ഇതരസംസ്ഥാന
തൊഴിലാളികളുടെ
തൊഴില്‍-ജീവിത സാഹചര്യങ്ങള്‍
മെച്ചപ്പെടുത്താനുള്ള നടപടി
*211.
ശ്രീ.കെ.
ദാസന്
,,
ആന്റണി ജോണ്‍
,,
കാരാട്ട് റസാഖ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നുളള
തൊഴിലാളികളുടെ
തൊഴില്‍-ജീവിത
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്താനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്താെക്കെയാണ്;
(ബി)
സംസ്ഥാനത്ത്
ആവിഷ്കരിച്ചിട്ടുളള
കുടിയേറ്റ തൊഴിലാളി
ക്ഷേമപദ്ധതി, പ്രത്യേക
ബോര്‍ഡ് രൂപീകരിച്ച്
ഫലപ്രദമായി
നടപ്പിലാക്കാന്‍
സാധിക്കുമോ;
(സി)
ആകര്‍ഷകമായ
ക്ഷേമപദ്ധതികളും സൗജന്യ
ചികിത്സാ പദ്ധതികളും
ആവിഷ്കരിച്ച് അവയെ
തൊഴിലാളികളുടെ
രജിസ്ട്രേഷനുമായി
ബന്ധിപ്പിച്ച് പ്രസ്തുത
രജിസ്ട്രേഷന് പദ്ധതി
വിജയകരമാക്കാന്‍
സാധിക്കുമോ എന്ന്
പരിശോധിക്കുമോ;
(ഡി)
അടിസ്ഥാന
സൗകര്യവും
ശുചിത്വവുമുളള വാസ
സൗകര്യങ്ങള്‍ ഉറപ്പു
വരുത്താനായി വേണ്ട
പരിശോധന
കാര്യക്ഷമമാക്കുമോ?
പട്ടിക-
ഗോത്രവര്‍ഗ്ഗക്കാരുടെ സമഗ്ര
വികസനത്തിനായുളള പദ്ധതികള്‍
*212.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക-
ഗോത്രവര്‍ഗ്ഗക്കാരുടെ
സമഗ്ര വികസനത്തിനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
എല്ലാവര്ക്കും
കുടിവെളളവും ആരോഗ്യ
സുരക്ഷയും ഭവനവും
ഉറപ്പാക്കുന്നതോടൊപ്പം
സ്ഥായിയായ വികസന
പദ്ധതികള്‍ വഴി
ഉപജീവനമാര്‍ഗം
നല്‍കുന്നതിനും
പദ്ധതികള്‍ ഉണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ പദ്ധതിയായ
വനബന്ധു കല്യാണ്‍യോജന
പ്രകാരം സംസ്ഥാനത്തെ
പട്ടിക-
ഗോത്രവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിന് രൂപം
നല്കിയിട്ടുളള
പദ്ധതികള്‍
എന്തൊക്കെയെന്നും
അവയ്ക്കായി ലഭിക്കുന്ന
കേന്ദ്രസഹായം
എത്രയെന്നും
അറിയിക്കുമോ?
വനാതിര്‍ത്തി
ജണ്ട ഇട്ട് വേര്‍തിരിക്കുന്ന
നടപടി
*213.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തി
ജണ്ട ഇട്ട്
വേര്‍തിരിക്കുന്ന നടപടി
പുരോഗമിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വേര്‍തിരിക്കാനായി
അവശേഷിക്കുന്ന
വനാതിര്‍ത്തി എത്ര
കിലോമീറ്ററാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കായി
എത്ര ജണ്ടകള്‍
നിര്‍മ്മിക്കണമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
സംസ്ഥാനത്ത് എവിടെയാണ്
ജണ്ട നിര്‍മ്മാണം
അവശേഷിക്കുന്നത് എന്ന്
അറിയിക്കുമോ;
(സി)
വനമേഖല
ജണ്ട ഇട്ട്
വേര്‍തിരിക്കുന്നതുമായി
ബന്ധപ്പെട്ട് നേരിടുന്ന
പ്രധാന പ്രശ്നങ്ങള്‍
എന്തൊക്കെയാണ് എന്ന്
വെളിപ്പെടുത്തുമോ?
വനസംരക്ഷണ
പദ്ധതികള്‍
*214.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനായി
പുതിയ പദ്ധതികള്‍
പ്രഖ്യാപിക്കുമ്പോഴും,
വനവിസ്തൃതി
ചുരുങ്ങുന്നുവെന്നത്
വസ്തുതയാണോ;
(ബി)
ഈ
വര്‍ഷം കാട്ടുതീ മൂലം
എത്ര ഹെക്ടര്‍ വനം
കത്തിനശിച്ചുവെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
വരള്‍ച്ച
കാരണം വന്യജീവികള്‍
നാട്ടിലേക്കിറങ്ങുന്നതും
നാശനഷ്ടങ്ങള്‍
വരുത്തുന്നതും
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ദേശീയ
മത്സ്യവികസന ബോര്‍ഡ്
പ്രവര്‍ത്തനങ്ങള്‍
*215.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
,,
എം. നൗഷാദ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യമേഖലയില്‍ ദേശീയ
മത്സ്യവികസന ബോര്‍ഡ്
സാമ്പത്തിക സഹായം
നല്കുന്ന പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഉള്‍നാടന്‍
മത്സ്യകൃഷി മേഖലയില്‍
ഉല്പാദന വര്‍ദ്ധനവിനും
കൃഷി വിപുലീകരണത്തിനും
ദേശീയ മത്സ്യവികസന
ബോര്‍ഡ് സഹായം
ലഭ്യമാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തെ
ആഴക്കടല്‍
മത്സ്യബന്ധനത്തിനും
മത്സ്യ സംസ്കരണത്തിനും
വിപണനത്തിനും പ്രസ്തുത
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എത്രമാത്രമുണ്ടെന്ന്അറിയിക്കാമോ?
തൊഴില്‍
നിയമങ്ങള്‍ പാലിക്കാത്ത
കടയുടമകള്‍ക്കെതിരെ നടപടി.
*216.
ശ്രീ.കാരാട്ട്
റസാഖ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
കടകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
1960-ലെ ഷോപ്സ് ആന്റ്
കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആക്ടില്‍
പ്രതിപാദിച്ചിരിക്കുന്ന
പ്രകാരമുളള
സൗകര്യങ്ങളും
ആനുകൂല്യങ്ങളും
അവകാശങ്ങളും
ലഭിയ്ക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആക്ടിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി ചില
കടയുടമകള്‍ അധിക കൂലി
നല്‍കാതെ അധിക സമയം
ജോലി ചെയ്യിക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
തൊഴില്‍ നിയമങ്ങള്‍
പാലിക്കാത്ത
കടയുടമകള്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
കരിയര്‍
ഡെവലപ്മെന്റ് സെന്ററുകള്‍
*217.
ശ്രീ.പി.ടി.എ.
റഹീം
,,
റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആരംഭിച്ചിട്ടുളള
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകള്‍
ഗ്രാമപ്രദേശങ്ങളിലെ
തൊഴില്‍രഹിതര്‍ക്ക്
ഏതു വിധത്തില്‍
പ്രയോജനപ്രദമാകുമെന്ന്
അറിയിക്കാമോ;
(ബി)
അനുയോജ്യമായ
തൊഴില്‍ മേഖലകള്‍
തെരഞ്ഞെടുക്കുന്നതിനും
അത്തരം മേഖലകളിലെ
തൊഴില്‍ സാധ്യതകള്‍
മനസ്സിലാക്കി
അതിനാവശ്യമായ
വെെദഗ്ദ്ധ്യങ്ങള്
വികസിപ്പിക്കുന്നതിനും
ഇത്തരം സെന്ററുകളില്‍
ഉളള സാധ്യത
വിശദമാക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ ഏതൊക്കെ
സ്ഥലങ്ങളില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നെന്നും
ഇവയിലൂടെ ലഭ്യമാവുന്ന
സേവനങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ;ഇത്തരം
സേവനത്തിനു
നല്കേണ്ടിവരുന്ന ഫീസ്
തൊഴില്‍രഹിതര്‍ക്ക്
ഭാരമാകാത്ത തരത്തില്‍
നിജപ്പെടുത്തുമോ?
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
*218.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
മത്സ്യസമ്പത്ത്
കുറയുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദികരിക്കാമോ;
(ബി)
കടലിലെ
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കാമോ;
(സി)
കൃത്രിമ
പാരുകള്‍ കടലില്‍
സ്ഥാപിക്കുന്ന പദ്ധതി
എവിടെയൊക്കെയാണ്
ആരംഭിച്ചിട്ടുള്ളത്;
(ഡി)
ഈ
പദ്ധതി മൂലം
മത്സ്യോത്പാദനം
കൂടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എത്ര രൂപ ചെലവിലാണ്
പദ്ധതി
ആവിഷ്കരിക്കുന്നത്
എന്നറിയിക്കാമോ?
ക്ഷീരോത്പാദന
മേഖലയിലെ സ്വയം പര്യാപ്തത
*219.
ശ്രീ.എം.
രാജഗോപാലന്‍
,,
ഒ. ആര്. കേളു
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോത്പാദന
മേഖലയില്‍ സ്വയം
പര്യാപ്തത നേടാനായി
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഉത്പാദനക്ഷമത
വര്‍ദ്ധനവിനായുള്ള
കന്നുകുട്ടി പരിപാലന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
ഇൗ
ലക്ഷ്യ പ്രാപ്തിക്ക്
അനുഗുണമായ രീതിയിലുള്ള
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും അതിന്റെ
ഫലങ്ങള്‍ കര്‍ഷകരില്‍
യഥാസമയം എത്തിക്കാനും
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
ഉൗര്‍ജ്ജിതപ്പെടുത്താന്‍
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍
അറിയിക്കാമോ?
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിനുള്ള
പദ്ധതികള്‍
*220.
ശ്രീ.റോജി
എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ് ;
(ബി)
യുവാക്കളെ
ക്ഷീരമേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിനായി
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
വിശദാംശം നല്‍കുമോ?
ഉള്‍നാടന്‍
മത്സ്യബന്ധനമേഖല നേരിടുന്ന
പ്രശ്നങ്ങള്‍
*221.
ശ്രീ.എം.
മുകേഷ്
,,
എ.എം. ആരിഫ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉള്‍നാടന്‍
മത്സ്യബന്ധനമേഖല
നേരിടുന്ന പ്രശ്നങ്ങളും
അവ പരിഹരിച്ച് ഇൗ
മേഖലയുടെ വികസനത്തിനായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങളും
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാന ഫിഷറീസ്
മാനേജുമെന്റ്
സൊസെെറ്റിയുടെ
ഇടപെടല്‍ എത്ര മാത്രം
സാധ്യമാകുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
അക്വാകള്‍ച്ചര്‍
വികസനം
സാദ്ധ്യമാക്കുന്നതിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
തൊഴില്‍ വൈദഗ്ദ്ധ്യ
പരിശീലനത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
*222.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ വൈദഗ്ദ്ധ്യ
പരിശീലനത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമാണ്; ഈ
രംഗത്ത് കേരള അക്കാഡമി
ഫോര്‍ സ്കില്‍സ്
എക്സലന്‍സിന്റെ
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
പാരമ്പര്യ
തൊഴിലിലുള്‍പ്പെടെ
വൈദഗ്ദ്ധ്യമുള്ളവര്‍ക്ക്
പ്രാവീണ്യ
സര്‍ട്ടിഫിക്കറ്റ്
നല്കാന് സംവിധാനം
ഏര്‍പ്പെടുത്തുന്നത്
തൊഴില്‍ ലഭ്യതയ്ക്ക്
സാധ്യത
വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍
അതിനു വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
തൊഴില്‍രഹിതരുടെ
അനുപാതം
അധികമായിരിക്കുമ്പോഴും
അവിദഗ്ദ്ധ
തൊഴിലുകള്‍ക്ക്
സമൂഹത്തില്‍ മാന്യത
കല്പിക്കാത്ത സാഹചര്യം
തിരുത്താനായി ഏതു
വിധത്തിലുള്ള ഇടപെടല്‍
സാധ്യമാണെന്ന്
പരിശോധിക്കുമോ?
ക്ഷീരകര്‍ഷകര്‍ക്കുള്ള
ക്ഷേമ പദ്ധതികള്‍
*223.
ശ്രീ.ഡി.കെ.
മുരളി
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി കാലിസമ്പത്ത്
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടെങ്കിലും
മൃഗചികിത്സാ സംവിധാനം
പര്യാപ്തമായ തോതില്‍
ഇല്ലാത്തത്
പരിഹരിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
പ്രതിരോധ
മരുന്നുകള്‍ നല്കി
സാംക്രമിക രോഗങ്ങള്‍
തടയുന്നതിനും ഉല്പാദന
കുറവിനിടയാക്കുന്ന
അകിടുവീക്കം പോലുള്ള
രോഗങ്ങള്‍ നിവാരണം
ചെയ്യുന്നതിനും
ചികിത്സാ പദ്ധതികള്‍
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉത്പാദനക്ഷമത
കൂടിയ ഇനങ്ങള്‍
വ്യാപകമാക്കുമ്പോഴും
തദ്ദേശീയമായ ജനുസുകളെ
സങ്കരണം നടത്താത്ത
രീതിയില്‍ പരിരക്ഷിച്ച്
നിലനിര്‍ത്താന്‍ പദ്ധതി
ആവിഷ്കരിക്കുമോ;
(ഡി)
ക്ഷീരകര്‍ഷകര്‍ക്കായുള്ള
ക്ഷേമ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കേരള
ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി
സേവനം ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
*224.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'കെല്‍സ'
(കേരള ലീഗല്‍
സര്‍വ്വീസസ്
അതോറിറ്റി)യില്‍
നിന്നുളള സേവനം
ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
വരുമാനപരിധിയുണ്ടോ;
എങ്കില്‍ പരിധി
കണക്കാക്കുന്നത് ഏതു
മാനദണ്ഡപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വരുമാന
പരിധിയില്‍ വര്‍ദ്ധനവ്
വരുത്തി കൂടുതല്‍
പേര്‍ക്ക് സേവനം
ലഭ്യമാക്കാനുളള നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
തോട്ടണ്ടി
ക്ഷാമം പരിഹരിക്കാനായി
കശുമാവ് കൃഷി വ്യാപനം
*225.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
രാജു എബ്രഹാം
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
സംസ്കരണ വ്യവസായം
നേരിടുന്ന തോട്ടണ്ടി
ക്ഷാമം പരിഹരിക്കാനായി
വിദേശത്തുനിന്ന്
ഇറക്കുമതിക്കുള്ള ശ്രമം
വിജയിച്ചുവോ; മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
തോട്ടണ്ടി
ലഭ്യമാകുന്നുണ്ടോ;
(ബി)
തോട്ടണ്ടി
ലഭ്യതയുറപ്പാക്കാനായി
കശുമാവ് കൃഷി വികസന
ഏജന്‍സിയുടെ
പ്രവര്‍ത്തനം വഴി
സംസ്ഥാനത്ത്
കൃഷിവ്യാപനം
സാദ്ധ്യമായിട്ടുണ്ടോ;
(സി)
കശുമാവ്
കൃഷിക്കായി നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
സാമൂഹ്യ
വനവല്കരണത്തിന്റെ
പേരില്‍ വച്ചു
പിടിപ്പിച്ചിട്ടുള്ള
അക്കേഷ്യ പോലുള്ള
പരിസ്ഥിതിക്ക്
വിനാശകാരിയായ മരങ്ങള്‍
മുറിച്ചുമാറ്റി
അവിടങ്ങളില്‍ കശുമാവ്
കൃഷി ആരംഭിക്കാന്‍ വനം
വകുപ്പുമായി
ബന്ധപ്പെട്ട്
നടപടിയെടുക്കാന്‍
സാധിക്കുമോ എന്ന്
വിശദമാക്കുമോ?
ഗുണനിലവാരമില്ലാത്ത
കവര്‍പാല്‍
*226.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കവര്‍പാല്‍
ബ്രാന്‍ഡുകളില്‍
വലിയൊരു പങ്ക്
ഗുണനിലവാരമില്ലാത്തതാണെന്ന്
ക്ഷീര വികസന
വകുപ്പിന്റെ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പാലിന്റെ
ഗുണനിലവാരം സംബന്ധിച്ച
നടപടികള്‍
സ്വീകരിക്കുവാനുള്ള
അധികാരം നിലവില്‍
ആര്‍ക്കാണ്;
(സി)
ഒന്നിലേറെ
തവണ ഗുണനിലവാര
പരിശോധനയില്‍
പരാജയപ്പെട്ട
ബ്രാന്റുകള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
ബ്രാന്റുകള്‍ക്കെതിരെ
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
ക്ഷീര വികസന വകുപ്പ്
രേഖാമൂലം
ബന്ധപ്പെട്ടവര്‍ക്ക്
കത്തയച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം അറിയിക്കുമോ?
കടുത്ത
വരള്‍ച്ച വനമേഖലയിലുണ്ടാക്കിയ
പ്രത്യാഘാതങ്ങള്‍
*227.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം അനുഭവപ്പെട്ട
കടുത്ത വരള്‍ച്ച
സംസ്ഥാനത്തെ
വനമേഖലയിലുണ്ടാക്കിയ
പ്രത്യാഘാതങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ജലലഭ്യതയില്ലാത്ത
വനപ്രദേശങ്ങളില്‍
കുഴല്‍കിണര്‍
സ്ഥാപിക്കാനും
കാട്ടിനുള്ളില്‍ തന്നെ
ടാങ്കുകള്‍
നിര്‍മ്മിക്കാനും
ഇവയില്‍ വെള്ളം
സംഭരിച്ച്
വന്യമൃഗങ്ങള്‍ക്ക്
നല്‍കാനും നടപടി
സ്വീകരിക്കുമോ;
(സി)
രൂക്ഷമായ
വരള്‍ച്ച കാരണം വയനാട്
ജില്ലയില്‍
വന്യമൃഗങ്ങള്‍
നാട്ടിലേക്കിറങ്ങുന്നത്
പതിവായിട്ടുണ്ടോ; ഇതിന്
എന്ത് പരിഹാര നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
*228.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
സ്ഥിരമായി ജനവാസ
കേന്ദ്രങ്ങളില്‍ ഇറങ്ങി
നാശനഷ്ടമുണ്ടാക്കുന്ന
പ്രദേശങ്ങള്‍
ഏതൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വന്യമൃഗങ്ങള്‍
നാട്ടിലേക്കിറങ്ങുന്നതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ആയത്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തെ
മദ്യനയം
*229.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
സര്‍ക്കാര്‍
അധികാരമേറ്റ് ഒരു
വര്‍ഷത്തോളമാകാറായിട്ടും
മദ്യനയം രൂപപ്പെടുത്തി
പ്രഖ്യാപിക്കാതിരുന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
മദ്യനയം
രൂപപ്പെടുത്താതെ
കള്ളുഷാപ്പുകളുടെയും
ബിയര്‍ വെെന്‍
പാര്‍ലറുകളുടെയും
കാലാവധി നീട്ടി
നല്‍കിയതിന്റെ മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
നയരൂപീകരണത്തില്‍
കാലതാമസം വരുത്തിയതു
മൂലം നിലവിലെ
ലൈസന്സികള്ക്കുണ്ടായ
സാമ്പത്തിക
ലാഭത്തെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കരിയര്‍
ഡെവലപ്പ്മെന്റ് സെന്ററുകള്‍
*230.
ശ്രീ.എം.
സ്വരാജ്
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
അന്വേഷകര്‍ക്കായി
കരിയര്‍ ഡെവലപ്പ്മെന്റ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവയുടെ ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്കും
തൊഴിലന്വേഷകര്‍ക്കും
എന്തെല്ലാം സഹായങ്ങളും
സേവനങ്ങളുമാണ് കരിയര്‍
ഡെവലപ്പ്മെന്റ്
സെന്ററുകള്‍ മുഖേന
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
ഇത്തരം സെന്റുറുകള്‍
ആരംഭിച്ചിട്ടുള്ളത്;
(ഇ)
കൂടുതല്‍
ജില്ലകളില്‍ പ്രസ്തുത
സെന്ററുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ക്ഷീരോല്പാദന,മൃഗസംരക്ഷണ
മേഖലയില്‍ സമഗ്ര ഇന്‍ഷുറന്‍സ്
പദ്ധതി
*231.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
മുരളി പെരുനെല്ലി
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോല്പാദന,മൃഗസംരക്ഷണ
മേഖലയിലെ കര്‍ഷകര്‍ക്ക്
പ്രഖ്യാപിച്ചിട്ടുളള
സമഗ്ര ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
രാത്രികാലങ്ങളിലുള്‍പ്പെടെ
സേവനം ലഭിക്കുന്ന
രീതിയില്‍ മൃഗചികിത്സാ
സംവിധാനം
വ്യാപിപ്പിക്കുന്നതിനും
മരുന്ന് ലഭ്യത
ഉറപ്പാക്കുന്നതിനും
കെെക്കൊണ്ടിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വായ്പയെടുത്ത്
കടക്കെണിയിലായ ക്ഷീര
കര്‍ഷകരെ സഹായിക്കാനായി
കടാശ്വാസ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
പാര്‍പ്പിട പ്രശ്നങ്ങള്‍
*232.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാരുടെ
പാര്‍പ്പിട
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പാര്‍പ്പിട പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരുടെ
പാര്‍പ്പിട പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
പ്രയോജനപ്പെടുത്തിയതെന്ന്
വിവരിക്കുമോ?
അയ്യങ്കാളി
മെമ്മോറിയല്‍ ടാലന്റ്
സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ്
പദ്ധതി
*233.
ശ്രീ.കെ.
ബാബു
,,
ജെയിംസ് മാത്യു
,,
ആന്റണി ജോണ്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമര്‍ത്ഥരായ
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
സ്കൂള്‍
വിദ്യാഭ്യാസകാലത്ത്
സഹായിക്കുന്നതിനായി
അയ്യങ്കാളി
മെമ്മോറിയല്‍ ടാലന്റ്
സെര്‍ച്ച് ആന്റ്
ഡെവലപ്മെന്റ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പഠനത്തിലും
പാഠ്യേതര
പ്രവര്‍ത്തനങ്ങളിലും
എന്തെല്ലാം സഹായമാണ് ഈ
പദ്ധതി വഴി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നത്;
(സി)
ഈ
പദ്ധതിയിലേയ്ക്ക്
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വരുന്ന
അദ്ധ്യയന വര്‍ഷം
കൂടുതല്‍ പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
തൊഴിലാളി
ക്ഷേമത്തിന് പ്രാമുഖ്യം
നല്കുന്ന തൊഴില്‍ നയം
രൂപീകരിക്കാന്‍ നടപടി
*234.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രത്തില്‍
എന്‍.ഡി.എ. സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയതിനു ശേഷം
യു.പി.എ. സര്‍ക്കാര്‍
തുടര്‍ന്നുവന്ന
തൊഴിലാളിവിരുദ്ധ
നിലപാടുകള്‍
തീവ്രമാക്കിയതിനെ
തുടര്‍ന്ന് സംഘടനാ
ഭേദമെന്യേ തൊഴിലാളികള്‍
ദേശീയ തലത്തില്‍
സംയുക്തമായി
പണിമുടക്കിന്
നിര്‍ബന്ധിതരായ സ്ഥിതി
കണക്കിലെടുത്ത്
സംസ്ഥാനത്ത് തൊഴിലാളി
ക്ഷേമത്തിന് പ്രാമുഖ്യം
നല്കുന്ന തൊഴില്‍ നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
സംസ്ഥാന തൊഴില്‍
നയത്തിന്റെ അടിസ്ഥാന
കാഴ്ചപ്പാടിനും
നയരൂപീകരണത്തിനുമായി
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
തൊഴില്‍
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ആധുനിക സാങ്കേതിക
വിദ്യയുടെ സഹായത്തോടെ
മെച്ചപ്പെടുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
വ്യാപാര
വാണിജ്യ
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്താനുള്ള
തൊഴില്‍ വകുപ്പിന്റെ
നീക്കം
തൊഴിലാളികള്‍ക്ക്
എങ്ങനെ
പ്രയോജനപ്രദമാകാനിടയുണ്ടെന്ന്
അറിയിക്കാമോ?
അധ്യാപക
- അധ്യാപകേതര ജീവനക്കാരില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍
*235.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും ശമ്പളം
പറ്റുന്ന
അഞ്ചുലക്ഷത്തിലധികം
വരുന്ന ജീവനക്കാരില്‍
ഇരുപത്തിയേഴ് ശതമാനം
വരുന്ന എയിഡഡ്
സ്കൂള്‍/കോളേജുകളിലെ
അധ്യാപക - അധ്യാപകേതര
ജീവനക്കാരില്‍ എത്ര
ശതമാനം പേര്
പട്ടികജാതി/പട്ടികവര്ഗ്ഗക്കാരുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഖജനാവില്‍ നിന്നും
ശമ്പളം
നല്കുന്നതായതിനാല്
വിദ്യാഭ്യാസ
നിയമത്തില്‍ ഭേദഗതി
വരുത്തിക്കൊണ്ട് ഈ
മേഖലയില്‍ കൂടി സംവരണം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
പരിഗണിക്കുമോ;
(സി)
സര്‍ക്കാര്‍
ജിവനക്കാരുടെ എണ്ണം
കുറയ്ക്കുകയും പകരം
കരാര്‍വല്‍ക്കരണവും
സ്വകാര്യവല്‍ക്കരണവും
കേന്ദ്രസര്‍ക്കാര്‍
നയമായി മാറുകയും
ചെയ്തിട്ടുള്ളതായി
സർക്കാരിന് അറിവുണ്ടോ;
എങ്കില്‍ ഈ
മേഖലകളില്‍ക്കൂടി
സംവരണം
ഏര്‍പ്പെടുത്തണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
കെട്ടിക്കിടക്കുന്ന
കേസുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന് നടപടി
*236.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോടതികളില്‍
കെട്ടിക്കിടക്കുന്ന
കേസുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്ന
കാര്യത്തില്‍ ഫലപ്രദമായ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിക്കിടക്കുന്ന
കേസുകളില്‍ ഭൂരിഭാഗവും
സര്‍ക്കാരുമായി
ബന്ധപ്പെട്ടവയാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കെട്ടിക്കിടക്കുന്ന
കേസുകള്‍ എത്രയും
പെട്ടെന്ന്
തീര്‍പ്പാക്കിക്കിട്ടാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
*237.
ശ്രീ.പി.
ഉണ്ണി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എന്‍. വിജയന് പിള്ള
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമവിരുദ്ധ ലഹരി
വസ്തുക്കളുടെ ശേഖരണം,
കടത്തല്‍ എന്നിവയുടെ
ഉറവിടം കണ്ടെത്തി അവ
ഇല്ലായ്മ ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇത്തരം
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങളില്‍
പൊതുജനങ്ങളുടെ സജീവ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
യുവജനങ്ങളെയും
വിദ്യാര്‍ത്ഥികളെയും
ലഹരി ഉപയോഗത്തിന്റെ
ദൂഷ്യവശങ്ങള്‍
ബോധ്യപ്പെടുത്തുന്നതിനായി
വ്യാപകമായ ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബാര്‍
തൊഴിലാളികളുടെ
പുനരധിവാസത്തിന് പദ്ധതി
*238.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നഷ്ടപ്പെട്ട ബാര്‍
തൊഴിലാളികളുടെ
പുനരധിവാസത്തിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
മദ്യത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സെസ് വിനിയോഗിച്ച്
തൊഴിലാളികള്‍ക്കുള്ള
പുനരധിവാസം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നിര്‍മ്മാണ
മേഖലയില്‍ നിലനില്‍ക്കുന്ന
തൊഴില്‍ പ്രതിസന്ധി
*239.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയില്‍
നിലനില്‍ക്കുന്ന
തൊഴില്‍ പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മണല്‍
ക്ഷാമം, സിമന്റിന്റെ
വിലവര്‍ദ്ധനവ്,
ജലക്ഷാമം എന്നിവ
നിര്‍മ്മാണ മേഖലയിലെ
തൊഴിലവസരങ്ങളെ സാരമായി
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനവും സംരക്ഷണവും
*240.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിലേര്പ്പെട്ടിരിയ്ക്കുന്ന
വേളയില്‍ കേരളത്തിലെ
മത്സ്യത്തൊഴിലാളികളെ
വിദേശ രാജ്യക്കാര്‍
അകാരണമായി
പിടിച്ചുകൊണ്ടുപോകുന്ന
സംഭവങ്ങള്‍
അടുത്തകാലത്ത് വളരെ
കൂടിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരെ
സംരക്ഷിയ്ക്കാന്‍
എന്തൊക്ക നടപടികള്‍
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്നുവെന്ന്
വിശദമാക്കുമോ;
(സി)
കേരളത്തിലെ
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഇവരെ സംരക്ഷിയ്ക്കാനായി
എന്തൊക്കെ പദ്ധതികള്‍
രൂപീകരിയ്ക്കാനുദ്ദേശിയ്ക്കുന്നുവെന്നും
വിശദമാക്കുമോ?