നാളികേര
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
*421.
ശ്രീ.മുരളി
പെരുനെല്ലി
,,
ആര്. രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കര്‍ഷകര്‍ നേരിടുന്ന
പ്രധാന പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഉല്‍പാദനചെലവു
കുറയ്ക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള
പദ്ധതികള്‍
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
തെങ്ങുകയറ്റ
തൊഴിലാളികളുടെ ലേബര്‍
ബാങ്ക് രൂപീകരിച്ച്
യഥാസമയം തൊഴിലാളികളുടെ
സേവനം ലഭ്യമാക്കാന്‍
സാധിക്കുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഈ
രംഗത്ത്
യന്ത്രവല്‍ക്കരണം
സാധ്യമാക്കുന്നതിനാവശ്യമായ
ഗവേഷണ പദ്ധതികള്‍ക്കായി
എഞ്ചിനീയറിംഗ്
കോളേജുകളുള്‍പ്പെടെയുള്ള
സാങ്കേതികശാസ്ത്ര
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
പ്രയോജനപ്പെടുത്താന്‍
നടപടിയെടുക്കുമോ?
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
*422.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ആരുടെയെല്ലാം
സേവനങ്ങള്‍ ജൈവകൃഷി
പദ്ധതിയുടെ
നടത്തിപ്പിനായി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഈ മേഖലയിലെ കൃഷിയില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാനായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സിയെ
നഷ്ടത്തില്‍ നിന്നും
കരകയറ്റാന്‍ മാര്‍ഗ്ഗം
*423.
ശ്രീ.സി.കൃഷ്ണന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷിതവും
ആശ്രയിക്കാവുന്നതുമായ
പൊതുഗതാഗത സൗകര്യം
ഏര്‍പ്പെടുത്തുക എന്ന
സാമൂഹ്യ ഉത്തരവാദിത്വം
നിറവേറ്റിക്കൊണ്ട്
കെ.എസ്.ആര്.ടി.സിയെ
നഷ്ടത്തില്‍ നിന്നു
കരകയറ്റുന്നതിനായി
എന്തു മാര്‍ഗ്ഗമാണ്
ഉള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മനുഷ്യവിഭവശേഷി
ഫലപ്രദമായി
വിനിയോഗിക്കുന്നതിനുവേണ്ട
മികച്ച മാനേജ് മെന്റ്
രിതികൾ
പിന്തുടരുന്നതിനും
ഇന്ധനക്ഷമതയും
വാഹനവിനിയോഗവും
വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
അറിയിക്കുമോ; പ്രസ്തുത
പരിഷ്കാരങ്ങള്‍
നടപ്പിലാക്കുന്നത്
തൊഴിലാളികളെക്കൂടി
വിശ്വാസത്തിലെടുത്തുകൊണ്ട്
ആയിരിക്കുവാന്‍
ശ്രദ്ധിക്കുമോ;
(സി)
അമിതമായ
പലിശഭാരം കുറയ്ക്കാനായി
എന്തു ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളും
സര്‍ക്കാര്‍ മിഷനുകളും
ചേർന്നുള്ള പ്രവർത്തനം
*424.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
നവകേരള മിഷന്, ശുചിത്വ
മിഷന്, സോഷ്യല്‍
സെക്യുരിറ്റി മിഷന്,
കുടുംബശ്രീ മിഷന്
എന്നിങ്ങനെയുള്ള
സര്‍ക്കാരിന്റെ വിവിധ
മിഷനുകളുമായി
ഒന്നുചേര്‍ന്ന്
മുന്നോട്ട്
കൊണ്ടുപോകാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
മിഷനും ഈ സാമ്പത്തിക
വര്‍ഷം
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും
പ്രസ്തുത പദ്ധതികളുടെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുമായുള്ള
സംയോജനം ഏതു
രീതിയിലാണെന്നും
വ്യക്തമാക്കാമോ?
ഹോണുകളുണ്ടാക്കുന്ന
ശബ്ദ ശല്യം തടയാന്‍ നടപടി
*425.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍
ഉണ്ടാക്കുന്ന അമിത ശബ്ദ
ശല്യവും ഉയര്‍ന്ന
ഡെസിബല്ലിലുള്ള
ഹോണുകളും ജനങ്ങളുടെ
ശാരീരിക,മാനസിക
ആരോഗ്യത്തെ ഹാനികരമായി
ബാധിക്കുന്നുണ്ടെന്നുള്ള
പഠന റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അവയിലെ നിഗമനങ്ങള്‍
അംഗീകരിക്കുന്നുണ്ടോ;
(ബി)
എങ്കില്‍,
സംസ്ഥാനത്തെ
നിരത്തുകളിലോടുന്ന
സര്‍ക്കാര്‍ വാഹനങ്ങള്‍
ഉള്‍പ്പെടെയുള്ളവയില്‍
നിശ്ചിത
അളവിലുമുയര്ന്ന
ശബ്ദമുള്ള ഹോണുകള്‍
നിരന്തരം ഉപയോഗിച്ച്
അമിതശല്യമുണ്ടാക്കിയിട്ടും
യാതൊരു നടപടിയും
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ആഭിമുഖ്യത്തില്‍ ഈ
വര്‍ഷം 'നോ ഹോണ്‍ ഡേ'
ആചരിച്ചിട്ടുണ്ടോ;
എങ്കില്‍ ഒരു ദിവസം
മാത്രം ഇപ്രകാരം
ആചരിച്ചതുകൊണ്ട് ഈ
വിപത്തില്‍ നിന്നും
ജനങ്ങളെ
രക്ഷിക്കാനാവുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
'വൈഗ
- 2016' ശില്പശാലയില്
ഉരുത്തിരിഞ്ഞ് വന്ന
നിര്‍ദ്ദേശങ്ങള്‍
*426.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈഗ
- 2016 എന്ന പേരില്‍
തിരുവനന്തപുരത്ത് കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ നടന്ന
അന്തര്‍ദേശീയ
ശില്പശാലയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കാര്‍ഷിക
ഉത്പന്നങ്ങളുടെ
സംസ്കരണത്തിലൂടെയും
മൂല്യവര്‍ദ്ധനവിലൂടെയും
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
സഹായകരമായ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത ശില്പശാലയില്
ഉരുത്തിരിഞ്ഞ്
വന്നതെന്ന്
അറിയിക്കുമോ;
(സി)
അഗ്രി
ബിസിനസ് സംരംഭങ്ങള്‍
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത ശില്പശാല
മുന്നോട്ട് വച്ചതെന്ന്
വ്യക്തമാക്കുമോ?
ഗ്രാമസഭ
വിളിക്കാനുള്ള നീതി ആയോഗിന്റെ
നിര്‍ദ്ദേശം
*427.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ജെയിംസ് മാത്യു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫെഡറല്‍
തത്വങ്ങള്‍ക്കു
വിരുദ്ധമായി ഗ്രാമസഭ
വിളിക്കാന്‍ നീതിആയോഗ്
നേരിട്ട് നിര്‍ദ്ദേശം
നല്‍കിയത് സംസ്ഥാന
സര്‍ക്കാരിന്റെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
അധികാരത്തിന്മേലുള്ള
കടന്നുകയറ്റമായതിനാല്‍
ഇത്തരം നടപടികള്‍
ആവര്‍ത്തിക്കരുതെന്ന്
ആവശ്യപ്പെടുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
നല്‍കേണ്ട ധനസഹായത്തിന്
14-ാം ധനക്കമ്മീഷന്
ഏര്‍പ്പെടുത്തിയിട്ടുള്ള
മുഖ്യവ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(സി)
നഗരസഭകള്‍
നല്കുന്ന
സേവനത്തിനുള്ള ഫീസ്
വര്‍ദ്ധിപ്പിക്കണമെന്ന
നിര്‍ദ്ദേശത്തോടും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഭരണനിര്‍വ്വഹണ സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
നേരിട്ട് ഇടപെടണമെന്ന
നിര്ദ്ദേശത്തോടുമുള്ള
പ്രതികരണം അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യിൽ
സമഗ്ര പുനരുദ്ധാരണ പാക്കേജ്
*428.
ശ്രീ.പി.വി.
അന്‍വര്‍
,,
എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
പുനരുദ്ധരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
വരവ് ചെലവുകള്‍
സന്തുലനമാകുന്ന
സ്ഥിതിയിലേക്ക്
കൊണ്ടുവരാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
യൂണിയനുകളുമായി
വിശദമായി ചര്‍ച്ച
ചെയ്ത് സമഗ്രമായ
പുനരുദ്ധാരണ പാക്കേജിന്
രൂപം നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
തുറമുഖങ്ങളുടെ
വികസനത്തിന് പദ്ധതികള്‍
*429.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളുടെ
വികസനത്തിന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
തുറമുഖങ്ങളുടെ
നവീകരണത്തില്‍
ഗതാഗതത്തിനും ചരക്ക്
നീക്കത്തിനും
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
തുറമുഖ
നവീകരണത്തിനായി എത്ര
തുകയാണ് ഈ വര്‍ഷത്തെ
ബഡ്ജറ്റില്‍
നീക്കിവച്ചതെന്ന്
അറിയിക്കുമോ?
ദേശീയ
ഉപജീവന ദൗത്യം
*430.
ശ്രീ.പുരുഷന്
കടലുണ്ടി
,,
രാജു എബ്രഹാം
,,
പി. ഉണ്ണി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഉപജീവന ദൗത്യത്തിന്റെ
കീഴില്‍ ഗ്രാമ നഗര
പ്രദേശങ്ങളില്‍
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
സ്ഥായിയായ
ഉപജീവനമാര്‍ഗ്ഗത്തിനും
തൊഴില്‍ വൈദഗ്ദ്ധ്യം
നേടുന്നതിനും ഈ
പദ്ധതികള്‍
പ്രയോജനപ്രദമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തില്‍
സ്വയം സഹായ സംഘങ്ങളുടെ
പങ്കും അവയുടെ
രൂപീകരണം, ധനസ്രോതസ്സ്
എന്നിവയും
വ്യക്തമാക്കാമോ?
പട്ടിക
ഗോത്ര വര്‍ഗ്ഗ മേഖലയിൽ
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ
*431.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടിക
ഗോത്ര വര്‍ഗ്ഗക്കാരുടെ
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിനായി
കുടുംബശ്രീ
ഏതുതരത്തില്‍
ഇടപെടുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
വിവിധ വകുപ്പുകളുടെ
സംയോജനം കുടുംബശ്രീ വഴി
സാദ്ധ്യമാകുന്നുണ്ടോ;
(സി)
ഉപജീവന
മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുന്നതിനും,
തൊഴില്‍ വൈദഗ്ദ്ധ്യം
നേടുന്നതിനും
പട്ടികഗോത്ര
വര്‍ഗ്ഗക്കാരെ
പ്രാപ്തരാക്കാന്വേണ്ട
ഇടപെടലുകള്‍ കുടുംബശ്രീ
നടത്തുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ഡി)
ഊര്
അദാലത്തുകള്‍
സംഘടിപ്പിക്കുന്നതില്‍
കുടുംബശ്രീയ്ക്ക്
നേതൃത്വപരമായ
പങ്കുവഹിക്കാന്‍
സാധിച്ചിട്ടുണ്ടോ;
അദാലത്ത് എത്രമാത്രം
പ്രയോജനപ്രദമായിരുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
'വാപ്കോസ്'
മുഖേന കൃഷി വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
*432.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ജലവിഭവ വകുപ്പിന്റെ
അധീനതയിലുള്ള പൊതുമേഖലാ
സ്ഥാപനമായ വാപ്കോസ് (
WAPCOS ) മുഖേന
എന്തെല്ലാം പദ്ധതികളാണ്
കൃഷി വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കൃഷി
വകുപ്പിന്റെ
അധീനതയിലുള്ള ഫാമുകളുടെ
ആധുനികവത്കരണത്തിനായി
എന്തെല്ലാം സഹായങ്ങളാണ്
വാപ്കോസ്
നല്‍കുന്നതെന്ന്
അറിയിക്കുമോ?
കാര്‍ഷിക
മേഖലയിലേക്ക് യുവജനങ്ങളെ
ആകര്‍ഷിക്കാന്‍ പദ്ധതി
*433.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലേക്ക്
യുവജനങ്ങളെ
ആകര്‍ഷിക്കുന്നതിനും ഈ
മേഖലയില്‍ തൊഴില്‍
നല്‍കുന്നതിനും
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആരുടെയെല്ലാം
സേവനങ്ങളാണ് പദ്ധതിയുടെ
നടത്തിപ്പിനായി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
നഗരസഭകളിലെ
ആരോഗ്യ വിഭാഗത്തിന്റെ
ചുമതലകള്‍
*434.
ശ്രീ.എം.
നൗഷാദ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളിലെ
ആരോഗ്യ വിഭാഗത്തിന്റെ
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിഭാഗം ജീവനക്കാര്‍
ഹോട്ടലുകള്‍,
തട്ടുകടകള്‍,
ബേക്കറികള്‍
എന്നിവിടങ്ങളില്‍
പരിശോധന നടത്താറുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ശുചീകരണ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്ന
തൊഴിലാളികള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഇത്തരം
ജീവനക്കാരുടെ
എണ്ണത്തിലുള്ള കുറവ്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മദ്യപിച്ചുകൊണ്ടുളള
വാഹന ഡ്രൈവിംഗ്
*435.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യപിച്ചുകൊണ്ടുളള
വാഹന ഡ്രൈവിംഗ് അപകട
സാധ്യത എത്രത്തോളം
വര്‍ദ്ധിപ്പിക്കും
എന്നതു സംബന്ധിച്ച്
മോട്ടോര്‍ വാഹന
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതു
സംബന്ധിച്ച്
മറ്റേതെങ്കിലും ഏജന്‍സി
പഠനം നടത്തിയതിന്റെ
വിവരങ്ങള്‍ വകുപ്പിന്
അറിവുണ്ടോ;
വിശദമാക്കുമോ;
(ബി)
വര്‍ദ്ധിച്ചു
വരുന്ന റോഡപകടങ്ങളുടെ
കാര്യത്തില്‍
മദ്യപാനത്തിന്
പങ്കുളളതായി
കരുതുന്നുണ്ടോ;
എങ്കില്‍ മദ്യപാനം
മൂലമുണ്ടാകുന്ന
അപകടങ്ങളുടെ കണക്ക്
ശേഖരിക്കാറുണ്ടോ;
എങ്കില്‍ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതേവരെ
അത്തരമൊരു വിവരശേഖരണം
നടത്തിയിട്ടില്ലെങ്കില്‍,
ആയത് നടത്തുമ്പോള്‍
അപകടത്തോതും
അതുമൂലമുളള
നാശനഷ്ടക്കണക്കും കൂടി
രേഖപ്പെടുത്താന്‍
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ;
വിശദമാക്കുമോ?
സാഗർമാല
പദ്ധതി
*436.
ശ്രീ.എം.
വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
പ്രവൃത്തികളാണ് കേന്ദ്ര
സര്‍ക്കാരിന്റെ
സാഗര്‍മാല പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനി
ഏതെല്ലാം
പ്രവൃത്തികളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
കേന്ദ്രത്തിന്
സമര്‍പ്പിക്കാനുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവ
എന്നത്തേക്ക്
സമര്‍പ്പിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷികമേഖലയിൽ
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
*437.
ശ്രീ.ഡി.കെ.
മുരളി
,,
രാജു എബ്രഹാം
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍ തകര്‍ച്ച
നേരിടുന്ന
കാര്‍ഷികമേഖലയ്ക്ക്
ഉണര്‍വ് നല്‍കാനായി
ആവിഷ്കരിച്ചിട്ടുള്ള
പ്രധാന പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കാര്ഷികോല്പന്നങ്ങളുടെ
വിലത്തകര്‍ച്ച
നേരിടാനായി ഏതു
വിധത്തിലുള്ള
ഇടപെടലുകള്‍ നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
കാര്ഷികോല്പാദന
ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെങ്കിലും
പദ്ധതികളുണ്ടോ; എങ്കിൽ
അതിന്റെ വിശദാംശം
നല്‍കുമോ?
കാര്‍ഷിക
സര്‍വകലാശാലയുടെ വിജ്ഞാന
വ്യാപന പ്രവര്‍ത്തനം
*438.
ശ്രീ.ആന്റണി
ജോണ്‍
,,
എം. സ്വരാജ്
,,
കെ.ഡി. പ്രസേനന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികരംഗത്തെ
ഉല്പാദനക്ഷമത
വര്‍ദ്ധനവിന് കാര്‍ഷിക
സര്‍വകലാശാലയും അനുബന്ധ
സ്ഥാപനങ്ങളും
ഏതുവിധത്തിലുള്ള
ഇടപെടല്‍
നടത്തുന്നുവെന്ന്
അറിയിക്കാമോ;
ഇതുസംബന്ധിച്ച വിജ്ഞാന
വ്യാപന പ്രവര്‍ത്തനം
ഫലപ്രദമാണോ;
(ബി)
ഈ
സ്ഥാപനങ്ങളുടെ ഇടപെടല്‍
യുവാക്കളെ കൃഷിയിലേക്ക്
ആകര്‍ഷിക്കാന്‍
പര്യാപ്തമായതാണോ;
(സി)
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധിത
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
മൂലധനത്തിന്റെയും
ഉല്പാദനോപാധികളുടെയും
ലഭ്യത എളുപ്പമാക്കി
കൃഷി മാന്യമായ
ജീവനോപാധിയാക്കി
മാറ്റുന്നതിനും
പദ്ധതികളുണ്ടോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം
*439.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.സത്യന്
,,
കെ. ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
വികസനത്തിന്
അനിവാര്യമായ എന്തെല്ലാം
തുറമുഖ ബാഹ്യ അടിസ്ഥാന
സൗകര്യ വികസനമാണ്
ആവശ്യമാകുന്നതെന്നും
അതിനായി സര്‍ക്കാര്‍
നടത്തേണ്ട
പ്രവര്‍ത്തനങ്ങളും
അവയുടെ നിലവിലെ
സ്ഥിതിയും
അറിയിക്കാമോ;
(ബി)
തുറമുഖ
പദ്ധതിക്ക് ആവശ്യമായ
സ്ഥലം യഥാസമയം
ഏറ്റെടുത്തു
നല്‍കിയില്ലെങ്കില്‍
കണ്‍സഷണര്‍ക്ക്
സര്‍ക്കാര്‍
നഷ്ടപരിഹാരം നല്‍കേണ്ട
വ്യവസ്ഥയുണ്ടോ;
(സി)
പദ്ധതിയുടെ
സമയരേഖ പ്രകാരം തന്നെ
കണ്‍സഷണര്‍ പ്രവൃത്തി
പൂര്‍ത്തിയാക്കുന്നുണ്ടോയെന്ന്
പറയാമോ?
ജലസുഭിക്ഷ
സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജ്
പദ്ധതി
*440.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസുഭിക്ഷ സമ്പൂര്‍ണ്ണ
കിണര്‍ റീചാര്‍ജ് എന്ന
പേരില്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
ജലസുഭിക്ഷ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
എത്ര
ഗ്രാമപഞ്ചായത്തുകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ?
ഹൈടെക്
കൃഷിരീതി വ്യാപിപ്പിക്കുവാന്‍
പദ്ധതി
*441.
ശ്രീ.എ.എം.
ആരിഫ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാധിഷ്ഠിതമായ
ഹൈടെക് കൃഷിരീതി
വ്യാപിപ്പിക്കുവാന്‍
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇത്തരം
കൃഷി രീതിയുടെ
സാധ്യതകളും പരിമിതികളും
എന്തെല്ലാമാണ്;
ഉയര്‍ന്ന മൂലധന ആവശ്യകത
നിറവേറ്റാനായി
എന്തെല്ലാം വായ്പകളും
സഹായങ്ങളും ലഭ്യമാണ്;
(സി)
കാര്‍ഷിക
വിളകളെ മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി
മാറ്റി ലാഭസാധ്യത
വര്‍ദ്ധിപ്പിക്കാനായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍ എത്രമാത്രം
പ്രാവര്‍ത്തികമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ജൈവ
വൈവിധ്യ-പരിസ്ഥിതി സൗഹൃദ
കൃഷിരീതി
*442.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
നയത്തിന്റെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ജൈവ
വൈവിധ്യത്തിന്
പ്രാധാന്യം
നല്കിക്കൊണ്ടുള്ളതും
പരിസ്ഥിതി സൗഹൃദവുമായ
കൃഷിരീതി
പ്രോത്സാഹിപ്പിക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(സി)
ഇതിനനുഗുണമായ,
ഗുണമേന്മയുള്ള ജൈവവള
ഉല്പാദനവും വിപണനവും
കൂടി പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
തുറമുഖങ്ങളിലെ
ചരക്കുനീക്കത്തിനായി
റെയിൽ-റോഡ് കണക്റ്റിവിറ്റി
*443.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട തുറമുഖങ്ങളിലെ
ചരക്കുനീക്കം
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ചെറുകിട
തുറമുഖങ്ങളിലേക്ക്
റെയിൽ-റോഡ്
കണക്റ്റിവിറ്റി
ഏര്‍പ്പെടുത്തുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിവരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച് ഒരു പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിവരിക്കുമോ?
അജൈവ
മാലിന്യ പരിപാലന പരിപാടികള്‍
*444.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നടത്തുന്ന
അജൈവ മാലിന്യ പരിപാലന
പരിപാടികള്‍
സംബന്ധിച്ച്
വിശദീകരിക്കുമോ;
(ബി)
അജൈവ
വസ്തുക്കള്‍
തരംതിരിക്കുന്നതിനും
പുനചംക്രമണത്തിന്
കൈമാറുന്നതിനുമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
മെറ്റീരിയല്‍ റിക്കവറി
ഫെസിലിറ്റി (MRF) കള്‍
വ്യാപകമായി
സ്ഥാപിക്കുന്നതിന്
തയ്യാറാകുമോ;
(സി)
പ്ലാസ്റ്റിക്
മാലിന്യത്തിന്റെ
വ്യാപനം കണക്കിലെടുത്ത്
പ്ലാസ്റ്റിക്
ഷ്രെഡ്ഡിങ്ങ്
യൂണിറ്റുകള്‍
വ്യാപകമായി
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
പ്രോത്സാഹനം നല്‍കുമോ?
പൈനാപ്പിള്‍
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
*445.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൈനാപ്പിള്‍
കൃഷിക്ക് എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കൃഷിക്ക് സബ്സിഡി
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
സാമൂഹ്യവിരുദ്ധര്‍
പൈനാപ്പിള്‍ കൃഷി
നശിപ്പിക്കുന്നതായും
കൃഷിക്ക് തടസ്സം
നില്‍ക്കുന്നതായുമുള്ള
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
പൈനാപ്പിള്‍ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
കൂടുതല്‍
ആനുകൂല്യങ്ങള്‍ നല്കി
കര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മഹിളാ
കിസാന്‍ ശാക്തീകരണ പരിയോജന
*446.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി.കെ. ശശി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികമേഖലയിലേയ്ക്ക്
സ്ത്രീകളെ ആകര്‍ഷിച്ച്
അവരെ
ശാക്തീകരിക്കാനുദ്ദേശിച്ച്
കേന്ദ്ര സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
മഹിളാ കിസാന്‍
ശാക്തീകരണ പരിയോജന
പ്രകാരം സംസ്ഥാനത്തിന്
അനുവദിച്ചിട്ടുള്ള
പദ്ധതികളും
അവയ്ക്കായുള്ള തുകയും
എത്രയെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി, ഭൂരഹിതരും
നാമമാത്ര ചെറുകിട
കര്‍ഷകരുമായ
സ്ത്രീകള്‍ക്ക്
എത്രമാത്രം പ്രയോജനം
ലഭ്യമായിട്ടുണ്ട്;
(സി)
മണ്ണ്-ജല
സംരക്ഷണത്തിനും
ജൈവവൈവിദ്ധ്യ
പ്രോത്സാഹനത്തിനുമായി
ഏതുതരത്തിലുള്ള
പദ്ധതികളാണ് ഇതില്‍
വിഭാവനം
ചെയ്തിട്ടുള്ളത്; ഇവ
എത്രമാത്രം
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടുണ്ട് എന്ന്
അറിയിക്കാമോ?
ജലഗതാഗതം
മെച്ചപ്പെടുത്താന്‍
പദ്ധതികള്‍
*447.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജലഗതാഗതം
മെച്ചപ്പെടുത്താനും
പരമ്പരാഗത ഗതാഗത
മാര്‍ഗ്ഗങ്ങളിലെ
തിരക്ക് കുറയ്ക്കാനും
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളാന്‍
പോകുന്നതെന്ന്
അറിയിക്കുമോ;
(ബി)
കേരളത്തിലെ
പരമ്പരാഗത ജലപാതകളില്‍
നിലവിലുപയോഗിക്കുന്ന,
പഴക്കം ചെന്നതും
കാലഹരണപ്പെട്ടതുമായ
ബോട്ടുകള്‍ മാറ്റി
കാലാനുസൃതമായ ഗതാഗത
സൗകര്യം
ഏര്‍പ്പെടുത്താന്‍
എന്തൊക്കെയാണ്
ചെയ്യാനുദ്ദേശിക്കുന്നത്;
ഇതിനായി സമയബന്ധിതമായി
പരിപാടികള്‍
തയ്യാറാക്കുമോ;
(സി)
ജലഗതാഗതം
മെച്ചപ്പെടുത്താന്‍
കൊച്ചിന് മെട്രോയുമായി
ചേര്‍ന്ന്
നടപ്പിലാക്കുവാന്‍
പോകുന്ന പദ്ധതികള്‍
വ്യക്തമാക്കാമോ?
പച്ചക്കറി
കൃഷി വ്യാപിപ്പിക്കുന്നതിന്
പദ്ധതി
*448.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
രാജു എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര പച്ചക്കറി കൃഷി
വികസനത്തിന്റെ ഭാഗമായി
എല്ലാ വീടുകളിലും
പച്ചക്കറികൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇതിനായി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഈ
പദ്ധതിപ്രകാരം
കൃഷിക്കായി
നല്‍കുന്നത്;
(സി)
സര്‍ക്കാര്‍
ഓഫീസുകള്‍, സ്കൂളുകള്‍,
പൊതുമേഖലാസ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍ കൃഷി
വ്യാപിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണം
സംബന്ധിച്ച് പരിശോധന
നടത്താന്‍ എന്തെങ്കിലും
സംവിധാനമുണ്ടോ;
(ഇ)
ഈ
പദ്ധതി
നടപ്പാക്കിയതിനുശേഷം
പച്ചക്കറി
ഉല്പാദനത്തില്
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ?
നാളികേര
വികസന കോര്‍പ്പറേഷന്‍െറ
പ്രവര്‍ത്തനം
*449.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കര്‍ഷകര്‍ക്ക്
കൈത്താങ്ങായി
രൂപീകരിച്ച നാളികേര
വികസന കോര്‍പ്പറേഷന്‍െറ
പ്രവര്‍ത്തനം ഇപ്പോള്‍
നടക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
നാളികേര
വികസന കോര്പ്പറേഷന്
പൂര്‍ണ്ണ ചുമതലയുള്ള
ചെയര്‍മാനേയും
മാനേജിംഗ് ഡയറക്ടറേയും
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
നാളികേര
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ?
രാഷ്ട്രീയ
ഗ്രാമ സ്വരാജ് അഭിയാന്
*450.
ശ്രീ.യു.
ആര്. പ്രദീപ്
,,
ഇ.പി.ജയരാജന്
,,
ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്തുകളുടെ
പ്രവര്‍ത്തന കാര്യക്ഷമത
മെച്ചപ്പെടുത്തുന്നതിനായി
രാഷ്ട്രീയ ഗ്രാമ
സ്വരാജ് അഭിയാന്
(ആര്.ജി.എസ്.എ.)
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നടപ്പു
സാമ്പത്തികവര്‍ഷം ഈ
പദ്ധതിപ്രകാരം
സംസ്ഥാനത്ത്
നടപ്പിലാക്കിയ
പ്രവൃത്തികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകളുടെ
പ്രവര്‍ത്തനങ്ങളെ
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനും
അതുവഴി
പൊതുജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
ഉറപ്പാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?