അനോമലി
പരിഹാരം
403.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫയല്‍
നമ്പര്‍
229127/ARC1/2016/ധന
എന്ന ഫയലില്‍ തീരുമാനം
എടുത്തിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കിൽ എത്രയും
പെട്ടെന്ന് തീരുമാനം
കൈക്കൊളളുമോ;
(സി)
പ്രസ്തുത
ഫയലില്‍ അനോമലി
പരിഹരിക്കുന്നത്
സംബന്ധിച്ച ശുപാര്‍ശ
എന്താണെന്ന്
വെളിപ്പെടുത്തുമോ?
നികുതി വരുമാനത്തിലെ
വര്‍ദ്ധനവ്
404.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി വരുമാനത്തില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ് 2016-17
ലെ പുതുക്കിയ
ബഡ്ജറ്റില്‍
ലക്ഷ്യമിട്ടത്;
(ബി)
ഈ
സാമ്പത്തിക വര്‍ഷം 2017
ജനുവരി 31 വരെ നികുതി
വരുമാനത്തില്‍ എത്ര
വളര്‍ച്ച നേടുവാന്‍
കഴിഞ്ഞു ; ബഡ്ജറ്റില്‍
ലക്ഷ്യമിട്ടിരുന്ന
വളര്‍ച്ച നേടുവാന്‍
കഴിയാതിരുന്നതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
നോട്ട്
അസാധുവാക്കിയ 2016
നവംബര്‍ മാസത്തിനുശേഷം
നികുതി വരുമാനത്തില്‍
ഓരോ മാസവുമുണ്ടായ
വളര്‍ച്ച എത്രയാണ്;
(ഡി)
നോട്ട്
അസാധുവാക്കുന്നതിന്
മുമ്പിലുള്ള ഓരോ മാസവും
നികുതി
വരുമാനത്തിലുണ്ടായ
വര്‍ദ്ധനവ് എത്ര
ശതമാനമായിരുന്നു എന്ന്
വ്യക്തമാക്കാമോ?
ബജറ്റ് നിര്‍ദ്ദേശങ്ങളില്‍
നടപ്പാക്കിയവ
405.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
സാമ്പത്തിക വര്‍ഷത്തെ
പുതിയ ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
നടപ്പിലാക്കാന്‍
സാധിക്കാതിരുന്നതതും
നടപ്പിലാക്കിയവയും
ഏതൊക്കെയായിരുന്നുവെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ?
സംസ്ഥാന പദ്ധതി അടങ്കല്‍ തുക
406.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ
പുതുക്കിയ ബജറ്റ്
അനുസരിച്ച് സംസ്ഥാന
പദ്ധതി അടങ്കല്‍ തുക
കേന്ദ്ര
വിഹിതമുള്‍പ്പെടെ ആകെ
എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എസ്.സി/എസ്.റ്റി
വിഭാഗത്തിനായി
നീക്കിവച്ചിട്ടുള്ളത്
എന്തു തുകയാണ്;
(സി)
ഇതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നീക്കിവച്ചിട്ടുള്ള തുക
എത്ര; വ്യക്തമാക്കാമോ;
(ഡി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
എസ്.സി/എസ്.റ്റി
മേഖലയ്ക്ക് വേണ്ടി
എന്തു തുക
ചെലവഴിച്ചുവെന്നും ഇത്
ആകെ അനുവദിച്ച തുകയുടെ
എത്ര ശതമാനമാണെന്നും
വിശദമാക്കാമോ?
'കിഫ്ബി'
യില്‍ നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
407.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'
യില്‍ നിര്‍ദ്ദേശിച്ച
എത്ര പ്രോജക്ടുകളുടെ
നിര്‍വ്വഹണം
ആരംഭിച്ചിട്ടുണ്ട് ; ഇവ
മൊത്തം നിര്‍ദ്ദേശിച്ച
പ്രോജക്ടുകളുടെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
'കിഫ്ബി'
യില്‍ നിര്‍ദ്ദേശിച്ച
പ്രോജക്ടുകള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍ ഏത്
തരം സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
പൊതുമരാമത്ത്
വകുപ്പ് മുഖാന്തിരം
'കിഫ്ബി' യില്‍ എത്ര
പ്രോജക്ടുകള്‍
നടപ്പിലാക്കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
എത്ര പ്രോജക്ടുകള്‍
'കിഫ്ബി' മുഖാന്തരം
നിര്‍വ്വഹണത്തിന്
നിര്‍ദ്ദേശിച്ചിട്ടുണ്ട്
; അവ ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
'കിഫ്ബി'
യില്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
408.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'
യില്‍ ഉള്‍പ്പെടുത്തി
2016 നവംബറില്‍
അംഗീകാരം നല്കിയ 4004
(നാലായിരത്തി നാല്)കോടി
രൂപയുടെ പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കിഫ്ബിയില്‍
പദ്ധതികള്‍
ഉള്‍പ്പെടുത്തുന്നതിന്
പ്രധാനമായും
കണക്കാക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്എന്ന്
വിശദമാക്കാമോ;
(സി)
ഈ
വര്‍ഷം ഏതൊക്കെ
മേഖലകളില്‍ നിന്നുള്ള
പദ്ധതികള്‍ക്കാണ്
മുന്‍ഗണന നല്‍കുക;
(ഡി)
ഈ
വര്‍ഷം എത്ര തുക
ഇതിനായി
വിനിയോഗിക്കുമെന്നറിയിക്കാമോ;
(ഇ)
ഈ
വര്‍ഷത്തെ
പദ്ധതികള്‍ക്ക്
എന്നത്തേക്ക് അംഗീകാരം
നല്‍കാനാകും എന്ന്
വെളിപ്പെടുത്താമോ;
(എഫ്)
കഴിഞ്ഞ
തവണ പരിഗണിക്കാത്ത
മണ്ഡലങ്ങളില്‍ നിന്നുളള
പ്രവൃ ത്തികള്
ഇത്തവണത്തെ പദ്ധതിയില്‍
പരിഗണിക്കുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
'കിഫ്ബി'യില്‍
അനുമതി ലഭിച്ചതും
പരിശോധിക്കുന്നതുമായ
പദ്ധതികള്‍
409.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'
യില്‍ ഇതു വരെ
ഭരണാനുമതി ലഭിച്ച
ഏതൊക്കെ പദ്ധതികളുണ്ട്
എന്നു വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിക്കുന്നതിനായി
കോഴിക്കോട് ജില്ലയില്‍
പരിഗണിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ?
'കിഫ്ബി'യില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
410.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17ലെ
ബഡ്ജറ്റില്‍ 'കിഫ്ബി
'യില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടോ;
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
മങ്കട
നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ;
(സി)
കിഫ്ബിയില്‍
ലഭിച്ചിട്ടുള്ള
ഫണ്ടുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇ.പി.എഫ്
പെന്ഷന് വാങ്ങുന്നവര്‍ക്ക്
ക്ഷേമ പെന്ഷന്
411.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.പി.എഫ്
പെന്ഷന് വാങ്ങുന്നവരെ
ക്ഷേമ പെന്ഷന്
വാങ്ങുന്നതില്‍ നിന്നും
വിലക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;ഇതിനുണ്ടായ
സാഹചര്യമെന്തായിരുന്നു;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
2014ല്‍ ഒരു ലക്ഷം
രൂപയില്‍ താഴെ
വരുമാനമുള്ളവര്‍ക്ക്
ക്ഷേമ പെന്ഷന്
വാങ്ങുന്നതിന് അനുമതി
നല്‍കിയിരുന്നു;പ്രസ്തുത
ഉത്തരവ് ഇപ്പോള്‍
നിലവിലുണ്ടോ;
(സി)
ഇന്ദിര
ഗാന്ധി ദേശീയ അംഗപരിമിത
പെന്ഷന്
വാങ്ങുന്നവര്‍ക്ക്
മറ്റേതെങ്കിലും ക്ഷേമ
പെന്ഷന് അര്‍ഹതയുണ്ടോ;
(ഡി)
വ്യാപകമായ
പ്രതിഷേധത്തെ
തുടര്‍ന്ന് ഇ.പി.എഫ്
പെന്‍ഷന്‍കാര്‍ക്ക്
ക്ഷേമ പെന്ഷന് കൂടി
വാങ്ങുവാന്‍ കഴിയുന്ന
വിധത്തില്‍ ഉത്തരവ്
പരിഷ്ക്കരിച്ചിട്ടുണ്ടോ;പരിഷ്ക്കരിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഐ.എച്ച്.ആര്.ഡി.
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
412.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള
പരിഷ്ക്കരണത്തിന്റെ
ശുപാര്‍ശകള്‍
ഐ.എച്ച്.ആര്.ഡി.
കോളേജ് ജീവനക്കാര്‍ക്ക്
നടപ്പാക്കുന്ന കാര്യം
ആലോചിക്കുമോ ;
(ബി)
ഒന്‍പതാം
ശമ്പള പരിഷ്ക്കരണം
ഐ.എച്ച്.ആര്.ഡി.
ജീവനക്കാര്‍ക്ക്
നടപ്പാക്കിയപ്പോള്‍
കുടിശ്ശിക നാളിതുവരെ
നല്‍കാതിരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കുടിശ്ശിക
ഉടന്‍ നല്‍കുന്നതിനുളള
നടപടി സ്വീകരിക്കുമോ ?
കെ.എസ്.ഇ.ബി
യുടെ തോപ്പുംപടിസെക്ഷന്
ഓഫീസ്
413.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
തോപ്പുംപടിയില്‍
കെ.എസ്.ഇ.ബി യുടെ
സെക്ഷന്‍ ഓഫീസ്
നിര്‍മ്മിക്കുന്നതിനായി
ആസ്തി വികസന
പദ്ധതിയില്‍ നിന്നും 80
ലക്ഷം രൂപയ്ക്ക് 2015
ല്‍ ഭരണാനുമതി
നല്‍കിയിട്ടും പ്രസ്തുത
തുക കെ.എസ്.ഇ.ബി. ക്ക്
ലഭ്യമാകാത്തതിനാല്‍
പ്രവര്‍ത്തി നാളിതുവരെ
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തുക
ലഭ്യമാകുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും
ലഭ്യമാകാത്തതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കാമോ; ഈ തുക
എന്നത്തേയ്ക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
എം.എല്‍.എ.
ആസ്തി വികസന പദ്ധതി
414.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
ആസ്തി വികസന സ്കീമില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിനുളള
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
സംബന്ധിച്ച
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ എന്നാണ്
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭിച്ചതെന്ന
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
ഡി.പി.ആര്
സര്‍ക്കാരില്‍
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍
നടപ്പാക്കുന്നതിനായി
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
415.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
മുഖാന്തിരം
നടപ്പാക്കുന്ന
പ്രവൃത്തിയുടെ ടെണ്ടര്‍
തുകയില്‍ നിന്നും
കുറച്ച് വിളിക്കുന്ന
അവസരത്തില്‍ അധികം
വരുന്ന തുക വരും
വര്‍ഷങ്ങളില്‍
ഉപയോഗിക്കുവാന്‍
കഴിയുന്ന തരത്തില്‍
ആസ്തി വികസന
ഫണ്ടിലേക്ക് തിരികെ
വകയിരുത്താന്‍ ധനകാര്യ
വകുപ്പ് നടപടി
സ്വീകരിക്കുമോ;
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിശോധിച്ച് ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ?
ഗവ.പോളിടെക്നിക്ക്,
ഗവ.ഐ.റ്റി.ഐ, ഗവ. കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക് ബസ്
വാങ്ങുന്നതിനുള്ള നടപടി
416.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ച്
ഗവണ്മെന്റ് പോളി
ടെക്നിക്, ഗവണ്മെന്റ്
ഐ.റ്റി.ഐ, ഗവണ്മെന്റ്
കോളേജ് എന്നിവിടങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്കായി
ബസ്സുകള്‍ വാങ്ങി
നല്‍കുന്നതിന് നിലവില്‍
അനുമതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍,
ആയതിന് അനുമതി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
ഓരോ
വകുപ്പിനും ബജറ്റില്‍
അനുവദിച്ച തുക
417.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
2016-17 സാമ്പത്തിക
വര്‍ഷം ഓരോ വകുപ്പിനും
ധനാഭ്യര്‍ത്ഥനയിലൂടെ
ബജറ്റില്‍
ചെലവഴിക്കാന്‍
അനുവദിച്ച തുക എത്ര
വീതമായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
15.01.2017
വരെയുളള കണക്കുകള്‍
പ്രകാരം ഓരോ വകുപ്പും
ചെലവഴിച്ച തുക എത്ര
വീതമാണെന്നും ചെലവഴിച്ച
തുക വകയിരുത്തപ്പെട്ട
തുകയുടെ എത്ര
ശതമാനമാണെന്നും
വിശദമാക്കുമോ?
കിഫ്ബി
വഴി ഏറ്റെടുത്ത പദ്ധതികളുടെ
പുരോഗതി
418.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം കിഫ്
ബി വഴി ഏറ്റെടുത്ത
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
കിഫ്
ബി വഴി ഏറ്റെടുത്ത
പദ്ധതികൾക്ക് ഏതൊക്കെ
ധനകാര്യസ്ഥാപനങ്ങളാണ്
വായ്പ
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ധനകാര്യ സ്ഥാപനങ്ങള്‍
വഴി സമാഹരിച്ച തുക,
നൽകേണ്ട പലിശ,
തിരിച്ചടവ് എന്നിവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
2017-2018
സാമ്പത്തിക വര്‍ഷം കിഫ്
ബി വഴി ഏതെല്ലാം
മേഖലയിലാണ് ധനം
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
എത്ര തുകയാണ്
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
നീതി
ആയോഗ് രൂപീകരണം
419.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നീതി
ആയോഗിന്റെ
രൂപീകരണത്തിന്റെ ഫലമായി
സംസ്ഥാനത്തിന്
ലഭിക്കേണ്ട കേന്ദ്ര
വിഹിതത്തില്‍ വന്നു
ചേര്‍ന്നിട്ടുള്ള
കുറവും ന്യൂനതകളും
എന്തെല്ലാമാണ്;വിശദവിവരം
നല്‍കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കുന്നതോടുകൂടി
കേരളത്തിന് നേട്ടമാണോ
അതോ കോട്ടമാണോ
സംഭവിക്കുക; വിശദവിവരം
നല്‍കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
420.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സര്‍ക്കാര്‍
ഓഫീസുകള്‍ ധനകാര്യ
വകുപ്പ്
പരിശോധിച്ചിട്ടുണ്ട്;
എങ്കില്‍ വകുപ്പു
തിരിച്ച് വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഒരു
സാമ്പത്തിക വര്‍ഷം എത്ര
തുക വാടകയിനത്തില്‍
ചെലവിടുന്നുണ്ടെന്ന്
വിശദമാക്കുമോ?
കേരള
ഇന്‍ഫ്രാസ്ട്രക്ചർ
ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്
ബോര്‍ഡ്
421.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍ഫ്രാസ്ട്രക്ചർ
ഇന്‍വെസ്റ്റ്മെന്റ്
ഫണ്ട് ബോര്‍ഡിന്‍െറ
ഡയറക്ടര്‍ ബോര്‍ഡ് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര തവണ യോഗം
കൂടുകയുണ്ടായി;
എന്നൊക്കെ;
വ്യക്തമാക്കുമോ;
(ബി)
ഇൗ
യോഗങ്ങളില്‍ വച്ച്
നാളിതുവരെ എന്ത്
തുകയ്ക്കുളള
പദ്ധതികള്‍ക്കാണ്
അംഗീകാരം നല്‍കിയത് ;
വിശദമാക്കുമോ;
(സി)
ഇപ്രകാരം
അംഗീകാരം നല്കിയ എത്ര
പദ്ധതികള്‍ ഇതിനകം
ആരംഭിച്ചിട്ടുണ്ട് ;
ഓരോ പദ്ധതിയുടെയും
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
422.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
പുതുക്കിയ ബജറ്റില്‍
മണ്ഡലം ആസ്തി വികസന
ഫണ്ടായി ഓരോ
മണ്ഡലത്തിലും എത്ര
കോടി രൂപ വീതം
അനുവദിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
പ്രസ്തുത
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികള്‍ക്ക്
നാളിതുവരെ എത്ര തുകയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
വാട്ടര്‍ അതോറിറ്റി,
വിദ്യാഭ്യാസം,
പൊതുമരാമത്ത്,
ആരോഗ്യം എന്നീ
മേഖലകളില്‍ ഭരണാനുമതി
നല്കിയതിന്െ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ആസ്തി
വികസന ഫണ്ട് വിനിയോഗം
423.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ടില്‍
എത്ര കോടി രൂപയ്ക്ക്
ഇതിനകം ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ഇതു സംബന്ധിച്ച കണക്ക്
വ്യക്തമാക്കുമോ;
(സി)
2017
മാര്‍ച്ച് 31 ന് മുമ്പ്
ചെലവഴിക്കപ്പെടാത്ത തുക
അടുത്ത സാമ്പത്തിക
വര്‍ഷത്തില്‍
ചെലവഴിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(ഡി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കി എം.എല്‍.എ.
മാര്‍ ഉദ്ദേശിച്ച
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ചുള്ള
കെട്ടിട നിര്‍മ്മാണം
424.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൂര്‍ണ്ണമായും
സര്‍ക്കാര്‍
ഉടമസ്ഥതിലുള്ള ഖാദി
ബോര്‍ഡിന് വ്യവസായ
വകുപ്പിന്റെ സ്ഥലത്ത്
എംഎല്‍എ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
വര്‍ക്ക് ഷെഡുകള്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
തടസമുണ്ടോ;
(ബി)
ഖാദി
ബോര്‍ഡിന്റെ തന്നെ
എഞ്ചിനീയറിങ് വിഭാഗത്തെ
പ്രസ്തുത ജോലികള്‍
ഏല്‍പ്പിക്കുന്നതിന്
തടസമുണ്ടോ;
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ടില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി
425.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
പുതുക്കിയ ബജറ്റില്‍
നിയോജകമണ്ഡല ആസ്തി
വികസന ഫണ്ടില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രൊപ്പോസലുകള്‍
ഭരണാനുമതി
ലഭിക്കുന്നതിനായി ഭരണ
വകുപ്പില്‍ നിന്നും
ധനകാര്യ വകുപ്പില്‍
എത്തുമ്പോള്‍ വളരെ
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
കാലതാമസം ഒഴിവാക്കാന്‍
മതിയായ ഉദ്യോഗസ്ഥരെ
നിയമിക്കുമോ;
(സി)
ധനകാര്യ
വകുപ്പില്‍ എത്തുന്ന
ഇത്തരം ഫയലുകളില്‍
പരമാവധി എത്ര ദിവസം
കൊണ്ട് തീരുമാനം
എടുക്കപ്പെടുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനകം
ധനകാര്യ വകുപ്പിലെത്തിയ
എല്ലാ
പ്രൊപ്പോസലുകള്‍ക്കും
അംഗീകാരം നല്‍കുമെന്ന്
ഉറപ്പു വരുത്തുമോ?
ആസ്തി
വികസന പദ്ധതിയിൽ ഉൾപ്പെടുത്തി
ഹെെമാസ്റ്റ് ലെെറ്റുകള്‍
426.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-
17 എല്‍. എ. സി- എ. ഡി.
എസ്.- ല്‍
ഉള്‍പ്പെടുത്തി
ഹെെമാസ്റ്റ്
ലെെറ്റുകള്‍
സ്ഥാപിക്കാനുള്ള എത്ര
പ്രപ്പോസലുകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഹെെമാസ്റ്റ്
ലെെറ്റുകള്‍
സ്ഥാപിക്കുന്നതിന്
പുതിയ നടപടിക്രമങ്ങള്‍
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ക്ഷേമ
പെന്ഷന് പദ്ധതി
427.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കി വരുന്ന
ക്ഷേമ പെന്ഷന്
പദ്ധതിയില്‍ ഏതെങ്കിലും
വിധത്തിലുള്ള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതെങ്കിലും
വിധത്തിലുള്ള
പരിശോധനകളോ വിവരശേഖരണമോ
ഇക്കാര്യത്തില്‍
നടത്തിയിട്ടുണ്ടോയെന്നത്
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഒന്നിലേറെ
ക്ഷേമ പെന്‍ഷനുകള്‍
കൈപ്പറ്റുന്നവരുണ്ടോ;ഉണ്ടെങ്കിൽ
അവര്‍ക്ക് ഒരു
പെന്ഷന് എന്ന
രീതിയില്‍ നിയന്ത്രണം
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ക്ഷേമ
പെന്ഷന്
428.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമനിധിയില്‍
അംഗമായി വിഹിതം അടച്ച്
പെന്ഷന് ലഭിക്കുന്ന
ആള്‍ക്ക് മറ്റ്
ക്ഷേമപെന്ഷന്
അര്‍ഹതയുണ്ടോ ;
(ബി)
ഏതൊക്കെ
ക്ഷേമ നിധികളില്‍
അംഗങ്ങളായിട്ടുളളവര്ക്കാണ്
മറ്റ് ക്ഷേമ പെന്ഷന്
അര്‍ഹതയുള്ളത് എന്ന്
വ്യക്തമാക്കുമോ ?
വിവിധ വകുപ്പുകളിലെ
കരാറുകാര്‍ക്ക് സര്‍ക്കാര്‍
കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക
429.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍,
പി.ഡബ്ള്യു.ഡി തുടങ്ങിയ
വകുപ്പുകളിലെ
കരാറുകാര്‍ക്ക്
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക ഏറ്റവും
ഒടുവിലത്തെ
കണക്കനുസരിച്ച്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കുടിശ്ശികകള്‍ കൊടുത്തു
തീര്‍ക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിവിധ
വകുപ്പുകളുടെയും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെയും
പദ്ധതി വിഹിതം
430.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളുടെയും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും
പദ്ധതി വിഹിത വിനിയോഗം
സംബന്ധിച്ച കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ബി)
സാമ്പത്തിക
വര്‍ഷാവസാനമായിട്ടും പല
വകുപ്പുകളും
പദ്ധതിവിഹിതം പകുതി
പോലും
ചെലവഴിച്ചില്ലെന്ന
കാര്യം സര്‍ക്കാര്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അതിന്‍െറ കാരണം
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
വിഹിതം ചെലവഴിക്കാതെ
ലാപ്സാവുന്ന സാഹചര്യം
ഒഴിവാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
431.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'
കിഫ്ബി 'യില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയില്‍ എന്തെല്ലാം
പദ്ധതികളാണ് ഈ വര്‍ഷം
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവയില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത് ;
(സി)
'കിഫ്ബി'
യില്‍ മതിയായ ഫണ്ട്
സ്വരൂപിക്കാന്‍
കാലതാമസം ഉണ്ടാകുന്നതു
മൂലം മേല്‍പ്പറഞ്ഞ
പദ്ധതികളുടെ
നടത്തിപ്പിന് കാലതാമസം
ഉണ്ടാകാന്‍
സാധ്യതയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി മെഗാ പദ്ധതികള്‍
432.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ
ബഡ്ജറ്റില്‍
മെഗാപദ്ധതികള്‍
പ്രഖ്യാപിക്കാതിരുന്നത്
അത് കിഫ്ബി വഴി
നടപ്പിലാക്കാം
എന്നുളളതുകൊണ്ടായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
2016-17
ല്‍ കിഫ്ബി വഴി
നടപ്പിലാക്കിയ വിവിധ
മെഗാ പദ്ധതികള്‍
ഏതൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതികള്‍ക്കായി
നീക്കിവച്ച തുക
എത്രയെന്നും ഇതുവരെ
ചെലവഴിച്ച തുക
എത്രയെന്നും
വെളിപ്പെടുത്തുമോ?
ചരക്ക്
സേവന നികുതി
433.
ശ്രീ.വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി) നിയമം
നടപ്പിലാക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട്
വച്ചിട്ടുള്ളതെന്നും
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം എന്താണെന്നും
വ്യക്തമാക്കുമോ ;
(ബി)
നിയമം
നടപ്പാക്കുന്നതുമൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
വരുമാന നഷ്ടം
നികത്താന്‍
എന്തെങ്കിലും പ്രത്യേക
പാക്കേജ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
;
(സി)
ജി.എസ്.ടി.യില്‍
ഒരു പങ്ക്
നിശ്ചയിക്കാനുള്ള
സംസ്ഥാന
സര്‍ക്കാരുകളുടെ അവകാശം
ഉറപ്പുവരുത്തിയിട്ടുണ്ടോ
;
(ഡി)
ജി.എസ്.ടി
നടപ്പിലാക്കാന്‍
എന്തെങ്കിലും
നിയമനിര്‍മ്മാണം
നടത്തേണ്ടതുണ്ടോ ;
ഉണ്ടെങ്കില്‍ അത്
എന്നത്തേയ്ക്ക്
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ ?
ചരക്കു
സേവന നികുതി നടപ്പാക്കല്‍
434.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്കുസേവന നികുതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ചരക്കുസേവന
നികുതി
നടപ്പിലാക്കുന്നതുമൂലം
സംസ്ഥാനത്തെ
സമ്പദ്ഘടനയില്‍
ഉണ്ടാകുന്ന
വ്യത്യാസങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
മുഖേന ഭരണാനുമതി
നല്‍കിയിട്ടുള്ള പദ്ധതികള്‍
435.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി മുഖേന ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികളുടെ വിശദ വിവരം
നല്‍കാമോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍
ഏതെല്ലാംകിഫ്ബി
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
കിഫ്ബി
പദ്ധതി
436.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കിഫ്ബിയില്‍
ഇതിനോടകം എത്ര കോടി രൂപ
സമാഹരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
നബാര്‍ഡില്‍
നിന്നും കിഫ്ബിക്ക്
എന്തെങ്കിലും സഹായമോ
സഹായ വാഗ്ദാനമോ
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നിയോജക
മണ്ഡലം ആസ്തി വികസന ഫണ്ട്
437.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയോജക മണ്ഡലം ആസ്തി
വികസന ഫണ്ടില്‍
പ്രവൃത്തി ടെണ്ടര്‍
ചെയ്യുമ്പോള്‍
ലഭ്യമാക്കുന്ന ടെണ്ടര്‍
സേവിങ്ങ്സ് തുക
ഉപയോഗിച്ച് അഡീഷണല്‍
പ്രവൃത്തി
നിര്‍ദ്ദേശിക്കുന്നതിന്
അനുമതി നല്കുന്ന വിഷയം
പരിഗണിക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ ?
നോട്ടു
നിരോധനം
438.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടു
നിരോധനം
സംസ്ഥാനത്തിന്റെ
സാമ്പത്തിക വ്യവസ്ഥയെ
ഏതെല്ലാം രീതിയിലാണ്
ബാധിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ ;
(ബി)
പ്രസ്തുത
പ്രതിസന്ധി
മറികടക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സംസ്ഥാനം
സ്വീകരിച്ചിട്ടുള്ളത്;
ഇതിന്റെ ഫലം കണ്ടു
തുടങ്ങിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നോട്ടു
നിരോധനം
439.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടു
നിരോധനം മൂലം
സംസ്ഥാനത്ത്
വ്യാപാരമേഖലയില്‍
ഉണ്ടായ പ്രതിസന്ധി
നിമിത്തം റവന്യൂ
വരുമാനത്തില്‍ എത്ര
കോടി രൂപയുടെ
കുറവുണ്ടായി എന്നാണ്
കണക്കാക്കുന്നത്;
(ബി)
റവന്യൂ
വരുമാനത്തില്‍
അപ്രതീക്ഷിതമായി ഉണ്ടായ
കുറവ് നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
റവന്യൂ
വരുമാനത്തില്‍ ഉണ്ടായ
കുറവ് നികത്തുന്നതിന്
കേന്ദ്ര ഗവണ്മെന്റില്
നിന്നും അധിക
സാമ്പത്തിക സഹായം
ലഭിച്ചിരുന്നുവോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
നോട്ടു
നിരോധനം
440.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നോട്ടു
നിരോധനം നിലവില്‍
വന്നതിനു ശേഷം
സംസ്ഥാനത്ത് നികുതി
വരുമാനത്തില്‍
വന്നിട്ടുള്ള കുറവിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
നോട്ട്
നിരോധനം മൂലം വരുമാന നഷ്ടം
441.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം മൂലം
സംസ്ഥാനത്തിന് വരുമാന
നഷ്ടം ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്
പദ്ധതി നടത്തിപ്പിനെ
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തിന്
നികുതി ഇനത്തില്‍
ലഭിക്കേണ്ട തുക
മുഴുവന്‍
പിരിച്ചെടുക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പദ്ധതി
അടങ്കല്‍
442.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഞ്ചവത്സര
പദ്ധതിയുടെ ഭാഗമായി
നടപ്പു സാമ്പത്തിക
വര്‍ഷത്തെ പദ്ധതി
അടങ്കല്‍ എത്ര കോടി
രൂപയുടേതാണ്;
(ബി)
ഏറ്റവുമൊടുവില്‍
മന്ത്രിസഭായോഗം
അംഗീകരിച്ച 2017-18 ലെ
വാര്‍ഷിക പദ്ധതി എത്ര
കോടി രൂപയുടേതാണ്;
(സി)
ഇതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുള്ള
വിഹിതമെത്രയാണ്;
(ഡി)
2015-16
വര്‍ഷത്തെ അടങ്കലും അത്
മുന്‍വര്‍ഷത്തേക്കാള്‍
എത്ര ശതമാനം
വര്ദ്ധനയോടുകൂടിയതാണെന്നും
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
വാര്‍ഷിക
പദ്ധതിയില്‍ അനുവദിച്ച
പണം മുന്‍വര്‍ഷങ്ങളില്‍
പാഴാക്കിയതിന്റെ
പേരില്‍ ഏതെല്ലാം
വകുപ്പുകളുടെ 2016-17ലെ
അടങ്കലില്‍ എത്ര ശതമാനം
വീതം കുറവു
വരുത്തുകയുണ്ടായി;
(എഫ്)
വിലവര്‍ദ്ധനവും
മറ്റുംമൂലം പദ്ധതി
നിര്വ്വഹണച്ചെലവില്
ഉണ്ടാകാവുന്ന സ്വഭാവിക
വര്‍ദ്ധനകൂടി
പരിഗണിച്ചാല്‍
ഫലത്തില്‍ പദ്ധതി
അടങ്കലില്‍ വര്‍ദ്ധന
ഉണ്ടാകുന്നുണ്ടോ;
വിശദമാക്കുമോ?
കിഫ്ബി
പദ്ധതികള്‍
443.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ അധികാരം
ഏറ്റശേഷം കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അംഗീകരിച്ച്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇതുവരെ
ഈ പദ്ധതികള്‍ക്കായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(സി)
പദ്ധതികളുടെ
ശേഷിക്കുന്ന
പ്രവര്‍ത്തനത്തിന് ഇനി
എന്ത് തുക ആവശ്യമുണ്ട്
എന്നും ആയത്
എന്നത്തേക്ക് പദ്ധതി
നിര്‍വ്വഹണ
ഏജന്‍സികള്‍ക്ക്
കൈമാറുമെന്നും
വ്യക്തമാക്കുമോ?
നികുതി
വെട്ടിപ്പ് തടയുവാന്‍
നടപടികള്‍
444.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നികുതി വെട്ടിപ്പ്
തടയുവാന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കിഫ്ബി
മുഖേനയുള്ള പദ്ധതികള്‍
445.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഡയറക്ടര്‍ ബോര്‍ഡ്
അംഗീകാരം
നല്‍കിയിട്ടുള്ള വിവിധ
പദ്ധതികള്‍ക്ക്
നാളിതുവരെ എത്ര തുക
അനുവദിച്ചു;
(ബി)
ഈ
പദ്ധതികളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് വിവിധ
ഏജന്‍സികള്‍ക്ക്
അനുവദിച്ച തുകയില്‍
നാളിതുവരെ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
അസറ്റ്
ഡവലപ്മെന്റ് പോര്‍ട്ടല്‍
446.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ട്
ചെലവഴിക്കുന്നതിന്
തയ്യാറാക്കിയ വെബ്
സൈറ്റിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഉദ്യോഗസ്ഥര്‍ക്ക്
ഇത് സംബന്ധിച്ച് എത്ര
ദിവസത്തെ പരിശീലനമാണ്
നല്‍കിയത്; ഇത്
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
വിഭാവനം
ചെയ്ത പ്രകാരം, ഒരു
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
എടുക്കുന്നതിന്
പൂര്‍ണമായും ഓണ്‍ലൈനായി
പ്രോസസ് ചെയ്യാന്‍
സാധിക്കുന്നുണ്ടോ;
ഏതൊക്കെ വകുപ്പില്‍
ഇത്തരം പ്രോസസിങ്
സാധ്യമാകുന്നുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
എല്ലാ
വകുപ്പുകളും
പൂര്‍ണമായും ഓണ്‍ലൈന്‍
സംവിധാനത്തില്‍ വരാതെ
പ്രസ്തുത സംവിധാനം
എത്രത്തോളം
വിജയകരമാക്കുവാന്‍
സാധിക്കുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കാമോ;
(ഇ)
എല്ലാ
വകുപ്പുകളും
പൂര്‍ണമായും
ഓണ്‍ലൈനില്‍ ഫയല്‍
പ്രോസസിംഗ്
നടത്തുന്നതിനുള്ള
ക്രമീകരണം അടിയന്തരമായി
ഏര്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
ചെക്ക്
പോസ്റ്റുകള്‍ വഴി നികുതി
വെട്ടിപ്പ് നിയന്ത്രിക്കാന്‍
നടപടികള്‍
447.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അമരവിളയില്‍
സമാന്തര ചെക്ക്
പോസ്റ്റുകള്‍ വഴി
നികുതി വെട്ടിച്ച് വലിയ
വാഹനങ്ങള്‍ പോകുന്നത്
നിയന്ത്രിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
സ്കൂളുകളില്‍ ലാട്രിനും,
പാചകപ്പുരയും നിര്‍മ്മിച്ചു
കൊടുക്കുന്നതിന് എം.എല്‍.എ
ഫണ്ട്
448.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിൽ ലാട്രിനും,
പാചകപ്പുരയും
നിര്‍മ്മിച്ചു
കൊടുക്കുന്നതിന്
എം.എല്‍.എ ഫണ്ട്
ഉപയോഗിക്കാം എന്ന
ഉത്തരവുണ്ടെങ്കിലും ഈ
ലാട്രിനും,
പാചകപ്പുരയ്ക്കും
ആവശ്യമായ ജലവിതരണ
സംവിധാനം
ഒരുക്കുന്നതിന്
എം.എല്‍.എ.
ഫണ്ടുപയോഗിക്കുന്നതിന്
സാങ്കേതിക
തടസ്സങ്ങളുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എയ്ഡഡ്
സ്കൂളുകളിലെ ജലവിതരണ
സംവിധാനങ്ങള്‍ക്കു്
എം.എല്‍.എ ഫണ്ട്
ഉപയോഗിക്കുന്നതിനുള്ള
അനുമതി നല്‍കുന്നതിന്
പുതിയ ഉത്തരവ് നല്‍കുമോ
എന്നറിയിക്കാമോ;
(സി)
അടുക്കളയിലേക്കുള്ള
ഫര്‍ണിച്ചറും,
ലാട്രിനിലേക്കാവശ്യമായ
സാമഗ്രികളും
വാങ്ങുന്നതിന്
എം.എല്‍.എ. ഫണ്ട്
ഉപയോഗിക്കുവാന്‍
കഴിയുമോ
എന്നറിയിക്കാമോ?
നോട്ടു
നിരോധനത്തിന്റെ ഫലമായി
സാമ്പത്തിക നഷ്ടം
449.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ നോട്ടു
നിരോധനത്തിന്റെ ഫലമായി
സംസ്ഥാനത്തിനുണ്ടായിട്ടുളള
സാമ്പത്തിക നഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
നോട്ടു
നിരോധനത്തിന്റെ ഭാഗമായി
സംസ്ഥാനത്ത്
സാമ്പത്തികമാന്ദ്യം
ഉണ്ടായിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയത്
മറികടക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
നോട്ട്
അസാധുവാക്കലിനെ തുടര്‍ന്നുളള
സാമ്പത്തിക മാന്ദ്യം
450.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കലിനെ
തുടര്‍ന്നുളള
സാമ്പത്തിക മാന്ദ്യം
സംസ്ഥാനത്തിന്റെ റവന്യൂ
വരുമാനത്തില്‍ എന്ത്
ആഘാതം ഏല്‍പ്പിച്ചു;
(ബി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക ആസൂത്രണ
പ്രവര്‍ത്തനങ്ങളെ താളം
തെറ്റിക്കുന്ന
നിലയിലാണ് ഇതു
കൊണ്ടുണ്ടായ റവന്യൂ
വരുമാന നഷ്ടം എന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
വാറ്റിതര
നികുതിയില്‍ 2015
ഡിസംബറിനെ അപേക്ഷിച്ച്
2016 ഡിസംബറിലുണ്ടായ
കുറവെത്രയാണ് ;
(ഡി)
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതിയെയും,
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതിയെയും നോട്ട്
അസാധുവാക്കല്‍
എപ്രകാരമാണ്
ബാധിച്ചിട്ടുള്ളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ഇ)
നോട്ട്
അസാധുവാക്കലിനെ
തുടര്‍ന്നുള്ള
സാമ്പത്തിക മാന്ദ്യം
മറികടക്കുന്നതിന്
സര്‍ക്കാര്‍
കൈകൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് ;
സര്‍ക്കാരിന്റെ
കടമെടുപ്പ് പരിധി
ആഭ്യന്തരമൊത്ത
ഉത്പാദനത്തിന്റെ നാല്
ശതമാനം ആയി
ഉയര്‍ത്തിയാല്‍
സാമ്പത്തിക മാന്ദ്യം
മറികടക്കുവാന്‍
സാധിക്കുമോ ?
ധനകമ്മി
451.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധനകമ്മി സംബന്ധിച്ച
വിശദാംശം 2011 മുതല്‍
2016 വരെയുള്ള
വര്‍ഷങ്ങളിലേത്
വ്യക്തമാക്കുമോ ;
(ബി)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
സര്‍ക്കാരിന്റെ പൊതുകടം
എത്രയായിരുന്നു; 2016
മാര്‍ച്ച് 31-ലെ കണക്ക്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
2011
മുതല്‍ 2016 വരെയുള്ള
വര്‍ഷങ്ങളിലെ നികുതി
വരുമാനത്തിന്റെ കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ഓരോ നികുതിയും ഇനം
തിരിച്ച് നല്‍കാമോ?
മണലൂര്‍
മണ്ഡലം ആസ്തി വികസന
ഫണ്ടിലേക്ക് ശുപാര്‍ശ
ചെയ്യപ്പെട്ട പ്രവൃത്തികൾ
452.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലം
എം.എല്‍.എ യുടെ
2016-17-ലെ ആസ്തി വികസന
ഫണ്ടിലേക്ക് ശുപാര്‍ശ
ചെയ്യപ്പെട്ട
പ്രവൃത്തികളില്‍ എത്ര
പ്രവൃത്തികളുടെ
ഡി.പി.ആര് ധനകാര്യ
വകുപ്പിന്
ലഭിച്ചിട്ടുണ്ട്;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ധനാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ഏതെങ്കിലും
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിയ്ക്കുമോ?
കേന്ദ്ര
നികുതി വിഹിതം
453.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ്
അവതരിപ്പിച്ചിട്ടുള്ള
2017-18 -ലെ ബജറ്റ്
കണക്കുകള്‍ അനുസരിച്ച്
കേരളത്തിന്റെ നികുതി
വിഹിതത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ഇനത്തില്‍ ഈ വര്‍ഷം
കുറവ്
അനുഭവപ്പെടുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
ഇനത്തില്‍ ഈ വര്‍ഷം
നികുതികള്‍ കൂടുതല്‍
പ്രതീക്ഷിക്കാമോ;
എങ്കില്‍ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
പദ്ധതി അടങ്കല്‍ തുക
454.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16,
2016-17 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ സംസ്ഥാന
പദ്ധതി അടങ്കല്‍ എത്ര
കോടി രൂപ
വീതമായിരുന്നു; ഇതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുള്ളത്
എത്ര കോടി ആയിരുന്നു;
(ബി)
2015-16
ലെ പദ്ധതിച്ചെലവ്
എ.ജി.യുടെ
കണക്കനുസരിച്ച് എത്ര
കോടി ആയിരുന്നു; ഇതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
യഥാര്‍ത്ഥ
പദ്ധതിച്ചെലവ്
എത്രയായിരുന്നു?
നെന്മാറ
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതികള്‍
455.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കേണ്ട വികസന
പദ്ധതികളിൽ
ഏതിനെല്ലാമാണ്
ഭരണാനുമതി
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്ത്തീയായിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
(ബി)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ധനകാര്യ
അസ്ഥിരത സംബന്ധിച്ച് സി ആന്റ്
എ.ജി യുടെ വെളിപ്പെടുത്തല്‍
456.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ധനകാര്യ
അസ്ഥിരതയിലാണെന്ന
സി.ആന്റ്എ.ജി. യുടെ
വെളിപ്പെടുത്തലിനോട്
യോജിക്കുന്നുണ്ടോ;
ആയതിന്മേലുളള നിലപാട്
വ്യക്തമാക്കുമോ;
(ബി)
2016
മാര്‍ച്ച് 31-ലെ
കണക്കനുസരിച്ച് സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനമായിരുന്നു
കടബാധ്യത; ഇതിന്റെ തോത്
ഇപ്പോള്‍ എത്ര
ശതമാനമായി
കുറയുകയുണ്ടായി എന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
കടബാദ്ധ്യതയും
വരുമാനവും തമ്മിലുളള
തോത് 2010-11മുതല്‍
2014-15വരെയുളള
വര്‍ഷങ്ങളില്‍ എത്ര
ശതമാനം വീതമായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഡി)
ധന
ഉത്തരവാദിത്ത
നിയമപ്രകാരം
കടബാദ്ധ്യതകള്‍ സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനം വരെയാകാം;
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത ഇപ്പോള്‍
നിയന്ത്രണവിധേയമാണോ;
വിശദമാക്കുമോ?
സംസ്ഥാന
ഖജനാവില്‍ നിന്നു് നേരിട്ട്
ശമ്പളം പറ്റുന്ന ജീവനക്കാര്‍
457.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഖജനാവില്‍ നിന്നു്
നേരിട്ട് ശമ്പളം
പറ്റുന്ന
അധ്യാപകരുള്‍പ്പെടെയുളള
സര്‍ക്കാര്‍
ജീവനക്കാരുടെ നിലവിലെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
1.04.2016
മുതല്‍ 31.01.2017 വരെ
അധ്യാപകര്‍
ഉള്‍പ്പെടെയുളള
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്,
ശമ്പളവും അലവന്‍സുകളും
യാത്രാപ്പടി
ഉള്‍പ്പെടെയുളള മറ്റ്
ആനുകൂല്യങ്ങളും
നല്‍കുന്നതിനായി
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
പ്രതിമാസാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(സി)
1.04.2016
മുതല്‍ 31.03.2017
വരെയുള്ള കാലയളവില്‍
സംസ്ഥാനത്തെ മുഴുവന്‍
സര്‍ക്കാര്‍
സ്ഥാപനങ്ങളുടേയും വാടക,
വൈദ്യുതി ചാര്‍ജ്,
വെളളക്കരം
ഉള്‍പ്പെടെയുള്ള
നടത്തിപ്പ് ചെലവ്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
സംസ്ഥാനത്തെ
വിവിധ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
01.04.2016 മുതല്‍
31.01.2017 വരെ
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
സംസ്ഥാനത്തിന്റെ
കടം വീട്ടുന്നതിനും
പലിശ
തിരിച്ചടക്കുന്നതിനുമായി
എത്ര തുക 01.04.2016
മുതല്‍ 31.01.2017
വരെയുളള കാലയളവില്‍
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ ;
(എഫ്)
01.04.2016
മുതല്‍ 31.01.2017
വരെയുളള കാലത്ത്
സര്‍വ്വീസില്‍ നിന്നും
വിരമിച്ചവരുടെ
ആനുകൂല്യങ്ങള്‍ നല്കിയ
വകയില്‍ എത്ര തുകയാണ്
ചെലവഴിച്ചത്; വിശദാംശം
നല്‍കുമോ;
(ജി)
01.04.2016
മുതല്‍ 31.01.2017
വരെയുളള കാലയളവില്‍
വിവിധ ഇനങ്ങളിലായി
സര്‍ക്കാരിന്റെ മൊത്തം
വരുമാനം എത്രയാണെന്ന്
വ്യക്തമാക്കുമോ ; ഈ
കാലയളവില്‍
സര്‍ക്കാരിന്റെ ആകെ
ചെലവ് എത്രയെന്ന്
വിശദമാക്കുമോ?
ഇടക്കാല
ബഡ്ജറ്റിലെ പദ്ധതികള്‍
458.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
കാലത്ത് അവതരിപ്പിച്ച
ഇടക്കാല ബഡ്ജറ്റില്‍
പറഞ്ഞ പദ്ധതികള്‍ ഈ
സര്‍ക്കാര്‍
ഉപേക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിനുള്ള
കാരണം വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇടക്കാല
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ ഒന്നും
പുതിയ സര്‍ക്കാര്‍
റദ്ദ്
ചെയ്യുകയില്ലെന്ന്
നിയമസഭയില്‍ ബഹു.
ധനകാര്യ മന്ത്രി
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ ഇടക്കാല
ബഡ്ജറ്റില്‍
പറഞ്ഞിട്ടുള്ള
കാസര്‍ഗോഡ് നഗര
വികസനത്തിനുള്ള 5 കോടി
(ബഡ്ജറ്റ് പ്രസംഗം പേജ്
നമ്പര്‍:19), ഇന്‍ഡോര്‍
സ്റ്റേഡിയം 2 കോടി
(പേജ് നമ്പര്‍:53),
കാസര്‍ഗോഡ്
സിന്തറ്റിക്ക്
സ്റ്റേഡിയം പത്ത് കോടി
(ബഡ്ജറ്റ് പ്രസംഗം പേജ്
നമ്പര്‍:53), എന്നീ
പ്രവര്‍ത്തികള്‍ക്കുള്ള
ഭരണാനുമതി എപ്പോള്‍
നല്‍കമെന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
സര്‍ക്കാര്‍ വിഹിതം മടക്കി
നല്കുന്ന പദ്ധതികള്‍
459.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പദ്ധതികളില്‍ പദ്ധതി
വിഹിതം പൂര്‍ണ്ണമായും
കേന്ദ്രം മടക്കി
നല്കുന്നവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
2016-17
ല്‍ ഇപ്രകാരമുളള ഓരോ
പദ്ധതിയിലും
വകയിരുത്തിയ
തുകയെത്രയെന്നും
അതിലെത്ര തുക 2017
ജനുവരി 31 വരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ?
കറന്‍സി
പിന്‍വലിക്കല്‍
460.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ കറന്‍സി
പിന്‍വലിച്ച 2016
നവംബര്‍ 8 നു ശേഷം
നാളിതുവരെ സംസ്ഥാന
സര്‍ക്കാര്‍ കണക്കുകള്‍
പ്രകാരം പ്രതീക്ഷിച്ച
നികുതി വരുമാനം എത്ര
എന്നും ഇതുവരെ നികുതി
വരുമാനയിനത്തില്‍ എത്ര
തുക ലഭിച്ചു എന്നും
എത്ര തുകയുടെ
കുറവുണ്ടായി എന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
നികുതിയേതര
മാര്‍ഗ്ഗങ്ങള്‍
എന്തെങ്കിലും
സ്വീകരിച്ചുവോ;
എങ്കില്‍ എന്ത്
മാര്‍ഗ്ഗമാണ്
സ്വീകരിച്ചത് എന്നും
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോയേെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ സര്‍ക്കാര്‍
പ്രതീക്ഷിച്ചിരുന്ന
വാറ്റ് നികുതി വരുമാനം
എത്ര എന്നും വാറ്റു്
ഇതര നികുതികള്‍
ഏതെല്ലാം എന്നും
അവയില്‍ പ്രതീക്ഷിച്ചത്
എത്ര എന്നും
പ്രത്യേകിച്ച് റവന്യൂ
വരുമാനം
പ്രതീക്ഷിച്ചത്,
എക്സെെസ്,
രജിസ്ട്രേഷന്, ഗതാഗത
നികുതികള്‍, ലോട്ടറി,
മോട്ടോര്‍ വാഹന
രജിസ്ട്രേഷന്
എന്നിവയില്‍ എത്ര
പ്രതീക്ഷിച്ചു എന്നും
വ്യക്തമാക്കാമോ ;
ഇവകളില്‍ ഓരോന്നിലും
പിരിഞ്ഞു കിട്ടിയ
നികുതി തുക എത്ര എന്നും
എത്ര തുകയുടെ
കുറവുണ്ടായി എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
സര്‍ക്കാര്‍
നടത്തിപ്പിനായി വേണ്ടി
വരുന്നതും
ലഭിക്കേണ്ടതുമായ നികുതി
തുകകളില്‍ വന്ന കുറവ്,
സര്‍ക്കാരിനെ
എത്തരത്തില്‍ ബാധിച്ചു
എന്നും ഇതില്‍ നിന്നും
ജനങ്ങളെ രക്ഷിക്കാന്‍
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ?
കേന്ദ്ര
ഗവണ്മെന്റില് സമര്‍പ്പിച്ച
പദ്ധതികള്‍
461.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പ്രത്യേക സാമ്പത്തിക
സഹായം അനുവദിച്ചു
കിട്ടുന്നതിനായി
കേന്ദ്ര ഗവണ്മെന്റില്
സമര്‍പ്പിച്ച
പദ്ധതികളുടെ വകുപ്പു
തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
പ്രൊപ്പോസലുകള്‍
കേന്ദ്ര ഗവണ്മെന്റ്
പരിഗണിക്കുകയും സഹായം
അനുവദിക്കുകയും
ചെയ്യുകയുണ്ടായി;
വകുപ്പ് തിരിച്ച്
ലഭ്യമായ തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പബ്ലിക്
ലൈബ്രറികള്‍ക്ക്
കെട്ടിടനിര്‍മ്മാണം
462.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ച് സംസ്ഥാന
ലൈബ്രറി കൗണ്‍സിലില്‍
അഫിലിയേറ്റ്
ചെയ്തിട്ടുള്ള പബ്ലിക്
ലൈബ്രറികള്‍ക്ക്
കെട്ടിട
നിര്‍മ്മാണത്തിന്
ഏതെങ്കിലും
തടസ്സങ്ങളുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് ഒഴിവാക്കി
എം.എല്‍.എ ആസ്തി വികസന
ഫണ്ടില്‍ നിന്നും
ഗ്രന്ഥശാലകള്‍ക്ക്
കെട്ടിടം പണിയാന്‍
ഫണ്ട് അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പൊതു
ഇടങ്ങള്‍ ഇല്ലാതാവുന്ന
പുതിയ കാലത്ത് നാട്ടിലെ
ഏറ്റവും മികച്ച പൊതു
ഇടമായ ഗ്രന്ഥശാലകളുടെ
കാര്യത്തില്‍ എം.പി.
ഫണ്ട്/എം.എല്‍.എ ഫണ്ട്
വിനിയോഗിക്കുന്നതില്‍
കൂടുതല്‍ ഇളവ്
അനുവദിക്കുമോ?
കറന്‍സി
പിന്‍വലിക്കലിലൂടെ ഉണ്ടായ
നഷ്ടം
463.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നികുതിയേതര
വരുമാനങ്ങള്‍ ഏതെല്ലാം
മേഖലയില്‍ നിന്നും
ലഭിക്കുന്നു എന്നും
കറന്‍സി പിന്‍വലിക്കല്‍
പ്രഖ്യാപിച്ചതുമൂലം ഈ
മേഖലയില്‍ വന്നിട്ടുള്ള
വരുമാനത്തിലെ കുറവ്
ഉള്‍പ്പെടെയുള്ള
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്നും അത്
സര്‍ക്കാരിനെയും
സംസ്ഥാനത്തെയും
എത്തരത്തില്‍
ബാധിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
ലോട്ടറി
വരുമാനത്തെയും പ്രസ്തുത
മേഖലയിലെ
പ്രവര്‍ത്തനത്തെയും അത്
എങ്ങനെ ബാധിച്ചു എന്ന
വിശദാംശം ലഭ്യമാക്കാമോ;
(സി)
സംസ്ഥാന
സഹകരണ ബാങ്ക്
ഉള്‍പ്പെടെ
സഹകരണമേഖലയെയും,
കാര്‍ഷിക/വ്യവസായ
മേഖലകളിലെ സഹകരണ
സംഘങ്ങളെയും പ്രസ്തുത
കേന്ദ്ര സര്‍ക്കാര്‍
പ്രഖ്യാപനവും നടപടികളും
എത്തരത്തില്‍
ബാധിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.എഫ്.ഇ
പോലുള്ള പൊതുമേഖലാ
ധനകാര്യ സ്ഥാപനങ്ങളെയും
മറ്റ് പൊതുമേഖലാ
സ്ഥാപനങ്ങളെയും ഈ
പ്രഖ്യാപനവും നടപടികളും
എത്തരത്തില്‍
ബാധിച്ചുവന്ന്
വ്യക്തമാക്കാമോ;
(ഇ)
കേന്ദ്ര
സര്‍ക്കാരിന്റെ നോട്ടു
പിന്‍വലിക്കല്‍
നടപടിയിലൂടെ
പ്രവര്‍ത്തനം
മന്ദീഭവിച്ച ഇത്തരം
സ്ഥാപനങ്ങളെ
രക്ഷിക്കാനും സംസ്ഥന
സര്‍ക്കാര്‍ വരുമാനം
വര്‍ദ്ധിപ്പിക്കുവാനും
എന്തു തുടര്‍ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
സമ്പാദ്യശീലം
വളര്‍ത്തുന്നതിന് പദ്ധതികള്‍
464.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
സമ്പാദ്യശീലം
വളര്‍ത്തുന്നതിനുവേണ്ടി
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കേരളാ
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിന്റെ
ശാഖകള്‍ വഴി സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
സമ്പാദ്യ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
സംസ്ഥാന
ഗവണ്മെന്റിന്റെ
ഉടമസ്ഥതയിലുള്ള
ഏതെങ്കിലും
സ്ഥാപനങ്ങള്‍ ഇപ്പോള്‍
ഈ പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ?
പ്രത്യേക
വികസന നിധി .ആസ്തി വികസന നിധി
എന്നിവയുടെ വിനിയോഗം
465.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ പ്രത്യേക വികസന
നിധി (എസ്.ഡി.എഫ്.)
യില്‍ ഒരു
വര്‍ഷത്തേയ്ക്ക്
അനുവദിക്കുന്ന തുക അതേ
വര്‍ഷം തന്നെ
വിനിയോഗിക്കണമെന്നുണ്ടോ
;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ചുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
ഇല്ലെങ്കില്‍
അടുത്ത വര്‍ഷം ആ ഫണ്ട്
ഉപയോഗിക്കാമോ ;
(ഡി)
ഒരു
എം.എല്‍.എ യുടെ
കാലാവധിയായ 5 വര്‍ഷം
തനിക്ക്
അനുവദിക്കപ്പെട്ട
സ്പെഷ്യല്‍ വികസന നിധി
(എസ്.ഡി.എഫ്.)
വിനിയോഗിക്കാന്‍
കഴിഞ്ഞില്ലെങ്കില്‍
അടുത്ത 5
വര്‍ഷത്തേയ്ക്ക്
എം.എല്‍.എ ആയി
തിരഞ്ഞെടുക്കുന്ന
വ്യക്തിക്ക് ആ ഫണ്ട്
വിനിയോഗിക്കാന്‍
സാധിക്കുമോ; ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ഇ)
എം.എല്‍.എ
യുടെ ആസ്തി വികസന
ഫണ്ടില്‍ ഒരു
വര്‍ഷത്തേയ്ക്ക്
അനുവദിക്കുന്ന തുക അതേ
വര്‍ഷം തന്നെ
വിനിയോഗിക്കണം
എന്നുണ്ടോ;
(എഫ്)
എങ്കില്‍
ഇതു സംബന്ധിച്ചുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ജി)
ഇല്ലെങ്കില്‍
അടുത്ത വര്‍ഷം ആ ഫണ്ട്
ഉപയോഗിക്കാമോ ; ഒരു
എം.എല്‍.എ യുടെ
കാലാവധിയയ 5 വര്‍ഷം
തനിക്ക്
അനുവദിക്കപ്പെട്ട ആസ്തി
വികസന നിധി
വിനിയോഗിക്കാന്‍
കഴിഞ്ഞില്ലെങ്കില്‍
അടുത്ത 5
വര്‍ഷത്തേയ്ക്ക്
എം.എല്‍.എ ആയി
തിരഞ്ഞെടുക്കുന്ന
വ്യക്തിക്ക് ആ ഫണ്ട്
വിനിയോഗിക്കാന്‍
സാധിക്കുമോ ; ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
വാര്‍ഷിക
പദ്ധതിയിലെ ചെലവ്
466.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതിക്കായി
എത്ര കോടി രൂപയാണ്
നീക്കിവെച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വാര്‍ഷിക
പദ്ധതിയില്‍ നാളിതുവരെ
എത്ര കോടി രൂപ ഓരോ
വകുപ്പുകളും
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
വാര്‍ഷിക
പദ്ധതിയില്‍ ജനുവരി 31
നകം എന്തു തുക
ചെലവിടണമെന്നാണ്
നിഷ്ക്കര്ഷിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വാര്‍ഷിക
പദ്ധതിയുടെ ചെലവു
കൂട്ടാന്‍ ഏതെങ്കിലും
പ്രത്യേക ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
ഉത്തരവുകളിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കുമോ?
കാര്‍ഷിക
മേഖലയ്ക്കും കാര്‍ഷികേതര
മേഖലയ്ക്കുമായുളള
നിര്‍ദ്ദേശങ്ങള്‍
467.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
വര്‍ഷത്തെ കേന്ദ്ര
സര്‍ക്കാര്‍
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്താന്‍
സംസ്ഥാന സര്‍ക്കാര്‍
സമര്‍പ്പിച്ച
കാര്‍ഷികമേഖലയ്ക്കും
കാര്‍ഷികേതര
മേഖലയ്ക്കുമായുളള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
2017-2018
കേന്ദ്ര ബഡ്ജറ്റില്‍
സംസ്ഥാനത്തെ
പ്രതികൂലമായി
ബാധിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
2017-2018
കേന്ദ്ര ബഡ്ജറ്റില്‍
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
കേന്ദ്രാവിഷ്ക്കൃത
പദ്ധതികള്‍ക്കായി
വകയിരുത്തിയിരിക്കുന്ന
കേന്ദ്രവിഹിതം
എത്രയാണെന്ന വിവരങ്ങള്‍
തരം തിരിച്ച്
വ്യക്തമാക്കാമോ?
ഒറ്റൂര്‍-ആലംകോട്-കിളിമാനൂര്‍
റോഡിന്റെ അനുമതി
468.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
സാമ്പത്തിക വര്‍ഷം
കിഫ്ബിയില്‍ പെടുത്തി
25 കോടി അനുവദിച്ച
ഒറ്റൂര്‍-ആലംകോട്-കിളിമാനൂര്‍
റോഡിന്റെ അനുമതി
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
പ്രാദേശിക
വികസന ഫണ്ട്
469.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന ഫണ്ട്
പ്രവൃത്തികളുടെ പുരോഗതി
വിലയിരുത്തുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
കളക്ട്രേറ്റുകളില്‍ ഓരോ
മണ്ഡലത്തിനും
പ്രത്യേകമായി
ട്രഷറി/ബാങ്ക്
അക്കൗണ്ടുകളുണ്ടോ ;
(സി)
ഇല്ലെങ്കില്‍
മണ്ഡലാടിസ്ഥാനത്തില്‍
ട്രഷറി/ബാങ്ക്
അക്കൗണ്ടുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പെന്ഷന്
ബാധ്യത
470.
ശ്രീ.സണ്ണി
ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഒരു വര്‍ഷത്തെ
പെന്ഷന് ബാധ്യത എത്ര
കോടി രൂപയാണെന്ന്
വിശദമാക്കുമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
എത്ര പേര്
വിരമിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
പെന്ഷന് പ്രായം 56
ല്‍ നിന്നും 57 ആയി
ഉയര്‍ത്തുവാന്‍ ധനകാര്യ
വകുപ്പ് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ ?
പുതുക്കിയ
ബജറ്റ് പ്രകാരം പ്രതീക്ഷിച്ച
വരുമാനം
471.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പുതുക്കിയ ബജറ്റ്
പ്രകാരം സംസ്ഥാനം
പ്രതീക്ഷിച്ച വരുമാനം
ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നും എത്ര കോടി രൂപ
വീതമായിരുന്നു; കേന്ദ്ര
ഗവണ്മെന്റില്
നിന്നുളളവയും
സംസ്ഥാനത്ത്
നിന്നുളളവയും ഓരോ
ഇനവും എത്ര
വീതമായിരുന്നു;
(ബി)
പ്രതീക്ഷിച്ച
വരുമാനത്തില്‍ കേന്ദ്ര
ഗവണ്മെന്റില് നിന്നും
സംസ്ഥാനത്തുനിന്നും
തന്നാണ്ടില്‍ 2017
ജനുവരി 31 വരെ ലഭിച്ച
തുക ഓരോ ഇനത്തിലും
എത്ര വീതമാണെന്ന്
വിശദമാക്കാമോ?
പുതുക്കിയ
വാര്‍ഷിക പദ്ധതിയില്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്കായി അനുവദിച്ച
തുക
472.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
പുതുക്കിയ വാര്‍ഷിക
പദ്ധതിയില്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്കായി
എത്ര കോടി രൂപയാണ്
നീക്കിവച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സാമ്പത്തിക
വര്‍ഷം അവസാനിക്കാന്‍
ദിവസങ്ങള്‍ മാത്രം
അവശേഷിക്കെ ഇതില്‍ എത്ര
ശതമാനം
ചെലവഴിക്കപ്പെട്ടു
എന്നും ഇത് പദ്ധതി
ചെലവിനായി
നിശ്ചിയിച്ചിരുന്ന
ലക്ഷ്യത്തിന്റെ അടുത്ത്
എത്തിയോ എന്നും
വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
വര്‍ഷത്തിന്റെ
അവസാനമാസത്തില്‍
പണത്തിന്റെ ഭൂരിഭാഗവും
തിരക്കിട്ട്
ചെലവാക്കുന്ന രീതി
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
സുതാര്യതയും
കാര്യക്ഷമതയും
ഇല്ലാതാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുന്നതിനായുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കാമോ?
ആവര്‍ത്തന
ചെലവുകള്‍
473.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ പ്രതിമാസ
വരവും ചെലവും എത്ര
വീതമെന്ന്
വ്യക്തമാക്കുമോ ;
(ബി)
2016-17
ലെ വാര്‍ഷിക പദ്ധതിക്ക്
വേണ്ടി വാങ്ങിയ
വായ്പകള്‍ ആവര്‍ത്തന
ചെലവുകള്‍ക്കായി
വകമാറ്റേണ്ടി
വന്നിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
പഴയങ്ങാടി
സബ്ട്രഷറി കെട്ടിട
നിര്‍മ്മാണം
474.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
27/1/2011ല്‍
ഭരണാനുമതി ലഭിച്ചതും
ഇന്‍കെല്‍
ഉപേക്ഷിച്ചതുമായ
പഴയങ്ങാടി സബ്ട്രഷറി
കെട്ടിട നിര്‍മ്മാണം
പുതിയ ഏജന്‍സിയെ
എല്പിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ട്രഷറി
കെട്ടിട നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
ബജറ്റില്‍
വകയിരുത്തിയ തുകയും ചെലവഴിച്ച
തുകയും
475.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
2014-15, 2015-16
സാമ്പത്തിക
വര്‍ഷത്തില്‍ ബജറ്റില്‍
വകയിരുത്തപ്പെട്ട
തുകയും
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ സാമ്പത്തിക
വര്‍ഷവും
പഞ്ചായത്തുകള്‍,
ബ്ലോക്കുകള്‍, ജില്ലാ
പഞ്ചായത്തുകള്‍,
മുനിസിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവ വഴി
ചെലവഴിക്കാന്‍
ബജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്ര വീതമായിരുന്നു;
പദ്ധതി നിര്‍വ്വഹണം
നടന്നിട്ടുള്ളതിന്റെ
അടിസ്ഥാനത്തില്‍ മാത്രം
ഇവ ഓരോന്നും വഴി
ചെലവഴിച്ച തുക എത്ര
വീതം എന്ന്
വെളിപ്പെടുത്തുമോ ?
നിലമ്പൂര്‍
സബ്-ട്രഷറിക്ക് വേണ്ട
കെട്ടിടങ്ങളും സൗകര്യങ്ങളും
476.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
വിട്ടുനല്‍കിയ സ്ഥലത്ത്
നിലമ്പൂര്‍
സബ്-ട്രഷറിക്ക് വേണ്ട
കെട്ടിടങ്ങളും
സൗകര്യങ്ങളും
നിര്‍മ്മിക്കുന്നതിനുളള
നടപടിയെ സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട ഫയല്‍
ഇപ്പോള്‍ ഏത് ഓഫീസിലാണ്
ഉള്ളതെന്നും
നിർമ്മാണത്തിനുള്ള
കാലതാമസത്തിന്റെ
കാരണമെന്തെന്നും
വിശദമാക്കാമോ;
(സി)
ട്രഷറി
ഓഫീസുകള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ധനകാര്യ വകുപ്പിന്റെ
കൈവശം എത്ര രൂപ
നീക്കിയിരിപ്പുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലമ്പൂരില്‍
സബ് ട്രഷറി
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ പകർപ്പ്
ലഭ്യമാക്കാമോ?
ചരക്കുസേവന
നികുതി
477.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ കുറവു
വരുന്നത് ഏത് രീതിയില്‍
പരിഹരിക്കപ്പെടുമെന്നാണ്
കരുതുന്നത്;
(ബി)
സംസ്ഥാനത്തിന്റെ
വാര്‍ഷിക നികുതി
വര്‍ദ്ധനവ്
അനുസരിച്ചുള്ള നികുതി
വരുമാനം ജി.എസ്.ടി. വഴി
ലഭിക്കുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാരില്‍
നിന്നും
സംസ്ഥാനത്തിന്റെ നികുതി
നഷ്ടത്തിന് പരിഹാരമായി
തുക ലഭിക്കാനിടയുണ്ടോ;
എങ്കില്‍ ഇത്
കേന്ദ്രസര്‍ക്കാര്‍ ഏത്
രീതിയില്‍
നല്‍കണമെന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഏതെങ്കിലും
നിര്‍ദ്ദേശം
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
പരിധിയില്‍ വരുന്ന
ഏതെല്ലാം വിഷയങ്ങള്‍
ജി.എസ്.ടി യില്‍
നിന്നും ഒഴിവാക്കാനാണ്
സര്‍ക്കാര്‍
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുള്ളത്?
നികുതിയിതര
വരുമാനം
478.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ 2016-17
സാമ്പത്തിക വര്‍ഷത്തെ
നികുതിയിതര വരുമാനം
2017 ജനുവരി 31 വരെ
എത്രയാണ്; വിശദാംശം
നല്‍കുമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
പ്രതീക്ഷിച്ച
നികുതിയിതര വരുമാനം
പൂര്‍ണ്ണമായും
പിരിച്ചെടുക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
2017-18
സാമ്പത്തിക വര്‍ഷം
നികുതിയിതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം നല്‍കുമോ?
നികുതിയേതര
വരുമാനം വര്‍ദ്ധിപ്പിക്കാന്‍
നടപടി
479.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
നികൂതിയേതരവരുമാനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
നികുതിയേതര
വരുമാനത്തില്‍ ഈ വര്‍ഷം
ഇതുവരെ എത്ര ശതമാനം
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നോട്ട്
പിന്‍വലിച്ചത് മൂലം
ഖജനാവിന് എത്ര കോടി
രൂപയുടെ വരുമാന
നഷ്ടമുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
ബൈപ്പാസ് റോഡ് നിര്‍മ്മാണം
480.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ബൈപ്പാസ് റോഡ്
നിര്‍മ്മാണത്തിനായി
2016-17 വര്‍ഷത്തെ
ബജറ്റില്‍ എത്ര തുകയാണ്
നീക്കി
വച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബൈപ്പാസ് റോഡ്
നിര്‍മ്മിക്കുന്നതിനായി
ഭരണവകുപ്പ്
ധനകാര്യവകുപ്പിന്
പ്രോപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രൊപ്പോസല്‍
ധനകാര്യവകുപ്പ്
പരിശോധിച്ച് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
കിഫ്ബിയുടെ
പദ്ധതികള്‍
481.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രഥമ ഡയറക്ടര്‍ബോര്‍ഡ്
യോഗത്തില്‍ വിവിധ
വകുപ്പുകള്‍ക്ക്
വ്യത്യസ്ത പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
അനുവദിച്ച തുകയുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
എന്ത് തുക ഓരോ
വകുപ്പിനും നല്കി;
(സി)
അനുവദിച്ച
പദ്ധതികളുടെ നിലവിലുള്ള
അവസ്ഥയെന്തെന്ന്
വിശദമാക്കുമോ?
സാമ്പത്തിക
ക്രമക്കേട് കേസ്സുകളില്‍
അന്വേഷണം
482.
ശ്രീ.ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
സാമ്പത്തിക ക്രമക്കേട്
കേസ്സുകള്‍ ധനകാര്യ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുകയുണ്ടായി;
വ്യക്തമാക്കുമോ;
(ബി)
ഈ
കേസ്സുകളില്‍
ഏതിലെല്ലാം ധനകാര്യ
വകുപ്പ് അന്വേഷണം
നടത്തിയെന്നും
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികളായിട്ടുള്ളവര്ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു എന്നും
വിശദമാക്കുമോ;
(സി)
സാമ്പത്തിക
ക്രമക്കേടുകള്‍
നടത്തുന്നവര്‍ക്കെതിരെ
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
സ്ഥാനമാന പരിഗണനകള്‍
കൂടാതെ സാമ്പത്തിക
കുറ്റവാളികള്‍ക്കെതിരെ
നടപടിയെടുക്കുമോ എന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ പ്രവൃത്തികളുടെ
വിശദാംശം
483.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
മാവേലിക്കര മണ്ഡലത്തിലെ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തില്‍ 2016-17
വര്‍ഷക്കാലത്തെ
ബജറ്റില്‍
ഉള്‍പ്പെടുത്തിയ
വേട്ടമുക്ക് -
താമരക്കുളം റോഡ്
അടിയന്തരമായി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
നല്കിയ പദ്ധതികള്‍
484.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഇത് വരെ
ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
പദ്ധതികള്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കുന്നതിന്റെ നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
കിഫ്ബിയില്‍
ഭരണാനുമതി
നല്‍കുന്നതിനായി
പരിഗണിക്കുന്ന
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കോഴിക്കോട് ജില്ലയിലെ
പദ്ധതികള്‍
ഏതെല്ലാം;വിശദമാക്കാമോ?
ബഡ്ജറ്റില്‍
പ്രഖ്യാപിക്കുന്ന പദ്ധതികള്‍
485.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റില്‍
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍ മിക്കതും
നടപ്പാകാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
ബഡ്ജറ്റില്‍
പ്രഖ്യാപിക്കുന്ന
പദ്ധതികളുടെ
പൂര്‍ത്തീകരണം
കൃത്യമായി മോണിറ്റര്‍
ചെയ്യുന്നതിന് എന്തു
സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ നടപടി
സ്വീകരിച്ചവയും ഒരു
നടപടിയും
സ്വീകരിക്കാത്തവയും
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
ബഡ്ജറ്റ്
പ്രഖ്യാപനങ്ങള്‍
നടപ്പാക്കുന്നതില്‍
ബന്ധപ്പെട്ട
വകുപ്പുകള്‍
കാണിക്കുന്ന അലംഭാവം
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
നിയമസഭ അംഗീകരിച്ചവ
എന്ന നിലയില്‍ പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കടപത്രങ്ങള്‍
486.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടപത്രങ്ങള്‍ വഴിയും
മറ്റും എന്തു തുക
വായ്പയെടുത്തു ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതേവരെ
സര്‍ക്കാര്‍ വായ്പ
എടുത്ത തുക,
കടബാധ്യതകള്‍
തീര്‍ക്കുന്നതിന്
വേണ്ടി
ചെലവഴിക്കുകയുണ്ടായോ ;
എങ്കില്‍ എത്ര തുക
മറ്റാവശ്യങ്ങള്‍ക്കായി
ചെലവഴിക്കുകയുണ്ടായി ;
(സി)
ഈ
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ധവളപത്രത്തില്‍ കടം
എടുത്ത തുക നിത്യനിദാന
ചെലവുകള്‍ക്ക്
ഉപയോഗിക്കുന്നതിനെ
വിമര്‍ശിച്ചിരുന്നുവോ ;
(ഡി)
എങ്കില്‍
ധവളപത്രത്തിലൂടെ
മുന്‍സര്‍ക്കാരിനെതിരെ
നടത്തിയ വിമര്‍ശനങ്ങള്‍
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കാമോ ?
മൂലധനച്ചെലവ്
487.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷത്തെ
മൂലധനച്ചെലവ്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
ശതമാനം
കൂടുതലായിരിക്കണം
എന്നായിരുന്നു
ബജറ്റില്‍
പ്രതീക്ഷിച്ചിരുന്നത് ;
(ബി)
കഴിഞ്ഞ
ഏഴ് സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും
സംസ്ഥാനത്തിന്റെ ആകെ
ചെലവിന്റെ എത്ര ശതമാനം
തുക മൂലധനച്ചെലവുണ്ടായി
എന്ന് വിശദമാക്കുമോ ?
നികുതിവരുമാനം
488.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍
നികുതിയിനത്തില്‍
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ച തുകയുടെ
വിശദവിവരം സാമ്പത്തിക
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം നികുതി
വരുമാനത്തിലുണ്ടായ
വര്‍ദ്ധനവ് എത്ര
ശതമാനമാണെന്നും
നികുതിവരുമാനത്തിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
മൂല്യവര്‍ദ്ധിത
നികുതി സമ്പ്രദായത്തില്‍
നിന്നും ചരക്കു-സേവന നികുതി
സമ്പ്രദായത്തിലേക്ക്
മാറ്റുമ്പോഴുള്ള നേട്ടങ്ങളും
നഷ്ടങ്ങളും
489.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂല്യവര്‍ദ്ധിത
നികുതി
സമ്പ്രദായത്തില്‍
നിന്നും ചരക്കു-സേവന
നികുതി
സമ്പ്രദായത്തിലേക്ക്
മാറ്റുമ്പോള്‍
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങളും നഷ്ടങ്ങളും
സംബന്ധിച്ച ധനകാര്യ
വകുപ്പിന്റെ വിശദമായ
വിലയിരുത്തല്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ടുണ്ടാകുമെന്ന്
പ്രതീക്ഷിക്കുന്ന
നഷ്ടങ്ങള്‍
പരിഹരിക്കുവാന്‍
സംസ്ഥാനതലത്തില്‍
ദീര്‍ഘകാലാടിസ്ഥാനത്തിലും
ഹ്രസ്വകാലാടിസ്ഥാനത്തിലും
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെന്നു
വ്യക്തമാക്കുമോ?
ഡെപ്യൂട്ടേഷന്
കാലാവധി
490.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
ജോലിചെയ്യുന്നവര്‍
കാലാവധി കഴിഞ്ഞും
തുടരുന്നതില്‍ ധന
വകുപ്പ് പുറപ്പെടുവിച്ച
സര്‍ക്കുലര്‍
(42/2013/ധന തീയതി
10-02-2013) ഇപ്പോഴും
പ്രാബല്യത്തിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കുലറിന്റെ
ഉദ്ദേശ്യശുദ്ധി
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഡെപ്യൂട്ടേഷന്
കാലാവധി തീരുന്നതിനു 6
മാസങ്ങള്‍ക്കു മുമ്പേ
കാലാവധി
ദീര്‍ഘിപ്പിക്കാന്‍
അപേക്ഷിച്ചിട്ടും
ഭരണപരമായ കാലതാമസം മൂലം
പ്രസ്തുത കാലാവധിക്കു
ശേഷം തുടരേണ്ടി
വരുന്നവര്‍ക്ക് ഇത്
ബാധകമാണോ;
(ഡി)
ഭരണപരമായ
കാലതാമസം അപേക്ഷകന്റെ
തെറ്റല്ലാത്തതിനാല്‍
കാലാവധിക്കും 6 മാസം
മുമ്പേ
അപേക്ഷിച്ചവര്ക്കെങ്കിലും
ഇതില്‍ നിന്നും
ഒഴിവാകുവാന്‍ നടപടി
സ്വീകരിക്കുമോ?
കടമെടുക്കാവുന്ന
തുക
491.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
വരുമാനം ഗണ്യമായി
കുറഞ്ഞ സാഹചര്യത്തില്‍,
സംസ്ഥാനത്തിന്
കടമെടുക്കാവുന്ന
തുകയുടെ പരിധി
വര്‍ദ്ധിപ്പിച്ച്
നല്‍കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
നിലവിലുള്ള പരിധി എത്ര
ശതമാനമായി
വര്‍ദ്ധിപ്പിക്കണമെന്നാണ്
ആവശ്യപ്പെട്ടത് ; ഇതു
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം ലഭ്യമായോ ;
വിശദാംശം നല്‍കുമോ ?
സംസ്ഥാനത്തിന്റെ
പൊതു കടം
492.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതു കടം നിലവില്‍
എത്രയെന്ന്
വിശദമാക്കുമോ; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കഴിഞ്ഞ
യു.ഡി.ഫ്. സര്‍ക്കാര്‍
ഖജനാവിന് എത്രകോടി
രൂപയാണ് കടബാധ്യത
വരുത്തിയതെന്ന്
വിശദമാക്കുമോ; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
സാധാരണക്കാര്‍ക്കും
പാവപ്പെട്ടവര്‍ക്കും
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനുമായുള്ള
കാര്യങ്ങള്‍/പദ്ധതികള്‍
അടുത്ത ബഡ്ജറ്റില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തിന്റെ
വരവും ചെലവും തമ്മിലുള്ള
അന്തരം
493.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015-16,
2016-17 വര്‍ഷങ്ങളിലെ
ഓരോ മാസത്തെയും
സംസ്ഥാനത്തിന്റെ തനത്
നികുതി വരുമാനം,
കേന്ദ്ര വിഹിതം,
നികുതിയേതര വരുമാനം,
ചെലവ്, മൊത്തം
വരുമാനവും ചെലവും
തമ്മിലുള്ള അന്തരം
എന്നിവ സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കുമോ
?
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതി
494.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതി എത്ര
കോടി
രൂപയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2017
ജനുവരി 31 വരെ ആകെ
പദ്ധതി ചെലവ് എത്ര
ശതമാനമായിരുന്നു;
(സി)
ത്രിതല
പഞ്ചായത്തുകള്‍ക്ക് ഈ
കാലയളവില്‍ എത്ര കോടി
രൂപയാണ്
മാറ്റിവെച്ചതെന്നും
ഇതില്‍ 2017 ജനുവരി 31
വരെ
ഗ്രാമ-ബ്ലോക്ക്-ജില്ലാ
പഞ്ചായത്തുകളുടെയും
നഗരസഭകളുടെയും
കോര്‍പ്പറേഷനുകളുടെയും
പദ്ധതി ചെലവ്
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
കറന്‍സി
പിന്‍വലിക്കല്‍ നടപടി
പദ്ധതി ചെലവിനെ എങ്ങിനെ
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
495.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി
വെളിപ്പെടുത്തുമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഏതെല്ലാം ഇനങ്ങളില്‍
എന്തു തുക വീതം
വരവുണ്ടായിയെന്നും
ഏതെല്ലാം ഇനങ്ങളില്‍
എന്തു തുക വീതം
ചെലവുണ്ടായി എന്നും
അറിയിക്കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ സമാഹൃത
വിഭവങ്ങളില്‍
വികസനത്തിനു വേണ്ടി
ചെലവഴിച്ചത് എത്ര കോടി
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
2016-17ലെ
മൂലധനച്ചെലവ്
പ്രതീക്ഷിച്ചത്
എത്രയാണെന്നും
യഥാര്‍ത്ഥത്തില്‍
ഇതുവരെ ഉണ്ടായ
മൂലധനച്ചെലവ്
എത്രയെന്നും
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതി മുഖേന സഹായം
T 496.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതി
പ്രകാരം സഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പ്രസ്തുത പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
സഹായം അനുവദിച്ചു എന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
T 497.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട് എന്ന
പേരില്‍ എന്തെങ്കിലും
പദ്ധതി ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഒരേ
വ്യക്തിക്ക്
ദുരിതാശ്വാസ നിധിയില്‍
നിന്നും സാന്ത്വന
ഫണ്ടില്‍ നിന്നും
ആനുകൂല്യം ലഭിക്കുമോ?
എസ്റ്റിമേറ്റില്‍
കോണ്‍ട്രാക്ടര്‍ക്കുള്ള ലാഭം
498.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ്, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
മുതലായവ മരാമത്ത്
പണികള്‍ ടെണ്ടര്‍
ചെയ്ത് കൊടുക്കുമ്പോള്‍
എസ്റ്റിമേറ്റില്‍
കോണ്‍ട്രാക്ടര്‍ക്കുള്ള
ലാഭം
ഉള്പ്പെടുത്താറുണ്ടോയെന്ന്
വിശദമാക്കാമോ:
(ബി)
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
മരാമത്തു പണികള്‍
ടെണ്ടര്‍ ചെയ്തു
കൊടുക്കുമ്പോള്‍
എസ്റ്റിമേറ്റില്‍
കോണ്‍ട്രാക്ടര്‍ക്കുള്ള
ലാഭം ഉള്‍പ്പെടുത്തേണ്ട
എന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എന്തുകൊണ്ടാണ്
ഇത്തരത്തില്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
എം.എല്‍.എ. ഫണ്ട്
499.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പൊതു വിദ്യാലയങ്ങളില്‍
പഠിക്കുന്ന
നിര്‍ദ്ധനരായ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
വാഹനങ്ങള്‍ വാങ്ങി
നല്‍കുന്നതിന്
എം.എല്‍.എ. ഫണ്ട്
ഉപയോഗിക്കുന്നതിന്
പുതിയ പ്രത്യേക ഉത്തരവ്
ഇറക്കുന്നതിനെ
സംബന്ധിച്ച്
ആലോചിച്ചിട്ടുണ്ടോ;
(ബി)
വാഹനങ്ങളുടെ
ആവര്ത്തനച്ചെലവുകളെല്ലാം
സ്കൂള്‍ പി.ടി.എ. യും,
വികസന സമിതികളും
ഏറ്റെടുക്കാന്‍
തയ്യാറാകുന്ന
പഞ്ചായത്തുകള്‍ക്കെങ്കിലും
വാഹനങ്ങള്‍ വാങ്ങി
നല്‍കുന്നതിന്
എം.എല്‍.എ.ഫണ്ട്
ഉപയോഗിക്കാന്‍ കഴിയുമോ
എന്നറിയിക്കാമോ?
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്
സിഡ്കോയില്‍ നിന്നും
ബിറ്റുമിന്‍ വാങ്ങാന്‍ അനുമതി
500.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തി
ഏറ്റെടുക്കുന്ന
കരാറുകാരോ ഗുണഭോക്തൃ
സമിതിയോ സിഡ്കോയില്‍
നിന്ന് ചില്ലറയായി
വാങ്ങുന്ന
ബിറ്റുമിനുള്ള ബില്‍
സ്വീകാര്യമല്ലെന്ന
നിലപാട് ധനകാര്യവകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ചുരുങ്ങിയ
അളവില്‍ മാത്രം
ബിറ്റുമിന്‍ ആവശ്യമുള്ള
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഉല്പാദകരില് നിന്നും
അത് വാങ്ങുന്നത്
പ്രായോഗികമല്ലാത്ത
സാഹചര്യത്തില്‍
സിഡ്കോയില്‍ നിന്നും
വാങ്ങുവാന്‍ അനുമതി
നല്‍കുമോ ?
2011-2012
മുതല്‍ 2015-2016 വരെയുള്ള
റവന്യൂ ചെലവ്
501.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-2012
മുതല്‍ 2015-2016
വരെയുള്ള അഞ്ചു
സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും
സംസ്ഥാനത്തിന്റെ ആകെ
റവന്യൂ ചെലവിന്റെ എത്ര
ശതമാനം തുക മൂലധന
ആസ്തികള്‍
സൃഷ്ടിക്കുന്നതിന്
ഗ്രാന്റുകള്‍
നല്‍കുന്നതിനായി
വിനിയോഗിച്ചിട്ടുണ്ട് ;
(ബി)
ഓരോ
വര്‍ഷവും മൂലധന
ആസ്തികള്‍
സൃഷ്ടിക്കുന്നതിനായി
വിനിയോഗിച്ച തുകയുടെ
കണക്ക് ലഭ്യമാക്കുമോ ?
2016-17
ലെ പുതുക്കിയ ബജറ്റില്‍
പ്രഖ്യാപിച്ച പദ്ധതികള്‍
502.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ ബജറ്റില്‍
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതെല്ലാം ;
(ബി)
ഇതില്‍
നാളിതുവരെ ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാം ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയവ എത്രയാണ് ;
(ഡി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കുകയും
നിര്‍വ്വഹണം
ആരംഭിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ?
2016-17
ലെ പ്രതീക്ഷിത റവന്യൂ വരുമാനം
503.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
പ്രതീക്ഷിത റവന്യൂ
വരുമാനം എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
തനതു നികുതി വരുമാനം
എത്രയാണെന്നും
നികുതിയേതര വരുമാനം
എത്രയാണെന്നും
അറിയിക്കുമോ ;
(സി)
കേന്ദ്ര
നികുതി വിഹിതം
എത്രയെന്നും
ഗ്രാന്റ്-ഇന്‍-എയ്ഡ്
വരുമാനം എത്രയെന്നും
വെളിപ്പെടുത്തുമോ ?
കേന്ദ്ര
ബജറ്റ് - 2017-18
504.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തേക്കുള്ള
കേന്ദ്ര ബജറ്റ് പ്രകാരം
സംസ്ഥാനത്തിന് 2017-18
ല്‍ ലഭിക്കുമെന്ന്
കരുതാവുന്ന തുക ഓരോ
ഇനത്തിലും എത്ര
വീതമാണെന്ന്
വിശദമാക്കുമോ;
(ബി)
കേന്ദ്ര
നികുതികളുടെയും
ഗ്രാന്റുകളുടെയും
2017-18 ല്‍
പ്രതീക്ഷിക്കുന്ന
സംസ്ഥാനവിഹിതം ഓരോ
ഇനത്തിലും എത്ര കോടി
രൂപ
വീതമായിരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
2016-17
ല്‍ സംസ്ഥാനം
കേന്ദ്രത്തില്‍ നിന്നും
പ്രതീക്ഷിച്ചിരുന്ന തുക
ഓരോ ഇനത്തിലും
എത്രയായിരുന്നു; അതില്‍
കുറവ് വന്നതും കൂടുതല്‍
ലഭിച്ചതും ഏതെല്ലാം
ഇനത്തില്‍ എന്ന്
വ്യക്തമാക്കുമോ;
(ഡി)
2017-18
ല്‍ കേന്ദ്ര ബജറ്റിലെ
പ്രൊവിഷന്‍ അനുസരിച്ച്
സംസ്ഥാനം
പ്രതീക്ഷിച്ചിരുന്ന
ഗ്രാന്റുകളിലും
നികുതികളിലും
കുറവുണ്ടാകുന്ന
ഇനങ്ങള്‍
ഏതെല്ലാമെന്നും
വര്‍ദ്ധന ഉണ്ടാകാന്‍
സാദ്ധ്യതയുള്ള ഇനങ്ങള്‍
ഏതെല്ലാമെന്നും
അറിയിക്കുമോ?
വാറ്റ്
കുടിശ്ശിക പിരിച്ചെടുക്കല്‍
നടപടി
505.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
കുടിശ്ശികയായി
വ്യാപാരികളില്‍ നിന്നും
എത്ര തുക
ലഭിക്കാനുണ്ട്;
വിശദമാക്കുമോ;
(ബി)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി)
നടപ്പിലാക്കുന്നതിന്റെ
മുന്നോടിയായി വാറ്റ്
കുടിശ്ശിക പിഴയും
പലിശയും ഒഴിവാക്കി
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
വാണിജ്യ
നികുതി പിരിവ്
506.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16-
ല്‍ കേരളത്തിലെ വാണിജ്യ
നികുതി പിരിവ്
സംസ്ഥാനത്തിന്റെ മൊത്തം
വാര്‍ഷികവരുമാനത്തിന്റെ
എത്ര
ശതമാനമായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
2016-17
(ജനുവരി 31 വരെ)
വാണിജ്യനികുതി പിരിവ്
എത്ര ശതമാനമാണെന്ന്
വ്യക്തമാക്കുമോ; ഇത്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തെ നികുതി
പിരിവിനേക്കാള്‍
കുറവാണോ ; എങ്കില്‍
കാരണം വ്യക്തമാക്കുമോ ;
(സി)
നികുതി
സമാഹരണം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്നു
വെളിപ്പെടുത്താമോ?
വാളയാര്‍
ചെക്ക്പോസ്റ്റ്
507.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനമായ തമിഴ്
നാട്ടില്‍ നിന്നും
കേരളത്തിലേക്ക്
വാളയാര്‍
ചെക്ക്പോസ്റ്റ് മുഖേന
തടി, ഫര്‍ണിച്ചര്‍,
ഇരുമ്പുരുക്ക്
തുടങ്ങിയവ നികുതി
വെട്ടിച്ച് അനധികൃതമായി
കടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
1.7.2016
മുതല്‍ 31.1.2017 വരെ
വാണിജ്യ നികുതി വകുപ്പ്
പാലക്കാട് ജില്ലയില്‍
നടത്തിയ വാഹന
പരിശോധനയില്‍ എത്ര
കേസുകള്‍
കണ്ടെത്തുകയുണ്ടായി;
എത്ര രൂപയുടെ പിഴ
ചുമത്തുകയുണ്ടായി; എത്ര
വാഹനങ്ങള്‍
കണ്ടുകെട്ടി; വിശദാംശം
ലഭ്യമാക്കാമോ;
(സി)
പുകയില
ഉല്‍പ്പന്നങ്ങള്‍,
സ്പിരിറ്റ് മുതലായവയുടെ
അനധികൃത കടത്ത്
തടയുന്നതിനായി വാളയാര്‍
ചെക്ക് പോസ്റ്റില്‍
എന്തെല്ലാം സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന
വിശദാംശം ലഭ്യമാക്കാമോ?
പെട്രോള്‍,
ഡീസല്‍ വില വര്‍ദ്ധന
508.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പെട്രോള്‍,
ഡീസല്‍ വിലയില്‍ എത്ര
രൂപയുടെ വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത്;
(ബി)
ഈ
വില വര്‍ദ്ധന മൂലം
സംസ്ഥാനത്തിന് അധിക
വില്പന
നികുതിയിനത്തില്‍ എന്ത്
തുക ഇതുവരെ ലഭിച്ചു;
ഓരോ പ്രാവശ്യവും
വര്‍ദ്ധനവ്
വരുത്തിയപ്പോള്‍
സംസ്ഥാനത്തിന് ലഭിച്ച
അധിക നികുതി
എത്രയായിരുന്നു;
(സി)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് ഇപ്രകാരം
ലഭിച്ച അധിക വില്പന
നികുതി
ഉപേക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുമൂലം
സര്‍ക്കാരിന് എത്ര കോടി
രൂപയുടെ നികുതി
നഷ്ടമുണ്ടായി എന്ന്
വെളിപ്പെടുത്താമോ ;
(ഡി)
വിലവര്‍ദ്ധനവിന്റെ
ഭാരം കുറയ്ക്കുവാന്‍
മുന്‍ സര്‍ക്കാര്‍ അധിക
നികുതി വേണ്ടെന്ന്
വെച്ച നടപടി ഈ
സര്‍ക്കാരും
പിന്തുടരുമോ?
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക
509.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ 2017
ജനുവരി 31 വരെ
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക തരം
തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയാണ്
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിച്ചിരുന്നതെന്ന്
വിശദമാക്കുമോ;
(സി)
നികുതി
പിരിച്ചെടുക്കുന്നതില്‍
വീഴ്ച വന്നതായി
കരുതുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ഡി)
തമിഴ്
നാട്ടില്‍ നിന്നും
നികുതി വെട്ടിച്ച്
സാധനങ്ങള്‍
കൊണ്ടുവരുന്നതായി
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
പരിഹരിക്കുവാന്‍
ചെക്പോസ്റ്റുകളില്‍
എന്തൊക്കെ
ക്രമീകരണങ്ങള്‍
നടത്തുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ ?
കാര്‍ഷികാദായ
നികുതി
510.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷികാദായ നികുതി
ആരില്‍ നിന്നെല്ലാമാണ്
ഈടാക്കി വരുന്നത്; എത്ര
ശതമാനം വീതമാണ് ഈടാക്കി
വരുന്നത് ;
(ബി)
സ്വകാര്യ
വ്യക്തികളില്‍ നിന്നോ
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളില്‍ നിന്നോ
കാര്‍ഷികാദായ നികുതി
ഈടാക്കുന്നുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വീതമാണ്;
ഈടാക്കുന്നില്ലെങ്കില്
എന്നാണ് ഇത്
ഒഴിവാക്കിയത്;
(സി)
2016-ലെ
ധനകാര്യ ബില്‍ പ്രകാരം
കാര്‍ഷികാദായ നികുതി
നിയമത്തില്‍
എന്തെങ്കിലും ഭേദഗതി
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്ത്
ഭേദഗതിയാണ് വരുത്തിയത്
; ഭേദഗതി പ്രകാരം
കാര്‍ഷികാദായ നികുതി
നിയമത്തിലെ പട്ടികയില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(ഡി)
കാര്‍ഷികാദായ
നികുതി നിയമത്തിന്റെ
പട്ടികയില്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്‍ക്ക്
ഇപ്പോഴും നികുതി
നിലവിലുള്ളതായി
സൂചിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ നികുതി
ഒഴിവാക്കുകയും
ബന്ധപ്പെട്ട
നിയമത്തില്‍
അതിനനുസൃതമായ മാറ്റം
വരുത്താതിരിക്കുകയും
ചെയ്യുന്നത് ഭരണപരമായ
ബുദ്ധിമുട്ട്
സൃഷ്ടിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഈ അപാകത
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോര്‍
ബാങ്കിംഗ് ശൃംഖല
511.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര ട്രഷറികളെ കോര്‍
ബാങ്കിംഗ് ശൃംഖലയുമായി
ബന്ധിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
എത്ര
ട്രഷറികളെ കൂടി
കോര്‍-ബാങ്കിംഗ്
ശൃഖലയുമായി
ബന്ധിപ്പിക്കാനുണ്ട് ;
അതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകളില്‍ കറന്‍സി
രഹിത ഇടപാടുകള്‍
പ്രോത്സാഹിപ്പിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ട്രഷറികളില്‍
എ.ടി.എം. സംവിധാനം
512.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍ എ.ടി.എം.
സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനം
എടുത്തിരുന്നോ;
(ബി)
എങ്കില്‍
എന്നാണ് തീരുമാനം
എടുത്തത്;
(സി)
സംസ്ഥാനത്തെ
ട്രഷറികളില്‍ അക്കൗണ്ട്
ഉള്ളവര്‍ക്ക് എ.ടി.എം.
കാര്‍ഡ് നല്‍കുകയും,
പ്രസ്തുത
കാര്‍ഡുപയോഗിച്ച് മറ്റ്
ദേശസാല്‍കൃത
ബാങ്കുകളിലെ എ.ടി.എം.
മുഖാന്തിരം പൈസ
പിന്‍വലിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുകയും
ചെയ്യുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
വെള്ളറടയില്‍
സബ് ട്രഷറി
513.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളറടയില്‍
ഒരു സബ് ട്രഷറി
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കെെക്കൊണ്ട തീരുമാനം
നടപ്പിലാക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
സബ്
ട്രഷറി അടിയന്തരമായി
സ്ഥാപിക്കുന്നതിനു
വേണ്ടിയുള്ള നടപടികള്‍
കെെക്കൊള്ളുമോ?
കൊഴിഞ്ഞാമ്പാറ
സബ് ട്രഷറി
514.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയിലെ
കൊഴിഞ്ഞാമ്പാറ
ചിറ്റൂര്‍ കേന്ദ്രമായി
ഒരു സബ് ട്രഷറി
സ്ഥാപിക്കുന്നതിനായി
നിവേദനം
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട്
എന്തെല്ലാം മേല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
വ്യാജ
ലോട്ടറി വിപണനം
515.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജ ലോട്ടറി
ടിക്കറ്റുകള്‍ വിപണനം
നടത്തുന്നുണ്ടെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
തടയുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ലോട്ടറിയുടെ വിശ്വാസ്യത
നിലനിര്‍ത്തുന്നതിനും
ലോട്ടറി
ടിക്കറ്റുകളില്‍
സുരക്ഷാമാനദണ്ഡങ്ങള്‍
കര്‍ശനമാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ബനവലന്റ് പദ്ധതി
516.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് പദ്ധതി മുഖേന
ഒാരോ കുടുംബത്തിനും
നല്കുന്ന തുക
വര്‍ദ്ധിപ്പിക്കുന്നതിനും
ഈ പദ്ധതി കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
മംഗലാപുരത്തെ
പ്രശസ്തമായ
ആശുപത്രികളില്‍ നിന്നും
ചികിത്സ നേടുന്ന
രോഗികള്‍ക്ക് കാരുണ്യ
ബനവലന്റ് പദ്ധതി വഴി
ധനസഹായം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
കാരുണ്യ
ചികിത്സാ ധനസഹായം
517.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി നിയോജക
മണ്ഡലത്തില്‍ നിന്നും
കാരുണ്യ ചികിത്സാ
ധനസഹായം ചോദിച്ചു
കൊണ്ട് നല്കിയ
ശ്രീ.അജിത് കുമാര്‍
പി.എന്‍, ശ്രീശൈലം
വീട്, ഉദയനാപുരം,
വൈക്കം, കോട്ടയം, ശ്രീ
.മധു.കെ.എന്‍,
കൊച്ചുപറമ്പില്‍ വീട്,
കാട്ടാമ്പാക്ക്,ഞീഴൂര്‍,
വൈക്കം, കോട്ടയം,
ശ്രീമതി സൗമിനി
സ്റ്റീഫന്‍,
പാറാശ്ശേരിയില് വീട്,
കാട്ടാമ്പാക്ക്,
ഞീഴൂര്‍, വൈക്കം,
കോട്ടയം എന്നീ രോഗികള്‍
നല്കിയ അപേക്ഷയില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മുകളില്‍
സൂചിപ്പിച്ച
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച് രോഗികളെ
വിവരം
അറിയിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
അവര്‍ക്ക് വിവരം
നല്കാന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
അപേക്ഷ ശുപാര്‍ശ
കത്തോടെ കൈമാറിയ സ്ഥലം
എം.എല്‍.എ.ക്ക് ഇതു
സംബന്ധിച്ച് വിവരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
518.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്ന് ചികിത്സാ
ധനസഹായത്തിന്
അപേക്ഷിച്ച്,ധന സഹായം
ലഭിക്കുന്നതിനു മുന്‍പ്
ഓപ്പറേഷന് ചെയ്ത്
ഡിസ്ചാര്‍ജ് ആയ എത്ര
പേര്‍ക്ക് ധനസഹായം
നല്‍കാനുണ്ട്;
(ബി)
പരിയാരം
മെഡിക്കല്‍ കോളേജില്‍
നിന്ന് ഹൃദയ
ശസ്ത്രക്രിയയ്ക്ക്
മാത്രം എത്ര തുക ഈ
ഇനത്തില്‍
നല്‍കാനുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ധനസഹായം
ലഭിക്കാനുള്ളവരുടെ
പേരും തുകയും
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് മുഖേനയുളള
സഹായം
519.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൂപ്പര്‍
സ്പെഷ്യാലിറ്റി
ചികിത്സകള്‍
ലഭ്യമല്ലാത്ത
കാസര്‍ഗോഡ് ജില്ലയിലെ
ജനങ്ങള്‍ പ്രധാനമായും
ആശ്രയിക്കുന്ന
മംഗലാപുരം
കേന്ദ്രീകരിച്ചുളള
സ്വകാര്യ ആശുപത്രികളിലെ
ചികിത്സയ്ക്ക് കൂടി
കാരുണ്യ ബെനവലന്റ്
ഫണ്ട് മുഖേനയുളള
ധനസഹായം ലഭ്യമാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
മാരക
രോഗങ്ങള്‍ക്ക് കാരുണ്യ
വഴി നല്കുന്ന സഹായധനം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് സ്കീമില്‍
ലിസ്റ്റ് ചെയ്തിട്ടുള്ള
സ്വകാര്യ ആശുപത്രികള്‍
520.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
സ്കീമില്‍ ലിസ്റ്റ്
ചെയ്തിട്ടുള്ള സ്വകാര്യ
ആശുപത്രികളുടെ പട്ടിക
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഈ
ആശുപത്രികള്‍ക്ക്
രോഗികളെ ചികിത്സിച്ച
ഇനത്തില്‍ എത്ര തുകയാണ്
നല്കുവാനുള്ളത് ;
അവയുടെ ജില്ല
തിരിച്ചുള്ള പട്ടികയും
തുകയും ലഭ്യമാക്കാമോ;
(സി)
കാരുണ്യയുടെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പല സ്വകാര്യ
ആശുപത്രികളും ഇപ്പോള്‍
കാരുണ്യ ബനവലന്റ്
പദ്ധതിയുടെ അപേക്ഷയില്‍
നടപടി
സ്വീകരിക്കാതിരിക്കുകയും
രോഗികളുടെ സൗജന്യ
ചികിത്സ നിഷേധിക്കുകയും
ചെയ്യുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കാരുണ്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മുഴുവന്‍ സ്വകാര്യ
ആശുപത്രികളിലും
രണ്ടുലക്ഷം രൂപ വരെ
ചികിത്സാ സൗജന്യം
ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ജില്ലകള്‍ തോറും
പരിശോധിക്കുന്നതിനായി
മോണിട്ടറിംഗ് സമിതികളെ
ചുമതലപ്പെടുത്തുന്നതിനും
അവയുടെ നേതൃത്വത്തില്‍
സൗജന്യ ചികിത്സ
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ചികിത്സാപദ്ധതി
521.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാപദ്ധതിയുടെ
കാര്യത്തില്‍ ഈ
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഘടനയിലോ
രീതിയിലോ എന്തെങ്കിലും
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കിൽ അതിനുളള
കാരണങ്ങള്‍
വിശദമാക്കുമോ ;
(സി)
പദ്ധതിയുടെ
സാമ്പത്തിക സ്രോതസ്സായ
കാരുണ്യ ലോട്ടറിക്ക്
സേവന നികുതി
ഏര്‍പ്പെടുത്തിയ
കേന്ദ്ര നയത്തിന്റെ
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ ?
നിര്‍മ്മല്‍
ലോട്ടറി
522.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മല്‍
ലോട്ടറി നടത്തിപ്പിലൂടെ
സമാഹരിക്കുന്ന തുക
വിനിയോഗിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
പദ്ധതിയിട്ടിരിക്കുന്നുവെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
പദ്ധതിയിലൂടെ നാളിതുവരെ
എത്ര തുക
സമാഹരിച്ചുവെന്ന്
വ്യക്തമാക്കുമോ;
സമാഹരിച്ച തുക
വിനിയോഗിക്കുന്നതിന്
ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ഈ
ലോട്ടറി നടത്തിപ്പിലൂടെ
ലഭിക്കുന്ന തുക വിതരണം
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
ഭാഗ്യക്കുറിയില്‍
നിന്നുള്ള നികുതി വരുമാനം
523.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം കേരള
സംസ്ഥാന
ഭാഗ്യക്കുറിയില്‍
നിന്ന് ഓരോ മാസവും
ലഭിച്ചിരുന്ന നികുതി
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
നോട്ട്
നിരോധനത്തിന്റെ
ഭാഗമായി നികുതി
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
തീര്‍പ്പാകാതെ
കിടക്കുന്ന
എന്‍ഡോവ്മെന്റുകള്‍
524.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
എന്‍ഡോവ്മെന്റുകള്‍
സംസ്ഥാന ഓഡിറ്റ്
വകുപ്പില്‍
തീര്‍പ്പാകാതെ
കിടക്കുന്നു
എന്നറിയിക്കാമോ ; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക സര്‍ക്കാര്‍
ട്രഷറിയിലാണോ
സൂക്ഷിക്കുന്നത്
എന്നറിയിക്കാമോ;
ആയതിന്റെ മൊത്തം തുകയും
പലിശയും അറിയിക്കാമോ;
(സി)
എന്‍ഡോവ്മെന്റുകള്‍
കൃത്യ സമയത്തിന് വിതരണം
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
സംസ്ഥാന ഓഡിറ്റ്
വകുപ്പ് ക്ലിയര്‍ ചെയ്ത
എത്ര
എന്‍ഡോവ്മെന്റുകള്‍
2016-17 സാമ്പത്തിക
വര്‍ഷം ഉണ്ട്
എന്നറിയിക്കാമോ?
കെ.
എസ്. എഫ്. ഇ. യിലെ പെന്ഷന്
പ്രായം
525.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.
എസ്. എഫ്. ഇ. യിലെ
പെന്ഷന് പ്രായം 58
ആയി
നിജപ്പെടുത്തിയിരിക്കെ,
സര്‍ക്കാരിന്റെ
നയത്തിന് വിരുദ്ധമായി
പെന്ഷന് പ്രായം
കഴിഞ്ഞ നിരവധി
ജീവനക്കാര്‍
കെ.എസ്.എഫ്.ഇ. യില്‍
തുടരുന്നത് കാരണം
തൊഴില്‍രഹിതരായ
യുവജനങ്ങള്‍ക്ക്
ഉണ്ടാകുന്ന ആശങ്ക
പരിഹരിക്കുമോ;
(ബി)
പെന്ഷന്
പ്രായം കഴിഞ്ഞിട്ടും
ജീവനക്കാര്‍ തുടരുന്നതു
മൂലം നഷ്ടപ്പെടുന്ന
വേക്കന്‍സികള്‍
അടിയന്തരമായി പി. എസ്.
സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുള്ള നടപടി
സ്വീകരിക്കാമോ?
കെ.
എസ്. എഫ്. ഇ. യില്‍ ആശ്രിത
നിയമനം
526.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.
എസ്. എഫ്. ഇ. യില്‍
ആശ്രിത നിയമനം
സംബന്ധിച്ച്
ശ്രീ.അശ്വിന്
സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
എച്ച്
2/62/2015/ടാക്സസ് എന്ന
ഫയലിന്റെ പുരോഗതി
അറിയിക്കാമോ ; ഫയല്‍
ഉത്തരവാകുന്നതിന്
ഉണ്ടായിട്ടുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ ;
(സി)
ഫയലിന്റെ
തപാല്‍ നമ്പരും
കമ്പ്യട്ടര്‍ നമ്പരും
അറിയിക്കാമോ ; ഫയലില്‍
എത്രയും വേഗം തീരുമാനം
കൈക്കൊള്ളുന്നതിന്
നടപടി സ്വീകരിക്കുമോ ?
കെ.എസ്.എഫ്.ഇ
വായ്പാകുടിശ്ശിക ഇളവ്
527.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇയില്‍
നിന്ന്
വായ്പയെടുത്തതിന്റെ
കുടിശ്ശികയടയ്ക്കാനാകാതെ
പ്രയാസപ്പെടുന്നവര്‍ക്ക്
എന്തെല്ലാം
ആശ്വാസനടപടികള്‍
നിലവിലുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
മുതലിനെക്കാള്‍
കൂടുതല്‍ പലിശ
അടച്ചവരുടെ വായ്പ
എഴുതിത്തള്ളുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകളില്‍ പണം
അടയ്ക്കുവാനുള്ള സംവിധാനം
528.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകളില്‍ സ്വന്തം
ബ്രാഞ്ചുകളിലേയും മറ്റ്
ബ്രാഞ്ചുകളിലേയും പണം
അടയ്ക്കുവാന്‍
സാങ്കേതിക തകരാര്‍
കാരണം ജനങ്ങള്‍ക്ക്
കൂടുതല്‍ സമയം
ചെലവഴിക്കേണ്ടി വരുന്ന
കാര്യം ധനകാര്യ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കെ.എസ്.എഫ്.ഇ. യില്‍
ഏതെങ്കിലും സോഫ്റ്റ്
വെയര്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇൗ സംവിധാനം
തകരാറിലാകുന്ന കാര്യം
പരിശോധിച്ച് സോഫ്റ്റ്
വെയര്‍ സംവിധാനം
ശരിയാക്കുവാൻ നടപടി
സ്വീകരിക്കുമോ;
(സി)
കെ.എസ്.എഫ്.ഇ.
യില്‍ ജനങ്ങള്‍ക്ക്
കൂടുതല്‍ നല്ല
രീതിയില്‍ സേവനം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മങ്കട
നിയോജക മണ്ഡലത്തില്‍
കെ.എസ്.എഫ്.ഇ. ശാഖകള്‍
529.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ശാഖകള്‍ ഇല്ലാത്ത
സ്ഥലങ്ങളില്‍ അവ
തുടങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മങ്കട
നിയോജക മണ്ഡലത്തിലെ
മങ്കട, മൂര്‍ക്കനാട്
എന്നീ പഞ്ചായത്തുകളില്‍
മങ്കട, കൊളത്തൂര്‍
എന്നീ സ്ഥലങ്ങള്‍
കേന്ദ്രമാക്കി
കെ.എസ്.എഫ്.ഇ. യുടെ
ശാഖകള്‍ ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
കെ.എസ്.എഫ്.ഇ.
സ്വീകരിച്ചു വരുന്ന
നടപടികള്‍ സംബന്ധിച്ച
വിവരം വ്യക്തമാക്കുമോ?
മാവേലിക്കര
തഴക്കരയില്‍
കെ.എസ്.എഫ്.ഇ.യുടെ ബ്രാഞ്ച്
530.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
തഴക്കരയില്‍
കെ.എസ്.എഫ്.ഇ.യുടെ ഒരു
ബ്രാഞ്ച്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പൂതക്കുളത്ത്
കെ.എസ്.എഫ്.ഇ ശാഖ
ആരംഭിക്കാന്‍ നടപടി
531.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
പൂതക്കുളത്ത്
കെ.എസ്.എഫ്.ഇ ശാഖ
ആരംഭിക്കുന്നതിലേക്കായി
ബഹു. മന്ത്രിക്ക്
നല്കിയ നിവേദനം
പരിശോധിച്ച് ഫയല്‍
സമര്‍പ്പിക്കാന്‍
കെ.എസ്.എഫ്.ഇ.യുടെ
എം.ഡിക്ക് നിര്‍ദ്ദേശം
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത ബ്രാഞ്ച്
ആരംഭിക്കുന്നതിനായി
എം.ഡി. ഫയല്‍
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്നും
എന്ന് സ്ഥാപനം
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ജി.ഐ.എസ്,
എസ്.എല്‍.ഐ എന്നീ
ഇന്‍ഷുറന്‍സ് സ്കീമുകളിലെ
പാസ് ബുക്ക്/സ്റ്റേറ്റ്മെന്റ്
532.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുളള
ജി.ഐ.എസ്, എസ്.എല്‍.ഐ
എന്നീ ഇന്‍ഷുറന്‍സ്
സ്കീമുകളിലെ ക്ലോഷര്‍
ബെനഫിറ്റ് /
റിട്ടയര്‍മെന്റ്
ആനുകൂല്യം
ലഭിക്കുന്നതിന്
സബ്സ്ക്രിപ്ഷന്
ഡീറ്റെയില്‍സ്
രേഖപ്പെടുത്തിയ പാസ്
ബുക്ക്/സ്റ്റേറ്റ്മെന്റ്
ഹാജരാക്കേണ്ട
ആവശ്യമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഓഫീസുകൾ പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന
സാഹചര്യത്തില്സംസ്ഥാന
ഇന്‍ഷുറന്‍സ്
വകുപ്പിനെയും
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും
ജീവനക്കാരുടെ ജി.ഐ.എസ്,
എസ്.എല്‍.ഐ പാസ്
ബുക്ക്/സ്റ്റേറ്റ്മെന്റ്
വിവരങ്ങള്‍ സ്പാര്‍ക്ക്
മുഖേന സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിന്
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
അക്കൗണ്ടന്റ്
ജനറൽ പ്രോവിഡന്റ്
ഫണ്ടിന്റെ
സ്റ്റേറ്റ്മെന്റ്
നല്കുന്നതുപോലെ എല്ലാ
വര്‍ഷവും സാമ്പത്തിക
വര്‍ഷ അവസാനം
ജീവനക്കാര്‍ക്ക്
ജി.ഐ.എസ്, എസ്.എല്‍.ഐ
എന്നിവയുടെ വാര്‍ഷിക
സ്റ്റേറ്റ്മെന്റ്
നൽകുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പാസ്
ബുക്ക് ഉപയോഗവും
അച്ചടിയും
നിര്‍ത്തലാക്കാന്‍
കഴിയുന്നതിലൂടെ
സാമ്പത്തികമായ
ലാഭമുണ്ടാകുമെന്നതിനാൽ
ആയത്
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഗ്രൂപ്പ്
പേഴ്സണല്‍ ആക്സിഡന്റ്
ഇന്‍ഷ്വറന്‍സ് പദ്ധതി
533.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രൂപ്പ്
പേഴ്സണല്‍ ആക്സിഡന്റ്
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ എല്ലാ
സർക്കാർ ജീവനക്കാരും
അംഗങ്ങളാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളില്‍ ഈ
ഇനത്തില്‍ എത്ര രൂപ
ലഭിച്ചിട്ടുണ്ടെന്നും
എത്ര ക്ലെയിം
ഉണ്ടായിരുന്നുവെന്നും
ക്ലെയിമിന് എന്ത് തുക
നല്‍കിയിരുന്നുവെന്നും
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
വരിസംഖ്യ 400 രൂപയായി
വര്‍ദ്ധിപ്പിക്കുവാന്‍
ഇടയായ
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
ജീവനക്കാരും അപേക്ഷാ
ഫോറവും നോമിനേഷന്
ഫോറവും പൂരിപ്പിച്ചു
നല്‍കിയിട്ടുണ്ടോയെന്നും
ഇല്ലായെങ്കിൽ അവ
പൂരിപ്പിച്ചു വാങ്ങാന്‍
നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ?
കയര്‍
തൊഴിലാളി ക്ഷേമം
534.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
എന്ന് വിശദമാക്കാമോ ;
(ബി)
കയര്‍
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന
ചികിത്സാസഹായം
ഉള്‍പ്പെടെയുളള
ക്ഷേമനിധി
ആനുകൂല്യങ്ങള്‍ വളരെ
കുറവാണ് എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഈ തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കയര്‍
മേഖലയുടെ ക്ഷേമം
535.
ശ്രീ.എ.എം.
ആരിഫ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ദാസന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കെട്ടിക്കിടക്കുന്ന
കയര്‍ ഉല്‍പ്പന്നങ്ങള്‍
കയര്‍ കോര്പ്പറേഷന്
മുഖേനയും കയര്‍ഫെഡ്
മുഖേനയും
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ഇതിനായി
എത്രകോടി രൂപയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കയര്‍
വില സ്ഥിരതാ പദ്ധതി
പ്രകാരം നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ് ;
(ഇ)
ചകിരി
ഉല്‍പ്പാദന
യൂണിറ്റുകള്‍ക്ക് 50
ശതമാനം
ഇന്‍വെസ്റ്റ്മെന്റ്
സബ്സിഡി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(എഫ്)
പുതിയ
യന്ത്രവല്‍ക്കൃത
ഫാക്ടറികള്‍ക്ക് കയര്‍
ബോര്‍ഡിന്റെ
സബ്സിഡിക്ക് പുറമേ
സര്‍ക്കാര്‍ സബ്സിഡി
പ്രഖ്യാപിച്ചിട്ടുണ്ടോ
; വിശദാംശം നല്‍കാമോ ?
കയര്‍
സംഘങ്ങളുടെ പ്രവര്‍ത്തനം
536.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
ജില്ലയിലും എത്ര കയര്‍
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും 2011 മുതല്‍
നാളിതുവരെ എത്രമാത്രം
കയറുല്പന്നങ്ങള്
ശേഖരിച്ച് വിപണനം
നടത്തിയിട്ടുണ്ട്
എന്നതിന്റെ
വിശദാംശങ്ങള്‍ വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ?
കയര്‍
വ്യവസായത്തെ സംരക്ഷിക്കുവാന്‍
നടപടി
537.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലഘട്ടത്തിനനുസൃതമായുളള
മാറ്റങ്ങള്‍ക്ക്
വിധേയമാക്കി കയര്‍
വ്യവസായത്തെയും അതില്‍
ഏര്‍പ്പെട്ട് കഴിയുന്ന
തൊഴിലാളികളെയും
സംരക്ഷിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
ഒമ്പത് മാസത്തിനിടയില്‍
ഈ മേഖലയില്‍ കൊണ്ടുവന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണ്; ഇതുമൂലം
ഉല്പാദനത്തിലും
തൊഴിലാളികളുടെ ജീവിത
നിലവാരത്തിലും
ഉണ്ടായിട്ടുള്ള
വ്യത്യാസം
എന്തൊക്കെയാണ്;
(സി)
കയറുല്പന്നമേഖലയില്
സംസ്ഥാനത്തിനുണ്ടായിരുന്ന
ആധിപത്യം
തിരിച്ചുപിടിക്കുന്നതിനും
ഈ മേഖലയെ
ശക്തിപ്പെടുത്തുന്നതിനും
പുതിയ തലമുറയെ ഈ
വ്യവസായത്തിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനും
എന്തെങ്കിലും നൂതന
പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശമുണ്ടോ; വിശദാംശം
നല്‍കുമോ?