'സ്റ്റേറ്റ്
ലെവല്‍ എക്സ്പോര്‍ട്ട്
പ്രൊമോഷന് കമ്മിറ്റി'
3843.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
'സ്റ്റേറ്റ് ലെവല്‍
എക്സ്പോര്‍ട്ട്
പ്രൊമോഷന് കമ്മിറ്റി'
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
കമ്മിറ്റിയില്‍
ആരൊക്കെയാണ് ഉള്ളത്;
പേരു വിവരം
വെളിപ്പെടുത്തുമോ;
ഇതിന്റെ ആസ്ഥാനം
എവിടെയാണ്;
(ഡി)
ഈ
കമ്മിറ്റിയുടെ ലക്ഷ്യം
എന്തെന്ന്
വിശദമാക്കുമോ?
ലിഡാ
ജേക്കബ് കമ്മിറ്റി
3844.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
വ്യാപാരികളുടെ
പ്രശ്നങ്ങള്‍
പഠിക്കുന്നതിന്
പന്ത്രണ്ടാം കേരള
നിയമസഭയുടെ കാലത്ത്
നിയോഗിച്ചിരുന്ന
ശ്രീമതി ലിഡാ ജേക്കബ്
അദ്ധ്യക്ഷയായ കമ്മിറ്റി
റിപ്പോര്‍ട്ട്
സര്പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അതിവേഗ
റെയില്‍പ്പാത
T 3845.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിവേഗ
റെയില്‍പ്പാത
നിര്‍മ്മാണത്തിനുള്ള
സാദ്ധ്യതാപഠന
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ഉത്തമ താല്പര്യവും, ഈ
മേഖലയില്‍
നിര്‍മ്മാണച്ചെലവ്
താരതമ്യേന
കുറവായിരിക്കുമെന്നതും
കണക്കിലെടുത്ത്,പ്രസ്തുത
പാതകാസര്ഗോഡ് വരെ
നീട്ടണമെന്ന ആവശ്യം
അംഗീകരിക്കുമോ;
വ്യക്തമാക്കുമോ?
തോറിയം
റിയാക്ടര്‍
3846.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
26.09.2016ലെ
നക്ഷത്രമിടാത്ത ചോദ്യം
നമ്പര്‍ 51 പ്രകാരം
മോണോസൈറ്റ് 1957ലെ MDR
ആക്ട് പ്രകാരം കരിമണല്‍
ടണ്ണിന് 125 രൂപ എന്ന
നിരക്കിലാണ്
നിശ്ചയിച്ചിട്ടുള്ളത്
എന്ന് ഉത്തരം
നല്‍കിയിരുന്നു. അതിൽ
തോറിയം അടക്കമുള്ള
വിലപിടിപ്പുള്ള
ധാതുക്കള്‍ ഉള്ളതിനാല്‍
അതിനനുസരിച്ചുള്ള
റോയല്‍റ്റിയും വിലയും
പുതുക്കി
നിശ്ചയിക്കാന്‍ എന്ത്
നടപടിയാണ് സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
തോറിയം
കൊണ്ടുള്ള
റിയാക്ടറുകള്‍
പ്രവര്‍ത്തിപ്പിച്ചാല്‍
100 വര്‍ഷക്കാലം
ആവശ്യമായ വൈദ്യുതി
ഉല്പാദിപ്പിക്കാനുള്ള
തോറിയം കേരളത്തിലെ
തീരപ്രദേശത്ത് ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
എന്ത് നടപടി
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
ചെറുകിട
ഇടത്തരം വ്യവസായ സംരംഭങ്ങള്‍
3847.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
ഇടത്തരം വ്യവസായ
സംരംഭങ്ങളുടെ
പ്രശ്നങ്ങളും
സാധ്യതകളും
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
(ബി)
ചെറുകിട
ഇടത്തരം വ്യവസായ
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ചെറുകിട
ഇടത്തരം വ്യവസായങ്ങളെ
സംരക്ഷിക്കുന്നതിന് നടപടി
3848.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
ചെറുകിട ഇടത്തരം
വ്യവസായങ്ങളെ
സംരക്ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
വ്യവസായ
വകുപ്പിന്റെ വിവിധ ഓഫീസുകള്‍
3849.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്റെ
വിവിധ ഓഫീസുകള്‍
വന്‍തുക വാടകയിനത്തില്‍
നല്‍കിയാണ്
പ്രവര്‍ത്തിക്കുന്നതെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളുടെ
ഏകോപനവും സാമ്പത്തിക,
സമയ ലാഭവും പരിഗണിച്ച്
വ്യവസായ വകുപ്പിന്റെ
തന്നെ ഭൂമിയിലോ
സര്‍ക്കാര്‍
കണ്ടെത്തുന്ന
സൗകര്യപ്രദമായ സ്ഥലത്തോ
വ്യവസായ വകുപ്പിന്റെ
വിവിധ ഓഫീസുകള്‍
പ്രവര്‍ത്തിക്കത്തക്കവിധം
ഓഫീസ് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വ്യവസായ
പാര്‍ക്കുകള്‍
3850.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എല്ലാ മണ്ഡലങ്ങളിലും
ഭൂമി ലഭ്യമാകുമെങ്കില്‍
അതാത് പ്രദേശവുമായി
ബന്ധപ്പെട്ട ചെറുകിട
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിലേക്കായി
വ്യവസായ പാര്‍ക്കുകള്‍
തുടങ്ങുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ?
ആറന്മുള
കണ്ണാടിയുടെ പേരില്‍ വ്യാജ
കണ്ണാടികള്‍
3851.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക
പ്രശസ്തമായ ആറന്മുള
കണ്ണാടിയുടെ പേരില്‍
വ്യാജ കണ്ണാടികള്‍
വിപണിയില്‍ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വ്യാജ കണ്ണാടികള്‍
പ്രചരിപ്പിച്ച് ഈ പൈതൃക
സമ്പത്തിനെ
തകര്‍ക്കുന്നതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
നിക്ഷേപം
ആകര്‍ഷിക്കുന്നതിന് വേണ്ടി
ചെയ്ത കാര്യങ്ങള്‍
3852.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യവസായ മേഖലയിൽ
നിക്ഷേപം
ആകര്‍ഷിക്കുന്നതിന്
വേണ്ടി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജിം
(ഗ്ലോബല്‍
ഇന്വെസ്സേഴ്സ് മീറ്റ്)
പോലെയുള്ള പരിപാടികള്‍
നടത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(സി)
മുഖ്യമന്ത്രി
/മന്ത്രിമാര്എന്നിവരുടെ
വിദേശ യാത്രകളില്‍
കേരളത്തിലെ വ്യവസായ
രംഗത്തെ
നിക്ഷേപങ്ങള്‍ക്ക്
ധാരണാ പത്രം
ഒപ്പുവെച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഏത് രാജ്യം, വ്യവസായം,
തുക തുടങ്ങിയ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നഷ്ടത്തിൽ
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
3853.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
നിലവിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളിൽ നഷ്ടത്തിൽ
പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ ?
ധാതുമണല്‍
ഖനനം
3854.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെ ഏതെല്ലാം
സ്ഥാപനങ്ങളാണ്
തീരപ്രദേശങ്ങളില്‍
നിന്നും ധാതുമണല്‍ ഖനനം
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
ഖനനത്തിന്
സര്‍ക്കാരിന്റെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
അനുമതിയുണ്ടോയെന്ന്
ബന്ധപ്പെട്ടവര്‍ ഉറപ്പ്
വരുത്താറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലം എത്ര
ടണ്‍ ധാതുമണലാണ്
സംസ്ഥാനത്തിന്
പുറത്തേക്ക്
കൊണ്ടുപോയതെന്ന്
വിശദമാക്കാമോ?
പാലക്കാട്
തൃശ്ശൂര്‍ വ്യവസായ ഇടനാഴി
3855.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്-
തൃശ്ശൂര്‍ വ്യവസായ
ഇടനാഴി പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
മാസ്റ്റര്‍ പദ്ധതികളാണ്
ഇതിലൂടെ വിഭാവനം
ചെയ്തിട്ടുള്ളത്;
(സി)
പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിലേയ്ക്കാവശ്യമായ
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താന്‍ നടപടി
3856.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയെന്നു
വ്യക്തമാക്കുമോ
(ബി)
ഇവയെ
ലാഭകരമാക്കാന്‍
എന്തൊക്കെ പുതിയ
നടപടികള്‍ സ്വീകരിക്കും
(സി)
ഓരോന്നിനും
പുതിയ പദ്ധതി വിഹിതം
നല്കി പുതിയ
വെല്ലുവിളികള്‍
നേരിടാന്‍ സഹായിക്കുമോ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
3857.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പദ്ഘടനയുടെ
വളര്‍ച്ചക്ക്,
പ്രത്യേകിച്ച്
ഉല്‍പ്പാദന നിര്‍മ്മാണ
മേഖലയുടെ വികസനത്തില്‍
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
വഹിക്കുന്ന പങ്ക്
വ്യക്തമാക്കാമോ;
(ബി)
വ്യവസായ
വകുപ്പിന് കീഴിലുള്ള
സംസ്ഥാന പൊതുമേഖല
സ്ഥാപനങ്ങളുടെ 2012
മൂതലുള്ള ഉല്‍പ്പാദന
മൂല്യവും വിറ്റുവരവും
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ?
വ്യാവസായിക
ഇടനാഴി
3858.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക ഇടനാഴി
സ്ഥാപിക്കാന്‍
എന്തെല്ലാം നടപടികള്‍
കൈകൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളാണ് ഇതിന്റെ
പരിധിയില്‍
വരുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
ഇതിന്
എന്തെല്ലാം കേന്ദ്ര
സഹായമാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇടനാഴി
സ്ഥാപിക്കുന്നതിനുളള
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്?
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ അധീനതയിലുള്ള
ഭൂമി
3859.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
വ്യവസായ വകുപ്പിന്റെ
അധീനതയിലുള്ള ഭൂമിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതില്‍
വിവിധ
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചിട്ടുള്ള
ഭൂമിയുടെ വിശദാംശം
ലഭ്യമാക്കുമോ; ഏത്
സ്ഥാപനത്തിന് വേണ്ടി
എത്ര ഭൂമി
വിനിയോഗിച്ചു;
(സി)
ഉപയോഗിക്കപ്പെടാതെ
കിടക്കുന്ന ഭൂമി
എത്രമാത്രം ഉണ്ടെന്നും
ഈ ഭൂമി ഉപയോഗപ്പെടുത്തി
സംരംഭങ്ങള്‍ തുടങ്ങാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
ഹൈമാസ്റ്റ് ലൈറ്റ്
3860.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
മൂന്ന്
ഗ്രാമപഞ്ചായത്തുകളിലായി
ഒമ്പത് സ്ഥലങ്ങളില്‍
ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിക്കുന്നതിന് G.O
(RT) 1208/2016/LSWD
തീയതി 4.3.2016 പ്രകാരം
ഭരണാനുമതി നല്കിയ
24,50,000 (ഇരുപത്തി
നാല് ലക്ഷത്തി
അമ്പതിനായിരം) രൂപയുടെ
പദ്ധതി കൊല്ലത്തെ കേരള
ഇലക്ട്രിക്കല്‍ ആന്റ്
അലൈഡ് എഞ്ചിനീയറിംഗ്
കമ്പനി
(KEL) ലിമിറ്റഡിനെ
പ്രവര്‍ത്തി
നടപ്പാക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ളതായി
അറിയാമോ;
(ബി)
എം.എല്‍.എ.
യുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നാണോ
എസ്റ്റിമേറ്റ് തുക
അനുവദിച്ചിട്ടുള്ളത്;
(സി)
എങ്കില്‍
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
KEL ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
പ്രസ്തുത
പ്രവൃത്തി ഏറ്റെടുത്ത്
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ KEL-ന്റെ
മുന്നിലുണ്ടോ;
ഇല്ലെങ്കില്‍ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും
എന്ന് വ്യക്തമാക്കാമോ?
കുറ്റ്യാടി
നാളികേര പാര്‍ക്ക്
3861.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നാളികേര പാര്‍ക്കിനു
വേണ്ടി
കെ.എസ്.എെ.ഡി.സി.
സമര്‍പ്പിച്ച രൂപരേഖ
അനുസരിച്ച് 42 കോടി
രൂപയുടെ ഭരണാനുമതി
നല്കിയിട്ടുണ്ടാ;
(ബി)
എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
എന്നാല്‍
പദ്ധതിക്കായി
ഏറ്റെടുത്ത സ്ഥലത്തിന്
ഉയര്‍ന്ന നഷ്ടപരിഹാരം
ആവശ്യപ്പെട്ട് സ്ഥലമുടമ
ഹെെക്കോടതിയെ
സമീപിക്കുകയുണ്ടായോ;
(ഡി)
കോടതി
ഉയര്‍ന്ന നഷ്ടപരിഹാരം
അനുവദിക്കുകയുണ്ടായോ;
(ഇ)
ഇതിനെതിരെ
സര്‍ക്കാര്‍ അപ്പീല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(എഫ്)
എങ്കില്‍
പ്രസ്തുത കേസ്
എപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ?
ഹൈമാസ്റ്റ്
ലൈറ്റുകള്‍
3862.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
ഹൈമാസ്റ്റ്
ലൈറ്റിന്റെയും അനുബന്ധ
ഉപകരണങ്ങളുടെയും
നിര്‍മ്മാണം
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഹൈമാസ്റ്റ്
ലൈറ്റുകള്‍ വിതരണം
ചെയ്യുന്നതിന്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുള്ള
സ്ഥാപനങ്ങള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ വ്യവസായ
വളര്‍ച്ചാകേന്ദ്രം
3863.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
അധീനതയില്‍
ആയിരക്കണക്കിന് ഏക്കര്‍
ഭൂമി ലഭ്യമായിട്ടും
നാളിതുവരെയായും ഒരു
വ്യവസായ സ്ഥാപനവും
പൊതുമേഖലയില്‍
ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കയ്യൂര്‍-ചീമേനി
പഞ്ചായത്തില്‍ നിരവധി
ഏക്കര്‍ സര്‍ക്കാര്‍
ഭൂമി
ലഭ്യമായിട്ടുള്ളതിനാല്‍
ഇവിടം കേന്ദ്രീകരിച്ച്
ഒരു വ്യവസായ
വളര്‍ച്ചാകേന്ദ്രം
ആരംഭിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ?
കാസര്‍കോട്
ജില്ലയില്‍
വ്യവസായവകുപ്പിന്റെ
അധീനതയിലുള്ള സ്ഥലങ്ങള്‍
3864.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
വ്യവസായവകുപ്പിന്റെ
അധീനതയിലുള്ള
സ്ഥലങ്ങള്‍
എവിടെയൊക്കെയാണെന്നും,
എത്ര വീതമാണെന്നും
വ്യക്തമാക്കുമോ;
(ബി)
കാസര്‍കോട്
ജില്ലയില്‍ പുതിയ
വ്യവസായ സംരഭങ്ങള്‍
ആരംഭിക്കാന്‍
സര്‍ക്കാര്‍
ആലോചനയുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതു സംബന്ധിച്ച്
വിശദീകരിക്കാമോ;
കാസര്‍കോട്
ജില്ലയിലുള്ള
സര്‍ക്കാര്‍ വ്യവസായ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്; ഇവയില്‍
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും,
ഓരോന്നിന്റെയും
പ്രതിവര്‍ഷ ലാഭവിഹിതം
എത്രയാണെന്നും
വിശദീകരിക്കാമോ?
സിഡ്കോയുടെ
പ്രവര്‍ത്തനം
3865.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിയന്ത്രിത സ്ഥാപനമായ
സിഡ്കോ 2011-12
സാമ്പത്തിക
വര്‍ഷത്തില്‍
ലാഭത്തില്‍ ആയിരുന്നോ
പ്രവര്‍ത്തിച്ചത് എന്ന്
വ്യക്തമാക്കാമോ ;
(ബി)
തുടര്‍ന്നുള്ള
സാമ്പത്തിക
വര്‍ഷങ്ങളില്‍
സിഡ്കോയുടെ പ്രതിവര്‍ഷ
ലാഭനഷ്ട കണക്കുകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ; സിഡ്കോയുടെ
അക്രഡിറ്റേഷന്
റദ്ദാക്കിയിട്ടുണ്ടോ;
(സി)
സിഡ്കോ
സാമ്പത്തിക
നഷ്ടത്തിലാവാന്‍ ഇടയായ
സാഹചര്യങ്ങള്‍ എന്താണ്;
ആയതിന്
കാരണക്കാരായവര്‍ക്കെതിരെ
അന്വേഷണം നടത്തി
തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
മാവേലിക്കര
കൊച്ചാലുംമൂട്
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
3866.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കൊച്ചാലുംമൂട്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍
ഏതെല്ലാം യൂണിറ്റുകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
ഏതെല്ലാമാണ്
പ്രവര്ത്തനരഹിതമായിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(ബി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളിലെ
പ്രവര്‍ത്തിക്കാത്ത
സ്ഥാപനങ്ങള്‍
ഏറ്റെടുത്ത്
സ്റ്റാര്‍ട്ട് അപ്പ്
സംരംഭകര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
ഹൈമാസ്റ്റ് ലൈറ്റ്
3867.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍ ആറ്
ഗ്രാമപഞ്ചായത്തുകളിലായി
18 സ്ഥലങ്ങളില്‍
ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിക്കുന്നതിന് G.O.
(RT) No.526/2016/LSGD
തീയതി 9.2.2016 പ്രകാരം
സര്‍ക്കാര്‍ ഭരണാനുമതി
നല്കിയ പദ്ധതി
കൊല്ലത്തെ കേരള
ഇലക്ട്രിക്കല്‍ ആന്റ്
അലൈഡ് എഞ്ചിനീയറിംഗ്
കമ്പനി ( KEL)
ലിമിറ്റഡിനെ പ്രവൃത്തി
നടപ്പാക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ളതായി
അറിയാമോ;
(ബി)
49,99,900
(നാല്പത്തൊമ്പത്
ലക്ഷത്തി തൊണ്ണൂറ്റി
ഒന്പതിനായിരത്തി
തൊളളായിരം) രൂപയാണോ
പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
എം.എല്‍.എ.
യുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നാണോ
പ്രസ്തുത എസ്റ്റിമേറ്റ്
തുക
അനുവദിച്ചിട്ടുള്ളത്;
(ഡി)
പ്രവൃത്തി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ഇ)
പ്രവൃത്തി
തുടങ്ങിയിട്ടില്ലെങ്കില്‍
കെ.ഇ.എല്‍.
ഇക്കാര്യത്തില്‍
നാളിതുവരെ കൈക്കൊണ്ട
നടപടിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെ;
(എഫ്)
പ്രവൃത്തി
ഏറ്റെടുത്ത്
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ കെ.ഇ.എല്‍.
ന്റെ മുന്നിലുണ്ടോ;
ഇല്ലെങ്കില്‍ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
സിഡ്കോയില്‍
വര്‍ക്കര്‍ തസ്തികയിലെ ശമ്പള
പരിഷ്കരണം
3868.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിഡ്കോയില്‍ വര്‍ക്കര്‍
തസ്തികയില്‍ എത്ര
ജീവനക്കാര്‍ ജോലി
നോക്കുന്നു; ഇവരുടെ
ശമ്പള പരിഷ്കരണം
അവസാനമായി
നടപ്പിലാക്കിയത്
എന്നാണ്; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വര്‍ക്കര്‍
തസ്തിക ഒഴികെയുള്ള
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വര്ക്കര്മാരുടെടെയും
മറ്റ് ജീവനക്കാരുടെയും
ശമ്പള പരിഷ്കരണം
ഒന്നിച്ചു
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
ഒരേ
ഓഫീസിലെ ജീവനക്കാരുടെ
ശമ്പള പരിഷ്കരണത്തിലെ
വ്യത്യസ്ത രീതി
ഒഴിവാക്കി വര്‍ക്കര്‍
തസ്തികയിലെ
ജീവനക്കാര്‍ക്കും
മുന്‍കാല
പ്രാബല്യത്തോടെ ശമ്പള
പരിഷ്കരണം
നടപ്പിലാക്കുമോ?
കുപ്പിവെള്ള
ഫാക്ടറികള്‍
T 3869.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ഉടമസ്ഥതയിലും
പൊതുമേഖലയിലും
സ്വകാര്യമേഖലയിലുമായി
എത്ര കുപ്പിവെള്ള
ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന കണക്ക്
ലഭ്യമാക്കാമോ;
(ബി)
കുപ്പിവെള്ള
ഫാക്ടറികള്‍
ആരംഭിക്കുന്നതിന്
അനുവാദം നല്കുവാന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ:
(സി)
വരള്‍ച്ച
പരിഗണിച്ച് പുതിയ
ഫാക്ടറികള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പുതിയ ഫാക്ടറികള്‍ക്ക്
അനുമതി തേടിയുള്ള
അപേക്ഷകള്‍
നിലവിലുണ്ടോ,
വ്യക്തമാക്കാമോ?
നെടുമങ്ങാട്
കേന്ദ്രീകരിച്ച് വ്യവസായ
സ്ഥാപനം
3870.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
കേന്ദ്രീകരിച്ച് ഒരു
വ്യവസായ സ്ഥാപനം
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട്
സര്‍ക്കാരിന് നിവേദനം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്മേൽ എന്ത് നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
വ്യവസായ സ്ഥാപനം
സ്ഥാപിക്കാനുള്ള
സാധ്യതാ പഠനം
നടത്തുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
വ്യവസായമേഖല
പുനരുജ്ജീവിപ്പിക്കാന്‍ നടപടി
3871.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായമേഖല
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തൊക്കെ പുതിയ
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്നറിയിക്കുമോ;
(ബി)
ഏതൊക്കെ
ഏജന്‍സികള്‍ മുഖേനയാണ്
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കുന്നത്
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സംസ്ഥാനത്തേക്ക്
കൂടുതല്‍ വ്യവസായ
നിക്ഷേപം
ആകര്‍ഷിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നറിയിക്കാമോ?
കെല്‍ട്രോണ്‍
ജീവനക്കാരുടെ ശമ്പളപരിഷ്കരണം
3872.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണ്‍
ജീവനക്കാരുടെ
ശമ്പളപരിഷ്കരണ
ദീര്‍ഘകാല കരാര്‍
31.03.2012-ൽ
അവസാനിച്ചതായും
പുതുക്കിയ കരാര്‍
സംബന്ധിച്ചുള്ള
പ്രൊപ്പോസല്‍ വ്യവസായ
വകുപ്പില്‍ ഉള്ളതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച ഫയലില്‍
(No.P.U-D2/4/2016-Fin(e-51355)/
IND-D3/1/2016-IND(e-49827)
എന്തെങ്കിലും നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കെല്‍ട്രോണ്‍
ജീവനക്കാരുടെ വേജ്
റിവിഷന്‍ നടപ്പാക്കാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
കെല്‍ട്രോണിലെ
ഒഴിവുകള്‍
T 3873.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
നിലവിലുളള നിരവധി
ഒഴിവുകളിലേക്കുള്ള
നിയമനങ്ങള്‍
പി.എസ്.സി.ക്ക്
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായുളള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
കെല്‍ട്രോണില്‍
ഏതെല്ലാം തസ്തികകളില്‍
എത്ര വീതം ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കെല്‍ട്രോണിലെ
മുഴുവന്‍ നിയമനങ്ങളും
പി.എസ്.സി.യിലൂടെ
നടത്തി നിയമനം
സുതാര്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെല്‍ട്രോണിലെ
ശമ്പളപരിഷ്ക്കരണം
T 3874.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
2012ല്‍ നടക്കേണ്ട
ശമ്പള പരിഷ്ക്കരണം
ഇതുവരെ
നടന്നിട്ടില്ലാത്ത
സാഹചര്യത്തില്‍ അടുത്ത
ശമ്പള പരിഷ്ക്കരണം
എന്നത്തേക്ക്
നടത്താനാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കെല്‍ട്രോണില്‍
രണ്ട് തരം ഡി.എ.
സമ്പ്രദായം
നിലവിലുള്ളതിനെ
ഏകീകരിച്ച് ഒരു ഡി.എ.
സമ്പ്രദായമായി
മാറ്റുന്നതിന്റെ സാധ്യത
പരിശോധിച്ച്
പുന:ക്രമീകരണം
നടത്തുമോ;
(സി)
കെല്‍ട്രോണിലെ
ശമ്പളപരിഷ്ക്കരണത്തിന്
5 വര്‍ഷ കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
ട്രാവന്‍കൂര്‍-കൊച്ചിന്
കെമിക്കല്‍സ്
3875.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഏറ്റവും വലിയ സംസ്ഥാന
പൊതുമേഖലാ സ്ഥാപനമായ
റ്റി.റ്റി.സി.
(ട്രാവന്‍കൂര്‍-കൊച്ചിന്
കെമിക്കല്‍സ്)
ലിമിറ്റഡിന്റെ ഇന്നത്തെ
സ്ഥിതിഗതികള്‍
എന്തെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസായ സ്ഥാപനം ഇന്നു
നേരിടുന്ന
പ്രതിസന്ധികള്‍
പരിഹരിക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് ;
(സി)
വൈദ്യുതി
പ്രധാന അസംസ്കൃത
വസ്തുവായ
റ്റി.റ്റി.സി.ക്ക്
ഓപ്പണ്‍ ആക്സസില്‍
വൈദ്യുതി
വാങ്ങുന്നതിനുള്ള
അനുമതി ആവശ്യപ്പെട്ട്
സ്ഥാപനം നിവേദനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തീരുമാനം
എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
റ്റി.റ്റി.സി.
യുടെ ഉത്പന്നങ്ങളുടെ
വിപണനത്തിന് ഇന്നത്തെ
സംവിധാനം പര്യാപ്തമാണോ;
എന്ത് മാറ്റമാണ്
ലക്ഷ്യമിടുന്നത്;
(ഇ)
വ്യവസായശാലയുടെ
വളര്‍ച്ചയ്ക്കും
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതിനുമായി
ഇതുവരെ എന്തെല്ലാം
കാര്യങ്ങള്‍
നടപ്പിലാക്കി?
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
പ്രവര്‍ത്തനം
3876.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ആന്‍സലന്‍
,,
പി. ഉണ്ണി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
മുന്‍കാലങ്ങളില്‍
വിവിധ
സംരംഭങ്ങള്‍ക്കായി
ഏറ്റെടുക്കുകയും
പ്രവര്‍ത്തനം
ആരംഭിക്കാതിരിക്കുകയോ
പ്രവര്‍ത്തനം
നിലയ്ക്കുകയോ
ചെയ്തിട്ടുമുള്ള
വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള സ്ഥലം
തിരിച്ചെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വ്യവസായം
ആരംഭിക്കുന്നതിന്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍
ഭൂമിയോ കെട്ടിടങ്ങളോ
ലഭ്യമാക്കുന്നതിന്
നിലവില്‍ എന്തെല്ലാം
വ്യവസ്ഥകളാണുള്ളത്;
നടപടിക്രമങ്ങള്‍
വേഗത്തിലും
സുതാര്യവുമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വ്യവസായത്തിനുള്ള
പബ്ലിക് സെക്ടര്‍ യൂണിറ്റ്
3877.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തില്‍
വ്യവസായത്തിനുള്ള
പബ്ലിക് സെക്ടര്‍
യൂണിറ്റ്
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
പൂട്ടിക്കിടക്കുന്ന
സ്പിന്നിംഗ് മില്ലുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
3878.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൂട്ടിക്കിടക്കുന്ന
സ്പിന്നിംഗ് മില്ലുകള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
പൂട്ടിക്കിടന്ന എത്ര
സ്പിന്നിംഗ്
മില്ലുകളാണ് ഇൗ
സര്‍ക്കാര്‍ തുറന്ന്
പ്രവര്‍ത്തിപ്പിച്ചത്;
ഇനി എത്ര എണ്ണം
പൂട്ടിക്കിടക്കുകയാണ്;
(സി)
പൂട്ടിക്കിടക്കുന്ന
സ്പിന്നിംഗ് മില്ലുകള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
എത്ര തുകയുടെ
പദ്ധതിയാണ്
തയ്യാറാക്കിയിട്ടുളളത്;
ഇതില്‍ എത്ര തുക
വിനിയോഗിച്ചു;
(ഡി)
സെന്‍ട്രലെെസ്ഡ്
കോട്ടണ്‍ പര്‍ച്ചേസ്
കമ്മിറ്റി
പുനഃസംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്‍െറ
പുനഃസംഘടനയില്‍ കേന്ദ്ര
സര്‍ക്കാരിന്‍െറ
കോട്ടണ്‍
കോര്പ്പറേഷന് ഓഫ്
ഇന്ത്യയുടെ പ്രതിനിധിയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഇ)
വില
താരതമ്യപഠനത്തിന്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍, ഇതു മൂലം
പുനഃസംഘടനയില്‍
എന്തെങ്കിലും
പ്രതിസന്ധി
നേരിട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
ഉപകരണങ്ങളുടെ ഉത്പാദനം
3879.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യത്തൊഴിലാളികളുടെ
ഉപകരണങ്ങളായ വല, വലയുടെ
ചരടുകള്‍,
കൊളുത്തുകള്‍
എന്നിവയുടെ
ഉത്പാദനത്തിനായി
ചെറുകിട വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
അനധികൃത
ധാതുമണല്‍ ഖനനം
3880.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
ധാതുമണല്‍ ഖനനം തടയാന്‍
എന്തെല്ലാം നിയമങ്ങളാണ്
സംസ്ഥാനത്ത്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
നിയമങ്ങള്‍
അപര്യാപ്തമാണെന്ന്
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
കഴിഞ്ഞ 5
വര്‍ഷത്തിനുള്ളില്‍
അനധികൃതമായി ഉദ്ദേശം
എത്ര ടണ്‍ ധാതു മണല്‍
ഖനനം നടത്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
വാണിജ്യാടിസ്ഥാനത്തിലുള്ള
വില എത്രയാണെന്ന്
അറിവുണ്ടോയെന്ന്
വിശദമാക്കാമോ;
(ഇ)
ധാതു
മണല്‍ ഖനനവുമായി
ബന്ധപ്പെട്ട്
സര്‍ക്കരിന് കഴിഞ്ഞ 5
വര്‍ഷത്തില്‍ എത്ര കോടി
രൂപയുടെ വരുമാനമാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സംസ്ഥാനത്ത്
ധാതു മണലിന്റെ
നിക്ഷേപവും അതിന്റെ
മൂല്യവും എത്രയാണ്
എന്നുള്ളതിന്റെ കണക്ക്
ലഭ്യമാക്കാമോ?
കരമണലില്‍
നിന്നും ലോഹങ്ങള്‍
3881.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
തീരപ്രദേശങ്ങളില്‍
നിക്ഷിപ്തമായിട്ടുള്ള
ലോകോത്തര നിലവാരമുള്ള
കരമണലില്‍ നിന്നും
ലോഹങ്ങള്‍
വേര്‍തിരിച്ചെടുത്ത്
വാണിജ്യാടിസ്ഥാനത്തില്‍
വില്ക്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടന്നതായി
വിശദീകരിക്കാമോ;
(ബി)
ധാതുമണല്‍
ഖനനവുമായി ബന്ധപ്പെട്ട്
പരിസ്ഥിതി വകുപ്പിന്റെ
ഏതെല്ലാം ഉത്തരവുകളാണ്
സംസ്ഥാനത്ത്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അറ്റോമിക്
മിനറല്‍ ഡയറക്റ്ററേറ്റ്
സംസ്ഥാനത്തെ
ധാതുമണലുകളെ കുറിച്ച്
നടത്തിയ പഠനങ്ങളുടെ
റിപ്പോര്‍ട്ട്
ലഭ്യമാണോ; ഈ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
ആറ്റോമിക്
എനര്‍ജി റഗുലേറ്ററി
ബോര്‍ഡിന്റെ ലൈസന്‍സ്
3882.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കരിമണല്‍ ഖനനം
നടത്തുന്ന
കമ്പനികള്‍ക്ക്
ആറ്റോമിക് എനര്‍ജി
റഗുലേറ്ററി ബോര്‍ഡിന്റെ
ലൈസന്‍സ് ആവശ്യമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
എത്ര കമ്പനികള്‍ക്ക്
മേല്‍പ്പറഞ്ഞ ലൈസന്‍സ്
ലഭ്യമായിട്ടുണ്ടെന്ന
കാര്യം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ലൈസന്‍സ് ഇല്ലാത്ത
ഏതെല്ലാം കമ്പനികള്‍
ധാതുഖനനത്തില്‍
ഏര്പ്പെട്ടിട്ടുണ്ടെന്നുളളതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഇന്ത്യന്‍
റെയര്‍ എര്‍ത്ത്സ്
ലിമിറ്റഡ് കരിമണല്‍
കയറ്റുമതി
നടത്തുമ്പോള്‍
മോണോസൈറ്റ്
വേര്തിരിച്ചെടുക്കാറുണ്ടോ;
അതോ കരിമണല്‍
അങ്ങനെതന്നെയാണോ
കയറ്റുമതി
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ?
മോണസെെറ്റ്
ഖനനം
T 3883.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2001-02
മുതല്‍ 2016-17 വരെയുളള
കാലയളവില്‍ കേരളത്തില്‍
നിന്നും എത്ര ടണ്‍
മോണസെെറ്റ് ഖനനം
ചെയ്തിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കുമോ;
(ബി)
ഇക്കാലയളവില്‍
ഖനനം ചെയ്തെടുത്ത
മോണസെെറ്റിന്െറ
റോയല്‍റ്റി ഇനത്തില്‍
സംസ്ഥാനത്തിന് എത്ര രൂപ
ലഭിച്ചിട്ടുണ്ട്;
(സി)
കേരളത്തിലെ
കരിമണലിലടങ്ങിയിട്ടുളള
മോണസെെറ്റ്
നിക്ഷേപങ്ങളില്‍
നിന്നുളള തോറിയം
ഉപയോഗിച്ച് വെെദ്യുതി
പദ്ധതികള്‍
ആരംഭിക്കാന്‍
കേന്ദ്രാനുമതിക്കായി
നടപടിയെടുക്കുമോ?
കൈത്തറി
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
3884.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറിമേഖലയില്‍
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
കൈത്തറി സഹകരണ മേഖല
പുനഃസംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
ബ്ലോക്ക്
പഞ്ചായത്തുകളില്‍
ഇതിനകം ഹാന്റ്ലൂം
ക്ലസ്റ്ററുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
(സി)
ഹാന്റക്സിന്റെയും
ഹാന്‍വീവിന്റെയും
ഉല്പാദനത്തില് 2016ല്‍
എന്ത് വര്‍ദ്ധനവാണ്
രേഖപ്പെടുത്തിയിട്ടുള്ളത്?
ടെക്സ്റ്റെെല്‍
മേഖല അഭിമുഖീകരിക്കുന്ന
പ്രതിസന്ധി
3885.
ശ്രീ.സി.കൃഷ്ണന്
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടെക്സ്റ്റെെല്‍ മേഖല
അഭിമുഖീകരിക്കുന്ന
പ്രതിസന്ധി തരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
പ്രതിസന്ധിക്ക്
കാരണങ്ങള്‍
എന്തൊക്കെയാണെന്നാണ്
കണ്ടെത്തിയിട്ടുളളത്;
(സി)
കേന്ദ്ര
സര്‍ക്കാരിന്‍െറ
നയങ്ങള്‍ ഇതിന് എത്ര
മാത്രം
കാരണമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
അടഞ്ഞു
കിടന്ന മില്ലുകള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഇ)
മില്ലുകളുടെ
പ്രവര്‍ത്തനത്തെപ്പറ്റി
സമഗ്രമായി പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ഒരു കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
(എഫ്)
സംസ്ഥാനത്തെ
ടെക്സ്റ്റെെല്‍
മേഖലയിലെ
മാനേജുമെന്റുകളെ
കാര്യക്ഷമമാക്കിയും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിച്ചും ഇൗ
മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഖാദി
ബോര്‍ഡിന്റെ ഉടമസ്ഥതയില്‍
യൂണിറ്റുകള്‍
3886.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ ഖാദി
ബോര്‍ഡിന്റെ
ഉടമസ്ഥതയില്‍ ഏതെല്ലാം
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നും എവിടെയെല്ലാം
ഖാദി ബോര്‍ഡിന്
സ്വന്തമായി സ്ഥലം ഉണ്ട്
എന്നും അറിയിക്കാമോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ പരിയാരത്ത്
ഖാദി ബോര്‍ഡിന്റെ
ഉടമസ്ഥതയിലുളള സ്ഥലത്ത്
അനുയോജ്യമായ വികസന
പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഖാദി
ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലം
3887.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
പള്ളിച്ചല്‍
ഗ്രാമപഞ്ചായത്തിലെ
ഇടയ്ക്കോട്ട്
പ്രദേശത്ത് ഖാദി
ബോര്‍ഡിന്റെ
ഉടമസ്ഥതയിലും
കൈവശത്തിലും
ഭൂമിയുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നിലവിലെ അവസ്ഥയും
ഭൂമിയുടെ
വിസ്തീര്‍ണ്ണവും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍
ഖാദിബോര്‍ഡിന്റെ ഒരു
വ്യവസായ യൂണിറ്റ്
തുടങ്ങുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
പൂട്ടിക്കിടക്കുന്ന
ചെറുകിട ഖാദി വ്യവസായ
യൂണിറ്റുകള്‍
3888.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൂട്ടിക്കിടക്കുന്ന
ചെറുകിട ഖാദി വ്യവസായ
യൂണിറ്റുകള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
തയ്യാറാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
3889.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
ലെ പുതുക്കിയ ബജറ്റില്‍
പ്രഖ്യാപിച്ച ,ഒരു
പഞ്ചായത്തില്‍ ഒരു
കളിസ്ഥലം പദ്ധതിയില്‍
കോഴിക്കോട്
ജില്ലയില്‍
എവിടെയെല്ലാം
കളിസ്ഥലങ്ങള്‍
വികസിപ്പിക്കാന്‍
പദ്ധതിയാവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍പ്പെടുന്ന
ഏതെങ്കിലും കളിസ്ഥലം ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതി
3890.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഒരു
പഞ്ചായത്തില്‍ ഒരു
കളിസ്ഥലം പദ്ധതിയില്‍
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
ദേശീയ
ഗെയിംസിന്റെ സ്റ്റേഡിയം
സംരക്ഷിക്കാന്‍ നടപടി
3891.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ദേശീയ ഗെയിംസിന്റെ
സ്റ്റേഡിയങ്ങള്‍
സംരക്ഷിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയങ്ങള്‍
സംരക്ഷിച്ച് കായിക
പ്രതിഭകള്‍ക്ക്
സ്ഥിരമായി
പരിശീലനത്തിന് സൗകര്യം
ലഭ്യമാക്കുമോ?
ദേശീയ
ഗെയിംസിനായി
നിര്‍മ്മിക്കപ്പെട്ട
സ്റ്റേഡിയങ്ങള്‍
3892.
ശ്രീ.ബി.സത്യന്
,,
ആര്. രാജേഷ്
,,
കെ. ആന്‍സലന്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
നടന്ന ദേശീയ
ഗെയിംസിനായി
നിര്‍മ്മിക്കപ്പെട്ട
സ്റ്റേഡിയങ്ങളും
പരിശീലന കേന്ദ്രങ്ങളും
സംസ്ഥാനത്തെ കായിക
മേഖലയ്ക്ക് എത്ര മാത്രം
പ്രയോജനപ്രദമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ദേശീയ
ഗെയിംസിനു വേണ്ടി
നിര്‍മ്മിച്ച
കോര്‍ട്ടുകളും
സ്റ്റേഡിയങ്ങളും കായിക
താരങ്ങള്‍ക്ക്
ഉപകാരപ്രദമല്ലാത്ത വിധം
സംസ്ഥാന പോലീസ്
ഉള്‍പ്പെടെ ചില
വകുപ്പുകള്‍
സ്വന്തമാക്കിയിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇവ
സംസ്ഥാനത്തിന്റെ കായിക
മേഖലയുടെ
ഉന്നമനത്തിനായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഗെയിംസ്
വില്ലേജിനായി പ്രീ ഫാബ്
സാങ്കേതിക വിദ്യയില്‍
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍
ആവശ്യത്തിനുശേഷം
എപ്രകാരം
വിനിയോഗിച്ചെന്ന്
അറിയിക്കാമോ;
(ഡി)
ദേശീയ
ഗെയിംസ്
നടത്തിപ്പിലെയും
ഉപകരണങ്ങള്‍
വാങ്ങിയതിലെയും
അഴിമതിയെക്കുറിച്ച്
എ.ജി. ഓഡിറ്റിലെ
പരാമര്‍ശവും ധനകാര്യ
വകുപ്പ് നടത്തിയ
പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങളും
അറിയിക്കാമോ; വകുപ്പ്
തലത്തിലുളള അന്വേഷണം
നടക്കുന്നുണ്ടോ;
വിശദാശം
വെളിപ്പെടുത്തുമോ?
കായിക
കേരളത്തിന്റെ വളര്‍ച്ചയ്ക്ക്
സംവിധാനം
3893.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറസായ
സ്ഥലങ്ങള്‍
ഇല്ലാതായിക്കൊണ്ടിരിക്കുന്ന
സാഹചര്യങ്ങള്‍
കണക്കിലെടുത്ത് എല്ലാ
പഞ്ചായത്തുകളിലും
നഗരസഭകളിലും
കളിസ്ഥലങ്ങള്‍ക്കായി
ഭൂമി നില
നിര്‍ത്തുവാന്‍
എന്തെങ്കിലും സംവിധാനം
കൊണ്ടുവരുമോ;
(ബി)
ഗ്രാമ
- നഗരസഭകള്‍ക്ക്
വാര്‍ഷിക പദ്ധതിയില്‍
കളിസ്ഥലങ്ങള്‍ക്കായി
ഭൂമി വാങ്ങുന്നതിന്
പ്രത്യേക ഫണ്ട്
നീക്കിവയ്ക്കുമോ;
(സി)
കളിസ്ഥലങ്ങള്‍
സംബന്ധിച്ച് കൃത്യമായ
ഡാറ്റാബാങ്ക് കായിക
വകുപ്പ് തദ്ദേശസ്വയംഭരണ
വകുപ്പുമായി ചേര്‍ന്ന്
തയ്യാറാക്കുമോ?
എല്ലാ
പഞ്ചായത്തുകളിലും കളിക്കളം
3894.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
കളിക്കളം സ്ഥാപിക്കുന്ന
പദ്ധതി പ്രകാരം എത്ര
മിനി സ്റ്റേഡിയങ്ങളുടെ
പണി പൂര്‍ത്തീകരിച്ചു;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രത്യേക നിക്ഷേപ
പദ്ധതിയില്‍ നിന്നും
എന്ത് തുക
അനുവദിച്ചുവെന്നും
അതില്‍ എത്ര തുക ഇതിനകം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
സ്കൂള്‍
കുട്ടികള്‍ക്ക് നീന്തല്‍
പഠിക്കുന്നതിനുളള സംവിധാനം
3895.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
തലത്തിലെ
കുട്ടികള്‍ക്ക്
നീന്തല്‍
പഠിക്കുന്നതിനുളള
സംവിധാനം സര്‍ക്കാര്‍
തലത്തില്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും
നീന്തല്‍ പരിശീലനം
ലഭിക്കുന്നതിനുളള
പദ്ധതി നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
നെന്മാറ
മണ്ഡലത്തില്‍ കളിസ്ഥലം
3896.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
മുഴുവന്‍
പഞ്ചായത്തുകളിലും
കളിസ്ഥലം
തുടങ്ങുന്നതിനുള്ള
പദ്ധതിയില്‍ നെന്മാറ
മണ്ഡലത്തിലെ ഏതെങ്കിലും
പഞ്ചായത്തുകളെ
തെരെഞ്ഞെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കായികനയം
നടപ്പിലാക്കുന്നതിന് പദ്ധതി
3897.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികനയം
നടപ്പിലാക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; വിശദീകരിക്കുമോ;
(ബി)
കായിക
പ്രതിഭകളെ
ചെറുപ്രായത്തിലെ
കണ്ടെത്തി പരിശീലനം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
കേരളത്തില്‍
ഫുട്ബോള്‍ അക്കാഡമി
സ്ഥാപിച്ചിട്ടുണ്ടാേ;
ഇതിന്റെ പ്രവര്‍ത്തനം
വിശദീകരിക്കുമോ;
(ഡി)
കായികപ്രതിഭകളെ
കണ്ടെത്തുന്നതിന്
ഗ്രാമീണതലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദീകരിക്കുമോ?
പേരാവൂര്‍
ജിമ്മിജോര്‍ജ്
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
3898.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പേരാവൂര്‍
ജിമ്മിജോര്‍ജ്
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്നും
എപ്പോള്‍ നിർമ്മാണം
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ഫുട്ബോള്‍
അക്കാഡമി
3899.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്ത്യക്ക്
തന്നെ മാതൃകയാകുന്ന
തരത്തില്‍ കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
കേന്ദ്രീകരിച്ച്
സര്‍ക്കാര്‍
നിയന്ത്രണത്തില്‍ ഒരു
ഫുട്ബോള്‍ അക്കാദമി
ആരംഭിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ?
സ്പോര്‍ട്സ്
& ഗെയിംസ് അസോസിയേഷനുകള്‍
3900.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ കീഴില്‍
നിലവില്‍ എത്ര അംഗീകൃത
സ്പോര്‍ട്സ് &
ഗെയിംസ് അസോസിയേഷനുകള്‍
ഉണ്ട്; ഇവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
അസോസിയേഷനുകളില്‍
ഏറ്റവും കൂടുതല്‍
നേട്ടം മത്സരങ്ങളില്‍
കൈവരിക്കുന്ന
അസോസിയേഷന് ഏതാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേരള
വോളിബോളിന്റെ പുരുഷ,
വനിതാ യൂണിയന്
ടീമുകളുടെ കഴിഞ്ഞ
മൂന്ന് വര്‍ഷക്കാലത്തെ
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
റാങ്കിംഗില്‍
കേരള പുരുഷ, വനിതാ
വോളിബാള്‍ ടീമുകള്‍
ഇന്ത്യയില്‍
ഒന്നാമതാണെന്ന വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഇക്കൊല്ലം
നടന്ന ആള് ഇന്‍ഡ്യാ
സീനിയര്‍ വോളിബാള്‍
ചാമ്പ്യന്‍ഷിപ്പില്‍
മികച്ച നേട്ടം കൈവരിച്ച
പുരുഷ (1-ാം സ്ഥാനം),
വനിത (2-ാം സ്ഥാനം)
കേരള വോളിബോള്‍
താരങ്ങള്ക്ക്മുമ്പ്
ക്യാഷ് അവാര്‍ഡ്
കൊടുത്തിട്ടുള്ള
(25000/- രൂപ) പ്രകാരം,
ഇക്കൊല്ലം നേട്ടം
കൈവരിച്ച പുരുഷ, വനിതാ
ടീമുകള്‍ക്ക് ക്യാഷ്
അവാര്‍ഡ് നല്കുവാന്
നടപടി സ്വീകരിക്കുമോ?
സ്പോര്‍ട്സ്
ക്വാട്ട വഴി
കായികതാരങ്ങള്‍ക്ക് നിയമനം
3901.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സ്പോര്‍ട്സ് ക്വാട്ട
വഴി എത്ര
കായികതാരങ്ങള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സർക്കാരിന്റെ കാലത്തു
കായികതാരങ്ങൾക്ക്
സ്പോര്‍ട്സ് ക്വാട്ട
വഴി ഇതുവരെ നിയമനം
നല്‍കിയില്ലായെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
അപേക്ഷ
സമര്‍പ്പിച്ചവര്‍ക്ക്
എന്ന് നിയമനം നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
വികസനത്തിനായി നടപ്പിലാക്കിയ
പദ്ധതികള്‍
3902.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
വികസനത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പതിനാല്
ജില്ലകളിലും
മള്‍ട്ടിപ്പര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതി പ്രകാരം എത്ര
സ്റ്റേഡിയങ്ങളുടെ പണി
പൂര്‍ത്തിയാക്കി;
(സി)
പ്രസ്തുത
പദ്ധതിക്കായി ഇതിനകം
എത്ര കോടി രൂപ പ്രത്യേക
നിക്ഷേപ പദ്ധതിയില്‍
നിന്നും
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി എത്ര കോടി
രൂപ ഇതിനകം ചെലവഴിച്ചു
എന്ന് അറിയിക്കാമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
സ്റ്റേഡിയങ്ങള്‍
3903.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോകമണ്ഡലത്തില്‍
കൊട്ടാരക്കര ബോയ്സ്
ഹയര്‍സെക്കന്ററി
സ്കൂള്‍ ഗ്രൗണ്ട്
സ്റ്റേഡിയമാക്കി
മാറ്റുന്നതിനുള്ള
കത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(ബി)
നിയോജകമണ്ഡലത്തിലെ
മൈലം പഞ്ചായത്ത്
ഉപാധിരഹിതമായി
വിട്ടുനല്‍കിയ സ്ഥലത്ത്
മള്‍ട്ടിപര്‍പ്പസ്
സിന്തറ്റിക് സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
സ്പോര്‍ട്സ്
ഡയറക്ടറേറ്റില്‍ ഉള്ള
എസ്റ്റിമേറ്റില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
യുവജന
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍
3904.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ്
,,
ആന്റണി ജോണ്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജന കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
യുവജനങ്ങളുടെ
തൊഴില്‍ നൈപുണ്യം
വര്‍ദ്ധിപ്പിക്കാനുതകുന്ന
വിവിധ പരിശീലന
പരിപാടികള്‍
നടത്തുന്നതിനും അവരെ
തൊഴില്‍
സന്നദ്ധരാക്കുന്നതിനും
എന്തെല്ലാം പുതിയ
പദ്ധതികളാണ് പ്രസ്തുത
കമ്മിഷന്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആപത്കരമാംവിധം
സമൂഹത്തെ
ബാധിച്ചിരിക്കുന്ന
വര്‍ഗ്ഗീയതയെ
തടയുന്നതിന് 'നമുക്ക്
ജാതിയില്ല
വിളംബര'ത്തിന്റെ
ഭാഗമായി കൂടുതല്‍
ബോധവത്ക്കരണ
പരിപാടികള്‍ യുവജന
കമ്മീഷൻ മുഖേന
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
കമ്മീഷൻ നടത്തുന്ന ജോബ്
പോര്‍ട്ടല്‍ കൂടുതല്‍
ശക്തിപ്പെടുത്താനും
വിവിധ തൊഴില്‍
സ്ഥാപനങ്ങളെ
പങ്കെടുപ്പിച്ച്
തൊഴില്‍ മേളകള്‍
സംഘടിപ്പിക്കാനും
പദ്ധതിയുണ്ടോ;
(ഇ)
സ്ത്രീകളുടെ
ശാക്തീകരണത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
യുവജന കമ്മിഷന് മുഖേന
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
യുവജനങ്ങളുടെ
ഇടയില്‍ മദ്യം,
മയക്കുമരുന്ന്, സൈബര്‍
കുറ്റകൃത്യങ്ങള്‍
എന്നിവ ഭീതിജനകമായ
രീതിയില്‍ ഉയരുന്ന
സാഹചര്യത്തില്‍ ഇതു
സംബന്ധിച്ച്
സെമിനാറുകളും
ബോധവല്‍ക്കരണ
പരിപാടികളും
സംഘടിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
കമ്മീഷൻ
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കേരളോത്സവം
3905.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
വകുപ്പിനു കീഴില്‍
നടന്നുവരുന്ന
കേരളോത്സവം
പരിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കേരളോത്സവം
തദ്ദേശഭരണ സ്ഥാപനങ്ങള്‍
സംഘടിപ്പിക്കുന്നതിനാല്‍
നേരിടുന്ന കുറവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കേരളോത്സവ
നടത്തിപ്പിന് കൃത്യമായ
കലണ്ടര്‍
പ്രസിദ്ധീകരിച്ച്
കാര്യക്ഷമമായ
നടത്തിപ്പിന് പ്രത്യേക
തീരുമാനം ഉണ്ടാകുമോ;
(ഡി)
യൂത്ത്
ക്ലബുകളുടെ
സജീവതയില്ലായ്മ
പരിഹരിക്കുവാനും
വില്ലേജ് തലത്തില്‍
യൂത്ത് ക്ലബുകള്‍
രൂപീകരിച്ച്
താലൂക്ക്-ജില്ലാ-സംസ്ഥാന
സംവിധാനങ്ങള്‍
കൊണ്ടുവരുവാനും നടപടി
ഉണ്ടാകുമോ?
യുവജനങ്ങളുടെ
ക്ഷേമത്തിനായി പദ്ധതികള്‍
3906.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
യുവജനങ്ങളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികള്‍ ആരംഭിച്ചു;
വിശദാംശങ്ങൾ
അറിയിക്കാമോ?
യുവജനങ്ങള്‍ക്കിടയില്‍
ലഹരിയുടെ ഉപയോഗം
3907.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്കിടയില്‍
ലഹരിയുടെ ഉപയോഗം
തടയുന്നതിന് യുവജനകാര്യ
വകുപ്പിനു കീഴില്‍
എന്തെല്ലാം
പദ്ധതികള്‍/നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇതിലേക്കായി
എന്തെല്ലാം നടപടികള്‍
ഭാവിയില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
അറിയിക്കുമോ?