ഭക്ഷ്യ
പദാർഥങ്ങളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിനും
സ്ഥാപനങ്ങൾക്ക് ലൈസൻസ്
ഏർപ്പെടുത്തുന്നതിനും നടപടി
3618.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും എത്തിച്ചേരുന്ന
ഭക്ഷ്യപദാര്‍ത്ഥങ്ങള്‍,പഴങ്ങള്‍,
പച്ചക്കറികള്‍
എന്നിവയുടെ ഗുണനിലവാരം
പരിശോധിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
ഭക്ഷ്യസുരക്ഷാ വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
2011-
ലെ ഭക്ഷ്യസുരക്ഷാ
നിയമപ്രകാരം
സംസ്ഥാനത്തെ തട്ടുകട
മുതല്‍ ഫൈവ്സ്റ്റാര്‍
ഹോട്ടല്‍ വരെയുളള
സ്ഥാപനങ്ങള്‍ക്ക്
ലൈസന്‍സ്,
രജിസ്ട്രേഷന് എന്നിവ
ഏര്‍പ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇതുവരെ എത്ര
സ്ഥാപനങ്ങള്‍ക്ക്
ലൈസന്‍സ്,
രജിസ്ട്രേഷന് എന്നിവ
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സൈക്കോസോഷ്യല്‍ സ്കൂള്‍
കൗണ്‍സിലര്‍
3619.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സൈക്കോസോഷ്യല്‍ സ്കൂള്‍
കൗണ്‍സിലര്‍മാരായി
എത്രപേരുണ്ട് എന്നും
ഇവരുമായി സര്‍ക്കാര്‍
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ
എന്നും അറിയിക്കുമോ ;
(ബി)
കരാര്‍
ജീവനക്കാരായ ഇവര്‍ക്ക്
അര്‍ഹതപ്പെട്ട അവധികളും
മറ്റ് ആനുകൂല്യങ്ങളും
നിലവില്‍
ലഭ്യമാക്കുന്നുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
എത്രയുംവേഗം ഇവര്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഷീ
ഒപ്റ്റിക്കല്‍സ് പദ്ധതി
3620.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വനിതാ വികസന
കോര്പ്പറേഷന് വഴി
നടപ്പാക്കിയ ഷീ
ഒപ്റ്റിക്കല്‍സ്
പദ്ധതിയുടെ ഗുണം
തിരുവനന്തപുരം
ആസ്ഥാനമായ ഒരു
സ്വകാര്യസ്ഥാപനത്തിന്
മാത്രമായി ലഭിക്കുന്ന
തരത്തിലാണ് ഉടമ്പടി
ഉണ്ടാക്കിയിരിക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
, പ്രസ്തുത
സ്വകാര്യസ്ഥാപനം
ഏതെന്ന് പേരുസഹിതം
വിശദമാക്കുമോ;
(സി)
ടി
അഴിമതി
പുറത്തുകൊണ്ടുവരുവാന്
അടിയന്തര വിജിലന്‍സ്
അന്വേഷണം നടത്തുമോ;
(ഡി)
ഇതുവരെ
ടി
സ്വകാര്യസ്ഥാപനത്തിന്
വനിതാവികസന
കോര്പ്പറേഷന് എത്ര
രൂപ നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ടി
പദ്ധതിയില്‍ അഴിമതി
കാണിച്ച ഉദ്യോഗസ്ഥര്‍
ആരെല്ലാം;
പേരുവിവരങ്ങള്‍
വിശദമാക്കാമോ?
ഗവ.
ആയുര്‍വ്വേദ കോളേജുകളിലെ
ജീവനക്കാരുടെ സ്ഥലംമാറ്റം
3621.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
ആയുര്‍വ്വേദ കോളേജില്‍
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
സ്ഥലം മാറ്റത്തിന്
നിലവില്‍ വ്യക്തമായ
മാനദണ്ഡങ്ങള്‍ ഉണ്ടോ;
(ബി)
എങ്കില്‍
ഒരു കോളേജില്‍
തുടര്‍ച്ചയായി എത്ര
വര്‍ഷം സേവനം
അനുഷ്ഠിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
ചില
അദ്ധ്യാപകരെ മാറിമാറി
നിയമിക്കുന്നതും മറ്റു
ചിലരെ അവിടെത്തന്നെ
നിലനിര്‍ത്തുകയും
ചെയ്യുന്നത്
പരിഹരിക്കുന്നതിന്
വ്യക്തമായ മാനദണ്ഡം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പരിയാരം
ഗവണ്മെന്റ്
ആയുര്‍വ്വേദ കോളേജില്‍
നിന്നും വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ എത്ര
ഡോക്ടര്‍മാര്‍ ജോലി
ചെയ്യുന്നുണ്ട്;
വിശദാംശം നല്‍കുമോ?
കെ.എച്ച്.ആര്.ഡബ്ള്യു.എസ്.-ലെ
നിയമനങ്ങള്‍
3622.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എച്ച്.ആര്.ഡബ്ള്യു.എസ്.-ല്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് ഒരു
മാനദണ്ഡവുമില്ലാതെ
നടത്തിയതായി
ആക്ഷേപമുള്ള
നിയമനങ്ങളെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇവിടെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കാമോ;
(സി)
കെ.എച്ച്.ആര്.ഡബ്ള്യു.എസ്.ലെ
ദിവസ വേതന
ജീവനക്കാര്‍ക്ക്
ഗ്രാറ്റുവിറ്റിയ്ക്ക്
അര്‍ഹതയുണ്ടോ;
ഉണ്ടെങ്കില്‍
അതിനുവേണ്ട നടപടി
സ്വീകരിക്കാമോ; കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആരെങ്കിലും ഇത്
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഗ്രാറ്റുവിറ്റി
അനുവദിച്ച ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കാമോ?
അവയവ
ദാനം
3623.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മസ്തിഷ്ക്ക മരണം
സ്ഥിരീകരിക്കുന്നതിനുള്ള
നാലംഗ പാനലില്‍
സര്‍ക്കാര്‍
ഡോക്ടര്‍മാരെ
ഉൾപ്പെടുത്തണമെന്നത്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
അവയവദാനത്തിന്റെ
പേരില്‍ അവയവ കച്ചവടം
നടത്തുന്ന
ഡോക്ടര്‍മാര്‍ക്കും
ആശുപത്രികള്‍ക്കുമെതിരെ
കര്‍ശന ശിക്ഷാനടപടികള്‍
സ്വീകരിക്കുമോ?
ഫുഡ്
ആന്റ് സേഫ്റ്റി ആക്റ്റ്
ഭേദഗതി
3624.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷണത്തില്‍
മായം
ചേര്‍ക്കുന്നതുമായി
ബന്ധപ്പെട്ട നിയമങ്ങളും
ചട്ടങ്ങളും കാലോചിതമായി
പരിഷ്കരിക്കാനുള്ള
പദ്ധതി നിലവിലുണ്ടോ;
(ബി)
ഇതിന്റെ
കുറ്റത്തിനനുസരിച്ച്
ശിക്ഷാ നടപടികളില്‍
മാറ്റം വരുത്താന്‍
ആലോചിക്കുമോ;
(സി)
ഉപഭോക്തൃ
സംസ്ഥാനമായ കേരളത്തില്‍
ഫുഡ് ആന്റ് സേഫ്റ്റി
ആക്റ്റ് ഭേദഗതി
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
ലാബ്
ടെക്നിഷ്യന്മാരുടെ തസ്തിക
3625.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി നടപ്പിലാക്കുന്ന
സാഹചര്യത്തില്‍
കുടുംബക്ഷേമ വകുപ്പില്‍
ലബോറട്ടറികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
പൊതുജനങ്ങള്‍ക്ക് അവ
സൗകര്യപ്രദമായി
ഉപയോഗിക്കുന്നതിനും
എത്ര ലാബ് ടെക്നീഷ്യന്
തസ്തികകള്‍
ആവശ്യമുണ്ടെന്നും
ഇപ്പോള്‍ എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നുമുള്ള
വിശദാംശം നല്‍കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ അനുവദിച്ച
ലാബ് ടെക്നീഷ്യന്
തസ്തികകള്‍ തുലോം
കുറവാണെന്നത്
കണക്കിലെടുത്ത്
കൂടുതല്‍ തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
ഇപ്പോള്‍
നിലവിലുള്ള ലാബ്
ടെക്നീഷ്യന്മാരുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ഡി)
ലാബ്
ടെക്നീഷ്യന്മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആര്.സി.സി.യിലെ
രോഗികള്‍ക്ക് രക്തം
3626.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.സി.സി.യിലെ
രോഗികള്‍ക്ക് രക്തം
സംഘടിപ്പിക്കുന്നതിന്
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനു 2015
മാര്‍ച്ച് 6 ന് ആരോഗ്യ
സെക്രട്ടറിയുടെ
നേതൃത്വത്തില്‍
ചേര്‍ന്ന യോഗത്തില്‍
എടുത്ത തീരുമാനങ്ങള്‍
നിലവില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച് എടുത്ത
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ആര്.സി.സി.യിലേയ്ക്കുവേണ്ടി
പുറത്തുനിന്നും രക്തദാന
ക്യാമ്പ് നടത്തി രക്തം
ശേഖരിച്ച് രോഗികളെ
സഹായിക്കാന്‍ ആവശ്യമായ
ജീവനക്കാരെ
നിയമിക്കാന്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് അറിയിക്കുമോ;
(സി)
ആര്.സി.സി.യില്‍
പ്രതിവര്‍ഷം 15000
പുതിയ രോഗികള്‍
എത്തുന്നതിനാലും
അവര്‍ക്ക് പ്രതിവര്‍ഷം
25000-ല്‍പരം യൂണിറ്റ്
രക്തം ആവശ്യമായി
വരുന്നതിനാലും
ഇതിനുവേണ്ടി എന്ത്
നടപടികള്‍ ആണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
വ്യാജ
സൗന്ദര്യ വര്‍ദ്ധക
ഉത്പന്നങ്ങളുടെ വിപണനം
തടയുന്നതിന് നടപടി
3627.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വ്യാപകമായ തോതില്‍
വ്യാജ സൗന്ദര്യ
വര്‍ദ്ധക ഉത്പന്നങ്ങള്‍
വിപണനം ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും
കേസ്സുകള്‍
എടുത്തിട്ടുണ്ടോ;
(സി)
വിഷലിപ്തമായ
ഈ സൗന്ദര്യ വര്‍ദ്ധക
വസ്തുക്കള്‍
പരിശോധിക്കാനും ഇവയുടെ
വിപണനം തടയാനും
ശാസ്ത്രീയമായ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കരള്‍
മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
നടപ്പാക്കുന്നതിനുള്ള പദ്ധതി
3628.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വളരെ
കുറഞ്ഞ ചെലവില്‍ കരള്‍
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ
നടപ്പാക്കുന്നതിന്
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ആരംഭംകുറിച്ച്പദ്ധതി
നിര്‍ത്തലാക്കിയെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരമുള്ള
നടപടി, സ്വകാര്യ
ആശുപത്രികളെ
സഹായിക്കുന്നതിന്
വഴിയൊരുക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ആരംഭിച്ച കരള്‍
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ യൂണിറ്റ്
തുടര്‍ന്നു
പ്രവര്‍ത്തിക്കുന്നതിനും
മറ്റ് മെഡിക്കല്‍
കോളേജുകളില്‍ കൂടി ഈ
സൗകര്യം
ഏര്‍പ്പെടുത്തുന്നതിനുമുളള
നടപടി സ്വീകരിക്കുമോ?
ആരോഗ്യ
ബജറ്റ്
3629.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യക്തികളുടെ
ശാരീരിക, ആരോഗ്യ
വിവരങ്ങള്‍ ഡിജിറ്റല്‍
രൂപത്തില്‍
സൂക്ഷിക്കാനും
ചികിത്സകൾക്ക്
പ്രയോജനപ്പെടുത്തുവാനും
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നുണ്ടോ;
(ബി)
പദ്ധതിയെപ്പറ്റി
വിശദീകരിക്കാമോ;
പദ്ധതിയുടെ ആദ്യഘട്ടം
എങ്ങനെ
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ആരോഗ്യബജററ്
തയ്യാറാക്കുന്നതിനും
മരുന്ന്
നിര്‍മ്മാണത്തിനും
മറ്റും പദ്ധതി
പ്രയോജനപ്പെടുത്തുവാന്‍
സാധിക്കുമോ;
(ഡി)
ഇന്‍ഡ്യയില്‍
മറ്റു സംസ്ഥാനങ്ങളിൽ
ഇത്തരം പദ്ധതികള്‍
നടപ്പിലാക്കിയതിന്റെ
പഠനം
നടത്തിയിട്ടുണ്ടോ;വിശദീകരിക്കാമോ?
സുകൃതം
പദ്ധതി
3630.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്സര്ക്കാരിന്െറ
കാലത്ത് ആരംഭിച്ച
സുകൃതം പദ്ധതിക്കായി ഇൗ
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയാണ്
വകയിരുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നാളിതുവരെ
എത്രപേര്‍ക്ക് ഇതിന്‍െറ
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ; ഇതുമായി
ബന്ധപ്പെട്ട് എത്ര
കോടി രൂപയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
2015-16
കാലയളവില്‍ സുകൃതം
പദ്ധതിക്കായി എത്ര
കോടി രൂപയാണ്
ചെലവഴിച്ചത്;
എത്രപേര്‍ക്ക്
പദ്ധതിയുടെ പ്രയോജനം
ലഭിച്ചുവെന്ന്
വിശദമാക്കാമോ;
(ഡി)
ഇൗ
പദ്ധതിയുടെ ഗുണഫലം
അര്‍ഹരായവര്‍ക്ക്
ലഭിക്കുന്നുണ്ടോയെന്ന
കാര്യം
ഉറപ്പുവരുത്തിയിട്ടുണ്ടോ?
കുമാരി
ഐശ്വര്യ രാധാകൃഷ്ണന് ആശ്രിത
നിയമനം
3631.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമന വ്യവസ്ഥയില്‍
നിയമനം നല്‍കുന്നതിന്
ആരോഗ്യ വകുപ്പ്
പുറപ്പെടുവിച്ച
17.2.2016 ലെ
ജി.ഒ.(എം.എസ്) നമ്പര്‍
46/2016/എച്ച്
&എഫ്.ഡബ്ല്യു.ഡി
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം കുമാരി ഐശ്വര്യ
രാധാകൃഷ്ണനെ
ആരോഗ്യവകുപ്പ്
ഡയറക്ടര്‍ ജോലിയില്‍
പ്രവേശിപ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
EH4-62296/2015/DHS
തീയതി 4.3.2016 ലെ
ഫയലിന്മേല് സ്വീകരിച്ച
നടപടി അറിയിക്കുമോ?
ആരോഗ്യ
വകുപ്പിലെ ജീവനക്കാര്‍ക്ക്
യൂണിഫോം
3632.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴിലുളള
ഏതൊക്കെ സ്ഥാപനങ്ങളില്‍
ജീവനക്കാര്‍ക്ക്
യൂണിഫോം
നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്;
(ബി)
പ്രതിവര്‍ഷം
എത്ര മീറ്റര്‍ തുണി, ഈ
ആവശ്യത്തിനായി
സര്‍ക്കാര്‍ ചെലവില്‍
വാങ്ങുന്നുണ്ട്;
(സി)
എത്ര
ജീവനക്കാര്‍ക്ക്
യൂണിഫോം അലവന്‍സ്
നല്‍കുന്നുണ്ട്;
പ്രതിവര്‍ഷം എത്ര
സെറ്റ് യൂണിഫോം
അലവന്സിനുളള തുകയാണ്
നല്‍കുന്നത്;
(ഡി)
മേശവിരി,
കിടക്കവിരി മുതലായ
ആവശ്യങ്ങള്‍ക്ക് വേണ്ടി
എത്ര മീറ്റര്‍ തുണി
വാങ്ങുന്നുണ്ട്;
(ഇ)
സര്‍ക്കാര്‍
ചെലവില്‍ വാങ്ങുന്ന
ഇത്തരം തുണിത്തരങ്ങള്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുളള
മില്ലുകളില്‍ നിന്നോ
ഖാദി/കൈത്തറി
സ്ഥാപനങ്ങളില്‍ നിന്നോ
വാങ്ങുന്നതിനുളള നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
വകുപ്പില്‍ അസിസ്റ്റന്റ്
ഡയറക്ടർ നിയമനം
3633.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ എത്ര
അസിസ്റ്റന്റ് ഡയറക്ടര്‍
തസ്തിക നിലവിലുണ്ട്;
പ്രസ്തുത തസ്തികകളില്‍
നിയമനത്തിനുളള
സ്പെഷ്യല്‍
റൂള്‍/സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
അസിസ്റ്റന്റ്
ഡയറക്ടര്‍ എന്റമോളജി
തസ്തികയില്‍ ഒഴിവ്
നിലവിലുണ്ടോ;ഈ ഒഴിവ്
എത്ര നാളായി
ഉണ്ടായതാണ്;ഈ
തസ്തികയിലേക്ക്
നിയമിക്കപ്പെടേണ്ടവരുടെ
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ;എങ്കില്‍,
സീനിയോറിറ്റി
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അസിസ്റ്റന്റ്
ഡയറക്ടര്‍ എന്റമോളജി
തസ്തികയില്‍ സീനിയര്‍
ബയോളജിസ്റ്റിന് പുറമേ
മറ്റേതെങ്കിലും തസ്തിക
കൂടി പരിഗണിച്ച്
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ; ആയതിന്റെ
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
അസിസ്റ്റന്റ്
ഡയറക്ടര്‍ എന്റമോളജി
തസ്തികയില്‍ ഒഴിവുണ്ടായ
ദിവസം മുതല്‍ മുന്‍കാല
പ്രാബല്യത്തില്‍
സീനിയോറിറ്റി പ്രകാരം
അര്‍ഹനായ സീനിയര്‍
ബയോളജിസ്റ്റിനെ
നിയമിക്കാനും അനര്‍ഹരെ
ഒഴിവാക്കാനും നടപടി
സ്വീകരിക്കുമോ;
(ഇ)
അസിസ്റ്റന്റ്
ഡയറക്ടര്‍ എന്റമോളജി
തസ്തികയില്‍ ഒഴിവുണ്ടായ
തീയതി മുതല്‍ നടന്ന
വകുപ്പുതല പ്രൊമോഷന്
കമ്മിറ്റി
പരിഗണിച്ചവരില്‍
അര്‍ഹരായ സീനിയര്‍
ബയോളജിസ്റ്റുമാരെ
ഒഴിവാക്കാന്‍ ഉണ്ടായ
കാരണം വ്യക്തമാക്കുമോ;
ഈ തസ്തികയില്‍
നിയമനത്തിന് പുതിയ
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചതിനുമുമ്പ്
അര്‍ഹത നേടിയ സീനിയര്‍
ബയോളജിസ്റ്റിനെ
പരിഗണിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ആരോഗ്യ
ബോധവത്ക്കരണം
3634.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജീവിതശൈലീ
രോഗങ്ങള്‍ വ്യാപകമായ
സംസ്ഥാനത്ത് തദ്ദേശ
സ്ഥാപനങ്ങളുടെയും യുവജന
ക്ലബ്ബുകളുടെയും
കുടുംബശ്രീ
ഉള്‍പ്പെടെയുള്ളവയുടെയും
സഹകരണത്തോടെ സമഗ്ര
ബോധവത്ക്കരണം
നടപ്പാക്കുമോ;
വ്യക്തമാക്കുമോ?
ജനറല്‍
ആശുപത്രിയിലെ പേ വാര്‍ഡുകളുടെ
ശോചനീയാവസ്ഥ
3635.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ബീച്ച് ജനറല്‍
ആശുപത്രിയില്‍
നിലവിലുളള പേ
വാര്‍ഡുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പേ വാര്‍ഡുകള്‍
പുനരുദ്ധരിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
നടപടികളൊന്നും
സ്വീകരിച്ചിട്ടില്ലെങ്കില്‍
അതിനുളള കാരണം
വിശദമാക്കാമോ?
ആരോഗ്യ
കേന്ദ്രങ്ങളില്‍ ഡയാലിസിസ്
യൂണിറ്റ്
3636.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാമൂഹ്യ ആരോഗ്യ
കേന്ദ്രങ്ങളിലും
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളിലും
ഡയാലിസിസ് യൂണിറ്റ്
തുടങ്ങാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം
ആശുപത്രികളിലാണ്
ഡയാലിസിസ് യൂണിറ്റ്
ഉള്ളത് എന്ന്
വിശദമാക്കുമോ?
ഹരിഹര്‍
കെ.നായറിന്റെ കോക്ലിയര്‍
ഇംപ്ലാന്റ് സര്‍ജറി
3637.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
ആയി ജോലി ചെയ്തു വരുന്ന
ശ്രീ. കെ. സദാനന്ദന്
മകന് ഹരിഹര്‍
കെ.നായറിന്റെ
കോക്ലിയര്‍ ഇംപ്ലാന്റ്
സര്‍ജറിക്കായി
സമര്‍പ്പിച്ച
മെഡിക്കല്‍ റീ
ഇമ്പേഴ്സ്മെന്റ്
അപേക്ഷയില്‍
സര്‍ക്കാര്‍ അനുകൂലമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
ചികിത്സാവശ്യത്തിന്
അനുവദിച്ച പലിശരഹിത
മെഡിക്കല്‍ അഡ്വാന്‍സ്
തിരിച്ചടയ്ക്കുന്നതിനുള്ള
കാലാവധി
അവസാനിച്ചതിനാല്‍
അടിയന്തിരമായി
മെഡിക്കല്‍ റീ
ഇമ്പേഴ്സ്മെന്റ്
അനുവദിച്ചു
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ആരോഗ്യ
സേന
3638.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
പരിപാലനം
മെച്ചപ്പെടുത്തുന്നതിന്‍െറ
ഭാഗമായി
വാര്‍ഡുതലത്തില്‍
ആരോഗ്യ സേനയ്ക്ക് രൂപം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം സേനകളുടെ
പ്രവര്‍ത്തനവും ഘടനയും
വ്യക്തമാക്കാമോ;
(സി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുവെന്നു
വ്യക്തമാക്കുമോ?
നൂറനാട്
ലെപ്രസി സാനിറ്റോറിയത്തിന്
പുതിയ കെട്ടിട സമുച്ചയം
T 3639.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട്
ലെപ്രസി
സാനിറ്റോറിയത്തിന്
പുതിയ കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിന്
നബാര്‍ഡ് ഫണ്ട്
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന്
ആവശ്യമായ ആകെ തുക
എത്രയെന്നും അത്
പൂര്‍ണ്ണമായി
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ പ്രോജക്ട്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
കോട്ടയം
മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ
ചികിത്സാ വിഭാഗം
3640.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോട്ടയം
മെഡിക്കല്‍ കോളേജില്‍
ഹൃദ്രോഗ ചികിത്സാ
വിഭാഗത്തിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
പുതിയ പദ്ധതികള്‍
ഏതെങ്കിലും
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മത്സ്യം
കേടുകൂടാതെ
സൂക്ഷിക്കുന്നതിനുവേണ്ടി
ചേര്‍ക്കുന്ന രാസവസ്തുക്കള്‍
3641.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വില്‍ക്കപ്പെടുന്ന
മത്സ്യം കേടുകൂടാതെ
സൂക്ഷിക്കുന്നതിനുവേണ്ടി
ഫോര്‍മാലിന്‍ പോലുള്ള
രാസവസ്തുക്കള്‍
ചേര്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
രാസവസ്തുക്കള്‍
മനുഷ്യശരീരത്തിന്
ഏതെങ്കിലും തരത്തിലുള്ള
രോഗങ്ങള്‍
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ;
(സി)
രാസവസ്തുക്കള്‍
ചേര്‍ക്കുന്നത്
ഫുഡ്സേഫ്റ്റി
കണ്ട്രോള്വിഭാഗത്തിന്റെ
അറിവിലും
ശ്രദ്ധയിലുംപെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തൊടുപുഴ
ആശുപത്രിയില്‍ പുതിയ തസ്തിക
3642.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
താലൂക്ക് ആശുപത്രി
ജില്ലാ ആശുപത്രിയായി
ഉയര്‍ത്തിയതിനു ശേഷം
എത്ര പുതിയ തസ്തികള്‍
സൃഷ്ടിച്ചു;
(ബി)
ഇനിയും
എത്ര പുതിയ തസ്തികള്‍
സൃഷ്ടിക്കാന്‍ ഉണ്ട് ;
ഇതിനു വേണ്ടി അടിയന്തര
നടപടി സ്വീകരിക്കുമോ ;
(സി)
സ്പെഷലൈസ്ഡ്
ഡോക്ടര്‍മാരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ?
മാവൂര്‍
തെങ്ങിലക്കടവ് ക്യാന്‍സര്‍
സെന്ററില്‍ പുതിയ തസ്തികകള്‍
3643.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
തെങ്ങിലക്കടവ്
ക്യാന്‍സര്‍ സെന്ററില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
മെഡിക്കല്‍ വിദ്യാഭ്യാസ
ഡയറക്ടര്‍
1211323/P3/2017
പ്രകാരം
ആരോഗ്യവകുപ്പില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
തസ്തികകള്‍
സൃഷ്ടിക്കുന്നതിനാണ്
റിപ്പോര്‍ട്ടില്‍
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
ശുചീകരണ
തൊഴിലാളികള്‍ക്ക് വേതനം
3644.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
പൂര്‍വ്വ രോഗ ശുചീകരണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് മലപ്പുറം
ജില്ലയിലെ വിവിധ
ആശുപത്രികളില്‍ എത്ര
തൊഴിലാളികളെയാണ്
നിയമിച്ചിരുന്നത്;കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
ഈ
തൊഴിലാളികള്‍ക്ക്
മാസങ്ങളായി വേതനം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എന്നു
മുതലുള്ള വേതനമാണ്
പ്രസ്തുത
തൊഴിലാളികള്‍ക്ക്
കൊടുത്തു
തീര്‍ക്കാനുള്ളതെന്നും
അതിനായി എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്.സി.
3645.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്.സി.
നിലവിലില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
37529/FW1/2014/H&FWD
ഫയലിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്.സി.
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മത്സ്യം
കേടുവരാതിരിക്കാന്‍
രാസവസ്തുക്കളുടെ ഉപയോഗം
T 3646.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മത്സ്യം
കേടുവരാതെ
സൂക്ഷിക്കാന്‍ സോഡിയം
ബെന്‍സോ കാര്‍ബണേറ്റ്
ഉള്‍പ്പെടെയുളള മാരകമായ
രാസവസ്തുക്കള്‍
ഉപയോഗിക്കുന്നത്
തടയുന്നതിന് ഫലപ്രദമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇനി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
ആര്‍ദ്രം
മിഷന് പ്രവര്‍ത്തനങ്ങൾ
3647.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.കെ.
ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ചികിത്സാരംഗത്തെ
കാര്യക്ഷമവും
ജനസൗഹൃദവുമാക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
രൂപീകരിച്ച ആര്‍ദ്രം
മിഷന്‍െറ സംസ്ഥാന,
ജില്ലാതല രൂപീകരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
ആര്‍ദ്രം
മിഷന്
നടപ്പിലാക്കുന്നതിനായി
ആദ്യ ഘട്ടത്തില്‍
ഏതെല്ലാം തലത്തിലുളള
ആശുപത്രികളെയാണ്
തെരഞ്ഞെടുക്കുന്നത്;
(സി)
പ്രസ്തുത
മിഷന് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആസൂത്രണം ചെയ്ത്
വരുന്നത്;
(ഡി)
ആര്‍ദ്രം
മിഷന്
ജനപങ്കാളിത്തത്തോടെ
ജനസൗഹൃദ ആരാേഗ്യ
പദ്ധതിയായി
വളര്‍ത്തിയെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വര്‍ക്കല
ഇടവ പി.എച്ച്.സി.
3648.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ ഇടവ
പി.എച്ച്.സി.യില്‍
ഉണ്ടായിരുന്ന കിടത്തി
ചികിത്സ
നിര്‍ത്തലാക്കിയോ;
എങ്കില്‍ കിടത്തി
ചികിത്സിക്കുന്നതിനുള്ള
സൗകര്യം
പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
(ബി)
ആര്‍ദ്രം പദ്ധതിയില്‍
വര്‍ക്കല മണ്ഡലത്തിലെ
ചെമ്മരുതി, അയിരൂര്‍,
മടവൂര്‍
പി.എച്ച്.സി.കള്‍
ഉള്‍പ്പെടുത്താമോ എന്ന്
വ്യക്തമാക്കാമോ?
സ്റ്റാഫ്
നഴ്സ് തസ്തികയുടെ സ്പെഷ്യല്‍
റൂള്‍ പ്രകാരമുള്ള നിയമനം
3649.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വിദ്യാഭ്യാസ വകുപ്പിലെ
സ്റ്റാഫ് നഴ്സ്
തസ്തികയുടെ സ്പെഷ്യല്‍
റൂള്‍ നിലവില്‍
വരുന്നതിന് മുമ്പ്
ഉത്ഭവിച്ച പെന്‍ഡിങ്
ടേണ്‍സ് ആരോഗ്യ
വകുപ്പില്‍ നിലവിലുള്ള
റാങ്ക് പട്ടികയില്‍
നിന്നും നികത്തും എന്ന
2016 നവംബര്‍ 14ലെ
പി.എസ്.സി തീരുമാനം
ഉണ്ടായിട്ടും ഈ റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം
വിശദമാക്കുമോ;
(ബി)
പി.എസ്.സി
യുടെ 2016 നവംബര്‍ 14ലെ
തീരുമാനപ്രകാരം നിയമനം
നടത്തുന്നതിനാവശ്യമായ
സത്വര നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആര്‍ദ്രം
പദ്ധതി
3650.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതി
അരംഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണെന്ന്
വിശദമാക്കുമോ ?
ആര്‍ദ്രം
പദ്ധതി
3651.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പിലാക്കിയ
യൂണിവേഴ്സല്‍ ഹെല്‍ത്ത്
കെയര്‍ പദ്ധതിയില്‍
നിന്നും ഏതെല്ലാം
കാര്യങ്ങളിലാണ്
ആര്‍ദ്രം പദ്ധതി
വിഭിന്നമായിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
എത്ര തസ്തികകളാണ്
സൃഷ്ടിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
തസ്തിക തിരിച്ച്
വിശദമാക്കാമോ?
ജൂനിയര്‍
പബ്ലിക് ഹെൽത്ത് നഴ്സ് തസ്തിക
3652.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
ജൂനിയര്‍ പബ്ലിക്
ഹെൽത്ത് നഴ്സ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
ഒഴിവുകള്‍
നികത്തുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
വര്‍ക്കല
പളളിക്കല്‍ സി.എച്ച്.സി
3653.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ പളളിക്കല്‍
സി.എച്ച്.സി. യില്‍
കിടത്തി ചികിത്സക്ക്
ആവശ്യമായ കെട്ടിടം
നിര്‍മ്മിക്കുമോ;
(ബി)
പളളിക്കല്‍
സി.എച്ച്.സി. യില്‍
അവശ്യം വേണ്ട
സ്റ്റാഫിനെ
അനുവദിക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
3654.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോങ്ങാട് മണ്ഡലത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടേയും
ഇന്ഫ്രാസ്ട്രക്ച്ര്
ഡെവലപ്പ്മെന്റ്
പരിപാടികളുടേയും
വിശദവിവരം നല്‍കുമോ;
(ബി)
2017-18
വര്‍ഷ കാലയളവില്‍
പൂര്ത്തീകരിയ്ക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ?
മള്‍ട്ടി
ഡിസിപ്ലിനറി ട്യൂമര്‍
ബോര്‍ഡ്
3655.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റീജണല്‍ കാന്‍സര്‍
സെന്ററില്‍ മള്‍ട്ടി
ഡിസിപ്ലിനറി ട്യൂമര്‍
ബോര്‍ഡ്
രൂപീകരിക്കാന്‍
തിരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ ഘടന
എങ്ങനെയായിരിക്കുമെന്നും
ബോര്‍ഡിന്റെ ചുമതലകള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(സി)
ബോര്‍ഡ്
നിലവില്‍ വന്നാല്‍
കീമോ തെറാപ്പി ചികിത്സ
നടത്തുന്നത് മെഡിക്കല്‍
ഓങ്കോളജിസ്റ്റുകള്‍ക്ക്
മാത്രമായി
പരിമിതപ്പെടുത്തുമോ
എന്ന് വ്യക്തമാക്കാമോ?
സൂപ്പര്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ അഭാവം
3656.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലാ ആശുപത്രിയില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പുതിയ തസ്തിക
സൃഷ്ടിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
നടേരിയിലെ
പ്രാഥമികാരോഗ്യ
ഉപകേന്ദ്രത്തിന്റെ കെട്ടിടം
3657.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍ 211 -ാം
ഡിവിഷനില്‍ നടേരിയിലെ
അപകടാവസ്ഥയിലായ
പ്രാഥമികാരോഗ്യ
ഉപകേന്ദ്രത്തിന്റെ
കെട്ടിടം പൊളിച്ചു
മാറ്റുന്നതിനായി
സെക്രട്ടേറിയറ്റില്‍
സമര്‍പ്പിച്ച അപേക്ഷ
എന്നാണ് ബന്ധപ്പെട്ട
സെക്ഷനില്‍ ലഭിച്ചത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ആരോഗ്യ
കുടുംബക്ഷേമ വകുപ്പിലെ
ബന്ധപ്പെട്ട ഫയലില്‍
നാളിതുവരെ ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
പഴയ
കെട്ടിടം
പൊളിക്കുന്നതിന്
അനുമതിയാവാത്തതിനാല്‍
ഇവിടെ ആസ്തി വികസന
പദ്ധതി പ്രകാരം
കെട്ടിടം
നിര്‍മ്മിക്കുന്ന
പദ്ധതി
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അനുമതിയ്ക്കായി
സമര്‍പ്പിച്ച
അപേക്ഷയില്‍
തീരുമാനമെടുക്കുന്നതിന്
എന്താണ് തടസ്സം എന്ന്
വ്യക്തമാക്കാമോ;
(ഇ)
അപകടാവസ്ഥയിലുള്ള
കെട്ടിടം പൊളിച്ചു
മാറ്റാത്തതിനാല്‍
ജനങ്ങള്‍ക്ക് സുരക്ഷാ
ഭീഷണി ഉണ്ട് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അടിയന്തരമായി
ഇക്കാര്യത്തില്‍
തീരുമാനമുണ്ടാക്കാന്‍
നടപടി സ്വീകരിക്കുമോ?
ജനങ്ങളുടെ
ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റല്‍
രൂപത്തിലാക്കാനുള്ള പദ്ധതി
3658.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങളുടെ ആരോഗ്യ
വിവരങ്ങള്‍ ഡിജിറ്റല്‍
രൂപത്തിലാക്കാനുള്ള
ജീവന്‍രേഖ പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക കേന്ദ്ര സഹായം
ലഭിച്ചു എന്നും സംസ്ഥാന
സര്‍ക്കാര്‍ എത്ര തുക
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നു എന്നും
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയില്‍
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
പദ്ധതിയില്‍
അംഗങ്ങളാകുന്ന
ആശുപത്രികള്‍ക്ക്
പ്രത്യേക രജിസ്ട്രേഷന്
നല്‍കുകയും
സമയബന്ധിതമായി
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ?
ഡയാലിസിസ്
തേടുന്ന രോഗികളുടെ എണ്ണത്തിലെ
വര്‍ദ്ധനവ്
3659.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡയാലിസിസ് തേടുന്ന
രോഗികളുടെ എണ്ണത്തിലെ
വര്‍ദ്ധനവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത രോഗികൾക്കായി
എന്തൊക്കെ സേവനങ്ങൾ /
സൗകര്യങ്ങളാണ്
സര്‍ക്കാര്‍
ലഭ്യമാക്കുന്നതെന്നു
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതൊക്കെ
അശുപത്രികളിലാണ്
ഡയാലിസിസ് സൗകര്യം
നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
മൂവാറ്റുപുഴ
ജനറല്‍ ആശുപത്രിയില്‍
രോഗികള്‍ക്ക് ഡയാലിസിസ്
ചെയ്യുന്നതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുമോ?
കാന്‍സര്‍
രോഗബാധിതരുടെ എണ്ണത്തിലെ
വര്‍ദ്ധനവ്
3660.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വര്‍ഷം
തോറും കാന്‍സര്‍
രോഗബാധിതരുടെ
എണ്ണത്തില്‍ വന്‍
വര്‍ദ്ധനവ് ഉണ്ടാകുന്ന
സാഹചര്യത്തില്‍,
കൂടുതല്‍ ജില്ലാ
ആശുപത്രികളിലും
താലൂക്കാശുപത്രികളിലും
ജനറല്‍ ആശുപത്രികളിലും
കാന്‍സര്‍
രോഗചികിത്സയ്ക്കും
പാലിയേറ്റീവ് കെയറിനും
പ്രത്യേക സംവിധാനം
ഏര്‍പ്പടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ലബോറട്ടറി
ടെക്നീഷ്യന്റെ ഒഴിവുകള്‍
3661.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ്-II
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകളുടെ എണ്ണം ജില്ല
തിരിച്ച് വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലാത്തപക്ഷം
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടികള്‍
സ്വീകരിക്കുമോ?
നിലമ്പൂര്‍
ജില്ലാ ആശുപത്രി നവീകരണം
3662.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ലാ ആശുപത്രിയില്‍
ഇന്റൻസീവ് കാർഡിയാക്
കെയർ യൂണിറ്റ്( ICCU),
ബ്ലഡ് ബാങ്ക്,ട്രോമാ
കെയർ യൂണിറ്റ്,
ഫ്രീസര്‍ മോര്‍ച്ചറി,
വേസ്റ്റ് മാനേജ്
മെന്റിന്‍െറ ഭാഗമായുളള
ഇന്‍സിനറേറ്റര്‍
(Incinarator),
വാട്ടര്‍ റീസെെക്ലിംഗ്
സിസ്റ്റം എന്നിവയില്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയത് നടപ്പില്‍
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
Night
Soil Plant
സ്ഥാപിക്കുവാനുളള
സ്ഥലസൗകര്യം നിലമ്പൂര്‍
ജില്ല ആശുപത്രിയില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍ കാത്ത്
ലാബ ്
3663.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
കാത്ത് ലാബ്
സ്ഥാപിക്കുന്നത്
ആരോഗ്യ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)
കാത്ത്
ലാബ് സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
മാമ്മോഗ്രാം
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കോഴിക്കോട്
ജനറല്‍ ആശുപത്രിയില്‍ കാത്ത്
ലാബ് തുടങ്ങുന്നതിന് നടപടി
3664.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ബീച്ച് ജനറല്‍
ആശുപത്രിയില്‍ കാത്ത്
ലാബ് തുടങ്ങുന്നതിന്
എത്ര രൂപയാണ്
സര്‍ക്കാര്‍
അനുവദിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
കാത്ത്
ലാബിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒരു
നടപടികളും
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിനുളള കാരണം
വിശദമാക്കുമോ?
മെഡിക്കല്‍
കോളജ് ആശുപത്രികളിലെ
സ്റ്റാഫ് നഴ്സുമാരുടെ കുറവ്
3665.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളജ് ആശുപത്രികളിലെ
സ്റ്റാഫ് നഴ്സുമാരുടെ
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍ ഇതിനകം
കെെക്കൊണ്ടിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
810
സ്റ്റാഫ് നഴ്സ്
തസ്തികകള്‍
സൃഷ്ടിക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസലടങ്ങിയ
ഫയലില്‍ (ഫയല്‍
നമ്പര്‍ഃ ഡി.എം.ഇ.
P2/19968/2015 തീയതി
1.02.2016) അന്തിമ
തീരുമാനം
കെെക്കാെണ്ടിട്ടുണ്ടെങ്കില്
ആയത് വിശദമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത ഫയലിന്‍െറ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
കുന്ദമംഗലം
പ്രാഥമിക ആരോഗ്യ കേന്ദ്രം
3666.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുന്ദമംഗലം
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തില്‍ കിടത്തി
ചികിത്സ
പുന:സ്ഥാപിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
ഇരിക്കൂര്‍
താലൂക്ക് ആശുപത്രിയില്‍
ആവശ്യമായ തസ്തികകള്‍
3667.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
സി. എച്ച്. സി.
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയ
സാഹചര്യത്തില്‍
ആവശ്യമായ തസ്തികകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
താലൂക്ക്
ആശുപത്രിക്കുള്ള
സ്റ്റാഫ് പാറ്റേണ്‍
എന്താണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവിടെ
ഒരു കാത്ത് ലാബ്
സ്ഥാപിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ സൂപ്പര്‍
സ്പെഷ്യാലിറ്റി ആശുപത്രി
3668.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍
പ്രവര്‍ത്തിക്കുന്ന
എച്ച്.എല്‍.എല്‍. എന്ന
സ്ഥാപനവും സര്‍ക്കാരും
തമ്മിലുണ്ടാക്കിയ
കരാറിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇവിടെ
നടത്തുന്ന എംആര്‍ഐ
സ്കാനിംഗിന് എച്ച്ഡിസി
യുടെ നിരക്കിനെക്കാള്‍
ഉയര്‍ന്ന നിരക്കാണ്
രോഗിയില്‍ നിന്നും
ഈടാക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാധാരണക്കാരായ
രോഗികള്‍ക്ക്
ലഭ്യമാക്കേണ്ട ആര്‍എസ്
ബിവൈ ഇന്‍ഷ്വറന്‍സ്
മുഖേന ലഭിക്കേണ്ട
ടെസ്റ്റുകള്‍ ഇവിടെ
ലഭ്യമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് പരിഹാരം കാണാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോക്ലിയര്‍
ഇംപ്ലാന്റ് സര്‍ജറിയുടെ
തുടര്‍ ചികിത്സ
3669.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോക്ലിയര്‍
ഇംപ്ലാന്റ് സര്‍ജറിയുടെ
തുടര്‍
ചികിത്സകള്‍ക്കും
കേടുവരുന്ന ഉപകരണങ്ങള്‍
മാറ്റിവയ്ക്കുന്നതിനും
സര്‍ക്കാര്‍ സഹായങ്ങള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കോക്ലിയര്‍
ഇംപ്ലാന്റ് സര്‍ജറി
പദ്ധതിയില്‍, നിലവില്‍
നിശ്ചയിച്ചിട്ടുള്ള
കുട്ടികളുടെ പ്രായപരിധി
വര്‍ദ്ധിപ്പിക്കുന്നതിനും
സഹായം
ലഭിക്കുന്നതിനുള്ള
വരുമാന പരിധി
ഒഴിവാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
കോക്ലിയര്‍
ഇംപ്ലാന്റ് സര്‍ജറി
സൗകര്യം തൃശ്ശൂര്‍
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളില്‍
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ജീവിതശെെലീ
രോഗങ്ങള്‍ തടയുന്നതിന്
വേണ്ടിയുള്ള പദ്ധതികള്‍
3670.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിതശെെലീ
രോഗങ്ങള്‍ തടയുന്നതിന്
വേണ്ടി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതിയുടെ ഭാഗമായി
താലൂക്ക് ആസ്ഥാന
ആശുപത്രികളിലും,
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലും
എന്തെല്ലാം സേവനങ്ങള്‍
ലഭ്യമാണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ കുടുംബ
ആരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിനുളള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ഐരാണിമുട്ടം
സാമൂഹിക
ആരോഗ്യകേന്ദ്രത്തിന്റെ
പ്രവർത്തനം
3671.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐരാണിമുട്ടം
സാമൂഹിക
ആരോഗ്യകേന്ദ്രത്തിലെ
പുതിയ കെട്ടിടത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടും
ആയത്
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
നിലവിലുള്ള
തടസ്സമെന്താണ്; പുതിയ
കെട്ടിടത്തില്‍ ഐ.പി.
വിഭാഗം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
നിലവിലുള്ള
ഒ.പി.വിഭാഗം
പൂര്‍ണ്ണമായി
പ്രവര്‍ത്തിപ്പിക്കുന്നതിനായി
ഡോക്ടര്‍മാരുടേയും
ജീവനക്കാരുടേയും കുറവ്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
മേഖലയിലെ ആശുപത്രി
3672.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയില്‍ ഏതെല്ലാം
രീതിയിലുള്ള
ആശുപത്രികളാണ്
നിലവിലുള്ളത്;
(ബി)
ഓരോ
കാറ്റഗറിയിലുമുള്ള
ആശുപത്രിയേയും തരം
തിരിച്ചിരിക്കുന്നത്
എന്ത് മാനദണ്ഡത്തിലാണ്;
വിശദമാക്കുമോ?
പള്ളുരുത്തി
താലൂക്ക് ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ സേവനം
3673.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളുരുത്തി
താലൂക്ക് ആശുപത്രിയില്‍
ഇപ്പോള്‍
ഡോക്ടര്‍മാരുടെ
സേവനത്തിനായി നിലവില്‍
നിശ്ചയിച്ചിരിക്കുന്ന
സമയക്രമം എന്തെന്ന്
അറിയിക്കുമോ;
(ബി)
താലൂക്ക്
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെ
സേവനസമയം നിയമപ്രകാരം
നിശ്ചയിച്ചിരിക്കുന്നതെത്രയെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ 24
മണിക്കൂറും
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മരുന്നുകളും
മെഡിക്കല്‍ ഉപകരണങ്ങളും
വിപണനം നടത്തുന്ന കമ്പനികള്‍
3674.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരുന്നുകളും മെഡിക്കല്‍
ഉപകരണങ്ങളും വിപണനം
നടത്തുന്ന കമ്പനികള്‍
ഏതെല്ലാം എന്നും ഓരോ
കമ്പനിയും എത്ര
ഉല്പന്നങ്ങള് വിപണനം
നടത്തുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മരുന്ന്
കമ്പനികള്‍ക്കും അവരുടെ
ഉല്പന്നങ്ങള്ക്കും
രജിസ്ട്രേഷനും
ആയതിനായുള്ള
രജിസ്റ്റര്‍ ബുക്കും
സംസ്ഥാനത്ത്
നിലവിലുണ്ടോ എന്നും
മറ്റേതെല്ലാം
സംസ്ഥാനങ്ങളില്‍ ഇവ
നിലവിലുണ്ട് എന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
മരുന്നുകള്‍ക്കും
അനുബന്ധ മെഡിക്കല്‍
ഉല്പന്നങ്ങള്ക്കും
കമ്പനിയുടെ പേര്,
ബ്രാന്റ്, ബാച്ച്
നമ്പര്‍, രാസനാമവും
സംയുക്തങ്ങളുടെയും
വിശദാംശം, നിര്‍മ്മിച്ച
തീയതി, കാലാവധി, വില
എന്നിവ
രേഖപ്പെടുത്തിയാണോ
വിപണനം നടത്തുന്നത്
എന്ന്
പരിശോധിക്കാറുണ്ടോ;
(ഡി)
എങ്കില്‍
കഴിഞ്ഞ 2
വര്‍ഷങ്ങളിലായി
ഏതെല്ലാം കമ്പനിയുടെ
ഉല്പന്നങ്ങള്
പരിശോധിച്ചു; ഇത്തരം
വിഷയങ്ങളില്‍ വീഴ്ച
വരുത്തിയതായി
കണ്ടെത്തിയ കമ്പനികളും
ഉല്പന്നങ്ങളും ഏതെല്ലാം
എന്ന് വര്‍ഷം തിരിച്ച്
വിശദമായി
വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
2 വര്‍ഷക്കാലയളവില്‍
സംസ്ഥാനത്ത് വിപണനം
നടത്തിയ ഓരോ
കമ്പനികളുടെയും
ഉല്പന്നങ്ങളില് എത്ര
ശതമാനം
ഉല്പന്നങ്ങള്ക്ക്
ഗുണനിലവാര പരിശോധന
നടത്തിയിട്ടുണ്ട്;
വിശദമായി
വ്യക്തമാക്കാമോ?
ശബരിമലയില്‍
ചികിത്സാസൗകര്യം
T 3675.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ചികിത്സാസൗകര്യം
ലഭിക്കാതെ ദേവസ്വം
ജീവനക്കാരന്
മരണപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്,
കുറ്റക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ശബരിമലയില്‍
മകരവിളക്ക് ഉത്സവ
സീസണ് കഴിഞ്ഞാലും
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ചികിത്സയില്‍
കഴിയുന്ന രോഗികള്‍ക്ക്
പെന്ഷന്
3676.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെങ്കിലും
രോഗങ്ങള്‍ക്ക്
ചികിത്സയില്‍
കഴിയുന്നവര്‍ക്ക്
പെന്ഷന് നല്കി
വരുന്നുണ്ടോ; എങ്കില്‍
ഏതൊക്കെ രോഗങ്ങള്‍
ബാധിച്ചിട്ടുള്ളവര്ക്കാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പെന്ഷന് സംബന്ധിച്ച
മാനദണ്ഡങ്ങളും എത്ര
തുകയാണ് പ്രതിമാസം
നല്‍കുന്നതെന്നും
ഉള്‍പ്പെടെയുളള
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഹീമോഫീലിയ രോഗം
ബാധിച്ചവരുടെ എണ്ണം
വര്‍ദ്ധിച്ച
സാഹചര്യത്തില്‍
പ്രസ്തുത രോഗികള്‍ക്ക്
ഏതൊക്കെ സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
അറിയിക്കാമോ;
(ഡി)
ഹീമോഫീലിയ
രോഗം ബാധിച്ചവര്‍ക്ക്
പെന്ഷന്
ഏര്‍പ്പെടുത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ?
അസിസ്റ്റന്റ്
ഡയറക്ടര്‍ എന്റമോളജി
തസ്തികയില്‍ ഒഴിവ്
3677.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആരോഗ്യവകുപ്പില്‍
അസിസ്റ്റന്റ് ഡയറക്ടര്‍
എന്റമോളജി തസ്തികയില്‍
ഒഴിവ് നിലവിലുണ്ടോ;
എങ്കില്‍ എന്നുമുതല്‍;
(ബി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
പരിഗണിക്കപ്പെടേണ്ടവരുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
സീനിയര്‍
ബയോളജിസ്റ്റ്
തസ്തികയിലെ
സീനിയോറിറ്റി പ്രകാരം
അര്‍ഹനായ ജീവനക്കാരനെ
അസിസ്റ്റന്റ്
ഡയറക്ടറായി
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പാലിയേറ്റീവ്
നേഴ്സുമാരെ സ്ഥിരപ്പെടുത്തല്‍
3678.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന പാലിയേറ്റീവ്
നേഴ്സുമാരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കാലോചിതമായി
അവരുടെ ഓണറേറിയം
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(സി)
നിലവില്‍
എല്ലാ പഞ്ചായത്തുകളിലും
പാലിയേറ്റീവ്
നേഴ്സുമാരെ
നിയമിച്ചിട്ടുണ്ടോ ?
മത്സ്യത്തില്‍
മായം
T 3679.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭിക്കുന്ന മിക്കവാറും
മത്സ്യങ്ങള്‍
വിഷമയമാണെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങളുടെ
ആരോഗ്യത്തിനു്
ദോഷങ്ങള്‍ ഉണ്ടാക്കുന്ന
തരത്തില്‍
മത്സ്യത്തില്‍ മായം
ചേര്‍ക്കുന്നവരെ
കണ്ടെത്തുന്നതിനും
ആവശ്യമായ ശിക്ഷ
നല്‍കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
കമ്മ്യൂണിറ്റി
ഹെൽത്ത് സെന്ററുകളിലെ കിടത്തി
ചികിത്സ
3680.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററുകളിലാണ് കിടത്തി
ചികിത്സ നടക്കുന്നത്;
അവ ഏതൊക്കെ;
(ബി)
കെട്ടിട
സൗകര്യമുള്ളതും മുന്‍പ്
കിടത്തി ചികിത്സ
നടത്തിവന്നിരുന്നതും
എന്നാലിപ്പോള്‍ കിടത്തി
ചികിത്സ
നിര്‍ത്തിവയ്ക്കേണ്ടി
വന്നിട്ടുള്ളതുമായ
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററുകളില്‍ കിടത്തി
ചികിത്സ സംവിധാനം
വീണ്ടും
ആരംഭിക്കുന്നതിന്
എന്തെങ്കിലും
നിയമതടസ്സമുണ്ടോ;
(സി)
ഇല്ലെങ്കില്‍
കൂടുതല്‍ ഡോക്ടര്‍മാരെ
ഇത്തരം
ആശുപത്രികളിലേക്ക്
നിയോഗിക്കുന്നതിനും
കിടത്തി ചികിത്സ
പുനരാരംഭിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ഡോക്ടര്‍മാര്‍
നല്കുന്ന കുറിപ്പടികള്‍
3681.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രോഗികള്‍ക്ക്
ഡോക്ടര്‍മാര്‍
എഴുതികൊടുക്കുന്ന
നിര്‍ദ്ദേശങ്ങള്‍,
മരുന്നുകള്‍ സംബന്ധിച്ച
വിവരങ്ങള്‍ എന്നിവ
വ്യക്തമായി
എഴുതിക്കൊടുക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
കുറിപ്പടികള്‍
ഇംഗ്ലീഷിലെ വലിയ
അക്ഷരങ്ങളില്‍ എഴുതി
നല്കുവാന്
നിര്‍ദ്ദേശിക്കുമോ;
(സി)
രോഗികള്‍ക്ക്
മനസ്സിലാവാത്ത വിധം
ചികില്‍സാ
നിര്‍ദ്ദേശങ്ങളും
മരുന്ന് സംബന്ധിച്ച
വിവരങ്ങളും നല്കുന്ന
ഡോക്ടര്‍മാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
കഴിയുമോ എന്ന്
വിശദീകരിക്കുമോ?
മത്സ്യത്തില്‍
അപകടകരമായ രാസവസ്തുക്കള്‍
T 3682.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടലില്‍
നിന്നും പിടിച്ച് ഫിഷ്
ലാന്റിംഗ്
സെന്ററുകളില്‍
എത്തിക്കുന്ന
മത്സ്യങ്ങളില്‍
അപകടകരമായ
രാസവസ്തുക്കള്‍
കലര്‍ത്തിയിട്ടുണ്ടോ
എന്ന് പരിശോധിക്കുവാന്‍
നിലവില്‍
സംവിധാനമുണ്ടോ;
(ബി)
എങ്കില്‍
നിലവിലുള്ള സംവിധാനം
പര്യാപ്തമാണോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ പരിശോധനാ
സംവിധാനങ്ങള്‍
ഉണ്ടാക്കുന്ന കാര്യം
പരിഗണിക്കുമോ?
മത്സ്യങ്ങളുടെ
ഗുണനിലവാരം
T 3683.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അന്യസംസ്ഥാനങ്ങളില്‍
നിന്നും ചെക്ക്
പോസ്റ്റ് വഴി കൊണ്ടു
വരുന്ന മത്സ്യങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെങ്കിലും
മാര്‍ഗ്ഗമുണ്ടോ;
വ്യക്തമാക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
3684.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ഡോക്ടര്‍മാര്‍
നിര്‍ദ്ദേശിക്കുന്ന
വിവിധയിനം പരിശോധനകള്‍
നടത്താന്‍ രോഗികള്‍
അലയേണ്ട സ്ഥിതി
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
നിലവില്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
പുതിയ
സംവിധാനം
ഏര്‍പ്പെടുത്തിയതുമൂലം
സര്‍ക്കാരിനുണ്ടാകുന്ന
അധികച്ചെലവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
പൂക്കോട്ടൂര്‍
പി.എച്ച്.സി. യില്‍ ഡയാലിസിസ്
യൂണിറ്റ്
3685.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എച്ച്.സി.
കളില്‍ ഡയാലിസിസ്
യൂണിറ്റുകള്‍
ആരംഭിക്കാന്‍
എന്തെങ്കിലും
നിയമ/സാങ്കേതിക
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലവില്‍
ഏതെങ്കിലും
പി.എച്ച്.സി. കളില്‍
ഡയാലിസിസ് യൂണിറ്റുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പട്ടിക
നല്‍കാമോ;
(സി)
ഏതെങ്കിലും
സന്നദ്ധ സംഘടനകള്‍ക്ക്
പി.എച്ച്.സി. കളില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കാന്‍ കഴിയുമോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയിലെ
പൂക്കോട്ടൂര്‍
പി.എച്ച്.സി. യില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ഇ)
പൂക്കോട്ടൂര്‍
പി.എച്ച്.സി. യില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കാനുള്ള ഒരു
സന്നദ്ധ സംഘടനയുടെ
അപേക്ഷയില്‍
സര്‍ക്കാര്‍ എടുത്ത
നടപടികള്‍
വ്യക്തമാക്കാമോ?
ആരോഗ്യവകുപ്പിൽ
പുതിയ തസ്തികകള്‍
3686.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആരോഗ്യവകുപ്പില്‍ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചു എന്ന്
അറിയിക്കുമോ; വിശദവിവരം
വ്യക്തമാക്കുമോ?
ആരോഗ്യമേഖലയുടെ
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍
3687.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
പുരുഷന് കടലുണ്ടി
,,
സി. കെ. ശശീന്ദ്രന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ആരോഗ്യമേഖലയില്‍
സുസ്ഥിര വികസന
ലക്ഷ്യങ്ങള്‍
കൈവരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം
ചെയ്തിരിക്കുന്നത്;
(ബി)
ഇതിന്റെ
ഭാഗമായി മന്തുരോഗ
നിര്‍മ്മാര്‍ജ്ജനത്തിനും
കുഷ്ഠരോഗ
നിര്‍മ്മാര്‍ജ്ജനത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ക്ഷയരോഗം
പൂര്‍ണ്ണമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുള്ള
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആരംഭിക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഗ്രാമപ്രദേശങ്ങളില്‍
രോഗങ്ങളുടെ പരിശോധന,
നിര്‍ണ്ണയം, ചികിത്സ
എന്നിവയ്ക്കായി സൗജന്യ
മെഡിക്കല്‍
ക്യാമ്പുകള്‍
സംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത മെഡിക്കല്‍
ക്യാമ്പുകളില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
സജീവ പങ്കാളിത്തം
ഉറപ്പു വരുത്താന്‍
നടപടി സ്വീകരിക്കുമോ ?
മത്സ്യത്തിന്റെ
ഗുണനിലവാരം
T 3688.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം ചെയ്യപ്പെടുന്ന
മത്സ്യത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും,
ആരോഗ്യത്തിന് ദോഷകരമായ
പദാര്‍ത്ഥങ്ങള്‍
മത്സ്യത്തില്‍
കലര്‍ത്തുന്നത്
തടയുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും എത്തിക്കുന്ന
മത്സ്യത്തിന്റെ
ഗുണനിലവാരം ചെക്ക്
പോസ്റ്റുകളില്‍ തന്നെ
ഉറപ്പുവരുത്തുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
(സി)
ഗുണനിലവാരമുള്ള
മത്സ്യം വിപണനം
ചെയ്യുന്നത്
ഉറപ്പുവരുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെ കോമ്പന്‍സേഷന്‍
ലീവ്
3689.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയൂര്‍വ്വേദ
ഡി.എം.ഇ. ,
ഡി.എച്ച്.എസ്.
എന്നിവയുടെ കീഴില്‍
ജോലി ചെയ്യുന്ന
പാരാമെഡിക്കല്‍
സ്റ്റാഫുകള്‍ക്ക്
അനുവദിക്കുന്ന
കോമ്പന്‍സേഷന്‍ ലീവ്
എത്രദിവസമാണ്;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഭാരതീയ ചികിത്സാ
വകുപ്പിനു കീഴിലുള്ള
പാരാമെഡിക്കല്‍
സ്റ്റാഫിന്
കോമ്പന്‍സേഷന്‍ ലീവ്
അനുവദിച്ചിട്ടുണ്ടോ;
പ്രസ്തുത
സ്റ്റാഫുകള്‍ക്ക്
അനുവദിച്ചിട്ടുള്ള
കോമ്പന്‍സേഷന്‍ ലീവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെ
കോമ്പന്‍സേഷന്‍
ലീവുകളിലുള്ള അന്തരം
അടിയന്തരമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ സേവന
വേതന വ്യവസ്ഥകള്‍
3690.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട്
എന്നിവിടങ്ങളിലെ
മാനസികാരോഗ്യ
കേന്ദ്രങ്ങളിലെ
രോഗികളുടെ പുനരധിവാസ
ചികില്‍സയുടെ മുഖ്യ
പങ്ക് വഹിക്കുന്ന
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റിന്റെ
തസ്തിക എത്രകാലമായി
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഒരേ
വിദ്യാഭ്യാസ യോഗ്യതയും,
ജോലിസ്വഭാവവുമുള്ള
ആരോഗ്യ വകുപ്പിലെയും
ആരോഗ്യ വിദ്യാഭ്യാസ
വകുപ്പിലെയും
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ
അടിസ്ഥാന
ശമ്പളത്തിലുള്ള ഭീമമായ
അന്തരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുുമോ ;
(സി)
ആരോഗ്യവകുപ്പില്‍
1998- ല്‍
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റിന്റെ
തസ്തിക സൃഷ്ടിക്കുകയും
2005- ല്‍ വിദ്യാഭ്യാസ
യോഗ്യത
നിര്‍ണ്ണയിക്കുകയും
ചെയ്തെങ്കിലും
യോഗ്യതയ്ക്ക്
അനുസരണമായി
ശമ്പളനിര്‍ണയം
നടന്നിട്ടുണ്ടോയെന്ന്
അറിയിക്കുമോ ;
(ഡി)
കേരളത്തില്‍
കോഴ്സ് ഇല്ലാത്തതിനാൽ
അന്യസംസ്ഥാന
സര്‍വ്വകലാശാലകളില്‍
പഠിച്ച് നാലുവര്‍ഷവും,
ആറു മാസ
ഇന്റേണല്ഷിപ്പും
കഴിഞ്ഞുവരുന്ന
യോഗ്യതയുള്ള
ഉദ്ദ്യോഗാര്‍ത്ഥികളുടെ
സേവന വേതന വ്യവസ്ഥ
പരിഹരിക്കണമെന്നുള്ള
ഫയല്‍ സര്‍ക്കാരിന്റെ
പക്കലുണ്ടോ; എങ്കില്‍
ആയതിന്റ നമ്പര്‍
വെളിപ്പെടുത്താമോ;
പ്രസ്തുത ഫയലിന്റെ
തുടര്‍ നടപടികള്‍
അറിയിക്കാമോ ?
ആരോഗ്യവകുപ്പിലെ
താത്കാലിക ജീവനക്കാരെ വേതനം
നല്‍കാതെ പിരിച്ചുവിട്ട നടപടി
3691.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
താത്കാലിക
ജീവനക്കാരായുള്ള എത്ര
ജീവനക്കാരെ ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം പിരിച്ചു വിട്ടു;
ഇവരുടെ വേതനവും മറ്റ്
ആനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
താല്കാലിക
കരാര്‍ ജീവനക്കാരുടെ 11
മാസത്തെ വേതനം
നല്കണമെന്നുള്ള കേരളാ
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണല്‍ വിധി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ജലജന്യരോഗങ്ങളും
പകര്‍ച്ചവ്യാധികളും തടയാന്‍
നടപടി
3692.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ച്ചൂട്
കൂടുന്നത് നിരവധി
ജലജന്യരോഗങ്ങള്‍ക്കും
ഡങ്കിപ്പനി
ഉള്‍പ്പെടെയുള്ള
പകര്‍ച്ചവ്യാധികള്‍ക്കും
ഇടയാക്കുമെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് എത്ര
പേര്‍ക്ക് വിവിധതരം
പനികള്‍ ഇപ്പോള്‍
ബാധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മാലിന്യം
കലര്‍ന്ന വെള്ളം
കുടിക്കുന്നത് വഴി
മഞ്ഞപ്പിത്തം, കോളറ
തുടങ്ങിയവ
പടരുന്നതിനുള്ള സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍,
പ്രതിരോധ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി ആരോഗ്യവകുപ്പ്
ഇതിനകം കൈക്കൊണ്ട
നടപടികള്‍ എന്തെല്ലാം;
വിശദാംശം നല്‍കുമോ?
ട്രാന്‍സ്
ജന്‍ഡര്‍ വിഭാഗത്തിന്റെ
ലിംഗമാറ്റ ശസ്ത്രക്രിയ
3693.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാന്‍സ്
ജന്‍ഡര്‍ വിഭാഗത്തിന്റെ
ലിംഗമാറ്റ
ശസ്ത്രക്രിയയുടെ
കാര്യത്തില്‍ സംസ്ഥാന
മെഡിക്കല്‍
കോളേജുകള്‍ക്ക്
എന്തെങ്കിലും നേട്ടം
കൈവരിക്കാനായിട്ടുണ്ടോ;
എങ്കില്‍ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ലിംഗമാറ്റ
ശസ്ത്രക്രിയ അവരുടെ
പ്രധാന ആവശ്യമാണെന്ന
കാര്യം പരിഗണിച്ച്
ശസ്ത്രക്രിയക്കുള്ള
കൂടുതല്‍ സൗകര്യങ്ങള്‍
സംസ്ഥാനത്തെ പ്രധാന
മെഡിക്കല്‍
കോളേജുകളിലെങ്കിലും
ഏര്‍പ്പെടുത്തുമോ;
(സി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
അത് സംബന്ധിച്ച വിശദ
വിവരം നല്‍കാമോ?
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട്
3694.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട്
മലയാളത്തിലാക്കുവാന്‍
നിയമസഭാ സമിതി ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
സമിതിയുടെ ശിപാര്‍ശ
സമയബന്ധിതമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ ?
റെസ്റ്റോറന്റുകളിലും
ഹോട്ടലുകളിലും ആഹാരത്തിന് വില
നിശ്ചയിക്കുന്നതിന് മാനദണ്ഡം
3695.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
മുരളി പെരുനെല്ലി
,,
ആന്റണി ജോണ്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെസ്റ്റോറന്റുകളിലും
ഹോട്ടലുകളിലും
ആഹാരത്തിന് വില
നിശ്ചയിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡമുണ്ടോ;
(ബി)
ഒട്ടുമിക്ക
കടകളിലും
ഗുണനിലവാരമില്ലാത്ത
ഭക്ഷണം നല്‍കുകയും അമിത
നിരക്ക് ഈടാക്കുകയും
ചെയ്യുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് 2 നിയമനം
3696.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രേഡ്
2 ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടറായി
നിയമിക്കപ്പെടാന്‍
പി.എസ്.സി.
നിശ്ചയിച്ചിരിക്കുന്ന
യോഗ്യത എന്താണ്; ഈ
തസ്തികയില്‍ സാനിട്ടറി
കോഴ്സ് പാസ്സായവര്‍ക്ക്
നിയമനം നല്‍കുമോ;
വ്യക്തമാക്കാമോ ;
(ബി)
സര്‍വ്വീസിലുള്ള
ജീവനക്കാരെ
ബൈട്രാന്‍സ്ഫര്‍ വഴി ഈ
തസ്തികയില്‍
നിയമികുമ്പോൾ ,
യോഗ്യതയായി സാനിട്ടറി
കോഴ്സ് പാസ്സായാല്‍ മതി
എന്നുള്ള ഉത്തരവുകള്‍
ഏതെങ്കിലും
നിലവിലുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
സാനിട്ടറി കോഴ്സ്
മാത്രം പാസ്സായ
ജീവനക്കാരെ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
2 തസ്തികയില്‍
ബൈട്രാന്‍സ്ഫര്‍ വഴി
നിയമിച്ചിട്ടുണ്ടെങ്കില്‍
ആയത് വ്യക്തമാക്കാമോ?
ഇ.സി.ജി.
ടെക്നീഷ്യന് ഗ്രേഡ് IIതസ്തിക
3697.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
ഇ.സി.ജി. ടെക്നീഷ്യന്
ഗ്രേഡ് II തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍ ആയവ
യഥാസമയം കെ
.പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
12-12-2014ല്‍
കാറ്റഗറി 446/2011
പ്രകാരം കെ.പി.എസ്.സി.
പ്രസിദ്ധീകരിച്ച
ഇ.സി.ജി. ടെക്നീഷ്യന്
ഗ്രേഡ് II തസ്തികയിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്കി എന്ന്
വ്യക്തമാക്കുമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് II തസ്തിക
3698.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II തസ്തികയില്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളള ഒഴിവുകള്‍
എത്രയെന്നും പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I തസ്തികയില്‍ നിന്നും
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുളള
പ്രൊമോഷന് സംബന്ധിച്ച്
ബഹു. ഹൈക്കോടതിയുടെ
പരിഗണനയിലുളള op (kat)
31/2015, op (kat)
135/2015 എന്നീ
കേസുകള്‍
തീര്‍പ്പാക്കാന്‍
സര്‍ക്കാരിന്റെ
ഇടപെടല്‍
ഉണ്ടായിട്ടുണ്ടോ; ആയത്
വിശദമാക്കാമോ;
(സി)
ബഹു.
ഹൈക്കോടതിയുടെ op(kat)
33958/2016 തീയതി
9.6.2016 കേസിലെ
ഇടക്കാല
ഉത്തരവനുസരിച്ച്
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I തസ്തികയില്‍ നിന്നും
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
താല്‍ക്കാലിക
പ്രൊമോഷന്
നല്‍കുന്നതിന്
തടസ്സമില്ലെന്ന്
വ്യക്തമാക്കിയിട്ടുള്ള
സാഹചര്യത്തില്‍
ആയതിന്‍പ്രകാരം ഇതിനകം
പ്രസ്തുത പ്രൊമോഷനുകള്‍
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങളില്‍
കമ്പ്യൂട്ടര്‍ സംവിധാനം
3699.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങളില്‍
കമ്പ്യൂട്ടര്‍ സംവിധാനം
ലഭ്യമാണോ;
(ബി)
ഈ
ഉപകേന്ദ്രങ്ങളിലെ
ജൂനിയര്‍ പി.എച്ച്
നഴ്സ്/ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
അവരുടെ ജോലിയുടെ
ഭാഗമായുള്ള പല
വിവരങ്ങളും
കമ്പ്യൂട്ടറില്‍
രേഖപ്പെടുത്തി
സൂക്ഷിക്കേണ്ടതും
കമ്പ്യൂട്ടര്‍ ശൃംഖല
വഴി മേലധികാരികളെ
അറിയിക്കേണ്ടതുമുണ്ടോ;
(സി)
ഉണ്ടെങ്കില്‍
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങള്‍ക്ക്
കമ്പ്യൂട്ടര്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങള്‍ക്ക്
നിലവില്‍
കമ്പ്യൂട്ടറുകള്‍
വാങ്ങുമെങ്കില്‍ ഏത്
ശീര്‍ഷകത്തില്‍ നിന്ന്
തുക ചെലവഴിച്ച്
വാങ്ങുമെന്ന്
വ്യക്തമാക്കാമോ?
ഡോക്ടര്‍
ഓഫ് ഫാര്‍മസി കോഴ്സ്
ആരംഭിക്കാന്‍ നടപടി
3700.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയില്‍ ഡോക്ടര്‍ ഓഫ്
ഫാര്‍മസി (Pharm D)
കോഴ്സ് ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കോഴ്സ് പഠിക്കാന്‍
നിരവധി
വിദ്യാര്‍ത്ഥികള്‍
അയല്‍
സംസ്ഥാനങ്ങളിലേക്ക്
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കോഴ്സ് പാസായവര്‍ക്ക്
സര്‍ക്കാര്‍ മേഖലയില്‍
തൊഴില്‍ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
എറണാകുളം
നേഴ്സിംഗ് കോളേജിലെ
താത്ക്കാലിക നിയമനം
3701.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
മെഡിക്കല്‍
കോളേജിനോട്
അനുബന്ധിച്ചുള്ള
നേഴ്സിംഗ് കോളേജ്
ഏറ്റെടുത്ത സമയത്ത്
അവിടെ ഉണ്ടായിരുന്ന
താത്ക്കാലിക
ജീവനക്കാരുടെ നിയമനം
സംബന്ധിച്ച് തീരുമാനം
എടുക്കാന്‍ ഏതെങ്കിലും
കമ്മിറ്റിയെ
നിയമിച്ചിരുന്നോ;
എങ്കില്‍ കമ്മിറ്റി
ഇക്കാലയളവില്‍ ഏതെല്ലാം
തീരുമാനങ്ങള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
താത്ക്കാലികക്കാരെ
ആരെയെങ്കിലും
റെഗുലറെെസ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ആരെയെല്ലാം;
(സി)
നേഴ്സിംഗ്
കോളേജ് സീനിയര്‍
ലക്ചറര്‍/അസിസ്റ്റന്റ്
പ്രൊഫസര്‍
തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റ്
ഇപ്പോള്‍
നിലവിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
റാങ്ക് ലിസ്റ്റ്
കാന്‍സല്‍ ആകുന്നതിനു
മുമ്പ്
നിലവിലുണ്ടായിരുന്ന
വേക്കന്‍സികള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതു മൂലം
റാങ്ക്
ലിസ്റ്റിലുണ്ടായിരുന്ന
എത്ര പേര്‍ക്ക്
പ്രസ്തുത ജോലി
ലഭിക്കാതെ
പോയിട്ടുണ്ട്; എത്ര
പേരുടെ പരാതി
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
അതില്‍ എന്ത്
തീരുമാനമെടുത്തു എന്ന്
അറിയിക്കുമോ?
പരിയാരം
ഗവണ്മെന്റ് ആയൂര്‍വേദ കോളേജ്
3702.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
രജതജൂബിലി
ആഘോഷിക്കുന്ന കണ്ണൂര്‍
ജില്ലയിലെ പരിയാരം
ഗവണ്മെന്റ് ആയൂര്‍വേദ
കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിനും
കോളേജില്‍ പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിനും യു.ജി,
പി.ജി സീറ്റുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
കേരള
സ്റ്റേറ്റ് ഡ്രഗ്സ് ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
3703.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഡ്രഗ്സ്
ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സില്‍
കഴിഞ്ഞ എല്‍.ഡി.എഫ്
സര്‍ക്കാര്‍ നിയമിച്ച
മാനേജിംഗ് ഡയറക്ടറുടെ
കീഴില്‍ നടന്ന അഴിമതി
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
ആവശ്യപ്പെട്ടുകൊണ്ട്
28.02.2017-ല്‍
ഐ.എന്‍.റ്റി.യു.സി.
നടത്തിയ പട്ടിണി സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍
മുഖ്യമന്ത്രി
ശ്രീ.വി.എസ്.അച്യുതാനന്ദന്റെ
പരാതിയിന്മേല് നടത്തിയ
വിജിലന്‍സിന്റെ
ത്വരിതാന്വേഷണ
റിപ്പോര്‍ട്ടില്‍
അഴിമതി
നടന്നിട്ടുണ്ടെന്ന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
വിജിലന്‍സും
ധനകാര്യ പരിശോധനാ
വിഭാഗവും അഴിമതി
നടത്തിയെന്ന്
കണ്ടെത്തിയ ആളെ വീണ്ടും
ഈ സ്ഥാപനത്തില്‍ എം.ഡി.
ആയി നിയമിച്ചതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
എം.ഡി. യെ മാറ്റണമെന്ന്
മുന്‍ മുഖ്യമന്ത്രി
ശ്രീ.വി.എസ്.
അച്യുതാനന്ദന്
രേഖാമൂലം
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
പുതിയ
കാരുണ്യ ഫാര്‍മസികള്‍
3704.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കാരുണ്യ ഫാര്‍മസികള്‍
സംസ്ഥാനത്ത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
കാരുണ്യഫാര്‍മസി
ആരംഭിക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
ഡ്രഗ്സ്
കണ്ട്രോള് വകുപ്പിന്റെ
പ്രവർത്തനം
3705.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രഗ്സ്
കണ്ട്രോള്
വകുപ്പിന്റെ പ്രധാന
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
2015-16
കാലയളവില്‍ വകുപ്പ്
എത്ര പരിശോധനകള്‍
നടത്തിയെന്നും എത്ര
സാംപിളുകൾ ടെസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
എത്ര പേരുടെ
ലൈസന്‍സുകള്‍ സസ്പെന്റ്
ചെയ്തിട്ടുണ്ടെന്നും
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
ഡ്രഗ്സ്
കണ്ട്രോള് ബോര്‍ഡിന്റെ
പ്രവര്‍ത്തനം
3706.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രഗ്സ് കണ്ട്രോള്
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷമായി ഓരോ
വര്‍ഷവും എത്ര
മെഡിക്കല്‍
സ്റ്റോറുകളില്‍ എത്ര
മരുന്നുകള്‍
പരിശോധിച്ചുവെന്നു
വ്യക്തമാക്കുമോ;
(സി)
ഇവരുടെ
പരിശോധനയില്‍ പ്രസ്തുത
കാലയളവില്‍ കണ്ടെത്തിയ
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍/കമ്പനികള്‍
എതെല്ലാമെന്നും
പ്രസ്തുത മരുന്നുകളുടെ
വിപണനം ഇപ്പോള്‍
നിലവിലുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്താകമാനം
പല രോഗങ്ങള്‍ക്കും ഒരേ
പേരില്‍ മരുന്നു
നല്‍കുന്നതും
യോഗ്യരല്ലാത്തവര്‍
മെഡിക്കല്‍
സ്റ്റോറുകള്‍ കൈകാര്യം
ചെയ്തു വരുന്നതും
സംബന്ധിച്ച് കഴിഞ്ഞ
അഞ്ച്
വര്‍ഷക്കാലയളവില്‍ ഓരോ
വര്‍ഷവും ഡ്രഗ്സ്
കണ്ട്രോള്
വകുപ്പിന്റെ
പരിശോധനകളില്‍
കണ്ടെത്തിയ
വിശദാംശംങ്ങളും
സ്വീകരിച്ച നടപടികളും
എന്താണെന്നും
വ്യക്തമാക്കുമോ ?
ആയുര്‍വേദ
മരുന്നുകളില്‍ മാരക
വിഷവസ്തുക്കള്‍
3707.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കുന്ന ആയുര്‍വേദ
മരുന്നുകളില്‍ മാരക
വിഷവസ്തുക്കള്‍
ചേര്‍ക്കുന്നു എന്നുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആയുര്‍വേദ
മരുന്നുകളിലെ ചേരുവകള്‍
പരിശോധിക്കാന്‍
സംസ്ഥാനത്ത്
സംവിധാനങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ചില
സ്ഥാപനങ്ങള്‍ സ്വയം
ചികിത്സയ്ക്ക്
പ്രേരിപ്പിക്കുന്ന
പരസ്യങ്ങള്‍
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ലഹരിക്കായി
ഇംഗ്ലീഷ് മരുന്നുകള്‍
3708.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലഹരിക്കായി
ചില ഇംഗ്ലീഷ്
മരുന്നുകള്‍
വിദ്യാര്‍ത്ഥികളും
മറ്റും
ഉപയോഗിച്ചുവരുന്ന
സാഹചര്യം സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡോക്ടറുടെ
കുറിപ്പടിയില്ലാതെതന്നെ
ഇപ്പോള്‍ ഇത്തരം
മരുന്നുകള്‍ ആര്‍ക്കും
എളുപ്പത്തില്‍
ലഭ്യമാകുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
മരുന്നുകളുടെ വിതരണവും
ഉപയോഗവും സംബന്ധിച്ച്
വ്യക്തമായ മാനദണ്ഡം
വേണമെന്ന ആവശ്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊണ്ടു?
മരുന്നുകളുടെ
ഗുണനിലവാരം
3709.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ വിതരണം
ചെയ്യുന്ന മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കാറുണ്ടോ;
(ബി)
ഇതിനുള്ള
സംവിധാനം ഏതൊക്കെ
ഏജന്‍സികള്‍ മുഖേനയാണ്
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
മെഡിക്കല്‍
ഷോപ്പുകള്‍ വഴി വിതരണം
ചെയ്യുന്ന മരുന്നുകളുടെ
വില വര്‍ദ്ധനവ്
തടയുന്നതിന്
സ്വീകരിക്കുവാന്‍
കഴിയുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാം; ഇവ
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഒരേ
മരുന്നിന് വിവിധ
മരുന്നുകമ്പനികള്‍
വ്യത്യസ്ത തരത്തില്‍
വില ഈടാക്കുന്നത്
തടയാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ഹോമിയോ
ഡിസ്പെന്‍സറികള്‍
3710.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
പാലക്കാട് ജില്ലയില്‍
എത്ര ഹോമിയോ
ഡിസ്പെന്‍സറികള്‍
പുതിയതായി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ?
ഓള്
ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് യോഗ നാച്ചുറോപ്പതി
3711.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓള്
ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് യോഗ നാച്ചുറോപ്പതി
സംസ്ഥാനത്ത്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ടുള്ള
കേന്ദ്രത്തിന്റെ
അറിയിപ്പുകള്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
അനുയോജ്യമായ സ്ഥലം
കണ്ടെത്തുന്നതിന്
ഏതെങ്കിലും ഏജന്‍സികള്‍
ഇടുക്കിയില്‍ സ്ഥല
പരിശോധന
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
ആവശ്യമായ സ്ഥലം
വിട്ടുതരുന്നതിന്
സന്നദ്ധത അറിയിച്ചു
കൊണ്ടുള്ള ഇടുക്കി
ജില്ലാ പഞ്ചായത്തു
കമ്മിറ്റിയുടെ തീരുമാനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കുമോ?
മത്സ്യ
സംസ്ക്കരണശാലകളില്‍
നിന്നുള്ള മലിനജലം
3712.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
നമ്പ്യാപുരം
(പള്ളുരുത്തി), കളത്ര,
കണ്ണമാലി കായലില്‍
മത്സ്യം ചത്തു പൊങ്ങിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജലാശയങ്ങളിലേക്ക്
മത്സ്യ
സംസ്ക്കരണശാലകളില്‍
നിന്നുള്ള മലിനജലം
നിയന്ത്രണമില്ലാതെ
ഒഴുക്കുന്നത്
ശ്രദ്ധില്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ഡി)
കണ്ണമാലി,
നമ്പ്യാപുരം ഭാഗങ്ങളിലെ
മത്സ്യസംസ്ക്കരണ
ശാലകള്‍ നിയമം
അനുശാസിക്കുന്ന
മലിനീകരണ നിയന്ത്രണ
സംവിധാനങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ നേവല്‍
അക്കാദമിയുടെ
മാലിന്യപ്ലാന്റ്
3713.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ രാമന്തളി
പ്രദേശത്ത് നേവല്‍
അക്കാദമിയുടെ
മാലിന്യപ്ലാന്റില്‍
നിന്ന് മലിനജലം ഒഴുകി
സമീപത്തെ കിണറുകള്‍
മലിനപ്പെട്ട വിവരം
ശ്രദ്ധയില്പ്പട്ടിരുന്നോ;
(ബി)
എങ്കില്‍
ഈ പ്രശ്നം
നേരിടുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
നേവല്‍
അക്കാദമിയുടെ ജനവാസ
കേന്ദ്രത്തിലെ
മാലിന്യപ്ലാന്റ്
അടച്ചുപൂട്ടുന്നതിന്
ഇതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
'കോംപ്രിഹെന്‍സീവ്
വിക്റ്റിം റിലീഫ് ഫണ്ട്'
3714.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ലൈംഗിക
കുറ്റകൃത്യങ്ങള്‍ക്ക്
ഇരയാകുന്ന
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി ഒരു
'കോംപ്രിഹെന്‍സീവ്
വിക്റ്റിം റിലീഫ്
ഫണ്ട്'
സ്ഥാപിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത ഫണ്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
മറ്റ് വിശദാംശങ്ങളും
നല്‍കുമോ;
(സി)
പീഡനത്തിനിരയാകുന്ന
ഇരകളെ തിരികെ
സമൂഹത്തിന്റെ
മുഖ്യധാരയില്‍
എത്തിക്കുന്നതിന്
മറ്റെന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നത്?
വണ്‍
സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍
3715.
ശ്രീ.അന്‍വര്‍
സാദത്ത്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷക്കായി 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
സംയോജിത വണ്‍
സ്റ്റോപ്പ് ക്രൈസിസ്
സെന്റര്‍
(ഒ.എസ്.സി.സി.)
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് വഴി സ്ത്രീ
സുരക്ഷയുടെ
കാര്യത്തില്‍ പ്രകടമായ
എന്ത് മാറ്റം കൊണ്ട്
വരാന്‍ സാധ്യമായെന്ന്
വെളിപ്പെടുത്തുമോ;
(സി)
എല്ലാ
ജില്ലാകേന്ദ്രങ്ങളിലും
നിര്‍ഭയ ഷെല്‍ട്ടര്‍
ഹോമുകള്‍ സ്ഥാപിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
മഹിളാ/നിര്‍ഭയ
മന്ദിരങ്ങളിലെ അടിസ്ഥാന
സൗകര്യവികസനം
3716.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹിളാ/നിര്‍ഭയ
മന്ദിരങ്ങളിലെ അടിസ്ഥാന
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
സുരക്ഷ കൂട്ടുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കുമോ;
(ബി)
ഇവിടത്തെ
അന്തേവാസികളുടെ
സംരക്ഷണവും സുരക്ഷയും
വകുപ്പിലെ ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍ യഥാസമയം
പരിശോധന നടത്തി
ഉറപ്പുവരുത്താറുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ വിശദാംശം
അറിയിക്കുമോ?
നിര്‍ഭയ
സെല്ലിന് കീഴിലുള്ള
ഹോമുകളിലെ സുരക്ഷ
3717.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ഭയ
സെല്ലിന് കീഴിലുള്ള
ഹോമുകളില്‍ സുരക്ഷ
ഉറപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കാമോ;
(ബി)
കോംപ്രിഹെന്‍സീവ്
വിക്ടിം റിലീഫ്
ഫണ്ടിന്റെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചൈല്‍ഡ്
ഡവലപ്പ്മെന്റ് പ്രോജക്ട്
ഓഫീസര്‍ (സി.ഡി.പി.ഒ) മാരുടെ
നിയമനം
3718.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതിവകുപ്പില്‍ ചൈല്‍ഡ്
ഡെവലപ്പ്മെന്റ്
പ്രോജക്ട് ഓഫീസര്‍
(സി.ഡി.പി.ഒ) മാരുടെ
പി.എസ്.സി ലിസ്റ്റ്
നിലവില്‍ വന്നത്
എന്നായിരുന്നുവെന്ന്
അറിയാമോ; വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
ലിസ്റ്റ്
വന്നതിനുശേഷം എത്ര
സി.ഡി.പി.ഒ മാരുടെ
നിയമനം നടത്തിയെന്നും
അതില്‍ എത്രപേര്‍
പി.എസ്.സി ലിസ്റ്റില്‍
നിന്നും
നിയമിക്കപ്പെട്ടുവെന്നും
വെളിപ്പെടുത്തുമോ;
(സി)
2016-മെയ്
26-നു ശേഷം എത്ര
പേര്‍ക്ക്
പ്രൊമോഷനിലൂടെ
സി.ഡി.പി.ഒ നിയമനം
നല്‍കിയെന്നും,
എത്രപേരെ പി.എസ്.സി വഴി
നിയമിച്ചുവെന്നും
പ്രത്യേകം കണക്ക്
ലഭ്യമാക്കുമോ;
(ഡി)
നിലവില്‍
എത്ര സി.ഡി.പി.ഒ
മാര്‍ക്ക് വര്‍ക്ക്
അറേഞ്ചുമെന്റും
ഡെപ്യൂട്ടേഷനും
നല്‍കിയിട്ടുണ്ടെന്നും
അവര്‍ എത്ര നാളായി ഈ
അവസ്ഥയില്‍
തുടരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഇ)
സി.ഡി.പി.ഒ
മാര്‍ ഇല്ലാത്ത
സ്ഥലങ്ങളില്‍ എത്ര
സൂപ്പര്‍വൈസര്‍മാര്‍ക്കും
തൊട്ടടുത്ത സി.ഡി.പി.ഒ
മാര്‍ക്കും ചാര്‍ജ്
നല്‍കിയിട്ടുണ്ട്;
(എഫ്)
നിലവിലെ
ഒഴിവ് എത്രയാണ്; ഒഴിവ്
നികത്തുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(ജി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
വന്നതിനുശേഷം നിയമന
വ്യവസ്ഥകള്‍ പാലിക്കാതെ
അനധികൃത പ്രൊമോഷനിലൂടെ
നിയമനം നടത്തിയതുമൂലം
റാങ്ക് ഹോള്‍ഡേഴ്സിന്
ലഭിക്കേണ്ടിയിരുന്ന
അവസരം
നഷ്ടപ്പെടാനിടയായത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
നിയമവിരുദ്ധമായി
നടത്തിയ പ്രസ്തുത
നിയമനങ്ങളെ സംബന്ധിച്ച്
സര്‍ക്കാര്‍ എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
നിലവിലുള്ള മുഴുവന്‍
ഒഴിവുകളിലും പി.എസ്.സി
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം നടത്തി
4:1 എന്ന വ്യവസ്ഥയില്‍
റേഷ്യോ
നിലനിര്‍ത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍
സാമൂഹ്യനീതിവകുപ്പിലെ
ഒഴിവുകള്‍
3719.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സാമൂഹ്യനീതിവകുപ്പില്‍
ഒഴിവുകള്‍
നികത്താത്തതിനാല്‍
ജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തദ്ദേശഭരണ
വകുപ്പിലെ പദ്ധതി
നിര്‍വ്വഹണം
പൂര്‍ത്തീകരിക്കാന്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്മാരുടെ
ആവശ്യമുണ്ടായിട്ടും
ഒഴിവുകള്‍
നികത്താത്തതുമൂലം പല
ബ്ലോക്ക്
പഞ്ചായത്തുകളിലും
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുമോ;
(സി)
നിലവില്‍
സി.ഡി.പി.ഒ.,
സൂപ്പര്‍വൈസര്‍,
അംഗൻവാടി ടീച്ചര്‍,
ക്ലാര്‍ക്ക് മുതലായ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ഡി)
ഏതെല്ലാം
തസ്തികകളിലുള്ള
ജീവനക്കാര്‍ വര്‍ക്ക്
അറേഞ്ച്മെന്റില്‍
പോയിട്ടുണ്ടെന്നും
അവരാരെല്ലാമാണെന്നും
എത്ര നാളുകളായി അവര്‍
വര്‍ക്കിങ്
അറേഞ്ച്മെന്റില്‍
തുടരുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആര്‍ക്കെങ്കിലും
വര്‍ക്ക് അറേഞ്ച്മെന്റ്
പുന:സ്ഥാപിച്ചു
നല്‍കിയിട്ടുണ്ടോ;
അറിയിക്കാമോ?
വിവിധക്ഷേമ
പദ്ധതികളുടെ വിലയിരുത്തല്‍
3720.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍,
കുട്ടികള്‍,
അംഗപരിമിതര്‍,
വൃദ്ധജനങ്ങള്‍
എന്നിവര്‍ക്കായി
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് സോഷ്യല്‍
ആഡിറ്റ്
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അതിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏതെങ്കിലും
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
അര്‍ഹതപ്പെട്ട
കാര്യങ്ങള്‍ ഇതുവരെ
നടപ്പിലാക്കിയിട്ടില്ല
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത വിഭാഗത്തിന്
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കുമോ?
സാമൂഹ്യനീതി
വകുപ്പ് വഴി നടപ്പാക്കുന്ന
പുതിയ പദ്ധതികള്‍
3721.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
മുതിര്‍ന്ന
പൌരന്മാരുടെയും
ക്ഷേമവും സുരക്ഷയും
ഉറപ്പു വരുത്താന്‍
,എന്തെല്ലാം പുതിയ
പദ്ധതികള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
പദ്ധതികള്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
വൈകല്യങ്ങളെ
മറികടന്ന് സമൂഹത്തിന്
മാതൃകയാകുന്ന വ്യക്തിത്വങ്ങളെ
ആദരിക്കാന്‍ നടപടി
3722.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തം
വൈകല്യം മറന്നുകൊണ്ട്
വീട്ടിലേക്ക് വഴി
വെട്ടിയുണ്ടാക്കിയ അംഗ
പരിമിതനായ ശ്രീ.ശശി
എന്നയാളെ
സംബന്ധിച്ചുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദീര്‍ഘനാളത്തെ
പ്രയത്നംകൊണ്ട്
സഞ്ചാരയോഗ്യമായ വഴി
സ്വന്തമായി
വെട്ടിയുണ്ടാക്കിയ ഈ
വ്യക്തിയെ സാമൂഹ്യനീതി
വകുപ്പ് ഏതെങ്കിലും
തരത്തില്‍
സഹായിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രതികൂല
സാഹചര്യങ്ങളെ അവഗണിച്ച്
സ്വന്തം
ഇച്ഛാശക്തികൊണ്ട്
വൈകല്യങ്ങളെ മറികടന്ന്
സമൂഹത്തിന്
മാതൃകയാകുന്ന ഇത്തരം
വ്യക്തിത്വങ്ങളെ
ആദരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കുട്ടികളില്‍
ശ്രവണ സഹായി സ്ഥാപിക്കുന്ന
ശസ്ത്രക്രിയ
T 3723.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കുട്ടികളില്‍ ശ്രവണ
സഹായി
സ്ഥാപിക്കുന്നതിനുള്ള
ശസ്ത്രക്രിയ സൗജന്യ
നിരക്കില്‍
നല്‍കിയിരുന്നോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതി
തുടര്‍ന്ന്
വരുന്നുണ്ടോ; എങ്കില്‍
ഏതൊക്കെ
ആശുപത്രികളിലാണ് ഈ
സര്‍ജറി സൗജന്യ
നിരക്കില്‍
ചെയ്തുവരുന്നത് എന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
തുടര്‍ന്നു
വരുന്നില്ലായെങ്കില്‍
എന്തു കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
പുനഃരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വയോജനങ്ങളുടെ
ക്ഷേമം
3724.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.
ഉണ്ണി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
വയോജനങ്ങള്‍ക്കായി
'സായംപ്രഭ' എന്ന പുതിയ
പദ്ധതി
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ:
കല്ല്യാശ്ശേരി
മണ്ഡലത്തിലെ അംഗന്‍വാടികള്‍
3725.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഇപ്പോള്‍
എത്ര അംഗന്‍വാടികള്‍
നിലവിലുണ്ട്; അവയില്‍
സ്വന്തമായി
കെട്ടിടമുള്ള എത്ര
അംഗന്‍വാടികളുണ്ട്;
സ്വന്തമായി
സ്ഥലമുള്ളതും എന്നാല്‍
കെട്ടിടമില്ലാത്തതുമായ
എത്ര
അംഗന്‍വാടികളുണ്ട്; അവ
ഏതൊക്കെയാണ്;
(ബി)
സ്വന്തമായി
സ്ഥലമില്ലാത്ത
അംഗന്‍വാടികള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ?
സൈക്കോസോഷ്യല്‍
കൗണ്‍സിലര്‍മാരുടെ സേവനം
3726.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
വനിതകള്‍ക്ക്
നേരെ നടക്കുന്ന
അതിക്രമങ്ങള്‍
ഒഴിവാക്കുന്നതിനും
അവര്‍ക്ക് ശരിയായ അറിവ്
നല്‍കുന്നതിനും
സൈക്കോസോഷ്യല്‍
കൗണ്‍സിലര്‍മാരുടെ
സേവനം
പ്രയോജനപ്പെടുത്തുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ ?
അതിക്രമങ്ങള്‍ക്ക്
ഇരയാകുന്ന സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും സേവനം
നല്കുന്ന പദ്ധതികള്‍
3727.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതിക്രമങ്ങള്‍ക്ക്
ഇരയാകുന്ന
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും സേവനം
നല്‍കുന്നതിന് രൂപം
നല്കിയ ഏതെല്ലാം
പദ്ധതികളാണ്
നിലവിലുള്ളത്; ഓരോ
പദ്ധതി പ്രകാരവും
നല്കുന്ന സേവനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വിഭിന്നശേഷിക്കാരായ
അപേക്ഷകര്‍ക്ക് മുച്ചക്രവാഹനം
3728.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.സി.ഡി.എസ്.ഓഫീസുകള്‍
വഴി വിഭിന്നശേഷിക്കാരായ
അപേക്ഷകര്‍ക്ക്
മുച്ചക്രവാഹനം
നല്കുന്ന പദ്ധതി
നടപ്പാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ഇതിനായി
തുക അനുവദിച്ചിട്ടും
വാഹനങ്ങള്‍ വാങ്ങി
നല്കാന് കഴിയാത്ത
സാഹചര്യം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാലതാമസം
ഒഴിവാക്കി പ്രസ്തുത
അപേക്ഷകര്‍ക്ക്
മുച്ചക്രവാഹനം
അടിയന്തരമായി വിതരണം
ചെയ്യുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വൃദ്ധസദനങ്ങള്ക്കുള്ള
പുനരധിവാസ പദ്ധതി
3729.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ സാമൂഹ്യ
നീതി വകുപ്പിന് കീഴില്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിച്ച്
സമര്‍പ്പിച്ച മുട്ടാടി
പഞ്ചായത്തിലെ
വൃദ്ധജനങ്ങള്‍ക്കുള്ള
പുനരധിവാസ കേന്ദ്ര
പദ്ധതി സംബന്ധിച്ച്
ഇതുവരെ നടന്നിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍ ജില്ലാ
സാമൂഹ്യനീതി ഓഫീസില്‍
നടന്നുവരുന്ന നടപടികള്‍
വിശദമാക്കാമോ ; ഫയല്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിക്ക്
അംഗീകാരം ലഭിക്കുവാന്‍
ഇനി എന്തെല്ലാം
നടപടികളാണ്
പൂര്ത്തീകരിക്കുവാനുള്ളതെന്ന്
വിശദമാക്കാമോ?
എരമം
-കുറ്റൂര്‍ പഞ്ചായത്തിലെ
104-ാം നമ്പര്‍ അംഗന്‍വാടി
3730.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എരമം-കുറ്റൂര്‍
പഞ്ചായത്തിലെ 104-ാം
നമ്പര്‍ അംഗന്‍വാടി
മോഡല്‍ അംഗന്‍വാടി ആയി
ഉയര്‍ത്തുന്നതിന്
അപേക്ഷ ലഭിച്ചിരുന്നോ;
(ബി)
എങ്കില്‍
ഈ അപേക്ഷയില്‍
നാളിതുവരെയായി എന്ത്
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(സി)
മേല്‍
അംഗന്‍വാടിയെ മോഡല്‍
അംഗന്‍വാടിയായി
ഉയര്‍ത്താന്‍ നടപടികള്‍
സ്വീകരിക്കുമോ?