അരി
ദൗര്‍ലഭ്യം
3731.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കടകളില്‍ സമീപ
കാലങ്ങളില്‍ അരി വിതരണം
തടസ്സപ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
പുതിയ മുന്‍ഗണനാ പട്ടിക
കേന്ദ്രത്തില്‍
സമര്‍പ്പിച്ചതില്‍ വന്ന
കാലതാമസം ഇത്തരത്തില്‍
ഒരു അരി
ദൗര്ലഭ്യത്തിലേയ്ക്ക്
നയിച്ചിട്ടുണ്ടോ;
(സി)
കരട്
മുന്‍ഗണനാ പട്ടികയില്‍
15 ലക്ഷത്തോളം
അനര്‍ഹര്‍
ഉള്‍പ്പെട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയത് പരിശോധിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
3732.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പിൽ
വരുത്തൂന്നതിനായി
സംസ്ഥാനത്ത്
നടപ്പിലാക്കേണ്ടിയിരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
പൂര്‍ത്തീകരിക്കേണ്ടതായ
നടപടികള്‍
എന്തെല്ലാമെന്നും ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
മുന്‍ഗണനാ
വിഭാഗമെന്നും മുന്‍ഗണനാ
ഇതര വിഭാഗമെന്നും
തിരിച്ചപ്പോള്‍
സംഭവിച്ചിട്ടുള്ള
അപാകതകള്‍
പരിഹരിക്കാനും
അര്‍ഹരായവരെ മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍ക്കൊള്ളിക്കാനും
നടപടി
സ്വീകരിക്കുമോ;എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ഗോത്ര
മേഖലയിലെ പൊതുവിതരണ
സമ്പ്രദായം
3733.
ശ്രീ.ഇ.പി.ജയരാജന്
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗോത്ര മേഖലകളില്‍
പൊതുവിതരണ സമ്പ്രദായം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
അരി,
ഗോതമ്പ് എന്നിവയോടൊപ്പം
ഗോത്രവര്‍ഗ്ഗക്കാര്‍
കൂടുതല്‍ ഇഷ്ടപ്പെടുന്ന
ധാന്യങ്ങള്കൂടി
പൊതുവിതരണ സമ്പ്രദായം
മുഖേന വിതരണം
ചെയ്യാനുള്ള പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഗോത്ര
മേഖലകളില്‍ മൊബൈല്‍
റേഷനിംഗ് സമ്പ്രദായം
ആരംഭിക്കുന്നതിന്റെ
സാധ്യത പരിശോധിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
3734.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമത്തിന്റെ
ഉദ്ദേശ്യങ്ങളും
ലക്ഷ്യങ്ങളും എന്തൊക്കെ
എന്ന് വിശദമാക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
3735.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
2013
-14, 2014 -15, 2015
-16 വര്‍ഷങ്ങളില്‍
കേന്ദ്രം കേരളത്തിന്
നല്‍കിയിരുന്ന അരിയുടെ
അളവെത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യ
ഭദ്രതാ നിയമ പ്രകാരം ഇൗ
സാമ്പത്തിക വര്‍ഷം
കേന്ദ്രം അനുവദിച്ച അരി
എത്ര മെട്രിക് ടണ്‍
എന്ന് വ്യക്തമാക്കുമോ?
(ഡി)
അരി
വിഹിതക്കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ ?
റേഷന്‍
കടകള്‍ വഴിയുള്ള അരി
വിതരണം
3736.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍ കടകള്‍ വഴിയുള്ള
അരിവിതരണം കൃത്യമായി
ഓരോ മാസവും നടത്താന്‍
കഴിഞ്ഞിട്ടുണ്ടോ;വിതരണം
തടസ്സപ്പെട്ടിട്ടുണ്ടെങ്കില്
അയതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
റേഷന്‍
കാര്‍ഡ് പുതുക്കല്‍
പ്രവൃത്തികള്‍
3737.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കല്‍
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നു
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡുകള്‍
പുതുക്കുന്ന
പ്രവൃത്തികള്‍ ഇതുവരെ
പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ
നിലവില്‍
ബി.പി.എല്‍.വിഭാഗത്തില്‍
ഉള്‍പ്പെട്ട
കാര്‍ഡുടമകള്‍ക്ക്
ഇതുവരെ
കിട്ടിക്കൊണ്ടിരുന്ന
റേഷന്‍ ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പുതുക്കിയ
റേഷന്‍ കാര്‍ഡുകള്‍
പ്രാബല്യത്തിലാകുന്നതുവരെ
ഇതുവരെ ലഭിച്ചിരുന്ന
രീതിയില്‍ത്തന്നെ
റേഷന്‍ സാമഗ്രികള്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കടകളില്‍ ബാങ്കിങ്ങ്
സേവനം
3738.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്കടകളോടനുബന്ധിച്ച്
ബാങ്കിങ്ങ് സേവനം
നല്കാന് ബാങ്കുകള്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
ഭക്ഷ്യവകുപ്പ്
സംസ്ഥാനതല ബാങ്കേഴ്സ്
സമിതിയുമായി
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ചര്‍ച്ചയില്‍ ഉണ്ടായ
തീരുമാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ബാങ്കിങ്ങ്
സേവനം നല്കാന് റേഷന്‍
കടകളില്‍ അടിസ്ഥാന
സാങ്കേതിക സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
റേഷന്‍
വിഹിതത്തിലെ കുറവ്
3739.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കിയതിന്റെ
ഭാഗമായി സംസ്ഥാനത്തിന്
അവകാശപ്പെട്ട റേഷന്‍
വിഹിതത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമ പ്രകാരം
ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
വിവിധ ആനുകൂല്യങ്ങള്‍
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
സബ്സിഡിക്ക് മുന്‍ഗണനാ
പട്ടിക
3740.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സബ്സിഡിക്ക്
അര്‍ഹതയുള്ളവരെ
കണ്ടെത്തുന്നതിനുവേണ്ടി
തയ്യാറാക്കിയ മുന്‍ഗണനാ
പട്ടിക തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
അംഗീകരിച്ച്
നല്‍കേണ്ടതുണ്ടോ;
എങ്കില്‍ എപ്രകാരമാണ്
അംഗീകരിച്ച്
നല്‍കേണ്ടത്;
(ബി)
ഇങ്ങനെ
അംഗീകാരം വാങ്ങുന്നതിന്
പ്രത്യേക കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സമയപരിധി
അറിയിക്കാമോ;
(സി)
അര്‍ഹരായ
ആളുകള്‍ മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍
കൂട്ടിച്ചേര്‍ക്കാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അധികാരമുണ്ടോ;
ഉണ്ടെങ്കില്‍
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡുകളിലെ മുന്‍ഗണനാ
ക്രമം
3741.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകളില്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെട്ട പട്ടികജാതി
വിഭാഗക്കാരായ
കൂലിപ്പണിക്കാര്‍ക്ക്
പട്ടികജാതിവിഭാഗക്കാര്‍ക്കും,
കൂലിപ്പണിചെയ്യുന്നവര്ക്കുമുള്ള
പരിഗണന നിലവില്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
മാവേലി
സ്റ്റാേറുകള്‍ ഇല്ലാത്ത
പഞ്ചായത്തുകള്‍
3742.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ മാവേലി
സ്റ്റാേറുകള്‍ ഇല്ലാത്ത
പഞ്ചായത്തുകളുടെ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എങ്കില്‍
മാവേലി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
റേഷന്‍
വ്യാപാരികള്‍ക്ക് ന്യായമായ
വേതനം
3743.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
റീട്ടെയില്‍
വ്യാപാരികൾക്ക്
നല്‍കിവരുന്ന കമ്മീഷന്
നിലവില്‍ ക്വിന്റലിന്
എത്ര രൂപയാണ്;
(ബി)
മുറിവാടക
ഇനത്തിലോ,സെയില്‍സ്മാന്റെ
ശമ്പള ഇനത്തിലോ
സ്റ്റേഷനറി ചാര്‍ജ്
ഇനത്തിലോ സഹായങ്ങള്‍
വല്ലതും
നല്‍കിവരുന്നുണ്ടോ;
(സി)
റേഷന്‍
റീട്ടെയില്‍
വ്യാപാരികള്‍
മാസത്തില്‍ ന്യായമായ
വേതനം നല്‍കണം എന്ന
ആവശ്യം
ഉന്നയിച്ചിട്ടുണ്ടോ ;
(ഡി)
റേഷന്‍
റീട്ടെയില്‍ വ്യാപാരം
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
കൊണ്ടുവന്ന്
വ്യാപാരികളുടെ
കരിഞ്ചന്തയും ഉദ്യോഗസ്ഥ
തലത്തിലുള്ള അഴിമതിയും
ഇല്ലാതാക്കി റേഷന്‍
വ്യാപാരം
സംശുദ്ധമാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
അരിവില
നിയന്ത്രിക്കുന്നതിന് നടപടി
3744.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അരിവിലയില്‍
ഏകദേശം എത്ര രൂപയുടെ
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത്;
(ബി)
സംസ്ഥാനത്തിന്
ലഭിക്കുന്ന റേഷന്‍
വിഹിതത്തില്‍ ഉണ്ടായ
കുറവ് അരിവില
വര്‍ദ്ധിക്കുന്നതിന്
ഇടയാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയന്ത്രിക്കുന്നതിന്
സര്‍ക്കാരിന്
കഴിയാത്തത്
എന്തുകൊണ്ടാണ്;
(സി)
എഫ്.സി.ഐ
ഗോഡൗണുകളിലുണ്ടായ അട്ടി
കൂലി പ്രശ്നം
ചരക്കുനീക്കം
തടസ്സപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത് അരിവില
വര്‍ദ്ധിക്കുന്നതിന്
ഇടയാക്കിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
പൊതുവിപണിയില്‍ അരിവില
നിയന്ത്രിക്കുന്നതിന്
കാര്യക്ഷമമായി
ഇടപെടാന്‍ കഴിയാത്ത
സാഹചര്യം നിലവിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സിവില്‍
സപ്ലെെസ്
ഡിപ്പാര്‍ട്ട്മെന്റിൽ
ജീവനക്കാരുടെ കുറവ്
3745.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മലപ്പുറം
ജില്ലയില്‍ സിവില്‍
സപ്ലെെസ്
ഡിപ്പാര്‍ട്ട്മെന്റില്‍
ആവശ്യത്തിന്
ജീവനക്കാരില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആവശ്യത്തിന്
ജീവനക്കാരെ
നിയമിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
ലെപ്രസി
സാനിട്ടോറിയങ്ങളിലെ
അന്തേവാസികള്‍ക്ക് റേഷന്‍
സാധനങ്ങള്‍
3746.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെപ്രസി
സാനിട്ടോറിയങ്ങളിലെ
അന്തേവാസികള്‍ക്ക്
സിവില്‍ സപ്ലൈസ്
മുഖാന്തിരം റേഷന്‍
സാധനങ്ങള്‍
നല്‍കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
ഇവ അന്തേവാസികള്‍ക്ക്
ലഭ്യമാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(സി)
ലെപ്രസി
സാനിട്ടോറിയം
അന്തേവാസികള്‍ക്ക് അരി
ഉള്‍പ്പെടെയുളള
സാധനങ്ങള്‍ നൽകുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
അരിയില്‍
മായം ചേര്‍ക്കുന്ന
സ്വകാര്യ മില്ലുകള്‍
3747.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
സംവിധാനത്തിലൂടെ
ലഭ്യമാക്കേണ്ട അരിയില്‍
സ്വകാര്യ മില്ലുകള്‍
മായം
ചേര്‍ക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇത്തരം തിരിമറി
നടത്തിയ ഏതെങ്കിലും
മില്ലിനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സംസ്ഥാനത്ത്
നിന്നും സംഭരിക്കുന്ന
നെല്ല് അരിയാക്കി
സംസ്ഥാനത്തെ റേഷന്‍
കടകളിലൂടെ വിതരണം
ചെയ്യണമെന്ന്
കേന്ദ്രത്തോട്ആവശ്യപ്പെടുമോ;
വിശദമാക്കാമോ?
അനര്‍ഹര്‍
ബി.പി.എല്‍ ലിസ്റ്റില്‍
3748.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡില്‍
അനര്‍ഹര്‍
(സര്‍ക്കാര്‍,
കേന്ദ്രസര്‍ക്കാര്‍,
പെന്ഷന്
വാങ്ങുന്നവര്‍) ബി പി
എൽ ലിസ്റ്റില്‍
കടന്നുകൂടിയിരിക്കുന്നത്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
അര്‍ഹരായ
പാവപ്പെട്ടവ്ര ബി പി
എൽ ലിസ്റ്റില്‍ നിന്ന്
ഒഴിവാക്കപ്പെട്ടത്
തിരുത്തുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പൊതുവിതരണ
വകുപ്പിലെ ജീവനക്കാര്‍
3749.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
വകുപ്പില്‍ എത്ര
ജീവനക്കാരുണ്ടെന്നും
എത്ര പേര്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
വകുപ്പില്‍
അധികമായി ഉള്ള
ജീവനക്കാരെ
സപ്ലൈകോയിലേക്ക് പുനര്‍
വിന്യസിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സപ്ലൈകോയില്‍
ശമ്പള പരിഷ്കരണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
നടപ്പാക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
പൂതക്കുളം
ഗ്രാമപഞ്ചായത്തിലെ
മാവേലിസ്റ്റോര്‍
3750.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട പൂതക്കുളം
ഗ്രാമപഞ്ചായത്തിലെ
പുത്തന്‍കുളം എന്ന
സ്ഥലത്ത് ഒരു പുതിയ
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിന്
ജനപ്രതിനിധി
നല്‍കിയിരുന്ന നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്മേല് എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പ് സ്പെഷ്യല്‍
സെക്രട്ടറി ഇതു
സംബന്ധിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പുത്തന്‍കുളത്ത്
മാവേലിസ്റ്റോര്‍ ഉടന്‍
തന്നെ
പ്രവര്ത്തനമാരംഭിക്കുമോ;
ഇല്ലെങ്കില്‍
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സപ്ലൈകോയിലെ
ശമ്പള പരിഷ്കരണം
3751.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
ജീവനക്കാര്‍ക്ക് പുതിയ
ശമ്പള പരിഷ്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാലതാമസം
എന്തുകൊണ്ടാണെന്നും
എന്നത്തേക്ക്
നടപ്പിലാക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ബി)
സിവില്‍
സപ്ലൈസ് വകുപ്പില്‍
നിന്നും എത്ര പേര്
സപ്ലൈകോയില്‍
ഡെപ്യൂട്ടേഷനില്‍ ജോലി
നോക്കി വരുന്നുണ്ട്.
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(സി)
സപ്ലൈകോയിലെ
സ്റ്റാഫ് സ്റ്റ്റെങ്ത്
എത്രയാണ് എന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യധാന്യ
നിരക്ക് കൂട്ടുമെന്ന
നിര്‍ദ്ദേശം
3752.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-ജൂലൈ
ഒന്നാം തീയതി മുതല്‍
ഭക്ഷ്യധാന്യ നിരക്ക്
കൂട്ടുമെന്ന
നിര്‍ദ്ദേശം
കേന്ദ്രത്തില്‍ നിന്നും
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതുമായി ബന്ധപ്പെട്ട്
സംസ്ഥാനത്തിന്
ഉണ്ടാകുന്ന അധിക ബാധ്യത
എത്രയാണ്;
(സി)
അധിക
ബാധ്യത പരിഹരിക്കാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിലക്കയറ്റം
ഫലപ്രദമായി നേരിടുന്നതിന്
ഏജന്‍സികള്‍
3753.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിലക്കയറ്റം ഫലപ്രദമായി
നേരിടുന്നതിന് ഏതെല്ലാം
ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നതിനായി
വില നിയന്ത്രണ സെല്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
എങ്കില്‍
അവശ്യസാധനങ്ങളുടെ
വിലനിലവാരം, ലഭ്യത
എന്നിവ സംബന്ധിച്ച
വിവരങ്ങള്‍
അറിയുന്നതിനും അവ
മുന്‍കൂട്ടി
അപഗ്രഥിച്ച് പരിഹാര
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത വിലനിയന്ത്രണ
സെല്ലില്‍
ക്രമീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ഏതെല്ലാം ഏജന്‍സികളുടെ
പ്രവര്‍ത്തനങ്ങളാണ്
ഏകോപിപ്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഇ)
വിലനിയന്ത്രണ
സെല്ലിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
വിപുലമായ കര്‍മ്മപദ്ധതി
ആവിഷ്കരിക്കുമോ?
ഹോട്ടലുകളില്‍
ഭക്ഷണപദാര്‍ത്ഥങ്ങളുടെ
വില ഏകീകരിക്കല്‍
3754.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍ ഒരേ ഇനം
ഭക്ഷണ സാധനങ്ങള്‍ക്ക്
വിവിധ തരത്തിൽ വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോട്ടല്‍
വില ഏകീകരിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(സി)
വില
ഏകീകരിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
നിലവില്‍
സംവിധാനങ്ങളില്ലെങ്കില്‍
ആയത്
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തുല്യജോലിക്ക്
തുല്യവേതനം
3755.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുല്യജോലിക്ക്
തുല്യവേതനം എന്ന
സുപ്രീം കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സപ്ലൈകോയിലെ
താല്‍ക്കാലിക
ജീവനക്കാര്‍ക്ക്
തുല്യവേതനം നല്കുവാന്
തയ്യാറാകുമോ;
(ബി)
സപ്ലൈകോയിലെ
താല്‍ക്കാലിക
ജീവനക്കാര്‍ക്ക്
ഇപ്പോള്‍ നല്കുന്ന
വേതനം എത്ര രൂപയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സപ്ലൈകോയില്‍
സ്ഥിരപ്പെടുത്താത്ത
താല്‍ക്കാലിക
ജീവനക്കാര്‍ എത്ര
പേരുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
റേഷന്‍കാര്‍ഡ്
പുതുക്കല്‍
3756.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
പുതുക്കലുമായി
ബന്ധപ്പെട്ട് സോഷ്യല്‍
ഓഡിറ്റിംഗ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
നടത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
ഇത്
പൂര്‍ണ്ണമായും
ഫലപ്രദമായും
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതുമൂലം അര്‍ഹരായ
ഒട്ടനവധി പേര്
മുന്‍ഗണനാ പട്ടികയില്‍
നിന്നും പുറത്തായി
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സപ്ലൈക്കോയില്‍
ശമ്പളപരിഷ്കരണത്തിന്
നടപടി
3757.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈക്കോയില്‍
ശമ്പളം
പരിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സപ്ലൈക്കോയിലെ
ഡെപ്യൂട്ടേഷന് വ്യവസ്ഥ
അവസാനിപ്പിക്കുവാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
സപ്ലൈക്കോയില്‍
സ്റ്റാഫ്
സ്ട്രെങ്തിനെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
പ്രൊഡക്ടിവിറ്റി
കൗണ്‍സില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
നിലവില്‍
അസിസ്റ്റന്റ് സെയില്‍സ്
മാന്‍ ചാര്‍ജ്
വഹിക്കുന്ന എത്ര ഔട്ട്
ലെറ്റുകള്‍ സംസ്ഥാനത്ത്
ഉണ്ട്; ഇവര്‍ക്ക്
ചാര്‍ജ് അലവന്‍സ്
നല്കുവാന്
തയ്യാറാകുമോ?
മാവേലിസ്റ്റോര്‍
വഴി സബ് സിഡി നിരക്കില്‍
വിതരണം ചെയ്യുന്ന ഭക്ഷ്യ
വസ്തുക്കള്‍
3758.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോര്‍ വഴി ഇപ്പോള്‍
ഏതൊക്കെ ഭക്ഷ്യ
വസ്തുക്കളാണ് സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുന്നതെന്നും
ഇതിനായി സര്‍ക്കാര്‍
എത്ര രൂപ പ്രതിവര്‍ഷം
സബ് സിഡിയായി
നല്‍കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പൊതുവിപണിയെക്കാളും
വിലകൂട്ടി വില്പന
നടത്തുന്ന നിത്യോപയോഗ
സാധനങ്ങള്‍
ഏതൊക്കെയെന്നും ഇത്
പരിശോധിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്നും
വ്യക്തമാക്കാമോ?
ഭക്ഷ്യവകുപ്പിന്റെ
വില നിരീക്ഷണസെല്‍
3759.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവകുപ്പിന്റെ
കീഴില്‍ വില
നിരീക്ഷണസെല്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഫലപ്രദമായ
വിപണി ഇടപെടലിന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് വില
നിരീക്ഷണസെല്‍
നടത്തുന്നത്;
(സി)
വില
നിരീക്ഷണ സെല്ലിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
റേഷന്കാര്ഡ്പട്ടികയില്
ഉള്‍പ്പെടാത്തവരെ
പരിഗണിക്കാന്‍ നടപടി
3760.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം വന്നതിനെ
തുടര്‍ന്ന് വിവിധ
കാരണങ്ങളാല്‍ ഒരു
പട്ടികയിലും
ഉള്‍പ്പെടാതെ പോയ
കാര്‍ഡുടമകള്‍ക്ക്
റേഷന്‍
നിഷേധിക്കരുതെന്ന്
നിര്‍ദ്ദേശിച്ചിരുന്നോ;
(ബി)
പ്രസ്തുത
വിഭാഗം ആള്‍ക്കാര്‍ക്ക്
റേഷന്‍ നിഷേധിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പട്ടികയില്‍
ഉള്‍പ്പെടാത്തവരെ
പരിഗണിച്ച്
റേഷന്‍കാര്‍ഡ്
നല്കാന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
വിലക്കയറ്റംനിയന്ത്രിക്കാൻ
വിപണിഇടപെടല്‍
3761.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം പിടിച്ചു
നിര്‍ത്താന്‍
വിപണിയില്‍ കൂടുതല്‍
ഇടപെടല്‍ നടത്താനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഉത്പ്പാദന
മേഖലയില്‍ നിന്നുതന്നെ
പഴം, പച്ചക്കറി, മറ്റു
നിത്യോപയോഗ സാധനങ്ങള്‍
എന്നിവ
സംഭരിക്കുന്നതിന്
കൂടുതല്‍ നടപടികള്‍
സ്വീകരിക്കുമോ?
ഗ്യാസ്
സിലിണ്ടറുകളില്‍ അളവില്‍
ഉണ്ടാകുന്ന വ്യത്യാസം
3762.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വിതരണം ചെയ്യുന്ന
ഗ്യാസ് സിലിണ്ടറുകളില്‍
അളവില്‍ ഉണ്ടാകുന്ന
വ്യത്യാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് മാധ്യമ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(സി)
അളവില്‍
വ്യത്യാസം വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
എം ആർ പി
നിരക്കിനെക്കാളും
വിലകൂട്ടി സാധനങ്ങള്‍
വില്‍ക്കുന്ന നടപടി
3763.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തിയറ്റര്‍
കോംപ്ലക്സുകളോടും
മള്‍ട്ടിപ്ലക്സുകളോടും
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
കഫറ്റേരിയ, സ്നാക്സ്
ഷോപ്പുകള്‍, മറ്റ്
കടകള്‍,
എയര്‍പോര്‍ട്ടിലെ
ഷോപ്പുകള്‍,തിരുവനന്തപുരം
നഗര ഹൃദയത്തില്‍
പ്രവര്‍ത്തിക്കുന്ന
തിയേറ്ററുകള്‍,
മുതലായവയില്‍
എം.ആര്.പി.
നിരക്കിനേക്കാളും
വിലകൂട്ടി സാധനങ്ങള്‍
വില്‍ക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളില്‍ ലീഗല്‍
മെട്രോളജി വകുപ്പ്
കൃത്യമായ പരിശോധനകള്‍
നടത്താറുണ്ടോ: ;
എങ്കില്‍ എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
2017 ജനുവരി മുതല്‍
നാളിതുവരെ നടപടി
സ്വീകരിച്ചിട്ടുണ്ട് ;
സ്ഥാപനങ്ങളുടെ
പേരുവിവരം, ജില്ല
തിരിച്ച് ലഭ്യമാക്കുമോ?
പാചകവാതക
തട്ടിപ്പ്
3764.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാചകവാതകത്തിന്റെ
അളവിലും തൂക്കത്തിലും
തട്ടിപ്പ്
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തട്ടിപ്പ് നടത്തുന്ന
ഓയില്‍
കമ്പനികള്‍ക്കെതിരെ
എന്ത് ശിക്ഷാ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പാചക
വാതക സിലിണ്ടറുകള്‍ക്ക്
വിതരണ കമ്പനികള്‍
എം.ആര്.പി. യെക്കാള്‍
അധികം വില ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?