You are here: Business >14th
KLA >5th Session>Starred Questions and
Answers
Answer Provided
Answer Not
Yet Provided
FOURTEENTH KLA
- 5th SESSION
STARRED
QUESTIONS AND ANSWERS (To
read Questions please
enable Unicode-Malayalam in
your system) (To
read answers Please CLICKon the Title of the
Questions)
സംസ്ഥാനത്തിനകത്തുളള
ഇ-മാലിന്യം
സംസ്കരിക്കാന്‍
കുറ്റമറ്റ സംവിധാനം
നിലവിലില്ലാത്ത
സാഹചര്യത്തില്‍ വിദേശ
ഇ-മാലിന്യങ്ങള്‍
എത്താനുള്ള സാദ്ധ്യത
ഇല്ലാതാക്കാന്‍ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ?
ശ്രീ.ഹൈബി
ഈഡന് ,,
വി.എസ്.ശിവകുമാര്‍ ,,
വി.ഡി.സതീശന് ,,
എം. വിന്‍സെന്റ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗത
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
നടത്തിപ്പ് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍വ്വീസ്
നടത്തുന്ന
കപ്പലുകള്‍ക്ക്
എന്തെല്ലാം
ഇന്‍സെന്റീവുകളാണ്
നല്‍കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശ്രീ.കെ.
ദാസന് ,,
റ്റി.വി.രാജേഷ് ,,
കെ. ആന്‍സലന്‍ ,,
ഡി.കെ. മുരളി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
വരള്‍ച്ചയും കാലാവസ്ഥാ
വ്യതിയാനങ്ങളും
കാര്‍ഷിക മേഖലയില്‍
എന്തെല്ലാം ആഘാതങ്ങളാണ്
സൃഷ്ടിച്ചിരിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉല്പന്നങ്ങളുടെയും
ഉല്പാദനോപാധികളുടെയും
വിലയിലുള്ള
ചാഞ്ചാട്ടങ്ങള്‍
കാര്‍ഷിക മേഖലയെ
എങ്ങനെയെല്ലാമാണ്
ബാധിച്ചിരിക്കുന്നത്;
(സി)
നോട്ടു
നിരോധനം മൂലമുണ്ടായ
പ്രതിസന്ധി, മേഖലയെ
എത്രമാത്രം ദോഷകരമായാണ്
ബാധിച്ചിട്ടുള്ളത്;
(ഡി)
ഇത്തരം
പ്രതികൂല സാഹചര്യങ്ങളെ
അതിജീവിച്ച് കാര്‍ഷിക
മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിനുള്ള
എന്തെല്ലാം നയങ്ങളാണ്
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ് ,,
എം. സ്വരാജ് ,,
കെ.ജെ. മാക്സി ,,
എ.എം. ആരിഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ല്‍ ഉണ്ടായ ഫോര്‍ട്ട്
കൊച്ചി ബോട്ട്
ദുരന്തത്തെത്തുടര്‍ന്ന്
നടത്തിയ അന്വേഷണ
റിപ്പോര്‍ട്ടില്‍
ബോട്ട് ദുരന്തങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
ഇന്‍ലാന്റ്
വെസല്‍ നിയമപ്രകാരം
യാത്രാ ബോട്ടുകള്‍ക്ക്
ലൈസന്‍സ് നല്കുമ്പോള്
നടത്തുന്ന
പരിശോധനയല്ലാതെ, ഇത്തരം
യാനങ്ങള്‍
ജലയാത്രയ്ക്ക്
സുരക്ഷിതമാണോയെന്നും
ചട്ടങ്ങളില്‍
അനുശാസിക്കുന്ന പ്രകാരം
സുരക്ഷാ സജ്ജീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ടോയെന്നും
കാലാകാലങ്ങളില്‍
പരിശോധന നടത്താറുണ്ടോ;
(സി)
നിലവില്‍
യാനങ്ങളുടെ
പരിശോധനയ്ക്കായി എത്ര
ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന്
അറിയിക്കാമോ; ഇതു
പര്യാപ്തമാണോ;
പര്യാപ്തമല്ലെങ്കില്‍
യാത്രക്കാരുടെയും
ജീവനക്കാരുടെയും
സുരക്ഷിതത്വം
ഉറപ്പാക്കാനായി
ആവശ്യത്തിന് ജീവനക്കാരെ
നിയമിച്ച് പരിശോധന
ശക്തിപ്പെടുത്തുമോ?
ഡോ.എം.
കെ. മുനീര്‍ ശ്രീ.കെ.എം.ഷാജി ,,
പി.ബി. അബ്ദുല്‍ റസ്സാക്ക് ,,
പി.കെ.അബ്ദു റബ്ബ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളില്‍
നിന്നുള്ള മണല്‍ ശേഖരണ
ചുമതല തദ്ദേശ
സ്ഥാപനങ്ങള്‍ക്കാണോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
മണല്‍ ഖനന-വിപണന
പ്രവര്‍ത്തനത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം വിശദമാക്കുമോ;
(സി)
ഈ
പ്രക്രിയയെ
തീരദേശസംരക്ഷണ
നിയമത്തിലെ വ്യവസ്ഥകള്‍
ഏതു വിധത്തില്‍
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ശ്രീ.അനൂപ്
ജേക്കബ് ,,
എല്‍ദോസ് കുന്നപ്പിള്ളി ,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ,,
ഐ.സി.ബാലകൃഷ്ണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലും ആസൂത്രണ
സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കുമോ;
(സി)
ആസൂത്രണ
സമിതികളുടെ ഘടനയും
ചുമതലകളും
വ്യക്തമാക്കുമോ;
(ഡി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
പദ്ധതി ആസൂത്രണത്തിനും
നിര്‍മ്മാണത്തിനും
സമിതികളെ
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ?
ശ്രീ.എ.
എന്‍. ഷംസീര്‍ ,,
എസ്.ശർമ്മ പ്രൊഫ.കെ.യു.
അരുണന് ശ്രീ.കാരാട്ട്
റസാഖ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
വര്‍ഷത്തെ അനുഭവ
പാഠത്തിന്റെ
അടിസ്ഥാനത്തില്‍, 13-ാം
സംസ്ഥാന പഞ്ചവത്സര
പദ്ധതിയുടെ ഭാഗമായ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി ആസൂത്രണം
സമയബന്ധിതമായി
നടത്തുന്നതിനു
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
കൃഷി,
മണ്ണ് സംരക്ഷണം, ജല
സംരക്ഷണം എന്നീ
മേഖലകള്‍ക്ക് ഊന്നല്‍
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഈ
മേഖലകളില്‍ ഏറ്റെടുത്തു
നടത്താന്‍ മുന്‍ഗണന
നല്‍കേണ്ട
പ്രവൃത്തികള്‍
ഏതൊക്കെയെന്നാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
(സി)
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
വിവിധ മിഷനുകള്‍
നടപ്പിലാക്കുന്നതിന്
അനിവാര്യം വേണ്ട
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കാന്‍ വേണ്ട
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
ശ്രീ.കെ.എസ്.ശബരീനാഥന് ,,
കെ.സി.ജോസഫ് ,,
എ.പി. അനില്‍ കുമാര്‍ ,,
ഷാഫി പറമ്പില്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സര്‍വ്വീസ്
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
നേട്ടങ്ങളും
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
തദ്ദേശ
സ്വയംഭരണ സര്‍വ്വീസ്
രൂപീകരണവുമായി
ബന്ധപ്പെട്ടുള്ള
ജീവനക്കാരുടെ ആശങ്കകള്‍
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വിവരിക്കുമോ;
ശ്രീ.എം.
വിന്‍സെന്റ് ,,
വി.ടി.ബല്‍റാം ,,
പി.ടി. തോമസ് ,,
സണ്ണി ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
പദ്ധതി തുക
വിനിയോഗിക്കുന്നതില്‍
വേണ്ടത്ര പുരോഗതി
കെെവരിക്കാത്തതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
അനുവദിച്ച മുഴുവന്‍
തുകയും ചെലവഴിക്കാതെ
പദ്ധതി
നിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തുന്ന
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ട്
വിനിയോഗം മോണിറ്റര്‍
ചെയ്യാറുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വികസന പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുന്ന ഇൗ
സാഹചര്യം ഒഴിവാക്കാന്‍
എന്തെല്ലാം
ഇടപെടലുകളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
Website
maintained by Information System Section, Kerala Legislative
Assembly, Thiruvananthapuram.