കെ.എ.എസ്.രൂപീകരണത്തില്‍
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ ആശങ്കകള്‍
3383.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.രൂപീകരിക്കുന്നതിനെതിരെ
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ ആശങ്കകള്‍
എന്തെല്ലാം എന്നും
ഇവയില്‍ വസ്തുതകള്‍
ഉണ്ടോ എന്നും
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അവ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ ;
(ബി)
ആനുകൂല്യങ്ങള്‍
വെട്ടിക്കുറയ്ക്കുക,
തസ്തികകള്‍
ഇല്ലാതാക്കുക എന്നിവ
സര്‍ക്കാര്‍ നയമല്ല
എന്ന
ബഹു.മുഖ്യമന്ത്രിയുടെ
പ്രസ്താവനയും ഒപ്പം
പ്രൊമോഷന് സാദ്ധ്യതയും
ഐ.എ.എസ്. സാദ്ധ്യതയും
കൂടുതലായി ലഭിക്കുമെന്ന
മുഖ്യമന്ത്രിയുടെ
ഉറപ്പും നല്‍കിയിട്ടും
സമരം ചെയ്യുന്ന
ജീവനക്കാരുടെ
സംഘടനകളുമായി
മുഖ്യമന്ത്രിയും
മുഖ്യമന്ത്രി നിയോഗിച്ച
ഉന്നത ഉദ്യോഗസ്ഥരും
സംസാരിച്ചിട്ടും പലവിധ
നിസ്സഹകരണ സമരം
തുടരുന്ന
ജീവനക്കാര്‍ക്കെതിരെ
എന്തു നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി
. നിയമനം
3384.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
തസ്തികളിൽ എൽ. ഡി.
ടൈപ്പിസ്റ്റ് /ക്ലർക്ക്
ടൈപ്പിസ്റ്റ്
തസ്തികകളിൽ
ഒഴിവുകളുണ്ടെകിലും
പി.എസ്.സി .റാങ്ക്
ലിസ്റ്റിൽ നിന്ന്
നിയമനം നടക്കുന്നില്ല
എന്നുള്ളത് ശ്രദ്ധയിൽ
പ്പെട്ടിട്ടുണ്ടോ ?
(ബി)
എൽ
.ഡി. ടൈപ്പിസ്റ്റ്
തസ്തികകളിലെ
നിയമനത്തിലെ
മെല്ലെപ്പോക്ക്, ഫയൽ
നീക്കത്തെ സാരമായി
ബാധിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുവാൻ
നിലവിലുള്ള റാങ്ക്
ലിസ്റ്റുകളിൽ നിന്നും
നിയമനം നടത്തുമോ ?
പി.എസ്.സി.
റാങ്ക് പട്ടികകള്‍
റദ്ദാക്കുന്നതുമൂലമുള്ള
പ്രത്യാഘാതങ്ങള്‍
3385.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാമമാത്ര
നിയമനങ്ങള്‍ നടന്നതും,
നിലവില്‍
ഒഴിവുകളുള്ളതുമായ
തസ്തികകളിലേയ്ക്ക്
പി.എസ്.സി.
തയ്യാറാക്കിയ റാങ്ക്
പട്ടികകള്‍ ഒറ്റയടിക്ക്
റദ്ദാക്കുന്നതുമൂലമുള്ള
പ്രത്യാഘാതങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
നിലവിലുള്ള
ഒഴിവുകള്‍ ഈ റാങ്ക്
പട്ടികകളില്‍ നിന്നും
നികത്തുന്നതിന്
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതി
നിയമനങ്ങള്‍ക്ക് തടസ്സം
സൃഷ്ടിക്കുന്നുണ്ടോ;
എങ്കില്‍ പരിഹാര
നടപടികളെക്കുറിച്ച്
ആലോചിക്കുമോ?
പി.എസ്.സി.
മുഖേനയുള്ള നിയമനം
3386.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ നടന്ന
പി.എസ്.സി.
നിയമനത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
വകുപ്പുകളില്‍ നിന്ന്
എത്ര തസ്തികകള്‍ വീതം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
റിപ്പോര്‍ട്ട്
ചെയ്ത തസ്തികകളില്‍
സമയബന്ധിതമായി നിയമനം
നടക്കുന്നുണ്ടോ?
എം.എല്‍.എ
മാര്‍ നല്കുന്ന പരാതികള്‍
3387.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാര്‍ നല്കുന്ന
പരാതികള്‍ക്ക് മറുപടി
നല്‍കുന്നതിനും
സ്വീകരിച്ച നടപടിയുടെ
വിവിധ ഘട്ടങ്ങള്‍
അറിയിക്കുന്നതിനും
എന്തെല്ലാം സംവിധാനമാണ്
ബഹു.
മുഖ്യമന്ത്രിയുടെയും
മറ്റു മന്ത്രിമാരുടെയും
ഓഫീസുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
നടപടിയുടെ
വിവിധ ഘട്ടങ്ങള്‍
എം.എല്‍.എ മാര്‍ക്ക്
അറിയുന്നതിന് ഓണ്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
എം.എല്‍.എ.-എ.ഡി.എസ്.
പോര്‍ട്ടല്‍ പദ്ധതി
3388.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.-എ.ഡി.എസ്.
പോര്‍ട്ടല്‍
പദ്ധതിയില്‍ ഫയലുകളുടെ
നിലവിലെ സ്ഥിതി യഥാസമയം
ചേര്‍ക്കാത്തത് മൂലം
പ്രസ്തുത ഫയല്‍
വിവരങ്ങള്‍ അറിയുവാന്‍
എം.എല്‍.എ. മാര്‍ക്ക്
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പി.ആര്.ഡി.
പരസ്യങ്ങള്‍
3389.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ആര്.ഡി.
പരസ്യങ്ങള്‍ ഒരു
സ്വകാര്യ ഏജന്‍സിയ്ക്ക്
മാത്രം
നല്കിവരുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
സ്വകാര്യ ഏജന്‍സിയുടെ
പേരും അഡ്രസ്സും
വെളിപ്പെടുത്തുമോ;
(സി)
എന്ന്
മുതലാണ് ഈ കമ്പനിയ്ക്ക്
മാത്രമായി പരസ്യങ്ങള്‍
കൊടുത്തുവന്നത്: തീയതി
സഹിതം
വെളിപ്പെടുത്തുമോ;
അന്നു മുതല്‍ ഇന്നുവരെ
എത്ര കോടി രൂപയുടെ
പി.ആര്.ഡി. പരസ്യം ഈ
സ്വകാര്യ ഏജന്‍സി
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനെതിരെ
വിജിലന്‍സ് അന്വേഷണം
ഉണ്ടായോ; എങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
പി.ആര്.ഡി.യ്ക്ക്
സ്വന്തമായി
ഫോട്ടോഗ്രാഫറും
ഗ്രാഫിക് ഡിസൈനറും
മറ്റും ഉള്ളപ്പോള്‍
ഇങ്ങനെ സ്വകാര്യ
ഏജന്‍സിയെ പരസ്യത്തിന്
ഉപയോഗിക്കുന്നത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്;
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(എഫ്)
നിയമം
ലംഘിച്ചാണ് ഈ
ഇടപാടുകള്‍
നടത്തിയതെങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
നിയമ നടപടി
സ്വീകരിയ്ക്കുമോ?
ഡയസ്
നോണ്‍ റദ്ദ്
ചെയ്യുന്നതിന് നടപടി
T 3390.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യായമായ
അവകാശങ്ങള്‍ക്കു വേണ്ടി
സര്‍ക്കാര്‍
ജീവനക്കാര്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ
പണിമുടക്കുകളില്‍
ബാധകമാക്കിയിരുന്ന ഡയസ്
നോണ്‍ റദ്ദ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
നിലപാടെന്താണെന്ന്
വിശദമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
3391.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് എന്നുമുതല്‍
നടപ്പിലാക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍
ധനകാര്യവകുപ്പിനെ
ഉള്‍പ്പെടുത്തരുതെന്ന
സെക്രട്ടറിതല സമിതിയുടെ
ശുപാര്‍ശ സര്‍ക്കാര്‍
അംഗീകരിക്കാത്തതിന്
കാരണമെന്താണ്;
(സി)
ഏതെല്ലാം
സംസ്ഥാനങ്ങളിലാണ്
ധനവകുപ്പ്
സെക്രട്ടേറിയറ്റിനെ
പ്രസ്തുത സംസ്ഥാനങ്ങള്‍
രൂപീകരിച്ച
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസുകളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ഒരു
ഉപദേശകവകുപ്പായും
ബഡ്ജറ്റ്, പേ റിവിഷന്‍,
സംസ്ഥാനത്തിന്റെ
സാമ്പത്തികക്രയവിക്രയത്തിന്റെ
നടത്തിപ്പുകാരന്,
സര്‍വ്വീസ് ചട്ടങ്ങളുടെ
ചുമതലക്കാരന് എന്നീ
നിലകളിലും മറ്റ്
വകുപ്പില്‍ നിന്നും
വ്യത്യസ്തമായി
നിലകൊള്ളുന്ന
ധനകാര്യവകുപ്പിനെ
കെ.എ.എസ്.ല്‍
ഉള്‍പ്പെടുത്തുന്നത്
കൊണ്ട്
ഉണ്ടായേക്കാവുന്ന
ദോഷവശങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
മൂന്നാം
ഭരണപരിഷ്കാര കമ്മീഷന്റെ
ശുപാര്‍ശയില്‍
സെക്രട്ടേറിയറ്റിനെ
കെ.എ.എസ്. ല്‍
ഉള്‍പ്പെടുത്തുവാനുള്ള
ശുപാര്ശയുണ്ടായിരുന്നോ
എന്ന് വ്യക്തമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
3392.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
രൂപവല്ക്കരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എ.എസ്.രൂപീകരണവുമായി
ബന്ധപ്പെട്ട്
സര്‍വ്വീസ്
സംഘടനകളുമായി ചര്‍ച്ച
നടത്തിയിരുന്നോ;നടത്തിയെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കെ.എ.എസ്.ഉള്‍പ്പെടെയുള്ള
ഭരണ
പരിഷ്ക്കാരങ്ങളെപ്പറ്റി
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ഭരണപരിഷ്ക്കാര കമ്മീഷനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;പ്രസ്തുത
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതിന്
മുമ്പ്
കെ.എ.എസ്.നടപ്പിലാക്കാന്‍
തീരുമാനിച്ചതിനുള്ള
കാരണം വിശദമാക്കാമോ;
(ഡി)
കെ.എ.എസ്.രൂപവല്‍ക്കരണവുമായി
ബന്ധപ്പെട്ട് കരട്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിന്
ഏതെങ്കിലും കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
3393.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പ്,
ധനകാര്യവകുപ്പ്,
ലോക്കല്‍ഫണ്ട് ഓഡിറ്റ്
വകുപ്പ് എന്നിവയെ
ഉള്‍പ്പെടുത്തി കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് രൂപീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇക്കാര്യത്തില്‍
നിലവിലുള്ള ഭരണ
പരിഷ്ക്കാര കമ്മീഷന്റെ
അഭിപ്രായം
തേടിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
പി.എസ്.സി. നടത്തുന്ന
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ്
പരീക്ഷയുടെ യോഗ്യത
എന്താണ്; ഏതെല്ലാം
വകുപ്പുകളിലാണ് ഇവരെ
നിയമിക്കുന്നത്; അതില്‍
ഏതെല്ലാം
വകുപ്പുകളെയാണ് കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന് വേണ്ട
യോഗ്യത, പരീക്ഷാ രീതി
എന്നിവ വ്യക്തമാക്കുമോ;
(ഡി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പിലാക്കുന്നത്
സംബന്ധിച്ച് ശ്രീമതി
നളിനി നെറ്റോ
അദ്ധ്യക്ഷയായി
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ആയതില്‍
എന്തായിരുന്നു
നിര്‍ദ്ദേശിച്ചിരുന്നത്;
അത് പ്രകാരമാണോ കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പിലാക്കുന്നത്;
വ്യക്തമാക്കുമോ;
(ഇ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
ലഭിക്കുന്നവരുടെ
പ്രമോഷന് തസ്തികകള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
3394.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍കാലങ്ങളില്‍
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്(KAS)
തുടങ്ങുന്നതിനായി എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
പ്രസ്തുത സര്‍വ്വീസ്
സംസ്ഥാനത്ത്
ആരംഭിക്കാനായി ഈ
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കെ.എ.എസ്സി.ല്‍
ഉള്‍പ്പെടുന്ന സംസ്ഥാന
സര്‍വ്വീസ് വിഭാഗങ്ങളും
വകുപ്പുകളും
എതൊക്കെയാണെന്നും
പ്രസ്തുത
സര്വ്വീസിലേയ്ക്കുളള
അടിസ്ഥാന യോഗ്യത
എന്താണെന്നും ,
ഇതിനായുളള പരീക്ഷകള്‍
നടത്തുന്നത് ആരാണെന്നും
, ഇവയുടെ ലിസ്റ്റ് എത്ര
വര്‍ഷത്തെക്കാണ്
നിലനില്‍ക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)
കെ.എ.എസ്.
രൂപീകരിക്കുന്നതു മൂലം
സംസ്ഥാനത്തിനും,
ഉദ്യോഗാര്‍ത്ഥികള്‍ക്കും
ഉണ്ടാകാവുന്ന
നേട്ടങ്ങള്‍
എന്തെല്ലാം;
(ഇ)
കെ.എ.എസ്
.രൂപീകരണത്തെ
സംബന്ധിച്ച് ഏതെങ്കിലും
സര്‍വ്വീസ് സംഘടനകള്‍
എതിര്‍പ്പ്
പ്രകടിപ്പിച്ചിട്ടുണ്ടോയെന്നും,
ഇതിനാധാരമായി അവര്‍
പറയുന്നത്
എന്താണെന്നും, ഇത്
സര്‍വ്വീസിലെ എത്ര
ശതമാനം ജീവനക്കാര്‍
എന്നും , പ്രസ്തുത
രൂപീകരണത്തെ
അനുകൂലിക്കുന്ന
സംഘടനകള്‍
എതെല്ലാമെന്നും അവര്‍
സര്‍വ്വീസിലെ എത്ര
ശതമാനമാണെന്നുംവ്യക്തമാക്കുമോ;
(എഫ്)
ഇതുമായി
ബന്ധപ്പെട്ട് ഏതെല്ലാം
വിഭാഗങ്ങള്‍
സമരത്തിലേര്‍പ്പെട്ടു
എന്നും, ഇതിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്നും,
കെ.എ.എസ്.
ആരംഭിക്കുന്നതിലെ
സര്‍ക്കാര്‍ നയം
എന്തെന്നും
വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
3395.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍ ധനകാര്യ
വകുപ്പിനെ
ഉള്‍പ്പെടുത്തരുതെന്ന
സെക്രട്ടറിതല സമിതി
ശിപാര്‍ശ സര്‍ക്കാര്‍
അംഗീകരിക്കാത്തതിന്
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
സംസ്ഥാനങ്ങളിലാണ്
ധനവകുപ്പ്
സെക്രട്ടേറിയറ്റിനെ
പ്രസ്തുത
സംസ്ഥാനങ്ങളില്‍
രൂപീകരിച്ച
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസുകളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ബഡ്ജറ്റ്,
പേ-റിവിഷന്‍,
സംസ്ഥാനത്തിന്റെ
സാമ്പത്തിക
ക്രയവിക്രയത്തിന്റെ
നടത്തിപ്പുകാരന്,
സര്‍വ്വീസ് ചട്ടങ്ങളുടെ
ചുമതലക്കാരന് എന്നീ
നിലകളില്‍
പൂര്‍ണ്ണമായും മറ്റു
വകുപ്പുകളില്‍ നിന്നും
വ്യത്യസ്തമായി
നിലകൊള്ളുന്ന ഒരു
ഉപദേശക വകുപ്പ് കൂടിയായ
ധനകാര്യ വകുപ്പിനെ കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തുന്നത്
കൊണ്ടുണ്ടായേക്കാവുന്ന
ദോഷവശങ്ങളെക്കുറിച്ച്
സമഗ്രമായി പഠനം
നടത്തിയിട്ടുണ്ടോ; പഠന
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ഡി)
മൂന്നാം
ഭരണ പരിഷ്കാര
കമ്മീഷന്റെ
ശുപാര്‍ശയില്‍ കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍
സെക്രട്ടേറിയറ്റിനെ
ഉള്‍പ്പെടുത്താനുള്ള
ശുപാര്ശയുണ്ടായിരുന്നോ;
ശുപാര്‍ശ അടങ്ങിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് നിയമനത്തിലെ
സംവരണം
3396.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലേക്കുള്ള
നിയമനത്തില്‍ നിലവിലെ
സംവരണ വ്യവസ്ഥ
ബാധകമാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ;
(ബി)
പി.എസ്.സി.
നേരിട്ട് നിയമനം
നടത്തുന്ന തസ്തികകളില്‍
ബാധകമാക്കിയിട്ടുള്ള
സംവരണ വ്യവസ്ഥകളെല്ലാം
കെ.എ.എസ്.നും അതേപടി
ബാധകമാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍,
പി.എസ്.സി. മുഖേനയുള്ള
നിയമനങ്ങള്‍ക്ക്
ബാധകമായ എല്ലാ സംവരണ
തത്വങ്ങളും
കെ.എ.എസ്.നും
ബാധകമാക്കുവാനും അതുവരെ
കെ.എ.എസ്.ലേക്കുള്ള
നിയമന നടപടികള്‍
നിര്‍ത്തി വയ്ക്കാനും
തയ്യാറാവുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍
3397.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിലെ രണ്ട്
ഒഴിവുകളിലേക്ക്,
ഹൈക്കോടതി ചീഫ്
ജസ്റ്റിസ് ചെയര്‍മാനായി
ഉള്ള സമിതി അംഗങ്ങളെ
നിശ്ചയിച്ച്
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എന്നാണ് ശിപാര്‍ശ
സര്‍ക്കാരിന് ലഭിച്ചത്;
(ബി)
ഈ
ലിസ്റ്റ് ബഹുമാനപ്പെട്ട
ഗവര്‍ണ്ണറുടെ
പരിഗണനയ്ക്കായി
അയച്ചുകൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(സി)
ഈ
ഫയല്‍ ഇപ്പോള്‍ ആരുടെ
പരിഗണനയിലാണെന്നും
ഇതുമായി ബന്ധപ്പെട്ട
അനില്‍കുമാര്‍ കേസ്സിലെ
ഹൈക്കോടതി വിധിപ്രകാരം
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്നും
അറിയിക്കുമോ?
എച്ച്
എസ്എ ഇംഗ്ലീഷ് നിയമനം
3398.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് എച്ച് എസ്എ
ഇംഗ്ലീഷ് (Direct)
നിയമനത്തിന് വിജ്ഞാപനം
ഇറക്കി 22.07.15-ല്‍
പരീക്ഷ നടത്തി
ചുരുക്കപ്പട്ടിക
പ്രസിദ്ധീകരിച്ചിട്ടും
നാളിതുവരെ റാങ്ക്
പട്ടിക
പ്രസിദ്ധീകരിച്ചിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
റാങ്ക് പട്ടിക
അടിയന്തിരമായി
പ്രസിദ്ധീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍
(ഇക്കണോമിക്സ്)
3399.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഹയര്‍
സെക്കണ്ടറി സ്കൂള്‍
ടീച്ചര്‍
(ഇക്കണോമിക്സ്)
ജൂനിയര്‍, സീനിയര്‍
തസ്തികകളില്‍ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടിയിട്ടുണ്ടോയെന്നും
നീട്ടിയിട്ടുണ്ടെങ്കിൽ
ഏത് തീയതി വരെ
നീട്ടിയെന്നും
വ്യക്തമാക്കാമോ?
നോണ്‍
ഗസററഡ്ആയിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട ആനുകൂല്യങ്ങള്‍
3400.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ജോലി നോക്കിയിരുന്ന
നോണ്‍ ഗസററഡ്
ആയിട്ടുള്ള
ജീവനക്കാർക്ക്
ലഭിക്കേണ്ട 2016
ജൂണ്‍മാസത്തെ 8
ദിവസത്തെ ശമ്പളം,
ടെര്‍മിനല്‍ സറണ്ടര്‍,
പേ റിവിഷന്‍ അരിയര്‍
തുടങ്ങിയ
ആനുകൂല്യങ്ങള്‍ ഇതേവരെ
ലഭിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗസററഡ്
ആയിട്ടുള്ള പേഴ്സണല്‍
സ്റ്റാഫ് അംഗങ്ങള്‍ക്ക്
പ്രസ്ഗതുത
ആനുകൂല്യങ്ങള്‍ എല്ലാം
ലഭിച്ചിട്ടും നോണ്‍
ഗസററഡ് ആയിട്ടുള്ള
സ്റ്റാഫ് അംഗങ്ങള്‍ക്ക്
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാത്തതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(സി)
നോണ്‍
ഗസററഡ് ആയിട്ടുള്ള
സ്റ്റാഫ് അംഗങ്ങള്‍ക്ക്
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭിച്ചുകഴിഞ്ഞാല്‍
മാത്രമേ ഇവരുടെ
പെന്ഷന് അപേക്ഷകളില്‍
തുടര്‍ നടപടികള്‍
ആരംഭിക്കുകയുള്ളോ;
വിശദമാക്കുമോ;
(ഡി)
നോണ്‍
ഗസററഡ് ആയിട്ടുള്ള
സ്റ്റാഫ് അംഗങ്ങള്‍ക്ക്
ലഭിക്കാനുള്ള
ആനുകൂല്യങ്ങള്‍
നല്കുവാന് അടിയന്തര
നടപടി കൈക്കൊള്ളുമോ?
പുതിയ
അക്ഷയകേന്ദ്രങ്ങള്‍
3401.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
അക്ഷയകേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്
അര്‍ഹരായവരുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ നിലവിലുളള
പട്ടികയുടെ
അടിസ്ഥാനത്തില്‍
തന്നെയാണോ ഈ
കേന്ദ്രങ്ങള്‍
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
മലപ്പുറം
ജില്ലയില്‍
പെരിന്തല്‍മണ്ണ
മുനിസിപ്പാലിറ്റിയില്‍
അക്ഷയകേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനായി
ഏതെല്ലാം പ്രദേശത്ത്
എത്ര അപേക്ഷ വീതം
ലഭിച്ചു; അര്‍ഹത പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ലിസ്റ്റ്
തയ്യാറാക്കിയിട്ടില്ലെങ്കില്‍
അപേക്ഷകരുടെ പേരു വിവരം
വ്യക്തമാക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍
അക്ഷയകേന്ദ്രങ്ങള്‍
അനുവദിക്കുന്ന
നടപടിക്രമങ്ങള്‍ ഏത്
തീയതിയില്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
എന്താണ് കാലതാമസത്തിന്
കാരണം; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
അക്ഷയകേന്ദ്രങ്ങള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കോടതിയുടെ
സ്റ്റേ ഓര്‍ഡര്‍
നിലവിലുണ്ടോ; സ്റ്റേ
ഓര്‍ഡര്‍
നീക്കിയിട്ടുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പമ്പ്
ഓപ്പറേറ്റര്‍മാരുടെ
ഒഴിവിലേയ്ക്ക് പി.എസ്.സി.
ഷോര്‍ട്ട് ലിസ്റ്റ്
3402.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
പമ്പ്
ഓപ്പറേറ്റര്‍മാരുടെ
ഒഴിവിലേയ്ക്ക്
പി.എസ്.സി നടത്തിയ
എഴുത്തു പരീക്ഷയുടെ
അടിസ്ഥാനത്തില്‍
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയിൽ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(സി)
അന്തിമ
റാങ്ക് ലിസ്റ്റ്
അടിയന്തിരമായി
പ്രസിദ്ധീകരിച്ച്
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ;
സംസ്ഥാനം ഗുരുതരമായ
വരള്‍ച്ചയിലേയ്ക്ക്
നീങ്ങുന്ന അവസരത്തില്‍
ഈ നിയമനം
ത്വരിതപ്പെടുത്തുമോ?
എച്ച്.
എസ്. എസ്. റ്റി. ജൂനിയര്‍
കോമേഴ്സ് തസ്തിക
3403.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.
എസ്. എസ്. റ്റി.
സീനിയര്‍ കോമേഴ്സ്,
എച്ച്. എസ്. എസ്. റ്റി.
ജൂനിയര്‍ കോമേഴ്സ്,
എന്‍. വി. റ്റി.
കോമേഴ്സ് സീനിയര്‍
എന്നിവയ്ക്ക് പി. എസ്.
സി. പരീക്ഷ നടത്തുകയും
ഇൗ ലിസ്റ്റുകളിൽ
ഉള്‍പ്പെട്ടിരിക്കുന്നത്
ഒരേ ആള്ക്കാര്
ആണെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.
എസ്. സി. യുടെ എച്ച്.
എസ്. എസ്. റ്റി.
കോമേഴ്സ് ജൂനിയര്‍
ലിസ്റ്റ്
നിലവിലുണ്ടായിട്ടും ഇൗ
ഒഴിവുകളില്‍ നിയമനം
നടത്താത്തത്
എന്തുകൊണ്ടാണ്;
(സി)
എച്ച്.
എസ്. എസ്. റ്റി.
കോമേഴ്സ് ജൂനിയറിന്
വേണ്ടിയുള്ള ബെെ
പ്രൊമോഷന് എല്‍. പി.
എസ്. എ., എച്ച്. എസ്.
എ., യു. പി. എസ്. എ.
ലിസ്റ്റ് നിലവിലുണ്ടോ;
എച്ച്. എസ്. എസ്. റ്റി.
കോമേഴ്സ് ജൂനിയര്‍ പി.
എസ്. സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഇൗ റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
കോമണ്‍
പൂള് ലൈബ്രേറിയന്‍
ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം
3404.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016ഡിസംബര്‍
1 ന് പി.എസ്.സി നടത്തിയ
കോമണ്‍ പൂള്
ലൈബ്രേറിയന്‍ (ഗ്രേഡ്
4) പരീക്ഷയുടെ
ചോദ്യപേപ്പര്‍ ചോര്‍ന്ന
സംഭവത്തില്‍ അന്വേഷണം
നടത്തിയോ;
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിച്ചോ;
(ബി)
പ്രസ്തുത
പരീക്ഷ റദ്ദ് ചെയ്ത്
പുനപരീക്ഷ നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ആശ്രിത
നിയമനം
3405.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷം ആശ്രിത
നിയമനം
നടന്നിട്ടില്ലെന്നത്
ശരിയാണോ;
(ബി)
എങ്കില്‍
അതിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ആശ്രിത
നിയമനത്തിനുള്ള എത്ര
അപേക്ഷകളിന്മേല്
തീരുമാനമെടുക്കാനുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ധനഭവന്
3406.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിനെ
ഉള്‍ക്കൊള്ളിക്കുവാന്‍
ധനഭവന് എന്ന പേരില്‍
ആരംഭിച്ച
സെക്രട്ടേറിയറ്റിന്റെ
പുതിയ അനക്സ്
മന്ദിരത്തില്‍ ധനകാര്യ
വകുപ്പിന്റെ മുഴുവന്‍
സെക്ഷനുകളെയും
ഉള്‍ക്കൊള്ളിക്കുന്നതിനുള്ള
നടപടിക്രമം ഏത്
ഘട്ടത്തിലാണ്;
(ബി)
പുതിയ
അനക്സ് മന്ദിരം
പൂര്‍ണ്ണമായും
പ്രവര്‍ത്തന
സജ്ജമായിട്ടും വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ധനകാര്യ വകുപ്പിന്റെ
വിവിധ വകുപ്പുകളെ
ഇതിലേക്ക് മാറ്റി
സ്ഥാപിക്കാത്തതിന്റെ
കാരണമെന്താണ്;
(സി)
2014-15,
2015-16 എന്നീ
വര്‍ഷങ്ങളില്‍
വാടകയിനത്തില്‍ എന്ത്
തുക ചെലവായിയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
സെക്രട്ടേറിയറ്റിനുള്ളില്‍
പുതിയതായി പ്രവര്‍ത്തനം
ആരംഭിച്ച
സെക്രട്ടേറിയറ്റിതര
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്; ഇൗ
സ്ഥാപനങ്ങള്‍ക്ക്
സെക്രട്ടേറിയറ്റിനുള്ളില്‍
സ്ഥലം നല്കുവാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്തുമോ?
കോട്ടയം
ജില്ലയിലെ എല്‍.ഡി.സി വേരിയസ്
ഡിപ്പാര്‍ട്ട്മെന്റ് നിയമനം
3407.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31.03.2015-ന്
പ്രസിദ്ധീകരിച്ച
എല്‍.ഡി.സി. വേരിയസ്
ഡിപ്പാര്‍ട്ട്മെന്റ്
മെയിന്‍ ലിസ്റ്റില്‍
എത്ര ആളുകള്‍ക്ക്
നിയമനം നല്കി; അതില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍
എത്ര; മെയിന്‍
ലിസ്റ്റിന്റെ കാലാവധി
എന്നു തീരും; പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
സപ്ലിമെന്ററി ആയി എത്ര
പേരാണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
അതില്‍ എസ്.സി.,
എസ്.റ്റി.
ഉദ്യോഗാര്‍ത്ഥികളുടെ
പേര് വിവരങ്ങള്‍
നല്‍കാമോ; നിലവില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
റാങ്ക് ഹോള്‍ഡേഴ്സിന്
മെയിന്‍/സപ്ലിമെന്ററി
ലിസ്റ്റില്‍ നിന്ന്
നിയമന സാധ്യതയുണ്ടോ;
(ബി)
ഈ
ലിസ്റ്റില്‍നിന്ന്
നിയമനം നടത്താന്‍
കോട്ടയം ജില്ലയില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്യാത്ത
വേക്കന്‍സികള്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
പുറത്ത്
പോകേണ്ടിവരുന്ന
ജീവനക്കാര്‍ക്ക് പുനര്‍നിയമനം
നല്‍കുന്നത്
3408.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാതല
പി.എസ്.സി. ഓഫീസ് മുഖേന
സര്‍ക്കാര്‍ നിയമനം
ലഭിച്ച ജീവനക്കാര്‍ക്ക്
അവരുടേതല്ലാത്ത
കാരണത്താല്‍ പുറത്ത്
പോകേണ്ടിവരുന്ന
സാഹചര്യത്തില്‍ പുനര്‍
നിയമനം നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍ എന്താണ്;
(ബി)
മറ്റ്
ജോലികള്‍ ചെയ്തു
കുടുംബം പോറ്റാന്‍
ശാരീരികമായി പറ്റാത്ത
വികലാംഗരായവര്‍,
വകുപ്പുകളില്‍
ബന്ധപ്പെട്ട
തസ്തികയില്‍ ഒഴിവ്
ഇല്ലായെന്ന കാരണത്താല്‍
പുറത്ത്
പോകേണ്ടിവരുമ്പോൾ
ഇവരുടെ ശാരീരിക സ്ഥിതി
പരിഗണിച്ച്അതേ
തസ്തികയില്‍
സംസ്ഥാനതലത്തില്‍
ഉണ്ടാകാവുന്ന
ഒഴിവുകളില്‍
നിയമനത്തിന് പരിഗണന
നല്‍കുമോ;
(സി)
സംസ്ഥാനത്ത്
ഒഴിവില്ലാതെ പുറത്ത്
പോകേണ്ടിവരുന്ന
വികലാംഗരായ
ജീവനക്കാര്‍ക്ക് ഈ
സാഹചര്യം ഒഴിവാക്കി
പരിരക്ഷ
നല്‍കുന്നതിനുള്ള
നടപടികള്‍ പ്രത്യേകമായി
പരിഗണിക്കുമോ;
(ഡി)
സംസ്ഥാന
ഫിഷറീസ് വകുപ്പില്‍
ഡയറക്ടറേറ്റില്‍
നിന്നും ഇത്തരത്തില്‍
പുറത്ത് പോകേണ്ടിവന്ന
ബൈന്റര്‍ ഗ്രേഡ് II
ജോലി നോക്കിയ ശ്രീ.
അനസ്, പള്ളിവേട്ട
ആര്യനാടിന്റെ ഇത്
സംബന്ധിച്ച നിവേദനം
വികലാംഗനെന്ന പരിഗണന
നല്കി പ്രത്യേകമായി
പരിഗണിക്കുമോ?
കോബ്ലര്‍
റാങ്ക് പട്ടിക
3409.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് കാറ്റഗറി
നമ്പര്‍ 225/09പ്രകാരം
അപേക്ഷ ക്ഷണിച്ച
മെഡിക്കല്‍
എഡ്യൂക്കേഷന്‍
വകുപ്പിലെ കോബ്ലര്‍
പോസ്റ്റിന്റെ റാങ്ക്
പട്ടിക നിലവില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
നിയമനങ്ങള്‍ ഈ
ലിസ്റ്റില്‍ നിന്നും
നടത്തി എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ റാങ്ക്
പട്ടിക എന്ന്
പ്രസിദ്ധീകരിക്കാനാണുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ ?
ദേശീയപാത
വികസനം
3410.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
സര്‍വ്വകക്ഷി യോഗം
വിളിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത യോഗത്തില്‍
45 മീറ്റര്‍ വീതിയില്‍
ദേശീയപാതാ നിര്‍മ്മാണം
സംബന്ധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നയം എന്താണെന്ന്
വിശദീകരിക്കുമോ?
സൂപ്പര്‍
ന്യൂമററി നിയമനങ്ങള്‍
3411.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂപ്പര്‍ ന്യൂമററി
തസ്തിക സൃഷ്ടിച്ച്
നടത്തിയ നിയമനങ്ങള്‍
സംബന്ധിച്ച് വകുപ്പുതല
വിവരം ലഭ്യമാക്കുമോ;
ഓരോ വകുപ്പിലും എത്ര
നിയമനങ്ങള്‍ വീതം
നടത്തിയിട്ടുണ്ട്;
(ബി)
ഈ
നിയമനങ്ങള്‍ ലഭിച്ച
ഉദ്യോഗാര്‍ത്ഥികളെ
സ്ഥിരം തസ്തിക
നിയമനങ്ങളിലേയ്ക്ക്
പരിഗണിക്കുന്നില്ലെന്ന
പരാതി പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
3412.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
മെയ് 31-ന്
എക്കണോമിക്സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ നിന്നും
എത്ര ജീവനക്കാര്‍
വിരമിക്കുന്നുണ്ട്;
ജില്ല, തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
ഒഴിവുകളെല്ലാം
പി.എസ്.സി.ക്ക്
മുന്‍കൂറായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ആലപ്പുഴ
ജില്ലയില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ്
തസ്തികയുടെ റാങ്ക്
പട്ടികയില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്; 2017
വ്രഷം
പ്രതീക്ഷിക്കാവുന്ന
ഒഴിവുകള്‍ എത്രയാണ്;
വിശദാംശം നല്‍കുമോ?
പെന്ഷന്
പ്രായം ഏകീകരണം
3413.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായം
ഏകീകരിയ്ക്കുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി വേണ്ട
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ജീവനക്കാരുടെ
പെന്ഷന് പ്രായം മറ്റ്
സംസ്ഥാനങ്ങളിലേത് പോലെ
ഏകീകരിയ്ക്കുന്നതുകൊണ്ട്
തൊഴില്‍രഹിതരായ
യുവാക്കള്‍ക്ക് തൊഴില്‍
അവസരങ്ങള്‍
നഷ്ടപ്പെടുമെന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സംസ്ഥാനത്ത് ഈ വര്‍ഷം
ഉണ്ടാകാവുന്ന മുഴുവന്‍
ഒഴിവുകളും, മുന്‍കൂട്ടി
നിയമനത്തിനായി
പി.എസ്.സി.യ്ക്ക്
ശുപാര്‍ശ ചെയ്യാമോ?
ഫോറസ്റ്റ്
ഗാര്‍ഡ് നിയമനം
3414.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫോറസ്റ്റ്
ഗാര്‍ഡ് നിയമനത്തില്‍
സംവരണം അട്ടിമറിച്ചതായി
ദീവ.പി.പ്രസന്നന്
(പാറപ്പള്ളില്‍ വീട്,
കണിമല പി.ഒ., എരുമേലി)
2.6.2016ല്‍
മുഖ്യമന്ത്രിക്ക്
നല്കിയ പരാതിയില്‍
എന്ത് നടപടി
സ്വീകരിച്ചു;
(ബി)
പ്രസ്തുത
വിഷയത്തില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കമ്മീഷന്
പുറപ്പെടുവിച്ച
ഉത്തരവിന്റെ
(2600/A4/2015/KTM/KSCSCST)
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ ?
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക
യാത്രക്കായി ചെലവഴിച്ച തുക
3415.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക
യാത്രാക്കായി നാളിതുവരെ
ചെലവഴിച്ച തുക
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്തിന്
പുറത്ത് നടത്തിയ
ഔദ്യോഗിക യാത്രകള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ജനസാന്ത്വന
ഫണ്ട്
3416.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ടില്‍
നിന്ന് എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ധനസഹായം
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ധനസഹായത്തിനായുള്ള
അപേക്ഷ ലഭിച്ചതിന്
ശേഷമുള്ള ഭരണപരമായ
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
സര്‍വ്വീസ്
സംഘടനകളുടെ അംഗീകാരം
3417.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ചില സര്‍വ്വീസ്
സംഘടനകള്‍ക്ക് അംഗീകാരം
നല്‍കിയിരിക്കുന്നത്
കോണ്ടക്ട് റൂള്‍ 77ലെ
നോട്ട് 1 പരിഗണിച്ചാണോ;
ഇല്ലെങ്കില്‍ അംഗീകാരം
നല്‍കിയതിന്റെ കാരണം
വിശദമാക്കാമോ; പ്രസ്തുത
അംഗീകാരത്തിന്റെ
രേഖകള്‍ ലഭ്യമാക്കാമോ;
(ബി)
അംഗീകാരമുള്ള
സര്‍വ്വീസ്
സംഘടനകള്‍ക്ക് എത്ര തുക
ഗ്രാന്റായി
അനുവദിച്ചിട്ടുണ്ടെന്നും
ഓരോ സംഘടനകള്‍ക്കും
അനുവദിച്ച തുക
എത്രയെന്നും
വിശദമാക്കാമോ;
ഇവര്‍ക്ക് അംഗീകാരം
നല്‍കിയതിന്റെ
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
സ്റ്റേറ്റ്
സര്‍വ്വീസിലെയും
സബോര്‍ഡിനേറ്റ്
സര്‍വ്വീസിലെയും നിയമനം
3418.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റേറ്റ്
സര്‍വ്വീസിലും,
സബോര്‍ഡിനേറ്റ്
സര്‍വ്വീസിലും വിവിധ
തസ്തികകളില്‍
തുടര്‍ച്ചയായി
ദിവസവേതനാടിസ്ഥാനത്തില്‍
നടത്തിവരുന്ന
നിയമനങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ചുരുങ്ങിയ
കാലത്തേയ്ക്ക് മാത്രം
അടിയന്തിര
ആവശ്യത്തിലേയ്ക്കായി
നിയമിക്കാവുന്ന അവസരം
മറയാക്കിയാണ്
മാനദണ്ഡങ്ങള്‍
പാലിക്കാതെ
വര്‍ഷങ്ങളായി നിയമനവും
പുനര്‍നിയമനവും
നടത്തുന്നതെന്ന്
പരിശോധനയില്‍
വ്യക്തമായിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികകളിലേയ്ക്ക്
യോഗ്യത നേടിയിട്ടുള്ള
പതിനായിരങ്ങള്‍ പുറത്തു
നില്‍ക്കുകയും
പലതസ്തികകളിലും
പി.എസ്.സി. റാങ്ക്
ലിസറ്റ്
നിലനില്ക്കുകയും
എംപ്ലോയ്മെന്റ്
എക്സചേഞ്ചില്‍ പേരു
രജിസ്റ്റര്‍ ചെയ്ത്
കാല്‍നൂറ്റാണ്ടിലധികമായി
അവസരം
കാത്തിരിക്കുന്നവര്‍
നിലനില്‍ക്കുമ്പോഴും
അവരെ മറികടന്ന്
താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തുന്നത്
ഗൗരവമായിക്കാണുമോ;
(ഡി)
മാനദണ്ഡങ്ങള്‍
പാലിക്കാതെ നിയമനവും,
പുനര്‍നിയമനവും
നേടുന്നവരെ
സ്ഥിരപ്പെടുത്തണമെന്ന
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
ഇതു സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേരു
രജിസറ്റര്‍ ചെയ്ത്
കാലാകാലങ്ങളില്‍
രജിസ്ട്രേഷന് പുതുക്കി
തൊഴിലവസരം
പ്രതീക്ഷിച്ചിരിക്കുകയും
,പതിറ്റാണ്ടുകള്‍ക്ക്
ശേഷം പ്രായപരിധി
കഴിഞ്ഞ് രജിസ്ട്രേഷന്
ക്യാന്‍സലായി
നിരാശരായിത്തീരുന്നവരുടെയും
അവസ്ഥ അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ;
സര്‍ക്കാര്‍
സര്‍വ്വീസുകളില്‍
ആറുമാസത്തിലധികം
ദിവസവേതനാടിസ്ഥാനത്തില്‍
തുടര്‍ന്നുവരുന്ന എല്ലാ
നിയമനങ്ങളും റദ്ദു
ചെയ്ത് ,എംപ്ലോയ്മെന്റ്
എക്സചേഞ്ചുകള്‍ വഴി
വ്യവസ്ഥാപിത
മാര്‍ഗ്ഗത്തിലൂടെ
നിയമനം നടത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
പത്തനംതിട്ട
ജില്ലയിലെ നിയമനങ്ങള്‍
3419.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പത്തനംതിട്ട ജില്ലയില്‍
മാത്രം പി.എസ്. സി.
മുഖേന എത്ര നിയമനങ്ങള്‍
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
മുഴുവന്‍ ഒഴിവുകളും
പി.എസ്.സി -ക്ക്
റിപ്പോര്‍ട്ട്
ചെയ്തുകഴിഞ്ഞോ;
ഇല്ലെങ്കില്‍ തടസ്സം
എന്താണ് എന്ന്
അറിയിക്കുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നത്
പരിശോധിക്കാന്‍
നിയോഗിച്ച
പി.ആന്റ്.എ.ആര്.ഡി,
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതായി
കണ്ടെത്തിയിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കെതിരെ എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തില്‍
ലഭ്യമാക്കാന്‍ നടപടി
3420.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തില്‍
ലഭ്യമാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
3421.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
നടക്കുന്നത് സംബന്ധിച്ച
പരാതിയിന്മേല് എടുത്ത
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളില്‍ ഉള്ള
സര്‍ക്കാര്‍
വാഹനങ്ങളുടെ കൃത്യമായ
വിവരം സൂക്ഷിക്കുന്നത്
ആരാണ്;
(സി)
വിവിധ
വകുപ്പുകളിലുള്ള
വാഹനങ്ങളുടെയും കേടായ
വാഹനങ്ങളുടെയും
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
കേടായ
വാഹനങ്ങള്‍ വിവിധ
വകുപ്പുകളില്‍ കിടന്ന്
നശിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ വാഹനങ്ങള്‍ ലേലം
ചെയ്തു വില്ക്കുവാന്
നടപടി സ്വീകരിക്കുമോ;
വിവിധ വകുപ്പുകളില്‍
ലേലം ചെയ്യാതെ
കിടക്കുന്ന
ഉപയോഗയോഗ്യമല്ലാത്ത
വാഹനങ്ങളുടെ വിവരം
ലഭ്യമാക്കുമോ;
(ഇ)
വിവിധ
വകുപ്പുകളിലും
സ്ഥാപനങ്ങളിലും
ഇപ്പോള്‍ സര്‍ക്കാര്‍
വാഹനങ്ങള്‍
ഉപയോഗിക്കുന്നതിനുള്ള
മാനദണ്ഡം സംബന്ധിച്ച
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(എഫ്)
നിലവില്‍
നിരവധി വാഹനങ്ങള്‍ ഉള്ള
വകുപ്പുകളിലും വീണ്ടും
വാഹനങ്ങള്‍
വാങ്ങിക്കുന്നതും
വാടകയ്ക്ക്
എടുക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
സര്‍ക്കാര്‍
വാഹനങ്ങള്‍ ആവശ്യമുള്ള
വകുപ്പുകളില്‍
വാഹനങ്ങള്‍
ലഭ്യമല്ലെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പ്രാതിനിധ്യം
3422.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പ്രാതിനിധ്യം
ഉറപ്പാക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തിനായി
റിസര്‍വ്വ്
ചെയ്തിട്ടുള്ള
തസ്തികകളില്‍
സമയബന്ധിതമായി നിയമനം
നടക്കുന്നുവെന്ന്
ഉറപ്പുവരുത്തുവാന്‍
ഉള്ള ക്രമീകരണങ്ങള്‍
എന്താണ്;
(സി)
എയിഡഡ്
വിദ്യാഭ്യാസ മേഖലയില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
പ്രാതിനിധ്യം
ഉറപ്പാക്കുവാന്‍
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍ തസ്തിക
3423.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
നിയമനത്തിനായി കാറ്റഗറി
551/2014 നമ്പര്‍
പ്രകാരം 29.07.2015 -ന്
ചുരുക്കപ്പട്ടിക
പ്രസിദ്ധീകരിച്ചുവെങ്കിലും
ഇതുവരെ അഭിമുഖവും മറ്റ്
തുടര്‍നടപടികളും
സ്വീകരിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ജനസമ്പര്‍ക്ക
പരിപാടിക്കു വന്ന ചെലവ്
3424.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സർക്കാർ അധികാരത്തില്‍
വന്നതിനു ശേഷം ഏതെല്ലാം
ജില്ലകളില്‍
കളക്ടര്‍മാരുടെ
നേതൃത്വത്തില്‍
ജനസമ്പര്‍ക്ക പരിപാടി
നടന്നു;
(ബി)
ഓരോ
ജില്ലയിലും എത്ര
അപേക്ഷകള്‍ ലഭിച്ചു;
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കി; ഓരോ
ജില്ലയിലെയും കണക്ക്
പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
ഓരോ
ജില്ലയിലും
ജനസമ്പര്‍ക്ക പരിപാടി
നടത്തുന്നതിന് ചെലവായ
തുക എത്രയെന്ന്
പ്രത്യേകം
വ്യക്തമാക്കുമോ;
(ഡി)
യു.ഡി.എഫ്.
സർക്കാരിന്റെ കാലത്ത്
നടന്ന ജന സമ്പര്‍ക്ക
പരിപാടിക്ക് ഓരോ
ജില്ലയിലും എത്ര രൂപ
ചെലവ് വന്നിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
(ഇ)
യു.ഡി.എഫ്.
സർക്കാരിന്റെ കാലത്ത്
നടന്ന ജനസമ്പര്‍ക്ക
പരിപാടിക്ക് ചെലവായ
തുകയേക്കാള്‍ വളരെ
കുറച്ചു തുക മാത്രം
ചെലവഴിച്ചു നടത്തിയ
ജനസമ്പര്‍ക്ക പരിപാടി
അടുത്ത വര്‍ഷവും
തുടര്‍ച്ചയായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പിന്‍വാതില്‍
നിയമനങ്ങള്‍
സ്ഥിരപ്പെടുത്തുന്നത് തടയാന്‍
നടപടി
3425.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
29/08/2011
ലെ സ.ഉ (എം.എസ്)
164/11/ഉ.വി.വ. ഉത്തരവ്
പ്രകാരം കേരള
സ്റ്റേറ്റ് ലൈബ്രറി
കൗണ്‍സിലില്‍
മുപ്പത്തിയൊന്ന് പേരെ
സ്ഥിരപ്പെടുത്തിയ
തീരുമാനം ബഹു.സുപ്രീം
കോടതി ഭരണഘടനാ
ബഞ്ചിന്റെ
നിര്‍ദ്ദേശങ്ങള്‍ക്കും
ഉമാദേവി കേസിലെ
വിധിക്കും വിരുദ്ധവും
സംവരണ തത്വങ്ങള്‍
പാലിക്കാതെയുള്ളതുമാണെന്ന്
കണ്ടെത്തി മുന്‍
സര്‍ക്കാര്‍ റദ്ദു
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതേ
സര്‍ക്കാര്‍ തന്നെ
19/09/2015 ലെ സ.ഉ
(എം.എസ്) 241/15/പൊ.ഭ.വ
ഉത്തരവ് പ്രകാരം
ന്യൂഡല്‍ഹി കേരള ഹൗസിലെ
നാല്പത്തിയൊന്ന് പിന്
വാതില്‍ നിയമനങ്ങള്‍
അനധികൃതമായി
സ്ഥിരപ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രസ്തുത
നിയമനം റദ്ദു ചെയ്യാന്‍
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
നിയമനങ്ങളില്‍ വന്‍
അഴിമതിയും
സ്വജനപക്ഷപാതവും
ഉണ്ടെന്നാരോപിച്ച്
വിജിലന്‍സ് അന്വേഷണം
ആവശ്യപ്പെട്ട്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഇതില്‍ എന്തു നടപടി
സ്വീകരിച്ചെന്ന്
വിശദമാക്കാമോ;
ബന്ധപ്പെട്ട കേസ്സില്‍
ബഹു.സുപ്രീം കോടതി
ഭരണഘടനാ ബഞ്ചിന്റെ
നിര്‍ദ്ദേശങ്ങളും
ഉത്തരവുകളും
മനപ്പൂര്‍വ്വം
മറച്ചുവച്ച്
സര്‍ക്കാരിനെ
തെറ്റിദ്ധരിപ്പിച്ച്
സ്ഥിരപ്പെടുത്തല്‍
ശിപാര്‍ശ നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പി.എസ്.സി.യെ
നോക്കുകുത്തിയാക്കിയും
ഭരണഘടനാ ലംഘനം
നടത്തിയും
സംവരണതത്വങ്ങള്‍
അട്ടിമറിച്ചും
ബഹു.സുപ്രീം കോടതി
നിര്‍ദ്ദേശങ്ങള്‍ക്കു
വിരുദ്ധവുമായുള്ള,പിന്‍വാതില്‍
നിയമനങ്ങള്‍
സ്ഥിരപ്പെടുത്തല്‍
എല്ലാക്കാലത്തേയ്ക്കുമായി
തടയുന്നതിന്
നിയമനിര്‍മ്മാണം
നടത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കോഡുകളുടെയും
ചട്ടങ്ങളുടെയും
പരിഷ്ക്കരണം
3426.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സംവിധാനം കാര്യക്ഷമവും
ചലനാത്മകവും
ആക്കുന്നതിനും
ഫയലുകളുടെ
ദ്രുതഗതിയിലുള്ള
തീര്‍പ്പിനും
കാലഹരണപ്പെട്ട
ചട്ടങ്ങളും കോഡുകളും
കാലോചിതമായി
പരിഷ്ക്കരിക്കുന്ന
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
വിഷയവുമായി ബന്ധപ്പെട്ട
ഭരണപരിഷ്ക്കാര
കമ്മീഷന് ശിപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഏതെല്ലാം
ചട്ടങ്ങളും കോഡുകളുമാണ്
പൂര്‍ണ്ണമായും
മലയാളത്തിലേക്ക്
മാറ്റിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വരുമാനത്തില്‍
കൂടുതല്‍ സ്വത്ത്
സമ്പാദിക്കുന്ന സര്‍ക്കാര്‍
ജീവനക്കാര്‍
3427.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെങ്കിലും
സാഹചര്യത്തില്‍ മറ്റിതര
ജോലികളിലേര്പ്പെടുന്നതിനായി
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് അനുമതി
നല്കാന്
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വരുമാനത്തില്‍
കൂടുതല്‍ സ്വത്ത്
സമ്പാദിക്കുന്ന
സര്‍ക്കാര്‍ ജീവനക്കാരെ
കണ്ടെത്തുന്നതിന്
നിലവിലെ നിയമങ്ങള്‍
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ നിയമനം
3428.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍വെഹിക്കിള്‍സ്
ഡിപ്പാര്‍ട്ട്മെന്റില്‍
അസിസ്റ്റന്റ്
മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
(ബി)
കാറ്റഗറി
നമ്പര്‍ 551/2014
പ്രകാരം അപേക്ഷ
ക്ഷണിച്ച ഇൗ തസ്തികയുടെ
ഷോര്‍ട്ട് ലിസ്റ്റ്
എന്നാണ്
പ്രസിദ്ധീകരിച്ചത്;
അന്തിമ ലിസ്റ്റ്
വെെകുന്നതിനുളള കാരണം
വെളിപ്പെടുത്തുമോ;
(സി)
അടിയന്തരമായി
പ്രസ്തുത റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച് നിയമന
നടപടി
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാരിന്റെ
മുന്‍ഗണനാ പദ്ധതികള്‍ക്ക്
തടസ്സം
3429.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
മുന്‍ഗണനാ
പദ്ധതികള്‍ക്കും
ജനക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കും
യഥാസമയം
ഉത്തരവിറക്കാതെ,
ഫയലുകള്‍ വിവിധ
വകുപ്പുകളിലേക്ക്
മാറ്റിമാറ്റി അയച്ച്,
ഐ.എ.എസ്. ഉദ്യോഗസ്ഥര്‍
ഭരണവേഗം കുറയ്ക്കാന്‍
ശ്രമിക്കുന്നതും
ഫയലുകളില്‍ അനാവശ്യമായി
തടസ്സവാദങ്ങള്‍
ഉന്നയിച്ച് പദ്ധതി
നടത്തിപ്പുകള്‍ തന്നെ
തടയാന്‍
ശ്രമിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ കാലയളവിലും
ഈ സര്‍ക്കാരിന്റെ
കാലത്തും നാളിതുവരെയും
ഏതെല്ലാം ഐ.എ.എസ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ്
അന്വേഷണങ്ങള്‍
നടക്കുന്നുവെന്നും
ഏതെല്ലാം
ഉദ്യോഗസ്ഥരുമായി
ബന്ധപ്പെട്ടാണ്
കേസുകള്‍ കോടതികളുടെ
പരിഗണനയിലുള്ളതെന്നും
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
തീരുമാനിച്ച
ജനോപകാരപ്രദമായ
ഏതെല്ലാം പദ്ധതികളും
പ്രവൃത്തികളുമാണ്
പ്രസ്തുത
ഐ.എ.എസ്.ഉദ്യോഗസ്ഥരുടെ
ഫയല്‍ കുരുക്കൽ
പ്രക്രിയയില്‍പ്പെട്ട്
നടപ്പാക്കാന്‍ കഴിയാതെ
തടസ്സപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനം തടയാന്‍
സെക്രട്ടേറിയറ്റിലെ
ചട്ടങ്ങള്‍/മാനുവല്‍
പരിഷ്ക്കരണം ഉള്‍പ്പെടെ
എന്തെല്ലാം നടപടികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന നിയമനം
T 3430.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളില്‍ നിന്ന്
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളുടെ
കാറ്റഗറി തിരിച്ചുളള
ലിസ്റ്റ് ലഭ്യമാക്കാമോ;
(സി)
പി.എസ്.സി.
റാങ്ക് പട്ടികയില്ലാത്ത
തസ്തികകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നിന്ന് നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മിനിസ്റ്റീരിയല്‍
ജീവനക്കാരില്‍ നിന്നും തസ്തിക
മാറ്റം വഴി നിയമനം
3431.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസവകുപ്പിന്റെ
മിനിസ്റ്റീരിയല്‍
ജീവനക്കാരില്‍
ഹൈസ്ക്കൂള് അധ്യാപക
യോഗ്യതയുള്ളവര്‍ക്കായി
തസ്തിക മാറ്റം വഴി
അധ്യാപക നിയമനം
നടത്തുന്നതിന് വാര്‍ഷിക
വിജ്ഞാപനം
പുറപ്പെടുവിക്കാന്‍
2012 ഫെബ്രുവരി മാസം
20-ാം തീയതിയിലെ
പി.എസ്.സി. യോഗത്തില്‍
തീരുമാനമുണ്ടായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ വിജ്ഞാപനം
പുറപ്പെടുവിക്കാന്‍
ഇനിയും കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
അഞ്ച്
വര്‍ഷം
സര്‍വ്വീസുള്ളവര്‍ക്ക്
അപേക്ഷിക്കാമെന്നിരിക്കെ
10 ഉം 12 ഉം
വര്‍ഷങ്ങളായി
അര്‍ഹതയുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഒഴിവുകള്‍ ഉണ്ടായിട്ടും
വിജ്ഞാപനം
പുറപ്പെടുവിക്കാത്തതിനാല്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ
ബലത്തിലുള്ള പ്രമോഷന്
ആനുകൂല്യം
തഴയപ്പെടുകയല്ലേ
ചെയ്യുന്നത്; ഇതു
പരിഹരിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ ?
സെക്രട്ടേറിയറ്റിലെ
ഡിജിറ്റല്‍ ഫയല്‍ സംവിധാനം
3432.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
സമ്പൂര്‍ണ്ണ ഡിജിറ്റല്‍
ഫയല്‍ സംവിധാനം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
നിലവില്‍
സെക്രട്ടേറിയറ്റില്‍
എത്ര ശതമാനം ഫയലുകളാണ്
ഡിജിറ്റല്‍ രൂപത്തില്‍
കൈകാര്യം ചെയ്യുന്നത്
എന്ന് വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിലും
അനക്സ് കെട്ടിടങ്ങളിലും
വിശദമായ സൂചകങ്ങള്‍
3433.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങളുടെയും
ഉദ്യോഗസ്ഥരുടെയും
സൗകര്യാര്‍ത്ഥം,
സെക്രട്ടേറിയറ്റിലും
അനക്സ് കെട്ടിടങ്ങളിലും
വിവിധ മന്ത്രിമാരുടേയും
വകുപ്പുകളു ടേയും ഓഫിസ്
പ്രവര്‍ത്തിക്കുന്നതിന്റെ
വിശദമായ സൂചകങ്ങള്‍
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സൂചക
ബോര്‍ഡുകള്‍ ഇല്ലാത്തതു
കാരണം പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് സെല്‍
കെ.എസ്.ഇ.ബി. യില്‍ നടത്തിയ
പരിശോധന
3434.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് സെല്‍
കെ.എസ്.ഇ.ബി. യില്‍
ഒഴിവുകള്‍
കണ്ടെത്തുന്നതിന്
പരിശോധന
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ:
(ബി)
ജൂനിയര്‍
അസിസ്റ്റന്റ്,
കാഷ്യര്‍ എന്നീ
തസ്തികകളുടെ എത്ര
ഒഴിവുകള്‍
കണ്ടെത്തിയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകളുടെ കണ്ടെത്തിയ
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ കെ.എസ്.ഇ.ബി.
ക്ക് നിര്‍ദേശം
നല്‍കിയിട്ടുണ്ടോ,
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടായിട്ടും
ജൂനിയര്‍
അസിസ്റ്റന്റ്,
കാഷ്യര്‍ എന്നീ
തസ്തികകളില്‍ ഇതര
തസ്തികകളില്‍ ഉള്ളവര്‍
അനധികൃതമായി ജോലി
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
എങ്കില്‍ അവ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍
ആവര്‍ത്തിച്ച്
ആവശ്യപ്പെട്ടിട്ടും
നടപടി സ്വീകരിക്കാത്ത
കെ. എസ്. ഇ. ബി.
നിലപാടിന് പരിഹാരം
കണ്ടെത്തുമോ?
എസ്.ബി.ഐ.
അസോസിയേററ് ബാങ്കുകളുടെ ലയനം
T 3435.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ബാങ്ക് ഓഫ്
ട്രാവന്‍കൂര്‍
അടക്കമുളള അസോസിയേററ്
ബാങ്കുകളെ
എസ്.ബി.ഐ.യില്‍
ലയിപ്പിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
അനുമതി നല്കുിയതായി
അറിയാമോ;
(ബി)
എങ്കില്‍
ഇത് സംസ്ഥാനത്തിന്റെ
സാമ്പത്തിക വികസന
രംഗത്ത് എന്തെങ്കിലും
പുതിയമാറ്റങ്ങള്‍
വരുത്തുമെന്ന്
കരുതുന്നുണ്ടോ;
(സി)
ശാഖകള്‍
അടച്ചു പൂട്ടുന്നതിനും
തൊഴില്‍
നഷ്ടങ്ങള്‍ക്കും ബാങ്ക്
ലയനം വഴിവെക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മലയോര
വികസന ഏജന്‍സി
3436.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സിയുടെ
പ്രവര്‍ത്തനം നിര്‍ത്തി
വയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ജിസിഡിഎ,
ട്രിഡ തുടങ്ങിയ
നഗരവികസന അതോറിറ്റികള്‍
നിലവിലുള്ളപ്പോള്‍
മലയോര വികസനത്തിനുള്ള
പ്രത്യേക സംവിധാനം
വേണ്ടെന്ന്
വയ്ക്കുന്നത് മലയോര
വികസനത്തെ ദോഷകരമായി
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ത്രിതല
പഞ്ചായത്തുകളുടെ
ഫണ്ടിന് പുറമേ മറ്റ്
സാമ്പത്തിക
സ്ഥാപനങ്ങളില്‍ നിന്നും
കേന്ദ്ര ഏജന്‍സികളില്‍
നിന്നും പണം കണ്ടെത്തി
പദ്ധതികള്‍
നടപ്പാക്കാന്‍ മലയോര
വികസന ഏജന്‍സി
സഹായകമാകുമോയെന്ന
കാര്യം പരിശോധിക്കുമോ?
കേരളാ
സയന്‍സ് സിറ്റിയുടെ
നിര്‍മ്മാണ പുരോഗതി
T 3437.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
സയന്‍സ് സിറ്റിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
കോട്ടയം ജില്ലയിലെ
കുറവിലങ്ങാട്-കോഴയില്‍
നടന്നുവരുന്നത് എന്നു
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നത്;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
50 കോടി രൂപയുടെയും
സംസ്ഥാന സര്‍ക്കാര്‍
അനുവദിച്ചിരുന്ന 55
കോടി രൂപയുടെയും വികസന
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; ഇതില്‍
എത്ര കോടി രൂപയുടെ
പ്രവൃത്തികള്‍ ഇതിനോടകം
നടപ്പാക്കിയിട്ടുണ്ട്;
പുതുതായി
ക്രമീകരിക്കാന്‍
ടെണ്ടര്‍ ചെയ്തിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(സി)
സയന്‍സ്
സിറ്റിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മോണിട്ടറിംഗ് നടത്താന്‍
കേരളാ ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തില്‍ നിന്ന്
എന്തൊക്കെ
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
കേന്ദ്ര സര്‍ക്കാര്‍
ഇക്കാര്യത്തില്‍
ഏതെങ്കിലും
വിധത്തിലുള്ള
മോണിറ്ററിംഗ് സിസ്റ്റം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നടത്താന്‍ എന്തൊക്കെ
കാര്യങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
സയന്‍സ് സിറ്റിയില്‍
നടപ്പാക്കാന്‍
തയ്യാറാക്കിയിട്ടുള്ള
പ്രോജക്ട് പ്രകാരം
ആദ്യഘട്ടത്തില്‍
ഏതൊക്കെ കാര്യങ്ങള്‍
പ്രാവര്‍ത്തികമാക്കാനാണ്
ലക്ഷ്യമിടുന്നത്;
(ഇ)
കടുത്തുരുത്തി
അസംബ്ളി മണ്ഡലത്തിലും
കോട്ടയം പാര്‍ലമെന്റ്
മണ്ഡലത്തിലുമായി
യാഥാര്‍ത്ഥ്യമാകുന്ന,
കുറവിലങ്ങാട്-കോഴയിലെ
കേരളത്തിലെ ആദ്യത്തെ
സയന്‍സ് സിറ്റി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നത്
സംബന്ധിച്ച്
പരിശോധിക്കാന്‍
ബന്ധപ്പെട്ട
ജനപ്രതിനിധികളുടെയും
ഉദ്ദ്യോഗസ്ഥരുടെയും
ഉന്നതതല യോഗം
വിളിച്ചുചേര്‍ക്കാന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
സംസ്ഥാന
സര്‍ക്കാര്‍ സയന്‍സ്
സിറ്റിക്കുവേണ്ടി
അനുവദിച്ച 30 ഏക്കര്‍
സ്ഥലം പൂര്‍ണ്ണമായും
ഇപ്പോഴത്തെ വികസന
കാര്യങ്ങള്‍ക്ക് വേണ്ടി
പ്രയോജനപ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
പബ്ലിക്
പ്രൈവറ്റ് പാർട്നർ ഷിപ്പ്
(പി.പി.പി.) മോഡൽ പദ്ധതികള്‍
3438.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര പി.പി.പി.
മോഡൽ പദ്ധതികൾ ഉണ്ട്;
(ബി)
സംസ്ഥാനത്ത്
2000 ന് ശേഷം
പൂർത്തീകരിച്ച
പി.പി.പി.മോഡൽ
പദ്ധതികളിൽ ആകെ പദ്ധതി
തുകയിൽ സർക്കാർ
വിഹിതവും സ്വകാര്യ
പങ്കാളികളുടെ വിഹിതവും
എത്ര വീതമെന്ന്
പദ്ധതികൾ തിരിച്ചു
വിശദമാക്കാമോ;
(സി)
എത്ര
പി.പി.പി. പദ്ധതികളാണ്
സർക്കാരിന് ഡിവിഡന്റ്
/റവന്യൂ ഇപ്പോഴും
നൽകുന്നത് ;അവ
ഏതൊക്കെയെന്നും
ലഭിക്കുന്ന വരുമാനം
എത്രയെന്നും
വിശദമാക്കാമോ;
(ഡി)
ഇനിയും
പൂർത്തീകരിക്കാനുള്ളതും
പ്രവർത്തനം നിലച്ചതുമായ
പി.പി.പി. പദ്ധതികൾ
ഏതൊക്കെ; നാളിതുവരെ
ഇത്തരം പദ്ധതികളിൽ
സർക്കാരും സ്വകാര്യ
പങ്കാളികളും
നിക്ഷേപിച്ച തുക പദ്ധതി
തിരിച്ചു വിശദമാക്കാമോ?
സ്വകാര്യ
നിക്ഷേപം
T 3439.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
നിക്ഷേപത്തിന്റെ വരവ്
വേഗത്തിലാക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
അനുയോജ്യമായ അന്തരീക്ഷം
ഏര്‍പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
മേഖലയെ ദോഷകരമായി
ബാധിയ്ക്കുന്ന
നോക്കുകൂലിപോലുള്ള
കാര്യങ്ങള്‍
അവസാനിപ്പിക്കുന്നതിനും
ആയതു വാങ്ങുന്നവരെ
ശിക്ഷിക്കുന്നതിനും
കര്‍ശന നടപടി
സ്വീകരിക്കുമോ;
(സി)
സ്വകാര്യ
നിക്ഷേപം
വേഗത്തിലാക്കുവാന്‍,
ബഡ്ജറ്റ് വിഹിതത്തിന്
പുറമേ സ്വരൂപിക്കുന്ന
ഫണ്ട് ഉപയോഗിച്ച്,
അടിസ്ഥാന സൗകര്യ വികസന
പദ്ധതി പ്രകാരം
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
വികസിപ്പിച്ചതെന്നും
,ഇതിനായി ഇതുവരെ എന്ത്
തുക മുടക്കിയെന്നും
അറിയിക്കുമോ;വിശദമാക്കുമോ?
എക്കണോമിക്സ്
& സ്റ്റാറ്റിസ്റ്റിക്സ്
സംവിധാനം വിപുലപ്പെടുത്തല്‍
3440.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്കോണമിക്സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്സ്
സംവിധാനം
വിപുലപ്പെടുത്തുന്നതിന്റെ
ഭാഗമായി കൂടുതല്‍
തസ്തികകള്‍ ഈ മേഖലയില്‍
സൃഷ്ടിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര അധിക തസ്തികകളാണ്
ഉണ്ടാക്കാന്‍
പോകുന്നതെന്നും ഇതിന്റെ
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്നും
അറിയിക്കാമോ?
ഹരിത
കേരളം മിഷന്
3441.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരളം മിഷന്റെ ഭാഗമായി
ജൈവ, ഇലക്ട്രോണിക്,
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള അജൈവ
മാലിന്യങ്ങളുടെ
സംസ്കരണത്തിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
ഭക്ഷ്യധാന്യ
കമ്മി
പരിഹരിക്കുന്നതിനായി
ആവിഷ്കരിരിപാടികള്
എന്തൊക്കെയെന്ന്
അറിയിക്കുമോ?
തീരദേശ
പരിപാലന നിയമത്തില്‍ ഇളവ്
3442.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമത്തില്‍
സംസ്ഥാനത്തിന് പ്രത്യേക
ഇളവ് ആവശ്യപ്പെട്ട്
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ച വിഷയത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട് എന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
തരത്തിലുളള ഇളവുകളാണ്
സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
കേരളം
പോലെ, തീരദേശ മേഖല
കൂടുതലുളള മറ്റു
സംസ്ഥാനങ്ങളുടെ സഹകരണം
തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡിലെ
നിയമനങ്ങള്‍
3443.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിലെ നിയമനങ്ങള്‍
ഏതു വിധത്തിലാണ്
നടത്തുന്നത്;
(ബി)
മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
നിയമനങ്ങള്‍
പി.എസ്.സി.മുഖേന
നടത്തുന്നത്
പരിഗണനയിലുണ്ടോ;
അതിനായുള്ള സ്പെഷ്യല്‍
റൂള്‍ ഭേദഗതി നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; പ്രസ്തുത
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
(സി)
ഡെപ്യൂട്ടേഷനിലുള്ളവരെ
തിരിച്ചുവിട്ട്
താല്കാലിക
അടിസ്ഥാനത്തില്‍
നിയമനങ്ങള്‍
നടത്തുന്നതിനുള്ള
നിര്‍ദേശം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
താല്‍ക്കാലിക
നിയമനം നടത്തുമ്പോള്‍
ഇപ്പോള്‍
ഡെപ്യൂട്ടേഷനില്‍
പ്രവര്‍ത്തിക്കുന്ന
എത്രപേര്‍ക്ക്
മാതൃവകുപ്പുകളിലേക്കു
തിരികെ പോകേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
താല്‍ക്കാലിക
ജീവനക്കാര്‍ക്കും
സ്ഥിരം ജീവനക്കാരുടെ
വേതനം നല്‍കണമെന്ന
ധനവകുപ്പ് ഉത്തരവ്
നിലനില്‍ക്കെ
ഡെപ്യൂട്ടേഷനിലുള്ളവരെ
തിരിച്ചുവിട്ട്
താല്‍ക്കാലിക നിയമനം
നടത്തുന്നതില്‍ എന്തു
ലാഭമാണ്
ബോര്‍ഡിനുണ്ടാകുക എന്ന്
പഠനം
നടത്തിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ?
പരിസ്ഥിതി
ലോല പ്രദേശത്തിന്റെ പുതുക്കിയ
കരടു വിജ്ഞാപനം
3444.
ശ്രീ.ജെയിംസ്
മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരി
രംഗന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പരിസ്ഥിതി ലോല
പ്രദേശത്തിന്റെ
പുതുക്കിയ കരടു
വിജ്ഞാപനത്തിന്റെ
കാലാവധി
അവസാനിക്കുന്നതെന്നാണെന്ന്
അറിയിക്കാമോ;
(ബി)
കരട്
വിജ്ഞാപനത്തില്‍
ഉള്‍പ്പെട്ടിട്ടുള്ള
123 വില്ലേജുകളിലെ
ജനവാസ കേന്ദ്രങ്ങളെ
ഒഴിവാക്കി കിട്ടാനായി
മുന്‍ സര്‍ക്കാര്‍
നടത്തിയ ഇടപെടല്‍
എന്തൊക്കെയായിരുന്നു;
വിശദമാക്കാമോ;
(സി)
അന്തിമ
വിജ്ഞാപനത്തില്‍ ജനവാസ
കേന്ദ്രങ്ങളെ
ഒഴിവാക്കിക്കൊണ്ട്
പരിസ്ഥിതി ലോല മേഖല
നിശ്ചയിച്ചു കിട്ടാനായി
എന്തു
നടപടിയുണ്ടാകുമെന്ന്
അറിയിക്കാമോ?
അഴീക്കോട്
ഹയര്‍ സെക്കന്ററി സ്കൂളില്‍
പുതിയ ബില്‍ഡിംഗ്
3445.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴീക്കോട്
ഹയര്‍ സെക്കന്ററി
സ്കൂളില്‍ പുതിയ
ബില്‍ഡിംഗ്
പണിയുന്നതിനുള്ള
അനുമതിയ്ക്കായി തീരദേശ
വികസന കോര്പ്പറേഷന്,
കേരള തീരദേശ പരിപാലന
അതോറിറ്റിയുടെ
അംഗീകാരത്തിന്
സമര്‍പ്പിച്ച
ശിപാര്‍ശയില്‍ (ഫയല്‍
നം. 3919/A3/16)
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അന്തിമ
ഉത്തരവ് നല്‍കാത്തത്
പരിശോധിക്കുമോ;
(ബി)
സര്‍ക്കാര്‍
വകുപ്പുകള്‍ തമ്മിലുള്ള
ശിപാര്‍ശകളില്‍
വേരിഫിക്കേഷന് ഫീ
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതു കാരണം പദ്ധതികളുടെ
അനുമതി നല്‍കുന്നതിന്
കേരള തീരദേശ പരിപാലന
അതോറിറ്റിയില്‍
കാലതാമസം നേരിടുന്നത്
പരിശോധിക്കുമോ;
(സി)
അഴീക്കോട്
ഹയര്‍ സെക്കന്ററി
സ്കൂളില്‍ കെട്ടിട
നിര്‍മ്മാണത്തിനുള്ള
അനുമതി നല്‍കുന്നതിന്
കാലതാമസം ഒഴിവാക്കി ഈ
സാമ്പത്തിക വര്‍ഷം
തന്നെ ഉത്തരവ്
ലഭ്യമാക്കുമോ?
കരുനാഗപ്പള്ളി
ടി.എസ് കനാല്‍
3446.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലൂടെ
കടന്നു പോകുന്ന ടി.എസ്
കനാലിലേക്ക്
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നതു
മൂലമുണ്ടാകുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങള്‍ ഗവഃ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി.എസ്
കനാലിന് ഇരുവശങ്ങളിലായി
വള്ളിക്കാവില്‍
സ്ഥാപിച്ചിട്ടുള്ള
മാതാഅമൃതാനന്ദമയി മഠവും
വിദ്യാഭ്യാസ
സ്ഥാപനങ്ങളും മലിനജലവും
മറ്റും കനാലിലേക്ക്
തുറന്നു വിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഈ
പ്രദേശത്തു
കനാലിലുണ്ടായിട്ടുള്ള
മത്സ്യ സമ്പത്തിന്റെ
കുറവ് സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ
വിശദീകരിക്കുമോ?
ഇന്റഗ്രേറ്റഡ്
കോസ്റ്റല്‍ മാനേജ്മെന്റ്
പ്ലാന്‍
T 3447.
ശ്രീ.എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്റഗ്രേറ്റഡ്
കോസ്റ്റല്‍
മാനേജ്മെന്റ് പ്ലാന്‍
തയ്യാറാക്കി കേന്ദ്ര
സര്‍ക്കാരിന്
നല്‍കുന്നതിനായി
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
റിപ്പോര്‍ട്ട്
നല്‍കുന്നതിന് പ്രസ്തുത
കമ്മിറ്റിക്ക് എത്ര
സമയമാണ്
അനുവദിച്ചിരുന്നത്;
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ശൈലേഷ്
കമ്മിറ്റി
റിപ്പോര്‍ട്ടിനെ
അടിസ്ഥാനമാക്കിയാണോ
പ്രസ്തുത കമ്മിറ്റി
റിപ്പോര്‍ട്ട്
നല്‍കിയിരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സി.ആര്.ഇസെഡ്.(CRZ)-ന്റെ
പരിധിയില്‍ നിന്നും
കേരളത്തെ പൂര്‍ണ്ണമായും
ഒഴിവാക്കാമെന്ന്
കേന്ദ്ര സര്‍ക്കാര്‍
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെടാത്ത ഒഴിവുകള്‍
3448.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെടാത്ത
ഒഴിവുകള്‍
കണ്ടെത്തുവാന്‍ പി.
ആന്റ് എ. ആര്. ഡി.
വിജിലന്‍സ്
വിഭാഗത്തിന്റെ
നേതൃത്വത്തില്‍ സംസ്ഥാന
വ്യാപകമായി പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
കണ്ടെത്തിയ ഒഴിവുകളുടെ
വകുപ്പ് തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കുമോ?
ദേശീയ
മെഡിക്കല്‍ പ്രവേശന പരീക്ഷ
3449.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
മെഡിക്കല്‍ പ്രവേശന
പരീക്ഷയില്‍ (നീറ്റ്)
പ്രാദേശികഭാഷയായി
മലയാളം മാധ്യമം
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇൗ
പ്രവേശന പരീക്ഷയില്‍
മലയാളത്തില്‍
പരീക്ഷയെഴുതുന്നതിന്
അനുമതിയ്ക്കായി
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വിശദമാക്കുമോ;
(സി)
പ്രാദേശികഭാഷയുടെ
സംരക്ഷണത്തിനായി ഇത്തരം
അവസരങ്ങള്‍
ഉപയോഗിക്കാതിരിക്കുന്നത്
ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
ഇൗ
പ്രവേശനപരീക്ഷയില്‍
മലയാളം മാധ്യമം
ഉള്‍പ്പെടുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
എച്ച്.എസ്.എ.
തസ്തികയിലെ ഒഴിവുകള്‍
3450.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
എച്ച്.എസ്.എ. ഹിന്ദി
(കാറ്റഗറി നമ്പര്‍
662/2012)
തസ്തികയിലേക്കുളള
തെരഞ്ഞെടുപ്പിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുളള
അഭിമുഖത്തിനുളള തീയതി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
നിലവില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
റാങ്ക് ലിസ്റ്റ്
എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കും
എന്നറിയിക്കാമോ?
ഭരണഭാഷ
മാതൃഭാഷ
3451.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഭരണഭാഷ മാതൃഭാഷയാക്കി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അതു
പൂര്‍ണ രൂപത്തില്‍
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള പി.എസ്.സി.
നടത്തുന്ന ഉന്നത
പരീക്ഷകള്‍ക്ക് പോലും
ഉദ്യോഗാര്‍ത്ഥികളുടെ
മലയാളത്തിലെ
പ്രാവീണ്യമറിയാന്
ശ്രമിക്കുന്നില്ല
എന്നതിനാല്‍ ആയതിന്
പരിഹാരം കാണാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ;
(സി)
മലയാളഭാഷയുടെ
വ്യാപനത്തിനും
പരിപോഷണത്തിനുമായി
കേരള നിയമസഭ ഏകകണ്ഠമായി
പാസ്സാക്കിയ
നിയമപ്രകാരം
മാതൃഭാഷയുടെ പ്രാധാന്യം
മനസ്സിലാക്കി
നിയമനിര്‍മ്മാണവും ഭരണ
നിര്‍വ്വഹണവും നീതി
നിര്‍വ്വഹണവും
പൂര്‍ണ്ണമായും
മലയാളഭാഷയിലാക്കുന്നതിനും
കേരളത്തിലെ വിവിധ
വകുപ്പുകളിലും
സെക്രട്ടേറിയറ്റിലും
മലയാളഭാഷയില്‍
കുറിപ്പുകളും
ഉത്തരവുകളും
ഇറക്കുവാനുമുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
സര്‍ക്കാരിനു
കീഴില്‍
പ്രവര്‍ത്തിക്കുന്ന
എല്ലാ സ്ഥാപനങ്ങളുടെയും
വാര്‍ഷിക പ്രവര്‍ത്തന
റിപ്പോര്‍ട്ടുകള്‍
(നിയമസഭയില്‍
സമര്‍പ്പിക്കുന്നതടക്കം)
മറ്റിതര
പ്രസിദ്ധീകരണങ്ങള്‍
എന്നിവ പൂര്‍ണ്ണമായും
മലയാളഭാഷയിലാക്കാന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
ഉമ്മന്‍
കമ്മിറ്റി റിപ്പോര്‍ട്ട്
3452.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉമ്മന്‍
കമ്മിറ്റി
റിപ്പോര്‍ട്ട് പ്രകാരം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ
തസ്തിക സൃഷ്ടിച്ച്
നിയമനം നടത്താനുള്ള
നടപടി ക്രമങ്ങള്‍ ഏത്
വരെയായെന്ന്
വിശദീകരിക്കാമോ;
(ബി)
EARAS
(Establishment of an
Agency for reporting
of Agricultural
Statistics)
പദ്ധതികള്‍ക്കുള്ള
മുഴുവന്‍ ചെലവുകളും
(നിയമനങ്ങള്‍
ഉള്‍പ്പെടെ)
കേന്ദ്രവിഹിതമാണോ;
വിശദമാക്കാമോ;
(സി)
EARAS-ല്‍
നിലവില്‍ എത്ര
നിയമനങ്ങള്‍ നടത്താനാണ്
ശിപാര്‍ശ
ചെയ്യപ്പെട്ടിട്ടുള്ളത്;
നിയമനം നടത്തുന്നതിന്റെ
നടപടിക്രമങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ഡി)
പതിമൂന്നാം
പഞ്ചവത്സര പദ്ധതിക്ക്
BSLD (Basic Statistics
for Local Level
Development) എന്നാണ്
പ്രവര്‍ത്തനം
തുടങ്ങിയത് എന്ന്
വിശദമാക്കാമോ; ഏത്
വരെയായെന്നും എത്ര
ഫണ്ട് ചെലവഴിച്ചു
എന്നും വിശദമാക്കാമോ;
(ഇ)
മലപ്പുറം
ജില്ലയിലെ എല്‍.ഡി.സി
നിയമനങ്ങളും
സ്റ്റാറ്റിസ്റ്റിക്കല്‍
ഇന്‍വെസ്റ്റിഗേറ്റര്‍
നിയമനങ്ങളും കൃത്യമായി
പി.എസ്.സി യിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നില്ലെന്നും
നിയമനങ്ങള്‍
വേഗത്തിലല്ലെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഐ.ടി.
മേഖലയുടെ വികസനം
3453.
ശ്രീ.എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
ജോര്‍ജ് എം. തോമസ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി.
മേഖലയുടെ വികസനത്തിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഡിജിറ്റല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ശക്തവും
കാര്യക്ഷമവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
വിവിധ
വകുപ്പുകളുടെ
ഡാറ്റാബേസുകള്‍ പരസ്പരം
ബന്ധിപ്പിച്ചുകൊണ്ട്
എല്ലാ സേവനങ്ങളും
ഓണ്‍ലൈനില്‍
ലഭ്യമാക്കി, അതുവഴി
അഴിമതിക്കുള്ള
അവസരങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഐ.ടി.
മേഖലയില്‍
യുവജനങ്ങള്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുളള
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഐ.റ്റി.
മേഖലയില്‍ ജീവനക്കാരുടെ
വര്‍ദ്ധനവ്
3454.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഐ.റ്റി. മേഖലയില്‍
കഴിഞ്ഞ 5 വര്‍ഷത്തെ
കാലയളവില്‍
ജീവനക്കാരുടെ
എണ്ണത്തില്‍ വന്ന
വര്‍ദ്ധനവിന്റെ കാര്യം
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
ഐ.റ്റി. മേഖലയില്‍
കഴിഞ്ഞ 5
വര്‍ഷത്തിനുളളില്‍
ലഭിച്ച വിദേശ നിക്ഷേപം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
കഴിഞ്ഞ 5 വര്‍ഷം
ഐ.റ്റി. മേഖലയില്‍
നിന്നും ലഭിച്ച ആകെ
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
വര്‍ഷം സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
പോകുന്ന ഐ.റ്റി.
പദ്ധതികള്‍ ജില്ലാ
അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ?
അക്ഷയ
കേന്ദ്രങ്ങള്‍
3455.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സേവനങ്ങള്‍ക്കായി അക്ഷയ
കേന്ദ്രങ്ങള്‍ക്ക്
ലഭ്യമാക്കേണ്ട പണം
(സര്‍വ്വീസ് ചാര്‍ജ്)
സമയബന്ധിതമായി
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പണം സമയബന്ധിതമായി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങളുടെ
മേല്‍നോട്ടത്തിന്
പ്രത്യേക ഭരണസംവിധാനം
നിലവില്‍ ഇല്ലാത്തത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(സി)
അക്ഷയയുടെ
പേരിനോടു സമാനമായ പേരും
ലോഗോയും ഉപയോഗിച്ചു
പ്രവര്‍ത്തിക്കുന്ന
സമാന്തര കേന്ദ്രങ്ങളെ
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍
3456.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍
സംബന്ധിച്ച പരാതികള്‍
എവിടെയാണ്
നല്‍കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
ഒരു
അക്ഷയകേന്ദ്രത്തിന്റെ
ഉടമസ്ഥത മാറുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ;
(സി)
ഗുണപരമായ
മത്സരത്തിന്, ഒരു
പഞ്ചായത്തില്‍ തന്നെ
സാധ്യതയ്ക്കനുസരിച്ച്
കൂടുതല്‍ അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
3457.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍ പുതുതായി
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
കോടതിയില്‍ കേസ്
നിലവിലുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കോടതിയുടെ സ്റ്റേ
നിലവിലുണ്ടോ; എങ്കില്‍
ആയത് നീക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
അക്ഷയ
കേന്ദ്രങ്ങളില്‍
സേവനങ്ങള്‍ക്ക് ഏകീകൃത
നിരക്ക്
3458.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങളില്‍
നല്കുന്ന
അപേക്ഷകള്‍ക്ക്
വ്യത്യസ്ത നിരക്കുകള്‍
ഈടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരക്കുകള്‍
ഏകീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
ഓരോ
സര്‍ട്ടിഫിക്കറ്റിനും
വാങ്ങിക്കേണ്ട
നിരക്കുകള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ?
പ്രവര്‍ത്തനക്ഷമമല്ലാത്ത
വെബ് സൈറ്റുകള്‍
3459.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളുടെയും മറ്റ്
പൊതുമേഖലാ
സ്ഥാപനങ്ങളുടെയും വെബ്
സൈറ്റുകള്‍ പലതും
പ്രവര്‍ത്തനക്ഷമമല്ലെന്നും
പ്രവര്‍ത്തിക്കുന്നവയില്‍
വിവരങ്ങള്‍ യഥാവിധി
ചേര്‍ക്കുന്നില്ലെന്നും
ഉളള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
നല്കിയിട്ടുളള
നിര്‍ദ്ദേശങ്ങള്‍
പാലിക്കാത്തവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
വെബ് സൈറ്റുകള്‍
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനും
അപ്ഡേറ്റ്
ചെയ്യുന്നതിനും
കാര്യക്ഷമമായ സംവിധാനം
ഒരുക്കുമോ?
ജില്ലാ
സൈനിക ആഫീസര്‍
3460.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നാല് ജില്ലകളില്‍
(തിരുവനന്തപുരം,
കൊല്ലം, ആലപ്പുഴ,
കാസര്‍കോട്) ജില്ലാ
സെനിക ആഫീസര്‍ ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെക്സ്കോണ്‍
(KEXCON) -ല്‍
ചെയര്‍മാനും എം.ഡി. യും
ഇല്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പൊതുമേഖലാ-സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
ദിവസവേതന നിയമനങ്ങളും
മറ്റ് നിയമനങ്ങളും
കെക്സ്കോണ്‍ വഴിയാണോ
ഇപ്പോള്‍ നടത്തുന്നത് ;
(ഡി)
വിമുക്തഭടന്മാരുടെ
ക്ഷേമനിധി പ്രവര്‍ത്തനം
ഫലവത്തായി
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡിസേബിള്‍ഡ്
ആയ സൈനികന്റെ അപേക്ഷ
3461.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈനിക
സേവനത്തിനിടയില്‍
ഡിസേബിള്‍ഡ് ആയ
സൈനികന് ശ്രീ.ദാസന്,
ഭാര്യ ശ്രീമതി ബിന്ദു
എന്നിവര്‍ സമര്‍പ്പിച്ച
അപേക്ഷയിലും ആയത്
സംബന്ധിച്ച
410647/16/GAD/SWA2
നമ്പര്‍ ഫയലിലും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
8.7.2003
ലെ ജി.ഒ.(എം.എസ്.)
182/03/ പൊ.ഭ.വ.
പ്രകാരം ശ്രീമതി
ബിന്ദുമോള്‍
സമര്‍പ്പിച്ച
അപേക്ഷയിലെ സമാനമായ
ആവശ്യത്തില്‍
തീര്പ്പുണ്ടായിട്ടുണ്ടോ?
(സി)
മേല്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമുള്ള ആനുകൂല്യം
ശ്രീമതി. ബിന്ദുമോളുടെ
അപേക്ഷയിലും
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്ടില്‍
ആരംഭിക്കുന്ന എന്‍.സി.സി.
നേവല്‍ പരിശീലന കേന്ദ്രം
3462.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
എന്‍.സി.സി. നേവല്‍
പരിശീലന കേന്ദ്രം
എന്നത്തേക്ക്
ആരംഭിക്കും;
(ബി)
ഇത്
ആരംഭിക്കുന്നതിനു
ഇനിയെന്തൊക്കെ
നടപടികളാണ്
തടസമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിമുക്തഭടന്മാര്ക്ക്
ആനുകൂല്യങ്ങള്‍
3463.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ക്യാബിനററ്,
അര്‍ദ്ധസൈനിക
വിഭാഗങ്ങളിലെ
വിരമിച്ചവര്‍ക്ക്
വിമുക്തഭട പദവി
അനുവദിച്ചിട്ടുളളതിനാല്‍
പ്രതിരോധസേന
വിഭാഗങ്ങളിലെ
വിമുക്തഭടന്മാര്ക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
അര്‍ദ്ധസൈനിക
വിഭാഗങ്ങളിലെ
വിരമിച്ചവര്‍ക്കും
നല്‍കണമെന്ന്
23.11.2012 ല്‍
ഉത്തരവായിട്ടുണ്ടോ;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു;
(ബി)
ഈ
വിഷയം സംബന്ധിച്ച് All
India Central Para
Military Forces
Ex-servicemen Welfare
Association 26.8.2016
ല്‍ നല്കിയ
നിവേദനത്തില്‍
അനുഭാവപൂര്‍വ്വമായ
തീരുമാനം കൈക്കൊളളുമോ?
മാരക
രോഗങ്ങള്‍ സാമ്പത്തികഭദ്രത
തകര്‍ക്കുന്ന സ്ഥിതിവിശേഷം
3464.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
മാരക രോഗങ്ങള്‍
സാധാരണക്കാരുടെ കുടുംബ
സാമ്പത്തികഭദ്രത
തകര്‍ക്കുന്നുവെന്നതും
ദുരിതാശ്വാസ നിധിയില്‍
നിന്നും
അനുവദിക്കപ്പെടുന്ന തുക
അപര്യാപ്തമാണെന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
അവസ്ഥ പരിഹരിക്കുവാനായി
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
നിശ്ചിത
വരുമാനപരിധിയില്‍
താഴെയുളളവരെ
ഉള്‍പ്പെടുത്തി രണ്ടു
ലക്ഷം മുതല്‍ മൂന്നു
ലക്ഷം വരെ ലഭിക്കാവുന്ന
സമഗ്ര ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
ബസ്സിടിച്ച് മരണപ്പെട്ട
കുട്ടിയുടെ കുടുംബത്തിന്
ധനസഹായം
3465.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കോമ്പൗണ്ടില്‍
നിയന്ത്രണം വിട്ട
ബസ്സിടിച്ച് മരണപ്പെട്ട
മലപ്പുറം ഗവ.ഗേള്‍സ്
ഹയര്‍ സെക്കന്ററി
സ്കൂള്‍
വിദ്യാര്‍ത്ഥിനി
സിത്താര പര്വ്വീന്
എന്ന കുട്ടിയുടെ
കുടുംബത്തിന് ധനസഹായം
അനുവദിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ അപേക്ഷയിൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന
കാര്യം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു തുകയാണ്
അനുവദിച്ചത്;
(സി)
പ്രസ്തുത
അപേക്ഷയില്‍ ജില്ലാ
കളക്ടറുടെ
റിപ്പോര്‍ട്ട്
തേടിയിരുന്നോ;
ഇക്കാര്യത്തില്‍
നാളിതുവരെയായിട്ടും
ധനസഹായം
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ;
(ഡി)
ധനസഹായം
എന്നത്തേയ്ക്ക് വിതരണം
ചെയ്യുമെന്ന്
വെളിപ്പെടുത്തുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് ധനസഹായം
3466.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
ധനസഹായം
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
ബഹുമാനപ്പെട്ട സുപ്രീം
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ എത്ര
ദുരിതബാധിതര്‍ക്ക്
സഹായം ലഭ്യമാക്കും;
(ബി)
ഇതിനായി
എത്ര രൂപ വേണ്ടി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരായ എത്ര
കുടുംബങ്ങളുടെ ബാങ്ക്
വായ്പകള്‍ എഴുതി
തള്ളിയിട്ടുണ്ട്;ഇതിനായി
ചെലവഴിച്ച
തുകയെത്രയെന്ന്
വിശദീകരിക്കുമോ;
(ഡി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരായി
മരണമടഞ്ഞവരുടെ
കുടുംബത്തിനുള്ള
ധനസഹായം, ചികിത്സാ
ധനസഹായം, പെന്ഷന്
എന്നീ ഇനത്തില്‍
നിലവിലുള്ള സര്‍ക്കാര്‍
ചിലവഴിച്ച തുക തരം
തിരിച്ച്
വിശദീകരിക്കുമോ;
(ഇ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കു
വേണ്ടി മരണാനന്തര സഹായം
ഉള്‍പ്പെടെ
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;എന്‍ഡോസള്‍ഫാന്‍
ബാധിത പഞ്ചായത്തുകളുടെ
സമീപ പഞ്ചായത്തുകളില്‍
നിന്നുളള ദുരിത
ബാധിതര്‍ക്കായി നടത്തിയ
സ്പെഷ്യല്‍ മെഡിക്കല്‍
ക്യാമ്പ് മുഖേന
തയ്യാറാക്കപ്പെട്ട
ലിസ്റ്റില്‍ എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;ഇവരെ
ദുരിതബാധിതരുടെ
പട്ടികയില്‍പ്പെടുത്തി
അംഗീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
തടസ്സമെന്താണെന്ന്
വിശദീകരിക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
3467.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിക്കുന്ന
ധനസഹായം ബന്ധപ്പെട്ട
വ്യക്തികള്‍ക്ക്
ലഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
നിലവില്‍വന്നതിനു ശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്നും
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്ന്
ചികിത്സാധനസഹായം
3468.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന്
ചികിത്സാധനസഹായത്തിന്
അപേക്ഷ നല്കിയ ശ്രീ.
രാജേഷ്,
പരീക്കലയ്യത്ത്,
പുത്തന്‍ചന്ത. പി. ഒ.
വള്ളിക്കുന്നം,
മാവേലിക്കര എന്ന
വ്യക്തിയുടെ മകന്
അനുരാജിന്റെ
ചികിത്സയ്ക്ക്
നാളിതുവരെയായും ധനസഹായം
അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ അടിയന്തര
നടപടി സ്വീകരിച്ച്
ധനസഹായം
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
3469.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
എന്ത് തുക
ബാക്കിയുണ്ടായിരുന്നു;
(ബി)
2016
മെയ് 25 ന് ശേഷം ഈ
നിധിയിലേക്ക് എന്ത് തുക
ലഭിച്ചു;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഈ നിധിയില്‍
നിന്നും എന്തു തുക
ഇതിനകം വിതരണം ചെയ്തു;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും ഈ നിധിയില്‍
നിന്നും എന്തു തുക വീതം
വിതരണം ചെയ്തുവെന്ന്
അറിയിക്കുമോ?
എയര്‍
ഇന്ത്യാ എക്സ്സ് പ്രസ്സ്
സര്‍വ്വീസ്
3470.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
-കോഴിക്കോട് റൂട്ടില്‍
പുതിയതായി ആരംഭിച്ച
എയര്‍ ഇന്ത്യാ എക്സ്സ്
പ്രസ്സ് സര്‍വ്വീസിന്
അമിത ടിക്കറ്റ് നിരക്ക്
ഈടാക്കുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നേരത്തെ
എയര്‍ ഇന്ത്യാ എക്സ്സ്
പ്രസ്സ് പ്രസ്തുത
റൂട്ടില്‍ സര്‍വ്വീസ്
നടത്തിയിരുന്നപ്പോള്‍
ഈടാക്കിയിരുന്ന കുറഞ്ഞ
ടിക്കറ്റ് നിരക്കിന്റെ
മൂന്നിരട്ടിയോളം
തുകയാണ് ഇപ്പോള്‍
ഈടാക്കുന്നതെന്ന വസ്തുത
പരിഗണിച്ച് നിരക്ക്
കുറയ്ക്കുവാന്‍
ബന്ധപ്പെട്ടവരോട്
ആവശ്യപ്പെടുമോ?
പത്തനംതിട്ട
ജില്ലയില്‍ വിമാനത്താവളം
3471.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
വിമാനത്താവളത്തിന്
നിലവില്‍ ഏതെങ്കിലും
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് കണ്ടെത്തിയ
സ്ഥലത്തിന്റെ സര്‍വ്വെ
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഏത്
കമ്പനിയാണ് സര്‍വ്വെ
നടത്തിയത്;
(സി)
വിമാനത്താവള
നിര്‍മ്മാണത്തിനായി
പത്തനംതിട്ട ജില്ലയില്‍
ഓഫീസ് തുറന്ന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച് ഉത്തരവ്
ഉടന്‍ പുറപ്പെടുവിക്കാൻ
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ലൈറ്റ്
മെട്രോ പദ്ധതി
3472.
ശ്രീ.ബി.സത്യന്
,,
കെ. ദാസന്
,,
പി.ടി.എ. റഹീം
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് നഗരങ്ങളില്‍
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
ലൈറ്റ് മെട്രോ
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
അലൈന്മെന്റ്
നിശ്ചയിച്ച് ഭൂമി
ഏറ്റെടുക്കാനുള്ള
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
പദ്ധതിക്കുവേണ്ട
ഫണ്ടിംഗ് രീതിയും
ഏജന്‍സികള്‍
ഏതൊക്കെയെന്നും
അറിയിക്കാമോ?
അങ്കമാലി
- ശബരി റെയില്‍വേ ലൈന്‍
3473.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1-12-2016
ലെ
No.MLA-PNJR/GP(CM)/07/2016-17
നമ്പര്‍ പ്രകാരം
അങ്കമാലി - ശബരി
റെയില്‍വേ ലൈന്‍
സംബന്ധിച്ച്
സമര്‍പ്പിച്ച പരാതി
പരിശോധിക്കുന്നതിനായി
16-1-2017 ലെ
No.G.170101518/2017/
C.M.O. പ്രകാരം ബഹു.
മുഖ്യമന്ത്രി, ഗതാഗത
(മെട്രോ) വകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറിയ്ക്ക്
നിര്‍ദ്ദേശം
നല്‍കിയതനുസരിച്ച്
എന്തൊക്കെ നടപടികള്‍ ടി
കാര്യത്തില്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എം.എല്‍.എ.യുടെ
1-12-2016 ലെ പ്രസ്തുത
കത്തില്‍
പറഞ്ഞിരിക്കുന്ന
കാര്യങ്ങള്‍
പരിശോധിച്ച് അനുകൂല
നടപടികള്‍
സ്വീകരിയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ?
തലശ്ശേരി
- മെെസൂര്‍ റെയില്‍പാതയുടെ
പഠനം
3474.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
- മെെസൂര്‍ റെയില്‍പാത
സംബന്ധിച്ച് ഡി.എം.
ആര്. സി. പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഡി.എം.
ആര്. സി. നടത്തിയ
പഠനപ്രകാരം പുതിയ
അലെെന്‍മെന്റ്
അനുസരിച്ച് തലശ്ശേരി -
ഇരിട്ടി - മെെസൂര്‍
പാതയ്ക്ക് എത്ര
കിലോമീറ്റര്‍
ദെെര്ഘ്യമാണുളളത്;
ഇതില്‍ എത്ര
കിലോമീറ്ററാണ്
വനപ്രദേശം;
(സി)
കേരളത്തിലെ
റെയില്‍
പ്രോജക്ടുകളില്‍
തലശ്ശേരി - മെെസൂര്‍
പാതയ്ക്ക് മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
(ഡി)
തലശ്ശേരി
- ഇരിട്ടി - മെെസൂര്‍
പാത
യാഥാര്‍ത്ഥ്യമാക്കാന്‍
നിലവില്‍ എന്തെല്ലാം
നടപടികളാണ്
കെെെക്കൊണ്ടുവരുന്നതെന്ന്
വിശദമാക്കുമോ?
കാവേരി
നദീജല തർക്ക ട്രൈബ്യുണൽ
T 3475.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാവേരി
നദിയിൽ ചേരുന്നതും
കേരളത്തിലൂടെ
ഒഴുകുന്നതുമായ നദികളിൽ
നിന്നും എത്ര ടി.എം.സി.
വെള്ളമാണ് കാവേരി നദി
ജല തർക്ക ട്രൈബ്യുണൽ
കേരളത്തിന്
അനുവദിച്ചിട്ടുള്ളത്;
(ബി)
ഈ
വിധിയിൽ
അനുവദിച്ചിട്ടുള്ള ജലം
മുഴുവനായും കേരളം
ഉപയോഗിക്കുന്നുണ്ടോ;
എങ്കിൽ വിശദശാംശം
നൽകാമോ;
(സി)
ഇല്ലെങ്കിൽ
അനുവദിച്ച ജലം
മുഴുവനായും ഉപയോഗിക്കാൻ
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
പറമ്പിക്കുളം-ആളിയാര്‍
നദീജല കരാര്‍
3476.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പറമ്പിക്കുളം-ആളിയാര്‍
അന്തര്‍ സംസ്ഥാന നദീജല
കരാര്‍ പ്രകാരമുള്ള
മുഴുവന്‍ വെള്ളവും
ലഭിച്ചോ;ലഭിച്ചിട്ടില്ലായെങ്കില്‍
സര്‍ക്കാര്‍
ഇതിനുവേണ്ടി നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ ?
അന്തര്‍സംസ്ഥാന
നദീജല കരാര്‍
T 3477.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
നദീജല കരാര്‍
അനുസരിച്ച് നമ്മുടെ
സംസ്ഥാനത്തിന്
ലഭിക്കേണ്ട ജലത്തിന്റെ
വിഹിതം
നേടിയെടുക്കുന്നതില്‍
സര്‍ക്കാര്‍ അലംഭാവം
കാണിക്കുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കരാര്‍ പ്രകാരം കേരള
ഷോളയാര്‍ അണക്കെട്ടിനു
ലഭിക്കേണ്ട ജലം യഥാസമയം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണം;
(സി)
കരാര്‍
പ്രകാരം അര്‍ഹമായ ജലം
നേടിയെടുക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
സര്‍ക്കാര്‍ നടപടി
കാരണം എന്തെങ്കിലും
പുരോഗതി ഈ വിഷയത്തില്‍
ഉണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
അന്തര്‍സംസ്ഥാന
നദീജല പ്രശ്നം
3478.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.ജെ. മാക്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലമായി
മുല്ലപ്പെരിയാര്‍
അണക്കെട്ട്,
അന്തര്‍സംസ്ഥാന നദീജല
പ്രശ്നം എന്നിവയുമായി
ബന്ധപ്പെട്ട്
ഹൈക്കോടതിയിലും സുപ്രീം
കോടതിയിലുമായി എത്ര
കേസ്സുകളാണ് നടത്തി
വരുന്നത്; വിശദാംശം
നല്‍കുമോ;
(ബി)
ഏതെല്ലാം
അഭിഭാഷകരാണ് ഈ കേസുകള്‍
കൈകാര്യം ചെയ്തത്;
(സി)
പ്രസ്തുത
കാലയളവില്‍ ഓരോ
അഭിഭാഷകര്‍ക്കും
നല്‍കിയിട്ടുള്ള
ഫീസിന്റെ വിശദാംശം
നല്‍കുമോ ;
(ഡി)
പ്രസ്തുത
കേസുകള്‍ കൈകാര്യം
ചെയ്തതതില്‍
സര്‍ക്കാര്‍
അഭിഭാഷകരുടെ
ഭാഗത്തുനിന്നും
വേണ്ടത്ര ജാഗ്രത
ഉണ്ടായില്ലെന്ന പരാതി
പരിശോധിക്കുമോ ;
സംസ്ഥാനത്തിന്റെ
താല്പര്യം
സംരക്ഷിക്കാന്‍
പരാജയപ്പെട്ട
ഇത്തരക്കാര്‍ക്കെതിരെ
നടപടിയുണ്ടാകുമോ?
സര്‍ക്കാര്‍ പരസ്യങ്ങളുടെ
രൂപകല്പന
3479.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.
ആൻറ് പി. ആര്. ഡി
വിഭാഗം വഴി നല്കുന്ന
സര്‍ക്കാരിന്റെ
പരസ്യങ്ങള്‍ രൂപ കല്പന
ചെയ്യുന്നതിന് സ്വകാര്യ
ഏജന്‍സികള്‍ക്ക് കരാര്‍
നല്കുന്നുണ്ടോ;
എങ്കില്‍ ഇപ്പോള്‍ ഏത്
സ്വകാര്യ ഏജന്‍സിക്കാണ്
കരാര്‍
നല്‍കിയിരിക്കുന്നതെന്നും
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര കരാറുകള്‍
പ്രസ്തുത ഏജന്‍സിക്ക്
നല്‍കിയെന്നും
അറിയിക്കുമോ;
(ബി)
ടെണ്ടര്‍
വിളിച്ചാണോ പ്രസ്തുത
കരാര്‍
നല്‍കിയിട്ടുള്ളത്;
(സി)
പബ്ലിക്ക്
റിലേഷന്‍സ്
വിഭാഗത്തില്‍
സ്വന്തമായി
ഫോട്ടോഗ്രാഫറും,
ഗ്രാഫിക് ഡിസെെനറും
ഉള്ളപ്പോള്‍ സ്വകാര്യ
ഏജന്‍സിയെ പരസ്യ
രൂപകല്‍പ്പന
ഏല്‍പ്പിക്കുന്നത്
എന്തടിസ്ഥാനത്തിലാണ്
എന്ന് വ്യക്തമാക്കാമോ ;
(ഡി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പരാതി
വിജിലന്‍സിന്റെ
പരിശോധനയിലുണ്ടോ;
വിജിലന്‍സിന്റെ
ഇക്കാര്യത്തിലുള്ള
ശുപാര്ശയെന്താണ്;
വിശദമാക്കാമോ?
പത്ര-ദൃശ്യ-ഡിജിറ്റല്‍
മാധ്യമരംഗത്തെ
തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
3480.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പത്ര-ദൃശ്യ-ഡിജിറ്റല്‍
മാധ്യമരംഗത്തെ അസംഘടിത
തൊഴിലാളികള്‍ക്കും
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നത്; ഇവരുടെ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ ഏത്
വെല്‍ഫെയര്‍
ബോര്‍ഡിന്റെ കീഴിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
പ്രധാന
മാദ്ധ്യമ
പത്രപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്കുന്ന
ആനുകൂല്യങ്ങള്‍ ഇത്തരം
തൊഴിലാളികള്‍ക്കും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച് നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരം
പത്രപ്രവര്‍ത്തകര്‍ക്ക്
പി.ആര്.ഡി. മുഖേന
അക്രഡിറ്റേഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇവരുടെ
വേതനം വര്‍ദ്ധിപ്പിച്ച്
ഏകീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇവരുടെയും
കുടുംബത്തിന്റെയും
ചികിത്സയ്ക്ക് സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍പ്പെടുത്തി
ആനുകൂല്യങ്ങള്‍
നല്‍കുമോ;
(ഇ)
മറ്റ്
സംസ്ഥാനങ്ങളില്‍ ഇത്തരം
പത്രപ്രവര്‍ത്തകര്‍ക്ക്
പ്രധാന പത്രക്കാര്‍ക്ക്
ഒപ്പം പരിഗണന നല്കി
ആനുകൂല്യങ്ങള്‍
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പബ്ലിക്
റിലേഷന്‍ പദ്ധതി
3481.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടത്തി വരുന്ന ജനക്ഷേമ
പ്രവര്‍ത്തനങ്ങള്‍
അതിന്റെ അന്തസത്തയും
പ്രാധാന്യവും
നഷ്ടപ്പെടാതെ തന്നെ
വളരെ വേഗത്തില്‍
ജനങ്ങളിലും പൊതു
മണ്ഡലത്തിലും
എത്തിക്കുന്നതിനുവേണ്ടി
രൂപീകരിച്ചിട്ടുള്ള
പബ്ലിക് റിലേഷന്‍സ്
വകുപ്പിന്റെ
പ്രവര്‍ത്തനം മാറിയ
കാലഘട്ടത്തിനനുസരിച്ച്
ഉയരുന്നില്ലെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ; ഇത്
മറികടക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
ലഘുലേഖകള്‍,
ഡോക്യുമെന്ററികള്‍
മറ്റ് പ്രചാരണ
മാദ്ധ്യമങ്ങള്‍, ന്യൂ
ജനറേഷന്
മാദ്ധ്യമങ്ങള്‍
തുടങ്ങിയവ
കേന്ദ്രീകരിച്ച്
വിപുലമായ ഒരു പബ്ലിക്
റിലേഷന്‍ പദ്ധതിക്ക്
രൂപം നല്‍കുമോ?
നേഴ്സുമാര്‍ക്ക് പുനരധിവാസ
പാക്കേജ്
3482.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്ന്
തൊഴില്‍ നഷ്ടപ്പെട്ട്
കേരളത്തില്‍
തിരിച്ചെത്തിയ
നേഴ്സുമാര്‍ക്ക്
പുനരധിവാസ പാക്കേജ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തിരികെ വന്നവര്‍ക്ക്
എന്തൊക്കെ ആശ്വാസ
നടപടികളാണ് ഗവണ്മെന്റ്
ഭാഗത്തു നിന്നും
കൈക്കൊണ്ടത്;
(സി)
അവര്‍ക്ക്
ജോലി നല്‍കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ?
വിസ
നിയന്ത്രണം
3483.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വിസകള്‍ക്ക്
അമേരിക്കന്‍
സര്‍ക്കാര്‍
ഏര്‍പ്പെടുത്തുന്ന
നിയന്ത്രണം കേരളീയരായ
ഉദ്യോഗാര്‍ത്ഥികളെ
എപ്രകാരം
ബാധിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വിസ
നിയന്ത്രണം സംസ്ഥാനത്തെ
ഐ.റ്റി.മേഖലയെ
ദോഷകരമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എപ്രകാരം
എന്ന് വ്യക്തമാക്കുമോ?
പ്രവാസി
മലയാളികള്‍ക്കായി
നടപ്പാക്കിവരുന്ന
ക്ഷേമപ്രവര്‍ത്തനങ്ങള്‍
3484.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
ജില്ലകളിലാണ് ഇപ്പോള്‍
പ്രവാസി ക്ഷേമനിധി
ആഫീസുകള്‍ ഉള്ളത്;
എല്ലാ ജില്ലകളും
കേന്ദ്രീകരിച്ച്
ഇതിന്റെ ആഫീസുകള്‍
ആരംഭിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
വിദേശങ്ങളില്‍
ജോലിയിലിരിക്കെ
അപകടത്തില്‍പ്പെട്ട്
ഗുരുതര
പരിക്കേല്‍ക്കുന്നവര്‍ക്കും
വിദേശത്ത് അപകടത്തിലും
അല്ലാതെയുമായി
മരണപ്പെടുന്നവരുടെ
അവകാശികള്‍ക്കും
ആശ്രിതര്‍ക്കും ധനസഹായം
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വിദേശത്ത്
ജോലിചെയ്യുന്ന
പ്രവാസികളായ
മലയാളികളുടെ
നാട്ടിലുള്ളതും തനിച്ചു
താമസിക്കുന്നവരുമായ
പ്രായമായ
മാതാപിതാക്കള്‍ക്ക്
ആവശ്യമെങ്കില്‍
ചികിത്സാ സഹായവും,
നിയമസഹായമുള്‍പ്പെടെയുള്ള
മറ്റ് സഹായങ്ങളും
ലഭ്യമാക്കുംവിധം
ജില്ലകള്‍ തോറും
പ്രവാസി ഹെല്‍പ്പ്
ഡെസ്ക്കുകള്‍
നോര്‍ക്കെയുടെ കീഴിലോ
ക്ഷേമനിധിയുടെ കീഴിലോ
ആരംഭിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബഹ്റിന്
ജയിലില്‍ തടവിലുളള ഷാഹുല്‍
ഹമീദിന്റെ മോചനം
3485.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2003
ജൂൺ 9 മുതല്‍ ബഹ്റിന്
ജയിലില്‍ ശിക്ഷ
അനുഭവിക്കുന്ന ശ്രീ.
ഷാഹുല്‍ ഹമീദ്
എന്നയാളുടെ മോചനവുമായി
ബന്ധപ്പെട്ട്
അദ്ദേഹത്തിന്റെ ഭാര്യ
തൃശ്ശൂര്‍ ജില്ലയില്‍
തോയക്കാവ് പി.ഒ. യില്‍
മമ്മസ്രായില്ലത്ത്
വീട്ടില്‍ ശ്രീമതി
സക്കീന ഷാഹുല്‍ ഹമീദ്
സമര്‍പ്പിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തിന്മേല്
സ്വീകരിച്ച നടപടികൾ
സംബന്ധിച്ച വിശദാംശം
അറിയിക്കുമോ?
നോര്‍ക്ക
റൂട്ട്സിന്റെ ബോര്‍ഡ്
അംഗങ്ങള്‍
3486.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സിന്റെ ബോര്‍ഡ്
പുനസംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അംഗങ്ങള്‍
ആരെല്ലാം;
(ബി)
ഇതിന്റെ
ഭരണ
സംവിധാനമെന്തെല്ലാം;
ഇതിന്റെ
സംസ്ഥാന/ജില്ലാ/ മേഖലാ
തലങ്ങളെ കുറിച്ചുള്ള
വിശദവിവരം നല്‍കുമോ;
(സി)
ഓരോ
തലത്തിലും
ഉദ്യോഗസ്ഥരുടെ
വിശദവിവരം
(സ്ഥിരം/കരാര്‍/ഡെപ്യൂട്ടേഷന്/ദിവസവേതനം)
എന്നിവ പട്ടിക തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
ഓരോ
വിഭാഗത്തിലും 2015-16,
2016-17 വര്‍ഷങ്ങളില്‍
ശമ്പളയിനത്തില്‍
നല്കിയ തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ?
നിതാഖാത്ത്
നടപ്പിലാക്കിയത് മൂലം തൊഴില്‍
നഷ്ടപ്പെട്ടവർ
3487.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിതാഖാത്ത്
നടപ്പിലാക്കിയത് മൂലം
എത്ര പേരാണ് തൊഴില്‍
നഷ്ടപ്പെട്ട്
നാട്ടിലേക്ക് തിരിച്ചു
വന്നിട്ടുള്ളത്; അവരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കുന്നത്;
(ബി)
എത്ര
പേരുടെ വിമാനക്കൂലി
സര്‍ക്കാര്‍ വഹിച്ചു;
(സി)
എത്രപേര്‍ക്ക്
പുനരധിവാസ
ആനുകൂല്യങ്ങള്‍ നല്കി?
തിരിച്ചെത്തിയ
പ്രവാസികള്‍ക്ക് സ്വയം
തൊഴില്‍ തുടങ്ങാന്‍ കൂടുതല്‍
സഹായം
3488.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരിച്ചെത്തിയ
പ്രവാസികള്‍ക്ക്
സ്വയംതൊഴില്‍
പദ്ധതികള്‍ തുടങ്ങാന്‍
കൂടുതല്‍ സഹായം
നല്‍കുന്നത്
പരിഗണിക്കുമോ;
(ബി)
നിലവിലുള്ള
പദ്ധതികള്‍
പരിഷ്ക്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പ്രവാസികള്‍ക്ക്
നല്കിയ വായ്പ
3489.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്ക്
വിവിധ ബാങ്കുകള്‍
നല്കിയ വായ്പകളുടെ
വ്യവസ്ഥകള്‍ ബാങ്കുകള്‍
ലംഘിച്ച് വായ്പാക്കാരെ
ബുദ്ധിമുട്ടിക്കുന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നോര്‍ക്ക
വകുപ്പിന്റെ NDPREM
പദ്ധതി പ്രകാരം
കാനറാബാങ്കിന്റെ
പെരിന്തല്‍മണ്ണ
ശാഖയില്‍ നിന്നും
അനുവദിച്ച വായ്പയുടെ
തിരിച്ചടവ് വ്യവസ്ഥകള്‍
ബാങ്ക് ലംഘിക്കുന്നതായി
കാണിച്ച് മലപ്പുറം
ജില്ലയില്‍
പെരിന്തല്‍മണ്ണ
താലൂക്കില്‍ ശ്രീ.
മുഹമ്മദ് സാദിഖ്,
ചാത്തല്ലൂര്‍ ഹൗസ്,
ജെ.എന്‍ റോഡ് എന്നയാള്‍
സമര്‍പ്പിച്ച പരാതി
നോര്‍ക്ക വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
പരാതിയിന്മേല് വകുപ്പ്
സ്വീകരിച്ച നടപടി
സംബന്ധിച്ച്
പരാതിക്കാരനെ വിവരം
അറിയിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പരാതി
പരിഹരിക്കുന്നതിന്
വകുപ്പ് അടിയന്തര നടപടി
സ്വീകരിച്ച് വിവരം
പരാതിക്കാരനെ
അറിയിക്കുന്നതിനും
ബാങ്കുകളുടെ ഇത്തരം
പ്രവണതകള്‍
അവസാനിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ജി.ആര്. അജിത്തിന്റെ
സസ്പെൻഷൻ
3490.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഫ്.ഐ.ആർ.
രജിസ്റ്റര്‍
ചെയ്തതിന്‍െറ പേരില്‍
കേരള പോലീസ്
അസോസിയേഷന്‍െറ മുന്‍
സംസ്ഥാന ജനറല്‍
സെക്രട്ടറി ജി.ആര്.
അജിത്തിനെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്തിട്ടുണ്ടോ;
(ബി)
വിജിലന്‍സ്
കേസ് രജിസ്റ്റര്‍ ചെയ്ത
പോലീസ് ഓഫീസേഴ്സ്
അസോസിയേഷന് സംസ്ഥാന
ജനറല്‍ സെക്രട്ടറി
സി.ആര്. ബിജുവിനെതിരെ
എന്തെങ്കിലും
അച്ചടക്കനടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
ആര്. അനില്‍
കുമാറിനെതിരെയുള്ള പരാതി
3491.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഓഫീസേഴ്സ് അസോസിയേഷന്
തിരുവനന്തപുരം സിറ്റി
ജില്ലാ സെക്രട്ടറി
ആര്. അനില്‍ കുമാര്‍,
സിറ്റി എ. ആര്.
ക്യാമ്പ് അസിസ്റ്റന്റ്
കമാണ്ടന്റ് വി. ശശിധരനെ
പരസ്യമായി അസഭ്യം
പറഞ്ഞ് കയ്യേറ്റം ചെയ്ത
പരാതിയില്‍ എന്ത് നടപടി
സ്വീകരിച്ചു;
(ബി)
ഇതു
സംബന്ധിച്ച് അന്വേഷിച്ച
സ്പെഷ്യല്‍ ബ്രാഞ്ച്,
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ അനുസരിച്ച്
അനില്‍കുമാറിനെതിരെ
നടപടി സ്വീകരിക്കുമോ?
പോലീസ് കോണ്‍സ്റ്റബിള്‍
റാങ്ക് ലിസ്റ്റ്
3492.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
തയ്യാറാക്കിയ കെ.എ.പി 4
കാസര്‍കോട് (012/2015)
പോലീസ് കോണ്‍സ്റ്റബിള്‍
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്കി;
(ബി)
നിലവില്‍
എത്ര വേക്കന്‍സികള്‍
ഉണ്ടെന്നും പ്രസ്തുത
വേക്കന്‍സികള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
നിലവിലുളള
റാങ്ക് ലിസ്റ്റില്‍
നിന്നും പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കുവാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
എ.ഐ.എസ്.എഫ്.കാര്‍ക്കെതിരെ
നടന്ന അക്രമം
3493.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എ.ഐ.എസ്.എഫ്.
ജില്ലാസമ്മേളനം
തൃപ്രയാറില്‍
നടക്കുമ്പോള്‍ ശ്രീരാമ
പോളിടെക്നിക്-ല്‍
എ.ഐ.എസ്.എഫ്.കാര്‍ക്കെതിരെ
അക്രമം നടത്തിയെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
ആര്‍ക്കെതിരെയാണ് പരാതി
ലഭിച്ചിട്ടുള്ളത്;
അവര്‍ ഏത്
വിദ്യാര്‍ത്ഥി
സംഘടനയില്‍
പ്രവര്‍ത്തിക്കുന്നവരാണ്;
(ബി)
ഈ
പരാതിയുടെ
അടിസ്ഥാനത്തില്‍
ആര്‍ക്കെങ്കിലുമെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(സി)
അക്രമകാരികള്‍ക്കെതിരെ
കര്‍ശനനടപടി
സ്വീകരിക്കുവാന്‍
രാഷ്ട്രീയകാരണങ്ങളാല്‍
പോലീസ്
മടിക്കുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിണ്ടോ;
കുറ്റക്കാര്‍ക്കെതിരെ
കര്‍ശനനടപടി
കൈകൊളളുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
കോ-ഓപ്പറേറ്റീവ്
വിജിലന്‍സ് അന്വേഷണം
3494.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
എസ്.ബി.സി.ഐ.ഡി.
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി റ്റി-322 ന്റെ
മുന്ഭരണസമിതിക്കെതിരെ
കോ-ഓപ്പറേറ്റീവ്
വിജിലന്‍സ് അന്വേഷണം
നടത്തി ശുപാര്‍ശ
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
മ്യൂസിയം പോലീസ് കേസ്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്തുന്നുണ്ടോ;
(ബി)
പ്രസ്തുത
സംഭവത്തില്‍
പ്രതികളായിട്ടുള്ളവര്‍ക്കെതിരെ
നടപടിയെടുക്കണമെന്ന്
ആവശ്യപ്പെട്ട്
തിരുവനന്തപുരം സിറ്റി
പോലീസ് കമ്മീഷണര്‍,
ഡി.ജി.പി.
ഇന്‍ലിജന്‍സിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(സി)
ക്രൈം
കേസ് രജിസ്റ്റര്‍ ചെയ്ത
പ്രതികള്‍ക്കെതിരെ
നടപടി സ്വീകരിക്കാത്തത്
എന്തു കൊണ്ടാണെന്ന്
വിശദീകരിക്കുമോ?
യു.
എ. പി. എ. കേസ്സുകള്‍
3495.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോലീസ് തന്നിഷ്ട
പ്രകാരം യു. എ. പി. എ.
ചുമത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസിന്റെ
ഇൗ നിലപാടിനെതിരെ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടി
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നയം എന്തെന്ന്
വിശദീകരിക്കുമോ?
എം.എ.
റഷീദ് പീരുമേട് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ക്ക് നല്കിയ
പരാതി
3496.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31-10-2016-ല്‍
പീരുമേട് പോലീസ്
സ്റ്റേഷന്
പരിധിയില്‍പ്പെട്ട
ഗ്ലന്മേരിയില് വെച്ച്
എച്ച്.ആർ.പി.ഡബ്ലിയു.
(HRPW) യൂണിയന് ജനറല്‍
സെക്രട്ടറി എം.എ.
റഷീദിനെ
മാരകായുധങ്ങളുമായി
അക്രമിക്കുവാനും
കൊലപ്പെടുത്തുവാനും
ശ്രമിച്ചവര്‍ക്കെതിരെ
ശ്രീ.റഷീദ് പീരുമേട്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ക്ക്
നല്കിയ പരാതിയില്‍
കേസെടുത്ത് പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ പ്രതികള്‍
ആരെല്ലാമാണ്;
(ബി)
ഏത്
വകുപ്പ് അനുസരിച്ചാണ്
കേസ് എടുത്തിട്ടുള്ളത്;
എഫ്.ഐ.ആര്. ന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
കേസ്
കോടതിയില്‍ ചാര്‍ജ്ജ്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
എം.എ.
റഷീദിന്റെ മൊഴി
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ബി.ജെ.പി.
ഹര്‍ത്താലിനിടെയുണ്ടായ അക്രമം
3497.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ജനുവരി മാസത്തില്‍
കാസര്‍ഗോഡ് ജില്ലയില്‍
ബി.ജെ.പി.
ഹര്‍ത്താലിനിടെ
ആക്രമണപരമ്പരയും ഒരാള്‍
മരിച്ച സംഭവവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഡി.വൈ.എസ്.പി.
സ്ഥാനക്കയറ്റം
3498.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2001-ല്‍
എസ്.ഐ.മാരായ
പട്ടികജാതിക്കാരെ
മാറ്റി നിര്‍ത്തി, 2003
ല്‍ എസ്.ഐ. മാരായ
ഉദ്യോഗസ്ഥര്‍ക്ക്
ഡി.വൈ.എസ്.പി.
സ്ഥാനക്കയറ്റം
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
നടപടി തെറ്റാണെങ്കില്‍
ഇത്തരത്തില്‍
23.01.2017ലെ GO
(Rt)No.154/2017/Home
പ്രകാരം സ്ഥാനക്കയറ്റം
നല്കിയ ഉത്തരവ്
പുന:പരിശോധിക്കുവാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
ജലജ
സുരന് കൊല്ലപ്പെട്ട കേസ്സ്
3499.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നങ്ങ്യാര്‍കുളങ്ങര
പാലമൂട് ജംഗ്ഷന് സമീപം
ഭാരതിയില്‍ വീട്ടില്‍
ജലജ സുരന് എന്ന
വീട്ടമ്മ 2015 ആഗസ്റ്റ്
13-ന് കൊല്ലപ്പെട്ട
കേസ്സിന്റെ അന്വേഷണം
ഏതു ഘട്ടത്തിലാണ്;
(ബി)
കേസ്സന്വേഷണം
സി.ബി.ഐ.
ഏറ്റെടുത്തിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
സി.ബി.ഐ.യില്‍ നിന്നും
എന്തെങ്കിലും അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
(സി)
കേസ്സന്വേഷണം
കാര്യക്ഷമമായി
നടത്തുന്നതിലും
പ്രതികളെ
കണ്ടെത്തുന്നതിലും
പോലീസിന്റെ ഭാഗത്തു
നിന്നും വീഴ്ച ഉണ്ടായി
എന്ന ആരോപണം ശരിയാണോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു?
ജിഷ
കേസില്‍ അന്വേഷണ
ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്
3500.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രൈം
നമ്പര്‍
909/2016പ്രകാരം
കുറുപ്പംപടി പോലീസ്
സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്ത ജിഷ
കേസില്‍ അന്വേഷണ
ഉദ്യോഗസ്ഥന്റെ
റിപ്പോര്‍ട്ട്
ലഭിച്ചുവോ; ആന്വേഷണ
ഉദ്യോഗസ്ഥന്
ആരായിരുന്നു;
(ബി)
സ്റ്റേഷന്
ഹൗസ് ഓഫീസര്‍ അല്ല
അന്വേഷണ റിപ്പോര്‍ട്ട്
നല്‍കിയതെന്ന്
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഈ
റിപ്പോര്‍ട്ടിന്റെ
നിജസ്ഥിതി
അന്വേഷിച്ചിട്ടുണ്ടോ
;ഇത്തരത്തില്‍
റിപ്പോര്‍ട്ട്
നല്‍കിയത് ആരാണ്?
സബ്
ഇന്‍സ്പെക്ടര്‍ തസ്തികയിലെ
ഒഴിവുകൾ
T 3501.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസിലെ സബ്
ഇന്‍സ്പെക്ടര്‍
തസ്തിക(ലോക്കല്‍)യുടെ
കേഡര്‍ സ്ട്രെംഗ്ത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സബ്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ എത്ര
ഒഴിവുകൾ
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകൾ അടിയന്തരമായി
നികത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
കേരള
പോലീസ് സായുധസേനയിലെ
കായികതാരങ്ങള്‍
3502.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
30-01-2017
ലെ ആഭ്യന്തര വകുപ്പ്
(എ) സ.ഉ.(എം.എസ്)
നം.17/2017/ ആഭ്യന്തരം
നമ്പർ ഉത്തരവ് പ്രകാരം
കേരള പോലീസ്
സായുധസേനയില്‍
ഹവില്‍ദാര്‍
തസ്തികയില്‍
സ്പോര്‍ട്സ് ആന്റ്
ഗെയിംസില്‍ മികവ്
തെളിയിച്ച
കായികതാരങ്ങളെ
തെരഞ്ഞെടുത്തതു പ്രകാരം
നാളിതുവരെ എത്ര
കായികതാരങ്ങളെ
സര്‍വ്വീസില്‍ എടുത്തു;
ഇവരുടെ പേര്, ഇനം
(സ്പോര്‍ട്സ്) സഹിതം
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
നാളിതുവരെ ഇവരെ
നിയമിക്കാത്തതെന്തുകൊണ്ട്;
(സി)
ഏതെങ്കിലും
കായിക ഇനത്തില്‍
ഉദ്യോഗാര്‍ത്ഥികളെ
തിരഞ്ഞെടുത്തതില്‍
തര്‍ക്കം/പരാതികള്‍
ഉണ്ടെങ്കില്‍ ആ കായിക
ഇനത്തിലെ നിയമനം മാറ്റി
വെച്ച് തര്‍ക്കവും
പരാതിയുമില്ലാത്ത കായിക
ഇനത്തിലെ നിയമനം
കിട്ടിയവരെ
അടിയന്തരമായി പോലീസ്
സേനയില്‍ നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
30-01-2017ലെ
ഉത്തരവില്‍ വോളീബോള്‍
ടീമിലേയ്ക്ക് ഉള്ള
നിയമനം റദ്ദാക്കിയതായി
കാണുന്നതിനാല്‍
അടിയന്തരമായി
വോളീബോളില്‍ ആളെ
എടുക്കുവാന്‍ സെലക്ഷന്
ട്രയല്‍സ് നടത്തുമോ;
വിശദമാക്കുമോ?
നാനോ
എക്സല്‍ കമ്പനിക്കെതിരായ കേസ്
നടപടികള്‍
3503.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാനോ
എക്സല്‍ കമ്പനിയുടെ
തൃശൂര്‍,എറണാകുളം,ബാംഗ്ലൂര്‍
ഓഫീസുകളില്‍ നിന്ന്
കമ്പനിയുടെ വെബ്
സൈറ്റും അക്കൗണ്ടും
അടങ്ങിയ
കംപ്യൂട്ടറുകള്‍
പിടിച്ചെടുത്ത സംസ്ഥാന
പോലീസ് ഉദ്യോഗസ്ഥരുടെ
പേരും തസ്തികയും
ലഭ്യമാക്കാമോ;
17/07/2015 ല്‍ ഒന്നാം
പ്രതി മദിനേനിയില്
നിന്നും ഹൈദ്രാബാദില്‍
വെച്ച് പിടിച്ചെടുത്ത
ലാപ് ടോപ്പ് സി-ഡാകില്‍
പരിശോധനയ്ക്ക്
കൊടുത്തതിന്റെ
ക്വസ്റ്റ്യനെയര്‍
ലഭ്യമാക്കുമോ;
പിടിച്ചെടുത്ത ലാപ്
ടോപ്പും
കംപ്യൂട്ടറുകളും
പരിശോധനയ്ക്ക്
നല്‍കിയത് എന്നാണ്;
(ബി)
നാനോ
എക്സല്‍ കമ്പനി എം.ഡി.
മദിനേനിയുടെ
ഭാര്യയുള്‍പ്പെടെയുള്ള
എത്ര പ്രതികളെ അറസ്റ്റു
ചെയ്യാനുണ്ട്; പേരു
വിവരങ്ങള്‍
അറിയിക്കുമോ;
(സി)
കമ്പനി
ഡയറക്ടര്‍മാരുടെ
പേരിലുള്ള വസ്തുവകകള്‍
കണ്ടു കെട്ടിയതിന്റെയും
ബാങ്ക് അക്കൗണ്ടുകള്‍
മരവിപ്പിച്ചതിന്റെയും
രേഖകള്‍, തീയതി
ഉള്‍പ്പെടെ
ലഭ്യമാക്കുമോ; എത്ര
കേസുകളില്‍ കുറ്റപത്രം
കൊടുത്തു എന്നത് ക്രൈം
നമ്പര്‍ സഹിതം
ലഭ്യമാക്കുമോ; പണവും
വാഹനവും റവന്യൂ
ഇന്റലിജന്‍സിന് കൈമാറിയ
രേഖ ലഭ്യമാക്കാമോ;
(ഡി)
കേരളത്തില്‍
കമ്പനിക്കെതിരെ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വ്യാജ
നിയമനത്തട്ടിപ്പു കേസില്‍
കുറ്റപത്രം
3504.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
വ്യാജ
നിയമനത്തട്ടിപ്പുമായി
ബന്ധപ്പെട്ട കേസില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇപ്പോള്‍ കേസ് ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
എത്ര
പേര്‍ക്കാണ്
ഇത്തരത്തില്‍ നിയമനം
നല്‍കിയത്; അവരുടെ
പേരുവിവരങ്ങളും നിയമന
ഉത്തരവ് നല്കിയ
നടപടിക്രമങ്ങളുടെ
പകര്‍പ്പുകളും നല്കിയ
ശമ്പള ആനുകൂല്യങ്ങളും
വെളിപ്പെടുത്തുമോ;
(സി)
കുറ്റപത്രത്തില്‍
ഉള്പ്പെട്ടവരാരെല്ലാം;
ഇതില്‍പ്പെട്ട
ആര്‍ക്കെങ്കിലും
സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അത്
പരിശോധിക്കുമോ;
(ഡി)
വ്യാജനിയമന
തട്ടിപ്പു കേസില്‍
നടന്ന ഗൂഢാലോചന
പുറത്തുകൊണ്ടുവരുവാന്
നടപടി സ്വീകരിക്കുമോ?
ദളിത്
വിഭാഗങ്ങള്‍ക്കെതിരെയുള്ള
പീഡനങ്ങള്‍
3505.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി ദളിത്
വിഭാഗങ്ങള്‍ക്കെതിരെ
നടക്കുന്ന പീഡനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ദളിത്
വിഭാഗങ്ങള്‍ക്കെതിരെ
നടന്ന അക്രമങ്ങളില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്?
വീടിന്
നേരെ ബോംബാക്രമണം
3506.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ കഠിനംകുളം
പോലീസ് സ്റ്റേഷന്
അതിര്‍ത്തിയില്‍
പള്ളിനട ചിറക്കല്‍
വാഹിദ മന്‍സിലില്‍
ഷറഫുദ്ദീന്റെ വീടിന്
നേരെ ബോംബാക്രമണം നടന്ന
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കേസ്സില്‍ എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ നമ്പര്‍
വ്യക്തമാക്കുമോ;
(സി)
ടി
കേസിലെ പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; പ്രതികളെ
എത്രയും പെട്ടെന്ന്
അറസ്റ്റ് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
പ്രദേശത്ത്
മയക്കുമരുന്ന്
മാഫിയകള്‍ സജീവമാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഈ
പ്രദേശത്തെ
ക്രമസമാധാനനില
മെച്ചപ്പെടുത്തുന്നതിനും
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പോലീസ്
എയ്ഡ് പോസ്റ്റിന്റെ
പ്രവര്‍ത്തനം
3507.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശിയപാതയില്‍
രാമനാട്ടുകരക്കും
അഴിഞ്ഞിലത്തിനുമിടക്ക്
വാഴക്കാട് പോലീസ്
സ്റ്റേഷന് പരിധിയില്‍
പ്രവര്‍ത്തിച്ചിരുന്ന
പോലീസ് എയ്ഡ്
പോസ്റ്റിന്റെ
പ്രവര്‍ത്തനം നിലച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പുനസ്ഥാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയത്
പുനസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സദാചാര
പോലീസ് വിളയാട്ടം
3508.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
നാദാപുരം,വളയം,കുറ്റ്യാടി
സ്റ്റേഷനുകളില്‍ സദാചാര
പോലീസ് വിളയാട്ടം
സംബന്ധിച്ച് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഈ
കേസുമായി ബന്ധപ്പെട്ട്
എത്ര പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(സി)
ഈ
കേസില്‍
ഉള്‍പ്പെട്ടവര്‍
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുടെ
പ്രവര്‍ത്തകരാണോ;
(ഡി)
രജിസ്റ്റര്‍
ചെയ്ത കേസുകളുടെ
കുറ്റപത്രം
സമയബന്ധിതമായി
കോടതിയില്‍
സമര്‍പ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സൈബര്‍
പോലീസ് സ്റ്റേഷനുകള്‍
3509.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങള്‍
അധികരിച്ചുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സൈബര്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച് കണക്ക്
വ്യക്തമാക്കുമോ;
വാട്ട്സാപ്പ്,
ഫേസ്ബുക്ക് പോലുള്ള
സോഷ്യല്‍ മീഡിയവഴി
ഉണ്ടാകുന്ന കേസുകളില്‍
തെളിവ്
ശേഖരിക്കുന്നതിന്
സൈബര്‍
സെല്ലുകള്‍ക്കുള്ള
പരിമിതികളും
പോരായ്മകളും സാങ്കേതിക
തടസ്സങ്ങളും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
ഒഴിവാക്കാന്‍
സര്‍ക്കാര്‍ എന്തു
നടപടികളാണ്
ഉദ്ദേശിക്കുന്നത്;
സംസ്ഥാനത്ത് സൈബര്‍
പോലീസ് സ്റ്റേഷനുകള്‍
ആരംഭിക്കാന്‍
സര്‍ക്കാര്‍ ആലോചനയോ
തീരുമാനമോ
കൈക്കൊണ്ടിട്ടുണ്ടോ;
(ഡി)
ഇത്
ഏതൊക്കെ ജില്ലകളിലാണ്
സ്ഥാപിക്കുന്നതെന്നും
എന്നത്തേക്ക്
സാധ്യമാകുമെന്നും
വ്യക്തമാക്കുമോ?
ആശ്രിത
നിയമനം സ്ഥിരപ്പെടുത്തിയ
നടപടി
3510.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍ ആശ്രിത
നിയമനത്തിനായി എത്ര
ശതമാനം ഒഴിവുകളാണ്
മാറ്റി
വച്ചിട്ടുള്ളത്;ഇപ്രകാരം
എത്ര പേരെ നിയമിച്ചു;
ഇവരുടെ നിയമനം
എങ്ങനെയാണ്
നടത്തിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ബി)
സര്‍വ്വീസില്‍
സൂപ്പര്‍ ന്യൂമററി
തസ്തികയില്‍
നിയമിക്കപ്പെടുന്ന
ആശ്രിത നിയമനക്കാരെ
എന്ത് മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
സ്ഥിരമായി നിയമനം
നല്കി റെഗുലറൈസ്
ചെയ്യുന്നത്;
(സി)
പോലീസ്
സേനയില്‍ ആശ്രിത നിയമനം
ലഭിച്ചിട്ടുള്ളവരെ
മാനദണ്ഡങ്ങള്‍ ലംഘിച്ച്
സൂപ്പര്‍ ന്യൂമററി
തസ്തികയില്‍ നിന്നും
സ്ഥിരപ്പെടുത്തിയെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു;
(ഡി)
ആശ്രിത
നിയമനം ലഭിച്ചവര്‍ക്ക്
മാനദണ്ഡങ്ങള്‍ ലംഘിച്ച്
സ്ഥിരം നിയമനം
നല്കുമ്പോള്
പി.എസ്.സി വഴി ജോലി
ലഭിക്കേണ്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവസരം
നഷ്ടപ്പെടുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയുടെ നവീകരണം
3511.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ നവീകരണത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ;
(ബി)
ജനവിശ്വാസം
നേടിയെടുക്കുന്നതിനോടൊപ്പം
ജനസൗഹാര്‍ദ്ദ പരമായി
കൂടി പോലീസിനെ
മാറ്റിത്തീര്‍ക്കാന്‍
എന്തു നടപടിയാണ്
ഉദ്ദേശിക്കുന്നത്;
(സി)
കേസ്
അന്വേഷണങ്ങൾക്കുള്ള
ഉത്തരവാദിത്വം ഉന്നത
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയത് ക്രമസമാധാന
പാലനത്തിനും
കേസന്വേഷണത്തിലും ഏതു
തരത്തില്‍ ഗുണപരമായ
മാറ്റമുണ്ടാക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
പോലീസ്
സേനയുടെ കായികക്ഷമത
3512.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സേനയില്‍
നിയമിക്കപ്പെട്ടതിന്
ശേഷം സേനാംഗങ്ങള്‍
കായികക്ഷമത
നിലനിര്‍ത്തുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കായികക്ഷമത
നിലനിര്‍ത്താത്ത
സേനാംഗങ്ങളുടെ സേവനം
സേനയുടെ കാര്യക്ഷമതയെ
ഏതെങ്കിലും തരത്തില്‍
ബാധിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
പോലീസ് സേനയിലെ എല്ലാ
അംഗങ്ങളും ശാരീരിക,
കായികക്ഷമത
നിലനിര്‍ത്തുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പോലീസ്
സേനയിലെ മാറ്റങ്ങള്‍
3513.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍, പോലീസ്
സേനയില്‍ വരുത്തിയ
നയപരമായ മാറ്റങ്ങള്‍
വിശദമാക്കാമോ;
(ബി)
പോലിസ്
സേനയ്ക്ക് അതുപ്രകാരം
സര്‍വ്വവിധ പ്രൊഫഷണല്‍
സ്വാതന്ത്യം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
നടപ്പിലാക്കാന്‍ സേനയെ
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
സ്വാതന്ത്ര്യം
നല്കിയപ്പോള് സേന അത്
ദുരുപയോഗം ചെയ്തതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജിഷ്ണു
പ്രണോയ് എന്ന
വിദ്യാര്‍ത്ഥിയുടെ മരണം
3514.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവില്ല്വാമല
പാമ്പാടി നെഹ്റു
എഞ്ചിനീയറിംഗ്
കോളേജിലെ ജിഷ്ണു
പ്രണോയ് എന്ന
വിദ്യാര്‍ത്ഥിയുടെ
മരണവുമായി ബന്ധപ്പെട്ട്
എത്ര പേര്‍ക്കെതിരെ
പ്രത്യേക അന്വേഷണ സംഘം
കേസ്സെടുത്തിട്ടുണ്ട്;
(ബി)
അവരുടെ
പേരു വിവരവും
കോളേജില്‍ അവര്‍
വഹിക്കുന്ന പദവിയും
വ്യക്തമാക്കുമോ?
പോലീസ്
സേനയില്‍ വനിതാ ഹാന്‍ഡ്ബോള്‍
കായികതാരങ്ങളുടെ നിയമനം
3515.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ പുരുഷ-വനിതാ
കായികതാരങ്ങളെ ജോലിക്ക്
നിയമിക്കുമ്പോള്‍ വനിതാ
ഹാന്‍ഡ്ബോള്‍
ടീമിലുള്‍പ്പെട്ട
കായികതാരങ്ങളെ
നിയമിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
നിയമിച്ചിട്ടില്ലെങ്കില്‍
നിയമിക്കാതിരുന്നതിന്റെ
കാരണം വിശദമാക്കുമോ;
(സി)
വനിതാ
ഹാന്‍ഡ്ബോള്‍
കായികതാരങ്ങളെക്കൂടി
നിയമിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ക്രെെം
കേസുകളുടെ എണ്ണം
3516.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം
നല്കുന്നതില് സംസ്ഥാന
പോലീസ് പരാജയപ്പെട്ടു
എന്ന ആരോപണം ശരിയാണോ;
(ബി)
2016
മേയ് 25 മുതല്‍ 2017
ജനുവരി 31 വരെയുളള ഇൗ
സര്‍ക്കാരിന്റെ
കാലത്തെയും
മുന്‍സര്‍ക്കാരിന്റെ
2011-12 ലെ ഇതേ
കാലയളവിലെയും ക്രെെം
കേസുകളുടെ എണ്ണം
വെളിപ്പെടുത്തുമോ;
(സി)
രാഷ്ട്രീയ
പരിഗണന കൂടാതെ എല്ലാ
ജനങ്ങള്‍ക്കും നീതി
ലഭിക്കുന്നതിനും അവരുടെ
ജീവനും സ്വത്തിനും
സംരക്ഷണം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
സദാചാര
ഗുണ്ടകളുടെ ആക്രമണം
3517.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സദാചാര ഗുണ്ടകളുടെ
ആക്രമണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അഴീക്കോട്
മേനോന് ബസ്സാറില്‍
സദാചാര ഗുണ്ടകള്‍
14.1.2017-ല്‍ യുവാവിനെ
നഗ്നനാക്കി
കെട്ടിയിട്ട്
മര്‍ദ്ദിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കുറ്റക്കാര്‍ക്കെതിരെ
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്നും
ഏതെല്ലാം വകുപ്പുകളുടെ
അടിസ്ഥാനത്തിലാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ഡി)
സദാചാര
ഗുണ്ടകള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
പോലീസ്
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് നിയമനം
3518.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
GO(MS)No.266/2014/Home
dated 23/12/2014
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
നാളിതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
പ്രസ്തുത
തസ്തികയിലേക്ക് എത്ര
ടൈപ്പിസ്റ്റുമാരെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
കണ്വര്ഷന് നടത്തി
നിയമിച്ചിട്ടുണ്ട്;
ജില്ലയും സ്പെഷ്യല്‍
യൂണിറ്റും തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പോലീസ്
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് നിയമനം
പി.എസ്.സി.
റിപ്പോര്‍ട്ട്
ചെയ്യാത്തതു
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പരാതിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഒഴിവു
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നത് ആരുടെ
അധികാരപരിധിയില്‍പെട്ടതാണ്;
(ഡി)
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഒഴിവു
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് വേണ്ട
അടിയന്തര നടപടി
സര്‍ക്കാര്‍
സ്വീകരിക്കുമോ;
പോലീസ്
കംപ്ലയിന്റ് അതോറിറ്റിയുടെ
പ്രവര്‍ത്തനം
3519.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് കംപ്ലയിന്റ്
അതോറിറ്റി ഇതേവരെ എത്ര
പരാതികളില്‍ തീര്‍പ്പ്
കല്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി ആവശ്യപ്പെട്ട്
എത്ര റിപ്പോര്‍ട്ടുകള്‍
അതോറിറ്റി
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
റിപ്പോര്ട്ടുകളിന്മേല്
നടപടി സ്വീകരിക്കാനുള്ള
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതേവരെ
നല്കിയ റിപ്പോര്‍ട്ടു
പ്രകാരം എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഇതുവരെ
യാതൊരു നടപടിയും
സ്വീകരിക്കാത്ത എത്ര
ശുപാര്‍ശകള്‍
ശേഷിക്കുന്നുണ്ട്;
അവയില്‍ നടപടിക്കു
വിധേയരാക്കേണ്ട
ഉദ്യോഗസ്ഥരുടെ
പേരുവിവരം നല്‍കാമോ?
സൈബര്‍
ക്രൈംബ്രാഞ്ച്
3520.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍ ക്രൈംബ്രാഞ്ച്
എന്ന പുതിയ
സേനാവിഭാഗത്തിന് രൂപം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(സി)
പ്രസ്തുത
വിഭാഗം
ആരംഭിക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി ആവശ്യമാണോ;
എങ്കില്‍ ആയത്
ലഭ്യമായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സേനാ വിഭാഗം എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പോലിസ്
കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍
തസ്തിക
3521.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പില്‍ പോലീസ്
കോണ്‍സ്റ്റബിള്‍
ഡ്രൈവര്‍മാരുടെ 400
പുതിയ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
എത്ര തസ്തിക
സൃഷ്ടിക്കാനാണ് പോലീസ്
ഹെഡ്ക്വാര്‍ട്ടേഴ്സില്‍
നിന്നും
ആവശ്യപ്പെട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
അടിയന്തരമായി
റിപ്പോര്‍ട്ട് ചെയ്ത്
നിലവിലുള്ള ലിസ്റ്റില്‍
നിന്നും നിയമനം
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
പോലീസ്
സ്റ്റേഷനുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
3522.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല പോലീസ്
സ്റ്റേഷനുകളും വിവിധ
കേസുകളുമായി
ബന്ധപ്പെട്ട്
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങളുടെ
ശവപ്പറമ്പായി മാറുന്നു
എന്നത് അത്യന്തം
ഗൌരവത്തോടെ
കാണുന്നുണ്ടോ;
(ബി)
വാഹനങ്ങള്‍
ഉള്‍പ്പെട്ടിട്ടുള്ള
കേസ്സുകളില്‍,
നടപടികള്‍
പൂര്‍ത്തീകരിച്ചു
കഴിഞ്ഞാല്‍ വാഹനം
വിട്ടുകൊടുക്കണമെന്നതു
സംബന്ധിച്ച് പരമോന്നത
കോടതികള്‍ എന്തെങ്കിലും
തരത്തിലുള്ള വിധി
പ്രസ്താവിക്കുകയുണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വാഹനങ്ങള്‍
നശിച്ചു പോകാതെ
ബോണ്ടിന്റെയോ,
സെക്യൂരിറ്റിയുടേയോ
അടിസ്ഥാനത്തില്‍
കാലതാമസം കൂടാതെ അവ
ഉടമകള്‍ക്ക് മടക്കി
നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍ നിയമനം
3523.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തരവകുപ്പിന്
കീഴില്‍ ഏതൊക്കെ
ബറ്റാലിയനിലേക്കുള്ള
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ
നിയമനത്തിനുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റുകളാണ്
നിലവിലുള്ളത്; പ്രസ്തുത
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി എപ്പോള്‍
അവസാനിക്കും;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
ഇപ്പോള്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(സി)
പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആറന്മുള
നിയോജക മണ്ഡലത്തില്‍
ക്രിമിനല്‍ കേസ്സുകള്‍
3524.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ആറന്മുള
നിയോജക മണ്ഡലത്തില്‍
എത്ര ക്രിമിനല്‍
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
രജിസ്റ്റര്‍
ചെയ്ത കേസുകളില്‍
സ്ത്രീപീഡനം, ബാലപീഡനം,
വൃദ്ധ ജനങ്ങളെ
പീഡിപ്പിച്ച കേസ്സുകള്‍
എന്നിവ വേര്‍തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കൊലപാതക
കേസുകള്‍ ഗാര്‍ഹിക പീഡന
കേസുകള്‍ എന്നിവ എത്ര;
(ഡി)
ഇതിലോരൊന്നിലും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍ തസ്തികയുടെ
പി.എസ്.സി. റാങ്ക് ലിസ്റ്റ്
3525.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; പ്രസ്തുത
ലിസ്റ്റില്‍ നിന്നും
പൊതുവിഭാഗത്തില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
സിവില്‍
പോലീസ് ഓഫീസര്‍മാരുടെ
പുതിയ തസ്തിക
സൃഷ്ടിക്കണമെന്ന
ഡി.ജി.പി.യുടെ ശുപാര്‍ശ
പരിഗണനയിലുണ്ടോ; എത്ര
തസ്തികകള്‍
സൃഷ്ടിക്കണമെന്നാണ്
ശുപാര്‍ശ
ചെയ്തിട്ടുളളത്;
(സി)
ക്രമസമാധാന
പാലനത്തിന് ആവശ്യമായ
പോലീസ് ഫോഴ്സ് ഇല്ല
എന്ന വസ്തുത പരിഗണിച്ച്
പുതിയ തസ്തിക
സൃഷ്ടിച്ച് പി.എസ്.സി.
ലിസ്റ്റില്‍ നിന്നുളള
നിയമനം
ത്വരിതപ്പെടുത്തുമോ?
പോലീസ്
അന്വേഷണ റിപ്പോര്‍ട്ടുകള്‍
3526.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ആസ്ഥാനത്തെത്തുന്ന
അന്വേഷണ
റിപ്പോര്‍ട്ടുകള്‍
പലതും
അപ്രത്യക്ഷമാവുന്നു
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(സി)
നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍
ഏതൊക്കെ കേസ്സുകളുടെ
റിപ്പോര്‍ട്ടുകളാണ്
നഷ്ടമായത്;
(ഡി)
നഷ്ടപ്പെട്ടവ
ലഭ്യമാക്കുന്നതിനും
ഭാവിയില്‍ ഇതു
തടയുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസ്
വകുപ്പില്‍ കമ്പ്യൂട്ടര്‍
ട്രെയിനിംഗ്
3527.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍
കമ്പ്യൂട്ടര്‍
ട്രെയിനിംഗ്
നടത്തുന്നതിലേക്കായി
എങ്ങനെയാണ് നിയമനം
നടത്തുന്നത്;
ഇവര്‍ക്കുള്ള സാങ്കേതിക
യോഗ്യത എന്താണ്;
ഇതിനായി അപേക്ഷ
വിളിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരില്‍ നിന്നും എന്ത്
യോഗ്യതയുടെ
അടിസ്ഥാനത്തിലാണ്
തെരെഞ്ഞെടുപ്പ്
നടത്തിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കമ്പ്യൂട്ടര്‍
ട്രെയിനിംഗ്
നടത്തുന്നവര്‍ കഴിഞ്ഞ
കാലങ്ങളില്‍ എവിടെയാണ്
ജോലി
നോക്കിയിരുന്നത്;
ഇവര്‍ക്ക് ഇതുമായി
ബന്ധപ്പെട്ട് മുന്‍കാല
പരിചയം ഉള്ളവരാണോ;
(സി)
കമ്പ്യൂട്ടര്‍
ട്രെയിനിംഗ്
നടത്തുന്നവര്‍ക്ക്
ശമ്പളവും മറ്റ്
അലവന്‍സുകളും
നല്കുന്നുണ്ടോ;
എങ്കില്‍ ഇരട്ട
ശമ്പളവും മറ്റും
കെെപ്പറ്റിയത് ചട്ട
വിരുദ്ധമായതിനാല്‍ ഇൗ
തുക ബന്ധപ്പെട്ടവരില്‍
നിന്നും തിരികെ
പിടിക്കുന്നതിനുള്ള
നടപടികള്‍ ഉടന്‍
സ്വീകരിക്കുമോ;
(ഡി)
പോലീസ്
കമ്പ്യൂട്ടര്‍
ട്രെയിനിംഗ്
വിഭാഗത്തിലെ
ട്രെയിനര്‍മാരില്‍
നിന്നും
ട്രെയിനിംഗിനെത്തിയ
വനിതാ ജീവനക്കാര്‍
ഉള്‍പ്പെടെയുള്ളവര്‍
സദാചാര പോലീസിംഗിന്
വിധേയമായി എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഇത്തരം പരാതികളിലും
സാമൂഹ്യ മാധ്യമങ്ങളില്‍
വന്ന
വാര്ത്തകളിന്മേലും
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കാമോ?
സെെബര്‍
കുറ്റകൃത്യങ്ങള്‍
3528.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം രജിസ്റ്റര്‍ ചെയ്ത
സെെബര്‍
കുറ്റകൃത്യങ്ങളില്‍
എത്ര എണ്ണത്തില്‍
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍ 15
വയസ്സില്‍ കുറവ്
പ്രായമുള്ളവര്‍
ഉള്‍പ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
പോലീസ്
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗത്തില്‍ നിന്നും ഇറക്കിയ
ഉത്തരവുകള്‍
3529.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗത്തില്‍ നിന്നും
28.1.2017 ല്‍ ഇറക്കിയ
Msg
No.94/C&T/Tele/2017,
S.O.No.12/2017/Tele
എന്നീ ഉത്തരവുകള്‍ ഒരേ
ഉദ്യോഗസ്ഥന് തന്നെ
രണ്ട് ഉദ്യോഗപ്പേരില്‍
ഇറക്കിയതിനുളള കാരണം
വ്യക്തമാക്കാമോ;
(ബി)
ഇല്ലാത്ത
ഉദ്യോഗപ്പേരില്‍
ഉത്തരവിറക്കിയ നടപടി
ശരിയാണോയെന്ന്
വ്യക്തമാക്കുമോ?
ആര്‍മ്ഡ്
പോലീസ് എസ്. എെ.ക്കെതിരെയുള്ള
അച്ചടക്കനടപടി
3530.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ആര്‍മ്ഡ് പോലീസ് എസ്.
എെ. ആയ ശ്രീ.
ജോര്ജ്ജ്കുട്ടിക്കെതിരെ
അച്ചടക്കനടപടി
നിലവിലുള്ളപ്പോള്‍
തന്നെ പ്രമോഷന്
നല്‍കിയിട്ടുണ്ടോ;
(ബി)
ടിയാന്
പ്രമോഷന് നല്കുവാനായി
പ്രത്യേക
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രൊമോഷന് ബോര്‍ഡ്
(ഡി.പി.ബി.)
കൂടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഡി.പി.ബി
-യുടെ മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
(സി)
അനര്‍ഹമായി
എ.പി.എസ്.ഐ. പ്രമോഷന്
ലഭിച്ച ശ്രീ.
ജോര്‍ജ്ജ്കുട്ടിയുടെ
പ്രമോഷന് റദ്ദ്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍
പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ
അക്രമം
3531.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടിയേരി-തണ്ടാറത്ത്
പീടികക്കാടുളള
സി.പി.എം. സംസ്ഥാന
സെക്രട്ടറിയുടെ
യോഗസ്ഥലത്തിനടുത്ത്
നടന്ന ബോംബ് സ്ഫോടന
കേസില്‍ എത്രപേരെ
ഇതുവരെ അറസ്റ്റ്
ചെയ്തു; ഏത് രാഷ്ട്രീയ
കക്ഷിയില്‍പ്പെട്ട
പ്രവര്‍ത്തകരാണ്
പ്രതികള്‍ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതേതുടര്‍ന്ന്
കണ്ണൂര്‍ ജില്ലയില്‍
പാര്‍ട്ടി
ഓഫീസുകള്‍ക്ക് നേരെ
വ്യാപക അക്രമം ഉണ്ടായോ;
ഏതൊക്കെ പാര്‍ട്ടി
ഓഫീസുകളാണ്
ആക്രമിക്കപ്പെട്ടത്;
വിശദാംശം നല്‍കുമോ;
(സി)
സി.പി.എം.
സംസ്ഥാന സെക്രട്ടറിയുടെ
യോഗസ്ഥലത്തിന്
സമീപമുണ്ടായ ബോംബ്
സ്ഫോടനം പോലീസിലെ
ഇന്റലിജന്‍സ്
വിഭാഗത്തിന്റെ
വീഴ്ചമൂലമാണെന്ന
ആക്ഷേപം ശരിയാണോ:
(ഡി)
സംസ്ഥാനത്ത്
ക്രമസമാധാനം തകര്‍ന്നു
എന്നത്
ശരിവെയ്ക്കുന്നതാണോ
കണ്ണൂരിലുണ്ടായ ബോംബ്
സ്ഫോടനവും
അതിനെത്തുടര്‍ന്നുണ്ടായ
അക്രമസംഭവങ്ങളും എന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയില്‍ വനിതാ പോലീസ്
സ്റ്റേഷന്
3532.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കെതിരെയുള്ള
ആക്രമണങ്ങളും
കുറ്റകൃത്യങ്ങള്‍ക്കും
അതിവേഗ
പരിഹാരമുണ്ടാക്കുന്നതിന്
മലപ്പുറം ജില്ലയില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് വനിതാ പോലീസ്
സ്റ്റേഷന്
അനുവദിച്ചിരുന്നോ;
(ബി)
എങ്കില്‍
സ്റ്റേഷന്
ആരംഭിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
സ്റ്റേഷനിലേക്ക്
ആവശ്യമായ ജീവനക്കാരുടെ
എണ്ണം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്ത്രീകള്‍ക്കെതിരെയുളള
ഗാര്‍ഹിക പീഡനം, പൊതു
സ്ഥലങ്ങളിലെ
ദേഹോപദ്രവം, ബലാത്സംഗം
എന്നീ പരാതികള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ജില്ലയ്ക്ക് അനുവദിച്ച
വനിതാ സ്റ്റേഷന്
യാഥാര്‍ത്ഥ്യമാക്കാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
ആഭ്യന്തര
വകുപ്പില്‍ ഡിപ്പാര്‍ട്ട്
മെന്റല്‍ പ്രൊമോഷന് കമ്മറ്റി
3533.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പില്‍ എസ്.ഐ,
സി.ഐ, ഡി.വൈ.എസ്.പി
എന്നിവരുടെ
പ്രൊമോഷനുകള്‍
സംബന്ധിച്ച ഡി.പി.സി
(ഡിപ്പാര്‍ട്ട്
മെന്റല്‍ പ്രൊമോഷന്
കമ്മറ്റി) എന്നാണ്
അവസാനമായി കൂടിയത്;
(ബി)
ലോവര്‍
ഡി.പി.സി കൂടുമ്പോള്‍
ഉദ്യോഗസ്ഥരുടെ രേഖകള്‍
സംബന്ധിച്ച രഹസ്യ ഫയല്‍
തയ്യാറാക്കുന്നതില്‍
വീഴ്ച വന്നതായിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് ആരാണ്
ഉത്തരവാദികള്‍;
(സി)
എസ്.ഐ
മുതല്‍ മുകളിലോട്ടുള്ള
ഉദ്യോഗസ്ഥരുടെ
സി.ആറുകള്‍ ആരാണ്
തയ്യാറാക്കുന്നത്; ഇത്
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
ഡി.പി.സി.
നടപടി ക്രമങ്ങളിലെ
വീഴ്ച അടിയന്തരമായി
പരിഹരിച്ച്
പ്രൊമോഷനുകള്‍
നൽകുവാനുള്ള നടപടി
സ്വീകരിക്കുമോ; വിശദമായ
വിവരം ലഭ്യമാക്കുമോ?
ട്രാഫിക്
അപകടങ്ങള്‍ കുറയ്ക്കുന്നതിന്
നടപടി
3534.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാഫിക്
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേയ്ക്കായി
ജി.പി.എസ് സംവിധാനമുള്ള
പട്രോള്‍ വാഹനങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സ്കൂള്‍
വാഹനങ്ങളെ ജി.പി.എസ്
ട്രാക്കിംഗ്
സംവിധാനത്തില്‍
കൊണ്ടുവരുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ?
റേഷനിംഗ്
ഇന്‍സ്പെക്ടറുടെ ആത്മഹത്യ
3535.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
താലൂക്ക് സപ്ലൈ ഓഫീസിലെ
റേഷനിംഗ്
ഇന്‍സ്പെക്ടര്‍
അനില്‍രാജ് ആത്മഹത്യ
ചെയ്യുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
അനില്‍രാജ്
എഴുതിയ ആത്മഹത്യ
കുറിപ്പ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആത്മഹത്യക്ക്
ഇടയാക്കിയ കാരണം
പ്രസ്തുത
കുറിപ്പിലുണ്ടോ;
വിശദമാക്കുമോ?
കിഴുവിലം
പഞ്ചായത്തിനുകീഴിലുള്ള
സാംസ്കാരിക നിലയത്തിലെ
സാമൂഹിക വിരുദ്ധ
പ്രവര്‍ത്തനങ്ങൾ തടയാൻ
നടപടി
3536.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറയിന്‍കീഴ്
താലൂക്കിലെ കിഴുവിലം
പഞ്ചായത്തിലെ 1-ാം
വാര്‍ഡിൽ നിലവിൽ അടഞ്ഞു
കിടക്കുന്ന സാംസ്കാരിക
നിലയത്തിന്റെ
മുകളിലത്തെ നിലയില്‍
പ്രവര്‍ത്തിക്കുന്ന
ജിംനേഷ്യത്തിന്റെ
മറവില്‍
രാത്രികാലങ്ങളില്‍
നടക്കുന്ന ബഹളങ്ങളും
മദ്യപാനവും
മയക്കുമരുന്ന് ഉപയോഗം
ഉള്‍പ്പെടെയുള്ള
സാമൂഹിക വിരുദ്ധ
പ്രവര്‍ത്തനങ്ങളുംമൂലം
നാട്ടുകാര്‍ക്കും
അയല്‍വാസികള്‍ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം സാമൂഹിക
വിരുദ്ധര്‍
കെ.എസ്.ഇ.ബി. മീറ്റര്‍
ഉള്‍പ്പെടെയുള്ള
സാധനങ്ങള്‍ അടിച്ചു
തകര്‍ത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ജിംനേഷ്യം
നിര്‍ത്തലാക്കുകയോ
മാറ്റി സ്ഥാപിക്കുകയോ
ചെയ്യുമോ; ഇത്തരം
പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിക്കുന്നതിനുള്ള
നടപടി അടിയന്തരമായി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
ചാലക്കുടി
റൂറല്‍ എസ്.പി. ഓഫീസ്
3537.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയിൽ
റൂറല്‍ എസ്.പി. ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ചാലക്കുടി
മുനിസിപ്പല്‍ ജംഗ്ഷനിൽ
നേരത്തേ പോലീസ്
ക്വാര്‍ട്ടേഴ്സ് സ്ഥിതി
ചെയ്തിരുന്ന ദേശീയ
പാതയോട് ചേര്‍ന്ന
സ്ഥലത്ത് റൂറല്‍
എസ്.പി. ഓഫീസ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ചിതറയില്‍
പോലീസ് സ്റ്റേഷന്
3538.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ചിതറയിൽ
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
തസ്തികകള്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഹരിപ്പാട്
പോലീസ് ക്വാര്‍ട്ടേഴ്സിന്റെ
നിര്‍മ്മാണം
3539.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
പോലീസ്
ക്വാര്‍ട്ടേഴ്സിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്;
(ബി)
എന്നത്തേയ്ക്ക്
ഇതിന്റെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാനാണ്
പദ്ധതിയിട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
അഴീക്കല്‍
ബീച്ചിലെ
സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും
ലഹരി ഉപഭോഗവും
3540.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ആലപ്പാടു
പഞ്ചായത്തിലുളള
അഴീക്കല്‍ ബീച്ചില്‍
അടുത്തകാലത്ത്
സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും
ലഹരി ഉപഭോഗവും
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ബീച്ചിലെത്തുന്നവരെ
ആക്രമിക്കുന്ന
സംഭവങ്ങള്‍
അടുത്തകാലത്തായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്ന്
വിശദീകരിക്കുമോ;
(സി)
അഴീക്കല്‍
ബീച്ചിലെ ക്രമസമാധാന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് ഒരു
സ്ഥീരം പോലീസ്
ഔട്ട്പോസ്റ്റ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട് ആഫീസര്‍
3541.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
ആഫീസര്‍ തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ നിയമനം
നടത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ?
ജില്ലാന്തര
സ്ഥലം മാറ്റം ലഭിച്ച സിവിൽ
പോലീസ് ഓഫീസർമാർ
3542.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
എ.ആർ.
(AR) ഇന്റര്‍
ഡിസ്ട്രിക്ട്
ട്രാന്‍സ്ഫറിലൂടെ സ്ഥലം
മാറ്റം ലഭിച്ച സിവിൽ
പോലീസ് ഓഫീസർമാർക്ക്
ലോക്കല്‍
സ്റ്റേഷനിലേക്ക്
പോകുന്നതിന് നിലവില്‍
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പുത്തലത്ത്
നസിറുദ്ദീന്‍ കൊലക്കേസ്
3543.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ വേളം
പഞ്ചായത്തില്‍
പുത്തലത്ത്
നസിറുദ്ദീന്‍ കൊല
ചെയ്യപ്പെട്ടതുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ ഇതിനകം
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(ബി)
അറസ്റ്റ്
ചെയ്യപ്പെട്ടവരുടെ
പേരും അവര്‍ക്കെതിരെ
ചുമത്തിയിട്ടുള്ള
വകുപ്പുകളും ഏതൊക്കെ
എന്ന് വിശദമാക്കുമോ;
(സി)
കേസിന്റെ
കുറ്റപത്രം ഇതിനകം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു
കോടതിയിലാണ്
സമര്‍പ്പിച്ചത്;
(ഡി)
കേസില്‍
സ്പെഷ്യല്‍
പ്രോസിക്യൂട്ടറെ
നിയമിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധമായ ഫയല്‍
(69914/C4/16/Home)
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
ജുഡീഷ്യല്‍
ഫസ്റ്റ്ക്ലാസ്
മജിസ്ട്രേറ്റിന്റെമരണം
3544.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജുഡീഷ്യല്‍
ഫസ്റ്റ്ക്ലാസ്
മജിസ്ട്രേറ്റായിരുന്ന
വി.കെ. ഉണ്ണികൃഷ്ണന്‍െറ
മരണം സി.ബി.എെ.
അന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച തുടര്‍നടപടി
സംബന്ധിച്ച വിവരം
അറിയിക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അക്രമം
3545.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പെട്ട
ടി.സി.ഉല്ലാസിനെയും
കുടുംബത്തേയും
(തടത്തിപറമ്പില്‍
പണ്ടപ്പിള്ളി പി.ഒ.,
മൂവാറ്റുപുഴ) ഇക്കഴിഞ്ഞ
പുതുവത്സര രാത്രിയില്‍
വീടുകയറി
ആക്രമിച്ചവരുടെ പേരില്‍
എന്ത് നടപടി
സ്വീകരിച്ചു;
(ബി)
പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(സി)
ഏതെങ്കിലും
പ്രതികളെ
ഒഴിവാക്കുവാനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
അതിനുള്ള കാരണം
എന്താണ്;
(ഡി)
കുറ്റക്കാര്‍ക്കെതിരെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അക്രമം തടയല്‍
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
കേസെടുത്ത് ശിക്ഷാനടപടി
സ്വീകരിക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
3546.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തിലെ
എല്ലാ
സര്‍ക്കാര്‍-എയിഡഡ്
സ്കൂളുകളിലും
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റുകള്‍
ആരംഭിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പിന്‍വലിച്ച
കേസുകള്‍
3547.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
കേസുകള്‍
പിന്‍വലിച്ചിട്ടുണ്ട്;
(ബി)
ജില്ല
തിരിച്ചുള്ള കണക്കും
കാസര്‍കോട് ജില്ലയില്‍
പിന്‍വലിക്കപ്പെട്ട
കേസുകളുടെ
ക്രൈംനമ്പരുകള് പോലീസ്
സ്റ്റേഷന് തിരിച്ചും
വിശദമാക്കുമോ;
(സി)
153(A)
വകുപ്പുകള്‍ ചേര്‍ത്ത്
ചുമത്തപ്പെട്ട എത്ര
കേസുകള്‍
പിന്വലിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേസുകള്‍
പിന്‍വലിക്കുന്നതിനുള്ള
മാനദണ്ഡം
വിശദീകരിക്കുമോ?
മുല്ലശ്ശേരി
പറമ്പന്തള്ളി
ക്ഷേത്രത്തില്‍ മോഷണം
3548.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ പാവറട്ടി
പോലീസ് സ്റ്റേഷന്
അതിര്‍ത്തിയില്‍പ്പെട്ട
മുല്ലശ്ശേരി
പഞ്ചായത്തില്‍
പറമ്പന്തള്ളി
ക്ഷേത്രത്തില്‍ നിന്നും
179 നിലവിളക്കുകള്‍
മോഷണം പോയതുമായി
ബന്ധപ്പെട്ട്
328/2016-ാം നമ്പരായി
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കേസിന്റെ
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
പയ്യന്നൂരിലെ
ഹക്കിം വധം
3549.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂരിലെ
ഹക്കിം വധം
അന്വേഷിക്കുന്ന
സി.ബി.ഐ.സംഘത്തിന് താമസ
സൗകര്യം
ഒരുക്കിയിട്ടുള്ളത്
എവിടെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
വാടക അനുവദിക്കുന്നത്
ഏത് വകുപ്പില്‍
നിന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
വാടക
അനുവദിക്കുന്നതില്‍
എന്തെങ്കിലും കാലതാമസം
വന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
വാടക
അനുവദിക്കുന്നതിലെ
കാലതാമസം കാരണം
സി.ബി.ഐ.സംഘത്തിന് താമസ
സൗകര്യത്തിന്
എന്തെങ്കിലും പ്രയാസം
അനുഭവപ്പെട്ടിരുന്നുവോ;
വ്യക്തമാക്കാമോ?
പോലീസുകാരുടെ
പരിശീലനകാലം സര്‍വ്വീസായി
പരിഗണിക്കാന്‍ നടപടി
3550.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാരുടെ
പരിശീലനകാലം
സര്‍വ്വീസായി
പരിഗണിച്ച് ഒരു
വാര്‍ഷിക
ഇന്‍ക്രിമെന്റ്
നല്‍കുന്നതിന് GO(MS)
No.185/2011/Home നമ്പർ
ഉത്തരവ് നിലവിലുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കേരള
പോലീസില്‍ പരിശീലനം
പൂര്‍ത്തിയാക്കുകയും
തുടര്‍ന്ന് പി.എസ്.സി
മുഖാന്തിരം വിവിധ
വകുപ്പുകളില്‍ ജോലി
നേടുകയും ചെയ്ത
ജീവനക്കാര്‍ക്ക് കൂടി
പ്രസ്തുത
ഇന്‍ക്രിമെന്റ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
ലോ കോളേജിലെ യൂണിയന്
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട അക്രമം
3551.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ലോ കോളേജിലെ യൂണിയന്
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്
അദ്ധ്യാപകരെയും മറ്റ്
യൂണിയന്
പ്രവര്‍ത്തകരെയും
എസ്.എഫ്.ഐ.
പ്രവര്‍ത്തകര്‍
മുറിയില്‍ പൂട്ടിയിട്ട
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അക്രമ
സംഭവങ്ങള്‍ക്ക്
നേതൃത്വം കൊടുക്കുന്ന
വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക് എതിരെ
നടപടി സ്വീകരിക്കാതെ
പോലീസ്
നിഷ്ക്രിയമാകുന്നതുകൊണ്ടാണ്
ഇത്തരം സംഭവങ്ങള്‍
ഉണ്ടാകുന്നതെന്ന പരാതി
പരിഗണിച്ച് അക്രമം
കാണിക്കുന്ന
വിദ്യാര്‍ത്ഥികളെ
നിയമത്തിന് മുമ്പില്‍
കൊണ്ടുവരാന്‍ നടപടി
സ്വീകരിക്കുമോ?
പന്തീരാങ്കാവ്
പോലീസ് സ്റ്റേഷന്
3552.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സിറ്റി പരിധിയില്‍
പന്തീരാങ്കാവ്
ആസ്ഥാനമായി ഒരു പോലീസ്
സ്റ്റേഷന്
ആരംഭിക്കണമെന്ന
വളരെക്കാലമായുള്ള
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
ഹര്‍ത്താലുകള്‍
3553.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനമൊട്ടുക്ക്
ബാധകമാകുന്ന രീതിയില്‍
എത്ര ഹര്‍ത്താലുകള്‍
നടന്നു; ഏതൊക്കെ
രാഷ്ട്രീയ
പാര്‍ട്ടികളാണ് ഇവ
ഓരോന്നും ആഹ്വാനം
ചെയ്തത്;
(ബി)
പ്രാദേശിക
തലത്തില്‍ എത്ര
ഹര്‍ത്താലുകള്‍ ഇതുവരെ
നടന്നുവെന്ന്
വ്യക്തമാക്കുമോ?
ഏറ്റുമാനൂരില്‍
ട്രാഫിക് യൂണിറ്റ്
3554.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറ്റുമാനൂരില്‍
ട്രാഫിക് യൂണിറ്റ്
അനുവദിക്കണമെന്ന
ആവശ്യത്തിന്മേല് എന്ത്
നടപടി സ്വീകരിച്ചു;
വിശദമാക്കുമോ;
(ബി)
യൂണിറ്റ്
അടിയന്തരമായി
അനുവദിക്കുവാൻ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രിയെ
അപകടപ്പെടുത്താന്‍ ശ്രമം
3555.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സംസ്ഥാനത്തെ
മുഖ്യമന്ത്രിയെ
സംസ്ഥാനത്തിനകത്ത്
വച്ച് ആക്രമിച്ച്
അപകടപ്പെടുത്താന്‍
ശ്രമിച്ച സംഭവം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അത് ഏതു
ജില്ലയില്‍ വച്ചാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സംഭവത്തില്‍
അദ്ദേഹത്തിന്
പരിക്കേല്ക്കുകയുണ്ടായോ;
എങ്കില്‍ അതിന്റെ
സ്വഭാവമെന്തായിരുന്നു
എന്ന് വിശദമാക്കുമോ;
(സി)
ആ
സംഭവത്തിനെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആരൊക്കെയാണ് പ്രതികള്‍;
പ്രതികളുടെ രാഷ്ട്രീയ
പശ്ചാത്തലം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കും
പെണ്‍കുട്ടികള്‍ക്കുമെതിരെയുളള
അക്രമങ്ങള്‍
3556.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും
പെണ്‍കുട്ടികള്‍ക്കുമെതിരെ
നടത്തുന്ന അക്രമങ്ങളും
ചൂഷണങ്ങള്‍ക്കുമെതിരെ
എന്തെല്ലാം കര്‍ശന
നടപടികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇത്തരത്തിലുള്ള
അതിക്രമങ്ങള്‍ കാണിച്ച
എത്ര പേര്‍ക്കെതിരെ
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ലഹരിവസ്തുക്കളുടെ
വില്പന
3557.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സ്ക്കൂള്-കോളേജ്
പരിസരങ്ങളില്‍
മയക്കുമരുന്നും മറ്റു
ലഹരിവസ്തുക്കളും വില്പന
നടത്തുന്നത്
തടയുന്നതിന് പോലീസ്
സ്വീകരിച്ചിട്ടുളള
നടപടി വിശദമാക്കാമോ;
കല്ലേറ്റുംകരയിലെ
പോലീസ് സ്റ്റേഷന്റെ
പ്രവര്‍ത്തനം
3558.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തിലെ
ആളൂര്‍
ഗ്രാമപഞ്ചായത്തില്‍
കല്ലേറ്റുംകരയില്‍
പ്രവര്‍ത്തനമാരംഭിച്ച
പോലീസ് സ്റ്റേഷനില്‍
ആവശ്യത്തിന് ജീവനക്കാരെ
നിയമിക്കുന്നതിനും
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
മുഖ്യമന്ത്രിക്ക്
വധഭീഷണി
3559.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഖ്യമന്ത്രിയുടെ
തലകൊയ്യുന്ന
വ്യക്തിക്ക് ഒരു കോടി
ഇനാം നല്‍കുമെന്ന
മധ്യപ്രദേശിലെ
ആര്.എസ്.എസ്.
നേതാവിന്റെ
വാഗ്ദാനത്തിനെതിരെ
എന്തെല്ലാം
നിയമനടപടികള്‍
കൈക്കൊള്ളാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇതോടനുബന്ധിച്ച്
എന്തെല്ലാം തരത്തിലുള്ള
നടപടികള്‍ക്ക്
സര്‍ക്കാര്‍
തുടക്കമിട്ട് കഴിഞ്ഞു
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
പ്രസ്താവന സംസ്ഥാനത്തെ
മുഖ്യമന്ത്രിക്കെതിരായിട്ടായതിനാല്
ശക്തമായ നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കരയില്‍
ട്രാഫിക് പോലീസ് യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള നടപടി
3560.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
ട്രാഫിക് പോലീസ്
യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നിലവിലുണ്ടോ; ട്രാഫിക്
യൂണിറ്റ്
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കൊട്ടാരക്കര
ആസ്ഥാനമാക്കി ട്രാഫിക്
പോലീസ് സ്റ്റേഷന്
അരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ദളിതര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
T 3561.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദളിതര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
നാല് മാസത്തിനിടെ
ദളിത്, ആദിവാസി
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമത്തിന് 366
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു എന്ന വാര്‍ത്ത
പരിശോധിച്ചിട്ടുണ്ടോ;
(സി)
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങളും കഴിഞ്ഞ
വര്‍ഷത്തെക്കാള്‍
കൂടുതലാണെന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
രജിസ്റ്റര്‍
ചെയ്തിരിക്കുന്നതില്‍
അധികവും ലൈംഗിക ചൂഷണ
കേസുകളാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇവരെ ആക്രമികളില്‍
നിന്ന് മോചിപ്പിച്ച്
സുരക്ഷിതരാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പത്രപ്രവര്‍ത്തകര്‍ക്ക്
പരിശോധനാ ഇളവുകള്‍
3562.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും ചെക്ക്
പോസ്റ്റുകളില്‍
അക്രഡിറ്റേഷന് ഉള്ളതും
ഇല്ലാത്തതുമായ
പത്രപ്രവര്‍ത്തകര്‍ക്ക്
പരിശോധനാ ഇളവുകള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്സ്
എന്ന് ബോര്‍ഡ്
പ്രദര്‍ശിപ്പിച്ചുകൊണ്ട്
പത്രപ്രവര്‍ത്തകരല്ലാത്ത
ഒട്ടനവധി വാഹനങ്ങള്‍
ചെക്ക്പോസ്റ്റുകളില്‍
പരിശോധനയില്ലാതെയും
ട്രാഫിക് നിയമങ്ങള്‍
പാലിക്കാതെയും
നിരത്തുകളില്‍ ഓടുന്നത്
പതിവായിരിക്കെ
വ്യാജന്മാരെ
കണ്ടെത്തുന്നതിന്
പരിശോധന കര്‍ശനമാക്കുമോ
?
ദുര്‍മന്ത്രവാദത്തിന്റെ
പേരിലുള്ള ചൂഷണങ്ങള്‍
3563.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്ധവിശ്വാസങ്ങളുടെയും
അനാചാരങ്ങളുടെയും
മറവില്‍ വര്‍ദ്ധിച്ചു
വരുന്ന
ദുര്‍മന്ത്രവാദത്തിന്റെ
പേരിലുള്ള ചൂഷണങ്ങള്‍
സംബന്ധിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
ഇത്തരത്തിലുള്ള എത്ര
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
മാറാരോഗങ്ങളും
മറ്റ് അസുഖങ്ങളും
ബാധിച്ച നിര്‍ദ്ധനരായ
ആളുകള്‍ ഇത്തരം
കേന്ദ്രങ്ങളില്‍ പോയി
ചൂഷണത്തിന്
വിധേയരാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ദുര്‍മന്ത്രവാദത്തിന്റെ
മറവില്‍ സംസ്ഥാനത്ത്
കഴിഞ്ഞ പത്ത്
വര്‍ഷത്തിനുള്ളില്‍
എത്ര പേര്
മരണപ്പെട്ടിട്ടുണ്ട്;
ഏതൊക്കെ ജില്ലയില്‍;
വിശദാംശം നല്‍കുമോ;
(ഇ)
അന്ധവിശ്വാസങ്ങള്‍ക്കും
അനാചാരങ്ങള്‍ക്കും
എതിരെ നിയമനിര്‍മ്മാണം
നടത്താന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കുട്ടികള്‍ക്കെതിരായുള്ള
അധിക്ഷേപം
3564.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കെതിരായുള്ള
അധിക്ഷേപം
പ്രത്യേകിച്ച്
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗിക അധിക്ഷേപ
സംഭവങ്ങള്‍
വര്‍ദ്ധിച്ച് വരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളിയില്ട്രാഫിക്
പോലീസ് യൂണിറ്റ്
3565.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയില്‍
ട്രാഫിക് പോലീസ്
യൂണിറ്റ്
അനുവദിച്ചിരുന്നോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച നടപടി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ
പരാതികള്‍ പരിഹരിക്കുന്നതിന്
സംവിധാനം
3566.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ
പരാതികള്‍
പരിഹരിക്കുന്നതിന്
പുതിയതായി
നടപ്പിലാക്കിയ സംവിധാനം
എന്താണ്; വിശദമാക്കാമോ;
(ബി)
ജില്ലാ
തലത്തിലും ഉപജില്ലാ
തലത്തിലും ജനങ്ങളുടെ
പരാതി പരിഹാരത്തിനായി
ജനസമ്പര്‍ക്കപരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇപ്രകാരമുള്ള എത്ര
പരിപാടികളാണ് കഴിഞ്ഞ
ഒമ്പത് മാസത്തിനകം
സംഘടിപ്പിച്ചതെന്നും
അതിലൂടെ എത്ര
പരാതികള്‍ക്ക് പരിഹാരം
കണ്ടെത്താനായി എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
അറിയിക്കുമോ?
മൂവാറ്റുപുഴ
13/17നമ്പര്‍ കേസ് അന്വേഷണം
3567.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പണ്ടപ്പിളളി തടത്തില്‍
പറമ്പില്‍ വീട്ടില്‍
ശ്രീ. ഉല്ലാസിനെയും
ഭാര്യ മിനി
ഉല്ലാസിനെയും 2017
ജനുവരി 1-ാം തീയതി
പുലര്‍ച്ചെ അവരുടെ
വീട്ടില്‍ കയറി
ആക്രമിച്ചതുമായി
ബന്ധപ്പെട്ട്
മൂവാറ്റുപുഴ പോലീസ്
13/17നമ്പറായി
എടുത്തിട്ടുളള കേസില്‍
ഇതുവരെ അരെയെങ്കിലും
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇത്
സംബന്ധിച്ച് ഇവര്‍
മുഖ്യമന്ത്രിക്ക്
നല്കിയ പരാതിയുടെ
(G5-894/2017/E
dt.7.1.17)അടിസ്ഥാനത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(സി)
ഈ
കേസിന്റെ ഇപ്പോഴത്തെ
അന്വേഷണപുരോഗതി
ലഭ്യമാക്കുമോ?
2016
വര്‍ഷം വാഹന അപകടത്തില്‍
മരണപ്പെട്ടവരുടെ കണക്ക്.
3568.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016 സാമ്പത്തിക
വര്‍ഷത്തില്‍ ബൈക്ക്
അപകടമടക്കമുള്ള വാഹന
അപകടങ്ങളില്‍ എത്ര
പേര്
മരണപ്പെട്ടിട്ടുണ്ട്;
എത്രപേര്‍ക്ക് മാരകമായി
പരിക്കുപറ്റിയിട്ടുണ്ട്;
(ബി)
യുവാക്കള്‍
അശ്രദ്ധമായും
ഓവര്സ്പീഡിലും
മോട്ടോര്‍ബൈക്ക്
അടക്കമുള്ള വാഹനങ്ങള്‍
ഓടിച്ച്
അപകടത്തില്‍പ്പെടുന്നതും
ജീവനഹാനി ഉണ്ടാകുന്നതും
കണക്കിലെടുത്ത്
യുവാക്കള്‍ക്കിടയില്‍
വ്യാപകമായ
ബോധവല്‍ക്കരണം
നടത്തുന്നതിന് ആഭ്യന്തര
വകുപ്പ് മോട്ടോര്‍ വാഹന
വകുപ്പുമായി സഹകരിച്ച്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
പൂവ്വാര്‍
പോലീസ് സ്റ്റേഷന് ക്രൈം
നമ്പര്‍ 755/16
3569.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂവ്വാര്‍
പോലീസ് സ്റ്റേഷന്
ക്രൈം നമ്പര്‍ 755/16
നമ്പരായി കേസ് ചാര്‍ജ്
ചെയ്ത് പ്രതിയ്ക്ക്
സമന്‍സ് നല്കിയ
കേസിന്മേല് 22/10/2016
ലെ ഡി.ജി.പി. യുടെ
D8-14755/16/PHQ
നമ്പര്‍ കത്ത് പ്രകാരം
സ്പെഷ്യല്‍
റിപ്പോര്‍ട്ട്
നല്‍കിയത് വളരെ
പെട്ടെന്ന് യാതൊരു
അന്വേഷണവും നടത്താതെ
സര്‍ക്കാര്‍ ഉത്തരവ്
(സാധാ) നം.
760/17/പൊ.ഭ.വ. തീയതി
3/2/17 പ്രകാരം വകുപ്പ്
തല അനന്തര നടപടികള്‍
ആവശ്യമില്ലായെന്ന്
കാണിച്ച്
ഉത്തരവിറക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ബി)
കുട്ടിയെ
ക്രൂരമായി
മര്‍ദ്ദിച്ചതിന് ജില്ലാ
ശിശുസംരക്ഷണ ഓഫീസറുടെ
നടപടി നേരിടുന്നതും,
കേരള പോലീസ് കേസ്
രജിസ്റ്റര്‍ ചെയ്ത്
കോടതി
വിചാരണയിലിരിക്കുന്ന
തുമായ കേസിലെ പ്രതിയുടെ
പേരിലുള്ള വകുപ്പുതല
നടപടികള്‍ ആവശ്യമില്ല
എന്ന മേല്‍ സര്‍ക്കാര്‍
ഉത്തരവ് റദ്ദ് ചെയ്ത്
വകുപ്പ് തല നടപടി
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍ തയാറാകുമോ?
കുറുപ്പുംപടി
പോലീസ് സ്റ്റേഷന് ക്രൈം
നമ്പര്‍ 909/2016
3570.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറുപ്പുംപടി
പോലീസ് സ്റ്റേഷന്
ക്രൈം നമ്പര്‍ 909/2016
(ജിഷ വധക്കേസ്) ല്‍
28.4.2016 മുതല്‍
26.5.2016 വരെ അന്വേഷണം
നടത്തിയ ടീം ഈ കേസിലെ
എന്തെങ്കിലും
തെളിവുകള്‍
നശിപ്പിച്ചതായോ
സംരക്ഷിക്കാതിരിക്കുകയോ
ചെയ്തതായി
കണ്ടെത്തിയിട്ടുണ്ടോ?
(ബി)
കുറുപ്പുംപടി
പോലീസ് സ്റ്റേഷനിലെ
സ്റ്റേഷന് ഹൗസ്
ഓഫീസറായിരുന്ന സോണി
മത്തായി എന്ന സബ്ബ്
ഇന്‍സ്പെക്ടര്‍
തന്നെയല്ലേ പ്രസ്തുത
കേസ് ചാര്‍ജ്
ചെയ്തത്എന്നറിയിക്കുമോ;
(സി)
പ്രസ്തുത
കേസ് അന്വേഷണത്തില്‍
പോരായ്മയുണ്ടെന്നും
സ്റ്റേഷന് ഹൗസ്
ഓഫീസറല്ല കേസ്
രജിസ്റ്റര്‍
ചെയ്തതെന്നുമുള്ള
തെറ്റായ റിപ്പോര്‍ട്ട്
ആഭ്യന്തരവകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറി
തയ്യാറാക്കിയത്
എന്തടിസ്ഥാനത്തിലാണെന്ന്
പറയാമോ;
(ഡി)
തെറ്റായ
റിപ്പോര്‍ട്ട്
തയ്യാറാക്കിയ
ഉദ്യോഗസ്ഥയ്ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ബേക്കല്‍
പോലീസ് Cr.No.341/16
3571.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേക്കല്‍
പോലീസ് Cr.No.341/16/,
u/s 171 f r/w116 IPC
പ്രകാരം രജിസ്റ്റര്‍
ചെയ്ത കേസ് ഏത്
വിഷയവുമായി
ബന്ധപ്പെടുത്തി
എടുത്തിട്ടുളളതാണ്;
(ബി)
പ്രസ്തുത
കേസ്സില്‍
ആരെയൊക്കെയാണ് പ്രതി
ചേര്‍ത്തിട്ടുളളത്;
അന്വേഷണത്തിന്‍െറ
ഭാഗമായി ആരെയെങ്കിലും
ഇതുവരെ ചോദ്യം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വിജിലന്‍സ് ത്വരിത പരിശോധനാ
റിപ്പോര്‍ട്ട്
3572.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സിറ്റി പോലീസ്
കണ്‍സ്യൂമര്‍
സ്റ്റോര്‍ റ്റി 920
ന്റെ മുന്‍ ഭരണ
സമിതിക്കെതിരെ
വിജിലന്‍സ്
തിരുവനന്തപുരം
യൂണിറ്റിന്റെ ത്വരിത
പരിശോധനാ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ശുപാര്‍ശ
നടപ്പിലാക്കുവാന്‍
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
വന്‍കിട
അഴിമതി സംബന്ധിച്ച പരാതികള്‍
3573.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വന്‍കിട
അഴിമതി സംബന്ധിച്ച
പരാതികള്‍
സ്വീകരിക്കില്ല എന്ന്
വിജിലന്‍സ് ആസ്ഥാനത്ത്
നോട്ടീസ്
പതിച്ചിരുന്നോ;
എങ്കില്‍ എന്ത്
അടിസ്ഥാനത്തിലാണ്
ഇത്തരമൊരു നോട്ടീസ്
പതിച്ചത്;
(ബി)
സംസ്ഥാനത്ത്
വിജിലന്‍സ് രാജ് ആണോ
എന്ന ഹൈക്കോടതിയുടെ
പരാമര്‍ശം ഇത്തരം ഒരു
നോട്ടീസ്
പതിപ്പിക്കാന്‍
കാരണമായിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
വിജിലന്‍സിന്റെ
പ്രവര്‍ത്തനത്തെക്കുറിച്ച്
ഏതൊക്കെ കാര്യങ്ങളിലാണ്
ഹൈക്കോടതി വിമര്‍ശനം
ഉണ്ടായതെന്ന്
വെളിപ്പെടുത്തുമോ;
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിന് കോടതി
പരാമര്‍ശം
ഉണ്ടായിട്ടുണ്ടോ;
(ഡി)
ഹൈക്കോടതി
വിമര്‍ശനത്തിന്റെ
വെളിച്ചത്തില്‍
വിജിലന്‍സിന്റെ
പ്രവര്‍ത്തനം എപ്രകാരം
പുന:സംഘടിപ്പിക്കുവാനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിസില്‍
ബ്ലോവര്‍ നിയമം
3574.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പാസ്സാക്കിയ വിസില്‍
ബ്ലോവര്‍ നിയമം
നടപ്പാക്കുന്നതിന്
സംസ്ഥാനം എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അഴിമതിയും
കെടുകാര്യസ്ഥതയും
തടയുന്നതിനായി
സര്‍ക്കാര്‍
വകുപ്പുകള്‍, പൊതുമേലാ
സ്ഥാപനങ്ങള്‍,
സര്‍വ്വകലാശാലകള്‍,
ബോര്‍ഡ്/കോര്പ്പറേഷന്
എന്നിവയിലെ
ജീവനക്കാരില്‍ നിന്ന്
വിസില്‍ ബ്ലോവേഴ്സിനെ
കണ്ടെത്തി ശൃംഖല
വികസിപ്പിച്ചെടുക്കാന്‍
വിജിലന്‍സ്
യൂണിറ്റുകള്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
അഴിമതിക്കെതിരെ
പൊതുജനങ്ങള്‍ക്ക് പരാതി
നല്‍കാനുള്ള ഓണ്‍ലൈന്‍
സംവിധാനത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ?
വിജിലന്‍സ്
കോടതികള്‍
T 3575.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വിജിലന്‍സ്
കോടതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കോടതികളില്‍ ഏതെങ്കിലും
നിലവിലെ
സ്ഥലത്തുനിന്നും
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
വിജിലന്‍സ് കോടതികള്‍
ഉണ്ടെങ്കില്‍ അവയുടെ
വിവരം അറിയിക്കാമോ;
എല്ലാ കോടതികളും
സര്‍ക്കാര്‍
കെട്ടിടത്തില്‍
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കോടതി
നടപടികള്‍ റിപ്പോര്‍ട്ട്
ചെയ്യല്‍
3576.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ കോടതികളിലെ വിധി
തീര്‍പ്പുകളും നടപടി
ക്രമങ്ങളും പൊതുജനത്തെ
അറിയിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
മാധ്യമങ്ങള്‍ക്ക് പുറമെ
സ്വകാര്യ
മാധ്യമങ്ങളെയും
നിലവില്‍ കോടതി
നടപടികള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
വിവാഹമോചന
കേസുകള്‍
3577.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവാഹമോചന കേസുകള്‍
കൂടുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ
സംസ്ഥാനത്ത് എത്ര
വിവാഹമോചന കേസുകള്‍
കുടുംബകോടതിയില്‍
രജിസ്റ്റര്‍
ചെയ്യുകയുണ്ടായി; ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(സി)
വിവാഹമോചന
കേസുകള്‍
കൂടുന്നതിനുള്ള
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
തടവുകാരുടെ
ശിക്ഷായിളവ്
3578.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1850
തടവുകാരുടെ ശിക്ഷ ഇളവു
ചെയ്യുവാന്‍
നിര്‍ദ്ദേശിച്ചുകൊണ്ടുള്ള
ഫയല്‍ സര്‍ക്കാര്‍
ഗവര്‍ണ്ണര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇതില്‍ ഗവര്‍ണര്‍ എന്തു
തീരുമാനം എടുത്താണ്
തിരികെ
നല്‍കിയിട്ടുള്ളത്;
(ബി)
ഇൗ
തടവുകാര്‍ ഓരോരുത്തരും
ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങള്‍
എന്തെല്ലാമാണെന്നും
എത്ര വർഷത്തേക്കുള്ള
ശിക്ഷയാണ് ഇവര്‍ക്ക്
നല്‍കിയിട്ടുള്ളതെന്നും
ഇവര്‍ അനുഭവിച്ച
ശിക്ഷയുടെ കാലാവധി
എത്രയാണെന്നുമുള്ള
വിവരങ്ങള്‍
വിശദമാക്കുമോ;
(സി)
ഇൗ
തടവുകാരില്‍
കൊലപാതകവും പീഡനവും
കേസ്സുകളില്‍
ഉള്‍പ്പെട്ടവര്‍
ഉണ്ടെന്ന
റിപ്പോര്‍ട്ട്
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്ത്
മാനദണ്ഡം അനുസരിച്ചാണ്
അവര്‍ ഇൗ പട്ടികയില്‍
കടന്നു കൂടിയത് എന്ന്
വിശദീകരിക്കുമോ?
മൂവാറ്റുപുഴ
കോടതി സമുച്ചയ നിർമ്മാണം
T 3579.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണങ്ങള്‍ എന്ന്
പൂര്‍ത്തിയാകുമെന്നും
ആയതില്‍ ഏതൊക്കെ
കോടതികള്‍
ഉണ്ടാകുമെന്നും
എന്തൊക്കെ സൗകര്യങ്ങള്‍
ലഭ്യമാകുമെന്നും
അറിയിക്കാമോ?
മനുഷ്യാവകാശ
കമ്മീഷന് ചെയര്മാന്
3580.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മനുഷ്യാവകാശ
കമ്മീഷന് ചെയര്മാന്
സ്ഥാനം എന്നു മുതലാണ്
ഒഴിഞ്ഞുകിടക്കുന്നത്;
(ബി)
മനുഷ്യാവകാശ
കമ്മീഷന് ചെയര്‍മാനെ
നിയമിക്കുന്നതില്‍
നിലവിലെന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കമ്മീഷന്
അദ്ധ്യക്ഷസ്ഥാനം ഒഴിവു
വന്നാല്‍ മൂന്ന്
മാസത്തിനുള്ളില്‍ പുതിയ
അദ്ധ്യക്ഷനെ
നിയമിക്കണമെന്ന്
സുപ്രീംകോടതി
നിര്‍ദ്ദേശം ഉണ്ടോ;
എങ്കില്‍ ഈ നിര്‍ദ്ദേശം
അനുസരിച്ച് ചെയര്‍മാനെ
നിയമിക്കുന്നതില്‍ വന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കുമോ?
കോടതികളില്‍
ഹാജരാകുന്ന പോലീസ്
ഉദ്യോഗസ്ഥര്‍
3581.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും
കോടതികളില്‍
ഹാജരാകുന്ന പോലീസ്
ഉദ്യോഗസ്ഥര്‍
യൂണിഫോറം ധരിക്കരുത്
എന്ന് ബാലാവകാശ
കമ്മീഷന് നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
ഏതൊക്കെ കോടതികളില്‍;
അത്തരത്തില്‍
നിര്‍ദ്ദേശം
ലഭിക്കാനിടയായ സാഹചര്യം
എന്താണ്; എന്നാണ് ഈ
നിര്‍ദ്ദേശം ലഭിച്ചത്;
(സി)
ഇത്
സംബന്ധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഏന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
ആറ്റിങ്ങലില്‍
അഡീഷണല്‍ ജില്ലാ കോടതി
T 3582.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
ഫയലിംഗ് സൗകര്യമുള്ള
അഡീഷണല്‍ ജില്ലാ കോടതി
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
നല്കിയ
നിവേദനങ്ങളിന്മേല്
എന്തെല്ലാം നടപടി
കൈക്കൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ആറ്റിങ്ങല്‍
കോടതിയിലെ
അടിസ്ഥാനസൗകര്യം
മെച്ചപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
ആറ്റിങ്ങല്‍
കോടതിയില്‍ ഏതെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
മട്ടാഞ്ചേരിയിലെ
കോടതി കെട്ടിടം
T 3583.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടാഞ്ചേരിയിലെ
കോടതി കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടാനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
അനുവദിച്ചിട്ടുള്ള തുക
എത്ര എന്നും നിര്‍മ്മാണ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കിയ
വകുപ്പ് ഏതെന്നും
വ്യക്തമാക്കാമോ;
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍
നടക്കുന്ന വസ്തുവിന്റെ
ഉടമസ്ഥരും ഇപ്പോഴത്തെ
കൈവശക്കാരും ആരെന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
കുടുംബകോടതി
T 3584.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നെയ്യാറ്റിന്‍കരയില്‍
അനുവദിച്ചിട്ടുളള
കുടുംബകോടതിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്റെ
പുരോഗതി അറിയിക്കുമോ ?
ഫയര്‍
ആന്റ് റെസ്ക്യു വകുപ്പില്‍
തസ്തിക രൂപീകരണം
3585.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യു
വകുപ്പില്‍ മതിയായ
ജീവനക്കാരില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആവശ്യമായ
ജീവനക്കാരുടെ
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
(ബി)
കാലഘട്ടത്തിന്റെ
ആവശ്യകതയ്ക്ക്
അനുസരിച്ച് പ്രസ്തുത
വകുപ്പ് നവീകരിച്ച്
കൂടുതല്‍ മോഡേണ്‍
എക്യുപ്മെന്റ്സ്
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
റാന്നി
ഫയര്‍ ആന്റ് റെസ്ക്യൂ നിലയം
3586.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
ഫയര്‍ ആന്റ് റെസ്ക്യൂ
നിലയം എന്നാണ്
പ്രവര്‍ത്തനം
ആരംഭിച്ചത്; ആകെ എത്ര
ജിവനക്കാരാണ്
ഇവിടെയുള്ളത്;
(ബി)
ഫയര്‍
ടെന്‍ണ്ടറുകള്‍
ഉള്‍പ്പെടെ എത്ര
വാഹനങ്ങളാണ്
ഇവിടെയുള്ളത്; അവ
ഏതൊക്കെ; ഇവയില്‍
പ്രവര്ത്തനക്ഷമല്ലാത്തവയുണ്ടോ
; എങ്കില്‍ ഏതൊക്കെ
വാഹനങ്ങള്‍ എന്ന്
വ്യക്തമാക്കാമോ;
(സി)
നദിയോട്
ചേര്‍ന്ന സ്ഥലമാകയാല്‍
വെള്ളത്തിലുണ്ടാകുന്ന
അപകടങ്ങളില്‍
അടിയന്തരമായി ഇടപെടാന്‍
കഴിയുന്നതിനായി
ആവശ്യത്തിന് വാട്ടര്‍
ഡിങ്കികളോ സ്കൂബാ
സെറ്റുകളോ ഇവിടെയില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇക്കഴിഞ്ഞമാസം
സ്റ്റേഷനില്‍ നിന്നും
എത്ര കേസ്സുകള്‍
അറ്റന്‍ഡ്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഇ)
കാലപ്പഴക്കം
മൂലം ഓഫ് റോഡിലായ
ആംബുലന്‍സിനു പകരം ഒരു
പുതിയ ആംബുലന്‍സ്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(എഫ്)
ഹൈ
റൈസ് ബില്‍ഡിംഗുകളിൽ
തീപിടുത്തവും മറ്റും
ഉണ്ടാകുമ്പോള്‍
ഉപയോഗിക്കുന്ന തരം
ലാഡര്‍ റാന്നി
നിലയത്തിന്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഏലൂര്‍
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
3587.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യൂവിന്റെ
ഏലൂര്‍ സ്റ്റേഷന്
പൂര്‍ണ്ണതോതില്‍ എന്ന്
പ്രവര്‍ത്തിച്ച്
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുളള
സ്റ്റേഷനില്‍ ആവശ്യമായ
ഉപകരണങ്ങള്‍ ഉണ്ടോ;
(സി)
വ്യവസായ
മേഖലയായതിനാൽ അപകട
സാധ്യത കണക്കിലെടുത്ത്
ഒരുക്കിയിട്ടുളള
പ്രത്യേക സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
സമീപകാലത്ത്
എച്ച്.ഐ.എല്‍.
വിദേശത്ത് നിന്നും
കൊണ്ടുവന്ന ടാങ്കര്‍
പൊട്ടിത്തെറിച്ചതിന്റെ
പശ്ചാത്തലത്തില്‍
സുരക്ഷാ സജ്ജീകരണങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്റെ
കാര്യത്തില്‍ ആവശ്യമായ
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത തീരുമാനങ്ങള്‍
എന്തെന്ന്
വിശദമാക്കാമോ?
ബഹുനില
മന്ദിരങ്ങളുടെ ഫയര്‍ ആന്റ്
റസ്ക്യൂ നിബന്ധനകള്‍
3588.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരവത്ക്കരണത്തിന്റെ
ഭാഗമായി ഉയര്‍ന്നു
വരുന്ന ബഹുനില
മന്ദിരങ്ങളുടെ
സുരക്ഷിതത്വവുമായി
ബന്ധപ്പെട്ട് ഫയര്‍
ആന്റ് റെസ്ക്യൂ
എന്തെല്ലാം
നിബന്ധനകളാണ്
നിര്‍ദ്ദേശിച്ചിട്ടുളളത്;
(ബി)
ബഹുനില
മന്ദിരങ്ങളുടെ
പൂര്‍ത്തീകരണവുമായി
ബന്ധപ്പെട്ട് ഫയര്‍
ആന്റ് റെസ്ക്യൂ
നിര്‍ദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാം; അവയ്ക്ക്
ലൈസന്‍സ് നല്‍കുന്നത്
എന്തിന്റെയെല്ലാം
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
എറണാകുളം
നഗരത്തില്‍ എം.ജി.
റോഡിലെ സെന്‍ട്രല്‍
സ്ക്വയര്‍ മാളിന് ഫയര്‍
ആന്റ് റെസ്ക്യൂ
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇവിടെ
പ്രവര്‍ത്തിക്കുന്ന
മള്‍ട്ടിപ്ലക്സ്
തിയറ്ററുകള്‍ക്ക് ഫയര്‍
ആന്റ് റെസ്ക്യൂ
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യകതമാക്കാമോ?
അഗ്നിശമന
സുരക്ഷാ ചട്ടങ്ങള്‍
3589.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ചാല മാര്‍ക്കറ്റ്,
തൃശ്ശൂര്‍ സ്വരാജ്
ഗ്രൗണ്ട്, കോഴിക്കോട്
മിഠായി തെരുവ്, അതീവ
സുരക്ഷാ മേഖലയായ
പത്മനാഭസ്വാമി ക്ഷേത്ര
പരിസരം തുടങ്ങിയ
സ്ഥലങ്ങളില്‍ പല
ആവര്‍ത്തി തീ
പിടുത്തമുണ്ടായതും വന്‍
നാശനഷ്ടങ്ങള്‍
സംഭവിച്ചതും
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഓരോന്നിലും
കണക്കാക്കിയ നഷ്ടം
എത്രയായായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയുണ്ടായതിന്റെ
കാരണം
കാലാകാലങ്ങളിലുള്ള
സ്രക്കാരുകള്
അന്വേഷിച്ചുവോ;
വിശദാംശം
ലഭ്യമാക്കുന്നതോടൊപ്പം
അഗ്നിശമന വകുപ്പിന്റെ
നിരീക്ഷണം എന്താണ്
എന്നും വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തുണ്ടാകുന്ന
ഇത്തരം അപകടങ്ങള്‍ക്ക്
കാരണം പഴക്കംചെന്ന
കെട്ടിടങ്ങളും അഗ്നിശമന
സുരക്ഷാ ചട്ടങ്ങള്‍
പാലിക്കാത്തതുമാണ്
എന്നതും
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്തുടനീളം
സമീപകാലത്ത് വളര്‍ന്നു
വരുന്ന ഫ്ലാറ്റ്
സമുച്ചയങ്ങള്‍
എത്രയുണ്ട് എന്നും
ഇവയില്‍ 'അഗ്നിശമന
സുരക്ഷാ ചട്ടം'
പാലിച്ചു നിര്‍മ്മാണം
പൂര്‍ത്തികരിച്ചവ എത്ര,
അല്ലാത്തവ എത്ര എന്നും
ചട്ടം
പാലിക്കാത്തവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
അപകടങ്ങള്‍
ഒഴിവാക്കാനായി
സംസ്ഥാനത്തെ
കെട്ടിടങ്ങളിലും
ഫ്ലാറ്റുകളിലും കച്ചവട
സ്ഥാപനങ്ങളിലുമായി ഒരു
സുരക്ഷാ ഓഡിറ്റ്
നടത്തുന്നത്
പരിഗണിക്കുമോ?
കാസര്‍ഗോഡ്
ഫയര്‍ ആന്റ് റെസ്ക്യൂ
യൂണിറ്റുകള്‍
3590.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേനാംഗങ്ങളുടേയും
ഉപകരണങ്ങളുടേയും
അപര്യാപ്തത കാസര്‍ഗോഡ്
ജില്ലയിലെ അഗ്നിശമന
വിഭാഗത്തിന്റെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര ഫയര്‍
ആന്റ് റെസ്ക്യൂ
യൂണിറ്റുകളാണുള്ളത്;
ഓരോ യൂണിറ്റിനും
അനുവദിച്ചിട്ടുള്ള
വാഹനങ്ങളുടേയും
അംഗങ്ങളുടേയും കണക്ക്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഓരോ യൂണിറ്റിലുമുള്ള
അംഗങ്ങളുടേയും
വാഹനങ്ങളുടേയും കണക്കു
വ്യക്തമാക്കാമോ;
(ഡി)
എല്ലാ
യൂണിറ്റുകളിലും
ഉപകരണങ്ങള്‍
വേണ്ടത്രയുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ഏതെല്ലാം
ഉപകരണങ്ങളുടെ
കുറവാണുള്ളതെന്നും അത്
എപ്പോള്‍
പരിഹരിക്കുമെന്നും
വ്യക്തമാക്കാമോ;
(ഇ)
ജീര്‍ണ്ണിച്ച
കെട്ടിടവും സ്റ്റാഫ്
ക്വാര്ട്ടേഴ്ലുമാണ്
കാസര്‍കോട്ടെ ഫയര്‍
സ്റ്റേഷന് ഇപ്പോള്‍
ഉള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
പുതിയ
കെട്ടിടം പണിയാന്‍
ആലോചനയുണ്ടോ എന്നും
നിര്‍മ്മാണം എപ്പോള്‍
തുടങ്ങുമെന്നും ഇതിനു
വേണ്ട ഫണ്ട്
നീക്കിവെച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ജി)
കാസര്‍ഗോഡ്
ജില്ലയില്‍ പുതിയതായി
ഫയര്‍ ആന്റ് റെസ്ക്യൂ
യൂണിറ്റ് ആരംഭിക്കാന്‍
ആലോചനയുണ്ടോ; എങ്കില്‍
എവിടെയാണെന്നും
എപ്പോള്‍ പണി
ആരംഭിക്കുമെന്നും ഇതിനു
വേണ്ടി എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
തൊടുപുഴയില്‍
നിര്‍മ്മിക്കുന്ന ഫയര്‍ &
റെസ്ക്യൂ സ്റ്റേഷന്
3591.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തൊടുപുഴയില്‍
നിര്‍മ്മിക്കുന്ന ഫയര്‍
& റെസ്ക്യൂ
സ്റ്റേഷന്റെ പുതിയ
കെട്ടിടത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ്; പണി
എന്നത്തേക്ക് തുടങ്ങും;
വ്യക്തമാക്കുമോ?
തിരുവനന്തപുരം
സിറ്റിയിൽ പുതിയ ഫയര്‍
സ്റ്റേഷനുകള്‍
3592.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലും,
ശ്രീപദ്മനാഭ സ്വാമി
ക്ഷേത്ര പരിസരത്തും
പുതിയ ഫയര്‍
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിലേക്കായുള്ള
സ്ഥലമേറ്റെടുപ്പ്
നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തടവുകാര്‍ മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്ന സംഭവം
3593.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിയ്യൂര്‍
സെന്‍ട്രല്‍ ജയിലിലെ
തടവുകാര്‍ മൊബൈല്‍
ഫോണ്‍
ഉപയോഗിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജയില്‍
സുരക്ഷാപരിശോധന
കാര്യക്ഷമമല്ലാത്തതാണ്
തടവുകാര്‍ മൊബൈല്‍
ഫോണ്‍
കടത്തികൊണ്ടുവരുവാന്‍
ഇടയായത് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
റ്റി.പി.ചന്ദ്രശേഖരന്
വധക്കേസിലെ പ്രതികള്‍
ജയിലില്‍ മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
മുട്ടം
ജില്ലാജയില്‍
3594.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുട്ടം
ജില്ലാജയില്‍ ഇതു വരെ
പ്രവര്‍ത്തനക്ഷമമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
(ബി)
പ്രസ്തുത ജയിലിന്റെ
പൂര്‍ണ്ണമായ
പ്രവര്‍ത്തനം എന്നു
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ ?
തടവുകാരുടെ
ശിക്ഷാകാലയളവില്‍ ഇളവ്
3595.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളിലുള്ള
തടവുകാരുടെ ശിക്ഷ ഇളവ്
ചെയ്ത് അവരെ
വിടുവാനുള്ള ശിപാര്‍ശ
ഗവര്‍ണര്‍ക്ക്
സമര്‍പ്പിച്ചിരുന്നോ;
(ബി)
എത്ര
തടവുകാരെയാണ് ഇപ്രകാരം
ശിക്ഷാകാലയളവില്‍ ഇളവ്
നല്കി
മോചിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(സി)
ബലാല്‍സംഗം,
മയക്കുമരുന്ന് എന്നീ
കുറ്റകൃത്യങ്ങളില്‍
ശിക്ഷിക്കപ്പെട്ടവര്‍ക്കും
ശിക്ഷായിളവിന് ശിപാര്‍ശ
ചെയ്തു എന്ന വാര്‍ത്ത
ശരിയാണോ;
(ഡി)
ശിക്ഷ
ഇളവു ചെയ്യണമെന്ന
ശിപാര്‍ശ ഗവര്‍ണര്‍
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ഫയല്‍ എന്ത്
കാരണത്താലാണ് അദ്ദേഹം
മടക്കിയയച്ചത്?
തിരുവനന്തപുരം
സെന്‍ട്രല്‍ ജയിലില്‍ ഇടിമുറി
3596.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സെന്‍ട്രല്‍ ജയിലില്‍
ഇടിമുറിയുണ്ടെന്നും
തടവുകാരെ
ക്രൂരമര്‍ദ്ദനത്തിന്
ഇരയാക്കുന്നുവെന്നും
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
അന്വേഷിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
മനുഷ്യാവകാശ കമ്മീഷന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
പരാതിയില്‍
കഴമ്പുണ്ടെന്ന്
കണ്ടെത്തിയോ; എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ?
തടവുകാര്‍ക്ക്
മയക്കുമരുന്നും മൊബൈല്‍ ഫോണും
ലഭിക്കുന്നത് തടയാന്‍ നടപടി
3597.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
തടവുകാര്‍ക്ക്
മയക്കുമരുന്നും മൊബൈല്‍
ഫോണും ലഭ്യമാകുന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
എത്ര കേസ്സുകളാണ്
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(സി)
തടവുകാര്‍ക്ക്
ഇത് എങ്ങനെ ലഭിക്കുന്നു
എന്നതിനെപ്പറ്റി
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
ഇവയുടെ
ലഭ്യത തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ജയില്‍
വകുപ്പില്‍ അസിസ്റ്റന്റ്
സൂപ്രണ്ട് ഗ്രേഡ് 2
വേക്കന്‍സി
3598.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയില്‍
വകുപ്പില്‍ നിലവില്‍
അസിസ്റ്റന്റ് സൂപ്രണ്ട്
ഗ്രേഡ് 2 (അസിസ്റ്റന്റ്
ജയിലര്‍ ഗ്രേഡ്2)
തസ്തികയില്‍ എത്ര
വേക്കന്‍സികള്‍
നിലവിലുണ്ട്; പ്രസ്തുത
ഒഴിവുകള്‍
നികത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
2012
ഡിസംബര്‍ 28-ാം
തീയതിയിലെ
GO(P)No337/2012/Home
(SRO No. 10/2013) കേരള
ജയില്‍ സബോര്‍ഡിനേറ്റ്
സര്‍വ്വീസ് ഭേദഗതി
സ്പെഷ്യല്‍ റൂള്‍സ്
2012ല്‍
നിഷ്ക്കര്‍ഷിക്കുന്ന
വിധത്തിലാണോ ജയില്‍
വകുപ്പില്‍ പ്രമോഷന്
നല്‍കുന്നത്;
(സി)
എങ്കില്‍
പ്രസ്തുത ചട്ടത്തിന്റെ
നോട്ട് II-ല്‍
നിഷ്ക്കര്‍ഷിക്കുന്ന
വിധത്തില്‍
അസിസ്റ്റന്റ് സൂപ്രണ്ട്
ഗ്രേഡ് (അസിസ്റ്റന്റ്
ജയിലര്‍ ഗ്രേഡ്2)
തസ്തികയിലേക്ക്
സ്റ്റേറ്റ് വൈഡ്
സീനിയോറിറ്റി
ലിസ്റ്റിന്റെ
അടിസ്ഥാനത്തില്‍
പ്രൊമോഷന്
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
വയനാട്
ഗവ. പ്രസ്സില്‍ ഓഫീസ്
അറ്റന്‍ഡന്റ് / വാച്ച്മാന്
തസ്തിക
3599.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പില്‍ വയനാട്
ഗവ.പ്രസ്സില്‍ ഓഫീസ്
അറ്റന്‍ഡന്റ് /
വാച്ച്മാന്
തസ്തികയില്‍ ഒഴിവ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഒഴിവ്
നിലവില്‍ വന്നിട്ട്
എത്ര വര്‍ഷമായി എന്ന്
വ്യക്തമാക്കുമോ; ആയത്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
ഒഴിവ് പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അച്ചടി
വകുപ്പിന് വിവിധ വകുപ്പുകളിൽ
നിന്നും കിട്ടാനുള്ള തുക
3600.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പ് സര്‍ക്കാര്‍
വകുപ്പുകള്‍ക്കും പൊതു
സ്ഥാപനങ്ങള്‍ക്കും
വിവിധ ഫാറങ്ങളും
പുസ്തകങ്ങളും മറ്റും
അച്ചടിച്ച് നല്കിയ
ഇനത്തില്‍ എത്ര രൂപ
കിട്ടാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക 2017 ജനുവരി മാസം
വരെ എത്രയാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര രൂപ
അച്ചടിവകുപ്പിന് മറ്റ്
വകുപ്പുകളില്‍ നിന്നും
ലഭിക്കുവാനുണ്ട് എന്നും
ഓരോ മാസവും എത്ര
വീതമെന്നും
വ്യക്തമാക്കുമോ?
അച്ചടി
വകുപ്പിലെ 'കംപോസ്
'കമ്പ്യൂട്ടറൈസേഷന്
പ്രോജക്ട്
3601.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
അച്ചടി
വകുപ്പില്‍ കംപോസ്
(compose) എന്ന പേരില്‍
കമ്പ്യൂട്ടറൈസേഷന്
പ്രോജക്ട് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിന് ഇതുവരെ എത്ര കോടി
രൂപ
ചെലവഴിച്ചിട്ടുണ്ട്; ഈ
പ്രോജക്ട് പ്രകാരം എത്ര
കമ്പ്യൂട്ടറുകള്‍
വാങ്ങി; ഇവ നിലവില്‍
ഉപയോഗക്ഷമമാണോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
പ്രസ്സ് അനുവദിക്കാന്‍ നടപടി
3602.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രസ്സുകള്‍
നിലവിലില്ലാത്ത
കാസര്‍ഗോഡ് ജില്ലയില്‍
മലയാളം, കന്നട
ഭാഷയിലുള്ള
പ്രസിദ്ധീകരണങ്ങള്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
പ്രസിദ്ധീകരണങ്ങള്‍
അച്ചടിക്കുന്നതിനായി
പ്രസ്സ് അനുവദിക്കുമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലം കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍
സൗജന്യമായി നല്കിയാല്
പ്രസ്സ് അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
പ്രിന്റിംഗ്
ഹബ്ബ്
3603.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രിന്റിംഗ്
ഹബ്ബ് രൂപീകരിക്കുന്നത്
സംബന്ധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്ക്കുമോ?
സര്‍ക്കാര്‍
ഡയറിയുടെ അച്ചടി
3604.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-ലെ
സര്‍ക്കാര്‍ ഡയറിയുടെ
അച്ചടി
നിര്‍ത്തിവയ്ക്കുവാന്‍
ഉണ്ടായ സാഹചര്യം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
എത്ര ഡയറികളുടെ
അച്ചടിയാണ്
നിര്‍ത്തിവച്ചത് ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അച്ചടി
വകുപ്പിന്റെ വികസനം
3605.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി 100
കോടി രൂപ അച്ചടി
വകുപ്പിന്റെ
വികസനത്തിന് വേണ്ടി
2016-17 ലെ ബഡ്ജറ്റില്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിധിയില്‍ നിന്നുള്ള
തുക ഉപയോഗിക്കുമ്പോള്‍
അച്ചടിവകുപ്പില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
നിലവിലുള്ള ഘടനയില്‍
മാറ്റം വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
നിധി ഉപയോഗം
സംബന്ധിച്ച്
അച്ചടിവകുപ്പിലെയും
സര്‍ക്കാര്‍
തലത്തിലെയും
ഉദ്യോഗസ്ഥര്‍
കൂടിയാലോചനകള്‍
നടത്തിയിട്ടുണ്ടോ;
പ്രസ്തുത യോഗത്തിലെ
തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
സ്വകാര്യ,
അര്‍ദ്ധ സര്‍ക്കാര്‍
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്സുകള്‍
ഗവണ്മെന്റ്
പ്രസ്സുകളുമായി
സഹകരിച്ച് സര്‍ക്കാര്‍
അച്ചടിജോലികള്‍
നിര്‍വ്വഹിക്കുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നിക്ഷേപകനിധിയിലെ
ഫണ്ട്
3606.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിക്ഷേപകനിധിയിലെ
ഫണ്ട്
ഉപയോഗിക്കുന്നതിന്
അച്ചടി വകുപ്പിലെ
ജീവനക്കാരെ
സംബന്ധിച്ചും,
ഗവണ്മെന്റ്
പ്രസ്സുകളുടെ
സ്ഥാവരജംഗമ വസ്തുക്കളെ
സംബന്ധിച്ചും
സര്‍ക്കാര്‍ തലത്തില്‍
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നിക്ഷേപകനിധിയിലെ
വിനിയോഗം സംബന്ധിച്ച്
അച്ചടിവകുപ്പിലെ ട്രേഡ്
യൂണിയനുകളുടെ യോഗം
വിളിച്ച് ജീവനക്കാരുടെ
ആശങ്കകള്‍
ദൂരീകരിക്കാമോ ?
അരൂര്‍
എം.എല്‍.എ.യുടെ ആസ്തി വികസന
ഫണ്ടുപയോഗിച്ച് ജംഗാര്‍
നിര്‍മ്മാണം
3607.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി 1.75
കോടി രൂപ ചെലവില്‍
പെരുമ്പളം
പഞ്ചായത്തിലേക്ക്
ജംഗാര്‍
അനുവദിച്ചതിന്റെ
ഭരണാനുമതി എന്നാണ്
ഇറക്കിയത്;
(ബി)
നിര്‍മ്മാണ
നിര്‍വ്വഹണം
ഏറ്റെടുത്തത് ഏതു
സ്ഥാപനമാണ്;
(സി)
പ്രസ്തുത
സ്ഥാപനം ജംഗാര്‍
നിര്‍മ്മാണം നേരിട്ടു
നടത്തുകയാണോ ചെയ്തത്;
(ഡി)
ടെണ്ടര്‍
ചെയ്ത് തന്നെയാണോ ഈ
പ്രവൃത്തി
പുറത്തുനിന്നുള്ള
കോണ്‍ട്രാക്ടര്‍മാരെ
ഏല്‍പ്പിച്ചത്; കരാര്‍
കൊടുത്തുവെങ്കില്
എത്ര രൂപയ്ക്കാണ്
ടെണ്ടര്‍ സ്വീകരിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
കരാര്‍
നല്‍കിയതിനു പുറമെ എത്ര
രൂപയുടെ ചെലവ് കൂടി
നിര്‍മ്മാണം
പൂര്‍ത്തീകരിയ്ക്കുന്നതിനായി
വേണ്ടിവന്നുവെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പെരുമ്പളം
പഞ്ചായത്ത് ജംഗാര്‍
നിര്‍മ്മാണത്തിനായി
എത്ര രൂപ
നല്‍കിയിട്ടുണ്ട്;
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ജംഗാര്‍ എന്നാണ്
പെരുമ്പളം പഞ്ചായത്തിന്
കെെമാറിയത്;
(ജി)
പണി
പൂര്‍ത്തിയായിട്ടും
ജംഗാര്‍ സര്‍വ്വീസ്
ആരംഭിയ്ക്കുവാന്‍
കഴിയാതെ പോയത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
പെരുമ്പളത്തെ
ജനപ്രതിനിധികള്‍
ജംഗാര്‍ സര്‍വ്വീസ്
ആരംഭിയ്ക്കാത്തതിനെ
തുടര്‍ന്ന് കേരള
ഷിപ്പിംഗ് ആന്റ്
ഇന്‍ലാന്റ് നാവിഗേഷന്‍
കോര്പ്പറേഷന്
ഓഫീസില്‍ സമരം
നടത്തിയിരുന്നോ;
എം.എല്‍.എ.യുടെ
സാന്നിദ്ധ്യത്തില്‍
അധികൃതരുമായി നടത്തിയ
ചര്‍ച്ച പ്രകാരം
എന്തെല്ലാം
തീരുമാനങ്ങളാണ്
എടുത്തത്; ആയത് പ്രകാരം
എന്ന് സര്‍വ്വീസ്
നടത്താവുന്ന നിലയില്‍
ജംഗാര്‍ മെയിന്റനന്‍സ്
നടത്തി പഞ്ചായത്തിന്
ഏല്‍പ്പിക്കാമെന്നാണ്
സമ്മതിച്ചത്; ആ വ്യവസ്ഥ
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കാമോ;
ആയത് പരിഹരിക്കുവാന്‍
എന്ത് നടപടി
സ്വീകരിച്ചു; ജംഗാര്‍
നിര്‍മ്മാണവും അതിന്റെ
സര്‍വ്വീസ്
നടത്താനാവാത്തതും
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ആരെങ്കിലും
നല്‍കിയിട്ടുണ്ടോ;
ആയത് സംബന്ധിച്ച് എന്ത്
അന്വേഷണമാണ്
നടത്തിയിട്ടുള്ളത്;
വിശദാംശംങ്ങള്‍
ലഭ്യമാക്കാമോ?
എ.ടി.എമ്മുകളുടെ
സുരക്ഷ
3608.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുളള
എ.ടി.എമ്മുകള്‍
വേണ്ടത്ര
സുരക്ഷയില്ലാത്തതും
അതുമൂലം ജനങ്ങള്‍
തട്ടിപ്പിനിരയാകുന്നതും
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2016-17
വര്‍ഷം ഇത്തരത്തില്‍
വഞ്ചിക്കപ്പെട്ട് പണം
നഷ്ടപ്പെട്ട എത്ര
കേസ്സുകള്‍
സംസ്ഥാനത്താകമാനം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്നും
എത്ര കേസ്സുകളില്‍
പ്രതികളെ
പിടികൂടിയിട്ടുണ്ട്
എന്നും
വ്യക്തമാക്കുമോ;
(സി)
എ.ടി.എം.
ഉപഭോക്താക്കളില്‍
എത്രപേരുടെ പണം മറ്റു
സംസ്ഥാനങ്ങള്‍,
വിദേശരാജ്യങ്ങള്‍
എന്നിവിടങ്ങളിലെ
പ്രതികളാല്‍
നഷ്ടപ്പെട്ടു; ആയതു
സംബന്ധിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍ എത്ര;
(ഡി)
എ.ടി.എം.
തട്ടിപ്പു കണ്ടെത്താന്‍
സെെബര്‍ സെല്ലിന്‍െറ
സേവനം ഫലപ്രദമാണോ
എന്നു പരിശോധിച്ചുവോ;
(ഇ)
സെെബര്സെല്ലിന്െറ
പ്രര്‍ത്തനം
കാലോചിതമായി
പരിഷ്കരിക്കാനും
അന്വേഷണങ്ങള്‍ക്കായി
ആധുനിക ഉപകരണങ്ങൾ
ലഭ്യമാക്കാനും
സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിക്കും
എന്നും
വ്യക്തമാക്കുമോ;
(എഫ്)
എ.ടി.എം
തട്ടിപ്പു തടയുവാന്‍
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്ന
എല്ലാ എ.ടി.എം കളിലും
വണ്‍ടെെം കോമ്പിനേഷന്‍
(ഒ.ടി.എം) സംവിധാനവും,
നിരീക്ഷണ ക്യാമറകളും
സെക്യൂരിറ്റിയും
നിര്‍ബന്ധമാക്കുന്നത്
പരിഗണിക്കുമോ?
സേവ്
ഔവര്‍ ഫെലോ ട്രാവലര്‍ പദ്ധതി
3609.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
സേവ് ഔവര്‍ ഫെലോ
ട്രാവലര്‍ (സോഫ്റ്റ്)
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
അടിയന്തര വൈദ്യസഹായം
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
(ഡി)
പ്രസ്തുത
പദ്ധതി എല്ലാ
ജില്ലകളിലേയ്ക്കും
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
റിവര്‍
മാനേജ്മെന്റ് കമ്മിറ്റി
വിളിച്ചു ചേര്‍ക്കുന്നതിനു
നടപടികള്‍
3610.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ്
കമ്മിറ്റി, പതിവ്
കമ്മറ്റി തുടങ്ങിയ
കമ്മറ്റികളില്‍
അംഗങ്ങളെ പുതുക്കി
നിശ്ചയിക്കുന്നതിനും
കമ്മറ്റികള്‍
അടിയന്തരമായി വിളിച്ചു
ചേര്‍ക്കുന്നതിനും
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലും വിവിധ
വകുപ്പുകള്‍ക്കു
കീഴിലുള്ളതും ആ
വകുപ്പുകളിലെ
വികസനാവശ്യങ്ങള്‍ക്ക്
ആവശ്യമില്ലാത്തതുമായ,
കൊരട്ടിയിലെ വൈഗൈ
ത്രഡ്സ് കമ്പനിയ്ക്ക്
പാട്ടത്തിനു നല്കിയ
സ്ഥലം, ചാലക്കുടി പോട്ട
താണിപ്പാറയിലെ സ്ഥലം,
ചാലക്കുടി മുനിസിപ്പല്‍
ജംഗ്ഷനിലെ പോലീസ്
ക്വാര്‍ട്ടേഴ്സ്
മുന്‍പ് സ്ഥിതി
ചെയ്തിരുന്ന സ്ഥലം,
തുടങ്ങിയ ഭൂമികള്‍
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനും,
അനുയോജ്യമായ
വികസനാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എയിംസിന്
കേരള സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച സ്ഥലങ്ങള്‍
3611.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിനനുവദിച്ച
ഓള് ഇന്‍ഡ്യ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സിന് കേരള
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
സ്ഥലങ്ങള്‍ ഏതെല്ലാം ;
നിര്‍ദ്ദേശിച്ച
സ്ഥലങ്ങളില്‍ എത്ര
ഏക്കര്‍ വീതമാണ്
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
എയിംസ്
അനുവദിക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍ എന്തെല്ലാം
മാനദണ്ഡങ്ങളാണ്
മുന്നോട്ട്
വച്ചിരിക്കുന്നത് ?
ഹൈസ്പീഡ്
റെയില്‍ കോറിഡോര്‍
T 3612.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹൈസ്പീഡ് റെയില്‍
കോറിഡോറിനുളള
അലൈന്മെന്റ്
ജനവാസകേന്ദ്രങ്ങളെ
ഒഴിവാക്കി
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ:
(ബി)
എങ്കില്‍
പുതിയ അലൈന്മെന്റിനെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ ; ഏത്
ഏജന്‍സിയാണ് പ്രസ്തുത
പഠനം നടത്തിയതെന്നും
ഇതിനായി എത്ര തുക
ഇതിനകം ചെലവഴിച്ചെന്നും
വ്യക്തമാക്കുമോ ?
തൃശ്ശൂര്‍
പൂരം
3613.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
പൂരത്തിന്റെ ഭാഗമായ
വെടിക്കെട്ട് കഴിഞ്ഞ
വര്‍ഷത്തേതു പോലെ
നടത്തുന്നതിന്
മന്ത്രിസഭാ യോഗം
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
വര്‍ഷത്തെ തൃശ്ശൂര്‍
പൂരത്തിന്റെ
വെടിക്കെട്ടിന് ഗുണ്ട്,
കുഴിമിന്നല്‍, അമിട്ട്
എന്നിവ
ഉപയോഗിക്കുന്നതിന്
തടസ്സമുണ്ടോ?
വിദേശസഹായം
കൈപറ്റുന്ന സംഘടനകള്‍
3614.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദേശസഹായം കൈപറ്റുന്ന
സംഘടനകള്‍
ഉണ്ടോ;എങ്കില്‍ ഏതൊക്കെ
സംഘടനകള്‍ക്ക്
ഇത്തരത്തില്‍ സഹായം
ലഭിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
തുക എന്തിന് വേണ്ടിയാണ്
ചെലവഴിക്കുന്നത് എന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യം
പരിശോധിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പത്രപ്രവര്‍ത്തക
പെന്ഷന്
3615.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്രമാധ്യമപ്രവര്‍ത്തകര്‍ക്ക്
പെന്ഷന് അനുവദിച്ചു
വരുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
അവശ
പത്രപ്രവര്‍ത്തക
പെന്ഷന് അനുവദിച്ചു
വരുന്നുണ്ടോ;എത്ര
രൂപയാണ് നിലവില്‍
അനുവദിച്ചു വരുന്നത്;
(സി)
പ്രസ്തുത
തുക വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
കാലാനുസൃതമായി
പെന്ഷന് തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കിഴക്കേക്കോട്ടയിലെ
ഗതാഗതക്കുരുക്ക്
T 3616.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഴക്കേക്കോട്ടയിലെ
ഗതാഗതക്കുരുക്കും
തടസ്സങ്ങളും
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അട്ടക്കുളങ്ങര
സെന്‍ട്രല്‍
സ്ക്കൂളിന്റെ സ്ഥലം
ഏറ്റെടുത്ത് ബസ് ബേ
നിര്‍മ്മിക്കുവാനുള്ള
ട്രിഡാ പദ്ധതി
ഉപേക്ഷിച്ച
സാഹചര്യത്തില്‍
കിഴക്കേക്കോട്ടയിലെ
ഗതാഗതക്കുരുക്ക്
പരിഹരിക്കാന്‍ കഴിയുമോ;
എന്ത് ബദല്‍
സംവിധാനമാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
സ്വകാര്യവ്യക്തികളുടെ
സ്വത്ത് വിവരങ്ങള്‍
3617.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യവ്യക്തികളുടെ
സ്വത്തുവിവരങ്ങള്‍
വിവരാവകാശ നിയമത്തിന്റെ
പരിധിയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
സ്വകാര്യവ്യക്തികളുടെ
ഏതൊക്കെ സ്വത്ത്
വിവരങ്ങളാണ് വിവരാവകാശ
നിയമപ്രകാരം ഒരു പൗരന്
ആവശ്യപ്പെടാന്‍
അധികാരമുള്ളത്;
വിശദവിവരം നല്‍കാമോ;
(ബി)
ഇത്
സംബന്ധിച്ച് സംസ്ഥാന
വിവരാവകാശ കമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്
നല്‍കിയിരുന്നോ;
എങ്കില്‍ ഏത് കേസ്സില്‍
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
കമ്മീഷന് ഇത്
സംബന്ധിച്ച്
നൽകിയതെന്ന്
വ്യക്തമാക്കുമോ?