വൈദ്യുതി
മന്ത്രി നടത്തിയ
പ്രസംഗത്തിന്റെ
അടിസ്ഥാനത്തിലുളള കേസ്
*451.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
കുഞ്ചിത്തണ്ണിയിലെ
യോഗത്തില്‍ വൈദ്യുതി
മന്ത്രി നടത്തിയ വിവാദ
പ്രസംഗത്തിന്റെ
അടിസ്ഥാനത്തില്‍
അദ്ദേഹത്തിനെതിരെ കേസ്
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
കേസ് രജിസ്റ്റര്‍
ചെയ്തതെന്നും ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
എടുത്തതെന്നും
അറിയിക്കുമോ;
(ബി)
ദേവികുളം
സബ് കളക്ടര്‍, മാധ്യമ
പ്രവര്‍ത്തകര്‍,
മൂന്നാറിലെ പെമ്പിളൈ
ഒരുമൈ എന്നിവരില്‍
ആര്‍ക്കെതിരെ വൈദ്യുതി
മന്ത്രി നടത്തിയ
പരാമര്‍ശത്തിന്റെ
അടിസ്ഥാനത്തിലാണ് കേസ്
എടുത്തത്;
(സി)
മന്ത്രിക്കെതിരെ
കേസ് എടുക്കണമെന്ന്
ആവശ്യപ്പെട്ട്
പ്രതിപക്ഷ നേതാവ്
സംസ്ഥാന പോലീസ്
മേധാവിക്ക് കത്ത്
നല്‍കിയിരുന്നോ;
(ഡി)
എങ്കില്‍
എന്നാണ് കത്ത്
നല്‍കിയതെന്നും
അതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
മന്ത്രിക്കെതിരെയുള്ള
ആക്ഷേപം ഗുരുതരമായ
വിഷയമാണെന്നും, പോലീസ്
മേധാവി ഇതൊന്നും
കാണുന്നില്ലേയെന്നും
ഹൈക്കോടതി നടത്തിയതായി
പറയപ്പെടുന്ന പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുശേഷം കേസ്
രജിസ്റ്റര്‍
ചെയ്യുവാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
ടി.പി.സെന്‍കുമാര്‍
സമര്‍പ്പിച്ച
ഹര്‍ജിയിന്മേലുളള
സുപ്രീംകോടതി വിധി
*452.
ശ്രീ.വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് മേധാവി
സ്ഥാനത്തുനിന്നും തന്നെ
നീക്കം ചെയ്ത നടപടി
ചോദ്യം ചെയ്തുകൊണ്ട്
ടി.പി.സെന്‍കുമാര്‍
സുപ്രീംകോടതിയില്‍
സമര്‍പ്പിച്ച
ഹര്‍ജിയിന്മേലുളള
വിധിപ്പകര്‍പ്പ്
എന്നാണ് സര്‍ക്കാരിന്
ലഭിച്ചതെന്ന്
അറിയിക്കാമോ;
(ബി)
ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു; എന്നാണ്
നടപടി സ്വീകരിച്ചത്;
(സി)
സുപ്രീംകോടതി
വിധി നടപ്പിലാക്കുവാന്‍
വന്ന കാലതാമസത്തിനുളള
കാരണമെന്താണ്;
(ഡി)
സുപ്രീംകോടതി
വിധിയില്‍ വ്യക്തത
വരുത്തണമെന്നാവശ്യപ്പെട്ട്
സര്‍ക്കാര്‍
സുപ്രീംകോടതിയില്‍
ഹര്‍ജി
നല്‍കിയിരുന്നോ;
എങ്കില്‍ അതിന്മേലുളള
തീരുമാനമെന്തായിരുന്നു;
(ഇ)
ടി.പി.സെന്‍കുമാറിന്
അനുകൂലമായിട്ടുളള
സുപ്രീംകോടതി വിധി
പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാര്‍ ഹര്‍ജി
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ഉപദേശം
നല്കിയതാരാണ് എന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
ഇതു
സംബന്ധിച്ച്
നിയമവകുപ്പ്
സെക്രട്ടറി,
അഡ്വക്കേറ്റ് ജനറല്‍,
ഹരീഷ് സാല്‍വെ
എന്നിവരില്‍ നിന്നും
നിയമോപദേശം
തേടിയിരുന്നോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളുടെ പ്രവര്‍ത്തന
നിലവാരം
*453.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളുടെ
പ്രവര്‍ത്തന നിലവാരം
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി അക്രഡിറ്റേഷന്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എത്ര സ്ഥാപനങ്ങള്‍ക്ക്
ക്വാളിറ്റി കൗണ്‍സില്‍
ഓഫ് ഇന്ത്യയുടെ
എന്‍.എ.ബി.എച്ച്.
അംഗീകാരം
ലഭിച്ചിട്ടുണ്ട്;
(ബി)
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്ക് കേരള
അക്രഡിറ്റേഷന്
സ്ററാന്‍ഡേര്‍ഡ് ഫോര്‍
ഹോസ്പിറ്റല്‍സ് (കാഷ്)
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
അക്രഡിറ്റേഷന്
ലഭിക്കാനായി
ഏര്‍പ്പെടുത്തേണ്ട
സൗകര്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ?
കൊല്ലം-കോവളം,
കോട്ടപ്പുറം-നീലേശ്വരം
ജലപാതകളുടെ വികസനം
*454.
ശ്രീ.ആര്.
രാജേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.കുഞ്ഞിരാമന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലപാതകളെ
വാണിജ്യാടിസ്ഥാനത്തില്‍
യാത്രയ്ക്കും ചരക്കു
നീക്കത്തിനുമായി
ഉപയോഗിക്കാന്‍
എത്രമാത്രം
സാധ്യമായിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ദേശീയ ജലപാത 2012-13
വര്‍ഷം
പൂര്‍ത്തിയാകുമെന്ന്
പ്രഖ്യാപിച്ചിരുന്നെങ്കിലും
അത് യാഥാര്‍ത്ഥ്യമാകാതെ
പോയതിന്റെ കാരണങ്ങള്‍
അറിയിക്കാമോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
ഇതോടനുബന്ധിച്ചുള്ള
കൊല്ലം -കോവളം,
കോട്ടപ്പുറം -
നീലേശ്വരം എന്നീ
സംസ്ഥാന ജലപാതകളുടെ
വികസനത്തിനായി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ?
വൃദ്ധജനങ്ങളെ
സംരക്ഷിക്കുന്നതിനായി
പദ്ധതികള്‍
*455.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങള്‍ക്ക്
നേരെയുള്ള ശാരീരിക
അക്രമങ്ങളും ലൈംഗിക
അതിക്രമങ്ങളും
ഏറിവരുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വൃദ്ധജനങ്ങളെ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
ഉള്‍പ്പെടെയുള്ള
ആശുപത്രികള്‍ വയോജന
സൗഹൃദമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സര്‍ക്കാര്‍വക
വൃദ്ധസദനങ്ങളില്‍
താമസിക്കുന്നവരുടെ
ക്ഷേമപെന്‍ഷനുകള്‍
കൈപ്പറ്റുന്നതില്‍
നിലനില്‍ക്കുന്ന
അവ്യക്തത പരിഹരിക്കുമോ;
വ്യക്തമാക്കുമോ?
മണല്ത്തീരശോഷണം
സംബന്ധിച്ച് പഠനം
T *456.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരക്കടലിലെ
തിരയിളക്കമെന്ന
പ്രതിഭാസത്തെ
പ്രതിരോധിച്ചിരുന്ന
മണല്‍ത്തിട്ടകളുടെ
ശോഷണം മൂലം
തീരദേശവാസികൾ
അനുഭവിക്കുന്ന
ദുരിതങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മണല്ത്തീരശോഷണത്തിനും
തിരയിളക്ക സാദ്ധ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
പുലിമുട്ടുകള്‍ക്കുള്ള
പങ്കിനെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍,
ഇക്കാര്യത്തില്‍
അടിയന്തര പഠനം
നടത്തുകയും
ആവശ്യമെങ്കില്‍,
പുലിമുട്ടിന് ബദല്‍
സംവിധാനമുണ്ടാക്കുന്ന
കാര്യം പരിശോധിക്കുകയും
ചെയ്യുമോ?
പാചകവാതകത്തിന്റെ
അളവിലും വിലയിലും തട്ടിപ്പ്
*457.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാചകവാതകത്തിന്റെ
അളവില്‍ (തൂക്കത്തില്‍)
തട്ടിപ്പ്
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തട്ടിപ്പ് നടത്തുന്ന
ഓയില്‍
കമ്പനികള്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പാചകവാതക
സിലിണ്ടറുകള്‍ക്ക്
എം.ആര്.പി.യേക്കാള്‍
അധികവില ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
വിതരണ
ഏജന്‍സിയുടെ
സംഭരണശാലയില്‍ നിന്ന്
എത്ര കിലോമീറ്റര്‍ വരെ
ചുറ്റളവില്‍ ഉള്ള
വീടുകള്‍ക്കാണ്
എം.ആര്.പി. നിരക്കില്‍
പാചകവാതക സിലിണ്ടര്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇക്കാര്യം കണക്കാക്കാതെ
വിതരണ ഏജന്‍സികള്‍
ജനങ്ങളെ ചൂഷണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
നടപടി സ്വീകരിക്കുമോ?
അവശ്യസാധനങ്ങള്‍
ഉല്പാദന കേന്ദ്രങ്ങളില്‍
നിന്ന് സംഭരിക്കുന്നതിനുള്ള
നടപടി
*458.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
ഔട്ട്ലെറ്റുകള് വഴി
വില്പന നടത്തുന്ന
അവശ്യസാധനങ്ങളുടെ
സംഭരണത്തിന് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നടത്തുന്ന ടെണ്ടര്‍
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
സാധനങ്ങളാണ് ടെണ്ടര്‍
ഒഴിവാക്കി,
ഔട്ട്ലെറ്റ്
മാനേജര്‍/ഡിപ്പോ
മാനേജര്‍ എന്നിവര്‍
നേരിട്ട്
വാങ്ങുന്നതെന്നറിയിക്കുമോ;
(സി)
അമിത
വിലക്കയറ്റം ഉണ്ടാകുന്ന
സന്ദര്‍ഭങ്ങളില്‍
ടെണ്ടര്‍ ഒഴിവാക്കി
സാധനങ്ങള്‍ ഉല്പാദന
കേന്ദ്രങ്ങളില്‍ നിന്ന്
കോര്പ്പറേഷന്
നേരിട്ട്
സംഭരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വിഷാദരോഗ
ക്ലിനിക്കുകള്‍
*459.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
വിഷാദരോഗ
ക്ലിനിക്കുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആ
തീരുമാനത്തിനിടയാക്കിയ
സാഹചര്യങ്ങള്‍
വിശദമാക്കുമോ;
(സി)
വിഷാദരോഗ
ചികിത്സയ്ക്ക്
യോഗ്യരായവരുടെ സേവനം
ഇപ്പോള്‍ എല്ലാ
ആശുപത്രികളിലും
ലഭ്യമാണോ;
ഇല്ലെങ്കില്‍ യോഗ്യരായ
ജീവനക്കാരെ
നിയമിക്കുമോ?
ആശ്വാസ
കിരണം പദ്ധതി
*460.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക-ശാരീരിക
ഭിന്നശേഷിക്കാരുടെ
ദുരിതം
ലഘൂകരിക്കുന്നതിനും
അവര്‍ക്ക് സാധാരണജീവിതം
സാധ്യമാകുന്നതിനും
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
കൂടി പിന്തുണയോടെ
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച ആശ്വാസ
കിരണം പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
ജനറിക്
നാമം രേഖപ്പെടുത്തണമെന്ന
നിര്‍ദ്ദേശം
*461.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ നിന്നും
നല്കുന്ന
കുറിപ്പടികളില്‍
പൂര്‍ണ്ണമായും
മരുന്നുകളുടെ ജനറിക്
നാമം
രേഖപ്പെടുത്തണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
വ്യവസ്ഥ ലംഘിച്ചതിന്
ഡോക്ടര്‍മാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ശബരിമലയിൽ
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം
*462.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
രാജു എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിൽ
ഗ്രീന്‍ഫീല്‍ഡ്
വിമാനത്താവളം
ആരംഭിക്കാന്‍
തത്വത്തില്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
സാധ്യതാ പഠനം എത്ര
മാസത്തിനുള്ളില്‍
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിരിക്കുന്നത്;
ഇതിനായി ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)
ഇതിനായി
എത്ര ഏക്കര്‍ ഭൂമി
ഏറ്റെടുക്കേണ്ടതായി
വരുമെന്നാണ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിമാനക്കമ്പനികള്‍
പ്രവാസികളെ ചൂഷണം ചെയ്യുന്നത്
തടയാന്‍ നടപടി
*463.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേനലവധിക്കാലത്ത്
നാട്ടിലേക്ക് വരാന്‍
ആഗ്രഹിക്കുന്ന
പ്രവാസികളെ
വിമാനക്കമ്പനികള്‍ വളരെ
ഉയര്‍ന്ന നിരക്ക്
ഈടാക്കി ചൂഷണം
ചെയ്യുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഓണം,
ക്രിസ്തുമസ്, ബക്രീദ്
തുടങ്ങിയ
ഉത്സവസമയങ്ങളിലും
ഹജ്ജിന്റെ സമയത്തും
വിമാനക്കമ്പനികള്‍
പ്രവാസികളില്‍ നിന്നും
ഉയര്‍ന്ന നിരക്കുകള്‍
ഈടാക്കുന്ന വിവരം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യങ്ങളിൽ
പ്രവാസികള്‍ക്ക്
ആശ്വാസമേകുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കുമോ?
വിലക്കയറ്റം
തടയുന്നതിന് പ്രൈസ്
മോണിറ്ററിംഗ് സെല്ലിന്റെ
പ്രവര്‍ത്തനം
*464.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസിന്റെ കീഴില്‍
പ്രൈസ് മോണിറ്ററിംഗ്
സെല്‍ രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
സംസ്ഥാനത്ത്
അവശ്യസാധനങ്ങള്‍ക്ക്
അടിക്കടി ഉണ്ടാകുന്ന
വിലക്കയറ്റം
തടയുന്നതിന് എന്തെല്ലാം
കാര്യങ്ങളാണ് ഇതിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സെല്ലിന്റെ ഘടന,
പ്രവര്‍ത്തനം എന്നിവ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
എഫ്.സി.ഐ.
ഗോഡൗണുകളില്‍ നിന്ന് റേഷനരി
ഏറ്റെടുക്കല്‍
*465.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനനുവദിച്ച
റേഷനരി എഫ്.സി.ഐ
ഗോഡൗണുകളില്‍ നിന്ന്
ഏറ്റെടുക്കാത്ത
സ്ഥിതിവിശേഷം എങ്ങിനെ
സംജാതമായി എന്ന്
വിശദമാക്കുമോ;
(ബി)
യഥാസമയം
ഏറ്റെടുത്തില്ലെങ്കില്‍
മുന്‍കാലത്തെപ്പോലെ
സമയം നീട്ടി
നല്‍കാനാവില്ലെന്ന്
എഫ്.സി.ഐ. സംസ്ഥാന
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(സി)
അരിയുടെ
കാര്യത്തില്‍ ഏറ്റവും
ലഭ്യതക്കുറവ് നേരിടുന്ന
സംസ്ഥാനത്തിന്,
ഭാവിയില്‍ കൂടുതല്‍ അരി
ആവശ്യപ്പെടാനുള്ള
അവസരംപോലും നഷ്ടമാകും
എന്നകാര്യം പരിഗണിച്ച്
ഈ പ്രശ്നം അടിയന്തരമായി
പരിഹരിക്കുമോ?
മദ്യപാനത്തിലൂടെ
ഉണ്ടാകുന്ന രോഗങ്ങള്‍
*466.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യപാനം
മനുഷ്യന്റെ
ആരോഗ്യത്തിന്
എത്രത്തോളം
ഹാനികരമാണെന്നതു
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് വിവരശേഖരണമോ,
പഠനമോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
മദ്യപാനത്തിലൂടെ
ഉണ്ടാകുന്ന കരള്‍
രോഗങ്ങളുടെ തോത്
എത്രയാണെന്നും,
അത്തരത്തിലുളള എത്ര
രോഗികള്‍ പ്രതിവര്‍ഷം
സര്‍ക്കാര്‍
ആശുപത്രികളില്‍
ചികിത്സതേടുന്നു
എന്നതിന്റെയും
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യങ്ങളില്‍
കൃത്യമായ കണക്ക്
ശേഖരിക്കത്തക്കവിധം
ആശുപത്രി
ചികിത്സാരേഖകളില്‍
ആവശ്യമായ വിവരങ്ങള്‍
കൂടി രേഖപ്പെടുത്താന്‍
നിര്‍ദ്ദേശം നല്‍കുമോ?
ആരോഗ്യമേഖലയില്‍
നീതി ആയോഗിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
*467.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
ജില്ലാ
ആശുപത്രികളുടെയും
താലൂക്കാശുപത്രികളുടെയും
കമ്മ്യുണിറ്റി
ഹെല്‍ത്ത്
സെന്ററുകളുടെയും
പ്രവര്‍ത്തനം
വിലയിരുത്താനും
മെച്ചപ്പെടുത്താനുമുള്ള
നീതി ആയോഗിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
കേരളത്തിന് ഗുണകരവും
നടപ്പാക്കാവുന്നതുമായ
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ?
ഇ-ഗവേണന്‍സും
എം-ഗവേണന്‍സും
വ്യാപകമാക്കാനായി
കൈക്കൊണ്ടിട്ടുള്ള നടപടികള്‍
*468.
ശ്രീ.ജെയിംസ്
മാത്യു
,,
എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഗവേണന്‍സും
എം-ഗവേണന്‍സും
വ്യാപകമാക്കാനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
സേവനങ്ങള്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
വിവരസാങ്കേതികവിദ്യാ
അടിസ്ഥാന സൗകര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇ-ഗവേണന്‍സ്
വ്യാപനത്തിന്റെ ഭാഗമായി
ജനസേവനകേന്ദ്രങ്ങള്‍
വ്യാപിപ്പിക്കാനും
അക്ഷയ കേന്ദ്രങ്ങളുടെ
സേവന മേഖല
വിപുലപ്പെടുത്താനും
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്നുകളുടെ
ഗുണനിലവാരം
*469.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ. ദാസന്
,,
പി.വി. അന്‍വര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക് വേണ്ട
മരുന്നുകളും
ഉപകരണങ്ങളും
ആവശ്യാനുസരണം നല്കാന്
കേരള മെഡിക്കല്‍
സര്‍വീസസ്
കോര്പ്പറേഷന്
സാധ്യമാകുന്നുണ്ടോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍
നല്കുന്ന
മരുന്നുകളില്‍ പത്ത്
ശതമാനം
ഗുണനിലവാരമില്ലാത്തവയാണെന്ന്
കണ്ടെത്തിയെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
അറിയിക്കാമോ;
(സി)
മരുന്നു
വാങ്ങുന്നതിലും
സംഭരിച്ച് വിതരണം
ചെയ്യുന്ന ഘട്ടത്തിലും
ഗുണനിലവാരം
ഉറപ്പുവരുത്താനായി
കോര്പ്പറേഷന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്തെന്ന്
അറിയിക്കാമോ?
കേന്ദ്ര
പ്രൈസ് മോണിറ്ററിംഗ് സെല്ലിന്
നല്കുന്ന റിപ്പോര്‍ട്ട്
*470.
ശ്രീ.സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വിതരണം ചെയ്യുന്ന
നിത്യോപയോഗ
വസ്തുക്കളുടെ
ലിസ്റ്റില്‍ ഇപ്പോള്‍
എത്ര സാധനങ്ങള്‍
ഉള്പ്പെടുത്തിയിട്ടുണ്ടെന്ന്പറയാമോ;
പ്രസ്തുത ലിസ്റ്റില്‍
22 ഇനം മാത്രം
ഉള്‍പ്പെടുത്തിയതിന്റെ
മാനദണ്ഡം വിശദമാക്കുമോ;
(ബി)
ഈ
ലിസ്റ്റിന് പരിഷ്ക്കരണം
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ പ്രൈസ്
മോണിറ്ററിംഗ് സെല്ലിന്
സംസ്ഥാനം റിപ്പോര്‍ട്ട്
നല്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
നോര്‍ക്കയുടെ
ആഭിമുഖ്യത്തിൽ ലോക കേരളസഭ
*471.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ലോക
കേരളസഭ എന്ന പുതിയ
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ഈ പദ്ധതിയിലൂടെ
എന്തെല്ലാം
പ്രയോജനങ്ങളാണ്
പ്രവാസികള്‍ക്ക്
ലഭ്യമാക്കുക എന്ന്
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ഏകോപനവും പദ്ധതി
സമർപ്പണവും
*472.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
ഏകോപനത്തിനും പദ്ധതി
സമർപ്പണത്തിനും നിശ്ചിത
സമയത്ത് തുക
ലഭ്യമാക്കുന്നതിനും
സർക്കാർ സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കുമോ;
(ബി)
ഓരോ
വകുപ്പിലും
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ചുമതല
ആർക്കാണ്
നല്‍കിയിട്ടുളളത്;
(സി)
2016-17
കാലയളവിൽ
കേന്ദ്രാവിഷ്കൃത
പദ്ധതികളിൽ ഏതൊക്കെ
പദ്ധതികളിലായി എത്ര
തുകയാണ് സംസ്ഥാനത്തിന്
നഷ്ടമായത് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
സർക്കാർ പ്രഖ്യാപിച്ച
പദ്ധതികളിൽ സംസ്ഥാനം
സർപ്പിക്കാത്ത പദ്ധതികൾ
ഏതൊക്കെയാണ്;
(ഇ)
ഈ
വർഷം സമർപ്പിക്കാൻ
പോകുന്നതും
നടപ്പിലാക്കുവാൻ
പോകുന്നതുമായ പദ്ധതികൾ
ഏതൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
വിജിലന്‍സ് കമ്മീഷന്
രൂപീകരണം
*473.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിജിലന്‍സ് കമ്മീഷന്
രൂപീകരിക്കുവാന്‍
പദ്ധതിയുണ്ടോ; എങ്കിൽ
ഇതു സംബന്ധിച്ച
നിര്‍ദ്ദേശം ഏത്
ഘട്ടത്തിലാണ്;
(ബി)
കേന്ദ്ര
വിജിലന്‍സ് കമ്മീഷന്റെ
മാതൃകയിലാകുമോ ഈ
കമ്മീഷന്റെ
പ്രവര്‍ത്തനം
എന്നറിയിക്കാമോ;
(സി)
നിലവിലുളള
വിജിലന്‍സ് ആന്റ് ആന്റി
കറപ്ഷന്‍ ബ്യൂറോയ്ക്ക്
പകരമായിരിക്കുമോ ഈ
സംവിധാനമെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
ആനുകൂല്യം
പരിമിതപ്പെടുത്തണമെന്ന
കേന്ദ്ര നിര്‍ദ്ദേശം
*474.
ശ്രീ.കെ.ജെ.
മാക്സി
,,
ബി.ഡി. ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫുഡ്
കോര്പ്പറേഷന് ഓഫ്
ഇന്ത്യയെ
വിഘടിപ്പിക്കുക
(Unbundle) എന്ന
ഉദ്ദേശ്യത്തോടെ
കേന്ദ്രസര്‍ക്കാര്‍
ശ്രീ.ശാന്തകുമാര്‍
എം.പി. യുടെ
നേതൃത്വത്തില്‍
രൂപീകരിച്ച ഉന്നതതല
സമിതിയുടെ പരിശോധനാ
വിഷയങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
കമ്മറ്റിയുടെ
പ്രധാന ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
ആനുകൂല്യം
പരിമിതപ്പെടുത്തണമെന്നും
ഭക്ഷ്യധാന്യങ്ങള്‍ക്ക്
മിനിമം താങ്ങുവില
നിശ്ചയിക്കുന്ന രീതി
ഒഴിവാക്കണമെന്നും
ഭക്ഷ്യധാന്യത്തിന് പകരം
ആധാര്‍ ബന്ധിതമോ
ജന്‍ധന്‍ പദ്ധതിയുമായി
സംയോജിപ്പിച്ചോ
ധാന്യത്തിന് പകരം പണം
നല്കി ഭക്ഷ്യ
മേഖലയില്‍ സര്‍ക്കാര്‍
സബ്സിഡിയിനത്തിലുള്ള
ചെലവുകുറയ്ക്കണമെന്നുമുള്ള
നിര്‍ദ്ദേശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇവ ഭക്ഷ്യമേഖലയെ
എങ്ങിനെ ബാധിക്കുമെന്ന്
പരിശോധിച്ചിരുന്നോ;
(ഡി)
കമ്മറ്റിയുടെ
മുമ്പാകെ
സംസ്ഥാനത്തിന്റെ
നിലപാട്
വ്യക്തമാക്കുന്നതിനായി
ആരൊക്കെയാണ്
നിയോഗിക്കപ്പെട്ടിരുന്നതെന്നും
ഇവര്‍ മുഖേന മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നിലപാട് എന്തെന്നും
അറിയിക്കാമോ?
നവകേരള
കര്‍മ്മപദ്ധതിയുടെ ഭാഗമായുളള
വികസന മിഷനുകളുടെ
ലക്ഷ്യങ്ങള്‍
*475.
ശ്രീ.പി.കെ.
ശശി
,,
ഇ.പി.ജയരാജന്
,,
എ.എം. ആരിഫ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
കര്‍മ്മപദ്ധതിയുടെ
ഭാഗമായുളള വികസന
മിഷനുകളുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
മുന്‍ഗണനാ മേഖലകളെ
കോര്‍ത്തിണക്കിക്കൊണ്ടാണ്
വികസന മിഷനുകള്‍ക്ക്
രൂപം
നല്‍കിയിരിക്കുന്നത്;
(സി)
ജനപങ്കാളിത്തവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നേതൃത്വവും
ഉറപ്പാക്കാന്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
താഴെത്തട്ടുകളില്‍
ഏതെല്ലാം നിലയിലുളള
സ്ഥാപനങ്ങളുടെയും
സംഘടനകളുടെയും
പങ്കാളിത്തത്തോടു
കൂടിയാണ് മിഷന്
ലക്ഷ്യങ്ങള്‍
കൈവരിക്കാനുദ്ദേശിക്കുന്നത്;
(ഡി)
മിഷനുകളുടെ
ഭാഗമായി പൊതുപദ്ധതികള്‍
രൂപപ്പെടുത്തുന്നതിനായി
ബന്ധപ്പെട്ട
വകുപ്പുകളുടേയും
ഏജന്‍സികളുടേയും
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അധികാരം
നല്‍കിയിട്ടുണ്ടോ;
ഇവയ്ക്ക് വേണ്ടി വരുന്ന
സാങ്കേതിക വിദ്യയും
സാങ്കേതിക സഹായവും
ആവശ്യാനുസരണം
ലഭിക്കുന്നതിന്
മിഷനുകളുടെ സഹായം
ലഭ്യമാക്കാമോ?
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് സെല്ലിന്റെ
പ്രവര്‍ത്തനം
*476.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലകളില്‍
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് സെല്‍
പരിശോധന നടത്തി
കണ്ടെത്തുന്ന ഒഴിവുകള്‍
പട്ടിക തിരിച്ച്
പ്രസ്തുത സെല്ലില്‍
സൂക്ഷിക്കാത്ത
സ്ഥിതിയില്‍, ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
വീഴ്ചവരുത്തുന്നുണ്ടോ
എന്ന് നിരീക്ഷിക്കാന്‍
എന്ത് സംവിധാനമാണ്
പ്രസ്തുത സെല്ലിന്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സെല്‍ കൃത്യമായ കണക്ക്
സൂക്ഷിക്കാതെ
എങ്ങനെയാണ്
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത കണക്ക്
സൂക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നിര്‍ദ്ദേശം അതത്
വകുപ്പുകള്‍ക്ക്
നല്‍കുന്നത് ഏത്
വിധത്തിലാണ്;
വാക്കാലുള്ള
നിര്‍ദ്ദേശമാണോ അതോ
കത്തു മുഖേനയോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
കത്ത്
മുഖേനയെങ്കില്‍ 2016
ജനുവരി മുതല്‍
ഇത്തരത്തില്‍ നല്കിയ
കത്തുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
വാക്കാലുള്ള
നിര്‍ദ്ദേശമാണെങ്കില്‍
സര്‍ക്കാര്‍
സംവിധാനത്തില്‍ അത്തരം
നിര്‍ദ്ദേശങ്ങളുടെ
സാധുത എത്രയെന്ന്
വെളിപ്പെടുത്തുമോ?
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
*477.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഓരോ
ഉപകേന്ദ്രത്തിനും
അനുവദനീയമായ സ്റ്റാഫ്
പാറ്റേണ്‍
വ്യക്തമാക്കുമോ;
(സി)
ഈ
കേന്ദ്രങ്ങളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്; അവ
കൃത്യതയോടെ
പ്രാവര്‍ത്തികമാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പൊതുജന
പങ്കാളിത്തത്തോടെ അഴിമതി
നിര്‍മ്മാര്‍ജ്ജനം
*478.
ശ്രീ.പി.വി.
അന്‍വര്‍
,,
ഇ.പി.ജയരാജന്
,,
ബി.സത്യന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
പൊതുജന
പങ്കാളിത്തത്തോടെ
അഴിമതി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുക എന്ന
ഉദ്ദേശ്യത്തോടെ മൊബൈല്‍
ആപ്ലിക്കേഷനുകള്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(സി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ പുതുതായി
പ്രവേശിക്കുന്ന
ജീവനക്കാര്‍
അഴിമതിരഹിതമായി
പ്രവര്‍ത്തിക്കക എന്ന
ലക്ഷ്യത്തോടെ അവര്‍ക്ക്
ഇന്‍ഡക്ഷന്‍
ട്രെയിനിംഗ് നല്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
അഴിമതി
വെളിച്ചത്ത്
കൊണ്ടുവരുന്നവര്‍ക്ക്
സര്‍ക്കാര്‍ അവാര്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കാമോ?
സീറോ
ടോളറന്‍സ് ടു കറപ്ഷന്‍
*479.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
രാജു എബ്രഹാം
,,
കാരാട്ട് റസാഖ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'സീറോ ടോളറന്‍സ് ടു
കറപ്ഷന്‍ 'എന്ന ലക്ഷ്യം
നേടുന്നതിനായി
സര്‍ക്കാര്‍
വകുപ്പുകളില്‍ അഴിമതി
സൂചിക തയ്യാറാക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിനായി
എന്തെല്ലാം ബോധവത്ക്കരണ
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകൾ അഴിമതി
മുക്തമാക്കുന്നതിന്
വിവര സാങ്കേതിക
വിദ്യയുടെ എന്തെല്ലാം
സാധ്യതകള്‍
ഉപയോഗിക്കാന്‍
സാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
നിത്യോപയോഗ
സാധനങ്ങള്‍ ന്യായ വിലയ്ക്ക്
പൊതു വിപണിയില്‍
ലഭ്യമാക്കുന്ന നടപടി
*480.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍ ന്യായ
വിലയ്ക്ക് പൊതു
വിപണിയില്‍
എത്തിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
സബ്സിഡിയില്‍
വില്‍ക്കുന്ന
ഉല്പന്നങ്ങള്
ഏതൊക്കെയാണ്
എന്നറിയിക്കാമോ;
(സി)
പൊതുവിപണിയേക്കാള്‍
വില കുറച്ച്
പ്രീസെയില്‍ സബ്സിഡി
നല്കുന്ന അവശ്യ
ഭക്ഷ്യധാന്യങ്ങള്‍
ഏതൊക്കെയാണ്;
(ഡി)
പൊതുജനങ്ങള്‍ക്ക്
നല്കുന്ന ഇത്തരം
ഭക്ഷ്യ ധാന്യങ്ങള്‍ക്ക്
അളവില്‍ നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?