നവകേരള
മിഷന് പദ്ധതിയിലൂടെ
ജലാശയശുചീകരണം
*151.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലിനീകരണ പ്രശ്നം
ഉളവാക്കുന്ന
ജലാശയങ്ങളിലുള്ള പോള
നീക്കം ചെയ്ത് ജലാശയം
ശുചീകരിക്കുന്ന
പ്രൊപ്പോസലിന് നവകേരള
മിഷന്
പദ്ധതിയില്‍പ്പെടുത്തി
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ജലാശയങ്ങളിലെ പോള
നീക്കം ചെയ്യുന്നതിന്
യന്ത്രങ്ങള്‍
ഉപയോഗിക്കുന്നതിനും
കുടുംബശ്രീയുടെ സേവനം
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ജല
ദൗര്‍ലഭ്യം
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
ഈ കാലയളവില്‍ ഇപ്രകാരം
ജലാശയം
ശുചീകരിക്കുന്നതുമൂലം
കുടിവെള്ളം ഒഴിച്ചുള്ള
മറ്റു ദൈനംദിന
ആവശ്യങ്ങള്‍ക്ക്
പ്രസ്തുത ജലാശയങ്ങളെ
ഉപയോഗപ്പെടുത്താമെന്നുള്ളതുകൊണ്ട്
ഈ പദ്ധതി അടിയന്തരമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൊതു
ആരോഗ്യ സംവിധാനം
*152.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാനിംഗ്
ബോര്‍ഡ്
നിരീക്ഷിച്ചിരുന്നതുപോലെ
സംസ്ഥാനത്തെ സ്വകാര്യ
മേഖലയുടെ ആധിപത്യവും
ഉയര്‍ന്ന
ചികിത്സച്ചെലവും കാരണം
കേരളത്തിലെ പന്ത്രണ്ട്
ശതമാനം ഗ്രാമവാസികളും
എട്ട് ശതമാനം
നഗരവാസികളും ദാരിദ്ര്യ
രേഖയ്ക്ക് താഴെയാകുന്ന
സ്ഥിതിവിശേഷം
അവസാനിപ്പിക്കാനായി
ആരോഗ്യമേഖലയില്‍
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണ്;
(ബി)
പൊതു
ആരോഗ്യസംവിധാനം
ശാക്തീകരിക്കുന്നതോടൊപ്പം
സ്വകാര്യമേഖലയിലെ അമിത
ചികിത്സച്ചെലവ്
നിയന്ത്രിക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
ആരോഗ്യപരിരക്ഷ
ജനങ്ങളുടെ അവകാശമാക്കി
മാറ്റുമെന്ന
നിലപാടിനനുസൃതമായി
ബൃഹദ് ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിക്ക് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ?
കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
*153.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
രാജു എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.പി.എ.
സര്‍ക്കാരിന്റെ
കാലഘട്ടത്തില്‍ കസ്തൂരി
രംഗന് റിപ്പോര്‍ട്ടിനെ
ആധാരമാക്കി കേരളത്തിലെ
123 വില്ലേജുകളെ
പരിസ്ഥിതിലോല മേഖലയായി
വിജ്ഞാപനം ചെയ്ത്
മലയോരമേഖലയിലെ ജനങ്ങളെ
ദുരിതത്തിലാക്കിയ നടപടി
തിരുത്തിക്കാനായി ഈ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
ജനവാസ
മേഖലകളെ
ഒഴിവാക്കിക്കൊണ്ട്
അന്തിമ വിജ്ഞാപനം
ഇറക്കണമെന്ന
സംസ്ഥാനത്തിന്റെ ആവശ്യം
അവഗണിച്ചുകൊണ്ട്
കേന്ദ്രസര്‍ക്കാര്‍
കരട് വിജ്ഞാപനം വീണ്ടും
പുറപ്പെടുവിച്ചതുമൂലം
ജനങ്ങള്‍ക്കുണ്ടായ
ആശങ്ക
കേന്ദ്രസര്‍ക്കാരിനെ
ബോധ്യപ്പെടുത്താന്‍
നടപടിയെടുക്കുമോ;
(സി)
ഇ.എസ്.എ.
മേഖല വനഭൂമിയില്‍
മാത്രം
പരിമിതപ്പെടുത്തണമെന്ന
സംസ്ഥാന സര്‍ക്കാര്‍
നിലപാട് കേന്ദ്ര
സര്‍ക്കാരിനെക്കൊണ്ട്
അംഗീകരിപ്പിക്കാന്‍
ശ്രമം ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
മെട്രോ റെയിലിന്റെ രണ്ടാം
ഘട്ട വികസനം
*154.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയിലിന്റെ
രണ്ടാം ഘട്ട
വികസനത്തിന് കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കലൂര്‍-കാക്കനാട്
ഇന്‍ഫോപാര്‍ക്ക്
ലെെന്‍ എത്ര
കിലോമീറ്റര്‍
ദെെര്‍ഘ്യം
വരുന്നതാണെന്നും എത്ര
സ്റ്റേഷനുകള്‍
ഉള്ളതാണെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
ലെെനിന് വേണ്ടി വരുന്ന
ചെലവ് എത്രയാണെന്നും
ആയത് പങ്കിടുന്നതിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
തൊഴില്‍
ചൂഷണവും റിക്രൂട്ട്മെന്റ്
തട്ടിപ്പും തടയാന്‍
നോര്‍ക്കയുടെ ഇടപെടലുകള്‍
*155.
ശ്രീ.ആന്റണി
ജോണ്‍
,,
കെ. ദാസന്
,,
എം. നൗഷാദ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
മേഖലയിലെ സാമ്പത്തിക
മാന്ദ്യവും
സ്വദേശിവത്ക്കരണവും
കാരണം അവിദഗ്ദ്ധ
തൊഴിലാളികളുടെ തൊഴില്‍
സാധ്യത കുറഞ്ഞുവരുന്നത്
തൊഴില്‍ ചൂഷണത്തിനും
റിക്രൂട്ട്മെന്റ്
തട്ടിപ്പിനും
കാരണമാകുന്നത്
ഒഴിവാക്കാനായി നോര്‍ക്ക
ഏതു തരത്തില്‍
ഇടപെടുമെന്ന്
അറിയിക്കാമോ;
(ബി)
നോര്‍ക്ക
റൂട്ട്സ് വഴിയുള്ള
റിക്രൂട്ട്മെന്റ്
എത്രമാത്രം
കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
അവിദഗ്ദ്ധ
തൊഴിലാളികളുടെ
റിക്രൂട്ട്മെന്റിനും
റിക്രൂട്ട്മെന്റ്
ഏജന്‍സികളുടെ ചൂഷണം
തടയുന്നതിനും
തൊഴിലന്വേഷകര്‍ക്കുള്ള
വൈദഗ്ദ്ധ്യ
വികസനത്തിനും നോര്‍ക്ക
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ?
ഭക്ഷ്യധാന്യങ്ങളുടെ
വിലക്കയറ്റം
*156.
ശ്രീ.ഡി.കെ.
മുരളി
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദക്ഷിണേന്ത്യയില്‍
ആകെയുണ്ടായ വരള്‍ച്ച,
സംസ്ഥാനത്തെ
ഭക്ഷ്യധാന്യ ലഭ്യതയെ
പ്രതികൂലമായി
ബാധിക്കുകയും
വിലക്കയറ്റത്തിനിടയാക്കുകയും
ചെയ്തത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
അമിത
വിലക്കയറ്റത്തിന്
കാരണക്കാരായ അരി
ലോബിയുടെ ശ്രമം
പരാജയപ്പെടുത്തി, മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും അരി എത്തിച്ച്
അരിക്കടകള്‍ വഴി വിതരണം
ചെയ്യുന്ന പദ്ധതി
ഫലപ്രദമായി
നടക്കുന്നുണ്ടോ;
(സി)
അരിക്ഷാമം
നേരിടുമ്പോഴും കേന്ദ്ര
സര്‍ക്കാര്‍ അരി
കയറ്റുമതി നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് രാജ്യത്തെ കമ്പോള
വിലയെ ബാധിക്കുന്നതിന്
കാരണമായിട്ടുണ്ടോ
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
നടപടിയില്‍ നിന്നും
പിന്തിരിയാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
സ്വകാര്യവല്‍ക്കരിക്കാനുളള
കേന്ദ്ര സര്‍ക്കാര്‍ നീക്കം
*157.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫാക്ട്,
എച്ച്.ഒ.സി,
ബി.ഇ.എം.എല്‍,
എച്ച്.എന്‍.എല്‍
തുടങ്ങിയ കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തിലാണെന്ന
പേരിലും കൊച്ചിന്
കപ്പല്‍ നിര്‍മ്മാണശാല
ലാഭത്തിലായതിനാലും
സ്വകാര്യവല്‍ക്കരിക്കാനുളള
കേന്ദ്ര സര്‍ക്കാര്‍
നീക്കത്തില്‍ നിന്നും
പിന്തിരിയണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളെ
സ്വകാര്യവല്‍ക്കരിക്കാനുളള
നീക്കവുമായി കേന്ദ്ര
സര്‍ക്കാര്‍
മുന്നോട്ട്
പോകുകയാണെങ്കില്‍ ഈ
സ്ഥാപനങ്ങളുടെ
അധീനതയിലുളള അമൂല്യമായ
ഭൂസ്വത്ത്
സംസ്ഥാനത്തിന്റെ
വ്യവസായ വികസനത്തിന്
ഉപയുക്തമാക്കാനായി
തിരികെ കൈമാറാന്‍
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
പൊതു
ആസ്തികള്‍ തുച്ഛമായ
വിലക്ക് വിറ്റഴിച്ച്,
അതിന് മറയായി 'മേക്ക്
ഇന്‍ ഇന്ത്യ ' തുടങ്ങിയ
മുദ്രാവാക്യങ്ങള്‍
ഉയര്‍ത്തുന്നവരുടെ
ദേശദ്രോഹ നടപടികള്‍
ജനങ്ങളുടെ മുമ്പാകെ
തുറന്നുകാട്ടാന്‍
സര്‍ക്കാര്‍
മുന്‍കയ്യെടുക്കുമോ?
കേരള
ജനറിക് മരുന്ന് വിതരണ ശൃംഖല
*158.
ശ്രീ.വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ജനറിക് മരുന്ന് വിതരണ
ശൃംഖല ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി ആരംഭിക്കുന്നത്;
(സി)
എത്രശതമാനം
വിലക്കുറവില്‍ കേരള
ജനറിക് മരുന്നുകള്‍
വില്‍ക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
വാതില്‍പ്പടി
വിതരണത്തിനുളള
നടപടിക്രമങ്ങള്‍
*159.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍ റേഷന്‍
സാധനങ്ങളുടെ വാതില്‍പടി
വിതരണത്തിനുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
വാതില്‍പടി
വിതരണക്കാരോട്, റേഷന്‍
സാധനങ്ങള്‍
കടയിലെത്തിക്കുന്നതിനുളള
കിലോമീറ്റര്‍
നിരക്കാണോ ദര്‍ഘാസില്‍
രേഖപ്പെടുത്തുവാന്‍
ആവശ്യപ്പെട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
റേഷന്‍
സാധനങ്ങള്‍
വാഹനങ്ങളില്‍
കയറ്റുന്നതിനും
റേഷന്‍കടകളില്‍
ഇറക്കുന്നതിനുമുളള കൂലി
ആരാണ് വഹിക്കേണ്ടത്;
ഇക്കാര്യത്തില്‍
വ്യക്തത
വരുത്തിയിട്ടുണ്ടോ;
(ഡി)
മേല്പറഞ്ഞ
കാര്യത്തില്‍
സര്‍ക്കാരിന് എത്ര
അധികബാധ്യത
ഉണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുളളതെന്ന്
അറിയിക്കുമോ?
കാന്‍സര്‍
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
*160.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
ഐ.ബി. സതീഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ ബാധിതരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രാരംഭഘട്ടത്തില്‍
നിര്‍ണ്ണയിക്കപ്പെട്ടാല്‍
ചികിത്സിച്ച്
ഭേദമാക്കാന്‍
സാധിക്കുന്ന
വദനാര്‍ബുദം,
സ്തനാര്‍ബുദം, ഗര്‍ഭാശയ
കാന്‍സര്‍ തുടങ്ങിയവ
പ്രാരംഭഘട്ടത്തില്‍തന്നെ
പരിശോധിച്ച്
കണ്ടെത്തുന്നതിന്
നിലവില്‍ എന്തെല്ലാം
സൗകര്യങ്ങളാണുള്ളത്;
(സി)
ഇതു
സംബന്ധിച്ച് എന്തെല്ലാം
പ്രചരണ പരിപാടികളും
ബോധവത്കരണ
പരിപാടികളുമാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാന്‍സര്‍
രോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
കാന്‍സര്‍ സെന്ററുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
സെക്രട്ടേറിയറ്റിലെ
ഇ-ഫയല്‍ സംവിധാനം
*161.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കിയ ഇ-ഫയല്‍
സംവിധാനം
കാര്യക്ഷമമല്ലെന്ന
പരാതി
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
പ്രസ്തുത സംവിധാനം
പരിഷ്ക്കരിച്ച്
കുറ്റമറ്റതാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം
മണിക്കൂറുകളോളം
പ്രവര്‍ത്തിക്കാത്ത
സന്ദര്‍ഭങ്ങളില്‍
ഉദ്യോഗസ്ഥര്‍
നേരിടേണ്ടിവരുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഫയല്‍
സംബന്ധിച്ച്
അന്വേഷണവുമായി എത്തുന്ന
പൊതുജനങ്ങളുള്പ്പെടെയുളളവര്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം കാണുമോയെന്ന്
വിശദമാക്കുമോ?
യു.എ.പി.എ.
ആക്ടിലെ നിബന്ധനകളും
നടപടിക്രമങ്ങളും പാലിക്കാതെ
കേസ് രജിസ്റ്റര്‍ ചെയ്ത
സംഭവങ്ങള്‍
*162.
ശ്രീ.സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് രജിസ്റ്റര്‍
ചെയ്യുന്ന കേസുകളില്‍
യു.എ.പി.എ. (Unlawful
Activities
(Prevention)Act )-ലെ
വ്യവസ്ഥകള്‍
ബാധകമാക്കുന്നതിനുളള
നിബന്ധനകളും
നടപടിക്രമങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരം
നിബന്ധനകളും
നടപടിക്രമങ്ങളും
പാലിക്കാതെ പോലീസ് ഈ
നിയമവ്യവസ്ഥകള്‍ കൂടി
ചേര്‍ത്ത് കേസ്
രജിസ്റ്റര്‍ ചെയ്ത
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
ഈ വീഴ്ച
കണ്ടെത്താനിടയാക്കിയ
സാഹചര്യം വിശദമാക്കുമോ;
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സ്ത്രീ-പുരുഷ
സമത്വത്തിനും സ്ത്രീ
ശാക്തീകരണത്തിനുമായുളള നയം
*163.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
മുകേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ-പുരുഷ
സമത്വത്തിനും സ്ത്രീ
ശാക്തീകരണത്തിനുമായി
സംസ്ഥാന സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
നയം (ജീവ്) എത്ര മാത്രം
പ്രാവര്‍ത്തികമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
സ്ത്രീകളുടെ
സാമ്പത്തിക
ശാക്തീകരണത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാന
സര്‍ക്കാര്‍ സ്ത്രീ
സൗഹൃദ പദ്ധതികള്‍
ഉള്‍ക്കൊള്ളുന്ന ബജറ്റ്
അവതരിപ്പിച്ച്
മാതൃകാപരമായ
ചുവടുവയ്പുകള്‍
നടത്തുമ്പോള്‍
കേന്ദ്രസര്‍ക്കാര്‍
വനിതാ സംവരണ ബില്‍
പാസ്സാക്കാതെ
ഒഴിവാകുന്നത്
തിരുത്താന്‍
ആവശ്യപ്പെടുമോ;
(ഡി)
പാഠ്യ
പദ്ധതിയില്‍ സ്ത്രീ
പുരുഷ സമത്വ ആശയങ്ങള്‍
ഉള്‍പ്പെടുത്താന്‍
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ?
സംസ്ഥാന
ഐ.ടി. നയം
*164.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഐ.ടി. നയം
പ്രഖ്യാപിക്കുകയുണ്ടായോ;
എങ്കില്‍ നയത്തില്‍
ഊന്നല്‍ നല്കുന്ന
മേഖലകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഡിജിറ്റല്‍
സാങ്കേതിക വിദ്യയെ
സംസ്ഥാന വികസനത്തിന്
ഏതൊക്കെ തരത്തില്‍
ഉപയോഗപ്പെടുത്താനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ എല്ലാ
സംവിധാനങ്ങളും ആധാര്‍
നമ്പറുമായി
ബന്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വിവിധ
ടെക്നോളജി
പാര്‍ക്കുകള്‍ എന്ന
രീതി മാറ്റി കേരള
ഐ.ടി.യ്ക്ക് ഒറ്റ
ബ്രാന്റ് എന്നുള്ളത്
നടപ്പിലാക്കുമോ?
ഹരിതകേരളം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
*165.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
എതെല്ലാം
മേഖലകള്‍ക്കാണ്
പ്രസ്തുത പദ്ധതി
ഊന്നല്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി വിവിധ
വകുപ്പുകളുടെയും
ഏജന്‍സികളുടെയും
ഏകോപനം എങ്ങനെ
സാദ്ധ്യമാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൊതുജനാരോഗ്യ
മേഖല ശക്തിപ്പെടുത്താനുള്ള
നടപടികള്‍
*166.
ശ്രീ.ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പൊതുജനാരോഗ്യമേഖലയില്‍
വിശേഷിച്ച്
പ്രാഥമിക-ദ്വീതീയതലങ്ങളില്
ഇടപെടല്‍
അപര്യാപ്തമായിരുന്നെന്ന
ആക്ഷേപം
പരിശോധിച്ചിരുന്നോ;
(ബി)
പൊതുജനാരോഗ്യമേഖല
ദുര്‍ബലമായതിന്റെ
ഫലമായി
താഴ്ന്നവരുമാനക്കാര്‍
ഉള്‍പ്പെടെയുള്ളവര്‍
അധികമായി
സ്വകാര്യമേഖലയെ
ആശ്രയിക്കാനിടയാകുകയും
സര്‍ക്കാര്‍
ആശുപത്രികളെ
സമീപിക്കുന്നത്
രോഗികളില്‍
മൂന്നിലൊന്ന് മാത്രമായി
തീരുകയും ചെയ്തതിന്റെ
പശ്ചാത്തലത്തില്‍
പൊതുജനാരോഗ്യമേഖല
ശക്തിപ്പെടുത്താനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
ആയുര്‍
ദൈര്‍ഘ്യം കൊണ്ടും
ജീവിതശൈലി കൊണ്ടും
രോഗാതുരത
അധികമായിരിക്കുന്ന
സാഹചര്യത്തില്‍
സ്വകാര്യ മേഖലയിലെ അമിത
ചികിത്സാ നിരക്കുകൊണ്ട്
രോഗികള്‍
കടക്കെണിയിലാകുന്നത്
പരിഹരിക്കാനായി
സര്‍ക്കാര്‍
ആശുപത്രികളുടെ ചികിത്സാ
നിലവാരം
വര്‍ദ്ധിപ്പിക്കാനും
സുഗമമായി ചികിത്സ
ലഭിക്കുന്നതിനും വേണ്ടി
ആവിഷ്കരിച്ചിരിക്കുന്ന
പരിപാടിയുടെ വിശദാംശം
അറിയിക്കുമോ?
ജനറിക്
മരുന്നുകള്‍ വില്ക്കാന്
ഔട്ട്ലെറ്റുകള്
*167.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനറിക് മരുന്നുകള്‍
വില്ക്കാന് "കേരള
ജനറിക്സ്" എന്നപേരില്‍
ഔട്ട്ലെറ്റുകള്
തുടങ്ങുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
എത്ര
ഇനം ജനറിക് മരുന്നുകള്‍
ലഭ്യമാക്കാനാണ്
പദ്ധതിയെന്നും ഏത്
ഏജന്‍സി മുഖേനയാണ്
നടപ്പിലാക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനാവശ്യമായ
മരുന്നു സംഭരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
തീരദേശനിയന്ത്രണ
മേഖല
T *168.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
എ.എം. ആരിഫ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
മേഖലയിലെ ഉയര്‍ന്ന
ജനസാന്ദ്രത
കണക്കിലെടുത്ത്, ഈ
മേഖലയിലെ വികസന നിരോധിത
മേഖലയുടെ പരിധിയ്ക്ക്
ഇളവു നല്‍കണമെന്ന
സംസ്ഥാന സര്‍ക്കാരിന്റെ
ആവശ്യം
കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കായലുകളും
അഴിമുഖങ്ങളും ഏറെയുള്ള
സംസ്ഥാനത്ത്,
അശാസ്ത്രീയ
നിയന്ത്രണങ്ങള്‍ കാരണം
തീരദേശവാസികള്‍ക്ക്
വീട് പണിയുന്നതിനും
പുതുക്കിപ്പണിയുന്നതിനും
അനുമതി ലഭിക്കാത്തത്
ആയിരക്കണക്കിന്
കുടുംബങ്ങളെ
പ്രതിസന്ധിയിലാക്കിയിരിക്കുന്നത്
പരിഹരിക്കാനായി
കേന്ദ്രസര്‍ക്കാര്‍
ഇടപെടാന്‍
തയ്യാറായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്ഥലലഭ്യത
തീരെ കുറഞ്ഞ
തീരദേശമേഖലയില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്
പ്രതിസന്ധിയിലായവരെ
പുനരധിവസിപ്പിക്കാന്‍
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിരുന്നോ;
ഈ മേഖലയുടെ
സമഗ്രവികസനത്തിനായി
സംസ്ഥാനസര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കുമോ?
ഭക്ഷ്യ
ഗവേഷണ വികസന കൗണ്‍സില്‍
*169.
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.ശർമ്മ
,,
മുരളി പെരുനെല്ലി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഗവേഷണ വികസന കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഭക്ഷ്യ
ഗുണനിലവാര നിരീക്ഷണ
ലബോറട്ടറി, ഭക്ഷ്യ
സംസ്കരണ പരിശീലന
കേന്ദ്രം, തദ്ദേശീയ
ഭക്ഷ്യസാങ്കേതിക കോളേജ്
എന്നിവ
സ്ഥാപിച്ചിട്ടുണ്ടോ;
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
ഭക്ഷ്യ
സംസ്കരണ മൂല്യവര്‍ദ്ധിത
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ട ഭൗതിക
സാഹചര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
പ്രസ്തുത കൗണ്‍സില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
പരീക്ഷകളുടെ ഉള്ളടക്കവും
ഘടനയും
പരിഷ്കരിക്കുന്നതിനുള്ള നടപടി
*170.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷകളുടെ
ഉള്ളടക്കവും ഘടനയും
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പരീക്ഷ
നടത്തിപ്പിലെ
പരിഷ്ക്കരണത്തിന്
ഏതെങ്കിലും സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
ഒരേ
വിദ്യാഭ്യാസ യോഗ്യതയും,
ഒരേ ശമ്പളവുമുള്ള
തസ്തികകളിലേക്ക് വിവിധ
വകുപ്പുകള്‍ക്കുവേണ്ടി
പ്രത്യേകം പ്രത്യേകം
പരീക്ഷകള്‍
നടത്തുന്നതിന് പകരം
ഏകീകൃത പരീക്ഷ നടത്തി
ഉദ്യോഗാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്ന
കാര്യം ആലോചിക്കുമോ;
(ഡി)
മാറുന്ന
കാലത്തിനനുസൃതമായി
പി.എസ്.സി.യുടെ
നടപടിക്രമങ്ങള്‍
ലഘൂകരിച്ച് റാങ്ക്
ലിസ്റ്റുകള്‍ കാലവിളംബം
കൂടാതെ
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇതരസംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന മായം
കലര്‍ന്ന പാല്
T *171.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.വി.വിജയദാസ്
,,
ജോര്‍ജ് എം. തോമസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും മായം കലര്‍ന്ന
പാല് സംസ്ഥാനത്ത്
വ്യാപകമായി
എത്തുന്നുണ്ടെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനായി
സംസ്ഥാനത്ത് ആധുനിക
ലബോറട്ടറികള്‍
സ്ഥാപിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പരിശോധന
കാര്യക്ഷമമാക്കാന്‍ നടപടി
*172.
ശ്രീ.വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പരിശോധന
കാര്യക്ഷമമല്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാല്‍സ്യം
കാര്ബൈഡ്ഉപയോഗിച്ച്
പഴുപ്പിച്ച മാമ്പഴവും
മായം ചേര്‍ന്ന പാലും
വിപണിയില്‍
സുലഭമാകുന്നത്
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ
പരിശോധനയുടെ
കുറവുകൊണ്ടാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭക്ഷ്യസുരക്ഷാവകുപ്പിനെ
ശക്തിപ്പെടുത്തി
സംസ്ഥാനത്തെ പ്രമുഖ
പച്ചക്കറി
മാര്‍ക്കറ്റുകളിലും
ചെക്ക് പോസ്റ്റുകളിലും
നിരന്തര പരിശോധന നടത്തി
മായം കലര്‍ന്ന
ഭക്ഷ്യവസ്തുക്കള്‍
പിടിച്ചെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ്
ബാലന്‍സുകളുടെ ഗുണനിലവാരം
*173.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പില്‍
2016-17 വര്‍ഷത്തില്‍
വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ്
ബാലന്‍സുകള്‍ വാങ്ങാന്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ്
ബാലന്‍സുകള്‍ ഗുണ
നിലവാരമുള്ളതാണോയെന്ന്
പരിശോധിക്കാന്‍
ഇവാലുവേഷന്‍ കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കമ്മിറ്റിയിലെ
അംഗങ്ങള്‍ ആരൊക്കെ;
(സി)
കഴിഞ്ഞ
തവണ വകുപ്പില്‍ വാങ്ങിയ
വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ്
ബാലന്‍സുകള്‍ ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ;
ഇല്ലെങ്കില്‍ ഇവയുടെ
ഗുണനിലവാരം
സാക്ഷ്യപ്പെടുത്തിയ
കമ്മിറ്റിക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
സെെബര്‍ കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
ബോധവല്‍ക്കരണത്തിനും പദ്ധതി
*174.
ശ്രീ.എം.
നൗഷാദ്
,,
എം. സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെെബര്‍
കുറ്റകൃത്യങ്ങള്‍
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സെെബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
ഇന്റര്‍നെറ്റ്,
ഇ-മെയില്‍ തുടങ്ങിയവ
സുരക്ഷിതമായി
ഉപയോഗിക്കുന്നതു
സംബന്ധിച്ചും
പൊതുജനങ്ങള്‍ക്കു
ബോധവല്‍ക്കരണം
നല്കാന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ ;
(സി)
സെെബര്‍
ലോകത്തെ ചതിക്കുഴികളെ
സംബന്ധിച്ച് സ്കൂള്‍ -
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
അവബോധം
നല്‍കുന്നതിനായി
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി മുഖേന
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ്
പ്രസ്തുത ബോധവത്ക്കരണ
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാരുടെ
പുനരധിവാസത്തിനായി പദ്ധതികള്‍
*175.
ശ്രീ.സണ്ണി
ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
ഇക്കാര്യത്തിനായി
കേന്ദ്രസഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഭിന്നശേഷിക്കാര്‍ക്കായുള്ള
സമഗ്ര ആരോഗ്യ
പരിരക്ഷാപദ്ധതികള്ക്കായി
കേന്ദ്ര സര്‍ക്കാരിന്റെ
സ്വാവലംബന്‍
പദ്ധതിയില്‍ നിന്നും
സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
കേന്ദ്രനിലപാട്
വ്യക്തമാക്കുമോ?
ഐ.റ്റി.
നയം
*176.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഐ.റ്റി.
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഐ.റ്റി.
വികസനത്തിനും
അഭിവൃദ്ധിക്കുമായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നയം നടപ്പാക്കുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
വെട്ടിക്കുറച്ച
റേഷന്‍ വിഹിതം
പുനസ്ഥാപിക്കണമെന്ന ആവശ്യം
*177.
ശ്രീ.അനൂപ്
ജേക്കബ്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെട്ടിക്കുറച്ച
റേഷന്‍ ഭക്ഷ്യധാന്യം
പുനസ്ഥാപിക്കണമെന്നുള്ള
കേരള സര്‍ക്കാരിന്റെ
ആവശ്യത്തോട് കേന്ദ്ര
സര്‍ക്കാരിന്റെ
പ്രതികരണം എന്താണ്; അരി
വിഹിതം
പുനസ്ഥാപിക്കുമെന്ന
പ്രധാനമന്ത്രിയുടെ
ഉറപ്പ്
പാലിച്ചിട്ടുണ്ടോ;
(ബി)
ഉയര്‍ന്ന
വില നല്കിയാല്
മാത്രമേ രണ്ട് ലക്ഷം
മെട്രിക് ടണ്‍ അരി
അധികമായി നല്കുവാന്
കഴിയൂ എന്ന കേന്ദ്ര
നിര്‍ദ്ദേശം റേഷന്‍
ക്ഷാമത്തിലേക്കും
പൊതുവിപണിയിലെ രൂക്ഷമായ
വിലക്കയറ്റത്തിനും
ഇടയാക്കിയിട്ടുണ്ടോ;
(സി)
ഗുരുതരമായ
ഈ സാഹചര്യം എപ്രകാരം
നേരിടാനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഹൃദ്രോഗ
ചികിത്സക്കുളള സ്റ്റെന്റ്
*178.
ശ്രീ.അന്‍വര്‍
സാദത്ത്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഏജന്‍സികളെ ഒഴിവാക്കി
പൊതുമേഖലാ സ്ഥാപനമായ
എച്ച്.എല്‍.എല്‍. ലൈഫ്
കെയറില്‍ നിന്നും
ഹൃദ്രോഗ ചികിത്സക്കുളള
സ്റ്റെന്റ് വാങ്ങണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
കുറഞ്ഞവിലയ്ക്ക്
സ്റ്റെന്റ് നല്‍കാമെന്ന
നിര്‍ദ്ദേശം
എച്ച്.എല്‍.എല്‍.
ആരോഗ്യവകുപ്പിന്
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത പൊതുമേഖലാ
സ്ഥാപനത്തില്‍ നിന്നും
സ്റ്റെന്റ് വാങ്ങി
പാവപ്പെട്ട
രോഗികള്‍ക്ക് ആശ്വാസം
നല്‍കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ബാലാവകാശ കമ്മീഷന്റെ
പ്രവര്‍ത്തനം
*179.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
അവകാശ
സംരക്ഷണക്കാര്യത്തില്‍
സംസ്ഥാന ബാലാവകാശ
കമ്മീഷന്റെ
പ്രവര്‍ത്തനം കൊണ്ട്
എന്തൊക്കെ നേട്ടങ്ങള്‍
കൈവരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
അംഗങ്ങളെയും
ഉള്‍പെടുത്തി കമ്മീഷന്
പൂര്‍ണ്ണമായ തോതില്‍
ആയിട്ടുണ്ടോ; എങ്കില്‍
തദനുസരണമായി കമ്മീഷന്റെ
പ്രവര്‍ത്തനത്തില്‍
മെച്ചമുണ്ടായിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
കുട്ടികള്‍
വിവിധതരത്തിലുള്ള
പീഡനങ്ങള്‍ക്കിരയാകുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അതിന്റെ
കാരണങ്ങള്‍ പഠിച്ച്
പരിഹാര നടപടികള്‍
സ്വീകരിക്കുന്ന
കാര്യത്തില്‍
കമ്മീഷന്റെ സംഭാവന
എത്രത്തോളമാണെന്ന്
വിലയിരുത്തുമോ?
സി.
& എ.ജി.യുടെ ഓഡിറ്റ്
റിപ്പോര്‍ട്ടിലെ പരാമര്‍ശം
*180.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ആര്. രാജേഷ്
,,
എന്‍. വിജയന് പിള്ള
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നെല്‍വയല്‍ നീര്‍ത്തട
സംരക്ഷണ നിയമം
ലംഘിച്ചുകൊണ്ട് മുന്‍
സര്‍ക്കാര്‍ ഭൂമി
രൂപമാറ്റം വരുത്താന്‍
നല്കിയ അനുമതി
സംബന്ധിച്ച് സി.
&എ.ജി.യുടെ ഓഡിറ്റ്
റിപ്പോര്‍ട്ടിലെ
പരാമര്‍ശം (2017 ലെ
ഒന്നാം നമ്പര്‍
റിപ്പോര്‍ട്ട്) മുന്‍
സര്‍ക്കാരിനെതിരെ
ഉയര്‍ന്ന അഴിമതി ആരോപണം
ശരിവയ്ക്കുന്നതാണോ;
എങ്കിൽ ഇതിനെക്കുറിച്ച്
വിശദമായ പരിശോധന
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഹരിപ്പാട്
മെഡിക്കല്‍ കോളേജിനായി
ഭൂമി ഏറ്റെടുക്കുന്ന
കാര്യത്തിലും കോട്ടയം
നഗരത്തിലെ കോട്ടയം
ഇടനാഴി പദ്ധതിക്കായും
കോടിമത മൊബിലിറ്റി ഹബ്
പദ്ധതിക്കായും
ക്രമക്കേടിന്
ഉത്തരവിട്ടത് മുന്‍
മുഖ്യമന്ത്രിയാണെന്ന്
പേരെടുത്ത് പരാമര്‍ശം
നടത്തിയിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
വിശദ പരിശോധന നടത്താന്‍
തയ്യാറാകുമോ