വിദ്യാഭ്യാസ
അവകാശ നിയമം
*241.
ശ്രീ.കാരാട്ട്
റസാഖ്
,,
ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി അഞ്ചാം
ക്ലാസ്സുവരെയുള്ള
വിദ്യാലയങ്ങള്‍ ഒരു
കിലോമീറ്റര്‍
പരിധിയിലും എട്ടാം
ക്ലാസ്സുവരെയുള്ളവ
മൂന്ന് കിലോമീറ്റര്‍
പരിധിയിലും
സ്ഥാപിക്കണമെന്ന
വ്യവസ്ഥ സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഈ നിയമം
നടപ്പാക്കുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് സാമ്പത്തിക
സഹായം ലഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
(ബി)
ഈ
നിയമത്തില്‍
വിദ്യാഭ്യാസം സൗജന്യവും
നിര്ബന്ധിതവുമെന്ന്
വിവക്ഷിച്ചിരിക്കുന്നതിനാല്
എട്ടാം ക്ലാസ്സുവരെ
സ്വകാര്യ
വിദ്യാലയങ്ങളുടെ
പങ്കുും ആവശ്യകതയും
എത്രത്തോളമുണ്ട് എന്ന്
വ്യക്തമാക്കാമോ?
(സി)
സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റികളുടെ
കര്‍ത്തവ്യവും
സംസ്ഥാനത്തെ
സ്കൂളുകളില്‍ അത് എത്ര
മാത്രം
പ്രാവര്‍ത്തികമായിട്ടുണ്ടെന്നും
അറിയിക്കാമോ?
ഗുണമേന്മയുള്ള
വിദ്യാഭ്യാസം കുട്ടികളുടെ
അവകാശം
*242.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
,,
പി.ടി.എ. റഹീം
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുള്ള
വിദ്യാഭ്യാസമെന്ന
കുട്ടികളുടെ അവകാശം
നിറവേറ്റാനായി
സര്‍ക്കാര്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
വിദ്യാഭ്യാസത്തിന്റെ
അടിസ്ഥാന ലക്ഷ്യങ്ങളായ
അവസര സമത്വം, തുല്യത
തുടങ്ങിയ ഭരണഘടനാപരമായി
സിദ്ധിച്ചിട്ടുള്ള
അവകാശങ്ങള്‍ ഹനിക്കുന്ന
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
ബോര്‍ഡുകളോട്
അഫിലിയേറ്റ് ചെയ്യുന്ന
സ്ക്കൂളുകള്‍ക്ക്
എന്‍.ഒ.സി. നല്കുന്ന
രീതി അവസാനിപ്പിക്കുമോ;
(സി)
യശ്പാല്‍
കമ്മീഷന് ശിപാര്‍ശ
ചെയ്ത പോലെ കേന്ദ്രീയ
വിദ്യാലയങ്ങളും നവോദയ
വിദ്യാലയങ്ങളും
ഒഴികെയുള്ള എല്ലാ
വിദ്യാലയങ്ങളും സംസ്ഥാന
ബോര്‍ഡിനോട്
അഫിലിയേറ്റ്
ചെയ്യണമെന്ന കാര്യം
പരിഗണിക്കുമോ?
റവന്യൂ
വകുപ്പിനെ അഴിമതി
വിമുക്തമാക്കുവാന്‍ നടപടി
*243.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ അഴിമതി
വ്യാപകമാണെന്ന
വിജിലന്‍സ്
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വകുപ്പിനെ
അഴിമതി
വിമുക്തമാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിചിട്ടുള്ളത്;
(ബി)
വില്ലേജ്-താലൂക്ക്
ഓഫീസുകളില്‍ നിന്നും
ഇടനിലക്കാരെ
ഒഴിവാക്കുവാന്‍ എന്ത്
നടപടിയാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
ജനങ്ങളുമായി
കൂടുതല്‍ ബന്ധപ്പെടുന്ന
വകുപ്പെന്ന നിലയില്‍
റവന്യൂ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളില്‍
കാതലായ മാറ്റങ്ങള്‍
വരുത്തി വകുപ്പിനെ
ജനസൗഹാര്ദ്ദപരമാക്കുന്നതിന്
നടപടി കൈക്കൊള്ളുമോ?
ഇ-സ്റ്റാമ്പിംഗ്
സംവിധാനം
*244.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്ട്രേഷന് ആവശ്യമായ
മുദ്രക്കടലാസുകള്ക്ക്
പകരം ഇ-സ്റ്റാമ്പിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇ-സ്റ്റാമ്പിംഗ്
സംവിധാനത്തിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇ-സ്റ്റാമ്പിംഗ്
പദ്ധതി നടപ്പാക്കുന്നത്
ഏത് ഏജന്‍സി
മുഖേനയാണെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
രംഗത്തെ ഗുണനിലവാരത്തകർച്ച
*245.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.രാജു
എബ്രഹാം
,,
വി. കെ. സി. മമ്മത് കോയ
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ രംഗം
വിശേഷിച്ച് ഉന്നത
വിദ്യാഭ്യാസ രംഗം,
വിദ്യാഭ്യാസ
വ്യാപ്തിയില്‍ മുന്‍
നിരയിലായിരിക്കുമ്പോഴും
ഗുണനിലവാരത്തില്‍
പിന്നിലാണെന്ന
ആക്ഷേപത്തെക്കുറിച്ച്
ഏതെങ്കിലും തരത്തിലുള്ള
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
മികച്ച
വിദ്യാഭ്യാസത്തിന്
ഉയര്‍ന്ന ഫീസ് അഥവാ
ഉയര്‍ന്ന ഫീസ്
നല്കുന്നിടത്തു മികച്ച
വിദ്യാഭ്യാസം എന്ന
കമ്പോളവത്കരണ നയം
വിദ്യാഭ്യാസ മേഖലയില്‍
ഏല്പിച്ച ആഘാതം
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(സി)
ജനാധിപത്യബോധവും
യുക്തിചിന്തയും
ശാസ്ത്രബോധവും
വളര്‍ത്താന്‍ ഉതകുന്ന
രീതിയിലുള്ള
വിമര്‍ശനാത്മക ബോധനം
എന്ന നയം സ്വീകരിച്ച്
വിദ്യാഭ്യാസരംഗത്തെ
ദോഷകരമായ ഇടപെടലുകളെ
പ്രതിരോധിക്കാന്‍
നടപടിയെടുക്കുമോ?
സമഗ്രവിദ്യാഭ്യാസ
നവീകരണ പദ്ധതി
*246.
ശ്രീ.യു.
ആര്. പ്രദീപ്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്രവിദ്യാഭ്യാസ
നവീകരണ പദ്ധതിയുടെ
ഭാഗമായി ആയിരം
സ്കൂളുകളെ അന്താരാഷ്ട്ര
നിലവാരമുള്ള
സ്കൂളുകളാക്കി
മാറ്റുന്നതിനുള്ള
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പൊതു
വിദ്യാലയങ്ങളുടെ
പ്രസക്തി
വീണ്ടെടുക്കുന്നതിനായി
പ്രൈമറി സ്കൂളുകളുടെ
വികസനം
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
അധ്യാപകര്‍ക്ക്
കാലോചിതമായി
ശാസ്ത്രീയവും
സാങ്കേതികവുമായ
വൈദഗദ്ധ്യം
ലഭ്യമാക്കുന്നതിനായി
സമയബന്ധിതമായി പരിശീലനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പാത
നിര്‍മ്മാണത്തിലെ അപാകതകള്‍
മൂലമുണ്ടാകുന്ന റോഡപകടങ്ങൾ
*247.
ശ്രീ.സി.കൃഷ്ണന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
റോഡപകടങ്ങളുടെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ചില
പ്രത്യേക സ്ഥലങ്ങളില്‍
ആവര്‍ത്തിച്ചുണ്ടാകുന്ന
റോഡപകടങ്ങള്‍ക്ക് കാരണം
വാഹനം ഓടിക്കുന്നതിലെ
പിഴവു പോലെതന്നെ പാത
നിര്‍മ്മാണത്തിന്റെയും
ഉപരിതലം
പരിപാലിക്കുന്നതിന്റെയും
അപാകതകള്‍
കൂടിയായതിനാല്‍ ഇതു
പരിഹരിക്കാൻ ആവശ്യമായ
നടപടികള്‍ ഉണ്ടാകുമോ;
(സി)
ദേശീയ
പാതയോരത്ത് പാതയില്‍
നിന്ന് നേരിട്ട്
പ്രവേശനത്തോടെ
കെട്ടിടങ്ങളും വ്യവസായ
വാണിജ്യ സ്ഥാപനങ്ങളും
സ്ഥാപിക്കുന്നത്
നിയന്ത്രിക്കുന്നതിനും,
നിയന്ത്രിത മേഖലയിലെ
(കണ്ട്രോൾ ലൈൻ )
നിര്‍മ്മാണങ്ങളും
പ്രവൃത്തികളും
നിയന്ത്രിക്കുന്നതിനും
സംസ്ഥാന ഹൈവേ
അതോറിറ്റിക്ക്
നല്‍കിയിരിക്കുന്ന
അധികാരം ഫലപ്രദമായി
വിനിയോഗിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
ജലസംരക്ഷണ
നയം
*248.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ജലസംരക്ഷണ
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
നിലവിലുള്ള
ജലദൗര്‍ലഭ്യം കൂടി
കണക്കിലെടുത്ത്
ജലസംരക്ഷണ നയം
പ്രഖ്യാപിക്കുന്നതിനും
നടപ്പിലാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ
സമിതികളുടെ മേല്‍നോട്ടവും
ആഡിറ്റും
*249.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ജനകീയ സമിതികളുടെ
മേല്‍നോട്ടവും ആഡിറ്റും
നിര്‍ബന്ധമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജനകീയ
സമിതികള്‍ പരിശോധിച്ച്
അനുമതി നല്കിയാല്
മാത്രമേ കരാറുകാരുടെ
ബില്ലുകള്‍ മാറി
നല്കുകയുളളൂ എന്ന
നിബന്ധന
കൊണ്ടുവന്നിട്ടുണ്ടോ;
(സി)
മേല്പറഞ്ഞവ
പ്രാവര്‍ത്തികമാക്കുന്നതിന്
നിയമനിര്‍മ്മാണം
ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കുട്ടനാട്
പാക്കേജും തണ്ണീര്‍മുക്കം
ബണ്ട് നവീകരണവും
*250.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ ഭാഗമായി
ജലവിഭവ വകുപ്പിന്
കീഴില്‍ വെള്ളപ്പൊക്ക,
ഓരു നിയന്ത്രണത്തിനും
മലിനജല
നിര്ഗ്ഗമനത്തിനുമായി
ആവിഷ്കരിച്ചിരുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
നിലവിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ;
(സി)
തണ്ണീര്‍മുക്കം
ബണ്ട് നവീകരണവും
മൂന്നാം ഘട്ടത്തിന്റെ
നിര്‍മ്മാണവും
തോട്ടപ്പള്ളി സ്പില്‍വേ
നവീകരണവും ഏതു
സ്ഥിതിയിലാണെന്ന്
വിശദീകരിക്കാമോ?
മണല്‍
ഖനനത്തിന് പരിസ്ഥിതി ആഘാത
നിര്‍ണ്ണയ അതോറിറ്റിയുടെ
അനുമതി
*251.
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളില്‍
നിന്നും മണല്‍ ഖനനം
ചെയ്യുമ്പോള്‍
പാലിക്കേണ്ട സാങ്കേതിക
പാരിസ്ഥിതിക
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
മണല്‍
ഖനനം നടത്തുന്നതിന്
സംസ്ഥാന പരിസ്ഥിതി ആഘാത
നിര്‍ണ്ണയ
അതോറിറ്റിയുടെ അനുമതി
തേടണമെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വ്യവസ്ഥകള്‍
ലംഘിച്ച് ഖനനം
നടത്തിയവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പൂര്‍ത്തിയാകാത്ത
ജലസേചന പദ്ധതികൾ
*252.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുപ്പത്
വര്‍ഷത്തിലധികമായിട്ടും
പൂര്‍ത്തിയാകാത്ത
ജലസേചന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ ഭാവി
തീരുമാനിക്കുന്നതിനായി
ആസൂത്രണ ബോര്‍ഡ് യോഗം
ചേര്‍ന്നിരുന്നോ;
(സി)
പ്രസ്തുത
യോഗത്തില്‍ കൈക്കൊണ്ട
തീരുമാനങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
കുടിവെള്ളത്തിന്റെ
പരിശുദ്ധിയും ഉപഭോഗവും
*253.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യപ്പെടുന്ന
കുപ്പിവെള്ളമുള്‍പ്പെടെയുള്ള
കുടിവെള്ളത്തിന്റെ
പരിശുദ്ധി
ഉറപ്പുവരുത്തുവാന്‍
വാട്ടര്‍
അതോറിറ്റിക്ക്
എന്തൊക്കെ സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
പ്രവര്‍ത്തനരീതി
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
പ്രതിദിന കുടിവെള്ള
ഉപഭോഗം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ?
ഹാരിസണ്‍സ്,
ടി.ആര്.&ടീ. തുടങ്ങിയ
കമ്പനികളും വ്യക്തികളും
കയ്യേറിയ ഭൂമി
*254.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍സ്,
ടി.ആര്.&ടീ.
തുടങ്ങിയ കമ്പനികളും
വ്യക്തികളും
നിയമവിരുദ്ധമായി കൈവശം
വച്ചിരിക്കുന്ന ഭൂമി
തിരികെ പിടിക്കുന്നതിന്
നിയോഗിച്ച സ്പെഷ്യല്‍
ഓഫീസറുടെ
റിപ്പോര്‍ട്ടുകളിലെ
മുഖ്യകണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(ബി)
വ്യാജ
ആധാരം ചമച്ചതിനും ഭൂമി
കയ്യേറിയതിനും
ഇവര്‍ക്കെതിരെയുളള
കേസിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
വിവിധ
കമ്പനികളും വ്യക്തികളും
കയ്യേറിയ ഭൂമി തിരികെ
പിടിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കന്ന
നടപടികള്‍ അറിയിക്കാമോ?
പി.
ഡി. അക്കൗണ്ടിലെ പണം
ഉപയോഗിച്ച് സ്കൂളുകളുടെ
നവീകരണം
*255.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളുടെ
നവീകരണത്തിന് പി. ഡി.
അക്കൗണ്ടില്‍
ചെലവഴിക്കാതെ
കിടക്കുന്ന പണം
പിന്‍വലിച്ച്
ഉപയോഗിക്കുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
പണം ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഉപയോഗിക്കാമെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
ആവശ്യത്തിന് പി. ഡി.
അക്കൗണ്ടില്‍ നിന്നും
പണം പിന്‍വലിച്ച്
ഉപയോഗിക്കുന്നതിന്
നിലവിലുള്ള നടപടിക്രമം
ലഘൂകരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അറിയിക്കാമോ?
പാഠപുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
ശാസ്ത്രീയവും
കാര്യക്ഷമവുമാക്കാന്‍ നടപടി
*256.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
മുകേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാഠപുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
ശാസ്ത്രീയവും
കാര്യക്ഷമവുമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നത്;
(ബി)
പുസ്തക
സഞ്ചിയുടെ ഭാരം
കുറയ്ക്കുന്നതിന്റെ
ഭാഗമായി പുസ്തകങ്ങള്‍
മൂന്നു ഭാഗങ്ങളായി
അച്ചടിച്ച് വിതരണം
നടത്താനുദ്ദേശിക്കുന്നുണ്ടോ;
(സി)
വിദ്യാര്‍ത്ഥികളില്‍
താത്പര്യമുണര്‍ത്തും
വിധം പാഠപുസ്തകങ്ങളുടെ
അച്ചടിയും
അതിനുപയോഗിക്കുന്ന
കടലാസും കൂടുതല്‍
ആകര്‍ഷകമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
മുന്നേറ്റം
*257.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
സംസ്ഥാനത്തിന് വേണ്ടത്ര
മുന്നേറ്റം
കുറിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്രമാനവ
വിഭവശേഷി വികസന
മന്ത്രാലയത്തിന്റെ
റാങ്കിംഗില്‍ ആദ്യത്തെ
100
സര്‍വ്വകലാശാലകളില്‍
കേരള സര്‍വ്വകലാശാല
29-ാം സ്ഥാനത്താണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റാങ്കിംഗില്‍
മുന്‍നിരയില്‍ എത്തിയ
സ്ഥാപനങ്ങള്‍ക്ക്
കൂടുതല്‍ ഗ്രാന്റ്
നല്‍കുമെന്ന
കേന്ദ്രമന്ത്രിയുടെ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍,
പിന്നില്‍ നില്ക്കുന്ന
കേരളത്തിലെ മറ്റ്
സര്‍വ്വകലാശാലകളെ
മുന്‍നിരയിലെത്തിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഉന്നത
വിദ്യാഭ്യാസരംഗത്തെ
വികസനം ലക്ഷ്യമിട്ട്
കേന്ദ്രസര്‍ക്കാര്‍
രൂപം നല്‍കിയിട്ടുള്ള
ഹയര്‍ എഡ്യൂക്കേഷന്‍
ഫിനാന്‍സിംഗ്
ഏജന്‍സിയുടെ സഹായം
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്ക്
ലഭിക്കുന്നുണ്ടോ;
(ഇ)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
ദീര്‍ഘവീക്ഷണത്തോടു
കൂടിയതും
സങ്കുചിതതാല്പര്യങ്ങള്ക്കതീതവുമായ
പരിഷ്ക്കാരങ്ങള്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ദേശീയപാത
വികസനം
*258.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനം സംബന്ധിച്ച്
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(ബി)
കഴക്കൂട്ടം
- തലപ്പാടി
(കാസര്‍ഗോഡ്) ദേശീയപാത
വികസനം എത്ര മീറ്റര്‍
വീതിയിലായിരിക്കും
എന്നറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പാത
വികസിപ്പിക്കുമ്പോള്‍
നാലുവരിയാണോ ആറു
വരിയാണോ എന്ന്
തീരുമാനിക്കുന്നത്
വാഹനത്തിരക്കും
ജനസാന്ദ്രതയും
കണക്കിലെടുത്തായിരിക്കുമോ;
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
ഇടപാടുകൾ ഡിജിറ്റലാക്കുവാന്‍
പദ്ധതി
*259.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുദ്രപ്പത്രത്തിന്
പകരം സംസ്ഥാനത്ത്
ഇ-സ്റ്റാമ്പ്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതെല്ലാം
സബ്-രജിസ്ട്രാര്‍
ഓഫീസുകളിലാണ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്നും
എത്ര തുകക്ക്
മുകളിലുള്ള മുദ്രപത്രം
ഉപയോഗിക്കുന്ന
ഇടപാടുകൾക്കാണ്
ഇ-സ്റ്റാമ്പ്
ബാധകമാക്കിയിട്ടുള്ളതെന്നും
അറിയിക്കുമോ;
(സി)
എല്ലാ
രജിസ്ട്രേഷന്
ഇടപാടുകളും
ഡിജിറ്റലാക്കുവാന്‍
പദ്ധതിയുണ്ടോ;
എന്നത്തേക്ക് ഇത്
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുവാന്‍
കഴിയുമെന്നാണ്
കണക്കാക്കുന്നതെന്ന്
വിശദമാക്കുമോ?
വിതരണം
ചെയ്യുന്ന കുടിവെള്ളം
നഷ്ടമാകുന്നത് പരിഹരിക്കാന്‍
നടപടി
*260.
ശ്രീ.വി.
ജോയി
,,
എം. സ്വരാജ്
,,
എം. നൗഷാദ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
ശുദ്ധീകരിച്ച് വിതരണം
ചെയ്യുന്ന
കുടിവെള്ളത്തില്‍
വലിയൊരു പങ്ക് ചോര്‍ച്ച
കൊണ്ടും മോഷണം കൊണ്ടും
നഷ്ടമാകുന്നത്
പരിഹരിക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
തലസ്ഥാന
നഗരിയിലുള്‍പ്പെടെ പഴയ
പൈപ്പുകള്‍ കൂടെക്കൂടെ
പൊട്ടി ശുദ്ധജലം
പാഴാകുന്നതും ജലവിതരണം
തടസ്സപ്പെടുന്നതും
ഒഴിവാക്കാനായി പഴയ
പൈപ്പുകള്‍ മാറ്റി
പുതിയവ ഇടാന്‍
പദ്ധതിയുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്നും
പദ്ധതിയുടെ
പുരോഗതിയെന്തെന്നും
വ്യക്തമാക്കുമോ?
കോളേജുകളുടെയും
സര്‍വ്വകലാശാലകളുടെയും
പ്രവര്‍ത്തനം വിലയിരുത്തല്‍
*261.
ശ്രീ.പി.കെ.
ശശി
,,
റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയ്ഡഡ്
മേഖലയിലുള്ള സ്വയംഭരണ
കോളേജുകളുടെ ഭരണപരവും
അക്കാദമികവുമായ
നടത്തിപ്പിനെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
വര്‍ഗ്ഗീയ/ജാതീയ
ചേരിതിരിവ്
ബോധപൂര്‍വ്വം
സൃഷ്ടിക്കുന്ന
ശക്തികളുടെ ഇടപെടല്‍
തീവ്രമാക്കിയതായ
റിപ്പോര്‍ട്ടുകളുടെ
സാഹചര്യത്തില്‍,
സ്വകാര്യ
കോളേജുകള്‍ക്ക്
അക്കാദമികവും
ഭരണപരവുമായ സ്വയംഭരണം
നല്‍കുന്നത്
സമൂഹതാല്പര്യത്തിന്
അനുഗുണമാകാന്
ഇടയില്ലാത്തതിനാല്‍,
ഇത്തരം കൂടുതല്‍
സ്ഥാപനങ്ങള്‍ക്ക്
പ്രവര്‍ത്തനാനുമതി
നല്‍കുന്നത്
അവസാനിപ്പിക്കുമോ;
(സി)
സംസ്ഥാനത്തെ
കോളേജുകളുടെയും
സര്‍വ്വകലാശാലകളുടെയും
പ്രവര്‍ത്തനം
വിലയിരുത്താനായുള്ള
കേരള സ്റ്റേറ്റ്
അസസ്മെന്റ് ആന്റ്
അക്രഡിറ്റേഷന്
കൗണ്‍സിലിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
കാലാവസ്ഥാ
വ്യതിയാനം നദികളെ
സ്വാധീനിക്കുന്നത് സംബന്ധിച്ച
പഠനം
*262.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം നദികളുടെ
നിലനില്പിനെ
സ്വാധീനിക്കുന്നത്
സംബന്ധിച്ച് ജലവിഭവ
വകുപ്പിന്റെ
നേതൃത്വത്തില്‍ പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പഠനം നടത്തിയ ഏജന്‍സി
റിപ്പോര്‍ട്ടുകളില്‍
പരിഹാര മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
നദികളുടെ സ്വാഭാവിക
അവസ്ഥയ്ക്ക് ഇൗ
നൂറ്റാണ്ടിന്റെ ആരംഭം
മുതലെങ്കിലും
വന്നിട്ടുളള
മാറ്റങ്ങള്‍
നിരീക്ഷിക്കുവാന്‍
സംവിധാനം നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകള്‍
സംരക്ഷിക്കാന്‍ നടപടി
*263.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലദൗര്‍ലഭ്യം
രൂക്ഷമായ
സാഹചര്യത്തില്‍
ജലസ്രോതസ്സുകള്‍
സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലസ്രോതസ്സുകള്‍
മലിനമാക്കപ്പെടുന്നത്
തടയാന്‍ എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ജലസ്രോതസ്സുകളുടെ
കയ്യേറ്റം തടയുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തെ
റെയില്‍വേ വികസന പദ്ധതികള്‍
*264.
ശ്രീ.എം.
രാജഗോപാലന്‍
,,
എ. പ്രദീപ്കുമാര്‍
,,
എന്‍. വിജയന് പിള്ള
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രെയിന്‍
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
റെയില്പാതകളുടേയും
പാലങ്ങളുടേയും
നവീകരണത്തിനും
പാതയിരട്ടിപ്പ്,
വെെദ്യുതീകരണം, പുതിയ
പാതകള്‍ തുടങ്ങിയ വികസന
പ്രവര്‍ത്തനങ്ങള്‍ക്കുമായി
കേന്ദ്രബജറ്റില്‍
സംസ്ഥാനത്തിന്
അനുവദിച്ച പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റേയും
റെയില്‍വേയുടേയും
സംയുക്ത സംരംഭമായ കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ഏറ്റെടുത്തിട്ടുളള
പ്രവ്യത്തികള്‍
ഏതൊക്കെയെന്നും അവ
ആരംഭിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(സി)
ഗതാഗത
തിരക്കേറിയ
ഡല്‍ഹി-ഭോപ്പാല്‍
റെയില്‍ പാതയില്‍
ഏര്പ്പെടുത്തിയിട്ടുളളതുപോലെ
ഓട്ടോമാറ്റിക്ക്
സിഗ്നലിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയാല്‍
സംസ്ഥാനത്ത് നിലവിലുളള
പാതയിലൂടെത്തന്നെ പല
മടങ്ങ് യാത്ര-ചരക്ക്
തീവണ്ടികള്‍ ഇപ്പോള്‍
സാധ്യമാകുന്നതിലും
വേഗതയില്‍ ഓടിക്കാന്‍
സാധിക്കുമെന്നതിനാല്‍
കെ.ആര്.ഡി.സി.എല്‍.
മുഖേന സാധ്യതാ പഠനം
നടത്താന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
അണക്കെട്ട്
പുനര്‍നിര്‍മ്മാണവും
നവീകരണവും പദ്ധതി
*265.
ശ്രീ.ആന്റണി
ജോണ്‍
,,
എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക
ബാങ്ക് സഹായത്തോടെയുള്ള
അണക്കെട്ട്
പുനര്‍നിര്‍മ്മാണവും
നവീകരണവും പദ്ധതി
(ഡി.ആര്.ഐ.പി)യുടെ
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതു
പ്രകാരം
ഏറ്റെടുത്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്നും അവയുടെ
പുരോഗതിയും
അറിയിക്കാമോ;
(സി)
സംസ്ഥാനത്തുള്ള
അണക്കെട്ടുകളുടെ സുരക്ഷ
ഉറപ്പാക്കാന്‍ ഈ
പദ്ധതിക്ക് എത്ര മാത്രം
സാധ്യമായിട്ടുണ്ട്;
മുല്ലപ്പെരിയാറിന്റെ
സുരക്ഷ കണക്കിലെടുത്ത്
സമീപത്തായി പുതിയ
അണക്കെട്ടു
നിര്‍മ്മാണമെന്ന ആവശ്യം
പ്രാവര്‍ത്തികമാക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മൂന്നാറിലെ
ഭൂമി കയ്യേറ്റം
*266.
ശ്രീ.എം.
വിന്‍സെന്റ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്യേറ്റക്കാര്‍
മൂന്നാറിനെ
കവര്‍ന്നെടുക്കുകയാണെന്നും
ഈ നില തുടര്‍ന്നാല്‍
മൂന്നാര്‍ ഭൂപടത്തില്‍
നിന്നും
അപ്രത്യക്ഷമാകുമെന്ന
തരത്തിലുമുള്ള
റിപ്പോര്‍ട്ട് ലാന്റ്
റവന്യൂ കമ്മീഷണര്‍
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
(ബി)
ഭൂരേഖകളും
വ്യാജപട്ടയങ്ങളും,
പരിശോധിക്കുവാനുള്ള
റവന്യൂ വകുപ്പിന്റെ
പരിശ്രമം പ്രാദേശിക
രാഷ്ട്രീയ നേതാക്കളുടെ
പ്രതിഷേധം മൂലം
നിര്‍ത്തിവയ്ക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
കെ.
ഡി. എച്ച്.,
പള്ളിവാസല്‍,
ചിന്നക്കനാല്‍
വില്ലേജുകളില്‍
സര്‍ക്കാര്‍ ഭൂമി
വ്യാപകമായി
കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പരിസ്ഥിതി
പ്രാധാന്യമുള്ള
ഭൂമിയില്‍ സര്‍ക്കാര്‍
വകുപ്പുകളുടെ കൈവശമുള്ള
ഭൂമിയും ഭൂമാഫിയ
കയ്യടക്കിയതായ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇവരെ
ഒഴിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
നിയമസഭയുടെ
പരിസ്ഥിതി സമിതി,
മൂന്നാര്‍ വികസന
അതോറിറ്റി
രൂപീകരിക്കണമെന്ന്
അതിന്റെ ഒന്നാമത്
റിപ്പോര്‍ട്ടില്‍
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ ശുപാര്‍ശ
അടിയന്തരമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിൽ സോയില്‍
ഇന്‍വെസ്റ്റിഗേഷന്‍ വിംഗ്
രൂപീകരണം
*267.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍
നിര്‍മ്മിക്കുന്ന എല്ലാ
കെട്ടിട
നിര്‍മ്മാണങ്ങള്‍ക്കും
സോയില്‍
ഇന്‍വെസ്റ്റിഗേഷന്‍
നിര്‍ബന്ധമാക്കി
ഉത്തരവായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഇപ്രകാരം സോയില്‍
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിന് എന്ത്
സംവിധാനമാണ്
പൊതുമരാമത്ത്
വകുപ്പിനുള്ളത്;
വ്യക്തമാക്കുമോ;
(സി)
സോയില്‍
ഇന്‍വെസ്റ്റിഗേഷനുവേണ്ടി
ഇതര ഏജന്‍സികളുടെ സഹായം
തേടുന്നതുമൂലം
നിര്‍മ്മാണ
പ്രവൃത്തികള്‍
അനന്തമായി നീളുന്നത്
ഒഴിവാക്കാന്‍
പൊതുമരാമത്ത്
വകുപ്പിനുകീഴില്‍
സോയില്‍
ഇന്‍വെസ്റ്റിഗേഷന്‍
വിംഗിന് രൂപം നല്കാന്
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്തുമോ?
സ്കൂള്‍ പരീക്ഷകള്‍ക്ക്
ചോദ്യബാങ്ക്
*268.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ രംഗത്ത്
സ്കൂള്‍ പരീക്ഷകള്‍ക്ക്
ചോദ്യബാങ്ക്
ഏര്‍പ്പെടുത്തുന്നതിന്
നീക്കമുണ്ടോ;
(ബി)
നിലവിലെ
രീതിമാറ്റി
ചോദ്യബാങ്ക്
ഏര്‍പ്പെടുത്താനുണ്ടായ
സാഹചര്യം
വിശദമാക്കുമോ;
(സി)
പ്രസ്തുത
ചോദ്യബാങ്കില്‍
പരമാവധി എത്ര
ചോദ്യങ്ങള്‍
ഉള്‍ക്കൊള്ളിക്കാനാണ്
ലക്ഷ്യമിടുന്നത്;
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
പരിഷ്ക്കരണപദ്ധതി
*269.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
പരിഷ്ക്കരണപദ്ധതിയുടെ
ഭാഗമായി ഇതുവരെ
നടപ്പിലാക്കിയ
കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പൊതുവിദ്യാലയങ്ങളിലെ
പഠനരീതികളില്‍
കാലാനുസൃതമായ
പരിഷ്ക്കരണം
ഉണ്ടാകാത്തതാണ്
കുട്ടികള്‍ കുറയുവാനുളള
കാരണമെന്നിരിക്കെ
നൂതനമായ എന്തെല്ലാം
പഠനരീതികള്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പുതിയ
തലമുറയ്ക്ക് കൃഷിയോട്
താല്പര്യം
ജനിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
പഠന വിഷയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
അദ്ധ്യാപകരുടെ
ശ്രദ്ധ കുട്ടികളെ
പഠിപ്പിക്കുന്നതിനും
കുട്ടികളുടെ
സര്‍ഗ്ഗവാസന
വികസിപ്പിക്കുന്നതിനും
പൂര്‍ണ്ണമായും
വിനിയോഗിക്കുന്ന
തരത്തില്‍ അവരുടെ
പരിശീലനം
ക്രമപ്പെടുത്തുമോ;
(ഇ)
അദ്ധ്യാപകരെ
മറ്റ് ജോലികള്‍ക്ക്
വിനിയോഗിക്കുന്നത്
നിരുത്സാഹപ്പെടുത്തുമോ?
പൊതുവിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലെത്തിക്കുന്നതിനുള്ള
നടപടികള്‍
*270.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലെത്തിക്കുന്നതിന്,
സാങ്കേതികവിദ്യയിലധിഷ്ഠിതമായ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഊന്നല്‍ നല്കി ഹൈടെക്
ആക്കേണ്ട
ആവശ്യകതയുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ആവശ്യത്തിലേക്ക്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
ഐ.സി.ടി.
അധിഷ്ഠിതമായ
അദ്ധ്യാപനത്തിന്
പര്യാപ്തമായ ഉള്ളടക്ക
നിര്‍മ്മാണവും
സാങ്കേതിക പരിശീലനവും
ഹൈടെക് സ്കൂള്‍
പദ്ധതിയുടെ ഭാഗമായി
നടപ്പാക്കുന്നുണ്ടോ;
(സി)
ഐ.സി.ടി.
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ?