വൈദ്യുത
പ്രതിസന്ധി
621.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വരള്‍ച്ച
നേരിടുന്നതിന്റെ
ഭാഗമായി ജലവൈദ്യുത
പദ്ധതികള്‍ മുഖേന
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയില്‍ എത്ര
മെഗാവാട്ടിന്റെ കുറവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
വൈദ്യുതി
ഉല്പാദനത്തിലെ കുറവും,
വേനല്‍ക്കാലത്തെ അധിക
ആവശ്യവും എങ്ങനെ
പരിഹരിക്കാം എന്നാണ്
കെ.എസ്.ഇ.ബി
കണക്കാക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
എസ്.എസ്.എല്‍.സി,
പ്ലസ് ടു
പരീക്ഷാക്കാലത്ത്
പവര്‍കട്ടും ലോഡ്
ഷെഡ്ഡിങും
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
നിലമ്പൂര്‍ മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
622.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള,
ജലസേചന പദ്ധതികളുടെ
പേരിലുള്ള എത്ര
വൈദ്യുതി കണക്ഷനുകള്‍
നിലമ്പൂര്‍ നിയോജക
മണ്ഡലത്തില്‍
വിച്ഛേദിച്ചിട്ടുണ്ട്;
ഈ ഇനത്തില്‍ എത്ര
തുകയാണ് വൈദ്യുതി
ബോര്‍ഡിന് പിരിഞ്ഞ്
കിട്ടുവാനുള്ളത്;പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള
കുടിശ്ശിക തുക
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണവുമായി
ബന്ധപ്പെട്ട്
പൂര്‍ത്തീകരിക്കേണ്ട
കണക്ഷനുകളുടെ എണ്ണവും
അതിന് വേണ്ടിവരുന്ന
ചെലവും പഞ്ചായത്ത്
തിരിച്ച് വിശദമാക്കാമോ;
(സി)
നിലമ്പൂര്‍
നിയോജക മണ്ഡലം
സമ്പൂര്‍ണ്ണമായി
വൈദ്യുതീകരിക്കുന്നതിനായി
ഓരോ തദ്ദേശ സ്വയംഭരണ
സ്ഥാപനവും
(പഞ്ചായത്ത്/മുനിസിപ്പാലിറ്റി)
നല്കിയ തുക എത്രയെന്ന്
വിശദമാക്കാമോ?
കെ
എസ് ഇ ബി കരാര്‍ ജീവനക്കാരുടെ
വേതനം
623.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദിവസവേതനത്തിന്
കരാര്‍ അടിസ്ഥാനത്തില്‍
കെ എസ് ഇ ബി യില്‍
ജോലിചെയ്തു വരുന്ന
മീറ്റര്‍ റീഡര്‍,
ഓപ്പറേറ്റര്ന്മാര്,
ഷിഫ്റ്റ് അസിസ്റ്റന്റ്
എന്നിവര്‍ക്ക്
ലഭിക്കുന്ന വേതനം
നിലവിലുളളതിന്റെ പകുതി
മാത്രമാണെന്നുളളത്
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ
;
(ബി)
ബഹു.
സുപ്രീം കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ടി
ജീവനക്കാരുടെ വേതനം
സ്ഥിര ജീവനക്കാരുടെ
വേതനത്തിനു
തുല്യമാക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത ജീവനക്കാർക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ
; ഉണ്ടെങ്കിൽ ആയതിന്റെ
പുരോഗതി വിശദമാക്കാമോ ?
കെ
എസ് ഇ ബി. യില്‍ ജീവനക്കാരുടെ
സ്ഥലമാറ്റം
624.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ഇ ബി. യില്‍
ജീവനക്കാരുടെ
സ്ഥലമാറ്റവുമായി
ബന്ധപ്പെട്ട ആശങ്ക
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ബി)
നിലവിലുള്ള
സ്ഥലംമാറ്റ മാനദണ്ഡ
പ്രകാരം അംഗീകൃത
സംഘടനയില്‍പ്പെട്ടവര്‍ക്ക്
ലഭിക്കുന്ന സംരക്ഷണം
കെ. എസ്. ഇ. ബി. യില്‍
ബാധകമാണോ ;
(സി)
സീനിയര്‍
അസിസ്റ്റന്റ്
തസ്തികയില്‍ ജോലി
നോക്കുന്ന കരാറുകാരുടെ
എണ്ണം എത്രയെന്ന്
സെക്ഷന്‍ ഒാഫീസ്
തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
ഓഫീസ്
തസ്തികയിലുള്ള
ജീവനക്കാര്‍ക്ക്
സ്ഥലംമാറ്റ
സംരക്ഷണത്തിന് അര്‍ഹത
ഉണ്ടോ ;
(ഇ)
പി.
ഡി. എ. മെഷീന്
സംവിധാനം എത്ര സെക്ഷന്‍
ഓഫീസില്‍ തുടങ്ങി എന്ന
വിവരം വ്യക്തമാക്കാമോ ?
കെ..എസ്.
ഇ.ബി യില്‍ ആശ്രിതനിയമനം
625.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ..എസ്.
ഇ.ബി യില്‍
ആശ്രിതനിയമനം
നിലവിലുണ്ടോ; എങ്കില്‍
ആശ്രിതനിയമന പദ്ധതി
പ്രകാരം 2016 മെയ് 25
ന് ശേഷം എത്രപേര്‍ക്ക്
നിയമനം നല്കി;
(ബി)
ഇപ്പോള്‍
എത്ര അപേക്ഷകളില്‍
തീരുമാനം എടുക്കുവാന്‍
ശേഷിക്കുന്നു.;
(സി)
2011-16
ലെ സര്‍ക്കാരിന്റെ
കാലത്ത്
ആശ്രിതനിയമനപദ്ധതി
അനുസരിച്ച് കെ..എസ്.
ഇ.ബി യില്‍ എത്ര
പേര്‍ക്ക് നിയമനം
നല്കി എന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി
യുടെ കീഴിലുള്ള ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
626.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
നേരിട്ടു
നടത്താനുദ്ദേശിക്കുന്ന
മിനി ഹൈഡല്‍
പ്രോജക്ടുകള്‍
അനന്തമായും
അനിശ്ചിതമായും
നീണ്ടുപോകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കാലതാമസത്തിനുള്ള കാരണം
വിശദമാക്കുമോ;
(സി)
കാലതാമസം
ഒഴിവാക്കുന്നതിന് എന്ത്
നടപടികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി
യുടെ നിലവിലുള്ള കടബാദ്ധ്യത
627.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ നിലവിലുള്ള
കടബാദ്ധ്യത എത്ര കോടി
രൂപയാണെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര കോടി രൂപ
കെ.എസ്.ഇ.ബി. ക്ക്
പിരിഞ്ഞു കിട്ടാനുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
പിരിഞ്ഞു
കിട്ടാനുള്ള തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച ഊര്‍ജ്ജിത
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
യില്‍ ഓണ്‍ലെെന്‍ പേയ്മെന്റ്
സംവിധാനം
628.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ എന്നു മുതലാണ്
ഓണ്‍ലെെന്‍ പേയ്മെന്റ്
വഴി വെെദ്യുതി ചാര്‍ജ്
അടയ്ക്കുന്ന സംവിധാനം
നിലവില്‍ വന്നത്;
(ബി)
കഴിഞ്ഞ
ആറ് മാസത്തിനുളളില്‍
എത്ര ശതമാനം ആളുകള്‍
ഓണ്‍ലെെന്‍ പേയ്മെന്റ്
മുഖേന പണം അടച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ഇ.ബി.
യില്‍ നേരിട്ട് പണം
അടയ്ക്കുന്ന സി. ഡി.
എം. (ക്യാഷ്
ഡെപ്പോസിറ്റ് മെഷീൻ)
സംവിധാനം എന്നു മുതലാണ്
ആരംഭിച്ചത്; എത്ര സി.
ഡി. എമ്മുകൾ ആണ് ഇതു
വരെ
സ്ഥാപിച്ചിട്ടുളളത്;
(ഡി)
സി.
ഡി. എം. വഴി എത്ര
ശതമാനം പേരാണ് നിലവില്‍
പണമടയ്ക്കുന്നത്;
(ഇ)
മറ്റെന്താെക്കെ
സംവിധാനങ്ങളാണ്
ഇത്തരത്തില്‍
കെ.എസ്.ഇ.ബി. യില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ് വിഭജനം
629.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് വിഭജിച്ച്
പോട്ടയിലും, കൊരട്ടി
സെക്ഷന്‍ ഓഫീസ്
വിഭജിച്ച്
കാടുകുറ്റിയിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
നടപ്പിലാക്കിയ സേവനങ്ങള്‍
630.
ശ്രീ.എം.
മുകേഷ്
,,
മുരളി പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തിക്കാെണ്ട്
കെ.എസ്.ഇ.ബി.
നടപ്പിലാക്കിയ
സേവനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വെെദ്യുതി
വിതരണത്തില്‍
ഉണ്ടാകാനിടയുളള
തടസ്സങ്ങള്‍
ഉപഭോക്താക്കളെ
മുന്‍കൂട്ടി
അറിയിക്കുന്നതിനുളള
പദ്ധതി നിലവില്‍
വന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വെെദ്യുതി
സംബന്ധിച്ച പരാതികള്‍
അറിയിക്കുന്നതിന് 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ടോള്‍ ഫ്രീ നമ്പര്‍
നിലവില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
പരാതികള്‍
വാട്സ്ആപ് വഴി
രജിസ്റ്റര്‍
ചെയ്യുന്നതിനുളള
സംവിധാനമുണ്ടോ;
എങ്കില്‍ നമ്പര്‍
ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി.ക്ക്
കിട്ടാനുള്ള വൈദ്യുതി തുക
കുടിശ്ശിക
631.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
കെ.എസ്.ഇ.ബി.ക്ക്
കിട്ടാനുള്ള വൈദ്യുതി
തുക കുടിശ്ശിക
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ; അവയുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
വകുപ്പുകള്‍ ഉള്‍പ്പെടെ
വരുത്തിയിട്ടുള്ള
ഇത്തരം കുടിശ്ശികകള്‍
പിരിച്ചെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ബി.എസ്.ഇ.എസ്.
ലിമിറ്റഡില്‍ നിന്നും
വൈദ്യുതി വാങ്ങുന്നതിനുള്ള
കരാര്‍
632.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിവര്‍ഷം
1100 ലക്ഷം യൂണിറ്റ്
ഉത്പാദനശേഷിയുള്ള
കളമശ്ശേരി ഏലൂരിലെ
ബി.എസ്.ഇ.എസ്. പവര്‍
ലിമിറ്റഡില്‍ നിന്നും
വൈദ്യുതി
വാങ്ങുന്നതിനുള്ള
കരാര്‍
പുതുക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
വ്യവസായ
സിരാകേന്ദ്രത്തില്‍
സ്ഥിതി
ചെയ്യുന്നതുകൊണ്ടും
പ്രസരണ നഷ്ടം കൂടാതെ
വൈദ്യുതി
ലഭ്യമാകുന്നതുകൊണ്ടും ഈ
താപ വൈദ്യുതി നിലയത്തെ
പ്രകൃതി വാതകത്തിലേക്ക്
പരിവര്‍ത്തനപ്പെടുത്തി
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
കെ.എസ്.ഇ.ബി.
യുമായുള്ള കരാര്‍
പ്രകാരം വാങ്ങി
സൂക്ഷിച്ചിട്ടുള്ള 6500
ടണ്‍ നാഫ്ത
അപകടകാരിയായതിനാല്‍ ലേ
ഓഫും അടച്ചു പൂട്ടലും
ഒഴിവാക്കി തുടര്‍ന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ആയതിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോര്‍ഡിന് പിരിഞ്ഞുകിട്ടേണ്ട
കുടിശ്ശിക തുക
633.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡിന് കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
പിരിഞ്ഞുകിട്ടേണ്ട
കുടിശ്ശിക തുക എത്ര
എന്നും 2016 ഡിസംബര്‍
മാസം ഇത് എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
വിവിധ സര്‍ക്കാര്‍
വകുപ്പുകള്‍, വാട്ടര്‍
അതോറിറ്റി, പൊതുമേഖലാ
സ്ഥാപനങ്ങള്‍,
തദ്ദേശഭരണ
സ്ഥാപനങ്ങള്‍, കേന്ദ്ര
സര്‍ക്കാര്‍
വകുപ്പുകളും പൊതുമേഖലാ
സ്ഥാപനങ്ങളും,
യുണിവേഴ്സിറ്റികള്
തുടങ്ങിയ സ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നിവ
ഓരോ വിഭാഗവും 2016
ഡിസംബര്‍ വരെ
അടയ്ക്കേണ്ട കുടിശ്ശിക
തുക എത്ര എന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
വ്യക്തികള്‍,
സ്ഥാപനങ്ങള്‍, വന്‍കിട
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍,
ഫ്ലാറ്റുകള്‍,
കെട്ടിടസമുച്ചയങ്ങള്‍,
വന്‍കിട കച്ചവട
സ്ഥാപനങ്ങള്‍ തുടങ്ങിയ
ഓരോ വിഭാഗം അടയ്ക്കേണ്ട
കുടിശ്ശിക തുക എത്ര,
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
കുടിശ്ശികയിനത്തില്‍
എത്ര തുകയുടെ
പിരിച്ചെടുക്കലില്‍
കോടതികളില്‍ കേസ്സുകള്‍
നിലവിലുണ്ട്;
(ഇ)
പ്രസ്തുത
കുടിശ്ശിക തുക
പിരിച്ചെടുക്കാനും
കഴിഞ്ഞ സര്‍ക്കാര്‍ ഈ
ഇനത്തില്‍ നല്കിയ
സ്റ്റേകള്‍
പിന്‍വലിക്കാനും
കോടതികേസുകള്‍ യഥാവിധി
കൈകാര്യം ചെയ്ത്
തീര്‍പ്പുണ്ടാക്കാനും
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ?
പുതിയ
ജലവെെദ്യുത പദ്ധതികള്‍
634.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ജലവെെദ്യുത
പദ്ധതികള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അവ ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പ്രസരണ
നഷ്ടം
635.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ലൈനില്‍
നിന്നുള്ള പ്രസരണ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ബി)
ഇത്തരം
പ്രസരണ നഷ്ടത്തിന്റെ
മൂല്യം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അത്
തടയുന്നതിന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
പ്രസരണ
നഷ്ടം ഒഴിവാക്കുന്നതിന്
യു.ജി.കേബിള്‍ സംവിധാനം
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ; ആയത്
നടപ്പിലാക്കുന്നതിന്
നിലവിലുള്ള പ്രായോഗിക
തടസ്സങ്ങള്‍
വിശദമാക്കുമോ ?
പീച്ചി
ഇറിഗേഷന്‍
ക്വാര്‍ട്ടേഴ്സുകളുടെ
വൈദ്യുതി ചാര്‍ജ്ജ്
636.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പീച്ചി ഇറിഗേഷന്‍
ക്വാര്‍ട്ടേഴ്സുകളില്‍
താമസിക്കുന്ന
ജീവനക്കാരില്‍ നിന്നും
വാണിജ്യ നിരക്കില്‍
വൈദ്യുതി ചാര്‍ജ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് ഗാര്‍ഹിക
നിരക്കിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
ആലംകോട്
പുതിയ സെക്ഷന്‍ ഒാഫീസ്
637.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കളുടെയും
പ്രദേശത്തിന്റെയും
വൈപുല്യം പരിഗണിച്ച്
ആറ്റിങ്ങല്‍ സെക്ഷന്‍
ഒാഫീസ് പരിധിയില്‍
ആലംകോട് കേന്ദ്രമാക്കി
പുതിയ സെക്ഷന്‍ ആഫീസ്
ആരംഭിക്കുമോ ; അടിസ്ഥാന
സൗകര്യം
ലഭ്യമാക്കാമെന്ന
നഗരസഭയുടെ അറിയിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആറ്റിങ്ങല്‍
അവനവഞ്ചേരിയിലെ സബ്
സ്റ്റേഷന്റെ
ആധുനികവല്‍ക്കരണം ഏതു
ഘട്ടത്തിലാണ് ;
ആയതിന്റെ പ്രവര്‍ത്തനം
എന്ന് ആരംഭിക്കുമെന്ന്
അറിയിക്കുമോ ;
(സി)
ചരിത്ര
നഗരങ്ങളുടെ
വൈദ്യുതീകരണം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആറ്റിങ്ങല്‍ നഗരസഭയില്‍
വൈദ്യുതീകരണത്തിനായി
ഏതെല്ലാം പദ്ധതികളില്‍
എത്ര തുക
വകയിരുത്തിയെന്നും എത്ര
തുക ചെലവഴിച്ചുവെന്നും
വിശദമാക്കുമോ ;
(ഡി)
ജില്ലയിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം ഏത്
ഘട്ടത്തിലാണ് ;
വിശദമാക്കുമോ;
(ഇ)
ഇതിനായി
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങളും
കെ.എസ്.ഇ.ബി.യും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ ; കേന്ദ്ര
ഫണ്ട് ലഭിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
ദൈനംദിന
വൈദ്യുതി ഉപയോഗം
638.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ദൈനംദിന വൈദ്യുതി
ഉപയോഗം എത്ര
യൂണിറ്റാണെന്നും ഇതില്‍
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന
വൈദ്യുതി എത്ര
യൂണിറ്റാണെന്നും ഇത്
ഏതൊക്കെ മേഖലകളില്‍
നിന്നാണ്
ഉത്പാദിപ്പിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
പ്രതിസന്ധി
മറികടക്കാന്‍ വരും
മാസങ്ങളില്‍ ലോഡ്
ഷെഡ്ഡിംങ്, പവ്വര്‍
കട്ട് തുടങ്ങിയവ
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശങ്ങല്‍
നല്‍കുമോ?
അണ്ടര്‍
ഗ്രൗണ്ട് കേബിള്‍ വഴി
വൈദ്യുതി വിതരണം
639.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം നഗരങ്ങളിലാണ്
അണ്ടര്‍ ഗ്രൗണ്ട്
കേബിള്‍ വഴി വൈദ്യുതി
വിതരണം നടത്തുന്നതെന്ന്
വിശദമാക്കുമോ;
(ബി)
അണ്ടര്‍
ഗ്രൗണ്ട് കേബിള്‍ വഴി
വൈദ്യുതി വിതരണം
നടത്തുന്നതിലൂടെ
വൈദ്യുത
മേഖലയിലുണ്ടാകുമെന്ന്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
മലപ്പുറം
നഗരത്തില്‍ അണ്ടര്‍
ഗ്രൗണ്ട് കേബിള്‍ വഴി
വൈദ്യുതി വിതരണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
മലബാര്‍
മേഖലയിലെ വൈദ്യുതി പ്രതിസന്ധി
640.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലബാര്‍
മേഖലയിലെ വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
നാഷണല്‍
ഗെയിംസില്‍ മെഡല്‍ നേടിയ
കായികതാരങ്ങള്‍ക്ക് പ്രമോഷനും
ഇന്‍ക്രിമെന്റും
641.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
നാഷണല്‍ ഗെയിംസില്‍
മെഡല്‍ നേടിയ ടീമിലെ
അംഗങ്ങളും വൈദ്യുതി
വകുപ്പിലെ
ജീവനക്കാരുമായ
കായികതാരങ്ങള്‍ക്ക്
പ്രഖ്യാപിച്ചിരുന്ന
പ്രമോഷനും
ഇന്‍ക്രിമെന്റും
അനുവദിച്ചു നല്കുവാന്
നടപടി സ്വീകരിക്കുമോ?
വൈദ്യുത
പദ്ധതികള്‍ പുനരാരംഭിക്കല്‍
642.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
രൂക്ഷമായ വൈദ്യുതി
പ്രതിസന്ധി
കണക്കിലെടുത്ത് പുതിയ
വന്‍കിട, ചെറുകിട
വൈദ്യുത പദ്ധതികള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
മുന്‍പ്
തുടങ്ങിയതും കേന്ദ്ര
അനുമതി ലഭിച്ചതുമായ
അതിരപ്പിള്ളി വൈദ്യുത
പദ്ധതി പുനരാരംഭിക്കുമോ
;
(സി)
പള്ളിവാസല്‍
ഉള്‍പ്പെടെയുള്ള
ചെറുകിട വൈദ്യുത
പദ്ധതികള്‍
പുനരാരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; വിശദാംശങ്ങള്‍
നല്‍കുമോ ?
ഫറോക്ക്
കേന്ദ്രമായി സെക്ഷന്‍ ഓഫീസ്
643.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഫറോക്ക്
കേന്ദ്രമായി പുതിയ
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയതിന് നടപടി
സ്വീകരിക്കുമോ ?
ചേലക്കര
മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
644.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിന്റെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനായുള്ള
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
ഗുണഭോക്താക്കള്‍ക്ക്
ഇതിനകം വൈദ്യുതി
കണക്ഷന്
നല്‍കിയിട്ടുണ്ട്; ഇനി
എത്ര പേര്‍ക്ക്
കണക്ഷന് നല്‍കാനുണ്ട്;
(സി)
ആകെ
എസ്റ്റിമേറ്റ് തുക
എത്രയാണ്; ഇതില്‍
കെ.എസ്.ഇ.ബി.യുടെ
വിഹിതം എത്രയെന്നും
എം.എല്‍.എ. ഫണ്ട്
വിഹിതം എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
വയറിങ്ങ്
നടത്താന്‍ സാമ്പത്തിക
ശേഷിയില്ലാത്ത
കുടുംബങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ ഉത്തരവു
പ്രകാരം
ഗ്രാമപഞ്ചായത്തിന്റെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വയറിങ്ങ് നടത്തി
അവര്‍ക്കു കൂടി
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഗുണഫലം
ലഭ്യമാക്കുന്നതിന്
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളാണ്
തയ്യാറായിട്ടുള്ളത്;
അവയുടെ പേരുവിവരം
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
645.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
കണക്ഷനുകള്‍
നല്കുകയുണ്ടായി ; ഇനി
എത്ര കണക്ഷനുകള്‍
നല്കുവാനുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
മണ്ഡലം
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം നേടിയതായി
പ്രഖ്യാപിക്കുന്നതിന്
അവശേഷിക്കുന്ന
കണക്ഷനുകള്‍
അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
വ്യവസായ
സ്ഥാപനങ്ങളിലെ ജനറേറ്ററുകള്‍
വ്യാപകമായി ഉപയോഗിക്കുവാനുളള
പദ്ധതി
646.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോഗം കൂടി
നില്ക്കുന്ന ഈ
കൊടുംവരള്‍ച്ചയില്‍
അന്യ സംസ്ഥാനത്ത്
നിന്നുളള വൈദ്യുതിയെ
മാത്രം ആശ്രയിക്കാതെ
നമ്മുടെ സംസ്ഥാനത്ത്
വാണിജ്യ, വ്യവസായ
സ്ഥാപനങ്ങളിലെ
ജനറേറ്ററുകള്‍
വ്യാപകമായി
ഉപയോഗിക്കുവാനുളള
പദ്ധതി നടപ്പാക്കുന്ന
കാര്യം ആലോചിക്കുമോ;
(ബി)
ഏറ്റവും
കൂടുതല്‍ വൈദ്യുതി
ഉപയോഗിക്കുന്ന ഗാര്‍ഹിക
ഉപഭോക്താക്കളില്‍ 18w
സി.എഫ്.എല്കള് മാറ്റി
9w എല്‍.ഇ.ഡികള്‍
ആക്കുന്നതിന് വ്യാപക
പ്രചാരണവും നടപടിയും
സ്വീകരിക്കുമോ;
(സി)
സൗരോര്‍ജ്ജം
അടക്കമുളള പാരമ്പര്യേത
ഊര്‍ജ്ജ സ്രോതസ്സുകളെ
പ്രയോജനപ്പടുത്തുന്ന
പദ്ധതികള്‍ കൂടുതലായി
നടപ്പിലാക്കുന്ന കാര്യം
ആലോചിക്കുമോ?
വൈദ്യുതി
മോഷണം
647.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി മോഷണം തടയാനും
ബോര്‍ഡിന്റെ നഷ്ടം
കുറയ്ക്കാനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര വന്‍കിട,
ചെറുകിട വൈദ്യുതി മോഷണ
കേസ്സുകള്‍ ചാര്‍ജ്ജ്
ചെയ്തു ; ഫൈന്‍
ഇനത്തില്‍ ഇതുവരെ എന്തു
തുക ഖജനാവില്‍
എത്തിയെന്ന്
വ്യക്തമാക്കാമോ ;
(സി)
വൈദ്യുതി
ബോര്‍ഡിന് നിലവില്‍
പിരിഞ്ഞു കിട്ടാനുള്ള
കുടിശ്ശിക എത്രയാണ് ;
ആയത്
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് ;
(ഡി)
വൈദ്യുതി
ബോര്‍ഡിന്റെ പ്രസരണ
നഷ്ടം
കുറയ്ക്കുന്നതിനും
വിതരണ ശൃംഖല കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ?
വൈദ്യുതി
ക്ഷാമം
648.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
അഭിമുഖീകരിക്കുന്ന
വൈദ്യുതി ക്ഷാമം
നേരിടുന്നതിന്
എന്തൊക്കെ മുന്‍
കരുതലുകളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
പുറത്ത് നിന്നും
കൂടുതല്‍ വൈദ്യുതി
കൊണ്ടുവരുന്നതിനുളള
ലൈനുകളുടെ ശേഷി
ഉയര്‍ത്താന്‍ പവര്‍
ഗ്രിഡ് കോര്പ്പറേഷന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പുറത്തുനിന്നും
വൈദ്യുതി വാങ്ങുന്നതിന്
പ്രതിമാസം എന്ത്
തുകയാണ് വൈദ്യുതി
ബോര്‍ഡ് ഇപ്പോള്‍
ചിലവാക്കുന്നത് എന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്തിന്
കേന്ദ്രവിഹിതമായി
ഇപ്പോള്‍ ലഭിക്കുന്ന
വൈദ്യുതി എത്രയാണെന്നും
അധികവൈദ്യുതി
ലഭ്യമാക്കുന്നതിന്
ഏതെങ്കിലും കരാറില്‍
ഒപ്പുവച്ചിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ?
വൈദ്യുതി
ക്ഷാമം പരിഹരിക്കാന്‍ നടപടി
649.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുതിയുടെ
ലഭ്യതയിലുണ്ടായ കുറവ്
നേരിടാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വീടുകളില്‍
എല്‍.ഇ.ഡി. ബള്‍ബിന്റെ
ഉപയോഗം
വര്‍ദ്ധിപ്പിക്കാന്‍
സമയബന്ധിതമായി
ഇടപെടുമോ; ഇതിനായി
എന്തെങ്കിലും
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
വീടുകളില്‍
എല്‍.ഇ.ഡി. ബള്‍ബ്
വിതരണം ചെയ്ത്,
ബള്ബിന് ചെലവായ തുക
ഉപഭോക്താക്കളില്‍
നിന്ന് ഗഡുക്കളായി
ഈടാക്കുന്ന രീതി
ആവിഷ്ക്കരിക്കുമോ?
വൈദ്യുതി
തുകയുടെ കുടിശ്ശിക
650.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭീമമായ വൈദ്യുതി
തുക കുടിശ്ശിക വരുത്തിയ
സ്ഥാപനങ്ങളില്‍ നിന്നും
ആയത് പിരിച്ചെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്. ഭരണ കാലത്ത്
വൈദ്യുതി തുക കുടിശ്ശിക
വരുത്തിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ് ?
കായംകുളം
താപനിലയം
651.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
പ്രതിസന്ധിയുടെ
പശ്ചാത്തലത്തില്‍
കായംകുളം
താപനിലയത്തില്‍ നിന്ന്
വൈദ്യുതി ഉല്പാദനം
പുനരാരംഭിക്കാന്‍
ആലോചനയുണ്ടോ;
(ബി)
കായംകുളം
താപനിലയത്തില്‍ നിന്ന്
വൈദ്യുതി
ലഭ്യമാക്കിയാല്‍
വൈദ്യുതിയുടെ വില
എത്രയാകുമെന്നും അത്
എങ്ങനെയാണ്
നിശ്ചയിക്കുന്നതെന്നും
അറിയിക്കുമോ;
(സി)
താപനിലയം
അടച്ചിട്ടിരുന്നാല്‍
ഫിക്സഡ് കോസ്റ്റ്
ഇനത്തില്‍ പ്രതിമാസം
എത്രകോടി രൂപയാണ്
നല്‍കേണ്ടിവരുന്നത്?
വൈദ്യുതി
പ്രതിസന്ധി
652.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ. ബാബു
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന കടുത്ത
വരള്‍ച്ച കാരണം
ജലവൈദ്യുതോല്പാദനം
കുറയുകയും ഉപഭോഗം
ക്രമാതീതമായി
വര്‍ദ്ധിക്കുകയും
ചെയ്യുന്നത് വൈദ്യുതി
പ്രതിസന്ധിയിലേക്ക്
നയിക്കാനിടയുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഹ്രസ്വകാലാടിസ്ഥാനത്തില്‍
പുറമെ നിന്നും വൈദ്യുതി
വാങ്ങാന്‍ സാധിക്കുമോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
ആവശ്യത്തിനു വൈദ്യുതി
എത്തിക്കാനുള്ള പ്രസരണ
ലൈന്‍ ശേഷിയുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(സി)
വൈദ്യുതി
ഉപയോഗം കുറയ്ക്കുവാനായി
ഹ്രസ്വകാല പദ്ധതികള്‍
സാധ്യമാണോ;
(ഡി)
കായംകുളം
താപവൈദ്യുത നിലയത്തില്‍
നിന്നും വൈദ്യുതി
ലഭ്യമാക്കാനായി
എന്‍.ടി.പി.സി.യെ
സമീപിച്ചിരുന്നോ എന്നും
പ്രതികരണമെന്തായിരുന്നു
എന്നും വ്യക്തമാക്കാമോ
;
(ഇ)
കേന്ദ്ര
സര്‍ക്കാര്‍ കൂടുതല്‍
വൈദ്യുതി വാഗ്ദാനം
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കാമോ ?
വൈദ്യുതി
പ്രതിസന്ധി
653.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വരള്‍ച്ചയിലേക്ക്
പോകുന്നു എന്ന
മുന്നറിയിപ്പ് ലഭിച്ച
സാഹചര്യത്തില്‍
വൈദ്യുതി പ്രതിസന്ധി
ഉണ്ടാകാതിരിക്കാന്‍
എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിച്ചു വരുന്നു
എന്ന് വിശദമാക്കാമോ ;
(ബി)
കുറ്റ്യാടി
ജല വൈദ്യുത പദ്ധതിയില്‍
ദിനം പ്രതി എത്ര മെഗാ
വാട്സ് വൈദ്യുതി
ഉത്പാദിപ്പിക്കുന്നുണ്ട്
എന്ന് വിശദീകരിക്കാമോ ;
(സി)
ഇപ്പോള്‍
എത്ര ഘനയടി വെള്ളം
സംഭരിക്കപ്പെട്ടിട്ടുണ്ട്
;
(ഡി)
ഈ
പ്രോജെക്റ്റ്
നവീകരിക്കാന്‍
പദ്ധതിയുണ്ടോ ;
നാദാപുരം
മണ്ഡലത്തിൽ സമ്പൂര്‍ണ
വൈദ്യുതീകരണം
654.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ സമ്പൂര്‍ണ
വൈദ്യുതീകരണ പദ്ധതിയുടെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(ബി)
സമ്പൂര്‍ണ
വൈദ്യുതീകരണത്തിനായി
പ്രസ്തുത മണ്ഡലത്തിലെ
അപേക്ഷകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
എത്രയാണ് എന്ന്
വിശദമാക്കാമോ;
(സി)
നാദാപുരം
മണ്ഡലത്തെ
സമ്പൂര്‍ണമായി
വൈദ്യുതീകരിച്ച
മണ്ഡലമായി എന്ന്
പ്രഖ്യാപിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
വടക്കന്‍
കോയിക്കല്‍ പ്രദേശത്തു
ഭൂഗര്‍ഭ കേബിള്‍
655.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
സ്ഥിതിചെയ്യുന്ന
വടക്കന്‍ കോയിക്കല്‍
ക്ഷേത്രത്തിലെ
ഉത്സവത്തോടനുബന്ധിച്ച്
കെട്ടുകാഴ്ചകള്‍ കടന്നു
വരുന്ന വാര്‍ഡ്
1,2,3,4,5,6,15 എന്നീ
പ്രദേശങ്ങളിലെ വൈദ്യുത
ലൈനുകള്‍
അഴിച്ചുമാറ്റുന്നതുമൂലം
ഉത്സവദിനങ്ങളില്‍
പ്രസ്തുത പ്രദേശം
മുഴുവന്‍
ഇരുട്ടിലാകുന്നതിനാൽ ഈ
പ്രദേശത്ത് ഭൂഗര്‍ഭ
കേബിള്‍ സ്ഥാപിച്ച്
പ്രശ്നത്തിന് പരിഹാരം
കാണുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
പ്രതിസന്ധി പരിഹരിക്കാന്‍
നടപടി
656.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വൈദ്യുതി
പ്രതിസന്ധിയുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഏതെങ്കിലും
പുതിയ വൈദ്യുത
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
വൈദ്യുതി
ക്ഷാമം പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്നും
ഇനി എന്തൊക്കെയാണ്
സ്വീകരിക്കാന്‍
പോകുന്നതെന്നും
വിശദമാക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം
657.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തില്‍ രൂക്ഷമായ
വോള്‍ട്ടേജ് ക്ഷാമം
നേരിടുന്ന
പ്രദേശങ്ങളില്‍
അടിയന്തരമായി
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
കെ.എസ്.ഇ.ബി.
യില്‍ കരാര്‍ ജോലിയില്‍
ഏര്‍പ്പെട്ടിരുന്ന
തൊഴിലാളികളില്‍
വൈദ്യുതാഘാതമേറ്റ്
മരിച്ചവര്‍ക്ക് ആശ്രിത
നിയമനം
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇത്തരത്തില്‍
ആര്‍ക്കെങ്കിലും നിയമനം
നല്‍കിയിട്ടുണ്ടോയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ?
മസ്ദൂര്‍
തസ്തികയില്‍ കൊല്ലം
ജില്ലയില്‍ നിയമനം
658.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മസ്ദൂര്‍
തസ്തികയില്‍ കൊല്ലം
ജില്ലയില്‍ നിയമനം
നടത്തുന്നതിനുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ ;
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്ന്
എത്ര പേര്‍ക്ക്
നാളിതുവരെ നിയമനം
നല്‍കിയിട്ടുണ്ട് ;
(ബി)
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍ ജോലി
ചെയ്ത എത്രപേര്‍ക്ക്
2011ന് ശേഷം നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
എത്ര ഒഴിവുകള്‍
ജില്ലയിലുണ്ടെന്ന്
വ്യക്തമാക്കുമോ ?
വൈദ്യുതി
വകുപ്പുമായി ബന്ധപ്പെട്ട്
വൈപ്പിന്‍ മണ്ഡലത്തിലെ
വിഷയങ്ങള്‍
659.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പുമായി
ബന്ധപ്പെട്ട് അതത്
മണ്ഡലങ്ങളിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍
വിളിച്ചുചേര്‍ത്ത
എം.എല്‍.എ.മാരുടെ
യോഗത്തില്‍ വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
നിന്നും
ഉന്നയിക്കപ്പെട്ട
വിഷയങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യങ്ങളില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
മീറ്റര്‍
റീഡര്‍മാരുടെ ഒഴിവുകള്‍
660.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ മീറ്റര്‍
റീഡര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
അതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ശേഷിക്കുന്ന
ഒഴിവുകള്‍ കൂടി
അടിയന്തരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഐ.എം.എം
നടത്തിയ ഏതെങ്കിലും
പഠനത്തിന്റെ
വെളിച്ചത്തില്‍
മീറ്റര്‍ റീഡര്‍മാരുടെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യേണ്ട എന്ന്
തീരുമാനിച്ചിട്ടുണ്ടോ?
വൈദ്യുതി
ചാര്ജ്ജിനത്തിലുളള കുടിശ്ശിക
661.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ക്ക് 2016 ഡിസംബര്‍ 31
വരെ വൈദ്യുതി
ചാര്ജ്ജ്കുടിശ്ശികയിനത്തില്
എന്ത് തുക പിരിഞ്ഞു
കിട്ടുവാനുണ്ട്;
(ബി)
ഇതില്‍
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
കുടിശ്ശികയായി
പിരിഞ്ഞുകിട്ടുവാനുള്ള
തുകയെത്രയാണ്;
(സി)
കേന്ദ്രസര്‍ക്കാര്‍
സ്ഥാപനങ്ങളും കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളും
എന്ത് തുക
കുടിശ്ശികയിനത്തില്‍
നല്കുവാനുണ്ട്;
(ഡി)
കുടിശ്ശിക
തുക ഈടാക്കുവാനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
ജനറേറ്റര്‍
സംവിധാനമടക്കം
സൗകര്യമുള്ള സ്വകാര്യ
സ്ഥാപനങ്ങള്‍ കുടിശ്ശിക
വരുത്തിയ വൈദ്യുതി തുക
ഈടാക്കുവാന്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
കാറ്റില്‍
നിന്ന് വൈദ്യുതി
662.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
ജോര്‍ജ് എം. തോമസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേനല്‍ രൂക്ഷമാകുന്നത്
മൂലമുണ്ടാകുന്ന ജല
ദൗര്‍ലഭ്യം
വൈദ്യുതോല്‍പ്പാദനത്തെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ ;
(സി)
പ്രശ്നത്തിന്
പരിഹാരമെന്ന നിലയില്‍
കാറ്റില്‍ നിന്നുളള
വൈദ്യുതോല്‍പ്പാദനത്തിന്റെ
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
ഇപ്രകാരമുളള
എത്ര വൈദ്യുത
പദ്ധതികളാണ് നിലവില്‍
പൂര്‍ത്തിയായിട്ടുളളത്
; വിശദാംശം നല്‍കുമോ ?
കാറ്റില്‍
നിന്ന് വൈദ്യുതി
663.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജക മണ്ഡലത്തില്‍
കാറ്റില്‍ നിന്ന്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
ഏതൊക്കെ
കമ്പനികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഇതിന്
എന്തെങ്കിലും
പാരിസ്ഥിതിക,
ആരോഗ്യപരമായ
ദോഷവശങ്ങള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ?
ഇടമലയാര്‍
വൈദ്യുത പദ്ധതി ഹൈഡല്‍ ടൂറിസം
മേഖലയായി
പ്രഖ്യാപിക്കുന്നതിന്
നടപടികള്‍
664.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോതമംഗലം
മണ്ഡലത്തിലെ ഇടമലയാര്‍
വൈദ്യുത പദ്ധതി മേഖല,
ഹൈഡല്‍ ടൂറിസം മേഖലയായി
പ്രഖ്യാപിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പാലക്കാട്
ജില്ലയിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
665.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി പാലക്കാട്
ജില്ലയില്‍ ഇനിയും എത്ര
വീടുകള്‍ക്ക് വൈദ്യുതി
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ജില്ലയില്‍
വൈദ്യുതി നല്‍കാനുള്ള
വീടുകളുടെ എണ്ണം,
നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
വെെദ്യുതി
ഉത്പാദനത്തിലെ കുറവ്
666.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴയുടെ അഭാവം മൂലം
വെെദ്യുതി
ഉത്പാദനത്തില്‍
എത്രത്തോളം കുറവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ബി)
ഇൗ
കുറവ് മറികടക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു
വരുന്നുവെന്ന്
അറിയിക്കുമോ ?
വെെദ്യുതി
വാങ്ങുന്നതിന് റഗുലേറ്ററി
കമ്മീഷന് അനുമതി
667.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
സംസ്ഥാനത്തിന് പുറത്ത്
നിന്ന് എത്ര മെഗാവാട്ട്
വെെദ്യുതി
വാങ്ങുന്നതിനാണ്
റെഗുലേറ്ററി
കമ്മീഷനില്‍
അനുമതിക്കായി അപേക്ഷ
നല്‍കിയത്;
(ബി)
വൈദ്യുതി
വാങ്ങുന്നതിന് അനുമതി
ലഭിച്ചിരുന്നോ;
എങ്കില്‍ എത്ര
മെഗാവാട്ട് വെെദ്യുതി
എവിടെ നിന്നെല്ലാം
എന്ത് നിരക്കില്‍
വാങ്ങാന്‍ തീരുമാനമായി
എന്നും ഇപ്രകാരം
വെെദ്യുതി വാങ്ങി
വിതരണം ചെയ്ത്
തുടങ്ങിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(സി)
റഗുലേറ്ററി
കമ്മീഷന്റെ അനുമതി
ലഭിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കുമോ?
ചാലക്കുടി,
പെരിങ്ങല്‍ക്കുത്ത് ഹൈഡല്‍
ടൂറിസം
668.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരിങ്ങല്‍ക്കുത്ത്
ഡാമിനോട് ചേര്‍ന്ന്
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമായി നടത്തിയിരുന്ന
ബോട്ടിംഗ്
പുന:രാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
കാട്ടാക്കട
മിനി വൈദ്യുതി ഭവന്
669.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
കെ. എസ്. ഇ. ബി. സബ്
സ്റ്റേഷനുള്‍പ്പെടെ
മിനി വൈദ്യുതി ഭവന്
നിര്‍മ്മിക്കുന്നതിന്റെ
നടപടി ഏത് ഘട്ടം
വരെയായെന്ന്
വിശദീകരിക്കാമോ ;
ആയതിന്റെ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കമോ ?
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
670.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
(ബി)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തില്‍
ഓരോ
പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലും
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി നല്കിയ
കണക്ഷനുകള്‍,
നല്‍കാനുദ്ദേശിക്കുന്ന
കണക്ഷനുകള്‍ എന്നിവ
എസ്റ്റിമേറ്റ് സഹിതം
വ്യക്തമാക്കുമോ?
കാസര്‍കോഡ്
ജില്ലയിലെ കെ.എസ്.ഇ.ബി
സോളാര്‍ പ്ലാന്റ്
671.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ്
കെ.എസ്.ഇ.ബി സോളാര്‍
പ്ലാന്റ്
സ്ഥാപിക്കുന്നത്;
(ബി)
ഇവിടങ്ങളില്‍
നിന്ന് എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കാന്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നിലവില്‍
പ്രസ്തുത പ്ലാന്റില്‍
നിന്ന് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നുണ്ടോ;
വിശദാശംങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
വൈദ്യുതിഭവന്
672.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
വൈദ്യുതിഭവന്റെ
നിര്‍മ്മാണം എപ്പോള്‍
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതിഭവന്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന സ്ഥലം
ഏത് മണ്ഡലത്തിലെ ഏത്
പഞ്ചായത്തിലാണെന്നും
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
വൈദ്യുതിഭവന്
നിര്‍മ്മാണത്തിന് എത്ര
തുകയാണ്
വിനിയോഗിക്കുന്നത്; ഈ
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
നിര്‍ദ്ദിഷ്ട
വൈദ്യുതിഭവനില്‍
ഏതെല്ലാം ഓഫീസുകളാണ്
പ്രവര്‍ത്തിക്കുക എന്ന്
വ്യക്തമാക്കുമോ;
(ഇ)
വൈദ്യുതിഭവന്
യാഥാര്‍ത്ഥ്യമാകുന്നതിലൂടെ
ഇപ്പോള്‍ വിവിധ
ഓഫീസുകള്‍ക്ക് വാടക
ഇനത്തില്‍ ചെലവാക്കുന്ന
എത്ര തുക ലാഭിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
സെക്ഷന്‍ ഓഫീസ്
673.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
പയ്യന്നൂര്‍ സെക്ഷന്‍
ഓഫീസില്‍ നിലവില്‍ എത്ര
ഉപഭോക്താക്കളാണുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സെക്ഷന്റെ പരിധി എത്ര
സ്ക്വയര്‍ കി.മി.
ആണെന്ന് അറിയിക്കാമോ ;
(സി)
ഒരു
സെക്ഷനിലെ
ഉപഭോക്താക്കളുടെ
പരമാവധി എണ്ണം
നിശ്ചയിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
പയ്യന്നൂര്‍
സെക്ഷന്റെ കീഴില്‍
ഉപഭോക്താക്കള്‍
കൂടുതലാണോയെന്ന്
പിരശോധിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ഇ)
ഇതുമൂലം
ജീവനക്കാരും
ഉപഭോക്താക്കളും
പ്രയാസപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; സെക്ഷന്‍
വിഭജിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
തിരുവമ്പാടി
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
674.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി തിരുവമ്പാടി
മണ്ഡലത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പ്രവൃത്തി
പൂര്‍ത്തീകരിച്ച് എന്ന്
പ്രഖ്യാപനം നടത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
675.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
അസംബ്ലി മണ്ഡലങ്ങള്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടത്തിയതായി
പ്രഖ്യാപിച്ചിട്ടുണ്ട്
;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി എന്ന്
പ്രഖ്യാപിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(സി)
എല്ലാ
മണ്ഡലങ്ങളിലുമായി ആകെ
എത്ര ഗാര്‍ഹിക കണക്ഷന്
നല്‍കേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(ഡി)
ഇതിന്
എത്ര കോടി രൂപ
ചെലവുവരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ഇ)
കടുത്ത
വൈദ്യുതി പ്രതിസന്ധി
നേരിടുന്ന സമയത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനുള്ള
അധിക വൈദ്യുതി
കെ.എസ്.ഇ.ബി. യ്ക്ക്
കണ്ടെത്താനാകുമോ ;
(എഫ്)
അധിക
വൈദ്യുതി
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമോ ?
സര്‍ക്കാര്‍/
പൊതുമേഖലാ സ്ഥാപനങ്ങളിലെ
വൈദ്യുതി കുടിശ്ശിക
676.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. ലിമിറ്റഡ്
ഇപ്പോള്‍ ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത് ;
(ബി)
ബോര്‍ഡിന്
എത്ര കോടി രൂപ വൈദ്യുതി
കുടിശ്ശിക ഇനത്തില്‍
കിട്ടാനുണ്ടെന്ന്
വിശദമാക്കാമോ ;
(സി)
ഏതൊക്ക
സര്‍ക്കാര്‍/ പൊതുമേഖലാ
സ്ഥാപനങ്ങളാണ്
കുടിശ്ശിക
വരുത്തിയതെന്നും ഇവരുടെ
കുടിശ്ശിക തുക എത്ര
വീതമാണെന്നും
വെളിപ്പെടുത്തുമോ ;
(ഡി)
കുടിശ്ശിക
പിരിക്കാന്‍ നാളിതുവരെ
ബോര്‍ഡ് എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(ഇ)
കോടികള്‍
കുടിശ്ശികയുള്ള
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളുടെ കറണ്ട്
കണക്ഷന്
വിച്ഛേദിക്കാത്തതെന്തുകൊണ്ടെന്ന്
വിശദമാക്കാമോ ;
(എഫ്)
കുടിശ്ശിക
അടയ്ക്കുവാനുള്ള
സര്‍ക്കാര്‍/ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കെതിരെ
അടിയന്തര നടപടി
സ്വീകരിക്കാമോ ?
ചങ്ങനാശ്ശേരി
കെ.എസ്.ഇ.ബി. ഡിവിഷന് ഓഫീസ്
കെട്ടിടം
677.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
കെ.എസ്.ഇ.ബി. ഡിവിഷന്
ഓഫീസിന് സ്വന്തമായ
കെട്ടിടം
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ചങ്ങനാശ്ശേരി
കവലയില്‍
പ്രവര്‍ത്തിക്കുന്ന
സെക്ഷന്‍ ഓഫീസ്
കോമ്പൗണ്ടില്‍ ഇതിന്
ആവശ്യമായ സ്ഥലം
ലഭ്യമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
പ്രസ്തുത സ്ഥലത്ത്
ഡിവിഷണല്‍ ഓഫീസ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ടെക്നിക്കല്‍
അറിവ് ഇല്ലാത്ത ജീവനക്കാര്‍
678.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍
ടെക്നിക്കല്‍ അറിവ്
ഇല്ലാത്ത ജീവനക്കാരെ
തരം താഴ്തിത്തിയ നടപടി
ഉണ്ടായിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഡിപ്ലോമ
ഉള്ള ജീവനക്കാര്‍
സ്ഥാനക്കയറ്റത്തിന്
വേണ്ടി ഐ.ടി.ഐ.
സര്‍ട്ടിഫിക്കറ്റ്
നേടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്
സംബന്ധിച്ച് കേന്ദ്ര
വൈദ്യുതി ചട്ടം
നിഷ്കര്‍ഷിക്കുന്ന
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ഡി)
ഡിഗ്രി
യോഗ്യതയുള്ള
ജീവനക്കാര്‍ ഡിപ്ലോമയും
ഡിപ്ലോമയുള്ള
ജീവനക്കാര്‍ ഐ.ടി.ഐ.
സര്‍ട്ടിഫിക്കറ്റും
നേടിയത് സംബന്ധിച്ച
വിശദ വിവരം
ലഭ്യമാക്കുമോ?
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത പദ്ധതി
679.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ് ;
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കിയത് ;
ഇനി ഏതൊക്കെ
പൂര്‍ത്തിയാക്കാനുണ്ട്
; നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
എന്തെങ്കിലും തടസ്സം
ഉണ്ടോ ; ഉണ്ടെങ്കില്‍
തടസ്സം എന്തെന്ന്
വിശദമാക്കാമോ ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കി പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാന്‍ കഴിയും എന്ന്
അറിയിക്കുമോ ;
പദ്ധതിയില്‍ നിന്നും
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്‍പ്പാദിപ്പിക്കുന്നത്
; ഇവിടെ
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ വിതരണം
സംബന്ധിച്ച്
വിശദമാക്കാമോ ?
വികേന്ദ്രീകൃത
സോളാര്‍ പദ്ധതികള്‍
680.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വികേന്ദ്രീകൃത സോളാര്‍
പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
കെ.എസ്.ഇ.ബി. യുടെ
സ്ഥലങ്ങള്‍
ഉപയോഗിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഇത്തരം
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിനായി
ബോര്‍ഡുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ട്രാവന്‍കൂര്‍
സിമന്റ്സിന് ധനസഹായം
681.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ട്രാവന്‍കൂര്‍
സിമന്റ്സ്
ലിമിറ്റഡിന്റെ
(റ്റി.സി.എല്‍.)
വൈദ്യുതി വിച്ഛേദിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വൈദ്യുതി കുടിശ്ശിക
ഇനത്തില്‍ എത്ര തുകയാണ്
റ്റി.സി.എല്‍. വൈദ്യുതി
ബോര്‍ഡിന്
നല്കുവാനുള്ളത്;
പ്രസ്തുത സ്ഥാപനത്തെ
സഹായിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കോട്ടയം ട്രാവന്‍കൂര്‍
സിമന്റ്സിന് എത്ര കോടി
രൂപയുടെ ധനസഹായം
നല്കി;
(സി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര തുക നല്കി
എന്ന് അറിയിക്കുമോ?
തൃക്കളത്തൂര്‍
കേന്ദ്രമാക്കി പുതിയ സെക്ഷന്‍
ഓഫീസ്
682.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയമസഭാ മണ്ഡലത്തിലെ
തൃക്കളത്തൂര്‍
കേന്ദ്രമാക്കി ഒരു
പുതിയ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപഭോക്താക്കളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവ്
കണക്കിലെടുത്ത്
തൃക്കളത്തൂര്‍
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍ ഓഫീസ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
ഇലക്ട്രിക്കല്‍ സര്‍ക്കിള്‍
683.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡ് ഷൊര്‍ണ്ണൂര്‍
ഇലക്ട്രിക്കല്‍
സര്‍ക്കിളിനു കീഴിലുള്ള
വാണിയംകുളം,
ഷൊര്‍ണ്ണൂര്‍,
കോതകുറുശ്ശി സെക്ഷന്‍
ഓഫീസുകളിലേക്ക് ജീപ്പ്
ഓടുന്നതിനു വേണ്ടിയുള്ള
ടെണ്ടറിലെ അഴിമതികളും,
ടെണ്ടര്‍ പരസ്യം
മേഖലയിലെ പ്രചാരമുള്ള
മുഖ്യ മലയാളം
പത്രങ്ങളില്‍
നല്‍കാതെയും,
അറിഞ്ഞവര്‍ നല്കിയ
ക്വട്ടേഷനുകളില്‍
ഉയര്‍ന്ന നിരക്കു
ക്വോട്ടു
ചെയ്തവര്‍ക്ക്
നല്‍കുകയും ചെയ്തതു
സംബന്ധിച്ച് ശ്രീ. കെ.
പി. സുധീര്‍, കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡ് ചീഫ്
വിജിലന്‍സ് ഓഫീസര്‍
തുടങ്ങിയവര്‍ക്കു
നല്കിയ പരാതിയിന്മേല്
നാളിതുവരെ എന്തു
നടപടികള്‍ സ്വീകരിച്ചു;
(ബി)
പ്രസ്തുത
ടെണ്ടര്‍ നല്‍കാനായി
എത്ര പേര് ഫാറം
വാങ്ങി; എത്ര തുക
നിരക്കുകളായി അവര്‍
രേഖപ്പെടുത്തി;അവര്‍
ആരെല്ലാം എന്നും
ടെണ്ടര്‍ ഫാറം
വാങ്ങിയതിലും
സമര്പ്പിച്ചവരിലുമായി
ആരെയൊക്കെ ഒഴിവാക്കി
എന്നും അതിന് കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
(സി)
ചുരുങ്ങിയ
സംഖ്യക്ക് വാഹനം
നല്കാന് തയ്യാറായ
വ്യക്തിയെ ഒഴിവാക്കിയതു
മൂലം കേരള സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡിനുണ്ടായ നഷ്ടം
എത്ര എന്നും പ്രസ്തുത
നഷ്ടം ടെണ്ടര്‍
അംഗീകരിച്ചു നല്കിയ
ഉദ്യോഗസ്ഥരില്‍
നിന്നും ഇൗടാക്കാനും
മറ്റു ശിക്ഷാ നടപടികള്‍
സ്വീകരിക്കാനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇപ്പോള്‍
ഉറപ്പിച്ചു നല്കിയതും
പരാതിക്കാധാരമായതുമായ
ടെണ്ടര്‍ റദ്ദാക്കാനും
പുതിയ ടെണ്ടര്‍
ക്ഷണിച്ച് കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡിന് ലാഭകരമായ
തരത്തില്‍ ടെണ്ടര്‍
ഉറപ്പിക്കാനും എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും
വ്യക്തമാക്കുമോ?
ഊര്‍ജ്ജക്കമ്മി
684.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
വിവിധ ഊര്‍ജ്ജ
സ്രോതസ്സുകളില്‍
നിന്നായി എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത് ;
(ബി)
സംസ്ഥാനത്തിന്റെ
ആകെ വൈദ്യുതി ഉപഭോഗം
കണക്കാക്കിയിട്ടുണ്ടോ ;
(സി)
ഊര്‍ജ്ജക്കമ്മി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ ?
ഇലക്ട്രിസിറ്റി
ലൈന്‍ വലിക്കുന്നതിന് വനം
വകുപ്പിന്റെ അനുമതി
685.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രിസിറ്റി ലൈന്‍
വലിക്കുന്നതിന് വനം
വകുപ്പിന്റെ അനുമതി
ആവശ്യമുളള
സാഹചര്യത്തിലും വിദൂര
കോളനികളിലും വൈദ്യുതി
ശൃംഖല എത്തിക്കാന്‍
ഡി.ഡി.ജി.എം.
(ഡിസെന്‍ട്രലൈസ്ഡ്
ഡിസ്ട്രിബ്യൂട്ടഡ്
ജനറേഷന് ആന്‍ഡ് മൈക്രോ
ഗ്രിഡ്) സംവിധാനം
ഉപയോഗിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ ;
(സി)
ഡി.ഡി.ജി.എം.സംവിധാനം
ഉപയോഗിക്കാന്‍ കഴിയാത്ത
സ്ഥലങ്ങളില്‍ വനം
വകുപ്പിന്റെ അനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
വിളവൂര്‍ക്കല്‍
കേന്ദ്രീകരിച്ച് കെ. എസ്. ഇ.
ബി. സബ് സെന്റര്‍
686.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ പേയാട് സബ്
സെന്ററില്‍
ഉപഭോക്താക്കൾ
കൂടുതലായതിനാല്‍
വിളവൂര്‍ക്കല്‍
കേന്ദ്രീകരിച്ച് കെ.
എസ്. ഇ. ബി. സബ്
സെന്റര്‍
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയത് പരിഗണിക്കുമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിന്റെ
സമ്പൂര്‍ണ്ണ വെെദ്യുതീകരണം
687.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്ത് തുക ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
ഇത്എപ്രകാരം
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
വകയിരുത്തിയിട്ടുളള
തുകയ്ക്ക്
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ ;
ഇതിന്‍െറ ഭരണാനുമതി
നല്‍കുന്നതിനുളള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍
അടിയന്തരമായി ഇതിന്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ഇടക്കൊച്ചിയില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
688.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയില്‍ ഭൂമിയുടെ
ദൌര്‍ലഭ്യവും ഉയര്‍ന്ന
കെട്ടിടവാടകയും മൂലം
24.02.2016 ലെ ഉത്തരവ്
പ്രകാരം
ഇടക്കൊച്ചിയില്‍
അനുവദിച്ച സെക്ഷന്‍
ഓഫീസ് ആരംഭിക്കുവാന്‍
സാധിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മേല്‍
സാഹചര്യം
കണക്കിലെടുത്ത്
പ്രസ്തുത നിര്‍ദ്ദേശം
ഭേദഗതി ചെയ്യുന്നതിനായി
12.07.2016 ല്‍
സമര്‍പ്പിച്ച കത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു ;
(സി)
സെക്ഷന്‍
ഓഫീസ് എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
തോപ്പുംപടിയില്‍
കെ. എസ്. ഇ. ബി. യുടെ
സെക്ഷന്‍ ഓഫീസ്
689.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തിലെ
തോപ്പുംപടിയില്‍ കെ.
എസ്. ഇ. ബി. യുടെ
സെക്ഷന്‍ ഓഫീസ്
നിര്‍മ്മിക്കുന്നതിനായി
ആസ്തി വികസന
പദ്ധതിയില്‍ നിന്നും
2015 ല്‍ 80 ലക്ഷം
രൂപക്ക് ഭരണാനുമതി
നല്‍കിയിട്ടും പ്രസ്തുത
തുക കേരള സ്റ്റേറ്റ്
ഇലക്ട്രസിറ്റി ബോര്‍ഡ്
ലിമിറ്റഡിന്
ലഭ്യമാകാത്തതിനാല്‍
പ്രവൃത്തി നാളിതുവരെ
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക ലഭ്യമാകാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഇൗ
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
ചങ്ങനാശ്ശേരിയിലെ
ഊര്‍ജ്ജിത ഊര്‍ജ്ജ വികസന
പദ്ധതി
690.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജിത
ഊര്‍ജ്ജ വികസന പദ്ധതി
അനുസരിച്ച്
ചങ്ങനാശ്ശേരിയില്‍
ഏതൊക്കെ ജോലികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്
;
(ബി)
ഇനിയും
ഏതൊക്കെ ജോലികള്‍
പൂര്‍ത്തിയാക്കാനുണ്ട്
; ഈ ജോലികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കും ;
(സി)
പദ്ധതിയിലൂടെ
ചങ്ങനാശ്ശേരി ഠൗണിലെ
ഉപഭോക്താക്കള്‍ക്ക്
എന്തൊക്കെ പ്രയോജനമാണ്
ലഭിക്കുന്നത് എന്ന്
വിശദമാക്കുമോ ?
വൈദ്യുതീകരിക്കാത്ത
വീടുകള്‍
691.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍
വൈദ്യുതീകരിക്കാത്ത
എത്ര വീടുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ
;പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ?
(ബി)
പ്രസ്തുത
വീടുകള്‍
വൈദ്യുതീകരിക്കുന്നതിന്
എത്ര തുക
ആവശ്യമുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ
;വിശദമാക്കുമോ ?
വഴിവിളക്കുകള്‍ക്ക്
മീറ്റര്‍ സ്ഥാപിക്കാന്‍
പദ്ധതി
692.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രവര്‍ത്തന
ക്ഷമമല്ലാത്ത
വഴിവിളക്കുകള്‍ക്ക്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വൈദ്യുതി
ചാര്‍ജ്ജ് അടക്കേണ്ടി
വരുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
വഴിവിളക്കുകള്‍ക്ക്
മീറ്റര്‍
സ്ഥാപിക്കാനുള്ള
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വൈദ്യുതിയുല്‍പ്പാദനത്തിലെ
പ്രതിസന്ധി
693.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴലഭ്യതക്കുറവ്
കാരണം
വൈദ്യുതിയുല്പാദനത്തിനുള്ള
ഡാമുകളിലെ ജലത്തിന്റെ
അളവ് എത്രത്തോളം
കുറഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലലഭ്യതക്കുറവ്
മൂലം പ്രതിദിന വൈദ്യുതി
ഉല്പാദനത്തില്
എത്രത്തോളം കുറവാണ്
വരുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ജലലഭ്യതക്കുറവ്
മൂലം വൈദ്യുതി
ഉല്പാദനത്തിലുണ്ടായ
പ്രതിസന്ധി തരണം
ചെയ്യുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചെറായി
110 കെ.വി സബ് സ്റ്റേഷന്
നിര്‍മ്മാണം
694.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറായി
110 കെ.വി സബ്
സ്റ്റേഷന്
നിര്‍മ്മാണത്തിന്റെ
തടസ്സം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച്
നിലവിലുള്ള പരാതികള്‍
കേള്‍ക്കുന്നതിനും
തുടര്‍നടപടി
സ്വീകരിക്കുന്നതിനുമായി
എറണാകുളം എ.ഡി.എമ്മിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
തുടര്‍നടപടി
സംബന്ധിച്ച് വൈദ്യുതി
വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
നിര്‍മ്മാണം
എന്നത്തേക്ക്
പുനരാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
സബ് സ്റ്റേഷന് 110 കെ.വി.
ആയി ഉയര്‍ത്താന്‍ നടപടി
695.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
സബ് സ്റ്റേഷന് 110
കെ.വി സബ് സ്റ്റേഷനായി
ഉയര്‍ത്തുന്ന
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; ഈ
പ്രവൃത്തി
അടിയന്തിരമായി
പൂര്‍ത്തിയാക്കുമോ;
(ബി)
അതിയന്നൂര്‍
പഞ്ചായത്തിലെ
നെല്ലിമൂട്
കേന്ദ്രീകരിച്ച്
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ സബ്
ഓഫീസിന്റെ പ്രവര്‍ത്തനം
ആരംഭിക്കുമോ;
(സി)
20000
ല്‍ അധികം
ഉപഭോക്താക്കള്‍ ഉള്ള
നെയ്യാറ്റിന്‍കര
ഡിവിഷന് വിഭജിച്ച്
പെരുമ്പഴുതൂരില്‍ പുതിയ
ഡിവിഷന്
തുടങ്ങുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
നെയ്യാറ്റിന്‍കര
ടൗണില്‍ യു.ജി. കേബിള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ?
കൊയിലാണ്ടിയില്‍
110 K.V സബ്സ്റ്റേഷന്
696.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരത്തില്‍
അനുഭവപ്പെടുന്ന
വൈദ്യുതി തടസ്സത്തിന്
പരിഹാരം കാണുന്നതിനും
ട്രാന്സ്മിഷന്
മെച്ചപ്പെടുത്തുന്നതിനും
കൊയിലാണ്ടിയില്‍ 110
K.V സബ്സ്റ്റേഷന്
സ്ഥാപിക്കേണ്ടത്
അത്യാവശ്യമാണ് എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
സാധ്യത KSEB അധികൃതര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?