ഇക്കോടൂറിസം
*361.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കോടൂറിസം
എവിടെയെല്ലാം
നടപ്പിലാക്കുന്നുവെന്ന്
വ്യക്തമാക്കുമോ; ഇത്തരം
സ്ഥലങ്ങള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇക്കോടൂറിസം
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
ഇക്കോ ടൂറിസം
നടപ്പിലാക്കുന്നതുമൂലം
എന്തെല്ലാം
നേട്ടങ്ങളുണ്ടെന്നും
അറിയിക്കുമോ;
(സി)
ഇക്കോടൂറിസം
നടപ്പിലാക്കുന്നതിനായി
ടൂറിസം വകുപ്പില്‍
നിന്ന് ഫണ്ട്
ലഭ്യമാകുന്നുണ്ടോ;
എങ്കില്‍ ഈ തുക
സന്ദര്‍ശകര്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
ഉപയോഗിക്കുന്നുണ്ടോ;
വിശദമാക്കുമോ?
നിരോധനാജ്ഞ
പുറപ്പെടുവിക്കുന്നതിനു
മുമ്പ് സര്‍ക്കാര്‍ അനുമതി
*362.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാഭരണകൂടം
അടിയന്തരഘട്ടങ്ങളില്‍
സി.ആര്.പി.സി.
സെക്ഷന്‍ 144 പ്രകാരം
നിരോധനാജ്ഞ
പുറപ്പെടുവിക്കുംമുമ്പ്
സര്‍ക്കാര്‍ അനുമതി
തേടേണ്ടതുണ്ടോ;
സര്‍ക്കാരിന് ഇത്
സംബന്ധിച്ച് മുന്‍കൂര്‍
അറിയിപ്പ്
നല്‍കേണ്ടതുണ്ടോ;
(ബി)
അത്തരത്തില്‍
അനുമതി തേടുകയോ
മുന്‍കൂര്‍ അറിയിപ്പ്
നല്കാതിരിക്കുകയോ
ചെയ്യുന്ന സംഗതിയില്‍
നിരോധാനാജ്ഞ
പുറപ്പെടുവിക്കുന്ന
ഉദ്യോഗസ്ഥനെതിരെ
എന്തെങ്കിലും
തരത്തിലുള്ള ശിക്ഷണ
നടപടി സ്വീകരിക്കാന്‍
സര്‍ക്കാരിന്
അധികാരമുണ്ടോ;
എങ്കില്‍ നിയമപ്രകാരം
സ്വീകരിക്കാവുന്ന നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
നിയമപ്രകാരം
ചുമതലപ്പെടുത്തിയിട്ടുള്ള
കര്‍ത്തവ്യം
സന്ദര്‍ഭോചിതമായി
നിര്‍വ്വഹിക്കുന്ന
ഉദ്യോഗസ്ഥനെ അതിന്റെ
പേരില്‍
ഭീഷണിപ്പെടുത്തുന്നുവെങ്കില്‍
അതിനെതിരെ ആ
ഉദ്യോഗസ്ഥന്
നിയമപ്രകാരം
സ്വയരക്ഷയ്ക്ക് എന്ത്
നടപടി സ്വീകരിക്കാനാവും
എന്ന് വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങൾ
*363.
ശ്രീ.എം.
മുകേഷ്
,,
എസ്.ശർമ്മ
,,
വി. അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യ തൊഴില്‍ മേഖല
നേരിടുന്ന ഏറ്റവും
പ്രധാന പ്രശ്നം കടല്‍
മത്സ്യവിഭവ
ശോഷണമായതിനാല്
അമിതവും
അശാസ്ത്രീയവുമായ
മത്സ്യബന്ധനം
നിയന്ത്രിക്കുന്നതിനും
മത്സ്യബന്ധനോപകരണങ്ങളുടെ
ഉടമാവകാശം
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കായി
പരിമിതപ്പെടുത്തുന്നതിനും
ഉതകുന്ന സമഗ്ര
ജലപരിഷ്ക്കരണ നിയമം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
മണ്ണെണ്ണ
വില ക്രമാനുഗതമായി
വര്‍ദ്ധിപ്പിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍
നയം കൊണ്ടും മണ്ണെണ്ണ
ലഭ്യതക്കുറവ് കൊണ്ടും
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന പ്രശ്നം
പരിഹരിക്കാനായി
സര്‍ക്കാര്‍
ഏതുവിധത്തില്‍
ഇടപെടുന്നുവെന്ന്
അറിയിക്കാമോ;
(സി)
ഉപഭോക്താക്കള്‍
മത്സ്യത്തിന് വന്‍ വില
കൊടുക്കേണ്ടി
വരുമ്പോഴും
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
ന്യായവില ലഭിക്കാത്ത
തരത്തില്‍
ഇടത്തട്ടുകാര്‍
നടത്തുന്ന ചൂഷണം
ഒഴിവാക്കാനായി എന്തു
നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
തൊഴില്‍
നൈപുണ്യ രംഗത്തെ സമഗ്രവികസനം
*364.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നൈപുണ്യ രംഗത്തെ
സമഗ്രവികസനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഈ
സര്‍ക്കാര്‍ ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴില്‍
രംഗത്തെ നൈപുണ്യ
വികസനത്തിന് മുന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദീകരിക്കുമോ;
(സി)
ഈ
രംഗത്തെ വികസനത്തിന്
കേന്ദ്രസഹായം
പ്രയോജനപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
തോട്ടം
തൊഴില്‍ മേഖലയിലെ
പ്രശ്നങ്ങള്‍
*365.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴില്‍ മേഖലയിലെ
പ്രശ്നങ്ങള്‍
പഠിക്കാനായി നിയോഗിച്ച
കമ്മിറ്റിയുടെ
ശിപാര്‍ശകളില്‍
എതൊക്കെ
അംഗീകരിച്ചിട്ടുണ്ട്;
പ്ലാന്റേഷന് പോളിസി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
തോട്ടം
തൊഴിലാളികളെ ഇ .എസ്.
എെ സ്കീമില്‍
ഉള്‍പ്പെടുത്താന്‍
സാധിക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സ്വന്തമായി
വീടില്ലാത്ത
പ്ലാന്റേഷന്
തൊഴിലാളികള്‍ക്ക് വീട്
നിര്‍മ്മിച്ചു
നല്കുവാനും നിലവിലെ
ലയങ്ങള്‍
നവീകരിക്കുന്നതിനും
പദ്ധതിയുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടിക
ഗോത്രവര്‍ഗ്ഗക്കാർക്ക്
പ്രത്യേക തൊഴിലുറപ്പ്
പദ്ധതിയും വനഭൂമിയും
*366.
ശ്രീ.കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെ
ഇടയില്‍ പട്ടിണി മരണം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്
ആവര്‍ത്തിക്കാതിരിക്കാന്‍
സർക്കാർ എടുത്തിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പഞ്ഞമാസങ്ങളില്‍
സൗജന്യ ഭക്ഷ്യധാന്യ
വിതരണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത് എത്ര
കുടുംബങ്ങള്‍ക്ക്
പ്രയോജനപ്രദമാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
പട്ടികഗോത്ര
വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ
പട്ടിണി അകറ്റാനായി
പ്രത്യേക തൊഴിലുറപ്പ്
പദ്ധതി നടപ്പാക്കാന്‍
സാധിക്കുമോ; വനാവകാശ
നിയമപ്രകാരം
അര്‍ഹതപ്പെട്ടവര്‍ക്ക്
കൃഷിക്കനുയോജ്യമായ
വനഭൂമി നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
*367.
ശ്രീ.പി.വി.
അന്‍വര്‍
,,
പി. ഉണ്ണി
,,
പുരുഷന് കടലുണ്ടി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
-പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പട്ടികജാതി
-പട്ടികഗോത്ര
വര്‍ഗ്ഗക്കാരുടെ
സാമൂഹിക - സാമ്പത്തിക
വികസന പ്രക്രിയയില്‍
കോര്‍പ്പറേഷന്റെ പങ്ക്
അറിയിക്കാമോ;
(സി)
കോര്പ്പറേഷന്
മുഖേന നടത്തുന്ന
സ്വയംതൊഴില്‍ പദ്ധതി,
ലഘു സംരംഭക വായ്പ,
മറ്റു വരുമാന സമ്പാദ്യ
പദ്ധതികള്‍, ക്ഷേമ
പദ്ധതികള്‍ എന്നിവയുടെ
വിശദാംശം അറിയിക്കാമോ;
ഇൗ സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ഇത്തരം പദ്ധതികള്‍ വഴി
എത്ര പേര്‍ക്ക്
പ്രയോജനം ലഭിച്ചെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
കശുമാവ്
കൃഷി പ്രോത്സാഹനത്തിന് നടപടി
*368.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുമാവ്
കൃഷി പ്രോത്സാഹനത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഹെക്ടര്‍ സ്ഥലത്ത്
പുതിയതായി കശുമാവ് കൃഷി
ആരംഭിച്ചു ;
(സി)
കശുമാവ്
കൃഷി വികസന ഏജന്‍സി
ഇതിനായി
നല്‍കിയിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കുമോ?
പുതിയ
തൊഴില്‍ അവസരങ്ങള്‍
*369.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എത്രത്തോളം
പുതിയ തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കാമെന്ന
വാഗ്ദാനം നല്‍കിയാണ് ഈ
സര്‍ക്കാര്‍
അധികാരമേറ്റത്;
(ബി)
പ്രസ്തുത
വാഗ്ദാനം പാലിക്കാനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഏതൊക്കെ
മേഖലകളില്‍ എത്രയൊക്കെ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനാവുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ?
തൊഴില്‍
വകുപ്പിന് കീഴിലുള്ള വിവിധ
ക്ഷേമനിധി ബോര്‍ഡുകള്‍
*370.
ശ്രീ.കെ.
ബാബു
,,
കെ. ദാസന്
,,
റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
വിവിധ ക്ഷേമനിധി
ബോര്‍ഡുകളെ
പുന:സംഘടിപ്പിച്ച്
കാര്യക്ഷമമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ക്ഷേമനിധി
അംഗങ്ങള്‍ക്ക്
ലഭിച്ചുവരുന്ന
ആനുകൂല്യങ്ങള്‍
കാലോചിതമായി
പുതുക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമവും
സുതാര്യവുമായി
നടക്കുന്നുവെന്ന്
ഉറപ്പു
വരുത്തുവാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഒരു
നെല്ലും ഒരു മീനും പദ്ധതി
*371.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഒരു
നെല്ലും ഒരു മീനും'
പദ്ധതി വിജയകരമായി
നടപ്പാക്കാന്‍
സാധിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
കഴിഞ്ഞ വര്‍ഷം എത്ര
ഹെക്ടര്‍ സ്ഥലത്ത്
കൃഷിയിറക്കിയെന്നറിയിക്കുമോ;
(സി)
നെല്‍-മത്സ്യ
കൃഷി കര്‍ഷകര്‍
തമ്മിലുള്ള
അഭിപ്രായഭിന്നത
പ്രസ്തുത പദ്ധതി
പ്രതിസന്ധിയിലാകാന്‍
കാരണമായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ; ഇത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
എസ്.സി./എസ്.റ്റി.
വിഭാഗക്കാര്‍ക്കുള്ള
ദുരിതാശ്വാസ നിധി
*372.
ശ്രീ.റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എന്തെല്ലാം
ധനസഹായമാണ്
എസ്.സി./എസ്.റ്റി.
വിഭാഗക്കാര്‍ക്ക്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
ധനസഹായം
ലഭിക്കുന്നതിനായി
അപേക്ഷിക്കുന്നതിനുള്ള
വരുമാന പരിധി നിലവില്‍
എത്രയാണ്; കൂടുതല്‍
പേര്‍ക്ക് ഇതിന്റെ
ആനുകൂല്യം
ലഭിക്കുന്നതിന് വരുമാന
പരിധി ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ദുരിതാശ്വാസ
നിധിയിലേയ്ക്ക്
അപേക്ഷിക്കുന്നതിനുള്ള
മറ്റ് നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ക്ഷീരമേഖലയുടെ
പുരോഗതിക്കായി പദ്ധതികള്‍
*373.
ശ്രീ.മുരളി
പെരുനെല്ലി
,,
എ. പ്രദീപ്കുമാര്‍
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീര മേഖലയുടെ പുരോഗതി
ലക്ഷ്യമാക്കി ത്രിതല
പഞ്ചായത്തുകളുമായി
സഹകരിച്ച് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷീര
സഹകരണ സംഘങ്ങളുടെ
അടിസ്ഥാന സൗകര്യം
ഉറപ്പാക്കിയും അവയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കിയും
ക്ഷീരകര്‍ഷകര്‍ക്ക്
കൂടുതല്‍
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കന്നുകുട്ടികളുടെ
ശാസ്ത്രീയ
പരിപാലനത്തിനും
കാലിത്തീറ്റയുടെ
ഉല്പാദനവും
ഗുണമേന്മയും
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
വനഭൂമിയിലെ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്ന
കാര്യത്തിലുള്ള നയം
*374.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയിലെ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്ന
കാര്യത്തിലുള്ള നയം
വ്യക്തമാക്കാമോ;
(ബി)
കയ്യേറ്റക്കാരില്‍
നിന്നും ഒഴിപ്പിച്ച
വനഭൂമി വീണ്ടും
കയ്യേറാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
വനഭൂമിയും
റവന്യു ഭൂമിയും
തമ്മില്‍ അതിര്‍ത്തി
നിര്‍ണ്ണയിക്കുന്ന
പ്രവൃത്തികള്‍
അടിയന്തരമായി നടത്തുമോ;
വിശദമാക്കാമോ?
ദേശീയ
മത്സ്യ വ്യവസായ വികസനബോര്‍ഡ്
ലഭ്യമാക്കുന്ന സഹായങ്ങള്‍
*375.
ശ്രീ.എ.എം.
ആരിഫ്
,,
വി. ജോയി
,,
കെ.കുഞ്ഞിരാമന്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
മത്സ്യ വ്യവസായ
വികസനബോര്‍ഡ്,
കുളങ്ങളിലും
ജലാശയങ്ങളിലും
മത്സ്യകൃഷിക്കായി
ഏതൊക്ക തരത്തിലുളള
സഹായങ്ങള്‍
ലഭ്യമാക്കുന്നുണ്ട്;
ആഴക്കടല്‍ മത്സ്യബന്ധന
വികസനത്തിനായി
ലഭ്യമാക്കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
മാര്‍ക്കറ്റുകളുടെ
ആധുനികവല്‍ക്കരണത്തിനും
മത്സ്യം ഉണക്കി
സൂക്ഷിക്കാന്‍ വേണ്ട
ആധുനിക രീതികള്‍
വ്യാപിപ്പിക്കുന്നതിനും
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
തൊഴില്‍
നിയമങ്ങള്‍ നടപ്പിലാക്കാന്‍
നടപടി
*376.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി, ബാങ്കിംഗ്,
ഇന്‍ഷ്വറന്‍സ്, മൈക്രോ
ഫിനാന്‍സ് തുടങ്ങിയ
രംഗങ്ങളില്‍ തൊഴില്‍
നിയമങ്ങള്‍ കര്‍ശനമായി
നടപ്പാക്കുന്നുണ്ടോ;
(ബി)
ഇതിനു
മേല്‍നോട്ടം വഹിക്കാന്‍
തൊഴില്‍ വകുപ്പില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കുമോ;
(സി)
മേല്പറഞ്ഞ
മേഖലകളില്‍ നടക്കുന്ന
തൊഴിലാളി ചൂഷണവും
തൊഴില്‍ നിയമങ്ങളുടെ
ലംഘനവും പരിഹരിക്കാന്‍
എന്തൊക്കെയാണ്
ചെയ്യാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
തൊഴിലാളികള്‍ക്ക് പരിശീലനം
*377.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളെ
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഇൗ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
തൊഴിലാളികളെ
മത്സ്യബന്ധനത്തിന്
പ്രാപ്തരാക്കുന്നതിന്
പരിശീലനം നല്‍കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ബാലവേല
നിയന്ത്രിക്കാൻ നടപടി
*378.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലവേല
പൂര്‍ണമായ തോതില്‍
നിയന്ത്രിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബാലവേലയുമായി
ബന്ധപ്പെട്ട കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതര
സംസ്ഥാനക്കാര്‍
നടത്തുന്ന
സ്ഥാപനങ്ങളില്‍ ബാലവേല
വര്‍ദ്ധിച്ചു
വരുന്നതായുളള സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വിമുക്തി
പദ്ധതി
*379.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് ദേശീയ
നിലവാരത്തില്‍ ലഹരി
മോചന-ഗവേഷണ കേന്ദ്രം
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
എങ്കിൽ
ഈ സ്ഥാപനത്തിനും ജില്ലാ
കേന്ദ്രങ്ങളിൽ
ആരംഭിക്കുന്ന ലഹരിമോചന
കേന്ദ്രങ്ങള്‍ക്കും
സ്ഥലം
കണ്ടെത്തുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ലഹരി
മോചന പ്രവര്‍ത്തനത്തിന്
ബിവറേജസ്
കോര്പ്പറേഷന് നീക്കി
വച്ചിരിക്കുന്ന
തുകയില്‍ ഒരു ഭാഗം
ഇതിനായി ഉപയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസില്‍ പട്ടിക
വിഭാഗങ്ങൾക്ക് അര്‍ഹമായ
പ്രാതിനിധ്യം
*380.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
,,
കെ. ആന്‍സലന്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
ഭരണഘടനാനുസൃതമായ സംവരണ
തത്വം പാലിച്ച്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
അര്‍ഹമായ പ്രാതിനിധ്യം
ഉറപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
സംവരണ
മാനദണ്ഡങ്ങള്‍ ലംഘിച്ചു
കൊണ്ട് എവിടെയെങ്കിലും
നിയമന നടപടികള്‍
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
നിയമാനുസൃത
പ്രാതിനിധ്യം
ഉറപ്പാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ഡി)
നിയമനത്തിലും
പ്രമോഷനിലും
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
അര്‍ഹമായ പ്രാതിനിധ്യം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കമ്മീഷന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
പാല്‍വില
വര്‍ദ്ധനവിന്റെ ആനുകൂല്യം
ക്ഷീരകര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന് നടത്തിയ
ഇടപെടലുകള്‍
*381.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ഫെബ്രുവരിയില്‍ നടത്തിയ
പാല്‍വില
വര്‍ദ്ധനവിന്റെ
ആനുകൂല്യം
ക്ഷീരകര്‍ഷകര്‍ക്ക്
ലഭ്യമായില്ല എന്നുളള
മാധ്യമ
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
പാല്‍വില
വര്‍ദ്ധനയുടെ ആനുകൂല്യം
ക്ഷീരകര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന്
സര്‍ക്കാരിന്റെ ഭാഗത്തു
നിന്ന് നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ;
(സി)
ക്ഷീരകര്‍ഷകരുടെ
ചിരകാല ആവശ്യമായ
പാല്‍വില ചാര്‍ട്ട്
പരിഷ്ക്കരണം
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നീക്കം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നോക്കുകൂലി
പ്രശ്നം
*382.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴില്‍ മേഖലയിലെ
നോക്കുകൂലി ഈടാക്കല്‍
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
തൊഴില്‍
വകുപ്പില്‍ ഇതു
സംബന്ധിച്ച പരാതികള്‍
നല്‍കുന്നതിനും അവ
പരിഹരിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ട്; വിശദാംശം
നല്‍കുമോ?
വനവത്കരണ
പരിപാടി
*383.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ബി.ഡി.
ദേവസ്സി
,,
ജെയിംസ് മാത്യു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയ്ക്ക്
പുറത്ത് പച്ചപ്പും ജൈവ
വൈവിധ്യവും
വര്‍ദ്ധിപ്പിക്കുന്നതിന്
വനേതര പ്രദേശങ്ങളില്‍
വനവത്കരണ പരിപാടി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരമുളള
വനത്തിന്റെ വ്യാപ്തി
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
'എന്റെ
മരം നമ്മുടെ മരം',
'വഴിയോര തണല്‍', 'ഹരിത
തീരം' തുടങ്ങിയ വിവിധ
പദ്ധതികളിലൂടെ
നട്ടുപിടിപ്പിച്ചിട്ടുളള
മരങ്ങളുടെ
തുടര്‍സംരക്ഷണം
ഫലപ്രദമാകാതെ
പോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഹാംലറ്റ്
വികസന പദ്ധതി
*384.
ശ്രീ.എസ്.ശർമ്മ
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ സമഗ്ര
വികസനം ലക്ഷ്യം
വെച്ചുകൊണ്ട്
നടപ്പാക്കി വരുന്ന
ഹാംലറ്റ് വികസന പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഹാംലെറ്റ്
വികസന പദ്ധതി
നടത്തിപ്പില്‍
ഏതെങ്കിലും തരത്തിലുള്ള
എതിര്‍പ്പുകളോ
തടസ്സങ്ങളോ നേരിടേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ അവ പരിഹരിച്ച്
പദ്ധതി ലക്ഷ്യം
കൈവരിക്കുന്നതിനായി
എന്തെല്ലാം ഇടപെടല്‍
നടത്തുകയുണ്ടായി;
(സി)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
എത്രമാത്രം
പുരോഗമിച്ചിട്ടുണ്ടെന്നും
എവിടെയെല്ലാം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ?
ചുമട്ടു
തൊഴിലാളികളുടെ തൊഴില്‍
കുറയുന്ന സാഹചര്യം
*385.
ശ്രീ.എന്‍.
വിജയന് പിള്ള
,,
സി.കൃഷ്ണന്
,,
എം. നൗഷാദ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറ്റിറക്കു
മേഖലയില്‍ യന്ത്ര
സഹായത്തോടെയുള്ള
കയറ്റിറക്ക്
വര്‍ദ്ധിച്ചതും
ആവശ്യത്തിലധികം
കാര്‍ഡുകള്‍
ഉദ്യോഗസ്ഥര്‍
ഏകപക്ഷീയമായി
നല്‍കുന്നതും ചുമട്ടു
തൊഴിലാളികള്‍ക്ക്
തൊഴില്‍ കുറയുന്ന
സാഹചര്യമുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സാഹചര്യത്തില്‍
ഒറ്റപ്പെട്ട
സംഭവങ്ങളുടെ
പശ്ചാത്തലത്തില്‍
ചുമട്ടു
തൊഴിലാളികളെയാകെ
പിടിച്ചു പറിക്കാരായി
ചിത്രീകരിക്കുന്ന
പ്രവണത
ഇല്ലാതാക്കുന്നതിനും ഈ
മേഖലയിലെ തൊഴില്‍ നഷ്ട
പരിഹാരത്തിനായി
നിയോഗിച്ച കമ്മിറ്റി
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍
ചുമട്ടുതൊഴിലാളി
(സ്കാറ്റേര്‍ഡ് വിഭാഗം)
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തിനായി
ടോക്കണ്‍ തുക മാത്രം
വകയിരുത്തിയിരുന്നിടത്ത്
ഇൗ സര്‍ക്കാര്‍
ആറരക്കോടി രൂപ
അനുവദിച്ചത്
ആനുകൂല്യങ്ങള്‍ യഥാസമയം
നല്കുന്നതിനു
സാധ്യമാക്കിയെങ്കിലും
കുടിശ്ശിക
ആനുകൂല്യങ്ങള്‍
നല്‍കാനുള്ള തുക കൂടി
അധികമായി
അനുവദിക്കുവാന്‍
തയ്യാറാകുമോ?
തൊഴില്‍
നയം
*386.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാഷ്ട്ര
പുനര്‍നിര്‍മ്മാണത്തില്‍
പ്രധാന പങ്കുവഹിക്കുന്ന
ജനവിഭാഗമാണ്
തൊഴിലാളികള്‍
എന്ന്കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
അതിനനുസൃതമായ
തൊഴില്‍നയത്തിന് രൂപം
നല്കാന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
തൊഴില്‍നയത്തില്‍
എല്ലാത്തരം
തൊഴിലാളികള്‍ക്കും
മികച്ച രീതിയിലുളള
തൊഴില്‍ അന്തരീക്ഷം,
ആരോഗ്യസുരക്ഷ,
സാമ്പത്തിക ഭദ്രത,
സാംസ്ക്കാരിക ഉന്നമനം
എന്നിവ
ഉറപ്പുവരുത്താനുളള
വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തുമോ?
ലഹരിക്കെതിരെ
ശക്തമായ പ്രവര്‍ത്തനങ്ങള്‍
*387.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിക്കെതിരെ
ശക്തമായ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ എക്സൈസ്
വകുപ്പ് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
ജനകീയ പങ്കാളിത്തം
എങ്ങനെ
പ്രയോജനപ്പെടുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ;
(ഡി)
ലഹരി
മാഫിയയെക്കുറിച്ച്
വകുപ്പിനെ അറിയിക്കാന്‍
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
ലഭ്യമാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വനപ്രദേശങ്ങളിലെ
മാലിന്യനിക്ഷേപം
*388.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപ്രദേശങ്ങളില്‍
വന്‍തോതില്‍ മാലിന്യം
നിക്ഷേപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ
നടപടിയെടുക്കാന്‍
നിലവിലുളള നിയമങ്ങള്‍
പര്യാപ്തമാണോ;
അല്ലെങ്കില്‍ നിയമ
ഭേദഗതി നടത്തുന്നത്
പരിഗണിക്കുമോ;
(സി)
നിലവില്‍
നിക്ഷേപിക്കപ്പെട്ട
മാലിന്യങ്ങള്‍
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വനങ്ങളുടെ
പരിപാലനം
*389.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള വനങ്ങളുടെ
പരിപാലനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുളള
പദ്ധതികള്‍
ശക്തിപ്പെടുത്താനും
തുടരാനും
തീരുമാനിച്ചിട്ടുണ്ടോ;
(സി)
വനപരിപാലനത്തിനായി
ഏതെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ;
(ഡി)
ഇവയില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഉള്‍നാടന്‍
മത്സ്യ മേഖലയുടെ വികസനം
*390.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. രാജഗോപാലന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമൃദ്ധമായ
ഉള്‍നാടന്‍ ജല
സമ്പത്തുണ്ടായിട്ടും
ഉള്‍നാടന്‍ മത്സ്യ
മേഖലയുടെ ഉല്പാദന
വിഹിതം വളരെ
കുറവായിരിക്കുന്നതിന്റെ
കാരണങ്ങള്‍ പഠന
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
കടല്‍
മത്സ്യ വിഭവശോഷണം
ഗുരുതരമായി വരുന്ന
പശ്ചാത്തലത്തില്‍,
ഉള്‍നാടന്‍ മത്സ്യബന്ധന
മേഖലയില്‍
മത്സ്യോല്പാദന
വര്‍ദ്ധനവിനായി
പരിപാടിയുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ഏറെ ആവശ്യക്കാരുള്ള
മത്സ്യയിനങ്ങള്‍
ഉല്പാദിപ്പിക്കുന്നതിന്
മുമ്പുണ്ടായിരുന്ന
ജനകീയ മത്സ്യകൃഷി
മാതൃകയില്‍ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?