അടച്ചുപൂട്ടിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
538.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാറിന്‍െറ
കാലത്ത് എത്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍
അടച്ചുപൂട്ടിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഇവയില്‍
ഏതൊക്കെ സ്ഥാപനങ്ങള്‍
ഇൗ സര്‍ക്കാര്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
ശ്രമിക്കുമെന്ന്
അറിയിക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍
അടച്ചുപൂട്ടിയ ഏതൊക്കെ
സ്ഥാപനങ്ങള്‍ ഇതുവരെ
തുറന്ന്
പ്രവര്‍ത്തിപ്പിച്ചുവെന്ന്
വ്യക്തമാക്കാമോ ?
ബി.
ഇ. എം. എല്‍. പൊതുമേഖലയില്‍
നിലനിര്‍ത്തല്‍
539.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഞ്ചിക്കോട്
പ്രവര്‍ത്തിക്കുന്ന ബി.
ഇ. എം. എല്‍.
സ്വകാര്യവത്ക്കരിക്കുന്നതിനുള്ള
നടപടികള്‍
കേന്ദ്രസര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
സാഹചര്യത്തില്‍ ആയത്
പൊതു മേഖലയില്‍ തന്നെ
നിലനിര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
ബി.
ഇ. എം. എല്‍. പോലെ
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
മറ്റ്
കേന്ദ്രപൊതുമേഖലാ
സ്ഥാപനങ്ങളും അപ്രകാരം
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദവിവരം നല്‍കുമോ ?
കെ.പി.പി.നമ്പ്യാര്‍
സ്മാരക മ്യൂസിയം ആരംഭിക്കാന്‍
നടപടി
540.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17-
ലെ പുതുക്കിയ
ബഡ്ജറ്റില്‍ 1 കോടി രൂപ
വകയിരുത്തിയ
കെല്‍ട്രോണ്‍ സ്ഥാപക
ചെയര്‍മാനും മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി.നമ്പ്യാരുടെ
സ്മാരക മ്യൂസിയം
കല്ല്യാശ്ശേരി
കെല്‍ട്രോണില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
അതു
സംബന്ധിച്ച് വ്യവസായ
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
കെ.എസ്.ഐ.
ഇ.യിലെ എം.ഡി. നിയമനം
541.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
മാനേജിംഗ് ഡയറക്ടര്‍
സ്ഥാനത്തേക്ക് റിയാബ്
ഷോര്‍ട്ട് ലിസ്റ്റ്
ചെയ്തിരുന്ന
ആരെയെങ്കിലും
കെ.എസ്.ഐ.ഇ.യുടെ എം.ഡി.
സ്ഥാനത്തേക്ക്
നിയമിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ ;
എങ്കില്‍ ആരെയെന്നും
അദ്ദേഹത്തിന്റെ
വിദ്യാഭ്യാസ യോഗ്യത
എന്തായിരുന്നുവെന്നും
വെളിപ്പെടുത്തുമോ ;
(ബി)
കെ.എസ്.ഐ.ഇ.
യുടെ എം. ഡി. ആയി
നിയമിതനായ ശ്രീ.
സുധീര്‍ നമ്പ്യാരുടെ
പരീക്ഷാ യോഗ്യത
എന്തൊക്കെയാണ് ; റിയാബ്
ഷോര്‍ട്ട് ലിസ്റ്റ്
ചെയ്ത വ്യക്തികളില്‍
നിന്നും സുധീറിനുള്ള
അധിക യോഗ്യത
എന്തായിരുന്നു ;
(സി)
സുധീറിന്റെ
നിയമനം റദ്ദ്
ചെയ്തുകൊണ്ടുള്ള കത്ത്
മുന്‍ വ്യവസായമന്ത്രി
എന്നാണ് നല്‍കിയത് ;
പ്രസ്തുത കത്തിന്റെ
വെളിച്ചത്തില്‍
സുധീറിന്റെ നിയമന
ഉത്തരവ് റദ്ദ് ചെയ്ത്
ഉത്തരവ്
പുറപ്പെടുവിച്ചത്
എന്നാണ് ;
ഇക്കാര്യത്തില്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ ?
കേരള
ആട്ടോ മൊബൈല്‍സിന്റെ
സാമ്പത്തിക ബാദ്ധ്യത
ഏറ്റെടുക്കല്‍
542.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയിലെ
പൊതുമേഖല സ്ഥാപനമായ
കേരള
ആട്ടോമൊബൈല്‍സിന്റെ
സാമ്പത്തിക ബാദ്ധ്യത
സര്‍ക്കാര്‍
ഏറ്റെടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
ആട്ടോമൊബൈല്‍സ് അനുബന്ധ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കേരള
ആട്ടോമൊബൈല്‍സില്‍
പുതിയ എം.ഡി.യെ
നിയമിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ഡി)
അമരവിളയിലെ
സിഡ്കോ ടൈല്‍ ഫാക്ടറി
അടച്ച് പൂട്ടി പകരം ആ
സ്ഥലത്ത് ചെറുകിട
വ്യവസായം ആരംഭിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
പുതിയ
വ്യവസായങ്ങള്‍
543.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
സാഹചര്യങ്ങള്‍ക്കനുസരിച്ച്
പുതിയ വ്യവസായങ്ങള്‍
തുടങ്ങുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
പ്രവാസി
മലയാളികള്‍, സഹകരണ
സ്ഥാപനങ്ങള്‍
എന്നിവയുമായി സഹകരിച്ച്
പുതിയ വ്യവസായങ്ങള്‍
തുടങ്ങാന്‍ നടപടി
സ്വീകരിയ്ക്കുമോ ?
കൊല്ലം
സഹകരണ സ്പിന്നിംഗ് മിൽ
544.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട, കൊല്ലം
സഹകരണ സ്പിന്നിംഗ്
മില്ലിന്റെ നിലവിലുള്ള
കടബാധ്യത പരിഹരിച്ച്
മില്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
ഈ സർക്കാർ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനം നവീകരിച്ച്
തൊഴിലാളികളുടെ
ജോലിസ്ഥിരത ഉറപ്പ്
വരുത്തുന്നതിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കുമോ;
(സി)
മില്‍
നവീകരിക്കുന്നതിലേയ്ക്കായി
റിവൈസ്ഡ് പ്രോജക്ട്
അംഗീകരിച്ച്
എന്‍.സി.ഡി.സി.
അനുവദിച്ച 45.19 കോടി
രൂപ ചെലവഴിച്ച് ഈ
സ്ഥാപനത്തില്‍ നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നവീകരണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതിയും
തുടര്‍നടപടികളും
വിശദമാക്കാമോ?
മദ്രസാ
നവീകരണ പദ്ധതി
545.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്രസാ
നവീകരണ പദ്ധതിയുടെ
ഭാഗമായി സിഡ്കോ എത്ര
രൂപയുടെ ഉപകരണങ്ങളാണ്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത്
നല്കിയിട്ടുള്ളെതെന്ന്
വ്യക്തമാക്കാമോ;
(ബി)
സിഡ്കോ
ഈ ഉപകരണങ്ങള്‍ ഏത്
സ്ഥാപനത്തില്‍ നിന്നാണ്
വാങ്ങിയത്; ഈ
സ്ഥാപനങ്ങളെ എം. പാനല്‍
ചെയ്തിട്ടുണ്ടോ;എങ്കില്‍
ഏതെല്ലാം സ്ഥാപനങ്ങളാണ്
എം.പാനലില്‍
ഉണ്ടായിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എം.പാനല്‍
ചെയ്യപ്പെട്ട
സ്ഥാപനങ്ങളുടെ
ഉടമസ്ഥര്‍
ആരെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ?
കൊല്ലം
നിയോജക മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ അധീനതയിലുള്ള
ഭുമി
546.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തില്‍
വ്യവസായ വകുപ്പിന്റെ
അധീനതയിലുള്ള ഭുമിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
വിവിധ
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചിട്ടുള്ള
ഭുമിയുടെ വിവരം, ഏത്
സ്ഥാപനം, എത്ര ഭുമി
എന്നീ വിശദാംശങ്ങള്‍
സഹിതം വ്യക്തമാക്കുമോ;
(സി)
ഉപയോഗിക്കാതെ
കിടക്കുന്ന ഭുമിയുടെ
വിശദാംശം നല്‍കുമോ?
വ്യവസായ
ബൃഹത് സോണുകള്‍
547.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17-ലെ
ബഡ്ജറ്റ് പ്രസംഗത്തില്‍
കേരളത്തില്‍ അഞ്ച്
വ്യവസായ ബൃഹത് സോണുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
വ്യവസായ വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ആദ്യഘട്ടത്തില്‍
എവിടെയൊക്കെയാണ്
ഇത്തരത്തില്‍ വ്യവസായ
സോണുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിന്റെ
ഭാഗമായി മങ്കട
നിയോജകമണ്ഡലത്തില്‍ 500
ഏക്കര്‍ സ്ഥലം
ഏറ്റെടുക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ഡി)
എത്ര
സമയം കൊണ്ട് സോണ്‍
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും; ഇത്
സംബന്ധിച്ച് കിന്‍ഫ്ര
എന്തെങ്കിലും പഠന
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ലഭ്യമാക്കാമോ?
ഗെയില്‍
പ്രകൃതി വാതക പെെപ്പ് ലെെന്‍
പദ്ധതി
548.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ പ്രകൃതി വാതക
പെെപ്പ് ലെെന്‍ പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് നിലവിലുളള
പുരോഗതി
വിശദമാക്കാമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ പ്രസ്തുത
പെെപ്പ് ലെെനുകള്‍
കടന്നു പോകുന്ന
പ്രദേശങ്ങളിലെ
ജനങ്ങളുടെ ആശങ്കകള്‍
ദൂരീകരിക്കുന്നതിനും
അവര്‍ക്ക് മതിയായ
നഷ്ടപരിഹാരം
നല്‍കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ചെറുകിട
ഇടത്തരം വ്യവസായ സംരംഭങ്ങളുടെ
പുരോഗതി
549.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം പുതിയ
ചെറുകിട ഇടത്തരം
വ്യവസായ സംരംഭങ്ങളുടെ
പുരോഗതിക്കായി
ഏതെല്ലാം പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും വിശദാംശം
നല്‍കുമോ;
(സി)
ചെറുകിട
ഇടത്തരം വ്യവസായ
സംരംഭകരുടെ
സഹായത്തിനായി
ഇ-ഗവേണന്‍സ് പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ?
വ്യവസായ
വാണിജ്യ വകുപ്പിന്റെ
സേവനങ്ങള്‍
കാര്യക്ഷമമാക്കാന്‍ പദ്ധതി
550.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
എം. രാജഗോപാലന്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വാണിജ്യ വകുപ്പിന്റെ
സേവനങ്ങള്‍
വിവരസാങ്കേതിക
വിദ്യയുടെ സഹായത്തോടെ
കാര്യക്ഷമമാക്കാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
ഇതിന്റെ
ഭാഗമായി വ്യവസായ ജാലകം
- കേരള എം.എസ്.എം.ഇ
ജിയോ പോര്‍ട്ടല്‍
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ;
(സി)
വ്യവസായ
സംരംഭങ്ങളുടെ
വിവരശേഖരണം, സംരംഭ സഹായ
പദ്ധതി, അപേക്ഷകളുടെ
ഓണ്‍ലൈന്‍ സമര്‍പ്പണം
തുടങ്ങിയവയ്ക്കായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
റബ്ബര്‍
പാര്‍ക്ക്
551.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിയില്‍ മുന്‍
സര്‍ക്കാരുകള്‍
പ്രഖ്യാപിച്ച റബ്ബര്‍
പാര്‍ക്ക്,കിന്‍ഫ്രയുടെ
അപ്പാരല്‍ പാര്‍ക്ക്
എന്നിവയുടെ
പ്രവര്‍ത്തനം ഇതേവരെ
ആരംഭിക്കാന്‍
കഴിഞ്ഞില്ല എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
ആരംഭിക്കാതിരിക്കാനുണ്ടായ
സാഹചര്യം
വിശദമാക്കുമോ;
(സി)
നിരവധി
പേര്‍ക്ക് തൊഴിലും
സംസ്ഥാനത്തിന്
വരുമാനവും ലഭിക്കുംവിധം
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
എന്താെക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
വകുപ്പിനു കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
552.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ വകുപ്പിനു
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളില്‍ എത്ര
എണ്ണം 2015-16-ല്‍
പ്രവര്‍ത്തന
ലാഭത്തിലായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
2015-16-ല്‍
പ്രവര്‍ത്തന
നഷ്ടത്തിലുണ്ടായിരുന്നവ
എത്രയാണ്;
(സി)
2016-17-ല്‍
ഉണ്ടായ പുരോഗതി
വ്യക്തമാക്കുമോ?
വ്യവസായ
വകുപ്പില്‍ ഇ-ഗവേണന്‍സ്
553.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍
ഇ-ഗവേര്‍ണന്‍സ്
വ്യാപകമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
ഇതിന്റെ ഭാഗമായുള്ളത്
എന്നറിയിക്കുമോ ;
(ബി)
ഇ-ഗവേര്‍ണന്‍സ്
വ്യാപകമാക്കുന്നത്
മുഖെനയുണ്ടാകുന്ന
നേട്ടങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(സി)
ജില്ലാ
വ്യവസായ കേന്ദ്രങ്ങളെ
നെറ്റ് വര്‍ക്ക് മുഖേന
ബന്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ?
മാവൂര്‍
ഗ്വാളിയാര്‍ റയണ്‍സിന്റെ
സ്ഥലത്ത് പുതിയ വ്യവസായം
554.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവൂര്‍
ഗ്വാളിയാര്‍ റയണ്‍സ്
(ഗ്രാസിം)
പ്രവര്‍ത്തിച്ചിരുന്ന
സ്ഥലത്ത് പരിസ്ഥിതി
സൗഹൃദവും കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതുമായ
പുതിയ വ്യവസായം
ആരംഭിക്കുന്നതിന്
ഏന്തെല്ലാം നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ ?
വ്യവസായ
സംരംഭങ്ങള്‍ തുടങ്ങുന്നതിന്
സഹായം
555.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലാകമാനം
അഭ്യസ്തവിദ്യരായ അനേകം
യുവതീയുവാക്കള്‍
തൊഴിൽരഹിതരായുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവര്‍ക്ക്
പല തരത്തിലുള്ള വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിനാവശ്യമായ
അറിവും വിദ്യയും
നൽകുന്നതിനും,
ബാങ്കുകളില്‍ നിന്നും
ന്യായമായ പലിശ
നിരക്കില്‍ ലോണ്‍
ലഭ്യമാക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കാമോ;
(ബി)
ഇപ്പോള്‍
ഏതൊക്കെ വിധത്തിലുള്ള
തൊഴില്‍/ബിസനസ്സ്
പദ്ധതികളാണ്
നിലവിലുള്ളതെന്നും
ഇതിന് ലോണ്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
കൊരട്ടി
കിന്‍ഫ്രയുടെ വികസനം
556.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്രയുടെ
വികസനത്തിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
വികസന പദ്ധതികളാണ്
കൊരട്ടി കിന്‍ഫ്രയുടെ
വികസനത്തിനായി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(സി)
കൊരട്ടി
കിന്‍ഫ്രയുടെ
വികസനത്തിനായി കേന്ദ്ര
ഗവണ്മെന്റിന്റെ
കീഴിലുള്ള ഗവണ്മെന്റ്
ഓഫ് ഇന്ത്യാ
പ്രസ്സിന്റെ അധികമുള്ള
സ്ഥലം
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കൊരട്ടി
കിന്‍ഫ്രയില്‍
നിലവിലുള്ള
തൊഴിലാളികള്‍ക്ക്
ഷിഫ്റ്റിനു മുന്‍പും
പിന്പുമായി
വിശ്രമത്തിനായി ഒരു
റെസ്റ്റ് റൂം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
വ്യവസായ-വ്യാപാര
സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ്
557.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ-വ്യാപാര
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുവാന്‍
എന്തെങ്കിലും പരിപാടി
വ്യവസായ വകുപ്പ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ചെറുകിട
വ്യവസായ സ്ഥാപനങ്ങളെ
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
പൊതുമേഖല
സ്ഥാപനങ്ങളുടെ ഇന്‍കം ടാക്സ്
558.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിനു കീഴിലുള്ള
വിവിധ പൊതുമേഖലാ
സ്ഥാപനങ്ങള്‍
നിയമാനുസരണം ഇന്‍കം
ടാക്സ്
അടയ്ക്കാത്തതിനാല്‍
വലിയ തുക പലിശ
ഇനത്തില്‍ കൂടി
നല്‍കേണ്ടി വരുന്ന
അവസ്ഥ
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കാമോ ;
(ബി)
ഇത്തരത്തില്‍
സ്ഥാപനങ്ങള്‍ വീഴ്ച
വരുത്തുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ ;
ഇതിന്
കാരണക്കാരായവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
പാലക്കാട്
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന വ്യവസായ
സ്ഥാപനങ്ങള്‍
559.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
ചെറുതും വലുതുമായ എത്ര
വ്യവസായ സ്ഥാപനങ്ങളാണ്
പാലക്കാട് ജില്ലയില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത് ;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
ഒറ്റപ്പാലം
കിന്‍ഫ്ര വ്യവസായ
പാര്‍ക്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പാര്‍ക്കില്‍ വ്യവസായം
തുടങ്ങുവാന്‍
താത്പര്യമുള്ള
സ്ഥാപനങ്ങളെ സംബന്ധിച്ച
വിശദാംശം നല്‍കാമോ ;
(ഡി)
എല്ലാ
വ്യവസായ സംരംഭകര്‍ക്കും
സ്ഥലം അനുവദിയ്ക്കാന്‍
കഴിയുമോ ;
വ്യക്തമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിനുള്ള
നടപടികള്‍
560.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊതുമേഖലാ
സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച് വരുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭത്തിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡുകള്‍
561.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുളള
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡുകള്‍ വിതരണം
ചെയ്തിട്ടുണ്ട്;
(ബി)
തിരിച്ചറിയല്‍
കാര്‍ഡ്
ഇല്ലാത്തതുകാരണം
സെക്രട്ടേറിയറ്റ്
അടക്കമുള്ള
സര്‍ക്കാര്‍,
കേന്ദ്രസര്‍ക്കാര്‍
ഓഫീസുകളില്‍ ഔദ്യോഗിക
ആവശ്യങ്ങള്‍ക്കായി
പോകുന്ന
ജീവനക്കാര്‍ക്ക്
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ഓഫീസുകളിലെ പാര്‍ടൈം
ജീവനക്കാര്‍ക്കടക്കം
സ്ഥാപനത്തില്‍ നിന്നും
തിരിച്ചറിയല്‍
കാര്‍ഡുകള്‍
ലഭ്യമാക്കിയിട്ടുളള
സാഹചര്യത്തില്‍
പൊതുമേഖലാ സ്ഥാപനമായ
കേരള സിഡ്കോയിലെ
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
562.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
നിലവില്‍ എത്ര
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളാണ്
ലാഭകരമായി
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളെ
ലാഭകരമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇതിലേയ്ക്കായി
ഏതെങ്കിലും ഏജന്‍സികള്‍
മുഖേന പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വിശദമാക്കാമോ?
മങ്കടയില്‍
വ്യവസായ സോണ്‍
563.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ ബജറ്റില്‍
മങ്കട മണ്ഡലത്തിലെ
മങ്കടയില്‍ 500 ഏക്കര്‍
ഏറ്റെടുത്ത് വ്യവസായ
സോണ്‍ ആരംഭിക്കുമെന്ന്
പ്രഖ്യാപിക്കുകയും ആയത്
പ്രകാരം സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിക്കുകയും
ചെയ്തിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് ഉണ്ടെങ്കില്‍
ആയത് പ്രകാരം വ്യവസായ
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇതിനായി
സ്ഥലം
ഏറ്റെടുക്കുന്നതിനായി
റവന്യു വകുപ്പിന്
അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ഡി)
റവന്യു
വകുപ്പ് ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികളെ സംബന്ധിച്ച്
വിശദീകരിക്കാമോ?
കേരളത്തിലെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
564.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര പൊതുമേഖലാ
സ്ഥാപനങ്ങളുണ്ട്; അവ
ഏതൊക്കെയാണ്;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ച
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും
വാർഷിക ലാഭം
എത്രയാണെന്നും
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും
വാർഷിക നഷ്ടം
എത്രയാണെന്നും
വിശദമാക്കുമോ;
(ഡി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
565.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍
വ്യവസായപാര്‍ക്ക്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
ആലോചനയോഗങ്ങള്‍
നടന്നിരുന്നോ;
ഉണ്ടെങ്കില്‍ ഏത്
തരത്തിലുള്ള തുടര്‍
നടപടിയാണ്
ഉണ്ടായിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ കേരള
ബാംബൂ കോര്പ്പറേഷന്,
ഫോറസ്റ്റ്
ഇന്‍ഡസ്ട്രീസ്
ട്രാവന്‍കൂര്‍ എന്നീ
വ്യവസായങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ ;
(സി)
മണ്ഡലത്തില്‍
നൂറ് ഏക്കറോളം സ്ഥലം
ലഭിക്കുവാന്‍
സാധ്യതയുള്ളതിനാല്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
സാധ്യത പരിശോധിക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തിലാക്കാന്‍ നടപടി
566.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വരുന്ന
സമയത്ത് എത്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തിലായിരുന്നുവെന്നും
എത്രയെണ്ണം
ലാഭത്തിലായിരുന്നുവെന്നും
അറിയിക്കുമോ;
(ബി)
ഇവയുടെ
നഷ്ടം നികത്തി
ലാഭത്തിലാക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചുവരുന്നു
എന്നും അവ കാരണം
ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ എം. ഡി. നിയമനം
567.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
മാനേജിംഗ്
ഡയറക്ടര്‍മാരെ
നിയമിക്കുന്നതിനായി
2016 ജൂണ്‍ 27ല്‍
പുറത്തിറക്കിയ ഉത്തരവ്
പ്രകാരം
അപേക്ഷിക്കുന്നവരുടെ
യോഗ്യത, പ്രായം എന്നിവ
സംബന്ധിച്ച നിബന്ധന
എന്തായിരുന്നുവെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
അപേക്ഷ പ്രകാരം റിയാബ്
എത്ര പേരെ ഷോര്‍ട്ട്
ലിസ്റ്റ്
ചെയ്തിട്ടുണ്ട് ;
അതില്‍ എത്ര പേര്‍ക്ക്
നിയമനം നല്കി ;
(സി)
ഈ
നിയമനത്തില്‍ സംവരണ
തത്വം പാലിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും ഏതൊക്കെ
സ്ഥാപനങ്ങളിലാണ് നിയമനം
നല്‍കിയതെന്നും
വ്യക്തമാക്കുമോ ?
കെല്‍ട്രോണ്‍
മൂടാടി ലൈറ്റിംഗ് ഡിവിഷന്റെ
വികസനം
568.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ മൂടാടി
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
കെല്‍ട്രോണ്‍
സബ്സിഡിയറി യൂണിറ്റായ
മൂടാടി ലൈറ്റിംഗ്
ഡിവിഷന്റെ
വികസനമാവശ്യപ്പെട്ട്
സര്‍ക്കാരിന് ലഭിച്ച
നിവേദനങ്ങളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഒട്ടേറെ
വികസന സാധ്യതയുള്ള
കെല്‍ട്രോണിന്റെ ഈ
യൂണിറ്റിന്റെ
വികസനത്തിനായി
ആവിഷ്കരിക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(സി)
പദ്ധതികളൊന്നും
ആവിഷ്കരിച്ചിട്ടില്ലെങ്കില്
മുന്തിയ പരിഗണന നല്കി
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ?
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍ വ്യവസായ
പാര്‍ക്കുകള്‍
569.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍ എത്ര
വ്യവസായ പാര്‍ക്കുകള്‍
പ്രവര്‍ത്തിക്കുന്നുവെന്നും,
അവയുടെ പുരോഗതി
സംബന്ധിച്ച വിവരവും
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ എത്ര
പേര് ജോലി
ചെയ്യുന്നുണ്ടെന്നുള്ള
വിവരം ലഭ്യമാക്കാമോ?
ചങ്ങനാശ്ശേരി
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
570.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ ആകെ
എത്ര യൂണിറ്റുകള്‍ ആണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
ഏതെങ്കിലും
യൂണിറ്റുകള്‍
പ്രവര്‍ത്തനരഹിതമാണോ;
(സി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിലുള്ള
കോമണ്‍ ഫെസിലിറ്റി
സര്‍വ്വീസ് സെന്ററില്‍
ടെക്കനോളജിക്കല്‍
ഇങ്കുബിലേഷന് സെന്റര്‍
സ്ഥാപിച്ചിട്ടുണ്ടോ;
(ഡി)
കേരളത്തില്‍
ടെക്കനോളജിക്കല്‍
ഇങ്കുബിലേഷന് സെന്റര്‍
ചങ്ങനാശ്ശേരിയിലാണോ
ആദ്യം സ്ഥാപിച്ചത്;
(ഇ)
ഈ
സെന്റര്‍ എന്നാണ്
പ്രവര്‍ത്തനം
ആരംഭിച്ചത്;
(എഫ്)
ഈ
സെന്റര്‍
സ്ഥാപിക്കുവാന്‍ എന്തു
മുതല്‍മുടക്ക്
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ജി)
ഇതുവരെ
എത്ര വ്യവസായ
സംരംഭകര്‍ക്ക് ഇതിന്റെ
പ്രയോജനം
ലഭിച്ചിട്ടുണ്ട്;
കൂടുതല്‍ പേര്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കുവാന്‍ ആവശ്യമായ
പ്രചരണം നല്‍കുമോ?
മൈലാട്ടിയില്‍
ഉദ്ഘാടനം ചെയ്ത ടെക്സ്റ്റൈല്‍
മില്‍ പ്രവര്‍ത്തനം
571.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
മൈലാട്ടിയില്‍ കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്തു
ആരംഭിച്ചതും കഴിഞ്ഞ
യൂ.ഡി.എഫ്. സര്‍ക്കാര്‍
കാലത്ത്
പൂട്ടിയിട്ടതുമായ
ടെക്സ്റ്റയില്‍ മില്‍
തുറന്ന്
പ്രവര്‍ത്തിക്കാന്‍
സര്‍ക്കാരിന് കഴിയാതെ
വന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മില്‍ എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
മില്ലില്‍ അവശ്യമായി
വരുന്ന തൊഴിലാളികളെ
കഴിഞ്ഞ എല്‍.ഡി.എഫ്.
സര്‍ക്കാര്‍ കാലത്ത്
നിയമിച്ചത്
നിലനിര്‍ത്താന്‍
നടപടികളുണ്ടാകുമോ;
വ്യക്തമാക്കാമോ?
കയറ്റുമതിയില്‍
കേരളത്തിന്റെ പങ്ക്
572.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത്
അഞ്ച് വര്‍ഷത്തിനകം
ഇന്ത്യയുടെ
കയറ്റുമതിയില്‍
കേരളത്തിന്റെ പങ്ക്
അഞ്ച്
ശതമാനത്തിലേയ്ക്ക്
ഉയര്‍ത്തുന്നത്
ലക്ഷ്യമിട്ടുള്ള പഠന
റിപ്പോര്‍ട്ട്
കെ.എസ്.ഐ.ഡി.സി
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
കയറ്റുമതിയില്‍
കേരളത്തിന്റെ സ്ഥാനം
എത്രയാണ്;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കയറ്റുമതി വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
സമുദ്രോത്പന്നങ്ങള്‍
പ്ലൈവുഡ്, വസ്ത്രം,
റബര്‍, ചികിത്സാ
ഉപകരണങ്ങള്‍
ഭക്ഷ്യോത്പന്നങ്ങള്‍
എന്നീ മേഖലകളില്‍
വൈവിധ്യവല്‍ക്കരണം
നടപ്പാക്കി ഇവയുടെ
കയറ്റുമതിയില്‍ നേട്ടം
കൊയ്യാന്‍ നടപടി
സ്വീകരിക്കുമോ?
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ അടിസ്ഥാന
സൗകര്യ വികസനം
573.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
എന്ന് വിശദീകരിക്കുമോ;
(ബി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളിലെ
പ്രവര്‍ത്തിക്കാത്ത
സ്ഥാപനങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത്
സ്റ്റാര്‍ട്ട് അപ്പ്
സംരംഭങ്ങള്‍ക്കായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്ത്
ബഹുനില വ്യവസായ
സമുച്ചയങ്ങള്‍
നിര്‍മ്മിച്ച്
സംരംഭകര്‍ക്ക്
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ ;
(ഡി)
ഐ.ടി
അധിഷ്ടിത
വ്യവസായങ്ങള്‍ക്ക്
പ്രാമുഖ്യം നല്‍കുമോ;
വിശദീകരിക്കുമോ?
വ്യാപാര്‍
2017
574.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
റ്റി.വി.രാജേഷ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായങ്ങളുടെ
വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിനും
നിക്ഷേപകരില്‍
താല്‍പ്പര്യം
സൃഷ്ടിക്കുന്നതിനും
അതുവഴി സാമ്പത്തിക
വളര്‍ച്ച
വര്‍ദ്ധിപ്പിക്കുന്നതിനുമായി
വ്യാപാര്‍ 2017 എന്ന
പേരില്‍ ബിസിനസ് മീറ്റ്
സംഘടിപ്പിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഏതെല്ലാം
മേഖലകളിലെ
ഉല്‍പ്പന്നങ്ങളും
സാങ്കേതികവിദ്യയുമാണ്
ഇതിലൂടെ
പരിപോഷിപ്പിക്കപ്പെടുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ബിസിനസ് മീറ്റിലേക്ക്
സംരംഭകരെ
ആകര്‍ഷിക്കുന്നതിനും
മികച്ച സംരംഭകരെ
തെരഞ്ഞെടുക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
മണല്‍
ഇറക്കുമതി
575.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
പുറത്തുനിന്നും മണല്‍
ഇറക്കുമതി ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനുളള
അപേക്ഷ ആരെങ്കിലും
സിഡ്കോ മുഖേന
സമർപ്പിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത അപേക്ഷ നിലവിൽ
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പട്ടയ
ഭുമിയില്‍ ഖനനത്തിന് അനുമതി.
576.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ആവശ്യത്തിന്
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
ഭുമിയില്‍ ഖനനത്തിന്
അനുമതി നല്കാന്
ഉദ്ദേശിക്കന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സര്‍ക്കാരിന്റെ
ഖനന നയം
577.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖനനപ്രവര്‍ത്തനങ്ങളുടെ
കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(ബി)
ഖനനം
സ്വകാര്യ മേഖലയ്ക്ക്
തുറന്നു കൊടുക്കുന്ന
കാര്യത്തില്‍
നിയന്ത്രണം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കാര്‍ഷിക-പാരിസ്ഥിതിക
മേഖലകള്‍ക്ക്
ദോഷമുണ്ടാക്കാനിടയുള്ള
തരത്തില്‍ ചെളി
പ്രദേശങ്ങളില്‍ ഖനന
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
ഉപയോഗശൂന്യമായ
ക്വാറികളിലെ അപകടങ്ങള്‍
578.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗശൂന്യമായ
ക്വാറികളില്‍
നിരന്തരമായി ഉണ്ടാകുന്ന
അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരത്തില്‍
ഉപയോഗ്യശൂന്യമായ
ക്വാറികള്‍ക്ക് സംരക്ഷണ
മതില്
നിര്‍മ്മിക്കണമെന്ന
ബാലാവകാശ കമ്മീഷന്‍െറ
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
അപകടങ്ങള്‍
പരമാവധി
കുറയ്ക്കുന്നതിനായി
ക്വാറികള്‍ക്കും
പാറമടകള്‍ക്കും അനുമതി
നല്‍കുന്നതോടൊപ്പം
തന്നെ, ക്വാറികള്‍ക്കും
പാറമടകള്‍ക്കും സമീപം
അപായ സൂചന നല്കുന്ന
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
പഞ്ചായത്ത് വകുപ്പുമായി
സംയോജിച്ച്
പ്രവര്‍ത്തിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
കൈത്തറി
വ്യവസായം
പുനരുജ്ജീവിപ്പിക്കാന്‍
പദ്ധതി
579.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൈത്തറി വ്യവസായം
പുനരുജ്ജീവിപ്പിക്കാന്‍
പദ്ധതികള്‍
ആലോചനയിലുണ്ടോ ;
(ബി)
സര്‍ക്കാര്‍/എയിഡഡ്
മേഖലയിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി യൂണിഫോം
നല്കാന് പദ്ധതി
ആലോചനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
കോട്ടയം
ടെക്സ്റ്റയില്‍സ് തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
580.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിക്കുടിശ്ശികയുടെ
പേരില്‍ അടച്ചുപൂട്ടിയ
കോട്ടയം
ടെക്സ്റ്റയില്‍സ്
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് മാസമായി അടഞ്ഞു
കിടക്കുന്ന കോട്ടയം
ടെക്സ്റ്റയില്‍സിലെ
തൊഴിലാളികളുടെയും
അവരുടെ
കുടുംബങ്ങളുടെയും
പട്ടിണി മാറ്റുവാന്‍
സൗജന്യ റേഷനും
ധനസഹായവും നല്കുന്ന
കാര്യം ഗൗരവമായി
പരിശോധിക്കുമോ;
(സി)
കമ്പനി
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
വ്യവസായ വകുപ്പും
വൈദ്യുതി വകുപ്പും
ഇതുവരെ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
ഇക്കാര്യം
മന്ത്രിസഭയുടെ
പരിഗണനയില്‍ എത്തിച്ച്
അടിയന്തിര തീരുമാനം
എടുക്കുന്ന കാര്യം
പരിഗണിക്കുമോ?
കോട്ടണ്‍
സെന്‍ട്രല്‍ പര്‍ച്ചേസിംഗ്
കമ്മിറ്റി
581.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സഹകരണ പൊതുമേഖലാ
സ്പിന്നിംഗ്
മില്ലുകളിലേക്കുള്ള
അസംസ്കൃത വസ്തുക്കളുടെ
വാങ്ങല്‍
ഏകീകരിക്കുന്നതിന്
രൂപവല്‍ക്കരിച്ച
കോട്ടണ്‍ സെന്‍ട്രല്‍
പര്‍ച്ചേസിംഗ്
കമ്മിറ്റി (CCPC) യുടെ
ആദ്യ ഇടപാടുകള്‍ തന്നെ
വിവാദമാവുകയും
സര്‍ക്കാരിന് നഷ്ടം
വരികയും ചെയ്ത സാഹചര്യം
പരിശോധനയ്ക്കു
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനമായ കോട്ടണ്‍
കോര്പ്പറേഷന് വഴി
കോട്ടണ്‍ കുറഞ്ഞ
നിരക്കില്‍
ലഭ്യമായിട്ടും സ്വകാര്യ
ഏജന്‍സികള്‍ക്ക്
ഓര്‍ഡര്‍ നല്‍കാനുള്ള
തീരുമാനമെടുക്കാന്‍
കാരണമെന്താണ്;
(സി)
ഇത്
പുനഃപരിശോധിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
പരമ്പരാഗത
വ്യവസായങ്ങള്‍
പുനരുജ്ജീവിപ്പിക്കാന്‍ നടപടി
582.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പരമ്പരാഗത
വ്യവസായങ്ങള്‍
ഏതെല്ലാമാണെന്നും അവയെ
പുനരുജ്ജീവിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ ;
(ബി)
പരമ്പരാഗത
വ്യവസായമായ കൈത്തറി
തുണികള്‍ക്ക് 2% വാറ്റ്
നികുതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍ ആയത്
പിന്‍വലിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ;
(സി)
കൈത്തറി
എന്ന വ്യാജേന വരുന്ന
യന്ത്രവത്കൃത
ഉല്പന്നങ്ങള്
തടയുന്നതിനും ഇത്തരം
വ്യാജന്മാരെ
കണ്ടെത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ ;
(ഡി)
കൈത്തറിത്തൊഴിലാളികളുടെയും
മറ്റും ആനുകൂല്യങ്ങള്‍
നേടിയെടുക്കുന്ന വ്യാജ
നിര്‍മ്മാതാക്കളെ
കണ്ടെത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
കുന്നത്തറ
ടെക്സ്റ്റയില്‍സ്
583.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കുന്നത്തറ
ടെക്സ്റ്റയില്‍സ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
കുന്നത്തറയില്‍
പുതിയ തൊഴിലധിഷ്ഠിത
വ്യവസായങ്ങള്‍
തുടങ്ങാന്‍
പദ്ധതിയുണ്ടോ ;
(സി)
ഇതിനായി
ഏതെങ്കിലും
പ്രേപ്പോസലുകള്
സമര്‍പ്പിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ഡി)
കുന്നത്തറ
ടെക്സ്റ്റയില്‍സിന്റെ
ഇപ്പോഴത്തെ കടബാധ്യത
കൃത്യമായി
കണക്കാക്കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയത്
അറിയിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ സ്പിന്നിങ്ങ്
മില്‍സ്
584.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ
സ്പിന്നിങ്ങ് മില്‍സ്
ഏത് സര്‍ക്കാരിന്റെ
കാലത്താണ് സ്ഥാപിച്ചത്
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
പ്രസ്തുത
സ്പിന്നിങ്ങ് മില്‍സ്
തുറന്ന്
പ്രവര്‍ത്തിക്കുന്നതിന്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് എന്തെങ്കിലും
നടപടി
സ്വീകരിച്ചിരുന്നുവോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത സ്ഥാപനം
തുറന്ന്
പ്രവര്‍ത്തിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ഡി)
സ്ഥാപനം
എന്ന് തുറന്ന്
പ്രവര്‍ത്തിക്കാന്‍
കഴിയും എന്ന്
അറിയിക്കാമോ ?
കേരളത്തിലെ
സ്പിന്നിംഗ് മില്ലുകള്‍
585.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയിലും
സഹകരണ മേഖലയിലും ആകെ
എത്ര സ്പിന്നിംഗ്
മില്ലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അടച്ചുപൂട്ടിയവ
ഏതെല്ലാമെന്നും അതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കുമോ;
(സി)
കേരള
ടെക്സ്റ്റയില്‍സ്
കോര്പ്പറേഷന്
കീഴിലുള്ള
ജീവനക്കാര്‍ക്ക് അഞ്ച്
മാസമായി ശമ്പളമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കിൽ ശമ്പളം
വിതരണം ചെയ്യാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ?
കേരള
ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍
കുടിശ്ശിക വരുത്തിയവര്‍ക്ക്
റവന്യൂ റിക്കവറി
586.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഖാദി ഗ്രാമവ്യവസായ
ബോര്‍ഡില്‍ നിന്നും
വായ്പയെടുത്തവരില്‍
എത്ര പേര്‍ക്കെതിരെയാണ്
റവന്യൂ റിക്കവറി
നടപടികള്‍
നിലവിലുള്ളത്;
(ബി)
ഈ
ബോര്‍ഡില്‍ നിന്നും
വായ്പയെടുത്ത്
കുടിശ്ശിക
വരുത്തിയവരില്‍ നിന്നും
പിഴയും പിഴപ്പലിശയും
ഇനത്തില്‍ ഭീമമായ
തുകയാണ് ഈടാക്കി
വരുന്നതെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഖാദി
ഗ്രാമവ്യവസായ
രംഗത്തുണ്ടായ
തകര്‍ച്ചയാണ് ഈ
തൊഴിലാളികള്‍ക്ക്
വായ്പാതുക യഥാസമയം
ഒടുക്കാന്‍
കഴിയാത്തതിന് കാരണമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
കുടിശ്ശികക്കാര്‍ക്ക്
വായ്പാ തുക, പിഴപ്പലിശ
ഒഴിവാക്കി
ഒറ്റത്തവണയായി
ഒടുക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
ഒരു പദ്ധതി
നടപ്പിലാക്കുന്നത്
ഇവര്‍ക്ക്
പ്രയോജനപ്രദമായിരിക്കുമെന്ന
കാര്യം പരിഗണിച്ച്
ഒറ്റത്തവണ
തീര്‍പ്പാക്കലിന് അവസരം
നല്‍കുമോ?
പനംചക്കര
സൊസൈറ്റികളുടെ പുനരുദ്ധാരണം
587.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
ഖാദിഗ്രാമവ്യവസായ
വകുപ്പിന് കീഴില്‍ എത്ര
പനംചക്കര സൊസൈറ്റികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
പ്രവര്‍ത്തനരഹിതമായ
ഇത്തരം സ്ഥാപനങ്ങളുടെ
സ്ഥലവും കെട്ടിടവും
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രത്യേക പാക്കേജ്
നടപ്പിലാക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മാവേലിക്കര
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് കെട്ടിടം
588.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
തെക്കേക്കര
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആസ്തിവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭരണാനുമതി നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രസ്തുത
പ്രവൃത്തിയുടെ തുക
വ്യവസായ വകുപ്പ്
വകമാറ്റി ചെലവഴിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക് പുതിയ
പ്രോജക്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്‍കാം എന്ന്
വ്യവസായ വകുപ്പ് ഉറപ്പ്
നല്‍കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ഡി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തുക അനുവദിക്കുമോ;
ഭരണാനുമതി
ലഭ്യമാക്കുമോ;വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കായികക്ഷമത
വര്ദ്ധിപ്പിക്കുന്നത്തിനുള്ള
പദ്ധതികൾ
589.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
തലം മുതല്‍ കുട്ടികളുടെ
കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
നിലവില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കി
വരുന്നുവെന്ന്
വ്യക്തമാക്കുമോ?
സ്പോര്‍ട്സ് കോംപ്ലക്സ്
590.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചിറ്റൂര്‍
ഗവണ്മെന്റ് കോളേജില്‍
സ്പോര്‍ട്സ് കോംപ്ലക്സ്
സ്ഥാപിക്കുന്നതിന്
സമര്‍പ്പിച്ച വിശദമായ
പദ്ധതി രേഖയില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
സ്പോര്‍ട്സ് കൗണ്‍സില്‍
പദ്ധതികള്‍
591.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, സ്പോര്‍ട്സ്
കൗണ്‍സില്‍ സഹായത്തോടെ
പൊതുവിദ്യാലയങ്ങള്‍,
കലാലയങ്ങള്‍, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
എന്നിവ കേന്ദ്രീകരിച്ച്
നീന്തല്‍ കുളങ്ങള്‍,
സ്പോര്‍ട്സ് കോംപ്ലക്സ്
എന്നിവ
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
എവിടെയെങ്കിലും
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പദ്ധതികള്‍
ആവിഷ്കരിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
സ്റ്റേഡിയനിര്മ്മാണ
പ്രവര്‍ത്തനങ്ങള്‍
592.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിന്റെ വേദികള്‍
ഇല്ലാതിരുന്ന 7
ജില്ലകളെ നോണ്‍ നാഷണല്‍
ഗെയിംസ് ജില്ലകളായി
വേര്തിരിച്ചതിന്റെ
അടിസ്ഥാനത്തില്‍
മലബാര്‍ മേഖലയില്‍
കോഴിക്കോടും
മദ്ധ്യകേരളത്തില്‍
കോട്ടയത്തും
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയം അടക്കം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതാണ് എന്ന
മന്ത്രിസഭാ തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍
കോട്ടയം നെഹ്റു
സ്റ്റേഡിയത്തില്‍
തിരുവനന്തപുരം ഗ്രീന്‍
ഫീല്‍ഡ്
സ്റ്റേഡിയത്തിന്റെ
മാതൃകയില്‍ പുതിയ
സ്പോര്‍ട്സ് സമുച്ചയം
നിര്‍മ്മിക്കുവാനുള്ള
നടപടി എന്തായി എന്ന്
വിശദീകരിക്കാമോ?
അത്
ലറ്റിക് ഗ്രൗണ്ടുകളും ഗെയിംസ്
കോര്‍ട്ടുകളും
നിര്‍മ്മിക്കാനുള്ള ഫണ്ട്
593.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
എയ്ഡഡ്
വിദ്യാലയങ്ങളില്‍ കായിക
പരിശീലനത്തിനാവശ്യമായ
അത് ലറ്റിക്
ഗ്രൗണ്ടുകളും,
ഗെയിംസിനുള്ള
കോര്‍ട്ടുകളും
നിര്‍മ്മിക്കാനുള്ള
ഫണ്ടുകള്‍ ഏതെല്ലാം
മാര്‍ഗ്ഗത്തിലൂടെയാണ്
സ്വരൂപിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
ആഭിമുഖ്യത്തില്‍
സര്‍ക്കാര്‍ -എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ മേല്‍
സൂചിപ്പിച്ച
പ്രവൃത്തികള്‍ക്ക്
ഫണ്ട്
അനുവദിക്കുന്നതിന് നിയമ
തടസ്സങ്ങളുണ്ടോ;
(സി)
ഇത്തരം
ഫണ്ട്
അനുവദിക്കുമ്പോള്‍ ഒരു
സര്‍ക്കാര്‍ വിദ്യാലയം
പോലുമില്ലാത്ത
പഞ്ചായത്തുകളില്‍
ഗ്രാമപഞ്ചായത്ത് എയ്ഡഡ്
സ്കൂളുകള്‍ക്ക്
വിട്ടുനല്‍കിയ
വിദ്യാലയങ്ങളില്‍
പ്രസ്തുത ഫണ്ട്
വിനിയോഗിക്കുന്നതിന്
പ്രത്യേക പരിഗണന
നല്കുവാന്
തയ്യാറാകുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതി
594.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-
17 ലെ പുതുക്കിയ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച 'ഒരു
പഞ്ചായത്തില്‍ ഒരു
കളിസ്ഥലം' പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
മങ്കട നിയോജക
മണ്ഡലത്തില്‍
ഏതെങ്കിലും ഒരു
പഞ്ചായത്തിനെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കേരള
ഹോക്കി-ക്രിക്കറ്റ് താരം
ശ്രീ.ഐവാന്‍ ഡിക്രൂസ്
595.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ഹോക്കി-ക്രിക്കറ്റ്
താരം ശ്രീ.ഐവാന്‍
ഡിക്രൂസ് വയോജന
മന്ദിരത്തില്‍ അഭയം
തേടിയെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് സാഹചര്യത്തിലാണ്
അദ്ദേഹം
വയോജനമന്ദിരത്തിലായതെന്നും
ദേശീയ
ചാമ്പ്യന്‍ഷിപ്പില്‍
കേരളത്തെ
പ്രതിനിധീകരിച്ച ഈ
താരത്തിനുവേണ്ടി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും
വിശദീകരിക്കാമോ?
മിനി
സ്റ്റേഡിയം നിര്‍മ്മാണം
596.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
എളങ്കുന്നപ്പുഴ
സാന്താക്രൂസ് ഗ്രൗണ്ട്
മിനി സ്റ്റേഡിയം
നിര്‍മ്മാണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
കായിക
നയം
597.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക നയം
പ്രഖ്യാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കുമോ ;
(ബി)
കായിക
രംഗത്തെ വളര്‍ച്ചയ്ക്ക്
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് ;
(സി)
പ്രസ്തുത
നയം എപ്പോള്‍
പ്രഖ്യാപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
ദേശീയ
ഗെയിംസിലെ മെഡല്‍
ജേതാക്കൾക്ക് സര്‍ക്കാര്‍
ജോലി;
598.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ദേശീയ ഗെയിംസില്‍
മെഡല്‍ നേടിയ എത്ര കേരള
കായിക താരങ്ങള്‍ക്ക്
സര്‍ക്കാര്‍ വാഗ്ദാനം
നൽകിയ ജോലി ലഭ്യമാക്കി
എന്ന് വ്യക്തമാക്കാമോ;
(ബി)
എത്രപേര്‍ക്കാണ്
ജോലി ലഭ്യമാകാത്തത്
എന്നറിയിക്കാമോ;
ഇവര്‍ക്ക് വാഗ്ദാനം
ചെയ്ത ജോലി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
ഇവര്‍ക്ക് എന്ന് ജോലി
നല്കുവാനാകും എന്നും
അറിയിക്കുമോ?
കായിക
മേഖലയില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
599.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍ കായിക
മേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് കായിക
മേഖലയുടെ
വളര്‍ച്ചയ്ക്കായി
നടത്തുവാന്‍
തീരുമാനിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ ;
(സി)
കായിക
മികവ്
കണ്ടെത്തുന്നതിനും
വളര്‍ത്തുന്നതിനും
സ്കൂളുകളിലും
കോളേജുകളിലും
സ്പോര്‍ട്സ്
കൗണ്‍സിലില്‍ നിന്ന്
കോച്ചുകളെ
ലഭ്യമാക്കുമോ?
കായിക
താരങ്ങള്‍ക്ക് പ്രത്യേക
ക്വാട്ട വഴി നിയമനം
600.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കായിക
താരങ്ങള്‍ക്ക് പ്രത്യേക
ക്വാട്ട വഴി
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്‍കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
എങ്കില്‍
നിയമനം ലഭിച്ച
വ്യക്തികള്‍, തസ്തിക,
വകുപ്പ് തുടങ്ങിയ
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
2017-18
വര്‍ഷത്തില്‍ ഇൗ
വിഭാഗത്തില്‍ എത്ര
പേര്‍ക്ക് ജോലി
നല്കാന് കഴിയുമെന്ന
കാര്യം
നിജപ്പെടുത്തിയിട്ടുണ്ടോ
എന്ന കാര്യം
അറിയിക്കാമോ?
എല്ലാ
പഞ്ചായത്തിലും കളിക്കളം
നിര്‍മ്മാണം
601.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റ്
പ്രസംഗത്തില്‍ എല്ലാ
പഞ്ചായത്തിലും ഒരു
കളിക്കളം
നിര്‍മ്മിക്കുന്നതിനുള്ള
വിശദമായ ഡി.പി.ആര്.
തയ്യാറാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
എത്രത്തോളമായെന്ന്
വിശദമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്തുകളുടെ
അധീനതയിലുള്ള മിനി
സ്റ്റേഡിയങ്ങളുടെ
നവീകരണവും വികസനവും ഈ
പദ്ധതിയിലൂടെ
സാധ്യമാക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
ജോലി
602.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുപ്പത്തിയഞ്ചാമതു
ദേശീയ ഗയിംസില്
മെഡല്‍പട്ടികയില്‍
ഒന്നാമതെത്തിയ
സംസ്ഥാനത്തെ കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്‍കാമെന്ന
വാഗ്ദാനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
കോട്ടയം രാജീവ്
ഗാന്ധി ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍
സ്റ്റേഡിയം
603.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
രാജീവ് ഗാന്ധി
ഇന്റര്‍നാഷണല്‍
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ പണി
പൂര്‍ത്തീകരിച്ചിട്ടും
കായിക താരങ്ങള്‍ക്കായി
തുറന്നുകൊടുക്കാന്‍
വൈകുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സ്റ്റേഡിയം കായിക
താരങ്ങള്‍ക്ക്
എന്നത്തേക്ക്
തുറന്നുകൊടുക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
മലബാര്‍
റിവര്‍ ഫെസ്റ്റിന്റെ സംഘാടനം
604.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാഹസിക
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി തുഷാരഗിരിയില്‍
വച്ചു നടന്ന മലബാര്‍
റിവര്‍ ഫെസ്റ്റ് സംഘാടക
സമിതിയ്ക്ക്
നല്‍കാനുള്ള പണം
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
അനുവദിക്കാതിരുന്നതെന്ന
കാര്യം വ്യക്തമാക്കുമോ;
(സി)
പണം
അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഹോക്കി
സ്റ്റേഡിയം
605.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
കൗണ്‍സിലിന് കീഴില്‍
എത്ര ഹോക്കി
ഹോസ്റ്റലുകളാണ്
പ്രവര്‍ത്തിച്ചു
വരുന്നത് ; പ്രസ്തുത
ഹോസ്റ്റല്‍
ട്രെയിനികള്‍ക്ക്
കൊല്ലം ആശ്രാമം
ഹോക്കി
സ്റ്റേഡിയത്തില്‍
ലഭ്യമായിട്ടുള്ള
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ആശ്രാമം
ഹോക്കി
സ്റ്റേഡിയത്തില്‍
ഹോക്കി
ഹോസ്റ്റല്‍/ഹോക്കി
അക്കാഡമി
ആരംഭിക്കുന്നതിനുള്ള
പദ്ധതി സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പരിഗണനയിലുണ്ടോ ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ ?
മാവൂര്‍
കല്പള്ളിയിലെ സ്പോർട്സ്
കോംപ്ലക്സ്
606.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
കല്പള്ളിയിലെ
പൊതുമരാമത്ത് വകുപ്പ്
സ്ഥലം ഉപയോഗപ്പെടുത്തി
ഒരു സ്പോർട്സ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ
?
ശ്രീപാദം
സ്റ്റേഡിയത്തിലെ
അടിസ്ഥാനസൗകര്യങ്ങള്‍
607.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ശ്രീപാദം
സ്റ്റേഡിയത്തിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
പരിമിതി കൊണ്ട് കായിക
പരിശീലനത്തിന് തടസ്സം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പരിശീലനത്തിന്
അടിസ്ഥാന സൗകര്യം
ഏര്‍പ്പെടുത്താന്‍
നടപടി കൈക്കൊള്ളുമോ ;
ഇതിനായി എന്തെല്ലാം
ചെയ്യാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ ;
(സി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
കായിക ഉപകരണങ്ങള്‍,
കളിസ്ഥലം, അടിസ്ഥാന
സൗകര്യങ്ങള്‍ എന്നിവ
ഏര്‍പ്പെടുത്തുന്നതിന്
ഏതെല്ലാം പദ്ധതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇത്തരം
പദ്ധതികളുടെ
ആസൂത്രണത്തിലും
നടത്തിപ്പിലും സ്കൂള്‍
അധികൃതര്‍, തദ്ദേശ
സ്ഥാപനങ്ങള്‍,
ജനപ്രതിനിധികള്‍
എന്നിവരെ
പങ്കെടുപ്പിക്കുന്നുണ്ടോ
എന്ന് വിശദമാക്കാമോ ?
ഫുഡ്ബോള്‍
ഗ്രൗണ്ടിനെ വിപുലമായ
സ്റ്റേഡിയമായി
വികസിപ്പിക്കല്‍
608.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയുടെ
വിവിധ
സംസ്ഥാനങ്ങളിലേക്ക്
സന്തോഷ് ട്രോഫി
ഫുട്ട്ബോള്‍
മല്‍സരത്തില്‍ 8
താരങ്ങളെ അയച്ചത്
നെയ്യറ്റിന്‍കര
മണ്ഡലത്തിലെ പൊഴിയൂര്‍
തീരദേശ മേഖലയില്‍
നിന്നായതിനാല്‍,
ഫുട്ട്ബോള്‍ കായിക
താരങ്ങളെ
വളര്‍ത്തിയെടുക്കാന്‍
എന്തെങ്കിലും
സഹായങ്ങള്‍ ഈ മേഖലയില്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
പൊഴിയൂരിലെ
നിലവിലെ ഫുഡ്ബോള്‍
ഗ്രൗണ്ടിനെ വിപുലമായ
സ്റ്റേഡിയമായി
വികസിപ്പിക്കാന്‍
ആവശ്യമായ തീരുമാനം
എടുക്കുമോ;
(സി)
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
നിലവിലെ കളിസ്ഥലങ്ങള്‍
നവീകരിക്കാനും
സ്പോര്‍ട്ട്സ് രംഗത്ത്
വിദ്യാര്‍ത്ഥികള്‍ക്ക്
അഭിവൃദ്ധിയുണ്ടാക്കാനും
നടപടി സ്വീകരിക്കുമോ?
കായികരംഗം
മികവുറ്റതാക്കുവാൻ നടപടി
609.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
കായികരംഗം
മികവുറ്റതാക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ;
(ബി)
അന്തര്‍ദേശീയ
നിലവാരത്തില്‍ കായിക
പരിശീലന കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ നടപടി
ഉണ്ടാകുമോ; വിശദാംശം
ലഭ്യമാക്കുമോ?
മൂന്നാറിലെ
എച്ച്. എ. റ്റി. സി.
ഗ്രൗണ്ടിന്റെ സ്ഥിതി
610.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
മൂന്നാറിലെ എച്ച്. എ.
റ്റി. സി. ഗ്രൗണ്ടിന്റെ
ഇപ്പോഴത്തെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
അഡ്വഞ്ചര്‍
അക്കാഡമി
611.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
അഡ്വഞ്ചര്‍ അക്കാഡമി
എവിടെയൊക്കെ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അക്കാഡമിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ ?
സ്റ്റേഡിയം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
612.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ.എം.എസ്.
സ്റ്റേഡിയം,
എം.ആര്.സി. കൃഷ്ണന്
ഇന്‍ഡോര്‍ സ്റ്റേഡിയം
എന്നിവ കഴിഞ്ഞ
വര്‍ഷത്തെ ബജറ്റ്
(2016-17)
പ്രസംഗത്തില്‍
പ്രഖ്യാപിച്ചിട്ടും
ഇതുവരെ പ്രസ്തുത സ്ഥലം
വകുപ്പ് അധികൃതര്‍
പരിശോധിച്ച്
ഡി.പി.ആര്.
തയ്യാറാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
കാര്യക്ഷമമാക്കൽ
613.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
പഠിക്കുന്നതിന്
നിയോഗിച്ച സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഹോസ്റ്റല്‍
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുള്ള
എന്തൊക്കെ നടപടികളാണ്
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളില്‍
ഉള്ളതെന്നും ആയതില്‍
എന്തു നടപടി
സ്വീകരിച്ചു എന്നും
അറിയിക്കാമോ ?
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ നടത്തിപ്പ്
614.
ശ്രീ.റോജി
എം. ജോണ്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
നടത്തിപ്പില്‍
എന്തെങ്കിലും
ക്രമക്കേട് സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സില്‍
നിയോഗിച്ച വിദഗ്ദ്ധ
സമിതി
കണ്ടെത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏതെല്ലാം
തരത്തിലുള്ള
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
സ്പോര്‍ട്സ്
കൗണ്‍സിലിന് കീഴില്‍
എത്ര സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നും അതില്‍ എത്ര
ഹോസ്റ്റലുകളാണ്
പൂട്ടുവാന്‍
തീരുമാനിച്ചിട്ടുള്ളത്
എന്നും അറിയിക്കുമോ;
(സി)
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
നിയന്ത്രണം ആര്‍ക്കാണ്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ജില്ലാ
സ്പോര്‍ട്സ്
കൗണ്‍സിലുകളുടെ പരിശോധന
ശക്തമാക്കി സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
നടത്തിപ്പ്
മെച്ചപ്പെടുത്താൻ
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
സ്പോര്‍ട്സ്
താരങ്ങളുടെ ഉന്നമനത്തിനായി
ആനുകൂല്യങ്ങള്‍
615.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സ്പോര്‍ട്സ് ഗെയിംസ്
വിഭാഗത്തില്‍
ഇന്ത്യയില്‍ ഏറ്റവും
മുന്നില്‍ നില്ക്കുന്ന
സംസ്ഥാനം കേരളമാണ്
എന്നിരിക്കേ, ഇൗ നേട്ടം
കെെവരിക്കുന്ന
സ്പോര്‍ട്സ്
താരങ്ങളുടെ
ഉന്നമനത്തിനായി മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കാര്യമായ
യാതൊരു വിധ
ആനുകൂല്യങ്ങളും
സ്കോളര്‍ഷിപ്പുകളും
ജോലികളും
നല്കുന്നില്ലായെന്ന
കാര്യം
മനസ്സിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കോട്ടുക്കല്‍
സ്പോര്‍ട്സ് വകുപ്പിന്റെ
ഭൂമിയില്‍ നടപ്പിലാക്കാന്‍
നിശ്ചയിച്ചിട്ടുള്ള
പദ്ധതികള്‍
616.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
കോട്ടുക്കല്‍
സ്പോര്‍ട്സ്
വകുപ്പിന്റെ കൈവശമുള്ള
ഭൂമിയില്‍ കായികവകുപ്പ്
നടപ്പിലാക്കാന്‍
നിശ്ചയിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
വെളിപ്പെടുത്താമോ; ഈ
സാമ്പത്തിക വര്‍ഷം
തന്നെ ഇതിനുവേണ്ടിയുള്ള
ഭരണനടപടികള്‍
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സിലിലെ ക്രമക്കേടുകള്‍
617.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലിന്‍െറ കഴിഞ്ഞ
പതിനഞ്ചു വര്‍ഷത്തെ
ക്രമക്കേടുകള്‍
അന്വേഷിക്കാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ആ
ഏജന്‍സി അതിന്‍െറ
പ്രാഥമിക അന്വേഷണം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പ്രാഥമിക
റിപ്പോര്‍ട്ടില്‍
ക്രമക്കേടുകള്‍
നടന്നതായി
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലുകളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
സ്പോര്‍ട്ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
618.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായിക
താരങ്ങളെ ആധുനിക
രീതിയില്‍
പരിശീലിപ്പിക്കുന്നതിന്
പുതിയ സ്ഥാപനം
ആരംഭിക്കുവാനായി
ചിങ്ങവനം ഇലക്ട്രോ
കെമിക്കല്‍സിന് സമീപം
ഏറ്റെടുത്ത
പാട്ടക്കരാര്‍
പൂര്‍ത്തിയായ 11 1/2
ഏക്കര്‍ സ്ഥലത്ത്
സ്പോര്‍ട്ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്തെന്ന്
വിശദീകരിക്കാമോ ?
സ്റ്റേഡിയങ്ങളുടെ
അപര്യാപ്തത
619.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേഡിയങ്ങളുടെ
അപര്യാപ്തതയും പരിശീലന
കേന്ദ്രങ്ങളുടെ കുറവും
മൂലം കായിക കേരളത്തിന്
വളരാനാവാത്ത സാഹചര്യം
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കായിക
പരിശീലനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
പുതിയതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
എല്ലാ
വിദ്യാലയങ്ങളിലും
കളിസ്ഥലം ഉണ്ടെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
ഓരോ
പഞ്ചായത്തിലും
മിനിസ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കാനും
പരിപാലിക്കാനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
യുവജന
ക്ഷേമ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
620.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജന ക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ ;
(സി)
യൂത്ത്
സെന്ററുകള്‍ മുഖേന
എന്തൊക്കെ പരിപാടികള്‍
നടപ്പിലാക്കുന്നുവെന്ന്
വ്യക്തമാക്കാമോ ?