉത്തരവ്
ഇറക്കിയതെന്നും
അതിനുള്ള
കാരണമെന്തായിരുന്നുവെന്നും
അറിയിക്കുമോ;
(ബി)
ടെന്‍ഡറോ,
മറ്റ് നിയമപരമായ
നടപടികളോ
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലങ്കില്‍ ഇതിന്റെ
കാരണമെന്താണ്;
(സി)
ഒരു
പ്രത്യേക കമ്പനിയുടെ
പേര് പറഞ്ഞുള്ള ഉത്തരവ്
അഴിമതിക്ക്
ഇടയാക്കുകയില്ലേയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
വിജിലന്‍സിന് പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
ത്വരിതാന്വേഷണം
നടത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
*621.
ശ്രീ.ടി.
വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാശ്വാസ
തൊഴില്‍ദാന
പദ്ധതിപ്രകാരമുള്ള
നിയമനങ്ങള്‍ യഥാസമയം
നടക്കാത്തതുമൂലം
കുടുംബനാഥന്/കുടുംബനാഥ
നഷ്ടപ്പെട്ട
കുടുംബങ്ങള്‍ നേരിടുന്ന
പ്രതിസന്ധി ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ
സ്ഥിതിവിശേഷമുണ്ടാകാനുള്ള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്
പരിഹരിക്കാന്‍
ഗൗരവപൂര്‍വ്വമായ
നടപടികള്‍
സ്വീകരിക്കുമോ?
ഭക്ഷ്യ
സുരക്ഷാവകുപ്പിന്റെ
പ്രവര്‍ത്തനം
*622.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
സ്വരാജ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാവകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഗുണനിലവാരമുള്ള
ആഹാരസാധനങ്ങളാണ്
വില്‍ക്കുന്നതെന്ന്
ഉറപ്പു വരുത്താന്‍
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭക്ഷ്യ
ഉല്പാദന-സംഭരണ-വിതരണ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
എല്ലാ
സ്ഥാപനങ്ങള്‍ക്കും
രജിസ്ട്രേഷനോ ലൈസന്‍സോ
ഉണ്ടാകണമെന്ന നിയമം
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഭക്ഷ്യ
സുരക്ഷാവകുപ്പിന്റെ
പരിശോധനയില്‍
ഭക്ഷണസാധനങ്ങള്‍
ആരോഗ്യത്തിന്
ഹാനികരമാണെന്ന്
കണ്ടെത്തിയാല്‍ അത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
ക്രിമിനല്‍ നടപടികള്‍
സ്വീകരിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വിഷന്‍
2020
*623.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
രാഷ്ട്രപതി എ.പി.ജെ.
അബ്ദുള്‍ കലാം
മുന്നോട്ടുവച്ച വിഷന്‍
2020
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
രണ്ട്
പതിറ്റാണ്ടുകളായി
മുടങ്ങിക്കിടക്കുന്ന
ജലപാതകളുടെ വികസനം
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ജലപാത
വികസനത്തിന് സിയാലിന്റെ
സേവനം തേടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
സമയബന്ധിതമായി
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
നാഷണല്‍
എമര്‍ജന്‍സി റെസ്പോണ്‍സ്
സിസ്റ്റം
*624.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണല്‍ എമര്‍ജന്‍സി
റെസ്പോണ്‍സ് സിസ്റ്റം
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
സിസ്റ്റത്തിന്
സാങ്കേതിക സഹായം
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ?
റേഷന്‍
കടകളുടെ പ്രവര്‍ത്തനമികവിന്
ഗ്രേഡിംഗ്
*625.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളുടെ
പ്രവര്ത്തനമികവടക്കം
മെച്ചപ്പെടുത്തുന്നതിന്
ഗ്രേഡിംഗ്
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
റേഷന്‍
കടകള്‍ക്ക് ഗ്രേഡിംഗ്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിവരിക്കുമോ;
(സി)
ഗ്രേഡ്
കുറഞ്ഞ റേഷന്‍ കടകളെ
പൊതുവിതരണ ശൃംഖലയില്‍
നിന്നും ഒഴിവാക്കി,
പുതിയ റേഷന്‍ കടകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം
എന്നറിയിക്കാമോ?
സ്വകാര്യ
ആശുപത്രികളുടെ പ്രവര്‍ത്തനം
*626.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികളുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡയാലിസിസ്
പോലുള്ള
ചികിത്സകള്‍ക്ക്
സ്വകാര്യ ആശുപത്രികള്‍
അമിത നിരക്ക്
ഈടാക്കുന്നതായും
അനാവശ്യമായ രോഗ
നിര്‍ണ്ണയ പരിശോധനകള്‍
നടത്തിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഭിന്നശേഷിക്കാര്‍ക്കായി
ക്ഷേമ പദ്ധതികള്‍
*627.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
,,
ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്കായി
എന്തെല്ലാം ക്ഷേമ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇവര്‍ക്ക്
ഉന്നതവിദ്യാഭ്യാസത്തിനും
ഉദ്യോഗത്തിനും സംവരണം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എല്ലാ
ജില്ലകളിലും
ഭിന്നശേഷിക്കാര്‍ക്കായുള്ള
കമ്മിറ്റികള്‍ക്ക് രൂപം
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഭിന്നശേഷിക്കാര്‍ക്ക്
സര്‍ക്കാര്‍
ഓഫീസുകളില്‍
തടസ്സമില്ലാതെ
കടന്നുചെല്ലുവാനും
തങ്ങളുടെ കാര്യങ്ങള്‍
നിര്‍വ്വഹിക്കുവാനും
ഉള്ള സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
'ബാരിയര്‍ ഫ്രീ' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അന്ത്യോദയ
അന്നയോജന പദ്ധതി
*628.
ശ്രീ.സി.കൃഷ്ണന്
,,
ഒ. ആര്. കേളു
,,
വി. കെ. സി. മമ്മത് കോയ
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്ത്യോദയ അന്നയോജന
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിന്റെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്നും
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി എത്ര
ടണ്‍ അരിയാണ്
അനുവദിച്ചിരിക്കുന്നത്;
(ഡി)
പദ്ധതിയ്ക്കായുള്ള
ഏതെല്ലാം ചെലവുകളാണ്
സംസ്ഥാന സര്‍ക്കാര്‍
വഹിക്കുന്നത്;
(ഇ)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്റെ
ഭാഗമായി മുന്‍
സര്‍ക്കാരിന്റെ
കാലത്തുള്ള കുടിശ്ശിക
റേഷന്‍
വ്യാപാരികള്‍ക്ക്
കൊടുത്തുതീര്‍ക്കാനുണ്ടോ;
എങ്കില്‍ ഇത്
നല്‍കുന്നതിനായി ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
സംസ്ഥാനത്തിനുള്ള
ഭക്ഷ്യധാന്യവിഹിതം
വെട്ടിക്കുറച്ച കേന്ദ്ര
സര്‍ക്കാര്‍ നടപടി ഈ
പദ്ധതിയെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
സമഗ്ര
ശിശുസംരക്ഷണ പദ്ധതി
*629.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.ജെ. മാക്സി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ശിശുസംരക്ഷണ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ശിശുക്കളുടെ
സംരക്ഷണത്തിനും
അവര്‍ക്കെതിരെയുളള
അതിക്രമങ്ങള്‍
തടയുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
(സി)
കുട്ടികളുടെ
ബൗദ്ധിക കഴിവുകള്‍
വികസിപ്പിക്കാനും
അവരുടെ
ആരോഗ്യപരിപാലനത്തിനുമുളള
എന്തെല്ലാം നടപടികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
കേന്ദ്രവിഹിതം, സംസ്ഥാന
വിഹിതം എന്നിവ എത്ര
ശതമാനം വീതമെന്ന്
വ്യക്തമാക്കാമോ?
വനിതാക്ഷേമ
പ്രവര്‍ത്തനങ്ങള്‍
*630.
ശ്രീ.കാരാട്ട്
റസാഖ്
,,
ജെയിംസ് മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീധന
നിരോധന നിയമം, ഗാര്‍ഹിക
പീഡനം തടയല്‍ നിയമം
തുടങ്ങിയ നിയമങ്ങളുടെ
ഫലപ്രദമായ നിര്‍വഹണം
ഉറപ്പാക്കുന്നതിനായി
സാമൂഹ്യനീതി വകുപ്പിന്
ഏതെല്ലാം തരത്തില്‍
ഇടപെടാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(ബി)
ലിംഗസമത്വവുമായി
ബന്ധപ്പെട്ട അവബോധന
ക്യാമ്പുകള്‍,
സെമിനാറുകള്‍, പരിശീലന
പരിപാടികള്‍
തുടങ്ങിയവയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വനിതാക്ഷേമത്തിനായി
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ അവലോകനം,
പുനരുദ്ധാരണം,
അവിടെയുള്ള
അന്തേവാസികള്‍ക്കായുള്ള
തൊഴില്‍ പരിശീലനം,
വിദ്യാഭ്യാസ സഹായം
എന്നിവയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?