കെ
.എസ് .ഇ.ബി യിൽ സബ് എൻജിനീയർ
( ഇലക്ട്രിക്കൽ ) തസ്തിക
3908.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ സബ് എൻജിനീയർ (
ഇലക്ട്രിക്കൽ )
തസ്തികകളുടെ എണ്ണം
എത്രയെന്ന് ഓരോ
വിഭാഗത്തിനുമുള്ള
ക്വാട്ട ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ടി
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകള്‍ (ക്വാട്ട
തിരിച്ച്) എത്ര;
(സി)
1-1-2016
മുതല്‍ നാളിതുവരെ എത്ര
പേര്‍ക്ക് സബ്
എഞ്ചിനീയര്‍ ട്രെയിനി
ആയി നിയമനം ലഭിച്ചു;
ഇതില്‍ പി.എസ്.സി.
മുഖാന്തിരം നിയമനം
ലഭിച്ചവര്‍,
ഇന്‍സര്‍വ്വീസ്
ക്വാട്ട, പ്രൊമോഷന്
ക്വാട്ട, ആശ്രിത
നിയമനം, സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് ഇവ
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
2003
ലും 2006 ലും
ഇന്‍സര്‍വ്വീസ്
ക്വാട്ടയില്‍ നിയമനം
ലഭിച്ചവര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി യിലെ ഒഴിവുകള്‍
3909.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ കെ.എസ്.ഇ.ബി
.യില്‍ എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന് തസ്തിക
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ലാഭപ്രഭ പദ്ധതി
3910.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
ലാഭപ്രഭ പദ്ധതി പ്രകാരം
മുല്ലശ്ശേരി, പാവറട്ടി,
അരിമ്പൂര്‍, പറപ്പൂര്,
കണ്ടശ്ശാംകടവ്, മണലൂര്‍
എന്നീ കെ.എസ്.ഇ.ബി.
സെക്ഷനുകളില്‍ നിന്നും
വിതരണം ചെയ്ത
എല്‍.ഇ.ഡി. ബള്‍ബുകളുടെ
വിശദാംശം നല്‍കാമോ;
(ബി)
മേല്‍പ്പറഞ്ഞ
സെക്ഷനുകളിലെ മുഴുവന്‍
ഉപഭോക്താക്കള്‍ക്കും
ബള്‍ബുകള്‍ വിതരണം
ചെയ്തിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
സോളാര്‍ വൈദ്യുത
പാര്‍ക്കുകള്‍
3911.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എവിടെയൊക്കെയാണ്
സോളാര്‍ വൈദ്യുത
പാര്‍ക്കുകള്‍
ആരംഭിക്കുന്നതെന്നും
ഇവിടങ്ങളില്‍ നിന്നും
എത്ര യൂണിറ്റ്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കാന്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവിടങ്ങളില്‍
നിന്നും സര്‍ക്കാര്‍
അധീനതയില്‍ എത്ര
യൂണിറ്റ് വൈദ്യുതിയാണ്
ഉല്പാദിപ്പിക്കാന്
തീരുമാനിച്ചതെന്നും
സ്വകാര്യമേഖലയില്‍
എവിടെയൊക്കെയാണ്
സോളാര്‍ വൈദ്യുതി
പാര്‍ക്ക് തുടങ്ങാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
വൈദ്യുതിക്ഷാമം
3912.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
വൈദ്യുത പദ്ധതികളുടെ
വിപുലീകരണത്തിനും
ചെറുകിട വൈദ്യുത
പദ്ധതികളുടെ
നിര്‍മ്മാണത്തിനും
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെ.
എസ്. ഇ. ബി. യില്‍
കാഷ്യര്‍/ജൂനിയര്‍
അസിസ്റ്റന്റ് നിയമനം
3913.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. യില്‍
കാഷ്യര്‍/ജൂനിയര്‍
അസിസ്റ്റന്റ്
എന്നിവരുടെ നിയമനത്തിന്
പി. എസ്. സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
എന്നാല്‍
കെ. എസ്. ഇ. ബി. യില്‍
മീറ്റര്‍
റീഡര്‍/ലെെന്‍മാന്‍,
മസ്ദൂര്‍ എന്നിവരെ
കൊണ്ട് കാഷ്യര്‍
തസ്തികയിലെ ജോലികള്‍
ചെയ്യിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതു ഉത്തരവ് പ്രകാരമാണ്
ഇപ്രകാരം ജോലി
ചെയ്യിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.
എസ്. ഇ. ബി. യില്‍
കാഷ്യര്‍ തസ്തികയില്‍
ഇപ്പോള്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നു
വ്യക്തമാക്കുമോ;
(ഇ)
ഇൗ
ഒഴിവുകള്‍ പി. എസ്. സി.
ക്ക് ഉടന്‍
റിപ്പോര്‍ട്ട് ചെയ്ത്
നിയമന നടപടികള്‍
സ്വീകരിക്കുമോ?
ബി.പി.എല്‍.
കുുടുംബങ്ങള്‍ക്ക് വൈദ്യുതി
കണക്ഷന്
3914.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ദാരിദ്രരേഖയ്ക്ക്
താഴെയുള്ള എത്ര
കുടുംബങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
നല്‍കിയിട്ടുണ്ട്;
(ബി)
ജില്ലകള്‍
തിരിച്ച് വിശദമാക്കാമോ?
കെ.എസ്.ഇ.ബി
.യിലെ അസിസ്റ്റന്റ് ഒഴിവ്
3915.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ ജൂനിയര്‍
അസിസ്റ്റന്റ്/
സിനിയര്അസിസ്റ്റന്റ്-ന്റെ
എത്ര തസ്തികകള്‍
(കേഡര്‍ തസ്തിക) ഉണ്ട്;
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് അസിസ്റ്റന്റ്
തസ്തികകളിലേക്ക് എത്ര
നിയമനങ്ങള്‍ നടത്തി;
(ബി)
അസിസ്റ്റന്റിന്റെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ ;
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് കെ.എസ്.ഇ.ബി
യില്‍ എത്ര സെക്ഷനുകള്‍
പുതുതായി
തുടങ്ങിയെന്നും
അവിടെല്ലാം എത്ര
അസിസ്റ്റന്റ്
തസ്തികകള്‍
സൃഷ്ടിച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
അസിസ്റ്റന്റ്
തസ്തികയില്‍
താല്‍ക്കാലികക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോയെന്നും
എങ്കില്‍
അവയെത്രയെന്നും, ടി
തസ്തികയിലേക്ക് താഴ്ന്ന
വിഭാഗം ജീവനക്കാരില്‍
നിന്നും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പേരെ
നിയമിച്ചുവെന്നും
അതിനുള്ള
മാനദണ്ഡങ്ങള്‍,
യോഗ്യതകള്‍ എന്നിവ
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ഡി)
കാലാവധി
അവസാനിക്കുന്ന
ലിസ്റ്റുകളില്‍ നിന്നും
നിലവിലുള്ള
ഒഴിവുകളിലേയ്ക്ക്
പരമാവധി നിയമനം
നടത്തുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍ തലത്തില്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
ക്ക് പിരിഞ്ഞു കിട്ടേണ്ട തുക
3916.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡിന് 2015-16ല്‍
പിരിഞ്ഞു
കിട്ടേണ്ടിയിരുന്ന തുക
എത്രയെന്നും കുടിശ്ശിക
തുക എത്രയെന്നും
വിശദമാക്കുമോ;
(ബി)
2017
ജനുവരി 31 വരെയുള്ള
കുടിശ്ശിക തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
വിവിധ കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍
വകുപ്പുകളും
സ്ഥാപനങ്ങളും സ്വകാര്യ
സ്ഥാപനങ്ങള്‍,
വന്‍കിട-ചെറുകിട
സ്ഥാപനങ്ങള്‍
എന്നിങ്ങനെ ഓരോ
വിഭാഗവും 2017 ജനുവരി
31 വരെ അടയ്ക്കേണ്ട
കുടിശ്ശിക തുക
എത്രയെന്ന് വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
കുടിശ്ശിക തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.യിലെ
ഒഴിവുകള്‍
3917.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
വിവിധ തസ്തികകളിലായി
എത്ര പി.എസ്.സി. റാങ്ക്
ലിസ്റ്റുകള്‍
നിലവിലുണ്ട്; പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്; എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
യഥാസമയം
ഉദ്യോഗക്കയറ്റം
നല്കാത്തതിനാല് പല
റാങ്ക് ലിസ്റ്റുകളില്‍
നിന്നും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കാന്
സാധിക്കുന്നില്ല എന്നതു
കണക്കിലെടുത്ത്
ഇക്കാര്യം
പരിഹരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
റാങ്ക്
ലിസ്റ്റില്‍ നിന്നും
പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.യില്‍
വിവിധ തസ്തികകളിലേക്കുള്ള
നിയമനവും പ്രമോഷനും
3918.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
വിവിധ
തസ്തികകളിലേക്കുള്ള
നിയമനവും പ്രമോഷനും
സമയബന്ധിതമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുമോ ;
(ബി)
കെ.
എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകള്‍ വിഭജിച്ച്
പുതിയ ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ?
ഊര്‍ജ്ജ
മേഖല നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
3919.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഊര്‍ജ്ജ മേഖല നേരിടുന്ന
പ്രധാന വെല്ലുവിളികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഊര്‍ജ്ജ
മേഖലയില്‍ ഏതൊക്കെ
ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അതിന്റെ പ്രവര്‍ത്തന
നേട്ടങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ?
ലാഭപ്രഭ
പദ്ധതി
3920.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
നടപ്പാക്കുന്ന മൂന്നാം
സീസണിലെ ലാഭ പ്രഭ
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
എല്‍.ഇ.ഡി ബള്‍ബുകളാണ്
വിതരണം ചെയ്യാന്‍
നിശ്ചയിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
പദ്ധതിയ്ക് ഉദ്ദേശിച്ച
ലക്ഷ്യം കൈവരിക്കാന്‍
കഴിഞ്ഞോയെന്നും ഇതുവരെ
വിതരണം ചെയ്ത
ബള്‍ബുകളുടെ
അടിസ്ഥാനത്തില്‍
കെ.എസ്.ഇ.ബിയ്ക്ക് എത്ര
വൈദ്യുതി ലാഭിക്കാനായി
എന്ന്
കണക്കാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
കേന്ദ്ര
പൂളില്‍ നിന്ന് അധികമായി
വൈദ്യുതി
3921.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വര്‍ദ്ധിച്ചു വരുന്ന
വൈദ്യുതി ഉപഭോഗം
പരിഗണിച്ച്
വേനല്‍കാലത്ത് കേന്ദ്ര
പൂളില്‍ നിന്ന്
അധികമായി വൈദ്യുതി
വാങ്ങാറുണ്ടോ; എത്ര രൂപ
നിരക്കിലാണ് വൈദ്യുതി
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വര്‍ഷത്തെ
സാഹചര്യത്തില്‍
പവര്‍കട്ട്
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
കൂടംകുളം
ആണവ നിലയത്തില്‍ നിന്നും
വൈദ്യുതി
3922.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
ആണവ നിലയത്തില്‍
നിന്നും കേന്ദ്രം
സംസ്ഥാനത്തിന് എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
അനുവദിച്ച
യൂണിറ്റ് വൈദ്യുതി
കേരളത്തിലേക്ക് ഏതു
പ്രസരണ ലൈന്‍ വഴിയാണ്
എത്തുന്നത്;
(സി)
നിലയത്തില്‍
നിന്നും
സംസ്ഥാനത്തേക്ക്
വൈദ്യുതി കൊണ്ടുവരാന്‍
പുതിയ പ്രസരണ ലൈന്‍
നിര്‍മ്മിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
ക്ഷാമം പരിഹരിക്കുന്നതിന്
ബൃഹത് പദ്ധതി
3923.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും ബൃഹത്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എത്ര
ചെലവ് വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
മലബാര്‍
മേഖലയിലെ വൈദ്യുതി
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
പ്രത്യേകമായി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ
(സി)
;വൈദ്യുത
ഉത്പാദന നിലയങ്ങളും
വൈദ്യുതി ലൈനുകളും
കുറവായ മലബാര്‍
മേഖലയിലെ പ്രസരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
വൈദ്യുതി
വിതരണം കാര്യക്ഷമമാക്കാന്‍
നടപടി
3924.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി വിതരണം
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
മസ്ദൂര്‍
ലൈന്മാന്മാരുടെ
ഒഴിവുകള്‍ യഥാസമയം
നികത്തി മെച്ചപ്പെട്ട
സേവനം നല്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
സെക്ഷന്‍ ഓഫീസുകളുടെ സേവന
പരിധി
3925.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
സെക്ഷന്‍ ഓഫീസുകളുടെ
സേവന പരിധിക്കായി
സര്‍ക്കാര്‍ നിശ്ചയിച്ച
ദൂര വ്യാപ്തിയും
ഉപഭോക്താക്കാളുടെ
പരമാവധി എണ്ണവും
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാസര്‍ഗോഡ്,
നെല്ലിക്കുന്ന്,
ചെര്‍ക്കള, ബദിയഡുക്ക,
മുള്ളേരിയ എന്നീ
സെക്ഷന്‍ ഓഫീസുകളുടെ
പ്രവര്‍ത്തന ദൂര
വ്യാപ്തി,
ഉപഭോക്താക്കളുടെ എണ്ണം,
അനുവദിക്കപ്പെട്ട
ജീവനക്കാരുടെ എണ്ണം
നിലവിലുള്ള വാഹനങ്ങളുടെ
വിവരം, ആവശ്യമുള്ള
വാഹനങ്ങളുടെ വിവരം
എന്നിവ സെക്ഷന്‍
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ചെര്‍ക്കള
സെക്ഷന്‍ ഓഫീസ്
വിഭജിക്കേണ്ട ആവശ്യം
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ആവശ്യത്തിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വിശദീകരിക്കുമോ?
വൈദ്യുതി
വില്‍പ്പന
3926.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മിച്ചമുണ്ടായിരുന്നപ്പോള്
ഏതൊക്കെ
സംസ്ഥാനങ്ങള്‍ക്ക് എത്ര
യൂണിറ്റ് വൈദ്യുതി
വീതമാണ് വില്പന
നടത്തിയതെന്ന് വര്‍ഷം,
മാസം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
യൂണിറ്റിന്
എത്ര രൂപ നിരക്കിലാണ്
വില്പന നടത്തിയത്;
(സി)
ഈ
ഇനത്തില്‍ എത്ര രൂപയാണ്
ഓരോ സംസ്ഥാനത്ത്
നിന്നും ലഭിച്ചതെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഈ
ഇനത്തിലെ പിരിഞ്ഞു
കിട്ടാനുളള തുക
എത്രയെന്ന് വര്‍ഷം,
സംസ്ഥാനം എന്നിങ്ങനെ
തിരിച്ച്
വ്യക്തമാക്കാമോ?
വൈദ്യുതി
ബോര്‍ഡിലെ പൊതു സ്ഥലംമാറ്റം
3927.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിലെ പൊതു
സ്ഥലംമാറ്റത്തില്‍ ഓരോ
സ്ഥലംമാറ്റം
കഴിയുമ്പോഴും മലബാര്‍
മേഖലയില്‍
പ്രത്യേകിച്ച്
എഞ്ചിനീയറിംഗ്
വിഭാഗത്തിലെ.
ജീവനക്കാരുടെ
എണ്ണത്തില്‍
കുറവുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഇലക്ട്രിസിറ്റി
വര്‍ക്കര്‍മാരെ
നിയമിക്കുന്നത് പോലെ
എല്ലാ നിയമനങ്ങളും
ജില്ലാടിസ്ഥാനത്തിലാക്കുമോ;
(സി)
എല്ലാ
ജില്ലയിലും
തുല്യപ്രാധാന്യം നല്കി
സ്ഥലംമാറ്റം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
മുഴുവന്‍
ജില്ലകളുടേയും
സ്ഥലംമാറ്റം
തീരുമാനിക്കാനുളള
അധികാരം ചീഫ്
എഞ്ചിനീയറില്‍
മാത്രമായതുകൊണ്ടുളള
ജോലിഭാരവും കാലതാമസവും
ഒഴിവാക്കുന്നതിനായി
സ്ഥലംമാറ്റത്തിനുളള
അധികാരങ്ങള്‍ നോഡല്‍
ഓഫീസര്‍മാര്‍ക്ക്
വീതിച്ച് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
മലബാര്‍
മേഖലയിലെ ഒഴിവുകള്‍
ഉടന്‍ നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
പ്രതിസന്ധി
3928.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണക്കെട്ടുകളില്‍
വെള്ളം കുറഞ്ഞതിനാല്‍
പുറം വൈദ്യുതിയെ
ആശ്രയിച്ചാണ്
മാസങ്ങളായി വൈദ്യുതി
നിയന്ത്രണമില്ലാതെ
വൈദ്യുതി ബോര്‍ഡ്
മുന്നോട്ടു
പോകുന്നതെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വൈദ്യുതി
കൊണ്ടുവരുന്നതിന് ലൈന്‍
ശേഷി ഇല്ലാത്തത്
ഭാവിയില്‍ വൈദ്യുതി
പ്രതിസന്ധിക്ക്
കാരണമാകുമോ;
(സി)
ഫെബ്രുവരി,
മാര്‍ച്ച് മാസങ്ങളില്‍
3800-3900 മെഗാവാട്ട്
വൈദ്യുതിയാണ്
ഉപയോഗത്തിന് വേണ്ടി
വരിക എന്നതിനാല്‍
ഇതിനുള്ള ലൈന്‍ശേഷി
സംസ്ഥാനത്ത്
ഉണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ?
കൂടംകുളം
പദ്ധതിയില്‍ നിന്ന് വൈദ്യുതി
3929.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
പദ്ധതിയില്‍ നിന്ന്
വൈദ്യുതി
എത്തിക്കുന്നതില്‍
നേരിടുന്ന തടസ്സം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ലൈന്‍
സ്ഥാപിക്കുന്നതിന്
ഭൂമിയുടമസ്ഥന്റെ അനുമതി
ആവശ്യമില്ലെന്ന സുപ്രീം
കോടതിയുടെ സമീപകാല
വിധിന്യായം, കൂടംകുളം
പദ്ധതിയില്‍ നിന്ന്
സംസ്ഥാനത്ത് വൈദ്യുതി
എത്തിക്കുന്നതിന്
സഹായകരമാവും എന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
വൈദ്യുതി
ദുര്‍വിനിയോഗം
3930.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെയുളള
സര്‍ക്കാര്‍
സ്ഥാപനങ്ങളും ബാങ്ക്
ഇതര പൊതുസ്ഥാപനങ്ങളും
അശ്രദ്ധമായി എ.സി.
ഉള്‍പ്പെടെയുളള
വൈദ്യുതി ഉപകരണങ്ങള്‍
പ്രവര്‍ത്തിപ്പിച്ച്
വൈദ്യുതി പാഴാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച
പൊതുസ്ഥാപനങ്ങളിലെ
ഊര്‍ജ്ജനഷ്ടം
ഒഴിവാക്കാന്‍
എന്തെങ്കിലും
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനം
കടുത്ത
ഊര്‍ജ്ജപ്രതിസന്ധി
നേരിടുമ്പോള്‍, മേല്‍
സൂചിപ്പിച്ച
സ്ഥാപനങ്ങളിലെ
ഊര്‍ജ്ജനഷ്ടം
ഒഴിവാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
വെെദ്യുതി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
3931.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
വെെദ്യുതി ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
വെെദ്യുതി
പദ്ധതികള്‍
3932.
ശ്രീ.എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
എസ്.രാജേന്ദ്രന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍. ഡി. എഫ്.
സര്‍ക്കാരിന്റെ കാലത്ത്
തുടങ്ങി വച്ച പല
വെെദ്യുത പദ്ധതികളും
ശേഷം വന്ന യു. ഡി. എഫ്.
സര്‍ക്കാര്‍
സ്തംഭനത്തിലാക്കിയതായും
അതേ സമയം പുതിയ ഒരു
പദ്ധതി പോലും
ആരംഭിക്കാതിരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കഴിഞ്ഞ എല്‍. ഡി. എഫ്.
സര്‍ക്കാരിന്റെ കാലത്ത്
തുടങ്ങി വച്ച
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍,
തോട്ടിയാര്‍,
ചാത്തന്‍കോട്ട് നട
എന്നീ വെെദ്യുത
പദ്ധതികള്‍
പുനരാരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മുടങ്ങി
കിടക്കുന്ന പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതോടൊപ്പം
പുതിയ പദ്ധതികള്‍
ആരംഭിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ആകെ
എത്ര മെഗാ വാട്ട്
ശേഷിയുള്ള വെെദ്യുത
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ബോര്‍ഡിലെ കരാര്‍
തൊഴിലാളികള്‍
3933.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡിലെ വിവിധ
വിഭാഗം കരാര്‍
തൊഴിലാളികളെ
സ്ഥിരപ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിനെക്കുറിച്ച്
വെെദ്യുതി
ബോര്‍ഡിന്‍െറ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
വെെദ്യുതി
ബോര്‍ഡ് പ്രീപെയ്ഡ്
മീറ്ററുകള്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പ്രസ്തുത സംവിധാനം
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വെെദ്യുതി
ബോര്‍ഡ് മീറ്റര്‍
റീഡിംഗില്‍ പി.ഡി.എ.
എന്ന സാങ്കേതിക
സംവിധാനം
ഏര്‍പ്പെടുത്തുന്ന
സാഹചര്യത്തില്‍ കരാര്‍
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന സീനിയര്‍
അസിസ്റ്റന്റുമാരെ
പിരിച്ചുവിടുന്ന അവസ്ഥ
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കരാര്‍
തൊഴിലാളികള്‍ക്ക്
തുല്യജോലിക്ക്
തുല്യവേതനം നല്‍കണമെന്ന
സുപ്രീം കോടതി ഉത്തരവ്
വെെദ്യുതി ബോര്‍ഡില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
പതിനായിരം
വീടുകള്‍ക്കു മുകളില്‍
സോളാര്‍ പാനല്‍
3934.
ശ്രീ.പി.ടി.
തോമസ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനായിരം
വീടുകള്‍ക്കു മുകളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുന്ന
അനര്‍ട്ടിന്റെ
പദ്ധതിക്ക് എന്നാണ്
തുടക്കം കുറിച്ചത്;
(ബി)
പദ്ധതി
പ്രകാരം കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര വീടുകളില്‍
സോളാര്‍ പാനല്‍
സ്ഥാപിച്ചു;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം എത്ര
വീടുകളില്‍ സോളാര്‍
പാനല്‍ സ്ഥാപിച്ചു;
(ഡി)
പദ്ധതിയിലെ
സബ്സിഡി തുക
എത്രയായിരുന്നു;
(ഇ)
പദ്ധതി
പ്രകാരം കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തും ഈ
സര്‍ക്കാരിന്റെ
കാലത്തും ഗ്രിഡിലേക്ക്
പ്രതിദിനം എത്ര
കിലോവാട്ട് വൈദ്യുതി
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ ?
പമ്പാവാലി
കേന്ദ്രീകരിച്ച് പുതിയ
സെക്ഷനാഫീസ്
3935.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുനാട്
പഞ്ചായത്തിന്റെ
കിഴക്കന്‍ മേഖലയായ
പമ്പാവാലി, കിഡുമം,
നാറാണംകാട്, അറയാഞ്ഞിലി
മണ്ണ് തുടങ്ങിയ
പ്രദേശങ്ങളിലെ ജനങ്ങള്‍
തങ്ങളുടെ വെെദ്യുതി
സംബന്ധമായ
ആവശ്യങ്ങള്‍ക്കായി
ഇപ്പോള്‍ ഏത്
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസിനെയാണ്
ആശ്രയിക്കുന്നത്;
(ബി)
എരുമേലി
സെക്ഷനു കീഴില്‍
നിലവില്‍ എത്ര
ഉപഭോക്താക്കളും എത്ര
കിലോ മീറ്റര്‍
വെെദ്യുതി ലെെനുകളുമാണ്
ഉള്ളത് എന്ന്
വ്യക്തമാക്കാമോ;
(സി)
രണ്ട്
ജില്ലകളിലുമായി നിരവധി
ഉപഭോക്താക്കള്‍
ഉണ്ടെന്നിരിക്കെ മലയോര
മേഖലകളില്‍ വെെദ്യുതി
തകരാര്‍ ഉണ്ടായാല്‍ അത്
പരിഹരിക്കുവാന്‍
ദിവസങ്ങള്‍ എടുക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിനു
പരിഹാരമായി എരുമേലി
സെക്ഷന്‍ ആഫീസ്
വിഭജിച്ച് പമ്പാവാലി
കേന്ദ്രീകരിച്ച് പുതിയ
സെക്ഷനാഫീസ്
ആരംഭിച്ചാല്‍ കിഴക്കന്‍
മലയാേര മേഖലയിലെ
ജനങ്ങള്‍ക്ക് ഏറെ
പ്രയോജനം ചെയ്യും എന്ന
കാര്യം പഠന
വിധേയമാക്കിയിട്ടുണ്ടോ;
(ഇ)
പമ്പാവാലി
കേന്ദ്രീകരിച്ച് ഒരു
പുതിയ ഇലക്ട്രിക്കല്‍
സെക്ഷനാഫീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കാമോ?
സൗരോര്‍ജ്ജ
പാനല്‍
3936.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വീടിന് ഒരു സൗരോര്‍ജ്ജ
പാനല്‍ എന്ന നയം
തുടങ്ങാന്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
കുറഞ്ഞ
നിരക്കുകളില്‍ സോളാര്‍
പാനലുകള്‍
ലഭ്യമാക്കാന്‍
സര്‍ക്കാര്‍
തയ്യാറാവുമോ
എന്നറിയിക്കാമോ?
സൗരോര്‍ജ്ജ
പദ്ധതികള്‍
3937.
ശ്രീ.കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
പദ്ധതികള്‍
നടപ്പിലാക്കുന്ന
കാര്യത്തില്‍ സംസ്ഥാനം
വിമുഖത കാട്ടുകയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത മേഖലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സൗരോര്‍ജ്ജ
സബ്സിഡിക്ക് കേന്ദ്ര
സര്‍ക്കാര്‍ തുക
അനുവദിക്കുന്നുണ്ടോ;
2015-16 ലും,
2016-17ല്‍ ഇതുവരെയ്യും
എത്ര തുക അനുവദിച്ചു;
ഇതില്‍ കെ.എസ്.ഇ.ബി.
എത്ര തുക
ഉപയോഗപ്പെടുത്തിയെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍
ട്രാന്‍സ്ഫോര്‍മറുകള്‍
3938.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
അനുവദിക്കപ്പെട്ടിട്ടുണ്ട്;
അവ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കാസര്‍ഗോഡ് ജില്ലയില്‍
അനുവദിച്ച
ട്രാന്‍സ്ഫോര്‍മറുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലത്ത് അനുവദിച്ച
ട്രാന്‍സ്ഫോര്‍മറുകളില്‍
ഏതൊക്കെ ഇടങ്ങളിലാണ്
സ്ഥാപിക്കാന്‍
ബാക്കിയുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബാക്കിയുള്ളവയുടെ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും;
(ഇ)
ഈ
ജില്ലയില്‍
ട്രാന്‍സ്ഫോര്‍മര്‍,
വൈദ്യുതി തൂണുകള്‍,
കമ്പി,
അനുബന്ധസാമഗ്രികള്‍
എന്നിവയുടെ
അപര്യാപ്തതയുണ്ടോ;
എങ്കില്‍ അപര്യാപ്തത
എന്നത്തേക്ക്
പരിഹരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ആതിരപ്പള്ളി
ജലവൈദ്യുത പദ്ധതി
3939.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പള്ളി
ജലവൈദ്യുത പദ്ധതി
തുടങ്ങുന്നതിന്റെ
ഭാഗമായി ഇനി എന്തെല്ലാം
നടപടികളാണ്
പൂര്ത്തീകരിക്കുവാനുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി തുടങ്ങുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതിയുടെ പണി
എന്നത്തേക്ക് തുടങ്ങി
എന്ന്
പൂര്‍ത്തീകരിക്കാന്‍
ആകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
പദ്ധതിയുടെ
ഇന്വെസ്റ്റിക്കേഷന്
ജോലികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ഇ)
പദ്ധതിയുടെ
നടത്തിപ്പിനായി
ആതിരപ്പള്ളിയില്‍ കെ
എസ് ഇ ബി ലിമിറ്റഡിന്റെ
ഏതെങ്കിലും തരത്തിലുള്ള
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ഓഫീസുകളുടെ മുകളില്‍
സൗരോര്‍ജ്ജ പാനല്‍
3940.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളുടെ മുകളില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഓഫീസുകളുടെ
മുകളില്‍ സൗരോര്‍ജ്ജ
പാനലുകള്‍ സ്ഥാപിച്ചു;
(സി)
ഇതുമൂലം
എത്ര മെഗാവാട്ട്
വൈദ്യുതി
ഉത്പാദിപ്പിക്കുവാന്‍
കഴിഞ്ഞു;
(ഡി)
ഈ
പദ്ധതിക്ക്
നബാര്‍ഡിന്റെ
ഗ്രീന്‍ഫണ്ടില്‍
നിന്നും ധനസഹായം
ലഭിച്ചോ; എങ്കില്‍ എത്ര
തുക ലഭിച്ചുവെന്ന്
അറിയിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
3941.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
ഭാഗമായി നല്‍കേണ്ട
പുതിയ കണക്ഷനുകളുടെ
എണ്ണം പഞ്ചായത്ത്
തിരിച്ച് വിശദമാക്കുമോ;
(ബി)
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനായി
ഓരോ തദ്ദേശസ്ഥാപനവും
നല്കിയ തുകയുടെയും,
എം.പി., എം.എല്‍.എ
വിഹിതത്തിന്റെയും
വിശദാംശങ്ങള്‍
നല്‍കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പ്രഖ്യാപനം
3942.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ബാബു
,,
ഡി.കെ. മുരളി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്‍െറ
ഭാഗമായി വൈദ്യുതി
കണക്ഷന്
കൊടുക്കേണ്ടതില്
ഇനിയും വയറിംഗ്
നടത്താത്ത വീടുകളില്‍
സമയബന്ധിതമായി വയറിംഗ്
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വയറിംഗ്
ജോലികള്‍
പൂര്‍ത്തീകരിക്കുന്നതിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
പങ്കാളിത്തം
ഊര്‍ജ്ജിതമാക്കുമോ;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
വയറിംഗിന്
കൊടുക്കാവുന്ന തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ
വീടുകള്‍ക്കുള്ള
വൈദ്യുതീകരണത്തിന്
ചെലവാകുന്ന തുകയുടെ
75ശതമാനം പ്രസ്തുത
വകുപ്പ്
നല്‍കുന്നതാണെന്ന്
അറിയിച്ചിട്ടുണ്ടോ;
ഇത്തരക്കാരില്‍ വീട്
വയറിംഗ് നടത്താന്‍
കഴിയാത്തവര്‍ക്ക്
കെ.എസ്.ഇ.ബി തന്നെ
വയറിംഗ് നടത്തി
കൊടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
വിവിധ
കാരണങ്ങളാല്‍ ലൈന്‍
വലിച്ച് കണക്ഷന്
കൊടുക്കാന്‍
കഴിയാത്തവര്‍ക്ക്
സോളാര്‍
സംവിധാനത്തിലൂടെ
വൈദ്യുതി നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണം
3943.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണത്തിന്റെ
ഭാഗമായി നൂറ്റി നാല്പത്
മണ്ഡലങ്ങളിലെ എം.എല്‍.എ
മാരും തങ്ങളുടെ
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും നല്കിയ തുക
എത്ര വീതമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഈ പദ്ധതി
നടപ്പിലാക്കുന്നതിനുവേണ്ടി
സഹകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനവും ചെലവഴിച്ച
തുക എത്ര വീതമാണെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സമ്പൂര്‍ണ്ണ
വെെദ്യുതീകൃത സംസ്ഥാനം
3944.
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ
വെെദ്യുതീകൃത
സംസ്ഥാനമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വെെദ്യുതി
ലഭിക്കേണ്ട
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനും
അവര്‍ക്ക് വെെദ്യുതി
ലഭ്യമാക്കുന്നതിനുമുളള
നടപടികള്‍ എത്രത്തോളം
പുരോഗമിച്ചുവെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
നടപടിക്രമങ്ങള്‍ കൂടി
അറിയിക്കുമോ;
(സി)
വെെദ്യുതി
വിതരണ ശൃംഖല
സംസ്ഥാനത്തെ എല്ലാ
പ്രദേശങ്ങളിലേക്കും
വ്യാപിപ്പിക്കുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്?
ഹൈഡല്‍ടൂറിസം
3945.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെപൊരിങ്ങല്കുത്തിലേയും,
ഷോളയാറിലെയും
ഉപയോഗശൂന്യമായ
കെ.എസ്.ഇ.ബി യുടെ പഴയ
ക്വാര്‍ട്ടേഴ്സുകള്‍,
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമായി
ടൂറിസ്റ്റുകള്‍ക്ക്
താമസസൗകര്യമൊരുക്കി,
പ്രയോജനപ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പുനരുല്പാദക
ഊര്‍ജ്ജ സ്രോതസ്സുകള്‍
3946.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020
-ഓട് കൂടി മൊത്തം
വൈദ്യുതി ഉപഭോഗത്തിന്റെ
കുറഞ്ഞത് 10% മെങ്കിലും
പുനരുല്പാദക ഊര്‍ജ്ജ
സ്രോതസ്സുകളില്‍
നിന്നും
കണ്ടെത്തുന്നതിനുള്ള
തീരുമാനത്തിന്റെ
ഭാഗമായി ഇതിനകം
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
2020
ല്‍ വൈദ്യുതി ഉപഭോഗം
എത്രയായിരിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
കനാലുകളെ
ഉപയോഗിച്ച് സൗരോര്‍ജ്ജ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
2016 ല്‍ നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്; ആയതില്‍
നിന്നും എത്ര വൈദ്യുതി
ഉത്പാദിപ്പിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
അനര്‍ട്ടിന്റെ
'സോളാര്‍ ഗ്രിഡ്', 'സോളാര്‍
സ്മാര്‍ട്ട് ' പദ്ധതികള്‍
3947.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ട്ടിന്റെ
'സോളാര്‍ ഗ്രിഡ്',
'സോളാര്‍ സ്മാര്‍ട്ട് '
എന്നീ പദ്ധതികള്‍ക്ക്
കേന്ദ്ര സംസ്ഥാന
ഗവണ്മെന്റുകളുടെ
സബ്സിഡി എത്രയെന്ന്
വിശദമാക്കാമോ; ഇവ
അനുവദിച്ചുകൊണ്ടുള്ള
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതിയെ കുറിച്ച്
ദൃശ്യ,പത്ര
മാധ്യമങ്ങള്‍ വഴി
എന്നാണ് പൊതുജനത്തെ
അറിയിച്ചത്; മാധ്യമ
പരസ്യങ്ങളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി എന്നാണ്
കമ്പനികളെ എംപാനല്‍
ചെയ്തത്;
കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍
മാനദണ്ഡങ്ങള്‍
പാലിച്ചാണോ കമ്പനികളെ
എംപാനല്‍ ചെയ്തത്; പത്ര
പരസ്യത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
(ഡി)
ദൃശ്യ,പത്ര
മാധ്യമങ്ങളില്‍ പരസ്യം
കൊടുക്കുന്നതിനു മുമ്പ്
രണ്ട് പദ്ധതികള്‍ക്കും
സ്വീകരിച്ച എല്ലാ
അപേക്ഷകളുടേയും പേരും
വിലാസവും, എത്ര
കിലോവാട്ട്, എന്നിവ
തരംതിരിച്ച്
ലഭ്യമാക്കാമോ; ആകെ
രണ്ട് പദ്ധതിക്കുമായി
എത്ര
മെഗാവാട്ടിനാണ്അപേക്ഷ
സ്വീകരിച്ചത്;
(ഇ)
കമ്പനികളെ
എംപാനല്‍ ചെയ്യുന്നതിന്
മുന്‍പും തുക
നിശ്ചയിക്കുന്നതിന്
മുന്‍പും എങ്ങനെയാണ്
അപേക്ഷകള്‍
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ?
ചാത്തങ്ങോട്ടു
മിനി ജലവൈദ്യുത പദ്ധതി
3948.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
ചാത്തങ്ങോട്ടു മിനി
ജലവൈദ്യുത പദ്ധതിയുടെ
നിലവിലുള്ള നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(ബി)
പദ്ധതി
വൈകാനുള്ള കാരണം
വിശദമാക്കാമോ;
(സി)
പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാന്‍ സാധിക്കും?
ഇന്ത്യനൂരില്
സെക്ഷന്‍ ഓഫീസ്
3949.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കോട്ടക്കല്‍
നഗരസഭാ പ്രദേശത്ത്
കോട്ടക്കല്‍ വൈദ്യുതി
സെക്ഷന്‍ ഓഫീസ്
വിഭജിച്ച് ഇന്ത്യനൂര്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുവാനുള്ള
നടപടികള്‍ സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ;
(ബി)
പ്രദേശത്തെ
ജനങ്ങളുടെ ബുദ്ധിമുട്ട്
പരിഗണിച്ച്
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
സൗജന്യമായി
സ്ഥലം
ലഭ്യമല്ലാത്തതിനാല്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുവാന്‍
കഴിയുന്നില്ലെന്ന
പ്രശ്നം വകുപ്പ്
ഗൗരവമായി കണ്ട് പ്രശ്ന
പരിഹാരത്തിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സര്‍ക്കാര്‍
തലത്തില്‍
ഇക്കാര്യത്തില്‍ നടപടി
സ്വീകരിച്ച് സെക്ഷന്‍
ഓഫീസ് ആരംഭിക്കുവാനുള്ള
സ്ഥലം കണ്ടെത്തുവാന്‍
വൈദ്യുതി ബോര്‍ഡിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
വെെദ്യുതാഘാതം
മൂലമുള്ള മരണങ്ങള്
3950.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
2006 മുതല്‍ 2016
വരെയുള്ള കണക്ക്
പ്രകാരം ശരാശരി 175
പേര് വെെദ്യുതി
ആഘാതമേറ്റ്
മരിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മരണപ്പെടുന്നവരില്‍
ഭൂരിഭാഗവും (75
ശതമാനത്തോളം)
പൊതുജനങ്ങളാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വെെദ്യുതി
ഉപയോഗിക്കുമ്പോള്‍
കെെക്കൊള്ളേണ്ട
സുരക്ഷാ നടപടി
സംബന്ധിച്ച് സ്കൂള്‍തലം
മുതല്‍ ബോധവല്‍ക്കരണം
നടത്തുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വൈദ്യുതിക്ഷാമം
പരിഹരിക്കാന്‍ നടപടികള്‍
3951.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്ഇ.ബി.
ലിമിറ്റഡില്‍ സിവില്‍
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ വിവിധ
തസ്തികകളില്‍ ആകെ ഏത്ര
ഉദ്യോഗസ്ഥര്‍ ഉണ്ട്;
(CE, DyCE, EE, AEE,
AE, Sub.Engineer,
Overseer) ഇനം എണ്ണം,
ജില്ല എന്നിവ തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
സിവില്‍ വിഭാഗം
ഉദ്യോഗസ്ഥരുടെ
മേല്‍നോട്ടത്തില്‍
കേരളത്തില്‍
എവിടെയെങ്കിലും
വൈദ്യുതപദ്ധതികളുടെ പണി
നടക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
കെ.എസ്.ഇ. ബി
ലിമിറ്റഡിന്റെ സിവില്‍
വിഭാഗത്തില്‍
കാര്യക്ഷമതയുള്ള
ഉദ്യോഗസ്ഥര്‍
ഉണ്ടായിരിക്കെ ഇവരെ
ഉപയോഗപ്പെടുത്തി പുതിയ
വൈദ്യുത പദ്ധതികള്‍
കേരളത്തില്‍
നടപ്പാക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ജീവനക്കാര്‍ക്ക്
യൂണിഫോം
3952.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പിന്റെ കീഴിലുള്ള
ഏതൊക്കെ
വകുപ്പുകളില്‍/സ്ഥാപനങ്ങളില്‍
ജീവനക്കാര്‍ക്ക്
യൂണിഫോം
നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്;
(ബി)
പ്രതിവര്‍ഷം
എത്ര മീറ്റര്‍ തുണി
ഇതിനായി വാങ്ങി
നല്‍കുന്നുണ്ട്;
(സി)
എത്ര
ജീവനക്കാര്‍ക്ക്
യൂണിഫോം അലവന്‍സ്
നല്കുന്നുണ്ടു്; എത്ര
യൂണിറ്റ് യൂണിഫോമിനു
വേണ്ടിയാണ് അലവന്‍സ്
നല്‍കുന്നത്;
(ഡി)
മറ്റാവശ്യങ്ങള്‍ക്ക്
വേണ്ടി (മേശ വിരി,
കിടക്ക വിരി മുതലായവ)
പ്രതിവര്‍ഷം എത്ര
മീറ്റര്‍ തുണി
വാങ്ങുന്നുണ്ട്;
(ഇ)
സര്‍ക്കാര്‍
ചെലവില്‍ വാങ്ങുന്ന
ഇത്തരം തുണിത്തരങ്ങള്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
മില്ലുകളില്‍ നിന്നോ
ഖാദി, കെെത്തറി
എന്നിവിടങ്ങളില്‍
നിന്നോ വാങ്ങുന്ന
കാര്യം
നിര്ബന്ധമാക്കുവാന്
സാധിക്കുമോ?
വൈദ്യുതപദ്ധതികള്‍
3953.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുതപദ്ധതികള്‍,
താപവൈദ്യുതപദ്ധതികള്,
ആണവനിലയങ്ങള്‍,
സൗരോര്‍ജ്ജ പദ്ധതികള്‍
എന്നിവയില്‍ നിന്നും
പ്രതിവര്‍ഷം ആകെ എത്ര
വൈദ്യുതി
ഉത്പാദിപ്പിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
വൈദ്യുതി ആവശ്യകത
നിറവേറ്റാന്‍
നിലവിലുള്ള പദ്ധതികള്‍
പര്യാപ്തമാണോ;
(സി)
വൈദ്യുതിയുടെ
ഉല്പാദനം
മെച്ചപ്പെടുത്തുന്നതിനായി
സമയബന്ധിതമായി
വൈദ്യുതപദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
കേരളത്തിലെ
കരിമണലില്‍
വന്‍തോതിലുള്ള തോറിയം
നിക്ഷേപമുള്ളതിനാല്‍
തോറിയം ഉപയോഗിച്ചുള്ള
വൈദ്യുതി ഉത്പാദന
നിലയങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിശോധിക്കുമോ?
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതി
3954.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ വേനലില്‍
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമോ;
(ബി)
ഇല്ലെങ്കില്‍
പകരം സംവിധാനം
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പുറത്ത്
നിന്ന് വൈദ്യുതി
വാങ്ങുമ്പോള്‍ അതിന്റെ
നിരക്ക് എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
2016-17
വര്‍ഷത്തില്‍
സര്‍ക്കാര്‍ വൈദ്യുതി
വില്പന
നടത്തിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
അതിന്റെ അളവ്, വില, ആകെ
ലഭിച്ച തുക എന്നിവ
വ്യക്തമാക്കാമോ?
നിലമ്പൂര്‍,
എടക്കര 66KV സബ്
സ്റ്റേഷനുകള്‍
3955.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍,
എടക്കര 66KV സബ്
സ്റ്റേഷനുകള്‍ 110KV
സബ് സ്റ്റേഷന് ആയി
ഉയര്‍ത്തുവാനുള്ള
പ്രവൃത്തികള്‍ക്ക് വനം
വകുപ്പില്‍ നിന്ന്
ലഭിക്കേണ്ട
ക്ലിയറന്‍സുകള്‍
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
മഞ്ചേരി-നിലമ്പൂര്‍
66KV ലൈന്‍ 110KV ആക്കി
ഉയര്‍ത്തുവാനുള്ള ജോലി
എന്നത്തേക്ക്
പൂര്‍ത്തിയാക്കും എന്ന്
വിശദമാക്കാമോ;
(സി)
പൂക്കോട്ടുംപാടം
33KV ലൈന്‍ 110KV ആക്കി
ഉയര്‍ത്തുവാനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കും;
വിശദമാക്കാമോ?