വന
മ്യൂസിയം സ്ഥാപിക്കാന്‍ നടപടി
4070.
ശ്രീ.രാജു
എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
എം. രാജഗോപാലന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം ശാസ്ത്രീയ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
സംസ്ഥാനത്ത്
വന മ്യൂസിയം
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വന്യമൃഗങ്ങൾക്ക്
ഭക്ഷണവും ജലവും ഉറപ്പു
വരുത്തുന്നതിനായി
ഫലവൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിനും
കാട്ടിനുള്ളിലെ
നീര്‍ത്തടങ്ങള്‍
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
മൃഗവേട്ടക്കാരേയുേം
മരംവെട്ടുകാരെയും
കണ്ടെത്തുന്നതിനും
നിയന്ത്രിക്കുന്നതിനും
അവര്‍ക്കെതിരെ കര്‍ശന
നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എെ.എഫ്.എസ്.
കേഡര്‍
4071.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പില്‍
ജോലി നോക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക്
വനമേഖലയില്‍ ജോലി
ചെയ്യണമെന്ന
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ; വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
എെ.എഫ്.എസ്.
കേഡറിലേക്ക്
പരിഗണിക്കുമ്പോള്‍
വനമേഖലയില്‍ കുറഞ്ഞത്
എത്ര വര്‍ഷത്തെ സേവനം
വേണമെന്നാണ് നിയമം
അനുശാസിക്കുന്നത്;
(സി)
മിനിസ്റ്റീരിയല്‍
സ്റ്റാഫുകള്‍
വനമേഖലയില്‍ ജോലി
നോക്കിയിരിക്കണമെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കിൽ
വിശദ വിവരം
ലഭ്യമാക്കുമോ?
ഇക്കോ-ടൂറിസത്തിന്
പ്രോത്സാഹനം
4072.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
വിദ്യാഭ്യാസത്തിനും,
സന്ദര്‍ശക സുരക്ഷക്കും
പ്രത്യേക ഊന്നല്‍
നല്‍കിയുള്ള
ഇക്കോ-ടൂറിസത്തിന്
പ്രോത്സാഹനം
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
വനാശ്രിത
സമുദായത്തില്‍ നിന്നും
ഇക്കോ ടൂറിസം ഗൈഡുകളെ
നിയമിക്കുന്ന പദ്ധതി
പ്രകാരം 2016 ജൂണിന്
ശേഷം എത്ര പേരെ
നിയമിച്ചു;
(സി)
ഇക്കോ
ടൂറിസവുമായി
ബന്ധപ്പെട്ട വനമേഖലയിലെ
സന്ദര്‍ശനങ്ങള്‍കൊണ്ട്
പരിസ്ഥിതിയ്ക്ക്
ഉണ്ടാകുന്ന
ആഘാതത്തിന്റെ ശാസ്ത്രീയ
പഠനം നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പഠനത്തിലെ
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയെന്നും
അതിന്റെ
അടിസ്ഥാനത്തില്‍
പരിസ്ഥിതിയ്ക്ക്
ഉണ്ടാകുന്ന ആഘാതം
കുറയ്ക്കുന്നതിന്
നടപ്പിലാക്കുവാന്‍
പോകുന്ന കാര്യങ്ങള്‍
എന്തൊക്കെയെന്നും
അറിയിക്കുമോ?
വയനാട്
വന്യജീവി സങ്കേതത്തില്‍
കാട്ടുതീ ഭീഷണി
4073.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയും വേനലും
കാരണം വയനാട് വന്യജീവി
സങ്കേതം കാട്ടുതീ
ഭീഷണിയിലാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കര്‍ണാടകയിലെ
ബന്ദിപ്പൂര്‍ വന്യജീവി
സങ്കേതത്തില്‍ ഉണ്ടായ
കാട്ടുതീയെ തുടര്‍ന്ന്
തീറ്റയും വെള്ളവും
കുറഞ്ഞ സാഹചര്യത്തില്‍
വന്യജീവികള്‍
സംസ്ഥാനത്തിലേക്ക്
കടന്നു വരാനുള്ള സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനെ പ്രതിരോധിക്കാന്‍
വനം വകുപ്പ് കൈക്കൊണ്ട
മുന്‍ കരുതല്‍
നടപടികള്‍ എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
പാമ്പ്
കടിയേറ്റ് മരിച്ച ബിജുവിന്റെ
ആശ്രിതര്‍ക്ക് അനുവദിച്ച
ധനസഹായം
4074.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ഗണേശമംഗലത്ത്
പാമ്പ് കടിയേറ്റ്
മരിച്ച ബിജുവിന്റെ
ആശ്രിതര്‍ക്ക്
അനുവദിച്ച
ധനസഹായത്തിന്റെ തുക
വര്‍ദ്ധിപ്പിച്ച്
നല്‍കണമെന്ന്
അഭ്യര്‍ത്ഥിച്ച്
മണലൂര്‍ എം.എല്‍.എ
മുഖേന വടക്കേപ്പാട്ട്
വീട്ടില്‍ ശ്രീമതി.
മല്ലിക സമര്‍പ്പിച്ച
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
തേക്ക്
പ്ലാന്റേഷന്
4075.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് നേരിട്ട് ഒരു
ഹെക്ടര്‍ സ്ഥലത്ത് എത്ര
തേക്ക് തൈകളാണ്
ഇപ്പോള്‍ നട്ടു
വരുന്നത്;
(ബി)
തൈ
നടുന്നതിന് എത്ര
താഴ്ചയുളളതും
വീതിയുളളതുമായ
കുഴികളാണ്
എടുക്കുന്നത്;
വിശദമാക്കുമോ;
(സി)
ഒരു
ഹെക്ടര്‍ സ്ഥലത്ത്
വനംവകുപ്പ് നേരിട്ട്
തേക്ക് പ്ലാന്റ്
ചെയ്യുന്നതിന്
ഉണ്ടാകുന്ന ആകെ ചെലവ്
എത്ര; വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പ്ലാന്റേഷന് ജോലി വനം
വകുപ്പ് നേരിട്ട്
നടത്തുന്നതിന്റെ
മാനദണ്ഡം /ലാഭം
എന്താണെന്ന്
വിവരിക്കുമോ;
(ഇ)
മത്സരസ്വഭാവമുളള
ടെണ്ടര്‍ വിളിച്ച്
തേക്ക് പ്ലാന്റേഷന്
നടത്താത്തതെന്തുകൊണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തേക്ക്
പ്ലാന്റേഷന്
4076.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എവിടെയൊക്കെ
തേക്ക് പ്ലാന്റേഷന്
പണികള്‍ (പുതിയ തേക്ക്
തൈനടീല്‍)നടക്കുന്നുണ്ട്;
വിശദമാക്കുമോ:
(ബി)
വനം
വകുപ്പ് നേരിട്ട്
നാളുകളായി ചെയ്തു
വരുന്ന തേക്ക്
പ്ലാന്റേഷന് പണികള്‍
തീരെ നിലവാരം
ഇല്ലാത്തതും വന്‍
അഴിമതി നിറഞ്ഞതാണെന്ന്
ആക്ഷേപമുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
തേക്ക്
പ്ലാന്റേഷന് പണികള്‍
കുറ്റമറ്റതാക്കാന്‍
മത്സര സ്വഭാവമുള്ള
ഇ-ടെണ്ടര്‍ ക്ഷണിച്ച്
തേക്ക് തൈകള്‍
നട്ടുപിടിപ്പിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ; നിശ്ചിത
വര്‍ഷത്തേക്ക് പ്രസ്തുത
തേക്ക് തൈകള്‍
സംരക്ഷിക്കുന്നതിനും
കോണ്‍ട്രാക്ടറെ
ഏല്പിക്കാന് നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
നടത്തിവരുന്ന തേക്ക്
പ്ലാന്റേഷന് പണികളില്‍
കുഴി എടുക്കുന്നതിലും
തേക്ക് തൈകള്‍
നടുന്നതിലും നടുന്ന
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
കൂട്ടിക്കാണിച്ചും
മറ്റും സര്‍ക്കാരിന്റെ
പണം തട്ടിയെടുക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗ
ശല്യം
4077.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനാതിര്‍ത്തി
മേഖലകളില്‍ താമസക്കാരായ
എത്ര കുടുംബങ്ങള്‍
നിലവിലുണ്ട്; ഇവരുടെ
ജീവനും കൃഷിയും വീടും
നശിപ്പിക്കുന്ന വന്യമൃഗ
ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കഴിഞ്ഞ 5
വര്‍ഷക്കാലയളവിലെ
വിശദാംശം വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
കൃഷി
നശിപ്പിക്കുന്ന
കാട്ടുപന്നി, കുരങ്ങ്,
മയില്‍, മ്ലാവ്,
കാട്ടാന ശല്യം മൂലം
കഴിഞ്ഞ 5 വര്‍ഷമായി
ഓരോവര്‍ഷവും എത്ര
കൃഷിഭൂമി
നശിപ്പിക്കപ്പെട്ടു
എന്നും എത്ര പേരുടെ
ജീവന് നഷ്ടമായി എന്നും
അംഗഭംഗം, പരിക്ക്
എന്നിവ മൂലം ഇപ്പോഴും
ചികിത്സ തേടുന്നവര്‍
എത്ര എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇവര്‍ക്ക്
വനംവകുപ്പും
സര്‍ക്കാരും എന്തൊക്കെ
സഹായം കഴിഞ്ഞ 5
വര്ഷകാലയളവിനുള്ളില്
നാളിതുവരെ
നല്‍കിയെന്നും
മരണപ്പെട്ടവരുടെ
കുടുംബാംഗങ്ങള്‍ക്ക്
എന്ത് സഹായം നല്കി
എന്നും വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരത്തില്‍
വനാതിര്‍ത്തിയിലെ
താമസക്കാര്‍ക്കുണ്ടാകുന്ന
വന്യമൃഗശല്യം
ഒഴിവാക്കാനായി ഈ
സര്‍ക്കാര്‍
വനംവകുപ്പുമായി
ബന്ധപ്പെട്ട്
എന്തെല്ലാം സുരക്ഷാ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യ
വനവത്ക്കരണം
4078.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളുമായി
ചേര്‍ന്ന് സാമൂഹ്യ
വനവത്ക്കരണം
വ്യാപിപ്പിക്കുന്നതിന്
വനം വകുപ്പ് പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇതിന് ആവശ്യമായ
തസ്തികകള്‍ വനം വകുപ്പ്
സൃഷ്ടിക്കുമോ;
(ബി)
പാതയോര
വനവത്ക്കരണത്തിന് വനം
വകുപ്പ് എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വന്യജീവി
ആക്രമണം
4079.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തികളിലുള്ള
ജനവാസകേന്ദ്രങ്ങളില്‍
വന്യജീവി ആക്രമണം വലിയ
തോതില്‍
കൂടിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യമൃഗ
ആക്രമണങ്ങളില്‍ മരണം
സംഭവിക്കുന്നവർക്കും
പരിക്ക്
പറ്റുന്നവർക്കും
കൃഷിനാശം
നേരിടുന്നവർക്കും
നഷ്ടപരിഹാരമായി
സര്‍ക്കാര്‍ നല്കുന്ന
ധനസഹായം പര്യാപ്തമാണോ;
അല്ലെങ്കില്‍ ആയത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വേനലില്‍
കാട്ടുതീ തടയുന്നതിന്
സര്‍ക്കാര്‍ കെെക്കൊണ്ട
നടപടികള്‍
4080.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനലില്‍
കാട്ടുതീ തടയുന്നതിന്
വേണ്ടി
സ്ഥിരം/താത്ക്കാലിക
ജീവനക്കാരെ
പ്രത്യേകമായി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ജില്ല
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ;
(ബി)
കാട്ടുതീ
സാധ്യത മുന്‍നിര്‍ത്തി
വന്യജീവി
സങ്കേതങ്ങളില്‍
സന്ദര്‍ശന സമയങ്ങളില്‍
ക്രമീകരണങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാട്ടുതീ
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
4081.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പറമ്പിക്കുളം
വന്യജീവി സങ്കേതത്തിന്
ഭീഷണിയായി മാറുന്ന,
തമിഴ് നാട് അതിര്‍ത്തി
വനത്തില്‍ ഉണ്ടാവുന്ന
കാട്ടുതീ തടയുന്നതിന്
നിലവില്‍ എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ഫോറസ്റ്റ്
ട്രീ ക്ലബ്ബുകള്‍
രൂപീകരിക്കുന്നതിന് പദ്ധതി
4082.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്ഫോറസ്റ്റ്
ട്രീ ക്ലബ്ബുകള്‍
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഫോറസ്റ്റ്
ട്രീ ക്ലബ്ബുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
വിശദമാക്കുമോ;
(സി)
ആരുടെയെല്ലാം
സഹകരണമാണ് ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തുന്നതെന്ന്
വിശദമാക്കുമോ?
പരിസ്ഥിതി
ദുര്‍ബല പ്രദേശം
4083.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
ദുര്‍ബല പ്രദേശ
(ഇ.എഫ്.എല്‍.)
നിയമപ്രകാരം ഇതുവരെ
എത്ര ഹെക്ടര്‍ ഭൂമി
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ട്;
(ബി)
പ്രസ്തുത
നിയമപ്രകാരം ഏറ്റെടുത്ത
ഭൂമിയില്‍ എത്ര
ഹെക്ടര്‍ ഭൂമി മുൻ
സര്‍ക്കാരിന്റെ കാലത്ത്
ഉടമകള്‍ക്ക് വിട്ട്
നല്‍കിയിട്ടുണ്ട്;
(സി)
ഈ
നിയമ പ്രകാരം ഭൂമി
ഏറ്റെടുത്തതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ നിലവില്‍
കോടതികളില്‍
തീര്‍പ്പാകാതെ
കിടക്കുന്നുണ്ട്;
തീര്‍പ്പായ കേസ്സുകള്‍
എത്രയാണ്; ഇവയില്‍ എത്ര
കേസ്സുകളില്‍
സര്‍ക്കാരിനനുകൂലമായി
വിധി ലഭിച്ചിട്ടുണ്ട്?
വ്യാപകമായ
കാട്ടുതീ
4084.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊടുംവരള്‍ച്ചയുടെ
ഭാഗമായി
സംസ്ഥാനത്തിന്റെ വിവിധ
വനമേഖലകളില്‍ വ്യാപകമായ
കാട്ടുതീ പടര്‍ന്നു
പിടിക്കുന്നതും
വന്യമൃഗങ്ങള്‍ക്കും
അപൂര്‍വ്വ
സസ്യജാലങ്ങള്‍ക്കും
വ്യാപകമായ
നാശനഷ്ടങ്ങള്‍
സംഭവിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
ജാതിപ്പേര്
വിളിച്ച് ആക്ഷേപിച്ചതിനെതിരെ
നടപടി
4085.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ഗ്രാമപഞ്ചാത്ത്
സ്റ്റാന്റിംഗ്
കമ്മിറ്റി
ചെയര്‍പേഴ്സണും,
പട്ടികജാതി
വിഭാഗാംഗവുമായ ശ്രീമതി
ചന്ദ്രികാ ഷിബുവിനോട്
അപമര്യാദയായി
പെരുമാറുകയും
ജാതിപ്പേര് വിളിച്ച്
ആക്ഷേപിക്കുകയും
ചെയ്തതായി ഏതെങ്കിലും
വനം വകുപ്പ്
ഉദ്യോഗസ്ഥനെതിരെ
പരാതിയും കേസ്സും
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ഈ
ഉദ്യോഗസ്ഥന് മികച്ച
സേവനത്തിനുള്ള അവാര്‍ഡ്
നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച പരാതിയില്‍
അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഫോറസ്റ്റ്
മ്യൂസിയം ആരംഭിക്കുന്നതിനുള്ള
നടപടി
4086.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഒരു ഫോറസ്റ്റ്
മ്യൂസിയം ആവശ്യമാണെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇതിന് അനുയോജ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ആലപ്പുഴയിലെ
സാമുഹ്യ വനവത്കരണ പദ്ധതി
4087.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ സാമുഹ്യ
വനവത്കരണ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വഴിയോരങ്ങളില്‍
വൃക്ഷത്തൈകള്‍ വച്ച്
പിടിപ്പിക്കുന്നതിന്
കുട്ടനാടിന് പ്രത്യേക
പദ്ധതി ലഭ്യമാക്കുമോ?
പത്തനംതിട്ട
ജില്ലയിലെ വനഭൂമി
4088.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍, നിലവില്‍
എത്ര ഹെക്ടര്‍
വനഭൂമിയാണ്
സര്‍ക്കാറിന്റെ
കൈവശമുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍
എവിടെയെങ്കിലും വനഭൂമി
കൈയ്യേറിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കയ്യേറിയ
ഭൂമി പിന്നീട് പതിച്ചു
നല്കി പട്ടയം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കൊക്കെ?
(ഡി)
പട്ടയം
നല്‍കിയിട്ടുള്ള ഭൂമി
എത്ര ഹെക്ടര്‍
വരുമെന്ന്
വിശദമാക്കാമോ?
വന്യമൃഗങ്ങള്‍
കാടുവിട്ട്
ജനവാസകേന്ദ്രങ്ങളിലേക്ക്
വരുന്നത് ഒഴിവാക്കാന്‍ നടപടി
4089.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
ഭക്ഷണത്തിനും
വെള്ളത്തിനും ഉണ്ടായ
ദൗര്‍ലഭ്യം കാരണം
വന്യമൃഗങ്ങള്‍
കാടുവിട്ട് ജനവാസ
കേന്ദ്രങ്ങളിലേക്ക്
വരുന്നത് ഒഴിവാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വന്യമൃഗങ്ങളുടെ
കടന്നുകയറ്റത്താല്‍
കൃഷി നശിച്ചതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വനസംരക്ഷണവിഭാഗം
ജീവനക്കാരുടെ ഡ്യൂട്ടി സമയം
4090.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണവിഭാഗം
ജീവനക്കാരെ
ഡ്യൂട്ടിയുടെ ഭാഗമായി
ഒരു സമയം എത്ര ദിവസമാണ്
പരമാവധി ഡ്യൂട്ടിക്കായി
നിയോഗിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡ്യൂട്ടിക്ക്
കോമ്പന്‍സേഷന്‍ ലീവ്
അനുവദിച്ചു
നല്‍കാറുണ്ടോ; അതിനുളള
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഫയര്‍ഫോഴ്സില്‍
അനുവദിച്ചിരിക്കുന്നതു
പോലെ ഇരുപത്തിനാല്
മണിക്കൂര്‍
ഡ്യൂട്ടിക്ക് 24
മണിക്കൂര്‍ വിശ്രമം
എന്ന വ്യവസ്ഥ
വനപാലകര്‍ക്കും
ബാധകമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ; വിശദാശം
നല്‍കുമോ;
(ഡി)
പോലീസ്
സേനാവിഭാഗങ്ങള്‍ക്ക്
അനുവദിച്ചിരിക്കുന്ന
മാസ്റ്റര്‍ ക്യാന്റീന്
സൗകര്യം വനസംരക്ഷണ
ജീവനക്കാര്‍ക്കും
ബാധകമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കാട്ടാനയടക്കമുള്ള
വന്യജീവികളുടെ ആക്രമണം
4091.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി, പരിയാരം,
കോടശ്ശേരി
പഞ്ചായത്തുകളിലെ വിവിധ
പ്രദേശങ്ങളില്‍
കാട്ടാനയടക്കമുള്ള
വന്യജീവികളുടെ
അടിക്കടിയുണ്ടാകുന്ന
ആക്രമണം മൂലം വ്യാപകമായ
നാശനഷ്ടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശങ്ങളിലെ
ജനങ്ങളുടെ ജീവനും
സ്വത്തിനും ആവശ്യമായ
സംരക്ഷണം
ഉറപ്പുവരുത്തുന്നതിനാവശ്യമായ
സൗരോര്‍ജ്ജവേലികള്‍
സ്ഥാപിക്കുന്നതടക്കമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി മേഖലയില്‍
റാപ്പിഡ് എലിഫെന്റ്
ഫോഴ്സിന്റെ സേവനം
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വനങ്ങള്‍ക്കുള്ളിലെ
നദികളില്‍ നിന്നും മണല്‍
ശേഖരണം
4092.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനങ്ങള്‍ക്കുള്ളിലെ
നദികളില്‍ നിന്നും
മണല്‍ ശേഖരണം
നടത്തുന്നതിന്
തീരുമാനെമടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ശേഖരിക്കുന്ന മണല്‍
എങ്ങനെ വിപണനം
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
പരിസ്ഥിതിക്ക്
കോട്ടം വരുത്താതെ
മണല്‍ ശേഖരണം ഉറപ്പു
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഗജ വിജ്ഞാന കേന്ദ്രവും
മ്യൂസിയവും
4093.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനകളെ
കുറിച്ച്
പഠിക്കുന്നതിനും ഗവേഷണം
നടത്തുന്നതിനും
സംസ്ഥാനത്ത് എന്തൊക്കെ
സൗകര്യങ്ങളാണ്
നിലവിലുള്ളത്;
(ബി)
ഇതിനായി
ഒരു ഗജ വിജ്ഞാന
കേന്ദ്രം തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വനം
വകുപ്പിന്റെ കൈവശമുള്ള
ആനക്കൊമ്പുകള്‍
ഉള്‍പ്പെടെയുള്ളവ
പ്രദര്‍ശിപ്പിക്കുന്നതിനായി
ഒരു ആന മ്യൂസിയം
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ വന്യജീവി ശല്യം
4094.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
വന്യജീവികളുടെ
ആക്രമണത്തില്‍ കഴിഞ്ഞ 6
മാസത്തിനുള്ളില്‍ എത്ര
മനുഷ്യ ജീവനുകളാണ്
നഷ്ടപ്പെട്ടിട്ടുളളത്;
ഇവരുടെ
കുടുംബങ്ങള്‍ക്ക് എത്ര
രൂപ ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക് തൊഴില്‍
നല്കുവാന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പേരാവൂര്‍
മണ്ഡലത്തിലെ വന്യജീവി
ശല്യം തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്; ഈ
വിഷയത്തില്‍ കൂടുതല്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമോ?
കാട്ടുമൃഗങ്ങള്‍ക്ക്
കുടിവെള്ളം
4095.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വേനല്‍ മുന്‍നിര്‍ത്തി
കാട്ടിലെ മൃഗങ്ങള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആലോചിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
മൂന്ന് മാസത്തിനിടയില്‍
കാട്ടുമൃഗങ്ങള്‍ ജനവാസ
കേന്ദ്രത്തിലിറങ്ങിയത്
മൂലമുണ്ടായ ആകെ
നഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;വിശദീകരിക്കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രികള്‍
4096.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാതെ
വാടകയ്ക്ക്
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രികള്‍
ഏതൊക്കെ എന്ന്
വ്യക്തമാക്കാമോ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രികള്‍ക്ക്
സ്വന്തമായി കെട്ടിടം
പണിയുവാന്‍ നടപടികള്‍
സ്വീകരിക്കുമോ?
ശ്രീമതി
നിഷ.എ.യ്ക്ക് ആശ്രിത നിയമനം
T 4097.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വെറ്ററിനറി
ഹോസ്പിറ്റലില്‍ ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടറായി ജോലി
ചെയ്ത് വരവെ
28.06.2013ന് മരണമടഞ്ഞ
ഉദയന്റെ ഭാര്യ ശ്രീമതി
നിഷ.എ.യ്ക്ക് ജോലി
നല്‍കുന്നതിന് എന്താണ്
തടസ്സമെന്നറിയിക്കാമോ;
(ബി)
ശ്രീമതി
നിഷ.എ.യ്ക്ക്ആശ്രിത
നിയമനം
നല്കുവാനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കാമോ?
തെരുവുനായ
വംശവര്‍ദ്ധന നിയന്ത്രണ പദ്ധതി
4098.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗസംരക്ഷണ വകുപ്പ്
തെരുവുനായ വംശവര്‍ദ്ധന
നിയന്ത്രണ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിവരിക്കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
ഫലപ്രാപ്തിയെക്കുറിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
അതിര്‍ത്തി
കടന്നുവരുന്ന
പക്ഷിമൃഗാദികള്‍ക്ക്
സാംക്രമിക രോഗ പരിശോധന
4099.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലേയ്ക്ക്
കര്‍ണ്ണാടക അതിര്‍ത്തി
കടത്തിക്കോണ്ടുവരുന്ന
പക്ഷിമൃഗാദികള്‍ക്ക്
സാംക്രമിക രോഗങ്ങള്‍
ഉള്‍പ്പെടെയുള്ളവ
ഇല്ലെന്ന കാര്യം
പരിശോധിച്ച്
ബോധ്യപ്പെടുന്നതിന്
ജില്ലയിലെ അതിര്‍ത്തി
ചെക്ക് പോസ്റ്റുകളില്‍
മൃസംരക്ഷണ വകുപ്പിന്റെ
ഇടപെടലുകള്‍
കാര്യക്ഷമമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാലിത്തീറ്റ
വില നിയന്ത്രിക്കാന്‍ നടപടി
4100.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റ
വില നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
മില്‍മ,
കേരള ഫീഡ്സ് എന്നിവ
ഉത്പ്പാദിപ്പിക്കുന്ന
കാലിത്തീറ്റകള്‍
കൂടുതല്‍ സബ്
സിഡിയോടുകൂടി
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പന്നിഫാമുകള്‍
T 4101.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പന്നിഫാമുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ മാനദണ്ഡങ്ങള്‍
സംബന്ധിച്ച് പ്രത്യേക
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മതിയായ
ലൈസന്‍സുകള്‍
നേടിയിട്ടും പഞ്ചായത്ത്
തലത്തിലുള്ള അനുമതി
ലഭിക്കാത്തതിനാല്‍
പ്രവര്‍ത്തനം സ്തംഭിച്ച
പന്നിഫാമുകളുടെ
പ്രവര്‍ത്തനം
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പന്നിഫാമുകളുടെ ശരിയായ
പ്രവര്‍ത്തനത്തിന്
മതിയായ മാര്‍ഗ്ഗരേഖ
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വളര്‍ത്തുമൃഗങ്ങളുടെ
വില്‍പ്പനശാലകള്‍ക്ക്
നിയന്ത്രണം
4102.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വളര്‍ത്തുമൃഗങ്ങളുടെ
വില്‍പ്പനശാലകള്‍
പ്രവര്‍ത്തിക്കുന്നത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളത്;
(ബി)
അടിസ്ഥാന
സൗകര്യമില്ലാത്തതും
ആരോഗ്യകരമല്ലാത്തതുമായ
അന്തരീക്ഷത്തില്‍
പ്രവര്‍ത്തിക്കുന്ന
ഇത്തരം കേന്ദ്രങ്ങളെ
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(സി)
രോഗം
വന്നതും രോഗ പ്രതിരോധ
നടപടികള്‍
സ്വീകരിച്ചിട്ടില്ലാത്തതുമായ
മൃഗങ്ങളുടെ വിപണനം
തടയുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
നിയന്ത്രണമേര്പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഈ
രംഗത്തെ അനാരോഗ്യകരമായ
പ്രവണതകള്‍
തടയുന്നതിനാവശ്യമായ
നിയമങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വ്യാജ
പാല് വിതരണം
4103.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ശീതീകരണത്തിന്റെ
ഭാരിച്ച ചിലവ്
ഒഴിവാക്കാന്‍
അന്യസംസ്ഥാന പാല്
ലോബികള്‍ പാലില്‍
ആന്റിബയോട്ടിക്
ഗുളികകള്‍
പൊടിച്ചിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
എത്ര റീജ്യണല്‍
ലബോറട്ടറികളും ജില്ലാ
ലബോറട്ടറികളും ഉണ്ട്;
ഇത്തരം വ്യാജ പാലുകള്‍
പരിശോധിക്കുന്നതിന് ഇവ
പര്യാപ്തമാണോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
ഗുരുതരമായ ആരോഗ്യ
പ്രശ്നത്തിന്
കാരണമാകുന്ന ഇത്തരം
വ്യാജ പാലുകളുടെ വിതരണം
സംസ്ഥാനത്ത് തടയാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊളളുമെന്ന്
വ്യക്തമാക്കുമോ?
വേനല്‍ക്കാല
ക്ഷീരോത്പാദനം
4104.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
ക്ഷീരോത്പാദനച്ചെലവ്
വര്‍ദ്ധിക്കുകയും
ക്ഷീരോത്പാദനം
കുറയുകയും ചെയ്യുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016
നവംബര്‍, ഡിസംബര്‍,
2017 ജനുവരി എന്നീ
മാസങ്ങളിലെ സംസ്ഥാനത്തെ
ക്ഷീരസംഭരണത്തിന്റെ
പ്രതിമാസകണക്ക്
ലഭ്യമാക്കുമോ; ഈ
കാലഘട്ടത്തിലെ പാല്
വിപണനത്തിന്റെ പ്രതിമാസ
കണക്ക് ലഭ്യമാക്കാമോ;
(സി)
വേനല്‍ക്കാലത്തുണ്ടാകുന്ന
ഭീമമായ നഷ്ടം
സഹിക്കാന്‍ കഴിയാതെ
ക്ഷീരോത്പാദകര്‍ ഈ
മേഖലയില്‍ നിന്ന്
പിന്‍വാങ്ങുന്നത്
ഒഴിവാക്കുന്നതിനുവേണ്ടി
പാലിന് സീസണലായി
ഉയര്‍ന്ന സംഭരണവില
നിശ്ചയിക്കുകയും
കാലിത്തീറ്റക്ക്
ഉയര്‍ന്ന നിരക്കിലുള്ള
സബ് സിഡി
അനുവദിക്കുകയും
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
തൃശ്ശൂര്‍
മൃഗശാല പുത്തൂരിലേക്ക്
മാറ്റാനുള്ള തീരുമാനം
4105.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂരിലെ
മൃഗശാല കൂടുതല്‍
വിശാലമായ പുത്തൂരിലെ
വനമേഖലയിലേക്ക്
മാറ്റാനുള്ള തീരുമാനം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
(ബി)
മൃഗശാല
മാറ്റുന്നതിന് കേന്ദ്ര
അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
വനം
വകുപ്പിന് നിലവിലുളള
സംവിധാനം ഉപയോഗിച്ച് ഈ
പദ്ധതി
നടപ്പിലാക്കുവാന്‍
സാധിക്കുമോ;
(ഡി)
ഈ
പദ്ധതി എത്ര വര്‍ഷം
കൊണ്ട്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മൃഗശാലകളുടെ
നവീകരണം
4106.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗശാലകളുടെ
നവീകരണത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഇവിടങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
ശാസ്ത്രീയമായ രീതിയില്‍
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
മൃഗശാലകളില്‍
ജലക്ഷാമം നേരിടാന്‍ നടപടി
4107.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയും ജലക്ഷാമവും
നേരിടാന്‍ കേരളത്തിലെ
മൃഗശാലകളില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
കാലാവസ്ഥയിലെ
വ്യത്യാസം കാരണം
മൃഗങ്ങള്‍ക്ക്
എന്തെങ്കിലും അസുഖം
ബാധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?