'കേപ്പ്'-ന്
കീഴിലുളള സ്ഥാപനങ്ങളിലെ
നിയമനം
697.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'കേപ്പ്'- ന് കീഴില്‍
എത്ര എഞ്ചിനീയറിംഗ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇൗ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ എത്ര
സ്ഥിരം തസ്തികകള്‍
നിലവിലുണ്ട്;
വിശദാംശങ്ങള്‍ തസ്തിക
തിരിച്ച്
ലഭ്യമാക്കുമോ;
(സി)
സ്ഥിരം
തസ്തികളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ഡി)
ഒഴിവുകളിലേക്കുളള
നിയമനത്തിന് റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഇതില്‍ നിന്ന് ഇതുവരെ
എത്രപേരെ നിയമിച്ചു;
(ഇ)
നിയമനം
ആരംഭിച്ചിട്ടില്ല
എങ്കില്‍ എന്താണ് ഇതിന്
തടസ്സമായി
നില്‍ക്കുന്നത്;
(എഫ്)
'കേപ്പ്'-ന്‍െറ
കീഴിലുളള സ്ഥാപനങ്ങളിലെ
നിയമനം പി.എസ്.സി.
മുഖാന്തിരം നടത്തുന്ന
കാര്യം പരിഗണിക്കുമോ?
'ഗേറ്റ് വേ ഓഫ് നിലമ്പൂര്‍' -
പ്രൊജക്ട്
698.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ ടൂറിസം
പ്രമോഷന്
കൗണ്‍സിലിന്റെ
പ്രൊജക്ട് ആയ 'ഗേറ്റ്
വേ ഓഫ് നിലമ്പൂര്‍' -
ന്റെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
ഇതില്‍ പദ്ധതി
പൂര്‍ത്തീകരിച്ച്
ഡി.റ്റി.പി.സി.
ഏറ്റെടുത്ത
പ്രവര്‍ത്തികള്‍ ഏവ;
(ബി)
'ഗേറ്റ് വേ ഓഫ്
നിലമ്പൂര്‍ 'പദ്ധതിയുടെ
ഭാഗമായി നിര്‍മ്മിച്ച
(വടപുറം
പാലത്തിനടുത്ത്)
കിയോസ്കുകളില്‍ കച്ചവടം
നടത്താന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരാണ്
അനുമതി നല്‍കിയത്;
(സി)
കച്ചവടം
നടത്തുന്നയാളിന്റെ
പേരും വിലാസവും ടിയാന്
അടച്ച നികുതിയുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ഡി)
ടി
കിയോസ്കുകളില്‍ കച്ചവടം
നടത്തുന്നത്
അനധികൃതമാണെങ്കില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വീഴ്ചവരുത്തിയവര്‍ക്കെതിരെ
നടപടി എടുക്കുമോ ;
അനധികൃത
കച്ചവടത്തിനെതിരെ നടപടി
സ്വീകരിക്കുമോ ?
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
കോപ്പറേറ്റീവ് മാനേജ്മെന്റ്
699.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നെയ്യാര്‍ഡാമില്‍
പ്രവര്‍ത്തിക്കുന്ന
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് കോപ്പറേറ്റീവ്
മാനേജ്മെന്റ് കോളേജ്
നവീകരിക്കുന്നതിനും
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനും
നിലവിലെ പശ്ചാത്തല,
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ?
സഹകരണ
ബാങ്ക് വായ്പ പലിശ
700.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
ഹ്രസ്വകാല വായ്പ എടുത്ത
കര്‍ഷകരുടെ 2016
-നവംബര്‍, ഡിസംബര്‍
മാസത്തെ പലിശ എഴുതി
തളളുവാന്‍
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു മൂലം
കര്‍ഷകര്‍ക്ക് എത്ര
കോടി രൂപയുടെ
ആനുകൂല്യമാണ്
ലഭിക്കുകയെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച പലിശ
മോറട്ടോറിയം,
കര്‍ഷകര്‍ക്ക്
എന്നുവരെയാണ്
അനുവദിച്ചത് ; ഇതിനകം
പലിശ അടച്ച
കര്ഷകര്ക്ക്പ്രസ്തുത
തുക തിരിച്ച് നല്‍കുമോ
?
സഹകരണ
ബാങ്ക് ജീവനക്കാരുടെ
പ്രൊമോഷന്
701.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
ജീവനക്കാര്‍ക്ക്
പ്രൊമോഷന്
ലഭിക്കുന്നതിനായി 10+
2+ 3 പാറ്റേണില്‍
ബിരുദം വേണമെന്നുള്ള
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ ;
(ബി)
നിലവില്‍
പ്രസ്തുത പാറ്റേണില്‍
അല്ലാതെ നേരിട്ടുള്ള
ബിരുദം നേടിയ
ജീവനക്കാര്‍ക്ക്
പ്രൊമോഷന്
ലഭിക്കുന്നതിനായി
ഇളവുകള്‍ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സഹകരണ
സംരക്ഷണ ക്യാമ്പയിന്
702.
ശ്രീ.സി.കൃഷ്ണന്
,,
ആര്. രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ സംരക്ഷണ
ക്യാമ്പയിന്
സംഘടിപ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
സഹകരണ
മേഖലയുടെ ഉന്നമനത്തിന്
ഇത് എങ്ങനെയെല്ലാം
പ്രയോജനകരമാകുമെന്നാണ്
കരുതുന്നത് ;
ആരെല്ലാമാണ് പ്രസ്തുത
ക്യാമ്പയിനില്‍
പങ്കെടുക്കുന്നത് ;
(ഡി)
ക്യാമ്പയിന്
കാലയളവില്‍ നിക്ഷേപ
സമാഹരണയജ്ഞവും
സംഘടിപ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ ?
സഹകരണ
മേഖലയിലെ പ്രതിസന്ധി
703.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കല്‍ തീരുമാനം
സഹകരണ മേഖലയെ
എത്രത്തോളം
പ്രതികൂലമായി
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകളുടെ
പ്രവര്‍ത്തനം
മന്ദീഭവിച്ചത് മൂലം
ഏതൊക്കെ തരത്തിലുള്ള
ബുദ്ധിമുട്ടുകളാണ്
ഉണ്ടായതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രതിസന്ധി സഹകരണ
മേഖലയെ
ദുര്‍ബലപ്പെടുത്താതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
സഹകരണ
മേഖലയിലെ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റർ
തസ്തികകൾ
704.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ വകുപ്പില്‍
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയില്‍ റഗുലര്‍,
കെ.എസ്.ആര് -144,
കെ.എസ്.ആര്-156 എന്നീ
വിഭാഗങ്ങളിലായി
അനുവദിച്ചിരിക്കുന്ന
ആകെ തസ്തികകളുടെ എണ്ണം
എത്രയാണ്; ഈ
വിഭാഗങ്ങളിലായി
നിലവില്‍ എത്ര പേര്
ജോലിചെയ്തുവരുന്നു;
(ബി)
സീനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയില്‍ റഗുലര്‍,
കെ.എസ്.ആര്-144,
കെ.എസ്.ആര്- 156 എന്നീ
വിഭാഗങ്ങളിലായി
അനുവദിച്ചിരിക്കുന്ന
ആകെ തസ്തികകളുടെ എണ്ണം
എത്രയാണ്;
(സി)
പുതുതായി
രൂപീകരിക്കുന്ന 12
താലൂക്കുകളില്‍ സഹകരണ
വകുപ്പിന്റെ
അസിസ്റ്റന്റ്
രജിസ്ട്രാര്‍ (ജനറല്‍),
അസിസ്റ്റന്റ്
രജിസ്ട്രാര്‍ (ആഡിറ്റ്)
എന്നീ ഓഫീസുകളുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
ആവശ്യമായ തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്; എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വിശദാംശം നല്‍കുമോ?
സഹകരണ
വകുപ്പിലെ ഫയലുകളില്‍ നടപടി
705.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണവകുപ്പിന്
കീഴിലെ 9368/C3/15 dt.
7.10.15, C3/190/2016
എന്നീ ഫയലുകളില്‍
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സെക്ഷനില്‍ 2017
ഫെബ്രുവരി വരെ എത്ര
ഫയലുകള്‍ തീരുമാനമാകാതെ
കിടക്കുന്നുണ്ട് ;
ഇക്കാര്യം
മേലുദ്യോഗസ്ഥരും
വകുപ്പു തലവന്മാരും
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
സെക്ഷനിലെ ഫയലുകളില്‍
തീരുമാനമെടുക്കുന്നതില്‍
വരുന്ന കാലതാമസം എന്തു
കാരണത്താലാണെന്ന്
അറിയിക്കുമോ ;
(സി)
മേല്‍പ്പറഞ്ഞ
ഫയലുകളിലെ
നടപടിക്രമങ്ങള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കും
എന്ന് വെളിപ്പെടുത്തുമോ
?
സഹകരണ
സംഘങ്ങളുടെ ആര്.ബി.ഐ.
അഫിലിയേഷന്
706.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാങ്കിംഗ് ഇടപാട്
നടത്തുന്ന എത്ര സഹകരണ
സംഘങ്ങള്‍
ആര്.ബി.ഐ.യില്‍
അഫിലിയേഷന്
നേടിയിട്ടുണ്ട് ;
വിശദമാക്കുമോ ;
(ബി)
ഈ
സംഘങ്ങളിലെ
ഇടപാടുകള്‍ക്ക്
പാന്‍കാര്‍ഡ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
;
(സി)
എത്ര
സംഘങ്ങള്‍ക്ക്
ആര്.ബി.ഐ യില്‍
അഫിലിയേഷന് ഇല്ലെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ആര്.ബി.ഐ
യില്‍ അഫിലിയേഷന്
ഇല്ലാത്ത സംഘങ്ങള്‍
ഇടപാടുകള്‍ക്ക്
പാന്‍കാര്‍ഡ്
നിര്‍ബന്ധമാക്കുന്നുണ്ടോ
?
കേരളാ
ബാങ്കിന്റെ രൂപീകരണം
707.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്കിന്റെ
രൂപീകരണത്തിന് നോട്ടു
പ്രതിസന്ധി
തടസ്സമായിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദവിവരം
നല്‍കുമോ;
(ബി)
കേരളാ
ബാങ്ക് രൂപീകരണം
എന്നത്തേക്ക്
പൂര്‍ത്തീകരിയ്ക്കുവാന്‍
കഴിയും; ഇതു സംബന്ധിച്ച
നടപടിക്രമങ്ങളുടെ വിശദ
വിവരങ്ങള്‍ നല്‍കുമോ;
(സി)
നോട്ടു
പ്രതിസന്ധിയുടെ
പശ്ചാത്തലത്തില്‍ കേരളാ
ബാങ്ക് രൂപീകരണത്തില്‍
നിന്ന് സര്‍ക്കാര്‍
പിന്നോട്ടു
പോയിട്ടുണ്ടോ;വിശദ
വിവരം നല്‍കുമോ?
സഹകരണ
ബാങ്കുകളിലെ നിക്ഷേപം
708.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലെ ആകെ
നിക്ഷേപം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
(ബി)
നിക്ഷേപകരുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം കരുതല്‍
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
സഹകരണ
ബാങ്കുകള്‍ക്ക് ഏകീകൃത
സോഫ്റ്റ് വെയര്‍ സംവിധാനം
709.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സഹകരണ
ബാങ്കുകളെയും ഒരു
ഏകീകൃത സോഫ്റ്റ് വെയര്‍
സംവിധാനത്തിന് കീഴില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇപ്രകാരം
സംവിധാനം
ഏര്‍പ്പെടുത്തുക വഴി
സഹകരണ ബാങ്കിംഗ്
മേഖലയില്‍ ഗുണപരമായ
എന്തെല്ലാം
മാറ്റങ്ങളുണ്ടാക്കാന്‍
സാധിക്കുമെന്നും
കോര്‍ബാങ്കിംഗ്
സംവിധാനം
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കുമോ എന്നും
വ്യക്തമാക്കുമോ;
(സി)
സഹകരണ
ബാങ്കിംഗ് മേഖലയില്‍
പ്രസ്തത സംവിധാനം ഉടനടി
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാന
ജില്ലാ സഹകരണ
ബാങ്കുകളില്‍
നിലവിലുള്ള സോഫ്റ്റ്
വെയറുകള്‍ ഏത്
ഏജന്‍സിയാണ്
തയ്യാറാക്കിയിട്ടുള്ളത്;
പുതിയ സോഫ്റ്റ്
വെയറിന്റെ നിര്‍മ്മാണം
ഏത് ഏജന്‍സിയെ
ചുമതലപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകള്‍ക്ക് പൊതുവായ
ബാങ്കിംഗ് സോഫ്റ്റ് വെയര്‍
710.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ക്ക് പൊതുവായ
ബാങ്കിംഗ് സോഫ്റ്റ്
വെയര്‍
ഏര്‍പ്പെടുത്തുവാന്‍
ആലോചിക്കുന്നുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ ;
(സി)
സോഫ്റ്റ്
വെയര്‍ ഉപയോഗിച്ചുള്ള
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കും എന്ന്
അറിയിക്കുമോ ?
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നുള്ള
വായ്പ എഴുതി തള്ളല്‍
711.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാന്‍സര്‍,
പരാലിസിസ്, വൃക്ക
സംബന്ധമായ രോഗങ്ങള്‍
തുടങ്ങിയവ മൂലം യാതന
അനുഭവിക്കുന്നവര്‍
സഹകരണ സ്ഥാപനങ്ങളില്‍
നിന്നും എടുത്തിട്ടുള്ള
വായ്പ എഴുതി
തള്ളുന്നതിന് നിലവില്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
രോഗങ്ങള്‍ മൂലം
മരണമടഞ്ഞവരുടെ വായ്പ
എഴുതിത്തള്ളുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളിലും ക്രെഡിറ്റ്
സൊസെെറ്റികളിലും സ്പെഷ്യല്‍
റൂള്‍സ്
712.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സഹകരണ
സ്ഥാപനങ്ങളും
ക്രെഡിറ്റ്
സൊസെെറ്റികളും
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
ഇവയില്‍
എത്ര സ്ഥാപനങ്ങളില്‍
സ്പെഷ്യല്‍ റൂള്‍സ്
നടപ്പിലാക്കിയിട്ടുണ്ട്
; അവ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
സ്പെഷ്യല്‍
റൂള്‍സ് നിലവിലില്ലാത്ത
സ്ഥാപനങ്ങളില്‍
സമയബന്ധിതമായി ആയത്
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
പട്ടിക
ജാതി പട്ടിക വര്‍ഗ്ഗ
വിഭാഗക്കാരുടെ ലോണുകള്‍
എഴുതി തള്ളല്‍
713.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
നിന്നും പട്ടികജാതി
പട്ടിക വര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
അനുവദിച്ചിട്ടുള്ള
ലോണുകളില്‍ ഏതു വര്‍ഷം
വരെയുള്ള ലോണുകള്‍
എഴുതി തള്ളിയിട്ടുണ്ട്;
ഇപ്പോള്‍ ഏതു വര്‍ഷം
വരെ എഴുതി തള്ളാന്‍
തീരുമാനിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകളില്‍ ലോണ്‍
ബാദ്ധ്യതയുള്ള
പട്ടികജാതി പട്ടിക
വര്‍ഗ്ഗ വിഭാഗക്കാര്‍
മരണപ്പെട്ടാല്‍ വായ്പ
എഴുതി തള്ളാന്‍
പദ്ധതികള്‍ നിലവില്‍
ഉണ്ടോ; വിശദമാക്കുമോ?
നെല്ല്
സംഭരണത്തിന് സഹകരണ സംഘങ്ങളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി
714.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിന് സഹകരണ
സംഘങ്ങളെ കൂടി
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
നെല്ലിന്റെ
സംഭരണ വില
കൃഷിക്കാര്‍ക്ക് സഹകരണ
ബാങ്കുകള്‍ വഴി
കൊടുത്തിരുന്ന
സമ്പ്രദായം
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത രീതി
പുനസ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
നോട്ടു
പിന്‍വലിക്കല്‍ നടപടി -സഹകരണ
ബാങ്കുകള്‍ക്കുണ്ടായ നഷ്ടം
715.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
പിന്‍വലിക്കല്‍ നടപടിയെ
തുടര്‍ന്ന് സഹകരണ
ബാങ്കുകളുടെ
പണമിടപാടുകള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയതു മൂലം
സംസ്ഥാനത്തെ സഹകരണ
സ്ഥാപനങ്ങള്‍ക്ക് നഷ്ടം
സംഭവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വ്യാപ്തി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
നഷ്ടവും നിലവിലെ
നിയന്ത്രണങ്ങളും
മറിക്കടക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ?
നോട്ട്
പിന്‍വലിക്കല്‍ മൂലം സഹകരണ
മേഖലയിലുണ്ടായ പ്രതിസന്ധി
716.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
അഞ്ഞൂറ്, ആയിരം രൂപ
നോട്ടുകള്‍
പിന്‍വലിച്ചതിനുശേഷം ഈ
സര്‍ക്കാര്‍ സഹകരണ
മേഖലയെ
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണന്ന്
വ്യക്തമാക്കുമോ ;
(ബി)
നോട്ട്
പിന്‍വലിച്ച ശേഷം സഹകരണ
മേഖലയിലെ ഇടപാടുകാര്‍
നേരിട്ട ആശങ്ക
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
ന്യൂ
ജനറേഷന്
ബാങ്കുകളിലേയ്ക്ക്
സഹകരണ മേഖലയിലെ
നിക്ഷേപങ്ങള്‍
പിന്‍വലിച്ച് കൊണ്ടു
പോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
കറന്‍സി
നിരോധനം മൂലം സഹകരണ
മേഖലയിലുള്ള പ്രശ്നങ്ങൾ
717.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കറന്‍സി
നിരോധനവും,
നിയന്ത്രണവും
സംസ്ഥാനത്തിന്റെ സഹകരണ
മേഖലയെ ഏതെല്ലാം
തരത്തില്‍ ബാധിച്ചു
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
നിരോധനത്തിനുശേഷം
സഹകരണ മേഖലയിലെ നിക്ഷേപ
സമാഹരണത്തിന്റെ പുരോഗതി
വെളിപ്പെടുത്തുമോ?
കറന്‍സി
നിരോധനവും തുടര്‍ന്നുള്ള
നിയന്ത്രണവും
718.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കറന്‍സി
നിരോധനവും പിന്നാലെ
വന്ന നിയന്ത്രണവും
സഹകരണ മേഖലയ്ക്ക് കനത്ത
ആഘാതമേല്‍പ്പിച്ചതായി
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ബി)
കൂടുതല്‍
നിക്ഷേപം
ആകര്‍ഷിക്കാന്‍ നടത്തിയ
സമാഹരണ യജ്ഞം
ഉദ്ദേശിച്ച ലക്ഷ്യം
കാണാത്ത സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
മാത്രമല്ല
,സമാഹരണ യജ്ഞ
കാലയളവില്‍ 4000 കോടി
രൂപയോളം അധികമായി
ബാങ്കുകളില്‍ നിന്ന്
പിന്‍വലിക്കപ്പെട്ട
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിക്ഷേപകരുടെ ആശങ്ക
അകറ്റി സഹകരണ മേഖലയെ
കൂടുതല്‍
ശക്തിപ്പെടുത്താന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
കാസര്‍കോഡ്
ജില്ലാ സഹകരണ ബാങ്കില്‍
ക്ലാര്‍ക്ക് തസ്തിക നിയമനം
719.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലാ സഹകരണ ബാങ്കില്‍
മാനദണ്ഡങ്ങള്‍
മറികടന്ന് പ്യൂണ്‍
തസ്തികയില്‍ നിന്നും
സ്ഥാനകയറ്റം നല്കി
ക്ലാര്‍ക്ക്
തസ്തികയില്‍ നിയമനം
നല്‍കിയതുമായി
ബന്ധപ്പെട്ട വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ക്ലാര്‍ക്ക്/
ക്യാഷ്യര്‍ തസ്തികയില്‍
നിയമനത്തിനായി പി. എസ്.
സി. റാങ്ക് ലിസ്റ്റ്
നിലനില്‍ക്കെ ഒഴിവുകള്‍
പി. എസ്. സിക്ക്
റിപ്പോര്‍ട്ട് ചെയ്യാതെ
ഇത്തരത്തില്‍ പ്രമോഷന്
നല്കിയ നടപടി റദ്ദ്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇത്തരം
തസ്തികയില്‍ പി. എസ്.
സി മുഖേന തയ്യാറാക്കിയ
റാങ്ക് ലിസ്റ്റില്‍
നിന്ന് നിയമനം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
ശീതീകരിച്ച
ഗോഡൗണുകള്‍
720.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ
നേതൃത്വത്തില്‍
ശീതീകരിച്ച ഗോഡൗണുകള്‍
ആരംഭിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
എത്ര ശീതീകരിച്ച
ഗോഡൗണുകള്‍
കണ്‍സ്യൂമര്‍ഫെഡിന്
കീഴില്‍ ഉണ്ടെന്നും
ഇതിന്റെ
പ്രവര്‍ത്തനരീതി
എങ്ങനെയെന്നും
വിശദമാക്കുമോ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്കിലെ
നിക്ഷേപകര്‍ക്ക് പണം മടക്കി
നല്‍കുന്നതിന് സ്വീകരിച്ച
നടപടികള്‍
721.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
താമരക്കുടി സര്‍വ്വീസ്
സഹകരണ ബാങ്കിലെ
നിക്ഷേപകര്‍ക്ക് പണം
മടക്കി നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ബാങ്കിനു
വായ്പ കുടിശിക
വരുത്തിയവരില്‍ നിന്നും
പണം തിരികെ ഈടാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുടിശ്ശിക ഇനത്തില്‍
എത്ര തുക ഈടാക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കാമോ ?
കണ്‍സ്യൂമര്‍
ഫെഡിന്റെ മദ്യവില്‍പ്പന
കേന്ദ്രങ്ങള്‍
722.
ശ്രീ.സണ്ണി
ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയോരത്തും
സംസ്ഥാന പാതയോരത്തും
പ്രവര്‍ത്തിക്കുന്ന
മദ്യവില്‍പ്പന
കേന്ദ്രങ്ങള്‍
അടച്ചുപൂട്ടണമെന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
കണ്‍സ്യൂമര്‍ ഫെഡിന്റെ
എത്ര മദ്യവില്പനശാലകള്
ഇതുവരെ മാറ്റി
സ്ഥാപിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍
ഫെഡിന്റെ മദ്യവില്പന
ശാലകൾ പുതിയ
സ്ഥലത്തേക്ക് മാറ്റുന്ന
വേളയില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍
പൊതുജനങ്ങളില്‍ നിന്നും
എതിര്പ്പുണ്ടായിയെന്നും
എതിർപ്പിനെ തുടർന്ന്
മാറ്റി സ്ഥാപിച്ച
ഏതെങ്കിലും മദ്യവില്പന
ശാലകൾ അടച്ചുപൂട്ടേണ്ട
സാഹചര്യമുണ്ടായോയെന്നും
വിശദമാക്കുമോ;
(സി)
മദ്യവര്‍ജ്ജനമാണ്
സര്‍ക്കാരിന്റെ
നയമെന്നിരിക്കെ
മദ്യവില്പനശാലകള്
പുതിയ സ്ഥലത്ത്
തുറക്കാതെ
അടച്ചുപൂട്ടുന്നതിനുള്ള
നടപടി
കൈക്കൊള്ളുമോയെന്ന്
വിശദമാക്കുമോ?
നിക്ഷേപസമാഹരണ
യജ്ഞം
723.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ 2016-17ല്‍
നിക്ഷേപസമാഹരണ യജ്ഞം
നടപ്പിലാക്കിയിരുന്നോ;
ഇതിലൂടെ എത്ര കോടി രൂപ
സമാഹരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(ബി)
ലക്ഷ്യമിട്ടിരുന്ന
തുക സമാഹരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ എന്നും
എത്ര കോടി രൂപ
സമാഹരിച്ചു എന്നും
വ്യക്തമാക്കുമോ; സമാഹരണ
യജ്ഞം പരാജയമാണെന്ന്
അഭിപ്രായമുണ്ടോ?
സൂപ്രണ്ടുമാരുടെ
സ്ഥലം മാറ്റം
724.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
കേപ്പ്-ല്‍
20-01-2017-ല്‍ നടന്ന
ജൂനിയര്‍
സൂപ്രണ്ടുമാരുടെ സ്ഥലം
മാറ്റ ഉത്തരവില്‍
28-3-16-ലെ
സര്‍ക്കുലറിലെ
നിബന്ധനകള്‍
1,2,3,7എന്നിവ
പാലിച്ചിരുന്നോ ;
(ബി)
പുന്നപ്ര
എഞ്ചിനിയറിംഗ്
കോളേജിലേയ്ക്ക് സ്ഥലം
മാറ്റപ്പെട്ട ജൂനിയര്‍
സൂപ്രണ്ട് ഇത്
സംബന്ധിച്ച് കേപ്പ്
ചെയര്‍മാനും വൈസ്
ചെയര്‍മാനും നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
കണ്‍സ്യൂമര്‍ഫെഡ്
ഔട്ട്ലെറ്റുകള്
725.
ശ്രീ.വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
മദ്യം വിൽക്കുന്ന
ഔട്ട്ലെറ്റുകള്
പ്രീമിയം ബ്രാന്റുകള്‍
ലഭ്യമാകുന്ന സ്വയംസേവന
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
എത്ര ഔട്ട്ലെറ്റുകള്
സ്വയം സേവന
കേന്ദ്രങ്ങളായി
പ്രവർത്തിക്കുന്നുണ്ടെന്നും
ഇതുമൂലം
കണ്‍സ്യൂമര്‍ഫെഡിന്റെ
വിറ്റുവരവില്‍ 2016-17
കാലയളവില്‍ ഇതുവരെ
ശരാശരി എത്ര കോടി
രൂപയുടെ വരുമാന
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളതെന്നും
അറിയിക്കാമോ;
(സി)
ഇത്തരം
സ്വയംസേവന
കേന്ദ്രങ്ങള്‍ മദ്യ
ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിന്
ഇടയാക്കും എന്ന ആക്ഷേപം
ശരിയാണോ; എങ്കില്‍
ഇത്തരം പുതിയ
സ്റ്റോറുകള്‍
അനുവദിക്കാതിരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുളള
നടപടികള്‍
726.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
നഷ്ടം എത്രയായിരുന്നു
എന്ന് അറിയിക്കുമോ;
(സി)
പ്രസ്തുത
നഷ്ടം നികത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
കണ്‍സ്യൂമര്‍ഫെഡിന്റെ
നിലവിലെ സാമ്പത്തിക
സ്ഥിതി എന്തെന്ന്
വ്യക്തമാക്കുമോ?
'നവകേരളീയം
കുടിശ്ശിക നിവാരണം 2017'
727.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണമേഖലയിലെ
സ്ഥാപനങ്ങളിലെ വായ്പാ
കുടിശ്ശിക
കുറയ്ക്കുന്നതിന്
'നവകേരളീയം കുടിശ്ശിക
നിവാരണം 2017' എന്ന
പേരില്‍ ആരംഭിച്ച
പദ്ധതിയുടെ വിശദാംശം
വെളിപ്പെടുത്തുമോ; ഈ
പദ്ധതി പ്രകാരം 2017
ജനുവരി 31 വരെ എത്ര
കോടി രൂപയുടെ കുടിശ്ശിക
തിരിച്ചടക്കപ്പെട്ടുവെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
കുടിശ്ശിക തുക
അടയ്ക്കുന്നവര്‍ക്ക്
പലിശ ഇന്‍സെന്റീവ്
ലഭ്യമാക്കിയിട്ടുണ്ടോ;
ഈ പദ്ധതിയുടെ ആനുകൂല്യം
എന്നുവരെയാണ്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നവകേരളീയം
കുടിശ്ശിക നിവാരണം 2017
728.
ശ്രീ.രാജു
എബ്രഹാം
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ബാബു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ സ്ഥാപനങ്ങളില്‍
നിന്നും വായ്പ എടുത്ത്
കുടിശ്ശിക
വരുത്തിയവര്‍ക്ക്
ഇളവുകളോടെ വായ്പ
തീര്‍പ്പാക്കുന്നതിനായി
നവകേരളീയം കുടിശ്ശിക
നിവാരണം 2017 എന്ന
പേരില്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഏത്
കാലയളവിലുള്ള
വായ്പകളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
വായ്പ
എടുത്തശേഷം മരിച്ചവരുടെ
ആശ്രിതര്‍, മാരകരോഗം
ബാധിച്ചവര്‍, കിടപ്പ്
രോഗികള്‍ എന്നിവരുടെ
വായ്പകള്‍ ഇതിന്റെ
പരിധിയില്പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
നിലമ്പൂര്‍
എ.ആര്. ഓഫീസിന്റെ കീഴിലുള്ള
റൂറല്‍ സഹകരണ സംഘങ്ങള്‍
729.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
എ.ആര്. ഓഫീസിന്റെ
കീഴില്‍ 14 (പതിനാല്)
റൂറല്‍ സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിച്ച്
വരുന്നതില്‍
സര്‍ക്കാരിന്റെ ഓഹരി
പങ്കാളിത്തവും
പദ്ധതിവിഹിതവും ഇത് വരെ
ലഭ്യമായിട്ടില്ലാത്തതിനാല്‍
ആയതു
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
നല്ല
രീതിയില്‍
പ്രവര്‍ത്തിച്ചിരുന്ന
നിലമ്പൂര്‍
പട്ടികവര്‍ഗ്ഗ സഹകരണ
സംഘത്തിന്
വരുമാനമാര്‍ഗ്ഗമൊന്നുമില്ലാത്ത
നിലവിലെ അവസ്ഥയില്‍
പുനരുദ്ധാരണ പദ്ധതി
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നണ്ടോ ;
വിശദമാക്കാമോ?
പരിസ്ഥിതി സൗഹൃദ ടൂറിസം
പാക്കേജ്
730.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പരിസ്ഥിതി സൗഹൃദ ടൂറിസം
പാക്കേജിന്റെ ഭാഗമായി
വടക്കേ മലബാറിന്റെ
ടൂറിസം മുന്നേറ്റത്തിന്
ഏതെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ എപ്പോള്‍
നടപ്പിലാക്കാന്‍
കഴിയുമെന്നും ഇത് മുഖേന
പ്രത്യക്ഷമായും
പരോക്ഷമായും എത്ര
പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ ?
ശാസ്താംപാറ ടൂറിസം വികസനം
731.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ ശാസ്താംപാറ
ടൂറിസം വികസനം
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ശാസ്താപാറ
ടൂറിസത്തിനും അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കും
സഹായകമായ നടപടി
സ്വീകരിയ്ക്കാമോ;വിശദമാക്കുമോ?
ബി.ആര്.ഡി.സി
യുടെ കൈവശമുള്ള
റിസോര്‍ട്ടുകള്‍
732.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ബി.ആര്.ഡി.സി യുടെ
കൈവശം എത്ര
റിസോര്‍ട്ടുകള്‍ ഉണ്ട്;
(ബി)
ഇവ
ആര്‍ക്കൊക്കെയാണ്
ലീസിന്
നല്‍കിയിട്ടുള്ളതെന്നും
ലീസിനത്തില്‍
ബി.ആര്.ഡി.സി യ്ക്ക്
ഓരോ റിസോര്‍ട്ട്
സൈറ്റില്‍ നിന്നും ഓരോ
വര്‍ഷവും എത്ര തുക
വരുമാനമായി
ലഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
ലീസിനത്തില്‍ ഓരോ
സൈറ്റ് ഉടമയും
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ കുടിശ്ശിക
എത്രയാണെന്ന് ഇനം
തിരിച്ച് വിശദമാക്കുമോ;
(ഡി)
കുടിശ്ശിക
നല്കുന്നതില് നിന്നും
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് റിസോര്‍ട്ട്
ഉടമകള്‍ക്കായി
എന്തെങ്കിലും
തരത്തിലുള്ള ഇളവ്
അനുവദിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മംഗലം
ഡാം ടൂറിസം
733.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മംഗലം
ഡാം ടൂറിസം
നവീകരണത്തിനുവേണ്ടി
പ്രഖ്യാപിച്ച പദ്ധതി
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ടൂറിസം വകുപ്പിന്റെ
നേതൃത്വത്തില്‍
സമഗ്രമായ പുതിയ ടൂറിസം
പദ്ധതി മംഗലം ഡാമില്‍
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇറിഗേഷന്‍
വകുപ്പിന്റെ ഭുമിയില്‍
നടപ്പിലാക്കുന്ന ഈ
പദ്ധതിയുടെ നടത്തിപ്പ്
ചുമതല സര്‍ക്കാര്‍
അംഗീകൃത ഏജന്‍സികളിലൂടെ
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
നിയമതടസ്സം
നിലവിലുണ്ടോ?
ചെറായി
ബീച്ചിനെ മദര്‍ ബീച്ചായി
വികസിപ്പിച്ചു കൊണ്ടുള്ള
ടൂറിസം പദ്ധതി
734.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചിനെ മദര്‍
ബീച്ചായി വികസിപ്പിച്ച്
ഇതര ബീച്ചുകളെ
കോര്‍ത്തിണക്കിക്കൊണ്ടുളള
ടൂറിസം പ്രോജക്ട്
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തീരദേശ
മണ്ഡലമായ വൈപ്പിനിലെ
സമഗ്രവികസനത്തിന്
ഉതകുന്ന ഈ പ്രോജക്ട്
നടപ്പാക്കുന്നതിനായി
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ടൂറിസം
മേഖലയുടെ ഉന്നമനം
735.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ടൂറിസം
മന്ത്രാലയത്തിന്റെ
2015-ലെ
റിപ്പോര്‍ട്ടില്‍
കൂടുതല്‍
വിനോദസഞ്ചാരികളെത്താത്ത
സംസ്ഥാനങ്ങളുടെ
പട്ടികയില്‍ കേരളത്തിന്
ഏഴാം സ്ഥാനമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആഭ്യന്തര
സഞ്ചാരികളുടെ
എണ്ണത്തില്‍
കേരളത്തിന്റേത് 18-ാം
സ്ഥാനമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
റിപ്പോര്‍ട്ടില്‍
കേരളത്തിന്റെ ടൂറിസം
മേഖലയുടെ
ഉന്നമനത്തിനായി
എന്തെങ്കിലും
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
വിദേശ-ആഭ്യന്തര
സഞ്ചാരികളെ
സംസ്ഥാനത്തേക്കാകര്‍ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
കക്കയം
തോണിക്കടവ് ടൂറിസം പദ്ധതി
736.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കക്കയം
തോണിക്കടവ് ടൂറിസം
പദ്ധതി
പൂര്‍ത്തിയാക്കുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തി എന്നാണ്
ആരംഭിച്ചതെന്നും ഇനി
ഏതൊക്കെ പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടെന്നും
അറിയിക്കാമോ?
നോട്ട്
പിന്‍വലിക്കല്‍ നയവും ടൂറിസം
വ്യവസായവും
737.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
നോട്ട് പിന്‍വലിക്കല്‍
നയം ടൂറിസം വ്യവസായത്തെ
ബാധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കഴിഞ്ഞ
വര്‍ഷത്തെക്കാള്‍ എത്ര
ശതമാനം കുറവാണ് വിദേശ,
ആഭ്യന്തര
ടൂറിസ്റ്റുകളുടെ
വരവില്‍ ഉണ്ടായതെന്ന്
വിശദമാക്കുമോ?
താനൂര്‍
കനോലി കനാല്‍ നവീകരണം
738.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
തീരപ്രദേശത്ത്
ഗതാഗതത്തിനും
ടൂറിസത്തിനും ഏറെ
സാദ്ധ്യതയുള്ള കനോലി
കനാലിന്റെ
നവീകരണത്തിനായി
എന്തെങ്കിലും
പദ്ധതികള്‍ ടൂറിസം
വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ആയതിനായി
പൊന്നാനിയെയും
ബേപ്പൂരിനെയും
ബന്ധിപ്പിച്ച് കനോലി
കനാലിലൂടെ ജലപാത
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കനോലി
കനാലിനെ
മാലിന്യമുക്തമാക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
കനോലി
കനാല്‍ പരിസരം
നവീകരിച്ച് ടൂറിസം
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്താന്‍
നിലവില്‍ എന്തെങ്കിലും
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
ഫിഷറീസ്
ടുറിസവുമായി ബന്ധപ്പെട്ട
പദ്ധതികള്‍
739.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയില്‍ ഫിഷറീസ്
ടൂറിസവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ഫിഷറീസ്
ടൂറിസം, ഫിഷറീസ്
അഡ്വഞ്ചര്‍ ടൂറിസം
മേഖലയില്‍ എന്തെല്ലാം
പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കാമോ ?
മണിയാര്‍
ഡാം ടൂറിസം പദ്ധതി
740.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണിയാര്‍
ഡാം കേന്ദ്രീകരിച്ചുള്ള
പുതിയ ടൂറിസം
പദ്ധതിക്കായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിനുള്ള
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും
പ്രോജക്ട്
റിപ്പോര്‍ട്ട് ലഭ്യമായോ
എന്നും വിശദമാക്കാമോ ;
(സി)
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
തലശ്ശേരി
ടൂറിസം പ്രോജക്ട്
741.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ടൂറിസം പ്രോജക്ടില്‍
ഉള്‍പ്പെടുത്തി എത്ര
പ്രവൃത്തികള്‍ തലശ്ശേരി
മണ്ഡലത്തില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം തലശ്ശേരി
ഹെറിട്ടേജ് ടൂറിസം
പ്രോജക്ട് (THTP)
പ്രകാരം എത്ര
പ്രവൃത്തികള്‍ തലശ്ശേരി
മണ്ഡലത്തില്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്
എന്നും ഇവയുടെ
നിര്‍വ്വഹണപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
എന്നും
വെളിപ്പെടുത്താമോ?
കായംകുളം
കായലോരടൂറിസം പദ്ധതി
742.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഗ്രീന്‍
കാര്‍പ്പറ്റ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
കായംകുളം കായലോരടൂറിസം
പദ്ധതിയില്‍ എന്തെല്ലാം
പ്രവൃത്തികളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്നും,
ഈ പദ്ധതിയുടെ
നിലവിലുള്ള അവസ്ഥകള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
ബേപ്പൂര്‍
ടൂറിസം പദ്ധതി
743.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ബേപ്പൂര്‍
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ബേപ്പൂറില്
ടൂറിസം
പരിപോഷിപ്പിക്കുന്നതിന്
സഹായകരമാകുന്ന വിവിധ
കെട്ടിടങ്ങള്‍
നാശോന്മുഖമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അവ
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബേപ്പൂര്‍
ബീച്ചില്‍ ലൈഫ് ഗാര്‍ഡുകള്‍
744.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
ബീച്ചില്‍ ലൈഫ്
ഗാര്‍ഡുകള്‍ കുറവാണ്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആവശ്യമായ
ലൈഫ് ഗാര്‍ഡുകളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കാസര്‍കോട്
ബീച്ചില്‍ ടൂറിസം പദ്ധതികള്‍
745.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിരമണീയതകൊണ്ടും
ടൂറിസം സാധ്യതകൊണ്ടും
സവിശേഷത അറിയിക്കുന്ന
കാസര്‍കോട് ബീച്ചില്‍
ടൂറിസ്ററുകളെ
ആകര്‍ഷിക്കുന്നതിന്
ഇതുവരെ പദ്ധതികള്‍
ആവിഷ്ക്കരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ദിശയില്‍ ഗൗരവമായ ആലോചന
നടത്തി കാസര്‍കോട്
ബീച്ചില്‍ ടൂറിസം
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ജില്ലാ
ടൂറിസം അധികൃതര്‍
കാസര്‍കോട് ജില്ലയില്‍
ടൂറിസം
വികസിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടെന്നും
ഇതില്‍
നടപ്പിലാക്കിയതും
നടപ്പിലാക്കാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ ?
കൊണ്ടോട്ടി
കേന്ദ്രീകരിച്ച് പൈതൃക ടൂറിസം
പദ്ധതി
746.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
കേന്ദ്രീകരിച്ച് പൈതൃക
ടൂറിസം പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇതുവരെ ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
പോത്തുണ്ടി-നെല്ലിയാമ്പതി
ടൂറിസം പദ്ധതി
747.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പോത്തുണ്ടി-നെല്ലിയാമ്പതി
ടൂറിസം പദ്ധതിയുടെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ;
(സി)
ടൂറിസം
രംഗത്ത് ഏറെ
സാധ്യതയുള്ള
പോത്തുണ്ടി-നെല്ലിയാമ്പതി
പദ്ധതിക്ക് ആവശ്യമായ
ഫണ്ട് അനുവദിച്ച്
പദ്ധതി തുടങ്ങാന്‍
നടപടി സ്വീകരിക്കുമോ ?
ഹരിപ്പാട്ടെ
'ടേക് എ ബ്രേക്ക്'
വഴിയോരവിശ്രമ കേന്ദ്രം
748.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
ബസ് സ്റ്റാന്റിന്
സമീപമുള്ള
ഡി.റ്റി.പി.സി.യുടെ
'ടേക് എ ബ്രേക്ക് '
എന്ന വഴിയോര വിശ്രമ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങള്‍
കൂടി ഇതിന്റെ
പ്രവര്‍ത്തനത്തിനായി
ഇനി
സജ്ജീകരിക്കേണ്ടതുണ്ട്;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രോജക്ട്
പ്രവര്‍ത്തനസജ്ജമാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
ചെത്തിപ്പുഴ
കടവ് ടൂറിസം പദ്ധതി
749.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ
ചെത്തിപ്പുഴ കടവ്
ടൂറിസം പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
വള്ളികുന്നം
ചിറയില്‍ ടൂറിസം പദ്ധതി
750.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
വള്ളികുന്നം ചിറയില്‍
ടൂറിസം പദ്ധതി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
വള്ളികുന്നം
ചിറ നവീകരണ
പദ്ധതിയുമായി
ബന്ധപ്പെട്ട് ഭരണാനുമതി
ലഭിച്ചിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കുട്ടനാടിന്റെ
ടൂറിസം വികസനം
751.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാടിന്റെ
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തി
ടൂറിസത്തിന് പുതിയ
പദ്ധതികള്‍
ആരംഭിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ;
(ബി)
കായല്‍
ടൂറിസം, ഫാം ടൂറിസം
എന്നിവ
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
ഉണ്ടാകും എന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ ടൂറിസം പദ്ധതികള്‍
752.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ടൂറിസം വകുപ്പ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയെന്ന് അറിയിക്കുമോ
;
(സി)
ഏതെല്ലാം
പ്രവൃത്തികളാണ്
ഡി.റ്റി.പി.സി. ക്ക്
കൈമാറിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
മീന്‍പിടിപ്പാറ,
പൊങ്ങന്‍പാറ ടൂറിസം
പദ്ധതികള്‍
753.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
മീന്‍പിടിപ്പാറ,
പൊങ്ങന്‍പാറ ടൂറിസം
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മുട്ടറ
മരുതിമല ഇക്കോ ടൂറിസം
പദ്ധതിയുടെ രണ്ടാം ഘട്ട
നിര്‍മാണത്തിനുള്ള
പദ്ധതി
തയ്യാറായിട്ടുണ്ടോയെന്നും
ഒന്നാം ഘട്ട
നിര്‍മാണത്തില്‍
പ്രവൃത്തികള്‍
അവശേഷിക്കുന്നുണ്ടോയെന്നുമുളള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കൊല്ലമ്പുഴയില്‍
ആരംഭിച്ച ബോട്ടിംഗ് പദ്ധതി
754.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഠിനംകുളം
ബാക്ക്വാട്ടര്‍
പ്രോജക്റ്റിനോടനുബന്ധിപ്പിച്ച്
ആറ്റിങ്ങല്‍ നഗരസഭയിലെ
കൊല്ലമ്പുഴയില്‍
ആരംഭിച്ച ബോട്ടിംഗ്
പദ്ധതി,
നിര്‍മ്മാണത്തിലെ അപാകത
നിമിത്തം
പ്രയോജനപ്പെടാതെ പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
പദ്ധതിയുടെ ചുമതല
ഡി.റ്റി.പി.സി.യ്ക്കോ
ടൂറിസം വകുപ്പിനോ
നല്‍കിയിട്ടുണ്ടോ;
(ബി)
ഡി.റ്റി.പി.സി.കളെ
ശക്തിപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
തിരുവനന്തപുരം
ഡി.റ്റി.പി.സി.യില്‍
മുന്‍ ഗവണ്മെന്റിന്റെ
കാലത്ത് അഴിമതിയോ
ക്രമക്കേടോ നടന്നതായി
പരാതിയുണ്ടോ;
സെക്രട്ടറിക്കെതിരായി
പരാതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരാതിയിന്മേല്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടന്ന്
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കരയിലെ
ടൂറിസം പദ്ധതികൾ
755.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ഈരാറ്റിന്‍പുറം ടൂറിസം
പദ്ധതിയുടെ
തുടര്‍നടപടികള്‍
എന്തായി എന്ന്
വ്യക്തമാക്കുമോ ;
(ബി)
ശ്രീനാരായണ
ഗുരുവിന്റെ
കര്മ്മകേന്ദ്രമായിരുന്ന
അരുവിപ്പുറം
കൊടിതൂക്കിമലയില്‍
ടൂറിസം പദ്ധതിക്ക്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
പൊഴിയൂര്‍,
പൂവ്വാര്‍
പൊഴിക്കരയില്‍ ടൂറിസം
പദ്ധതി ആരംഭിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
(ഡി)
ചരിത്രപ്രാധാന്യമുള്ള
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ടൂറിസം വകുപ്പ്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാരമേഖലയിലെ
പ്രതിസന്ധി
756.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കല്‍ തീരുമാനം
വിനോദസഞ്ചാരമേഖലയെ
എത്രത്തോളം
ബാധിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ടൂറിസം
മേഖലയില്‍ നിന്നുള്ള
വരുമാനത്തില്‍
അതിനുശേഷം എത്രത്തോളം
കുറവുവന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
നോട്ട്
നിരോധനത്തിന് ശേഷം
വിദേശ സഞ്ചാരികളുടെയും
ആഭ്യന്തര
സഞ്ചാരികളുടെയും
വരവില്‍ ഗണ്യമായ കുറവ്
ഉണ്ടായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാരകേന്ദ്രങ്ങളുടെ
നവീകരണം
757.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങളിലും
ബീച്ചുകളിലും എത്തുന്ന
ടൂറിസ്റ്റുകള്‍ക്ക്
കിട്ടുന്ന സംരക്ഷണം
തൃപ്തികരമല്ലാത്തതിനാല്‍
അവര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം ശംഖുമുഖം
ബീച്ചിലും കോവളം
ബീച്ചിലും ആവശ്യത്തിന്
ലെെറ്റ് ഇല്ലാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിയ്ക്കാന്‍
എന്തെല്ലാം നടപടികള്‍
അടിയന്തരമായി
സ്വീകരിയ്ക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
കീഴിലുള്ള വിവിധ
ടൂറിസ്റ്റ്
കേന്ദ്രങ്ങളും
ബീച്ചുകളും
ആധുനികരീതിയില്‍
നവീകരിച്ച് കൂടുതല്‍
വിദേശ-സ്വദേശ
ടൂറിസ്റ്റുകളെ
ആകര്ഷിയ്ക്കുവാന്
വേണ്ട അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ശബരിമല
സ്വീവേജ് ട്രീറ്റ്മെന്റ്
പ്ലാന്റ്
758.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
സ്ഥാപിച്ച സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്
പ്രവര്ത്തനക്ഷമമല്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്ലാന്റ്
പ്രവര്ത്തനക്ഷമമല്ലെന്നുള്ള
ചീഫ് ടെക്നിക്കല്‍
എക്സാമിനറുടെ
റിപ്പോര്ട്ടിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
സര്‍ക്കാര്‍
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിച്ച സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്
പ്രവര്ത്തനക്ഷമമല്ലാതായതിന്
കാരണക്കാരായവരില്‍
നിന്നും
നിര്‍മ്മാണത്തിന്
ചെലവായ തുക തിരിച്ച്
പിടിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ശബരിമല
മാസ്റ്റര്‍പ്ലാന്‍
759.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍പ്ലാന്‍
നടപ്പിലാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
ഇതേവരെ എത്ര കോടി രൂപ
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
വര്‍ഷം തിരിച്ച് കണക്ക്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഫണ്ടുപയോഗിച്ച്
നടപ്പിലാക്കിയ
മാസ്റ്റര്‍ പ്ലാന്‍
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
അടുത്ത
സീസണ് മുമ്പ്
എന്തെല്ലാം പ്രധാന
പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഇതിനുവേണ്ടി
എത്ര കോടി രൂപയാണ്
സര്‍ക്കാര്‍
നല്കാനുദ്ദേശിക്കുന്നത്
?
മലബാര്‍
ദേവസ്വം ബോര്‍ഡ്
760.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
ഇപ്പോള്‍ എന്ത് തുകയാണ്
വര്‍ഷം തോറും
ഗ്രാന്റായി
നല്‍കുന്നത്; ഈ തുക
മുഴുവനായി യഥാസമയം
നല്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാന്റ്
തുക മുഴുവനായും
കൃത്യസമയത്ത് തന്നെ
റിലീസ്
ചെയ്യുന്നതിനുള്ള നടപടി
സര്‍ക്കാര്‍ തലത്തില്‍
കൈക്കൊള്ളുമോ;
(സി)
മലബാറിലെ
ക്ഷേത്ര ജീവനക്കാരുടെ
വേതന വര്‍ദ്ധനവിനും
ശമ്പളം കൃത്യമായി
അവര്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എടുത്ത മന്ത്രിസഭാ
തീരുമാനം
നടപ്പിലാക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കുമോ?
മലബാര്‍
ദേവസ്വം ജീവനക്കാരുടെ ശമ്പളം
761.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള ക്ഷേത്ര
ജീവനക്കാര്‍ക്ക്
കൃത്യമായി ശമ്പളം
നല്‍കാത്തതിന്റെ കാരണം
എന്താണ്എന്ന്
വെളിപ്പെടുത്താമോ;
(ബി)
കെ.
ജയകുമാര്‍ കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ
;
(സി)
എങ്കില്‍
കോടതിവിധിയുടെയും
മേല്‍പ്പറഞ്ഞ കമ്മീഷന്
റിപ്പോര്‍ട്ടിന്റെയും
അടിസ്ഥാനത്തില്‍
ക്ഷേത്ര
ജീവനക്കാര്‍ക്ക്
കൃത്യമായി ശമ്പളം
ലഭ്യമാക്കുവാന്‍ വേണ്ട
നടപടി കൈക്കൊള്ളുമോ?
ദേവസ്വം
ബോര്‍ഡിന് കീഴില്‍ ആര്‍ട്സ്
& സയന്‍സ് കോളേജ്
762.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ദേവസ്വം
ബോര്‍ഡിന് കീഴില്‍
ആര്‍ട്സ് & സയന്‍സ്
കോളേജ്
ആരംഭിക്കുന്നതിനുളള
അനുവാദത്തിനായി അപേക്ഷ
ഏതെങ്കിലും
സര്‍വ്വകലാശാലയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന്മേൽ തീരുമാനം
എടുത്തിട്ടുണ്ടോ?
കാവുകളും
കുളങ്ങളും സംരക്ഷിക്കുന്നതിന്
ഫണ്ട്
763.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രങ്ങളോട്
ചേര്‍ന്നുള്ള കാവുകളും
കുളങ്ങളും ആല്‍ത്തറകളും
സംരക്ഷിക്കുന്നതിന്
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ ഓരോ
ദേവസ്വങ്ങള്‍ക്കും
സ്വകാര്യ
ക്ഷേത്രങ്ങള്‍ക്കും
എത്ര രൂപ വീതം
അനുവദിച്ചു
നല്‍കിയിട്ടുണ്ട് ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ ?
കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിനുള്ള പദ്ധതി
764.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള എളവള്ളി
കടവല്ലൂര്‍ ശ്രീരാമ
സ്വാമി ക്ഷേത്രക്കുളം
നവീകരിക്കുന്നതിന്
ഫണ്ട് അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ?
കായംകുളം-തിരുവല്ല
ദേശീയപാതയില്‍ നടപ്പാത
ഒരുക്കുന്നതിനാവശ്യമായ നടപടി
765.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ലക്ഷക്കണക്കിനു
ഭക്തജനങ്ങള്‍
എത്തിച്ചേരുന്ന
കുംഭഭരണി മഹോത്സവം
നടക്കുന്ന,
ചെട്ടിക്കുളങ്ങര
ദേവീക്ഷേത്രത്തിന്റെ
പടിഞ്ഞാറെ നടയില്‍
കായംകുളം-തിരുവല്ല
ദേശീയപാതയുടെ ഓരത്തുള്ള
തോടിന്റെ മുകളില്‍
കോണ്‍ക്രീറ്റ് സ്ലാബ്
സ്ഥാപിച്ച് നടപ്പാത
ഒരുക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ശബരിമലയില്‍
നിര്‍മ്മിച്ച മാലിന്യ
നിര്‍മ്മാര്‍ജ്ജന പ്ലാന്റ്
766.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തി
ശബരിമലയില്‍
നിര്‍മ്മിച്ച മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റിന് എത്ര കോടി
രൂപയാണ്
ചിലവഴിച്ചിട്ടുള്ളത്; ഈ
പ്ലാന്റിന്റെ സ്ഥാപിത
ശേഷി എത്രയാണ്;
(ബി)
പ്ലാന്റിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ ;
(സി)
ഈ
വര്‍ഷത്തെ ശബരിമല ഉത്സവ
സീസണില്‍ ഈ പ്ലാന്റ്
ഉപയോഗപ്പെടുത്താന്‍
കഴിഞ്ഞിരുന്നോ;
(ഡി)
മാലിന്യ
നിര്മ്മാര്ജ്ജനപ്ലാന്റിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച് നിരവധി
ആക്ഷേപങ്ങള്‍
പത്രങ്ങളില്‍ വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
നിര്‍മ്മാണം
സംബന്ധിച്ച്
എന്തെങ്കിലും
പാകപ്പിഴകള്‍ ഉള്ളതായി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥ
പുനര്‍വിന്യാസത്തിനുള്ള
നടപടികള്‍
767.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ഉദ്യോഗസ്ഥ
പുനര്‍വിന്യാസത്തിനുള്ള
നടപടികള്‍
ആലോചിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
നിയമനങ്ങള്‍ക്കായി
രൂപീകരിച്ച
റിക്രൂട്ട്മെന്റ്
ബോര്‍ഡ് സ്വീകരിച്ച
നിയമന നടപടികള്‍
വിശദമാക്കുമോ?
ക്ഷേത്രേശന്മാര്‍ക്കും
കോലധാരികള്‍ക്കുമുള്ള
പെന്ഷന്
768.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രേശന്മാര്‍ക്കും
കോലധാരികള്‍ക്കുമുള്ള
പെന്ഷന് തുക
പലര്‍ക്കും കിട്ടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പുതിയ
അപേക്ഷകര്‍ക്ക്
പെന്ഷന് നല്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(സി)
പെന്ഷന്
തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ ?