പട്ടികജാതി
- പട്ടികവര്‍ഗ്ഗക്കാരുടെ
പുരോഗതി ഉറപ്പു
വരുത്താനായുള്ള പദ്ധതികള്‍
*511.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി -
പട്ടികവര്‍ഗ്ഗക്കാരുടെ
ദ്രുതഗതിയിലുളള
പുരോഗതി ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
പട്ടിക
വിഭാഗക്കാരുടെ
പുരോഗതിക്കു വേണ്ടി
നീക്കി വയ്ക്കുന്ന തുക
വിവക്ഷിക്കപ്പെട്ട
ഉദ്ദേശ്യത്തിനായി
വിനിയോഗിക്കുന്നുവെന്ന്
ഉറപ്പു വരുത്താന്‍
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗങ്ങള്‍ക്കുളള
സംവരണാനുകൂല്യം
അവര്‍ക്ക് തന്നെ
ലഭിക്കുന്നുവെന്ന്
ഉറപ്പു വരുത്തുന്ന
വ്യവസ്ഥ നിയമത്തില്‍
ഉള്‍പ്പെടുത്തുമോ;
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യസമ്പത്തിന്റെ
സംരക്ഷണം
*512.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
വി. അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
നിയമവിരുദ്ധമായ
മത്സ്യബന്ധനം
തടയുന്നതിനും സ്വാഭാവിക
മത്സ്യ പ്രജനന
സ്ഥലങ്ങളില്‍ സംരക്ഷണ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നശിച്ചു
പോയ ജലാശയ ആവാസ വ്യവസ്ഥ
പുനഃസ്ഥാപിക്കുന്നതിനും
അതിന്റെ ഭാഗമായി
കണ്ടല്‍ കാടുകള്‍ വച്ചു
പിടിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിനായി
സ്റ്റേറ്റ് ഫിഷറീസ്
റിസോഴ്സ് മാനേജുമെന്റ്
സൊസൈറ്റി (ഫിര്‍മ)
നടത്തുന്ന വിവിധ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
അവയുടെ ഫലപ്രാപ്തി
അവലോകനം
ചെയ്യാറുണ്ടോയെന്നും
വ്യക്തമാക്കുമോ?
വനഭൂമിയുമായി
ചേര്‍ന്ന് കിടക്കുന്ന
സ്വകാര്യഭൂമിയുടെ ക്രയവിക്രയം
*513.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികള്‍ക്ക് വനം
വകുപ്പ് ഉദ്യോഗസ്ഥരുടെ
നിരാക്ഷേപ പത്രം
ആവശ്യമായി വരുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വനഭൂമിയുമായി
ചേര്‍ന്ന് കിടക്കുന്ന
സ്വകാര്യഭൂമിയുടെ
ക്രയവിക്രയവുമായി
ബന്ധപ്പെട്ട്
നിരാക്ഷേപപത്രം
ആവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷകളില്‍ തീര്‍പ്പ്
കല്പിക്കുന്നതിനുള്ള
നടപടിക്രമം
വിശദമാക്കുമോ;
(സി)
ഇത്തരം
അപേക്ഷകളില്‍ തീര്‍പ്പ്
കല്പിക്കുന്നതില്
കാലതാമസം
നേരിടുന്നുണ്ടോ;
(ഡി)
ഏതെല്ലാം
മേഖലകളില്‍ നിന്നാണ്
ഇത്തരം അപേക്ഷകള്‍
കൂടുതലായി
ലഭിക്കുന്നതെന്നറിയിക്കുമോ?
ഇക്കോ
ടൂറിസം
*514.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കോ
ടൂറിസത്തിന് പ്രാധാന്യം
നല്കുന്ന എന്തെല്ലാം
നടപടികളാണ് ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
ദേശീയ
കരട് വന നിയമത്തില്‍
ഇക്കോ ടൂറിസം മാതൃകകള്‍
പ്രോത്സാഹിപ്പിക്കുന്നത്
സംബന്ധിച്ച് എന്തെല്ലാം
നിബന്ധനകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇക്കോ
ടൂറിസത്തിനായി ഒരു നയം
രൂപീകരിക്കുമോ;
വിശദമാക്കുമോ?
തോട്ടം
മേഖലയിലെ തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
*515.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിശോധനാ
വിധേയമാക്കിയിരുന്നോ;
വിശദാംശം അറിയിക്കുമോ;
(ബി)
പ്ലാന്റേഷന്
ലേബര്‍ ആക്ടില്‍
ആരോഗ്യപരിപാലനത്തിനും
ചികിത്സക്കും വേണ്ട
എന്തൊക്കെ
സൗകര്യങ്ങളാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
തൊഴിലാളികള്‍ക്ക് ഈ
സൗകര്യങ്ങള്‍
ലഭ്യമാകുന്നുണ്ടോയെന്ന
കാര്യം അറിയിക്കുമോ;
(സി)
ആക്ടില്‍
നിഷ്കര്‍ഷിക്കുന്ന
തരത്തില്‍ താമസസൗകര്യം
ലഭ്യമാകുന്നുണ്ടോ;
(ഡി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
തോട്ടമുടമകളുമായി
നടത്തിയ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍ ഉണ്ടായ
വേതനപരിഷ്കരണ കരാറില്‍
ജോലിസമയവും ജോലിഭാരവും
നിയമത്തിന്
അനുരൂപമല്ലാത്ത
തരത്തില്‍
വര്‍ദ്ധിപ്പിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ?
കടല്‍മത്സ്യ
വിഭവശോഷണം സംബന്ധിച്ച് പഠനം
*516.
ശ്രീ.എ.എം.
ആരിഫ്
,,
സി.കൃഷ്ണന്
,,
കെ.ജെ. മാക്സി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍
മത്സ്യ വിഭവശോഷണം,
കായല്‍ അലങ്കാര
മത്സ്യകൃഷി എന്നിവ
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കായല്‍
അലങ്കാര മത്സ്യകൃഷി
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
നൂതന
മത്സ്യകൃഷി രീതികൾ
*517.
ശ്രീ.ഹൈബി
ഈഡന്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നൂതന മത്സ്യകൃഷി
രീതികള്‍
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
നൂതന
മത്സ്യകൃഷി രീതികള്‍
പ്രയോജനപ്പെടുത്തുന്ന
മാതൃകാ ഫാമുകള്‍ക്ക്
എന്തെല്ലാം
പ്രോത്സാഹനങ്ങളാണ്
നല്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
കൃഷി രീതികള്‍
നടപ്പാക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനും
ആരുടെയെല്ലാം
സേവനങ്ങളാണ്
പ്രയോജനപ്പെടുത്തുന്നതെന്ന്
പറയാമോ?
തീരദേശവാസികളെ
മാറ്റിപ്പാര്‍പ്പിക്കുന്നതിനുളള
പദ്ധതി
*518.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശവാസികളെ
തീരത്തുനിന്നും അമ്പതു
മീറ്ററെങ്കിലും
മാറിയുളള സുരക്ഷിത
മേഖലയിലേയ്ക്ക്
മാറ്റിപ്പാര്‍പ്പിക്കുന്നതിനുളള
ഒരു പദ്ധതി മത്സ്യബന്ധന
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതി ഏത് ഏജന്‍സി
വഴി നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിനായി
എന്ത് തുക വേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഈ ഫണ്ട് എങ്ങനെ
കണ്ടെത്താനാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
ബാലവേല
*519.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലവേല
നിലനില്ക്കുന്നതായിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോട്ടല്‍,
ബേക്കറി,
മത്സ്യസംസ്ക്കരണ
യൂണിറ്റുകള്‍, ആഭരണ
നിര്‍മ്മാണ ശാലകള്‍
എന്നീ മേഖലകളില്‍
ബാലവേല ചെയ്യുന്നതിനായി
മറ്റ് സംസ്ഥാനങ്ങളില്‍
നിന്ന് കുട്ടികളെ
കൊണ്ടുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
18
വയസ്സില്‍ താഴെയുള്ള
കുട്ടികളെ ജോലി
എടുപ്പിക്കുന്നതായി
കണ്ടെത്തിയാല്‍ സ്ഥാപന
ഉടമകള്‍ക്കെതിരെ എന്ത്
ശിക്ഷാ നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ദേശീയ
വനവല്‍ക്കരണ പരിപാടിയുടെ
ഭാഗമായി നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
*520.
ശ്രീ.ഡി.കെ.
മുരളി
,,
പി.ടി.എ. റഹീം
,,
കെ. ബാബു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ വനവല്‍ക്കരണ
പരിപാടിയുടെ ഭാഗമായി
നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരിപാടിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
വനങ്ങളുടെയും
വനവിഭവങ്ങളുടെയും
സംരക്ഷണത്തോടൊപ്പം
വനത്തെ ആശ്രയിച്ചു
ജീവിക്കുന്ന ആളുകളുടെ
ജീവനോപാധികള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാലാവസ്ഥ
വ്യതിയാനം മൂലം വനമേഖല
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വന്യജീവി
ആക്രമണം തടയുന്നതിന് നടപടി
*521.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണം തടയുന്നതിന്
അവലംബിക്കുന്ന ആധുനിക
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വനം
വകുപ്പില്‍ നിലവില്‍
എത്ര റാപിഡ്
റെസ്പോണ്‍സ് ടീം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ;
(സി)
മനുഷ്യരെ
ആക്രമിക്കുന്ന ഏതെല്ലാം
വന്യജീവികളെ
കൊല്ലുന്നതിനാണ്
അനുവാദം
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
പുതിയ
മത്സ്യബന്ധന തുറമുഖങ്ങള്‍
*522.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി മത്സ്യബന്ധന
തുറമുഖങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
കേന്ദ്രഗവണ്മെന്റിന്റെ
സഹായം തേടിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
മത്സ്യബന്ധന
തുറമുഖങ്ങളെ ഏതു
പ്രതികൂല കാലാവസ്ഥയിലും
മത്സ്യബന്ധനം
നടത്തുന്നതിന്
ഉപയുക്തമാക്കാന്‍
തക്കവിധത്തിലുള്ള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
ശ്രദ്ധിക്കുമോ?
തൊഴിലാളി
സൗഹൃദാന്തരീക്ഷം
സൃഷ്ടിക്കാന്‍ മാര്‍ഗ്ഗങ്ങള്‍
*523.
ശ്രീ.കെ.
ദാസന്
,,
എം. സ്വരാജ്
,,
പി.കെ. ശശി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
സംരംഭക സൗഹൃദമായി
മാറുന്നതിനോടൊപ്പം
അതിന് വിഘ്നം വരാത്ത
രീതിയില്‍ തൊഴിലാളി
സൗഹൃദാന്തരീക്ഷം
സൃഷ്ടിക്കാനായി
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ഫാക്ടറീസ് ആന്റ്
ബോയിലേഴ്സ് വകുപ്പിന്റെ
ഇടപെടല്‍ വിശദമാക്കാമോ;
(സി)
ഷോപ്സ്
ആന്റ് കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമത്തിന്റെ
പരിധിയില്‍ വരുന്ന
പീടികകള്‍, വാണിജ്യ
സ്ഥാപനങ്ങൾ,
ആശുപത്രികള്‍,
ഹോട്ടലുകൾ,
റസ്റ്റോറന്റുകൾ,
ജൗളിക്കടകള്‍
എന്നിവിടങ്ങളിലെ
തൊഴിലാളികളുടെയും
അതിന്റെ പരിധിക്കു
പുറത്തുള്ള
സെക്യൂരിറ്റി
ജീവനക്കാര്‍
തുടങ്ങിയവരുടെയും
ക്ഷേമത്തിനും ഇവര്‍
ചൂഷണം
ചെയ്യപ്പെടുന്നില്ലെന്ന്
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍ അറിയിക്കാമോ?
തൊഴില്‍
വകുപ്പില്‍ ഇ-ഗവേണന്‍സ്
പദ്ധതി
*524.
ശ്രീ.വി.
ജോയി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍ ഇ-ഗവേണന്‍സ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
വകുപ്പിന്റെ
വിവിധ തലങ്ങളില്‍
ലഭിക്കുന്ന
വ്യത്യസ്തമായ പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിനും
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
ഇത് എപ്രകാരമെല്ലാം
പ്രയോജനപ്പെടുന്നു
എന്ന് വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
മിനിമം വേതനം
നിശ്ചയിച്ച
തൊഴിലുകളില്‍
ഏര്‍പ്പെട്ടിരിക്കുന്ന
തൊഴിലാളികള്‍ക്ക് ആയത്
ഉറപ്പാക്കുന്നതിനായി
ഇ-പേയ്മെന്റ്
സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി ചേര്‍ന്ന്
ക്ഷീരവികസന വകുപ്പിന്റെ
പദ്ധതികള്‍
*525.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് ക്ഷീരവികസന
വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
കാലിത്തീറ്റ/മില്‍ക്ക്
ഇന്‍സെന്റീവ്
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക്
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
നേരിടുന്നതായി
അറിവുണ്ടോ;
(സി)
ആയത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
അഞ്ചില്‍
കൂടുതല്‍ പശുക്കളെ
വളര്‍ത്തുന്നതുമായി
ബന്ധപ്പെട്ട്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ആവശ്യമായ അനുമതി
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നത്
എളുപ്പമാക്കുന്നതിനായി
ക്ഷീര വികസന വകുപ്പ്
ക്രിയാത്മകമായി
ഇടപെടുമോയെന്ന്
വ്യക്തമാക്കുമോ?
സ്കില്‍
ഡവലപ്മെന്റ് മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
*526.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പാക്കിയ സ്കില്‍
ഡവലപ്മെന്റ് മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തൊഴില്‍ മേഖലകളാണ്
ഇതിന്റെ
പ്രവര്‍ത്തനത്തിന്
തെരഞ്ഞെടുത്തിരിക്കുന്നത്;
വിവരിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിന്റെ
പ്രവര്‍ത്തനത്തിനായി
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
എക്സൈസ്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍ വിദഗ്ദ്ധ
സമിതി
*527.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
,,
സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യം,
മയക്കുമരുന്ന്
എന്നിവയുടെ
ഉപയോഗക്രമത്തില്‍ വന്ന
മാറ്റത്തെക്കുറിച്ച്
പഠിക്കാന്‍ എക്സൈസ്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
വിദഗ്ദ്ധ സമിതിയെ
നിയോഗിക്കണമെന്ന
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിദഗ്ദ്ധ സമിതിയെ
അടിയന്തരമായി
നിയോഗിക്കുമോ;
(സി)
മദ്യശാലകള്‍
പൂട്ടുന്നതുകൊണ്ട്
വ്യാജമദ്യ ഉപഭോഗവും
മയക്കുമരുന്നുകളുടെ
ഉപയോഗവും
വര്‍ദ്ധിക്കുമെന്ന
അഭിപ്രായം
സര്‍ക്കാരിനുണ്ടോ;
എങ്കില്‍ ഏത് ശാസ്ത്രീയ
പഠനത്തിന്റെ
അടിസ്ഥാനത്തിലാണ്
അത്തരം അഭിപ്രായ
രൂപീകരണം നടത്തിയതെന്ന്
വ്യക്തമാക്കുമോ?
എക്സൈസ്
വകുപ്പ് നവീകരണവും
ചെക്ക്പോസ്റ്റുകളുടെ
ആധുനികവല്‍ക്കരണവും
*528.
ശ്രീ.പി.
ഉണ്ണി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ
ഓഫീസുകളില്‍ പകുതിയോളം
നിലവില്‍ വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നത്
ഇ-ഓഫീസുള്‍പ്പെടെയുള്ള
നവീകരണ
പ്രവര്‍ത്തനങ്ങളെ
എങ്ങനെ ബാധിക്കുമെന്ന്
അറിയിക്കാമോ;
(ബി)
ഈ
പ്രശ്നം പരിഹരിക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
വ്യാജ
മദ്യത്തിന്റെയും
മയക്കുമരുന്നുകളുടെയും
കടത്ത് ഫലപ്രദമായി
തടയുന്നതിനു വേണ്ടി,
ചെക്ക്പോസ്റ്റുകളുടെ
ആധുനികവല്‍ക്കരണത്തിനായി
നടത്താന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
കശുവണ്ടി
വ്യവസായത്തിന്റെ വളര്‍ച്ച
*529.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായത്തിന്റെ
വളര്‍ച്ചയ്ക്കും ഈ
മേഖലയില്‍ തൊഴില്‍
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചു
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമുള്ള തോട്ടണ്ടി
എങ്ങനെ കണ്ടെത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
ക്ഷീരമേഖലയിലെ
പ്രശ്നങ്ങള്‍
*530.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരമേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങളെന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്ഷീരമേഖലയിലെ
സാധ്യതകള്‍
കണക്കിലെടുത്ത് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
പദ്ധതികളാണ് വിഭാവനം
ചെയ്ത് നടപ്പിലാക്കി
തുടങ്ങിയതെന്ന്
വ്യക്തമാക്കുമോ?
ഇക്കോടൂറിസം
പദ്ധതി
*531.
ശ്രീ.ആന്റണി
ജോണ്‍
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരിസ്ഥിതിക
സംരക്ഷണത്തിന്റെ
ആവശ്യകത
പ്രചരിപ്പിക്കുന്നതിനായി
സന്ദര്‍ശകരുടെ സുരക്ഷ
ഉറപ്പാക്കിക്കൊണ്ട്
ഇക്കോടൂറിസം പദ്ധതി
വിപുലീകരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ടൂറിസത്തേക്കാള്‍
വിനോദ സഞ്ചാരികള്‍ക്ക്
പാരിസ്ഥിതിക
സംരക്ഷണത്തിന്
പ്രചോദനമേകും വിധം ഈ
പദ്ധതി
പുന:സംഘടിപ്പിച്ചു
നടപ്പിലാക്കുമോ;
(ബി)
വനാശ്രിത
സമൂഹത്തിലെ
യുവതീയുവാക്കള്‍ക്ക്
പരിശീലനം നല്കി
പരിസ്ഥിതി
സംരക്ഷണത്തോടൊപ്പം
വരുമാനദായകമായ
പദ്ധതിയായിക്കൂടി ഈ
പദ്ധതിയെ
രൂപപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
യുവജനങ്ങള്‍ക്ക് സ്വയംതൊഴിൽ
- വെെദഗ്ദ്ധ്യപരിശീലന പദ്ധതി
*532.
ശ്രീ.റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
,,
പി.ടി.എ. റഹീം
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
യുവജനങ്ങള്‍ക്കായി
സ്വയംതൊഴിലിനും
വെെദഗ്ദ്ധ്യപരിശീലനത്തിനുമുളള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇൗ
വിഭാഗക്കാര്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനായി
എത്ര രൂപയാണ്
ലഭിക്കുന്നതെന്നും ഇത്
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്താെക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രൊഫഷണല്‍
കോഴ്സുകളിലേക്ക്
പ്രവേശനം ആഗ്രഹിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
എന്‍ട്രന്‍സ് പരീക്ഷാ
പരിശീലനം
നല്‍കുന്നതിനുളള നടപടി
ഇൗ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
വിദ്യാഭ്യാസ
യോഗ്യതയുളള
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
സംസ്ഥാനത്തിന് പുറത്തും
വിദേശത്തും ജോലി
നേടുന്നതിനുളള
അവസരങ്ങള്‍
ഒരുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
മദ്യവര്‍ജ്ജന
ബോധവല്‍ക്കരണ പരിപാടി
*533.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യവര്‍ജ്ജന
ബോധവല്‍ക്കരണ
പരിപാടികള്‍ ഫലപ്രദമായി
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇപ്രകാരം
ബോധവല്‍ക്കരണത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
സമൂഹത്തില്‍
ഊര്‍ജിതവും വ്യാപകവുമായ
പ്രചരണവും
ബോധവല്‍ക്കരണവും
ഉറപ്പുവരുത്തുന്ന
വിധത്തില്‍ സ്കൂള്‍
തലത്തില്‍ മുതല്‍
മദ്യവര്‍ജ്ജന
ബോധവല്‍ക്കരണ പരിപാടി
കാര്യക്ഷമമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വേതന
സുരക്ഷാ പദ്ധതി
*534.
ശ്രീ.റോജി
എം. ജോണ്‍
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്കായി
മുന്‍ സര്‍ക്കാര്‍
നടത്തിയ വേതന സുരക്ഷാ
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് പ്രസ്തുത
പദ്ധതി നടത്തിവരുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന് ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍ വിവരിക്കുമോ?
സിനിമാതിയേറ്ററുകളുടെ
പ്രവര്‍ത്തനം
*535.
ശ്രീ.കെ.ജെ.
മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പുരുഷന് കടലുണ്ടി
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാവ്യവസായത്തെയും
സിനിമാതിയേറ്ററുകളുടെ
പ്രവര്‍ത്തനത്തെയും
സംബന്ധിച്ച് ഈ സർക്കാർ
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പഴയ
തീയേറ്ററുകള്‍
ആധുനികവല്ക്കരിച്ചതിന്റെ
പേരില്‍ തിയേറ്റര്‍
ഉടമകള്‍
തന്നിഷ്ടപ്രകാരം
ടിക്കറ്റ് നിരക്ക്
വന്‍തോതില്‍
വര്‍ദ്ധിപ്പിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാനായി സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
തീയേറ്ററിനോടനുബന്ധിച്ചുള്ള
ലഘുഭക്ഷണശാലകളില്‍
അമിതമായ വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയന്ത്രിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ക്ഷീരോല്പാദന
രംഗത്തുണ്ടായ നേട്ടങ്ങള്‍
*536.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.വി.വിജയദാസ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ക്ഷീരോല്പാദന
രംഗത്തുണ്ടായ
നേട്ടങ്ങള്‍
അറിയിക്കാമോ; ക്ഷീര
സംഘങ്ങള്‍ വഴിയുള്ള
പാല് സംഭരണത്തിന്
എത്രമാത്രം
വര്‍ദ്ധനവുണ്ടായിട്ടുണ്ട്;
ഈ രംഗത്ത് രണ്ട്
വര്‍ഷത്തിനുള്ളില്‍
സ്വയംപര്യാപ്തത
നേടുമെന്ന
പ്രഖ്യാപിതലക്ഷ്യം
കൈവരിക്കാനായി
ഏറ്റെടുത്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
തീറ്റപ്പുല്‍കൃഷി
വ്യാവസായികാടിസ്ഥാനത്തില്‍
വ്യാപകമാക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
അതിനായുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ക്ഷീരോല്പാദന
വര്‍ദ്ധനവിനായി
കെ.എല്‍.ഡി ബോര്‍ഡ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
പരമ്പരാഗത അവകാശങ്ങള്‍
*537.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എസ്.ശർമ്മ
,,
എം. നൗഷാദ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമുദ്രമത്സ്യബന്ധനത്തിന്
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
പരമ്പരാഗത അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
വേണ്ട കഴിവ്
നേടുന്നതിനും
സാമഗ്രികളുടെ
ഉടമസ്ഥാവകാശം
നേടുന്നതിനും
പദ്ധതിയുണ്ടോ;
(സി)
തീരദേശ
മേഖലയുടെ സംയോജിത
വികസനത്തിന് പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
ജനനീ
ജന്മരക്ഷാ യോജന പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
*538.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനീ
ജന്മരക്ഷാ യോജന എന്ന
പേരില്‍ ഒരു പദ്ധതി
നടപ്പാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
സഹായം
ഉറപ്പുവരുത്തേണ്ട
പ്രമോട്ടര്‍മാരുടേയും
മറ്റും അലംഭാവം മൂലം
പ്രസ്തുത പദ്ധതിയുടെ
ഗുണഭോക്താക്കള്‍ക്ക്
സഹായം ലഭ്യമാകുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
*539.
ശ്രീ.അനില്‍
അക്കര
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി
വിരുദ്ധ ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ക്ലബ്ബുകളുടെ ഘടനയും
ഉദ്ദേശ്യലക്ഷ്യങ്ങളും
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
മികച്ച
പ്രവര്‍ത്തനം നടത്തുന്ന
ലഹരി വിരുദ്ധ
ക്ലബ്ബുകള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ
തൊഴിലിനും തൊഴില്‍
പരിശീലനത്തിനും പദ്ധതി
*540.
ശ്രീ.ഒ.
ആര്. കേളു
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
തൊഴിലിനും തൊഴില്‍
പരിശീലനത്തിനും മറ്റു
മാനവവിഭവശേഷി
വികസനത്തിനുമായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അഭ്യസ്തവിദ്യരായ
പട്ടികഗോത്രവര്‍ഗ്ഗ
യുവജനങ്ങള്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനും
തൊഴില്‍, വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നത്;
(സി)
എസ്.സി./എസ്.ടി.
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
നവീകരിച്ച്
ഗോത്രവര്‍ഗ്ഗ
ഉല്‍പ്പന്നങ്ങള്‍ക്കും
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
ഉള്‍പ്പെടെയുള്ളവയ്ക്കും
ലാഭകരമായ വിപണി
കണ്ടെത്താന്‍ വേണ്ട
ഇടപെടല്‍ ഉണ്ടാകുമോ?