കബനി
നദിക്ക് കുറുകെ തടയണ
നിര്‍മ്മാണം
4108.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വയനാട്
ജില്ലയിലെ കബനി നദിയിൽ
ജലസേചന വകുപ്പ്
നിര്‍മ്മിച്ചു വരുന്ന
തടയണയുടെ
നിര്‍മ്മാണത്തെ വനം
വകുപ്പ് നിരന്തരമായി
തടസ്സപ്പെടുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കേരള
വാട്ടര്‍ അതോറിറ്റി
ടെക്നിക്കല്‍ സ്റ്റാഫ്
4109.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
മലപ്പുറം ജില്ലാ
എക്സിക്യുട്ടീവ്
എഞ്ചിനീയറുടെയും
നോര്‍ത്ത് സൂപ്രണ്ടിംഗ്
എഞ്ചിനീയറുടെയും
ഓഫീസില്‍ ആവശ്യമായ
ടെക്നിക്കല്‍
സ്റ്റാഫിന്റെ
കുറവുണ്ടെന്ന കാര്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ട്
ഓഫീസുകളിലും ഇപ്പോള്‍
ആവശ്യമായ
ജീവനക്കാരുടെയും
നിലവിലുള്ളവരുടെയും
എണ്ണവും തസ്തികയും
വെളിപ്പെടുത്താമോ;
(സി)
ഒഴിവുകളില്‍
അടിയന്തരമായി നിയമനം
നല്കുവാനും പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പമ്പ
ഇറിഗേഷന്‍ പ്രോജക്ട്
4110.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട,
ആലപ്പുഴ എന്നീ
ജില്ലകളിലെ
പതിനായിരക്കണക്കിന്
ജനങ്ങള്‍ക്ക്
വെളളമെത്തിക്കുന്നതും
പതിനായിരക്കണക്കിന്
ഹെക്ടര്‍
നെല്‍പ്പാടങ്ങളില്‍
ജലസേചന സൗകര്യം
എത്തിക്കുന്നതുമായ പമ്പ
ഇറിഗേഷന്‍ പ്രോജക്ട്
എന്ന് കമ്മീഷന് ചെയ്ത
പദ്ധതിയാണ്;
(ബി)
പ്രസ്തുത
പദ്ധതിയിലുളള
കനാലുകളുടെ ആകെ നീളം
എത്രയാണെന്നും
വര്‍ഷംതോറും എത്ര
അളവില്‍ വെളളം
എത്തിക്കുന്നുവെന്നും
ഏതുമാസം മുതല്‍ ഏതു
മാസം വരെയാണ് കനാലിലൂടെ
വെളളം
എത്തിക്കുന്നതതെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ മെയിന്‍
കനാല്‍ ഇക്കഴിഞ്ഞ മാസം
പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ
നഷ്ടത്തിന്റെ തോത്
കണക്കാക്കിയിട്ടുണ്ടോ;
ആയത് പൊട്ടാനിടയായ
സാഹചര്യം എന്തെന്ന്
പരിശോധിക്കുകയുണ്ടായോ;
ഇത് സംബന്ധിച്ച്
വകുപ്പുതല
അന്വേഷണത്തില്‍
കണ്ടെത്തിയ വസ്തുതകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
അരനൂറ്റാണ്ടിനു
മുന്‍പ് നിര്‍മ്മിച്ച ഈ
പദ്ധതിയുടെ കനാലുകളുടെ
അറ്റകുറ്റപ്പണികള്‍
യഥാസമയം
നടത്താതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
കഴിഞ്ഞ പതിനഞ്ചു
വര്‍ഷത്തിനിടെ ഓരോ
വര്‍ഷവും ഇതിന്റെ
അറ്റകുറ്റപ്പണിക്കായി
ലഭിച്ചതും
ചെലവഴിച്ചതുമായ തുക
എത്ര വീതമെന്ന്
വ്യക്തമാക്കാമോ;
(ഇ)
സമയാസമയങ്ങളില്‍
കനാലുകളുടെ
അറ്റകുറ്റപ്പണി
നിര്വ്വഹിക്കാത്തതുമൂലവും
കനാലുകളുടെ വശങ്ങളില്
ഉണ്ടാകുന്ന കാടുകള്‍
യഥാസമയം
വെട്ടിനീക്കാത്തതു
മൂലവും കനാലുകള്‍ക്ക്
ചോര്‍ച്ചയും അതുവഴി
ജലനഷ്ടത്തിനും
കാരണമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനായി
PIP യുടെ
മെയിന്റനന്‍സിനായി ഒരു
പ്രത്യേക പദ്ധതി
നടപ്പാക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
ഗ്രീൻ
ബുക്കിൽ
ഉൾപ്പെടുത്തുന്നതിനായി ജലസേചന
വകുപ്പ് സമർപ്പിച്ച പദ്ധതികൾ
4111.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതി
നടപ്പിലാക്കുന്നതിനായി
പൊതു ബഡ്ജറ്റിന്റെ
ഭാഗമായി ധനകാര്യ
വകുപ്പ് പുറത്തിറക്കിയ
ഗ്രീൻ ബുക്കിൽ
ഉള്‍പ്പെടുത്തുന്നതിനായി
ജലസേചന വകുപ്പ്
ഏതെല്ലാം പദ്ധതികളാണ്
മേജര്‍, മൈനര്‍
ഇറിഗേഷന്‍ വിഭാഗത്തില്‍
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
ഗ്രീന്‍ ബുക്കില്‍
ഉള്‍പ്പെടുത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
ഗ്രീൻ
ബുക്കിൽ
ഉള്‍പ്പെടാനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ഓരോ
പദ്ധതിക്കും എത്ര
തുകയാണ്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
പദ്ധതികള്‍ എന്ത്
മാനദണ്ഡത്തിലാണ് ജലസേചന
വകുപ്പ് തെരഞ്ഞെടുത്തത്
എന്ന് വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
4112.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലവിഭവ
വകുപ്പ് മൈനര്‍
ഇറിഗേഷന്‍ മുഖാന്തിരം
നടപ്പാക്കുന്ന ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം
മാവേലിക്കര നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിച്ചിട്ടുള്ളതെന്നും
അനുവദിച്ച തുകയും
വിശദമാക്കുമോ?
ഗ്രീന്‍
ബുക്കിൽ
ഉൾപ്പെടുത്തുന്നതിനായുള്ള
കുടിവെള്ള പദ്ധതികൾ
4113.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതി
നടപ്പിലാക്കുന്നതിനായി
പൊതു ബഡ്ജറ്റിന്റെ
ഭാഗമായി ധനകാര്യ
വകുപ്പ് പുറത്തിറക്കിയ
ഗ്രീന്‍ ബുക്കില്‍
ഉള്‍പ്പെടുത്തുന്നതിനായി
ജലസേചന വകുപ്പ്
ഏതെല്ലാം കുടിവെള്ള
പദ്ധതികളാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര
തുകയാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതികള്‍ എന്ത്
മാനദണ്ഡത്തിലാണ് ജലസേചന
വകുപ്പ്
തെരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കാമോ?
പുഴയുടെ
തീരങ്ങള്‍ ഇടിഞ്ഞ് കൃഷിഭൂമി
നശിക്കുന്ന സാഹചര്യം
4114.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മഴക്കാലത്ത്
വെള്ളം
കുത്തിയൊലിക്കുന്നതുകൊണ്ടും
കരയിടിച്ച് മണല്‍
വാരുന്നതുകൊണ്ടും
പുഴയുടെ തീരങ്ങള്‍
ഇടിഞ്ഞ് കൃഷിഭൂമി
നശിപ്പിക്കപ്പെടുന്നത്
തടയാന്‍ എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ?
ചിമ്മിനി
ഡാം തുറക്കുകയും അടയ്ക്കുകയും
ചെയ്ത തീയതികള്‍
4115.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
01.01.2017
മുതല്‍ നാളിതുവരെ
ചിമ്മിനി ഡാം
തുറക്കുകയും
അടയ്ക്കുകയും ചെയ്ത
തീയതികള്‍ എതെല്ലാമാണ്;
(ബി)
ഡാം
അടയ്ക്കുന്നതിനും
തുറക്കുന്നതിനും
നിലവില്‍ ഏതെങ്കിലും
ചട്ടങ്ങളും
ഉത്തരവുകളുമുണ്ടോ; ഡാം
അടയ്ക്കുകയും
തുറക്കുകയും
ചെയ്തിട്ടുളളത്
പ്രസ്തുത ചട്ടങ്ങളും
ഉത്തരവുകളും
പാലിച്ചിട്ടാണോ;
(സി)
2017
ജനുവരി മാസം ചിമ്മിനി
ഡാം തുറന്നതിനുശേഷം
അടച്ചത് ആരുടെ
നിര്‍ദ്ദേശപ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
ചിത്താരി
റഗുലേറ്റര്‍ കം ബ്രിഡ്ജ്
4116.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചിത്താരി
റഗുലേറ്റര്‍ കം
ബ്രിഡ്ജ് ഉപയോഗ
യോഗ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
ജലസമൃദ്ധി
പദ്ധതി
4117.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ജലസമൃദ്ധി പദ്ധതി
നടപ്പാക്കാന്‍
എന്തെങ്കിലും നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിവരിക്കുമോ;
(ബി)
കേരളത്തിലെ
എല്ലാ നിയോജക
മണ്ഡലങ്ങളിലും അവിടത്തെ
ജല സ്രോതസ്സുകളുടെ
അടിസ്ഥാനത്തില്‍
ജനപ്രതിനിധികളെയും
വിവിധ വകുപ്പുതല
ഉദ്യോഗസ്ഥരെയും
പങ്കെടുപ്പിച്ച്
തോടുകളിലും നദികളിലും
മറ്റും വിവിധ തരം
തടയണകളും ചെറിയ ചെക്ക്
ഡാമുകളും നിര്‍മ്മിച്ച്
കുടിവെള്ള ക്ഷാമം
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
തോടുകളില്‍
പോള ശല്യം
4118.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുമരകം,
തിരുവാര്‍പ്പ്
പ്രദേശങ്ങളിലെ
തോടുകളില്‍ പോള ശല്യം
കാരണം ജലമലിനീകരണം,
ഗതാഗത തടസ്സം, ആരോഗ്യ
പ്രശ്നങ്ങള്‍ എന്നിവ
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
പ്രശ്നം പരിഹരിക്കാന്‍
പുതിയ പദ്ധതികള്‍
എന്തെങ്കിലും
ആവിഷ്കരിക്കാന്‍
ഉദ്ദേശമുണ്ടോ?
ചടയമംഗലത്തെ
മൈനര്‍ ഇറിഗേഷന്‍
പ്രവൃത്തികള്‍
4119.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
മൈനര്‍ ഇറിഗേഷന്‍
പ്രവൃത്തികളുടെ
വിശദാംശം
വെളിപ്പെടുത്തുമോ ;
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഏനാമാക്കല്‍,
ഇടിയഞ്ചിറ റിംഗ് ബണ്ട്
4120.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ഏനാമാക്കല്‍,
ഇടിയഞ്ചിറ റിംഗ് ബണ്ട്
നിര്‍മ്മാണത്തിനായി
പ്രതിവര്‍ഷം വരുന്ന
ചെലവ് എത്രയാണ്;
(ബി)
വര്‍ഷം
തോറുമുള്ള ആവര്‍ത്തന
ചെലവ്
ഒഴിവാക്കുന്നതിനും
ഉപ്പുവെള്ളം കയറുന്നത്
തടയുന്നതിനുമായി സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പമ്പാനദിക്ക്
സംരക്ഷണഭിത്തി
4121.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലൂടെ
കടന്നു പോകുന്ന
പമ്പാനദിയുടെ തീരങ്ങള്‍
ഇടിഞ്ഞു പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
തീരങ്ങള്‍
ഇടിഞ്ഞുപോകുന്നത്
തടയാന്‍ സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
തീരങ്ങള്‍
ഇടിഞ്ഞു നാശനഷ്ടവും
വസ്തുക്കളും
നഷ്ടപെട്ടവര്‍
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകള്‍ സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കുമോ?
ഏറ്റുമാനൂര്‍
പട്ടര്‍മഠം കുടിവെള്ള പദ്ധതി
4122.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍
പട്ടര്‍മഠം കുടിവെള്ള
പദ്ധതിയുടെ പ്രയോജനം
അതിരമ്പുഴ
പഞ്ചായത്തില്‍
ലഭിക്കുന്നതിന്
ആവശ്യമായ പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഏറ്റുമാനൂര്‍
പട്ടര്‍മഠം കുടിവെള്ള
പദ്ധതിയുടെ പ്രയോജനം
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
ലഭിക്കുന്നതിനാവശ്യമായ
ഡിസ്ട്രിബ്യൂഷന്‍ ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി
ത്വരിതപ്പെടുത്തുമോ?
ഗ്രാജുവേറ്റ്
അപ്രന്റീസ് ട്രെയിനികള്‍
4123.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പിന്റെ
പെരിയാര്‍വാലി ആലുവ
ഡിവിഷനിലെ വിവിധ
ഓഫീസുകളില്‍
ഗ്രാജുവേറ്റ്
അപ്രന്റീസ്
ട്രെയിനികളായി ജോലി
ചെയ്യുന്നവരുടെ
പ്രതിമാസ വേതനം
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
അപ്രന്റീസ്
ട്രെയിനികളുടെ പ്രതിമാസ
വേതനത്തേക്കാള്‍ വളരെ
കുറഞ്ഞതാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിച്ച്
യോഗ്യതയ്ക്കനുസരിച്ച്
അര്‍ഹമായ വേതനം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മങ്കേരിയില്‍
ജലസേചനസൗകര്യം
4124.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
മങ്കേരി പാടശേഖരസമിതി
ചെയര്മാന്
ശ്രീ.കെ.പി.പരമേശ്വരന്
നായര്‍ ജലസേചനസൗകര്യം
ലഭ്യമാക്കുന്നത്
സംബന്ധിച്ച് നല്കിയ
നിവേദനം ജലവിഭവവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നെല്‍കൃഷി
പരിപോഷിപ്പിക്കുവാനും
ജലദൗര്‍ലഭ്യം
ഒഴിവാക്കുവാനുമായി തടയണ
നിര്‍മ്മിക്കണമെന്ന
ആവശ്യം പരിഗണിക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
ജലവിഭവവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
തോടുകള്‍ ആഴം കൂട്ടാന്‍ നടപടി
4125.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
തോടുകള്‍ ആഴം കൂട്ടാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
തോടുകള്‍
ആഴം കൂട്ടി, കൃഷിക്ക്
ജല ലഭ്യത ഉറപ്പു
വരുത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കുട്ടനാട്ടിലെ
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
4126.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കുട്ടനാട്ടില്‍
ലിഫ്റ്റ് ഇറിഗേഷന്‍
കൂടുതല്‍
കാര്യക്ഷമമാക്കി,
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നിലവിലുള്ള
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികള്‍
നവീകരിക്കുന്നതിനും
ഇത്തരം പദ്ധതികള്‍
കൂടുതല്‍
ആരംഭിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
പെരുമ്പപുഴക്ക്
കുറുകെ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
4127.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
ഗ്രാമപഞ്ചായത്തില്‍
പെരുമ്പപുഴക്ക് കുറുകെ
നട്ടിക്കടവില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ജലസേചന വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
രൂക്ഷമായ
വരള്‍ച്ച പരിഗണിച്ച്
കുടിവെള്ളത്തിന്
ബുദ്ധിമുട്ടുന്ന നൂറു
കണക്കിന്
കുടുംബങ്ങള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
സഹായകരമായ ഈ പദ്ധതിക്ക്
ഭരണാനുമതി
ലഭ്യമാക്കാന്‍
അടിയന്തിര നടപടി
സ്വികരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കുടിവെള്ളക്ഷാമം
4128.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ രൂക്ഷമായ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
ജില്ലകള്‍ തിരിച്ച് തുക
കൈമാറിയിട്ടുണ്ടോ;
(ബി)
കൈമാറിയിട്ടുണ്ടെങ്കില്‍
വിശദ വിവരം
വ്യക്തമാക്കാമോ?
കൃഷിക്കാവശ്യമായ
ജലസേചനത്തിന്
കര്‍മ്മപദ്ധതികള്‍
4129.
ശ്രീ.ഷാഫി
പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിക്കാവശ്യമായ
ജലസേചനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കൃഷിക്ക്
വേണ്ടി ജലം കൂടുതല്‍
സ്ഥലത്ത്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്;
വിവരിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം പദ്ധതികളും
പ്രവൃത്തികളുമാണ്
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
വിശദമാക്കുമോ?
പാര്‍വതീപുത്തനാറിന്റെ
ശോച്യാവസ്ഥ പരിഹരിക്കുന്നതിന്
നടപടി
4130.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍വതീപുത്തനാര്‍
വൃത്തിയാക്കുന്നതിനും
ആറ്റിലെ വെള്ളം
കടലിലേക്ക്
ഒഴുകിപ്പോകുന്നത്
സുഗമമാക്കുന്നതിനുമായി
മൂന്നു വര്‍ഷത്തിനിടെ
ചെലവഴിച്ച തുകയും
പ്രസ്തുത
പ്രവൃത്തിക്കോരോന്നിനും
ചെലവഴിച്ച തുകയും
എത്രയാണെന്നുമുള്ള
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പാര്‍വതീപുത്തനാറിന്റെ
ഇരു കരയിലുമുള്ള
വീടുകളും സ്ഥാപനങ്ങളും
കക്കൂസ്
മാലിന്യമുള്‍പ്പെടെയുള്ള
മാലിന്യങ്ങള്‍ ഒഴുക്കി
വിടുന്നത് തടയുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇരു കരകളിലെയും
വീടുകളിലെ കക്കൂസ്
മാലിന്യം
മാറ്റുന്നതിനായി
ഡ്രെയിനേജ് സംവിധാനം
നടപ്പാക്കുമോ;
(സി)
പാര്‍വതീപുത്തനാറിലെ
മലിനജലം തിരുവല്ലം
ആറിലേക്ക് ഒഴുകി
വരുന്നത് തടയുന്നതിനയി
ഇടയാര്‍ പാലത്തില്‍ ഒരു
ഷട്ടര്‍
നിര്‍മ്മിക്കുമോ;
ഷട്ടര്‍
നിര്‍മ്മിക്കുന്നതിന്റെ
ഡീറ്റയില്‍ പ്രോജക്ട്
ഇന്‍ലാന്റ് നാവിഗേഷന്‍
വകുപ്പ് മുഖേന
തയ്യാറാക്കുന്നതിന്
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ?
മഴ,
ജലം എന്നിവയുടെ ലഭ്യത
4131.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നിയോജക മണ്ഡലങ്ങളില്‍
മഴ ഏറ്റവും കുറവ്
ലഭിക്കുന്നതും ഏറ്റവും
ജലക്ഷാമം
അനുഭവപ്പെടുന്നതുമായ
നിയോജക മണ്ഡലം ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നിയോജക മണ്ഡലത്തിന്
കുടിവെള്ളം, ജലസേചനം,
ഭൂഗര്‍ഭ ജലം എന്നീ
വകുപ്പുകളില്‍പ്പെട്ട
പദ്ധതികള്‍ക്കായി
2017-18
സാമ്പത്തികവര്‍ഷം എത്ര
രൂപ
വകയിരുത്തിയിട്ടുണ്ട്;
(സി)
കേരളത്തില്‍
ഏറ്റവും കൂടുതല്‍
ജലലഭ്യതയുള്ളതും
ഏറ്റവും കൂടുതല്‍ മഴ
ലഭിക്കുന്നതും ഏറ്റവും
കൂടുതല്‍ നെല്‍ക്കൃഷി
ഉള്ളതുമായ നിയോജകമണ്ഡലം
ഏതെന്ന് വ്യക്തമാക്കാമോ
;
(ഡി)
ഈ
നിയോജക മണ്ഡലത്തിനായി
കുടിവെള്ളം, ജലസേചനം,
ഭൂഗര്‍ഭജലം എന്നീ
വകുപ്പുകള്‍ക്കായി എത്ര
രൂപ
വകയിരുത്തിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
ഭൂജല
നിരപ്പ്
4132.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഭൂജല വകുപ്പ്
പഠനപ്രകാരം സംസ്ഥാനത്ത്
തിരഞ്ഞെടുത്ത
കിണറുകളില്‍ നടത്തിയ
പരിശോധനകളില്‍ ഭൂജല
നിരപ്പ് എത്ര
താഴ്ന്നിട്ടുണ്ട് എന്ന്
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട് എന്നും
ഇതിനുള്ള കാരണങ്ങളായി
പഠന റിപ്പോര്‍ട്ടില്‍
പറയുന്നത്
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഭൂജല
നിരപ്പു താഴുന്നതിനു
കാരണങ്ങളായ ജലോപയോഗം,
മണ്‍സൂണ്‍ മഴ ലഭ്യതയിലെ
ഘടനാമാറ്റം തുടങ്ങിയവ
സംബന്ധിച്ച് ജലവിഭവ
വകുപ്പ് എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വേനല്‍ക്കാലത്ത്
കഴിഞ്ഞ പത്ത്
വര്‍ഷകാലയളവിലെ സംസ്ഥാന
ഭുഗര്ഭജലനിരപ്പ്
(വര്‍ഷം തിരിച്ച്) എത്ര
എന്നും ഇതില്‍ ഏറ്റവും
കൂടുതല്‍ ജലനിരപ്പ്
താണത് ഏതുവര്ഷത്തിലാണ്
എന്നും വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
ഓരോ വര്‍ഷവും കൃഷിക്കും
കുടിവെള്ളത്തിനുമായി
എത്ര അളവ് ഭുഗര്‍ഭജലം
ഉപയോഗിക്കുന്നു എന്നും
മണ്‍സൂണ്‍ തുടങ്ങി
പ്രകൃത്യാ നമുക്കു
ലഭിക്കുന്ന ജലലഭ്യത
എത്ര എന്നും
ലഭ്യമാകുന്ന
ഭുജലത്തില് നിന്നും
നഷ്ടപ്പെടുന്ന ഭൂജലം
എത്ര എന്നും
വ്യക്തമാക്കുമോ?
ഭൂജലലഭ്യത
4133.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ശരാശരി ഭൂജലലഭ്യത എത്ര
എന്നും ലഭ്യമായ ഭൂജലം
സംരക്ഷിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് എന്നും
എത്ര ഭൂജലം
വര്‍ഷാവര്‍ഷം
നഷ്ടപ്പെടുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
നടപ്പുവര്‍ഷം
ഉള്‍പ്പെടെ കഴിഞ്ഞ
പത്ത്
വര്‍ഷക്കാലയളവില്‍ ഓരോ
വര്‍ഷവും സംസ്ഥാനത്തിന്
ലഭിച്ച
മഴവെള്ളമുള്പ്പെടെയുളള
ഭൂജലലഭ്യത എത്ര എന്നും
സംസ്ഥാനത്തുള്ള ജലചൂഷണം
എത്ര എന്നും
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
മേഖലകളിലാണ് ജലചൂഷണം
നടക്കുന്നത്; സംസ്ഥാന
ഭുജല ലഭ്യതയുടെ എത്ര
ശതമാനമാണ് ഇത്; ഇതു
തടയുവാന്‍
മുന്‍സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിച്ചു; ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ജലമലിനീകരണത്തിന്റെ
തോത് എത്ര; ഇതു തടഞ്ഞ്
നദികള്‍, കുളങ്ങള്‍,
തോടുകള്‍
എന്നിവയുള്‍പ്പെടെയുള്ള
തണ്ണീര്‍ത്തട
സംരക്ഷണത്തിനായി
മുന്‍സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവരുന്നു?
കേരളത്തിലെ
ഭൂജലനിരപ്പ്
4134.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഭൂജലവകുപ്പിന്റെ
റിപ്പോര്‍ട്ടു പ്രകാരം
കേരളത്തിലെ ഭൂജല
നിരപ്പ് മുന്‍
വര്ഷങ്ങളിലേക്കാള്
നാല് മീറ്റര്‍ വരെ
താഴ്ന്നതായി
കണ്ടെത്തിയതിനാല്‍
മുന്‍കരുതല്‍ എന്ന
നിലയ്ക്ക് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ കണക്ക്
പ്രകാരം ഭൂജലനിരപ്പ്
എത്ര വരെ
താഴ്ന്നിട്ടുണ്ട്;വിശദമാക്കുമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ
കുഴല്‍ക്കിണറുകള്‍
4135.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
ഭൂഗര്‍ഭ ജലവകുപ്പ്
നിര്‍മ്മിച്ച
കുഴല്‍ക്കിണറുകളുടെ
എണ്ണം പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
അവയില്‍
എത്ര എണ്ണം ഇപ്പോള്‍
തകരാറായിട്ടുണ്ട്; അവ
നന്നാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(സി)
വരള്‍ച്ചാകാലത്ത്
ജലവിതരണം സുഗമമാക്കാന്‍
എത്ര കുഴല്‍ക്കിണറുകള്‍
ഈ മണ്ഡലത്തില്‍
നവീകരിച്ചു; അതിന്
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ചടയമംഗലം മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ പദ്ധതികള്‍
4136.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലവിഭവ
വകുപ്പു വഴി ചടയമംഗലം
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
വെളിപ്പെടുത്താമോ;
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
4137.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
എന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കൂടുതല്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ചൊവ്വര
ശുദ്ധജല പദ്ധതി
4138.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
13
എം.എല്‍.ഡി. സ്ഥാപിത
ശേഷിയുള്ള ചൊവ്വര
ശുദ്ധജല പദ്ധതി
(പഴയത്), 63
എം.എല്‍.ഡി. സ്ഥാപിത
ശേഷിയുള്ള ചൊവ്വര
ശുദ്ധജല പദ്ധതി
(പുതിയത്) എന്നിവ
ആരംഭിച്ചത് ഏതു വര്‍ഷം
എന്ന് വ്യക്തമാക്കാമോ;
(ബി)
63
എം.എല്‍.ഡി. സ്ഥാപിത
ശേഷിയുള്ള ചൊവ്വര
ശുദ്ധജല
പദ്ധതി(പുതിയത്)
യില്‍നിന്നും നിലവില്‍
വിതരണം ചെയ്യുന്ന
പ്രദേശങ്ങളില്‍ അല്ലാതെ
മറ്റെവിടേക്കെങ്കിലും
ശുദ്ധജലം നല്‍കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
ഏതൊക്കെ
ആവശ്യത്തിനെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തില്‍
ഒരു തീരുമാനം
എടുത്തിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കാമോ?
പ്ലാന്‍
ഫണ്ടിലെ പദ്ധതികള്‍
4139.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
സര്‍ക്കാരിന്റെ പ്ലാന്‍
ഫണ്ടില്‍ പദ്ധതികള്‍
ഉള്‍പ്പെടുത്തുന്നതിനായി
ജലസേചന വകുപ്പ്, ജല
അതോറിറ്റി, ഭൂജല
വകുപ്പ് എന്നിവ
സ്വീകരിക്കുന്ന
നടപടിക്രമങ്ങൾ
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
കോട്ടയം ജില്ലയിലെ
കുടിവെള്ള ക്ഷാമം
4140.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളത്
(ബി)
വേനല്‍ക്കാലത്ത്
കുടിവെള്ള ക്ഷാമം
രൂക്ഷമായ കുമരകം,
അര്‍പ്പുക്കര,
തിരുവാര്‍പ്പ് എന്നീ
മേഖലകളില്‍ വാഹനത്തില്‍
ശുദ്ധജലം
എത്തിക്കുന്നതിനായുള്ള
നടപടി സ്വീകരിക്കുമോ?
മുരിയാട്
-വേളൂക്കര കുടിവെള്ള വിതരണ
പദ്ധതി
4141.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ മുരിയാട്
-വേളൂക്കര കുടിവെള്ള
വിതരണ പദ്ധതിയുടെ
ഇതുവരെ നടന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയ്ക്ക് എത്ര രൂപ
ഇതുവരെ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഏത്
ഏജന്‍സി മുഖേനയാണ് ഈ
പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗാര്‍ഹിക
കുടിവെള്ള കണക്ഷനുകള്‍
4142.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
കുടിവെള്ള കണക്ഷനുകള്‍
നല്‍കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഒരു
വര്‍ഷത്തിനുള്ളില്‍
നല്കുന്ന ഗാര്‍ഹിക
കണക്ഷനുകളില്‍
എത്രമാത്രം
വര്ദ്ധനവുണ്ടാക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
വിവരിക്കുമോ;
(സി)
ഈ
പ്രഖ്യാപനത്തിലുള്ള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കുടിവെളള
പദ്ധതികള്‍
4143.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
അയിരൂര്‍,
കാഞ്ഞിറ്റുകര,
പെരുനാട്, അത്തിക്കയം,
കോട്ടാങ്ങല്‍,
ആനിക്കാട്,
എഴുമറ്റൂര്‍, കൊല്ലമുള
കുടിവെളള പദ്ധതികള്‍
ഓരോന്നിന്റെയും പുരോഗതി
അറിയിക്കുമോ;
(ബി)
ഓരോ
പദ്ധതിയ്ക്കും
വകയിരുത്തിയിരിക്കുന്നത്
എത്ര രൂപയാണ്;
എന്തൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ് ഓരോ
പദ്ധതിയിലും വിഭാവനം
ചെയ്തിരിക്കുന്നത്; ഓരോ
പദ്ധതിയുടെയും
സംഭരണശേഷി എത്രയാണ്;
(സി)
ഇനി
എന്തൊക്കെ
പ്രവൃത്തികളാണ് ഓരോ
പദ്ധതിക്കും
പൂര്‍ത്തിയാവാനുളളത്;
എന്തെങ്കിലും
നിര്‍മ്മാണ തടസ്സം
ഉണ്ടോ; ഉണ്ടെങ്കില്‍ അവ
എന്തൊക്കെ; അവ
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ഡി)
ഓരോ
പദ്ധതിയും എന്ന്
കമ്മീഷന് ചെയ്യാനാകും
എന്ന് വ്യക്തമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ വാട്ടര്‍ സപ്ലൈ
സ്കീമുകള്‍
4144.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
നിലവിലുള്ള വാട്ടര്‍
സപ്ലൈ സ്കീമുകള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പ്രവര്‍ത്തനരഹിതമായവ
ഏതെങ്കിലും ഉണ്ടോ;
വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റിയിലെ അംഗീകൃത
സംഘടനകള്‍
4145.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ഓഫീസര്‍മാര്‍ക്ക്
അംഗീകൃത സംഘടനകള്‍
ഉണ്ടോ;
(ബി)
ഓഫീസര്‍മാരുടെ
സംഘടനകള്‍ക്ക് അംഗീകാരം
ലഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(സി)
അതോറിറ്റി
ഓഫീസര്‍മാര്‍ക്കും
ഓഫീസര്‍മാരുടെ
സംഘടനകള്‍ക്കും 1956-ലെ
കൊണ്ടക്ട് റൂള്‍
ബാധകമാണോ;
(ഡി)
ഓഫീസര്‍മാരുടെ
സംഘടനകള്‍ക്ക് അംഗീകാരം
നല്‍കേണ്ടത് ബോര്‍ഡാണോ
അതോ സര്‍ക്കാരാണോ എന്നു
വ്യക്തമാക്കാമോ;
ബോര്‍ഡാണെങ്കില്‍
സംഘടനകള്‍ പാലിക്കേണ്ട
നിബന്ധനകള്‍ എന്താണ്;
(ഇ)
ഓഫീസര്‍മാരുടെ
ഏതെങ്കിലും സംഘടന
അംഗീകാരത്തിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(എഫ്)
നിലവില്‍
ഓഫീസര്‍മാര്‍ക്ക്
റഫറണ്ടത്തില്‍
പങ്കെടുക്കാന്‍
സാധിക്കുമോ;
ഇല്ലെങ്കില്‍ ഭാവിയില്‍
ഓഫീസര്‍മാര്‍ക്ക്
റഫറണ്ടം നടത്താന്‍
അനുമതി നല്‍കുമോ?
വരള്‍ച്ച
നേരിടുന്നതിന് നടപടി
4146.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
വരള്‍ച്ച നേരിടുന്നതിന്
ജല വിഭവ വകുപ്പ് ഓരോ
ജില്ലക്കും എത്ര ഫണ്ട്
വീതം
അനുവദിച്ചിട്ടുണ്ട് :ടി
ഫണ്ട് ഉപയോഗിച്ച്
എന്തെല്ലാം
പ്രവര്‍ത്തികളാണ്
ചെയ്തു വരുന്നത്,
വിശദമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍ ഇതിനായി
അനുവദിച്ച തുക
എത്രയാണ്; ആയത്
ഉപയോഗിച്ച് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ചെയ്തു വരുന്നത്;
വ്യക്തമാക്കുമോ?
വൈപ്പിന്‍
ശുദ്ധജല വിതരണം
4147.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ ശുദ്ധജല
വിതരണ ശൃംഖലയില്‍ ആകെ
എത്ര വാല്‍വുകള്‍
ഉണ്ടെന്നും അവ
എവിടെയെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വാല്‍വുകളുടെ
മേല്‍നോട്ടത്തിനും,
നിയന്ത്രണത്തിനും
ചുമതലപ്പെടുത്തിയിരിക്കുന്ന
ഉദ്യോഗസ്ഥരുടെ വിശദാംശം
നല്‍കാമോ?
ജലസംരക്ഷണ
വിതരണ പദ്ധതികള്‍
4148.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമാകുന്ന
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
ജലസംരക്ഷണത്തിനായി
എന്തൊക്കെ ദീര്‍ഘകാല
പദ്ധതികളാണ് ആസൂത്രണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നദികളെ
സ്ഥിരമായി
സംരക്ഷിക്കുന്നതിനും,വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ച് ഓരോ
നദിയിലും ഇപ്പോള്‍
നടപ്പിലുള്ളതും
നടപ്പിലാക്കാന്‍
സാധ്യമായതുമായ
ജലസംരക്ഷണ വിതരണ
പദ്ധതികള്‍
ശാസ്ത്രീയമായി രൂപകല്പന
ചെയ്തു
നടപ്പാക്കുന്നതിനുമായി
സംസ്ഥാനത്ത് ഒരു
റിവര്ബോര്ഡ്
രൂപീകരിക്കുന്നതിന്
തയ്യാറാകുമോ;
(സി)
സംസ്ഥാനത്തെ
വരള്‍ച്ചാബാധിത
പ്രദേശങ്ങളുടെ
രേഖാചിത്രം തയ്യാറാക്കി
അവിടങ്ങളില്‍ ജലസംരക്ഷണ
മാര്‍ഗ്ഗങ്ങള്‍
നടപ്പാക്കുന്നതിന്
തയ്യാറാകുമോ?
ഭൂജലചൂഷണം
തടയാന്‍ നടപടി
4149.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
ലഭ്യമായ ഭൂജലം
സംരക്ഷിക്കാനായി
മഴവെള്ള സംഭരണം പോലുള്ള
സമൂഹാവിഷ്കൃത
പദ്ധതികള്‍
നടപ്പാക്കാനും,
ഭൂജലത്തിന്റെ
അമിതോപയോഗം തടയുവാനും
ഭൂജലചൂഷണത്തിനറുതിവരുത്താനും
എന്തു നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കുഴല്‍ക്കിണര്‍
മാഫിയ പല മേഖലകളിലും
ജലമൂറ്റലും കച്ചവടവും
നടത്തുന്നതും അതുമൂലം
കിണറുകളില്‍ ജലലഭ്യത
ഇല്ലാതാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു തടയുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(സി)
മറ്റു
സംസ്ഥാനങ്ങള്‍
കേരളത്തില്‍
എവിടെയൊക്കെ നിന്ന്
ഭൂഗര്‍ഭജലം പല
മാർഗ്ഗങ്ങൾ വഴി
തട്ടിയെടുക്കുന്നുണ്ടെന്ന്
അറിയിക്കുമോ; ഇതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(ഡി)
സംസ്ഥാനത്ത്
കുപ്പിവെള്ള കച്ചവടലോബി
ഒരു വര്‍ഷം എത്ര
ഭൂഗര്‍ഭജലം
ഊറ്റുന്നുവെന്ന്
(നിയമപരവും
അല്ലാതെയുമുള്ളവ
ഇനംതിരിച്ച് )
വ്യക്തമാക്കാമോ; ഇത്
സംസ്ഥാന ജലലഭ്യതയില്‍
ഉണ്ടാക്കുന്ന
പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കുളങ്ങളും
അരുവികളും സംരക്ഷിക്കാനും
നവീകരിക്കാനും പദ്ധതികള്‍
4150.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള കുളങ്ങളും
അരുവികളും
സംരക്ഷിക്കാനും
നവീകരിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങളാണ്
നവീകരിക്കാന്‍ അനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിനായി
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ കുടിവെള്ള
വിതരണം
T 4151.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍വര്‍ഷങ്ങളിലേതില്‍
നിന്ന് വ്യത്യസ്തമായി
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ
കുടിവെള്ള വിതരണം
കൂടുതല്‍
സുതാര്യമാക്കാനും
അഴിമതിരഹിതമാക്കാനും
എന്തൊക്കെ
നടപടിക്രമങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
കുടിവെള്ള
വിതരണത്തിനായി 2016-17
സാമ്പത്തിക വര്‍ഷം
ഇന്നുവരെ എത്ര രൂപ
ചെലവഴിച്ചു; ഇതിന്റെ
പഞ്ചായത്ത് തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കുടിവെള്ള
വിതരണം സംബന്ധിച്ച
പരാതികള്‍
സ്വീകരിക്കാനും ആയത്
പരിഹരിക്കാനും
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
ചാലിക്കുളം
നവീകരണ പദ്ധതി
4152.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ഇരിഞ്ഞാലക്കുട
മണ്ഡലത്തിലെ മുരിയാട്
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ചാലിക്കുളം
നവീകരണ പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം നല്‍കാമോ;
(ബി)
ഏത്
ഏജന്‍സി മുഖേനയാണ് ഈ
പ്രവര്‍ത്തനം
നടത്തുന്നത്എന്ന്
അറിയിക്കുമോ ?
കനാലുകളുടെ
നവീകരണം
4153.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തെ കനാലുകളുടെ
നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കനാലുകളാണ് നവീകരണം
പൂര്‍ത്തിയാക്കിയതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ജലാശയങ്ങള്‍
മലിനമാക്കുന്നതിനെതിരെയും
ജലചൂഷണത്തിനെതിരെയും
എന്തെല്ലാം നിയമങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമേ;
(ഡി)
മഴനിഴല്‍
പ്രദേശമായി അംഗീകരിച്ച
ജില്ലകള്‍ കഠിനമായ
വരള്‍ച്ച നേരിടുന്ന
സാഹചര്യത്തില്‍
പ്രത്യേക സാമ്പത്തിക
സഹായമോ പദ്ധതികളോ
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയിലെ നബാര്‍ഡ്
ശുദ്ധജലപദ്ധതി
4154.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
നബാര്‍ഡ്-ആര്.ഐ.ഡി.എഫ്.
XVIII ന്റെ ഭാഗമായി
മൊഗ്രാല്‍ പുത്തൂര്‍,
മധൂര്‍, ചെങ്കള,
മുളിയാര്‍ എന്നീ
പഞ്ചായത്തുകളിലേക്ക്
ശുദ്ധജലം
എത്തിക്കുന്നതിനു
ആരംഭിച്ച റൂറല്‍
വാട്ടര്‍ സപ്ളൈ ആന്റ്
സാനിറ്റേഷന്‍
(RWSS)പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിച്ചു
എന്നും കരാറുകാരന്
ആരാണെന്നും കരാര്‍
കാലാവധി എത്രയാണെന്നും
വിശദമാക്കാമോ;
(സി)
എത്ര
തുകയുടെ
പദ്ധതിയാണിതെന്നും
ഇതുവരെ എത്ര തുകയുടെ
പ്രവര്‍ത്തനം
നടത്തിയെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ ഭാഗമായി
മുളിയാര്‍ പഞ്ചായത്തിലെ
ബോവിക്കാനത്ത് ആരംഭിച്ച
ടാങ്കിൻെറ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചോ എന്ന്
വ്യക്തമാക്കാമോ; ഇത്
പോലെ ഏതെല്ലാം
പ്രദേശങ്ങളില്‍ ടാങ്ക്
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
(ഇ)
ഈ
പദ്ധതിയുടെ ഭാഗമായി
എത്ര കിലോമീറ്റര്‍
പൈപ്പ് ലൈനാണ്
സ്ഥാപിക്കുന്നതെന്നും
ഇതിനകം എത്ര
കിലോമീറ്റര്‍
സ്ഥാപിച്ചു കഴിഞ്ഞു
എന്നും വ്യക്തമാക്കാമോ?
മാലിപ്പുറം
ടാങ്കിന്റെ കമ്മീഷനിങ്
4155.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണം
നടത്തിവരുന്ന
മാലിപ്പുറം ടാങ്കിന്റെ
കമ്മീഷനിങ് വൈകുന്നത്
ഇതിനോടനുബന്ധിച്ച
പൈപ്പ് ലൈനുകളുടെ പണി
തീരാത്തതു
മൂലമാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം ഭാഗങ്ങളിലെ
പൈപ്പ് ലൈനുകളുടെ
പണികളാണ് ഇനിയും
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതിന്
പ്രോജക്റ്റില്‍
നിര്‍ദ്ദേശമുണ്ടായിരുന്നോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
2012
ല്‍ പൂര്‍ത്തിയായ
ടാങ്ക് നിര്‍മ്മാണം
കമ്മീഷന്
ചെയ്യുന്നതിനുള്ള
പ്രസ്തുത തടസ്സം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കാസര്‍ഗോഡ്
പാലായിവളവില്‍ ശുദ്ധജല വിതരണ
പദ്ധതി
4156.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ കാര്യങ്കോട്
പുഴയിലെ പാലായിവളവില്‍
ജലസേചന വകുപ്പ്
നിര്‍മ്മിക്കാന്‍
തീരുമാനിച്ച റെഗുലെറ്റർ
കം ബ്രിഡ്ജിന് സമീപം
ഒരു ശുദ്ധജല വിതരണ
പദ്ധതി ആരംഭിക്കാനുള്ള
തീരുമാനം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; നിരവധി
വില്ലേജുകള്‍ക്ക്
സുലഭമായി കുടിവെള്ളം
ലഭിക്കാന്‍ സാധ്യതയുള്ള
ഈ പ്രദേശത്ത് പ്രസ്തുത
പദ്ധതി ഉടന്‍
നടപ്പിലാക്കുമോ?
കുഴല്‍മന്ദം
കുടിവെളള പദ്ധതി
4157.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കണ്ണാടി,
തേക്കുറുശ്ശി,
കുഴല്‍മന്ദം കുടിവെളള
പദ്ധതിയുടെ നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(ബി)
2011-ല്‍
ഒന്നാംഘട്ടത്തില്‍ 15
കോടിയും 2013-ല്‍
രണ്ടാം ഘട്ടത്തില്‍ 7
കോടിയും, 2016-ല്‍
മൂന്നാം ഘട്ടത്തില്‍ 10
കോടിയും വകയിരുത്തിയ
പദ്ധതിയുടെ ഓരോ ഘട്ട
പ്രവര്‍ത്തനത്തിന്റെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
2011
ലെ ഒന്നാംഘട്ട
പ്രവര്‍ത്തന
ചുമതലയെടുത്ത
കരാറുകാരന് രണ്ട്
കോടിയിലധികം രൂപ
നല്കാത്തതുമൂലം
കിണറിന്റേയും
ട്രീറ്റ്മെന്റ്
പ്ലാന്റിന്റെയും
അവസാനഘട്ട പ്രവര്‍ത്തനം
നിര്‍ത്തിവെച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കടല്‍ഭിത്തി
നിര്‍മ്മാണം
4158.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
കടലാക്രമണ ഭീഷണിയുളള
വാടാനപ്പളളി ബീച്ച്
ഭാഗത്ത് കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വാടാനപ്പളളി
ബീച്ചില്‍
കടലാക്രമണത്തില്‍
തകര്‍ന്ന പൈപ്പ് ലൈന്‍,
റോഡ് എന്നിവ
പുനര്‍നിര്‍മ്മിക്കാന്‍
ജലവിഭവ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ബ്ലൂബ്രിഗേഡ്
സംവിധാനം
4159.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍ ബ്ലൂ
ബ്രിഗേഡ് സംവിധാനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
പ്രസ്തുത
സംവിധാനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ജലവിഭവ
വകുപ്പിലെ ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമാക്കുന്നതിനാണ്
ബ്ലൂ ബ്രിഗേഡ് സംവിധാനം
വഴി ലക്ഷ്യമിടുന്നത്
എന്ന് വ്യക്തമാക്കാമോ?
പൂത്തൂരുത്തി
തോടിന്റെ തടയണ
4160.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മേലൂര്‍
പഞ്ചായത്തിലെ
പൂത്തൂരുത്തി തോടില്‍
തടയണ
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കുമോ?
ക്ഷേത്രച്ചിറ
നവീകരണവും സംരക്ഷണവും
4161.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ എളവളളി ശ്രീ.
ദുര്‍ഗ്ഗദേവി
ക്ഷേത്രച്ചിറ നവീകരണവും
സംരക്ഷണവും സംബന്ധിച്ച്
ജലവിഭവ വകുപ്പില്‍
നിന്നും
939093/എം.ഐ3/2016
തീയതി 30.10.2016
പ്രകാരം ചീഫ്
എഞ്ചിനിയര്‍ (ഐ.എ) ക്ക്
നല്കിയ കത്തിന്മേല്
സ്വീകരിച്ച തുടര്‍നടപടി
വിവരം അറിയിക്കാമോ;
(ബി)
ചീഫ്
എഞ്ചിനിയര്‍ (ഐ.എ) യിലെ
ഇതു സംബന്ധിച്ച ഫയല്‍
നമ്പര്‍ നല്‍കാമോ?
വാഹനങ്ങളില്‍
ലഭ്യമാക്കുന്ന
കുടിവെള്ളത്തിന്റെ ഗുണനിലവാരം
4162.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല പ്രദേശങ്ങളിലും
മോശമായ കുടിവെള്ളം
വാഹനങ്ങളില്‍
കൊണ്ടുനടന്ന്
അമിതവിലയ്ക്ക് നല്കി
ജനങ്ങളെ
കബളിപ്പിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഇപ്രകാരം
കുടിവെള്ളം
അമിതവിലയ്ക്ക്
വില്‍ക്കുന്ന
സംവിധാനങ്ങളെ
നിയന്ത്രിക്കുന്നതിനും
പ്രസ്തുത വാഹനങ്ങളിലെ
വെള്ളത്തിന്റെയും
വാട്ടര്‍ ടാങ്കിന്റെയും
ഗുണനിലവാരവും
വെള്ളത്തിന്റെ അളവും
പരിശോധിക്കുന്നതിനും
പ്രത്യേക സ്ക്വാഡുകളെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്തരത്തില്‍
വാഹനങ്ങളില്‍
കൊണ്ടുവന്ന്
കൊടുക്കുന്ന
കുടിവെള്ളത്തിന് അമിത
തുക
ഈടാക്കാതിരിക്കുന്നതിനായി
ആവശ്യമായ ഉത്തരവ്
പുറപ്പെടുവിയ്ക്കുമോ;
(ഇ)
കുടിവെള്ളത്തിനായി
ബുദ്ധിമുട്ടുന്ന
പ്രദേശങ്ങളില്‍
ലോറികളില്‍ കുടിവെള്ളം
എത്തിക്കാന്‍ വാട്ടര്‍
അതോറിറ്റിയ്ക്ക്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
ശുദ്ധജലക്ഷാമം
4163.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ വേനല്‍കാലത്ത്
ശുദ്ധജലലഭ്യത
ഉറപ്പുവരുത്താന്‍ ഓരോ
ജില്ലയ്ക്കും അനുവദിച്ച
ഫണ്ട് കൊണ്ട് ഏതുതരം
പ്രവര്‍ത്തികളാണ്
സര്‍ക്കാര്‍ ലക്ഷ്യം
വെക്കുന്നതെന്ന്
വ്യക്തമാക്കാമോ?
(ബി)
ഏതുതരം
പ്രവര്‍ത്തികളാണ് ഈ
ഫണ്ട് കൊണ്ട്
സര്‍ക്കാര്‍ ലക്ഷ്യം
വെക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പൊതുകുളങ്ങളുടെ
നവീകരണത്തിനുളള നടപടി
4164.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസംരക്ഷണവുമായി
ബന്ധപ്പെട്ട്
പൊതുകുളങ്ങള്‍
നവീകരണത്തിന് പ്രത്യേക
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അറിയിക്കാമോ;
(ബി)
ഇതില്‍
ബാലുശ്ശേരി
മണ്ഡലത്തില്‍ എത്ര
കുളങ്ങള്‍
നവീകരിക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
പാക്കറ്റിലാക്കിയ
കുടിവെള്ളം
4165.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളം
പാക്കിംഗ് നടത്തി
വിതരണം ചെയ്യുന്ന എത്ര
സ്വകാര്യ സംരംഭകര്‍
ഉണ്ടെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
സര്‍ക്കാര്‍
സംരംഭങ്ങള്‍ ഉണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദീകരിക്കുമോ;
(സി)
കുടിവെള്ളം
പാക്കിംഗ് നടത്തി വിപണം
ചെയ്യുന്നതിന് ഒരു
ലിറ്റര്‍ വെള്ളത്തിന്
എന്ത് നിരക്കാണ്
സര്‍ക്കാര്‍
എം.ആര്.പി.യായി
നിശ്ചയിച്ചിട്ടുള്ളത്?
വൈപ്പിനിലേയ്ക്കുള്ള
ശുദ്ധജല വിതരണ പൈപ്പ്
മാറ്റുന്നതിന് നടപടി
4166.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പാടം
റെയില്‍ ലൈനിനു താഴെ
ഭാഗത്ത് താല്കാലികമായി
സ്ഥാപിച്ചിട്ടുള്ള,
വൈപ്പിനിലേയ്ക്കുള്ള
ശുദ്ധജല വിതരണ പൈപ്പ്
മാറ്റുന്നതിനും വ്യാസം
കൂടിയ പൈപ്പ്
സ്ഥാപിക്കുന്നതിനും
വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യം
നടപ്പാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?