ഭക്ഷ്യ
ഭദ്രതാ നിയമത്തിലെ
മാനദണ്ഡങ്ങള്‍
*301.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രശ്നങ്ങള്‍
പരിഗണിച്ച് ഭക്ഷ്യ
ഭദ്രതാ നിയമത്തിലെ
മാനദണ്ഡങ്ങള്‍
പരിഷ്കരിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഏതൊക്കെ മാനദണ്ഡങ്ങള്‍
പരിഷ്കരിക്കണമെന്നാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
വിവരിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
ഈ ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
ആവശ്യങ്ങളിന്മേലുള്ള
കേന്ദ്ര പ്രതികരണം
എന്തെന്ന്
വിശദമാക്കുമോ?
ഐ.ടി.
നയത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍
*302.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി.
നയത്തിന്റെ
മുഖ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മാനവശേഷി
വികസനത്തിനും തൊഴില്‍
രംഗത്തും
ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
സേവന
രംഗത്തും ഭരണ
സംവിധാനത്തിലും വിവര
സാങ്കേതിക വിദ്യയുടെ
പ്രയോഗം ഏതെല്ലാം
വിധത്തില്‍
സാധ്യമാകുമെന്ന്
അറിയിക്കാമോ?
മാതൃഭാഷ
നിര്‍ബന്ധമാക്കുന്നതിന് നടപടി
*303.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതി
ഭാഷയും അദ്ധ്യയന ഭാഷയും
മാതൃഭാഷയാക്കുന്നതിനെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
ഭരണഭാഷ
മലയാളമാക്കുന്നതോടൊപ്പം,
ഭരണരംഗത്തേക്ക്
തെരഞ്ഞെടുക്കാന്‍
പി.എസ്.സി. നടത്തുന്ന
പരീക്ഷകള്‍
മാതൃഭാഷാപ്രയോഗ
പ്രാവീണ്യം കൂടി
പരിശോധിക്കുന്ന
രീതിയില്‍ മാറ്റം
വരുത്താന്‍
നടപടിയെടുക്കുമോ;
(സി)
പ്രീ-പ്രൈമറി
തലത്തിലുളള
വിദ്യാഭ്യാസം
മാതൃഭാഷയില്‍ മാത്രമേ
പാടുളളൂവെന്ന് വ്യവസ്ഥ
ചെയ്യുമോയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കടകള്‍ നവീകരിക്കുന്ന
പ്രവൃത്തികള്‍
*304.
ശ്രീ.കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
,,
ആന്റണി ജോണ്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രത
നിയമം അനുശാസിക്കുന്ന
തരത്തില്‍ റേഷന്‍
കടകള്‍ നവീകരിക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
വാതില്‍പ്പടി
വിതരണം
ആരംഭിച്ചിട്ടുണ്ടോ;
ഇലക്ട്രോണിക് പോയിന്റ്
ഓഫ് സെയില്‍
ഉപകരണങ്ങള്‍
സ്ഥാപിക്കുന്നത്
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
റേഷന്‍
റീട്ടെയില്‍
വ്യാപാരികള്‍ക്ക്
അനുവദിച്ചു വരുന്ന
കമ്മീഷന്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയാണ്;
കമ്മീഷന്
അപര്യാപ്തമെന്ന പേരില്‍
കരിഞ്ചന്ത വില്‍പ്പന
നടത്തുന്നവരെയും
അല്ലെങ്കില്‍ വ്യാപാരം
തന്നെ അവസാനിപ്പിച്ച്
ഉപഭോക്താക്കള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നവരെയും
നിയന്ത്രിക്കാനായി
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
പോക്സോ
നിയമപ്രകാരം ജയില്‍ ശിക്ഷ
അനുഭവിക്കുന്ന ആദിവാസി
യുവാക്കള്‍
T *305.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗോത്രാചാരപ്രകാരം
ശൈശവവിവാഹം നടത്തുന്ന
ആദിവാസി യുവാക്കള്‍
2012ലെ പോക്സോ
നിയമപ്രകാരം ജയില്‍
ശിക്ഷ
അനുഭവിക്കേണ്ടിവരുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഗോത്രവര്‍ഗ്ഗ
ആചാര പ്രകാരം
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിയെ വിവാഹം
ചെയ്ത് കുടുംബജീവിതം
നയിക്കുന്ന ആദിവാസി
യുവാവ് സ്ത്രീ
സുരക്ഷയുമായി
ബന്ധപ്പെട്ടുള്ള
നിയമത്തിന്റെ
ലംഘനത്തിന്റെ പേരില്‍
ശിക്ഷിക്കപ്പെട്ട്
ജയിലിലടക്കപ്പെടുന്ന
സ്ഥിതിവിശേഷം
ഒഴിവാക്കാനുള്ള
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
ആലോചിക്കുമോ?
1977ന്
മുമ്പ് ഭൂമി കൈവശം
വച്ചിട്ടുള്ള എല്ലാവര്ക്കും
പട്ടയം
*306.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
രാജു എബ്രഹാം
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1977ന്
മുമ്പ് ഭൂമി കൈവശം
വച്ചിട്ടുള്ള
എല്ലാവര്ക്കും 2017
മേയ് മാസത്തില്‍ പട്ടയം
നല്കാന് മുഖ്യമന്ത്രി
വിളിച്ചുചേര്‍ത്ത
സര്‍ക്കാരിന്റെ ഉന്നതതല
യോഗം
തീരുമാനിച്ചിട്ടുണ്ടായിരുന്നുവോ;
(ബി)
എങ്കില്‍
യോഗതീരുമാനപ്രകാരം
റവന്യൂ അധികൃതര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഇന്നത്തെ
നിലയില്‍
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
പട്ടയം നല്കാന്
എന്നത്തേക്ക്
സാധ്യമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
പത്ത്
സെന്റില്‍ താഴെ കൈവശം
വെച്ച് വീടും
കൃഷിയുമായി
കഴിയുന്നവര്‍ക്ക്,
പ്രത്യേകിച്ച് മറ്റ്
ഭൂമി
സ്വന്തമായിട്ടില്ലാത്തവര്‍ക്ക്
കൂടി പട്ടയം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പോലീസ്
സ്റ്റേഷനുകളെ
ജനസൗഹൃദപരമാക്കുന്നതിന്
സ്വീകരിച്ച നടപടി
*307.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അമിത
രാഷ്ട്രീയവല്ക്കരണത്തിന്റെ
ഫലമായി പോലീസ് സേന
നിര്വീര്യമാക്കപ്പെട്ടെന്ന
ആക്ഷേപം പരിഹരിച്ച്
ക്രമസമാധാനപാലനം
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
സാമൂഹ്യ
വിരുദ്ധരെയും
ഗുണ്ടകളെയും അമര്‍ച്ച
ചെയ്യാനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)
സാധാരണക്കാര്‍ക്ക്
നിര്‍ഭയം
കടന്നുചെല്ലാവുന്ന
രീതിയില്‍ പോലീസ്
സ്റ്റേഷനുകളെ
ജനസൗഹൃദപരമാക്കുന്നതിന്
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
സുരക്ഷാ
മാനദണ്ഡങ്ങൾ പാലിച്ച്
മരുന്നുകൾ സൂക്ഷിക്കാൻ നടപടി
*308.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരുന്നുകൾ
സൂക്ഷിക്കുന്നതിന്
മൊത്ത, ചില്ലറ
വില്പനശാലകൾ എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പാലിക്കേണ്ടത്;
വ്യക്തമാക്കുമോ;
(ബി)
മരുന്നുകളിൽ
അടങ്ങിയിരിക്കുന്ന
രാസപദാർത്ഥങ്ങൾ,
സംയുക്തങ്ങൾ ഇവ ചൂട്,
ഈർപ്പം, സൂര്യപ്രകാശം,
പൊടി തുടങ്ങിയവയുമായി
പ്രതിപ്രവർത്തിക്കാനുള്ള
സാധ്യത
എത്രത്തോളമുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
അന്തരീക്ഷ
ഊഷ്മാവിലുണ്ടായിട്ടുള്ള
വർദ്ധനവ്
കണക്കിലെടുത്ത് മരുന്നു
വില്പന ശാലകളിലും
വീടുകളിലും മരുന്നുകൾ
സൂക്ഷിക്കുമ്പോൾ അവ
കൃത്യമായ സുരക്ഷാ
മാനദണ്ഡങ്ങൾ
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താൻ
ഉതകുന്നവിധത്തില്‍
ബോധവൽക്കരണ
പരിപാടികൾക്കായി നടപടി
സ്വീകരിക്കുമോ?
പ്രവാസി
ക്ഷേമബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
*309.
ശ്രീ.എം.
നൗഷാദ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസിക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താറുണ്ടോ;
ബോര്‍ഡ് വഴി ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
മുപ്പതു
ലക്ഷത്തിലധികം വരുന്ന
പ്രവാസി കേരളീയരില്‍
അഞ്ചു ശതമാനത്തില്‍
താഴെ ആളുകള്‍ മാത്രം
പ്രവാസി ക്ഷേമനിധിയില്‍
അംഗത്വമെടുക്കാന്‍
തയ്യാറായത് മുഖ്യമായും
ആനുകൂല്യങ്ങള്‍
അനാകര്ഷകമായതുകൊണ്ടാണ്
എന്നതിനാല്‍ ഇതു
പരിശോധിച്ച് പദ്ധതി
ആകര്‍ഷകമാക്കാന്‍
നടപടിയെടുക്കുകയും
സര്‍ക്കാര്‍ വിഹിതം
വര്‍ദ്ധിപ്പിക്കുകയും
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ;
(സി)
60
വയസ്സുവരെ പ്രതിമാസം
300 രൂപ അടയ്ക്കുന്ന
ആളിന് നിലവിലുള്ള
പെന്ഷന് തീര്‍ത്തും
അനാകര്‍ഷകമായതിനാല്‍
അത് ഉചിതമായി
പരിഷ്കരിക്കാന്‍
സാധ്യമാകുമോ എന്ന്
പരിശോധിക്കുമോ?
സ്ത്രീകളുടെ
ഉന്നമനവും സുരക്ഷിതത്വവും
*310.
ശ്രീ.കെ.ഡി.
പ്രസേനന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജെയിംസ്
മാത്യു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികസന
പ്രക്രിയയില്‍ സ്ത്രീ
സമത്വമെന്ന കാഴ്ചപ്പാട്
ബജറ്റില്‍
ഉള്‍ക്കൊളളിച്ചിരിക്കുന്നത്
കൂടുതല്‍ ഫലപ്രദമായി
നടപ്പാക്കുന്നതിന്
വനിതാ ക്ഷേമ വകുപ്പ്
രൂപീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിലുളള
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
(ബി)
വനിതകളുടെ
സാമ്പത്തിക
സുരക്ഷിതത്വമില്ലായ്മ
പരിഹരിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുളള
പ്രധാന പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
സ്ത്രീകള്‍ക്ക്
പൊതു സമൂഹത്തില്‍
നിര്‍ഭയമായും
സുരക്ഷിതമായും
ജീവിക്കുന്നതിന് വേണ്ട
സാമൂഹ്യ സാഹചര്യം
സൃഷ്ടിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍ അറിയിക്കാമോ?
മായം
കലര്‍ത്തുന്നത് തടയാന്‍
ഭക്ഷ്യവകുപ്പിനുള്ള
സംവിധാനങ്ങള്‍
*311.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കളില്‍
മായം കലര്‍ത്തുന്നത്
കണ്ടെത്താന്‍
ഭക്ഷ്യവകുപ്പിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മായം
ചേര്‍ക്കലിനെതിരെ
ആരോഗ്യവകുപ്പിനുകീഴില്‍
പരിശോധനാ സംവിധാനം
നിലവിലുള്ള
സാഹചര്യത്തില്‍,
ഇരുവിഭാഗങ്ങളുടെയും
ഏകോപനം ഉറപ്പാക്കാന്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
നിത്യോപയോഗ
സാധനങ്ങളായ അരി,
വെളിച്ചെണ്ണ,
ധാന്യങ്ങള്‍
എന്നിവയിലെല്ലാം അതീവ
ഹാനികരമായ മായവും
ചായവും ചേര്‍ക്കുന്ന
ഗുരുതരമായ സ്ഥിതിയില്‍
ഭക്ഷ്യവകുപ്പ് കര്‍ശന
പരിശോധനകള്‍ നടത്തി
തുടര്‍ നടപടികള്‍
സ്വീകരിക്കുമോ?
വിഷാദരോഗ
ചികിത്സയ്ക്കുള്ള
സംവിധാനങ്ങള്‍
*312.
ശ്രീ.വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹത്തില്‍,
പ്രത്യേകിച്ച്
സ്ത്രീകളുടെയിടയില്‍
വിഷാദരോഗം കൂടുതലായി
ബാധിക്കുന്നതിന്റെ
കാരണം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വിഷാദരോഗികളെ
കണ്ടെത്തുവാനും ചികിത്സ
നല്കുവാനും
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍
മാനസികാരോഗ്യ
ക്ലിനിക്കുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളിലെ
ഡോക്ടര്‍, നഴ്സ്
തുടങ്ങിയവര്‍ക്ക്
ഇതിനുള്ള പരിശീലനം
നല്കുവാന്
പദ്ധതിയുണ്ടോ?
വിവരസാങ്കേതികവിദ്യാ
വ്യവസായത്തിന്റെ സാധ്യത
വികസിപ്പിക്കുന്നതിന് നടപടി
*313.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
,,
എം. സ്വരാജ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലിനീകരണരഹിതവും
താരതമ്യേന വളരെ കുറച്ചു
സ്ഥലം മാത്രം
ആവശ്യമുള്ളതുമായ
വിവരസാങ്കേതികവിദ്യാ
വ്യവസായം സംസ്ഥാനത്ത്
ഒരു മുഖ്യ തൊഴില്‍
മേഖലയെന്ന നിലയില്‍
വളര്‍ത്തിയെടുക്കാനായി
എന്തെല്ലാം
പദ്ധതികളാണുള്ളത്;
വിശദമാക്കുമോ;
(ബി)
നഗര
കേന്ദ്രീകൃതമെന്നതിനുപരി
ഗ്രാമപ്രദേശത്തേയ്ക്കുകൂടി
ഈ വ്യവസായത്തിന്റെ
സാധ്യത
വികസിപ്പിക്കുന്നതിനായി
പ്രത്യേക
പദ്ധതികളുണ്ടോ;
ഗ്രാമീണമേഖലയില്‍
ആരംഭിക്കുന്ന
സ്ഥാപനങ്ങള്‍ക്ക് വിവിധ
സാമ്പത്തിക
ആനുകൂല്യങ്ങള്‍
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഐ.ടി.ഒരു
മുഖ്യതൊഴില്‍ മേഖലയായി
വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം
തന്നെ ഈ മേഖലയിലെ
നീതിരഹിതമായ
തൊഴില്‍ചൂഷണം തടയാന്‍
വേണ്ട സംവിധാനവും
ഏര്‍പ്പെടുത്തുവാന്‍
തയ്യാറാകുമോ?
സൗജന്യ
വൈ-ഫൈ സൗകര്യം
*314.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരക്കേറിയ
ബസ് സ്റ്റാന്‍ഡുകളിലും
പാര്‍ക്കുകളിലും സൗജന്യ
വൈ-ഫൈ സൗകര്യം
ഏര്‍പ്പെടുത്തുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2016-17ലെ
ബജറ്റില്‍ പ്രഖ്യാപിച്ച
'ആയിരം വൈ-ഫൈ ഹോട്ട്
സ്പോട്ട്' പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
ക്യാന്‍സര്‍
പോലുള്ള മാരക രോഗങ്ങളുടെ
ചികിത്സ
*315.
ശ്രീ.കെ.
ആന്‍സലന്‍
,,
ബി.ഡി. ദേവസ്സി
,,
പി. ഉണ്ണി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
പോലുള്ള മാരക
രോഗങ്ങളുടെ
ചികിത്സയ്ക്കായി
പുതുതായി
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകളിലും ജില്ലാ
ആശുപത്രികളിലും
സ്പെഷ്യാലിറ്റി
ചികിത്സാ സൗകര്യങ്ങള്‍
മതിയായ തോതില്‍
ഏര്‍പ്പെടുത്താനായി
ഏറ്റെടുത്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
മേല്‍ത്തട്ട്
ചികിത്സാ സംവിധാനത്തിലെ
രോഗീബാഹുല്യം
കുറയ്ക്കാനും
ആവശ്യത്തിന് വിദഗ്ദ്ധ
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കാനും ശ്രദ്ധ
പതിപ്പിക്കുമോ?
വാതില്‍പ്പടി
വിതരണത്തിനായി സപ്ലൈകോയുടെ
സംഭരണ ശാലകള്‍
*316.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
ഭാഗമായുള്ള
വാതില്‍പ്പടി വിതരണം
എല്ലാ ജില്ലയിലും
നടപ്പാക്കിക്കഴിഞ്ഞോ;
(ബി)
വാതില്‍പ്പടി
വിതരണത്തിനായി സപ്ലൈകോ
എത്ര സംഭരണ ശാലകള്‍
സജ്ജമാക്കിയിട്ടുണ്ട്;
ഇനിയും ഗോഡൗണുകള്‍
തയ്യാറാക്കാത്ത
താലൂക്കുകള്‍ ഉണ്ടോ;
(സി)
സപ്ലൈകോ
ഏത് ഏജന്‍സി
മുഖാന്തിരമാണ് സംഭരണ
ശാലകള്‍
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
സംഭരണ
ശാലകള്‍ക്ക് സപ്ലൈകോ
നിശ്ചയിച്ചിട്ടുള്ള
വാടക എത്രയാണെന്ന്
വ്യക്തമാക്കുമോ?
ട്രെയിനുകളിലെയും
റെയില്‍വേ സ്റ്റേഷനുകളിലെയും
കുറ്റകൃത്യങ്ങള്‍ തടയുന്നതിന്
നടപടി
*317.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേയുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍ കെെകാര്യം
ചെയ്യുന്നതിന് കേരളാ
പോലീസിന്
സംവിധാനമുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ട്രെയിന്‍ യാത്ര
കൂടുതല്‍
സുരക്ഷിതമാക്കുന്നതിനും
ട്രെയിനിലെയും
റെയില്‍വേ
സ്റ്റേഷനുകളിലെയും
കുറ്റകൃത്യങ്ങള്‍
ഫലപ്രദമായി
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
കേരള പോലീസിന്റെ
കീഴിലുള്ള റെയില്‍വേ
പോലീസും
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ട്രെയിനുകളിലെ
സ്ത്രീ സുരക്ഷ
ഫലപ്രദമാക്കുവാന്‍
റെയില്‍വേ പോലീസ്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ട്;
വ്യക്തമാക്കുമോ?
ഇടുക്കിയില്‍
പട്ടയഭൂമിയിലെ മരങ്ങള്‍
മുറിക്കുന്നതിന് അനുമതി
നിഷേധിച്ചതിന്റെ അടിസ്ഥാനം
*318.
ശ്രീ.എസ്.രാജേന്ദ്രന്
,,
ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കിയില്‍
പട്ടയ ഭൂമിയില്‍
കര്‍ഷകര്‍ നട്ടു
വളര്‍ത്തിയ മരങ്ങള്‍
മുറിക്കുന്നതിന് അനുമതി
ലഭിക്കാത്ത കാര്യം
മുഖ്യമന്ത്രി
വിളിച്ചുചേര്‍ത്ത
ഉന്നതതല യോഗത്തിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തരം മരം
മുറിക്കുന്നതിനാണ്
മുന്‍കാലങ്ങളില്‍
അനുമതി
നല്‍കിയിട്ടുള്ളതെന്നും
ഇപ്പോള്‍ അനുമതി
നിഷേധിച്ചതിന്റെ
അടിസ്ഥാനമെന്തന്നും
അറിയിക്കാമോ;
(സി)
ഇക്കാര്യത്തില്‍
പ്രസ്തുത യോഗം
കൈക്കൊണ്ട
തീരുമാനങ്ങള്‍
എന്തെല്ലാമാണെന്നും അത്
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ?
അവയവദാനം
പ്രോത്സാഹിപ്പിക്കാന്‍ നടപടി
*319.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവങ്ങള്‍
ലഭിക്കുന്നതിന്
രജിസ്റ്റര്‍
ചെയ്യുന്നവരുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
(ബി)
അവയവദാതാക്കളുടെ
എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്തെ
ചില സ്വകാര്യ
ആശുപത്രികള്‍
കേന്ദ്രീകരിച്ച് അവയവ
കച്ചവടം
നടക്കുന്നുവെന്ന
പ്രചരണം, മസ്തിഷ്കമരണം
സംഭവിക്കുന്നവരുടെ
അവയവങ്ങള്‍ ദാനം
ചെയ്യുന്നതില്‍ നിന്നും
ബന്ധുക്കളെ
അകറ്റുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇക്കാര്യം സംബന്ധിച്ച്
ബോധവല്‍ക്കരണം നടത്തി
അവയവദാനത്തിന്റെ മഹത്വം
സമൂഹത്തില്‍
എത്തിക്കുന്നതിന്
കൂടുതല്‍ ക്രീയാത്മകമായ
നടപടി സ്വീകരിക്കുമോ?
സ്നേഹപൂര്‍വ്വം
പദ്ധതി
*320.
ശ്രീ.കെ.ജെ.
മാക്സി
,,
സി.കൃഷ്ണന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനാഥരായ
കുട്ടികള്‍ക്കായി
'സ്നേഹപൂര്‍വ്വം'
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരമുള്ള
കുട്ടികള്‍ക്ക് ഈ
പദ്ധതി പ്രകാരം
എന്തെല്ലാം സഹായമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സി ഏതാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കാനും അര്‍ഹരായ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ സഹായ
സഹകരണങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
നയത്തിന്റെ അടിസ്ഥാനത്തിൽ
പദ്ധതി ആസൂത്രണങ്ങളിൽ
കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന
മാറ്റങ്ങൾ
*321.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രം
പഞ്ചവല്‍സര
പദ്ധതികൾക്ക് പകരമായി
ആവിഷ്കരിക്കുന്ന
പതിനഞ്ച് വർഷത്തേക്കുളള
വികസന പദ്ധതികൾ അടങ്ങിയ
ദർശനരേഖയുടെ കരടിന്
നീതി ആയോഗിന്റെ
ആംഗീകാരം ലഭിച്ച
സാഹചര്യത്തിൽ പ്രസ്തുത
രേഖയിൽ കേരളത്തിന്റെ
താത്പര്യങ്ങളും
ആവശ്യങ്ങളും
ഉൾപ്പെട്ടിട്ടുളളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ദർശനരേഖയിൽ
സംസ്ഥാനത്തിന്റെ
ആവശ്യങ്ങൾ
ഉൾപ്പെടുത്താൻ
സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ;
(ബി)
നീതി
ആയോഗിന്റെ യോഗത്തിൽ
അടുത്ത ഏഴു വർഷത്തെ
ഇടക്കാല പദ്ധതിക്കും
ആദ്യ മൂന്നു വർഷത്തെ
കർമ്മ പദ്ധതിക്കും രൂപം
നല്കിയ സാഹചര്യത്തിൽ
സംസ്ഥാനത്തെ ആസൂത്രണ
ബോർഡിന്റെ നിലപാടുകൾ
വ്യക്തമാക്കാമോ; ഏതു
തരത്തിലുളള
മാറ്റങ്ങളാണ് പദ്ധതി
ആസൂത്രണങ്ങളിൽ
കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നത്;
ഇതിനായി ഒരു പൊതുചർച്ച
നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ?
കേരളത്തിലെ
ഹൃദയ ശസ്ത്രക്രിയ നിരക്ക്
*322.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
റ്റി.വി.രാജേഷ്
,,
വി. ജോയി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഹൃദയ ശസ്ത്രക്രിയ
നിരക്ക് രാജ്യത്തിന്റെ
ഇതര
ഭാഗങ്ങളിലുളളതിനേക്കാള്
വളരെ ഉയര്‍ന്ന
തോതിലാണെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
പരിശോധിച്ചിരുന്നോ;
(ബി)
ആന്‍ജിയോപ്ലാസ്റ്റി
ചികിത്സയില്‍
സ്റ്റെന്റിന്റെ
വിലയിലും, അത്
നിയന്ത്രണവിധേയമാക്കേണ്ട
സാഹചര്യം വന്നപ്പോള്‍
ചികിത്സാനിരക്കിലും
അമിത വര്‍ദ്ധന വരുത്തി
രോഗികളെ ചൂഷണം
ചെയ്യുന്നത്
നിയന്ത്രിക്കാനായി
ചികിത്സാ പാക്കേജ്
നിരക്ക് നിശ്ചയിക്കാന്‍
സാധ്യമാകുമോ;
(സി)
സംസ്ഥാനത്തെ
ആന്‍ജിയോപ്ലാസ്റ്റി
ചികിത്സയില്‍ തൊണ്ണൂറ്
ശതമാനവും സ്വകാര്യ
മേഖലയിലാണെന്ന
സ്ഥിതിക്ക്
മാറ്റമുണ്ടാക്കാനായി
സര്‍ക്കാര്‍ മേഖലയില്‍
ഈ രംഗത്ത്
സ്പെഷ്യാലിറ്റി
ചികിത്സാ സംവിധാനം
വര്‍ദ്ധിപ്പിക്കാന്‍
നടപടി കെെക്കൊളളുമോ?
തൊഴില്‍നഷ്ട
ഭീതിയിലായ പ്രവാസികളുടെ
അശങ്കയകറ്റാന് നടപടി
*323.
ശ്രീ.എം.
മുകേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
പി.വി. അന്‍വര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദി
അറേബ്യയില്‍ വാണിജ്യ
കേന്ദ്രങ്ങളിലെ
(ഷോപ്പിംഗ് മാള്‍)
തൊഴില്‍
തദ്ദേശീയര്‍ക്കു
മാത്രമായി
പരിമിതപ്പെടുത്തിയത്
അവിടെ പണിയെടുക്കുന്ന
പതിനായിരക്കണക്കിന്
കേരളീയരുടെ
മടക്കത്തിനിടയാക്കാന്
സാധ്യതയുള്ള കാര്യം
പരിശോധിച്ചിരുന്നോ;
(ബി)
വ്യാപകമായ
തോതില്‍ പ്രവാസികള്‍
മടങ്ങേണ്ടി
വരികയാണെങ്കില്‍ അവരുടെ
പുനരധിവാസത്തിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴില്‍നഷ്ട
ഭീതിയിലായ പ്രവാസി
തൊഴിലാളികളുടെ
അശങ്കയകറ്റാന്
ഏതുതരത്തില്‍ ഇടപെടാന്‍
സാധ്യമാകുമെന്ന്
അറിയിക്കാമോ?
പകര്‍ച്ച
വ്യാധികള്‍
വ്യാപകമാകാതിരിക്കാനുള്ള
മുന്‍കരുതല്‍
*324.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
വി. കെ. സി. മമ്മത് കോയ
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്1എന്‍1
വൈറസ് രോഗ ബാധിതരുടെ
എണ്ണം വര്‍ദ്ധിച്ചു
വരുന്നതായുള്ള
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഇതിനെതിരെ സ്വീകരിച്ച
ജാഗ്രതാ നടപടികള്‍
അറിയിക്കാമോ; മരുന്ന്
ലഭ്യത ഉറപ്പാക്കാന്‍
സാധ്യമായിട്ടുണ്ടോ;
(ബി)
ഡെങ്കിപ്പനി
തുടങ്ങിയ പകര്‍ച്ച
വ്യാധികള്‍
വ്യാപകമാകാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍ നടപടികള്‍
എന്തെല്ലാമാണ്;
(സി)
മഴക്കാല
പൂര്‍വ
ശുചീകരണത്തിനുവേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ജനമെെത്രി
പോലീസിന്റെ പ്രവര്‍ത്തനം
*325.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമെെത്രി
പോലീസിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
അഴിമതി
ചെറുക്കല്‍, തുല്യ
പരിഗണന ലഭ്യത, നീതി
ഉറപ്പാക്കല്‍, മതേതര
സംരക്ഷണ ഇടപെടല്‍
എന്നിവ കൂടി ജനമെെത്രി
പോലീസിന്റെ
ഭാഗമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിയമ
വിരുദ്ധ കാര്യങ്ങളില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
നിയമ ബോധവത്ക്കരണം
നല്കുന്ന കാര്യത്തില്‍
ഇൗ സംവിധാനം
ഉപയോഗപ്പെടുത്തുമോ?
പ്രവാസി
മലയാളികളെ
പുനരധിവസിപ്പിക്കാന്‍ നടപടി
*326.
ശ്രീ.പി.വി.
അന്‍വര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.കുഞ്ഞിരാമന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
നാടുകളില്‍ തൊഴില്‍
ചെയ്തു വരുന്ന പ്രവാസി
മലയാളികള്‍
ആഗോളമാന്ദ്യത്തിന്റെയും
ദേശസാല്‍ക്കരണത്തിന്റെയും
ഫലമായി തൊഴില്‍
സുരക്ഷിതത്വമില്ലാതെ
കഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മടങ്ങേണ്ടി വരുന്ന
പ്രവാസി മലയാളികളെ
പുനരധിവസിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
തൊഴില്‍
നഷ്ടപ്പെട്ട്
തിരിച്ചെത്തുന്നവര്‍ക്ക്
അനുയോജ്യമായ തൊഴില്‍
കണ്ടെത്താന്‍
എന്തെല്ലാം നിലയില്‍
സഹായം നല്കാന്
ഉദ്ദേശിക്കുന്നു;
വായ്പകള്‍
ഉള്‍പ്പെടെയുള്ള
പുനരധിവാസ പദ്ധതികള്‍
വിപുലപ്പെടുത്താന്‍
ബാങ്ക് അധികൃതരുമായി
ചര്‍ച്ച നടത്തുമോ;
വ്യക്തിപരമായും
കൂട്ടായ്മയോടെയും ഉള്ള
സംരംഭങ്ങള്‍
ശക്തിപ്പെടുത്താന്‍
സര്‍ക്കാര്‍
നല്‍കാനുദ്ദേശിക്കുന്ന
സഹായങ്ങള്‍
വിശദമാക്കുമോ?
ആരോഗ്യരംഗത്ത്
എെക്യരാഷ്ട്രസഭാ
മാര്‍ഗരേഖക്ക് അനുസൃതമായി
കൈവരിക്കേണ്ട നേട്ടങ്ങള്‍
*327.
ശ്രീ.ഡി.കെ.
മുരളി
,,
എ.എം. ആരിഫ്
,,
യു. ആര്. പ്രദീപ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യരംഗത്ത്
എെക്യരാഷ്ട്രസഭാ
മാര്‍ഗരേഖക്ക്
അനുസൃതമായി 2020-ഓടെ
സംസ്ഥാനം കൈവരിക്കേണ്ട
നേട്ടങ്ങളില്‍
മുഖ്യമായവ
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
സുസ്ഥിര
വികസന ലക്ഷ്യം
നേടുന്നതിനായി വിവിധ
തലങ്ങളില്‍
നടത്താനുദ്ദേശിക്കുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണ്;
(സി)
മാതൃ-ശിശു
മരണങ്ങള്
കുറയ്ക്കുന്നതിനും
ശാരീരിക
ആരോഗ്യത്തിനോടൊപ്പം
മാനസികാരോഗ്യ
സംരക്ഷണത്തിനും
നടപ്പാക്കാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ?
ആയുര്‍വേദ
ഗവേഷണ കേന്ദ്രം
*328.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുഷ് വകുപ്പിന്റെ
കീഴില്‍ ആയുര്‍വേദ
ഗവേഷണ കേന്ദ്രം
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
കേന്ദ്രത്തെ ലോകോത്തര
സ്ഥാപനമാക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(സി)
ആയുര്‍വേദത്തില്‍
സംസ്ഥാനത്തിനുള്ള
മേല്‍ക്കോയ്മ
ശക്തിപ്പെടുത്തുന്ന
രീതിയില്‍ ഗവേഷണ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
ആവിഷ്ക്കരിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
സ്കൂളുകളില്‍
കൗണ്‍സിലിംഗ്
ശക്തിപ്പെടുത്തുവാന്‍ നടപടി
*329.
ശ്രീ.അനില്‍
അക്കര
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കെതിരായ
ശാരീരിക-മാനസിക
പീഢനങ്ങള്‍
വര്‍ദ്ധിക്കുന്നതായ
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
സ്കൂളുകളില്‍
സാമൂഹ്യനീതി വകുപ്പ്
വഴി
നടപ്പിലാക്കിയിട്ടുള്ള
കൗണ്‍സിലിംഗ്
ശക്തിപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോേ;
വിശദാംശം നല്‍കുമോ;
(ബി)
പെണ്‍കുട്ടികള്‍
പഠിക്കുന്ന
സ്കൂളുകളില്‍
യോഗ്യതയുള്ള സ്ഥിരം
കൗണ്‍സിലര്‍മാരെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ?
രൂക്ഷമായ
വരള്‍ച്ച നേരിടുവാന്‍ കൃത്രിമ
മഴ
*330.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രൂക്ഷമായ
വരള്‍ച്ച നേരിടുവാന്‍
കൃത്രിമ മഴ
പെയ്യിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കിൽ
ഇതിനായി ക്ലൗഡ് സീഡിംഗ്
സാങ്കേതിക വിദ്യയാണോ
ഉപയോഗിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച പരീക്ഷണം
ആരംഭിച്ചുവോ; ഇതിനായി
ഏത് ഏജന്‍സിയുടെ
സഹായമാണ്
തേടിയിട്ടുള്ളതെന്നും
എന്തു ചെലവ് വരുമെന്നും
വെളിപ്പെടുത്തുമോ?