പദ്ധതികള്‍
നടപ്പാക്കുന്നതിലെ കാലതാമസം
3162.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതി മുഖേന
എം.എല്‍.എ മാര്‍
ശിപാര്‍ശ ചെയ്ത്,
എക്സിക്യൂട്ടിവ്
എഞ്ചിനീയര്‍ വഴി
എസ്റ്റിമേറ്റ് സഹിതം
വരുന്ന പദ്ധതികള്‍
തദ്ദേശ സ്വയംഭരണ
വകുപ്പിന്റെ ചീഫ്
എഞ്ചിനീയര്‍ ഓഫീസില്‍
അനാവശ്യ കാലതാമസം
വരുത്തുന്നതായുള്ള
പരാതികള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കോട്ടയം
ജില്ലയിലെ
പ്രോജക്ടുകള്‍ക്ക്
രണ്ടു മുതല്‍ അഞ്ചുമാസം
വരെ ചീഫ് എഞ്ചിനീയര്‍
ഓഫീസില്‍ കാലതാമസം
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം എത്ര
പദ്ധതികള്‍ നിലവിലുണ്ട്
എന്നറിയിക്കാമോ;
ഇതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതികളുടെ
എസ്റ്റിമേറ്റില്‍
തകരാറുണ്ടെങ്കില്‍,
ബന്ധപ്പെട്ട
എം.എല്‍.എ.യെയും
ഉദ്യോഗസ്ഥരെയും എത്ര
ദിവസത്തിനകം വിവരം
അറിയിച്ചു എന്ന്
വ്യക്തമാക്കാമോ; ഇതിന്
ഉത്തരവാദികളായവരെ
കണ്ടെത്തി നടപടി
സ്വീകരിക്കുമോ ;
(ഡി)
തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
ചീഫ് എഞ്ചിനീയര്‍
ഓഫീസില്‍ അനാവശ്യമായി
ഫയലുകളിലും
എസ്റ്റിമേറ്റുകളിലും
റിമാര്ക്സുകള്
രേഖപ്പെടുത്തുന്നതായും
സര്‍ക്കാരിലേക്ക്
അയക്കേണ്ട ഫയലുകള്‍
ഒപ്പിടാതെ മാറ്റി
വയ്ക്കുന്നതായുമുള്ള
വ്യാപക പരാതി
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ; ഇത്തരം
എത്ര പ്രോജക്ടുകള്‍
കഴിഞ്ഞ രണ്ടു മാസമായി
നിലവിലുണ്ട്
എന്നറിയിക്കാമോ?
നിലം നികത്തി വീട്
വയ്ക്കുവാന്‍ അനുമതി
3163.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
സംരക്ഷണ നിയമപ്രകാരം
നിലം നികത്തി വീട്
വയ്ക്കുവാന്‍ അനുമതി
നല്‍കുന്നതിന്
തദ്ദേശഭരണ വകുപ്പിന്
കീഴില്‍ നിലവില്‍ ഉള്ള
കമ്മിറ്റിയില്‍
ആരൊക്കെയാണ് ഉള്ളത്;
ഘടന വ്യക്തമാക്കാമോ ;
(ബി)
ഇതേ
നിര്‍മ്മാണങ്ങള്‍ക്ക്
അനുമതി നല്കുന്ന
കാര്യം
പരിശോധിക്കുവാന്‍
റവന്യു വകുപ്പ്
പ്രത്യേക ഉത്തരവ്
ഇറക്കിയിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ;
(സി)
ഇത്തരത്തില്‍
ഒരേ ആവശ്യത്തിന് രണ്ട്
വകുപ്പ് പ്രത്യേക
ഉത്തരവിറക്കിയത്
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കാനിടയാകും എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
രണ്ട്
വകുപ്പുകളുടെയും
ഏകോപനക്കുറവ് മൂലമാണ്
ഇത്തരത്തില്‍ റവന്യു
വകുപ്പിന്
ഉത്തരവിറക്കേണ്ടിവന്നത്
എന്ന കാര്യം
തദ്ദേശസ്വയംഭരണ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
നഗര
പ്രദേശങ്ങളെ ഒ.ഡി.എഫ് ആക്കാൻ
നടപടി
3164.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗര
പ്രദേശങ്ങളെ
പൂര്‍ണ്ണമായും തുറസ്സായ
പ്രദേശങ്ങളിലെ
വിസര്‍ജ്യ
വിമുക്തമാക്കി
(ഒ.ഡി.എഫ്.) മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി എന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
നഗര പ്രദേശങ്ങളെ എന്നു
മുതല്‍ ഒ.ഡി.എഫ്. ആയി
പ്രഖ്യാപിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ലൈഫ്
പദ്ധതി
3165.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതി ലൈഫിന്റെ
വിശദാംശം നല്‍കാമോ ;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട
ഗുണഭോക്താക്കളെ
കണ്ടെത്താനുളള പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(സി)
ഗുണഭോക്താക്കളെ
കണ്ടെത്താനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
എത്ര തുകയാണ്
ആവശ്യമെന്നും തുക
എങ്ങനെ
കണ്ടെത്തുമെന്നും
വ്യക്തമാക്കാമോ ;
(ഇ)
കേരളത്തില്‍
ഇപ്പോള്‍ വീടില്ലാത്ത
എത്ര പേരുണ്ടെന്ന
കണക്ക് സര്‍ക്കാരിന്റെ
പക്കലുണ്ടോ; എങ്കില്‍
ഭവനരഹിതരായ
എല്ലാവര്ക്കും ഈ
പദ്ധതി അനുസരിച്ച് വീട്
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
കേരള
സിഡ്കോ വഴി ബിറ്റുമിന്‍
വിതരണം
3166.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
സിഡ്കോ വഴി ബിറ്റുമിന്‍
വിതരണത്തിന് ആദ്യമായി
അനുമതി നല്‍കിയത്
എന്നാണ്; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മേല്‍
ഉത്തരവിന്റെ കാലാവധി
എത്ര പ്രാവശ്യം
ദീര്‍ഘിപ്പിച്ചു
നല്കി; വിശദമാക്കുമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നിലവില്‍
സിഡ്കോയില്‍ നിന്നും
ബിറ്റുമിന്‍
വാങ്ങുന്നതിന് വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ട്; വിശദാംശം
വെളിപ്പെത്തുമോ;
(ഡി)
സിഡ്കോ
വഴി ബിറ്റുമിന്‍
വാങ്ങിയതില്‍
ഏതെങ്കിലും തരത്തിലുളള
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇതിനെതിരെ ആരുടെ
പേരിലൊക്കെ കേസ് ഉണ്ട്;
കേസിലെ പ്രതികള്‍
ആരൊക്കെ: കേസിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ലൈഫ്
മിഷന് പദ്ധതി
3167.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ദിവസ
വേതനാടിസ്ഥാനത്തില്‍
ജീവനക്കാരുടെ നിയമനം
3168.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഏതെല്ലാം
പഞ്ചായത്തുകള്‍ക്കും
മുനിസിപ്പാലിറ്റികള്‍ക്കും
ദിവസ
വേതനാടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെ
അനുമതി നല്‍കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ലോക്കല്‍ അഡ്മിനിസ്ട്രേഷന്
3169.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലോക്കല്‍
അഡ്മിനിസ്ട്രേഷന് (കില
)എന്നാണ് സ്ഥാപിച്ചത്;
ഇതിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് :
(ബി)
കിലയില്‍
ഡയറക്ടര്‍ ഉള്‍പ്പെടെ
എത്ര ജീവനക്കാര്‍
ഉണ്ട്; ഇതില്‍ സ്ഥിരം
ജീവനക്കാര്‍ എത്ര;
താത്ക്കാലിക
ജീവനക്കാര്‍ എത്ര;
ഓരോരുത്തരുടേയും വിശദ
വിവരം നല്‍കുമോ?
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ മാവേലിക്കര
മണ്ഡലത്തിലെ പ്രവൃത്തികള്‍
3170.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17ലെ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിന്
എം.എല്‍.എ.
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ ഭരണ
സാങ്കേതിക അനുമതികള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ആശ്രയ
പദ്ധതി
3171.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രയ
പദ്ധതി
വിപുലീകരിച്ചിട്ടുണ്ടോ;
(ബി)
അഗതികളായിട്ടുളള
മുഴുവന്‍ പേരുടെയും
ലിസ്റ്റ്
തയ്യാറാക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്നും
ആയത് എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കുമോ;
(സി)
ദാരിദ്ര്യത്തില്‍
നിന്ന് ഓരോ
കുടുംബത്തെയും
കരകയറ്റുന്നതിന്
ആവശ്യമായ
കുടുംബപദ്ധതിക്ക് രൂപം
നല്കുന്ന കാര്യത്തില്‍
ആശ്രയ പദ്ധതി
എത്രമാത്രം
വിജയിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ആശ്രയ
പദ്ധതി
3172.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മുഖേന
നടപ്പിലാക്കിവരുന്ന
ആശ്രയ പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതി
വിപുലപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വസ്തു
നികുതി പരിഷ്ക്കരണം
3173.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
വസ്തു നികുതി
പരിഷ്ക്കരണം
പൂര്‍ത്തിയായോ; വസ്തു
നികുതി
പരിഷ്ക്കരണവുമായി
ബന്ധപ്പെട്ട് എത്ര
ഉത്തരവുകളും
സര്‍ക്കുലറുകളുമാണ്
ഇറക്കിയിട്ടുള്ളത്;
(ബി)
അവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ; വസ്തു
നികുതി പരിഷ്ക്കരണം
പൂര്‍ത്തിയാക്കാത്ത
എത്ര പഞ്ചായത്തുകള്‍
ഉണ്ട്; അവ ഏതൊക്കെ?
വയല്‍
നികത്തി വീട് നിര്‍മ്മാണം
3174.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയല്‍
നികത്തി വീട്
നിര്‍മ്മിക്കുന്നതിനുവേണ്ടി
ഗ്രാമപഞ്ചായത്തിന്റെ
അനുമതിക്കായി എത്ര
അപേക്ഷകളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വയല്‍
നികത്തിയുള്ള വീട്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവില്‍
സര്‍ക്കാര്‍, തദ്ദേശ
സ്വയംഭരണ വകുപ്പ് മുഖേന
ഏതെങ്കിലും ഉത്തരവ്
പുറത്തിറക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ഏതൊക്കെ
മുനിസിപ്പാലിറ്റികളും
പഞ്ചായത്തുകളും വീട്
നിര്‍മ്മാണാനുമതി
നല്‍കിയിട്ടുണ്ട്;
(ഡി)
പല
പഞ്ചായത്തുകളും
പ്രസ്തുത ഉത്തരവ്
നടപ്പാക്കുന്നതില്‍
വിമുഖത
കാണിക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍,
പ്രസ്തുത ഉത്തരവ്
നടപ്പാക്കാന്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ?
ഉറവിട
മാലിന്യ സംസ്കരണം
3175.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉറവിട
മാലിന്യ സംസ്കരണവുമായി
ബന്ധപ്പെട്ട് ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഉറവിട
മാലിന്യ സംസ്കരണം
നിര്‍ബന്ധിതമാക്കുന്നതിന്
ആവശ്യമായ
നിയമനിര്‍മ്മാണം
നടത്തുമോ?
ക്ഷേമ
പെന്ഷന്
3176.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേമ പെന്ഷന്
ലഭ്യമാകുന്ന
ഗുണഭോക്താക്കളുടെ എണ്ണം
എത്രയെന്ന് പറയാമോ;
(ബി)
ഗുണഭോക്താക്കളുടെ
എണ്ണം വിവിധ മേഖലകള്‍
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഗുണഭോക്താക്കളുടെ
പട്ടികയുടെ കൃത്യത
പരിശോധിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവ എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ക്ഷേമ
പെന്‍ഷനുകളുടെ കുടിശ്ശിക
തീര്‍ക്കല്‍
3177.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമ
പെന്‍ഷനുകള്‍ കുടിശ്ശിക
തീര്‍ത്ത് വീടുകളില്‍
എത്തിക്കുമെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
നടപ്പിലാക്കുവാന്‍
സാധിച്ചോ;
വിശദീകരിക്കുമോ?
(ബി)
സാമൂഹ്യ
സുരക്ഷാ
പെന്‍ഷനുകളുടെയും
ക്ഷേമനിധി
പെന്‍ഷനുകളുടെയും
വിതരണത്തിലെ
പോരായ്മകള്‍ നീക്കാന്‍
സമഗ്രമായ വിവര ശേഖരണം
നടത്തിയിട്ടുണ്ടോ;
(സി)
പെന്‍ഷന്‍കാരെ
സംബന്ധിച്ച വിവരങ്ങള്‍
ഉള്‍പ്പെടുത്തുന്നതിന്
സേവന എന്ന
സോഫ്റ്റ്റ്വെയര്
രൂപീകരിച്ചിട്ടുണ്ടോ?
മുന്‍
കൗണ്‍സിലര്‍മാരുടെ
ക്ഷേമത്തിനു വേണ്ടി പദ്ധതി
3178.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുന്‍
പഞ്ചായത്ത്, നഗരസഭാ,
കോര്പ്പറേഷന്
കൗണ്‍സിലര്‍മാരുടെ
ക്ഷേമത്തിനു വേണ്ടി
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
മുന്‍
ജനപ്രതിനിധികള്‍ക്ക്
പെന്‍ഷനും ഇന്‍ഷുറന്‍സ്
പരിരക്ഷയും
3179.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
മുന്‍
ജനപ്രതിനിധികള്‍ക്കായി
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടിക്രമം ഏത്
ഘട്ടത്തിലാണ്;
(ബി)
മുന്‍
ജനപ്രതിനിധികളായി
എത്രയാളുകളാണ്
ഇപ്പോഴുള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
പല
മുന്‍
ജനപ്രതിനിധികളുടെയും
ജീവിത സാഹചര്യം
ദയനീയമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇവര്‍ക്ക്
പെന്ഷന്
നല്‍കുന്നതിനുള്ള
പ്രത്യേക പദ്ധതി
രൂപീകരിക്കുമോ?
പുതിയ
മുനിസിപ്പാലിറ്റികളുടെ
രൂപീകരണം
3180.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
മുനിസിപ്പാലിറ്റികള്‍
രൂപീകരിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
കേരളത്തിലെ
ഏക സബ് താലൂക്ക്
ആസ്ഥാനവും അന്തര്‍ദേശീയ
പ്രശസ്തമായ ഐ.ഐ.എം,
എന്‍,ഐ.ടി, സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സ്,
സി.ഡബ്ല്യൂ.ആര്.ഡി.എം
തുടങ്ങിയ നിരവധി
സ്ഥാപനങ്ങളുടെ
ആസ്ഥാനവും ദേശീയപാതയിലെ
മുഖ്യ ജംഗ്ഷനുമായ
കുന്ദമംഗലം
മുനസിപ്പാലിറ്റിയായി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ?
തദ്ദേശ
സ്വയം ഭരണ വകുപ്പുകളുടെ
സംയോജനം
3181.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ വകുപ്പിന്റെ
കീഴില്‍ വിവിധ
വകുപ്പുകളുടെ സംയോജനം
കൊണ്ട് സര്‍ക്കാറിന്
എന്തൊക്കെ നേട്ടങ്ങള്‍
ഉണ്ടാകുമെന്നാണ്
കണക്കാക്കുന്നത്;
(ബി)
ഇത്
സംബന്ധിച്ച പഠനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളുടെ
ഓഡിറ്റിംഗ്
3182.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ
ഓഡിറ്റിംഗ്
സംവിധാനത്തെക്കുറിച്ച്
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഓഡിറ്റിംഗ്
ഫലപ്രദമായി
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
നടപടികള്‍
എടുത്തിട്ടുണ്ട്;
(സി)
ഓഡിറ്റിംഗില്‍
കുറ്റക്കാരെന്നു
കണ്ടെത്തിയവര്‍ക്കെതിരെ
എടുത്ത നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ഡി)
കുറ്റമറ്റ
രീതിയില്‍ ഓഡിറ്റിംഗ്
നടത്താന്‍ നടപടി
സ്വീകരിക്കുമോ ;
ഓഡിറ്റിംഗ് നടത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ഇ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
മേലധികാരികള്‍
നല്കുന്ന
വിശദീകരണങ്ങള്‍ ഇത്തരം
ഓഫീസര്‍മാര്‍
കേള്‍ക്കുന്നില്ലെന്ന
പരാതി
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
നടപടി സ്വീകരിക്കമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളില്‍
എത്തുന്ന ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
3183.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധതരം
ആവശ്യങ്ങള്‍ക്കായി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായ
കോര്പ്പറേഷന്
ഓഫീസുകള്‍,
മുനിസിപ്പാലിറ്റി
ഓഫീസുകള്‍,
ഗ്രാമപഞ്ചായത്ത്
ഓഫീസുകള്‍
എന്നിവിടങ്ങളില്‍
എത്തുന്ന സാധാരണക്കാരും
പാവങ്ങളുമായ
ജനങ്ങള്‍ക്ക് അവരുടെ
ന്യായമായ ആവശ്യങ്ങള്‍
സാധിച്ചു കൊടുക്കാതെ
വട്ടം കറക്കുന്നതിന്
എതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്/സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
ടി ഓഫീസുകളില്‍ മിക്ക
സ്ഥലത്തും കൈക്കൂലി
ഇല്ലാതെ ന്യായമായ
ആവശ്യങ്ങള്‍
ഉദ്യോഗസ്ഥര്‍
നടത്തികൊടുക്കുന്നില്ലായെന്ന
വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
ഈ
പ്രവണത ഇല്ലാതാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
തദ്ദേശസ്വയംഭരണ
ആഫീസുകളില്‍ എത്തുന്ന
ജനങ്ങളുടെ വിവിധ
ആവശ്യങ്ങള്‍
ഉദ്യോഗസ്ഥര്‍ സാധിച്ചു
കൊടുക്കാന്‍ ഓരോ
കാര്യത്തിനും ഒരു
നിശ്ചിത കാലാവധി
തീരുമാനിച്ച്
അതിനുള്ളിൽ കാര്യങ്ങള്‍
തീര്‍പ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
പ്രസ്തുത വിവരം പൊതുജനം
അറിയാന്‍ ഓരോ
ആഫീസുകളുടെ മുന്നിലും
ബോര്‍ഡുകള്‍
സ്ഥാപിയ്ക്കുമോ;
നിശ്ചിത സമയ
പരിധിയ്ക്കുളളില്‍
ജനത്തിന് ലഭിയ്ക്കേണ്ട
കാര്യങ്ങള്‍ സാധിച്ചു
കൊടുക്കാതിരുന്നാല്‍
ആവശ്യമായ നിയമ
നടപടികള്‍
സ്വീകരിക്കാനും നടപടി
ഉണ്ടാവുമോ;
വിശദമാക്കുമോ;
ഇതുകൊണ്ട് കൈക്കൂലി
വാങ്ങല്‍ ഒരു പരിധി വരെ
കുറയ്ക്കുവാന്‍
സാധിയ്ക്കുമോ എന്ന്
അറിയിക്കാമോ?
ഇന്ദിര
ആവാസ് യോജന
3184.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍ പദ്ധതികള്‍
പ്രകാരം വീടനുവദിച്ചതും
എന്നാല്‍ പാതിവഴിയില്‍
മുടങ്ങിക്കിടക്കുന്നതുമായ
വീടുകളുടെ പണി
പൂര്‍ത്തിയാക്കുവാന്‍
എന്ത് പദ്ധതിയാണ്
ആവിഷ്കിരിച്ചിട്ടുള്ളത്;
(ബി)
ഇപ്രകാരമുള്ള
എത്ര വീടുകള്‍ക്ക്
ധനസഹായം
അനുവദിച്ചുവെന്നും എത്ര
വീടുകളുടെപണി
പൂര്‍ത്തിയാക്കിയെന്നും
വിശദമാക്കുമോ;
(സി)
ഇന്ദിരാ
ആവാസ് യോജന പദ്ധതി
നിലവിലുണ്ടോ;
ഇല്ലങ്കില്‍ പ്രസ്തുത
പദ്ധതിയില്‍ പണി
ആരംഭിച്ച്
പൂര്‍ത്തിയാക്കുവാന്‍
കഴിയാതിരുന്നവര്‍ക്ക്
പ്രത്യേക പരിഗണന
നല്‍കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി തുക വിനിയോഗം
3185.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ മാര്‍ച്ച്
ഒന്നു വരെ
ഗ്രാമ-ബ്ലോക്ക്-ജില്ലാ
പഞ്ചായത്തുകളും
മുന്‍സിപ്പല്‍/കോര്പ്പറേഷന്
സമിതികളും എത്ര രൂപ
വീതം ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി ചെലവ്
3186.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി ചെലവ് എല്ലാ
വര്‍ഷവും ഫെബ്രുവരി,
മാര്‍ച്ച് മാസങ്ങളില്‍
നിര്‍വ്വഹിക്കുന്ന
സ്ഥിതിവിശേഷം
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സാമ്പത്തിക
വര്‍ഷത്തിന്റെ അവസാന
നാളുകളില്‍ ധൃതി
പിടിച്ച് പദ്ധതി
നടപ്പിലാക്കുന്നത്
ഗുണനിലവാരത്തെ
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
മാലിന്യ സംസ്കരണത്തിന്
ശാസ്ത്രീയ സംവിധാനം
3187.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെയും
മാലിന്യ സംസ്കരണത്തിന്
ശാസ്ത്രീയ സംവിധാനം
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
വികേന്ദ്രീകൃത
മാലിന്യ സംസ്കരണവും
ഉറവിടത്തില്‍ തന്നെ
മാലിന്യ സംസ്കരണവും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ഡ്രെെവര്‍മാരെ
സ്ഥിരപ്പെടുത്തല്‍
3188.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
വാഹനങ്ങളില്‍ സ്ഥിരമായി
15 വര്‍ഷത്തില്‍
കൂടുതല്‍ ജോലി ചെയ്തു
വരുന്ന ഡ്രെെവര്‍മാരെ
സ്ഥിരപ്പെടുത്തണമെന്ന
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇവരെ
സ്ഥിരപ്പെടുത്തുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
എങ്കില്‍ ആയത്
അറിയിക്കാമോ?
മാനസിക
വെല്ലുവിളി നേരിടുന്ന
വിദ്യാര്‍ത്ഥികള്‍
T 3189.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി നേരിടുന്ന
വിദ്യാര്‍ത്ഥികള്‍ക്കായി
ബഡ്സ് സ്കൂളുകള്‍
ആരംഭിക്കുന്നതിന്
ആലോചനയുണ്ടോ ; പുതുതായി
ബഡ്സ് സ്കൂളുകള്‍
ആരംഭിക്കുന്ന തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് സഹായം
നല്കാന് പദ്ധതികള്‍
വിഭാവനം
ചെയ്തിട്ടുണ്ടോ;
തൊഴില്‍ പരിശീലനത്തിന്
18 വയസ്സിന്
മുകളിലുള്ളവര്‍ക്ക്
രജിസ്ട്രേഷന് കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ബഡ്സ് സ്കൂളുകളില്‍
സൗജന്യ യൂണിഫോം വിതരണം
ചെയ്യാന്‍
പദ്ധതിയുണ്ടോ;
(ബി)
മാനസിക
വെല്ലുവിളി നേരിടുന്നത്
മൂലം ആധാര്‍ കാര്‍ഡ്
എടുക്കാന്‍
സാധിക്കാത്തവര്‍ക്ക്
ആനുകൂല്യം
നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടോ;
ഇവര്‍ക്ക് ഇളവ്
ലഭിക്കുമോ;
(സി)
സ്പെഷ്യല്‍
സ്കൂളുകള്‍
ഏറ്റെടുക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
പദ്ധതി വിഭാവനം
ചെയ്യുന്നുണ്ടോ?
കൊച്ചി
നഗരസഭയില്‍ മാലിന്യനീക്കം
നടത്തുന്ന വാഹനങ്ങള്‍
3190.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയ്ക്ക്
മാലിന്യനീക്കം
നടത്തുന്നതിന് എത്ര
വാഹനങ്ങള്‍
സ്വന്തമായുണ്ട്;ഇവയില്‍
എത്ര എണ്ണം
പ്രവര്‍ത്തനക്ഷമമാണ്;
(ബി)
മാലിന്യം
നീക്കം ചെയ്യുന്നതിനായി
എത്ര വാഹനങ്ങളാണ്
വാടകയ്ക്ക്
എടുത്തിട്ടുള്ളത്;ഇതിനായി
2015-2016 വര്‍ഷത്തിലും
2016-17 വര്‍ഷത്തിലും
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
ടണ്‍ മാലിന്യമാണ്
പ്രതിവര്‍ഷം വാഹനങ്ങള്‍
ഉപയോഗിച്ച് നീക്കം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ?
തെരുവു
നായ്ക്കളുടെ ആക്രമണം
3191.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്എല്ലാ
വിഭാഗം ജനങ്ങള്‍ക്കും
നേരെ തെരുവു
നായ്ക്കളുടെ
ആക്രമണമുണ്ടാകുന്നത്
നാള്‍ക്കുനാള്‍
കൂടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
എങ്കില്‍
2016-17 വര്‍ഷം എത്ര
പേര്‍ക്ക് കടിയേറ്റു,
എത്രപേര്‍
മരണപ്പെട്ടു,എത്രപേര്‍
ചികിത്സ ലഭ്യമാകാതെയും
ചികിത്സാ പിഴവും മൂലവും
മരണപ്പെട്ടു എന്നും
വ്യക്തമാക്കാമോ;
(സി)
തെരുവുനായ
നിയന്ത്രണത്തിനായി
കഴിഞ്ഞ മൂന്നുവര്‍ഷമായി
ഓരോ വര്‍ഷവും എന്തു
നടപടികള്‍ സ്വീകരിച്ചു;
എത്ര തുക ചെലവാക്കി;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
തെരുവുനായ
ആക്രമണങ്ങളില്‍
മരണപ്പെട്ടവര്‍ക്ക്
(കഴിഞ്ഞ മൂന്നു
വര്‍ഷത്തേത് വര്‍ഷം
തിരിച്ച്) എന്തു സഹായം
നല്കി; വിശദാശം
ലഭ്യമാക്കാമോ;
(ഇ)
തെരുവുനായയുടെ
കടിയേറ്റവരില്‍
എത്രപേര്‍ക്ക് 2015-16,
2016-17 കാലയളവില്‍
സൗജന്യ ചികിത്സാ സഹായം
നല്‍കിയെന്നും ഇതിനായി
വകുപ്പിന് എത്ര തുക
ചെലവായിയെന്നും
അറിയിക്കുമോ;
തെരുവുനായകളുടെ എണ്ണം
നിയന്ത്രിക്കുന്നതിന്
നിലവിലെ സംവിധാനങ്ങള്‍
ഫലപ്രദമല്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്ത് തുടര്‍നടപടികള്‍
സ്വീകരിച്ചു?
റിയല്‍
എസ്റ്റേറ്റ് അതോറിറ്റി ആക്ട്
3192.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
നിയമം അനുസരിച്ച്
സംസ്ഥാനത്ത് റിയല്‍
എസ്റ്റേറ്റ് അതോറിറ്റി
ആക്ടില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
റിയല്‍ എസ്റ്റേറ്റ്
ട്രെെബ്യൂണലിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
റിയല്‍
എസ്റ്റേറ്റ്
അതോറിറ്റി,റിയല്‍
എസ്റ്റേറ്റ്
ട്രെെബ്യൂണല്‍ എന്നിവ
രൂപീകരിച്ച ശേഷം
നാളിതു വരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;എത്ര
അപേക്ഷയിന്മേല്
തീരുമാനം എടുത്തുവെന്നു
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
അതോറിറ്റി,ട്രെെബ്യൂണൽ
എന്നിവയ്ക്ക് എത്ര തുക
അനുവദിച്ചുവെന്നും
അതില്‍ എന്ത് തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
അതോറിറ്റി,ട്രെെബ്യൂണല്‍
എന്നിവയിൽ ജീവനക്കാരെയോ
ലീഗല്‍
എക്സ്പേര്ട്ടുകളെയോ
നിയമിച്ചിട്ടുണ്ടോ;
(എഫ്)
രണ്ടു
സ്ഥാപനങ്ങളുടെയും
മെമ്പര്‍മാര്‍
ആരെല്ലാമാണെന്ന്
വിശദമാക്കുമോ?
ജനനമരണ
രജിസ്ട്രേഷന്
3193.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനനമരണ
രജിസ്ട്രേഷന് ആക്ടിലെ
സെക്ഷന്‍ 15 പ്രകാരം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
തെറ്റുകള്‍
തിരുത്തുവാന്‍
അധികാരമുണ്ടെങ്കിലും ഈ
അധികാരം പല
സ്ഥാപനങ്ങളും
നിര്വ്വഹിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;
(ബി)
ഈ
വിഷയം സംബന്ധിച്ച് ചീഫ്
രജിസ്ട്രാര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമായ രേഖകളുടെ
അടിസ്ഥാനത്തില്‍ ജനനമരണ
സര്‍ട്ടിഫിക്കറ്റില്‍
പഞ്ചായത്തുകള്‍ക്ക്
തിരുത്തലുകള്‍
വരുത്തുവാന്‍ ആവശ്യമായ
ഉത്തരവ്
പുറപ്പെടുവിക്കുമോ;
(സി)
നഗരസഭകളിലൂം
കോപ്പറേഷനുകളിലും
ഇത്തരം തിരുത്തലുകള്‍
വരുത്തുന്നതിനുള്ള
സംവിധാനം എന്തെന്ന്
വ്യക്തമാക്കുമോ; ഈ
വിഷയത്തില്‍ അപ്പീല്‍
അധികാരി ആരാണെന്നും
അപ്പീല്‍ നല്കുന്ന
സംവിധാനം എന്താണെന്നും
വ്യക്തമാക്കുമോ?
വഴിയോര
കച്ചവടക്കാര്‍
അഭിമുഖീകരിക്കുന്ന തൊഴില്‍
പ്രതിസന്ധിയും
സുരക്ഷിതമില്ലായ്മയും
3194.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആയിരക്കണക്കിന് വഴിയോര
കച്ചവടക്കാര്‍
അഭിമുഖീകരിക്കുന്ന
തൊഴില്‍ പ്രതിസന്ധിയും
സുരക്ഷിതമില്ലായ്മയും
അവലോകനം ചെയ്തിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ;
(ബി)
നോട്ടു
നിരോധനത്തെ തുടര്‍ന്ന്
തൊഴില്‍ നഷ്ടപ്പെട്ട്
ജീവിതം ദുരിതത്തിലായ
വഴിയോര കച്ചവടക്കാർക്ക്
കച്ചവടം
പുന:സ്ഥാപിക്കുന്നതിന്
ബാങ്ക്
വായ്പയ്ടക്കമുള്ള
സഹായങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
2014
-ലെ വഴിയോര കച്ചവട
ഉപജീവന സംരക്ഷണ
നിയന്ത്രണ നിയമം
അടിസ്ഥാനമാക്കിയുള്ള
ചട്ട നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നിയമം വഴിയോര
കച്ചവടക്കാരുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുവാന്‍
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ ആവശ്യമായ
ഭേദഗതി വരുത്തുവാന്‍
നടപടി കൈക്കൊള്ളുമോ?
വഴിയോര
കച്ചവടക്കാരുടെ പുനരധിവാസം
T 3195.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഴിയോര
കച്ചവടക്കാരെ
പുനരധിവസിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
കര്‍മ്മപദ്ധതികൾ
വിശദമാക്കാമോ;
(ബി)
ദേശീയ
ജീവനോപാധി ദൗത്യം
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
2014 -ല്‍
പുറപ്പെടുവിച്ച വഴിയോര
കച്ചവട (നിയന്ത്രണവും
ജീവനോപാധി സംരക്ഷണവും)
ആക്റ്റിന്റെ
അടിസ്ഥാനത്തില്‍
ചട്ടവും സ്കീമും
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പുഴാതി,
കക്കാട് മിനി സ്റ്റേഡിയം
3196.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴീക്കോട്
നിയോജക മണ്ഡലത്തിലെ
2013-2014 സാമ്പത്തിക
വര്‍ഷത്തെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
പുഴാതി, കക്കാട് മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
22.08.2015 -ലെ G.O(Rt)
No. 2583/2015/LSGD
ഉത്തരവ് മുഖേന 30 ലക്ഷം
രൂപയുടെ ഭരണാനുമതി
നല്കിയിരുന്നതു
പ്രകാരം തദ്ദേശസ്വയംഭരണ
വകുപ്പ് ഫണ്ട്
പൊതുമരാമത്ത് വകുപ്പിന്
കൈമാറിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
ആയതിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
ഭൂമിയും
വീടും ഇല്ലാത്തവര്‍
3197.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്രപേര്‍ക്കാണ്
സ്വന്തമായി ഭൂമിയും
വീടും
ഇല്ലാത്തത്;ഭവനരഹിതർ
എത്ര ; ഇത് സംബന്ധിച്ച്
സര്‍വ്വെ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ശുചിത്വ
മിഷന്
3198.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ശുചിത്വ മിഷന്റെ
പുരോഗതിക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
അൻപത്തിയേഴാമത്
സംസ്ഥാന സ്കൂള്‍
കലോത്സവത്തില്‍ ശുചിത്വ
മിഷന്റെ നേതൃത്വത്തില്‍
ഗ്രീന്‍പ്രോട്ടോക്കോള്‍
നടപ്പിലാക്കിയിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഗ്രീന്‍
പ്രോട്ടോക്കോളിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; ഇതിന്
പരിശീലനം നല്കാന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന് ആധാർ കാർഡ്
3199.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാര്‍
നമ്പര്‍
നല്‍കിയില്ലെന്ന
കാരണത്താല്‍ സാമൂഹ്യ
സുരക്ഷാ പെന്ഷന്
നിഷേധിക്കുന്നുണ്ടോ;
(ബി)
ആധാറിന്
പകരമായി ഏതെങ്കിലും
തിരിച്ചറിയല്‍ രേഖയുടെ
ബലത്തില്‍ പെല്ഷന്
തുടര്‍ന്നു നല്കുവാന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കാമോ?
കിലയുടെ
പ്രാദേശിക കേന്ദ്രം
3200.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ബ്ലോക്ക് ഓഫീസ്
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടം ഇപ്പോള്‍
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കെട്ടിടങ്ങള്‍
ഇപ്പോള്‍ ഏതു
വകുപ്പിന്റെ
നിയന്ത്രണത്തിലാണ്
എന്ന് വിശദീകരിക്കുമോ;
(ബി)
ഈ
കെട്ടിടം
ഉപയോഗപ്പെടുത്തി,
കിലയുടെ പ്രാദേശിക
കേന്ദ്രം
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
മാലിന്യ
സംസ്ക്കരണ പദ്ധതികള്‍
3201.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണത്തിനായി
കൊച്ചി നഗരസഭ
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
(ബി)
ഖരമാലിന്യ
സംസ്ക്കരണത്തിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
നഗരസഭ
പരിധിയിലെ ഖരമാലിന്യം
നീക്കം ചെയ്യുന്നതിന്
സ്വകാര്യവാഹനങ്ങള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വാഹനങ്ങള്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
നവംബര്‍, ഡിസംബര്‍,
ജനുവരി മാസങ്ങളില്‍
സംസ്ക്കരിച്ച
ഖരമാലിന്യത്തിന്റെ
അളവെത്രയെന്ന്
അറിയിക്കാമോ?
കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റ്
അദാലത്ത്
3202.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയിലെ
എഞ്ചിനീയറിംഗ്
വിഭാഗത്തെ അഴിമതി
വിമുക്തമാക്കുവാന്‍
ബഹു. മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
കെട്ടിടനിര്‍മ്മാണ
പെര്‍മിറ്റ് അദാലത്ത്
നടത്തിയിരുന്നോ;
എങ്കില്‍, എത്ര
പരാതികളില്‍
തീരുമാനമെടുത്തു;
(ബി)
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
അഴിമതി തടയുന്നതിന്റെ
ഭാഗമായി എല്ലാ
വകുപ്പുകളിലും നിരീക്ഷണ
ക്യാമറ
സ്ഥാപിക്കണമെന്നുള്ള
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
വളരെക്കാലമായി
കെട്ടിക്കിടക്കുന്ന
കെട്ടിടനിര്‍മ്മാണത്തിനുള്ള
അപേക്ഷകളില്‍
സമയബന്ധിതമായി തീരുമാനം
എടുക്കുന്നതിന് എല്ലാ
കോര്‍പ്പറേഷനുകളിലും
ബഹു. മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
അദാലത്തുകള്‍
സംഘടിപ്പിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണത്തിന് അനുമതി
3203.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
സര്‍ക്കുലര്‍ നമ്പര്‍
994733/RA1/2016/LSGD/dt.
22.12.16 ഉത്തരവു
പ്രകാരം, 2008-ന്
മുമ്പ്,
നികത്തപ്പെടുകയോ ,
നികത്തുകയോ റവന്യൂ
രേഖകളില്‍ (BTR-ല്‍)
നിലം/നഞ്ച/
വെറ്റ്ലാന്റ്/
നെല്‍വയല്‍ എന്നിങ്ങനെ
രേഖപ്പെടുത്തിയ
ഭൂമികളില്‍
കോമേഴ്സ്യല്‍ / വാസഗൃഹ
കെട്ടിട നിര്‍മ്മാണം
നടത്താന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ; ഇതിന്
ശേഷം പുതിയ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുപോലെയുള്ള എത്ര
ഏക്കര്‍ വരെയുള്ള
സ്ഥലത്തിനാണ്
കോമേഴ്സ്യല്‍ കെട്ടിടം
പണിയുവാന്‍ അനുമതി
നല്‍കുന്നത്;
വിശദമാക്കുമോ; ഇതിന്
എന്തെങ്കിലും മാനദണ്ഡം
വച്ചിട്ടുണ്ടോ;
(സി)
ഡാറ്റാ
ബാങ്ക്, കരട്
ഡാറ്റാബാങ്ക് ഇതിന്റെ
കസ്റ്റോഡിയന്‍ ആരാണ;
(ഡി)
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളോ,
മറ്റ് നിയമങ്ങളോ
ലംഘിക്കപ്പെട്ടു എന്ന
കാരണത്താല്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ ശേഷം
കെട്ടിട നമ്പര്‍
ലഭിക്കാതെ
ബുദ്ധിമുട്ടുന്ന ഒരു
നിശ്ചിത
സ്ക്വയര്‍ഫീറ്റ്
(ഉദാ.4000 സ്ക്വയര്‍
ഫീറ്റ് വരെ) വരെയുള്ള
വ്യക്തിഗത / കമ്പനി
മുതലായവര്‍ പണിത
പണിമുടങ്ങിക്കിടക്കുന്ന
കോമേഴ്സ്യല്‍
കെട്ടിടങ്ങള്‍ക്ക്
താല്‍ക്കാലിക നമ്പര്‍
കൊടുക്കുവാന്‍
നടപടിയുണ്ടോ;
ഇല്ലെങ്കില്‍ ഒരു
നിശ്ചിത ഫീസ് ചുമത്തി
ഇവ ക്രമവല്‍ക്കരിച്ച്
കൊടുക്കാന്‍ നടപടി
സ്വീകരിക്കുമോ?
മഞ്ചേരി
മുന്‍സിപ്പാലിറ്റി
ഷോപ്പ്-കം-ഓഫീസ് ബില്‍ഡിംഗ്
3204.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മുന്‍സിപ്പാലിറ്റി
ഷോപ്പ്-കം-ഓഫീസ്
ബില്‍ഡിംഗ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
627881/DB2/LSGD/2016 -
ഫയലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
ഈ
വിഷയവുമായി ബന്ധപ്പെട്ട
നഗരകാര്യ
ഡയറക്ടറേറ്റിലെ
ഫയലിന്റെ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പത്ത്
കോടി രൂപ വായ്പ
ലഭ്യമാക്കുന്ന
കാര്യത്തില്‍
നിലവിലുള്ള സാങ്കേതിക
തടസ്സങ്ങള്‍
വിശദമാക്കാമോ;
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് തുക
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ടി
പ്രോജക്ടുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
അനധികൃത
നിര്‍മ്മാണങ്ങളുടെ
ക്രമവത്ക്കരണം
3205.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനധികൃതമായി
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ അവയുടെ
ഉടമകളില്‍ നിന്ന് പിഴ
ഇൗടാക്കി
ക്രമവത്ക്കരിക്കുന്ന
പദ്ധതിക്ക് രൂപം
നല്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇങ്ങനെ
ക്രമവത്ക്കരിക്കപ്പെടുന്ന
കെട്ടിടങ്ങള്‍
ഭാവിയില്‍ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സമായി വന്നാല്‍ അവ
പൊളിക്കുന്നതിന്
നേരത്തെ
ക്രമവത്ക്കരിച്ച നടപടി
തടസ്സമാവുമോ;
(സി)
അനധികൃത
നിര്‍മ്മാണങ്ങള്‍
യഥാസമയത്ത് ഇടപെട്ട്
നിര്ത്തിവയ്പ്പിക്കാത്ത
തദ്ദേശ സ്വയംഭരണ
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
ആവശ്യമെങ്കില്‍ ഇതിനായി
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുമോ?
ശുചീകരണ
തൊഴിലാളികള്‍ക്കായി
ക്ഷേമപദ്ധതി
3206.
ശ്രീ.എം.
വിന്‍സെന്റ്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചീകരണ
തൊഴിലാളികള്‍ക്കായി
എന്തൊക്കെ
ക്ഷേമപദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
മാലിന്യ
സംസ്ക്കരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കുമോ?
അഹാഡ്സ്-സി.സി.പി.ആര്.എം.
3207.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
അഹാഡ്സ്-സി.സി.പി.ആര്.എം.
ന്റെ പ്രവര്‍ത്തനം
അവസാനിപ്പിക്കുവാന്‍
ഉണ്ടായ സാഹചര്യം
എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
അഹാഡ്സ്-സി.സി.പി.ആര്.എം.
നെ കിലയില്‍
ലയിപ്പിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3208.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, വാമനപുരം നിയോജക
മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
നടത്തിയിട്ടുള്ള വികസന
പ്രവര്‍ത്തനങ്ങളുടെ
പഞ്ചായത്ത് തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ?
നഗരകാര്യ
വകുപ്പിന് കെെമാറിയ സ്ഥലം
3209.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-
വള്ളക്കടവ്
മുട്ടത്തറയിലുള്ള
വികലാംഗ കോളനിയിലെ
ഭവനരഹിതരായ 94
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനായി,
കഴിഞ്ഞ സര്‍ക്കാരിന്‍െറ
കാലത്ത് നഗരകാര്യ
വകുപ്പിന് കെെമാറിയ
രണ്ട് ഏക്കര്‍ സ്ഥലത്ത്
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
എപ്പോഴത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ; എത്രയും
വേഗം നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിക്കുവാന്‍
ശ്രമിക്കുമോ?
പാലമേല്‍
ഗ്രാമപഞ്ചായത്ത് ലൈബ്രറി
3210.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ പാലമേല്‍
ഗ്രാമപഞ്ചായത്തിലെ
ഫാക്ടറി വാര്‍ഡില്‍
പാലമേല്‍
ഗ്രാമപഞ്ചായത്ത്
ഡിജിറ്റല്‍ ലൈബ്രറിക്ക്
എം.എല്‍.എ ആസ്തിവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
2015-16-ല്‍ തുക
അനുവദിച്ച് ഭരണാനുമതി
(G.O. (Rt) No.
1207/16/LSGD dtd.
04/03/2016) ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
നാളിതുവരെയും
സാങ്കേതികാനുമതി
ലഭ്യമാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
അടിയന്തിരമായി
സാങ്കേതികാനുമതി
ലഭ്യമാക്കി ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
തുറവൂര്‍
ഗ്രാമപഞ്ചായത്തിലെ ഭവനശ്രീ
വായ്പ പദ്ധതി
3211.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവനശ്രീ
വായ്പ പദ്ധതി പ്രകാരം
തുറവൂര്‍
ഗ്രാമപഞ്ചായത്ത്
കുടുംബശ്രീ മുഖേന വായ്പ
എടുത്തവരുടെ വായ്പ
കുടിശിക
എഴുതിതളളിയിട്ടും ഇൗ
പദ്ധതി പ്രകാരം
തുറവൂര്‍ ഇന്ത്യന്‍
ബാങ്കില്‍ നിന്നും
വായ്പ എടുത്ത 18
കുടുംബങ്ങളുടെ വായ്പ
നാളിതുവരെയായി
എഴുതിത്തളളിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
വായ്പ
എഴുതിത്തളളുന്നതിന്
എന്തെങ്കിലും
നിയമതടസ്സം
നിലനില്‍ക്കുന്നുണ്ടോ;
(സി)
പ്രസ്തുത
18 കുടുംബങ്ങളുടെ
ഭവനശ്രീ വായ്പ എഴുതി
തളളുന്നതിനുളള അടിയന്തര
നടപടി സ്വീകരിക്കുമോ?
തെരുവുനായ
വന്ധ്യംകരണം
3212.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവുനായ
വിഷയത്തില്‍
സാധാരണക്കാരായ ജനങ്ങള്‍
നേരിടുന്ന അതിഭീകരമായ
സാഹചര്യത്തെ നേരിടാന്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ആക്രമണം
നേരിട്ട് ചികിത്സയില്‍
കഴിയുന്നവര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തെരുവുനായ്ക്കളെ
വന്ധ്യംകരണം ചെയ്യുന്ന
നടപടി എത്രത്തോളം
ഫലപ്രദമായി നടത്തുവാന്‍
സാധിച്ചിട്ടുണ്ട്;
കണക്കുകള്‍
വിശദമാക്കുമോ?
വെണ്മണി
ഗ്രാമപഞ്ചായത്തിലെ പാര്‍ട്ട്
ടൈം സ്വീപ്പറെ
സ്ഥിരപ്പെടുത്തല്‍
3213.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1996
ജൂലായ് മാസം 7-ാം തീയതി
മുതല്‍ വെണ്മണി
ഗ്രാമപഞ്ചായത്ത്
ആഫീസില്‍ താല്‍ക്കാലിക
പാര്‍ട്ട് ടൈം
സ്വീപ്പര്‍ തസ്തികയില്‍
ജോലി ചെയ്തുവരുന്ന
ശ്രീമതി എന്‍.ഭവാനിയെ,
2015 ഒക്ടോബര്‍ 12-ാം
തീയതിയിലെ
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ TA
6164 നമ്പര്‍ ഉത്തരവ്
പ്രകാരം സര്‍വ്വീസില്‍
സ്ഥിരപ്പെടുത്താത്തതിന്റെ
കാരണം വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം തന്നെ
സര്‍വ്വീസില്‍
സ്ഥിരപ്പെടുത്തണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
17.2.2016-ല്‍ ആലപ്പുഴ
പഞ്ചായത്ത് ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക് അപേക്ഷ
നല്‍കിയിട്ടും നടപടി
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
കൊച്ചിന്
നഗരസഭ ഭൂമി
3214.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയിലെ
ചുളളിക്കലില്‍
പ്രവര്‍ത്തിക്കുന്ന
കൊച്ചിന്
കോളേജിനുവേണ്ടി നഗരസഭ
ഭൂമി നല്‍കിയിട്ടുണ്ടോ;
(ബി)
ഭൂമിയുടെ
സ്വഭാവവും എത്ര
ഭൂമിയാണ്
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
കോളേജ്
മാനേജ്മെന്റ്
കമ്മിറ്റിയിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്നറിയാമോ;
എങ്കില്‍ വിശദമാക്കാമോ;
നഗരസഭ പ്രതിനിധി
ആരാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭൂമിയ്ക്ക്
കോളേജ് നല്‍കേണ്ട
വാടക/പാട്ടതുക ഇവ
എത്രയെന്ന്
വ്യക്തമാക്കാമോ?
പരിസ്ഥിതി
സൗഹൃദ അന്തരീക്ഷം
3215.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന്റെയും
അധീനതയിലുള്ള ഭൂമിയിലും
ഓഫീസുകളിലും
റോഡുവക്കുകളിലും മാവ്,
പുളി, വേപ്പ് തുടങ്ങിയ
മരങ്ങള്‍ വച്ച്
പിടിപ്പിച്ച്
സംരക്ഷിച്ചുകൊണ്ട്
പരിസ്ഥിതി സൗഹൃദ
അന്തരീക്ഷം
സൃഷ്ടിക്കുന്ന
പദ്ധതിയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികള്‍ നടത്തി;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
,നിലവിലുള്ള വാര്‍ഡ്
അംഗങ്ങളില്‍ അവബോധം
വളര്‍ത്താന്‍ മുന്‍കൈ
എടുക്കുമോ?
ചാലക്കുടി
നഗരസഭയില്‍ സാനിറ്റേഷന്‍
വര്‍ക്കറായി സ്ഥിരനിയമനം
3216.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയില്‍ 1995 മുതല്‍
ഹെല്‍ത്ത് വിഭാഗത്തില്‍
സി.എല്‍.ആര്.
വ്യവസ്ഥയില്‍
ഡ്രൈവറായും
സാനിറ്റേഷന്‍
തൊഴിലാളിയായും
ജോലിനോക്കി വരുന്ന
ശ്രീ.റ്റി.ആര്.കുമാരനെ
സാനിറ്റേഷന്‍
വര്‍ക്കറായി
സ്ഥിരനിയമനം
നടത്തുന്നതിന് അംഗീകാരം
ലഭിക്കുന്നതിനുള്ള
അപേക്ഷയില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ അടിയന്തര
നടപടികള്‍
കൈക്കൊള്ളുമോ?
തദ്ദേശഭരണ
വകുപ്പിന്റെ പദ്ധതി
നിര്‍വ്വഹണം
3217.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
വര്‍ഷാവസാനം തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക്
ട്രഷറിയില്‍ നിന്നും
പണം
പിന്‍വലിക്കുന്നതില്‍
തടസ്സം നേരിടുന്നുണ്ടോ;
വിശദീകരിക്കാമോ;
(ബി)
തദ്ദേശഭരണ
വകുപ്പിന്റെ പദ്ധതി
നിര്‍വ്വഹണത്തിലെ
തടസ്സങ്ങള്‍
പരിശോധിച്ചപ്പോള്‍
എന്തെല്ലാം ഘടകങ്ങളാണ്
കണ്ടെത്തിയിട്ടുളളത്;
(സി)
അധികവിഹിതം
അനുവദിക്കുന്നതിന്
സര്‍ക്കാരില്‍ നിന്നും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു;
പദ്ധതികള്‍ക്ക് അന്തിമ
അംഗീകാരം നല്‍കേണ്ട
സമയത്ത് പ്രസ്തുത അധിക
തുക അനുവദിക്കുവാന്‍
സാധിച്ചുവോ;
വിശദീകരിക്കാമോ?
ഷോപ്പിംഗ്
കോംപ്ലക്സുകളുടെ ലേലം
T 3218.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഉടമസ്ഥതയിലുളള
ഷോപ്പിംഗ്
കോംപ്ലക്സുകളില്‍
ഏറിയതും
പതിറ്റാണ്ടുകള്‍ക്ക്
മുന്‍പ് തീരുമാനിച്ച
തുച്ഛമായ വാടകയില്‍
പ്രവര്‍ത്തിക്കുന്നവയാണെന്നും
ഇത് കാലോചിതമായി
പരിഷ്ക്കരിച്ച് ലേലം
ചെയ്ത് നല്‍കാത്തതു
കാരണം കോടിക്കണക്കിന്
രൂപയുടെ വരുമാന നഷ്ടം
തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
സംഭവിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത്തരത്തിലുളള
ഷോപ്പിംഗ്
കോംപ്ലക്സുകളുടെ വാടക
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ബിനാമികളെയും
കുത്തകകളെയും ഒഴിവാക്കി
ന്യായമായ വാടക
ഉറപ്പിക്കുന്നതിന്
ഷോപ്പിംഗ്
കോംപ്ലക്സിന്റെ അവകാശം
വര്‍ഷം തോറും ലേലം
ചെയ്ത് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതിയിലെ
തൊഴിലാളികളുടെ ശമ്പളം
T 3219.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയ്യങ്കാളി
തൊഴിലുറപ്പ്
പദ്ധതിയിലേയും മഹാത്മാ
ഗാന്ധി തൊഴിലുറപ്പ്
പദ്ധതിയിലേയും
തൊഴിലാളികള്‍ക്കുള്ള
ശമ്പള നിരക്കുകളിലെ
വ്യത്യാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അയ്യങ്കാളി
തൊഴിലുറപ്പ്
പദ്ധതിയിലെ
തൊഴിലാളികള്‍ക്ക്
നല്കിയ ശമ്പളം തിരികെ
ഈടാക്കുന്നതിന്
തീരുമാനമായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണവും നടപടികളുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമോ;
(സി)
വളരെ
താണ വരുമാനക്കാരായ
തൊഴിലുറപ്പ്
പദ്ധതിത്തൊഴിലാളികളുടെ
ശമ്പളം തിരികെ
ഈടാക്കാനുള്ള നടപടികള്‍
അവസാനിപ്പിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീ
മിഷന്
3220.
ശ്രീ.അനൂപ്
ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദാരിദ്ര്യ
നിര്മ്മാര്ജ്ജനപ്രവര്ത്തനങ്ങളിലും
സാമൂഹ്യ, സാമ്പത്തിക
ശാക്തീകരണ മേഖലകളിലും
കുടുംബശ്രീ നടത്തിയ
സ്വാധീനത്തെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠന റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
കുടുംബശ്രീ
മിഷന്റെ പ്രവര്‍ത്തന
കാലാവധി എത്ര
വര്‍ഷത്തേക്കാണ്
നിലവില്‍
ദീര്‍ഘിപ്പിച്ചിട്ടുള്ളത്;
(സി)
കുടുംബശ്രീയുടെ
പ്രവര്‍ത്തന ഫലമായി
എത്ര ബി.പി എല്‍.
കുടുംബങ്ങളെ
ദാരിദ്ര്യരേഖയ്ക്ക്
മുകളിലെത്തിക്കുവാന്‍
കഴിഞ്ഞു;
(ഡി)
കുടുംബശ്രീ
മുഖേന ആരംഭിച്ച എത്ര
സൂക്ഷ്മ സ്വയം തൊഴില്‍
സംരംഭങ്ങള്‍ വിജയകരമായി
പ്രവര്‍ത്തിക്കുന്നുണ്ട്;
എത്രകോടി രൂപ
കുടുംബശ്രീ മിഷന്
പ്രസ്തുത
സംരംഭങ്ങള്‍ക്ക്
സബ്സിഡിയായി
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
കുടുംബശ്രീ
കരാര്‍ ജീവനക്കാര്‍ക്ക്
നല്കുന്ന വേതനം
3221.
ശ്രീ.റോജി
എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
കരാര്‍ ജീവനക്കാര്‍ക്ക്
നല്കുന്ന വേതനം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന വിവിധ
വിഭാഗം ജീവനക്കാരുടെ
പുതുക്കിയ വേതനം
എത്രയാണ്;
(ബി)
കുടുംബശ്രീയിലെ
കരാര്‍ ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിവിധ
തസ്തികകളില്‍
കുടുംബശ്രീയില്‍ കരാര്‍
വ്യവസ്ഥയില്‍ നിയമിച്ച
ജീവനക്കാരുടെ വിശദാംശം
നല്‍കുമോ?
വാണിയംകുളം
ചന്തയുടെ നവീകരണ പ്രോജക്ട്
3222.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വാണിയംകുളം
ചന്തയില്‍
കര്‍ഷകര്‍ക്ക് തങ്ങളുടെ
ഉല്പന്നങ്ങള്ക്ക്
വിപണന
സൗകര്യമൊരുക്കുവാനായി
വാണിയംകുളം
ഗ്രാമപഞ്ചായത്ത്
2015-16 വാര്‍ഷിക
പദ്ധതി
പ്രോജക്ടിലുള്പ്പെടുത്തിയ
280/15-16 ചന്ത നവീകരണ
പ്രോജക്ടിന്
സാങ്കേതികാനുമതിക്കായി
നിവേദനം ചീഫ്
എഞ്ചിനീയര്‍
എല്‍.എസ്.ജി.ഡി.യ്ക്ക്
16.3.2016 ന് നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്ത് എന്നും
വ്യക്തമാക്കുമോ;
(ബി)
2015-16
ലെ പ്രോജക്ട്
നടത്തിപ്പിന്റെ ഭാഗമായ
ചന്ത നവീകരണത്തിന്
സാങ്കേതികാനുമതി
നാളിതുവരെ
ലഭിക്കാത്തതുമൂലം
പ്രോജക്ട് നടത്താന്‍
അധിക തുക വേണ്ടി
വരുമെന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(സി)
ഇതൊഴിവാക്കാന്‍
പ്രസ്തുത
സാങ്കേതികാനുമതി കഴിയും
വേഗം ലഭ്യമാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ മുനിസിപ്പാലിറ്റി
ലൈബ്രറികള്‍
3223.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഏതെല്ലാം
മുന്‍സിപ്പാലിറ്റികളുടെ
ഉടമസ്ഥതയില്‍
ലൈബ്രറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ലൈബ്രറികളില്‍
ലൈബ്രേറിയന്‍ ഗ്രേഡ്-4
തസ്തികകള്‍
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഈ ലൈബ്രറികളില്‍
ലൈബ്രേറിയന്‍ ഗ്രേഡ്-4
തസ്തിക
സൃഷ്ടിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കൊയിലാണ്ടി
ചേമഞ്ചേരി സബ് രജിസ്ട്രാര്‍
ഓഫീസ്
3224.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
നിലനിൽക്കുന്ന ക്വിറ്റ്
ഇന്ത്യ സമര സ്മാരകമായ
ചേമഞ്ചേരി സബ്
രജിസ്ട്രാര്‍ ഓഫീസ്
ചരിത്ര പൈതൃക
കെട്ടിടമായി പുതുക്കി
പണിയുന്നതിന് ചേമഞ്ചേരി
പഞ്ചായത്ത് ഏറ്റെടുത്ത
സ്ഥലം രജിസ്ട്രേഷന്
ഡിപ്പാര്‍ട്ട്മെന്റിന്
കൈമാറുന്നതിന്
ചേമഞ്ചേരി
പഞ്ചായത്തില്‍ നിന്ന്
സര്‍ക്കാരില്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടികള്‍
എന്തെല്ലാമായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിഷയത്തില്‍ ചേമഞ്ചേരി
പഞ്ചായത്ത് പ്രസിഡന്റ്
10.08.2016 തീയതിയില്‍
നല്കിയ അപേക്ഷയില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
സ്ഥലം
കൈമാറുന്ന കാര്യത്തില്‍
തദ്ദേശ സ്വയംഭരണ
വകുപ്പില്‍ വരുന്ന
കാലതാമസം കാരണം
രജിസ്ട്രേഷന്
വകുപ്പില്‍ ഈ
വിഷയത്തില്‍ നടത്തേണ്ട
അനന്തരനടപടികളെ
ബാധിക്കുന്നതും പുതിയ
കെട്ടിടത്തിന്
ഭരണാനുമതി ലഭ്യമാവേണ്ട
നടപടികള്‍ വൈകുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
കൊയിലാണ്ടി
നഗരസഭയിലെ സമഗ്ര കുടിവെള്ള
പദ്ധതി
3225.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍
നടപ്പിലാക്കുന്ന സമഗ്ര
കുടിവെള്ള
പദ്ധതിയ്ക്കായി
നഗരസഭയുടെ സ്ഥലം ജലവിഭവ
വകുപ്പിന്
വിട്ടുന്ലകുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
അനുമതിയ്ക്കായി
കൊയിലാണ്ടി നഗരസഭ
15/12/2016 തീയതിയിലെ
ടി.എ. 11285/2016
പ്രകാരം സര്‍ക്കാരില്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ (നഗര കാര്യ
ഡയറക്ടര്‍ മുഖേന)
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
രണ്ട്
മാസം കഴിഞ്ഞിട്ടും
പ്രസ്തുത ഫയലില്‍
യാതൊരു നടപടിയും
സ്വീകരിച്ചിട്ടില്ലാത്തത്
പ്രസ്തുത പദ്ധതി
നടത്തിപ്പിനെ ദോഷകരമായി
ബാധിക്കുമെന്ന സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അടിയന്തരമായി
നഗരസഭയുടെ അപേക്ഷ
പരിഗണിച്ച് പ്രസ്തുത
വിഷയത്തില്‍
തീര്‍പ്പുണ്ടാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതികള്‍
3226.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡലത്തില്‍
2011-2016 കാലയളവില്‍
ഭരണാനുമതി ലഭിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖേന നടക്കുന്ന ആസ്തി
വികസന പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
എല്‍.എസ്.ജി..ഡി.
കോഴിക്കോട് ഡിവിഷന്
തലത്തില്‍ ഓരോ
പ്രവൃത്തിയുടേയും
പുരോഗതി
വ്യക്തമാക്കാമോ; ഇനിയും
പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍ എതെല്ലാമാണ്
എന്ന് വ്യക്തമാക്കുമോ ?
കുടുംബശ്രീ
യുണിറ്റുകള്‍
3227.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എത്ര
കുടുംബശ്രീ
യുണിറ്റുകള്‍ ഉണ്ട്;
ഇതില്‍ കാന്റീന് കഫേ,
ഹോട്ടല്‍ മുതലായ
മേഖലയില്‍
പ്രവൃത്തിക്കുന്ന എത്ര
യൂണിറ്റുണ്ട്;
(ബി)
സംസ്ഥാനത്ത്
എല്ലാ ബസ്സ്
സ്റ്റേഷനുകളിലും
കുടുംബശ്രീ
കാന്റീനുകള്‍
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ:
(സി)
ഇന്ത്യന്‍
റെയില്‍വേയുമായി
സഹകരിച്ച്
പ്രധാനപ്പെട്ട
റെയില്‍വേസ്റ്റേഷനുകളിലും
ദീര്‍ഘദൂരം
ട്രെയിനുകളിലും
കുടുംബശ്രീയുടെ ഭക്ഷണം
നല്കുവാന് നടപടികള്‍
സ്വീകരിക്കുമോ?
നഗരസഭകളിലെ
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ശമ്പളപരിഷ്കരണ ആനുകൂല്യം
3228.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പളകമ്മീഷന്
ശിപാര്‍ശകള്‍
നഗരസഭകളിലെ കണ്ടിജന്റ്
വിഭാഗം
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
അനുവദിക്കുന്നതിന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മുന്‍സിപ്പാലിറ്റികളും
കോര്‍പ്പറേഷനുകളും ഈ
ഉത്തരവ് നടപ്പാക്കി
എന്നറിയിക്കാമോ;
(ബി)
തിരുവനന്തപുരം
നഗരസഭയില്‍ എത്ര
പെന്‍ഷന്‍കാര്‍ക്ക്
പത്താം ശമ്പളകമ്മീഷന്
ശിപാര്‍ശപ്രകാരം
പെന്ഷന് പരിഷ്കരിച്ചു
നല്കി; ഇനി
എത്രപേര്‍ക്ക്
പെന്ഷന് പരിഷ്കരിച്ച്
നല്‍കാനുണ്ട്; ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കും
എന്നറിയിക്കാമോ;
പെന്ഷന് പരിഷ്കരിച്ച്
നല്‍കുന്നതിനുള്ള
പ്രധാന തടസ്സം
എന്താണെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഡിജിറ്റല്‍ പ്ലാറ്റ് ഫോം
3229.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ണ്ണമായും
ഡിജിറ്റല്‍ പ്ലാറ്റ്
ഫോമില്‍ കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
ഡിജിറ്റല്‍ പ്ലാറ്റ്
ഫോം രൂപീകരിക്കുന്നത്;
(സി)
കുടുംബശ്രീ,
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
രൂപീകരിച്ച, എം.എല്‍.എ
മാരുടെ അദ്ധ്യക്ഷതയില്‍
കൂടുന്ന വിലയിരുത്തല്‍
സമിതിയില്‍
ഇത്തരത്തില്‍
രൂപീകരിച്ചിട്ടുള്ള
സോഫ്റ്റ് വെയര്‍
പരിചയപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇതിനായി
എത്ര രൂപ കുടുംബശ്രീ
ചിലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി സ്കൂളിന്
കെട്ടിടം
3230.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
വള്ളിക്കുന്നം
കാമ്പിശ്ശേരി
കരുണാകരന്
മെമ്മോറിയല്‍
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം. എല്‍. എ. ആസ്തി
വികസന ഫണ്ടില്‍ നിന്നും
തുക അനുവദിച്ചത് തദ്ദേശ
ഭരണ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്തദ്ദേശ
ഭരണ എഞ്ചിനീയറിംഗ്
വിഭാഗത്തിലെ കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സമ്പൂര്‍ണ്ണ
പാര്‍പ്പിട
സുരക്ഷാമിഷന്-ലൈഫ്
3231.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
പാര്‍പ്പിട
സുരക്ഷാമിഷന്-ലൈഫിന്റെ
പ്രവര്‍ത്തന പുരോഗതി
സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
നിലവില്‍ ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
സംസ്ഥാനത്ത് എത്ര
പേര്‍ക്ക് പാര്‍പ്പിടം
നല്കാന് കഴിയുമെന്ന്
വിശദമാക്കുമോ?
പദ്ധതികളുടെ
നിര്‍വ്വഹണം
3232.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വാര്‍ഷിക പദ്ധതിയുടെ
അവസാനവും, പതിമൂന്നാം
പഞ്ചവല്‍സര പദ്ധതികളുടെ
ആരംഭവും ഒരുമിച്ച്
വരുന്ന ഇൗ
ഫെബ്രുവരി-മാര്‍ച്ച്
മാസങ്ങളില്‍
പദ്ധതികളുടെ
നിര്‍വ്വഹണം
കാര്യക്ഷമമായി
കെെകാര്യം
ചെയ്യുന്നതിന് തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പ്രത്യേക സഹായങ്ങളോ,
പരിശീലനങ്ങളോ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ത്രിതല
പഞ്ചായത്ത് /
മുനിസിപ്പാലിറ്റികളില്‍
ആസൂത്രണ സമിതികള്‍
രൂപീകരിക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇൗ
സമിതികളുടെ ഘടന,
പ്രവര്‍ത്തന മേഖല,
കാലാവധി തുടങ്ങിയ
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഫെബ്രുവരി-മാര്‍ച്ച്
മാസങ്ങളില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
ട്രാന്‍സ്ഫര്‍/പ്രമോഷന്
എന്നിവക്ക്
നിയന്ത്രണങ്ങളുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാനത്തെ
അറവുശാലകള്‍
3233.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അറവുശാലകള്‍ക്ക്
ലെെസന്‍സ് നല്‍കേണ്ടത്
ആരാണെന്ന്
വിശദമാക്കാമോ;
(ബി)
എന്നാല്‍
ഇത്തരത്തില്‍ ലെെസന്‍സ്
എടുക്കാതെ വ്യാപകമായ
രീതിയില്‍ അറവുശാലകള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ലെെസന്‍സ്
നിര്‍ബന്ധമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സമ്പൂര്‍ണ്ണ
ഭവനനിര്‍മ്മാണ പദ്ധതി
3234.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്ണ്ണഭവനനിര്മ്മാണ
പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
മാലിന്യപ്രശ്നങ്ങള്‍
3235.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്,
ഇലക്ട്രോണിക്,
പേപ്പര്‍, ഗ്ലാസ്സ്,
മെറ്റല്‍ തുടങ്ങിയ അജൈവ
മാലിന്യങ്ങള്‍
കത്തിക്കുകയും
വലിച്ചെറിയുകയും
ചെയ്യുന്നത് മൂലമുള്ള
മാലിന്യപ്രശ്നങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
മാലിന്യങ്ങള്‍
പുന:ചംക്രമണം ചെയ്ത്
ഉപയോഗിക്കാന്‍
തരത്തില്‍
ശേഖരിക്കുന്നതിന് ഈ
സര്‍ക്കാര്‍ ഏതെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പുന:ചംക്രമണ
വ്യവസായം
പ്രോത്സാഹിപ്പിക്കുന്ന
തരത്തില്‍ ഈ
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പുന:ചംക്രമണ
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍ നിക്ഷേപ
സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
ഇത് വഴി നിക്ഷേപമായി
എന്ത് തുക
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ്
ജീവനക്കാരുടെ പ്രമോഷന്
3236.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
നവംമ്പര്‍ 30 ന്
മുന്‍പ് എല്ലാ
മുന്‍സിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും
ജീവനക്കാരുടെ
ട്രാന്‍സ്ഫര്‍,
പ്രമോഷന് പ്രശ്നങ്ങള്‍
പരിഹരിച്ചിട്ടുണ്ടോ;
സംസ്ഥാനത്തെ
നഗരസഭകളില്‍ എത്ര
റവന്യൂ
ഇന്സ്പെക്ടറന്മാരുടെ
ഒഴിവുകള്‍ നികത്താതെ
കിടക്കുന്നു
എന്നറിയിക്കാമോ; അവ
ഏതെല്ലാം നഗരസഭകളിലാണ്;
പുതുതായി രൂപീകരിച്ച
നഗരസഭകളില്‍ ഈ പോസ്റ്റ്
ക്രീയേറ്റ്
ചെയ്തിട്ടുണ്ടോ; ഈ
പോസ്റ്റുകളില്‍ ആളെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
നഗരസഭകളില്‍
എത്ര യു.ഡി
ക്ളാര്‍ക്കുമാരുടെ
പോസ്റ്റുകള്‍
നിലവിലുണ്ട്; ഇവയില്‍
പ്രമോഷന്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
ജീവനക്കാര്‍ക്ക്
സമയത്തിന് പ്രമോഷന്
ലഭിക്കാത്തതുമൂലമുള്ള
വരുമാന നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(സി)
നഗരസഭകളില്‍
എത്ര സൂപ്രണ്ടുമാരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
നഗരസഭാ അടിസ്ഥാനത്തില്‍
വിവരം നല്‍കാമോ; ഈ
ഒഴിവുകളിലേക്ക്
പ്രമോഷന്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യകത്മാക്കാമോ?
വകുപ്പുകളുടെ
സംയോജനം
3237.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പഞ്ചായത്ത്,
നഗരകാര്യം, ഗ്രാമവികസനം
എന്നീ വകുപ്പുകള്‍
സംയോജിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
സാമൂഹ്യക്ഷേമ
പെന്ഷന്
3238.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
പെന്ഷന്
അര്‍ഹതയുണ്ടാവണമെങ്കില്‍
ആധാര്‍
നിര്ബ്ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
ആധാര്‍
കാര്‍ഡ്
ഇല്ലാത്തവര്‍ക്ക്
നിലവില്‍ സാമൂഹ്യക്ഷേമ
പെന്‍ഷനുകള്‍
ലഭിച്ചുകൊണ്ടിരുന്നത്
തുടര്‍ന്നും കിട്ടുമോ ;
(സി)
കയര്‍
തൊഴിലാളി പെന്ഷന്
പോലെയുള്ള തൊഴില്‍
സംബന്ധമായ പെന്ഷന്
ലഭിക്കുന്നവര്‍ക്ക്
മറ്റ് സാമൂഹ്യ ക്ഷേമ
പെന്ഷന് അര്‍ഹതയുണ്ടോ;
(ഡി)
പെന്ഷന്
ലഭിച്ചുകൊണ്ടിരുന്ന
കുറെ പേര്‍ക്ക്
പെന്ഷന്
നിഷേധിച്ചിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ശുചിത്വമിഷന്
3239.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വമിഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
ശുചിത്വമിഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
മറ്റ് ഏതെങ്കിലും
ഏജന്‍സികള്‍
നടത്തുന്നുണ്ടോ;
(ബി)
ശുചിത്വമിഷന്
ഈ വര്‍ഷം നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
ശുചിത്വമിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്ന
സംവിധാനങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ഡി)
മലപ്പുറം
ജില്ലയില്‍
ശുചിത്വമിഷന്
ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതെല്ലാം; വിശദ വിവരം
ലഭ്യമാക്കുമോ?
കുടുംബശ്രീയിൽ
ക്രമക്കേട് നടന്നുവെന്ന
റിപ്പോർട്ട്
3240.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
അബ്ദുറഹിമാന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
കുടുംബശ്രീയില്‍
കോടികളുടെ ക്രമക്കേട്
നടന്നുവെന്ന
അക്കൗണ്ടന്റ് ജനറലിന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം പദ്ധതികളിലാണ്
അഴിമതിയും ക്രമക്കേടും
ചട്ടലംഘനവും നടന്നതായി
കണ്ടെത്തിയിട്ടുള്ളത്;
(സി)
2015
ആഗസ്റ്റില്‍ കോവളത്ത്
82.78 ലക്ഷം രൂപ
ചെലവഴിച്ച് നടത്തിയ
അന്താരാഷ്ട്ര സമ്മേളനം,
കുടുംബശ്രീയുടെ
വാര്‍ഷിക പദ്ധതികളില്‍
ഉള്പ്പെട്ടിരുന്നതല്ല
എന്നും ഇത്
സംഘടിപ്പിക്കുന്നതിനായി
ഇവന്റ് മാനേജ്മെന്റ്
ടീമിന് കൂടുതല്‍ പണം
അനുവദിച്ചതായും
കണ്ടെത്തിയതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ക്രമക്കേടിനും
അഴിമതിയ്ക്കും
ഉത്തരവാദികളായവര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
പ്രധാനമന്ത്രി
ഭവന നിര്‍മ്മാണ പദ്ധതി
3241.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
, 2016-17 കാലയളവുകളിൽ
ഇന്ദിരാ ആവാസ്
യോജനയില്‍ എത്ര
വീടുകള്‍
അനുവദിച്ചുവെന്നും എത്ര
വീടുകള്‍
പൂര്‍ത്തിയായെന്നും
വ്യക്തമാക്കുമോ;
(ബി)
ഇന്ദിരാ
ആവാസ് യോജനയ്ക്ക് പകരം
പ്രഖ്യാപിച്ച
പ്രധാനമന്ത്രി ഭവന
നിര്‍മ്മാണ പദ്ധതിയില്‍
ആളൊന്നിന് എത്ര
വീടുകള്‍ അനുവദിച്ചു;
ഓരോ വീടിനും എത്ര രൂപ
വീതം നല്‍കുമെന്നും
ഇതില്‍ കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്ര രൂപ വീതമെന്നും
വെളിപ്പെടുത്തുമോ?
പ്രധാനമന്ത്രി
ഗ്രാമീണ സഡക് യോജന
3242.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.എം.ജി.എസ്.വെെ.
പദ്ധതിയില്‍ 2016 -17
വര്‍ഷം എത്ര
കിലോമീറ്റര്‍ ഗ്രാമീണ
റോഡുകള്‍ ആണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര കിലോ മീറ്റര്‍
റോഡുകള്‍
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
റോഡുകള്‍
പൂര്‍ത്തീകരിക്കുവാന്‍
കാലതാമസം നേരിടുന്നു
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഡിസ്പോസിബിള്‍
ഗ്ലാസ്സ്, പ്ലേറ്റ്
തുടങ്ങിയവയുടെ നിരോധനം
T 3243.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡിസ്പോസിബിള്‍
ഗ്ലാസ്സ്, പ്ലേറ്റ്
തുടങ്ങിയവ
നിരോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തരത്തിലുള്ളതാണ്
നിരോധിച്ചിട്ടുള്ളത്;
(ബി)
എത്ര
മൈക്രോണിന് താഴെയുള്ള
പ്ലാസ്റ്റിക് ഗ്ലാസ്സ്,
കവര്‍ തുടങ്ങിയവയാണ്
നിരോധിച്ചിട്ടുള്ളത്;
(സി)
ഇത്തരം
പേപ്പര്‍ കപ്പ്
ഉല്പന്നങ്ങള്ക്ക്
തദ്ദേശസ്ഥാപനങ്ങള്‍
ഏതെങ്കിലും തരത്തിലുള്ള
ലൈസന്‍സ്
അനുവദിക്കുന്നുണ്ടോ;
(ഡി)
ഇത്തരം
നിയമങ്ങള്‍
ലംഘിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം
ശിക്ഷാനടപടികളാണ്
വ്യവസ്ഥ ചെയ്യുന്നത്;
(ഇ)
നിലവില്‍
ഇത്തരം എത്ര
കേസ്സുകളാണ്
സംസ്ഥാനത്ത് ആകെ
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
ഇത്തരം കേസ്സുകളില്‍
പിഴ ചുമത്തുകയോ മറ്റ്
ശിക്ഷാനടപടികള്‍
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടോ?
തിരുവനന്തപുരം
ജില്ലയിലെ പന്നി ഫാമുകള്‍
3244.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ പഞ്ചായത്ത്
അംഗീകാരത്തോടെ
പ്രവര്‍ത്തിക്കുന്ന
എത്ര പന്നി ഫാമുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലയിലെ
വിവിധ
പഞ്ചായത്തുകളിലായി
അംഗീകാരം
ലഭിക്കുന്നതിനായി
നല്കിയ എത്ര പന്നി
ഫാമുകളുടെ അപേക്ഷകള്‍
തീര്‍പ്പാക്കുവാനുണ്ട്;
ഇവയില്‍ എന്നത്തേയ്ക്ക്
അന്തിമ
തീര്‍പ്പുണ്ടാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
നിയമാനുസൃതമായി
പ്രവര്‍ത്തിക്കുന്ന
പന്നി ഫാമുകള്‍ക്ക്
പഞ്ചായത്ത് അനുമതി
നല്‍കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
പഞ്ചായത്ത്
അനുമതി ലഭിക്കാതെ എത്ര
പന്നി ഫാമുകള്‍
ജില്ലയില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
പാവങ്ങള്‍ക്ക്
സ്വന്തമായി വീട്
3245.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലമോ, വീടോ,
തലചായ്ക്കാന്‍ ഒരു
കൂരയോ പോലുമില്ലാത്ത
പാവങ്ങള്‍ക്ക്
സ്വന്തമായി വീട് എന്ന
സ്വപ്നം
സാക്ഷാത്കരിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദീകരിക്കാമോ;
(ബി)
ഈ
പദ്ധതി നടപ്പാക്കുന്നത്
ഏത് ഏജന്‍സി മുഖേനയാണ്;
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കേണ്ട
മാനദണ്ഡം
എന്തൊക്കെയാണ്;
(സി)
വസ്തു
ഇല്ലാത്ത ഓരോ
കുടുംബത്തിനും എത്ര
സ്ഥലം വീതമാണ് നല്‍കുക;
വീട്
നിര്‍മ്മിക്കുന്നതിന്
എത്ര രൂപയാണ് നല്‍കുക;
(ഡി)
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതില്‍
അഴിമതി ഒഴിവാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ഇ)
ഈ
പദ്ധതിക്കുള്ള വിഭവ
സമാഹരണം എങ്ങനെ
കണ്ടെത്താനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്?
വീടുകള്‍ക്കും
കെട്ടിടങ്ങള്‍ക്കും നമ്പര്‍
3246.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിടങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നിര്‍മ്മാണാനുമതി
നല്കിയതിനുശേഷം,നമ്പര്‍
ലഭിക്കാത്തതുമായി
ബന്ധപ്പെട്ട്
നിരവധിപേര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കെട്ടിടനിര്‍മ്മാണത്തിന്
അനുമതി നല്കി കെട്ടിടം
നിര്‍മ്മിച്ചശേഷം
നമ്പര്‍ ലഭിക്കാത്ത
സാഹചര്യം
സംജാതമായതെങ്ങനെയാണ്;
(സി)
ഈ
വിധത്തില്‍
തങ്ങളുടേതല്ലാത്ത
കാരണത്താല്‍ നമ്പര്‍
നിഷേധിക്കപ്പെട്ടിട്ടുളള
കെട്ടിട ഉടമകള്‍ക്ക്
കെട്ടിടനമ്പര്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതിനായി
ഗവണ്മെന്റ്
എന്തെങ്കിലും ഉത്തരവോ
നിര്‍ദ്ദേശമോ
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്റെ സകര്‍മ്മ
ആപ്ലിക്കേഷന്‍
3247.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ യോഗ
തീരുമാനങ്ങള്‍
ഓണ്‍ലൈനാക്കുന്നതിന്
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന് ആവിഷ്കരിച്ച
'സകര്‍മ്മ'
ആപ്ലിക്കേഷനില്‍
അപാകതകള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിയന്തര
ഘട്ടങ്ങളില്‍ യോഗങ്ങള്‍
വിളിച്ചു
ചേര്‍ക്കുവാനും
പ്രത്യേക
സാഹചര്യങ്ങളില്‍
,വിളിച്ച യോഗങ്ങള്‍
മാറ്റിവെക്കാനും
സകര്‍മ്മയില്‍
സംവിധാനങ്ങളില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആപ്ലിക്കേഷനില്‍
ആവശ്യമായ മാറ്റങ്ങള്‍
വരുത്തുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
ശുചിത്വമിഷന്റെ
നൂതന പദ്ധതികള്‍
3248.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വമിഷന്റെ
നൂതന പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഹരിതനിയമാവലി
എല്ലാ മേഖലകളിലും
നടപ്പില്‍
വരുത്തുന്നതിനുള്ള
കര്‍മ്മപദ്ധതികള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
ശുചിത്വം
മലയാള നാടിന്റെ
സംസ്കാരം എന്ന
ലക്ഷ്യത്തിലെത്താന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കണമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്ലാസ്റ്റിക്ക്
ഉപയോഗം നിയന്ത്രിക്കുന്നതിന്
നടപടി
3249.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്ക്
ഉപയോഗം മനുഷ്യര്‍ക്കും
പ്രകൃതിയ്ക്കും മറ്റു
ജീവജാലങ്ങള്‍ക്കും
എപ്രകാരം അപകടകരമായി
മാറുന്നുവെന്ന് ഈ
സര്‍ക്കാര്‍ പഠനം
നടത്തിയോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
തദ്ദേശഭരണ സ്ഥാപനങ്ങള്‍
ഇവ നിരോധിക്കാന്‍
പ്രഖ്യാപനം
നടത്തുമ്പോള്‍ പല
ഉല്പന്നങ്ങളും
പ്ലാസ്റ്റിക് കവറില്‍
തന്നെ വിപണനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;എങ്കില്‍
ഇവ നിയന്ത്രിക്കാന്‍
എന്തു നടപടികള്‍
സ്വീകരിച്ചു;വിശദമാക്കുമോ;
(സി)
ഫ്രീസര്‍ ഉപയോഗിച്ചു
സംരക്ഷിക്കുന്ന
ഉല്പന്നങ്ങളും ഐസ്
ഉപയോഗിച്ച് സംരക്ഷിച്ചു
വിപണനം നടത്തുന്ന
മത്സ്യം തുടങ്ങിയവയും
പ്ലാസ്റ്റിക് കവറില്‍
നല്‍കുന്നത്
നിരോധിച്ചിട്ടുണ്ടോ;
എങ്കില്‍ അവ എപ്രകാരം
വിതരണം നടത്താനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ഇത്തരുണത്തിൽ
പ്ലാസ്റ്റിക് നിരോധനം
പൂര്‍ണ്ണമായി
നടപ്പാക്കുവാന്‍
കഴിയുമോ;എങ്കില്‍ എന്ന്
എന്നും അനുവദനീയമായ
വിപണന ആവശ്യങ്ങള്‍ക്ക്
അംഗീകൃത പ്ലാസ്റ്റിക്
കവറുകള്‍
(ജൈവമുള്പ്പെടെ) ക്ക്
അംഗീകാരം നല്‍കുന്നതും
പരിഗണിക്കുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
മാലിന്യത്തില്‍
നിന്നും വൈദ്യുതി
3250.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യത്തില്‍
നിന്നും വൈദ്യുതി
ഉത്പാദിപ്പിക്കുന്ന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ:
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
'നല്ല നഗരം
പദ്ധതി'യുമായി
ബന്ധപ്പെടുത്തിയാണോ
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നത് ;
ഏതൊക്കെ ജില്ലകളിലാണ്
'നല്ല നഗരം പദ്ധതി'
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ?
വീടുനിര്‍മ്മാണ
ചട്ടത്തില്‍ മഴക്കുഴികള്‍
ഉള്‍പ്പെടുത്തുവാന്‍ നടപടി
T 3251.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
വീടുകള്‍ക്ക്
പെര്‍മിറ്റ്
നല്കുമ്പോള് മഴക്കുഴി
നിര്‍മ്മിക്കുന്നത്
നിര്‍ബന്ധമാക്കി
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
പുതിയ
വീട് നിര്‍മ്മിച്ച്
അവയ്ക്ക് നമ്പര്‍
നല്കുമ്പോള്
മഴക്കുഴിയും
നിര്‍മ്മിച്ചിട്ടുണ്ട്
എന്ന് ഉറപ്പാക്കാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(സി)
പൊതുസ്ഥാപനങ്ങള്‍ക്ക്
മഴവെള്ള സംഭരണിയോ
മഴക്കുഴിയോ
നിര്‍ബന്ധമാക്കി
കൊണ്ടുള്ള നിര്‍ദ്ദേശം
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
കടുത്ത
വരള്‍ച്ചയെയും
ജലക്ഷാമത്തെയും
നേരിടാനും
അതിജീവിക്കാനും
തദ്ദേശസ്വയംഭരണ വകുപ്പ്
എന്തൊക്കെ നടപടികളാണ്
ആരംഭിച്ചിട്ടുള്ളത്;
(ഇ)
ഇനി
എന്തൊക്കെ പദ്ധതികളാണ്
ജലക്ഷാമം നേരിടാന്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഉപയോഗ ശൂന്യമായ
ഭൂമി
3252.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഉപയോഗ
ശൂന്യമായ ഭൂമി, അതത്
തദ്ദേശ
സ്ഥാപനങ്ങളുടെയും അതത്
പ്രദേശത്തിന്റെയും
വികസനപ്രവര്‍ത്തനത്തിന്
ഉതകുന്ന പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
സഹകരണ സ്ഥാപനങ്ങള്‍ക്ക്
വ്യക്തമായ കരാറിന്റെ
അടിസ്ഥാനത്തില്‍
ലീസിനും വാടകയ്ക്കും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പദ്ധതികളുടെ
സാധ്യതയ്ക്കും
ആവശ്യകതയ്ക്കും
അനുസരിച്ച്
ഇത്തരത്തിലുള്ള ഭൂമിയും
പ്രവര്‍ത്തനരഹിതമായ
കെട്ടിടങ്ങളും
പ്രയോജനപ്പെടുത്തി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ തനത്
ഫണ്ട്
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രാദേശിക വികസനം
ഉറപ്പാക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി തുക
വിനിയോഗം
3253.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ സംസ്ഥാന
വിഹിതമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ചിട്ടുള്ള
തുകയില്‍ ,ഇതുവരെ
പദ്ധതി വിഹിതത്തില്‍
എത്ര
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം
3254.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
വര്‍ഷമവസാനിക്കാന്‍
രണ്ടു മാസം മാത്രം
ശേഷിക്കെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പദ്ധതി
വിഹിതത്തില്‍ 25 ശതമാനം
തുക പോലും
ചെലവഴിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മാര്‍ച്ച്
മാസത്തില്‍ തുകയുടെ
ഭൂരിഭാഗവും
ചെലവഴിക്കുന്ന രീതി
ഒട്ടും ഫലപ്രദമല്ലന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പദ്ധതി
വിഹിതത്തില്‍ ഒരോ
മാസവും നിശ്ചിത
തുകയില്‍ കുറയാതെ
ചെലവഴിക്കുന്ന
രൂപത്തില്‍ പദ്ധതി
നിര്‍വ്വഹണം
രൂപപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ഡി)
ഇതിനായി
എന്തൊക്കെ നടപടികള്‍
കൈകൊള്ളുമെന്ന്
വിശദമാക്കുമോ?
പഞ്ചായത്തുകളുടെ
പദ്ധതി ഫണ്ടു വിനിയോഗം
3255.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തിലെ
പഞ്ചായത്തുകളുടെ പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
കേന്ദ്ര സര്‍ക്കാറില്‍
നിന്നും ഏതൊക്കെ
ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ട്;
(ബി)
അനുവദിച്ചിട്ടുണ്ടെങ്കില്‍
ഫണ്ടുകള്‍ മുഴുവന്‍
യഥാസയം
വിനിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ:
(സി)
പദ്ധതി
ഫണ്ടുകള്‍
വിനിയോഗിക്കുന്നതില്‍
വീഴ്ച വരുത്തിയ
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
ആര്‍ക്കൊക്കെ;
(ഡി)
പദ്ധതി
ഫണ്ടുകള്‍ മുഴുവനായും
വിനിയോഗിച്ചില്ലെങ്കില്‍
അടുത്ത
സാമ്പത്തികവര്‍ഷം ഫണ്ട്
അനുവദിക്കുന്നതില്‍
കുറവ് വരുമെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കൊയിലാണ്ടിഫയര്
സ്റ്റേഷനുള്ള സ്ഥലം കൈമാറ്റം
3256.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
ഫയര്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
നഗരസഭ ഏറ്റെടുത്ത സ്ഥലം
ഫയര്‍ &റെസ്ക്യൂ
ഡിപ്പാർട്ടുമെന്റിനു
കൈമാറുന്നത് സംബന്ധിച്ച
ഫയലില്‍ തദ്ദേശസ്വയംഭരണ
വകുപ്പില്‍ നടന്ന്
വരുന്ന നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
ഫയലില്‍ നടപടികള്‍
എന്ന് പൂര്‍ത്തിയാക്കും
എന്ന് വ്യക്തമാക്കാമോ?
കുഴല്‍കിണറുകള്‍
നിര്‍മ്മിക്കുന്നതിന്
നിയന്ത്രണങ്ങള്‍
3257.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുഴല്‍കിണറുകള്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
നിലവിലുണ്ടോ;വിശദമാക്കാമോ?
കല്‍പ്പാത്തിയിലെ
ഭവന നിര്‍മ്മാണ പുനരുദ്ധാരണ
പ്രവൃത്തികള്‍
3258.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പാത്തി
ഹെറിറ്റേജ് വില്ലേജില്‍
ഉള്‍പ്പെട്ടവരുടെ ഭവന
നിര്‍മ്മാണ പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനുവേണ്ടി
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് ഹെറിറ്റേജ്
വില്ലേജ് സന്ദര്‍ശിച്ച
ഉപസമിതി എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
അതില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
നടപ്പാക്കാത്ത
തീരുമാനങ്ങൾ
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണങ്ങളെന്താണെന്നും
വിശദമാക്കാമോ?
പൊതുസ്ഥലങ്ങളില്‍
വിസര്‍ജ്ജനം
ഇല്ലാതാക്കുന്നതിനുള്ള
നടപടികള്‍
3259.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങളില്‍
വിസര്‍ജ്ജനം
ഇല്ലാതാക്കാനുള്ള ഈ
സര്‍ക്കാരിന്റെ
പദ്ധതികള്‍
എന്തെല്ലാമാണ്;
ആയതിന്റെ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
എത്ര വീടുകളില്‍
കക്കൂസ്/കുളിമുറി
എന്നിവ ഉണ്ടെന്നത്
സംബന്ധിച്ച് കഴിഞ്ഞ
സര്‍ക്കാരോ ഈ
സര്‍ക്കാരോ
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ നഗരസഭ
/മുനിസിപ്പാലിറ്റി/
പഞ്ചായത്ത് മേഖലകളില്‍
കക്കൂസ്/കുളിമുറി
ഇല്ലാത്ത വീടുകള്‍ എത്ര
; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പൊതുസ്ഥലങ്ങളിലെ
വിസര്‍ജ്ജനം
ഇല്ലാതാക്കാനുള്ള
പദ്ധതികള്‍ക്കായി
എന്തെങ്കിലും
കേന്ദ്രസഹായം
ലഭിച്ചുവോ; എങ്കില്‍
എത്രയെന്നും എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇതിനായി
സംസ്ഥാന സര്‍ക്കാര്‍
എത്ര തുക
വകയിരുത്തിയെന്നും എത്ര
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(എഫ്)
നാളിതുവരെ
നഗരസഭ/മുനിസിപ്പാലിറ്റി/പഞ്ചായത്ത്
മേഖലകളില്‍ ഈ
സര്‍ക്കാര്‍ ദൗത്യം
പൂര്‍ത്തീകരിച്ചവ എത്ര
എന്നും
പ്രവര്‍ത്തനങ്ങളില്‍
വീഴ്ച വരുത്തിയ
തദ്ദേശസ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും
പ്രസ്തുത പ്രവര്‍ത്തനം
സമയബന്ധിതമായി
തീര്‍പ്പാക്കി
സംസ്ഥാനത്തെ പൊതുസ്ഥല
വിസര്‍ജ്ജന
നിര്‍മ്മാര്‍ജ്ജന മേഖലാ
സംസ്ഥാനമായി എപ്പോള്‍
പ്രഖ്യാപിക്കാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ?
ജൈവമാലിന്യത്തില്‍
നിന്നും വൈദ്യുതി
3260.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവമാലിന്യ
സംസ്ക്കരണത്തിന് നൂതന
മാര്‍ഗ്ഗങ്ങള്‍
നടപ്പാക്കുന്ന
കാര്യത്തില്‍ എന്തൊക്കെ
നേട്ടങ്ങള്‍
കൈവരിക്കാനായി എന്ന്
വിശദമാക്കുമോ;
(ബി)
ജൈവമാലിന്യത്തില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
വിദേശ രാജ്യങ്ങള്‍
വിജയകരമായി
നടപ്പാക്കുന്നതരം
പദ്ധതികള്‍ ഏതെങ്കിലും
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുള്ളതായി
അറിവുണ്ടോ;
(സി)
അത്തരം
പദ്ധതികള്‍ സംസ്ഥാനത്ത്
വിജയകരമായി
നടപ്പാക്കാന്‍
നിലവിലുളള തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ജനകീയാസൂത്രണത്തിന്റെ
ഭാഗമായി നോട്ടീസ് ബോര്‍ഡുകള്‍
3261.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ
പരിധിയില്‍
ജനകീയാസൂത്രണത്തിന്റെ
ഭാഗമായി നോട്ടീസ്
ബോര്‍ഡുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
എത്ര ബോര്‍ഡുകള്‍
സ്ഥാപിച്ചുവെന്നും
അതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ടെന്‍ഡര്‍
നടപടികളിലൂടെയാണോ
പ്രസ്തുത ബോര്‍ഡ്
സ്ഥാപിക്കുന്നതിനുള്ള
ഏജന്‍സിയെ
തെരഞ്ഞെടുത്തത്;
ടെന്‍ഡര്‍ ലഭിച്ച
ഏജന്‍സിയുടെ വിശദാംശം
നല്‍കുമോ?
തദ്ദേശസ്വയംഭരണവകുപ്പില്‍
പൊതു സര്‍വ്വീസ്
3262.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശസ്വയംഭരണവകുപ്പില്‍
പൊതു സര്‍വ്വീസ്
രൂപീകരിക്കുന്നത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ;
പി
എം ജി എസ് വൈ പദ്ധതി
3263.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി
എം ജി എസ് വൈ
പദ്ധതിയില്‍
കൊട്ടാരക്കര
വെട്ടിക്കവല
ബ്ലോക്കുകളില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നിലവില്‍
പുരോഗമിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതിയില്‍പ്പെടുത്തി
പ്രസ്തുത
ബ്ലോക്കുകളില്‍
പുതിയതായി ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അനുമതി ലഭിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പി
എം ജി എസ് വൈ
പദ്ധതിയില്‍പ്പെടുത്തി
നവീകരിക്കാൻ റോഡുകള്‍
ഉള്‍പ്പെടുത്തുന്നതിനായി
നിലവിലെ മാനദണ്ഡങ്ങള്‍
പരിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പി.എം.ജി.എസ്.വൈ
യില്‍ അംഗീകാരം ലഭിച്ച
റോഡുകളുടെ പണി
3264.
ശ്രീ.ഹൈബി
ഈഡന്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
യില്‍ അംഗീകാരം ലഭിച്ച
റോഡുകളുടെ പണി
പലയിടത്തും
മുടങ്ങിക്കിടക്കുന്നതായി
പരാതി
കിട്ടിയിട്ടുണ്ടോ;
(ബി)
റോഡ്
പണി മുടങ്ങുന്നതിന്റെ
കാരണം എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡുകളുടെ പണി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
രണ്ടാം
ഘട്ട ഗ്രാമീണ റോഡുനിര്‍മ്മാണം
T 3265.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഗ്രാമീണ
റോഡുനിര്‍മ്മാണത്തിന്റെ
രണ്ടാം ഘട്ടത്തിന്
സംസ്ഥാനത്ത് ഗ്രാമവികസന
മന്ത്രാലയം എത്ര രൂപ
അനുവദിച്ചു;
(ബി)
പ്രസ്തുത
പദ്ധതിയില്‍ മലപ്പുറം
ജില്ലയിലെ മങ്കട
മണ്ഡലത്തിലൂടെ കടന്ന്
പോകുന്ന റോഡുകളുടെ
നവീകരണം
ഉള്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഗ്രാമീണ
മേഖലയില്‍
വികസിപ്പിക്കുന്ന
റോഡില്‍ പാലത്തിന്റെ
ആവശ്യം വന്നാല്‍ 75
മീറ്റര്‍ വരെ അതിന്റെ
നിര്‍മ്മാണ ചെലവ്
കേന്ദ്രം
വഹിക്കുമെന്നിരിക്കെ
സംസ്ഥാനത്ത് നിന്നും
പാലങ്ങളുടെ പേര്
വിവരങ്ങള്‍ ശിപാര്‍ശ
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ?
പെരുമണ്ണ
ഗ്രാമപഞ്ചായത്തിലെ
സ്ക്കൂളിന്റെ വാടക
3266.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പെരുമണ്ണ
ഗ്രാമപഞ്ചായത്തില്‍
സ്ക്കൂള്
അനുവദിക്കുന്നതിന്
ഗ്രാമപഞ്ചായത്ത്
സ്ഥലസൗകര്യം
ഒരുക്കണമെന്ന
സര്‍ക്കാര്‍ ഉത്തരവിലെ
വ്യവസ്ഥ പ്രകാരം
വാടകക്കെടുത്ത
കെട്ടിടത്തിന്റെ വാടക
നല്‍കുന്നതിനുള്ള
ഓഡിറ്റ് തടസ്സം
ഒഴിവാക്കുന്നത്
സംബന്ധിച്ച
LSGD-AB2/243/2016
ഫയലിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ
ഭക്ഷ്യസംസ്കരണകേന്ദ്രം
3267.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ബാലുശ്ശേരി
മണ്ഡലത്തിൽ ഗ്രാമവികസന
മന്ത്രാലയത്തിന്റെ
കീഴില്‍
പ്രവര്‍ത്തിച്ചു വരുന്ന
ഭക്ഷ്യസംസ്കരണകേന്ദ്രം
കുടുംബശ്രീയ്ക്ക്
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതിയില്‍ പ്രായപരിധി
3268.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതി പ്രകാരം ജോലി
ചെയ്തു വരവെ എത്ര പേര്
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുള്ളില്‍
മരണപ്പെട്ടു എന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴിലുറപ്പ്
പദ്ധതിയില്‍
പങ്കാളിത്തം
ലഭിക്കുന്നതിന്
പ്രായപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
വയസ്സാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിവിധ
ആരോഗ്യ പ്രശ്നങ്ങളുള്ള
മുതിര്‍ന്ന പൗരന്മാര്
സാമ്പത്തിക
പരാധീനതകാരണം
തൊഴിലുറപ്പ്
പദ്ധതിയില്‍
പങ്കെടുക്കുന്നതായും
ഇതുമൂലം ശാരീരിക
അവശതകള്‍ അനുഭവിക്കുന്ന
കാര്യവും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തൊഴിലുറപ്പ്
പദ്ധതിയില്‍ പ്രായപരിധി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
3269.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
കെ.വി.വിജയദാസ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പു പദ്ധതിക്ക്
ആവശ്യമായ കേന്ദ്രവിഹിതം
അനുവദിക്കാത്തതുമൂലം
പദ്ധതി നിര്‍വ്വഹണം
സംസ്ഥാനത്ത്
ദുര്‍ബലമായിക്കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര രൂപയാണ് ഇപ്രകാരം
കുടിശ്ശികയായിട്ടുളളത്;
(സി)
പൂര്‍ത്തിയാക്കിയ
പണികള്‍ക്ക് യഥാസമയം
കൂലി ലഭിക്കാത്തത്
ഗ്രാമീണ മേഖലയിലെ
സാധാരണക്കാരുടെ ജീവിതം
പ്രതിസന്ധിയിലാക്കിയിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തൊഴിലുറപ്പു
പദ്ധതിയില്‍
ഏറ്റെടുത്തു
നടപ്പാക്കുന്ന
പ്രവൃത്തികള്‍
കേന്ദ്രസര്‍ക്കാര്‍
പരിമിതപ്പെടുത്തിയത്
തൊഴില്‍ ദിനങ്ങള്‍
കുറയാന്‍
കാരണമായിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
കുടുംബശ്രീയിലൂടെ
വനിതകള്‍ക്ക് തൊഴില്‍
3270.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രൊയുമായി
ബന്ധപ്പെട്ട്
കുടുംബശ്രീയിലൂടെ
വനിതകള്‍ക്ക് തൊഴില്‍
ലഭ്യമാക്കുമെന്ന
പ്രഖ്യാപനത്തിന്മേല്
നിലവില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു;
(ബി)
ഇത്
സംബന്ധിച്ച കൊച്ചി
മെട്രോയുമായി
ധാരണാപത്രം
കൈമാറിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതിനായി
കുടുംബശ്രീയില്‍
നിന്നും വനിതകളെ
കണ്ടെത്തുന്നത്
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
വിശദീകരിക്കാമോ?
'ഡവലപ്മെന്റ്
ഓഫ് കായംകുളം ടൗണ്‍'പദ്ധതി
T 3271.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
പട്ടണത്തിന്റെ വൈവിധ്യം
കണക്കിലെടുത്ത്,
ഇവിടുത്തെ കായലുകളും
കനാലുകളും
സൗന്ദര്യവത്ക്കരിച്ചും
പട്ടണത്തിന്റെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിച്ചും
വിനോദസഞ്ചാരവുമായി
ബന്ധപ്പെട്ട്
കായംകുളത്ത് നിലവിലുള്ള
സാഹചര്യങ്ങളും
സാധ്യതകളും
ഏകോപിപ്പിച്ചുകൊണ്ടും
ദേശീയപാതയുടെ ഓരത്തു
സ്ഥിതി ചെയ്യുന്ന
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനല്‍ അടക്കമുള്ള
പദ്ധതി
ഉള്‍പ്പെടുത്തിയും
നാറ്റ്പാക്ക് പോലുള്ള
ഏജന്‍സികളെ കൊണ്ട്
പ്രസ്തുത
വിഷയത്തിന്മേല് പഠനം
നടത്തി, വിശദമായ ഒരു
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കി
ഡവലപ്മെന്റ് ഓഫ്
കായംകുളം ടൗണ്‍ എന്ന
പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ദേശീയ
നാഗരിക ഉപജീവന മിഷന്
3272.
ശ്രീ.സി.കൃഷ്ണന്
,,
ആന്റണി ജോണ്‍
,,
പുരുഷന് കടലുണ്ടി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരപ്രദേശങ്ങളില്‍
ദേശീയ നാഗരിക ഉപജീവന
മിഷന്
(എന്‍.യു.എല്‍.എം.)
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
നോഡല്‍ ഏജന്‍സി ഏതെന്ന്
വ്യക്തമാക്കാമോ;
(ഡി)
അയല്‍ക്കൂട്ടങ്ങളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിനും
ഇവരുടെ
ഉല്പന്നങ്ങള്ക്ക്
വിപണന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
പദ്ധതിയിൻ കീഴില്‍
വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നിയമം
ലംഘിച്ച് പണിത
കെട്ടിടങ്ങള്‍ക്ക് അംഗീകാരം
3273.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമം
ലംഘിച്ച് പണിത
കെട്ടിടങ്ങള്‍ക്ക് പിഴ
ചുമത്തി അംഗീകാരം
നല്കുവാന് തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്
എന്നീ നഗരങ്ങളില്‍ പിഴ
ചുമത്തി എത്ര
കെട്ടിടങ്ങള്‍ക്ക്
അംഗീകാരം നല്‍കിയെന്നും
ഈയിനത്തില്‍ എത്ര തുക
ഈടാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
അനധികൃത
കെട്ടിടങ്ങള്‍ക്ക്
അംഗീകാരം നല്‍കുന്നത്
ഭാവിയിലെ റോഡു വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വിഘാതം
സൃഷ്ടിക്കുമെന്നു
കരുതുന്നുണ്ടോ;
(ഡി)
അനധികൃത
കെട്ടിടം
പണിയുന്നവരെയും അത്
തടയാന്‍ ചുമതലപ്പെട്ട
ഉദ്യോഗസ്ഥരെയും
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവന്ന്
ശിക്ഷിക്കുവാന്‍
നിലവിലുള്ള നിയമം
കൂടുതല്‍
കര്‍ശനമാക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
വളപട്ടണം ബസ്
സ്റ്റാന്റ്നവീകരണം
3274.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴീക്കോട്
നിയോജക മണ്ഡലത്തിലെ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് വളപട്ടണം
ബസ് സ്റ്റാന്റ്
നവീകരിക്കുന്നതിനായി
G.O.(Rt) No.
2436/16/LSGD തീയതി
12.08.2016 നമ്പരായി 60
ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച
വിഷയത്തില്‍,
പൊതുമരാമത്ത് വകുപ്പിന്
ഫണ്ട് ഡെപ്പോസിറ്റ്
ചെയ്തിട്ടുണ്ടെങ്കില്‍
പ്രസ്തുത കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പഞ്ചായത്ത്
വകുപ്പ് തന്നെ ഈ
പ്രവൃത്തിക്ക്
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
ഈ പ്രവൃത്തിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
എന്നത്തേക്ക്
ഈ പ്രവൃത്തി
പൂര്‍ത്തീയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
എം.എ.
തദ്ദേശവികസന പഠനം
പൂര്‍ത്തിയാക്കിയവര്‍ക്ക്
ജോലി
T 3275.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുഞ്ചത്തെഴുത്തച്ഛന്‍
മലയാള
സര്‍വ്വകലാശാലയില്‍നിന്ന്
എം.എ. തദ്ദേശവികസന പഠനം
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
സര്‍ക്കാര്‍ ജോലി
ലഭിക്കുന്നില്ലായെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
തദ്ദേശസ്വയംഭരണ
വകുപ്പിലോ കിലയിലോ ജോലി
ലഭിക്കുന്നതിന്
ആവശ്യമായ
ചട്ടഭേദഗതികള്‍
കൊണ്ടുവരുമോ?
പുതിയ
ന്യൂനപക്ഷക്ഷേമ പദ്ധതികള്‍
3276.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ന്യൂനപക്ഷ
ക്ഷേമത്തിനായി പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച്
വിശദീകരിക്കാമോ;
(സി)
മുന്‍
സര്‍ക്കാറിന്‍െറ
കാലത്ത് നടപ്പിലാക്കി
വന്നിരുന്ന ഏതെങ്കിലും
ന്യൂനപക്ഷക്ഷേമ സഹായ
പദ്ധതികള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവ ഏതൊക്കെയാണെന്നും,
നിര്‍ത്തലാക്കിയതിന്റെ
കാരണങ്ങളും
വിശദീകരിക്കാമോ;
(ഇ)
ന്യൂനപക്ഷ
വിഭാഗത്തിലെ
വിധവകള്‍ക്ക് നല്കുന്ന
ഭവന നിര്‍മ്മാണ
സഹായത്തിന്
നടപ്പുവര്‍ഷം ലഭ്യമായ
അപേക്ഷകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(എഫ്)
ആകെ
എത്ര വീടുകള്‍
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
ന്യൂനപക്ഷ വിഭാഗത്തിലെ
വിധവകള്‍ക്കുളള ഭവന
നിര്‍മ്മാണ സഹായ
പദ്ധതിയില്‍
തൊട്ടുമുന്‍വര്‍ഷം
എത്ര വീടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ജി)
ന്യൂനപക്ഷവിഭാഗത്തിലെ
വിധവകള്‍ക്ക് തൊട്ട്
മുന്‍വര്‍ഷം
അനുവദിക്കേണ്ടിയിരുന്ന
ഭവനനിര്‍മ്മാണ ധനസഹായ
വിതരണം
തടസ്സപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണവും,
ലാപ്സായ തുക
എത്രയാണെന്നും
വിശദീകരിക്കുമോ?
സിവില്‍
സര്‍വ്വീസ് പരീക്ഷയ്ക്ക്
തയ്യാറെടുക്കുന്ന
ന്യൂനപക്ഷങ്ങള്‍ക്ക്
ആനുകൂല്യങ്ങള്‍
3277.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സിവില്‍
സര്‍വ്വീസ്
പരീക്ഷയ്ക്ക്
തയ്യാറെടുക്കുന്ന
ന്യൂനപക്ഷ
വിഭാഗങ്ങളില്‍പെട്ടവര്‍ക്ക്
എന്തെങ്കിലും
ആനുകൂല്യങ്ങള്‍
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
മദ്രസ്സ
അദ്ധ്യാപകര്‍ക്ക് വായ്പ
3278.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്പ്പറേഷന് വഴി
മദ്രസ്സ
അദ്ധ്യാപകര്‍ക്ക്
നല്‍കിവരുന്ന പലിശ രഹിത
വായ്പാ പദ്ധതി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
സർക്കാർ വന്നതിനുശേഷം ഈ
പദ്ധതി പ്രകാരം വായ്പാ
അപേക്ഷകള്‍
ക്ഷണിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
അപേക്ഷകള്‍ ലഭിച്ചു;
എന്തു തുക വിതരണം
ചെയ്തു;
(സി)
ആവശ്യമായ
ഫണ്ടില്ലാത്ത
കാരണത്താല്‍ അനുവദിച്ച
വായ്പകള്‍ ഇനിയും
കൊടുത്തുതീര്‍ക്കാനുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍
ഗ്രാന്റ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഈ
ഇനത്തില്‍
കോര്പ്പറേഷന് എന്തു
തുക നല്കി; വിശദാംശം
നല്‍കുമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന് കീഴിലുള്ള
പദ്ധതികള്‍
3279.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
കീഴില്‍ എന്തൊക്കെ
പദ്ധതികളാണ് ഇപ്പോള്‍
നടപ്പിലാക്കി വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
എല്ലാ
പഞ്ചായത്തുകളിലും
ന്യൂനപക്ഷ
പ്രൊമോട്ടര്‍മാരെ
നിയമിക്കുമോ;
(സി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
അഭ്യസ്ത വിദ്യര്‍ക്ക്
തൊഴില്‍ പരിശീലനം
നല്‍കുന്നതിന് പ്രത്യേക
പദ്ധതി തയ്യാറാക്കുമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പ്നടപ്പാക്കുന്ന
വിദ്യാഭ്യാസ സാമൂഹിക
പദ്ധതികള്‍
3280.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് എന്നാണ്
രൂപീകരിച്ചത്; ഇതിന്റെ
കീഴില്‍ ന്യൂനപക്ഷ
ക്ഷേമ ഡയറക്ടറേറ്റ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ന്യൂനപക്ഷ
ഡയറക്ടറേറ്റിന്റെ
ഓഫീസുകള്‍ ഏതൊക്കെ
ജില്ലകളിലാണ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്;
(ബി)
പ്രസ്തുത
വകുപ്പ് വഴി
നടപ്പാക്കുന്ന വിവിധ
വിദ്യാഭ്യാസ സാമൂഹിക
പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ;
(സി)
ന്യൂനപക്ഷ
ക്ഷേമത്തിനായുള്ള
പ്രധാനമന്ത്രിയുടെ
പുതിയ പതിനഞ്ചിന
പരിപാടിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയെന്നറിയിക്കുമോ;
(ഡി)
വിവിധ
വകുപ്പുകള്‍ വഴി
നടപ്പാക്കുന്ന വിവിധ
ന്യൂനപക്ഷ ക്ഷേമ
പദ്ധതികള്‍ സംബന്ധിച്ച
മോണിട്ടറിങ്ങിന്
എന്തെങ്കിലും നടപടികള്‍
വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ന്യൂനപക്ഷ
വകുപ്പ്
പ്രഖ്യാപിച്ചിരിക്കുന്ന
ഭവനപദ്ധതി
3281.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വകുപ്പ്
പ്രഖ്യാപിച്ചിരിക്കുന്ന
പാവപ്പെട്ടവര്‍ക്കുള്ള
ഭവനപദ്ധതിയനുസരിച്ച്
കോട്ടയ്ക്കല്‍ നിയോജക
മണ്ഡലത്തില്‍ നിന്നും
ലഭിച്ച അപേക്ഷകളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
വീട്
വയ്ക്കുന്നതിനുള്ള
സഹായം എന്നത്തേക്ക്
വിതരണം ചെയ്യുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
വഖഫ്
ബോര്‍ഡിന്‍െറ
പ്രവര്‍ത്തനങ്ങള്‍
3282.
ശ്രീ.എ.എം.
ആരിഫ്
,,
കാരാട്ട് റസാഖ്
,,
പി.വി. അന്‍വര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഖഫ്
ബോര്‍ഡിന്‍െറ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
വഖഫ്
ബോര്‍ഡിലെ നിയമനങ്ങള്‍
പി.എസ്.സി. യ്ക്ക്
വിടുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
വഖഫ്
സ്വത്തുക്കള്‍
അന്യാധീനപ്പെട്ടു
പോകാതിരിക്കാന്‍
റീസര്‍വ്വേ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വഖഫ്
ബോര്‍ഡിന് കീഴില്‍
റിസര്‍ച്ച് സെന്റര്‍
ആരംഭിയ്ക്കാന്‍
പദ്ധതിയുണ്ടോ;
വിശദാംശം നല്‍കാമോ;
(ഇ)
വഖഫ്
വകുപ്പു മന്ത്രിയുടെ
ദുരിതാശ്വാസ നിധി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
ഹജ്ജ്
യാത്ര
3283.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരളത്തില്‍
നിന്നുളള ഹജ്ജ് യാത്ര
സുഖകരമാക്കാന്‍
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
ഹജ്ജ്
എംബാര്‍ക്കേഷന്‍ പോയിന്റ്
3284.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ലെ കേരളത്തില്‍
നിന്നുള്ള ഹജ്ജ്
എംബാര്‍ക്കേഷന്‍
പോയിന്റായി
നെടുമ്പാശ്ശേരി
എയര്‍പോര്‍ട്ട്
തീരുമാനിക്കുന്നതിന്
മുന്നോടിയായി കേരള
സര്‍ക്കാരിനോട് ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
കേന്ദ്ര ഹജ്ജ്
കമ്മിറ്റിയോ, കേന്ദ്ര
സര്‍ക്കാരോ
ആവശ്യപ്പെട്ടിരുന്നുവോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കരിപ്പൂര്‍
(കോഴിക്കോട്)
എയര്‍പോര്‍ട്ടില്‍
ഹജ്ജ് എംബാര്‍ക്കേഷന്‍
പോയിന്റ്
പുന:സ്ഥാപിക്കുന്നതിന്
വേണ്ടി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ നടപടികള്‍
വിശദമാക്കാമോ;
(സി)
കേരളത്തില്‍
നിന്ന് 2017 ലെ ഹജ്ജ്
കര്മ്മത്തിന് അപേക്ഷ
നല്കിയ (സര്‍ക്കാര്‍
മുഖേന) തീര്‍ത്ഥാടകരുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍ നല്‍കാമോ?
ഹജ്ജ്
എംബാര്‍ക്കേഷന്‍ കേന്ദ്രം
കോഴിക്കോട്
3285.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഹജ്ജ് എംബാര്‍ക്കേഷന്‍
കേന്ദ്രം കോഴിക്കോട്
വിമാനത്താവളമാക്കുന്നത്
ഏറ്റവും കൂടുതല്‍
തീര്‍ത്ഥാടകരുള്ള
മലബാര്‍ മേഖലയ്ക്ക്
ഗുണകരമാകുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ?
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച് അനുകൂല
തീരുമാനം
കേന്ദ്രത്തില്‍ നിന്ന്
ലഭ്യമാക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
കോഴിക്കോട്
വിമാനത്താവളത്തെ ഹജ്ജ്
തീര്‍ത്ഥാടനത്തിന്റെ
സ്ഥിരം എംബാര്‍ക്കേഷന്‍
കേന്ദ്രമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?