റേഷന്‍
സാധനങ്ങളില്‍ മായം
കലര്‍ത്തുന്നത് തടയാന്‍ നടപടി
361.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
റേഷന്‍ സാധനങ്ങളില്‍
മായം
കലര്‍ത്തുന്നുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
പശ്ചാത്തലത്തില്‍
കര്‍ശനമായ പരിശോധനകള്‍
നടത്തുവാനും
കരിഞ്ചന്തയും
പൂഴ്ത്തിവെപ്പും
തടയാനും എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
റേഷന്‍
ഉപഭോക്താക്കള്‍ക്ക്
അനുവദിച്ച സാധനങ്ങള്‍
കൃത്യമായി അവര്‍ക്ക്
ലഭിക്കുന്നുണ്ടോ
എന്നുറപ്പു വരുത്താന്‍
പ്രത്യേക അന്വേഷണ
സ്ക്വാഡിനെ ഡിപ്പോ
തലത്തില്‍
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുമേഖലാ എണ്ണ കമ്പനികളുടെ
പമ്പുകള്‍
362.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങള്‍ക്ക് എണ്ണ
വില്‍പ്പന നടത്തി ലാഭം
കൊയ്യുന്ന വിവിധ
പൊതുമേഖലാ എണ്ണ
കമ്പനികളുടെ പമ്പുകള്‍
നിയമപ്രകാരം
ഉപഭോക്താവിന്
സൗജന്യമായി
ലഭ്യമാക്കേണ്ട വായു,
ജലം തുടങ്ങിയവ
ലഭ്യമാക്കുന്നുണ്ടോ;
(ബി)
നിയമം
പാലിച്ച് കൊണ്ട് പേരിന്
ലഭ്യമാണെങ്കിലും
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന 90%
പമ്പുകളിലും
യഥാര്‍ത്ഥത്തില്‍ ഇവ
ഉപഭോക്താവിന്
ഉപയോഗിക്കാന്‍ കഴിയാത്ത
സ്ഥിതി നിലനില്‍ക്കുന്ന
കാര്യം സര്‍ക്കാര്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ഇവയുടെ
ലഭ്യത ഉറപ്പാക്കാന്‍
സര്‍ക്കാര്‍
31.01.2017-വരെ
എന്തെല്ലാം നടപടികള്‍
എടുത്തു എന്ന്
അറിയിക്കാമോ;
(ഡി)
വ്യവസ്ഥകള്‍
നിലവിലുണ്ടെങ്കിലും
രാത്രി കാലങ്ങളില്‍ ഇവ
തീരെ ലഭ്യമാകാത്ത
സ്ഥിതി നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
ഇതിനായുള്ള പരിശോധനകള്‍
കര്‍ശനമാക്കുമോ?
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിനായി വിതരണം
ചെയ്യുന്ന അരിയുടെ
ഗുണനിലവാരം
363.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിനായി
വിതരണം ചെയ്യുന്ന
അരിയുടെ ഗുണനിലവാരം
പരിശോധിക്കാന്‍
സംവിധാനമുണ്ടോ;
(ബി)
ഗുണനിലവാരം
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
നിലവിലുണ്ടെന്നു
വിശദമാക്കാമോ?
റേഷന്‍കാര്‍ഡ് വിതരണം
364.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
വിതരണത്തിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എ.പി.എല്‍.,
ബി.പി.എല്‍ പട്ടിക
365.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷനിംഗ്
സമ്പ്രദായത്തില്‍
വന്നിട്ടുള്ള
വിള്ളലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്
പരിഹരിക്കുന്നതിനു
വേണ്ടി കേന്ദ്ര
സര്‍ക്കാരില്‍ ഏത്
രീതിയിലുള്ള ഇടപെടലാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
പുതിയ
എ.പി.എല്‍., ബി.പി.എല്‍
പട്ടിക
രൂപീകരിക്കുന്നതില്‍
വന്ന അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതു പരിഹരിച്ച് പുതിയ
റേഷന്‍ കാര്‍ഡുകള്‍
വിതരണം ചെയ്യുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും ഈ റേഷന്‍
കാര്‍ഡുകള്‍
എന്നത്തേയ്ക്ക് വിതരണം
ചെയ്യാനാകുമെന്നും
വിശദമാക്കാമോ ?
എ.പി.എല്‍./ബി.പി.എല്‍.
ലിസ്റ്റുകളിലെ അപാകത
366.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ബി)
നിലവിലുള്ള
എ.പി.എല്‍./
ബി.പി.എല്‍.
ലിസ്റ്റുകള്‍
തയ്യാറാക്കിയ വര്‍ഷം
ഏതെന്ന് അറിയിക്കാമോ;
ആയതിലെ അപാകത
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
വില
വര്‍ദ്ധനവ്
367.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസാധാരണമായ
വിലവര്‍ദ്ധനവിലൂടെ
ജനങ്ങള്‍ അനുഭവിക്കുന്ന
ദുരിതം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ;
(ബി)
ജയ
അരി, മട്ട വടി അരി
തുടങ്ങി ജനങ്ങള്‍
കൂടുതല്‍ ഉപയോഗിക്കുന്ന
അരിയുടെ വില കഴിഞ്ഞ 6
മാസത്തിനുളളില്‍
എത്രശതമാനം
വര്‍ദ്ധിച്ചു എന്ന്
വിശദീകരിക്കാമോ ;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
റേഷന്‍
കടകളില്‍ പൂര്‍ണ്ണ
റേഷന്‍ നല്‍കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; 2017 ജനുവരി 1 മുതല്‍
റേഷനരിയില്‍ എത്ര
ശതമാനത്തിന്റെ കുറവാണ്
ഉണ്ടായിട്ടുളളത് എന്ന്
വ്യക്തമാക്കുമോ ;
(ഡി)
എ.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
ആളുകള്‍ക്ക് റേഷനരി
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഈ വിഭാഗത്തിന്
പൂര്‍ണ്ണ റേഷന്‍
എന്നേക്ക് നല്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
എഫ്.സി.ഐ.
ഗോഡൗണുകളിലെ കൂലി തര്‍ക്കം
368.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
നവംബര്‍, ഡിസംബര്‍
മാസങ്ങളില്‍ എഫ്.സി.ഐ.
ഗോഡൗണുകളില്‍ ഉണ്ടായ
കൂലി തര്‍ക്കം മൂലം
റേഷനരി വിതരണം താളം
തെറ്റിയിരുന്നോ;
(ബി)
അരിക്ക്
പൊതു കമ്പോളത്തില്‍
റിക്കാര്‍ഡ്
വിലവര്‍ദ്ധനവിന്
സാഹചര്യമൊരുക്കിയത്
പ്രസ്തുത കൂലി തര്‍ക്കം
പരിഹരിക്കുന്നതില്‍
വന്ന വീഴ്ചയാണെന്നത്
വസ്തുതയാണോ;
(സി)
കൂലി
തര്‍ക്കം
പരിഹരിക്കുന്നതിന്
രണ്ട് മാസം സമയമെടുത്ത
സാഹചര്യമെന്താണെന്ന്
വിശദമാക്കുമോ;
(ഡി)
അട്ടിമറിക്കൂലിയിനത്തില്
ഒരു വര്‍ഷം എത്രകോടി
രൂപയുടെ അധിക ബാധ്യത
സര്‍ക്കാരിന്
ഉണ്ടാകുമെന്ന്
അറിയിക്കുമോ?
നെല്ല്
സംഭരണം
369.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ ഈ സീസണിലെ
നെല്ല് സംഭരണം എന്ന്
തുടങ്ങി എന്ന്
അറിയിക്കുമോ;
(ബി)
സംഭരിച്ച
നെല്ലിന്റെ തുക
മുഴുവന്‍
കൊടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മില്ലുടമകള്‍ക്ക്
നല്കുന്ന ഹാന്‍ഡിലിംഗ്
ചാര്‍ജ്ജ് എത്രയാണ്;
ഏതെല്ലാം ഇനത്തിലാണ്
ഹാന്‍ഡിലിംഗ് ചാര്‍ജ്ജ്
നല്‍കുന്നത്; ഓരോ
ഇനത്തിലും എത്ര തുക
വീതമാണ് നല്‍കുന്നത്
എന്നത് സംബന്ധിച്ച്
വിശദമാക്കുമോ?
നെല്ല്
സംഭരണം
370.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
-ല്‍ സംസ്ഥാനത്ത്
കര്‍ഷകരില്‍ നിന്നും
സപ്ലൈകോ എത്ര
ക്വിന്റല്‍ നെല്ല്
സംഭരിച്ചിട്ടുണ്ടെന്നും
2015 -ല്‍ എത്ര
ക്വിന്റല്‍
സംഭരിക്കാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ;
(ബി)
നെല്ലിന്റെ
സംഭരണവില ഇപ്പോള്‍
എത്രയായിട്ടാണ്
നിജപ്പെടുത്തിയിട്ടുള്ളത്;
അത്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നെല്ല്
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക്
കുടിശ്ശിക തുക
നല്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ അത്
എത്രയാണ്; കുടിശ്ശിക
തുക അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
റേഷന്‍
വിതരണം
371.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളിലെത്തുന്ന
ഭക്ഷ്യസാധനങ്ങള്‍
യഥാസമയം
ഉപഭോക്താക്കള്‍ക്ക്
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
റേഷന്‍
വിതരണവുമായി
ബന്ധപ്പെട്ട പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പരാതികള്‍
സ്വീകരിക്കുന്നതിന്
പഞ്ചായത്തില്‍ സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ?
റേഷന്‍
കടകള്‍ വഴി നല്കി വരുന്ന അരി
372.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എ.പി.എല്‍,
ബി.പി.എല്‍, മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍
തുടങ്ങിയ
വിഭാഗങ്ങളില്‍പെട്ടവര്‍ക്ക്
റേഷന്‍ കടകള്‍ വഴി
ആഴ്ചയില്‍ നല്കി
വരുന്ന അരിയുടെ അളവ്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കടകള്‍ വഴി
കാര്‍ഡുടമകള്‍ക്ക് അരി
വിതരണം ചെയ്യാന്‍
കഴിയാത്ത സാഹചര്യം
നിലവിലുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
അതിന്‍െറ കാരണം
വിശദമാക്കാമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
373.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരം
പ്രതിവര്‍ഷം എത്ര
മെട്രിക് ടണ്‍ അരിയാണ്
കേന്ദ്രം സംസ്ഥാനത്തിന്
അനുവദിച്ചിട്ടുള്ളത്;
(ബി)
കഴിഞ്ഞ
മൂന്നു വര്‍ഷമായി
കേരളത്തിനു
ലഭിച്ചുകൊണ്ടിരിക്കുന്ന
16.01 ലക്ഷം മെട്രിക്
ടണ്‍ ഭക്ഷ്യ ധാന്യം
പുന:സ്ഥാപിക്കണമെന്ന
സംസ്ഥാനത്തിന്റെ ആവശ്യം
കേന്ദ്രം
പരിഗണിക്കുകയുണ്ടായോ;
(സി)
ഇല്ലങ്കില്‍
പ്രസ്തുത ആവശ്യം
നിരസിക്കുന്നതിന്
കേന്ദ്രം പറയുന്ന
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഒ. എം. എസ് ( ഓപ്പണ്‍
മാര്‍ക്കറ്റ്
സ്കെയില്‍) വിലയായ 24
രൂപയ്ക്കോ
ഇക്കോണമിക്കല്‍ റേറ്റായ
33 രൂപയ്ക്കോ
ആവശ്യമുള്ള അരി
സംസ്ഥാനത്തിന്
നല്കാന് കേന്ദ്രം
സമ്മതിക്കുകയുണ്ടായോ ;
(ഇ)
എങ്കില്‍
ഇപ്രകാരം അരിയെടുത്ത്
സംസ്ഥാനത്ത് വിതരണം
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ;
(എഫ്)
ഇല്ലെങ്കില്‍
അരിവിഹിതക്കുറവ്
പരിഹരിക്കാന്‍
എന്തൊക്കെ അടിയന്തര
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദാംശങ്ങള്‍
നല്‍കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
374.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി ഇതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
റേഷന്‍
കടകളില്‍ നിലവില്‍
ഏതെല്ലാം
വിഭാഗങ്ങള്‍ക്ക്
എന്തെല്ലാം
മാനദണ്ഡങ്ങളനുസരിച്ചാണ്
റേഷന്‍ സാധനങ്ങള്‍
വിതരണം ചെയ്യുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
മുന്‍ഗണനാ
വിഭാഗത്തില്‍
നിന്നൊഴിവാക്കപ്പെടുന്നവര്ക്ക്
റേഷന്‍ സാധനങ്ങള്‍
എങ്ങനെ വിതരണം
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
375.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണന
വിഭാഗങ്ങള്‍ക്കുളള
റേഷന്‍ കാര്‍ഡില്‍ പേര്
/ ഫോട്ടോ
ചേര്‍ക്കാന്‍ കഴിയാത്ത
ശാരീരിക - മാനസിക
വെല്ലുവിളി നേരിടുന്ന
വിഭാഗങ്ങള്‍ക്കായി
നിലവില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരം
എത്രയാളുകളാണ് അര്‍ഹത
പട്ടികയില്‍ നിന്ന്
പുറത്തായിട്ടുളളത് ;
(സി)
അര്‍ഹത
വിഭാഗത്തിലുളളവര്‍ക്കും,
അല്ലാത്തവര്‍ക്കും
ഒരാഴ്ച ലഭ്യമാകുന്ന
റേഷന്‍ വസ്തുക്കളുടെ
അളവ് വ്യക്തമാക്കുമോ;
(ഡി)
അരിവില
വര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിനായി
റേഷന്‍ കടകള്‍ വഴി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ട് ;
(ഇ)
റേഷന്‍
കടകള്‍
ഡിജിറ്റലാക്കുന്ന
നടപടികള്‍ ഏതു
ഘട്ടത്തിലാണ് ?
റേഷന്‍
കടകളിൽ ഇലക്ട്രോണിക്
ത്രാസും ബയോമെട്രിക്
സംവിധാനവും
376.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ റേഷന്‍ കടകളിലും
ഇലക്ട്രോണിക് ത്രാസ്
ഉപയോഗിക്കുവാനുള്ള
നിര്‍ദ്ദേശം നടപ്പില്‍
വരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ബയോമെട്രിക്
സംവിധാനം എല്ലാ റേഷന്‍
കടകളിലും
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
377.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷാ നിയമം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് ഇൗ
നിയമത്തില്‍ വിഭാവനം
ചെയ്യുന്ന പ്രകാരമുള്ള
സംസ്ഥാന സര്‍ക്കാരി
ന്റേതായ തനതു
പദ്ധതികളെന്തെങ്കിലും
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഭക്ഷ്യ
വസ്തുക്കള്‍
പാഴാക്കിക്കളയുന്നത്
തടയുന്നതിനായി
ഏതെങ്കിലും തരത്തിലുള്ള
നിയമങ്ങളോ പദ്ധതികളോ
സംസ്ഥാനത്ത്
നിലവിലുണ്ടോ;
(സി)
സംസ്ഥാനത്ത്
പ്രതിദിനം
പാഴാക്കിക്കളയുന്ന
ഭക്ഷ്യ വസ്തുക്കളുടെയും
ഭക്ഷ്യധാന്യങ്ങളുടെയും
അളവ്
തിട്ടപ്പെടുത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
കണക്കെടുപ്പ്
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാന
സര്‍ക്കാരിന് കീഴിലുള്ള
ഗസ്റ്റ് ഹൗസുകള്‍,
റസ്റ്റ് ഹൗസുകള്‍,
യാത്രീ നിവാസുകള്‍,
മറ്റ് ഹോട്ടലുകള്‍
എന്നിവ ദിനം പ്രതി
പാഴാക്കിക്കളയുന്ന
ഭക്ഷ്യവസ്തുക്കളുടെ
കണക്കെടുക്കാറുണ്ടോ;
ഇവിടങ്ങളില്‍ ഭക്ഷ്യ
വസ്തുക്കള്‍ പാ
ഴാക്കുന്നത്
ഒഴിവാക്കുന്നതിന്
കര്‍ശനമായ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത് ഒഴിവാക്കുന്നതിന്
അതിഥികളെ
ബോധവത്ക്കരിക്കുന്ന
തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
നല്‍കാറുണ്ടോ;
എങ്കില്‍ അത്
പാലിക്കപ്പെടുന്നുണ്ടെന്ന
കാര്യം ഉറപ്പു
വരുത്താറുണ്ടോ;
(ഇ)
സംസ്ഥാനത്ത്
സ്വകാര്യ
റസ്റ്റോറന്റുകളിലും
ഹോട്ടലുകളിലും
ഉള്‍പ്പെടെ ഭക്ഷ്യ
വസ്തുക്കള്‍
പാഴാക്കുന്നത്
തടയുന്നതിനും
പൊതുജനങ്ങൾക്ക് ഇൗ
വിഷയത്തില്‍ ആവശ്യമായ
ബോധവത്ക്കരണം
നല്കുന്നതിനുമായി
ഭക്ഷ്യ സുരക്ഷാ
നിയമത്തിന്റെ കൂടി
അടിസ്ഥാനത്തില്‍
സംസ്ഥാന
സര്‍ക്കാരിന്റേതായ തനതു
പദ്ധതികളെന്തെങ്കിലും
തയ്യാറാക്കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
378.
ശ്രീ.രാജു
എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
പാസ്സാക്കിയപ്പോള്‍
കേരളത്തിന്റെ
താത്പര്യങ്ങള്‍
സംരക്ഷിക്കുന്നതില്‍
മുന്‍ യു. പി. എ.
സര്‍ക്കാരും യു. ഡി.
എഫ്. സര്‍ക്കാരും വീഴ്ച
വരുത്തിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ സംസ്ഥാനം
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
കേരളത്തിന്
അനുവദിച്ചു വന്നിരുന്ന
ഭക്ഷ്യധാന്യ വിഹിതം
പുനസ്ഥാപിക്കണമെന്ന
ആവശ്യം
പരിഗണിക്കുന്നതാണെന്ന്
കേന്ദ്രം
അറിയിച്ചിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
മുഖ്യമന്ത്രി നടത്തിയ
ചര്‍ച്ചയില്‍ അധിക
ഭക്ഷ്യ ധാന്യ
വിഹിതത്തിന്റെ വില
ഉള്‍പ്പെടെയുള്ള
കാര്യങ്ങളില്‍
തീരുമാനത്തിലെത്താന്‍
കേരളവുമായി കൂടുതല്‍
ചര്‍ച്ച നടത്തുമെന്ന്
കേന്ദ്രം ഉറപ്പു
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റേഷന്‍
കടകളുടെ നവീകരണം
379.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കടകള്‍
നവീകരിക്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
റേഷന്‍
കടകളില്‍ ഇലക്ട്രോണിക്
പോയിന്റ് സെയില്‍
(ഇ-പോസ്)
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ റേഷന്‍ കടകളിലും
കമ്പ്യൂട്ടര്‍വത്കരണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
ഭക്ഷ്യ
സിവില്‍ സപ്ലൈസ് വകുപ്പ്
നിയമനങ്ങള്‍
380.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പ് മന്ത്രിയുടെ
കീഴിലുള്ള ഓരോ
വകുപ്പുകളിലും ഏതെല്ലാം
തസ്തികകളില്‍
01.02.2017-ന്
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ഇവ
സംബന്ധിച്ച തസ്തിക,
ഒഴിവുകളുടെ എണ്ണം,
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന തീയതി,
കാലാവധി തീരുന്ന തീയതി,
എത്ര പേര്‍ക്ക് നിയമനം
നല്കി എന്നീ വിവരം
നല്‍കാമോ?
മാവേലി
സ്റ്റോര്‍ അനുവദിക്കാന്‍
നടപടി
381.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോര്‍
അനുവദിക്കണമെന്ന്
അഭ്യര്‍ത്ഥിച്ച്
കുഴിപ്പിളളി സര്‍വ്വീസ്
സഹകരണ ബാങ്ക് അധികൃതര്‍
സര്‍ക്കാരില്‍ അപേക്ഷ
സമര്‍പ്പിച്ചിരുന്നുവോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍
നടപടി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മാവേലി സ്റ്റോറിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
ആകുമെന്ന്
വ്യക്തമാക്കാമോ?
അരിവില
വര്‍ദ്ധനവ്
382.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വരുമ്പോള്‍ ജയ-മട്ട ഇനം
അരികളുടെ ചില്ലറവില
കിലോയ്ക്ക് എത്ര രൂപ
ആയിരുന്നുവെന്നും
ഇപ്പോള്‍ അവയുടെ വില
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പൊതുകമ്പോളത്തില്‍
അരിവില കിലോഗ്രാമിന് 10
രൂപയ്ക്ക് മുകളില്‍
വര്‍ദ്ധിക്കുവാനുണ്ടായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കമ്പോള
ഇടപെടലിനായി
സര്‍ക്കാര്‍ 2016
നവംബര്‍, ഡിസംബര്‍
മാസങ്ങളിലും,2017
ജനുവരിമാസത്തിലും എത്ര
തുക അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഡി)
സംസ്ഥാനത്ത്
റേഷന്‍
വിതരണത്തിലുണ്ടായ
അപാകതയും എഫ്.സി.ഐ
ഗോഡൗണുകളിലെ
കൂലിപ്രശ്നം
പരിഹരിക്കുന്നതിലുണ്ടായ
പരാജയവും അരിവില
ക്രമാതീതമായി
വര്‍ദ്ധിക്കുവാനുണ്ടായ
കാരണങ്ങളാണെന്നു
കരുതുന്നുണ്ടോ;വിശദമാക്കാമോ?
റേഷന്‍
സമ്പ്രദായം
കുറ്റമറ്റതാക്കാനുള്ള
നടപടികള്‍
383.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര റീട്ടെയില്‍
റേഷന്‍ ഡീലർമാരാണുള്ളത്
; റേഷന്‍ കടകള്‍ വഴി
എന്തൊക്കെ സാധനങ്ങളാണ്
കാര്‍ഡ് ഉടമകള്‍ക്ക്
വിതരണം ചെയ്തു
വരുന്നത്; ഈ ഓരോ
വസ്തുക്കള്‍ക്കും
കാര്‍ഡുടമകള്‍
നല്‍കേണ്ട വില കാര്‍ഡ്
ഉടമകളുടെ
തരംതിരിവനുസരിച്ച്
ഈടാക്കുന്ന വില
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
എ.പി.എല്‍/ബി.പി.എല്‍
ഉള്‍പ്പെടെ ഓരോ
വിഭാഗത്തിനും
അനുവദിക്കപ്പെട്ടിട്ടുള്ള
റേഷന്‍ സാധനങ്ങളുടെ
അളവ് വ്യക്തമാക്കുമോ;
(സി)
റേഷന്‍
കടകള്‍ വഴി
വിറ്റഴിക്കുന്ന അരി,
ഗോതമ്പ്
ഉള്‍പ്പെടെയുള്ള എല്ലാ
സാധനങ്ങള്‍ക്കും
നല്‍കിവരുന്ന കമ്മീഷന്
എത്ര വീതമെന്നും ഇത്
എന്നുമുതലാണ് നല്കി
വരുന്നത് എന്നും
വ്യക്തമാക്കാമോ;
(ഡി)
ജീവിതച്ചിലവില്‍
വന്നിട്ടുള്ള
വ്യത്യാസത്തിന്
അനുസരിച്ച് എല്ലാ
മേഖലകളിലും കൂലി
വര്‍ദ്ധനവും ശമ്പള
വര്‍ദ്ധനവും
നടത്തുമ്പോള്‍ റേഷന്‍
കച്ചവടക്കാര്‍ക്ക്
മാത്രം ഇത് ലഭിക്കാതെ
പോകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കേരളത്തിലെ
റേഷന്‍ സമ്പ്രദായം
കുറ്റമറ്റ രീതിയില്‍
നടപ്പാക്കുന്നതിനെക്കുറിച്ച്
ഏതെങ്കിലും തരത്തിലുള്ള
പഠനം സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
റേഷന്‍ ഡീലര്‍മാരുടെ
ജീവനോപാധിക്ക്
അനുസൃതമായി വേതനവും
കമ്മീഷനും നല്കാന്
നടപടി സ്വീകരിക്കുമോ?
റേഷന്‍
വിതരണത്തിലെ അപാകതകള്‍
384.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിലെ അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അര്‍ഹരായ
ലക്ഷക്കണക്കിന് പേരെ
ഒഴിവാക്കിയതായ
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ?
ഭക്ഷ്യ
വസ്തുക്കളിലെ മായം
385.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വസ്തുക്കളിലെ മായം
കണ്ടുപിടിക്കുന്നതിന്
സംസ്ഥാനത്ത്
എവിടെയെല്ലാം
സംവിധാനങ്ങള്‍
ഉണ്ടെന്നും നിലവിലുളള
സംവിധാനങ്ങള്‍
പര്യാപ്തമാണോയെന്നും
വിശദമാക്കുമോ;
(ബി)
ഭക്ഷ്യ
വസ്തുക്കളുടെ ശുദ്ധത
ഉറപ്പുവരുത്തുന്നതിനായി
ഓരോ തദ്ദേശസ്വയംഭരണ
സ്ഥാപനത്തിലും ആവശ്യമായ
സംവിധാനങ്ങള്‍
നടപ്പിലാക്കുന്ന കാര്യം
പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
റേഷന്‍
കാര്‍ഡുകളുടെ
മുന്‍ഗണനാപട്ടിക
386.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകളുടെ
മുന്‍ഗണനാപട്ടികയുടെ
കരട് സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചുവെന്നും എത്ര
പരാതികളില്‍ പരിഹാരം
കണ്ടുവെന്നും
വ്യക്തമാക്കുമോ;
(ബി)
2016
നവംബര്‍, ഡിസംബര്‍,
2017 ജനുവരി എന്നീ
മാസങ്ങളില്‍ റേഷന്‍
സാധനങ്ങള്‍
കാര്‍ഡുടമകള്‍ക്ക്
യഥാസമയം വിതരണം
ചെയ്യുവാന്‍ കഴിഞ്ഞോ;
ഇല്ലെങ്കില്‍
അതിനിടയാക്കിയ കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
കാലയളവില്‍ എത്ര
മെട്രിക് ടണ്‍ അരിയും
ഗോതമ്പും കേന്ദ്രം
അനുവദിച്ചു; അതില്‍
എത്ര മെട്രിക് ടണ്‍
എഫ്.സി.ഐ. ഗോഡൗണുകളില്‍
നിന്നും ലിഫ്റ്റ്
ചെയ്യുകയുണ്ടായി;
(ഡി)
എഫ്.സി.ഐ.
ഗോഡൗണുകളിലെ
തൊഴില്‍തര്‍ക്കം മൂലം
അനുവദിച്ച അരിയും
ഗോതമ്പും യഥാസമയം
ലിഫ്റ്റ്
ചെയ്യുന്നതില്‍
ബുദ്ധിമുട്ടുണ്ടാക്കിയോ;
(ഇ)
പ്രസ്തുത
തൊഴില്‍തര്‍ക്കം
എപ്രകാരമാണ്
ഒത്തുതീര്‍പ്പാക്കിയതെന്നും
ഇതുമൂലം
സംസ്ഥാനസര്‍ക്കാരിന്
എത്രകോടിരൂപയുടെ
അധികബാദ്ധ്യത
പ്രതിവര്‍ഷം
ഉണ്ടാകുമെന്നും
വെളിപ്പെടുത്തുമോ?
മൊബൈല്‍
മാവേലി സ്റ്റോര്‍
387.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മലപ്പുറം
ജില്ലയിലെ ഭൂരിഭാഗം
ആദിവാസികള്‍ വസിക്കുന്ന
നിലമ്പൂര്‍
മണ്ഡലത്തില്‍ അവര്‍ക്ക്
പ്രയോജനപ്പെടുന്ന
രീതിയിൽ മൊബൈല്‍ മാവേലി
സ്റ്റോര്‍ സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സിവില്‍
സപ്ലൈസ് വില്‍പ്പന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
388.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിവില്‍ സപ്ലൈസ്
വില്‍പ്പന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇവിടെ
നിന്നും വില്‍പ്പന
നടത്തുന്ന സാധനങ്ങളുടെ
ഗുണനിലവാരം കൃത്യമായും
നിരന്തരമായും
പരിശോധിക്കുന്നതിനും
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനുമുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇവിടെ
വരുന്ന പൊതുജനങ്ങളോട്
ചില ജീവനക്കാരെങ്കിലും
മോശമായി പെരുമാറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
പെരുമാറ്റങ്ങള്‍
ഒഴിവാക്കുന്നതിനും
കൂടുതല്‍ സേവന
മനോഭാവത്തോടെ
പെരുമാറുന്നതിനും
ജീവനക്കാരെ
ബോധവല്‍ക്കരിക്കുന്നതിനും
അവരുടെ പ്രവര്‍ത്തനം
നിരീക്ഷിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനു
കീഴില്‍ ചാലക്കുടിയില്‍
അരിക്കടകളും പെട്രോള്‍
പമ്പും ഹൈപ്പര്‍
മാര്‍ക്കറ്റും തുടങ്ങാന്‍
നടപടി
389.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനു
കീഴില്‍ ചാലക്കുടിയില്‍
അരിക്കടകളും, പെട്രോള്‍
പമ്പും, ഹൈപ്പര്‍
മാര്‍ക്കറ്റും
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലായെങ്കിൽ ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാന
മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡം
390.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഭക്ഷ്യ സുരക്ഷാ
മുന്‍ഗണനാ ലിസ്റ്റിന്
പുറമേ സംസ്ഥാന
മുന്‍ഗണനാ ലിസ്റ്റ്
തയ്യാറാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍
ഉള്‍പ്പെടുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
എത്ര കിലോ
ഭക്ഷ്യധാന്യമാണ് വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിന്റെ നിരക്ക്
എത്രയെന്നും
വിശദമാക്കാമോ?
കോതമംഗലം
നിയമസഭാ മണ്ഡലത്തിലെ
മാവേലി സ്റ്റോറുകള്‍
391.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയമസഭാ മണ്ഡലത്തിലെ
എത്ര
ഗ്രാമപഞ്ചായത്തുകളില്‍
മാവേലി സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മാവേലി
സ്റ്റോര്‍ നിലവില്‍
അനുവദിച്ചിട്ടില്ലാത്ത
പഞ്ചായത്തുകളില്‍
പുതുതായി മാവേലി
സ്റ്റോറുകള്‍
അനുവദിക്കുവാന്‍
തീരുമാനിചിട്ടുണ്ടോ ;
(സി)
കോതമംഗലത്തെ
നിര്‍ത്തലാക്കിയ
ത്രിവേണി
സൂപ്പര്‍മാര്‍ക്കറ്റ്
പുനഃസ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കടമക്കുടി
കോരമ്പാടം സര്‍വ്വീസ്
സഹകരണബാങ്കിന്
മാവേലിസ്റ്റോര്‍
392.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
കോരമ്പാടം സര്‍വ്വീസ്
സഹകരണ ബാങ്ക് അധികൃതര്‍
മാവേലിസ്റ്റോര്‍
അനുവദിക്കണമെന്ന്
അഭ്യര്‍ത്ഥിച്ച്
സര്‍ക്കാരില്‍ അപേക്ഷ
സമര്‍പ്പിച്ചിരുന്നുവോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍
നടപടി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മാവേലിസ്റ്റോറിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പുതുക്കിയ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം
393.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുക്കിയ റേഷന്‍
കാര്‍ഡുകളുടെ വിതരണ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
പുതിയ റേഷന്‍
കാര്‍ഡിനുള്ള
അപേക്ഷകള്‍ എന്നു
മുതല്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
പുതുക്കിയ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം എന്ന്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
റേഷന്‍
കാര്‍ഡില്ലാത്തവര്‍
പുതിയ റേഷന്‍
കാര്‍ഡിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
അവര്‍ക്കായി
താല്‍ക്കാലിക സംവിധാനം
എന്തെങ്കിലും
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
വിലക്കയറ്റം
394.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവും
സിവില്‍സപ്ലൈസും
വകുപ്പിന് ഈ വര്‍ഷം
അനുവദിച്ച പദ്ധതി
വിഹിതം എത്രയാണ്;
ഇതില്‍ എന്ത് തുക 2017
ജനുവരി 31വരെ
ചെലവഴിച്ചു ; ഇത്
പദ്ധതി തുകയുടെ എത്ര
ശതമാനമാണ് ;
(ബി)
2015-16-ല്‍
പദ്ധതി വിഹിതം
എത്രയായിരുന്നു ;
ഇതില്‍ എന്ത് തുക 2016
ജനുവരി 31 വരെ
ചെലവഴിച്ചു ; ഇത്
പദ്ധതി തുകയുടെ എത്ര
ശതമാനമായിരുന്നു;
(സി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതില്‍
വകുപ്പ്
പരാജയപ്പെടാനുണ്ടായ
കാരണം പദ്ധതിവിഹിതം
ചെലവഴിക്കുന്നതിലെ
കുറവുമൂലമാണെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ന്യായവില
കടകള്‍ വഴി
നിത്യോപയോഗസാധനങ്ങള്‍
വിതരണം
ചെയ്യാതിരുന്നതാണ്
പൊതുവിപണിയില്‍
അവശ്യസാധങ്ങള്‍ക്ക് വില
വര്‍ദ്ധിക്കുന്നതിന്
കാരണമായതെന്ന ആരോപണം
ശരിയാണന്നു
കരുതുന്നുണ്ടോ ?
സംസ്ഥാനത്ത്
അരിവിലക്കയറ്റം
തടയുന്നതിനുള്ള നടപടി
395.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരിവില പൊതുവിപണിയില്‍
ക്രമാതീതമായി
വര്‍ദ്ധിച്ച വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വിലക്കയറ്റം
തടയുന്നതിന്
സര്‍ക്കാര്‍ ഫലപ്രദമായ
ഇടപെടല്‍
നടത്താത്തതുകൊണ്ടാണ്
പൊതുവിപണിയില്‍ അരിക്ക്
റിക്കോര്‍ഡ്
വിലയുണ്ടായത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
അരിക്കടകള്‍
തുടങ്ങുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര അരിക്കടകള്‍
ആരംഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
വിലക്കയറ്റം
തടയുന്നതിനും
ദുരിതമനുഭവിക്കുന്ന
സാധാരണ ജനങ്ങള്‍ക്ക്
ആശ്വാസമെത്തിക്കുന്നതിനും
എന്ത് നടപടിയാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
ഭക്ഷ്യഭദ്രതാ
നിയമം
396.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമപ്രകാരം
മുന്‍ഗണനാവിഭാഗങ്ങളുടെ
അന്തിമപട്ടിക കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിക്കാനുള്ള
അവസാന
ദിവസമെന്നായിരുന്നു ;
അതിൻപ്രകാരം
അന്തിമപട്ടിക
സമര്‍പ്പിച്ചോ ;
വകുപ്പുകളുടെ
ഏകോപനമില്ലായ്മ
മൂലമാണോ അന്തിമപട്ടിക
നിശ്ചിത തീയതിക്ക്
മുമ്പ്
സമര്‍പ്പിക്കുവാന്‍
കഴിയാതെ വന്നത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
റേഷന്‍
വിതരണം മുടങ്ങുന്നതിനും
പൊതുവിപണിയിലെ അരിവില
കുതിച്ചുയരുന്നതിനും
സർക്കാരിന്റെ ഭാഗത്തു
നിന്ന് ഉണ്ടായ അനാസ്ഥ
കാരണമായെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ?
നിത്യോപയോഗ
സാധനങ്ങളുടെ വിലവര്‍ദ്ധന
397.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ
സാധനങ്ങളുടെ വില
താങ്ങാവുന്നതിലധികം
വര്‍ദ്ധിച്ചതു മൂലം
ജനജീവിതം
ദുരിതത്തിലായിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നിത്യോപയോഗ
സാധനങ്ങളുടെ വില
നിയന്ത്രിക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
വിവിധ
തരം ന്യായ വില
സ്റ്റോറുകള്‍ അധികമായി
സ്ഥാപിച്ച്
നിത്യോപയോഗ
സാധനങ്ങള്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
റേഷന്‍കാര്‍ഡ്
വിതരണം
398.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കാര്‍ഡ് വിതരണം
എന്ന് ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
റേഷന്‍കാര്‍ഡ് ആധാര്‍
സംവിധാനവുമായി
ബന്ധിപ്പിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സി മുഖാന്തിരമാണ്
ചെയ്യുന്നത്; ഇതുമൂലം
കാര്‍ഡ് ഇരട്ടിപ്പ്
ഒഴിവാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(സി)
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമത്തിന്റെ
പരിധിയില്‍ നിന്നും
ഒഴിവായിപ്പോകുന്ന
റേഷന്‍
കാര്‍ഡുടമകള്‍ക്ക്
എന്തെങ്കിലും റേഷന്‍
വിഹിതം സംസ്ഥാന
പദ്ധതിയില്‍
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമുള്ള റേഷന്‍
കാര്‍ഡുകളുടെ വിതരണം
399.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമുള്ള റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യധാന്യക്ഷാമവും
വിലക്കയറ്റവും
നിയന്ത്രിക്കാൻ നടപടി
400.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യധാന്യ ക്ഷാമവും
വിലക്കയറ്റവും
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ആവശ്യങ്ങള്‍ക്കും വിപണി
ഇടപെടലിനും എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
ആയത് ഏതു തരത്തിലാണ്
വിനിയോഗിക്കുന്നതെന്നും
അറിയിക്കാമോ ?
ഭക്ഷ്യ
വസ്തുക്കളില്‍ മായം
കലര്‍ത്തുന്നത് തടയാന്‍ നടപടി
401.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
ചായപ്പൊടിയില്‍ മായം
കലര്‍ത്തപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഭക്ഷ്യ
വസ്തുക്കളില്‍ മായം
കലര്‍ത്തുന്നത് തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
ഉപഭോക്തൃ
കോടതികളിലെ
തീര്‍പ്പുകല്‍പ്പിക്കാത്ത
കേസുകള്‍
402.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
കോടതികളിൽ
തീര്‍പ്പുകല്‍പ്പിക്കാതെയുള്ള
ധാരാളം കേസുകള്‍
നിലവിലുള്ളതായി
അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കേസുകള്‍
കാലവിളംബം കൂടാതെ
തീര്‍പ്പുകല്‍പ്പിക്കാനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ?