കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കിയ കുടിവെള്ള
പദ്ധതികള്‍
4011.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
പട്ടികജാതി കോളനികളില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കിയ കുടിവെള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
കോളനികളില്‍ കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
കുടിവെള്ള പദ്ധതികള്‍
നടപ്പിലാക്കാന്‍
ഭരണാനുമതി
നല്‍കിയതിന്റെ
വിശദാംശങ്ങളും, അവയുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ?
എസ്.സി./എസ്.ടി.
ചികിത്സാ ധനസഹായത്തിനായി
ലഭിച്ച അപേക്ഷകള്‍
4012.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആറന്മുള
നിയോജക മണ്ഡലത്തില്‍
നിന്നും
എസ്.സി./എസ്.ടി.
ചികിത്സാ
ധനസഹായത്തിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
എത്രപേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ട്;
(സി)
എസ്.സി./എസ്.ടി.
വകുപ്പുകള്‍ വഴി
നല്കുന്ന ധനസഹായം
അറിയാതെ പോകുന്ന
ജനങ്ങളെ കണ്ടെത്തി
ധനസഹായം നല്കുവാന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇതിനായി
വീടുകളില്‍ പോയി
സര്‍വ്വേ നടത്തുവാന്‍
ഉത്തരവ്
പുറപ്പെടുവിക്കുമോ?
എസ്.സി./എസ്.ടി.
വിഭാഗങ്ങള്‍ക്ക്
അര്‍ഹതപ്പെട്ട സംവരണം
4013.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി./എസ്.ടി.
വിഭാഗങ്ങള്‍ക്ക്
അര്‍ഹതപ്പെട്ട സംവരണം
അട്ടിമറിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരമുള്ള
സ്ഥിതി വിശേഷം
ആവര്ത്തിയ്ക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ചുള്ള
സാഹചര്യങ്ങള്‍ വിശദമായി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
എന്‍.ജി.ഒ
കള്‍ വഴി
നടപ്പിലാക്കിയിട്ടുള്ള
പട്ടികജാതി പട്ടിക വര്‍ഗ്ഗ
വികസന പദ്ധതികള്‍
4014.
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍ പട്ടികജാതി
പട്ടിക വര്‍ഗ്ഗ വികസന
വകുപ്പുകളിലായി
എന്തെല്ലാം പദ്ധതികളാണ്
എന്‍.ജി.ഒ കള്‍ വഴി
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
പദ്ധതികളുടെ
വിശദവിവരം
തുകയുള്‍പ്പെടെ
നല്‍കുമോ;
(സി)
ഈ
പദ്ധതികളുടെയെല്ലാം
ഓഡിറ്റ്
പൂര്‍ത്തീകരിച്ചിരുന്നോ;
ഓഡിറ്റില്‍ ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഏതെല്ലാം
സോഫ്റ്റ് വെയറുകള്‍
വകുുപ്പുകളിലും
വര്‍ക്കിംഗ്
ഗ്രൂപ്പുകളിലും
സമര്‍പ്പിച്ച്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ഇ)
പ്രസ്തുത
സോഫ്റ്റ് വെയറുകളുടെ
പകര്‍പ്പുകള്‍
വകുപ്പുകളില്‍ നിന്ന്
ലഭിക്കുമോ; ഇതുമൂലം
വകുപ്പിനുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടിക
ജാതി വികസന കോര്പ്പറേഷന്
നടപ്പിലാക്കുന്ന ക്ഷേമ
പദ്ധതികള്‍
4015.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടിക
ജാതി വിഭാഗത്തിൽപെട്ട
നിര്‍ദ്ധന
കുടുംബത്തിലുള്ള
പെണ്‍കുട്ടികളുടെ
വിവാഹത്തിനുള്ള
ധനസഹായമായി നിലവില്‍
എത്ര തുകയാണ്
അനുവദിക്കുന്നത്; ആയത്
സര്‍ക്കാര്‍
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടിക
ജാതി വിഭാഗക്കാരുടെ സമഗ്ര
പുരോഗതിക്കായി പദ്ധതികള്‍
4016.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ആര്. രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പട്ടിക ജാതി
വിഭാഗക്കാരുടെ സമഗ്ര
പുരോഗതിക്കായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പട്ടിക
സമുദായത്തില്‍പ്പെട്ടവര്‍ക്ക്
വിവിധ ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന് നടപടി
4017.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
പുറം ബണ്ടുകളില്‍
താമസിക്കുന്ന പട്ടിക
സമുദായത്തില്‍പ്പെട്ടവര്‍ക്ക്
വിവിധ ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനു
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കോളനികള്‍ ആയി
ജീവിക്കാന്‍ കഴിയാത്ത
സാഹചര്യത്തില്‍ നിശ്ചിത
പ്രദേശത്ത്
താമസിക്കുന്ന പട്ടിക
സമുദായത്തില്‍
പ്പെട്ടവരെ, ടി പ്രദേശം
ഒരു കോളനി ആയി കരുതി
അവര്‍ക്ക് നിയമപരമായി
ലഭിക്കേണ്ട മുഴുവന്‍
ആനുകൂല്യങ്ങളും
നല്കുവാന് നടപടി
സ്വീകരിക്കുമോ?
(സി)
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
പട്ടുവം
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന്റെ അടിസ്ഥാന സൗകര്യ
വികസനം
4018.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കല്ല്യശ്ശേരി
മണ്ഡലത്തിലെ പട്ടുവം
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇവിടെ ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയുടെ
പ്രവർത്തന പുരോഗതി
എന്തെല്ലാമാണെന്നും
അറിയിക്കാമോ?
വര്‍ക്കല
ഐ.ടി.ഐ. യില്‍
ഡ്രാഫ്റ്റ്മാന് സിവില്‍
ട്രേഡ് ആരംഭിക്കുന്നതിന്
നടപടി
4019.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴിലുളള വര്‍ക്കല
ഐ.ടി.ഐ. യില്‍
നിലവിലുളള പ്ലംബര്‍
ട്രേഡിനു പുറമെ
ഡ്രാഫ്റ്റ്മാന്
സിവില്‍ ട്രേഡ്
ആരംഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തായി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഡ്രാഫ്റ്റ്മാന്
സിവില്‍ ട്രേഡ്
അടിയന്തിരമായി
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
/പട്ടികവര്‍ഗ്ഗ വികസന
വകുപ്പുകള്‍ സ്വീകരിച്ച നടപടി
4020.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സംസ്ഥാന പട്ടികജാതി
പട്ടികഗോത്ര വര്‍ഗ്ഗ
കമ്മിഷന്റെ 292/എ
4/2016/എ. എല്‍.
പി./കെ. എസ്. സി. എസ്.
സി. എസ്. ടി. നമ്പര്‍
ഉത്തരവനുസരിച്ച്
സംസ്ഥാന പട്ടിക
ജാതി/പട്ടിക വര്‍ഗ്ഗ
വികസന വകുപ്പുകള്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
4021.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഘങ്ങളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
ആവശ്യമായ സഹായം
പട്ടികജാതി വികസന
വകുപ്പ് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
4022.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17വര്‍ഷത്തില്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
അംബേദ്കര്‍ സ്വാശ്രയ
ഗ്രാമം പദ്ധതിയിലേക്ക്
തെരഞ്ഞെടുത്ത മലപ്പുറം
ജില്ലയിലെ കോളനികളുടെ
പേരുവിവരം,
നിയോജകമണ്ഡലം തിരിച്ച്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
കൊണ്ടോട്ടി
നിയോജകമണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
കോളനികളില്‍
നടപ്പാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(സി)
2017-18
വര്‍ഷത്തില്‍ ഇതേ
കോളനികളില്‍
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്
സാധ്യതയുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങളുടെ
സംവരണ പ്രകാരമുള്ള
നിയമനങ്ങളുടെ അവലോകനം
4023.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗങ്ങളുടെ സംവരണ
പ്രകാരമുള്ള
നിയമനങ്ങളുടെ അവലോകനം
കൃത്യമായ ഇടവേളകളില്‍
നടത്തി അർഹതപ്പെട്ട
റിസർവേഷൻ ശതമാനം
പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താറുണ്ടോ;
വിശദ വിവരം നല്‍കുമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലത്തെ
അവലോകന
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങൾ നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
കണ്ടെത്തിയിട്ടുള്ള
ന്യൂനതകള്‍
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശവും
പരിഹരിക്കപ്പെട്ട
ന്യൂനതകളുടെ വിശദാംശവും
ലഭ്യമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ കോര്‍പ്പസ്
ഫണ്ട്
4024.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-
17 സാമ്പത്തിക വര്‍ഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വീട് ലഭിക്കുന്നതിന്
മാവേലിക്കര
മണ്ഡലത്തില്‍ നിന്നും
ലഭിച്ച അപേക്ഷകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
എത്ര പേര്‍ക്ക് വീട്
നിര്മ്മിക്കുന്നതിനു്അനുമതി
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മാവേലിക്കര
മണ്ഡലത്തില്‍
കോര്‍പ്പസ്
ഫണ്ടിലുള്‍പ്പെടുത്തി
ഭരണാനുമതിക്കായി
നല്‍കിയത് എത്ര രൂപയുടെ
പ്രവൃത്തികള്‍ക്കെന്നും
ഇതില്‍ ഭരണാനുമതി
ലഭ്യമായത് ഏതൊക്കെ
പ്രവൃത്തികള്‍ക്കെന്നും
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
4025.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ
പെരിങ്ങോത്ത് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിരുന്നുവോ;
എങ്കില്‍ അതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
വരെയായി;
(ബി)
സ്കൂളിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളിലേക്ക് 2017-18
വര്‍ഷം അഡ്മിഷന്
ആരംഭിക്കാന്‍
സാധിക്കുമോ; എങ്കില്‍
ആവശ്യമായ തസ്തികകള്‍
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ;
വിശദമാക്കാമോ?
പട്ടികവിഭാഗം
സംവരണ ഒഴിവുകള്‍
4026.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവിഭാഗങ്ങള്ക്കായുളള
അറുനൂറിലേറെ ഒഴിവുകള്‍
യഥാസമയം അറിയിക്കാതെ
പൂഴ്ത്തിവെച്ചതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കെെക്കൊളളും;
(സി)
വിവിധ
വകുപ്പുകളിലെ
പട്ടികവിഭാഗം സംവരണ
ഒഴിവുകളിലേക്കുളള
റിക്രൂട്ട്മെന്റ്
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
സര്‍ക്കാര്‍
വകുപ്പുകളിലെ
പട്ടികജാതി-പട്ടികവര്‍ഗ
പ്രാതിനിധ്യം
ഉറപ്പാക്കാന്‍ ഒരു
നോഡല്‍ ഓഫീസറെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകളുടെ
അടിസ്ഥാനസൗകര്യങ്ങള്‍
4027.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകളുടെ
അടിസ്ഥാനസൗകര്യങ്ങളുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്അറിയിക്കുമോ;
(ബി)
കൂടുതല്‍
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
4028.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ എത്ര
പട്ടികജാതി കോളനികള്‍
നിലവിലുണ്ട്; പ്രസ്തുത
കോളനികളില്‍ എത്ര
കുടുംബങ്ങള്‍ ഉണ്ട്;
വിശദാംശം നല്‍കുമോ;
ഇവയില്‍ രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന കോളനികള്‍
ഏതൊക്കെയാണ്;
(ബി)
പട്ടികജാതി
വികസന കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് 2014-15,
2015-16, 2016-17
വര്‍ഷങ്ങളില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
പ്രസ്തുത കോളനികളില്‍
ചെയ്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ആയമാര്‍ക്ക്
24 മണിക്കൂറും ഡ്യൂട്ടി
ചെയ്യേണ്ടി വരുന്ന സാഹചര്യം
4029.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/വര്‍ഗ്ഗ
വകുപ്പുകളിലെ
ഹോസ്റ്റലുകളിലും മറ്റും
ജോലി ചെയ്യുന്ന
ആയമാര്‍ക്ക് 24
മണിക്കൂറും ഡ്യൂട്ടി
ചെയ്യേണ്ടി വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയമാരായി
ജോലി ചെയ്യുന്നവര്‍
ഇത്തരത്തില്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
ഇവര്‍ക്ക് ഡ്യൂട്ടി
ചെയ്ഞ്ച് ലഭിക്കുന്ന
തരത്തില്‍
താല്‍ക്കാലികമായോ
ദിവസവേതന പ്രകാരമോ
ആയമാരെ നിയമിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
പി.കെ.
കാളന് കുടുംബപദ്ധതിയുടെ
പ്രവര്‍ത്തനം
4030.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ പണി
പൂര്‍ത്തിയാകാതെ
കിടക്കുന്ന ആദിവാസി
ഭവനങ്ങളുടെ എണ്ണം
എത്രയാണ്;
(ബി)
ആദിവാസി
വീടുകളുടെ പണി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
ബജറ്റില്‍
പ്രഖ്യാപിച്ച പി.കെ.
കാളന്
കുടുംബപദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചോ?
യസ്മിത
എന്ന വിദ്യാര്‍ത്ഥിനി നേടിയ
ബഹുമതി
4031.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ ബെള്ളൂര്‍
പഞ്ചായത്തില്‍
മിത്തജാലില്
താമസിക്കുന്ന
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
യസ്മിത എന്ന
വിദ്യാര്‍ത്ഥിനി
ഈയടുത്ത കാലത്ത് വലിയ
ബഹുമതി നേടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ബഹുമതി നേടിയ യസ്മിതയെ
അഭിനന്ദിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
സര്‍ക്കാര്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
സ്വന്തമായി
വീടില്ലാത്ത നിര്‍ദ്ധന
കുടുംബാംഗമായ
യസ്മിതയുടെ
കുടുംബത്തിന് വീട്
നിര്‍മ്മിച്ചു
നല്കാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
യസ്മിതയുടെ
വിദ്യാഭ്യാസ ചെലവ്
വഹിക്കാന്‍
തയ്യാറാകുമോ; എങ്കില്‍
ഇക്കാര്യത്തില്‍
ചെയ്യാനുദ്ദേശിക്കുന്നതെന്താണെന്ന്
വ്യക്തമാക്കാമോ?
വേടര്‍
സമുദായത്തെ പട്ടികവര്‍ഗ്ഗ
ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍ നടപടികള്‍
4032.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വേടന് സമുദായത്തെ
പട്ടികവര്‍ഗ്ഗ
ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വേടന്
സമുദായത്തെ
പട്ടികവര്‍ഗ്ഗ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച് പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
കിര്‍ത്താഡ്സിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
കിര്‍ത്താഡ്സ്
ഇതിനകം പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്ട്ടിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
പട്ടികജാതി വിഭാഗമായ
വേടന് സമുദായത്തിന്
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്
അനുവദിച്ചിട്ടുള്ള
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
നല്കുന്നുണ്ടോ;
(ഇ)
വേടന്
സമുദായത്തെ
പട്ടികവര്‍ഗ്ഗ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
പനത്തടി
പഞ്ചായത്തിലെ കമ്മ്യൂണിറ്റി
ഹാള്‍
4033.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പനത്തടി
പഞ്ചായത്തിലെ ഒമ്പതാം
വാര്‍ഡില്‍ മാവുക്കല്
കോട്ടക്കുന്നില്‍
ആദിവാസികള്‍ക്കായി
കമ്മ്യൂണിറ്റി ഹാള്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് ഫണ്ടില്‍ നിന്ന്
എത്ര തുക ചെലവഴിച്ചു
നിര്‍മ്മിച്ചതാണെന്നും
എപ്പോഴാണ് പ്രവര്‍ത്തനം
ആരംഭിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
കമ്മ്യൂണിറ്റി
ഹാള്‍ ആരുടെ
നിയന്ത്രണത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏത്
ആവശ്യത്തിനുവേണ്ടിയാണ്
കമ്മ്യൂണിറ്റി ഹാള്‍
ഉപയോഗിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
കമ്മ്യൂണിറ്റി ഹാള്‍
ആരെങ്കിലും
കയ്യേറിയതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
ഹാള്‍ ചിലര്‍
കയ്യേറിയതില്‍
പ്രതിഷേധിച്ച് കോളനി
നിവാസികളായ സ്ത്രീകള്‍
കാസര്‍ഗോഡ് കളക്ടറേറ്റ്
ജംഗ്ഷനില്‍ സമരം
ചെയ്തുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
കമ്മ്യൂണിറ്റി
ഹാള്‍
കയ്യേറിയതാരാണെന്നും
കളക്ടറേറ്റ് ജംഗ്ഷനിലെ
സമരക്കാര്‍ ആരാണെന്നും
വ്യക്തമാക്കാമോ; സമരം
അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍ നടത്തിയ
ശ്രമം വിശദമാക്കാമോ;
ഇല്ലെങ്കില്‍ ഇടപെടാന്‍
ഇനി ആലോചനയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വാമനപുരം
മണ്ഡലത്തില്‍ എസ്.ടി.
കോര്‍പ്പസ് ഫണ്ട് പദ്ധതികള്‍
4034.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തില്‍
2015-16, 2016-17
വര്‍ഷങ്ങളില്‍ എസ്.ടി
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് നടത്തിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
4035.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കേണ്ട
കോളനികളെ
തെരഞ്ഞെടുത്തുകൊണ്ട്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനുളള
നടപടിക്രമങ്ങളുടെ
നിലവിലുളള സ്ഥിതി
എന്താണ്;
(സി)
എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
ഇത്തരത്തില്‍
തെരഞ്ഞെടുക്കപ്പെട്ട
കോളനികളില്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിച്ചിട്ടുളളത്;
(ഡി)
കോളനികളെ
തെരഞ്ഞെടുക്കുന്നതിലുളള
കാലതാമസം പദ്ധതിവഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാക്കുന്നതിന്
ഇടയാക്കുമെന്ന കാര്യം
സര്‍ക്കാര്‍ ഗൗരവമായി
കാണുന്നുണ്ടോ;
എങ്കില്‍ അടിയന്തരമായി
ഇത്തരം കോളനികളെ
തെരഞ്ഞെടുത്ത് പദ്ധതി
പ്രകാരമുളള വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
4036.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ട്;
മണ്ഡലം തിരിച്ച് കണക്ക്
വ്യക്തമാക്കുമോ;
(ബി)
സ്വന്തമായി
വാസയോഗ്യ വീടില്ലാത്ത
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
ജില്ലയിലുണ്ട്;
(സി)
സര്‍ക്കാര്‍
പദ്ധതി പ്രകാരം
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്
അനുവദിക്കപ്പെട്ട
വീടുകളില്‍ പ്രവര്‍ത്തി
പൂര്‍ത്തികരിക്കാന്‍
ബാക്കിയുണ്ടോ;
(ഡി)
ഇത്തരം
പണി
പൂര്‍ത്തീകരിക്കാത്ത
വീടുകള്‍
വാസയോഗ്യമാക്കുന്നതിന്
അധിക ഫണ്ട്
അനുവദിക്കുമോ; വംശനാശം
നേരിടുന്ന വിഭാഗം
എന്നുള്ള നിലയില്‍
പട്ടിക വര്‍ഗ്ഗ
വിഭാഗത്തിന്റെ
സമുദ്ധരണത്തിന് പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
ക്ഷേമത്തിനായുള്ള പദ്ധതി
വിഹിതം
4037.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ് 2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനസംഖ്യയ്ക്ക്
ആനുപാതികമായി പദ്ധതി
വിഹിതം ഈ
വിഭാഗങ്ങള്‍ക്ക്
വകയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
കേന്ദ്ര സര്‍ക്കാര്‍
ജനസംഖ്യാനുപാതികമായി ഈ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി തുക
വകയിരുത്തിയിട്ടുണ്ടോയെന്നത്
സംബന്ധിച്ച് താരതമ്യം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വകുപ്പുകളുടെ ഹോസ്റ്റലുകള്‍
4038.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വകുപ്പുകളുടെ
ഹോസ്റ്റലുകള്‍
നവീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചെന്നും നവീകരണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതിയും
വ്യക്തമാക്കുമോ?
ഏകാദ്ധ്യാപക
വിദ്യാലയങ്ങള്‍
4039.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.ടി.ഡി.പി.യുടെ
കീഴില്‍ നിലവില്‍ എത്ര
ഏകാദ്ധ്യാപക
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇൗ
വിദ്യാലയത്തിലെ
ജീവനക്കാര്‍ക്ക് നല്കി
വരുന്ന വേതനം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവരുടെ
വേതന ഘടന അവസാനമായി
പരിഷ്കരിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവരുടെ
വേതനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
4040.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ
കുറിച്ചി, വാഴപ്പളളി,
മാടപ്പളളി,
തൃക്കൊടിത്താനം എന്നീ
പഞ്ചായത്ത്
പ്രദേശങ്ങളിലും
ചങ്ങനാശ്ശേരി
മുനിസിപ്പല്‍
ടൌണിലുമായി ആകെ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കുടുംബങ്ങളുടെ
ക്ഷേമത്തിനുവേണ്ടി
2016-2017 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
പട്ടികവര്‍ഗ്ഗ
ക്ഷേമവകുപ്പില്‍
നിന്നും
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കുറിച്ചി
പഞ്ചായത്തില്‍
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
വേണ്ടി ഒരു പൊതുശ്മശാനം
നിര്‍മ്മിക്കണമെന്ന
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വകുപ്പിന് കീഴിലുളള
സ്കൂളുകള്‍
4041.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
വകുപ്പിന് കീഴിലുളള
സ്കൂളുകള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
ഇവിടെ
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങള്‍ /
ആനുകൂല്യങ്ങള്‍
നല്കുന്നു എന്ന്
അറിയിക്കുമോ;
(സി)
ഇവര്‍ക്കായി
ചെലവഴിക്കുന്ന തുക
കൃത്യമായും
ചെലവഴിക്കുന്നുണ്ടോ
എന്ന കര്‍ശന പരിശോധന
നടത്താറുണ്ടോ;
(ഡി)
എങ്കില്‍
എങ്ങനെയാണെന്ന്
അറിയിക്കുമോ?
പട്ടികവര്‍ഗ്ഗ
പ്രമോട്ടര്‍മാരുടെ നിയമനം
4042.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ കീഴില്‍
വിവിധ ആഫീസുകളില്‍
അനുവദിച്ചിരിക്കുന്ന
പ്രമോട്ടര്‍മാരുടെ
എണ്ണം, ഇതില്‍ ഇപ്പോള്‍
പ്രവർത്തിച്ചു വരുന്ന
പ്രമോട്ടര്‍മാരുടെ
എണ്ണം, നിലവിലുള്ള
ഒഴിവുകളുടെ എണ്ണം
എന്നിവ ആഫീസ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെയുള്ള
ഒഴിവുകള്‍ നികത്തരുത്
എന്ന് നിര്‍ദ്ദേശിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ഈ
ഒഴിവുകള്‍
നികത്താതിരിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
ഒഴിവുകള്‍ ഏതെല്ലാം
ആഫീസുകളില്‍ നിന്നും
ഡയറക്ടറേറ്റിൽ യഥാസമയം
അറിയിച്ചിട്ടുണ്ടെന്നും
ഇതിന്മേല് സ്വീകരിച്ച
നടപടികൾ
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
അടിച്ചില്‍തൊട്ടി
ട്രെെബല്‍ കോളനിയിലേക്ക്
റോഡ്
4043.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിളളി
ഗ്രാമപഞ്ചായത്തിലെ
അടിച്ചില്‍തൊട്ടി
ട്രെെബല്‍
കോളനിയിലേയ്ക്ക് റോഡു
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ഫണ്ട്
അനുവദിച്ച് വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
റോഡിന്‍െറ നിര്‍മ്മാണം
ആരംഭിക്കാത്തത് എന്താണ്
എന്ന് വ്യക്തമാക്കാമോ;
(സി)
തടസ്സങ്ങള്‍
നീക്കി
അടിച്ചില്‍തൊട്ടി
കോളനി റോഡ്
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
ഉന്നമനം
4044.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
പട്ടികവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായി
എന്തെല്ലാം നടപടികള്‍
ആണ് ഈ സര്‍ക്കാര്‍
വന്നതിന് ശേഷം
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി
4045.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി വിലയ്ക്കു വാങ്ങി
നല്‍കുന്നതിനായി കഴിഞ്ഞ
വര്‍ഷം (2016-17) എത്ര
കോടി രൂപ ബജറ്റില്‍
വകയിരുത്തിയിരുന്നുവെന്നും
ആയതില്‍ എത്ര കോടി രൂപ
ചെലവഴിയ്ക്കുവാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ ;
(ബി)
ഇതിലൂടെ
എത്രമാത്രം ഭൂമി വാങ്ങി
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
നല്കുവാന് കഴിഞ്ഞു;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
ബജറ്റില്‍ വകയിരുത്തിയ
തുക വിനിയോഗിയ്ക്കാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയതിന്‍െറ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തൂത
തുക വിനിയോഗിയ്ക്കാത്ത
സമീപനം ഏതെങ്കിലും
ഉദ്യോഗസ്ഥര്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വീഴ്ച
വരുത്തിയിട്ടുളളവര്ക്കെതിരെ
കര്‍ശന നടപടി
സ്വീകരിയ്ക്കുമോ;
(ഇ)
ഫണ്ട്
വിനിയോഗിക്കാത്ത
സാഹചര്യമുണ്ടെങ്കില്‍
സാമ്പത്തിക വര്‍ഷം
അവസാനിയ്ക്കുന്നതിനു
മുന്‍പ് ഫണ്ട്
ഉപയോഗിച്ച് ഭൂമി
വാങ്ങി ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വിതരണം ചെയ്യുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
ഒ.ഇ.സി.വിഭാഗങ്ങള്‍ക്ക്
നല്കി വരുന്ന വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
4046.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒ.ഇ.സി.വിഭാഗങ്ങള്‍ക്ക്
നിലവില്‍ നല്കി വരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ആനുകൂല്യങ്ങൾ
നൽകുന്നതിനുള്ള
സാമ്പത്തിക പരിധി
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
സാമ്പത്തിക
പരിധി നിശ്ചയിക്കുന്നത്
ഒഴിവാക്കി, എസ്.സി.
വിഭാഗങ്ങള്‍ക്ക്
എപ്രകാരമാണോ
വിദ്യാഭ്യാസ സാമ്പത്തിക
ആനുകൂല്യങ്ങള്‍
നല്‍കുന്നത് അപ്രകാരം
ഒ.ഇ.സി.
വിഭാഗങ്ങള്‍ക്കും ആയതു
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ;
(ഡി)
സാമൂഹ്യ
പിന്നോക്കാവസ്ഥയുള്ളത്കൊണ്ടാണ്
ഒ.ഇ.സി.
വിഭാഗത്തില്‍പ്പെട്ടവരെ
ഉൾപ്പെടുത്തിയിട്ടുള്ളത്
എന്ന സാഹചര്യം
കണക്കിലെടുത്ത്,
സാമ്പത്തിക പരിധി
എടുത്തുകളയുകയോ
ഉയര്‍ത്തുകയോ
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കെ.എസ്.ബി.സി.ഡി.സി.
4047.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ബി.സി.ഡി.സി.
വഴി പ്രത്യേക വായ്പാ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പിന്നാക്ക
ജനവിഭാഗങ്ങളിലെ
സ്ത്രീകള്‍ക്കും
യുവാക്കള്‍ക്കും
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന്
വായ്പാ പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കെ.എസ്.ബി.സി.ഡി.സി.
ജില്ലാ ഓഫീസുകള്‍ വഴി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്തു തുക
വായ്പ
നല്‍കിയിട്ടുണ്ട്; ഓരോ
ഓഫീസിനും എന്തു
ഗ്രാന്റ്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജാതിയും
മതവും അറിയാതെ അനാഥാലയത്തില്‍
വളര്‍ന്നവരെ
പിന്നോക്കവിഭാഗത്തില്‍
ഉള്‍പ്പെടുത്താന്‍ നടപടി
4048.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാതിയും
മതവും അറിയാതെ
അനാഥാലയങ്ങളിലും മറ്റും
വളരുന്ന കുട്ടികള്‍ക്ക്
ജാതിയുടെയും
മതത്തിന്റെയും
അടിസ്ഥാനത്തില്‍
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
നിഷേധിക്കപ്പെടുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ വിഷയങ്ങളില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ജാതിയും മതവും അറിയാതെ
അനാഥാലയങ്ങളില്‍
വളര്‍ന്നവരെ പിന്നോക്ക
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പിന്നോക്ക
സമുദായ വികസനം
4049.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
സമുദായ വികസനത്തിന്റെ
ഭാഗമായി മണ്‍പാത്ര
തൊഴിലാളികള്‍
ഉള്‍പ്പെടെ ഏതെല്ലാം
തൊഴിലാളികള്‍ക്ക്
തൊഴില്‍
നവീകരണത്തിനുള്‍പ്പെടെ
എന്തെല്ലാം സഹായങ്ങള്‍
ലഭ്യമാക്കി;
(ബി)
ഇതിന്റെ
ഭാഗമായി
അയല്‍ക്കൂട്ടങ്ങള്‍ക്ക്
പുനര്‍ വായ്പാ സഹായം
തുടങ്ങി എന്തെല്ലാം
സഹായങ്ങള്‍ ലഭ്യമാക്കി;
(സി)
ഇവ
കൂടാതെ പിന്നോക്ക
സമുദായ വികസനത്തിന്
എന്തെല്ലാം ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാര്‍ നടപ്പാക്കി
എന്ന് വ്യക്തമാക്കുമോ?
പിന്നോക്ക
സമുദായങ്ങളുടെ പട്ടിക
തയ്യാറാക്കുന്നതിന് നടപടി
4050.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പിന്നോക്ക
സമുദായങ്ങളുടെ പട്ടിക
എത്ര വര്‍ഷം
കൂടുമ്പോഴാണ്
പുതുക്കുന്നത്;
(ബി)
സംസ്ഥാനത്ത്
ഉദ്യോഗസംവരണത്തിന്
സംസ്ഥാന ഒ.ബി.സി.
ലിസ്റ്റും വിദ്യാഭ്യാസ
സംവരണത്തിന്
എസ്.ഇ.ബി.സി.ലിസ്റ്റും
തയ്യാറാക്കുന്നതിനു
പകരം രണ്ടും കൂടി
ഉള്‍പ്പെടുത്തിയിട്ടുള്ള
ഒ.ബി.സി.പട്ടിക
തയ്യാറാക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ജാതി
അധിഷ്ഠിതമായ സാമൂഹിക,
സാമ്പത്തിക,വിദ്യാഭ്യാസ
സര്‍വ്വേ
റിപ്പോര്‍ട്ടും,
സര്‍ക്കാര്‍
സര്‍വ്വീസിലും, മറ്റു
പൊതു മേഖലാ
സ്ഥാപനങ്ങളിലും ജാതി
അടിസ്ഥാനത്തിലുള്ള
നിയമന പ്രാതിനിധ്യം
സംബന്ധിച്ച
റിപ്പോര്‍ട്ടും
നിലവിലുണ്ടോ;ഇല്ലെങ്കില്‍
ഇവ
തയ്യാറാക്കാത്തത്എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ?
ഡെപ്യൂട്ടി
ഡയറക്ടര്‍മാരുടെ ഒഴിവ്
4051.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നാക്ക
സമുദായ ക്ഷേമ
വകുപ്പില്‍ നിലവിലുള്ള
രണ്ട് ഡെപ്യൂട്ടി
ഡയറക്ടര്‍മാരുടെ
തസ്തികയിലെ ഒഴിവ്
നികത്തുന്നതിന്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലില്ലാത്ത
സാഹചര്യത്തില്‍
പി.എസ്സ്.സി.യുടെ
അംഗീകാരത്തോടെ
എക്സിക്യൂട്ടീവ്
ഉത്തരവ് മുഖേന നിയമനം
നടത്താവുന്നതാണെന്നും
ആയത് സര്‍ക്കാരിന്റെ
പരിഗണനയിലാണെന്നും
15.10.16 ലെ 1868-ാം
നമ്പര്‍ നക്ഷത്ര
ചിഹ്നമിടാത്ത
ചോദ്യത്തിന് മറുപടി
നല്‍കിയതുപ്രകാരം
പ്രസ്തുത തസ്തികയില്‍
നിയമനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത നിയമനം
നടത്തുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
കേരള
ലീഗല്‍ സര്‍വ്വീസസ്
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
4052.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
വി. ജോയി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുജനങ്ങള്‍ക്ക്
നിയമസഹായം സൗജന്യമായി
നല്കുന്ന കേരള ലീഗല്‍
സര്‍വ്വീസസ്
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
നിലവില്‍
എന്തെല്ലാം നിയമ
സഹായങ്ങളാണ് 'കെല്‍സ'
യില്‍ നിന്നും
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഏതെല്ലാം
വിഭാഗത്തില്പെട്ടവര്ക്കാണ്
'കെല്‍സ' അഭിഭാഷകരുടെ
സേവനം സൗജന്യമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുറ്റവാളികളുടെ
ആശ്രിതര്‍ക്കായി
നാഷണല്‍ ലീഗല്‍
സര്‍വ്വീസസ് അതോറിറ്റി
(NALSA)യുമായി
ചേര്‍ന്ന് പദ്ധതി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
ഓഫീസ്
അറ്റന്‍ഡന്റ് തസ്തികയില്‍
ഡെപ്യൂട്ടേഷന് നിയമനം
4053.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യാവകാശ
കമ്മിഷനില്‍ ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയില്‍
ഡെപ്യൂട്ടേഷന് നിയമനം
ലഭിക്കുന്നതിനായി
ശ്രീ.ശിവപ്രസാദ്.പി
നല്കിയ അപേക്ഷയില്‍
(ഫയല്‍ നം.
13949/H3/2015/Law)
അന്തിമ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍
ശ്രീ.ശിവപ്രസാദിന്റെ
അപേക്ഷയ്ക്ക് ശേഷം
ലഭിച്ച എത്ര അപേക്ഷകള്‍
പരിഗണിക്കുകയും
ഡെപ്യൂട്ടേഷന് നിയമനം
നല്‍കുകയും
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
മനുഷ്യാവകാശ
കമ്മിഷനില്‍ ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയില്‍ എത്ര ഒഴിവ്
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
മനുഷ്യാവകാശ
കമ്മിഷനില്‍ ദിവസ
വേതനത്തില്‍ എത്ര ഓഫീസ്
അറ്റന്‍ഡന്റുമാര്‍ ജോലി
ചെയ്യുന്നുണ്ടന്ന്
വ്യക്തമാക്കുമോ; ഇതില്‍
എത്ര പേരെ
ഡെപ്യൂട്ടേഷനിലൂടെ
നിയമിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലയില്‍ ബാലസൗഹൃദ കോടതി
4054.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ബാലസൗഹൃദ
കോടതി
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കോടതി
സ്ഥാപിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
നിലവില്‍
ഏതെല്ലാം ജില്ലകളില്‍
ബാലസൗഹൃദ കോടതി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
അഭിഭാഷകരുടെ
ക്ഷേമനിധി
4055.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
പ്രാക്ടീസ്
ആരംഭിക്കുന്ന ജൂനിയര്‍
അഭിഭാഷകര്‍ക്ക്
അഭിഭാഷകരുടെ
ക്ഷേമനിധിയില്‍ നിന്നും
പ്രതിമാസം ഒരു നിശ്ചിത
കാലയളവിലേക്കായി
പ്രതിമാസ അലവന്‍സ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വരുമാനമില്ലായ്മ
ജൂനിയര്‍ അഭിഭാഷകരുടെ
നിലനില്പിനെ
ബാധിക്കന്നുണ്ടെന്നുള്ളത്
കണക്കിലെടുത്ത് ഈ
വിഭാഗത്തിനായി
സാമ്പത്തിക സഹായ
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇത് സംബന്ധിച്ച നയം
വ്യക്തമാക്കുമോ?
ഒ.മാധവന്റെ
ഓര്‍മ്മയ്ക്കായി നാടക
മ്യൂസിയം
4056.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
സാമൂഹ്യ-രാഷ്ട്രീയ
രംഗങ്ങളില്‍
മാറ്റങ്ങള്‍ക്ക് ശക്തി
പകര്‍ന്ന്
നാടകവേദിയില്‍ ശക്തമായ
സംഭാവനകള്‍ നല്കിയ
അന്തരിച്ച പ്രമുഖ നടന്
ഒ.മാധവന്റെ സ്മരണ
നിലനിര്‍ത്തുവാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഒ.മാധവന്റെ
ഓര്‍മ്മകള്‍
നിലനിര്‍ത്താന്‍
കഴിയുന്ന ഒരു നാടക
മ്യൂസിയം
അദ്ദേഹത്തിന്റെ
ജന്മനാട്ടില്
നിര്‍മ്മിക്കാന്‍
തയ്യാറാകുമോ?
മാതൃഭാഷ
സംസാരിക്കുന്നതിന് വിലക്ക്
4057.
ശ്രീ.പുരുഷന്
കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിരവധി അണ് എയിഡഡ്
സ്വകാര്യ സ്കൂളുകളിലും
നേഴ്സറി സ്കൂളുകളില്‍
പോലും മാതൃഭാഷ
സംസാരിക്കുന്നതിന്
വിലക്കുളളതും അത്
ലംഘിക്കുന്നവരെ പ്രാകൃത
രീതിയില്‍
ശിക്ഷിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രക്ഷിതാക്കളുടെ
അഭീഷ്ടപ്രകാരം
ഉണ്ടായിരിക്കുന്ന ഇൗ
സാംസ്കാരിക അപചയം
തടയാനായി എന്തെങ്കിലും
പദ്ധതിയുണ്ടോ;
(സി)
രക്ഷിതാക്കളുടെയും
സമൂഹത്തിന്‍െറ ആകെയും
വികല ധാരണയുടെ ഫലമായി
സര്‍ക്കാര്‍
സ്കൂളുകളില്‍ പോലും
അധ്യയനം ഇംഗ്ലീഷ്
മാധ്യമത്തിലാക്കാന്
നിര്‍ബന്ധിതമായ
സാഹചര്യത്തില്‍ ഇൗ
തെറ്റായ ധാരണ
തിരുത്താനായി
സാംസ്കാരിക വകുപ്പ് ഏതു
തരത്തില്‍ ഇടപെടാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
നവോത്ഥാന
സാംസ്ക്കാരിക സമുച്ചയങ്ങള്‍
4058.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും കേരള
നവോത്ഥാന സാംസ്ക്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കുന്ന പദ്ധതി
അനുസരിച്ച് ഇതിനകം എത്ര
കേന്ദ്രങ്ങള്‍
സ്ഥാപിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രത്യേക
നിക്ഷേപപദ്ധതിയില്‍
നിന്നും ഇതിനായി എന്ത്
തുക അനുവദിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതിക്കായി ഏതൊക്കെ
ജില്ലകളില്‍ സ്ഥലം
ഏറ്റെടുക്കേണ്ടി വരും;
അതിനുളള നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
നവോത്ഥാന
സാംസ്ക്കാരിക സമുച്ചയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
4059.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവോത്ഥാന
സാംസ്ക്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നടപ്പു
വര്‍ഷം ഇതിനായി എന്തു
തുക വകയിരുത്തിയിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
പ്രവൃത്തികള്‍ ഇതേവരെ
പൂര്‍ത്തിയായിട്ടുണ്ടെന്നും
എന്നത്തേക്ക് പദ്ധതി
പൂര്ണ്ണമാക്കാനാവുമെന്നും
വിശദമാക്കുമോ?
ഊരാച്ചേരി
ഗുരുക്കന്മാര് സ്മാരകം
4060.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
സ്ഥിതി ചെയ്യുന്ന
ഊരാച്ചേരി
ഗുരുക്കന്മാര്
സ്മാരകം സാംസ്കാരിക
വകുപ്പ് ഏറ്റെടുക്കുമോ;
(ബി)
ഇതിനായി
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തിയേറ്റര്‍
നിര്‍മ്മാണത്തിന് സ്ഥലം
4061.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിയേറ്റര്‍
നിര്‍മ്മാണത്തിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ലഭ്യമാക്കുന്ന
സ്ഥലങ്ങളില്‍,
തിയേറ്റര്‍
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്ന
കെ.എസ്.എഫ്.ഡി.സി യുടെ
പദ്ധതി സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
ആദിച്ചനല്ലൂര്‍
ഗ്രാമപഞ്ചായത്ത്
തിയേറ്റര്‍
നിര്‍മ്മാണത്തിന് സ്ഥലം
നല്‍കാമെന്ന്
കെ.എസ്.എഫ്.ഡി.സി യെ
അറിയിച്ചിട്ടുണ്ടോ;.
ആയതു സംബന്ധിച്ച്
കെ.എസ്.എഫ്.ഡി.സി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
മലയാറ്റൂര്‍
രാമകൃഷ്ണന് ജന്മനാട്ടില്
സ്മാരകം
4062.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളത്തിന്റെ
പ്രിയപ്പെട്ട
എഴുത്തുകാരനും
കേരളത്തിലെ ഉന്നത
ഉദ്യോഗസ്ഥനുമായിരുന്ന
മലയാറ്റൂര്‍
രാമകൃഷ്ണന്റെ
ഓര്‍മ്മകള്‍
നിലനിര്‍ത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അദ്ദേഹത്തിന്റെ
ജന്മനാട്ടില് സ്മാരകം
എന്ന നിലയില്‍
എന്തെങ്കിലും
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
(സി)
മലയാറ്റൂരിന്റെ
പേരില്‍ മലയാള
സര്‍വ്വകലാശാലയില്‍
പ്രത്യേക ചെയര്‍
ആരംഭിക്കുവാന്‍
സാംസ്കാരിക വകുപ്പ്
മുന്‍കൈയെടുക്കുമോ?
സാംസ്ക്കാരിക
സമുച്ചയങ്ങള്‍
4063.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാംസ്ക്കാരിക
സമുച്ചയങ്ങള്‍ എല്ലാ
ജില്ലകളിലും
സ്ഥാപിക്കും എന്ന
പ്രഖ്യാപനത്തിന്റെ
നിലവിലെ സ്ഥിതി
എന്താണ്;
(ബി)
പ്രസ്തുത
സാംസ്ക്കാരിക
സമുച്ചയങ്ങളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
സമയബന്ധിതമായി
ഈ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എന്നത്തേക്ക്
ഈ പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
മങ്കട
മണ്ഡലത്തില്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
പാര്‍ലമെന്ററി അഫയേഴ്സ്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
4064.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മതേതര
ജനാധിപത്യം എന്ന
വിഷയത്തില്‍
പരിപാടികള്‍
സംഘടിപ്പിക്കുന്നതിന്
മങ്കട
നിയോജകമണ്ഡലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
യൂത്ത്
പാര്‍ലമെന്റ് മത്സരം,
പാര്‍ലമെന്ററി ക്ലബ്,
ഹ്യൂമന്‍ റൈറ്റ്സ്
എഡ്യുക്കേഷന്‍ ക്ലബ്
എന്നിവയുടെ
രൂപീകരണവുമായി മങ്കട
മണ്ഡലത്തില്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേര്‍സ് നടത്തിയ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ?
പാര്‍ലമെന്ററി
സംവിധാനം
4065.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ലമെന്ററികാര്യ
വകുപ്പ്
മുന്കൈയെുടത്ത്
കേരളത്തില്‍
എന്തെല്ലാം പദ്ധതികളും
പഠന പരിപാടികളും
നടത്തിവരുന്നു;
(ബി)
പാര്‍ലമെന്ററി
സംവിധാനത്തെക്കുറിച്ച്
ജനങ്ങളില്‍ അറിവു
പകരുവാന്‍ തുടര്‍ച്ചയായ
പഠന-പരിശീലന-പരസ്യ
പ്രചാരണങ്ങള്‍ക്ക്
മുന്‍കൈ എടുക്കുമോ;
(സി)
ഇന്ത്യയിലെ
മികച്ച
പാര്ലമെന്റേറിയന്മാരുടെ
അനുഭവങ്ങളുടെ
അടിസ്ഥാനത്തില്‍ കേരള
പാര്‍ലമെന്ററികാര്യ
വകുപ്പ്
പുനസംഘടിപ്പിക്കാന്‍
ലക്ഷ്യമിടുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി സ്റ്റഡീസ്
4066.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
സ്റ്റഡീസിന്റെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
മുന്‍കാലങ്ങളിലെപ്പോലെ
നിയമസഭാ
സാമാജികര്‍ക്കും അവരുടെ
സെക്രട്ടറിമാര്‍ക്കും
പരിശീലന പരിപാടികള്‍
സംഘടിപ്പിക്കാറുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനം പരിശീലന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതില്‍
കാലതാമസം
വരുത്തുന്നതിനാല്‍
മറ്റു ഏജന്‍സികള്‍
പരിശീലന പരിപാടികള്‍
ഏറ്റെടുത്തു
നടത്തുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മറ്റെന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
സ്റ്റഡീസ് നടത്തുന്നത്;
വെളിപ്പെടുത്തുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സിന്റെ വിവിധ
സംരംഭങ്ങള്‍
4067.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ് വിവിധ
സ്കൂളുകളില്‍ സെമിനാര്‍
, യൂത്ത് പാര്‍ലമെന്റ്
മത്സരം, ഹ്യൂമന്‍
റൈറ്റ്സ് എഡ്യുക്കേഷന്‍
ക്ലബ് രൂപീകരണം എന്നിവ
സംഘടിപ്പിക്കുന്നതിന്
ഓരോ നിയോജകമണ്ഡലത്തിലും
സ്കൂളുകളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഈ
സംരംഭങ്ങള്‍ ഏതൊക്കെ
തീയതികളില്‍
സംഘടിപ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഈ
അദ്ധ്യയനവര്‍ഷം തന്നെ
ഇത് സംഘടിപ്പിക്കുവാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനും
ഈ അദ്ധ്യയന വര്‍ഷം
തന്നെ ഇവ
സംഘടിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഫിലിം
ഫെസ്റ്റിവലിന് സ്ഥിരം വേദി
4068.
ശ്രീ.കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫിലിം ഫെസ്റ്റിവലിന്
സ്ഥിരം വേദി
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
അതിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എവിടെയാണ്
സ്ഥലം കണ്ടെത്തിയതെന്ന്
വ്യക്തമാക്കുമോ?
സിനിമാ
വ്യവസായ രംഗത്ത് അടിക്കടി
ഉണ്ടാകുന്ന തര്‍ക്കങ്ങള്‍
4069.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിനിമാ വ്യവസായ രംഗത്ത്
അടിക്കടി ഉണ്ടാകുന്ന
തര്‍ക്കങ്ങള്‍ കാരണം ഈ
രംഗത്ത് പലപ്പോഴും
പ്രതിസന്ധികള്‍
ഉണ്ടാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തര്‍ക്കങ്ങള്‍ മലയാള
സിനിമയുടെ വളര്‍ച്ചയെ
ദോഷകരമായി
ബാധിക്കുന്നതാണെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
ഈ
രംഗത്തുണ്ടാകുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാരിന് പലപ്പോഴും
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?