കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തന കാര്യക്ഷമത
*331.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തന കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുളള
കരാറില്‍ (ഉദയ്)
സംസ്ഥാനം
ഒപ്പുവച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
സഞ്ചിത ബാധ്യത
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനുളള
കരാറിലെ സാമ്പത്തിക
ഭാഗത്തിലും സംസ്ഥാനം
ഒപ്പുവച്ചിട്ടുണ്ടോ;
(സി)
മറ്റ്
ഭൂരിപക്ഷം
സംസ്ഥാനങ്ങളും
കേന്ദ്രസഹായത്തോടെ
കടബാധ്യതയില്ലാതാക്കുന്ന
കരാറില്‍ ഒപ്പുവച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
കടബാധ്യത ഏറ്റെടുത്ത്
കെ.എസ്.ഇ.ബി.യെ
കടവിമുക്തവും,
കാര്യക്ഷമവുമാക്കുന്നതിന്
ലഭിച്ച അവസരത്തില്‍
നിന്നും സംസ്ഥാനം
വിട്ടുനിന്നതും അതിന്
ലഭിക്കുമായിരുന്ന
കേന്ദ്ര സഹായം
വേണ്ടെന്ന് വച്ചതും
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ?
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
*332.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അയല്‍സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
കെട്ടിടനിര്‍മ്മാണ
സാമഗ്രികളുടെ വില
കൂടുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതുമൂലം
നിര്‍മ്മാണ മേഖല
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ?
രണ്ടാം
മാന്ദ്യവിരുദ്ധ പാക്കേജ്
*333.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രണ്ടാം
മാന്ദ്യവിരുദ്ധ
പാക്കേജിന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
കിഫ്ബി
മുഖേനയല്ലാതെ
മാന്ദ്യവിരുദ്ധ
പാക്കേജില്‍ എന്തെല്ലാം
പദ്ധതികളാണ് വിഭാവനം
ചെയ്തിട്ടുള്ളത്;
അവയുടെ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഇതിന്റെ
ഫലമായി സാമ്പത്തിക
മേഖലയില്‍ എന്തെല്ലാം
ചലനം
ഉണ്ടാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
അത് എന്നു മുതല്‍
പ്രകടമാകുമെന്ന്
വിശദമാക്കുമോ?
ഖാദിയുടെയും
മറ്റു ഗ്രാമവ്യവസായങ്ങളുടെയും
പുരോഗതി
*334.
ശ്രീ.പി.കെ.
ശശി
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദിയുടെയും
മറ്റു
ഗ്രാമവ്യവസായങ്ങളുടെയും
പുരോഗതിക്കായുള്ള
പദ്ധതികള്‍
അറിയിക്കാമോ;
(ബി)
ഈ
മേഖലയില്‍
തൊഴിലുപകരണങ്ങളുടെ
ആധുനികവല്‍ക്കരണത്തിനും
സാങ്കേതികവിദ്യാവികസനത്തിനും
ഗുണമേന്മാ
വര്‍ദ്ധനവിനും ഖാദി
ഗ്രാമവ്യവസായ ബോര്‍ഡ്
മുഖേന
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
കാലാനുസൃതമായി
അഭിരുചിക്കുണ്ടാകുന്ന
മാറ്റങ്ങള്‍ക്കനുസരിച്ച്
ഖാദിവസ്ത്രങ്ങളുടെ
ഡിസൈനിംഗില്‍ മാറ്റം
വരുത്തി വിപണിയില്‍
സ്ഥാനം ഉറപ്പിക്കാനായി
പരിശീലന പരിപാടി
സംഘടിപ്പിക്കുമോ
എന്നറിയിക്കാമോ?
കാരുണ്യ
ചികിത്സാ പദ്ധതി
*335.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
,,
ഐ.ബി. സതീഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കാരുണ്യ
ചികിത്സാ പദ്ധതിയുടെ
പേരില്‍ വ്യാപക അഴിമതി
നടന്നു എന്ന
ആരോപണത്തെക്കുറിച്ച്
നടത്തിയ അന്വേഷണത്തില്‍
കണ്ടെത്തിയ പ്രധാന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
വിവിധ
ആരോഗ്യപദ്ധതികള്‍
സംയോജിപ്പിച്ച് സൗജന്യ
ചികിത്സ
ഉറപ്പുവരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാകുന്നതുവരെ
കാരുണ്യ പദ്ധതി
കൂടുതല്‍
രോഗങ്ങള്‍ക്കുള്ള
ചികിത്സകള്‍ കൂടി
ഉള്‍പ്പെടുത്തി
വിപുലീകരിച്ച് ബജറ്റ്
പിന്തുണയോടെ
ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സൗരോര്‍ജ്ജ നയം
*336.
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സൗരോര്‍ജ്ജ നയത്തിന്റെ
കാതല്‍
വ്യക്തമാക്കാമോ;
(ബി)
വീടുകളുടെ
മേല്‍ക്കൂരയില്‍
സോളാര്‍ പാനല്‍
സ്ഥാപിച്ച് 1000
മെഗാവാട്ട് വൈദ്യുതി
ഉത്പാദിപ്പിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
സര്‍ക്കാര്‍ ഓഫീസ്
കെട്ടിടങ്ങളുടെ
മുകളില്‍ സൗരോര്‍ജ്ജ
പാനല്‍ സ്ഥാപിച്ച്
വെെദ്യുതി ഉത്പാദനം
സാധ്യമായിട്ടുണ്ടോ;
(സി)
അക്ഷയ
സ്രോതസ്സുകളില്‍
നിന്നുള്ള
ഉൗര്ജ്ജോത്പാദനത്തില്
അനെര്‍ട്ടിന്റെ പങ്ക്
എന്താണെന്ന്
അറിയിക്കാമോ; കഴിഞ്ഞ
ബജറ്റില്‍ ഇൗ
ആവശ്യത്തിനായി
അനെര്‍ട്ടിന്
നീക്കിവച്ച തുക
ഉപയോഗിച്ചുണ്ടാക്കിയ
നേട്ടങ്ങള്‍
വിശദീകരിക്കാമോ;
(ഡി)
ഇൗ
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
സംസ്ഥാനത്തിന്റെ
ഉൗര്ജ്ജാവശ്യമനുസരിച്ച്
വിപുലീകരിക്കാനും
സാങ്കേതികവിദ്യ
നവീകരിയ്ക്കുന്നതിനും
പരിപാടിയുണ്ടോ എന്ന്
അറിയിക്കാമോ?
കോ-ഓപ്പറേറ്റീവ്
ഫെഡറലിസം
*337.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
എം. സ്വരാജ്
,,
കെ.വി.വിജയദാസ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോ-ഓപ്പറേറ്റീവ്
ഫെഡറലിസം എന്ന
ലക്ഷ്യപ്രാപ്തിക്കായി
14-ാം ധനകാര്യ
കമ്മീഷന് നല്കിയ
നിര്‍ദ്ദേശങ്ങളും
ശിപാര്‍ശകളും
എന്തെല്ലാമാണ് ;
ഇതിന്മേലുളള കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കിയിട്ടുണ്ടോ;
(ബി)
ധനദൃഢീകരണത്തിനായി
നിര്‍ദ്ദേശിച്ച
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ;
ഇവയോടുള്ള സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാരിന്റെ
പൊതു ചെലവുകളുടെ
മാനേജുമെന്റ്
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കായികരംഗത്തെ
വികസനത്തിനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
*338.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.സത്യന്
,,
ആന്റണി ജോണ്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ-അന്തര്‍ദേശീയ
തലങ്ങളില്‍ സംസ്ഥാനത്തെ
കായികതാരങ്ങള്‍ക്ക്
മികവു നേടുന്നതിനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കായിക
സര്‍വകലാശാല
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ജി.വി.രാജ സ്പോര്‍ട്സ്
സ്കൂളിനെയും കണ്ണൂര്‍
സ്പോര്‍ട്സ് ഡിവിഷനെയും
കായിക വകുപ്പ്
ഏറ്റെടുക്കുന്ന
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
വിവിധ
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
വിവിധ
കായിക മത്സരങ്ങളില്‍
മികവു തെളിയിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
പ്രത്യേക പരിശീലനം
നല്കി മികവുറ്റ
താരങ്ങളാക്കി മാറ്റാന്‍
പരിപാടിയുണ്ടോ
എന്നറിയിക്കുമോ?
മാന്ദ്യവിരുദ്ധ
പാക്കേജ്
*339.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
മോശമായ സാമ്പത്തിക
അന്തരീക്ഷം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി 2016-17
വര്‍ഷത്തില്‍
പ്രഖ്യാപിച്ച
മാന്ദ്യവിരുദ്ധ
പാക്കേജ്
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്‍പ്രകാരം 2016-17
വര്‍ഷത്തില്‍
ഏറ്റെടുത്ത പദ്ധതികള്‍
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനം മൂലം
സാമ്പത്തിക രംഗത്ത്
എന്തെല്ലാം മാറ്റം
വരുത്താന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ?
പുതിയ
വൈദ്യുതി കണക്ഷനുകളും
ഡിമാന്റ് മാനേജ്മെന്റ് സപ്ലൈ
വര്‍ദ്ധന പരിപാടികളും
*340.
ശ്രീ.പി.വി.
അന്‍വര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം നല്കിയ പുതിയ
വൈദ്യുതി കണക്ഷനുകള്‍
എത്രയെന്നും അതിനായി
പുതുതായി സൃഷ്ടിച്ച
വിതരണ സംവിധാനത്തിന്റെ
വിശദാംശവും ലഭ്യമാണോ;
(ബി)
അതിരൂക്ഷമായ
വേനലിന്റെ ഫലമായുണ്ടായ
ഉല്പാദനക്കുറവും
ആവശ്യകതയിലുള്ള
വര്‍ദ്ധനവും
നേരിടുന്നതിനായി
നടപ്പിലാക്കിയ ഡിമാന്റ്
മാനേജ്മെന്റ് സപ്ലൈ
വര്‍ദ്ധന പരിപാടികള്‍
എന്തെല്ലാമാണ്;
(സി)
ഉപഭോക്തൃ
സേവനം
മെച്ചപ്പെടുത്തുന്നതിനായി
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
പൂര്‍ത്തീകരണം
*341.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
പൂര്‍ത്തീകരണം ഏതു
ഘട്ടത്തിലാണ്; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ പ്രയോജനം
എന്നുവരെ
അപേക്ഷിച്ചവര്‍ക്കാണ്
ലഭിക്കുകയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
ബാങ്കിന്റെ രൂപീകരണം
*342.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ രൂപീകരണം
സംബന്ധിച്ച നടപടികള്‍
നിലവില്‍ ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്കിന്റെ
രൂപീകരണവുമായി
ബന്ധപ്പെട്ട് നിയമിച്ച
സാധ്യതാപഠന
കമ്മിറ്റിയുടെ ഘടന
വിശദമാക്കുമോ;
(സി)
പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ?
സംസ്ഥാനത്തിന്റെ സോളാര്‍
വൈദ്യുതി ഉൽപ്പാദനശേഷി
*343.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
വൈദ്യുതി സംബന്ധിച്ച
നയം വ്യക്തമാക്കുമോ;
(ബി)
വേള്‍ഡ്
വൈല്‍ഡ് ലൈഫ് ഫണ്ട്,
വേള്‍ഡ്
ഇന്‍സ്റ്റിട്ട്യൂട്ട്
ഓഫ് സസ്റ്റയിനബിള്‍
എനര്‍ജി എന്നീ
സംഘടനകള്‍ നടത്തിയ പഠന
പ്രകാരം കേരളത്തിന്
44,456 മെഗാവാട്ട്
സോളാര്‍ വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുളള
ശേഷിയുണ്ടെന്ന്
വ്യക്തമാക്കിക്കൊണ്ടുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
സോളാര്‍ വൈദ്യുതി
പാര്‍ക്ക്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
യൂണിറ്റ് വൈദ്യുതിയാണ്
പ്രസ്തുത നിലയത്തില്‍
നിന്നും
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സി.എഫ്.എല്‍.ന്
പകരം എല്‍.ഇ.ഡി. ബള്‍ബുകള്‍
*344.
ശ്രീ.എം.
സ്വരാജ്
,,
പുരുഷന് കടലുണ്ടി
,,
എന്‍. വിജയന് പിള്ള
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗശൂന്യമായ
സി.എഫ്.എല്‍.
ബള്‍ബുകളിലെ
മെര്‍ക്കുറി
പാരിസ്ഥിതിക
പ്രശ്നങ്ങളുണ്ടാക്കുന്നത്
തടയാന്‍ ഇവ സംഭരിച്ച്
ശാസ്ത്രീയമായി
സംസ്കരിക്കുന്നതിന്
കെ.എസ്.ഇ.ബി പദ്ധതി
ആസൂത്രണം ചെയ്യുമോ;
(ബി)
സി.എഫ്.എല്‍.ന്
പകരം എല്‍.ഇ.ഡി.
ബള്‍ബുകള്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വൈദ്യുതി
ബോര്‍ഡിന്റെ എല്ലാ
സ്ഥാപനങ്ങളിലും
നിലവിലുള്ള
സി.എഫ്.എല്ലുകള്‍
മാറ്റി എല്‍.ഇ.ഡി.
ബള്‍ബുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ
ഇക്കാര്യത്തിലുള്ള
പുരോഗതി അറിയിക്കാമോ?
കേരള
ബാങ്ക് രൂപീകരിക്കുന്നതിനുളള
തുടര്‍ നടപടികള്‍
*345.
ശ്രീ.കെ.
ആന്‍സലന്‍
,,
രാജു എബ്രഹാം
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
കോ-ഓപ്പറേറ്റീവ് ബാങ്ക്
രൂപീകരിക്കുന്നതു
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി
രൂപീകരിച്ച വിദഗ്ദ്ധ
സമിതിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സമയബന്ധിതമായി തുടര്‍
നടപടികള്‍
സ്വീകരിക്കുന്നതിന്
സമയരേഖ
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ബി)
സംസ്ഥാന,
ജില്ലാ സഹകരണ ബാങ്കുകളെ
സംയോജിപ്പിക്കുന്നതോടൊപ്പം
നിലവില്‍ ജില്ലാ സഹകരണ
ബാങ്കുകളുമായി
ബന്ധിപ്പിച്ച് കോര്‍
ബാങ്കിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
നിര്‍ബന്ധിതമാകുന്ന
പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങളുടെയും
മറ്റ് വായ്പാ
സംഘങ്ങളുടെയും ഘടനയിലോ
പ്രവര്‍ത്തനത്തിലോ
മാറ്റം വരുത്തേണ്ടതായി
വരുമോ എന്ന്
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
സംരക്ഷണ പദ്ധതികള്‍
*346.
ശ്രീ.ഐ.ബി.
സതീഷ്
,,
എ.എം. ആരിഫ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രതിസന്ധി
രൂക്ഷമായിരിക്കുന്ന
സാഹചര്യത്തില്‍ ഊര്‍ജ്ജ
സംരക്ഷണത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
(ബി)
ഇതിന്റെ
ഭാഗമായി
ഉപഭോക്താക്കള്‍ക്ക്
കുറഞ്ഞ വിലയ്ക്ക്
എല്‍.ഇ.ഡി. ബള്‍ബുകളും
കാര്യക്ഷമതയുളള
വൈദ്യുതോപകരണങ്ങളും
ലഭ്യമാക്കുന്നതിനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
മുഴുവന്‍
തെരുവ് വിളക്കുകളും
എല്‍.ഇ.ഡി. ആക്കി
മാറ്റുന്നതിനും
അവയ്ക്ക് ഓട്ടോമാറ്റിക്
നിയന്ത്രണസംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
ഉളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വ്യവസായ
വികസനം സംബന്ധിച്ച
കെ.എസ്.ഐ.ഡി.സി. റിപ്പോർട്ട്
*347.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വ്യവസായ വികസനത്തിനുള്ള
പ്രധാന തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
വന്‍കിട
വ്യവസായങ്ങളെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നത്
സംബന്ധിച്ച്
കെ.എസ്.ഐ.ഡി.സി.
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിവിധ
വകുപ്പുകളില്‍
നിന്നുള്ള ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധി ചുരുക്കണമെന്ന്
ശിപാര്ശയുണ്ടോ;
(ഇ)
നിയമം
ദുരുപയോഗം ചെയ്ത്
വ്യവസായ സംരംഭങ്ങളെ
തകര്‍ക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കണമെന്ന്
റിപ്പോര്‍ട്ടില്‍
ശിപാര്ശയുണ്ടോ;
ഇക്കാര്യത്തിലുള്ള
നിലപാട്
വ്യക്തമാക്കുമോ?
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്ക് അപ്പക്സ്
സംഘം രൂപീകരിക്കാൻ പദ്ധതി
*348.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വായ്പാ
സംഘങ്ങള്‍ ഒഴികെയുള്ള
പ്രാഥമിക സഹകരണ
സംഘങ്ങള്‍ക്ക് അപ്പക്സ്
സംഘം
രൂപീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
ഏതൊക്കെ
വിഭാഗങ്ങളിലുള്ള
സംഘങ്ങള്‍ക്കാണ്
അപ്പക്സ് സംഘം
രൂപീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അപ്പക്സ്
സംഘം
രൂപീകരിക്കുന്നതിലൂടെ
എന്തെല്ലാം
നേട്ടങ്ങളുണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
ഡീപ്പ്-ഇ-ബിഡ്ഡിംഗ്
പ്രകാരം വാങ്ങുന്ന വൈദ്യുതി
*349.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡീപ്പ്-ഇ-ബിഡ്ഡിംഗ്
(Discovery of
Efficient Electricity
Price) പ്രകാരം
സംസ്ഥാനം വൈദ്യുതി
വാങ്ങുന്നുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഈ
സംവിധാനം മുഖേന
വൈദ്യുതി വാങ്ങുന്നത്
സംസ്ഥാനത്തിന്
എത്രമാത്രം ഗുണകരമാണ്
എന്ന് വ്യക്തമാക്കുമോ;
(സി)
ഡീപ്പ്-ഇ-ബിഡ്ഡിംഗ്
പ്രകാരം ഈ വര്‍ഷം എത്ര
യൂണിറ്റ് വൈദ്യുതി
വാങ്ങിയെന്നും ഇതിന്റെ
ശരാശരി നിരക്ക്
എത്രയാണെന്നും
വ്യക്തമാക്കുമോ?
വൈദ്യുതി
ബോര്‍ഡിലെ ഇ-സര്‍വ്വീസുകള്‍
*350.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ദാസന്
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡില്‍
ഉപഭോക്തൃ സേവനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി
ഇ-സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
വൈദ്യുതി
മുടക്കം, വൈദ്യുതി
ബില്ല് എന്നിവ
സംബന്ധിച്ച വിവരങ്ങള്‍
മൊബൈല്‍ ഫോണിലേയ്ക്ക്
എസ്.എം.എസ്. വഴി
അറിയിക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
വൈദ്യുതി
ബില്‍ അടയ്ക്കുന്നതിന്
മൊബൈല്‍ വാലറ്റ്
സൗകര്യം നിലവിലുണ്ടോ;
(ഡി)
വൈദ്യുതി
കണക്ഷന് ഓണ്‍ലൈന്‍
അപേക്ഷാ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
വ്യവസായ
കുതിപ്പിനുള്ള പദ്ധതികൾ
*351.
ശ്രീ.എസ്.ശർമ്മ
,,
എം. മുകേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വ്യവസായ വികസന
കോര്പ്പറേഷന് വഴി
വ്യവസായ വികസനത്തിനായി
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
വ്യവസായ
പാര്‍ക്കുകളുടെയും
വ്യവസായ ശാലകളുടെയും
ക്ലസ്റ്റര്‍
രൂപീകരിച്ച് വ്യവസായ
കുതിപ്പിന്
ലക്ഷ്യമിടുന്ന
കൊച്ചി-പാലക്കാട്
വ്യവസായ ഇടനാഴി
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
പ്രകൃതിയുടെ
വരദാനമായ ധാതുമണല്‍
സംസ്ഥാനത്തെ വ്യവസായ
പുരോഗതിക്ക്
കുതിപ്പേകുന്ന
വിധത്തില്‍,
പൊതുമേഖലയില്‍ ഇതിന്റെ
ഖനനവും മൂല്യ വര്‍ദ്ധന
ഉല്പന്ന നിര്‍മ്മാണവും
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
വിനോദസഞ്ചാര
മേഖലയിലെ അടിസ്ഥാന സൗകര്യ
വികസനം
*352.
ശ്രീ.ഒ.
ആര്. കേളു
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദസഞ്ചാര മേഖലയിലെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
ഭരണാനുമതി നൽകിയ
പദ്ധതികള്‍
ഏതൊക്കെയാണെന്നും ഇവയിൽ
ആരംഭിച്ച പദ്ധതികള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ യഥാസമയം
പൂര്‍ത്തിയാക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
ഭാഗമായി ഓരോ
പദ്ധതിയെയും
കുറിച്ചുള്ള അവലോകന
യോഗങ്ങള്‍ യഥാസമയം
ചേരുന്നതിനും ഇതുമായി
ബന്ധപ്പെട്ട
വകുപ്പുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
ഏകോപിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സഹകരണ
മേഖലയില്‍ നിക്ഷേപ
സമാഹരണയജ്ഞം
*353.
ശ്രീ.അനൂപ്
ജേക്കബ്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സഹകരണ മേഖലയില്‍
നിക്ഷേപ സമാഹരണയജ്ഞം
നടപ്പിലാക്കിയിരുന്നോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
എത്രകോടി
രൂപയാണ് സമാഹരിക്കാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ലക്ഷ്യമിട്ടിരുന്ന
തുക സമാഹരിക്കാന്‍
കഴിഞ്ഞോ എന്നും എത്ര
കോടി രൂപ സമാഹരിച്ചു
എന്നും വിശദമാക്കുമോ;
(ഡി)
നിക്ഷേപ
സമാഹരണയജ്ഞം
പരാജയമാണെന്ന്
അഭിപ്രായമുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
ആഴക്കടല്‍
മണല്‍ഖനന സാദ്ധ്യത
*354.
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഴക്കടല്‍ മണല്‍ഖനന
സാദ്ധ്യതയെക്കുറിച്ച്
പഠനം നടത്തുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ആഴക്കടല്‍
മണല്‍ഖനനം ഉണ്ടാക്കുന്ന
പാരിസ്ഥിതിക
ആഘാതങ്ങളെയും
ജനജീവിതത്തിനും കടല്‍
ജീവികളുടെ
ആവാസവ്യവസ്ഥയ്ക്കും
ഉണ്ടാക്കാവുന്ന
പ്രതികൂല
സ്വാധീനത്തെയും
കണക്കിലെടുത്തിട്ടുണ്ടോ;
(സി)
മണല്‍
ഖനനമേഖലയില്‍
സുനാമിപോലുളള
പ്രതിഭാസങ്ങള്ക്കുളള
സാധ്യതകളെക്കുറിച്ച്
ഇത്തരം ഖനന
പ്രവര്‍ത്തനം നടത്തുന്ന
രാജ്യങ്ങളിലെ
സ്ഥിതിയുമായി താരതമ്യം
ചെയ്ത് പരിശോധിക്കുമോ?
കെ.എസ്.എഫ്.ഇ.
ചിട്ടികള്‍ക്ക് ആധാര്‍
നിര്‍ബന്ധമാക്കിയ നടപടി
*355.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ചിട്ടികള്‍ക്ക് ആധാര്‍
നിര്‍ബന്ധമാക്കാനുള്ള
കാരണങ്ങള്‍ എന്താണെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച് കേന്ദ്ര
നിര്‍ദ്ദേശമുണ്ടോ;
ആധാര്‍
നിര്ബന്ധമാക്കിയതുകൊണ്ടുണ്ടായ
നേട്ടങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇതുമൂലം
നിലവിലുള്ള ബിസിനസില്‍
എന്തെങ്കിലും
തരത്തിലുള്ള കുറവോ
വർധനവോ വരാനിടയുണ്ടോ;
(സി)
കെ.എസ്.എഫ്.ഇ.
തുടങ്ങാനിരിക്കുന്ന
പ്രവാസി ചിട്ടിയെ ഇത്
എങ്ങനെയൊക്കെയാണ്
ബാധിക്കുക എന്ന്
വ്യക്തമാക്കുമോ;
ഇതേപ്പറ്റി പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പഠനം
നടത്തുമോ;
(ഡി)
സര്‍ക്കാര്‍
സേവനങ്ങള്‍ക്ക് ആധാര്‍
നിര്‍ബന്ധമാക്കാന്‍
പാടില്ല എന്നുള്ള
സുപ്രീം കോടതി വിധിയുടെ
ലംഘനമാണിതെന്ന്
കരുതുന്നുണ്ടോ;
പ്രസ്തുത തീരുമാനം
പുനപരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ?
സാമ്പത്തിക
പ്രതിസന്ധി മറികടക്കുന്നതിന്
സ്വീകരിച്ച ധനകാര്യ
മാനേജുമെന്റ്
*356.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച നോട്ട്
നിരോധനവും മദ്യശാലകള്‍
പാതയോരങ്ങളില്‍ നിന്ന്
മാറ്റി സ്ഥാപിക്കണമെന്ന
ബഹു.സുപ്രീംകോടതി വിധി
മൂലം ഉണ്ടായിട്ടുള്ള
പ്രതിസന്ധിയും
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയെ
എപ്രകാരം
ബാധിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
മുന്‍കൂട്ടി കാണാന്‍
കഴിയാത്ത തരത്തില്‍
ഉണ്ടായ പ്രതിസന്ധികളെ
മറികടക്കുന്നതിന്
സ്വീകരിച്ച ധനകാര്യ
മാനേജുമെന്റ്
സംബന്ധിച്ച്
വിശദമാക്കുമോ?
റുപേ
കിസാന്‍ ക്രെഡിറ്റ്
കാര്‍ഡുകള്‍
*357.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ബാബു
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
കിസാന്‍ ക്രെഡിറ്റ്
കാര്‍ഡുകളും റുപേ
കിസാന്‍ ക്രെഡിറ്റ്
കാര്‍ഡുകളാക്കി
മാറ്റണമെന്ന്
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
വായ്പകള്‍ റൂപേ
ക്രെഡിറ്റ് കാര്‍ഡുകള്‍
മുഖേന മാത്രമേ
നല്കാന് പാടൂള്ളു
എന്ന വ്യവസ്ഥയുണ്ടോ;
എങ്കിൽ ഈ നിബന്ധന
കര്‍ഷകര്‍ക്ക്
ഉണ്ടാക്കാനിടയുള്ള
ബുദ്ധിമുട്ട്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍ബന്ധിത പദ്ധതിക്ക്
ഇന്റര്‍നെറ്റ്
ലഭ്യതയോടുകൂടിയ
കമ്പ്യൂട്ടര്‍ ശൃംഖല
അധിഷ്ഠിതമായ കോര്‍
ബാങ്കിംഗ്
നടപ്പായിട്ടുണ്ടോ;
ഇതിനായി സുരക്ഷിതമായ
സോഫ്റ്റ് വെയര്‍
ഉള്‍പ്പെടെയുള്ള
സംവിധാനത്തിനായി
ചെലവാക്കേണ്ടിവന്ന തുക
പ്രാഥമിക സഹകരണ
ബാങ്കുകള്‍ക്ക്
സഹായധനമായി നല്കുവാന്
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഗ്രീന്‍
ബുക്കിലെ പദ്ധതികള്‍
*358.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രീന്‍
ബുക്കില്‍ പ്രഖ്യാപിച്ച
എതെല്ലാം
പദ്ധതികള്‍ക്കാണ് ഈ
സാമ്പത്തിക വര്‍ഷം
ഭരണാനുമതി നല്‍കിയത്;
(ബി)
സാമ്പത്തിക
വര്‍ഷത്തിന്റെ ആദ്യ
അഞ്ചുദിവസം കൊണ്ട്
ഭരണാനുമതി നല്കിയ
മാതൃക, പദ്ധതി
നിര്‍വ്വഹണ
കാര്യത്തിലും
പുലര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ആവശ്യാനുസരണം
വെെദ്യുതി ലഭ്യമാക്കാനായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
*359.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
ആദ്യമായി സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
നടപ്പിലാക്കിയ
സംസ്ഥാനത്ത്
ആവശ്യാനുസരണം വെെദ്യുതി
ലഭ്യമാക്കാനായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
1000
മെഗാവാട്ട് സോളാര്‍
വെെദ്യുതി
ഉത്പാദിക്കുമെന്ന
പ്രഖ്യാപിത നയം
പ്രാവര്‍ത്തികമാക്കാനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
വെെദ്യുതി
ക്ഷമതയുള്ള
ഉപകരണങ്ങളുടെ
ഉപയോഗത്തിനും
സംസ്ഥാനത്തെ
ബള്‍ബുകളെല്ലാം എല്‍.
ഇ. ഡി. യിലേക്ക്
മാറ്റുന്നതിനും ജനകീയ
കാമ്പയിന്
നടത്താനുദ്ദേശിക്കുന്നുണ്ടോ;
അതോടൊപ്പം തന്നെ
വെെദ്യുതി ക്ഷമത കുറഞ്ഞ
ഉപകരണങ്ങളുടെയും
ഇന്‍വെര്‍ട്ടറുകളുടെയും
വില്‍പ്പന
താല്‍ക്കാലികമായെങ്കിലും
നിയന്ത്രിക്കാന്‍
സാധിക്കുമോ എന്ന്
പരിശോധിക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
പുനരുദ്ധാരണം
*360.
ശ്രീ.എം.
നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
അഭിമാന സ്ഥാപനമായിരുന്ന
കെല്‍ട്രോണ്‍
പുനരുദ്ധരിച്ച്
വിപുലീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വന്‍ നഷ്ടത്തിലായിരുന്ന
കേരള സ്റ്റേറ്റ്
ഡ്രഗ്സ് ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സിനെ
ലാഭകരമാക്കാന്‍ ഈ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
അറിയിക്കാമോ;
ഇത്തരത്തില്‍ മറ്റ്
പൊതുമേഖലാ സ്ഥാപനങ്ങളെ
കൂടി നവീകരിച്ച്
വിപുലീകരിക്കാന്‍
പദ്ധതിയുണ്ടോ?