ജില്ലാ
വ്യവസായ കേന്ദ്രങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
*481.
ശ്രീ.അന്‍വര്‍
സാദത്ത്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ വ്യവസായ
കേന്ദ്രങ്ങളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനുള്ള
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഓഫീസ്
സംവിധാനമുള്പ്പെടെയുളള
കാര്യങ്ങളില്‍
എന്തെല്ലാം
പരിഷ്ക്കരണങ്ങളാണ്
വരുത്തിയിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
പുതിയ
സംരംഭങ്ങള്‍ക്ക് എത്ര
നാളുകൾക്കുള്ളിൽ
ലൈസന്‍സ് നല്കുവാനാണ്
ലക്ഷ്യമിട്ടിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സോഷ്യല്‍
ടൂറിസം പദ്ധതി
*482.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
ടൂറിസം പദ്ധതിയുടെ
നിലവിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍,
അന്യംനിന്നുപോകുന്നതും
അവഗണിക്കപ്പെടുന്നതുമായ
തനതു കലാരൂപങ്ങളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
സോഷ്യല്‍
ടൂറിസം പദ്ധതിയുടെ
നടത്തിപ്പിനായി ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാനിന്റെ
ഭാഗമായി നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
*483.
ശ്രീ.രാജു
എബ്രഹാം
,,
എന്‍. വിജയന് പിള്ള
,,
ആര്. രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാനിന്റെ
ഭാഗമായി
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സന്നിധാനത്തെ
മാലിന്യ സംസ്കരണ
പ്ലാന്റ്
സ്ഥാപിച്ചതെന്നാണ്;
കരാറുകാര്‍ ആരാണ്;
പ്ലാന്റ് സ്ഥാപിച്ചതിന്
നാളിതുവരെ എത്ര രൂപ
കരാറുകാര്‍ക്ക് നല്കി;
(സി)
പ്ലാന്റ്
സ്ഥാപിതമായതിനുശേഷം
തൃപ്തികരമായ രീതിയില്‍
പ്രവര്‍ത്തിക്കാത്തതിനാല്‍,
പ്ലാന്റിന്റെ ശരിയായ
പ്രയോജനം ലഭിക്കാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണങ്ങള്‍ എന്താണ്;
(ഡി)
പ്ലാന്റ്
സ്ഥാപിച്ച
കരാറുകാര്‍ക്കെതിരെ
ദേവസ്വം ബോര്‍ഡ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ജപ്തി
നേരിടുന്ന താഴ്ന്ന
വരുമാനക്കാര്‍ക്കുവേണ്ടി
കടാശ്വാസ പദ്ധതി
*484.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജപ്തി
നേരിടുന്ന താഴ്ന്ന
വരുമാനക്കാര്‍ക്കുവേണ്ടി
ധനകാര്യ വകുപ്പ്
നോഡല്‍ ഏജന്‍സിയായി
കടാശ്വാസ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങള്‍ക്കാണ്
ആനുകൂല്യം ലഭിച്ചത്;
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
വായ്പകളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താത്തതെന്ന്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
വായ്പകള്‍ കൂടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
കയര്‍
വ്യവസായം
പ്രോത്സാഹിപ്പിക്കാന്‍ നടപടി
*485.
ശ്രീ.കെ.
ദാസന്
,,
കെ.സുരേഷ് കുറുപ്പ്
,,
എം. നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
കയര്‍ വ്യവസായം
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം കുറയ്ക്കാന്‍
ഇത്തരം നടപടികള്‍
കൊണ്ട്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഓഫീസുകളിലും പൊതുമേഖലാ
സ്ഥാപനങ്ങളിലും കയര്‍
ഉല്‍പ്പന്നങ്ങള്‍
ഉപയോഗിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
കയര്‍
ഉല്‍പ്പന്നങ്ങളുടെ
വിപണനത്തിന് ഇപ്പോള്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിപണനം വ്യാപകമാക്കാന്‍
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ഈ
മേഖലയില്‍
പണിയെടുക്കുന്നവര്‍ക്ക്
നല്‍കിവരുന്ന
സഹായങ്ങള്‍
എന്തൊക്കെയാണ്; ഇത്
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പാറ
ഉല്പന്നങ്ങളുടെ അമിത
വിലവര്‍ദ്ധന
*486.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്രഷര്‍
ഉടമസ്ഥര്‍ യാതൊരു
മാനദണ്ഡവും പാലിക്കാതെ
പാറയ്ക്കും പാറ
ഉല്പന്നങ്ങള്ക്കും
അമിത വില
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തെ സംബന്ധിച്ച്
എത്ര പരാതികള്‍ ഈ
സർക്കാരിന്
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
വിവിധ
ഇനം പാറ ഉല്പന്നങ്ങളുടെ
വില ഏകീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
അമിത
വിലവര്‍ദ്ധന മൂലം വിവിധ
സര്‍ക്കാര്‍ ഭവന
പദ്ധതികള്‍ തകിടം
മറിഞ്ഞിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
റോഡുകളുടെ നവീകരണത്തെ
ഈ വില വര്‍ദ്ധനവ്
വളരെയധികം
ബാധിക്കുന്നതുമൂലം പല
സ്ഥലങ്ങളിലും റോഡ്
പണിതന്നെ
നിര്‍ത്തിവച്ചിരിക്കുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ക്വാറി
ഉടമകളെ വിളിച്ച് ഒരു
ചര്‍ച്ചയിലൂടെ
അടിയന്തരമായി ഇതിന്
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുമേഖല
വ്യവസായ സ്ഥാപനങ്ങളിലെ
പുന:സംഘടന-നവീകരണ
പ്രവര്‍ത്തനങ്ങള്‍
*487.
ശ്രീ.കെ.ജെ.
മാക്സി
,,
ബി.സത്യന്
,,
എ.എം. ആരിഫ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊതുമേഖലാ
സ്ഥാപനങ്ങളിലെ
നിര്‍മ്മാണ
സംവിധാനങ്ങളെയും
അവയില്‍ ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യകളെയും
കുറിച്ച് അവലോകനം
ചെയ്തിരുന്നോ; എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
പുന:സംഘടന-നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങൾ
നേരിട്ടതായി
പറയപ്പെടുന്ന വ്യവസായ
മാന്ദ്യം
പരിഹരിക്കാനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങളുടെ
ഫലമായി ഏതെല്ലാം
സ്ഥാപനങ്ങള്‍
ലാഭകരമാക്കാന്‍
സാധ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ?
സഹകരണ
പ്രസ്ഥാനത്തെ സാമ്പത്തിക
വളര്‍ച്ചയ്ക്ക്
പ്രയോജനപ്പെടുത്താന്‍ പദ്ധതി
*488.
ശ്രീ.പി.ടി.
തോമസ്
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പ്രസ്ഥാനത്തെ
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വികസനമുള്‍പ്പെടെയുള്ള
വളര്‍ച്ചയ്ക്ക്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(സി)
വിവിധ
സഹകരണ സ്ഥാപനങ്ങളെ
ഇതിനുവേണ്ടി എങ്ങനെയാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ലോകനിലവാരത്തിലുള്ള
താരങ്ങളെ
വാര്‍ത്തെടുക്കുന്നതിനുള്ള
പദ്ധതി
*489.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായികമേഖലയ്ക്ക്
കുതിപ്പേകുന്നതിനും
ലോകനിലവാരത്തിലുള്ള
താരങ്ങളെ
വാര്‍ത്തെടുക്കുന്നതിനുമായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കുമോ;
(ബി)
'യോഗ
ഫോര്‍ ഓള്, പ്ലേ ഫോര്‍
ഹെല്‍ത്ത്' തുടങ്ങിയ
പദ്ധതികള്‍ ഈ
ലക്ഷ്യത്തിനായി
എത്രമാത്രം
പ്രയോജനപ്രദമാകുമെന്നും
ഇവ
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(സി)
കായിക
വികസനത്തിന്റെ ഭാഗമായി
എല്ലാ പഞ്ചായത്തിലും
മിനിസ്റ്റേഡിയം
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
നടന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
പതിനാലാം
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശകള്‍
*490.
ശ്രീ.കെ.
ബാബു
,,
എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടിവെള്ളം,
വൈദ്യുതി, റോഡ്-റെയില്‍
ഗതാഗതം തുടങ്ങിയ പൊതു
അവശ്യസേവനങ്ങള്‍ക്കുള്ള
ചാർജിന്റെ നിരക്ക്
സംബന്ധിച്ച പതിനാലാം
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശകള്‍
വ്യക്തമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
റെയില്‍വെ താരിഫ്
അതോറിറ്റി പോലെ വിവിധ
താരിഫ്
അതോറിറ്റികള്‍ക്ക്
സേവനത്തിനുള്ള
വിലനിര്‍ണ്ണയാധികാരം
നൽകുന്നത്,
പാവപ്പെട്ടവര്‍ക്ക്
സംരക്ഷണം നല്‍കേണ്ട
സര്‍ക്കാരിന്റെ
ഭരണാധികാരം
ദുര്‍ബലപ്പെടുത്താനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിനോട്
സംസ്ഥാനത്തിന്റെ
നിലപാട് മുന്‍
സര്‍ക്കാര്‍
വ്യകതമാക്കിയിട്ടുണ്ടോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
സംബന്ധിച്ച് പതിനാലാം
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശകള്‍
എന്തെല്ലാമാണ്?
സഹകരണ
മേഖലയില്‍ റിസ്ക് ഫണ്ട്
പദ്ധതി
*491.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിൽ റിസ്ക് ഫണ്ട്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കിൽ ലോണെടുത്ത
അംഗത്തില്‍ നിന്നും
റിസ്ക് ഫണ്ട്
പിടിച്ചിട്ടും തുക കേരള
സഹകരണ വികസന ക്ഷേമനിധി
ബോര്‍ഡില്‍ അടക്കാത്തത്
കാരണം ആനുകൂല്യം
നിഷേധിച്ചതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വായ്പക്കാരന്റേതല്ലാത്ത
കാരണത്താല്‍ റിസ്ക്
ഫണ്ട് ആനുകൂല്യം
നഷ്ടപ്പെട്ടാല്‍ സഹകരണ
സംഘത്തിനെതിരെ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഏകീകൃത
ദേവസ്വം റിക്രൂട്ട്മെന്റ്
ബോര്‍ഡ് വഴി നിയമന പ്രക്രിയ
*492.
ശ്രീ.ഇ.പി.ജയരാജന്
,,
ഡി.കെ. മുരളി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏകീകൃത
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് വഴി,
പരമ്പരാഗതേതര
തസ്തികകളിലേയ്ക്കുള്ള
നിയമനം സമയബന്ധിതമായി
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ നിയമന
പ്രക്രിയ
ത്വരിതപ്പെടുത്താനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ദേവസ്വം കമ്മീഷണര്‍
ഉള്‍പ്പെടെയുള്ള വിവിധ
തസ്തികകളിലേക്ക്
വഴിവിട്ട നിയമനത്തിന്
നീക്കം നടത്തുന്നുവെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍,
അക്കാര്യത്തെക്കുറിച്ച്
പരിശോധന
നടത്തിയിരുന്നോ;
(സി)
പരമ്പരാഗത
തസ്തികകള്‍
ഉള്‍പ്പെടെയുള്ളവ,
പുറംകരാര്‍
വ്യവസ്ഥയില്‍
നികത്താന്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് നീക്കം
നടത്തുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇതേക്കുറിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ?
ഊര്‍ജ്ജ
വികസന പദ്ധതികള്‍
*493.
ശ്രീ.മുരളി
പെരുനെല്ലി
,,
ജോര്‍ജ് എം. തോമസ്
,,
വി. അബ്ദുറഹിമാന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുന:സംഘടിപ്പിച്ച
ത്വരിത ഊര്‍ജ്ജ വികസന
നവീകരണ പദ്ധതി പ്രകാരം
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; ഇതുവഴി
ഊര്‍ജ്ജ വിതരണ
മേഖലയില്‍
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പദ്ധതിക്ക്
എത്ര ചെലവ് വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്നും
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് ഇതിനായി
സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ടോ എന്നും
അറിയിക്കാമോ;
(സി)
നഗരപ്രദേശങ്ങളിലെ
ഊര്‍ജ്ജവിതരണം
ശക്തിപ്പെടുത്തുന്നതിനായി
ആവിഷ്കരിച്ച സംയോജിത
ഊര്‍ജ്ജ വികസന
പദ്ധതിയുടെ വിശദാംശവും
പുരോഗതിയും
അറിയിക്കാമോ?
ജെന്റര്‍
ആന്‍ഡ് ചൈല്‍ഡ് ബജറ്റ്
*494.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഒ.
ആര്. കേളു
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതാ
അനുഭാവ-ബാല അനുഭാവ
ബജറ്റ് (ജെന്റര്‍
ആന്‍ഡ് ചൈല്‍ഡ് ബജറ്റ്)
എന്നതു വഴി
ലക്ഷ്യമാക്കുന്നതെന്തെന്ന്
വിശദമാക്കാമോ;
(ബി)
വനിതാ
ശാക്തീകരണത്തിനും
ബാലക്ഷേമത്തിനും
പ്രത്യേകമായി
ആവിഷ്കരിച്ചിട്ടുള്ള
മുഖ്യപദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
വനിതകളുടെയും
കുട്ടികളുടെയും
ക്ഷേമത്തിന് ഊന്നല്‍
നല്കുന്നതിനോടൊപ്പം
അവരുടെ
സുരക്ഷിതത്വത്തിനായി
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശം
നല്‍കാമോ?
വസ്ത്രഗ്രാമം
പദ്ധതി
*495.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വസ്ത്രഗ്രാമം
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
പദ്ധതിയനുസരിച്ച്
ഏതെല്ലാം ജില്ലകളിലാണ്
വസ്ത്രഗ്രാമങ്ങള്
തുടങ്ങിയതെന്നും
എന്തെല്ലാം പരിശീലന
പരിപാടികളാണ്
തൊഴിലാളികള്‍ക്ക്
നല്‍കിയതെന്നും
അറിയിക്കാമോ;
(ബി)
പരമ്പരാഗത
മേഖലയില്‍
പുത്തനുണര്‍വ്
സൃഷ്ടിക്കാന്‍ ഈ
പദ്ധതിക്ക്
കഴിഞ്ഞിട്ടുണ്ടോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഉപഭോക്താക്കളെ
വെെദ്യുതി ഉല്‍പാദകരാക്കി
മാറ്റുവാൻ സൗരഗൃഹ പദ്ധതി
*496.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനെര്‍ട്ട്
നടപ്പിലാക്കി വരുന്ന
സൗരഗൃഹ പദ്ധതിയുടെ
കാര്യക്ഷമത,
ഉല്പാദനക്ഷമത,
ഇൗടുനില്പ്പ് എന്നിവ
സംബന്ധിച്ച്
സര്‍ക്കാര്‍ അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി
ഉപഭോക്താക്കളെ
വെെദ്യുതി
ഉല്‍പാദകരാക്കി
മാറ്റുവാനും ഗാര്‍ഹിക
വെെദ്യുതി ഉത്പാദനത്തെ
പ്രോത്സാഹിപ്പിക്കുന്നതിനും
കഴിയുമെന്ന
വിലയിരുത്തല്‍
സര്‍ക്കാരിനുണ്ടോ;
(സി)
സൗരോര്‍ജ്ജ
വിളക്കുകള്‍,
സൗരോര്‍ജ്ജത്താല്‍
പ്രവര്‍ത്തിക്കുന്ന
ഗാര്‍ഹിക ഉപകരണങ്ങള്‍
എന്നിവയുടെ ഉത്പാദനവും
വിതരണവും
വര്‍ദ്ധിപ്പിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനുമുതകുന്ന
പദ്ധതികള്‍ ആസൂത്രണം
ചെയ്ത് നടപ്പിലാക്കാന്‍
ഉദ്ദേശമുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
ഊര്‍ജ്ജ സംരക്ഷണം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
*497.
ശ്രീ.എം.
നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജകാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ഊര്‍ജ്ജ സംരക്ഷണം
പ്രോത്സാഹിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
എനര്‍ജി മാനേജ്മെന്റ്
സെന്റര്‍ (ഇ.എം.സി)
മുഖേന
സ്വീകരിച്ചുവരുന്നത്;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഗവേഷണം,
പരിശീലനം, പ്രദര്‍ശനം,
ബോധവല്‍ക്കരണം
എന്നിവയ്ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങളില്‍
വനിതകളുടെ പ്രാതിനിധ്യം
ഉറപ്പുവരുത്തുന്നതിനായി
പ്രസ്തുത
സ്ഥാപനത്തിന്റെ കീഴില്‍
ഊര്‍ജ്ജ ക്ലിനിക്കുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഡി)
ഇ.എം.സി-യുടെ
ആഭിമുഖ്യത്തില്‍ വിവിധ
മലയോര ജില്ലകളില്‍
പൈക്കൊ ജലവൈദ്യുത
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുണ്ടാക്കുന്ന നഷ്ടം
കുറയാനിടയാക്കിയ
പ്രവര്‍ത്തനങ്ങള്‍
*498.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുണ്ടാക്കുന്ന
നഷ്ടത്തില്‍ 2016-17
വര്‍ഷം
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്രത്തോളമാണ്
കുറവുണ്ടായത് എന്ന്
വ്യക്തമാക്കാമോ;
(ബി)
നഷ്ടം
കുറയാനിടയാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയായിരുന്നു
എന്ന് വിശദമാക്കുമോ;
(സി)
അതേ
പ്രവര്‍ത്തനരീതികള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
മറ്റുള്ള
പൊതുമേഖലാസ്ഥാപനങ്ങളില്‍
പ്രാവര്‍ത്തികമാക്കി
നഷ്ടമില്ലാതാക്കാന്‍
നടപടി സ്വീകരിക്കുമോ?
കായംകുളം
നിലയത്തിൽ സോളാര്‍
വൈദ്യൂതോല്പാദന പദ്ധതി
*499.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
വൈദ്യൂതി നിലയം
സോളാര്‍
വൈദ്യൂതോല്പാദന പദ്ധതി
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഏങ്കില്‍
ഈ പദ്ധതിയുടെ
വിശദവിവരങ്ങള്‍ സംസ്ഥാന
സര്‍ക്കാരുമായി
പങ്കുവച്ചിട്ടുണ്ടോ;
(സി)
പരിസ്ഥിതി
സൗഹൃദവും
ചെലവുകുറഞ്ഞതുമായ ഈ
പദ്ധതിയുമായി
സഹകരിക്കാന്‍ വൈദ്യൂതി
ബോര്‍ഡ് തയ്യാറാകുമോ;
അതിന് അനുകൂലമായ നടപടി
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നും ഉണ്ടാകുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ
ഇന്‍ഷുറന്‍സ്
*500.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി പ്രകാരം,
അംഗമാകുന്നതിന്
മുമ്പുണ്ടായിരുന്ന
രോഗങ്ങള്‍ക്ക് പരിരക്ഷ
ലഭിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
ആശുപത്രികളിലെ
ഔട്ട്പേഷ്യന്റ്ചികിത്സയ്ക്കും
ലാബ് പരിശോധനകള്‍ക്കും
പ്രസ്തുത പദ്ധതിയില്‍
പണരഹിത ഇന്‍ഷുറന്‍സ്
സംരക്ഷണം
ലഭ്യമാക്കുമോയെന്ന്
അറിയിക്കാമോ?
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായ മേഖലയില്‍ സ്വകാര്യ
സംരംഭകരുടെ സജീവ പങ്കാളിത്തം
*501.
ശ്രീ.എന്‍.
വിജയന് പിള്ള
,,
റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായ മേഖലയില്‍
സ്വകാര്യ സംരംഭകരുടെ
സജീവ പങ്കാളിത്തം
അനിവാര്യമാണ്
എന്നതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തുവരുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചെറുകിട
വ്യവസായ മേഖലകളില്‍
മൂലധന നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്; ഇതു മൂലം
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് പുതിയ
സംരംഭകരെ
ആകര്‍ഷിക്കുവാന്‍
കഴിയുന്ന തരത്തില്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോ?
വിനോദസഞ്ചാര
മേഖലയിലെ തൊഴിലവസരങ്ങള്‍
*502.
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര മേഖലയില്‍
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
മുന്‍സര്‍ക്കാരില്‍
നിന്നും വ്യത്യസ്തമായ
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ മാലിന്യ
മുക്തമായി
സൂക്ഷിക്കുന്നതിന്
എന്തെല്ലാം നവീന
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
*503.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ എത്ര
ശതമാനം അധികം പുതിയ
തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിക്കാനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ടൂറിസം
വികസനത്തിന്ആസ്ത്രേലിയയിൽ
പ്രചരണ പരിപാടികള്‍
*504.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി ആസ്ത്രേലിയയിലെ
പത്ര-ദൃശ്യ
മാധ്യമങ്ങളിലൂടെ പ്രചരണ
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സജീവ പ്രചരണ
പരിപാടിക്കായി
നാളിതുവരെ എത്ര തുകയാണ്
നല്‍കിയത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
ഏതെങ്കിലും ഏജന്‍സിയെ
കരാര്‍ വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ദീന്
ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി
യോജന
*505.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മേഖലയില്‍ ദീന് ദയാല്‍
ഉപാധ്യായ ഗ്രാമ ജ്യോതി
യോജന
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഗ്രാമീണ
മേഖലയില്‍
വൈദ്യുതീകരണത്തിനും
വിതരണ സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
ദാരിദ്ര്യ
രേഖയ്ക്ക്
താഴെയുള്ളവരുടെ
വീടുകളില്‍ വൈദ്യുതി
എത്തിക്കുന്നതിന് ഈ
പദ്ധതി പ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുസംബന്ധിച്ച വിശദാംശം
നല്‍കുമോ?
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി
*506.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസ്
പ്രവാസികള്‍ക്കായി
ചിട്ടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
ചിട്ടിയാണ്
കെ.എസ്.എഫ്.ഇ.
ആലോചിക്കുന്നത്;
(ബി)
പ്രസ്തുത
ചിട്ടിക്ക് ഓണ്‍ലൈനായി
ലേലം
വിളിക്കുന്നതിനുള്ള
സംവിധാനം
ഒരുക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ചിട്ടിക്ക്
അടക്കുന്ന പണം
കിഫ്ബിയില്‍
നിക്ഷേപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ചിട്ടിക്ക് റിസര്‍വ്
ബാങ്കിന്റെ അനുമതി
ആവശ്യമാണോ; എങ്കില്‍
അനുമതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വില
നിയന്ത്രണത്തിനായി സഹകരണ
വകുപ്പ് നടത്തിയ ഇടപെടല്‍
*507.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
എം. രാജഗോപാലന്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരിവില
നിയന്ത്രണത്തിനായി
സഹകരണ വകുപ്പ് നടത്തിയ
ഇടപെടല്‍ വിശദമാക്കാമോ
;
(ബി)
മുന്‍സര്‍ക്കാര്‍
തകര്‍ച്ചയിലാക്കിയ
കണ്‍സ്യൂമര്‍ഫെഡിനെ
ഉപഭോക്ത്യ സാധന
വിലനിയന്ത്രണത്തിന്
സാധിക്കുംവിധം
ശാക്തീകരിക്കുന്നതിനായി
നടത്തിയ ഇടപെടല്‍
അറിയിക്കുമോ;
(സി)
പുതുതായി
നീതിസ്റ്റോറുകള്‍
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
മരുന്നുവില
നിയന്ത്രണത്തിനായി 1500
നീതി മെഡിക്കല്‍
സ്റ്റോറുകള്‍
ആരംഭിക്കാനുള്ള പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്നറിയിക്കാമോ?
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കാന്‍ ജനകീയ
പങ്കാളിത്തത്തോടെ പദ്ധതി
*508.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
കേന്ദ്രങ്ങളിലേക്ക്
ജനകീയ പങ്കാളിത്തത്തോടെ
സഞ്ചാരികളെ
ആകര്‍ഷിക്കാന്‍
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
കൈക്കൊണ്ടതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരുടെയെല്ലാം
പങ്കാളിത്തമാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തിയത്;
വിശദമാക്കുമോ?
ഭരണാനുമതിയ്ക്കുള്ള
നടപടി ക്രമങ്ങള്‍
ലഘൂകരിക്കല്‍
*509.
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.വിജയദാസ്
,,
എം. സ്വരാജ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്ന്
കോടി രൂപയ്ക്ക് താഴെ
വരുന്ന പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ബജറ്റിലുള്ള
ഒരു പദ്ധതിക്കോ
അല്ലെങ്കില്‍
ആസ്തിവികസന
ഫണ്ടിന്മേല് ഉള്ള
പദ്ധതിക്കോ നിര്‍ദ്ദേശം
നല്കിയാല്
നിശ്ചിതസമയത്തിനുള്ളില്‍
ഭരണാനുമതി
ലഭ്യമാക്കത്തക്ക
വിധത്തില്‍ നടപടി
സ്വീകരിക്കുമോ; ഇതിനായി
നിയമം ഭേദഗതി
ചെയ്യുന്നതിന്
നടപടിയുണ്ടാകുമോ;
(സി)
വിവിധ
ഫിനാന്‍സ് മോണിറ്ററിംഗ്
പ്രോഗ്രാമുകള്‍
ലഭ്യമായതുകൊണ്ട്
സ്ക്രൂട്ടിണി ഓഫ്
ഇവാല്യുവേഷന്
എളുപ്പമാണെന്നിരിക്കെ
എല്ലാ അധികാരങ്ങളും
സെക്രട്ടേറിയറ്റില്‍
കേന്ദ്രീകരിക്കപ്പെടാതെ
വികേന്ദ്രീകരിച്ച്
നല്കി ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കായംകുളം
താപവൈദ്യുതനിലയം കെ.എസ്.ഇ.ബി.
ഏറ്റെടുക്കണമെന്ന നിർദ്ദേശം
*510.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
തെര്‍മല്‍ പവര്‍
കോര്‍പ്പറേഷന്റെ
അധീനതയിലുള്ള കായംകുളം
താപവൈദ്യുതനിലയം
കെ.എസ്.ഇ.ബി. ലിമിറ്റഡ്
ഏറ്റെടുക്കണമെന്ന്
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
കെ.എസ്.ഇ.ബി.
നല്കുന്ന ഫിക്സഡ്
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ച്
നല്‍കണമെന്ന് താപനിലയം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
റെഗുലേറ്ററി കമ്മീഷന്റെ
തീരുമാനം എന്താണ്;
(സി)
നാഫ്ത
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
താപനിലയം ഒരു യൂണിറ്റ്
വൈദ്യുതിക്ക് നിലവില്‍
ഈടാക്കുന്നത് എത്ര
രൂപയാണ്;
പുറത്തുനിന്നും ഇതിലും
കുറഞ്ഞ നിരക്കില്‍
ബോര്‍ഡിന് വൈദ്യുതി
ലഭിക്കുന്നുണ്ടോ;
എങ്കില്‍
താപനിലയത്തില്‍ നിന്നും
കൂടിയ വിലയ്ക്ക്
വൈദ്യുതി വാങ്ങേണ്ട
ആവശ്യമുണ്ടോ
എന്നറിയിക്കാമോ?