പാര്‍ട്ണര്‍
കേരള മിഷന്റെ പ്രവര്‍ത്തനം
*271.
ശ്രീ.എം.
നൗഷാദ്
,,
ഇ.പി.ജയരാജന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളില്‍
സ്വകാര്യ
പങ്കാളിത്തത്തോടെ
അടിസ്ഥാന സൗകര്യ വികസനം
സാധ്യമാക്കുന്നതിനായി
രൂപീകരിച്ച പാര്‍ട്ണര്‍
കേരള മിഷന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരത്തില്‍
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(സി)
മിഷന്
വഴി ഇതുവരെ ആരംഭം
കുറിക്കാന്‍ കഴിഞ്ഞ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ഡി)
കേരള
സുസ്ഥിര നഗര വികസന
പദ്ധതി
(കെ.എസ്.യു.ഡി.പി)
ക്കായി നീക്കി
വെച്ചിട്ടുള്ള തുക
സ്ഥാപനത്തിന്
കൈമാറിയിട്ടുണ്ടോ;
സ്ഥാപനത്തിന്റെ
സാധുതക്ക്
നിയമനിര്‍മ്മാണം വഴി
പ്രാബല്യം
നല്‍കിയിട്ടുണ്ടോ?
കാര്‍ഷിക
വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ്
*272.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിളകള്‍ക്ക്
ഇന്‍ഷ്വറന്‍സ്
നിര്ബന്ധമാക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
കൃഷിനാശത്തിന്
ലഭിക്കുന്ന
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇപ്പോഴത്തെ
കടുത്ത വേനലില്‍
വന്‍കൃഷിനാശം ഉണ്ടായ
കര്‍ഷകര്‍ക്ക്,
വര്‍ദ്ധിപ്പിച്ച
നഷ്ടപരിഹാരത്തിന്
അര്‍ഹതയുണ്ടോ;
ഇല്ലെങ്കില്‍ അവര്‍ക്ക്
കൂടി അത് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കൃഷിനാശത്തിന്
നഷ്ടപരിഹാരത്തുക
ലഭിക്കുന്നതിന്
കര്‍ഷകര്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് ഇതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുമോ?
തുറമുഖ
മണല്‍ ഖനനം
*273.
ശ്രീ.പി.ടി.
തോമസ്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
മണല്‍ ഖനനത്തിന് പുതിയ
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ നയം
നടപ്പാക്കുന്നതുവഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കെെവരിക്കാനാകുന്നതെന്ന്
വിശദമാക്കുമോ;
(സി)
പുതിയ
നയമനുസരിച്ച് മണല്‍
ഖനനത്തിനും
വിപണനത്തിനും
ഏര്‍പ്പെടുത്തിയിട്ടുളള
വ്യവസ്ഥകള്‍
വിശദമാക്കുമോ?
ലൈഫ്
മിഷന്
*274.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ. ദാസന്
,,
പി.കെ. ശശി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ ഭാഗമായി ഈ
വര്‍ഷം ഒരു ലക്ഷം
ഭവനരഹിതര്‍ക്ക്
വീടുനല്‍കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
അര്‍ഹരായ
ഗുണഭോക്താക്കളെ
കണ്ടെത്താനുളള
വിവരശേഖരണത്തിന്റെ
അടിസ്ഥാനത്തില്‍
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്ന
പ്രക്രിയ ഏതു
ഘട്ടത്തിലാണ്;
(സി)
ഈ
പദ്ധതിക്കുവേണ്ട വിഭവ
സമാഹരണത്തിനായുളള
മാര്‍ഗ്ഗങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
പെന്ഷന് ഫണ്ട്
*275.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് ഫണ്ട്
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
പ്രൊഫ.സുശീല്‍ ഖന്ന
എന്തെങ്കിലും ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
എന്തു തീരുമാനം
എടുത്തുവെന്ന്
വ്യക്തമാക്കുമോ ?
സ്റ്റേജ്
ക്യാരേജുകള്‍ക്ക് ജി.പി.എസ്
*276.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യമേഖലയിലേതുള്പ്പെടെയുള്ള
സ്റ്റേജ്
ക്യാരേജുകള്‍ക്ക്
ജി.പി.എസ്.
സംവിധാനത്തിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പദ്ധതിയ്ക്കുായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വാഹനങ്ങളുടെ
അമിതവേഗം, റൂട്ട്
മാറിയുള്ള യാത്ര
തുടങ്ങിയവ
നിരീക്ഷിക്കാനും
നിയന്ത്രിക്കാനും
പ്രസ്തുത സംവിധാനം
ഉപയുക്തമാവുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അപകടങ്ങള്‍
കുറച്ചു
കൊണ്ടുവരുന്നതിന്റെ
കൂടി ഭാഗമായി ഇതു
സംബന്ധിച്ച നടപടികള്‍
ത്വരിതപ്പെടുത്തുമോ?
നെല്‍കൃഷിയിലെ
ഉല്പാദന വർദ്ധനവിന്
സ്വീകരിക്കുന്ന നടപടികള്‍
*277.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിയിലെ
ഉല്പാദനവര്ദ്ധനവിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
നെല്‍കൃഷിക്ക്
അനുയോജ്യമായ വിത്തുകളും
ആവശ്യത്തിന് വളവും
ലഭ്യമാക്കുന്നതിനാവശ്യമായ
സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്താമോ ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
(സി)
സഹകരണ
സംഘങ്ങള്‍ക്ക് റൈസ്
മില്ലുകള്‍
സ്ഥാപിക്കുന്നതിന്
പ്രോത്സാഹനം നല്കാന്
സാധിക്കുമോ; എങ്കില്‍
എന്തെല്ലാം സഹായങ്ങള്‍
നല്‍കുന്നുണ്ട്;
വിശദമാക്കാമോ;
നെൽകൃഷി
ലാഭകരമാക്കാന്‍ നടപടി
*278.
ശ്രീ.കെ.വി.വിജയദാസ്
,,
ആര്. രാജേഷ്
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
ലാഭകരമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ചെലവ്
കുറയ്ക്കുന്നതിനും
എന്തെല്ലാം
മാർഗ്ഗങ്ങളാണുള്ളത് ;
(സി)
കൃഷിഭവനുകള്‍
മുഖേന
യന്ത്രവല്‍ക്കരണവും
അവയുടെ
കാര്യക്ഷമമായുള്ള
പരിപാലനവും ഉപയോഗവും
നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ഡി)
യഥാസമയം
തൊഴിലാളികളുടെ സേവനം
ലഭ്യമാകുന്നുവെന്ന്
ഉറപ്പു വരുത്താന്‍
പദ്ധതിയുണ്ടോ?
കൃഷിഫാമുകളുടെ
നവീകരണം
*279.
ശ്രീ.കെ.
ബാബു
,,
എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരമുള്ള
നടീല്‍ വസ്തുക്കള്‍,
വിത്തുകള്‍
തുടങ്ങിയവയുടെ
അപര്യാപ്തത
ഉല്പാദനക്ഷമതയ്ക്ക്
വെല്ലുവിളി
ഉയര്‍ത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗുണനിലവാരമുള്ള
നടീല്‍ വസ്തുക്കളുടെ
ലഭ്യത വിപണിയില്‍
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
കൃഷി ഫാമുകള്‍
നവീകരിച്ച്
ഗുണമേന്മയുള്ള വിത്ത്
ഉല്പാദന
കേന്ദ്രങ്ങളായും
ഹൈടെക്ക്
ഫാമിംഗിനായുള്ള നൂതന
കാര്‍ഷിക സാങ്കേതിക
വിദ്യയുടെ പ്രചരണ
കേന്ദ്രങ്ങളായും
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നിയന്ത്രണത്തിലുളള റോഡുകൾ
*280.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നിയന്ത്രണത്തിലുളള 1500
കി.മി. റോഡ്
പൊതുമരാമത്ത്
വകുപ്പിന്
കൈമാറുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്തി
സഞ്ചാരയോഗ്യമാക്കുവാന്‍
എന്ത് തുക
വേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇതിനുളള തുക എവിടെ
നിന്നും
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ലഭിക്കുന്ന തുകയുടെ
ഭൂരിഭാഗവും റോഡുകളുടെ
അറ്റകുറ്റപണിക്കായി
ചെലവഴിക്കേണ്ടിവരുന്നതുമൂലം
തദ്ദേശസ്ഥാപനങ്ങള്‍
നിര്‍വ്വഹിക്കേണ്ട
പ്രാഥമിക
ചുമതലകള്‍പോലും
നിര്‍വ്വഹിക്കുവാന്‍
കഴിയുന്നില്ലായെന്നത്
വസ്തുതയാണോ; എങ്കില്‍
റോഡ് കൈമാറുന്നതിനുളള
നടപടിക്രമങ്ങള്‍
എത്രയും വേഗം
പൂര്‍ത്തീകരിക്കുമോ?
കൃഷിയെ
ബാധിക്കുന്ന അന്താരാഷ്ട്ര
കരാറുകള്‍ സംബന്ധിച്ച
ആശങ്കകള്‍
*281.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയെ
ബാധിക്കുന്ന
അന്താരാഷ്ട്ര
കരാറുകളെപ്പറ്റി
പഠിയ്ക്കാൻ സര്‍ക്കാര്‍
സ്ഥാപിച്ച
ഡബ്ല്യു.റ്റി.ഒ
സെല്ലിന്റെ
പ്രവര്‍ത്തനം കേരളത്തെ
ബാധിക്കുന്ന വിവിധ
അന്താരാഷ്ട്ര
കരാറുകളെപ്പറ്റി
പഠിക്കാനും
സര്‍ക്കാരിന്
നിര്‍ദ്ദേശങ്ങള്‍
നല്‍കാനും
പര്യാപ്തമാണോ; ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഈ സെല്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
ആര്.സി.ഇ.പി കരാറുകള്‍
കേരളത്തിനുണ്ടാക്കുന്ന
ദോഷങ്ങളെപ്പറ്റി ഈ
വിഭാഗം എന്തൊക്കെ
പഠനങ്ങള്‍ നടത്തി എന്ന്
വ്യക്തമാക്കാമോ;
(ബി)
ആര്.സി.ഇ.പി
കരാറുകള്‍ കേരളത്തിലെ
വിളകളായ തെങ്ങ്,
റബ്ബര്‍, കുരുമുളക്,
ഏലം, കശുവണ്ടി, തേയില,
കാപ്പി, മറ്റു സുഗന്ധ
വ്യഞ്ജനങ്ങള്‍ ഇവയെ
എങ്ങനെ ബാധിക്കുമെന്ന്
വ്യക്തമാക്കാമോ; ഈ
വിഷയത്തില്‍
കേരളത്തിന്റെ ആശങ്കകൾ
കേന്ദ്രത്തെ
അറിയിക്കാന്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു
;
(സി)
2017
ജൂലൈ മാസത്തില്‍
ഹൈദരാബാദില്‍ നടക്കുന്ന
ആര്.സി.ഇ.പി
മീറ്റിംഗില്‍
കേരളത്തിന്റെ ആശങ്കകള്‍
കേന്ദ്രത്തെ
അറിയിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
പെര്‍ഫോമന്‍സ്
ആഡിറ്റ് വിഭാഗം
*282.
ശ്രീ.ഷാഫി
പറമ്പില്‍
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വ്വഹണം
ഉറപ്പുവരുത്തേണ്ട ചുമതല
പെര്‍ഫോമന്‍സ് ആഡിറ്റ്
വിഭാഗത്തിന്
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഇത്തരമൊരു തീരുമാനം
എടുക്കുവാന്‍ ഉണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ഗുണഭോക്തൃ
പട്ടിക
നീതിയുക്തമാണോയെന്ന്
പരിശോധിക്കുവാനുള്ള
ചുമതല പെര്‍ഫോമന്‍സ്
ആഡിറ്റ് വിഭാഗത്തിന്
നല്‍കിയിട്ടുണ്ടോ എന്ന്
പറയാമോ?
വാഹനപ്പെരുപ്പം
മൂലമുള്ള പ്രശ്നങ്ങൾ
*283.
ശ്രീ.ബി.സത്യന്
,,
റ്റി.വി.രാജേഷ്
,,
എ.എം. ആരിഫ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങളുടെ
കാരണങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രതിവര്‍ഷം
പന്ത്രണ്ട്
ശതമാനത്തിലധികം
വാഹനപ്പെരുപ്പം
ഉണ്ടാകുന്നത്
കണക്കിലെടുത്ത്
പൊതുഗതാഗത സൗകര്യം
കാര്യക്ഷമവും
ആകര്‍ഷകവുമാക്കി
സ്വകാര്യ
വാഹനപ്പെരുപ്പം
നിയന്ത്രിക്കാന്‍
പദ്ധതിയുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
നഗരങ്ങളില്‍
വാഹനപ്പെരുപ്പത്തിനനുസൃതമായ
പാര്‍ക്കിംഗ്
സൗകര്യങ്ങള്‍
ഇല്ലാത്തതിനാല്‍
ഉണ്ടാകുന്ന അലക്ഷ്യമായ
പാര്‍ക്കിംഗ് ഗതാഗത
തടസ്സത്തിനും
അപകടത്തിനും
കാരണമാകുന്നതുകൊണ്ട്
വിവിധ തട്ടുകളായുളള
യന്ത്രവല്‍കൃത
പാര്‍ക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്റെ
സാധ്യതകളെകുറിച്ച്
പരിശോധന നടത്തുമോ?
നീര
ഉല്പാദനരംഗം നേരിടുന്ന
പ്രതിസന്ധി
*284.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
വികസന ബോര്‍ഡിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന നീര
ഉല്പാദന കമ്പനികള്‍
പ്രതിസന്ധിയിലാണെന്ന
കാര്യം
ശ്രദ്ധയില്പ്പെട്ടിട്ടൂണ്ടോ;
(ബി)
എങ്കില്‍
അതിനുളള കാരണമെന്താണ്;
(സി)
സംസ്ഥാനത്തെ
നീര ഉല്പാദന
സംഘങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
(ഡി)
തമിഴ്നാട്ടില്‍
നിന്നും
കുറഞ്ഞവിലയ്ക്ക് നീര
എത്തിക്കുന്നതിനുളള
നീക്കം നടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഉല്പാദനച്ചെലവ് വളരെ
കുറവുളളതും
തമിഴ്നാട്ടില്‍
നിന്നെത്തുന്നതുമായ
നീരക്കെതിരെ
മത്സരിക്കുവാന്‍
സംസ്ഥാനത്തെ നീര
കര്‍ഷകരെ
പ്രാപ്തരാക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
കൈക്കൊളളുകയെന്ന്
വെളിപ്പെടുത്തുമോ?
ശുചിത്വമിഷന്
വഴി മാലിന്യസംസ്കരണം
*285.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യസംസ്കരണ
രംഗത്ത് ശുചിത്വമിഷന്
വഴി നടത്തുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
ജൈവ
മാലിന്യ സംസ്കരണത്തിന്
അവലംബിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
നഗരങ്ങളില്‍,
വിശേഷിച്ച് ആളുകള്‍
കോളനിയായി താമസിക്കുന്ന
ഇടങ്ങളില്‍, ജൈവ
മാലിന്യ സംസ്കരണവും
ബയോഗ്യാസ് പ്ലാന്റ്,
കമ്പോസ്റ്റ്
തുടങ്ങിയവയില്‍
നിന്നുള്ള സ്ലറി, വളം
എന്നിവയുടെ ഉപയോഗവും
ഏതു വിധത്തില്‍
സാധ്യമാകുന്നുവെന്നറിയിയ്ക്കാമോ;
(സി)
വിവിധ
തരത്തിലുള്ള
അജൈവമാലിന്യ
സംസ്കരണത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്; ഇവ
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍ക്ക് അപകട
ഇന്‍ഷുറന്‍സ്
*286.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ. എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
കെ.എസ്.ആര്.ടി.സി
ബസ്സുകളും മോട്ടോര്‍
വാഹന നിയമം 146-ാം
വകുപ്പു പ്രകാരം
നിര്‍ബന്ധമാക്കിയിട്ടുളള
അപകട ഇന്‍ഷുറന്‍സ്
(തേര്‍ഡ് പാര്‍ട്ടി
ഇന്‍ഷുറന്‍സ്)
ഉളളവയാണോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കാമോ;
(ബി)
ഇന്‍ഷ്വര്‍
ചെയ്യാത്ത
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍
അപകടത്തില്‍പ്പെടുമ്പോള്‍
അതിനിരയാകുന്നവര്‍ക്ക്
കോടതി
വിധിയനുസരിച്ചുളള
നഷ്ടപരിഹാരം യഥാസമയം
നല്‍കുന്നില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
2014-ലെ
സംസ്ഥാന നിയമപ്രകാരമുളള
'യാത്രക്കാര്‍ക്കുളള
വ്യക്തിപര അപകട സമൂഹ
ഇന്‍ഷുറന്‍സ്
പദ്ധതി'യുടെ വിശദാംശം
അറിയിക്കുമോ; ഈ പദ്ധതി
പ്രകാരം ആനുകൂല്യങ്ങള്‍
നല്കി വരുന്നുണ്ടോ
എന്നറിയിക്കാമോ?
തീരക്കടലിലൂടെ
ചരക്ക് ഗതാഗതം
*287.
ശ്രീ.അനൂപ്
ജേക്കബ്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചരക്ക് ഗതാഗതത്തിന്റെ
നിശ്ചിത ശതമാനം
തീരക്കടലിലൂടെയും
കനാലുകളിലൂടെയും ആക്കി
മാററുവാന്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ചരക്ക്
ഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
തുറമുഖങ്ങളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
(സി)
ചരക്ക്
ഗതാഗതം കൈകാര്യം
ചെയ്യുവാന്‍
തുറമുഖങ്ങളിലും
കനാലുകളിലും എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
പ്ലാസ്റ്റിക്
നിരോധനം
*288.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്കിന്റെ
അമിത ഉപയോഗം കൊണ്ടുള്ള
ദൂഷ്യഫലങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
50
മൈക്രോണ്‍ വരെയുള്ള
പ്ലാസ്റ്റിക്
ഉല്പന്നങ്ങള് കേന്ദ്ര
സര്‍ക്കാര്‍
2016ഏപ്രില്‍
മാസത്തില്‍
നിരോധിച്ചിട്ടും
സംസ്ഥാനത്ത് പ്രസ്തുത
നിരോധനം
നടപ്പിലാക്കാത്തത്
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനമൊട്ടാകെ
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം കര്‍ശനമായി
നിരോധിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
പരിഷ്ക്കരിക്കുന്നതിന് നടപടി
*289.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങള്‍
പരിഷ്ക്കരിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഇതിനായി
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍
ഏതെങ്കിലും സമിതിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
സമിതിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
മുനിസിപ്പാലിറ്റി
ചട്ടങ്ങളില്‍ മാറ്റം
വരുത്തേണ്ടതുണ്ടോ;
വ്യക്തമാക്കുമോ?
ജൈവപച്ചക്കറി
ഉല്‍പ്പാദനവും വിപണനവും
*290.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനാവശ്യമായ
പച്ചക്കറി
ജൈവകൃഷിയിലൂടെ
ഉല്‍പ്പാദിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഈ വര്‍ഷം എത്ര
ഹെക്ടറില്‍
ജൈവപച്ചക്കറി കൃഷി
ഇറക്കുന്നകാര്യം
പരിഗണനയിലുണ്ട്; അഞ്ച്
വര്‍ഷംകൊണ്ട് എത്ര
ഹെക്ടര്‍ ഭൂമിയില്‍
ജൈവപച്ചക്കറി കൃഷി
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര ജൈവ
ഇക്കോഷോപ്പുകള്‍
ആരംഭിച്ചിട്ടുണ്ട്;
ഇതിന്റെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഈ
പദ്ധതിയിലൂടെ
ലക്ഷ്യംവെക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കാൻ നടപടി
*291.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ആറന്മുളയിലും
മെത്രാന്‍കായലിലും
റാണിക്കായലിലും നെൽകൃഷി
ഇറക്കിയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്രധാനമന്ത്രി
സഡക് യോജന
*292.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പെട്ടു
കിടക്കുന്ന
ഗ്രാമപ്രദേശങ്ങളില്‍
റോഡുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
പ്രധാനമന്ത്രി സഡക്
യോജന പ്രകാരം 2016-17
വര്‍ഷത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഈ പദ്ധതി പ്രകാരം
എത്ര
പ്രൊപ്പോസലുകള്‍ക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ട്;
(സി)
ഈ
പദ്ധതി പ്രകാരം
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
അനുസരിച്ചുള്ള
യഥാര്‍ത്ഥ
നിര്‍മ്മാണച്ചെലവ്
മാത്രമേ
കേന്ദ്രഫണ്ടില്‍
നിന്നും
ഉപയോഗിക്കാന്‍
സാധിക്കുകയുള്ളൂ
എന്നതിനാല്‍ മറ്റു
ചെലവുകള്‍ക്ക്
ആവശ്യമായിവരുന്ന തുക
സംസ്ഥാന വിഹിതമായി
ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
ഗ്രാമപ്രദേശങ്ങളെ
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പിങ്ക്
ബസ്സ് പദ്ധതി
*293.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷ
ഉറപ്പുവരുത്തുന്നതിനായി
തിരുവനന്തപുരത്ത്
ആരംഭിച്ച പിങ്ക് ബസ്സ്
പദ്ധതിയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി ലാഭകരമാണോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി മറ്റ്
ജില്ലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ
എന്നറിയിക്കുമോ?
പ്രധാനമന്ത്രി
ആവാസ് യോജന
*294.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മുഖേന നടപ്പിലാക്കുന്ന
'പ്രധാനമന്ത്രി ആവാസ്
യോജന എല്ലാ പേര്‍ക്കും
ഭവനം 2022' പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
എത്രപേര്‍ക്കാണ്
പ്രസ്തുത ഭവനനിര്‍മ്മാണ
പദ്ധതിപ്രകാരം ലോണ്‍
അനുവദിക്കുന്നത്;
(സി)
ഈ
ലോണ്‍
ലഭിയ്ക്കുന്നവര്‍ക്ക്
എപ്രകാരമാണ് പലിശ
സബ്സിഡി
അനുവദിക്കുന്നത്;
(ഡി)
ലോണ്‍
മുഴുവനും
അടച്ചുതീര്‍ത്തശേഷം
മാത്രമേ സബ്സിഡി
അനുവദിക്കുകയുള്ളോ, അതോ
വര്‍ഷാവര്‍ഷം പലിശ
സബ്സിഡി അനുവദിക്കുമോ?
പ്ലാസ്റ്റിക്കിന്റെ
ദൂഷ്യഫലങ്ങളെപ്പറ്റി
ബോധവത്ക്കരണം
*295.
ശ്രീ.എം.
മുകേഷ്
,,
എം. സ്വരാജ്
,,
പി.വി. അന്‍വര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മാലിന്യങ്ങളുടെ തോത്
കുറയ്ക്കുന്നതിനായി ഒരു
പ്രത്യേക കര്‍മ്മപദ്ധതി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്ലാസ്റ്റിക്കിന്റെ
ദൂഷ്യഫലങ്ങളെക്കുറിച്ച്
ജനങ്ങള്‍ക്ക് ശരിയായ
രീതിയിലുള്ള അവബോധം
നല്‍കുന്നതിന്
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുമോ;
(സി)
ഉപയോഗിച്ച്
വലിച്ചെറിയുന്ന
പ്ലാസ്റ്റിക്കുകള്‍
ശേഖരിച്ച് പുനഃചംക്രമണം
ചെയ്യുന്നതിനുള്ള
ആധുനിക സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യെ
നഷ്ടത്തില്‍ നിന്ന്
കരകയറ്റാന്‍ നടപടി
*296.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
വെട്ടിക്കുറയ്ക്കാതെ
തന്നെ കോര്‍പ്പറേഷനെ
നഷ്ടത്തില്‍ നിന്ന്
കരകയറ്റുന്നതിന്
വിഭാവനം ചെയ്യുന്ന
കര്‍മ്മപദ്ധതികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് നടപ്പു
സാമ്പത്തിക വര്‍ഷം
ചെയ്യാനുദ്ദേശിക്കുന്ന
കര്‍മ്മ പദ്ധതികള്‍
വ്യക്തമാക്കുമോ?
മൈനര്‍
തുറമുഖങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനവും
യാത്രായാനങ്ങളുടെ സുരക്ഷയും
*297.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കൃഷ്ണന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൈനര്‍ തുറമുഖങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കടലില്‍
പാേകുന്നവരുടെയും
കായലിലൂടെയും
കനാലിലൂടെയുമുളള യാത്രാ
ബോട്ടുകളിലെ
യാത്രക്കാരുടെയും
സുരക്ഷയ്ക്കായി തുറമുഖ
വകുപ്പ് ഏതൊക്കെ
തരത്തില്‍
ഇടപെടുന്നുവെന്ന്
അറിയിക്കാമോ;
(സി)
ഇന്‍ലാന്റ്
വെസല്‍ റൂള്‍ പ്രകാരം
യാത്രായാനങ്ങളുടെ
സുരക്ഷ ഉറപ്പാക്കാന്‍
സാധ്യമായിട്ടുണ്ടോ
എന്നും ടൂറിസം
കേന്ദ്രങ്ങളില്‍
ഉണ്ടാകുന്ന ബോട്ട്
അപകടങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
വേണ്ട ഇടപെടല്‍
സാധ്യമായിട്ടുണ്ടോ
എന്നും വിശദീകരിക്കാമോ?
സാഗരമാല
പദ്ധതി
*298.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
വികസനത്തിനായി
'സാഗരമാല' എന്ന പേരില്‍
പദ്ധതി നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരില്‍
നിന്നുള്ള അനുമതിയും
ധനസഹായവും
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
പൊതുശ്മശാനം പദ്ധതി
*299.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
പൊതുശ്മശാനം എന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്തെന്നു
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടത്തിപ്പില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സമാന്തര
സര്‍വ്വീസ് വാഹനങ്ങള്‍
*300.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
സാമ്പത്തിക
പ്രതിസന്ധിയിലാക്കുന്നതിന്
കാരണമായ സമാന്തര
സര്‍വ്വീസ്
വാഹനങ്ങള്‍ക്ക്
തടയിടുവാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സമാന്തര
സര്‍വ്വീസ് വാഹനങ്ങളെ
പിടികൂടുവാന്‍ പ്രത്യേക
സ്ക്വാഡിനെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ അടുത്ത
ബന്ധുക്കളുടെ പേരിലുള്ള
സ്വകാര്യ
ബസ്സുകളുടെയും,ക്യാരേജിന്റെയും
വിശദാംശം
വെളിപ്പെടുത്തണമെന്ന
നിര്ദ്ദേശത്തിന്മേല്
ലഭിച്ച പ്രതികരണം
എന്തായിരുന്നു; എത്ര
ജീവനക്കാര്‍ വിശദാംശം
വെളിപ്പെടുത്തി;
(ഡി)
സംസ്ഥാന
ദേശീയ പാതകളിലും,
ദേശസാത്കൃത റൂട്ടിലും
അനധികൃതമായി സര്‍വ്വീസ്
നടത്തുന്ന സമാന്തര
സര്‍വ്വീസുകള്‍
കര്‍ശനമായി തടയുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?