ഇ.എസ്.ഐ.
ആശുപത്രികളില്‍ അടിസ്ഥാന
സൗകര്യവികസനം
4167.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.എസ്.ഐ.
ആശുപത്രികളില്‍
രോഗികള്‍ക്ക് മികച്ച
ചികിത്സ
ലഭ്യമാക്കുന്നതിനും
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യവികസനത്തിനും
നടപടി സ്വീകരിക്കുമോ;
(ബി)
ഇപ്പോള്‍
ഏതൊക്കെ വിഭാഗത്തില്‍
ജോലിചെയ്യുന്നവര്‍ക്കാണ്
ഇ.എസ്.ഐ. ആനുകൂല്യം
ലഭിക്കുന്നത്; വിശദാംശം
നല്‍കുമോ?
തുണി
വ്യവസായ മേഖലയിലുള്ള സ്ത്രീ
തൊഴിലാളികള്‍ക്ക് അടിസ്ഥാന
സൗകര്യങ്ങള്‍
4168.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുണി വ്യവസായ
മേഖലയിലുള്ള സ്ത്രീ
തൊഴിലാളികള്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കാത്തതും
ഇരിക്കുന്നതിനുള്ള
അനുമതി ഇല്ലാത്തതും
മതിയായ വിശ്രമം
അനിവദിക്കാത്തതും
സംബന്ധിച്ച് തൊഴില്‍
വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം പരിശോധനകള്‍
നടത്താറുണ്ടോ;
(ബി)
പ്രസ്തുത
പരിശോധനയില്‍
കണ്ടെത്തിയ
നിയമലംഘനങ്ങള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്നറിയിക്കുമോ;
(സി)
ഇത്തരത്തില്‍
തുടര്‍ പരിശോധനകള്‍
നടത്തി ഇരിക്കാനുള്ള
സൗകര്യവും മറ്റ്
അടിസ്ഥാന സൗകര്യങ്ങളും
ലഭ്യമാക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഖാദി
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
T 4169.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഖാദി
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലേക്ക്
സര്‍ക്കാര്‍ നല്‍കാനുളള
കുടിശ്ശികതുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടിശ്ശിക തുക
നല്കാത്തതിനാല്
പെന്ഷന്
ഉള്‍പ്പെടെയുളള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് പ്രയാസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ കുടിശ്ശിക എന്ന്
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ജോബ്
ഫെയറുകള്‍ മുഖേന
തൊഴിലവസരങ്ങള്‍
4170.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ് ജോബ് ഫെയറുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ
; വിശദമാക്കുമോ;
(ബി)
സ്വകാര്യ
തൊഴില്‍ മേഖലയിലെ
തൊഴിലവസരങ്ങള്‍
ഉപയോഗപ്പെടുത്താന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഈ
ഫെയറുകളില്‍ ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സർക്കാരിന്റെ കാലത്ത്
എത്ര ജോബ് ഫെയറുകള്‍
സംഘടിപ്പിച്ചുവെന്നും
എത്ര പേര്ക്ക്ഇതുവഴി
തൊഴില്‍ ലഭിച്ചുവെന്നും
വ്യക്തമാക്കുമോ?
ശരണ്യ
സ്വയം തൊഴില്‍ പദ്ധതി
4171.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അശരണരും ആലംബഹീനരുമായ
വനിതകളുടെ ഉന്നമനം
ലക്ഷ്യമാക്കി ശരണ്യ
സ്വയം തൊഴില്‍ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
ഏതെല്ലാം
വിഭാഗത്തിലുളള
സ്ത്രീകളെയാണ് ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇൗ പദ്ധതിക്കായി
എത്ര കോടി രൂപ
ചെലവഴിച്ചെന്നും എത്ര
ഗുണഭോക്താക്കള്‍ക്ക്
തുക വിതരണം
ചെയ്തെന്നുമുളള കണക്ക്
ലഭ്യമാണോ; ആണെങ്കിൽ
അറിയിക്കുമോ;
(ഡി)
ഭിന്നശേഷിക്കാരായ
വനിതകളെയും കൂടി ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമാേ?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
4172.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി (RSBY) പ്രകാരം
പ്രീമിയം ഇനത്തില്‍
സര്‍ക്കാര്‍ വിഹിതമായി
എന്തു തുക ഇതേവരെ
അടച്ചു എന്നതിന്റെ
വര്‍ഷം തിരിച്ചുളള
കണക്ക്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
പേര്‍ക്കു ഇതിന്റെ
പ്രയോജനം ലഭിച്ചു;
ക്ലെയിം ഇനത്തില്‍
എന്തു തുകയാണ്
ഗുണഭോക്താക്കള്‍ക്ക്
പ്രതിവര്‍ഷം ലഭിച്ചത്;
(സി)
ഈ
പദ്ധതി
നിര്‍ബന്ധിതമാണോ;
എങ്കില്‍ അങ്ങനെ
നിര്‍ബന്ധിതമാക്കാനുളള
കാരണമെന്താണ്എന്ന്
വ്യക്തമാക്കുമോ?
തോട്ടം
മേഖലയിലെ പ്രതിദിന വേതനം
4173.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം മേഖലയില്‍
പണിയെടുക്കുന്നവരുടെ
പ്രതിദിന വേതനം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
തൊഴില്‍ മേഖലയില്‍
നിന്ന്
കരാര്വല്ക്കരണം
ഒഴിവാക്കി, ന്യായവേതനം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തയ്യല്‍
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
4174.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തയ്യല്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ ഇപ്പോള്‍
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ബോര്‍ഡു
വഴി രജിസ്റ്റര്‍
ചെയ്തവര്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍
വിശദമാക്കാമോ;
(സി)
തൊഴിലാളികളുടെ
ആനുകൂല്യം അവസാനമായി
വര്ദ്ധിപ്പിച്ചതെന്നാണെന്ന്
വിശദമാക്കാമോ;
(ഡി)
ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തെപ്പറ്റി
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ഇ)
ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തെപ്പറ്റി
സമഗ്രമായ അന്വേഷണം
നടത്തുമോ; വിശദാംശം
നല്‍കാമോ?
അസംഘടിത
മേഖലയില്‍ കൂടുതല്‍ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
4175.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അസംഘടിത
മേഖലയില്‍ കൂടുതല്‍
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട താമസസൗകര്യം
ഒരുക്കല്‍
4176.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
അവര്‍ കൂടുതലുളള
പ്രദേശങ്ങളില്‍
മെച്ചപ്പെട്ട
താമസസൗകര്യം ഒരുക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
അവര്‍ക്കായി
എവിടെയെങ്കിലും ഭവന
നിര്‍മാണ പദ്ധതി
നടന്നുവരുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അവരുടെ
വിവരശേഖരണവും
ആരോഗ്യസംരക്ഷണവും
മുന്‍നിര്‍ത്തി
എന്തെങ്കിലും പുതിയ
പദ്ധതികള്‍ക്ക് രൂപം
നല്‍കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതു സംബന്ധമായ
വിശദാംശങ്ങള്‍
നല്‍കുമോ?
റോഡരികില്‍'
ഹോട്ടല്‍' എന്ന ബോർഡ്
പ്രദർശിപ്പിക്കുന്ന ജീവനക്കാർ
4177.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയില്‍
ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക്
വേതനവും തൊഴില്‍
സുരക്ഷയും
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
റോഡരികില്‍
"ഹോട്ടല്‍ "എന്ന
ബോര്‍ഡ്
ഉയര്‍ത്തിപ്പിടിച്ച്
നില്ക്കുന്ന
ജീവനക്കാരന്റെ വേതനം
നിശ്ചയിക്കുന്നതിനും
തൊഴില്‍ സമയം
നിജപ്പെടുത്തുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിനു
നടപടി സ്വീകരിക്കുമോ;
(സി)
ഇരിക്കുവാന്
കസേരപോലും നല്‍കാതെ
പകലന്തിയോളം
ജോലിചെയ്യുന്ന ഈ
ജീവനക്കാര്‍
അനുഭവിക്കുന്ന യാതനകള്‍
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പത്തനംതിട്ട
ജില്ലയില്‍ 'ഒഡെപെക്ക്
'കേന്ദ്രം
4178.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ ഒഡെപെക്
കേന്ദ്രം
സ്ഥാപിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിലവില്‍
ഒഡെപെക് കേന്ദ്രം വഴി
പ്രസ്തുത ജില്ലയില്‍
നിന്നും എത്ര പേര്
വിദേശത്ത് ജോലിയില്‍
പ്രവേശിച്ചിട്ടുണ്ട്;
(സി)
ഒഡെപെക്
കേന്ദ്രം വഴിയുളള
നിയമനം കൂടുതല്‍
ജനകീയമാക്കി,
ജനശ്രദ്ധയാകര്‍ഷിച്ച്
നിയമനം കൂടുതല്‍
സുതാര്യമാക്കുവാന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഒഡെപെക്
സബ്ബ് സെന്റര്‍
പത്തനംതിട്ടയില്‍
ആരംഭിക്കുന്നതിന്
സര്‍ക്കാറിന് കൂടുതല്‍
സാമ്പത്തിക ബാധ്യത
ഉണ്ടാകുമോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
അന്യസംസ്ഥാന
തൊഴിലാളികളുടെ മക്കളുടെ
ആരോഗ്യ-വിദ്യാഭ്യാസ
കാര്യങ്ങള്‍
4179.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ജോലി ചെയ്യുന്ന
അന്യസംസ്ഥാന
തൊഴിലാളികളുടെ
മക്കളുടെ
ആരോഗ്യ-വിദ്യാഭ്യാസ
കാര്യങ്ങള്‍ക്ക്
എന്തെങ്കിലും പ്രത്യേക
പരിപാടികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍,
ഭാവിയില്‍ ഇത്തരം
പരിപാടികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടൊ;
വിശദീകരിക്കുമോ;
(സി)
അപകടത്തില്‍
മരണമടയുന്ന അന്യ
സംസ്ഥാന തൊഴിലാളികളുടെ
മൃതദേഹം നാട്ടിലേയ്ക്ക്
കൊണ്ടുപോവാന്‍
എന്തെങ്കിലും
സാമ്പത്തിക സഹായങ്ങള്‍
നല്കുന്നുണ്ടോ;
വിശദീകരിക്കുമൊ?
ഷോപ്പുകളില്‍
ജോലി ചെയ്യുന്ന തൊഴിലാളികള്‍
4180.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഷോപ്പുകളില്‍ തൊഴില്‍
ചെയ്യുന്ന തൊഴിലാളികള്‍
എത്ര;
(ബി)
ഇതില്‍
എത്ര പേര് ക്ഷേമനിധി
അംഗങ്ങളാണ്;
(സി)
ഷോപ്പുടമകള്‍
രജിസ്റ്റര്‍ ചെയ്ത്
അംഗീകരിച്ചിട്ടുള്ള
തൊഴിലാളികളുടെ
എണ്ണമെത്ര;
(ഡി)
ഇവരുടെ
കുറഞ്ഞ കൂലി
സംബന്ധിച്ച് നിലവില്‍
നിയമമുണ്ടോ;
(ഇ)
ഇക്കാര്യത്തില്‍
സമഗ്ര നിയമ നിര്‍മ്മാണം
കൊണ്ടുവന്ന് ഈ രംഗത്ത്
ജോലി ചെയ്യുന്നവരുടെ
താല്പര്യങ്ങള്
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍ തസ്തിക
4181.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍ എത്ര
അസിസ്റ്റന്റ് ലേബര്‍
ഓഫീസര്‍ തസ്തികകള്‍
നിലവില്‍ ഉണ്ട്;
(ബി)
ഈ
തസ്തികകള്‍ ഏത്
വര്‍ഷമാണ് നിലവില്‍
വന്നത്;
(സി)
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍ തസ്തിക
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ?
തൊഴിലാളികള്‍ക്ക്
ശമ്പളം ബാങ്ക് വഴി
ആക്കുന്നതിന് നടപടികള്‍
4182.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംഘടിത
/അസംഘടിത മേഖലകളിലെ
തൊഴിലാളികള്‍ക്ക്
ശമ്പളം ബാങ്ക് വഴി
ആക്കുന്നതിന് നടപടികള്‍
ആയിട്ടുണ്ടോ;
വിശദാംശംങ്ങള്‍
നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
വാണിജ്യസ്ഥാപനങ്ങളില്‍
തൊഴില്‍വകുപ്പ്
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി
4183.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധിയില്‍
അംഗങ്ങളായിട്ടുള്ളവര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ലഭിക്കുന്നത്;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
യഥാസമയം ആനുകൂല്യങ്ങള്‍
ലഭ്യമാകാത്തതു
പരിഗണിച്ച്, ആയത്
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എംപ്ലോയബിലിറ്റി
ഡെവലപ്മെന്റ് സെന്റര്‍
4184.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
എംപ്ലോയബിലിറ്റി
ഡെവലപ്മെന്റ് സെന്റര്‍
ആക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്‍െറ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ഏതെല്ലാം
സാമ്പത്തിക സഹായങ്ങളാണ്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ഇതിനായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ പ്രവര്‍ത്തനം
4185.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ബാബു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
സ്റ്റോര്‍, വസ്ത്ര
വ്യാപാര ശാലകള്‍ എന്നിവ
ഉള്‍പ്പെടെയുള്ള
കടകളിലും മറ്റ് വാണിജ്യ
സ്ഥാപനങ്ങളിലും
തൊഴിലെടുക്കുന്നവര്‍ക്ക്
ന്യായമായ വേതനവും മറ്റു
സേവനാവകാശങ്ങളും
തൊഴില്‍ സുരക്ഷയും
കൃത്യമായി ലഭിക്കുന്നു
എന്ന് ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
തൊഴിലാളികള്‍ക്ക്
അധിക സമയ ജോലിക്ക്
ഓവര്‍ടൈം അലവന്‍സ്,
ആഴ്ച അവധി,
വിശ്രമവേളകളില്‍
ഇരുന്ന്
വിശ്രമിക്കാനുള്ള
സൗകര്യം, ടോയ് ലറ്റ്
സൗകര്യം, ഹോസ്റ്റല്‍
സൗകര്യം എന്നിവ
നിര്‍ബന്ധമായും
സജ്ജീകരിക്കണമെന്ന
വ്യവസ്ഥ സംബന്ധിച്ച്
എല്ലാ വ്യാപാര
സ്ഥാപനങ്ങളിലും
പരിശോധനയും
ബോധവത്കരണവും നടത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
കായികാദ്ധ്വാനത്തിന്
മാന്യത ലഭിക്കുന്നതിനു് നടപടി
4186.
ശ്രീ.ആര്.
രാജേഷ്
,,
എം. സ്വരാജ്
,,
പി.ടി.എ. റഹീം
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക വളര്‍ച്ചാ
നിരക്ക് ദേശീയ
ശരാശരിയില്‍
അധികമായിരുന്നിട്ടും
തദനുസൃതമായി
തൊഴിലവസരങ്ങള്‍
വര്ദ്ധിക്കാതിരിക്കുന്നതിന്റെ
കാരണം വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
തൊഴിലില്ലായ്മ
നിരക്ക് ദേശീയ
തലത്തില്‍ ഏറ്റവും
ഉയര്‍ന്ന്
നില്‍ക്കുന്നത്
കേരളത്തിലായിരുന്നിട്ടും
അതിനെക്കാള്‍ വളരെ
താഴ്ന്ന തൊഴിലില്ലായ്മ
നിരക്കുള്ള
സംസ്ഥാനങ്ങളില്‍
നിന്നുള്ളവരെ
സംസ്ഥാനത്ത് തൊഴിലില്‍
ഏര്‍പ്പെടുത്താന്‍
ഇടയാക്കുന്ന സാഹചര്യം
മാറ്റിയെടുക്കാനായി
കേരളത്തിലെ തൊഴില്‍
സംസ്കാരത്തില്‍ ഏതു
വിധത്തിലുള്ള ഇടപെടലാണ്
സാധ്യമായിട്ടുളളത്;
(സി)
കായികാദ്ധ്വാനം
ലഘൂകരിക്കാനും
കായികാദ്ധ്വാനം
ആവശ്യമായ തൊഴിലിനു
സമൂഹത്തില്‍ മാന്യത
ലഭിക്കുന്നതിനും ഏതു
വിധത്തിലുള്ള ഇടപെടല്‍
സാധ്യമാണെന്ന്
വ്യക്തമാക്കുമോ?
ഐ.ടി.ഐ.
കളിലെ അടിസ്ഥാന സൗകര്യ വികസനം
4187.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ. കളിലെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
ഏതെങ്കിലും പദ്ധതികള്‍
സര്‍ക്കാര്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
ശരണ്യ
സ്വയം തൊഴിൽ പദ്ധതി
4188.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ശരണ്യ
സ്വയം തൊഴിൽ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഈ പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
ആരെയെല്ലാമാണ്
ഈ പദ്ധതിയുടെ
ഗുണഭോക്താക്കളായി
തെരെഞ്ഞെടുത്തിരിക്കുന്നതെന്ന്
വിവരിക്കുമോ;
(ഡി)
എന്തെല്ലാം
സഹായങ്ങളാണ് ഈ പദ്ധതി
വഴി ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
കുട്ട
മെടയല്‍ ഉള്‍പ്പെടെയുളള ജോലി
ചെയ്തുവരുന്നവര്‍ക്ക്
സംരക്ഷണം
4189.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗതതൊഴില്‍
മേഖലകളെ
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തൊക്കെ
പദ്ധതികളാണ് വിഭാവനം
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ബദിയടുക്കയിലും
പരിസരങ്ങളിലും
ജീവിക്കുന്ന പ്രാക്തന
ഗോത്രവര്‍ഗ്ഗക്കാരുടെ
പ്രധാന കുലത്തൊഴിലായ
കുട്ട മെടയല്‍
ഉള്‍പ്പെടെയുളള ജോലി
ചെയ്തുവരുന്നവര്‍ക്ക്
തൊഴില്‍
സംരക്ഷണമുള്പ്പെടെയുളള
നടപടികള്‍
സ്വീകരിക്കുമോ?
മൊറയൂർ
ഐ.ടി.ഐ
4190.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ മൊറയൂരില്‍
അനുവദിച്ച ഐ.ടി.ഐ
ആരംഭിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
സ്ഥാപനത്തിന്
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
മണ്ഡലത്തില്‍ സ്ഥലം
ലഭ്യമായ മറ്റേതെങ്കിലും
പ്രദേശങ്ങളില്‍ ഈ
ഐ.ടി.ഐ
ആരംഭിക്കുന്നതിന്
തടസ്സമുണ്ടോ;
(സി)
ഇല്ലെങ്കിൽ,
അതിനായി വകുപ്പ്
തലത്തില്‍ നിർദ്ദേശം
നല്‍കുമോ?
ചാലക്കുടി
ജനറല്‍ ഐ.ടി.ഐ.
4191.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ജനറല്‍ ഐ.ടി.ഐ യില്‍
എം.എം.വി വര്‍ക്ക്
ഷോപ്പ്, ലൈബ്രറി
ഓഡിറ്റോറിയം എന്നീ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ആണ്‍കുട്ടികളുടെ
ജീര്‍ണ്ണാവസ്ഥയിലുള്ള
ഹോസ്റ്റല്‍ പുതുക്കി
പണിയുന്നതിനും
പെണ്‍കുട്ടികള്‍ക്കായി
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിനും
ജീവനക്കാര്‍ക്കായി
ഫ്ലാറ്റ് നിര്‍മ്മാണം
നടത്തുന്നതിനും
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ;
(ബി)
എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
ചാലക്കുടി ജനറല്‍
ഐ.ടി.ഐ യില്‍
നടപ്പാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ?
പളളിപ്പാട്
ഐ.ടി.ഐ. ഒന്നാം ഗ്രേഡ് ഐ.ടി.ഐ
ആക്കുന്നതിനുളള നടപടി
4192.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ പളളിപ്പാട്
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ് ഐ.ടി.ഐ.
ഒന്നാം ഗ്രേഡ് ഐ.ടി.ഐ.
ആക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഈ
ഐ.ടി.ഐ. യുടെ
വികസനത്തിന് പുതിയ
കോഴ്സുകള്‍,പുതിയ
ട്രേഡുകള്‍, ആവശ്യമായ
തസ്തികകള്‍ എന്നിവ
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഈ
സ്ഥാപനത്തിന്
എന്‍.സി.വി.ടി.
അഫിലിയേഷന്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നൈപുണ്യപദ്ധതി
വ്യാപകമാക്കാന്‍ നടപടി
4193.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലത്തിന്റെ
പുതിയ വെല്ലുവിളികളെ
നേരിടാന്‍
നൈപുണ്യപദ്ധതി
വ്യാപകമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നൈപുണ്യ
പദ്ധതി വഴി നടപ്പാക്കി
വരുന്ന പരിശീലന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
കശുവണ്ടി
തൊഴിലാളികൾക്ക് ഇ.എസ്.ഐ
T 4194.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കശുവണ്ടി
തൊഴിലാളികൾക്ക് ഇ.എസ്.ഐ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കിൽ ഇവ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മദ്യ
നയം മൂലം പൂട്ടിയ ബാർ
ഹോട്ടലുകൾ
4195.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എത്ര
സ്റ്റാര്‍ പദവികളുള്ള
ബാര്‍ ഹോട്ടലുകളാണ്
ഉള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സ്റ്റാര്‍
പദവിയുടെ മാനദണ്ഡം
കണക്കാക്കി എണ്ണം,
ജില്ല എന്നിവ തിരിച്ച്
ബാറുകളുള്ള 7
സ്റ്റാര്‍, 5
സ്റ്റാര്‍, 4
സ്റ്റാര്‍, 3
സ്റ്റാര്‍, 2 സ്റ്റാര്‍
ഹോട്ടലുകളുടെ എണ്ണം
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ പുതിയ
മദ്യനയം മൂലം ഇതില്‍
എത്ര ഹോട്ടലുകള്‍
പൂട്ടി /
നിര്‍ത്തിയിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഭൂമി
കയ്യേറ്റം
4196.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
താലൂക്കിലെ വെയിലൂര്‍
വില്ലേജിലെ ബ്ലോക്ക്
2-ല്‍ റീസര്‍വ്വേ 92/4
(മുന്‍ സര്‍വ്വെ
നമ്പര്‍ 2067/5-1)
ഉള്‍പ്പെട്ട 12.80 ആര്
വിസ്തീര്‍ണ്ണമുളള
സ്വകാര്യ വ്യക്തി
കെെയടക്കിയതായി
അറിയുന്ന ഭൂമി എക്സെെസ്
വകുപ്പിന്‍െറ
അധീനതയില്‍
ഉണ്ടായിരുന്നതാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി സ്വകാര്യ
വ്യക്തിക്ക് പതിച്ച്
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
വ്യക്തിക്ക്
നല്കിയിട്ടുണ്ടെങ്കില്
ആയത് തിരികെ എക്സെെസ്
വകുപ്പിന്െറതായി
മാറ്റുമോയെന്നും
വ്യക്തമാക്കുമോ?
വനിതാ
എക്സൈസ് ഗാര്‍ഡ് തസ്തികകള്‍
4197.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
എത്ര വനിതാ എക്സൈസ്
ഗാര്‍ഡുമാര്‍ ഉണ്ട്;
(ബി)
വനിതാ
എക്സൈസ് ഗാര്‍ഡുമാരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
വനിതാ
എക്സൈസ് ഗാര്‍ഡുമാരുടെ
തസ്തികകള്‍ അവസാനമായി
സൃഷ്ടിച്ചത് എന്നാണ്
എന്ന് വ്യക്തമാക്കാമോ?
വ്യാജ
മദ്യത്തിന്റെയും ലഹരി
വസ്തുക്കളുടെയും
ഉല്‍പ്പാദനവും വിതരണവും
4198.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എക്സൈസ്
വകുപ്പ് എത്ര ലിറ്റര്‍
വ്യാജമദ്യം
പിടിച്ചെടുത്തിട്ടുണ്ട്;
(ബി)
റെയ്ഡില്‍
എത്ര കിലോ കഞ്ചാവ്
സംസ്ഥാനത്ത്
പിടിച്ചെടുത്തിട്ടുണ്ട്;
(സി)
പുകയില
ഉല്‍പ്പന്നങ്ങള്‍
അടക്കമുളള ലഹരി
വസ്തുക്കള്‍ എത്ര
പിടിച്ചെടുത്തിട്ടുണ്ട്;
(ഡി)
വ്യാജ
മദ്യത്തിന്റെ
ഉല്‍പ്പാദനവും വിതരണവും
തടയുന്നതിന് എന്തൊക്കെ
കര്‍ശന നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
മാറ്റി
സ്ഥാപിച്ച മദ്യവില്പന
കേന്ദ്രങ്ങള്‍
4199.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ-സംസ്ഥാന
പാതയോരങ്ങളില്‍
നിന്നുംനാളിതുവരെയായി
എത്ര മദ്യവില്പന
കേന്ദ്രങ്ങള്‍ മാറ്റി
സ്ഥാപിച്ചു എന്നും,
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
നടപടി മൂലം ബിവറേജസ്
കോര്‍പ്പറേഷന്റെ
വരുമാനം
കുറഞ്ഞിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഫിഷിംഗ്
ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച്
മയക്കുമരുന്നു മാഫിയ
4200.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫിഷിംഗ് ഹാര്‍ബറുകള്‍
കേന്ദ്രീകരിച്ച്
മയക്കുമരുന്നിന്റെയും
കഞ്ചാവിന്റെയും മാഫിയകൾ
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
മയക്കു
മരുന്നുകള്‍ കടല്‍
മാര്‍ഗ്ഗം സംസ്ഥാനത്ത്
എത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
മത്സ്യബന്ധന
തുറമുഖങ്ങളോടനുബന്ധിച്ചുള്ള
പ്രദേശങ്ങളിലും
ബീച്ചുകളിലും
വ്യാപകമായി
മയക്കുമരുന്ന്, കഞ്ചാവ്
എന്നിവ വിപണനം
നടത്തുന്നത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ?
മദ്യവും
മയക്കുമരുന്നും
വിറ്റഴിച്ചതിനും കൈവശം
വച്ചതിനുമുള്ള കേസ്സുകള്‍
4201.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മദ്യവും മയക്കുമരുന്നും
വിറ്റഴിച്ചതിനും കൈവശം
വെച്ചതിനും എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി വസ്തുക്കളുടെ ഉപയോഗം
4202.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി. ഉണ്ണി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി വസ്തുക്കളുടെ
ഉപയോഗം
വ്യാപകമാകുന്നതായുളള
പഠന റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച്
ലഹരിവസ്തുക്കളുടെ
ഉപയോഗം സംബന്ധിച്ച
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നതിനായി
ലഹരി വിരുദ്ധ
ക്ലബ്ബുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാന
ലഹരി വര്‍ജ്ജന മിഷന് -
വിമുക്തി -യുടെ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
വിദ്യാലയങ്ങളിലേയ്ക്കും
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ എക്സൈസ് ഓഫീസ്
4203.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ എക്സൈസ്
ഓഫീസിന് സ്വന്തമായി
സ്ഥലവും കെട്ടിടവും
ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസിന് സ്വന്തമായി
കെട്ടിടം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മദ്യത്തിനും
മയക്കുമരുന്നിനുമെതിരെയുളള
സമീപനങ്ങള്‍
4204.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
മദ്യത്തിനും
മയക്കുമരുന്നിനുമെതിരെ
വിട്ടുവീഴ്ചയില്ലാത്ത
എന്തെല്ലാം
സമീപനങ്ങളാണ്
കെെക്കൊണ്ടിട്ടുളളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം
ബോധവത്ക്കരണ
പരിപാടികളും പദ്ധതികളും
ആണ് നടപ്പാക്കിയത് ;
വിവരിക്കുമോ;
(സി)
ആരുടെയെല്ലാം
സഹകരണമാണ് ഇതിനായി
പ്രയോജനപ്പെടുത്തുന്നത്
; വിശദാംശങ്ങള്‍
അറിയിക്കുമോ?
കുറ്റമറ്റതരത്തില്‍
അബ്കാരിനയം
4205.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
മേഖലകളിലെ
പൊതുജനങ്ങള്‍ക്ക്
പരാതികള്‍ ഇല്ലാതെ
കുറ്റമറ്റതരത്തില്‍
അബ്കാരിനയം
ഉണ്ടാക്കാന്‍ നടപടികള്‍
സ്വീകരിയ്ക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ബാറുകള്‍
പൂട്ടിയതുമൂലം എത്ര
തൊഴിലാളികള്‍ക്ക് പണി
നഷ്ടപ്പെട്ടു എന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
ഇവരെ
പുനരധിവസിപ്പിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?